*_🌴☀ ചിന്താ പ്രഭാതം☀🌴_* *👉ജീവിതത്തിൽ ആഗ്രഹിക്കുന്നതും, ഇഷ്ടപ്പെടുന്നതും പലപ്പോഴും കിട്ടാറില്ല.., ചിലര്‍ക്ക് എല്ലാ സൗഭാഗ്യങ്ങളുമുണ്ടാകും... എന്നാല്‍ അതിനിസ്സാരമായ എന്തെങ്കിലും പ്രശ്‌നം അവരുടെ സമാധാനം കെടുത്തും...* *☑എല്ലാം അംഗീകരിക്കാനുള്ള മനക്കരുത്താണ് നമുക്ക്‌ വേണ്ടത്... 'ഉള്ളതു മതി ' എന്നു വിചാരിക്കണം...* *കൂടുതല്‍ കിട്ടുന്നതെന്തും ബോണസ്സാണെന്നു മനസ്സിലാക്കണം... നഷ്ടപ്പെടുന്നതെല്ലാം തനിക്ക് അര്‍ഹതയില്ലാത്തവയാണെന്ന് കരുതണം...* *🤔ഓർക്കുക.., വരുമ്പോള്‍ നാം ഒന്നും കൊണ്ടുവന്നിട്ടില്ല... ഇപ്പോള്‍ ഉള്ളതെല്ലാം നമുക്ക് കിട്ടിയതോ അധ്വാനിച്ച് നേടിയതോ ആണ്...* *✅ശാന്തമായൊഴുകുന്ന നദിപോലെ ജീവിക്കുക.., അത്‌ ഇരുകരകളെയും പച്ചപിടിപ്പിക്കുകയും, ജീവജാലങ്ങള്‍ക്ക് കുടിനീര്‍ നല്‍കുകയും ചെയ്യുന്നു...* *📜 ഒരു ദിനം ഒരു ഹദീസ് 📜* *🔘~~~~~◼ ﷽ ◼~~~~~🔘* 📍حَدَّثَنَا عَبْدُ اللَّهِ بْنُ يُوسُفَ، أَخْبَرَنَا مَالِكٌ، عَنِ ابْنِ شِهَابٍ، عَنْ سَعِيدِ بْنِ الْمُسَيَّبِ، عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ ‏‏ لَيْسَ الشَّدِيدُ بِالصُّرَعَةِ، إِنَّمَا الشَّدِيدُ الَّذِي يَمْلِكُ نَفْسَهُ عِنْدَ الْغَضَبِ ‏" ▪️▫️▪️▫️▪️▫️▪️▫️▪️▫️▪️ *📍അബൂഹുറൈറ (റ) വിൽനിന്ന് നിവേദനം: അല്ലാഹുﷻവിന്റെ റസൂൽ ﷺ പറഞ്ഞു: ഗുസ്തിയിൽ ജയിക്കുന്നവനല്ല ശക്തൻ. കോപം വരുമ്പോൾ തന്റെ മനസ്സിനെ നിയന്ത്രിക്കുന്ന (പിടിച്ചുനിർത്തുന്ന) വനാണ് ശക്തൻ.* *【ബുഖാരി】* *💐 അറിവിന്റെ ലോകം 💐* *🔖മെഴുകുതിരിപോലെയാണ് പലരുടേയും ജീവിതം.., ദൂരെനിന്ന് നോക്കിയാൽ പ്രകാശം മാത്രമേ കാണൂ.., അടുത്ത് നിന്ന് നോക്കിയാലോ, കണ്ണീർ ചിന്തുന്നത് കാണാൻ പറ്റും..* *🔖 ജീവിതം അങ്ങനെയാണ്, നാം സ്വപ്നം കാണുന്നതും ആഗ്രഹിച്ചതും നമ്മെ തേടിവരണമെന്നില്ല.., എന്നാൽ ജീവിതത്തിൽ നമ്മൾ ആഗ്രഹിക്കാത്ത അനുഗ്രഹങ്ങൾ നമ്മെ തേടിയെത്തും..* *🔖 സങ്കടങ്ങളുടെ പിന്നാമ്പുറങ്ങളിൽ എല്ലാവരും ഒറ്റയ്‌ക്കായിരിക്കും.., ഒറ്റപ്പെടുന്നവരുടെ കൂടെയിരിക്കാൻ ആരെങ്കിലുമുണ്ടായാൽ, അവർ ആത്മവിശ്വാസത്തോടെ പുനർജനിക്കും..* *🔖 ജീവിതത്തിൽ നല്ല കാര്യങ്ങൾ ചെയ്തു കൊണ്ടേയിരിക്കുക.., ഫലം ഇച്ഛിക്കാതെ കർമ്മം ചെയ്‌താൽ, വിജയം ഉറപ്പായും നമ്മെ തേടിയെത്തും.. ആശ്വാസമേകുന്നതിനെക്കാൾ വലിയ പുണ്യമില്ല..* *🤲🏻 അള്ളാഹു നാം ഏവരെയും സജ്ജനങ്ങളിൽ ഉൾപ്പെടുത്തി അനുഗ്രഹിക്കട്ടെ..* _ആമീൻ യാ റബ്ബൽ ആലമീൻ ..._ ر ▪️▫️▪️▫️▪️▫️▪️▫️▪️▫️▪️ *അല്ലാഹുവേ ഈ ഗ്രൂപ്പിലുള്ള എല്ലാവർക്കും അവരുടെ കുടുംബത്തിനും ദീർഘായുസ്സും, ആഫിയത്തും, ഐശ്വര്യവും, സന്തോഷവും, സമാധാനവും, നിന്റെ റഹ്മത്തും ബറകത്തും നൽകേണമേ...* *ആമീൻ യാ റബ്ബൽ ആലമീൻ🤲🏻🤲🏻🤲🏻*. 💧☀صباح الخير والفكر☀💧🔚⤴ *📆 23 ഫെബ്രുവരി2019* *🗓 17 ജമാദുൽആഖിർ 1440* *🗒 11 കുഭം 1194* 🌈🌈🌈🌈 *ശുഭദിനം* 🌈🌈🌈🌈
447 views
1 months ago
Share on other apps
Facebook
WhatsApp
Copy Link
Delete
Embed
I want to report this post because this post is...
Embed Post