💛വിധി💛 ഇതെന്റെ കഥയല്ല. ജീവനു തുല്യം എന്നെ സ്നേഹിച്ചിട്ടും ഒരു വാക്ക് കൊണ്ട് ജീവിതകാലം മുഴുവൻ ഞാൻ വഞ്ചിച്ച എന്റെ പ്രിയ സുഹൃത്തിന്റെ കഥ. കുളിക്കിടെ ഫോൺ നിർത്താതെ അടിക്കുന്നതു കേട്ടാണ് പുറത്തിറങ്ങി വന്നു ഫോൺ എടുത്തത്. കാർത്തി ആയിരുന്നു (ഇവനാണ് എന്റെ ഫ്രണ്ട്. ഇത് ഇവന്റെ കഥയാണ്.) ഹലോ.. എന്താടാ ടാ.. നീ മറന്നിട്ടില്ലല്ലോ സർപ്രൈസ്ന്റെ കാര്യം. ഞാൻ വാക്ക് കൊടുത്തതാട്ടാ. ഇല്ലടാ നീ ഫോൺ വക്ക്. അത് ഞാൻ നോക്കിക്കോളാം. ഇന്ന് നേരം വെളുത്തിട്ട് ഇതിപ്പം മൂന്നാമത്തെ വട്ടാ ഇവനെന്നെ ഇക്കാര്യം പറഞ്ഞു വിളിക്കുന്നത്. കാര്യം എന്താന്ന് പറഞ്ഞില്ലല്ലോ. പറയാം. അവനൊരു ഫ്രണ്ട് ഉണ്ട്. വെറും ഫ്രണ്ട് അല്ലാട്ടോ. ഗേൾഫ്രണ്ട് തന്ന്യാ. ഫോൺകാൾ പ്രണയം എന്നൊക്കെ വേണെങ്കിൽ പറയാം. ഒരു ദിവസം ഞങ്ങൾ ഫ്രണ്ട്സ് എല്ലാരും വട്ടംകൂടിയിരുന്നു തള്ളിമറിക്കുന്ന സമയത്താണ് ഇവന്റെ ഫോണിൽ ഒരു കാൾ വന്നത്.ഇവൻ ഫോൺ എടുത്തതും ഹലോ പോലും കേൾക്കാതെ മറുപുറത്തു ചെവിക്കല്ല് പൊട്ടുന്ന ചീത്ത. ഒന്നും മനസ്സിലാവാതെ അവൻ ഫോൺ സ്പീക്കർ ഇൽ ഇട്ടു. ഞങ്ങളും അന്താളിച്ചു നിന്നു. പെണ്ശബ്ദം ആണ്. പിനേം എന്തൊക്കെയോ പറഞ്ഞു ഫോൺ കട്ടായി. കാര്യം എന്തെന്നറിയാതെ ഞങ്ങളും കുഴപ്പത്തിൽ ആയി. പിറ്റേ ദിവസവും വന്നു അതേ നമ്പറിൽ നിന്നൊരു കാൾ. അവൻ കാൾ കട്ട്‌ ചെയ്തു. രണ്ടു മൂന്നു തവണ വിളിച്ചപ്പോൾ ഫോൺ എടുത്തു. നല്ല മായമായ ശബ്ദം. ഇന്നലെ നമ്പർ തെറ്റി വിളിച്ചത് ആണെന്നും കൂട്ടുകാരിയെ സ്ഥിരമായി വിളിച്ചു ശല്യം ചെയ്യുന്ന ഒരുത്തനാണ് വിളിച്ചതെന്ന് എന്നും അവൾ നമ്പർ തന്നപ്പോൾ മാറിപ്പോയതാണെന്നുമുള്ള ക്ഷമാപണം. ഇത് കേട്ടു അവൻ പൊട്ടിച്ചിരിച്ചു. പിന്നീട് പേര് പറഞ്ഞു പരിജയപ്പെട്ടു. അവളുടെ പേര് അമ്മു. അവർ തമ്മിൽ നല്ല സൗഹൃദത്തിലായി. സൗഹൃദം വളർന്നു പ്രണയമായി എത്തി നിൽക്കുന്നു. അപ്പൊ പറഞ്ഞു വന്നത് ഇന്ന് അവളുടെ bd ആണ്. ഇവൻ അവളോട്‌ ഒരു സർപ്രൈസ് ഉണ്ടെന്നു പറഞ്ഞിട്ടുണ്ട്. അവൻ ദുബൈലായത് കൊണ്ട് കൊടുക്കാൻ എന്നെയാ ഏല്പിച്ചേക്ക്ണെ. ഈ കഥയിലെ വേറൊരു രസം എന്താച്ചാ ഇന്നേ വരെ ഈ അമ്മുനെ ഇവനും കണ്ടിട്ടില്ല ഞാനും കണ്ടിട്ടില്ല. അവനെ അവൾ dp വഴി കണ്ടിട്ടുണ്ട്എങ്കിലും അവൾ ഇതുവരെ ഒരു pic പോലും അയച്ചുകൊടുത്തിട്ടില്ല. നേരിൽ കാണാം എന്നാണ് അവൾ പറയാറ്. അത് മതീന്ന് അവനും സമ്മതിച്ചു. അങ്ങനെ ഞാൻ അവളെ കാണാൻ അവളുടെ കോളേജിനടുത്തുള്ള ബസ്സ്റ്റോപ്പ്‌ ൽ ചെന്ന്നിന്നു. ഞാൻ വരുമെന്ന് അവൻ പറഞ്ഞിട്ടുള്ളത് കൊണ്ടും എന്റെ മുഖം അവന്റെ സ്റ്റാറ്റസും മറ്റും കണ്ടിട്ടുള്ളത് കൊണ്ടും അവൾ എന്റെ അടുത്തേക്ക് വന്നു. ഞാൻ ഗിഫ്റ്റ് കൊടുത്തു വിഷ് ചെയ്തു. അവളുടെ കൂടെ ഒരു ഫ്രണ്ട് ഉണ്ടായിരുന്നു. പേര് പൊന്നു എന്നും അവൾക്കു എല്ലാ കാര്യങ്ങളും അറിയാം എന്നും അവൾ എന്നോട് പറഞ്ഞു. അങ്ങനെ ഞാൻ അത് കൊടുത്തു തിരിച്ചു പോന്നു. അവനെ വിളിച്ചപ്പോ ബിസി. അവൾ വിളിക്കാവോ എന്ന് കരുതി ഞാൻ കാൾ കട്ട്‌ ചെയ്തു. കുറച്ചു കഴിഞ്ഞു അവൻ ഇങ്ങോട്ട് വിളിച്ചു. അവൾ വിളിച്ചിരുന്നു എന്നും ഗിഫ്റ്റ് ഒരുപാട് ഇഷ്ടായി എന്നും പറഞ്ഞു. പിന്നെ എന്റെ വിശേഷം ഒക്കെ ചോദിച്ചു ഫോൺ വച്ചു. രണ്ടു മൂന്നു മാസം കഴിഞ്ഞപ്പോ അവനെന്നെ വിളിച്ചു. അവൻ നാട്ടിലെക്ക് വരുന്നുണ്ട് എന്നും ഞാനല്ലാതെ വേറാരും അറിയില്ലെന്ന് പറഞ്ഞു. അവനെ കൊണ്ടുവരാൻ ചെല്ലണം എന്നുപറഞ്ഞു ഫോൺ വച്ചു. അങ്ങനെ ഞാൻ അവനേം കൂട്ടി അവന്റെ വീട്ടിൽ വന്നു. അമ്മേം അച്ഛനും ഷോക്ക് അടിച്ച പോലെ നിക്കാണ്. സ്വബോധം വന്നപ്പോ അമ്മ അവനെ രണ്ടു തല്ലു തല്ലിട്ട് കെട്ടിപ്പിടിച്ചു കരഞ്ഞു. അത് കഴിഞ്ഞു ഭക്ഷണം കഴിച്ചാണ് ഞാൻ അവിടെ നിന്നും പോന്നത്. പിന്നെ എന്നെ അവൻ വിളിച്ചത് അവളെ കാണാൻ പോകണം എന്ന് പറയാനാണ്. അവളെ കണ്ടിട്ടുള്ളത് ഞാൻ മാത്രമായതു കൊണ്ടും അവളോട്‌ നാട്ടിൽ വന്ന കാര്യം തന്നെ പറഞ്ഞിട്ടില്ല എന്നത് കൊണ്ടും ആണ് എന്നെ കൊണ്ട് പോകുന്നത്. അവന്റെ അച്ഛനും അമ്മയ്ക്കും കാര്യങ്ങൾ ഒക്കെ അറിയാം. അവളുടെ വീട്ടിൽ ഒന്നും അറിയില്ല. ഇന്നവൻ കണ്ടുവന്ന ശേഷം അവർ പോയി ഒഫീഷ്യൽ ആയി പെണ്ണ് ചോദിക്കാംന്നാ പറഞ്ഞെ. സമ്മതംആണേൽ നിശ്ചയം കഴിച്ചുവച്ചു അടുത്ത ലീവിന് കല്യാണം. അങ്ങനെ ഞങ്ങൾ കോളേജ് വിടുന്ന സമയത്തു കോളേജിന്റെ ഓപ്പോസിറ് ഉള്ള ഒരു ചായക്കടയിൽ കേറി ഇരുന്നു. ഇവൻ അവളെ ഫേസ് ചെയ്യുന്നത് പ്രാക്ടീസ് ചെയ്യുവാ. കോളേജ് വിട്ട സമയത്തു ഞാൻ നോക്കുമ്പോ അവൾ റോഡിന്റെ അപ്പുറം നിന്ന് അവനെ തന്നെ വിശ്വസം വരാത്ത രീതിയിൽ നോക്കുന്നുണ്ട്. കൂടെ എന്നെ കണ്ടപ്പോ അവളുടെ സംശയം മാറി. എന്നാലും പെണ്ണ് സ്വപ്നമല്ല എന്നുറപ്പിക്കാൻ കയ്യിൽ നുള്ളി നോക്കി. അവനെ വിളിക്കാൻ തിരിഞ്ഞ എന്നെ വേണ്ടാന്ന് അവൾ ആക്ഷൻ കാട്ടി. ഞാനും വിചാരിച്ചു അവൾ ഞെട്ടിക്കട്ടെന്ന്. അവൻ കോളേജ് ഗേറ്റ്ലേക്ക് നോക്കി നിക്കുവാ. അവൻ അവളെ കണ്ടിട്ടില്ല, അല്ല കണ്ടാലും അവനു മനസ്സിലാവാൻ പോവുന്നില്ല. കൂടെയുള്ള കൂട്ടുകാരെ പറഞ്ഞയച്ചു അവൾ ഓടി റോഡ് കടന്നതും ഒരു ലോറി അവളെ ഇടിച്ചു തെറിപ്പിച്ചതും ഒന്നിച്ചായിരുന്നു. ഒരു നിമിഷത്തെക്ക് എല്ലാം ശാന്തമായിരുന്നു. എനിക്കൊന്നും പറയാൻ കഴിഞ്ഞില്ല. അവനും നേരിൽ കണ്ട ആ കാഴ്ചയുടെ ഷോക്കിലായിരുന്നു. ആളുകൾ തടിച്ചുകൂടി. ആരൊക്കെയോ ചേർന്ന് ഒരു ആംബുലൻസ് വിളിച്ചു അവളെ ആശുപത്രിയിൽ കൊണ്ടുപോയി. അവൻ പിന്നെ കോളേജ് ഗേറ്റ്ലേക്ക് ഒന്ന് നോക്കിയിട്ട് എന്നോട് പറഞ്ഞു. ഇന്ന് വേണ്ടെടാ നമുക്ക് നാളെ വരാം. ഞങ്ങൾ ബൈക്ക് എടുത്തു പോന്നു. അവനെ അവന്റെ വീട്ടിൽ ഇറക്കിവിട്ട ശേഷം ഞാൻ ഹോസ്പിറ്റലിൽ പോയി. അവിടെ അവളുടെ വീട്ടുകാരും പൊന്നുവും ഉണ്ടായിരുന്നു. ഞാൻ പൊന്നുനോട് കാര്യങ്ങളൊക്കെ പറഞ്ഞു. Icu ൽ നിന്നും ഇറങ്ങി വന്ന ഡോക്ടർ ഇനി കുറച്ചു സമയം മാത്രമേ അവൾക്ക് ആയുസുള്ളൂ എന്ന് വിധിയെഴുതി. കാണേണ്ടവർ കണ്ടോളു എന്ന് പറഞ്ഞു ഡോക്ടർ പോയി. വീട്ടുകാരൊക്കെ കണ്ടു സംസാരിക്കുന്നതിനിടയിൽ ഒളിഞ്ഞു നോക്കുന്ന എന്നേം പൊന്നുനേം കണ്ടു അവൾ ഞങ്ങളോട് സംസാരിക്കണം എന്ന് പറഞ്ഞു ബാക്കിയുള്ളവരെ പുറത്താക്കി. കരച്ചിൽഅടക്കി കൊണ്ടവൾ പറഞ്ഞു. പൊന്നൂ ഇനി നീയാണ് അമ്മു, അഥവാ എനിക്ക് വേണ്ടി അവന്റെ മുന്നിൽ നീ അമ്മുവാവണം അമ്മു, നീയെന്തൊക്കെയാ പറയണേ പൊന്നു plz എന്റെ മുന്നിൽ വേറെ വഴിയില്ല. ഞാനാണ്എന്നറിഞ്ഞാൽ അവൻ ഒരുപക്ഷെ ജീവിതമേ വേണ്ടെന്നു വക്കും. ഞാൻ ചതിച്ചതാനെന്നു പറഞ്ഞാലും അവൻ എന്താ ചെയ്യന്നു നിശ്ചയുണ്ടാവില്ല. കണ്ണുനീർ തുടച്ചുകൊണ്ടവൾ തുടർന്നു. നീയിത് സമ്മതിക്കണം നീ പൊന്നുവായി തന്നെ ഇരിക്കട്ടെ. അന്ന് എന്റെ അഡ്രസ് മാറ്റി പറഞ്ഞതാണ് എന്ന് പറഞ്ഞ മതി. എന്റെ ഫോൺ നീയെടുത്തോ. പിന്നെ എന്നെപറ്റി നീയായിട്ട് പറയണംട്ടോ. എന്റെ ഫോട്ടോ കാട്ടികൊടുക്കണം. ഇതു പറയുമ്പോ മുഖത്തു ചിരി വരുത്താൻ അവൾ പാടുപെടുന്നുണ്ടായിരുന്നു. ഹരി.. നീയും അവനോട് പറയണം, അന്ന് കണ്ടത് ഇവളെയാണെന്നും പൊന്നുവായി പരിജയപ്പെടുത്തിയത് എന്നെയാണെന്നും. അവൻഒരിക്കലും ഇതറിയരുത് എന്നും അവൾ കേണപേക്ഷിച്ചു. അവളുടെ വാക്കുകൾക്ക് വഴങ്ങികൊടുക്കുക മാത്രമേ എനിക്കും പൊന്നുനും വഴിയുണ്ടായിരുന്നുള്ളൂ. അങ്ങിനെയാണ് എന്റെ സുഹൃത്തിനെ വഞ്ചിക്കാനുള്ള കരാറിൽ ഞാൻ മൗനമായി സമ്മതം മൂളിയത്. ഇല്ലെങ്കിൽ കാർത്തിയെ എല്ലാർക്കും എന്നെന്നേക്കുമായി നഷ്ടപ്പെടുംഎന്ന് ഞാൻ ഊഹിച്ചു. പറഞ്ഞു തീർന്നു ഞങ്ങൾ പുറത്തിറങ്ങിയപ്പോഴേക്കും അവൾ ഈ ലോകത്തുനിന്നും വിടപറഞ്ഞിരുന്നു. പിന്നീട് ഞാൻ അവനെ കണ്ടു കാര്യങ്ങളൊക്കെ പറഞ്ഞു. അമ്മു എന്നത് അവളുടെ ഫ്രണ്ട്ന്റെ പേരാണ്എന്നും അവളുടെ പേര് പൊന്നു എന്നാണെന്നു നിന്നെ നേരിൽ കാണുമ്പോ പറയാനിരിക്കുവാർന്നു എന്നെല്ലാം പറയുമ്പോ അവന്റെ മുഖത്തെക്ക് നോക്കാതിരിക്കാൻ ഞാൻ ശ്രദ്ധിച്ചു. അതുപോലെ അന്ന് അവന്റെ മുന്നിൽ വച്ചു വണ്ടിയിടിച്ചതാണ് അവളുടെ അമ്മു എന്നും അതിന്റെ വിഷമത്തിലാണ് അവൾ നിന്നെ വിളിക്കാത്തതെന്നും ഞാൻ പറയുമ്പോ വിശ്വസ്ഥനായതുകൊണ്ടാവാം സംശയത്തിന്റെ ഒരു നിഴലുപോലും അവന്റെ മുഖത്തു കണ്ടില്ല. പിന്നീട് പൊന്നുനെ കാണാൻ ഞാൻ അവനെ കൊണ്ടുപോയി. അവളെ കണ്ടതും കാര്യങ്ങളൊക്കെ ഞാനറിഞ്ഞു എന്നു പറഞ്ഞു അവൻ അവളെ കെട്ടിപ്പിടിച്ചു ആശ്വസിപ്പിച്ചു. അവളും കൂട്ടുകാരിയോടുള്ള അവസാനവാക്ക് പൂർണമായും പാലിച്ചുകൊണ്ട് അവനെ സ്നേഹിച്ചുതുടങ്ങി. പറഞ്ഞത് പോലെ നിശ്ചയവും കഴിഞ്ഞു അടുത്ത ലീവിന് കല്യാണവും ഉറപ്പിച്ചു അവൻ പോയി. ഇന്നിപ്പോ അമ്മു പോയിട്ട് മൂന്നു കൊല്ലമായി. ഇന്ന് കാർത്തിടേം പൊന്നുന്റേം പൊന്നോമന അമ്മുവിന്റെ (അവരുടെ മകളാണ്. അമ്മുന്ന് പേരിടാം എന്ന് പൊന്നു പറഞ്ഞപ്പോ അവൻ സമ്മതിച്ചു. )ഒന്നാം പിറന്നാൾആയിരുന്നു. എനിക്കുമുണ്ടായിരുന്നു ക്ഷണം. ഞാൻ പോയപ്പോ എല്ലാരും നല്ല ഹാപ്പി ആണ്. അമ്മുക്കുട്ടി അച്ഛനെ നല്ലോണം വട്ടംകറക്കുന്നുണ്ട്. പൊന്നു സന്തോഷത്തിനിടയിലും കണ്ണ് നിറഞ്ഞു കാണുന്നു. പാർട്ടിയൊക്കെ കഴിഞ്ഞു യാത്ര പറഞ്ഞു ഞാൻ ഇറങ്ങി. ഒരുപക്ഷെ എന്നെങ്കിലും അവൻ സത്യമെല്ലാം അറിയുമായിരിക്കും. പക്ഷെ അന്നവനെന്നെയോ പൊന്നുവിനെയോ വെറുക്കാനാവില്ലെന്ന് ഞാൻ വിശ്വസിക്കുന്നു. --ശുഭം-- ആദ്യകഥയാണ്. അഭിപ്രായം അറിയിക്കുക. സപ്പോർട്ട് ചെയ്യുക
9.4k കണ്ടവര്‍
1 മാസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post