*ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്...* *ചിന്തിക്കുന്നവർക്ക് മാത്രം..* പതിവുപോലെ ജുമുഅഃ കഴിഞ്ഞ് ഖത്തീബ് എഴുന്നേറ്റു.. 🎤മൈക്ക് റെഡിയാക്കി.. "ആരും എഴുന്നേറ്റുപോകരുത് പ്രധാനപ്പെട്ട ഒരു കാര്യം പറയാനുണ്ട്.. " എന്നുപറഞ്ഞത് കേട്ടപ്പോൾ തന്നെ ആളുകളുടെ നെറ്റി ചുളിഞ്ഞു... "പിരിവ് തന്നെ ആവും അല്ലാതെന്താ.." ഓരോരുത്തരും മനസ്സിൽ പിറു പിറുത്തു... "പള്ളിയുടെ ബാത്ത് റൂം ടൈലിന്റെ കളറ് ചെറുതായി മങ്ങുന്നുണ്ട്.. പിന്നെ മിനാരത്തിന് വലിപ്പം പോരാന്നൊരഭിപ്രായവും വരുന്നുണ്ട് അതൊന്നുമാറ്റണം നാല് ലക്ഷം രൂപ ചിലവ് വരും.. രണ്ട് ലക്ഷം മമ്മദ് ഹാജി ഏറ്റിട്ടുണ്ട് ബാക്കി തുക ഓരോരുത്തരുമൊന്ന് എണീറ്റുനിന്ന് പറയണം ഇപ്പോൾ തന്നെ.." വെറും പത്ത് മിനുട്ട്.. പൈസ റെഡി... എല്ലാം കഴിഞ്ഞ് പോകാൻ നേരത്ത് ഖത്തീബ് ഒരു കാര്യംകൂടി പറഞ്ഞു.... "നമ്മുടെ മഹല്ലിലെ അബൂബക്കറിന്റെ നാലാമത്തെ കുട്ടിയുടെ കല്യാണമാണ് അടുത്തയാഴ്ച്ച.." "കഴിഞ്ഞ മൂന്ന് കല്യാണത്തിലും കടം വന്ന് വീടുവിറ്റ് വാടക വീട്ടിലാണ് താമസം..." "ഇനിയും ഒരു കുട്ടിയെകൂടി കെട്ടിക്കാനുമുണ്ട്..." "അബൂബക്കറ് പുറത്ത് തുണി വിരിച്ച് ഇരിപ്പുണ്ട് എല്ലാവരും എന്തെങ്കിലും കൊടുത്തിട്ട് പോണം..."😞 പുറത്തേക്കിറങ്ങുന്ന ആളുകളെ നോക്കി നിസ്സഹായനായി വിരിച്ച് വെച്ച തോർത്തുമുണ്ടിന് പിറകിൽ നിറമിഴികളുമായി അബൂബക്കറിരിപ്പുണ്ട്... പള്ളിയിൽ ആളുകൾക്കിടയിൽ വെച്ച് ആയിരവും പതിനായിരവും പറഞ്ഞവർ ചുരുട്ടിപ്പിടിച്ച പത്തിന്റെ നോട്ട് തോർത്തിലേക്കിട്ട് മുഖത്തേക്ക് പോലും നോക്കാതെ ചെരിപ്പും തപ്പിയെടുത്ത് നടന്നകന്നു... അവസാനം ഇറങ്ങി വന്ന പള്ളിയിൽ രണ്ട് ലക്ഷം പറഞ്ഞ അയൽവാസി കൂടിയായ മമ്മദ് ഹാജി ഉള്ളൻ കയ്യിൽ ചുരുട്ടിപ്പിടിച്ചൊരു സംഖ്യ അയാളുടെ കയ്യിൽ പിടിച്ചേൽപ്പിച്ചിട്ട് പറഞ്ഞു.. "അടുത്തയാഴ്ച്ച ഹജ്ജിന് പോവുകയാണ്.." "അഞ്ചാമത്തെയാണ്.." "കല്യാണത്തിനുണ്ടാവില്ല നല്ല രീതിയിൽ പോയി വരാൻ ദുആ ചെയ്യ്..." നടന്നകലുന്ന അദ്ദേഹത്തിൽ നിന്ന് കണ്ണുകളെ വെട്ടിച്ച് മാറ്റി കയ്യിൽ വെച്ച് തന്ന ചുരുണ്ട നോട്ടിലേക്ക് ആകാംശയോടെ നോക്കിയ അയാൾ കണ്ടത് നൂറിന്റെ ഒരു നോട്ട്...!!! അപ്പോഴും നിസ്സഹായനായ ആ മനുഷ്യന്റെ നെഞ്ചിന്റെ പിടപ്പ് പുറത്ത് കേൾക്കാതിരിക്കാൻ വളച്ച് വെച്ചിരുന്ന കാല് നെഞ്ചിലേക്ക് അമർത്തിപ്പിടിച്ചിരുന്നു... തിളങ്ങി നിന്ന ടൈലിലും ഉയർന്ന് നിന്ന മിനാരത്തിലും "സ്വർഗ്ഗം" പ്രാർത്ഥിച്ച് വരുത്തിയ ഖത്തീബ് ആ സാധുവിന്റെ മകളുടെ കല്യാണച്ചോറും തിന്ന് ഇറങ്ങി വരുമ്പോ കമ്മിറ്റിക്കാരനോട് കുശലം പറഞ്ഞു... "ചിക്കനിലൊരിത്തിരി ഉപ്പ് കുറവാണ്...." "എന്താ ചെയ്യ കഴിക്കല്ലാതെ..... അവനിതൊക്കെ അറിയണോ...." 😢😢😢😢 *കടപ്പാടും* *ഒപ്പം ബഹുമാനവുമുണ്ട്..* *ഇതെഴുതിയവനോട്...* *കാരണം* *ഇതൊരു വലിയ സത്യമാണ്...* *എന്നത് കൊണ്ട് തന്നെ...💐*
168 കണ്ടവര്‍
7 മാസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post