💓 എന്റെ പെണ്ണ്....💓 'നീ ഇങ്ങനെ നടന്നോ പെണ്ണ് കെട്ടാതെ.... ഒരുത്തി ആണേൽ തലേൽ കേറ്റി അവസാനം അവൾ അവളുടെ പാട് നോക്കി പോയി...... നീ ആണെങ്കിൽ ആരെയും വേണ്ട എന്നാ രീതിയിൽ....... ഇങ്ങനെയും ആയി......' നീ ഇങ്ങനെ നടന്നോ..... ഒറ്റയാനായിട്ട് എന്റെ ദേവി ഇനി എന്നാ ഇവന്റെ ബുദ്ധിയിൽ നല്ലത് ഉദിക്കുന്നത്..... എന്നും പറഞ്ഞു അമ്മ കരയാൻ തുടങ്ങി... കുടിച്ചുകൊണ്ടിരുന്ന ചായ അവിടെ വച്ചു ഞാൻ അമ്മയുടെ അടുത്തേക്ക് ചെന്ന്... ചോദിച്ചു അമ്മക്ക് ഇപ്പോൾ എന്താ വേണ്ടത്........ നീ ഒരു പെണ്ണ് കെട്ടണം... നടക്കില്ല അമ്മേ....... ഞാൻ ചൂടായി. വേണ്ടടാ.... വേണ്ട... ഞാൻ ചത്താലെങ്കിലും... നിന്റെ മനസ്സ് മാറുമോ...? അമ്മ കയ്യിൽ ഇരുന്ന വിഷക്കുപ്പി എടുത്ത് കുടിക്കാൻ തുടങ്ങി... എന്താ ഈ കാണിക്കുന്നത് അമ്മേ....... ഞാൻ അത് തട്ടി കളഞ്ഞു...... അത് കണ്ടു കൊണ്ട് അച്ഛനും വന്നു.. നീ എന്തിനാ ഇങ്ങനെ ഒക്കെ ചെയ്യണേ... അവനു നമ്മളെക്കാൾ വലുതല്ലേ..... വേണ്ട വച്ച് പോയ ഒരുത്തി.... അല്ലെ...... അമ്മക്ക് ഒരു സഹായത്തിനെകിലും ഒരു ആളാകട്ടെ മോനെ... നീ ഒന്ന് സമ്മതിക്ക്.... അമ്മയും അച്ഛനും ഇടം വലം നിന്ന് പറഞ്ഞു ഇനി ഞാൻ സമ്മതിക്കാതൊണ്ട് നിങ്ങൾ വിഷമിക്കണ്ട... എനിക്ക് സമ്മതം ആണ്... അമ്മ ആരെയാ വച്ചാൽ കണ്ടത്തി കോളു.... അതും പറഞ്ഞു ഞാൻ വീട്ടിൽ നിന്ന് ഇറങ്ങി..... എന്റെ ഈ വാക്കിനേക്കാൾ വലുതായി എന്റെ അച്ഛനും അമ്മക്കും വേറെ ഒന്നും വേണ്ടായിരുന്നു........ ഒരു മാസത്തിനുള്ളിൽ അവർ എനിക്ക് വേണ്ടി ഒരുപാട് ആലോചനകൾ നോക്കി... എല്ലാം ഇഷ്ടപ്പെട്ടില്ല എന്ന് പറഞ്ഞു ഞാൻ ഒഴിവ്വക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു......... എനിക്കെന്റെ രോഹിണിയെ പോലെ ഒരാളെ കാണാൻ പറ്റിയില്ല..... രോഹിണി എനിക്ക് ഒരുപാട് ഇഷ്ട്ടായിരുന്നു..... ജീവൻ കൊടുത്താണ് സ്നേഹിച്ചത് അമ്മക്കും അച്ഛനും പോലും അവളെ മകളെ പോലെ ആയിരിന്നു.... അവൾക്ക് വേണ്ടി ആണ്... പഠിച്ചു നല്ല ജോലി ഒക്കെ സമ്പാദിച്ചത്..... പക്ഷെ അവൾക് എന്നേക്കാൾ നല്ല ഒരു ആളെ കിട്ടിയപ്പോൾ അവൾ എന്നെ ഒഴിവാക്കി..... അതിന് ശേഷം ഒരുതരം വെറുപ്പായിരുന്നു എനിക്ക് എല്ലാത്തിനോടും...... ദേഷ്യവും...... അന്ന് തീരുമാനിച്ചതാണ് ഇനി ഒരുത്തിയും വേണ്ടന്ന്....ഇപ്പോൾ അച്ഛന്റെയും അമ്മയുടെയും സന്തോഷത്തിന് വേണ്ടി നിന്ന് കൊടുക്കുന്നു എന്ന് മാത്രം........ മാളവിക അച്ഛന്റെ ഒരു സുഹൃത്തിന്റെ മകൾ...... ആ കുട്ടിയുമായി വിവാഹം നിശ്ചയിച്ചു ..... കാണാൻ രോഹിണിയെ പോലെ അല്ല...... നന്നായിട്ട് സംസാരിക്കുന്ന കൂട്ടത്തിൽ ആണ് .... കാണാൻ ഒരു ഭംഗി ഒക്കെ ഉണ്ട്.... പക്ഷെ.... രോഹിണിയുടെ അത്ര ഇല്ല....... അങ്ങനെ നിശ്ചയം കഴിഞ്ഞു....... ഞാൻ അങ്ങോട്ട് വിളിക്കാൻ പോയില്ല..... താല്പര്യമില്ല...... ആ കുട്ടി ഒന്ന് രണ്ട് തവണ ഇങ്ങോട്ട് വിളിച്ചു തിരക്കാണെന്നു പറഞ്ഞു ഒഴിവാക്കും....... എന്റെ ഇഷ്ടപ്രകാരം ഒന്നുമല്ലല്ലോ.... എല്ലാം ഓരോ കാട്ടികൂട്ടലുകൾ അല്ലെ വിവാഹം കഴിഞ്ഞു........ ഇതെന്റെ ആദ്യരാത്രി ആണ്... കൂട്ടുകാർ ഒക്കെ വന്നു വിഷ് ചെയ്തു.. എല്ലാം ആ കുട്ടിയോട് തുറന്ന് പറയണം എന്ന് വിചാരിച്ചു ധൈര്യത്തിന് വേണ്ടി...... ചെങ്ങായിമാർ ചെറുതായി ഒന്ന് തന്നു.... അതും കഴിച്ചു ഫോണും പിടിച്ച് ഇരിപ്പാണ്... ഞാൻ ... ഇത് ഞാൻ പ്രതീക്ഷിച്ച ഒന്നല്ല..... ആദ്യരാത്രി.... അതെന്റെ രോഹിണിയുടെ കൂടെ ആണ്........ ഞാൻ നെയ്ത സ്വപ്നങ്ങളിൽ എല്ലാം...... ഇന്ന് തീർത്തും ഒറ്റപ്പെട്ട ഒരു അവസ്ഥപോലെ....... മാളവിക വാതിൽ തുറന്ന് വന്നു....... കയ്യിൽ ഒരു ഗ്ലാസ്‌ പാൽ ഒക്കെ ഉണ്ടായിരുന്നു.... മാളവിക..... 'to be very frank എനിക്ക് തന്നോട് ഒരു കാര്യം പറയാൻ ഉണ്ടായിരുന്നു...... എന്താ.... ആകാംഷയോടെ അവൾ ചോദിച്ചു ഈ വിവാഹം എന്റെ പൂർണ സമ്മതത്തോടെ നടന്ന ഒന്നല്ല...... എനിക്ക് ഒരു കുട്ടിയെ ഇഷ്ടമായിരുന്നു... പക്ഷെ അത് നടന്നില്ല.... ഈ ജന്മത്തിൽ അവളെ അല്ലാതെ വേറെ ആരെയും എനിക്ക് സ്നേഹിക്കാൻ കഴിയില്ല..........അറിയില്ല എന്നെങ്കിലും ഇത് മാറുമോ എന്ന്..... അച്ഛന്റെയും അമ്മയുടെയും നിർബന്ധം മാത്രമാണ് ഈ വിവാഹം......... എനിക്ക് അറിയാമായിരുന്നു.... ഇങ്ങനെ എന്തെങ്കിലും ഒരു കാരണം ഉണ്ടാകും എന്ന്......കണ്ണുകൾ നിറഞ്ഞു തുളുമ്പുംമ്പോളും പുഞ്ചിരിയോടെ.... അവൾ ബെഡ്ഷീറ്റും തലയിണയും മായി നിലത്തു കിടന്നു...... അതൊന്നും എന്നെ ബാധിച്ചില്ല........ പിറ്റേന്ന് കാലത്തെ... എണീറ്റപ്പോൾ അവൾ അവിടെ ഉണ്ടായിരുന്നില്ല........ അമ്മയോട് ഒരു ചായ എടുത്ത് .....വക്കാൻ പറഞ്ഞു... കുളിക്കാൻ കയറി കുളി കഴിഞ്ഞ് വന്നപ്പോൾ ചായ തനത് അവൾ ആയിരുന്നു..... .. എനിക്ക് അത് ഇഷ്ടപ്പെട്ടില്ല... ഞാൻ ആ ചായ കുടിച്ചില്ല.... ഒന്നും കഴിക്കാതെ ഞാൻ ഓഫിസിലേക്ക് പോയി......... അത് പിന്നീട് പതിവായി തുടങ്ങി......... ദിവസങ്ങൾ കടന്ന് പോയി.... ഒരിക്കൽ വൈകീട്ട് വീട്ടിൽ വന്നപ്പോൾ അവൾ എന്നെക്കാത് എന്നത്തേയും പോലും ഉണ്ടായിരിന്നു പക്ഷെ ഞാൻ ശ്രദ്ധിച്ചില്ല...... അവൾ എന്തൊക്കെയോ സംസാരിച്ചു എന്റെ പിന്നാലെ തന്നെ ഉണ്ടായിരുന്നു....... എനിക്ക് നല്ല ദേഷ്യം വന്നു.... ഏട്ടന് ചായ എടുക്കട്ടെ വേണ്ട.... കുളിച്ചിട്ട് വരു....കഴിക്കാൻ വല്ലതും ഉണ്ടാക്കി വക്കാം..... വേണ്ടന്ന് പറഞ്ഞില്ലേ.. ഏയ്‌ അതൊന്നും പറഞ്ഞാൽ പറ്റില്ല.... നിന്നോടല്ലേ പറഞ്ഞത് വേണ്ട എന്ന്....... എനിക്ക് എന്തെങ്കിലും വേണമെങ്കിൽ ഞാൻ എന്റെ അമ്മയോട് പറഞ്ഞോളാം നീ ബുദ്ധിമുട്ടണ്ട..... ഒരിക്കൽ ഞാൻ നിന്നോട് പറഞ്ഞതാ... എനിക്ക് നിന്നെ ഇഷ്ട്ടമല്ല എന്ന്........ പിന്നീയും പിനേയും നീ എന്നെ ഇങ്ങനെ ശല്യം ചെയ്യുന്നത് എന്തിനാ....... ഇതൊക്കെ ശല്യമാണോ......? നിറഞ്ഞു ഒഴുകുന്ന കണ്ണുകളോടെ അവൾ ചോദിച്ചു........ അതെ എനിക്ക് നീ ചെയ്യുന്നതെല്ലാം ശല്യം ആണ്.....കാരണം എനിക്ക് നിന്നോട് വെറുപ്പാണ്........ എനിക്ക് നിന്നെ ഈ ജന്മത്തിൽ സ്നേഹിക്കാൻ കഴിയില്ല.......ഇറങ്ങി പോ.... എല്ലാ ദേഷ്യവും.... അവളോട് തീർത്തു...... ബൈക്കിന്റെ കീ എടുത്ത് പുറത്തേക്ക് ഇറങ്ങി.... പുറത്ത് അമ്മയും അച്ഛനും ഉണ്ടായിരുന്നു........ എന്ത് ചെയ്യണം എന്ന് അറിയാതെ ഞാൻ അവിടെ ഇരുന്നു..... എന്നോട് വെറുപ്പാണത്രെ.... അതിന് ഞാൻ എന്താ ചെയ്തേ.... സ്വയം പദം പറഞ് ഞാൻ കരയാൻ തുടങ്ങി .... കാരണം എനിക്ക് ഇത് സഹിക്കാവുന്നതിലും അപ്പുറമാണ്...... നിശ്ചയം കഴിഞ്ഞ നാൾ മുതൽ .. ഇന്നീ നിമിഷം വരെ സ്നേഹിച്ചിട്ടേ ഉള്ളു.... തിരിച്ചു കിട്ടില്ല എന്ന് അറിഞ്ഞിട്ടും .... അമ്മ മുറിയിലേക്ക് വന്നു......... അമ്മയെ കണ്ടപ്പോൾ കെട്ടി പിടിച്ച് ഞാൻ കരഞ്ഞു ....... മോള് അമ്മയോട് ക്ഷമിക്കണം .... അവൻ അതെല്ലാം മറന്നു എന്നാണ് ഞാൻ കരുതിയത് പക്ഷെ അമ്മക്ക് തെറ്റ് പറ്റി മോളെ..... ഏയ്‌ സാരില്ല അമ്മേ........ എന്നെങ്കിലും ഏട്ടൻ എന്നെ സ്നേഹിക്കും എനിക്ക് വിശ്വസം ഉണ്ട്...... പന്നെ ഏട്ടനെ കാണുമ്പോൾ ഒഴിഞ്ഞു മാറാൻ തുടങ്ങി...... കാണാതെയായി....... ഞാൻ അടുക്കളയുടെ അടുത്തുള്ള ഒരു കുഞ്ഞു മുറിയിലേക്ക് മാറി............. ഏട്ടൻ അറിയാതെ എല്ലാ കാര്യങ്ങളും ഞാൻ ചെയ്ത് കൊടുത്തു........ അമ്മക്കും അച്ഛനും ഇപ്പോൾ എല്ലാം അറിയാം എന്നത് തന്നെ വലിയ കാര്യം......... അല്ലായിരുന്നെകിൽ ആകെ കു‌ടി വീർപ്പുമുട്ടിയേനെ......... ഏട്ടൻ പോകുന്നവരെ അടുക്കളയിൽ നിൽക്കു...പോയി കഴിഞ്ഞാൽ പുറത്ത് ഇറങ്ങും..... ഏട്ടൻ വരുന്നവരെ കാത്തിരിക്കും..... അത് എത്ര വൈകിയാലും............. ഏട്ടൻ കഴിക്കുമ്പോൾ മാറി നിന്ന് ശ്രദ്ധിക്കും..... കഴിച്ചു കഴിഞ്ഞാൽ...... ആ പത്രത്തിൽ തന്നെ ഇരുന്നു കഴിക്കും........ ഇടക്ക് കരച്ചിലൊക്കെ വരും.....ഞാൻ എന്ന ഒരാൾ ഇവിടെ ഉണ്ടോ എന്നുള്ള കാര്യം പോലും ഏട്ടൻ മറന്നിരിക്കുന്നു ........ അല്ലെങ്കിലും ഏട്ടന് ഞാൻ വെറും ഒരു അപരിചിത മാത്രമല്ലെ.. ........ അമ്മയ്ക്കും അച്ഛനും എന്റെ കാര്യത്തിൽ നല്ല വിഷമം ഉണ്ട്.... എന്നാലും അവർക്ക് ഞാൻ ഒരു കുസൃതിക്കാരി ആയിരുന്നു...... ഏട്ടൻ മാത്രമാണ് അകലം പാലിച്ചിരുന്നത്........ എല്ലാം എന്നെങ്കിലും കലങ്ങി തെളിയുമായിരിക്കാം അവളെ കാണുമ്പോൾ കാണുമ്പോൾ എനിക്ക് ദേഷ്യവും വെറുപ്പും കുടി കുടി വന്നു.......... എന്ത്‌കൊണ്ടാണ് എന്ന് അറിയില്ല.... ഇപ്പോൾ പഴയ പോലെ.... അമ്മയും അച്ഛനും എന്നോട് മിണ്ടാറു കൂടിയില്ല....... അവൾ അവരെ എന്നിൽ നിന്നും അകറ്റി അങ്ങനെ വിശ്വസിയ്ക്കാനാണ് ഞാൻ ഇഷ്ടപ്പെട്ടിരുന്നത്....... ഒരിക്കൽ ഒരു യാത്ര പോയതാ കൂട്ടുകാരുടെ കൂടെ... പോകുമ്പോൾ..... ആശയോടെ അവൾ എന്നെ നോക്കിയിരുന്നു .... ഒരുപക്ഷെ എന്റെ കൂടെ ഒരു യാത്ര അവൾ ആഗ്രഹിച്ചിരുന്നിരിക്കണം ഞാൻ കൊണ്ട് പോയില്ല മാത്രമല്ല അവളെ നന്നായി അവഗണിച്ചിരുന്നു നല്ല മഴയതാണ് വന്നത് . .... ആ മഴ മുഴുവനും കൊണ്ടു ...... പിറ്റേന്ന് നല്ല പൊള്ളുന്ന ചൂടും കൊണ്ട് ഞാൻ കിടക്കുകയായിരുന്നു....... ഒരുതരം മരവിപ്പ് ആയിരുന്നു എനിക്ക്...... എന്നത്തേയും പോലെ അമ്മ എനിക്കുള്ള ചായയുമായി വന്നതായിരുന്നു..... ടാ എണീറ്റു പോയി കുളിക്ക്..... ടാ.... എണീക്ക്.... അമ്മ വന്നു എന്നെ തൊട്ട് നോക്കി...... എന്റെ ദേവി .. നല്ല പനി ആണല്ലോ... മോളെ മാളു...........വിഷ്ണുന് നല്ല പനി ആണ് മോളെ മോളൊന്ന് വന്നേ..... കേട്ടപാതി കേൾക്കാത്ത പാതി ഞാൻ ഓടി ചെന്നു...... പാവം നന്നായി വിയർക്കുന്നുണ്ട്...... അമ്മേ ഞാൻ ഡോക്ടറെ വിളിക്കട്ടെ..... ഞൻ താഴെ ചെന്ന് ഡോക്ടറെ വിളിച്ചു...... ഞാൻ ഏട്ടന്റെ അടുത്ത് പോയി....... നനഞ്ഞ തുണി എടുത്ത് നെറ്റിയിൽ വച്ച് കൊടുത്തു..... നല്ല ഒരു ചുക്കുകാപ്പിയും ഇട്ടു കൊടുത്തു....... അപ്പോഴേക്കും ഡോക്ടർ വന്നിരുന്നു...... ഏയ്‌ വിഷ്ണുന് കൊഴപ്പം ഒന്നുമില്ല.. ഇന്നലെ യാത്ര പോയതിന്റെ ആണ്... റസ്റ്റ്‌ എടുത്താൽ ശരി ആവും...... മാളവിക നന്നായി നോക്കിക്കോളു..എന്നാലേ ശരിക്ക് മറുള്ളു......ഡോക്ടർ പോയി... ഞാൻ താഴെ ചെന്ന് ഏട്ടനുള്ള കഞ്ഞിയുമായി ചെന്നു......... എന്താ... കഞ്ഞി... അവിടെ വച്ചോ... ഞാൻ കുടിച്ചോളാം.. അത് വേണ്ട... ഞാൻ തരാം വേണ്ട... അമ്മ തന്നോളും എന്തിന്... വയ്യാത്ത അമ്മക്ക് പനി പകർത്താനോ...... എന്നോടുള്ള ദേഷ്യം ഭക്ഷണത്തോട് കാണിക്കണ്ട... അത് പറഞ്ഞപ്പോൾ... ഏട്ടൻ എന്നെ ദഹിപ്പിക്കുന്ന ഒരു നോട്ടം നോക്കി........ എങ്കിലും കഞ്ഞി ഒക്കെ കൊടുത്തു....... വീട്ടിലെ എല്ലാ പണി ചെയുമ്പോളും മനസ്സ് എന്റെ ഏട്ടന്റെ കൂടെ തന്നെ ആയിരുന്നു..... ഓരോ പണിക്ക് ഇടയിലും ഞാൻ ചെന്ന് നോക്കും...... ഒരു കൊച്ചു കുഞ്ഞിനെ പോലെ അവൾ എന്നെ ശ്രദ്ധിച്ചിരുന്നു.... സമയാസമയത് ഭക്ഷണവും മരുന്നും തന്ന് അവൾ എന്നെ ശുശ്രുഷിച്ചു.......... ഇപ്പോൾ മനസ്സിൽ എവിടെയൊക്കെയോ.... ഒരു ഇതുണ്ട്... പക്ഷെ എന്റെ ഈഗോ എന്നെ സമ്മതിച്ചില്ല..... പനി ഒക്കെ മാറി... ഞാൻ വീണ്ടും ഓഫീസിൽ പോയി തുടങ്ങി...... പക്ഷെ അവളോടുള്ള എന്റെ ദേഷ്യത്തിനോ സ്വഭാവത്തിനോ മാറ്റം ഉണ്ടായില്ല അങ്ങനെ ഇടക്ക്... നാട്ടിൽ ഒരു വിവാഹം ഉണ്ടായിരുന്നു...... അമ്മയും അച്ഛനും അവിടേക്കു പോയി... ഇപോൾ ഞാൻ ഓഫീസിൽ പോയി കഴിഞ്ഞാൽ പിന്നെ വീട്ടിൽ അവൾ ഒറ്റക്കാണ്....... ഇപ്പോൾ എന്റെ എല്ലാ കാര്യവും നോക്കുന്നത് അവൾ ആണ്.......... എന്നിരുന്നാലും എന്റെ സ്വഭാത്തിന് ഒരു മാറ്റവും ഉണ്ടായില്ല..... ഒരിക്കൽ ഓഫീസിൽ പോവാൻ ലേറ്റ് ആയി... ഞാൻ വേഗം പോയി... അന്ന് അവളെ ഞാൻ കണ്ടില്ല... സാധാരണ കാണാറുള്ളതാണ്..... അന്ന് അവൾ എന്നെ വിളിച്ചതുമില്ല.......... അന്ന് എന്റെ സുഹൃത്തിന്റെ birthday ആയിരുന്നു....... അതിന്റെ ചിലവൊക്കെ കഴിഞ്ഞ് വന്നപ്പോൾ വല്ലാതെ ലേറ്റ് ആയി...... സ്പെയർ കി ഉപയോഗിച്ച് വാതിൽ തുറന്ന് ഞാൻ പോയി കിടന്നു... അവളെ അന്വേഷിച്ചില്ല..... പിറ്റേ ദിവസം എണീറ്റപ്പോൾ നല്ലോണം ലേറ്റ് ആയി.... പിന്നെ നല്ല തലവേദനയും ആയിരുന്നു അത്കൊണ്ട് ലീവ് എടുത്തു...... ചായ...... ഡി ഒരു ചായാ താ... ഞാൻ റൂമിൽ ഇരുന്നു വിളിച്ചു പറഞ്ഞു.... ഒരു രേസ്പോന്സും ഉണ്ടായില്ല.... താഴെ ചെന്നപ്പോൾ അവളെ കണ്ടില്ല ...... അടുക്കളയിലും കണ്ടില്ല....... അവളുടെ റൂമിൽ പോയപ്പോൾ.... അവൾ അവിടെ പുതച്ചു മൂടി കിടക്കുകയായിരുന്നു.... പോയി നോക്കിയപ്പോൾ അവൾക്ക് നല്ല പനി ആയിരുന്നു...... മാളവികാ.. ഞാൻ വിളിച്ചുനോക്കി... അവൾ മിണ്ടുന്നില്ല.... എനിക്ക് പേടി തോന്നി..... അവളെ ഇരു കൈകൾ കൊണ്ട് കോരിഎടുത്ത് ഞാൻ ഹോസ്പിറ്റലിൽ കൊണ്ട് പോയി...... പനി കൂടുതൽ ആണല്ലോ.... ഇന്നലെ ഒന്നും കഴിച്ചിട്ടില്ല..... അതാണ്‌ ഈ ക്ഷീണം..... ഗ്ളൂക്കോസ് കേറ്റി കഴിഞ്ഞാൽ കൊണ്ട് പോകാം.... വലിയ പ്രശ്നം ഒന്നും ഇല്ല...... ഡോക്ടർ പറഞ്ഞു അത് കേട്ടപ്പോൾ ആണ് എന്റെ ശ്വസം നേരെ വീണത്..... എന്നിൽ കുറ്റബോധം തോന്നി.... എനിക്ക് പനി വന്നപ്പോൾ ഉറക്കമൊഴിഞ്ഞു എന്നെ ശുശ്രുഷിച്ചു... അതിന് മുന്നേ ഞാൻ എത്ര ആട്ടിയോടിച്ചിട്ടും..... എന്നെ സ്നേഹിച്ചു... ഇന്ന് അവൾക്ക് ഒരു പനി വന്നപ്പോൾ പോലും ഞാൻ അറിഞ്ഞില്ല.... ഇന്നലെ ഒരു ദിവസം മുഴുവൻ അവൾ ആ മുറിയിൽ പനിച്ചു കിടന്നപ്പോൾ പോലും ഒന്ന് ശ്രദ്ധിക്കാൻ എനിക്ക് കഴിഞ്ഞില്ല...... ആ മുഖത്തേക്ക് നോക്കുമ്പോൾ.... എന്നെ കീറിമുറിക്കുന്ന പോലെ തോന്നുന്നു ഡിസ്റ്റാർജ് ചെയ്ത് വീട്ടിൽ വന്നു ഇത് വരെ അവൾ എന്നോട് ഒന്നും മിണ്ടിയില്ല....... ആ മൗനം എന്നിൽ വല്ലാത്ത നോവ് ഉണർത്തി...... മാപ് പറയാൻ തന്നെ ഞാൻ തീരുമാനിച്ചു... അപ്പോഴാണ് എന്റെ ഫോൺ അടിച്ചത് . നോക്കിയപ്പോൾ അവളുടെ വീട്ടിൽ നിന്നായിരുന്നു.... അവൾ അവളുടെ മുറിയിൽ ആയിരുന്നു........... മാളു...... ആദ്യമായിട്ടാകും ഞൻ അവളെ അങ്ങനെ വിളിക്കുന്നത്..... അവൾ കരയുകയായിരുന്നു.... അത് അവളുടെ മുഖം കണ്ടാൽ മനസിലാകുമായിരുന്നു .. ഇതാ അമ്മയാണ് .... അത് കേട്ടപ്പോൾ സന്തോഷത്തോടെ അവൾ ഓടി വന്നു ... അവൾ എന്തൊക്കെയോ പറയുകയും കരയുകയും ചെയ്തിരുന്നു.... ഞാൻ മുറിയിൽ പോയി.. ഡ്രസ്സ്‌ change ചെയ്തു...... അപ്പോൾ അവൾ ഫോൺ എനിക്ക് കൊണ്ട് വന്നു തന്നു....... ഞാൻ അവളോട് സംസാരിച്ചു ... അമ്മ എന്തിനാ വിളിച്ചത്.....? wish ചെയ്യാൻ.... എന്തിന്? ... ഇന്നലെ...എന്റെ പിറന്നാൾ ആയിരുന്നു.... ഇന്നലെ വിളിച്ചപ്പോൾ ആരും എടുത്തില്ല എന്ന് പറഞ്ഞു............... അവളുടെ വാക്കുകൾ പലയിടത്തും വച്ചു മുറിഞ്ഞു........ സങ്കടം കണ്ണുനീർ ആയി ഒഴുകി.... ഇന്നലെ അവളുടെ പിറന്നാൾ ആയിരുന്നു... ശേ.. ഞാൻ ഇത്രക്ക് ദുഷ്ടൻ ആയിരുന്നോ.... എനിക്ക് എന്നോട് തന്നെ വെറുപ്പ് തോന്നി......... പാവം എനിക്ക് വേണ്ടി ഒരുപാട് സഹിച്ചതാണ്....... അവളെ കാണാൻ ഞാൻ താഴേക്ക് ചെന്നു....... അവൾ അവളുടെ അമ്മയുടെയും അച്ഛന്റെയും ഫോട്ടോ നോക്കി കരയുകയിരുന്നു...... അച്ചേ..... അച്ചേടെ മോൾടെ പിറന്നാൾ ആയിരുന്നു... അച്ഛൻ വിളിച്ചില്ലല്ലോ..... അമ്മ മാത്രെ വിളിച്ചുള്ളൂ...... എനിക്ക് നിങ്ങളുടെ കൂടെ ജീവിച്ച മതി... ഇവിടെ ആരും എന്റെയല്ല..... എന്നെ ആർക്കും ഇഷ്ട്ടമല്ല..... ഏട്ടന് പോലും എന്നോട് വെറുപ്പാണ് അച്ഛാ........ ഞാൻ എന്താ ചെയ്തേ.. എന്നെ ഇത്ര വെറുക്കാൻ....... സ്നേഹിച്ചല്ലേ ഉള്ളു..... അമ്മേ എനിക്ക് ഇവിടെ പറ്റണില്ല..... എനിക്ക് നല്ല പനി ആണ്...... എനിക്ക് തീരെ വയ്യ അമ്മേ..... എനിക്ക് നിങ്ങളെ കാണാൻ തോന്നുന്നു .... അങ്ങനെ ഓരോന്നും പറഞ്ഞു അവൾ കരയുന്നത് ഞാൻ കണ്ടു.... വെറും പാവമാ ഒരു പൊട്ടി പെണ്ണ്......സ്നേഹിക്കാൻ മാത്രേ അതിന് അറിയൂ.... വെറും പാവം മാളു....... ഞൻ വിളിച്ചു.... എന്നത്തേയും പോലെ.. അവൾ പേടിയോടെ എന്നെ നോക്കി...... എന്താ വേണ്ടത്.....എന്തെങ്കിലും വേണോ..... അങ്ങനെ ഉള്ള കാര്യങ്ങൾക്ക് അല്ലാതെ ഏട്ടൻ എന്നെ കാണാൻ വരാറില്ലല്ലോ...... ഏട്ടൻ എനിക്ക് ഒരു സഹായം ചെയ്ത് തരോ എന്നെ എന്റെ വീട്ടിൽ ആക്കി തരോ.... ഞാൻ ഒരു ഉപദ്രവോം ചെയ്യില്ല.. ഇവിടെ എനിക്ക് ആരുമില്ല.... ശരിക്കും ഒറ്റപ്പെട്ട പോലെയാ... എന്നെ എന്റെ വീട്ടിൽ കൊണ്ടാക്കി തരോ....... അവൾ എന്നോട് യാചിച്ചു.... മാളു.... ഞാനല്ലേ നിന്നോട് ക്ഷമ ചോദിക്കേണ്ടത്... ഞാൻ സ്നേഹിച്ചവൾ എന്നെങ്കിലും തിരിച്ചു വരും എന്ന് ഞാൻ പ്രതീക്ഷിച്ചു.... പക്ഷെ അത് തെറ്റാണ്... നീയാണ് ശരി..... നിന്നെപ്പോലെ എന്നെ സ്നേഹിക്കാൻ അവൾക്ക് പോലും പറ്റില്ല......അതും പറഞ്ഞ് ഞാൻ കരഞ്ഞു.... അവൾ എന്നെ കെട്ടിപിടിച്ചു...... അവളുടെ നെറ്റിയിൽ ഞാൻ ചുംബിച്ചു....എന്റെ ആദ്യ ചുംബനം ........ ഇനി മുതൽ അവൾ എന്റെ പെണ്ണാണ് എന്റെ മാത്രം പെണ്ണ് Nb:.....നമ്മൾ സ്നേഹിക്കുന്നവരേക്കാൾ നമ്മളെ സ്നേഹിക്കുന്നവരെ സ്നേഹിച്ചാൽ... ജീവിതം സ്വർഹത്തേക്കാൾ മനോഹരണമാണ് ✍️നവ്യ കൃഷ്ണൻ കെ പി പാലക്കാട്ടുകാരി......... 😉
76.9k കണ്ടവര്‍
11 ദിവസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post