*_My Angel_* *_Full Part_* ####reapost#### *±±±±±±±±±±±±±±±±±±±±±±±±±±±±±±±* കല്യാണം കഴിഞ്ഞു 1 മാസം കഴിഞ്ഞു കേട്ടു മടുത്ത ഒരു കാര്യമാ വിശേഷം ഒന്നും ആയില്ലെ എന്ന്. ഒരുവർഷം നമ്മുടെ നാട്ടിലെ ഉമ്മമാരുടെയും താത്തമാരുടെയും വല്ലിമ്മമാരുടെയും ഈ ചോദ്യം ഞാനും സഹിച്ചു. എന്റെ അമ്മോ വല്ലാത്ത സഹിക്കൽ ആയിരുന്നു അതു !!!!!😁😁 ഓരോ മാസവും ഡേറ്റ് ആവുമ്പോൾ മനസിലൂടെ ഒരു ബേജാർ അങ്ങു കേറും ഈ പ്രാവിശ്യം ഉണ്ടോ അധോ....... അങ്ങനെ കല്യാണം കഴിഞ്ഞു 1 വർഷം ആവുന്നദിന്റെ മുന്നേ ഞങ്ങൾ കലാപരിപാടികൾ ആരംഭിച്ഇരുന്നു (മരുന്ന് അതാണ് നുമ്മ ഉദ്ദേശിച്ചത് ) അങ്ങനെ വിവാഹം കഴിഞ്ഞു ഒരു വർഷം തികയുന്ന ആ മാസം ഡേറ്റ് ആയതും എനിക്ക് ദേ വരുന്നു ഓക്കാനം..... പിന്നെ പുളിയോട് വല്ലാത്ത പൂതിയും എന്നാലും ഞാൻ വിശ്വസിച്ചില്ല കേട്ടോ.. എന്റെ ഉപ്പക്കും ഉമ്മക്കും ഒരേ സംശയം ഇതു അതു തന്നെയാണോ എന്ന്. അവർ നാളെ തന്നെ നോക്കെന്ന് പറഞ്ഞ് ആ സാധനം നുമ്മടെ കയ്യിൽ തന്നു. പിറ്റേന്ന് അതു ചെക്ക് ചെയ്‌തതും ദേ കാണുന്നു 2 വര പക്ഷേങ്കിൽ അതിലെ ഒരു ലൈൻ ചെറിയ മങ്ങിച്ച. ഇക്ക അറിയണ്ട കൺഫേം ആകിയിട്ട് പറഞ്ഞാ മതിയെന്നു അവർ എനിക്കുണ്ടോ ഇരുപ്പുറക്കുന്നു... ഇക്കയെ ആശിപ്പിക്കണ്ട ചിലപ്പോൾ ഇല്ലാത്തദ് ആണെങ്കിലോ എന്നാലോചിച്ചാ അവർ അങ്ങനെ പറഞ്ഞത്. ഞാൻ വിളിച്ചു എന്റെ ഇക്കയെ....ഇക്കയോട് സംഗതി പറഞ്ഞു ഇക്കയുടെ സന്തോഷം കണ്ടില്ലെങ്കിലും എനിക്കറിയാമായിരുന്നു എന്റെ ഇക്കക്ക് എത്രത്തോളം സന്തോഷം ഉണ്ടായിരുന്നു എന്നു. പിറ്റേന്ന് ധാ നിക്കുന്നു ഇക്ക മറ്റേ സുനയുമായി വീണ്ടും ടെസ്റ്റ്‌ ചെയ്യാൻ. ടെസ്റ്റ്‌ ചെയ്‌തപ്പോൾ ദേ രണ്ടു പിങ്ക് വരയും ഒരു കേടു പാടും കൂടാതെ അങ്ങനെ ഞാൻ ഒരു ഉമ്മ ആവാൻ പോവുന്നു പിന്നെ അവിടെ നടന്ന കാര്യം പറയാതിരിക്കാ നല്ലത് 😍😍😍😘😘😘. കുറച്ചു ദിവസം അങ്ങട് കഴിഞ്ഞപ്പോൾ മറ്റവർ വന്നു കൊട്ടും കുരവയുമായി (ഛർദി ആൻഡ് ടീം )പിന്നേ ഛർദിച്ചു കുഴങ്ങിയ കുറച്ചു മാസങ്ങൾ ............................. അയ്യടാ മുഴുവൻ അങ്ങനെ ഒറ്റ ഇരിപ്പിനു വായിക്കേണ്ട ട്ടോ അറിയണ്ടേ പ്രസവം എങ്ങനായിരുന്നു എന്നു വെയിറ്റ് ചെയ്യു.. ............................. ആദ്യമായി എഴുതുകയാണ് തെറ്റുകൾ ക്ഷമിക്കണം. എന്നെ ഒന്നു സപ്പോർട്ട് ചെയ്യണേ കൂട്ടുകാരെ..... *_My Angel 2_* അങ്ങനെ ഹോസ്പിറ്റലിൽ പോവലും ഇടയ്ക്കിടെ ഓരോ കുപ്പി കയറ്റലുമായി. (മദ്യം അല്ല നോം ഉദ്ദേശിച്ചത്) ഗ്ളൂക്കോസ്... ഒരു ഗർഭിണിക്ക് ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നാണ് ഗ്ളൂക്കോസ്.. അങ്ങനെ തട്ടും മുട്ടും ആയി 6 മാസം കഴിഞ്ഞു 7 മാസം.. ചടങ്ങുകൾ ഒക്കെ ആയി നടക്കുന്ന കാലം കൂട്ടികൊണ്ടു വരൽ.... അതു ഒരു വല്ലാത്ത സംഭവം ആയിരുന്നു... എന്റെ വീട്ടിൽ നിന്നും എളാപ്പയും അമ്മോനും വല്ലിപ്പയും വന്നു എന്നെ പ്രസവത്തിനു കൂട്ടി കൊണ്ടുപോവുന്ന ചടങ്ങ്.. പുതിയ ഡ്രെസ്സും പുതിയ ചെരിപ്പും ഒരു ബേബി ബാസ്കറ്റ് മുഴുവനും ഡ്രെസ്സുമായി അവരുടെ കൂടെ എന്റെ വീട്ടിലേക്കു പോകുന്ന മഹാ ചടങ്ങ് അതും കഴിഞ്ഞു. കുറച്ചു ദിവസം കഴിഞ്ഞു എനിക്കു പ്രസവ വേദന വന്നു പോയില്ലേ അപ്പൊ തന്നെ ഹോസ്പിറ്റലിലേക് ഡോക്ടറെ കണ്ടതും അവർ എന്റെ ഉമ്മയോട് പറയുകയാ "ഇടവേദന ആണുമ്മാ അതു ഈ സമയം ഉണ്ടാവാൻ പാടില്ല 3 ദിവസം രാത്രിയിൽ മരുന്ന് വെച്ച് വേദന നിർത്തണം ഗർഭപാത്രം തുറന്നിട്ടില്ല അതു നമ്മുടെ ഭാഗ്യം അല്ലെങ്കിൽ...... " അങ്ങനെ അന്നുമുതൽ ഇടവേദനയും വന്നു എനിക്കു ഇടക്കിടെ കമ്പനി തരാൻ... പ്രസവിക്കുന്നദ് വരെ വേദന സഹിക്കാൻ തുടങ്ങി എന്നർത്ഥം.....അങ്ങനെ റസ്റ്റ്‌ പറഞ്ഞ് കിടപ്പിലുമായി.. അങ്ങിനെ തട്ടീം മുട്ടിയും ആയി 9 മാസം വരെ എത്തി..... ......................................പിന്നീട് എന്തായി എന്നല്ലേ പറയാം ഇപ്പൊ എഴുതാൻ മനസ്സ് അനുവദിക്കുന്നില്ല പിന്നെ പറയാം ട്ടോ.... ഒന്ന് വെയിറ്റ് ചെയ്യണേ നിങ്ങളുടെ സപ്പോർട്ട് ആണ് ഞാൻ പാർട്ട്‌ 2 എഴുതാൻ കാരണം THANKS TO ALL *_My Angel 3_* മലപ്പുറതു ഉള്ളോർക്ക് ഒരു ചടങ്ങ് ഉണ്ട് ഗർഭിണി ആയി 9 മാസം ആയാൽ "വയറു കാണൽ" എന്ന ചടങ്ങ്. ആ ചടങ്ങിൽ നമ്മുടെ കുടുംബത്തിൽ ഉള്ളവർ നമ്മളെ കാണാൻ വരും അവര് അങ്ങനെ അങ്ങട് വന്നാൽ പോര. കയ്യിൽ നിറയെ പലഹാരങ്ങൾ ഫ്രൂട്സ് അങ്ങനെ എല്ലാം ഉണ്ടായിരിക്കണം... അങ്ങനെ ചടങ്ങ് തുടങ്ങി ഓരോ ദിവസവും 4 or 5 വിരുന്നുകാർ വരും വിവിധ തരം പലഹാരങ്ങളുമായി ഇന്ന് ചട്ടിപതിരി ആണെങ്കിൽ നാളെ ചിക്കൻ റൂൾ ആൻഡ് സമോസ മറ്റന്നാൾ നെയ്യപ്പം അങ്ങനെ തിന്നു മുതലാകി 😋😋😋😍 പിന്നേ അല്ലേ നുമ്മ ആ കാര്യം അറിഞ്ഞദു 9 മാസത്തിലെ സ്കാനിംഗ് റിപ്പോർട്ടിൽ കുട്ടിക്ക് വെയിറ്റ് 3. 500 അപ്പൊ തന്നെ എന്റെ ബോധം പോയി എങ്ങനെ ഞാൻ പ്രസവിക്കും.... 😮😮😮😭😭 പിന്നേ ഉമ്മ 4 കിലോ ഉള്ള ഇത്തയെ പ്രസവിച്ചു എന്നു കേട്ടപ്പോൾ ആണ് എന്റെ ശ്വാസം നേരെ വീണദു.. പിന്നേ ഇടക്ക് ഇടയ്ക്കുള്ള ഇടവേദനയും ഹോ ആലോചിക്കാൻ വയ്യ അങ്ങനെ ഞാൻ ഇന്ന് പ്രസവിക്കും നാളെ പ്രസവിക്കും എന്ന അവസ്ഥയിൽ ആയി. 9 മാസം പൂർത്തിയാക്കിയ ദിവസം ഡോക്ടർ ചെല്ലാൻ പറഞ്ഞു.. അപ്പോഴും എന്റെ ഭീമൻ വയറു കണ്ടു ആളുകൾ പറയും ഏയ്‌ ഇതു 24 നു നിൽക്കൂല അതിനു മുന്നേ പ്രസവിക്കും എന്നു... എന്റെ Angel അതു കേട്ടു എന്ന് തോന്നുന്നു മൂപ്പർ പുറത്തു ചാടിയദേ ഇല്ല. അങ്ങനെ ഡോക്ടർ കണ്ടപ്പോൾ ഡോക്ടർ പറഞ്ഞു വെള്ളം കുറവാണെന്നു. കുടിക്കുന്ന വെള്ളം അല്ലാട്ടോ ഞാൻ ഉദ്ദേശിച്ചത് കുട്ടി ഗർഭപാത്രത്തിൽ ഒരു വെള്ളത്തിൽ അല്ലെ കിടക്കാറ് ആ വെള്ളം ആണ് ഞാൻ ഉദ്ദേശിച്ചത് ഇനി ഒന്ന് കളർ ഫുൾ ആക്കി പറഞ്ഞാൽ അമ്നിയോട്ടിക് ഫ്ലൂയിഡ്😃😃 അങ്ങനെ അതിനുള്ള മരുന്ന് തന്നു ഡോക്ടർ പറയുകയാ 30 നാണു ഡേറ്റ് അന്ന് വരണ്ട ഞായറാഴ്ച ആണ് പിറ്റേന്ന് രാവിലെ അഡ്മിറ്റ്‌ ആവാൻ ചെല്ലാൻ.. മനസിൽ ഡോക്ടരോട് ഞാൻ അതിനു മുന്നേ പണി ഒപ്പിക്കും എന്നു വീരവാദം മുഴക്കി ഞാൻ പോന്നു... എന്റെ വീരവാദം എന്റെ Angel ചെവി കൊണ്ടില്ല എന്നു മാത്രമല്ല ഡേറ്റ് കഴിഞ്ഞു 2 ദിവസം കഴിഞ്ഞാണ് മൂപ്പര് ആൾ പുറത്തു വന്നത്... അഡ്മിറ്റ്‌ ആവുന്നതിന്റെ തലേന്ന് ഒരുപാട് പ്രാർത്ഥിച്ചു വേദന വരണേ എന്നു എവിടെ വരാൻ ദൈവം പോലും കയ്യൊഴിഞ്ഞു 😥😥 വേദന മരുന്ന് വെയ്കാധേ തന്നെ ഉണ്ടായാൽ വേദനക്കു കുറവുണ്ടാവും എന്ന കാര്യം ഓർത്തിട്ടാണ് ഞാൻ അങ്ങനെ പ്രാർത്ഥിക്കാൻ പോയത്... ആരു കേൾക്കാൻ.... പിറ്റേന്ന് ഞാൻ രാവിലെ സാധനം ഒക്കെ ആയി ഉമ്മയും ഞാനും ഹോസ്പിറ്റലിൽ ചെന്നു ഇക്കയും അവരുടെ ഉമ്മയും ഉപ്പയും അവിടേക്ക് എത്താമെന്ന് പറഞ്ഞിരുന്നു. ഇക്കയെ കണ്ടിട്ട് എനിക്കു പ്രസവിക്കാൻ പോണം എന്നായിരുന്നു ആഗ്രഹംഞങ്ങൾ നേരത്തെ എത്തിയദു കൊണ്ടു എന്നെ നേരെ ലേബർ റൂമിലേക്ക്‌ കയറ്റി കേറുമ്പോൾ ബാർബർ ഷോപ്പിൽ കസേര കറങ്ങുന്ന മാതിരി തല കറക്കി ഇക്ക വരുന്നുണ്ടോന്നു കുറെ നോക്കി ഇല്ല ഇക്ക എത്തിയില്ല ഇനി പുറത്തേക്കു വിട്ടില്ല എങ്കിൽ എനിക്കു ഇക്കയെ കാണാൻ കഴിയില്ലല്ലോ 😥😥😥😭😭😭 മനസില്ല മനസോടെ ഞാൻ ആ മഹാ ലോകത്തേക്ക് കാലെടുത്തു വെച്ച് ഇനി എന്താവുമോ ആവോ 🙅🙅 *_MY ANGEL part 4_* -------/-/-//---------------- May 1 അന്ന് ഞാൻ ഒരുപാട് ടെൻഷനുമായാണ് ആ ലേബർ റൂം എന്ന മഹാലോകത്തേക്ക് കാലെടുത്തു വെച്ചദു. ഇക്ക വന്നിട്ടില്ല എന്നത് ആയിരുന്നു മെയിൽ വിഷമം. എന്നിൽ പ്രസവത്തിന്റെ ഒരു ലക്ഷണവും കാണുന്നുണ്ടായിരുന്നില്ല. ലേബർ റൂമിലേക്ക്‌ കാലെടുത്തു വെച്ചു ഞാൻ മുന്നോട്ടു നടന്നു. എല്ലാ സ്ഥലത്തും വെള്ള വസ്ത്രം ധരിച്ച സിസ്റ്റേഴ്സിനെ മാലാഖമാർ എന്നു വിളിക്കാറില്ലേ അവിടെ ഞാൻ പച്ച വസ്ത്ര ധാരികൾ ആയ മാലാഖമാരെ കണ്ടു... NICU വിൽ നിന്നും കുട്ടികളുടെ കരച്ചിലുകൾ ലേബർ റൂമിൽ നിന്നുമുള്ള കരച്ചിലുകൾ എല്ലാം എന്നിലെ ഭീതിയെ അധികരിപ്പിച്ചു. പിന്നെ ചെക്ക് ചെയ്‍തപ്പോൾ അവര് പറഞ്ഞു ഇതു ആയിട്ടില്ല ഏതായാലും ഡോക്ടർ വരട്ടെ എന്ന് പിന്നേ നീണ്ട കാത്തിരിപ്പ് ആയിരുന്നു. അതിന്റെ ഇടയ്ക്കു ഇക്ക വന്നിരുന്നു പക്ഷേ എനിക്കു ഇക്കയെ കാണാൻ കഴിയില്ല. കാത്തിരിപ്പിനു ഒടുവിൽ ഡോക്ടർ വന്നു കൺഫോം ചെയ്‌തു ഇവൾ മരുന്ന് വെയ്കാധേ പ്രസവിക്കില്ലെന്നു. എന്നിരുന്നാലും രാത്രി വരെ നോക്കിയിട്ട് മരുന്ന് വെക്കാം എന്ന തീരുമാനത്തിൽ എത്തി... പിന്നെ നേരെ റൂമിലേക്ക്‌ ഷിഫ്റ്റ്‌ ചെയ്‌തു. ലേബർ റൂമിൽ നിന്നും പുറത്ത് വന്നപ്പോൾ എനിക്ക് ഫസ്റ്റ് ഇക്കാനെ കാണണമായിരുന്നു. ഇക്കാനെ കണ്ടപ്പോൾ എനിക്കു സങ്കടം വന്നു പാവം അതു എനിക്കു വേണ്ടി പ്രാർത്ഥിക്കുന്നധാണ് ഞാൻ കണ്ടത്... ആ കണ്ണിൽ കണ്ണ് നീർ തുള്ളികൾ ഉടലഡുത്തിരുന്നു ഇക്കായെ കണ്ടപ്പോൾ എനിക്കു സമാധാനമായി... ഇക്കയെ കണ്ടല്ലോ ഇനി പ്രസവത്തിൽ ഞാൻ മരണപെട്ടാലും സാരമില്ല എന്നായിരുന്നു എന്റെ മനസ്സിൽ... ഇക്ക എന്നെ നന്നായി സ്നേഹിക്കുന്നുണ്ട്. കുട്ടികൾ ഉണ്ടാവാതദു ഇക്കയുടെ കാരണം കൊണ്ടു ആണ് എന്നു അറിഞ്ഞദു മുതൽ ഇക്ക ഒരുപാട് പറഞ്ഞു നീ എന്നെ വിട്ടു പൊയ്ക്കോ എന്നു.. അന്ന് ഞാൻ ഇക്കയോട് പിണങ്ങി ഒരുപാട് കരയാറുണ്ട്... ഇക്കയെ എനിക്കു അത്രക്ക് ഇഷ്ട്ടം ആണ് ഇക്കായിൽ ഇനി എന്തു കുറവുണ്ട് എങ്കിലും എനിക്കു ജീവനാണ് എന്റെ ഇക്കയെ... അതു പോലെയാണ് ഇക്കാക്ക് ഞാനും. അന്ന് ഞാൻ അതു നല്ലോണം തിരിച്ചറിഞ്ഞിട്ടും ഉണ്ട്.. ഓരോ ആണും പ്രസവ തുല്യമായ മനോ വേദന അനുഭവിക്കുന്നുണ്ടെന്നു അന്ന് ഞാൻ തിരിച്ചറിഞ്ഞു എന്റെ ഇക്കയിലൂടെ. ഒരു ഭാര്യ തന്റെ ഭർത്താവ് തന്റെ അരികിൽ വേണം എന്ന് ഏറ്റവും ആഗ്രഹിക്കുന്ന സമയം അവൾ പ്രസവിക്കാനകുമ്പോൾ ആണ്. ശോ .... ഇക്കയെ കുറിച്ച് പറഞ്ഞു ബോറടിപ്പിച്ചു അല്ലെ സോറി... *-------------* അന്ന് ഞാൻ പ്രസവിക്കാൻ ഉള്ള തയ്യാർ എടുപ്പിൽ ആയിരുന്നു നടക്കട്ടെ എന്നു വിചാരിച്ചു കുറച്ച് ഇക്കയുടെ കൈയും പിടിച്ചു ആ ചുമലിൽ തലവെച്ചു ഇക്ക എന്നെ നടത്തം പഠിപ്പിച്ചു അല്ല ഞങ്ങൾ നടന്നു... ഓരോ ചുവടിലും ഇക്ക ഞാൻ ഉണ്ട് കൂടെ എന്നു പറയാദേ പറയുന്നുണ്ടായിരുന്നു.... എന്നിട്ടുണ്ടോ വേദന വരുന്നു വേദനാ ദേവി കടാക്ഷിചില.... പിന്നെ രാത്രി നേഴ്സ് വന്നു ലേബർ റൂമിലേക്ക്‌ ക്ഷണിക്കാൻ.... എന്തിനാണെന്ന് അല്ലെ മരുന്ന് വെക്കാൻ ഉച്ചക്ക് നല്ല ബീഫ് ബിരിയാണി ഒക്കെ തിന്നു പ്രസവിക്കാൻ സ്റ്റാമിന ഒക്കെ ഉണ്ടാക്കി വെച്ചിരുന്നു... ലേബർ റൂമിൽ കയറിയപ്പോൾ ആണ് മനസ്സിൽ ആയെ അതാണ് യഥാര്ത ലേബർ റൂം എന്നു ഞാൻ ഇതു വരെ ആ സെക്ഷൻക്കു പോയിട്ടില്ല എന്ന്. ഒരു പെണ്ണിന്റെ മരണ വെപ്രാളം കണക്കെ ഉള്ള ആ വേദന കണ്ടിട്ട് എന്റെ കിളി പോയി ഇരിക്കുക ആയിരുന്നു. അതു കണ്ടിട്ട് എന്നോണം നേഴ്സ് പറഞ്ഞു കൊച്ചേ കേറി കിടക്കെന്ന്. അപ്പോഴാ ഞാൻ അതു ശ്രദ്ധിച്ചത് ഒരു ഓട്ടയുള്ള ഒരു തരം കട്ടിൽ.. ടെൻഷനോട് കൂടെ അതിൽ കേറി അങ്ങു കിടന്നു നേഴ്സ് വന്നു മരുന്ന് വെച്ച് എന്നിട്ട് റൂമിൽ പോയി ഇളകാദെ 2 മണിക്കൂർ കിടക്കാൻ പറഞ്ഞു....... എന്നിട്ടും വേദനദേവി കടാക്ഷിചില്ല... 2 മണിക്കൂർ കഴിഞ്ഞു പിന്നേ..... സ്റ്റോറി അവസാന ഭാഗതിലേക്ക്... കാത്തിരിക്കുക written by Raheela Rashid *_My Angel part 5_* ----------------------- അമ്മ ഉമ്മ എന്ന കാര്യം ഒരു തമാശ അല്ല. ഞാൻ എന്റെ അനുഭവം നിങ്ങളുമായി ഷെയർ ചെയ്യുന്നദ് ഞാൻ ഒരു വലിയ കാര്യം ആണ് ചെയ്‌തദു എന്നു പറയാൻ അല്ല. ഓരോ സ്ത്രീയും എന്നെ പോലെ ഒരുപാട് കഷ്ടപ്പാട് അനുഭവിച്ചു ആണ് ഒരു കുഞ്ഞിനെ തരുന്നത് എന്നു ഓരോരുതരും അറിയണം. നമ്മുടെ അമ്മയെ അവർ അനുഭവിച്ച വേദനയെ എല്ലാം തിരിച്ചറിയണം. എന്റെ സ്റ്റോറിക്കു വന്ന കമ്മെന്റ് വായിച്ചപ്പോൾ പറയണമെന്ന് തോന്നി. അമ്മയെ സ്നേഹിക്കുന്നവർക്ക് എന്റെ എഴുത്തിനെ തിരിച്ചറിയാനും അതിനെ ഉൾകൊള്ളാനും കഴിയൂ.. ആരെയും വേദനിപ്പിക്കാൻ ഉദ്ദേശിച്ചു പറഞ്ഞത് അല്ല. കമന്റ്‌സു വായിച്ചപ്പോൾ ഉണ്ടായ വിഷമത്തിൽ പറഞ്ഞു പോയതാ... &------------$ എന്നാ ഞാൻ ബാക്കി പറയട്ടെ. 2 മണിക്കൂറിനു ശേഷം എന്തു സംഭവിച്ചു എന്ന്. 2 മണിക്കൂറിനു ശേഷം നിദ്ര ദേവി എന്നെ നന്നായി കടാക്ഷിച്ചു. വേദന എന്താണ് എന്നു പോലും അറിയാത്ത സുഖ സുന്ദരമായ ഉറക്കം നാളെ എന്നിലേക്ക്‌ കടന്നു വരുന്ന എന്റെ അധിദിയെ സ്വപ്നം കണ്ടു ഞാൻ അങ്ങനെ കിടന്നു... ഇടയ്ക്കു ഇക്കാടെ ഉമ്മ വിളിച്ചുണർതുന്നുണ്ടായിരുന്നു എന്തിനാണ് എന്നല്ലേ... മലർന്നു കിടന്നു പോതു പോലെ കിടന്നുറങ്ങുന്നദിനു ഗർഭിണി മലർന്നു കിടക്കാൻ പാടില്ലത്രേ... ഞമ്മക്ക് ഉണ്ടോ ഉറക്കത്തിൽ അധോക്കെ ശ്രദ്ധിക്കാൻ നേരം... ഉറങ്ങുബോൾ നന്നായി ഉറങ്ങണം അത്രേ ഞമ്മക്ക് ഒള്ളൂ. അങ്ങനെ സുഖനിദ്രയിൽ നേരം വെളുക്കാൻ ആയദു അറിഞ്ഞദേ ഇല്ല.. ആരോ സ്വപ്നത്തിൽ എന്റെ വീടിന്റെ വാതിലിൽ മുട്ടുന്നു.. ശ്രദ്ധിച്ചു നോക്കിയപ്പോൾ ശെരിക്കും വാതിലിൽ ആരോ മുട്ടുന്നു.. ഉറക്ക് പിതന ആക്കിയദിൽ മനം നൊന്തു ഞാൻ മുട്ടിയ ആളെ $&$#&%## ഒക്കെ വിളിച്ചു. 4. 45 am നു വന്ന മാലാഖമാർ എനിക്കപ്പോ കാട്ടാളൻമാർ ക്കു തുല്യം ആയിരുന്നു... വയറു കഴുകണം പോലും.. അതു കേട്ടപ്പോൾ എനിക്കു കലി അങ്ങടു കേറി വയറു ഞാൻ ഒറ്റക് കഴുകിയാൽ പോരെ അതിനെദിനാ ഇവർ. . പിന്നേ അവർ ഒരു പാത്രവും ഒരു കുഴലും കൊണ്ടു വന്നപ്പോൾ ആണ് ഞമ്മളെ ഡിസ്ക് ഓടുന്നദു. ഉറക്കിന്റെ ആലസത്തിൽ നുമ്മക്ക് പ്രസവിക്കാൻ ഉളള കാര്യം മറന്നു പോയിരുന്നു. അവർ കാര്യം കഴിച്ചു പോയത് മാത്രം അറിയാം പിന്നേ ഒരു യാത്ര അങ്ങടു പോയി ബാത്‌റൂമിലേക്ക്. ആർക്കും ഞാൻ വിട്ട് കൊടുത്തില്ല കെട്ടി പിടിച്ചിരുന്നു ബാത്‌റൂമിനെ.. എല്ലാം എല്ലാമായ ഇക്കക്കു പോലും വിട്ടു കൊടുത്തില്ല പ്രഭാതകൃത്യം ചെയ്യാൻ . അങ്ങനെ ഒരു യുദ്ധം കഴിഞ്ഞു മടങ്ങവേ ഒരു ക്ലാസ്സ്‌ ചായയും ഒരു ബിസ്ക്കറ്റ് കൂടി ഒരു പിടുത്തം അങ്ങടു പിടിക്കവേ ദേ വരുന്നു മാലാഖമാർ വീൽചെയറുമായി അതിൽ രാജകീയ പ്രൌഡിയോടെ ഇരുത്തി നേരെ ലേബർ റൂമിലേക്ക്‌. മരുന്ന് വെക്കാൻ ആണത്രേ മരുന്ന് വെക്കാൻ. അങ്ങനെ ഓട്ടയുള്ള ബെഡിൽ അങ്ങടു കിടന്നു കൊടുത്തു മാലാഖ വന്നു ഉള്ളിലേക്ക് മരുന്നും വെച്ച് പോയി പിന്നേ അദേ സെയിം ഡയലോഗ് 2 മണിക്കൂർ കിടക്കണം എന്ന് പിന്നേയും ഒരുപാട് സമയം കടന്നു പോയി.. ആരോ എവിടുന്നോ വരുന്നു എന്നൊരു അശരീരി .. ഒരു 10 മണി ഒക്കെ ആയപ്പോൾ ദേ വരുന്നു വേദന ആദ്യം ചെറിയ രീതിയിൽ തുടങ്ങി പിന്നെ എന്റെ അല്ലാഹ് ഓർക്കാൻ കൂടെ വയ്യ വയറു നാലഞ്ചു ആളുകൾ ചേർന്ന് വലിച്ചു പറിച്ചു എടുക്കുന്ന വേദന പിന്നെ ഒരു ഇടവേള തരുന്നത് കൊണ്ട് കുറച്ചു സമാധാനം.. ഇങ്ങനെ കുറച്ച് സമയം അങ്ങനെ ദേ വന്നു ധാ പോയി എന്ന തോദിൽ വേദന വരികയും പോവുകയും ചെയ്തു കൊണ്ടിരുന്നു.. കുറച്ചു കഴിഞ്ഞു ഒരു മാലാഖ വന്നു എന്റെ വാവയുടെ ഹാർട്ട്‌ ബീറ്റ് ചെക്ക് ചെയ്യാൻ ബെഡിൽ കിടത്തി അവർ എന്റെ വയറിൽ അമർത്തി അപ്പൊ താഴെ നനവ് ഓരോ അമർത്തലിൽ നനവ് കൂടി കൂടി വന്നു ഞാൻ വിചാരിച്ചു അയ്യേ ഞാൻ ഇച്ചിചി മുള്ളി എന്ന് സംഭവം അതല്ല.. വെള്ളം പോയതാ. എനിക്കു അറപ്പു ആയിട്ട് വയ്യ സങ്കടവും ദേഷ്യവും ഒക്കെ വന്നു... പിന്നെ നടക്കാൻ വയ്യ ഇതു പോയികൊണ്ട് ഇരുന്നു.. അതു കണ്ടു മാലാഖ എന്നെ ലേബർ റൂമിൽ കൊണ്ട് ചെന്നാക്കി ഡോക്ടർ വന്നു നോക്കി പറഞ്ഞു ഇതു ഒന്നും ആയിട്ടില്ല റൂമിൽ പൊക്കോട്ടെ എന്നു .. അപ്പൊ ഞാൻ ഇതു വരെ വേദന സഹിച്ചധോ.. ഇതിലും വലുത് ഇനി ഉണ്ട് അല്ലെ. പിന്നെ വേദന യുടെ ഒരു മഹാ സമ്മേളനം. അങ്ങനെ വൈകുന്നേരം ആയിക്കിട്ടി അതിനു ഇടയ്ക്കു കുടുംബക്കാർ വന്നു അവരുടെ ചോദ്യങ്ങൾ കളിയാക്കൽ ഒക്കെ അതിന്റെ മുറക്ക് നടക്കുന്നുണ്ട്.. പിന്നെ അനേകം ഫോൺ വിളികൾഒന്നും ആയില്ലേ എന്ന ചോദ്യങ്ങൾ എല്ലാം കേട്ടു തല പെരുക്കാൻ തുടങ്ങി... വേദന സഹിക്കുബോൾ ഇക്കയുടെ കൈകുമ്പിളിൽ ഞാൻ എന്റെ വേദന കടിച്ചമർതി.. പിന്നേ ഒരു 6 മണിക്കു എന്നെ ഗ്ളൂക്കോസ് ഇടാൻ കൊണ്ടു പോയി അങ്ങനെ ഗ്ളൂക്കോസ് കേറുന്നത് അനുസരിച്ചു വേദന കൂടി കൂടി വന്നു വേദന എന്ന് പറഞ്ഞാൽ ഓപ്പറേഷൻ ചെയ്‌തു ഒരു മുള്ളു കമ്പി നമ്മുടെ ശരീരത്തിൽ വച്ചു അതിന്റെ മറു തല പിടിച്ചു വലിച്ചാൽ എത്ര വേദന ഉണ്ടാവും അതിലു വലിയ വേദന ആയിരുന്നു വന്നു കൊണ്ടിരുന്നദു. പിന്നെ കുറച്ചു കഴിഞ്ഞു വേദന കൂടി ഡോക്ടർ വന്നു പിന്നെ എല്ലാരും റെഡി ആയി എന്നിട്ട് പിന്നെ മരണത്തിന്റെ പകുധി വേദന ഒരേ സമയം എല്ലാ എല്ലും നുറുങ്ങുന്ന വേദന അനുഭവിച്ചു എന്റെ കുഞ്ഞിന് ഞാൻ ജന്മം നൽകി . പ്രസവ സമയത്തു കുഞ്ഞിന്റെ തല പുറത്തേക്കു വരുമ്പോൾ ഒരു അമ്മ ഒരു നെടുവീർപ്പു അയക്കും ഞാൻ ഒരു ഉമ്മ ആയി എന്ന് ആ നെടുവീർപ്പിലൂടെ പറയുന്നുണ്ടാവും . പ്രസവ വേദന സഹിച്ചു കുട്ടിയുടെ തല പുറത്തേക്കു വരുമ്പോൾ ഉണ്ടാകുന്ന ഒരു സുഖം ഉണ്ട് ആ സുഖം ഈ ലോകത്തു വേറെ എന്തുകൊണ്ടും ഉണ്ടാക്കാൻ കഴിയില്ല.. ഒരു കുഞ്ഞു അമ്മക്ക് നൽകുന്ന ഒരു സമ്മാനം. ലോകത്തിലെ ആ വലിയ അത്ഭുതം എന്നിലും സംഭവിച്ചു എന്റെ മോളെ എന്റെ അരികിൽ കൊണ്ട് വന്നപ്പോൾ ഒന്നു നോക്കാൻ കൂടെ എനിക്കു കഴിയുമായിരുന്നില്ല പ്രസവിച്ച ശേഷം ഞാൻ പിന്നെയും വേദന സഹിച്ചു അവൾക്കു വേണ്ടി എന്റെ മോൾക്ക് വേണ്ടി. പ്രസവിച്ചു പോരുമ്പോൾ അവൾ എന്റെ ഞരമ്പ് പൊട്ടിച്ചിട്ടാ വന്നത്.. പിന്നേ അവിടെ രക്തക്കളം ആയിരുന്നു.. രക്തം പോയികൊണ്ടിരിക്കുന്നു സ്റ്റിച് ഇടാൻ ഞരമ്പ് കിട്ടുന്നില്ല 3 ഡോക്ടർമാരുടെ നീണ്ട പ്രയത്നം കാരണം ജീവൻ തിരിച്ചു കിട്ടി.. കണ്ണുകൾ രണ്ടും മറയുന്നു മരണം മുന്നിൽ എത്തി എന്ന് തോന്നിയ നിമിഷങ്ങൾ ആയിരുന്നു അതു.. പിന്നീടുള്ള വേദന എന്റെ മോളെ മാറോടു അണച്ചപ്പോൾ മാറി... അതാണ് ഓരോ അമ്മയും ഉമ്മയും തന്റെ വേദന തന്നെ മറക്കും തൻ മക്കളെ കണ്ടാൽ. അതു പോലെ ഉളള അമ്മമാരെ/ സ്ത്രീകളെ ആണ് നാം നിന്ദ ചെയ്യുന്നദ് വൃദ്ധസധനത്തിൽ കൊണ്ട് ചെന്നാകുന്നത് കൊല്ലുന്നദു പീഡിപ്പിക്കുന്നദു ഓർക്കുക സമൂഹമേ ഓരോ സ്ത്രീകൾ അനുഭവിക്കുന്ന വേദനയെ എത്ര കഷ്ട്ടപാട് സഹിച്ചാണ് നാം ഓരോരൂത്തരെയും പ്രസവിച്ചദു വളർത്തിയദു.... love your mom *കഥകളുടെ 📚 മണിയറ* whatsapp ഗ്രൂപ്പിൽ വരാൻ താല്പര്യമുള്ളവർ 7034163509 നമ്പറിലേക് msg അയക്കുക #📔 കഥ
65.2k കണ്ടവര്‍
13 ദിവസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post