@kissakal എടാ നീ എന്തെ ഇപ്പോഴും ചോറുകഴിക്കാൻ ചമ്മന്തി കൊണ്ട് വരുന്നത്...നിന്റെ ഭാര്യക്ക് വേറെ ഒന്നും ഉണ്ടാക്കാൻ അറിയില്ലേ... നീ എന്റെ കറി എടുത്തോ നല്ല ചെമ്മീൻ കറി ഉണ്ട്... എനിക്ക് വേണ്ടടാ... ഞാൻ ഇത് കൂട്ടി കഴിച്ചോണാം.... അത് എന്തെ നിനക്ക് ഈ കറി ഇഷ്ടമില്ലേ... ഇഷ്ടക്കുറവ് കൊണ്ടല്ലാ, എനിക്ക് ഏറ്റവും ഇഷ്ടം ചമ്മന്തി ആണ്... അത്‌ എന്താ നിനക്ക് ആരെങ്കിലും അതിൽ കൈവിഷം തന്നിട്ടുണ്ടോ... ആ തന്നിട്ടുണ്ട് എന്റെ അമ്മ... അതിന് നിന്റെ അമ്മ മരിച്ചുപോയിട്ട് വർഷങ്ങൾ ആയില്ലേ... ആയി പക്ഷെ ഇത് കഴിക്കുമ്പോൾ എനിക്കെന്റെ അമ്മയേ ഓർമ്മ വരും... ഞാനെന്റെ അമ്മയേ എന്നും ഓർക്കാൻ ആണ് ഈ ചമ്മന്തി കൊണ്ട് വരുന്നത്... നിനക്ക് അറിയില്ലാ... പണ്ട് ഞങ്ങൾ എങ്ങനെയാ താമസിച്ചിരുന്നത് എന്ന്... മുഴുപട്ടിണി ആയിരുന്നു ഞങ്ങൾ... ഇടക്ക് എപ്പോഴെങ്കിലും അമ്മക്ക് പണി ഉണ്ടായാൽ ചോറ് ഉണ്ടാക്കി തരും അമ്മ... ആ ചോറിന് കറി ആയിട്ട് ചമ്മന്തി മാത്രമേ ഉണ്ടായിരുന്നുള്ളു... അതിന് വേണ്ടി ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട് അമ്മ.... പലപ്പോഴും ഞാൻ കണ്ടിട്ടുണ്ട് ഞങ്ങൾക്ക് ഭക്ഷണം തന്നിട്ട് അമ്മ കഴിക്കാതെ ഇരിക്കുന്നത്... ഞാൻ ചോദിച്ചിട്ടും ഉണ്ട് അമ്മയോട് അമ്മ എന്താ ഭക്ഷണം കഴിക്കാത്തെ എന്ന്... അപ്പോൾ എല്ലാം അമ്മയുടെ മറുപടി പുഞ്ചിരി ആയിരുന്നു... അന്നൊന്നും അതിന്റെ അർഥം എനിക്ക് മനസ്സിലായിരുന്നില്ലാ... പക്ഷെ ഇപ്പൊ എനിക്ക് അതിന്റെ അർഥം മനസ്സിലാവുന്നുണ്ട്... മക്കൾ വയറു നിറയെ കഴിക്കുന്നത് കണ്ടാൽ അമ്മമാരുടെ വയറ് നിറയും... അമ്മ കഴിക്കാൻ മറന്നെങ്കിലും മക്കൾക്ക് ഭക്ഷണം കൊടുക്കാൻ മറക്കില്ലാ... എത്ര തന്നെ കറി ഉണ്ടെങ്കിലും എനിക്ക് ചമ്മന്തി നിർബന്ധം ആണ്... ആ ചമ്മന്തി കഴിക്കുമ്പോൾ എല്ലാം എന്റെ അമ്മ കൂടെ ഉള്ള പോല്ലേ തോന്നും... ചെലപ്പോൾ നിനക്ക് തോന്നും എനിക്ക് ഭ്രാന്ത് ആണ് എന്ന്... സത്യത്തിൽ എനിക്ക് ഭ്രാന്ത് ആണ് ചമ്മന്തിയോട്... ഞാനെന്റെ ഭാര്യയോട് ഒരു കാര്യമേ ഇതുവരെ ആവശ്യപ്പെട്ടിട്ടുള്ളു... എനിക്കെന്നും ചമ്മന്തി ഉണ്ടാക്കി തരണം എന്ന്... അവൾ അത് എന്നും എനിക്ക് ഉണ്ടാക്കി തരുന്നുണ്ട്... ഞാൻ ഈ ഭൂമിയിൽ നിന്ന് പോകുന്നത് വരെ അതിനൊരു മാറ്റവും വരില്ലാ... നീ ഒരുപാട് മിസ്സ് ചെയുന്നുണ്ടല്ലേ അമ്മയേ... ചെയുന്നുണ്ട്, പക്ഷെ ഞാനെന്നും അമ്മയേ ഓർക്കും ഇതിലൂടെ.... ഈ കഥ നിങ്ങൾ വായിച്ചു തീരുമ്പോൾ ചിലർക്ക് ചിരി വരുവായിരിക്കും.. ചിലർ ജീവിച്ചിരുന്ന കാലഘട്ടത്തിൽ ഇത് മാത്രമേ ഉണ്ടായിരുന്നുള്ളു.... എനിക്കിഷ്ടമാണ് ചമ്മന്തി... ഞാനിപ്പോഴും അത് ഉണ്ടെങ്കിൽ ചോറ് കഴിക്കും.അജു
📔 കഥ - ShareChat
22.2k views
1 months ago
Share on other apps
Facebook
WhatsApp
Copy Link
Delete
Embed
I want to report this post because this post is...
Embed Post