MY DEAR HUBBY❤ Part 30 Nishana എയർപോട്ടിലെ നൂലാമാലകളൊക്കെ കഴിഞ്ഞ് ഞങ്ങളെല്ലാവരൂടെ സംസാരിച്ച് ഇരിക്കുമ്പോഴാണ് നദീർ അങ്ങോട്ട് വന്നത്, "ഹായ് ഗായ്സ്, ഹണിമൂണൊക്കെ കഴിഞ്ഞ് നാട്ടിലേക്ക് തിരിക്കാണോ?" "ഹാ അതെ,, അല്ല താനും നാട്ടിലേക്കാണോ? ഏതോ ഒരു കമ്പനിയുമായി വലിയ ഡീലുണ്ടെന്നും അത് കഴിഞ്ഞിട്ടെ ഇനി ഫ്രീയാവൂന്നൊക്കെ പറഞ്ഞിട്ട് ഇപ്പൊ എന്തെ ?" കലിപ്പൻ "ആഹ് ഇപ്പൊ അതിനേക്കാൾ ഇമ്പോർട്ടന്റ് ഉണ്ട് അതാ, " ന്ന് പറയുമ്പോൾ അവന്റെ കണ്ണ് നിറഞ്ഞിരുന്നു, "എന്തുപറ്റി, ഫിദക്ക് എന്തെങ്കിലും," കലിപ്പൻ "ഹ്മ്മ്,, അവളുടെ കണ്ടീഷൻ കുറച്ച് മോശാണെന്ന് ഉമ്മ പറഞ്ഞു, ഞാൻ ചെന്നിട്ടു വേണം അവളെ ഹോസ്പിറ്റലിൽ എത്തിക്കാൻ " നദീർ പറഞ്ഞ് നിർത്തി ഒന്ന് ശ്വാസമെടുത്ത് ഞങ്ങളെ ഒക്കെ മാറി മാറി നോക്കി, എല്ലാവരൂടെയും മുഖത്തുളള സങ്കടം കണ്ടതും അവൻ ഒന്ന് ചിരിച്ചു, "എന്ത് പറ്റി എല്ലാവരും ഭയങ്കര സാഡാണല്ലോ, ഓഹ്, ഹണിമൂണ് കഴിഞ്ഞ് നാട്ടിലേക്ക് പോകുന്നതിന്റെ വിശമാവും ലെ," "ആഹ് അതെ, സങ്കടം തോന്നാ,, ഇവിടം വിട്ട് പോകാനെ തോന്നുന്നില്ല " ഞമ്മള് സങ്കടം മുഖത്ത് ഫിറ്റ് ചെയ്ത് കലിപ്പനെ ഒളികണ്ണിട്ട് നോക്കി പറഞ്ഞു, "ടി മോളി, ശരിക്കും നിനക്ക് നാട്ടിലേക്ക് പോകുന്നതിന് വിഷമമുണ്ടോ? എന്നാ പിന്നെ അത് നേരത്തേ പറയണ്ടേ,,, നീയും നിന്റെ കലിപ്പനും കുറച്ച് ദിവസം കൂടെ ഇവിടെ എജോയ് ചെയ്തിട്ട് നാട്ടിലേക്ക് പോന്നാ മതി, ആന്റിയോട് ഞാൻ പറഞ്ഞോളാം,, എന്താ അസി,, അതല്ലെ അതിന്റെ ശരി, വരാൻ താൽപര്യമില്ലാത്ത വരെ പിടിച്ച് വലിച്ച് കൊണ്ട് പോകണ്ടല്ലോ,," ബോബൻ എന്റെ തോളിലൂടെ കയ്യിട്ട് സൈറ്റ് അടിച്ച് പറഞ്ഞതും വേണ്ടായേ,,, ന്ന് പറഞ്ഞ് ഞാൻ കൈ കൂപ്പി കാണിച്ച് അവന്റെ വയറിനിട്ട്ഒരു കുത്ത് കൊടുത്തു, അത് കണ്ട് കലിപ്പനടക്കം എല്ലാ തെണ്ടികളും കൂടെ ഭയങ്കര ചിരി, ഹംക്കുകൾ അല്ലെങ്കിലും ഒരാള് പ്ലിങാൻ കാത്ത് നിൽക്കാ കിണിക്കാൻ, ഹും,😡 ഏതായാലും നദീറിന്റെ മൂഡ് ഓക്കെ ആയി, പാവം അവന്റെ വിഷമം ഞങ്ങളെ അറിയിക്കണ്ടാന്ന് കരുതി സങ്കടമൊക്കെ ഉളളിലൊതുക്കിയാ ഇങ്ങനെ ചിരിക്കുന്നതെന്ന് കാണുന്നവർക്കൊക്കെ മനസ്സിലാവും, യാ അല്ലാഹ് ഈ ചെറു പ്രായത്തിൽ എന്തിനാ നീ അവരെ ഇങ്ങനെ പരീക്ഷിക്കുന്നത്, ഫിദയുടെ അസുഖം എത്രയും പെട്ടെന്ന് തന്നെ നീ ശിഫയാക്കി കൊടുക്കണേ,,,, ഞാൻ നദീറിനെ തന്നെ വാച്ച് ചെയ്തു, അത് കണ്ടതും അവൻ ചിരി നിർത്തി എന്റെ അടുത്തേക്ക് വന്ന് അന്ന് കലിപ്പനെ കുറിച്ച് പറഞ്ഞതിനൊക്കെ എന്നോട് കുറെ സോറി പറഞ്ഞു, ഞാൻ ചെറു ചിരിയോടെ ഇറ്റ്സ് ഓക്കെ ന്ന് പറഞ്ഞതും അവൻ ഫ്രണ്ട്സ് ന്നും പറഞ്ഞ് എനിക്ക് കൈ തന്നു, ഞാൻ കലിപ്പനെ നോക്കിയപ്പോ മൂപ്പരെ മുഖത്ത് വല്യ ഭാവവിത്യാസ മൊന്നും ഇല്ല, മൗനം സമ്മതം ന്നും വിചാരിച്ച് ഞാനും അവന് തിരിച്ചും ഫ്രണ്ട്സെന്നും പറഞ്ഞ് കൈ കൊടുത്തു, 🔹🔸🔹🔸🔹🔸 അങ്ങനെ ഒരു മാസത്തെ ഹണിമൂൺ യാത്ര കഴിഞ്ഞ് ഞങ്ങൾ തിരിച്ച് നാട്ടിലെത്തി, നദീറിനെ പിക്ക് ചെയ്യാൻ അവന്റെ കൂട്ടുകാരൻ വന്നിരുന്നു, പിന്നെ കാണാംന്നും പറഞ്ഞ് അവൻ പോയി, ഞങ്ങളെ പിക്ക് ചെയ്യാൻ ആത്തി വന്നിരുന്നു, ഞങ്ങള് എല്ലാവരൂടെ നെരെ വീട്ടിലെക്ക് തിരിച്ചു, ഞങ്ങള് നാട്ടിലേക്ക് വരുന്നതിന് മുമ്പ് ഉമ്മാനോട് നാഫിയെ കുറിച്ചും റാഫിക്കാനെ കുറിച്ചും ഒക്കെ പറഞ്ഞിരുന്നു, എല്ലാം കേട്ട് കഴിഞ്ഞ് ഉമ്മി അവരെ ഒക്കെ കൈയോടെ പിടിച്ച് വീട്ടിലെക്ക് കൊണ്ട് വരാൻ പറഞ്ഞു, നാഫിക്ക് ഉമ്മാനെ ഫേസ് ചെയ്യാൻ ചെറിയ മടിയും പേടിയും ഒക്കെ ഉണ്ട്, അതിന്റെ ടെൻഷനിലാണ് പെണ്ണ്,ഞമ്മള് ആണെങ്കിൽ ഉമ്മാനെ കാണാൻ മുട്ടി നിൽക്കാ അത് കൊണ്ട് തന്നെ വീട്ടിലെത്തിയതും ഞമ്മള് ഓടിച്ചെന്ന് ഉമ്മാനെ കെട്ടിപ്പിടിച്ച് ഇരു കവിളിലും മാറി മാറി മുത്തം കൊടുത്തു, അന്ന് ഹണിമൂണെന്നും പറഞ്ഞ് ഇവിടുന്ന് ഓടിച്ച് വിട്ടിട്ട് ഇപ്പൊ തിരിച്ച് വന്നപ്പോ ഇങ്ങനെ ഒരു സ്നേഹ പ്രകടനം മൂപ്പത്തി തീരെ പ്രതീക്ഷിച്ചിട്ടില്ലാന്ന് ആ മുഖഭാവം കണ്ടാ മനസ്സിലാവും, "അല്ല ഇത്തൂസെ അന്ന് ഉമ്മ ഇങ്ങളെ ഇവിടുന്ന് ഓടിച്ച് വിട്ടതിനാവും ലെ ഇങ്ങള് ഇങ്ങനെ സ്നേഹിച്ച് ഉമ്മാനോട് പ്രതികാരം ചെയ്യുന്നത് " ആത്തിയുടെ സംസാരം കേട്ട് എല്ലാകൂടെ നിന്നും ഇരുന്നും കിടന്നും ഒടുക്കത്തെ ഇളി, "ആഹ്, നീ ഇത്ര കറക്റ്റായി കണ്ടു പിടിച്ചല്ലെ,, കൊച്ചു കള്ളാ,, ഇനി നിന്നെയും ഞാനൊന്ന് സ്നേഹിച്ച് തരാടാ,, നീയും ഉണ്ടായിരുന്നല്ലോ അന്ന് ഉമ്മാന്റെ കൂടെ ഞമ്മളെ ഓടിക്കാൻ,," ഞമ്മള് ഓന്റെ നേരെ നടന്നോട് അങ്ങനെ പറഞ്ഞതും ചെക്കൻ ഒറ്റ ഓട്ടമായിരുന്നു, "ഉമ്മാക്ക് കൊടുത്തതാണെങ്കിൽ ഇൻക്ക് വേണ്ട ഇത്തൂസെ,, അത് ഇങ്ങളെ കെട്ടിയോന് കൊടുത്താളി,," ന്ന് ഓൻ ഓടുന്നതിനിടയിൽ വിളിച്ച് പറഞ്ഞു, പിന്നെ ഞമ്മള് ആരാ മോള്, പി ടി ഉഷനെ മനസ്സിൽ ധ്യാനിച്ച് ഓന്റെ പിറകെ ഓടി ഓനെ പിടിച്ച് വെച്ച് നല്ലോണം പിച്ചും മാന്തും കുത്തുമൊക്കെ കൊടുത്ത് അങ്ങ് സ്നേഹിച്ചു, ഹല്ല പിന്നെ,, എല്ലാം കിട്ടി ബോധിച്ച് ചെക്കൻ പിന്നെ ഞൊണ്ടി വരുന്നത് കണ്ട് അവിടെ കൂട്ടച്ചിരി മുഴകി, 🔹🔸🔹🔸🔹🔸🔹 ഉമ്മാന്റെ സ്പെഷൽ ചിക്കൻ ബിരിയാണി കഴിച്ച് എല്ലാവരും ഹാളിൽ കുറച്ച് സമയം കത്തിയടിച്ച് ഇരുന്നു, ദുബായിലെ വിശേഷങ്ങളൊക്കെ ഞങ്ങള് ഉമ്മാക്കും ആത്തിക്കും വിവരിച്ചു കൊടുത്തു, പോകാൻ നേരം നാഫി ഉമ്മാനോട് കുറെ ക്ഷമാപണം നടത്തി, ഉമ്മ ചിരിച്ചോണ്ട് എന്നെ ചേര്‍ത്ത് പിടിച്ച് ഇവളെ പോലെ ഒരു മരുമകളെ എനിക്ക് കിട്ടിയത് നീ കാരണമാണെന്നും പിന്നെ ലവ്വിന് മൂപ്പത്തി എതിരല്ലാനും പറഞ്ഞപ്പോ സന്തോഷം കൊണ്ട് ഞാൻ വീണ്ടും മൂപ്പത്തിക്ക് മുത്തം കൊടുത്തു, " നമ്മളൊക്കെ ഇപ്പൊ പുറത്താ, എന്നോട് ഉമ്മാക്ക് ഒരു സ്നേഹവും ഇല്ലാ, മരുമകളോട് എന്താ സ്നേഹം" ന്നുംപറഞ്ഞ് ആലി ചിണുങ്ങിയതും ഉമ്മ ഓളെ തലക്ക് ഒരു കൊട്ട് കൊടുത്തു, അപ്പൊ തന്നെ നൗഷുക്ക ആലിനെ ചേര്‍ത്ത് പിടിച്ച് 'നിനക്ക് ഞാനില്ലെ മുത്തേന്ന്' പറഞ്ഞതും അവിടെ വീണ്ടും ചിരി മുഴങ്ങി, സൊറ പറച്ചിലൊക്കെ കഴിഞ്ഞ് എല്ലാവരും അവനവരുടെ വീട്ടിലേക്ക് പോയതും ഞാനും കലിപ്പനും ഫ്രഷാവാനെന്നും പറഞ്ഞ് മുറിയിലേക്ക് കയറി, മൂപ്പർക്ക് ഇപ്പഴും ഞമ്മളോട് വല്യ മൈന്റ് ഇല്ല, കലിപ്പൻ ഫ്രഷായി ഇറങ്ങിയതും ഞാനും കയറി ഫ്രഷായി, ഞമ്മള് ഫ്രഷായി ഇറങ്ങിയപ്പോ കലിപ്പനുണ്ട് സോഫയിൽ ലാപ്പിൽ കുത്തിക്കൊണ്ടിരിക്കുന്നു, ഇത് തന്നെ കലിപ്പന്റെ പിണക്കം മാറ്റാൻ പറ്റിയ സമയംന്ന് ചിന്തിച്ച് ഞാൻ ഓടിച്ചെന്ന് മൂപ്പരെ മടിയിൽ കയറി ഇരുന്ന് ഓന് ഒരു സ്വസ്ഥതയും കൊടുക്കാതെ അന്നത്തെ പോലെ വെറുപ്പിച്ചോണ്ടിരുന്നു, മൂപ്പര് എന്നെ കണ്ണുരുട്ടി പേടിപ്പിക്കുകയും എന്നെ എണീപ്പിക്കാൻ ശ്രമിക്കുകയും ചെയ്യുന്നുണ്ട്, ഞാമ്മളാണെങ്കിലോ അന്നത്തെ പോലെ ഒരു കിസ്സ് ഇപ്പൊ കിട്ടും ഇപ്പൊ കിട്ടുംന്നും പ്രതീക്ഷിച്ച് ഓനെ വെറുപ്പിക്കൽ തുടർന്നു,🙈 പക്ഷേ ചെക്കുൻ കിസ്സും ഒരു മണ്ണാങ്കട്ടയും തരാതെ എന്നെ നോക്കി കണ്ണുരുട്ടാ, ശ്ശൊ മര്യാദക്ക് ഒരു കിസ്സ് തന്നാ ഞാനങ്ങ് പോകൂലെ ചെക്കാ,, "എന്താടി മാക്രി നിന്റെ ഉദ്ധേശം," ചെക്കൻ കലിപ്പ് മൂഡ് ഓണാക്കി ചോദിച്ചതും 'ദുരൂദ്ധേശം' ന്നും പറഞ്ഞ് ഞാനൊന്ന് ഇളിച്ച് കാണിച്ച് കൊടുത്തു, അപ്പൊ തന്നെ ചെക്കൻ ഞമ്മളെ പൊക്കി എടുത്ത് ബെഡിലേക്ക് ഇട്ടു, ഞമ്മള് ഊരക്ക് കൈയ്യും കൊടുത്ത് ചെക്കനെ നോക്കിയപ്പോ ഓനുണ്ട് ഷർട്ടിന്റെ ബട്ടൻസൊക്കെ അഴിക്കുന്നു, യാ ഹുദാ,, വെളുക്കാൻ തേച്ചത് പാണ്ടായോ, കിസ്സ് മാത്രമേ ഞാൻ പ്രതീക്ഷിച്ചൊളളൂ,, ഇവൻ വെറെ എന്തൊക്കെയാ ചെയ്യാനാ പോകുന്നത്, ഇനി ചെക്കൻ ഇപ്പൊ ഫസ്റ്റ് നൈറ്റ് എങ്ങാനും നടത്തൊ,, "ക,, കലിപ്പാ,, താനെന്തിന്,,, ഷർട്ടഴിക്കുന്നത്,," "നിന്റെ ദുരുദ്ധേശം ഞാനിന്ന് തീർത്ത് തരാടി മാക്രി, " ന്നും പറഞ്ഞ് ഓൻ ഷർട്ട് മുഴുവനായും അഴിച്ചതും ഞമ്മള് പേടിച്ച് പുതപ്പെടുത്ത് തലയിലൂടെ ഇട്ട് കിടന്നു, കുറച്ച് കഴിഞ്ഞിട്ടും ഓന്റെ പ്രതികരണമൊന്നും ഇല്ലാത്തോണ്ട് ഞമ്മള് പതിയെ പുതപ്പ് മാറ്റി നോക്കിയപ്പോ ഓനുണ്ട് ലാപ്പിൽ തന്നെ കുത്തിയിരിക്കുന്നു, ഞമ്മള് ഒന്ന് ദീർഗ ശ്വാസം വിട്ട് വീണ്ടും പുതപ്പ് തലയിലൂടെ ഇട്ട് കിടന്നു, ചെക്കൻ വീണ്ടും ദുരൂദ്ധേശവും കൊണ്ട് വന്നാലോന്ന് പേടിച്ചിട്ടൊന്നും അല്ല ട്ടൊ, ഞമ്മക്ക് നല്ലോണം ഉറക്കക്ഷീണം ഉണ്ടായത് കൊണ്ടാ,,😜 ********************************* നാളെ ലണ്ടനിലുളള ഒരു കമ്പനിയുമായി ഒരു ഡീലുണ്ട്, എന്റെ ഏറ്റവും വലിയ സ്വപ്നമാണ് അത്, അതിന് വേണ്ടി തിരക്കിട്ട് പ്രസന്റേഷൻ തയ്യാറാക്കുന്നതിനിടയിലാ മാക്രി വെറുതെ എന്നെ ചൊറിയാൻ വന്നത്, ഇതിന് എന്തിന്റെ സൂക്കേടാണെന്നാ മനസ്സിലാവാത്തത്, അവള് തിന്നൂല്യ മറ്ററ്റുളളവരെ തീറ്റിക്കുകയൂല്യാ, വെറുതെ മനുഷ്യന്റെ കണ്ട്രോള് കളഞ്ഞിട്ട് കിടക്കും കുട്ടിപ്പിശാശ്, ഇതിന്റെ മനസ്സില് ശരിക്കും എന്താണെന്ന് മനസ്സിലാവുന്നില്ല, അവളെ ഒന്ന് പേടിപ്പിച്ചതും അവള് പേടിച്ച് പുതപ്പിനുളളിലേക്ക് വലിഞ്ഞു, അവളുടെ കൊഞ്ചലിന് സമയം ഇല്ലാത്തത് കൊണ്ട് തന്നെ ഞാൻ വീണ്ടും സോഫയിൽ വന്നിരുന്ന് എന്റെ വർക്കിൽ മുഴുകി, വർക്കൊക്കെ കഴിഞ്ഞ് കിടന്നപ്പൊ ഒരുപാട് വൈകിയിരുന്നു, മാക്രി നല്ല ഉറക്കത്തിലാണ്, നാളെ നേരത്തെ ഓഫീസിലേക്ക് പോകണംന്നുളളത് കൊണ്ട് അവളെ ശല്യം ചെയ്യാതെ ബെഡിന്റെ ഒരു അറ്റത്ത് വന്ന് കിടന്നു, ബെഡിൽ വന്ന് കിടന്നതേ ഓർമ്മ ഒളളൂ ക്ഷീണം കാരണം ഉറങ്ങിപ്പോയി,, 🔹🔸🔹🔸🔹🔸🔹 രാവിലെ എണീറ്റ് ഫ്രഷായി കണ്ണാടിയുടെ മുന്നിൽനിന്ന് ഒരുങ്ങുന്നതിനിടയിലാ മാക്രി എന്നെ നോക്കി വെളളമിറക്കുന്നത് കണ്ടത്, "എന്താണ് മാക്രി, ഈ വായീനോട്ടം അത്ര നല്ലതൊന്നും അല്ല ട്ടൊ, ഇനി ഇന്നലത്തെ പോലെ വല്ല ദുരൂദ്ധേശം ആണ് മനസ്സിലെങ്കിൽ പറഞ്ഞാൽ മതി, ഞാൻ റെഡിയാട്ടൊ," കണ്ണിറുക്കി കാണിച്ച് ഞാനത് പറഞ്ഞതും അവള് ഒന്ന് ഇളിച്ച് അവളെ തലക്ക് മേട്ടവും കൊടുത്ത് ബാത്റൂമിലേക്ക് ഓടി, എനിക്ക് പിന്നെ സമയമില്ലാത്തത് കൊണ്ട് ഞാൻ പെട്ടെന്ന് തന്നെ ഒരുങ്ങി ഓഫീസിലേക്ക് വിട്ടു, ********************************** നമ്മള് കുളിയൊക്കെ കഴിഞ്ഞ് വന്നപ്പോ കലിപ്പനെ മുറിയിൽ കണ്ടില്ല, താഴെക്ക് ചെന്ന്പ്പോ അവിടെയും കണ്ടില്ല മൂപ്പരില്ല, പുറത്തേക്ക് നോക്കിയപ്പോ കലിപ്പന്റെ കാറും മിസ്സിങാണ്, അപ്പൊ മനസ്സിലായി ചെക്കൻ ഇവിടെ ഇല്ലാന്ന്, ഛെ ഒന്ന് വെറുപ്പിക്കാന്ന് കരുതിയതായിരുന്നു അത് നടന്നില്ല, സാരമില്ല, ഇങ്ങോട്ട് തന്നെ വരുമല്ലോ അപ്പൊ വെറുപ്പിക്കാം,, ചെക്കനെ വെറുപ്പിച്ച് പണി വാങ്ങുന്നതും ഒരു പ്രത്യേക സുഖാ,,😉 ഇനി ഇപ്പൊ ആരെയാ വെറുപ്പിക്കാന്നും ചിന്തിച്ച് അടുക്കളയിലേക്ക് ചെന്നപ്പോ ഉമ്മയും ജോലിക്ക് വരുന്ന ഇത്തയും ഭയങ്കര സംസാരമാണ്, അപ്പൊ പിന്നെ ഞമ്മള് അങ്ങോട്ട് ഇടിച്ച് കയറി അവരെ വെറുപ്പിച്ചോണ്ടിരുന്നു, അടുക്കള ജോലി കഴിഞ്ഞ് ഇത്ത പോയതും ഞാനും ഉമ്മയും അങ്ങോട്ടും ഇങ്ങോട്ടും വെറുപ്പിച്ചോണ്ടിരുന്നു, അക്കാര്യത്തില് ഉമ്മിയും മോശമല്ല ട്ടോ, ചിരിച്ച് കളിച്ച് ഞങ്ങള് സംസാരിക്കുന്നതിനിടയിലാണ് പെട്ടെന്ന് ഉമ്മ സീരസായി എന്നോട് ഒരു കാര്യം പറയാനുണ്ടെന്ന് പറഞ്ഞപ്പൊ ഞാൻ ധൈര്യമായി പറയാൻ പറഞ്ഞു, പക്ഷേ പിന്നെ ഉമ്മ പറയുന്നത് കേട്ട് ഞാൻ ധയനീയതയോടെ മൂപ്പത്തിയെ നോക്കി, "ഒരു കാര്യം പറയാനുണ്ടെന്ന് പറഞ്ഞപ്പൊ ഇതാവുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല, അമ്പിളി മാമനെ പിടിക്കാൻ പറഞ്ഞോളൂ ഞാൻ അനുസരിച്ചോളാം, ഈ വീട്ടിലെ ജോലി മുഴുവൻ ചെയ്യാൻ പറഞ്ഞോളൂ,, അനുസരിക്കാം,,, പക്ഷേ,, ഇത്," ഞമ്മള് ദയനീയതയോടെ പറഞ്ഞതും ഉമ്മാന്റെ മുഖം വാടി, അത് കണ്ടപ്പോ നിവൃത്തി ഇല്ലാതെ ഉമ്മ പറഞ്ഞ കാര്യത്തിന് ഞാൻ ഗ്രീൽ സിഗ്നൽ കാണിച്ചതും മൂപ്പത്തിയുടെ മുഖം പതിനാലാം രാവ് ഉദിച്ച പോലെ വിടർന്നു, തുടരും ഫ്രണ്ട്സ് ഞാൻ എപ്പോഴും ലേറ്റായി ആണ് പോസ്റ്റുന്നതെന്ന് അറിയാം, എന്ത് ചെയ്യാനാ ഓരോ തിരക്കിൽ പെട്ട് പോകുന്നത് കൊണ്ടാണ്, ഈ പാർട്ട് ഞാൻ വൈകിയെ പോസ്റ്റൂന്ന് പറഞ്ഞിരുന്നു, എന്റെ ഇക്കാന്റെ ഉമ്മാക്ക് സുഖമില്ലാതെ ഹോസ്പിറ്റലിലാണ് ഇത് വരെയും അസുഖം മാറിയിട്ടില്ല, ഈ അവസ്ഥയിൽ സ്റ്റോറി എഴുതാൻ കഴിയില്ല, അപ്പൊ നെക്സ്റ്റ് പാർട്ട് എന്താണെന്ന് ഞാൻ പറയുന്നില്ല, നിങ്ങള് കാത്തിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു, ഇൻഷാ അളളാഹ് ഉമ്മാന്റെ അസുഖം മാറിയാൽ പെട്ടെന്ന് പോസ്റ്റാം,, 💕ഇഷാമെഹ്റു 💕 സ്റ്റോറിക്ക് വേണ്ടിയും വെയ്റ്റിങിലാണെന്ന് അറിയാം, കുറച്ച് ഭാഗം ഞാൻ എത്തീട്ടുണ്ട്, ഇനി സമയം കിട്ടുമ്പോ കുറിച്ചൂടെ എഴുതി പോസ്റ്റാട്ടൊ, #📙 നോവൽ
📙 നോവൽ - MY DEAR HUBBY Nishana - ShareChat
41.1k കണ്ടവര്‍
1 മാസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post