🔥ഒരു മധുര പ്രതികാരം 🔥 പാർട്ട്‌ 52 🖊shamliya ""ആഷി........ ഹൌ......??ആദിയുടെ കണ്ണുകൾ വിടർന്നു........... അവന്റെ മനസിലൂടെ ചോദ്യങ്ങൾ മാറി മറഞ്ഞു..... അപ്പൊ ആഷി ഓഫീസിൽ പോയില്ലേ...... അവൻ എല്ലാം കേട്ടോ........ ഉമ്മാമയും ആയിഷുവുമെല്ലാം അസിയും അംറയുമെല്ലാം ആ രംഗത്തിനു സാക്ഷിയായി ഷോക്കിലായിരുന്നു ........ ആഷി നിർജീവമായി കുറച്ചു നേരം അതെ നിൽപ് നിന്നു......അവന്റെ കണ്ണിൽ നിന്നും കണ്ണീർ ധാരയായി ഒഴുകുകയായിരുന്നു അന്നേരം ................ @@@@ അവൻ ഓഫീസിൽ പോകാൻ ഇവരെ ഡ്രോപ്പ് ചെയ്തു കാർ സ്റ്റാർട്ട്‌ ചെയ്തതായിരുന്നു... അപ്പോഴാണ് ആയിശുവിനെ ഫോൺ വണ്ടിയിൽ വെച്ച് മറന്നത് അവന്റെ ശ്രദ്ധയിൽ പെട്ടത് ....അത്‌ ആയിശുവിന് കൈമാറാൻ വേണ്ടി തിരിച്ചു അകത്തേക്ക് വരുമ്പോഴാണ് എല്ലാം കേട്ടത്....... എന്തൊക്കെയാ കേട്ടത്...... എന്തൊക്കെയാ അവൾ ചെയ്തത്.......... ഒട്ടും കരുതിലാ തന്റെ പെങ്ങൾ ഇങ്ങനെ ഒക്കെ ചെയ്യുമെന്ന്.... അതും ആദിയോട്.................അവൻ പുറത്തു ചുമരിനോട് ചേർന്നു നിന്നുപോയി അന്നേരം ....... എല്ലാം കഴിഞ്ഞിട്ടും അവസാനം അവൾ വീണ്ടും ആയിശുവിനു നേരെ തോക്ക് ചൂണ്ടിയപ്പോ തന്റെ കണ്ട്രോൾ നഷ്ട്ടപെട്ടു പോയി ....... ആ സമയം തന്നെയാണ് പോലീസ് വന്നു ഇറങ്ങിയത്..... അവൻ അവരുടെ കയ്യിൽ നിന്നും ഗൺ ബലമായി പിടിച്ചു വാങ്ങി അവൻ അവൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നു .....ഇല്ലായിരുന്നെങ്കിൽ നിരപരാധിയായ ആയിശു..... മനസ്സുറച്ചിട്ടല്ല...... എന്തോ അതാ ശെരിയെന്നു തോന്നി..... അവൾടെ ശരീരത്തിലൂടെ ആ വെടിയുണ്ടകൾ പതിയെ തുളഞ്ഞു കയറി............ ചോര ചി നിചിതറി കുറച്ചു അവന്റെ മുഖത്തേക്കും തെറിച്ചു...... ആ സമയത്തു അവന്റെ ചിന്തകളിൽ അവന്റെ കുഞ്ഞി സൈമ ഇക്കാന്നു വിളിച്ചു അവന്റെ പിറകേ ഓടുകയായിരുന്നു ........ കാക്കൂ ...കാക്കൂ .... നിക്ക് ആ അമ്പിളി മാമനെ പിടിച്ചു തരോ........ കൊഞ്ചലോടെ അവളൊരിക്കൽ ചോദിച്ചു..... ""അതിനെന്താ മോളെ... ഇക്കാന്റെ കുട്ടി ഈ ചോറുമുഴുവൻ തിന്നാൽ ഇക്കാ അമ്പിളി മാമനെ മാത്രമല്ല അതിലെ നക്ഷത്രങ്ങളെ മുഴുവൻ പിടിച്ചു തരാലോ ........ പ്രോമിഷ്...... പ്രോമിസ്..... അവൻ അവള്ടെ തലയിൽ തടവികൊണ്ട്പറഞ്ഞു..... അന്നേരം അവളുടെ മുഖത്ത് വിരിഞ്ഞ നിഷ്കളങ്കമായ ചിരി..... അവന്റെ ഓർമയിൽ അവള്ടെ കുസൃതികൾ ഒരൊന്നന്നയി വന്നതും അവന്റെ കയ്യിൽ നിന്നും ഗൺ പതിയെ ഊർന്നു വീണു...... അവൻ തന്റെ കയ്യിലേക്ക് നോക്കി...... കണ്ണുനീർ അവൻറെ കൈകളിയ്ക്ക് അടർന്നു വീണു കൊണ്ടിരുന്നു ...... തന്റെ ഈ കയ്യിൽ കിടന്നാ വളർന്നത്...... ആ കൈകൊണ്ട് തന്നെ ഞാൻ അവളെ ഒരു ദാക്ഷിണ്യവുമില്ലാതെ ......... ഉമ്മി ഉപേക്ഷിച്ചു പോകുമ്പോ അവൾക്ക് വയസ് രണ്ട് നിക്ക് ഏഴും......... അവള്ടെ ഓരോ വളർച്ചയിലും താങ്ങായും തണലായും താൻ മാത്രമേ ഉണ്ടായിരുന്നു.....അവള്ടെ ഉമ്മിo വാപ്പിo കാക്കുവുമെല്ലാം എല്ലാം താനായിരുന്നില്ലേ..... അവളേം എന്നും സൂക്കേടുകാരനായ ബാപ്പിനേം കൊണ്ടു ഊരാകെ തെണ്ടി നടന്ന കാലം......... അവസാനം ആദിടെ വീട്ടിലേക്ക് വന്നിട്ടാണ് രുചിയുള്ള ഭക്ഷണം പോലും കഴിച്ചു തുടങ്ങിയത്.......... അവിടെ നിന്നു വളർന്ന അവൾ എപ്പോഴോ തന്റെ സ്ഥാനം മറന്നുപോയി.......അവളുടെ വളർച്ചക്കൊപ്പം താനും വളർന്നു.... പതിയെ താനും ശ്രദ്ധിച്ചില്ല അവളെ............... ഒടിവിലിപ്പോ ഇങ്ങനെ.......എല്ലാം എന്റേം കൂടി തെറ്റായിരുന്നില്ലേ....... അവൻ സെമ്മയെ നോക്കി..... അവൾ അവസാന ശ്വാസത്തിന് വേണ്ടി പിടയുകയായിരുന്നു...... മോളെ സൈമാ....... അവൻ ഓടി വന്നു അവള്ടെ അടുത്ത് ഇരുന്നു.......... എന്നിട്ട് വിറയ്ക്കുന്ന കൈകളോടെ അവള്ടെ മുഖമെടുത്തു മടിയിൽ വെച്ചു...... സൈമ.... അപ്പോഴേക്കും എല്ലാരും ഓടി കൂടി അവള്ടെ അടുത്തേക്ക് വന്നു..... സൈമ പാതിതുറന്ന മിഴികളോടെ അവരെ നോക്കി..... അവള്ടെ വായില്നോക്കെ രക്തം പൊടിയുന്നുണ്ടായിരുന്നു....അവള്ടെ അവസ്ഥ കണ്ടു എല്ലാരുടെയും ഉള്ളു പിടഞ്ഞു..... അവൻ ഇടറുന്ന വാക്കുകളോട് പറഞ്ഞു..... ""സോറി മോളെ.... നീ നിന്റെ ഇക്കനോട് പൊറുക്ക്...... നീ ഇങ്ങനെ ഒക്കെ ചെയ്‌തോണ്ടല്ലേ ഞാൻ.................ഇക്കാക് സഹിക്കാൻകഴിഞ്ഞില്ല മോളെ....... അവൻ പൊട്ടിക്കരഞ്ഞുപോയി.... പിടക്കുന്ന ജീവനോടെ അവൾ ശ്വാസം എടുക്കാൻ ബുദ്ധിമുട്ടികൊണ്ട് പതിയെ പറഞ്ഞു........ അവൾ തന്റെ കൈകൊണ്ട് നെഞ്ചിൽ അമർത്തിപ്പിടിച്ചു...... പിടക്കുന്ന വേദനയോടെ.... ""സാരല്യ...... ഇക്കാ..... എല്ലാം എൻറെ തെറ്റാ.... ഞാനല്ലേ അർഹിക്കാത്തത് മോഹിച്ചേ.....ഞാനല്ലേ..... വേണ്ടാത്തതൊക്കെ... ചെയ്തേ....... എൻറെ.... പ്രവർത്തിക്ക് ദൈവം തന്ന.... ശിക്ഷയാണിത്........ഇപ്പൊ എനിക്ക് വേദനയില്ല.. വേഷമമില്ല..... എൻറെ മനസ്സിൽ..... എന്നും ഒരു സങ്കടമേ ഉണ്ടായിരുന്നു നുള്ളു...... ഇക്കാ ഇതെല്ലാം.... അറിഞ്ഞാൽ തകർന്നുപോകുമായിരുനെന്നു..... പക്ഷെ ഇപ്പൊ എനിക്ക് വിഷമമില്ല ..ഇക്കാന്റെ.... ഈ കുഞ്ഞി പെങ്ങൾ ഇനി ഒരിക്കലും..... ആരെയും ഉപദ്രവിക്കില്ലലോ...... ആരുടേം കണ്ണിലെ കരടുമാകില്ലല്ലോ......... ഇക്കാ വിഷമിക്കരുത്...... എന്നിട്ട് പതിയെ അവൾ ആയിശു വിനെ അരികിലേക്ക് മാടിവിളിച്ചു.... ആയിശു ആദിയെ നോക്കി....... അവളുടെ കണ്ണുകളും നിറഞ്ഞൊഴുകുകയായിരുന്നു...... പതിയെ അവള്ടെ അരികിലേക്ക് ചെന്നു മുട്ടുകുത്തി ഇരുന്നു ..... അവൾക്ക് പൈൻ കൂടി കൂടി വന്നു...... ""ഐ.... ആം.... സോറി ആയിശു....... അതിമോഹം.... ആയിരുന്നു........ അരുതെന്ന്.... വിലക്കിയിട്ടും...... എന്നോട് പൊറുക്കൂ....... എല്ലാവരും........ എന്നിട്ട് അവൾ പതിയെ തലചെരിച്ചു ആദിയെ നോക്കി..... അവൻ വേറെ ഏതോ ദിശയിലേക്ക് നോട്ടം പായിച്ചു നിലക്കായിരുന്നു......അവന്റെ ദേഷ്യം അപ്പോഴും മാറാത്ത പോലെ...... എന്തോ തെറ്റ് ചെയ്യുന്നവരോട് അവന് പണ്ടേ ദേഷ്യം ആണ്........ "".......എനിക്ക് മാപ്പുതരൂ.... ആധിക്കിപ്പോഴും എന്നോട് ദേഷ്യമാണെന്നുതോന്നുന്നു..... ആയിശു..... നീ അവനോട് പറയണം എനിക്ക് മാപ്പുതരാൻ ....എന്നെ വെറുക്കരുതെന്നും..... നീപറഞ്ഞാൽ അവൻകേൾക്കും.... അവൾ കൈകൂപ്പിക്കൊണ്ട് പറഞ്ഞു ആയിശു അവള്ടെ കൈകളിൽ ചേർത്തുപിടിച്ചു... നോ.... സൈമ.... തനിക്കൊന്നും സംഭവിക്കില്ല.......... താൻ വിഷമിക്കാതെ..... ഒന്നും സംഭവിക്കാൻ ഈ ആയിശു സമ്മതിക്കില്ല...... ആയിശു കണ്ണുതുടച്ചു സമച്ചിത്തയോടെ പറഞ്ഞു.... എല്ലാരും അവളെ അത്ഭുതത്തോടെ നോക്കി ഇവൾക്കെങ്ങനെ സാധിക്കുന്നു തന്നോട് ഇത്രയൊക്കെ ചെയ്തിട്ടും എന്നായിരുന്നു എല്ലാരുടെയും മനസ്സിൽ ...... ആദിയും അവളെ തന്നെ നോക്കുകയായിരുന്നു..... ഇവൾക്ക് ഭ്രാന്തു പിടിച്ചോ..... അവൾ ചാകാണെങ്കിൽ ചത്തോട്ടെന്നു കരുതിക്കൂടെ...... അവൾ ചെയ്ത പ്രവൃത്തി വെച്ച് ഇതു കുറഞ്ഞു പോകെ ഒള്ളൂ ..... ആയിശു...... അവൻ അവള്ടെ കൈപിടിച്ചു... പക്ഷെ അവൾ അവനെ ശ്രദ്ധിക്കാതെ ആഷിയെ നോക്കി തുടർന്നു ...... ""ആഷി..... നമുക്കവേഗം അവളെ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോകാം........ എന്നിട്ട് ആദിയെനോക്കി പറഞ്ഞു...... "ആദി.....പ്ലീസ്...... വേഗം ആംബുലൻസ് വിളിക്കൂ...... ""വേണ്ട ആയിശു.... എന്നെ മരിക്കാൻ വിടൂ..... എനിക്ക് ഇനി ജീവിക്കണ്ട....... ഇനിയും നിങ്ങളെ കൂടെ ജീവിക്കാനുള്ള അർഹത എനിക്കില്ല...... എന്നെ മരണത്തിന് വിടൂ...... അവൾ കരഞ്ഞോണ്ട് പറഞ്ഞു...... നോ സൈമ..... ഇപ്പൊനിനക്ക് നിന്റെ പ്രവർത്തിയുടെ തെറ്റ് മനസിലായി കഴിഞ്ഞിരിക്കുന്നു.......നിനക്ക് ആയുസുണ്ടെങ്കിൽ നീ തിരിച്ചു വരുക തന്നെ ചെയ്യും..... എനിക്കുറപ്പുണ്ട് നീ തിരിച്ചു വരും....... നിന്നെ ഒത്തിരി സ്നേഹിച്ച നിന്റെ ഇക്കാക്ക് വേണ്ടിയെൻകിലും...... അവന്റെ സങ്കടം കാണാൻ ഞങ്ങൾക്ക് അല്ലാതെ വേറെ ആർക്കാ കഴിയാ...... ആയിശുവിന്റെ വാക്കുകൾ കേട്ടതും എല്ലാരും അവളെ മതിപ്പോടെ നോക്കി....... ആഷി അവള്ടെ കൈകളിൽ ചേർത്തുപിടിച്ചു പൊട്ടി കരഞ്ഞു......... ഉമ്മാമ അവള്ടെ അടുത്തേക്ക് വന്നു ചേർത്തു പിടിച്ചു കൊണ്ടു ആദിയെ നോക്കി പറഞ്ഞു.... ""ആദി.... നോക്കെടാ..... ഇവളെയാണല്ലോ നീ ഇത്രയും കാലം വെറുത്തത്..... എവിടെ കിട്ടുമെടാ നിനക്ക് ഇതുപോലെ ഒരു പെണ്ണിനെ..... ഇവൾ നിന്റെ ഭാഗ്യമാ.......ഭാഗ്യം... നിന്റെ മാത്രമല്ല ഈ കുടുമ്പത്തിന്റെയും....... ഉമ്മാമക്ക് അവളെ പറ്റി പ്രൗഡ് ഫീൽ ചെയ്തു....... അംറയും അസിയുമെല്ലാ o അവളോട് ചേർന്നു നിന്നു..... ശെരിയാ ഉമ്മാമ പറഞ്ഞത്...... തന്നോട് ഇത്ര ഒക്കെ ചെയ്തിട്ടും അവൾക്ക് എങ്ങനെ ഇങ്ങനെ ഒക്കെ.......ആദി അവളെ കണ്ണുകളിലേക്ക് നോക്കി നിന്നുപോയി...... അപ്പോഴേക്കും ആദിൽ മൻസിലിൽ ആംബുലൻസ് ചീറിപ്പാഞ്ഞു വന്നു..... സൈമയേം എടുത്തോണ്ട് ആഷി ഹോസ്പിറ്റൽ ലക്ഷ്യമാക്കി പറന്നു....പോലീസുകരെ പറഞ്ഞു വിട്ടു വാപ്പി അങ്ങിട്ടെത്താമെന്ന പറഞ്ഞു..... "ഇൻസ്‌പെക്ടർ ..... നിങ്ങൾ ഇപ്പൊ പോകൂ........... നിങ്ങൾക്ക് ഇപ്പൊ ഇവിടെ ഒന്നും ചെയ്യാനില്ല..... പിന്നെ ഇവിടെ നടന്ന കാര്യങ്ങൾ ഒരിക്കലും മീഡിയക്ക് മുന്നിൽ വരരുത്..........വന്നാൽ അറിയാലോ.... ""ഒക്കെ മിസ്റ്റർ ഇബ്രാഹിം ......... സൈമക്ക് തന്റെ സഹോദരന്റെ പേരിൽ പരാതിയില്ലാത്തോണ്ട് അവനെ ഞങ്ങൾ വെറുതെ വിടുന്നു.... പക്ഷെ സൈമ..... അവൾ റിക്കവർ ആവുകയാണെങ്കിൽ അവരെ ഞങ്ങൾക്ക് തീർച്ചയായും കൊണ്ടുപോകേണ്ടി വരും...... ആ പ്രോസിജിയേഴ്സിന് നിങ്ങൾ തടസ്സം നിക്കരുത്....... ഉറപ്പാണല്ലോ......അല്ലെ ""ഓഫ്‌കോഴ്സ് .......നിങ്ങൾക്ക് നിങ്ങളുടെ ഡ്യൂട്ടി ചെയ്യാം..... ആദി തന്റെ കയ്യിലുള്ള തെളിവുകൾ അവർക്ക് കൈമാറി..... പോലീസ് ആദിൽ മനസിൽ വിട്ടുപോയി..... സെർവെൻറ്സ് വന്നു അവിടെ തളം കെട്ടിക്കിടന്ന രക്തം എല്ലാം കഴുകി വൃത്തിയാക്കി..... അംറയെ കൊണ്ടു അസി മുകളിലോട്ട് പോയി ....... ബാക്കിയുള്ളവർ അവരവരുടെ റൂമിലേക്ക് പോയി...... വാപ്പി ഹോസ്പിറ്റലിലേക്കും.... @@@@@@@@@@ ആയിശു ജനവാതിൽ വഴി പുറത്തേക്ക് നോക്കി നിൽക്കയായിരുന്നു......കഴിഞ്ഞ മണിക്കൂറുകൾ....... ഭയത്തിന്റെ മുൾമുനയിൽ നിന്നത്..... ഇപ്പോഴും അവൾക്ക് ഷോക്ക് വിട്ടുമാറിയിട്ടിലായിരുന്നു........ എല്ലാം അവൾക്ക് കണ്മുന്നിലൂടെ മാറിമറിഞ്ഞുകൊണ്ടിരുന്നു...... അവൾ വിദൂരതയിലേക്ക് നോക്കികൊണ്ടിരിക്കുമ്പോൾ ആണ് അവളുടെചുമലിൽ ആരുടെയോ കരസ്പർശം അനുഭവപ്പെട്ടത്.......അത്‌ ആദിയുടെ കരങ്ങളാണെന്ന് മനസിലാക്കാൻ അവൾക്ക് കൂടുതൽ സമയം വേണ്ടി വന്നില്ല...... ""ആയിശു........ അവൻ പതിയെ വിളിച്ചു .... അവൾ കണ്ണുതുടച്ചോൻഡ് തിരിഞ്ഞു നോക്കി......... ""താൻ കരയുകയാണോ..... ""ഏയ്യ്.... ഓരോന്നോർത്തപ്പോ അറിയാതെ..... ഇത്രയും വലിയൊരു ഇൻസിഡന്റ്സ് ഇവിടെ ഇപ്പോഴും ആ ഷോക്കിൽ നിന്നു റിക്കവർ ചെയ്യാൻ കഴിയാത്ത പോലെ ..... സൈമ ആഷിയെ...... താനൊരിക്കലും അങ്ങനെ കരുതിയില്ല...... ""സംഭവിക്കാൻ പാടില്ലാത്ത പലതും സംഭവിച്ചു...... അങ്ങനെ സംഭവിച്ചെങ്കിൽ തന്നെ അതൊരു പക്ഷെ നല്ലതിന് വേണ്ടിയുമാണ്.......ഒന്നോർത്തുനോക്കിയാൽ അവൾ ചെയ്ത തെറ്റിനുള്ള ശിക്ഷ അവൾക്ക് കിട്ടിയെന്നു തന്നെയാണ്....... പക്ഷെ എനിക്ക് മനസിലാക്കാത്തത്.......,, തന്നോട് ഇത്രേം വലിയ ഒരു ചതി ചെയ്തിട്ടും ഇത്രയൊക്കെ സംഭവിച്ചതിനു ശേഷവും അവളോട് പൊറുക്കാൻ തനിക്കെങ്ങനെ കഴിഞ്ഞു ""...... ""ആദി......... നമ്മളെല്ലാവരും മനുഷ്യരാണ്....... തെറ്റ് ചെയ്യാത്തവരായി ആരും ഇല്ല.....പലപ്പോഴും സാഹചര്യങ്ങൾ ആണ് അവരെ തെറ്റുകാരാക്കുന്നത്.......... അവൾക്ക് അവള്ടെ തെറ്റിനുള്ള ശിക്ഷ കിട്ടിക്കഴിഞ്ഞു.... നോക്ക് അവള്ടെ ഈ അവസ്ഥയിലും നമ്മൾ അവളെ മരണത്തിനു വിട്ടുകൊടുക്കായിരുന്നെങ്കിൽ പിന്നെ നമ്മളും അവളും തമ്മിലുള്ള വ്യത്യാസം എന്താണ്...... അവളുടെ വാക്കുകൾ കേട്ട് അവൻ ഒന്നുകൂടി അവളോട് ചേർന്നു നിന്നു അവളുടെ രണ്ടു ചുമലിലും കൈവെച്ചോണ്ട് പതിയെ പറഞ്ഞു... ""ഓ.... ഗോഡ്..... എനിക്ക് ഒന്നും അറിയില്ല.......... നീയിപ്പോ എന്തൊക്കെയാ ചെയ്യുന്നേ എന്ന്.... പക്ഷെ ഒന്നറിയാം ..... എൻറെ ബീവി ആയിശുവുണ്ടല്ലോ അവൾ നല്ല മനസ്സിനുടമയും മറ്റുള്ളവരുടെ വേദനകൾ മനസിലാക്കാൻ കഴിയുന്നവളുമാണെന്നാണ്............. അവന്റെ മുഖത്തു അപ്പോഴുള്ള ഭാവം അവളെ വല്ലാണ്ട് അവനിലേക്കടുപ്പിച്ചു........ പക്ഷെ അവൾ ഓൺ ദി സ്പോട്ടിൽ തന്റെ തോട്ടിനെ മാറ്റി..... ""ഓ... നിയെന്നെ പുകഴ്ത്തി പറയുകയാണല്ലോ... ഇഷ്ട്ടായി... ഇഷ്ട്ടായി...... പിന്നേ......... അവളാ പിന്നെ ഒന്ന് നീട്ടി... പിന്നെ? ആദി നെറ്റി ചുളിച്ചു..... ""അല്ല..... അതിന്റെ ഗുണം ചിലരിലൊക്കെ കാണുന്നുമുണ്ടല്ലോ ........ അവൾ അവനെ നോക്കികൊണ്ടിരുന്ന നോട്ടം പതിയെ വേറെ ദിശയിലാക്കി ചിരി അമര്ത്തി അവനോട്‌ പറഞ്ഞു ........ ചെറുതായിട്ടൊന്നു വാരിയതാണ് എന്ന് കൂട്ടിക്കോ...... ""ഇതെന്റെ പത്നി എനിക്ക് വെച്ചതാണൊന്നു ചെറിയ സംശയം ഇല്ലാതെ ഇല്ല....... ""മനസിലാക്കി കളഞ്ഞു അല്ലെ കോച്ചുകള്ളൻ "" ..... "" obviously....നീ എനിക്കിട്ട് കൊട്ടാൻ കിട്ടുന്ന അവസരം ഒരിക്കലും പാഴാക്കില്ല ല്ലോ... ""അതൊക്കെ പോട്ടെ.......... എവെരിതിങ് ഈസ്‌ സോൾവ്ഡ്........ എല്ലാം ഒക്കെയുമായി ...... ഇനി എന്താണ് അടുത്ത പരിപാടി.... അവൻ പുരികം പൊക്കി കൊണ്ട് കള്ള ചിരിയോടെ അവളോട് ചോദിച്ചു..... ഓ ഗോഡ്... ഈ പൂച്ചക്കണ്ണൻ എങ്ങോട്ടാ കാടുകയറിപോണത്..... ആയിശു... എസ്‌കേപ്പ്...... അവൻറെ റൂട്ട് എങ്ങിട്ടാ എന്ന് മനസ്സിലായ തുകൊണ്ട് വേഗം അവൾ അറിയാത്ത പോലെ തിരിച്ചു ചോദിച്ചു..... ""ഇനിയെന്ത്‌ പരിപാടി......സൈമ ഒക്കെയാണ് അറിയണം........ അംറയുടെ അടുത്തൊന്നു പോണം.... അത്ര ഒക്കെ തന്നെ ...... അത്രയേ ഒള്ളൂ എന്നും ചോദിച്ചോണ്ട് അവൻ അവള്ടെ കണ്ണിലേക്കു നോക്കി കൊണ്ട് അടുത്തേക്ക് വന്നതും.... ഹാന്നും പറഞ്ഞു വിറളി പിടിച്ചു അവൾ മുന്നോട്ട് പോകാൻ അവൾ രണ്ടടി വെച്ചതും തന്റെ സാരിയുടെ ഒരു തലപ്പിൽ ആദി പിടുത്തം ഇട്ടുകഴിഞ്ഞിരുന്നു....... ആദി........ താൻ എന്താ ഈ കാണിക്കുന്നത്...വിട്..... പ്ലീസ്...... അവൾ അവനെ നോക്കാതെ പറഞ്ഞു......... അവൾ സാരി വിടുവിക്കാൻ നോക്കിയെങ്കിലും വിഫലമായി.... ""ആദി... കളിക്കാതെ..... വിടെന്നെ...... എന്നും പറഞ്ഞു തിരിഞ്ഞതും അവിടെ കണ്ട കാഴ്ച കണ്ടു അവൾ ആകെ ചമ്മി പണ്ടാരടങ്ങി പോയി .... എന്താന്നല്ലേ..... അവള്ടെ സാരിയുടെ തലപ്പ് മേശയുടെ കബോർഡിന്റെ വലിപ്പിൽ കുടുങ്ങിയതായിരുന്നു.... ആധിയുണ്ട് കയ്യും കെട്ടി തന്നെ നോക്കി ഇളിക്കുന്നു ..... ഉയ്യോ..... അവൾ കണ്ണുമുറുക്കെ അടച്ചു ..... ചെ.... താനെന്താ ഇപ്പൊ ചെയ്തേ.......തന്റെ മൺസിലിരിപ്പിതാണെന്നും പറഞ്ഞു ആദിക്കിനി എന്നെ കളിയാക്കാൻ ഇതുമതിയാകും..... പക്ഷെ..... അവൻ അവളെ നോക്കി വശ്യതയോടെ മന്ദഹസിച്ചു പതിയെ പതിയെ സാരിത്തലപ്പ് ക ബോർഡിൻറെ വലിപ്പിൽ നിന്നും വിടുവിച്ച് അവളുടെ അടുത്തേക്ക് നടന്നു വന്നു ...... അവന്റെ പൂച്ചകണ്ണുകൾ ഒന്നുകൂടി തിളക്കമാർന്നപോലെ..... അവൻ കണ്ണിമ വെട്ടാതെ തന്റെ അടുത്തേക്ക് വരും തോറും കണ്ടു അവള്ടെ ഉള്ളുപിടഞ്ഞു .............ഹൃദയമിടിപ്പ് കൂടിവന്നു .... തക് തക്... തക് തക്........ നിശബ്ദതയിൽ അവളുടെ ഹൃദയമിടിപ്പിനെ താളം പുറത്തേക്ക് കേട്ടുകൊണ്ടിരുന്നു..... പതിയെ അവൻ സാരി തലപ്പ് അവള്ടെ തലയിലൂടെ വിടുവിച്ചു..... അവന്റെ രണ്ടു കൈകളിൽ അവള്ടെ ചുമലിൽ ചേർത്തു വെച്ചു........ അവൾ കണ്ണുമുറുകെ അടച്ചുതലതാഴ്ത്തിപ്പിടിച്ചു ....... പതിയെ അവൻ അവളുടെ താടയിൽ കൈവെച്ചു മുഖം അവന് നേരെ ഉയർത്തി പിടിച്ചു........... അവളുടെ അധരങ്ങളവിറകൊള്ളാൻ തുടങ്ങിയിരുന്നു അന്നേരം........,,,,, ആയിശു..... അവൻ മെല്ലെ വിളിച്ചു....... അവൾ ഇറുകി അടച്ച തന്റെ കണ്ണുകൾ പതിയെ തുറന്നു...... ചെ.... താനെന്താ ഇങ്ങനെ അവനടുത്തേക്ക് വരുമ്പോഴേക്കും എന്തൊക്കെയോ ചിന്തിച്ചു കൂട്ടുന്നു..... അവനെന്നോട് എന്തോ പറയാനുണ്ട് അതിനാണ് അവൻ തന്റെ അടുത്തേക്ക് വന്നത്....... അപ്പോഴേക്കും താൻ 🙄...... ""ആയിശു..... ഐ ഡോണ്ട് നോ ഹൌ ടു സെ സോറി...... ഞാൻ നിന്നെ ഒത്തിരി വിഷമിപ്പിച്ചു എന്നറിയാം......ഒന്നും മനസിലാക്കാൻ ശ്രമിക്കാതെ എടുത്തു ചാടി എന്തൊക്കെയോ ചെയ്തുകൂട്ടി ....... സീമ കാരണം എന്നൊക്കെ പറഞ്ഞാലും ഞാൻ ചെയ്തത് ചെയ്തത് തന്നെയാണ് ...... നീയെന്നോട് ക്ഷമിക്കണം എന്ന് പറയാനുള്ള അർഹത പോലുമുണ്ടോ എന്നറിയിലാ..... പക്ഷെ ഞാൻ ഈ നിമിഷം നിനക്ക് വാക്കുതരുന്നു.....ഇനി ഞാൻ കാരണം താനൊരിക്കലും വേദനിക്കില്ല എന്ന്......... പ്ലീസ് താനെന്നോട് ക്ഷമിക്കില്ലേ...... ഷ്...... പെട്ടെന്നു അവൾ തന്റെ കൈകൊണ്ട് അവന്റെ ചുണ്ടുകൾ പൊത്തിപിടിച്ചു...... നോ ..ആദി..... ഒരു മാപ്പുപറച്ചി നിൻറെ യോ ക്ഷമ ചോദിക്കുന്നതിനു ആവശ്യമില്ല,..... എനിക്കറിയാം ആ സമയത്ത് നിനക്ക് എന്നോടുള്ള ദേഷ്യം വെറുപ്പ് എല്ലാം ഒരു സഹോദരി യോടുള്ള നിൻറെ സ്നേഹത്തിൽ നിന്ന് ഉണ്ടായതാണെന്ന്...... നീയല്ല വേറെ ആരായിരുന്നു ഇതുതന്നെ ചെയ്യുമായിരുന്നു......... കഴിഞ്ഞത് കഴിഞ്ഞു..... ദാറ്റ്‌ ചാപ്റ്റർ വാസ് ക്ലോസ്ഡ്.... ഇനി അതിനെ പറ്റി ഒരു ടോക്ക് വേണ്ട ആദി.... ആദിയുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി....അവൻ പുഞ്ചിരിച്ചു കൊണ്ടു പതിയെ അവളുടെ കൈകൾ എടുത്തു അവൻറെ കൈയോടെ ചേർത്തുപിടിച്ചു........ "" ഒത്തിരി പേരെ കണ്ടിട്ടുണ്ട്........ ഒരുപാട് പേര് എൻറെ പിറകെ നടന്നിട്ടുമുണ്ട് .... പക്ഷെ അവരോടൊന്നും തോന്നാത്ത ഒരു ഇഷ്ടം തന്നോട് മാത്രമേ ഉണ്ടായിട്ടുള്ളൂ.......അന്നും ഇന്നും ........പക്ഷെ സാഹചര്യങ്ങൾ നിന്നെ എന്നിൽ നിന്നും അകറ്റി...... ഇനിയും നിന്നെ എനിക്ക് നഷ്ടപ്പെടുത്താൻ കഴിയില്ല ആയിശു...........എനിക്കറിയാം എൻറെ കിസ്മത് ഇത്ര നല്ലതായിരുന്നില്ലെങ്കിൽ നിന്നെ പോലെ ഇത്രയും ക്ഷമയും സ്നേഹവും ഉള്ള ഒരാളെ എൻറെ പങ്കാളിയായി കിട്ടിലായിരുന്നു..... അവന്റെ വാക്കുകൾ കേട്ട് അവളുടെ മനസ്സും കണ്ണും നിറഞ്ഞു..... ""താങ്ക്സ് ആയിശു....... എന്നെ സഹിച്ചു കൂടെ നിന്നതിനു ... ആൻഡ്‌ എഗൈൻ താങ്ക് യൂ..... ഇനി തുടർന്നു സഹിക്കാൻ പോകുന്നതിനുo....... അത് കേട്ടതും അറിയാതെ അവൾ ചിരിച്ചു പോയി...... താനുണ്ടല്ലോ...... അവൾ അവനെ കയ്യോങ്ങി കൊണ്ടു ചിരിച്ചു......... അവൾ രണ്ടു കൈ കൊണ്ട് തന്നെ കണ്ണുകൾ അമർത്തി തുടച്ചു കൊണ്ട് പറഞ്ഞു... തന്റെ എന്നാ ഞാനങ്ങോട്ട്.....എന്നും പറഞ്ഞു അവൾ പോകാൻ തിരിഞ്ഞതും അവൻ അവള്ടെ കയ്യിൽ പിടുത്തമിട്ടു വലിച്ചു അവനോട് ചേർത്തു നിനിർത്തി..... അവൾ അവനോട്‌ ഒട്ടിച്ചേർന്നു നിന്നു പോയി........... പെട്ടെന്നായൊണ്ട് അവൾ ആകെ പകച്ചുപോയി..... അവള്പതിയെ അവന്റെ തോളിൽ നിന്നും മുഖത്തമുയർത്തി അവനെ നോക്കി..... ഐ ഹാവ് ടു സെ സംതിങ്...... എന്താണ് എന്നുള്ള മട്ടിൽ അവൾ അവനെ നോക്കി... അന്നൊരിക്കൽ പറഞ്ഞത് തന്നെ..... പിന്നീട് പലപ്പോഴും പറയാൻ ശ്രമിച്ചതും...... അവൻ തന്റെ ചുണ്ടുകൾ പതിയെ അവളുടെ കാതുകൾക്ക് അരികിലേക്ക് കൊണ്ടുവന്നു മൊഴിഞ്ഞു..... ആയിശു... i..... love ... you...... തുടരും......... #📙 നോവൽ
59.9k കണ്ടവര്‍
9 ദിവസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post