MY DEAR HUBBY❤ Part 32 Nishana ഞാനും മാക്രിയും ഒന്നിച്ച് ഇതുവരെ കാട്ടിക്കൂട്ടിയതൊക്കെ ആലോചിച്ച് ചിരിച്ചോണ്ട് ഓഫീസിലേക്ക് പോകുമ്പോഴാണ് ആരോ എന്റെ വണ്ടിയുടെ മുന്നിലേക്ക് ചാടിയത്, പെട്ടെന്ന് തന്നെ ഞാൻ ബ്രേക്ക് പിടിച്ചു, വേഗം ഡോറ് തുറന്ന് ഇറങ്ങിയ നോക്കിയതും ആ കാഴ്ച കണ്ട് ഞാൻ ഞെട്ടി തരിച്ച് നിന്നു, "ഫിദ" വണ്ടി ചെറുതായി ഇടിച്ചിട്ടൊളളൂ എങ്കിലും അവളുടെ ബോധം മറഞ്ഞിരുന്നു, നെറ്റിയിൽ രക്തം പൊടിഞ്ഞിട്ടുണ്ട്, വെറെ കുഴപ്പമൊന്നും ഇല്ലെന്ന് തോന്നുന്നു, എന്നാലും ഇവൾ എങ്ങനെ ഇവിടെ എത്തി, ചുറ്റും നോക്കി ആരും ഇല്ല, വെറെ നിവൃത്തി ഇല്ലാതെ ഞാൻ അവളെ കോരിയെടുത്ത് കാറിൽ കയറ്റി ഹോസ്പിറ്റലിലേക്ക വിട്ടു, 🔹🔸🔹🔸🔹🔸 "കമോൺ നദീർ, ഒന്ന് ഫോണെടുക്ക്, ഛെ" ഒരുപാട് തവണ അടിച്ചെങ്കിലും അവൻ ഫോണെടുത്തില്ല, ഫിദയുടെ കാര്യം എങ്ങനെയാ ഇപ്പൊ അവനെ അറിയിക്കാ ന്നും ചിന്തിച്ച് നിൽക്കുമ്പോഴാണ് ഒരു നേഴ്സ് വന്ന് അവൾക്ക് ബോധം വന്നെന്ന് പറഞ്ഞത്, ഞാൻ അകത്തേക്ക് കയറണോ വേണ്ടയോന്നറിയാതെ വാതിലിനടുത്ത് നിന്ന് തലയിട്ട് നോക്കി, അവള് കണ്ണടച്ച് കിടക്കായിരുന്നു, കണ്ണുനീർ ഒഴുകുന്നുണ്ട്, ചിലപ്പൊ വേദന കൊണ്ട് ആവും, എന്ത് ചെയ്യുമെന്നറിയാതെ ഞാൻ നിന്നപ്പോഴാണ് എന്റെ ഫോണടിച്ചത്, നോക്കിയപ്പോ നദീറാണ്, ഫോണെടുത്ത് അവനെ ഇങ്ങോട്ട് ഒന്നും സംസാരിക്കാൻ സമ്മതിക്കാതെ ഞാൻ കാര്യങ്ങളൊക്കെ അവനോട് പറഞ്ഞ് ഒന്ന് ശ്വാസം വിട്ടു, "ഞാ,, ഞാൻ ഉടനെ വരാം" ന്നും പറഞ്ഞ് അവൻ ഫോൺ വെച്ചു, ഞാൻ അവനെയും കാത്ത് വരാന്തയിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടന്നു, കുറച്ച് കഴിഞ്ഞ് ഓടിക്കിതച്ച് അവൻ വരുന്നത് കണ്ടു, അവന്റെ കണ്ണൊക്കെ കലങ്ങിയിട്ടുണ്ട്, എന്നെ നോക്കി ചിരിച്ചെന്ന് വരുത്തി അവൻ ഫിദയുടെ അടുത്തേക്ക് ചെന്ന് അവളെ തട്ടി വിളിച്ചു, അവൾ കണ്ണ് തുറന്ന് അവനെ നോക്കിയ ശേഷം ദേഷ്യത്തോടെ മുഖം തിരിച്ചു, "ഫിദാ,, സോറി, പ്ലീസ് എന്നോട് ക്ഷമിക്ക്, നീ അങ്ങനെ ഒക്കെ പെരുമാറിയത് കൊണ്ടല്ലേ ഞാൻ നിന്നെ തല്ലിയത്,,, ഇനിയും എന്നോടുളള നിന്റെ ദേഷ്യം മാറിയില്ല എങ്കിൽ ദേഷ്യം തീരുന്നത് വരെ നീ എന്നെ തല്ലിക്കൊ, പക്ഷേ എന്നെ വിട്ട് പോകരുത്, അത്രക്ക് ഇഷ്ടമാണ് എനിക്ക് നിന്നെ, നീ ഇല്ലാതെ ഈ നദീറിന് ഒരു ജീവിതമുണ്ടാകില്ല, നിന്നെ കാണാനില്ലെന്ന് പറഞ്ഞ് ഉമ്മ എന്നെ വിളിച്ചപ്പൊ മുതൽ ഒരു ഭ്രാന്തനെ പോലെ നിന്നെ അന്യേഷിച്ച് നടക്കായിരുന്നു ഞാൻ, പ്ലീസ് ഫിദ, എന്നെ വിട്ട് പോകരുത്, പ്ലീസ് " അത്രയും പറഞ്ഞ് അവളുടെ കൈ പിടിച്ച് കൊച്ചു കുഞ്ഞുങ്ങളെ പോലെ അവൻ പൊട്ടിക്കരഞ്ഞു, ഞാൻ ഫിദയെ നോക്കിയപ്പോ അവളും കരയാണെന്ന് മനസ്സിലായി, പെട്ടെന്ന് എന്തോ ഓർത്ത പോലെ അവൾ അവളുടെ കൈ അവന്റെ കയ്യിൽ നിന്നും വേർപെടുത്തി അവനെ ദേഷ്യത്തോടെ നോക്കി, അതേ ഭാവത്തോടെ തന്നെ എന്നെയും, "എനിക്ക് ആരുടെയും സ്നേഹത്തിന്റെയും സഹതാപത്തിന്റെയും ആവശ്യമില്ല, ആരും എന്നെ സനേഹിക്കണ്ട, ദയവു ചെയ്ത് ഒന്ന് പുറത്ത് പോയിതരോ, മനുഷ്യനെ മര്യാദക്ക് മരിക്കാനും സമ്മതിക്കില്ല" താഴെക്ക് നോക്കി ക്കൊണ്ട് അവൾ പറഞ്ഞതും നദീർ ഒന്നും മിണ്ടാതെ പുറത്തേക്ക് പോയി, ഞാനും അവന്റെ പിറകെ ചെന്നു, ഒരു ചെയറിലിരുന്ന് മുഖം പൊത്തി കരയുന്ന അവനെ കണ്ടപ്പോ എന്ത് പറഞ്ഞ് സമാധാനിപ്പിക്കണമെന്ന് അറിയാതെ ഞാൻ കുഴങ്ങി, അവന്റെ തോളിൽ കൈ വെച്ച് സമാധാനിപ്പിക്കാൻ നോക്കിയപ്പോ അവൻ എന്നെ നിസ്സഹായതയോടെ ഒന്ന് നോക്കി, "എന്തിനാടാ റബ്ബ് എന്നെ ഇങ്ങനെ പരീക്ഷിക്കുന്നത്,, ഞാൻ എന്ത് തെറ്റ് ചെയ്തിട്ടാ,, ഇങ്ങനെ " വിങ്ങലോടെ അവൻ പറയുന്നത് കേട്ട് എന്ത് തിരിച്ച് പറയെന്ന് അറിയാതെ ഞാൻ അവനെ തന്നെ നോക്കി നിന്നു, "നാട്ടിലെക്ക് തിരിച്ച് വന്നത് തന്നെ ഫിദയെ കുറിച്ച് ഉമ്മ പറയുന്നത് കേട്ടിട്ടാ, ആരോടും മിണ്ടാതെ ഭക്ഷണം പോലും കഴിക്കാതെ അവൾ ആകെ ക്ഷീണിച്ചിരുന്നു, ഭക്ഷണം കഴിക്കാൻ അവര് നിർബന്ധിച്ചെങ്കിലും ഫലമുണ്ടായില്ല, ഞാൻ വന്നതിന് ശേഷം പിറകെ നടന്ന് ശല്യം ചെയ്തപ്പൊ ഭ്രാന്തിയെ പോലെ അവള് പെരുമാറി എങ്കിലും അത് കാര്യ മാക്കാതെ ഞാൻ പിറകെ നടന്നു, അവസാനം ഗതികെട്ട് കുറച്ച് കഴിച്ചെന്ന് വരുത്തി, ഇന്നലെ രാത്രി ഒരു ദുഃ സ്വപ്നം കണ്ട് ഞാൻ ഞെട്ടി ഉണര്‍ന്നതും ഫിദയുടെ മുറിയിൽ നിന്നും എന്തോ ശബ്ദം കേട്ട് ചെന്ന് നോക്കിയപ്പോ ഫാനിൽ ശാളിട്ട് ആത്മഹത്യക്ക് ശ്രമിക്കുന്ന അവളെ ആണ് കണ്ടത്, അപ്പോഴത്തെ ദേഷ്യത്തില് മുഖം അടക്കി ഒന്നു കൊടുത്തു, പക്ഷേ അവള് അടങ്ങിയില്ല, അവൾക്ക് മരിക്കണം ന്നും അവളെനിക്ക് ഭാരമാണെന്നും, അവളെ പോലെ ഒരു വിഴുപ്പിനെ ഞാൻ ചുമക്കണ്ടാന്നൊക്കെ പറഞ്ഞ് അവള് പൊട്ടിത്തെറിച്ചു, അപ്പൊഴാ എനിക്ക് മനസ്സിലായത് ഇത്രയും നാളും അവള് ഭ്രാന്തിയെ പോലെ അഭിനയിക്കായിരുന്നെന്ന്, അതിന്റെ ഒക്കെ ദേഷ്യത്തില് ഞാൻ അവളെ വീണ്ടും തല്ലി എന്തൊക്കെയോ വിളിച്ച് പറഞ്ഞു, എവിടെയെങ്കിലും പോയി ചാവെന്നും പറഞ്ഞ് ദേഷ്യത്തോടെ വീട്ടിൽന്നും ഇറങ്ങിപ്പോന്നും, പിന്നെ ഇന്ന് രാവിലെ ഉമ്മ വിളിച്ച് പറഞ്ഞു അവളെ കാണാനില്ലെന്ന്, അപ്പൊ മുതൽ എന്റെ മാനസികാവസ്ഥ എന്തായിരുന്നെന്ന് പറഞ്ഞറിയിക്കാൻ കഴിയില്ലെനിക്ക്, അസി സത്യായിട്ടും അവള് ഇല്ലാത്ത ഒരു ജീവിതം എനിക്ക് ഉണ്ടാവില്ല, അവളില്ലെങ്കിൽ ഞാനും ഇല്ല, അവൾക്ക് എന്തെങ്കിലും സംഭവിച്ചിരുന്നെങ്കിൽ ഇപ്പൊ ഞാൻ നിന്റെ കൂടെ ഇവിടെ ഉണ്ടാവില്ലായിരുന്നു, " അവൻ കരഞ്ഞോണ്ട് പറഞ്ഞു, ഞാൻ ഒന്നും മിണ്ടാതെ അവനെ തന്നെ നോക്കി ഇരിക്കുന്നതിനിടയിലാ ആരോ അടക്കിപ്പിടിച്ച് കരയുന്നത് പോലെ തോന്നിയത്, ഞാൻ ചുറ്റും നോക്കിയപ്പൊ മുറിയുടെ വാതിലിനടുത്ത് നിൽക്കുന്ന ഫിദയെ ആണ് കണ്ടത്, നദീറിനെ തട്ടി വിളിച്ച് അവളെ കാണിച്ച് കൊടുത്തതും അവൻ കണ്ണൊക്കെ തുടച്ച് അവളെ നോക്കി, പെട്ടെന്ന് ഞങ്ങളെ ഞെട്ടിച്ചു കൊണ്ട് ഫിദ ഓടി വന്ന് അവനെ കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞതും അവൻ തലക്കടി കിട്ടിയത് പോലെ നിന്നു, "എന്തിനാ നദി,, എന്നെ ഇങ്ങനെ സ്നേഹിക്കുന്നത്, ഞാ,,, ഞാൻ പിഴച്ചവളല്ലെ,, എന്നെ പോലെ,, ഒരു,, പെണ്ണിനെ തന്നെ നിനക്ക് സ്നേഹിക്കണോ?" ന്ന് അവൾ ചോദിച്ചതും അവൻ ദേഷ്യത്തോടെ ഫിദയെ അവനിൽ നിന്നും അടർത്തി മാറ്റി, "ദേ നീ എന്റെ കയ്യിൽ നിന്നും വാങ്ങിക്കരുത് വെറുതെ, ഇന്നും ഇന്നലെയും തുടങ്ങിയതല്ല എനിക്ക് നിന്നോടുളള ഇഷ്ടം, ഓർമ്മ വെച്ച നാൾ മുതൽ തുടങ്ങിയതാ, അത് ഇനി ആരൊക്കെ വിചാരിച്ചാലും മാഞ്ഞ് പോകില്ല, കേട്ടോടി പുല്ലെ,," അവൻ അവളുടെ തലക്കൊരു കൊട്ട് കൊടുത്ത് പറഞ്ഞതും അവൾ അവനെ ചെറു പുഞ്ചിരിയോടെ ചേര്‍ത്ത് പിടിച്ചു, ഇനി ഇപ്പൊ എനിക്ക് ഇവിടെ വല്യ റോളൊന്നും ഇല്ലാന്ന് മനസ്സിലായതും കട്ടുറുമ്പാവണ്ടാന്ന് കരുതി ഞാൻ മെല്ലെ അവിടുന്ന് മുങ്ങി, 🔸🔹🔸🔹🔸🔹 ഇന്ന് രാത്രിയും ഇന്നലത്തെ പോലെ ലേറ്റായി തന്നെയാ എത്തിയത്, ഞമ്മളെ കെട്ടിയോളെ കലിപ്പ് ഇന്നും കാണേണ്ടി വരുമെന്ന് ഉറപ്പാ, ഞാൻ വീട്ടിലെത്തി കോളിങ് ബെല്ലടിച്ചപ്പൊ ആത്തിയാണ് വാതില് തുറന്നത്, "ആഹാ എത്തിയോ ഇക്കു, സമയം എത്രയായീന്ന് വല്ല ബോധവും ഇങ്ങക്ക് ഉണ്ടോ, വെറുതെ അല്ല ഇത്തൂസ് ഇങ്ങള് വരുമ്പോ വാതില് തുറന്ന് കൊടുക്കോണ്ടൂന്നും പറഞ്ഞ് എന്നെ ഏൽപ്പിച്ച് കിടന്നത്" "ഏഹ് അപ്പൊ അവള് കിടന്നോ, " ന്ന് ഞാൻ ചോദിച്ചതും ഓൻ എന്നെ അടിമുടി നോക്കി, "കല്ല്യാണത്തിന്റെ അന്ന് തന്നെ കെട്ടിയോളെ ഇറക്കി വിടാൻ നോക്കിയ ആളാ, ഇപ്പൊ കാണാതെ ഇരിക്കാനെ വയ്യെന്നായി, ഇനി എന്തൊക്കെ കാണണം എന്തോ" അവൻ പിറുപിറുക്കുന്നത് കേട്ടിട്ട് ഞാൻ ഒന്ന് ചിരിച്ച് കൊടുത്ത് വേഗം മുറിയിലേക്ക് വിട്ടു, "ആഹ് പിന്നെ ഇത്തൂസിനെ വിളിച്ച് തൊണ്ട പൊട്ടിക്കണ്ട,ഇത്തൂസ് ഇങ്ങളെ പേടിച്ച് ഉമ്മാന്റെ കൂടെയാണ് കിടക്കുന്നത്" ന്ന് ഓൻ പറയുന്നത് കേട്ട് ഞാൻ സ്റ്റക്കായി നിന്നു, പിന്നെ വേഗം ഉമ്മാന്റെ മുറിയിലേക്ക് ഓടി, വാതില് മുട്ടാൻ തുനിഞ്ഞതും ഇനി അവരെ ഉണർത്തി ശല്യം ചെയ്യണ്ടാന്നും ചിന്തിച്ച് മുറിയിലേക്ക് തന്നെ വിട്ടു, പിന്നെ ഫ്രഷായി വന്ന് ലാപ്പ് എടുത്ത് ഇരുന്നു, ഒന്ന് രണ്ട് മെയിലയക്കാനുണ്ടായിരുന്നു അത് ചെയ്തോണ്ടിരിക്കുന്നതിനിടയിലാണ് ആരോ വാതിൽ തുറക്കുന്ന ശബ്ദ കേട്ടത്, നോക്കിയപ്പോ അവിടെ കണ്ട കാഴ്ച്ച എന്നെ ഞെട്ടിച്ചു, തുടരും #📙 നോവൽ
46.3k കണ്ടവര്‍
1 മാസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post