💥PRINCE OF RAVANA💥 പാർട്ട്‌ 34 ആൻവി __________________________________ "ഇവൻ ഫോൺ എവിടെ കൊണ്ട് വെച്ചിരിക്കുവാ...വിളിച്ചിട്ട് കിട്ടുന്നില്ലല്ലോ....ഇങ്ങ് വിളിക്കട്ടെ കൊടുക്കുന്നുണ്ട് ഞാൻ...മനുഷ്യനെ ടെൻഷൻ ആക്കാൻ... " രാവിലെ കണ്ണ് തുറന്നപ്പോൾ തന്നെ കേട്ടത് രാധുവിന്റെ സംസാരം ആണ്... സൈഡിലേക്ക് ചെരിഞ്ഞു കിടന്നു നോക്കിയപ്പോൾ അവളുണ്ട് ഫോണും പിടിച്ചു അതിലേക് നോക്കി എന്തൊക്കെയോ പറയുന്നു... "എന്താ രാധു... കുറേ നേരം ആയല്ലോ...എനിക്ക് ഒന്ന് ഉറങ്ങണം... " ഞാൻ അതും പറഞ്ഞു തല വഴി പുതപ്പ് ഇട്ടു... പിന്നെ അവളുടെ ശബ്ദം ഒന്നും കേൾക്കാനില്ല... നോക്കിയപ്പോൾ അവള് ഫോണിൽ നോക്കി ഇരിക്കുന്നുണ്ട്... ഇന്നിനി എന്താണാവോ.... ഞാൻ എണീറ്റ് അവളുടെ അടുത്തേക് ചെന്നു... അടുത്ത് ഇരുന്നു... "എന്ത്‌ പറ്റി... " "ദേ നോക്ക് കണ്ണൻ ഇത് വരെ വിളിച്ചിട്ട് എടുക്കുന്നില്ല....ഇന്നലെ ഒരു വാക്ക് മിണ്ടാതെ പോയതാ...". "അവൻ കൊച്ചു കുട്ടി ഒന്നുമല്ലല്ലോ രാധു....വിളിച്ചോളും... " എന്ന് ഞാൻ പറഞ്ഞപ്പോൾ അവൾ എന്നേ തുറിച്ചു ഒരു നോട്ടം..... "എനിക്ക് കൊച്ചു കുട്ടി തന്നെയാ...അവൻ മാത്രേ ഒള്ളൂ...ഇന്നലെ അവന്റെ മുഖം നി ശ്രദ്ധിച്ചില്ലേ...അവന്‌ വയ്യാ... തൊട്ട് നോക്കിയപ്പോൾ ചെറിയ ചൂട് ഉണ്ടായിരുന്നു....എനിക്ക് ഒരു സമാധാനവും ഇല്ല..." അവൾ ആവാലാതിയോടെ എന്നേ നോക്കി.. "എന്റെ രാധു .. ഇത്ര രാവിലെ വിളിച്ചാൽ അവൻ എടുക്കില്ലേന്ന് നിനക്ക് അറിയൂലെ... അവൻ വിളിച്ചോളും...ഇല്ലേൽ ഇനി അവൻ ഫോൺ എടുത്തു ദേഷ്യത്തിൽ എന്തേലും പറഞ്ഞാൽ അത് മതി നിനക്ക് കരയാൻ... " "എന്നാലും ആദി...എനിക്ക് ഒരു സമാധാനം ഇല്ല... ' "നിന്റെ ഒരു കാര്യം... " ഞാൻ അവളുടെ കവിളിൽ നുള്ളി... "ഞാൻ തമാശ പറഞ്ഞതല്ല ഇങ്ങനെ ചിരിക്കാൻ...നൊന്ത് പ്രസവിച്ച എനിക്കേ അതിന്റെ വിഷമം അറിയൂ..." അതും പറഞ്ഞു പെണ്ണ് കണ്ണ് നിറക്കാൻ തുടങ്ങി... "അതിന് നിന്റെ സിസേറിയൻ ആയിരുന്നില്ലേ രാധു... ഞാൻ അല്ലേ സൈൻ ചെയ്തു കൊടുത്തത്..." എന്ന് ഞാൻ പറഞ്ഞതും പെണ്ണ് എന്നേ തുറിച്ചു നോക്കി... തലങ്ങും വിലങ്ങും അടിക്കാൻ തുടങ്ങി... "ഓഹോ അപ്പൊ അതിനു മുന്നേ ഞാൻ അനുഭവിച്ച വേദന ഒന്നുമല്ല അല്ലേ... നിങ്ങൾ ഇങ്ങനെ പറയൂ...പ്രസവ വേദന എന്താന്ന് അറിഞ്ഞാൽ സൂചി കണ്ടാൽ പേടിക്കുന്ന നീ ബോധം കെട്ടു വീഴും.. അത് ഞങ്ങൾ പെണ്ണുങ്ങൾക് മാത്രമേ അറിയൂ... " "രാധു അടി നിർത്തുന്നതണു നല്ലത്...എനിക്ക് ദേഷ്യം വന്നാൽ നീ കരയും... വെറുതെ വേണ്ടാത്ത പണിക്ക് നിൽക്കണ്ട... " എന്ന് ഞാൻ പറഞ്ഞപ്പോൾ അവൾ അടി നിർത്തി.. "ഞാൻ പോയി ഫ്രഷ് ആവട്ടെ... നീ അപ്പോഴേക്കും പോയി ജ്യൂസ് എടുത്തു വാ... " എന്നും പറഞ്ഞു ഞാൻ ഫ്രഷ് ആവാൻ കേറി... _________________________________ "ഇപ്പൊ പനി കുറവുണ്ട്...." അവൾ എന്റെ നെറ്റിയിൽ തൊട്ട് കൊണ്ട് പറഞ്ഞു... ഞാൻ അവളെ വലിച്ചു എന്റർ മേലേക്ക് ഇട്ടു... "അയ്യോ... കൃഷ്ണ.. എന്നേ വിട്ടേ....ആരേലും കേറി വരും... വിട്... ". "അടങ്ങി കിടക്കാൻ പെണ്ണേ... എന്റെ പനി മാറാൻ ഉള്ള കാരണം എന്താന്ന് അറിയോ... " അവളുടെ കാതിൽ ചുണ്ടു ചേർത്ത് കൊണ്ട് ചോദിച്ചു.. അവൾ നെറ്റി ചുളിച്ചു കൊണ്ട് എന്നെ നോക്കി... ഞാൻ ഒരു കള്ള ചിരിയോടെ അവളുടെ കണ്ണിലേക്കു നോക്കി... "അതോ... ഇന്നലെ... രാത്രി..." ബാക്കി പറയും മുന്നേ അവൾ എന്നേ വാ പൊത്തി... കവിളിൽ അമർത്തി ചുംബിച്ചു കൊണ്ട് അവൾ എണീറ്റു... "ഞാൻ പോവാ രാവിലെ തന്നെ അച്ഛമ്മ എന്നേ റൂമിൽ കണ്ടില്ല എന്നും പറഞ്ഞു.. തിരക്കി നടന്നതാ...ഇനി ഇവിടെ നിന്നാൽ ശെരിയാവില്ല..." അതും പറഞ്ഞു പെണ്ണ് പുറത്തേക്ക് ഓടി... എനിക്ക് നല്ല ക്ഷീണം ഉള്ളത് കൊണ്ട് ഞാൻ വീണ്ടും മൂടി പുതച്ചു കിടന്നു.... ആരോ നെറ്റിയിൽ കൈ വെച്ചത് പോലെ തോന്നി കണ്ണ് തുറന്നപ്പോൾ കണ്ടത് അച്ഛമ്മയെ ആണ്.. പിറകിൽ കാവ്യാ ഉണ്ട്... ദച്ചുനെ നോക്കിയപ്പോൾ അവൾ വാതിൽക്കൽ നിൽക്കുന്നുണ്ട്... "കാവ്യാ മോള് പറഞ്ഞു മോന് പനി ആണെന്ന്..." "ഇപ്പൊ കുഴപ്പം ഇല്ല അച്ഛമ്മേ.... " അതും പറഞ്ഞു ഞാൻ എണീറ്റ് ഇരുന്നു.... "എന്നാലും ഇപ്പോഴും ചെറിയ ചൂട് ഉണ്ട്.... " "I am ഓക്കേ....എന്റെ പനി ഒക്കെ ഇന്നലെ രാത്രിയെ പോയി... " എന്നും പറഞ്ഞു ദച്ചുനെ ഇടം കണ്ണിട്ട് നോക്കിയപ്പോൾ അവൾ എന്നേ നോക്കി കണ്ണുരുട്ടി.. "എന്നാ മോൻ ഒന്ന് കുളിക്ക്... തണുത്ത വെള്ളത്തിൽ കുളിച്ചാൽ പനിയൊക്കെ പമ്പ കടക്കും...കാവ്യാ മോളേ മോന് രാസ്നാദി പൊടി എടുത്തു കൊടുക്ക് കുളി കഴിഞ്ഞാൽ അത് നെറുകയിൽ തിരുമ്മണം... " അതും പറഞ്ഞു അച്ഛമ്മ പുറത്തേക്ക് പോയി....അടിമുടി ഒന്ന് നോക്കി കൊണ്ട് കാവ്യായും... ഞാൻ ദച്ചുനോട്‌ അകത്തേക്ക് വരാൻ പറഞ്ഞു... അവൾ അടുത്ത് വന്നിരുന്നു... "ഇനി ഇങ്ങനെ കിടക്കാതെ എണീക്ക്.. ചെന്നു കുളിക്ക്... ". "കുളിക്കാം... പിന്നെ അമ്മു നിന്നെ വിളിച്ചാൽ ഫോൺ എന്റെ അടുത്ത് തരേണ്ട കേട്ടോ... " "അതെന്താ...?? " "വേറെ ഒന്നുമല്ല എന്റെ ശബ്ദം ഒന്ന് മാറിയാൽ അമ്മുന് മനസിലാകും... വിളിച്ചാൽ നീ സംസാരിച്ചാൽ മതി...പിന്നെ പനിആണെന്നോന്നും പറഞ്ഞേക്കരുത്... അതുമതി അമ്മുന് ടെൻഷൻ ആകാൻ.... മനസ്സിലായോ.." എന്ന് ഞാൻ പറഞ്ഞപ്പോൾ അവൾ ചിരിച്ചു കൊണ്ട് തലയാട്ടി... "എന്നാ ഞാൻ പോയി കുളിക്കട്ടെ... " "ആഹ്.. " അത് പറഞ്ഞതും.. ഞാൻ അവളുടെ നെറ്റിയിൽ എന്റെ നെറ്റി മുട്ടിച്ചു... ________________________________ "ദച്ചു...ദാ മുത്തശ്ശി പറഞ്ഞ പൊടി..." എന്നും പറഞ്ഞു ചേച്ചി പൊടി എന്റെ കയ്യിൽ തന്ന് ഡോർ അടച്ചു പോയി... ഞാൻ കൃഷ്ണ കുളി കഴിഞ്ഞു വരുന്നതും കാത്തിരുന്നു... അപ്പോഴാണ് അവന്റെ ഫോൺ റിങ് ചെയ്യുന്നത് കണ്ടത്... സൈലന്റ് ആക്കി വെച്ചിരിക്കുകയാണ്... ഞാൻ എടുത്തു നോക്കി...*AMMUZZ* എന്ന് സേവ് ചെയ്തിരിക്കുന്നതു കണ്ടപ്പോൾ തന്നെ ഞാൻ വേഗം കാൾ അറ്റൻഡ് ചെയ്തു... "എത്ര നേരമായടാ നിന്നെ വിളിക്കാൻ തുടങ്ങിയിട്ട്... എന്താ ഫോൺ എടുക്കാത്തത്... മനുഷ്യനെ ടെൻഷൻ അടിപ്പിക്കാൻ വേണ്ടിയിട്ട്... നിനക്ക് കുഴപ്പം ഒന്നുമില്ലല്ലോ..." ഫോൺ ചെവിയിൽ വെച്ചപ്പോൾ തന്നെ ചറ പറ ചോദ്യങ്ങൾ ആയിരുന്നു..... "ഹലോ അമ്മു.. ഇത് ഞാനാ ദച്ചു.. കണ്ണൻ കുളിക്കാ..." "ആഹാ മോളായിരുന്നോ... ഞാൻ വിചാരിച്ചു ചെക്കൻ ആണെന്ന്...മോളേ അവൻ ഇന്നലെ വയ്യാത്തത് പോലെ ഉണ്ടായിരുന്നു...ചെറിയ ചൂടും....എനിക്ക് ഒരു സമാധാനം ഇല്ല.. അവന്‌ പനി ഒന്നുമില്ലല്ലോ അല്ലേ..." അമ്മുന് ഇത് എങ്ങനെ മനസിലായി...?? പാവം ടെൻഷൻ ആയിട്ട് വിളിച്ചത... "ഏയ്‌ കുഴപ്പം ഒന്നുല അമ്മു....he is fine..." "ഹാവൂ.. അത് കേട്ടാൽ മതി ...ഇപ്പോഴത്തെ പനി തന്നെ പേടിയാ....പിന്നെ മോളേ അവന്‌ ഇഷ്ടപെട്ട ഭക്ഷണം ഒക്കെ ഉണ്ടോ അവിടെ...നിനക്ക് അറിയാലോ ഇഷ്ടമില്ലാത്തത് കണ്ടാൽ എടുത്തേറിയുന്ന ശീലം ഒക്കെ ഉണ്ട്...ആദിയെ പേടിച്ചിട്ടാ അവൻ എല്ലാം സഹിക്കുന്നത്.. മോള് ശ്രദ്ധിക്കണം..വേറെ ഒന്നുമല്ല അവന്റെ സ്വഭാവം അറിയാലോ എപ്പോ വേണേലും സ്വഭാവം മാറാം...." "എനിക്ക് അറിയാം അമ്മു.. ഞാൻ നോക്കികോളാം..." "എന്നാ ശെരി മോളേ.. അവനോട് പറയ്.." അമ്മു ഫോൺ വെച്ചപ്പോൾ ഞാൻ അവന്റെ ഫോൺ ഓപ്പൺ ചെയ്തു നോക്കി... വാൾപേപ്പർ തന്നെ പപ്പയും അമ്മുവും ആണ്.. അത് കണ്ടാൽ അറിയാതെ ഒരു ചിരി വിടർന്നു... മൂന്ന് പേരും പരസ്പരം എത്രത്തോളം മനസിലാക്കിയിരിക്കുന്നു... ഇതുപോലെ ഒരു അമ്മയെ കിട്ടാൻ ഭാഗ്യം ചെയ്യണം..മകനെ ജീവനോളം സ്നേഹിക്കുന്ന മാതാപിതാക്കൾ... ഇങ്ങനെ ഒക്കെ സ്നേഹിക്കാൻ കഴിയുമോ..?? കഴിയും അതിനുള്ള ഉദാഹരണം അല്ലേ ഇവർ... ഞാൻ ഫോൺ ടേബിളിൽ വെച്ചു... കൃഷ്ണ കുളികഴിഞ്ഞു ഇറങ്ങി വന്നു... ഞാൻ അവന്റെ അടുത്ത് ചെന്നു തോർത്തു വാങ്ങി... ടേബിളിൽ കേറി ഇരിക്കാൻ നിന്നപ്പോൾ അവൻ എന്നേ എടുത്തു ഉയർത്തി... "ഇനി തോർത്തി താ.. " എന്ന് പറഞ്ഞപ്പോൾ ഞാൻ തല തോർത്താൻ തുടങ്ങി... അത് കഴിഞ്ഞതും അവൻ എന്നേ പതിയെ താഴെക്ക് ആക്കി അവന്റെ മുഖത്തിന് നേരെ കൊണ്ട് വന്നു... എന്റെ കാൽ നിലത്ത് മുട്ടിയില്ല.. ഞാൻ അവന്റെ കഴുത്തിലൂടെ വട്ടം പിടിച്ചു... അവന്റെ ചുണ്ടുകൾ ചെവിയിൽ അമർന്നു... " *ഇന്നലെ വന്നപ്പോൾ ആ പനി ഓർത്തില്ല... പനിയുടെ വിറയൽ അകറ്റാൻ എനിക്ക് എന്റെ പെണ്ണിന്റെ നെഞ്ചിലെ പ്രണയചൂട് ഉണ്ടെന്ന്...*" വാക്കുകൾ കാതിൽ അലയടിച്ചതും... എന്നിലൂടെ ഒരു തരിപ്പ് പോയത് പോലെ .. ഞാൻ അവനെ പൂണ്ടടക്കം കെട്ടിപിടിച്ചു... "കൃഷ്ണ നിനക്ക് എന്നേ ആണോ അമ്മുനെ ആണോ ഇഷ്ടം...." പെട്ടെന്ന് എന്റെ ചോദ്യം കേട്ടതും അവൻ എന്നേ താഴെ നിർത്തി... "എന്താ ഇപ്പൊ ഇങ്ങനെ ഒരു ചോദ്യം... " "പറ.. എന്നേ ആണോ ഇഷ്ടം അമ്മുനെ ആണോ..?? " വീണ്ടും ചോദിച്ചതും.. അവൻ എന്നേ പിടിച്ചു വലിച്ചു അവനോട് ചേർത്ത് നിർത്തി... എന്നിട്ട് എന്റെ കാതിൽ പറഞ്ഞു.. "നിന്നെ... നിന്നെയ എനിക്ക് ഇഷ്ടം... " അത് കേട്ട് സന്തോഷം തോന്നി എങ്കിലും ഞാൻ പ്രതീക്ഷിച്ച ആൻസർ ഇതായിരുന്നില്ല... "അതെന്താ അങ്ങനെ... " ഞാൻ ചോദിച്ചു. "അതോ...എന്റെ അമ്മുനെ സ്നേഹിക്കാൻ പപ്പയുണ്ട്... അപ്പൊ എന്റെ ദച്ചുനെ സ്നേഹിക്കേണ്ടത് ഞാൻ അല്ലേ...ഞാൻ അല്ലാതെ വേറെ ആരും സ്നേഹിക്കണ്ട... എനിക്ക് ഇഷ്ടമല്ല... " എന്നും പറഞ്ഞു അവൻ എന്റെ നെറ്റിയിൽ ചുംബിച്ചു... "ദച്ചു ഡോർ തുറക്ക് നിന്നെ വിച്ചുഏട്ടൻ വിളിക്കുന്നുണ്ട്..." ഡോറിൽ മുട്ടി പതിഞ്ഞ സ്വരത്തിൽ ചേച്ചി പറയുന്നത് കേട്ടതും കൃഷ്ണ എന്നേ ഒന്ന് തുറിച്ചു നോക്കി... എന്റെ വിടാതെ കൂടുതൽ ചേർത്ത് പിടിച്ചു..... ആ പിടിയുടെ മുറുക്കം കൂടുന്നുണ്ടോ എന്നൊരു സംശയം... അല്ല സംശയം അല്ല എന്റെ എല്ല് ഇപ്പോ ഓടിയും..... "കൃഷ്ണ എന്നെ വിട് വേദനിക്കുന്നു...വിളിക്കുന്നുണ്ട്.. " "എന്നാ പോടീ പോ..." എന്നും പറഞ്ഞു അവൻ എന്നേ പിടിച്ചു തള്ളി... ഞാൻ ജീവനും കൊണ്ട് റൂമിൽ നിന്ന് ഇറങ്ങി... ________________________________ ഇന്ന് ACP നാട്ടിലേക്ക് വരുന്ന ദിവസം ആണ്.... നേരിട്ട് കാണാം എന്ന് പറഞ്ഞിട്ടുണ്ട്... ഈ ആഴ്ച്ചക്ക് ഇടയിൽ കണ്ണൻ വിളിച്ചു ശല്ല്യ പെടുത്തി കൊണ്ട് ഇരിക്കുകയാണ്... ഞാൻ ദച്ചുനേയും കൂട്ടി വീട്ടിലേക് വരാം... ഇവിടെ നിന്നാൽ വിവേകിനെ അവൻ കൊല്ലും അവന്റെ തള്ളയെ കൊല്ലും....എനിക്ക് പിടിച്ചു നിക്കാൻ പറ്റണില്ല പപ്പാ.. എന്നൊക്കെ ആണ് അവന്റെ പറച്ചിൽ... ചെക്കന് സഹിക്കെട്ട് നിൽക്കുകയാണ് അവിടെ....എപ്പോ വേണേലും അവൻ പൊട്ടിതെറിക്കും എന്നാണ് ദച്ചു പറയുന്നത്... എന്തായാലും ACP യോട് ഇന്ന് എല്ലാ കാര്യങ്ങളും തുറന്നു പറയണം.... അത് കൊണ്ട് തന്നെ ഓഫിസിൽ നിന്ന് ഉച്ചക്ക് ഇറങ്ങി....അയാൾ കോഫീ ഹൌസിൽ വെയിറ്റ് ചെയ്യാം എന്നാണ് പറഞ്ഞിട്ടുള്ളത്... ഞാൻ നേരെ കോഫീ ഷോപ്പിലേക്ക് ചെന്നു.. ഞാനും ACP യും എത്തിയത് ഒരേ ടൈമിൽ ആയിരുന്നു... "എന്താ ആദി കാണണം എന്ന് പറഞ്ഞത്..എന്തേലും സീരിയസ് മാറ്റർ ആണോ ." "ആ അതേ സീരിയസ് ആൻഡ് സ്ട്രിക്ട്ലി പേർസണൽ... " "അതെന്ത... വാ എന്തായാലും നമുക്ക് അകത്തു ഇരുന്നു സംസാരിക്കാം... " അയാൾ പറഞ്ഞപ്പോൾ ഞാനും ശെരി വെച്ചു... "മ്മ്.. then പറ വാട്സ് തെ മാറ്റർ... " അയാൾ സീറ്റിൽ ഇരുന്നു കൊണ്ട് ചോദിച്ചു... "മാറ്റർ... എന്താന്ന് വെച്ചാൽ തനിക്കും അറിയാവുന്ന കാര്യമാണ്.. ദച്ചുന്റെ അച്ഛന്റെ വിഷയം ആണ് എനിക്ക് സംസാരിക്കാൻ ഉള്ളത്... " എന്ന് ഞാൻ പറഞ്ഞപ്പോൾ അയാൾ മുഖം ചുളിച്ചു എന്നേ നോക്കി... "ശ്രീനിയും ഞാനും ആയി ഒരു ഡീൽ ഉണ്ടായിരുന്നു... ഒരു പ്ലോട്ടിന്റെ കാര്യത്തിൽ.... അതിന്റെ പ്ലോട്ട് തിരിച്ചു വേണം എന്നൊക്കെ പറഞ്ഞു അയാൾ എന്നേ ഭീഷണി പെടുത്തി... ലാസ്റ്റ് വീട്ടിൽ കേറി കളിച്ചു.. എന്റെ വൈഫിനേയും അമ്മയേയും ഉപദ്രവിച്ചു....ആ സംഭവത്തിൽ എനിക്ക് ഒരുപാട് അനുഭാവിക്കേണ്ടി വന്നിട്ടുണ്ട്...ഒരു വേള എല്ലാം നഷ്ട പെട്ടു എന്ന് വരെ ചിന്തിച്ചു..." ഞാൻ അത് പറഞ്ഞതും അയാൾ ചാടി എണീറ്റു... "നോ.... ശ്രീനി ഒരിക്കലും അങ്ങനെ ഒന്നും ചെയ്യില്ല...he is innocent.. ഒരു ഉറുമ്പിനെ പോലും അവൻ അറിഞ്ഞു കൊണ്ട് നോവിക്കില്ല.. ആ അവൻ ഭീഷണി പെടുത്തി എന്നോ...വീട്ടിൽ കേറി ഉപദ്രവിച്ചു എന്നോ... imposible... " അയാൾ ടേബിളിൽ അടിച്ചു കൊണ്ട് പറഞ്ഞു.. "താൻ പറയുന്നത് ശെരിയാണോ തെറ്റാണോ എന്നൊന്നും എനിക്ക് അറിയില്ല...ഒന്ന് മാത്രം പറയാം എന്നേ ഫോണിൽ വിളിച്ചത് ശ്രീനിവാസ് തന്നെ ആയിരുന്നു... പിന്നെ അയാൾ വീട്ടിൽ വന്നത് കണ്ടത് എന്റെ കണ്ണൻ ആയിരുന്നു..." അത് കേട്ടപ്പോൾ അയാൾ ശാന്തമായി സീറ്റിൽ ഇരുന്നു.. "See.. ശ്രീനി എന്റെ അനിയത്തിയുടെ ഭർത്താവ് എന്നതിൽ ഉപരി എന്റെ ഫ്രണ്ട് ആയിരുന്നു...അവൻ അങ്ങനെ ഒക്കെ ചെയ്‌തെന്ന് പറയുമ്പോൾ വിശ്വസിക്കാൻ ബുദ്ധിമുട്ട് ഉണ്ട്..." "ഓകെ ഓകെ.... വേറെ ഒരു കാര്യം പറയാം അയാൾ എങ്ങനെയാ മരിച്ചത്..?? " "ഈ ചോദ്യത്തിന്റെ ഉത്തരം എനിക്ക് ഇപ്പോഴും അന്യമാണ് ആദി.... അവൻ മരിച്ച ടൈമിൽ ഞാൻ നാട്ടിൽ ഇല്ല കണ്ണൂർ ആയിരുന്നു... കഴിഞ്ഞ വർഷമാണ് ഇവിടെ പോസ്റ്റിങ്ങ്‌ കിട്ടിയത്.... അവന്റെ മരണം ആക്‌സിഡന്റ് ആണെന്ന എല്ലാവരും പറയുന്നത്...പക്ഷേ എനിക്ക് അതിൽ സംശയം ഉണ്ട്..കേസ് re-open ചെയ്യാൻ എനിക്ക് അന്ന് കഴിയില്ല...അതിന്റെ ഇടക്ക് പെങ്ങളുടെ മരണം സൂയിസൈഡ്...എല്ലാം കൊണ്ടും തകർന്നു.. നാട്ടിൽ വന്നപ്പോൾ ദച്ചു കൂടെ വന്നു...എന്നാലും അവൻ മരിച്ച ടൈമിൽ പോസ്റ്റ്‌ മാട്ടം റിപ്പോർട്ട്‌ ഞാൻ നോക്കിയിരുന്നു..." അയാൾ അത് പറഞ്ഞപ്പോൾ തെല്ലും ആകാംഷയോടെ ഞാൻ അയാളെ നോക്കി... "തലക്ക് പുറകിൽ ഏറ്റ ശക്തമായ അടിയാണ് മരണകാരണം.... " അത് കേട്ടതും ഞാൻ ഞെട്ടി.. "വാട്ട്‌.. !!" "അവന്റെ ശരീരത്തിൽ അധികം ആഴത്തിൽ അല്ലാത്ത രണ്ട് മുറിവുകൾ...അതെങ്ങെനെ പറ്റി എന്ന് അറിയില്ല.. " "അത് എനിക്ക് അറിയാം... " ഞാൻ മറ്റെങ്ങോ നോക്കി കൊണ്ട് പറഞ്ഞു . "നിനക്ക്... നിനക്ക് എങ്ങനെ..?? " ഞാൻ അയാൾക് അന്ന് നടന്ന കാര്യം പറഞ്ഞു കൊടുത്തു...അയാൾ തലക്ക് കയ്യും കൊടുത്ത് ഇരുന്നു... "എനിക്ക്.. എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല... ഇതിന്റെ പുറകിൽ ആരോ ഉണ്ട്...അന്ന് അതിനെ കുറിച്ച് അന്വേഷിക്കാൻ തക്ക പൊസിഷനും പവറും എനിക്കില്ലായിരുന്നു...." "ഇതിന്റെ പുറകിൽ ആരാകും എന്ന് വല്ല ഊഹവും ഉണ്ടോ...?? " "ഇല്ല ആദി... അല്ല അന്ന് വീട്ടിൽ വന്നു രാധുനെ ഉപദ്രവിക്കാൻ നോക്കിയത് ശ്രീനി തന്നെ ആണോ...?? രാധുനോട്‌ താൻ ചോദിച്ചോ..?? ' "പിന്നെ ചോദിക്കാതെ...പക്ഷേ വീട്ടിൽ വന്നപ്പോൾ അയാൾ മുഖം മറച്ചിരുന്നു... എന്നാ അവൾ പറഞ്ഞത് അമ്മയും അങ്ങനെ പറഞ്ഞിരുന്നു...ആൾ ഒറ്റക്ക് ആയിരുന്നു പിന്നെ കണ്ണൻ വന്നപ്പോൾ അയാൾ കയ്യിൽ ഒരു മാസ്ക് പിടിച്ചിട്ടുണ്ട്.... " "ആദി something റോങ്ങ്‌.... ഊഹിച്ചത് ശെരിയാണ് ആരോ പുറകിൽ ഉണ്ട്.. എന്റെ പോലീസ് ബുദ്ധി കൊണ്ട് തോന്നുന്നതാണോ എന്നറിയില്ല... " "ഹ്മ്മ് എനിക്കും തോന്നുണ്ട്...കണ്ണന്റെ തെറ്റി ധാരണ മാറ്റാൻ വേണ്ടിയാണ് ഞാൻ ഇതിന്റെ പിന്നാലെ ഇറങ്ങിയത്...അറിയാലോ ചെറുപ്പം ആണ്.. ഉള്ളിൽ ഒരു കരട് വീണാൽ പോലും അത് മനസ്സിൽ കൊണ്ട് നടക്കും...എനി വേ.. കൂടുതൽ എന്തേലും hint's തനിക്ക് തന്നെ കിട്ടും... എന്ത് ഹെല്പ് വേണേലും ചെയ്യാം... പിന്നെ ദച്ചുന്റെ ഫാമിലി എങ്ങനെയാ... " ഞാൻ ചോദിച്ചു.. "ഫാമിലി നോക്കുമ്പോൾ എല്ലാവരെയും സംശയിക്കണം.. അവരുടെ എല്ലാവരുടെയും സ്വഭാവത്തിൽ ശ്രീനി മരിച്ചതിനു ശേഷം മിസ്സ്‌ മാച്ചിങ് ആണ്... ഒരു പൊരുത്ത കേട് അതാ മോളേ അങ്ങോട്ട് പറഞ്ഞു വിടാത്തത്..ഇപ്പൊ എനിക്ക് എന്തോ . " അയാൾ പറഞ്ഞു നിർത്തി.. "മോളുടെ കാര്യത്തിൽ പേടിക്കണ്ട കണ്ണൻ അവളെ നോക്കിക്കോളും...ചിലപ്പോൾ അവന്‌ കണ്ടെത്താൻ കഴിഞ്ഞാലോ എല്ലാത്തിന്റെയും പിറകിൽ ഉള്ള ആളെ... " "ഹ്മ്മ് നോക്കാം...എന്തായാലും ഞാൻ ഇത് വിടാൻ പോകുന്നില്ല...സത്യാവസ്ഥ അറിയണം... പിന്നെ കാണാം ആദി...ബൈ " അതും പറഞ്ഞു അയാൾ പോയി... ഞാൻ അന്ന് നടന്ന കാര്യങ്ങൾ ഒക്കെ ആലോചിച്ചു കൊണ്ട് അവിടെ ഇരുന്നു... ഇനി രാധു കണ്ടതും കണ്ണൻ കണ്ടതും ഒരാളെ അല്ലേ,...?? അല്ലെങ്കിൽ ആരായിരിക്കും മറ്റേ ആൾ...?? _________________________________ "താൻ എന്താ മനുഷ്യ എന്നേ കാണാത്തത്..എനിക്ക് സൗന്ദര്യമില്ലേ... ഞാനും വെളുത്തിട്ടല്ലേ...എനിക്ക് എന്താ ഒരു കുറവ്...ദച്ചുനെക്കാളും സുന്ദരി ഞാൻ തന്നെയാ... കോളേജിൽ എന്റെ പിന്നാലെ ആണ്പിള്ളേര് ക്യു ആണ്... ഇഷ്ടം പറഞ്ഞോണ്ട്...അത് എനിക്ക് സൗന്ദര്യം ഉള്ളോണ്ട് അല്ലേ....അവൾക്ക് നിന്നെ കണ്ണേടുത്താൽ കണ്ടൂടാ എന്നിട്ടും ഒരു ഉളുപ്പും ഇല്ലാതെ എന്തിനാ അവളുടെ പുറകെ പോകുന്നത്....ഇങ്ങനെ പോയാൽ നിന്നെ കെട്ടുന്നതിന് മുന്നേ ഞാൻ വിധവയാകും.. ഇല്ലേൽ ആ ആരവ് ആക്കും... എന്തിനാ കിട്ടാത്ത മുന്തിരിക്ക് പിന്നാലെ പോകുന്നത്...എന്നേ പോലൊരു തണ്ണിമത്തൻ അത് വേണ്ടാ തടി കൂടും.ഞാൻ സ്ലിം അല്ലേ . എന്നേ പോലൊരു മാതള നാരങ്ങ ഇവിടെ ഉള്ളപ്പോൾ..." "എന്താ ചേച്ചി ഫോണിൽ നോക്കി സംസാരിക്കുന്നത്... " വിച്ചു ഏട്ടന്റെ ഫോട്ടോയിൽ നോക്കി സംസാരിക്കുമ്പോൾ ആണ് ദച്ചു വന്നത്.. "ആഹാ വിച്ചു ഏട്ടന്റെ ഫോട്ടോയിൽ നോക്കി ആണോ സംസാരം... " "ആഹ് ഫോട്ടോയിൽ നോക്കി അല്ലേ ഇതൊക്കെ പറയാൻ പറ്റൂ... എന്റെ മുന്നിൽ ഒന്ന് നിന്ന് തരില്ലല്ലോ.. ഏതു സമയവും അങ്ങേർക്ക് നിന്നെ കണ്ടാൽ മതിയല്ലോ.." "ചേച്ചി ടെൻഷൻ അടിക്കേണ്ട എല്ലാം ശെരിയാവും.. പിന്നേ ഞാനിപ്പോ വന്നത് നമുക്ക് ഇവിടെ അടുത്തുള്ള ആ ഇടിഞ്ഞു പൊളിഞ്ഞ ക്ഷേത്രം ഉണ്ടല്ലോ അവിടെ പോയാലോ എന്ന് ചോദിക്കാൻ വേണ്ടിയാ ...എനിക്ക് അവിടെ കാണാൻ ഒരു പൂതി... അച്ഛമ്മ പറഞ്ഞു നമ്മൾ എന്ത് പ്രാർത്ഥിച്ചാലും നടക്കും എന്ന്.. " പെണ്ണ് കൊഞ്ചി കൊണ്ട് എന്റെ അടുത്ത് ഇരുന്നു... "പ്രാർത്ഥിച്ചാൽ നടക്കോ..?? " "ആഹ് ചേച്ചി നമുക്ക് പോകാം.. കൃഷ്ണയേയും വിളിക്കാം...പിന്നെ വിച്ചു ഏട്ടൻ..?? " അവൾ പറഞ്ഞു നിർത്തി... "ഹ്മ്മ് നീ വന്നാൽ മണപ്പിച്ചോണ്ട് പുള്ളിക്കാരനും വരുമല്ലോ...ഒലിപ്പൻ... " ഞാൻ പറയുന്നത് കേട്ട് അവൾ ചിരിച്ചു.. "ഞാൻ കൃഷ്ണയോട് പറയട്ടെ.. " എന്നും പറഞ്ഞു അവൾ എണീറ്റ് ഓടി.. അവൾ പോയതും ഞാനും എണീറ്റ് റൂമിലേക്കു നടന്നു... ________________________________ "പപ്പാ എന്താ ഇപ്പൊ വിളിച്ചത്...കാര്യം പറ..., " "ഒന്നുല ചെക്കാ... ഞാൻ ചുമ്മാ വിളിച്ചതാ നിന്നേ കണ്ടിട്ട് കൊറേ ദിവസം ആയില്ലേ.. ". "അല്ല എന്തോ കാര്യമുണ്ട്...?? " "നീ എന്നേ വിടാൻ ഉദ്ദേശമില്ല അല്ലേ...ശെരിയാ ഒരു കാര്യമുണ്ട്..അത് ഞാൻ പിന്നെ പറയാം ഇപ്പൊ ഞാൻ വീട്ടിലേക്ക് പോവുകയാ രാധു ഒറ്റക്ക വീട്ടിൽ... " "ഹ്മ്മ് എന്നാ വീട്ടിൽ എത്തിയിട്ട് വിളിക്ക്.. " അതും പറഞ്ഞു ഞാൻ കാൾ കട്ടാക്കി... ഇവിടേക്ക് വന്നിട്ട് രണ്ട് മൂന്ന് ആഴ്ച കഴിഞ്ഞു...വീട്ടിൽ പോകാതെ ഒരു സമാധാനം ഇല്ല... "കൃഷ്ണ... " പെട്ടന്നാണ് റൂം തുറന്നു ദച്ചു വന്നത്... "എന്താടി... " "നമുക്ക് പുറത്ത് പോകാം ഇവിടെ അടുത്ത് ഒരു അമ്പലം ഉണ്ട്..." "നീ ഒന്ന് പോയെ ദച്ചു അമ്പലം പോലും എനിക്ക് എങ്ങും വയ്യാ...' "പ്ലീസ്...നല്ല കൃഷ്ണയല്ലേ പോകാം ചേച്ചിയുണ്ട്...കൂടെ വാ..." അവൾ എന്റെ കൈ പിടിച്ചു കൊഞ്ചുന്നത് കാണുമ്പോൾ കെട്ടിപിടിച്ചു ഒരുമ്മ കൊടുക്കാൻ തോന്നി... "ഹൌ ക്യൂട്ട്.... ഉമ്മാ... " ഞാൻ അവളുടെ കവിളിൽ അമർത്തി ചുംബിച്ചു... "വരുവോ... " അവൾ ചുണ്ടു ചുളുക്കി കൊണ്ട് ചോദിച്ചു.. "വരാം ബട്ട്‌ one കണ്ടിഷൻ.. " "എന്താ?? ' "നീ വന്നാൽ എന്തായാലും ആ വിവേക് വരും...സോ നീ അവനോട് സംസാരിക്കാൻ നിൽക്കരുത് അവനെ നോക്കണ്ട എന്റെ കൂടെ ഉണ്ടാവണം.. " "അതെങ്ങനെ പറ്റും... വിച്ചു ഏട്ടനോട് മിണ്ടാതെ ഇരിക്കാം ബട്ട്‌ നിന്റെ കൂടെ നടക്കാം നടക്കുക എന്ന് വെച്ചാൽ.. ".. "നിനക്ക് പറ്റുമെങ്കിൽ വലുത്... " എന്ന് ഞാൻ പറഞ്ഞപ്പോൾ അവൾ കുറച്ചു നേരം മിണ്ടാതെ ഇരുന്നു പിന്നെ ഓകെ എന്ന് പറഞ്ഞു.. ഞങ്ങൾ മൂന്ന് പേരും റെഡി ആയിരുന്നു ഇറങ്ങി വന്നപ്പോൾ ഉണ്ട് വിവേക് ഹാളിൽ സോഫയിൽ ഇരിക്കുന്നു .. അവനോട് ഉണ്ടോ എന്ന് ചോദിച്ചു കാവ്യ അവൻ ഫോണിൽ നോക്കിയിട്ട് ഇല്ലെന്ന് പറഞ്ഞു .. അത് കേട്ടപ്പോൾ എന്തോ സന്തോഷം ആയി... എന്നാലും ഒരു ചോദ്യം ഉണ്ടായിരുന്നു എന്ത് കൊണ്ട അവൻ വരാത്തത് എന്ന്...? ഞങ്ങൾ നടന്നാണ് പോയത്.. ശെരിക്കും ഒരു ഗ്രാമം നടത്തം പോലും ഒട്ടും മടുക്കുന്നില്ല.. കാവ്യാ കണ്ട വെള്ളത്തിൽ എല്ലാം ചാടി കളിച്ചാണ് നടപ്പ്... ദച്ചുനെ ഞാൻ വിടാതെ പിടിച്ചു നടന്നു... കുറച്ച് മുന്നോട്ട് നടന്നപ്പോൾ മുന്നിൽ ഒരു തോട് ആണ്...അതിന്റെ മുകളികൂടെ കഴുങ്ങ് കൊണ്ട് ഒരു പാലം....കാവ്യാ കൂൾ ആയി അത് കടന്നു പോയി.. ദച്ചു എന്നേ പിടിച്ചു നില്ക്കാ... "വാ ദച്ചു.. നമുക്ക് കടക്കാം.. " ഞാൻ അവളെ പിടിച്ചു വലിച്ചു.. "എന്റെ ആരവ് അവൾക് ഈ കുഴിയിൽ വെള്ളം കാണുന്നത് പോലും പേടിയാ...ഇവൾ എങ്ങനെ കുളിക്കുന്നു ആവോ... " കാവ്യാ ദച്ചുനെ കളിയാക്കി കൊണ്ട് പറഞ്ഞു.. "നീ പോടീ ചേച്ചി... " പെണ്ണ് അതും പറഞ്ഞു എന്റെ പുറകിലേക്ക് മാറി നിന്നു.. ഞാൻ ചിരിച്ചു കൊണ്ട് അവളെ എടുത്തു എന്റെ തോളിൽ ഇട്ട് പാലം കടന്നു.. പാലം കടന്ന് ഞങ്ങൾ വീണ്ടും നടന്നു...പിന്നേ നിന്നത് ഒരു വലിയ ക്ഷേത്രത്തിന്റെ മുന്നിൽ ആണ്... കണ്ടാൽ ആരും പറഞ്ഞു പോകും പ്രേതാലയം എന്ന്... ദച്ചു അകത്തേക്ക് ഓടാൻ നിന്നപ്പോൾ ഞാൻ അവളുടെ സാരി തുമ്പിൽ പിടിച്ചു... "എങ്ങോട്ടാടി...തുള്ളി കളിച്ചു പോകുന്നത്.. അടങ്ങി നടന്നോ.. " ഞാൻ പറഞ്ഞതും അവൻ എന്റെ അടുത്ത് നിന്നു...ഞാൻ അവളുടെ കയ്യിൽ പിടിച്ചു ഞങ്ങൾ അകത്തേക്ക് നടന്നു... "അതേ ഞാൻ ആ സൈഡിൽ പോയി നോക്കിയിട്ട് വരാം . " കാവ്യാ അതും പറഞ്ഞു ഫോൺ ക്യാമറ ഓൺ ചെയ്ത് പോയി... ഞാൻ പെണ്ണിന്റെ കയ്യും പിടിച്ചു അവിടം ആകെ ചുറ്റി കണ്ടു... ആ ഇടിഞ്ഞു പൊളിഞ്ഞ് കിടപ്പുണ്ട്... ക്ഷേത്രം തന്നെ ആണോ എന്ന് സംശയം ആണ് ചുവരിൽ നിറയെ കൊത്തു പണികൾ ചെയ്തിട്ടുണ്ട്..ദച്ചു എവിടെ ഒക്കെയോ പ്രാർത്ഥിക്കുന്നുണ്ട്.. കാവ്യാ അവിടെയും ഇവിടെയും ക്യാമറ കൊണ്ട് എന്തൊക്കെയോ ക്ലിക്കുന്നുണ്ട്... എനിക്ക് പിന്നെ ദച്ചുനെ അടുത്ത് കിട്ടിയത് കൊണ്ട് അവളെയും കൊണ്ട് ഒഴിഞ്ഞ ഭാഗത്തേക്ക് മാറി നിന്നു.. "എന്താ... " "ദച്ചു എനിക്ക് ഒരു കിസ്സ് വേണം... " ഞാൻ അവളുടെ കണ്ണുകളിൽ നോക്കി പറഞ്ഞു... "എന്താ...?? " "ദേ കേൾക്കാത്ത പോലെ അഭിനയിക്കണ്ട... കിസ്സ് ചോദിച്ചാൽ തരണം.. അല്ലാതെ ഈ ഉരുണ്ടു കളി ഒന്ന് എനിക്ക് ഇഷ്ടമല്ല.... " എന്നും പറഞ്ഞു ഞാൻ അവളെ അവിടെ ഉള്ള കല്ലിൽ കയറ്റി നിർത്തി.. "ഇപ്പൊ ഉയരം സെയിം അല്ലേ... നീ താ.. എന്റെ ലിപ്പിൽ താ... " എന്നും പറഞ്ഞു ഞാൻ അവൾക്ക് മുന്നിൽ കണ്ണടച്ചു നിന്നു.. കുറച്ച് കഴിഞ്ഞിട്ടും ഒന്നും കിട്ടാത്തത് കണ്ടപ്പോൾ..ഞാൻ കണ്ണ് തുറന്നു.. അവൾ പരുങ്ങികളിക്കാ.. അത് കണ്ട് ദേഷ്യം വന്നു... "നീ എന്താ ദച്ചു ആദ്യമായിട്ട് കാണുന്നത് പോലെ..നിനക്ക് കിസ്സ് തരാൻ പറ്റില്ലേ... എനിക്ക് ഇങ്ങനെ യാചിക്കാൻ ഒന്നും വയ്യാ...പറ്റില്ലേൽ വേണ്ട..." എന്നും പറഞ്ഞു ഞാൻ തിരിഞ്ഞു നടക്കാൻ നോക്കിയപ്പോൾ.. അവൾ എന്റെ ഷിർട്ടിൽ പിടിച്ചു വലിച്ചു അവൾക്ക് നേരെ തിരിച്ചു നിർത്തി...ഞൊടിയിടയിൽ അവളുടെ അധരങ്ങൾ എന്റെ ചുണ്ടിൽ പതിഞ്ഞു... ______________________________ കുറച്ച് ഫോട്ടോസ് ഒക്കെ എടുത്തു കൂടെ വന്ന രണ്ടെണ്ണത്തിനെയും തിരഞ്ഞു നടന്നപ്പോൾ ആണ് ഒരു സൈഡിൽ നിന്ന് അനക്കം കേട്ടതു..അവിടെ ഉണ്ടാകും എന്ന് ഊഹിച്ചു അങ്ങോട്ട് ചെന്നപ്പോൾ കണ്ട കാഴ്ച്ച എന്റെ കിളി പോയി... രണ്ടും കൂടെ ഫ്രഞ്ച് അടിക്കുന്നു.. ഞാൻ അപ്പൊ തന്നെ അവിടെന്ന് തിരിഞ്ഞു ഓടി.. അഞ്ചു മിനിറ്റ് കഴിഞ്ഞിട്ടും രണ്ടും വരുന്നത് കാണാൻ ഇല്ല... "ദച്ചു...." ഞാൻ ഉറക്കെ വിളിച്ചു... അപ്പോ അതാ രണ്ടും കൂടെ നടന്നു വരുന്നു... ഞാൻ ഒന്നും ചോദിക്കാൻ പോയില്ല നേരെ വീട്ടിലേക്ക് വിട്ടു... വീടിന്റെ മുന്നിൽ വിച്ചു ഏട്ടൻ ഉണ്ട്... ഞങ്ങളെ കണ്ടതും മൂപ്പര് ഒരു വരവ് ആയിരുന്നു ... ഞങ്ങളെ തുറിച്ചു നോക്കിയിട്ട് ദച്ചു ന്റെ കയ്യും പിടിച്ചു അകത്തേക്ക് കൊണ്ട് പോയി... ആരവ് അവനെ തടയാൻ ചെന്നപ്പോൾ ഞാൻ പിടിച്ചു.. വെച്ചു.... "മാറെടി... " എന്നേ പിടിച്ചു മാറ്റിയിട്ട് അവൻ അവരുടെ പിറകെ ചെന്നു.. ഞാനും.. ______________________________ അവനെ ഞാനിന്ന് കൊല്ലും.... അവൻ ആരാ എന്റെ പെണ്ണിനെ പിടിച്ചോണ്ട് പോകാൻ .. ഇന്ന് ഞാൻ എല്ലാത്തിനും ഒരു തീരുമാനം ആക്കും... എന്നൊക്കെ കരുതി വിവേകിന്റെ റൂം തുറന്നപ്പോൾ... അവിടെ കണ്ട കാഴ്ച എന്റെ സമനില തെറ്റിക്കുന്നതായിരുന്നു .. ആ പന്ന *#@@ എന്റെ ദച്ചുനെ പിടിച്ചു വെച്ചിരിക്കുന്നു അവളുടെ മുഖത്തെ മുഖം അടുപ്പിക്കുന്നത് കണ്ടതും...ഞാൻ പോയി ഒരു ചവിട്ട് അങ്ങ് കൊടുത്തു... കലി തീരാത്തതു കൊണ്ട് അവനെ പിടിച്ചു എഴുനെല്പിച്ചു കൊണ്ട് കാരണം നോക്കി ഒന്ന് കൊടുത്തു... അടിയിൽ അവൻ ചെന്നു വീണത് ആരുടെയോ കാലിന്റെ ചുവട്ടിൽ ആണ്... ഇതു വരെ ഇവിടെ കാണാതെ ഒരാൾ.. എന്നേ കണ്ടതും അയാൾ ദേഷ്യത്തിൽ അടുത്തേക്ക് വന്നു മുഖത്തടിച്ചു... അടിയിൽ ചുണ്ട് പൊട്ടി ചോര വന്നതും... ഒന്നും നോക്കിയില്ല... സർവ്വ ശക്തിയിൽ മൂക്കിനിട്ടു ഒരു പഞ്ച് അങ്ങ് കൊടുത്തു... "ആരവ് അത് വിവേകിന്റെ അച്ഛനാണ്... " തുടരും... #📙 നോവൽ
20.7k കണ്ടവര്‍
11 ദിവസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post