❤വരണമാല്യം❤ ഫുൾ പാർട്ട് @kissakal പതിവുപോലെ ഉറക്കത്തിന്റെ സുഖം വേണ്ടുവോളം ആസ്വദിക്കുമ്പോഴാണ് ആരോ കുലുക്കി വിളിക്കുന്നത്... കണ്ണ് പതുക്കെ തുറന്നപ്പോൾ അമ്മക്കുട്ടി മുഖവും വീർപ്പിച്ചു നിൽക്കുന്നുണ്ട്... "എന്തിനാ അമ്മേ ഇത്ര നേരത്തെ വിളിച്ചു കൂവുന്നേ? കുറച്ചു നേരം കൂടെ ഉറങ്ങിയാൽ ആകാശം ഇടിഞ്ഞു വീഴോ? "നേരത്തെയോ?? സമയം നോക്കെടീ മടിച്ചി കോതേ... അമ്മു വേഗം കുളിച്ചു അമ്പലത്തിൽ പോയി വന്നേ.. ഇനിയും വൈകിയാൽ നടയടക്കും " "ഈ അമ്മയെ കൊണ്ടു ഞാൻ തോറ്റല്ലോ... അമ്പലത്തിൽ വൈകീട്ട് പോവാം ... ഞാനുറങ്ങട്ടെ ". "പറഞ്ഞതനുസരിക്ക് അമ്മു... ഇന്നത്തെ ദിവസ ത്തിന്റെ പ്രത്യേകത മറന്നോ നിയ്യ്? ഇന്നു മകര മാസത്തിലെ തൃക്കേട്ടയാ .. നിന്റെ ജന്മനാള്". പറഞ്ഞ പോലെ ഇന്നെന്റെ പിറന്നാളാണല്ലോ... വയസു വീണ്ടും ഒന്ന് കൂടി.. ഇരുപത്തിയൊന്നിലെത്തി. "നീയിത് എന്ത് ആലോചിച്ചു നിൽകുവാ അമ്മു.. വേഗം കുളിച്ചു തൊഴുതു വാ...മോൾക് എന്തൊക്കെയോ സർപ്രൈസ് ഒരുക്കി വെച്ചിട്ടുണ്ട് അച്ഛൻ " പറഞ്ഞ പോലെ അച്ഛനിതെവിടെ പോയി... അല്ലെങ്കിൽ പിറന്നാളിന് അമ്മുട്ടി എന്നും വിളിച്ചു ഒരു മുത്തം തന്നിട്ട് എഴുന്നേൽപ്പിക്കുന്നത് അച്ഛനാണല്ലോ.. അമ്മ പറഞ്ഞതനുസരിച് കുളിച്ചു അമ്പലത്തിലേക്കോടുമ്പോഴാണ് മുത്തശ്ശിടെ പരാതി "ഇതെന്ത് വേഷാ അമ്മുട്ട്യേ.. അമ്പലത്തിൽ പോവുമ്പഴേലും നിനക്ക് ഒരു സെറ്റ് മുണ്ട് ഉടുത്തൂടെ?? " "എന്റെ അമ്മുട്ടിക് സെറ്റ് ഉടുക്കാനുള്ള പ്രായം ഒന്നുമായിട്ടില്യ.. അമ്മയൊന്നു ചുമ്മാതിരുന്നേ..അച്ഛന്റെ കുട്ടി ചുരിദാറിട്ടു പോയാൽ മതിട്ടോ ... ഹാപ്പി ബെർത്ഡേ അമ്മുട്ടി " "അച്ഛനോട് ഞാൻ പിണക്കാ... ഇപ്പോഴാണോ എന്നെ വിഷ് ചെയ്യുന്നേ?" "സോറി അമ്മുസേ അച്ഛൻ കാലത്ത് കുറച്ചു തിരക്കിൽ പെട്ടു... മോൾടെ പിണക്കം മാറ്റാനുള്ള ചിലതൊക്കെ ഇവിടുണ്ട്..വേഗം അമ്പലത്തിൽ പോയി വന്നാൽ തരാം " "നീയാ ഈ പെണ്ണിനെ ഇങ്ങനെ ലാളിച്ചു വഷളാക്കണേ. നാളെ മറ്റൊരു വീട്ടിൽ കേറിച്ചെല്ലാനുള്ളതാ അത് മറക്കണ്ട..." മുത്തശ്ശിയുടെ സ്ഥിരം പല്ലവിക്കു അച്ഛനാണ് മറുപടി കൊടുത്തേ.. "എന്റെ അമ്മുട്ടിയെ പൊന്നു പോലെ നോക്കുന്ന ഒരിടത്തേക്കേ ഞാൻ അവളെ കൊടുക്കു " "അല്ലേലും എന്റെ അച്ചു സൂപ്പറാ... ഉമ്മ " "ഈ കാന്താരിയെ കൊണ്ടു ഞാൻ തോറ്റു " അച്ഛനൊരു നുള്ളും കൊടുത്ത് ഞാൻ അമ്പലത്തിലേക്ക് ഓടി.. സത്യം പറഞ്ഞാൽ പോകുന്ന വഴി മുഴുവൻ അച്ഛന്റെ വാക്കുകളായിരുന്നു മനസ്സിൽ.. അധികം വൈകാതെ എനിക്കെന്റെ അച്ഛനേം അമ്മേം വീടും എല്ലാം വിട്ടു പോവേണ്ടി വരില്ലേ..."എന്റെ അച്ഛനെ പോലുള്ള ഒരാളെ തന്നെ എനിക്ക് തരണേ കണ്ണാ... "ഇന്നത്തെ പ്രാർത്ഥന മുഴുവൻ അതായിരുന്നു... തിരിച്ചു വീട്ടു മുറ്റത്തെത്തിയപ്പോൾ അവിടെ ഒരു വട്ടമേശ സമ്മേളനം...അമ്മയും അച്ഛനും മുത്തശ്ശിയും അമ്മാവന്മാരും എല്ലാമുണ്ട്.. എന്റെ കണ്ണാ ഇനി വല്ല കല്യാണ ആലോചനയും ആയിരിക്കോ... ഏയ് എന്റെ പിറന്നാള് കൂടാൻ വന്നതാവും എല്ലാരും.. അങ്ങനെ സമാധാനിച്ചു എല്ലാർക്കും ഒരു ചിരിയും കൊടുത്ത് അകത്തേക്കോടുമ്പോഴാണ് അച്ഛൻ വിളിച്ചത്.. "അമ്മുട്ടി ഒന്നു വന്നേ " "എന്താ അച്ഛാ? " ഹാപ്പി ബെർത്ഡേയ് മോളു എന്നും പറഞ്ഞു അച്ഛൻ ഒരു പൊതി കയ്യിൽ തന്നു... തുറന്നു നോക്കിയപ്പോൾ എനിക്ക് ഏറ്റവും പ്രിയപ്പെട്ട പാലക്കാ നെക്‌ലേസ്..അച്ഛനോട് താങ്ക്സ് പറഞ്ഞു കെട്ടിപ്പിടിച്ചു.. പുറകെ അമ്മാവന്മാരുടെ വക സമ്മാനങ്ങളും കിട്ടി.. "അമ്മക്കുട്ടി എനിക്കൊന്നും തരുന്നില്ലേ? "അമ്മയോട് അങ്ങനെ ചോദിച്ചതും എന്നെ കെട്ടിപ്പിടിച്ചൊരു ഉമ്മ തന്നു..." ഇതേ ഉള്ളു അമ്മുട്ടിക് തരാൻ അമ്മയുടേല്.."അമ്മയുടെ കണ്ണ് നിറഞ്ഞു കൂടെ എന്റെയും... അപ്പോൾ വല്യമ്മമായാണ് പറഞ്ഞത് അമ്മുട്ടിക് വല്യ ഒരു സമ്മാനം ഞങ്ങൾ കണ്ടു വെച്ചിട്ടുണ്ട്... ഞാൻ കൗതുകത്തോടെ അച്ഛനെ നോക്കി.. അച്ഛൻ പുഞ്ചിരിച്ചു കൊണ്ട് എന്നെ ചേർത്ത് നിർത്തി പറഞ്ഞു.. "എന്റെ അമ്മുട്ടിയെ കാണാൻ ഇന്നു ഒരാള് വരും.. " "അച്ഛാ അത്.... " "മോളുടെ ആഗ്രഹങ്ങളെല്ലാം മറ്റാരേക്കാളും നന്നായി അച്ഛനറിയാം...മോളുടെ പഠനം തുടരാനും ജോലി നേടാനും മോളെ ഏറ്റവും അധികം സഹായിക്കാൻ കഴിവുള്ള ആള് തന്നെയാ ഇത്... പോരാത്തതിന് മോൾക് ഒരുപാട് ഇഷ്ടമുള്ള ആളും.. " ഞാൻ ഒന്നും മനസിലാകാതെ അച്ഛനെ നോക്കി... "ആരാ അച്ഛാ സസ്പെൻസ് വിട്ടു ആളാരാ പറയു " അച്ഛൻ ഒരു കള്ളച്ചിരി ചിരിച്ചു... എന്നിട്ട് ആളെ പറഞ്ഞു... അത് കേട്ടതും ഞാൻ ഞെട്ടിത്തരിച്ചു.... (തുടരും ) വരണമാല്യം (ഭാഗം 2) "ശ്രീജിത്ത്‌ സാർ " ഒരു നിമിഷത്തെ മൗനത്തെ ഭേദിച്ചു കൊണ്ട് ഞെട്ടൽ മാറാതെ ഞാൻ അച്ഛനോട് ചോദിച്ചു, "സാറോ? " "അതെ അമ്മു.. നിന്റെ ഹീറോ ആയിരുന്ന അതേ ശ്രീജിത്ത്‌ സാർ". അച്ഛൻ ചിരിച്ചുകൊണ്ടാണ് പറഞ്ഞത്. "അമ്മൂ നമ്മുടെ കുടുംബത്തിലെ ആദ്യത്തെ കല്യാണാ ട്ടോ.. കേമാക്കണ്ടേ നമുക്ക്? "വല്യമ്മാമ അത് പറഞ്ഞപ്പോൾ എനിക്ക് സങ്കടമാണ് വന്നത്. എല്ലാരും എന്തൊരു ഉത്സാഹത്തിലാ.. "അമ്മുട്ട്യേ സ്വപ്നമൊക്കെ പിന്നെ കാണാം, മോള് പോയി വല്ലതും കഴിച്ചു വേഗം സാരിയൊക്കെ ഉടുത്തു സുന്ദരിക്കുട്ടിയായി നിലക്ക്.. അവർ കുറച്ചു കഴിയുമ്പോഴേക്കും എത്തും..ഞാൻ കഴിച്ച ഉടനെ റൂമിലോട്ട് പോയി....ഒരു നീല പട്ടു സാരി അവിടെ വെച്ചിട്ടുണ്ട്...അതിലേക്ക് നോക്കുമ്പോൾ അമ്മ വന്നു... "ഇതുടുത്തിട്ടു വേണം അമ്മു അവരുടെ മുന്നിൽ നിൽക്കാൻ " " എന്തിനാ അമ്മേ ഇതൊക്കെ.. സാർ എന്നെ കാണാത്തതൊന്നുമല്ലല്ലോ". "പറഞ്ഞത് അനുസരിക്ക് അമ്മുസേ... നിന്റെ സാർ മാത്രമല്ല വേറെയും ആൾക്കാർ ഉണ്ടാവും.... എന്റെ അമ്മുട്ട്യേ ആരും കുറ്റം പറയരുത്" അമ്മ പോയതും ഞാനെന്റെ പഴയ ഡയറി എടുത്തു... എല്ലാ പേജുകളും കീറിക്കളഞ്ഞിരിക്കുന്നു... വേറാരുമല്ല ഞാൻ തന്നെയാണ്.... എന്തൊക്കെയാ ഈശ്വരാ സംഭവിക്കുന്നത്... അച്ഛൻ പറഞ്ഞതു പോലെ ഒരു കാലത്ത് എന്റെ ഹീറോ ആയിരുന്നു സാർ... പക്ഷേ... പക്ഷേ... ഓർമ്മകൾ ഒരു വർഷം പുറകോട്ടു പോയി... ഫൈനൽ ഇയർ ബിഎസ് സി ക്ലാസ്സ്‌ തുടങ്ങിയ സമയം... കോളേജ് അദ്ധ്യാപിക ആവാനുള്ള ആഗ്രഹം കൊണ്ട് സ്വന്തം ഇഷ്ടപ്രകാരം തന്നെ എടുത്ത കോഴ്സ് ആണ്... ഫിസിക്സ്‌ എന്ന വിഷയം കയ്യിൽ നിന്ന് പോയി എന്ന് കരുതി വിഷമിച്ചിരുന്ന ഒരു ഘട്ടം ആയിരുന്നു അത്... ഉറക്കം തൂങ്ങാനുള്ള ഒരു സ്ഥലമായി ക്ലാസ്സ്‌ റൂം മാറിക്കൊണ്ടിരിക്കുന്ന സമയത്താണ് ശ്രീജിത്ത്‌ സാറിന്റെ വരവ്.... അവിവാഹിതൻ.. കാണാൻ അത്ര ചുള്ളാനൊന്നുമല്ല...പക്ഷെ ക്ലാസ്സിലെ ഒന്നടങ്കം കുട്ടികളുടെയും ആരാധനാ കഥാപാത്രമായി മാറുകയായിരുന്നു സാർ... ഒപ്റ്റിക്‌സും മെക്കാനിക്‌സുമെല്ലാം ഒരു കഥ പോലെ പറഞ്ഞു തരാൻ സാറിനു പ്രത്യേക കഴിവായിരിന്നു..എന്നാൽ അറിവുണ്ടെന്ന അഹങ്കാരം തെല്ലും ഇല്ലാത്ത ഒരു മനുഷ്യൻ... ക്ലാസ്സിൽ തമാശകൾ പറഞ്ഞും എല്ലാവരുമായും സൗഹൃദം പങ്കിട്ടും കുട്ടികളിലൊരാളായി മാറുകയായിരുന്നു സാർ...കൈവിട്ടു പോയെന്നു കരുതിയ ഫിസിക്സ്‌ തിരിച്ചു കിട്ടിയപ്പോൾ ഞാൻ ക്ലാസ്സിൽ ഒന്നാമതുമായി...നിരന്തരം സംശയങ്ങൾ ചോദിച്ചു ഞാൻ സാറിനെ ശല്യം ചെയ്യുന്നത് കൊണ്ട് അതിന്റെ ഒരു അടുപ്പം സാറും എന്നോട് കാണിച്ചു... ചുരുക്കി പറഞ്ഞാൽ ഞങ്ങൾ കട്ട ചങ്ക്‌സ് ആയി... പക്ഷേ ഇതിനിടക്കെപ്പൊഴോ എന്റെ ഉള്ളിൽ സാറിനോടുള്ള പ്രണയം മൊട്ടിട്ടു... വീട്ടിലെത്തിയാൽ അച്ഛനോടും അമ്മയോടും സാറിനെ കുറിച്ച് മാത്രമായി സംസാരം....എന്റെ ഡയറി മുഴുവൻ സാറിനെ കുറിച്ചുള്ള വരികളായിരുന്നു..പലപ്പോഴും ക്ലാസ്സിനിടയിൽ സാർ എനിക്ക് മനസിലാവുന്നുണ്ടോ എന്ന് തിരക്കും..അപ്പോഴൊക്കെ സാറിനു എന്നോടെന്തോ ഉണ്ടെന്നും പറഞ്ഞു ആതിരയും കാവ്യയും കളിയാക്കാറുണ്ടായിരുന്നു... അന്നത്തെ എന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളായിരുന്നു അവർ.... എനിക്ക് സാറിനോടുള്ള ഇഷ്ടം അവർക്കും അറിയാം.... അങ്ങനെയിരിക്കുയുമ്പോഴാണ് മലയാളം ഡിപ്പാർട്മെൻറിലെ ജ്യോതി മിസ്സുമായി സാറിനു അടുപ്പമുണ്ടെന്ന് പറഞ്ഞു കേട്ടത്.... ആദ്യമൊക്കെ ഗോസ്സിപ്പ് ആണെന്നാണ് കരുതിയത്.... പിന്നീട് അത് സത്യമാണെന്നു മനസിലായപ്പോഴേക്കും ഞാൻ ആകെ തകർന്ന്പോയിരുന്നു... പിന്നെ സാറിന്റെ ക്ലാസുകൾ മനഃപൂർവം കട്ട്‌ ചെയ്തു... ഒരിക്കൽ സാർ അതിനെന്നെ വഴക്കും പറഞ്ഞു.. സാറിനെ മിസ്സിന്റെ കൂടെ കാണുമ്പോൾ തന്നെ എനിക്ക് സങ്കടം വരും.. എല്ലാവരോടും ഒരു തരം ദേഷ്യമായിരുന്നു കുറച്ചു കാലം... സാറിനെ കാണാതിരിക്കാൻ വേണ്ടിയാണു പിജിക്കു മറ്റൊരു കോളേജിൽ ചേർന്നത്...ക്ലാസ്സ്‌ തുടങ്ങി ഒരാഴ്ച ആയെ ഉള്ളു... അപ്പോഴാണ് ഇങ്ങനൊരു കല്യാണാലോചന.... ആലോചിച്ചിട്ട് ഒരു എത്തും പിടിയും കിട്ടുന്നില്ല... അമ്മ കതകിൽ മുട്ടിയപ്പോഴാണ് ഞാൻ ചിന്തകളിൽ നിന്നും ഉണർന്നത്.. "അമ്മൂ..നീ റെഡി ആയില്ലേ?? അവരൊക്കെ ദേ എത്തി"....(തുടരും ) വരണമാല്യം (ഭാഗം 3) അതു കേട്ടതും എന്റെ ഉള്ളൊന്നു പിടഞ്ഞു. സാരി എങ്ങനെയൊക്കെയോ വലിച്ചു വാരി ചുറ്റി ഞാൻ കതക് തുറന്നു.. "ഈ കുട്ടിയെകൊണ്ടു ഞാൻ തോറ്റു. ഇങ്ങനെയാണോ സാരി ചുറ്റുന്നേ? " അമ്മ സ്നേഹത്തോടെ ശാസിച്ചു സാരിയൊക്കെ വൃത്തിയായി ഉടുപ്പിച്ചു..എന്റെ വെപ്രാളം കണ്ട് അമ്മ ചിരിച്ചോണ്ട് പറഞ്ഞു "ന്റെ അമ്മുട്ട്യേ അവർ നിന്നെ പിടിച്ചു തിന്നൊന്നൂല്യ.. അമ്മ താഴോട്ടു ചെല്ലട്ടെ..അച്ഛൻ വിളിക്കും അപ്പോൾ മോൾ ഇറങ്ങി വന്നാൽ മതി..നല്ല മിടുക്കിക്കുട്ടി ആയിട്ടു വേണം അവർക്കു മുന്നിൽ നിൽക്കാൻ ട്ടോ ".. ഞാൻ തല കുലുക്കി.. അമ്മ എന്റെ നെറ്റിയിലൊരു മുത്തവും തന്നു താഴേക്കിറങ്ങി... ഈശ്വരാ എന്നാലും ഇതെങ്ങനെ സംഭവിച്ചു? അപ്പോൾ ജ്യോതി മിസ്സ്‌..! "അമ്മൂ " കൂടുതൽ ആലോചിക്കുന്നതിനു മുൻപ് അച്ഛൻ വിളിച്ചു... ഞാൻ വിറച്ചു വിറച്ചാണ് താഴേക്കിറങ്ങിയത്. ഞെഞ്ചിടിപ്പിന്റെ ശബ്ദം ഉച്ചത്തിലാവുന്ന പോലെ...താഴെ എത്തിയതും അച്ഛൻ എന്റെ കൈ പിടിച്ചു കൊണ്ട് അവരുടെ അടുത്തേക്കു പോയി.. "ഇതാണ് ഞങ്ങളുടെ അമ്മുട്ടി...അവന്തിക എന്നാ ട്ടോ പേര്... ഞങ്ങൾക്കെല്ലാം ഇവൾ അമ്മു ആണ്".. അച്ഛൻ എന്നെ അവർക്കു പരിചയപ്പെടുത്തുമ്പോൾ ഞാൻ നാണം കൊണ്ടും പരിഭ്രമം കൊണ്ടും തല കുനിച്ചു നിൽക്കുകയായിരുന്നു.. "അവന്തികയെ കുറിച്ച് ശ്രീക്കുട്ടൻ എപ്പോഴും പറയാറുണ്ടായിരുന്നു... വളരെ ടാലന്റഡ് ആയ കുട്ടി ആണെന്ന്...എന്തായാലും മോളെ ഞങ്ങൾക്കൊക്കെ ഒത്തിരി ഇഷ്ടായി ട്ടോ" സാറിന്റെ അമ്മ അതു പറഞ്ഞപ്പോൾ ഒത്തിരി സന്തോഷം തോന്നി.. അപ്പോൾ സാർ എന്നെ കുറിച്ച് വീട്ടിലൊക്കെ പറഞ്ഞിട്ടുണ്ട്... പക്ഷേ കക്ഷി എന്നെ ഒന്നു നോക്കുന്നു പോലും ഇല്ല... വല്യമ്മാമയുമായി കത്തി വെച്ചോണ്ടിരിക്ക്യ...സാറിന്റെ വീട്ടുകാരെയൊക്കെ എനിക്ക് ഒത്തിരി ഇഷ്ടായി.. പ്രത്യേകിച്ചും ചേച്ചിയെ..എല്ലാരും യാത്ര പറഞ്ഞു ഇറങ്ങിയപ്പോൾ അച്ഛൻ പറഞ്ഞാണ് ഞാൻ അറിഞ്ഞത് ഇത് ഒരു ബ്രോക്കർ വഴി വന്ന ആലോചന ആണെന്ന്.. വൈകീട്ട് സാറിന്റെ വീട്ടിൽ നിന്നും അവർക്ക് സമ്മതം ആണെന്നും പറഞ്ഞു വിളിച്ചു... പിന്നെ എല്ലാം പെട്ടെന്നായിരുന്നു..അച്ഛനും അമ്മാവന്മാരും സാറിന്റെ വീട് കാണാൻ പോയി..നിശ്ചയത്തിന്റെ തിയ്യതി കുറിച്ചു..സാറിന്റെ സമ്മദത്തോടെയാണോ ഈ വിവാഹം.. അതോ വീട്ടുകാരുടെ നിർബന്ധത്തിനു വഴങ്ങി സാർ സമ്മദിച്ചതാവോ... ഒരുപാട് ചോദ്യങ്ങൾ എന്റെ മനസ്സിലുണ്ടായിരുന്നു... കാവ്യയെയും അതിരയെയും വിളിച്ചു പറഞ്ഞപ്പോൾ അവർ പറഞ്ഞത് സാറിനു ഇഷ്ടമല്ലെങ്കിൽ നിന്നോട് പറയില്ലേ... ജ്യോതി മിസ്സുമായി സാറിനു സൗഹൃദം മാത്രമേ ഉണ്ടാവു എന്നൊക്കെയാണ്.. പിന്നെ ഞാനും അങ്ങനെ വിചാരിച്ചു സമാധാനിച്ചു.... ദിവസങ്ങൾ ശരവേഗത്തിൽ പാഞ്ഞു.. ഇന്നു ഞങ്ങളുടെ വിവാഹ നിശ്ചയം ആണ്... ഇന്നേ വരെ സാർ എന്നെ ഒന്നു വിളിച്ചിട്ടു പോലുമില്ല... ചുവന്ന കാഞ്ചിപുരം പട്ടുസാരിയുടുത്ത് മുല്ലപ്പൂ ചൂടി കണ്ണാടിക്കു മുന്നിൽ നിൽക്കുമ്പോഴും ചിന്ത മുഴുവൻ സാറിനെ കുറിച്ചായിരുന്നു... "അമ്മൂ...ഒരുക്കം കഴിഞ്ഞില്ലേ...? " അച്ഛനാണ്.. എന്നെ കണ്ടതും അച്ഛന്റെ കണ്ണ് നിറഞ്ഞു.. അച്ഛന്റെ അമ്മുട്ടി വല്യ പെണ്ണായി പോയി എന്നും പറഞ്ഞ് അച്ഛൻ എന്നെ പുണർന്നപ്പോൾ എന്റെ കണ്ണുകളും ഈറൻ അണിഞ്ഞു...മണ്ഡപത്തിലെത്തിയപ്പോൾ ഞാൻ സാറിനെ തിരഞ്ഞു... സാറും ചുവന്ന ഷർട്ട്‌ ആണ്.. കസവു കരയുള്ള മുണ്ടും...സാറിന്റെ ചേച്ചിക് ഞാൻ സാരിയുടെ ഫോട്ടോ അയച്ചിരുന്നു... അങ്ങനെയാവും ചുവന്ന ഷർട്ട്‌ എടുത്തത്... സാർ വിളിച്ചില്ലേലും ചേച്ചിയും അമ്മയും അച്ഛനുമൊക്കെ ഇടക്ക് വിളിക്കും ... എന്തായാലും കക്ഷി ചുള്ളനായിട്ടുണ്ട്... ഇന്നെങ്കിലും ആ തിരു വാ തുറക്കുമോ ആവോ... കണ്ടറിയാം...കാരണവന്മാർ കുറിപ്പ് വായിച്ചു കഴിഞ്ഞു. ഇനി മോതിരം മാറുന്ന ചടങ്ങാണ്...സാറും ഞാനും മണ്ഡപത്തിലേക്ക് കയറി... ഈശ്വരാ സാർ എന്നെ ഒന്നു നോക്കണേ... അത് പ്രാർത്ഥിച്ചപ്പോഴേക്കും സാർ എന്നെ നോക്കി പുഞ്ചിരിച്ചു... ഹോ സ്വർഗം കിട്ടിയ സന്തോഷമായിരുന്നു എനിക്ക്... മതി മോനേ... ഇത്രേം മതി... ഇനി ഈ അമ്മു പിടിച്ചു കയറിക്കോളാം ആ ഹൃദയത്തിലോട്ടു... ഞാൻ മനസ്സിൽ പറഞ്ഞു.. മോതിരമാറ്റത്തിന് ശേഷം സാർ ആരെയൊക്കെയോ എനിക്ക് പരിചയപ്പെടുത്തി.. വേറെ ഒന്നും സംസാരിച്ചില്ല...ഊണ് കഴിക്കുമ്പോഴും അങ്ങേരുടെ ശ്രദ്ധ മുഴുവനും വാഴയിലയിലായിരുന്നു... ഇനി ഫോട്ടോ ഷൂട്ട്‌ ആണ്... ഇനി ഇയാൾ എന്ത് ചെയ്യും ഒന്നു കാണണല്ലോ... പരമാവധി പോസിൽ എടുക്കണേ എന്ന് ഞാൻ പ്രാർത്ഥിച്ചു...വേറെ ഒന്നിനും അല്ല അങ്ങേരു എന്റെ മുഖത്തേക്കൊന്നു നോക്കുമല്ലോ... രണ്ട് മൂന്നു ഫോട്ടോസ് തോളിൽ കയ്യിട്ടു കൊണ്ട് എടുത്തു.. പിന്നെ ഹിപ്പിൽ കൈ വെച്ച് കൊണ്ട് ഒരു പോസ് പറഞ്ഞതും സാർ ക്യാമറ മാന്റെ നേർക്ക് ഒരു ചാട്ടം.. "കണ്ട കോപ്രായങ്ങളൊക്കെ എടുത്തു കൂട്ടാൻ താൻ വേറെ ആളെ നോക്കിക്കോ"... ഞാനുൾപ്പെടെ അവിടെ കൂടിയവരെല്ലാം സ്തബ്ധരായി...പിന്നെ ഞാൻ കൂടുതലൊന്നും ആലോചിച്ചില്ല... നേരെ സാറിനു മുന്നിൽ പോയി നിന്നു ചോദിച്ചു... "എനിക്കൊരു കാര്യം ചോദിക്കാനുണ്ട് " "എന്താ? " "സാറിനു ഈ വിവാഹത്തിന് താല്പര്യം ഇല്ലേ? " (തുടരും.... ) വരണമാല്യം (ഭാഗം 4) *********************** അതു കേട്ടതും സാറിന്റെ മുഖഭാവം മാറി. "നിനക്കിപ്പോ എന്താ വേണ്ടത്? അവന്മാര് പറയുന്ന കോപ്രായങ്ങളെല്ലാം കാട്ടി കുറേ ഫോട്ടോ എടുക്കണോ? എന്നാൽ വാ.. " "സാർ ഞാൻ... ഞാൻ അതു കൊണ്ടല്ല... " "അവന്തിക... ഒരു കാര്യം ഞാൻ ആദ്യമേ പറഞ്ഞേക്കാം...എന്നെ ചോദ്യം ചെയ്യാനുള്ള അധികാരം നിനക്കാരും തന്നിട്ടില്ല.." കൂടുതൽ നേരം എനിക്കവിടെ നിൽക്കാൻ കഴിഞ്ഞില്ല... സാറിന്റെ പെരുമാറ്റം എന്നെ അത്രയധികം വേദനിപ്പിച്ചിരുന്നു... ഓഡിറ്റോറിയത്തിലെ ഒരു ഒഴിഞ്ഞ കസേരയിൽ ഒറ്റക്കിരുന്നു ഒരുപാട് നേരം ഞാൻ കരഞ്ഞു... "അമ്മൂ...മോളെന്താ ഇവിടെ തനിച്ചിരിക്കുന്നെ? " തിരിഞ്ഞു നോക്കിയപ്പോൾ അച്ഛനാണ്... "എന്തു പറ്റി അച്ഛന്റെ അമ്മുട്ടിക്?മോള് കരയായിരുന്നോ?" "അത് അച്ഛാ.. എനിക്ക് അച്ഛനെ വിട്ടു എങ്ങും പോവണ്ടാ... " അച്ഛനെ കെട്ടിപ്പിടിച്ചു ഞാൻ കുറേ നേരം കരഞ്ഞു.. "അയ്യേ... അച്ഛന്റെ അമ്മൂസ് കരയാ? ഇത്രേ ഉള്ളൂ നിയ്യ്? എന്നായാലും വേണ്ടേ അമ്മു... മോളെ പിരിയാൻ അച്ഛനും അമ്മക്കുമൊക്കെ എത്ര വിഷമണ്ട് അറിയോ... പിന്നെ ഈ ആലോചന അച്ഛന്റെ കുട്ടീടെ ഭാഗ്യാ..അത്രയും നല്ല ആളുകളാ...എന്റെ അമ്മുനെ അവര് പൊന്നു പോലെ നോക്കും..അത് മതി അച്ഛന് " ഈശ്വരാ എന്താ ഞാൻ അച്ഛനോട് പറയാ... എത്ര സന്തോഷാ ആ പാവത്തിന്... ഇല്ല ഞാൻ ആയിട്ടു ആ പാവത്തെ വേദനിപ്പിക്കില്ല... ഇനി എന്തു വന്നാലും നേരിടാ അത്ര തന്നെ..ഞാൻ മനസ്സിൽ വിചാരിച്ചു. "ആഹാ അച്ഛനും മോളും കൂടി ഇവിടെ നിൽക്കായിരുന്നോ?മോളെ പോവുന്നെനു മുൻപ് അവരൊക്കെ തിരക്കി " "അയ്യോ അവര് പോയോ ലക്ഷ്മി? " "പിന്നെ പോവാതെ..അവർക്കു അങ്ങ് എത്തണ്ടേ?..അതിരിക്കട്ടെ എന്തായിരുന്നു ഇവിടെ അച്ഛനും മോളും കൂടി ഒരു കിന്നാരം?" അമ്മ ചിരിച്ചോണ്ട് ചോദിച്ചു.. "അതൊക്കെ രഹസ്യാ.. അല്ലെ മോളേ " അച്ഛൻ കണ്ണിറുക്കി ചോദിച്ചപ്പോൾ ഞാൻ ചിരിച്ചോണ്ട് തല കുലുക്കി.. "ഓ ഇപ്പൊ നമ്മള് പുറത്ത്..പിന്നെ അമ്മൂ നിന്നെ നിന്റെ സാറ് പ്രത്യേകം തിരക്കി ട്ടോ.." ചത്തോ എന്നറിയാനാവും..ഞാൻ മനസ്സിൽ പറഞ്ഞു. വീട്ടിലെത്തിയതും സാരി മാറി നേരെ കിടക്കയിലോട്ടു വീണു... ക്ഷീണം കൊണ്ടു പെട്ടെന്നുറങ്ങിപ്പോയി.. ഫോൺ റിംഗ് ചെയ്യുന്നത് കേട്ടാണ് ഞാൻ ഉണർന്നത്...സ്ക്രീനിലെ പേര് കണ്ടതും ഞാനൊന്നു പകച്ചു പോയി.. "ശ്രീജിത്ത്‌ സാർ " പണ്ട് സേവ് ചെയ്തതാ സാറിന്റെ നമ്പർ..തെല്ലൊരാകാംഷയോടെ ഞാൻ ഫോൺ അറ്റൻഡ് ചെയ്തു.. "ഹലോ അവന്തിക " "ഹ്മ്മ്.. പറയു " "ആം സോറി.. ഞാൻ പെട്ടെന്നുള്ള ദേഷ്യത്തിന് തന്നോടെന്തൊക്കെയോ.." "സാരല്യ സാർ..ഇപ്പോൾ വിളിച്ചത് എന്തിനാ? ഞാൻ ഒഴിഞ്ഞു തരണംന്നു പറയാനാണോ? " "അവന്തികയോട് എനിക്ക് കുറേ കാര്യങ്ങൾ സംസാരിക്കാനുണ്ട്... താൻ നാളെ കോളേജിൽ പോവുന്നുണ്ടോ? " "ഉണ്ട് " ക്ലാസ്സ്‌ കഴിയാനാവുമ്പോൾ ഞാൻ അവിടെ ഉണ്ടാവും.. താൻ വരോ? " "വരാം " "എന്നാൽ ശെരി നാളെ കാണാം " അത്രയും പറഞ്ഞു സാർ ഫോൺ വെച്ചു.. എന്താവും സാറിനു പറയാനുള്ളത്... ജ്യോതി മിസ്സിനെ കുറിച്ചാവോ... എന്തായാലും എന്നോട് വിവാഹത്തിൽ നിന്നു പിന്മാറാൻ പറയരുതേ എന്ന് ഞാൻ ഉള്ളുരുകി പ്രാർത്ഥിച്ചു.. എന്റെ അച്ഛന്റെ സങ്കടം കാണാൻ എനിക്ക് കഴിയില്ല... അന്ന് നേരം വെളുപ്പിക്കാൻ ഞാൻ ഒരുപാട് ബുദ്ധിമുട്ടി. പിറ്റേന്ന് ക്ലാസ്സിലൊന്നും ശ്രദ്ധിച്ചില്ല.. പേരിനു അറ്റൻഡ് ചെയ്തെന്നു മാത്രം..കാവ്യയും ഞാനും ഇപ്പോഴും ഒരുമിച്ചാണ്.. എന്താ പ്രശ്നം എന്ന് അവളൊരുപാട് ചോദിച്ചെങ്കിലും ഞാൻ ഒഴിഞ്ഞു മാറി ..പിന്നെ എല്ലാം പറയേണ്ടി വന്നു..അരുതാത്തതൊന്നും സംഭവിക്കില്ലെന്ന് പറഞ്ഞു അവൾ ആശ്വസിപ്പിച്ചു. ക്ലാസ്സ്‌ കഴിഞ്ഞ് ഞാൻ സാറിനെ കാത്തു നിന്നു. അധികം വൈകാതെ സാറിന്റെ കാർ വന്നു. ഞങ്ങൾ നേരെ ഒരു കോഫി ഷോപ്പിലോട്ടാണ് പോയത്. "തനിക്ക് എന്താ കഴിക്കാൻ? " "ഒന്നും വേണ്ട " "എന്നാൽ ഒരു കോഫി ആവാം " "ഹ്മ്മ്..സാറിനെന്താ പറയാനുള്ളത്? " "അവന്തിക.. ഞാനും ജ്യോതിയും തമ്മിലുള്ള റിലേഷൻ തനിക്കു അറിയാമായിരുന്നോ? " "കുറച്ചൊക്കെ കേട്ടിട്ടുണ്ട് " "ഞങ്ങളുടേത് ഒരു സീരിയസ് റിലേഷൻ ആയിരുന്നു... എന്തു വന്നാലും ഒരുമിക്കുമെന്നു ഉറപ്പിച്ചവർ.." "താൻ കാപ്പി കുടിക്ക് " "എന്നിട്ട് ജ്യോതി മിസ്സ്‌ ഇപ്പോൾ എവിടെ ഉണ്ട്? " ഒരു നിമിഷത്തെ മൗനത്തെ ഭേദിച്ചു കൊണ്ടു ഞാൻ ചോദിച്ചു.. "അവൾ എന്റെ വിവാഹം ഉറപ്പിച്ചു എന്നറിഞ്ഞപ്പോൾ ദൂരെ ഉള്ള ഒരു കോളേജിലോട്ടു സ്ഥലം മാറി പോയി...അവൾ അവസാനം വരെയും വാക്ക് പാലിച്ചു.. ഞാനാണ് വാക്കു മാറിയത്..താണ ജാതിയിൽ പെട്ട പെണ്ണിനെ വിവാഹം ചെയ്താൽ ആത്മഹത്യ ചെയ്യുമെന്ന അമ്മയുടെ ഭീഷണിക്കു മുന്നിൽ എനിക്ക് വഴങ്ങേണ്ടി വന്നു... അമ്മയേക്കാൾ വലുതല്ലല്ലോ എനിക്കവൾ" അതു പറഞ്ഞപ്പോൾ സാറിന്റെ കണ്ണ് നിറഞ്ഞിരുന്നു.. "സാർ.. ഞാൻ.. ഞാനിപ്പോൾ എന്താ വേണ്ടത്..?" "താൻ പിന്മാറിയാൽ തനിക്കു പകരം വേറൊരാളെ അമ്മ കണ്ടെത്തും... ആരായാലും എന്റെ ജ്യോതിയുടെ സ്ഥാനത്തു എനിക്ക് ആരെയും കാണാൻ കഴിയില്ല. എന്തു വേണമെന്ന് അവന്തികക്കു തീരുമാനിക്കാം.. ഇനിയും സമയമുണ്ട്.. വിവാഹം കഴിഞ്ഞിട്ടില്ലല്ലോ " "സാർ ഇത് നിശ്ചയത്തിന് മുൻപേ പറഞ്ഞിരുന്നുവെങ്കിൽ ഞാൻ ആ നിമിഷം പിൻമാരുമായിരുന്നു.. ഇനി ഈ വിവാഹം മുടങ്ങിയാൽ എന്റെ അച്ഛന്റെ സങ്കടം ഞാൻ കാണേണ്ടി വരും... എനിക്കതിനു കഴിയില്ല.. " ഞാൻ കരഞ്ഞു കൊണ്ടു പറഞ്ഞു.. "ശെരി.. പക്ഷേ ഒരു കാര്യം.. വിവാഹശേഷം അവന്തിക എനിക്കൊരു ഫ്രണ്ട് മാത്രമായിരിക്കും.. അതിൽ കൂടുതലൊന്നും... ഒന്നും നീ പ്രതീക്ഷിക്കരുത്... " "ഇല്ല സാർ പക്ഷേ ഒരു അപേക്ഷയുണ്ട്... മറ്റുള്ളവരുടെ മുന്പിലെങ്കിലും സാർ ഈ അകൽച്ച കാണിക്കരുത്... പ്രത്യേകിച്ചും എന്റെ അച്ഛന്റെ മുൻപിൽ.... " "അഭിനയിക്കാനൊന്നും എനിക്കറിയില്ല... എന്നാലും ശ്രമിക്കാം " എന്നെ ബസ് സ്റ്റോപ്പിൽ വിട്ടു സാർ പോയി.. സ്വപ്നങ്ങളെല്ലാം നഷ്ട്ടപ്പെട്ടവളെ പോലെ വീട്ടിലേക്ക് മടങ്ങുമ്പോൾ ഒരു തരം നിർവികാരത ആയിരുന്നെനിക്ക്....... (തുടരും ) വരണമാല്യം (ഭാഗം 5) ***************** ദിവസങ്ങൾ കടന്നു പോയി... വിവാഹതിയ്യതി അടുത്തു. എല്ലാവരും വിവാഹസാരിയും ആഭരണങ്ങളുമൊക്കെ എടുക്കുന്ന ഉത്സാഹത്തിലാണ്. ഞാൻ മാത്രം എല്ലാറ്റിന്നും അകന്നു മാറി നിന്നു. സാറിന്റെ വീട്ടീന്ന് വിവാഹ വസ്ത്രങ്ങളെടുക്കുന്ന ദിവസം സാറിന്റെ ചേച്ചിയും അമ്മയുമൊക്കെ എന്നെയും വിളിച്ചു.. സാറിനു അത് ഇഷ്ടമാവില്ലന്നു അറിയാവുന്നതു കൊണ്ടു തന്നെ ഞാൻ പോയില്ല.. കണ്ണടച്ചു തുറക്കുന്നതിനു മുൻപേ വിവാഹ ദിവസവും വന്നെത്തി... വല്യമ്മായി കൊണ്ടു വന്ന ബ്യൂട്ടീഷ്യൻ എന്നെ ഒരു ദേവതയെ പോലെ അണിയിച്ചൊരുക്കി..മെറൂൺ നിറത്തിലുള്ള വിവാഹ സാരി ഉടുത്തു മുല്ല പൂ ചൂടി, വിടർന്ന കണ്ണുകളിൽ കരിമഷി എഴുതി കഴുത്തിലും കൈകളിലും എല്ലാം ആഭരണം അണിഞ്ഞു നിൽകുമ്പോൾ പലരും എന്റെ സൗന്ദര്യത്തെ പുകഴ്ത്തി..മനസ്സിന്റെ വേദന മറച്ചു പിടിക്കാൻ ഞാൻ ചുണ്ടിൽ ഒരു കൃത്രിമ ചിരി വരുത്തി.. "അമ്മൂ" അമ്മയാണ്.. "അമ്മയുടെ കുട്ടി സുന്ദരിയായിട്ടുണ്ട് ..ഈശ്വരനെ മനസ്സിൽ വിചാരിച്ചു കൊണ്ട് മണ്ഡപത്തിൽ കേറണം ട്ടോ.. " ഞാൻ തല കുലുക്കി.. അപ്പോഴേക്കും അച്ഛനും വന്നു.. രണ്ടുപേരുടെയും കാൽ തൊട്ട് അനുഗ്രഹം വാങ്ങുമ്പോൾ എന്റെ കണ്ണുനീർ തടുക്കാൻ ഞാൻ നന്നേ പാട് പെട്ടു... മണ്ഡപത്തിൽ സാറിന്റെ അരികിൽ ഇരിക്കുമ്പോൾ എല്ലാ ദൈവങ്ങളെയും ഉള്ളുരുകി വിളിച്ചു... മന്ത്രങ്ങളുടെയും നാദസ്വരത്തിന്റെയും അകമ്പടിയോടെ സാർ എന്റെ കഴുത്തിൽ താലി ചാർത്തി.. സാറിന്റെ കയ്യിലോട്ട് എന്റെ കൈ വെച്ചു കൊടുത്തപ്പോൾ അച്ഛന്റെ കണ്ണ് നിറഞ്ഞിരുന്നു.. മണ്ഡപത്തെ മൂന്നു വട്ടം വലം ചുറ്റി കഴിഞ്ഞ് എന്റെ സീമന്തരേഖയിൽ സാർ സിന്തൂരമണിഞ്ഞു.. ഞാൻ സുമംഗലിയായി... വിവാഹത്തിന്റെ അന്ന് തന്നെയായിരുന്നു സാറിന്റെ വീട്ടിൽ റിസപ്ഷൻ. എല്ലാം കഴിഞ്ഞപ്പോഴേക്കും ക്ഷീണം തോന്നി.. അച്ഛനും അമ്മയും ഇറങ്ങുമ്പോൾ ഞാൻ അവരെ കെട്ടിപ്പിടിച്ചു കരഞ്ഞു... ചേച്ചിയും അമ്മയും എന്നെ ആശ്വസിപ്പിച്ചു.. ചേച്ചി എന്നെ സാറിന്റെ മുറിയിലോട്ടു കൊണ്ടു പോയി... ഞാൻ ഫ്രഷ് ആയി വന്നപ്പോഴേക്കും സാർ റൂമിലുണ്ടായിരുന്നു...ബെഡിന്റെ അരികു ചേർന്ന് കിടക്കാ കക്ഷി..ഈശ്വരാ ഞാൻ അടുത്തു കേറി കിടന്നാൽ ഇഷ്ടാവോ.. ഞാൻ അവിടെ നിന്നു പരുങ്ങി.. "നീ കിടക്കുന്നില്ലേ? " "അത് .. ഞാൻ.. ഞാൻ എവിടാ കിടക്കാ? " "ഈ സ്ഥലമൊന്നും പോരേ നിനക്ക്? എന്നാൽ പിന്നേ നാളെ പുതിയ ബെഡ് വാങ്ങി ഇടാം " സാർ പരിഹസിച്ചപ്പോൾ എനിക്ക് ദേഷ്യം വന്നു. "അവിടെ കിടന്നാൽ ഇഷ്ടവില്ലെങ്കിലൊന്നു കരുതി ചോദിച്ചതാ.. എല്ലാവരുടെയും പോലല്ലല്ലോ ഇതൊരു പ്രത്യേക കല്യാണമല്ലേ? " "നിന്റെ അധികപ്രസംഗം സ്വന്തം വീട്ടിലെടുത്താൽ മതി. എന്നോട് ധിക്കാരം പറഞ്ഞാൽ നീ വിവരമറിയും " "ഇതിൽ കൂടുതൽ എന്തു വിവരമറിയാനാ..സാറല്ലേ അന്ന് പറഞ്ഞേ എന്നെ ഒരു ഫ്രണ്ട് ആയി കാണാമെന്നു..എന്നിട്ടെന്താ ഇപ്പോൾ ഒരു ശത്രുവിനോട് സംസാരിക്കുന്ന പോലെ.. " "എനിക്ക് തന്നോട് ശത്രുതയൊന്നുല്ല്യ.. ഫ്രണ്ട് ആയി കാണുന്നതിൽ വിരോധവുല്ല്യ..പക്ഷെ അതു പോലെ ഇങ്ങോട്ട് പെരുമാറാൻ പഠിക്കണം.. " "ഞാൻ പറഞ്ഞത് ധിക്കാരമായെങ്കിൽ സാർ എന്നോട് ക്ഷമിക്കണം " "ശെരി..നീ കിടക്കാൻ നോക്ക് " "സാർ " "എന്താ? " "സാറിനെ ഞാൻ എന്താ വിളിക്കാ? " "ഇപ്പൊ വിളിക്കുന്നത്‌ തന്നെ അങ്ങ് വിളിച്ചാൽ പോരേ? " "അത് ..മറ്റുള്ളോര് കേട്ടാൽ... " "മറ്റുള്ളോരെ ബോധിപ്പിക്കാൻ വേണ്ടിയാണോ നീ ജീവിക്കുന്നേ? " "ഈശ്വരാ ഞാൻ ഒന്നും ചോദിച്ചില്ല.. സാർ എന്നുതന്നെ വിളിച്ചോളാം " "ശെരി ശ്രീയേട്ടാ എന്ന് വിളിച്ചോ " "എന്താ? " "ശ്രീയേട്ടാ ന്നു വിളിച്ചോളാൻ..." മോനെ ശ്രീക്കുട്ടാ.. ജ്യോതി മിസ്സ്‌ ഇയാളെ മനസ്സിൽ പ്രതിഷ്ഠിക്കണേന്റെ ഒരുപാട് മുന്നേ ഈ അമ്മു പ്രതിഷ്‌ഠിച്ചതാ..ആ ഹൃദയത്തിന്റെ കോണിൽ ഒരിത്തിരി സ്ഥലം കിട്ടോന്ന് ഞാനൊന്നു നോക്കട്ടെ.. "അപ്പൊ സാർ..അല്ല ശ്രീയേട്ടൻ എന്നെ എന്താ വിളിക്കാ? " "കുന്തംന്നു... മിണ്ടാതെ കിടന്നുറങ്ങടി " ഇത്തവണ സാർ ദേഷ്യപ്പെട്ടപ്പോൾ എനിക്ക് ചിരിയാ വന്നേ..എന്റെ കൃഷ്ണാ ഈ അമ്മു എത്ര കാലം വേണേലും കാത്തിരിക്കാം... സാറ് പോലും അറിയാതെ ഞാൻ നെയ്തു കൂടിയ സ്വപ്‌നങ്ങൾ എന്നെങ്കിലും സഫലമാക്കണേ... "അമ്മൂ " സാറെന്നെ അമ്മൂന്നു വിളിച്ചോ.. സ്വപ്നമാണോന്നറിയാൻ ഞാൻ നുള്ളി നോക്കി.. അല്ല വിളിച്ചു.. "നിനക്ക് ചെവി കേട്ടൂടെ? " "അത് ... സാർ..അല്ല ശ്രീയേട്ടൻ അമ്മുന്നു.." "തന്നെ അമ്മുന്നല്ലേ എല്ലാരും വിളിക്കാ? " "അതേ " "അവന്തിക എന്ന് വിളിക്കുന്നേക്കാൾ എളുപ്പം ഇതാ " "എന്തിനാ വിളിച്ചേ? " "നീ എന്നാ കോളേജിൽ പോവുന്നെ? " "ഒരാഴ്ച കഴിഞ്ഞ് " "നിന്റെ വീട്ടിലെ വിരുന്നു കഴിഞ്ഞ് പിറ്റേന്ന് തന്നെ കോളേജിൽ പൊക്കോണം..ഡിഗ്രിക് ഉഴപ്പിയ പോലെ പിജിക് ഉഴപ്പണ്ട.. " "ശെരി " അപ്പൊ എന്നോട് സ്നേഹമൊക്കെയുണ്ട്... എന്തായാലും ഇപ്പോൾ മനസ്സിനൊരു സന്തോഷമൊക്കെ തോന്നുന്നു..പിറ്റേന്ന് എണീറ്റപ്പോൾ സാർ റൂമിലില്ല ........(തുടരും) വരണമാല്യം (ഭാഗം 6) ********************* ഇങ്ങേരിത് എവിടെ പോയി... ഇനി വല്ല ജോഗ്ഗിങ്ങിനും പോയതാവോ. ആളെ അവിടെയെങ്ങും കാണാത്തപ്പോൾ ഞാൻ താഴേക്കിറങ്ങി..നോക്കുമ്പോൾ കക്ഷി ഉമ്മറത്തുണ്ട്... ഉണ്ണി മോളുമായി ആന കളിക്കാ..രണ്ടിന്റേം കളി കണ്ടപ്പോൾ ചിരി വന്നു. ചേച്ചിയുടെ ഇളയ മോളാണ് ഉണ്ണി മോൾ.. എന്നെ കണ്ടതും മോൾ അമ്മായി എന്നും വിളിച്ചു കൊണ്ട് ഓടി വന്നു. ഞാൻ അവളെ എടുത്തു കൊഞ്ചിച്ചു.. "ഓ എണീറ്റോ? അടുക്കളയിലൊന്നും കയറി ശീലം കാണില്ല ലെ..ഒറ്റ മോളല്ലേ.. കൊഞ്ചിച്ചു വഷളാക്കി കാണും " സാർ കുറച്ചു പുച്ഛത്തോടെ പറഞ്ഞു.. ഇത് കേട്ടുകൊണ്ടാണ് ചേച്ചി വന്നത്.. "നീ ഇപ്പൊ അവളെ അടുക്കളയിലൊന്നും കയറ്റണ്ട..അതൊക്കെ ഞങ്ങൾ സമയാവുമ്പോൾ കയറ്റിക്കോളാം.. അല്ലേ അമ്മൂ? " ചേച്ചി ചിരിച്ചു കൊണ്ട് ചോദിച്ചു.. ഞാൻ തല കുലുക്കി.. "രണ്ടു പേരും കൂടെ വേഗം അമ്പലത്തിൽ പോയി വാ..അത് കഴിഞ്ഞിട്ട് അമ്മൂന്റെ വീട്ടിൽ വിരുന്നിനു പോവണ്ടേ? " ചേച്ചി അത് പറഞ്ഞതും എനിക്ക് എന്തെന്നില്ലാത്ത സന്തോഷം തോന്നി.. ഇന്ന് അച്ഛനെയും അമ്മയെയുമൊക്കെ കാണാലോ.. "അമ്മൂ.... വേഗം കുളിച്ചു റെഡി ആവൂ.. ഡ്രെസ്സൊക്കെ ചേച്ചി റൂമിലെടുത്തു വെക്കാം ട്ടോ " "ശെരി ചേച്ചി " ചേച്ചിയുടെ സ്നേഹം കണ്ടപ്പോൾ ശെരിക്കും കണ്ണു നിറഞ്ഞു..സ്വന്തം അനിയത്തിയെ പോലെയാ ചേച്ചി എന്നെ കാണുന്നെ.. അതിന്റെ പകുതി സ്നേഹം പോലും എന്റെ ഭർത്താവിന് ഇല്ലല്ലോ എന്ന് ഓർക്കുമ്പോൾ ആണ് സങ്കടം. ഞാൻ വേഗം കുളിച്ചു റെഡി ആയി..ഉടുക്കാനുള്ള സാരി ചേച്ചി ബെഡിൽ വെച്ചിട്ടുണ്ടായിരുന്നു. അത് ഉടുക്കുമ്പോൾ ആണ് ശ്രീയേട്ടൻ കയറി വരുന്നത്.. ഞാൻ പെട്ടെന്ന് തന്നെ സാരി നേരെയിട്ടു.. "ഡ്രസ്സ്‌ മാറുമ്പോൾ നിനക്ക് ഈ കതകൊന്നു കുറ്റിയിട്ടോടെ? " "സോറി ശ്രീയേട്ടാ... ഇനി അങ്ങനെ ചെയ്തോളാം.." അങ്ങേരോട് തറുതല പറഞ്ഞിട്ട് കാര്യമില്ല എന്ന് നന്നായി അറിയാവുന്നതു കൊണ്ട് ഞാൻ അങ്ങ് താണ് കൊടുത്തു.. സെറ്റ് സാരിയും ഇരു കൈകളിലും ഓരോ കടക വളയും കഴുത്തിൽ താലി മാലയും നെറ്റിയിൽ ഒരു വട്ടപ്പൊട്ടും സീമന്തരേഖയിൽ സിന്ദൂരവുമണിഞ്ഞു കണ്ണാടിക്കു മുന്നിൽ നിൽകുമ്പോൾ പഴയ അമ്മുവിൽ നിന്നും ഒരുപാട് മാറിയത് പോലെ തോന്നി.... ഓരോന്ന് ആലോചിച്ചു നിൽക്കുമ്പോഴാണ് ശ്രീയേട്ടൻ വിളിക്കുന്നത്.. "അമ്മൂ..സൗന്ദര്യമൊക്കെ പിന്നെ ആസ്വദിക്കാം.. പെട്ടെന്നിറങ്ങാൻ നോക്ക്.. എനിക്കിത് കഴിഞ്ഞ് വേറെ ജോലിയുണ്ട്." ഇയാൾക്കെന്താ ഇത് കഴിഞ്ഞ് പറമ്പ് കിളക്കാൻ പോണോ.. ഞാൻ മനസ്സിൽ പറഞ്ഞു..എന്തൊക്കെയായാലും അമ്മൂ എന്ന വിളി എനിക്ക് ഒത്തിരി ഇഷ്ടായി.. ക്ഷേത്രത്തിൽ പോയി തൊഴുതു മടങ്ങുന്ന വരെ ഞങ്ങൾ ഒന്നും മിണ്ടിയില്ല..തിരിച്ചു വരുമ്പോൾ ഞാൻ തന്നെയാണ് ആ മൗനത്തെ ഭേദിച്ചത്.. "ശ്രീയേട്ടാ ഒരു കാര്യം പറയാനുണ്ടായിരുന്നു " "എന്താ? " "ഏട്ടന് എന്നെ ഉൾകൊള്ളാൻ കഴിയുന്നില്ലെന്ന് എനിക്കറിയാം. എന്നാലും എന്നോട് ദേഷ്യം കാണിക്കാതിരുന്നൂടെ? " ഒരു പൊട്ടിത്തെറി പ്രതീക്ഷിച്ചു കൊണ്ട് തന്നെയാണ് ചോദിച്ചത്.. പക്ഷേ എന്തോ ദേഷ്യപ്പെടാതെയാണ് മറുപടി പറഞ്ഞത്.. "അമ്മൂ.. നീയെന്റെ ഏറ്റവും പ്രിയപ്പെട്ട സ്റ്റുഡന്റ് ആയിരുന്നു..അത് കൊണ്ടാണ് നിന്നോട് ഇത്രയെങ്കിലും അടുപ്പം ഞാൻ കാണിക്കുന്നത്.. എന്റെ വിഷമം നിനക്ക് അറിയില്ല കുട്ടീ.." സാറിന്റെ കണ്ണു നിറഞ്ഞിരുന്നു.. അത് കണ്ടപ്പോൾ എനിക്കും സങ്കടമായി.. പിന്നെ ഒന്നും ചോദിച്ചില്ല.. അമ്പലത്തിൽ നിന്ന് എത്തിയ ഉടൻ തന്നെ ഞങ്ങൾ വിരുന്നിനു എന്റെ വീട്ടിലോട്ടു പോയി...അന്നത്തെ ദിവസം പോയതേ ഞാൻ അറിഞ്ഞില്ല.. അച്ഛനൊപ്പം ആയിരുന്നു മുഴുവൻ നേരവും.. ശ്രീയേട്ടനും അച്ഛനെ ഒത്തിരി ഇഷ്ടമായി.. കിടക്കാൻ റൂമിൽ കയറിയപ്പോഴാണ് ശ്രീയേട്ടന്റെ കയ്യിൽ എന്റെ ഡയറി കണ്ടത്.. എന്നെ കണ്ടതും ശ്രീയേട്ടൻ ചോദിച്ചു.. "ഇതിന്റെ പേജ് ഒക്കെ ആരാ കീറി കളഞ്ഞേ? " "ഞാൻ തന്നെ " "എന്തിന്?" എനിക്ക് പെട്ടെന്ന് ദേഷ്യം വന്നു.. "അതൊക്കെ ശ്രീയേട്ടൻ എന്തിനാ അറിയുന്നേ? നിങ്ങൾക് മാത്രമല്ല എനിക്കുമുണ്ട് കുറെ വിഷമങ്ങൾ.. എന്നെ ഭാര്യ ആയി അംഗീകരിക്കാത്ത ആളോട് എനിക്കിപ്പോ അതൊന്നും പറയാൻ താല്പര്യമില്ല.. " ആ മറുപടി ശ്രീയേട്ടൻ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല.. ഡയറി മേശമേൽ വെച്ച് ശ്രീയേട്ടൻ എന്നോട് പറഞ്ഞു... "ഞാനിത് എടുക്കാൻ പാടില്ലാർന്നു.. ആം സോറി...." എന്തോ എനിക്ക് വല്ലാത്ത സങ്കടം തോന്നി..ശ്രീയേട്ടനോടുള്ള എന്റെ ഇഷ്ടമാണ് ആ കീറിയ പേജുകളിൽ എന്ന് ഉറക്കെ വിളിച്ചു പറയണം എന്നുണ്ടായിരുന്നു.. അതിനു കഴിയാത്തത് കൊണ്ടാവാം ആ ഇഷ്ടമെല്ലാം ദേഷ്യമായി അണ പൊട്ടിയത്.. തലയിണയിൽ മുഖം പൊത്തി ഞാൻ ഏറെ നേരം കരഞ്ഞു.. പിറ്റേന്ന് എണീറ്റപ്പോൾ ശ്രീയേട്ടൻ നല്ല ഉറക്കത്തിലായിരുന്നു.. ഞാൻ വിളിച്ചുണർത്തി ചായ കൊണ്ട് കൊടുത്തു .. എന്നെ ഏട്ടൻ നോക്കുന്നു പോലുമില്ല.. "ശ്രീയേട്ടാ.." "ഉം" "ഏട്ടൻ എന്നോട് ക്ഷമിക്കണം.. ഞാൻ പെട്ടെന്നുള്ള ദേഷ്യത്തിന്.." "സാരല്യ..തന്റെ പേർസണൽ കാര്യത്തിൽ ഞാൻ ഇടപെടാൻ പാടില്ലാർന്നു...തനിക്ക് ആരോടേലും ഇഷ്ടമുണ്ടെങ്കിൽ എന്നോട് പറ..ഞാൻ തന്നെ ഇയാളെ അവന്റെ അടുത്താക്കാം...എന്നിട്ട് ഈ ജീവിത നാടകം അവസാനിപ്പിക്കാം... താനെങ്കിലും രക്ഷപ്പെടട്ടെ... " അതു കേട്ടതും എന്റെ കണ്ണു നിറഞ്ഞു...ഒരു തേങ്ങലോടെ ഞാൻ പറഞ്ഞു.... "ഞാൻ ഇഷ്ടപ്പെടുന്ന ആൾക്ക് എന്നെ ഇഷ്ടമല്ല.... അതുകൊണ്ട് ഈ നാടകം ഇങ്ങനെത്തന്നെ തുടരാം......... (തുടരും....) ********************************************** വരണമാല്യം (ഭാഗം 7) ********************* കരച്ചിൽ അടക്കി നിർത്താൻ ഞാൻ പാട് പെടുന്നത് മനസിലായത് കൊണ്ടാവാം ശ്രീയേട്ടൻ പെട്ടെന്നു വിഷയം മാറ്റി... "അതു പോട്ടെ..നീ പെട്ടെന്ന് റെഡി ആവാൻ നോക്ക്... പോവണ്ടേ നമുക്ക്? " "ഇന്ന് തന്നെ പോണോ?" "പിന്നല്ലാതെ? എനിക്ക് നാളെ തന്നെ കോളേജിൽ ജോയിൻ ചെയ്യണം... ഇപ്പോൾ തന്നെ ലീവ് ഒരുപാടായി..നാളെ തൊട്ട് നീയും പൊക്കോ.. ക്ലാസ്സ്‌ വെറുതെ മിസ്സ്‌ ആക്കണ്ട..." "അച്ഛനും അമ്മയും ഇന്ന് കൂടെ ഇവിടെ നിൽക്കാൻ.... " "അവരെ ഞാൻ പറഞ്ഞു മനസിലാക്കാം.." അന്നു തന്നെ ഇറങ്ങാ പറഞ്ഞപ്പോൾ അച്ഛനും അമ്മയ്ക്കും ഒരുപാട് വിഷമായി..അച്ഛന്റെ കണ്ണു നിറഞ്ഞത് കണ്ടപ്പോൾ എനിക്കും നിയന്ത്രിക്കാൻ കഴിഞ്ഞില്ല...നിറകണ്ണോടെ അച്ഛൻ ശ്രീയേട്ടനോട്‌ പറഞ്ഞു... "ന്റെ അമ്മുട്ടിയെ ഒരിക്കലും കരയിപ്പിക്കല്ലേ ശ്രീക്കുട്ടാ...എന്റെ ജീവനാ ഞാൻ മോനെ ഏൽപ്പിക്കുന്നേ.." "ഇല്ല അച്ഛാ...ഞങ്ങൾ ഇടക്കൊക്കെ വരാം.. പിന്നെ അച്ഛന് അമ്മുനെ കാണാൻ തോന്നുമ്പോൾ എപ്പോൾ വേണേലും അങ്ങോട്ട് വരാലോ.." "എല്ലാവരോടും യാത്ര പറഞ്ഞു ഞങ്ങൾ ഇറങ്ങി...കാറിൽ യാത്ര ചെയ്യുമ്പോൾ മുഴുവനും അച്ഛനെ കുറിച്ചായിരുന്നു എന്റെ ചിന്ത...എന്റെ ആഗ്രഹങ്ങളെല്ലാം ഞാൻ പറയാതെ തന്നെ മനസിലാക്കി സാധിപ്പിച്ചു തന്നിട്ടുണ്ട് അച്ഛൻ...അവസാനം പിറന്നാൾ സമ്മാനമായി സ്നേഹിക്കുന്ന പുരുഷനേയും തന്നു...എന്നിട്ടും വിധി മറ്റൊന്നായി... ഏട്ടൻ വിളിച്ചപ്പോഴാണ് ഞാൻ ചിന്തകളിൽ നിന്നുണർന്നത്... "അമ്മൂ... നീയിത് എന്ത് ആലോചിച്ചിരിക്ക്യ.. വീടെത്തി..." ഞങ്ങളെ കണ്ടതും അമ്മ ഓടി വന്നു... "ഇന്ന് തന്നെ തിരിച്ചു പോന്നോ രണ്ടാളും? " "ഏട്ടന് നാളെ തന്നെ കോളേജിൽ ജോയിൻ ചെയ്യണംന്നു പറഞ്ഞു..." ഞാനിത്തിരി പരിഭവത്തോടെയാണ് പറഞ്ഞത്...അത് കേട്ടപ്പോൾ അമ്മ ശ്രീയേട്ടനെ ശാസിച്ചു... "കഷ്ടംണ്ട് കുട്ടാ നിന്റെ കാര്യം...ഒരു ദിവസം കൂടി ലീവ് എടുത്താൽ നിന്റെ ജോലി പോവോന്നുല്ല്യല്ലോ... പാവം അവൾക്കു സങ്കടംണ്ട്.." "ഏയ്...സാരല്ല്യ അമ്മേ...ഞാൻ മോളിലോട്ട് പോട്ടെ.. " "ശെരി മോള് റസ്റ്റ് എടുത്തോളൂ.." റൂമിലെത്തി കുറച്ചു കഴിഞ്ഞപ്പോഴേക്കും ശ്രീയേട്ടൻ വന്നു... "ഡോ ...തന്റെ അച്ഛനെ എനിക്ക് ഒത്തിരി ഇഷ്ടായിട്ടോ...താൻ ഭാഗ്യവതിയാ...ഇത്രേം നല്ലൊരു അച്ഛനെ കിട്ടീല്ല്യേ.." ഞാൻ ഒന്നു മൂളുക മാത്രം ചെയ്തു..ഏട്ടൻ തുടർന്നു... "അമ്മൂ..എന്റെ ചില നേരത്തെ പെരുമാറ്റം തന്നെ വേദനിപ്പിക്കുന്നുണ്ടെന്നു എനിക്കറിയാം..മനഃപൂർവം അല്ലെടോ..." ഞാൻ ഒരു പുഞ്ചിരിയോടെ ഏട്ടനെ നോക്കി...എന്നിട്ടു പറഞ്ഞു... "ഏട്ടന്റെ പെരുമാറ്റത്തേക്കാൾ എന്നെ വേദനിപ്പിക്കുന്നതു ഈ നിരാശ കാമുകന്റെ ഭാവം ആണ്...ഏട്ടനെ ഉപദേശിക്കാൻ ഉള്ള അധികാരം എനിക്കില്ലെന്നറിയാം..എന്നാലും പറയാ ..നമ്മൾ ആഗ്രഹിക്കുന്നതെല്ലാം നമുക്ക് കിട്ടണമെന്നില്ല...പക്ഷെ...." "മതി.. നിർത്ത്‌...ഈ സംസാരം ഇവിടെ അവസാനിപ്പിക്കാം..." കുറച്ചു നേരം ഞങ്ങൾ പരസ്പരം ഒന്നും മിണ്ടിയില്ല...ഏട്ടൻ വിഷമിച്ചിരിക്കുന്നതു കണ്ടപ്പോൾ എനിക്ക് ഒന്നും പറയേണ്ടിയിരുന്നില്ല തോന്നി... "ശ്രീയേട്ടാ...സോറി... ഇനി ഞാൻ ഇങ്ങനത്തെ കാര്യങ്ങളൊന്നും പറയില്ല... " അതു കേട്ടതും ഏട്ടൻ മനസ്സ് തുറന്നൊന്നു ചിരിച്ചു.. എന്നിട്ട് പറഞ്ഞു.. "അമ്മൂ... നീയെന്തൊരു പാവം ആടോ.." "ഞാൻ അത്രയ്ക്ക് പാവം ഒന്നുമല്ല.. എന്റെ തനി സ്വരൂപം പുറത്തെടുത്താലേ ഏട്ടൻ ഓടും...ഹും" ഞാൻ മുഖം കൊണ്ട് കോക്രി കാണിച്ചു പറഞ്ഞു... അതു കേട്ടതും ഏട്ടൻ പൊട്ടിച്ചിരിച്ചു.. കൂടെ ഞാനും... "അമ്മൂ...വീട്ടുകാരുടെ നിർബന്ധത്തിനു വഴങ്ങി നിന്നെ സ്വീകരിക്കുമ്പോൾ അവരോടുള്ള ദേഷ്യം നിന്നോട് തീർക്കായിരുന്നു ഞാൻ... പക്ഷേ തന്നെ വേദനിപ്പിക്കാൻ ഇനി എനിക്ക് വയ്യെടോ...നമ്മൾ ഒരുമിച്ചൊരു ജീവിതം തുടങ്ങാൻ എനിക്കിനിയും സമയം വേണം... അതു വരെ അമ്മു എന്റെ ബെസ്റ്റ് ഫ്രണ്ട് ആവോ...? " അതു കേട്ടതും സന്തോഷം കൊണ്ട് എന്റെ കണ്ണു നിറഞ്ഞു... "ഇത്രേം മതി ഏട്ടാ എനിക്ക്... ഏട്ടന്റെ ബെസ്റ്റ് ഫ്രണ്ട് ആയി ഈ അമ്മു ഉണ്ടാവും...ഇനി എത്ര വേണേലും ഞാൻ കാത്തിരുന്നോളാം ട്ടോ... " "ഈ ബെസ്റ്റ് ഫ്രണ്ട് എന്ന് പറയുമ്പോ തലേ കേറാം എന്നൊന്നും കരുതണ്ട...പഠനത്തിന്റെ കാര്യത്തിൽ ഞാൻ നിന്റെ സാറാ... ഫ്രണ്ട് അല്ല...ഉഴപ്പിയാൽ നല്ല ചൂരൽ കഷായം തരും ഞാൻ...പിജിക്കു റാങ്ക് വാങ്ങിക്കോണം..അതിനുള്ള കഴിവ് നിനക്കുണ്ട്...മനസിലായോ കാന്താരി? "ഓ ഈ റാങ്കിലൊന്നും വല്യ കാര്യമില്ലെന്നേ.." "ആഹാ...പെണ്ണ് തറുതല പറയാൻ തുടങ്ങീലോ.." ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു.. "ഞാൻ ശ്രമിക്കാം ശ്രീയേട്ടാ.." "നാളെ തൊട്ട് കൃത്യമായി ഇരുന്നു പഠിച്ചോണം...കേട്ടോ.. " "ഉത്തരവ് സാർ.." "പോടി കാന്താരി.." പിന്നീടുള്ള ദിവസങ്ങൾ സന്തോഷത്തിന്റെ നാളുകളായിരുന്നു..ഏട്ടനും ഞാനും നല്ല സുഹൃത്തുക്കളായി ജീവിതം മുന്നോട്ട് നീക്കി...പഠനത്തിന്റെ കാര്യത്തിൽ ഏട്ടൻ സ്ട്രിക്ട് ആയിരുന്നു...ഏട്ടന്റെ സഹായത്തോടെ സെമസ്റ്റർ എക്സാം ഞാൻ തകർത്തെഴുതി.." നാളെ ശ്രീയേട്ടന്റെ പിറന്നാൾ ആണ്....ഒരു സർപ്രൈസ് ഗിഫ്റ്റിലൂടെ ഏട്ടനെ ഫ്ലാറ്റ് ആക്കാൻ ഞാൻ തീരുമാനിച്ചു....(തുടരും...) വരണമാല്യം (ഭാഗം 8) ************************ കോളേജിലോട്ട് ഇറങ്ങുമ്പോൾ പലതും ഞാൻ മുൻകൂട്ടി പ്ലാൻ ചെയ്തിരുന്നു...ശ്രീയേട്ടനു ഗിഫ്റ്റ് കൊടുക്കുന്നതും ഏട്ടൻ താങ്ക്സ് പറയണതുമൊക്കെ സ്വപ്നം കണ്ടു ചാടി തുള്ളി കൊണ്ടാണ് ക്ലാസ്സിലേക്ക് കയറിയത്..കേറിയ ഉടൻ തന്നെ കാവ്യയുടെ വക ചോദ്യം... "എന്താ മോളേ ഇത്ര സന്തോഷം? ഒടുക്കം ശ്രീജിത്ത്‌ സാറിനെ നീ ചാക്കിലാക്യോ?" "ചാക്കിലാക്കിയില്ല...ഉടനെ ആക്കും...പക്ഷേ അതിന് എനിക്ക് നിന്റെ സഹായം വേണം.." "എന്റെ സഹായമോ?" "അതെ.. ഇന്ന് ഉച്ചക്ക് നീ ലീവ് എടുത്ത് എന്റെ കൂടെ വരുന്നു..." "എങ്ങോട്ട്?" "അതൊക്കെ പറയാം.. ലീവ് എടുക്കുന്നതിൽ നിനക്ക് ബുദ്ധിമുട്ട് ഒന്നുല്ല്യല്ലോ.." "ഏയ്.. എനിക്കെന്ത് ബുദ്ധിമുട്ട്.. ലീവ് എടുക്കുന്നതിൽ എനിക്ക് സന്തോഷമേ ഉള്ളു...പക്ഷേ എങ്ങോട്ടാ എന്തിനാ എന്നൊക്കെ വിശദമായി പറഞ്ഞാലേ ഞാൻ വരൂ..." "എന്നാൽ പറയാം.. നാളെ എന്റെ കെട്ടിയോന്റെ പിറന്നാളാ...ഒരു അടിപൊളി ഗിഫ്റ്റ് വാങ്ങണം...അതിനു എന്റെ കാവൂസ് എന്നെ ഒന്ന് ഹെൽപ് ചെയ്തേ പറ്റൂ..." "ഓ അപ്പൊ അതാണ്‌ കാര്യം...അതിനു നീയിത്ര സോപ്പിട്ടു പതപ്പിക്കണ്ട...ഞാൻ വരാം...നീ ഹാപ്പി ആയിട്ട് ഇരിക്കുന്നത് കണ്ടാൽ മതി എനിക്ക്.." "ഞാനിപ്പോ ഹാപ്പി തന്നാ കാവൂ...ഏട്ടൻ ഒന്നുല്ലേലും എന്നെ ബെസ്റ്റ് ഫ്രണ്ട് ആക്കീലോ.." "അങ്ങേർക്ക് വട്ടാ... കെട്ടിയ പെണ്ണിനെ ബെസ്റ്റ് ഫ്രണ്ട് ആക്കിയിരിക്കുന്നു..നീ അതിനോത്ത്‌ തുള്ളാനും.." "ദേ പെണ്ണേ എന്റെ ശ്രീയേട്ടനെ പറഞ്ഞാലുണ്ടല്ലോ.." "ഓ അവൾക്കു കൊണ്ടു.." "ആ കൊള്ളും.. " "ഞാൻ ചുമ്മാ പറഞ്ഞതാട്ടോ.." "അതെനിക്കറിയാം ട്ടോ.." അപ്പോഴേക്കും സാറ് വന്നു...രാവിലത്തെ ക്ലാസ്സ്‌ എല്ലാം എങ്ങനെയൊക്കെയോ തള്ളി നീക്കി...എന്നിട്ട് യൂണിവേഴ്സിറ്റി വരെ പോവണം എന്നൊരു കള്ളവും തട്ടി വിട്ട് ഉച്ചക്ക് കോളേജിൽ നിന്നും ഞങ്ങൾ ചാടി... പോകുന്ന വഴിക്ക് കാവ്യ ചോദിച്ചു.. "എന്താ നിന്റെ പ്ലാൻ? " "ഏട്ടന് ഒരു ജീൻസ് പാന്റും ചെക്ക്‌ ഷർട്ടും വാങ്ങിക്കണം..." "സംഗതി കൊള്ളാം..അതിനുള്ള പൈസ നീ എവിടുന്നു ഒപ്പിച്ചു? അച്ഛനോട് ചോദിച്ചോ? " "ഇല്ല.." "പിന്നെ?" "എന്റെ സ്കോളർഷിപ്പിൽ നിന്നെടുത്തു.. പ്ലസ് ടു വിന് മര്യാദക്കു പഠിച്ചതോണ്ട് ഏതായാലും ഇങ്ങനെ ഒരു ഗുണമുണ്ടായി.." "എടി പിശുക്കി.. സ്കോളർഷിപ്പ് കിട്ടിയാൽ ഞങ്ങൾക് ഒരു ജ്യൂസ്‌ പോലും വാങ്ങി തരാത്തവളാ...കാലം പോയ പോക്ക്.." കാവ്യ പരിഭവം നടിച്ചു.. "എന്റെ കാവൂസെ...നാളെ നിനക്ക് നീ പറയണത് ഞാൻ വാങ്ങി തന്നോളാം..ഒന്നുല്ലേലും നീ എന്റെ ബെസ്റ്റി അല്ലേഡീ ...?" "പ്രോമിസ്?" "പ്രോമിസ്.." "എന്നാൽ വാ...എത്ര കട കേറി ഇറങ്ങേണ്ടി വന്നാലും ശെരി...നിന്റെ ശ്രീയേട്ടൻ കണ്ടാൽ ഞെട്ടുന്ന ഒരു ഗിഫ്റ്റുമായേ നമ്മൾ തിരിക്കൂ.." കാവ്യയുടെ സഹായത്തോടെ ഒരു അടിപൊളി ഷർട്ടും അതിനോത്ത ജീൻസ് പാന്റും വാങ്ങി ഗിഫ്റ്റ് പാക്ക് ചെയ്ത് ഞങ്ങൾ വീട്ടിലോട്ടു തിരിച്ചു...ഗിഫ്റ്റ് റൂമിൽ തന്നെ ഏട്ടൻ കാണാത്ത ഒരിടത്ത് വെച്ചു... രാത്രി ബുക്ക്‌ നോക്കി ഇരുന്നെന്നല്ലാതെ ഒന്നും പഠിക്കാൻ കഴിഞ്ഞില്ല...ഏട്ടന് ഗിഫ്റ്റ് ഇഷ്ടാവോ എന്ന ചിന്തയായിരുന്നു മനസ്സ് മുഴുവൻ...പെട്ടെന്ന് ഏട്ടന്റെ വിളി കേട്ടു ഞാനൊന്നു ഞെട്ടി... "അമ്മൂ...ബുക്കും തുറന്നു വെച്ച് നീയിത് എന്താലോചിച്ചിരിക്ക്യ? വല്ലതും പഠിച്ചോ നീയ്?" "പ.. പഠിച്ചു ഏട്ടാ.." "ആ ബുക്ക്‌ ഇങ്ങു താ.." ബുക്ക്‌ വാങ്ങി ഏട്ടൻ കുറെ ചോദ്യം ചോദിച്ചു.. എനിക്കൊന്നും കിട്ടിയില്ല..ഏട്ടന്റെ ഭാവം മാറി.. "ആരെ ബോധിപ്പിക്കാനാ നീയീ ബുക്കും തുറന്നു വെച്ചിരിക്കുന്നത്? എന്നെയോ?" "ശ്രീയേട്ടാ...ഞാൻ..." "എനിക്കൊന്നും കേൾക്കണ്ട... താൽപര്യമില്ലെങ്കിൽ നിർത്തിക്കോ നിന്റെ പഠനം...എന്നെ ബോധിപ്പിക്കാൻ വേണ്ടി ഇനി ബുക്കും തുറന്നു വെച്ചിരിക്കുന്നത് കണ്ടാൽ എടുത്തെറിയും ഞാൻ.." പെട്ടെന്നുള്ള ഏട്ടന്റെ ഭാവമാറ്റം എന്നെ സങ്കടപ്പെടുത്തി...ഞാൻ ഒരുപാട് കരഞ്ഞു... അന്നു രാത്രി 12 മണി വരെ ഞാൻ ഉറങ്ങാതെ കിടന്നു...ശ്രീയേട്ടൻ അറിയാതെ പയ്യെ ഗിഫ്റ്റ് പാക്ക് കയ്യിലെടുത്തു...ഏട്ടനെ പതിയെ വിളിച്ചുണർത്തി... ഏട്ടന്റെ കൈകളിലേക്ക് ആ ഗിഫ്റ്റ് പാക്ക് വെച്ചു കൊടുത്തു ഞാൻ പറഞ്ഞു... "ഹാപ്പി ബെർത്ഡേ ശ്രീയേട്ടാ...." വരണമാല്യം (ഭാഗം 9) ********************* ശ്രീയേട്ടൻ ഒരല്പം ആകാംഷയോടെ ഗിഫ്റ്റ് പാക്കിലോട്ട് നോക്കി... "എന്താ ഇത്..?" "ഏട്ടന് ഈ അമ്മൂന്റെ വക ഒരു കുഞ്ഞു പിറന്നാൾ സമ്മാനം...തുറന്നു നോക്കൂ.. ഇഷ്ടാവ്വോന്നറിയില്ല.." ഏട്ടന്റെ സ്നേഹം നിറഞ്ഞ രണ്ടു വാക്കുകൾ പ്രതീക്ഷിച്ച എനിക്ക് തെറ്റി.. ഗിഫ്റ്റ് പാക്ക് ഒന്നു തുറന്നു നോക്കുക പോലും ചെയ്യാതെ എന്റെ നേർക്ക് എറിഞ്ഞ് ഏട്ടൻ രോഷാകുലനായി.. "നിന്റെ തലക്ക് വല്ല ഓളവുമുണ്ടോഡീ...എനിക്ക് ഗിഫ്റ്റ് വാങ്ങിത്തരാൻ നിനക്ക് ജോലിയൊന്നും ആയിട്ടില്ലല്ലോ..ആദ്യം മര്യാദക്ക് പഠിച്ചു ഒരു നല്ല നിലയിലെത്താൻ നോക്ക്... എന്നിട്ട് മതി ഗിഫ്റ്റും കോപ്പുമൊക്കെ..." ഇത്രയും ക്രൂരമായ ഒരു പ്രതികരണം ശ്രീയേട്ടനിൽ നിന്നും പ്രതീക്ഷിക്കാത്തതിനാലാവാം കുറച്ചു നേരത്തേക്ക് ഒരു മരവിപ്പായിരുന്നു എനിക്ക്...ആ മരവിപ്പിൽ എനിക്കൊന്നു കരയാൻ പോലും കഴിഞ്ഞില്ല...ഇടക്കെപ്പഴോ ശ്രീയേട്ടൻ എന്നോട് ഒരുപാട് അടുപ്പം കാണിച്ചിരുന്നു..എന്നെ ഏട്ടനു വേദനിപ്പിക്കാനാവില്ലെന്നു പറഞ്ഞ്...ഏട്ടൻ എനിക്ക് നല്ലൊരു സുഹൃത്തായി...അധ്യാപകനായി.. എന്നാൽ ഇപ്പോൾ വീണ്ടും ഇത്രേം വെറുക്കാൻ മാത്രം ഞാൻ എന്ത് തെറ്റാ ഈശ്വരാ ചെയ്തേ??ഏട്ടൻ വലിച്ചെറിഞ്ഞ ആ സമ്മാനവും നെഞ്ചോട് ചേർത്ത് ഒരുപാട് നേരം ഞാൻ അങ്ങനെ ഇരുന്നു...എങ്ങനെയോ നേരം വെളുപ്പിച്ചു.. പിറ്റേന്ന് രാവിലെ അടുക്കളയിലേക്ക് ചെന്നപ്പോൾ അമ്മ സദ്യ ഒരുക്കുന്നതിന്റെ തിരക്കിലായിരുന്നു..ഞാൻ സഹായിക്കാൻ ചെന്നപ്പോൾ അമ്മ തടഞ്ഞു.. "അമ്മൂ... മോള് ശ്രീക്കുട്ടനേം കൂട്ടി അമ്പലത്തിൽ പോയി വരൂ...അടുക്കളയിലെ കാര്യമൊക്കെ അമ്മ നോക്കിക്കോളാം..." അമ്മ പറഞ്ഞതനുസരിച്ചു കുളിച്ചു റെഡി ആയി... എന്തോ എനിക്ക് പോവാൻ തീരെ മനസ്സു വന്നില്ല...അപ്പോഴേക്കും ശ്രീയേട്ടൻ റെഡി ആയി വന്നു.. "അമ്മൂ... നീ അമ്പലത്തിലേക്ക് ഇല്ലേ?" ഞാൻ മിണ്ടിയില്ല.. "അമ്മൂ നിന്നോടാ ഈ ചോദിക്കുന്നത്?" "നിങ്ങളുടെ കൂടെ അമ്പലത്തിൽ വരാൻ ഞാൻ നിങ്ങളുടെ ആരാ??ഞാൻ കൂടെ വന്നു ഈ നല്ല ദിവസം നശിപ്പിക്കണ്ട...ഒറ്റക്ക് പൊക്കോളൂ.." "അമ്മൂ...നിനക്കെന്നോട് ദേഷ്യമുണ്ടാവുമെന്നു അറിയാം..സോറി... ഞാൻ പെട്ടെന്ന്... " "വേണ്ട..മാപ്പു പറഞ്ഞു സ്വയം താഴണ്ട..എനിക്ക് ഏട്ടനോടൊന്നും സംസാരിക്കാനില്ല..ദയവ് ചെയ്ത് കുറച്ചു സ്വൈര്യം തരോ?" പിന്നെ ശ്രീയേട്ടൻ ഒന്നും മിണ്ടിയില്ല...ഏട്ടൻ അമ്പലത്തിലോട്ടു പോയ നേരത്ത് ഞാൻ കോളേജിലേക്ക്‌ പോയി...രാവിലെ ഒന്നും കഴിച്ചില്ല... വീട്ടിൽ ആരോടും പറഞ്ഞുമില്ല ...എന്തോ എന്നോടു തന്നെ വെറുപ്പു തോന്നിയ നിമിഷങ്ങൾ... കോളേജിലെത്തിയപ്പോൾ ക്ലാസ്സിൽ കേറാതെ നേരെ ലൈബ്രറിയിലേക്ക് പോയി..കാവ്യ എന്തെങ്കിലും ചോദിച്ചാൽ ഞാൻ പൊട്ടിക്കരഞ്ഞു പോവും എന്നു എനിക്കുറപ്പായിരുന്നു...ലൈബ്രറിയിൽ ഞാൻ ആരുടേയും ശല്യമില്ലാതെ ഒരുപാട് നേരം ഇരുന്നു... കുറച്ചു കഴിഞ്ഞപ്പോൾ കാവ്യ എന്നെ തിരക്കി അവിടേക്കു വന്നു... "എന്റെ അവന്തി..നിന്നെ ഞാൻ എവിടെയൊക്കെ തിരക്കി.. ഇവിടെ വന്നിരിക്ക്യയിരുന്നോ...നീയൊന്നിങ്ങു വന്നേ.." "ഞാനെങ്ങും ഇല്ല.. നീ പൊക്കോ " "പിന്നേ...എങ്ങും ഇല്ല... ഇന്ന് മുഴുവൻ ഇവിടെ ഇരിക്കാനാണോ നിന്റെ പ്ലാൻ? " "കാവൂ പ്ലീസ്... " "ഒരു പ്ലീസും ഇല്ല...നീ വന്നേ.. " കാവ്യ എന്നേം വലിച്ചു കൊണ്ട് ചീനി മരചോട്ടിലേക്ക് നടന്നു... "ഇനി പറ... എന്താ ഇതൊക്കെ?" "ഏതൊക്കെ?" "ശ്രീജിത്ത്‌ സാർ എന്നെ വിളിച്ചിരുന്നു.. നീ ക്ലാസ്സിൽ ഉണ്ടോ ചോദിച്ചു..നീ വീട്ടിൽ പറയാതെയാണല്ലേ ഇങ്ങോട്ട് വന്നത്? സാർ ആകെ പേടിച്ചിരിക്ക്യ..സാറിനെ വിളിച്ചു പറ ഇവിടുണ്ടെന്നു.." "എന്തിന്? അതിനു ഞാൻ അയാളുടെ ആരുമല്ലല്ലോ.." "അയാളോ??നിനക്കെന്തു പറ്റി അവന്തി? ഭ്രാന്ത് പറയാതെ സാറിനെ വിളിക്കുന്നുണ്ടോ നീയ്?" "ഇല്ല.." ഞാൻ തറപ്പിച്ചു പറഞ്ഞു.. "നീ സാറുമായി വഴക്കിട്ടോ?? എന്താടാ പ്രശ്നം..? എന്താണേലും നിനക്കെന്നോട് പറഞ്ഞൂടെ? " അടുത്ത നിമിഷം കാവ്യയെ കെട്ടിപ്പിടിച്ച് ഞാൻ കരഞ്ഞു...എന്റെ മനസ്സിന്റെ ഭാരമെല്ലാം കണ്ണീരായി പുറത്തേക്കൊഴുകിയപ്പോൾ അവളുടെ മിഴികളും ഈറനണിഞ്ഞു.. "അവന്തി...ഞാൻ സംസാരിക്കാം സാറിനോട്.." "എന്തിനാ കാവൂ...ഈ സ്നേഹം നമുക്ക് പിടിച്ചു വാങ്ങാൻ കഴിയുന്ന ഒന്നല്ല...ആരു സംസാരിച്ചിട്ടും കാര്യമില്ല...ഏട്ടന്റെ മനസ്സിൽ എന്നോട് ഒരു തരി സ്നേഹം പോലുല്ല്യ.." "നീ അങ്ങനൊന്നും പറയാതെ.." "സത്യാ ഞാൻ പറയുന്നേ... ഇനിം ഇങ്ങനെ ജീവിക്കുന്നതിൽ ഒരു അർത്ഥവും ഇല്ല തോന്നാ..." "നീ വെറുതെ ഓരോന്ന് ചിന്തിച്ചു കൂട്ടണ്ട.. എല്ലാം ശെരിയാവും...നിന്റെ മനസ്സ് ശുദ്ധമാ...ആ മനസ്സു ഈശ്വരൻ കാണാതിരിക്കില്ല... ദേ സമയം ഉച്ചയായി.. നമുക്ക് വല്ലതും കഴിക്കണ്ടേ..? " "എനിക്ക് വേണ്ട..നീ കഴിച്ചോ.." "ദേ പെണ്ണേ ഒന്നങ്ങു വെച്ചു തരും ഞാൻ.. രാവിലെയോ ഒന്നും കഴിച്ചിട്ടില്ല..നീ ഇങ്ങനെ പട്ടിണി കിടന്നാൽ എല്ലാം ശെരിയാവോ?" "എനിക്ക് വിശപ്പില്ല..." "വിശപ്പ് ഒക്കെ താനേ വന്നോളും.. നീ വാ.." കാവ്യയുടെ നിർബന്ധത്തിനു വഴങ്ങി അവൾ കൊണ്ടു വന്ന ഭക്ഷണത്തിൽ നിന്നും കുറച്ചു കഴിച്ചെന്നു വരുത്തി.. "അവന്തി.. നീ കുറച്ചു ദിവസം നിന്റെ വീട്ടിൽ പോയി നിൽക്ക്.. അച്ഛനെ കാണുമ്പോൾ തന്നെ നിന്റെ വിഷമമെല്ലാം പമ്പ കടക്കും... "വേണ്ട കാവൂ...എന്റെ കണ്ണു നിറഞ്ഞാൽ അച്ഛനു സഹിക്കില്ല...ഞാൻ സന്തോഷായിരിക്ക്യാ കരുതിക്കോട്ടെ ആ പാവം.. " "എന്നാൽ നീ വേഗം സാറിന്റെ വീട്ടിലോട്ട് ചെല്ല്.. ഈ അവസ്ഥയിൽ ക്ലാസ്സിലിരുന്നിട്ട് കാര്യല്ല്യ.. " "എനിക്ക് അവിടേക്ക് പോവാൻ തന്നെ തോന്നുന്നില്ലെടാ.. " "എന്നു പറഞ്ഞാൽ എങ്ങനാ അവന്തി..സാറിന്റെ അമ്മയോട് പോലും പറയാതെ അല്ലേ നീ അവിടുന്ന് ഇറങ്ങിയേ.. ആ അമ്മ എന്ത് കരുതിക്കാണും.. അമ്മ ഒരു പാവാന്നു നീ തന്നെയല്ലേ പറയാറ്... കാവ്യ പറഞ്ഞത് ശെരിയാണെന്ന് എനിക്കും തോന്നി.. എന്റെ പെരുമാറ്റം അമ്മയെ ഒരുപാട് വേദനിപ്പിച്ചു കാണും.. അടുത്ത ബസിൽ തന്നെ ഞാൻ വീട്ടിലോട്ട് തിരിച്ചു..പോകുന്ന വഴിക്ക് ഒരു കോഫി ഷോപ്പിനു മുന്നിലായി ശ്രീയേട്ടന്റെ കാർ കിടക്കുന്നത് എന്റെ ശ്രദ്ധയിൽ പെട്ടു..അടുത്ത നിമിഷം തന്നേ ഏട്ടൻ ഷോപ്പിൽ നിന്നും ഇറങ്ങി വരുന്നത് കണ്ടു.. തൊട്ടു പുറകിൽ നിൽക്കുന്ന ആളെ കണ്ടു ഞാൻ ഞെട്ടി... ജ്യോതി മിസ്സ്‌..... നിന്ന നിൽപ്പിൽ ഭൂമി പിളരുന്ന പോലെ തോന്നിയെനിക്ക്...ശ്രീയേട്ടനോട് ആദ്യമായി വെറുപ്പ് തോന്നിയ നിമിഷം...എന്നാലും ഏട്ടന് എന്നോടെങ്ങനെ ഇത്ര ക്രൂരനാവാൻ കഴിയുന്നു... വീട്ടിലെത്തിയതും അമ്മയുടെ ചോദ്യങ്ങൾക്കു മുഖം കൊടുക്കാതെ ഞാൻ റൂമിൽ കയറി വാതിലടച്ചു...കുറച്ചു കഴിഞ്ഞപ്പോഴേക്കും ആരോ കതകിൽ മുട്ടി... തുറന്നപ്പോൾ ശ്രീയേട്ടൻ മുന്നിൽ നിൽക്കുന്നു...മുഖം കോപം കൊണ്ട് വിറക്കുന്നുണ്ടായിരുന്നു... "നീ രാവിലെ ആരോടും പറയാതെ എങ്ങോട്ടാ പോയേ" "കോളേജിലോട്ട്... " "എന്നാൽ അതൊന്ന് പറഞ്ഞിട്ട് പൊയ്ക്കൂടേ നിനക്ക്.." ഏട്ടന്റെ ശബ്ദമുയർന്നിരുന്നു.. "എന്തിന്..? ഞാൻ എവിടെ പോയാലും നിങ്ങൾക്കെന്താ? ഞാൻ നിങ്ങളുടെ ആരുമല്ല... " "അമ്മൂ.." "അരുത്.. ഇനി എന്നെ അങ്ങനെ വിളിക്കരുത്.. അമ്മു എന്നു എന്നെ എന്റെ പ്രിയപ്പെട്ടവർ വിളിക്കുന്ന പേരാ.. 'സാറിന്' എന്നെ അവന്തിക എന്നു വിളിക്കാം..." പിന്നീട് ഞങ്ങൾ ഒന്നും തന്നെ സംസാരിച്ചില്ല... പിറ്റേന്ന് രാവിലെ ഞാൻ വീട്ടിൽ നിന്നും ഇറങ്ങിയത് ചില ഉറച്ച തീരുമാനങ്ങളുമായാണ്....... (തുടരും) വരണമാല്യം (ഭാഗം 10) ********************** വീട്ടിൽ നിന്നും ഇറങ്ങി ഞാൻ നേരെ പോയത് ജ്യോതി മിസ്സ്‌ ഇപ്പോൾ പഠിപ്പിക്കുന്ന കോളേജിലേക്കായിരുന്നു. സെക്യൂരിറ്റിയോട് ചോദിച്ചു മലയാളം ഡിപ്പാർട്മെന്റ് ലക്ഷ്യമാക്കി നടന്നു...അവിടെ ഇരിക്കുന്ന പ്രഫസർമാരിൽ ഒരാളോട് മിസ്സ്‌ എവിടെ എന്നു തിരക്കി... "എക്സ്ക്യൂസ്‌ മി മാഡം.." "യെസ്.." "എനിക്ക് ജ്യോതി മിസ്സിനെ ഒന്നു മീറ്റ് ചെയ്യണമായിരുന്നു..." "ജ്യോതി രണ്ടു ദിവസമായി ലീവിൽ ആണ്..കുട്ടി ആരാ?" "ഞാൻ...ഞാൻ മിസ്സിന്റെ ഒരു പഴയ സ്റ്റുഡന്റ് ആണ്...മാഡം എനിക്ക് മിസ്സിന്റെ നമ്പർ ഒന്നു തരോ? ഒരു അത്യാവശ്യ കാര്യം ഉണ്ടായിരുന്നു..." "ഓ അതിനെന്താ... തരാലോ.." അവരുടെ അടുത്ത് നിന്നും നമ്പർ വാങ്ങി ഞാൻ കോളേജിൽ നിന്നും ഇറങ്ങി...തൊട്ടപ്പുറത്തായി ഒരു പാർക്ക്‌ കണ്ടു...കുറച്ചു സമയം ഓരോന്ന് ആലോചിച്ചു പാർക്കിൽ ഇരുന്നു... **ഇന്നേ വരെ ഞാൻ ആരെയും വിഷമിപ്പിച്ചിട്ടില്ല... ആരോടും ഒരു കറുത്ത വാക്കു പോലും പറഞ്ഞിട്ടില്ല്യ...എന്നാൽ ഇന്ന് സാഹചര്യം എന്നെ അതിനു നിർബന്ധിതയാക്കിയിരിക്കുകയാണ്...** പിന്നെ രണ്ടും കല്പ്പിച്ചു ഫോൺ എടുത്തു... നോക്കിയപ്പോൾ ശ്രീയേട്ടന്റെ കുറെ മിസ്സ്ഡ് കാൾ.. കാവ്യയും വിളിച്ചിട്ടുണ്ട്... ആരെയും തിരിച്ചു വിളിക്കാൻ തോന്നിയില്ല...ജ്യോതി മിസ്സിന്റെ നമ്പർ ഡയൽ ചെയ്തു... "ഹലോ.. " "ജ്യോതി മിസ്സ്‌ അല്ലേ? " "അതെ.. ആരാ...? " "അവന്തിക... അങ്ങനെ പറഞ്ഞാൽ ചിലപ്പോൾ മിസ്സിന് മനസ്സിലാവില്ല... അവന്തിക ശ്രീജിത്ത്‌..." "ഓ അവന്തിക...പറയു.." "എനിക്ക് നിങ്ങളോട് ഒരുപാട് സംസാരിക്കാനുണ്ട്.. പക്ഷേ അത് ഈ ഫോണിലൂടെ പറഞ്ഞാൽ ശെരിയാവില്ല...ഞാൻ നിങ്ങളുടെ കോളേജിനടുത്തുള്ള പാർക്കിലുണ്ട്..." "ശെരി അവന്തിക... ഞാൻ അങ്ങോട്ട് വരാം..." **************** "അവന്തിക.." "അതെ...ഇരിക്കു.." "താങ്ക്സ്...തന്നെ പണ്ട് കണ്ട ചെറിയ ഒരു ഓർമ ഉണ്ട്... അതൊണ്ട് കണ്ടുപിടിക്കാൻ ബുദ്ധിമുട്ട് ഉണ്ടായില്ല...എന്താ തനിക്ക് എന്നോട് പറയാനുള്ളത്?" "എനിക്ക് പറയാനുള്ളത് എന്താണെന്ന് എന്നേക്കാൾ നന്നായി നിങ്ങൾക്കറിയാലോ..." "കുട്ടി എന്താ ഉദ്ദേശിക്കുന്നത്? " "വിവാഹത്തിന് മുൻപ് ശ്രീയേട്ടനു നിങ്ങളോട് അടുപ്പം ഉണ്ടായിരുന്നു...അത് അദ്ദേഹം എന്നോട് തുറന്നു പറഞ്ഞിട്ടുമുണ്ട്...പക്ഷേ ശ്രീയേട്ടൻ അംഗീകരിച്ചാലും ഇല്ലെങ്കിലും ഇന്ന് ഞാൻ ശ്രീയേട്ടന്റെ ഭാര്യയാണ്... അദ്ദേഹം കെട്ടിയ താലിയാണ് എന്റെ കഴുത്തിൽ കിടക്കുന്നത്...പഴയ ബന്ധം പുതുക്കാൻ ഇനി നിങ്ങൾ എന്റെ ശ്രീയേട്ടനെ കണ്ടാൽ... " "അവന്തിക....സൂക്ഷിച്ചു സംസാരിക്കണം.." "നിങ്ങളോട് ഇപ്പോൾ ഈ കാണിക്കുന്ന മാന്യത തന്നെ അധികമാണ്...ഒരു കോളേജ് അധ്യാപിക അല്ലേ നിങ്ങൾ..? വേറൊരു പെൺകുട്ടിയുടെ ജീവിതം തകർത്തിട്ട് നിങ്ങൾക്ക് എന്ത് സന്തോഷമാ കിട്ടുന്നെ? നാണമാവുന്നില്ലേ നിങ്ങൾക്ക്... ഇത്രത്തോളം അധഃപതിക്കാൻ...?? " "അവന്തിക... പ്ലീസ് സ്റ്റോപ്പ്‌ ഇറ്റ്.. " "നിങ്ങളെ പോലെ ഒരു സ്ത്രീയോട് സംസാരിക്കാൻ പോലും എനിക്ക് അറപ്പാണ്... ഇത്രയെങ്കിലും നിങ്ങളോട് പറഞ്ഞില്ലെങ്കിൽ അത് ഞാൻ എന്റെ മനസാക്ഷിയോട് ചെയ്യുന്ന തെറ്റായിരിക്കും..." പിന്നെ അധിക നേരം അവിടെ നിന്നില്ല...നിറകണ്ണോടെ ഞാൻ വീട്ടിലേക്ക് തിരിച്ചു.. വീട്ടിലെത്തിയപ്പോൾ നേരം സന്ധ്യയോടടുത്തിരുന്നു...അമ്മ ഉമ്മറത്തു തന്നെ ഉണ്ടായിരുന്നു... "അമ്മൂ...എന്താ മോളേ ഇതൊക്കെ? ഇത്രക്കും തീ തീറ്റിക്കാൻ മാത്രം ഞങ്ങൾ മോളോട് എന്ത് തെറ്റാ ചെയ്തെ? ആരോടും പറയാതെ വീട്ടിന്നു ഇറങ്ങാ...ഫോൺ എടുക്കാതിരിക്ക്യ...ശ്രീക്കുട്ടൻ നിന്നെ തിരക്കി പോയിരിക്കുവാ... സ്വന്തം മോളേ പോലെ കണ്ടു സ്നേഹിച്ചതിനുള്ള ശിക്ഷയാണോ ഇത്? " അമ്മയുടെ ചോദ്യങ്ങൾക്കൊന്നും എനിക്ക് ഉത്തരം ഇല്ലായിരുന്നു... ആ കാലിൽ വീണു ഞാൻ പൊട്ടിക്കരഞ്ഞു...അമ്മ എന്നെ എഴുന്നേൽപ്പിച്ചു... "എന്താ അമ്മടെ കുട്ടിക്ക് പറ്റ്യേ? ശ്രീക്കുട്ടനുമായി എന്തെങ്കിലും പ്രശ്നമുണ്ടോ? മോള് അമ്മയോട് പറ.. " "അമ്മ എന്നോടൊന്നും ചോദിക്കരുത്..പ്ലീസ്.. " ഞാൻ റൂമിലേക്ക് പോയി...മനസ്സ് വല്ലാതെ അസ്വസ്ഥമായിരുന്നു... **ശ്രീയേട്ടൻ കഴുത്തിലണിഞ്ഞ ഈ താലിക്കു ഏട്ടന്റെ മനസ്സിൽ യാതൊരു വിലയുമില്ല... ഏട്ടന് ഞാനിപ്പോൾ ഒരു ബാധ്യതയാണ്...ഇനിയും ഏട്ടന്റെ ജീവിതത്തിൽ ഞാൻ ഒരു കരടായി തുടരുന്നതിൽ അർത്ഥമില്ല...** "അമ്മൂ........." ശ്രീയേട്ടന്റെ ശബ്ദം എന്നെ ചിന്തകളിൽ നിന്നുണർത്തി...വാതിൽ തള്ളി തുറന്ന് ഏട്ടൻ അകത്തേക്കു വന്നു...ഏട്ടന്റെ മുഖം ദേഷ്യം കൊണ്ട് ചുവന്നിരുന്നു... "നീയിന്നു ജ്യോതിയെ കണ്ടിരുന്നോ? " "ഉവ്വ്.. " "എന്താ നീ അവളോട് പറഞ്ഞേ...?" ഞാൻ മൗനം പൂണ്ടു.. "ചോദിച്ചത് കേട്ടില്ലേ.....?" ഏട്ടൻ ശബ്ദമുയർത്തി... "പേടിക്കണ്ട ഭർത്താവിനെ വിട്ടു തരണം എന്നു കെഞ്ചാൻ പോയതല്ല...അവരുടെ മുഖത്തു നോക്കി നാലു വർത്തമാനം പറഞ്ഞില്ലെങ്കിൽ ഞാൻ ഇനിയും നിങ്ങളുടെ ഭാര്യ പദവി അലങ്കരിക്കുന്നതിൽ അർത്ഥമില്ലെന്നു തോന്നി..." "അമ്മൂ....സൂക്ഷിച്ചു സംസാരിക്കണം... എന്താ ഈ പറയുന്നേ എന്നു വല്ല ബോധവും ഉണ്ടോ നിനക്ക്...? " ഒഴുകി വന്ന കണ്ണുനീർ തടുക്കാൻ പാടുപെട്ടു കൊണ്ട് ഞാൻ ഏട്ടന് മറുപടി നൽകി.. "നല്ല ബോധത്തോടു കൂടി തന്നെയാ ഞാൻ സംസാരിക്കുന്നെ...ഏട്ടൻ എന്നെ ഭാര്യയായി അംഗീകരിക്കാത്തതിൽ എനിക്ക് യാതൊരു പരാതിയും ഇല്ലായിരുന്നു...ഏട്ടന്റെ സുഹൃത്തായി ജീവിതകാലം മുഴുവനും കഴിച്ചു കൂട്ടാനും ഞാൻ തയ്യാറായിരുന്നു... ആ സാമിപ്യം മാത്രമേ ഞാൻ ആഗ്രഹിച്ചുള്ളു...പക്ഷേ ഇവിടെ എന്നെ സുഹൃത്തായി കാണുമ്പോൾ പഴയ കാമുകിയുമായി ബന്ധം പുതുക്കാൻ പോവുന്ന നീചനാവും നിങ്ങൾ എന്നു ഞാൻ കരുതിയില്ല..." അടുത്ത നിമിഷം ശ്രീയേട്ടന്റെ കൈ എന്റെ കരണത്തു പതിഞ്ഞു... "ഛീ...ഇത്രയും വൃത്തി കേട്ട മനസ്സാണോ നിന്റെ...? അതേടീ നീ പറഞ്ഞതെല്ലാം ശെരിയാ...വെറുപ്പാ എനിക്ക് നിന്നോട്... ഇനിയെങ്കിലും എന്റെ ജീവിതത്തിൽ നിന്ന് ഒന്നു ഒഴിഞ്ഞു പൊയ്ക്കൂടേ...... " (തുടരും....) വരണമാല്യം (ഭാഗം 11) ********************** -അവസാന ഭാഗം- കവിൾത്തടം പുകയുമ്പോഴും ആ അടിയേക്കാൾ എന്നെ വേദനിപ്പിച്ചത് ഏട്ടന്റെ മൂർച്ചയേറിയ വാക്കുകളാണ്...അതിന്റെ ആഘാതം എന്റെ മനസ്സിനെയും ശരീരത്തെയും ഒരു പോലെ തളർത്തിയപ്പോൾ വീണു പോകാതിരിക്കാൻ ഞാൻ ജനാലക്കമ്പിയിൽ പിടി മുറുക്കി...അല്പനേരം വിദൂരതയിലേക്ക് നോക്കി നിന്നു...പുറത്ത് മഴ തിമർത്ത് പെയ്യുന്നു...ഒരു പക്ഷേ ഈ രാത്രി പ്രളയത്തിന്റെതാവാം.... പിന്നീട് റൂമിലേക്ക് നോക്കുമ്പോൾ ശ്രീയേട്ടൻ മേശ മേൽ തല വെച്ച് കിടക്കുകയാണ്...ബാഗിൽ നിന്നും ഒരു കടലാസ് എടുത്ത് ഞാൻ ഏട്ടന് നേർക്ക് നീട്ടി.... "ശ്രീയേട്ടാ...ഇത് വാങ്ങിക്കൂ ..." "എന്താ ഇത്?" "ഏട്ടന്റെ ജീവിതത്തിൽ നിന്നും എന്നോട് ഒഴിഞ്ഞു പോവാൻ ഏട്ടൻ തന്നെ പറഞ്ഞ സ്ഥിതിക്ക്... ഇതാ ..ഡിവോഴ്സ് പെറ്റിഷൻ ആണ്... " "അമ്മൂ...നീ...ഇത്..." സോറി അമ്മൂ.. ഞാൻ പെട്ടെന്നുള്ള ദേഷ്യത്തിൽ..." ഏട്ടന്റെ വാക്കുകൾ മുറിയുന്നുണ്ടായിരുന്നു... "ജ്യോതി മിസ്സിനെ കണ്ടു തിരിച്ചു വരുന്ന വഴി ഇതും സംഘടിപ്പിച്ചു...ഇതിന്റെ ഫോര്മാലിറ്റിസിനെ കുറിച്ചു കൂടുതലൊന്നും എനിക്കറിയില്ല...അധികം ബുദ്ധിമുട്ടിക്കാതെ പെട്ടെന്നു തന്നെ ഏട്ടന്റെ ജീവിതത്തിൽ നിന്നും പൊക്കോളാം ഞാൻ..." തേങ്ങൽ അടക്കിപ്പിടിച്ചു ഞാൻ അത് പറയുമ്പോൾ ഹൃദയം വിങ്ങുന്ന പോലെ തോന്നി.... "ഇത് നിന്റെ ഉറച്ച തീരുമാനമാണോ?" "അതെ ഏട്ടാ...ഏട്ടൻ അന്നു പറഞ്ഞ പോലെ ഈ ജീവിതനാടകം നമുക്ക് അവസാനിപ്പിക്കാം... എന്നെന്നേക്കുമായി... അമ്മുവിന് ഒരിക്കലും ജ്യോതി ആവാൻ കഴിയില്ല...അത് ഞാൻ ഏട്ടന്റെ അമ്മയെ പറഞ്ഞു മനസിലാക്കിക്കോളാം...ഇനിയും നിങ്ങളുടെ ആഗ്രഹത്തിന് അമ്മ എതിര് നിൽക്കില്ല..." "പിന്നെ ഏട്ടനോട് എനിക്ക് ഒരു അപേക്ഷ ഉണ്ട്.. അത് പറ്റില്ല എന്നു ഏട്ടൻ പറയരുത്... പ്ലീസ്.." "എന്താ അമ്മൂ...? " "ബന്ധം ഒഴിഞ്ഞാലും ഈ താലി.. അത്.. അതെനിക്ക് വേണം ഏട്ടാ...എന്റെ മരണം വരെ അതെന്റെ കഴുത്തിൽ വേണം...പേടിക്കണ്ട.. അവകാശം പറഞ്ഞു വരില്ല ഞാൻ...ശ്രീയേട്ടന്റെയും ജ്യോതി മിസ്സിന്റെയും ജീവിതത്തിൽ ഒരു കരടായി ഈ അമ്മു ഒരിക്കലും വരില്ല..." ഞാൻ പൊട്ടിക്കരഞ്ഞു... കൂടുതൽ നേരം ഏട്ടന് മുന്നിൽ നിൽക്കാൻ എനിക്ക് സാധിച്ചില്ല...ബാൽക്കണിയിൽ ഇരുന്ന് മനസ്സിന്റെ ഭാരം കണ്ണീരായി പൊഴിച്ചു...ആർത്തലക്കുന്ന പേമാരിയിൽ എന്റെ തേങ്ങൽ കേൾക്കാൻ ആരുമില്ലായിരുന്നു...മരവിച്ച മനസ്സോടെ ആ ഇരുപ്പിൽ തന്നെ എപ്പോഴോ മയങ്ങി... പിന്നീട് കണ്ണു തുറന്നപ്പോൾ കിഴക്ക് സൂര്യൻ ഉദിച്ചു തുടങ്ങിയിരുന്നു...ഇന്ന് മുതൽ അമ്മു തനിച്ചാവാൻ പോവാ.. പഴയ പോലെ...അച്ഛനു എല്ലാം താങ്ങാനുള്ള കരുത്ത് നൽകണെ എന്നു മാത്രം ഈശ്വരൻമാരോട് പ്രാർത്ഥിച്ചു...താഴെ പോയപ്പോൾ ആരും എഴുന്നേറ്റിട്ടില്ലായിരുന്നു...പെട്ടെന്ന് കുളിച്ചു ഫ്രഷ് ആയി...മുഖത്തു നല്ല നീര് വെച്ചിട്ടുണ്ടായിരുന്നു ... **ഏട്ടന് എന്നോട് വെറുപ്പാണിപ്പോൾ... ഇനി ഒരു നിമിഷം പോലും ഞാൻ ഇവിടെ നിൽക്കുന്നതിൽ അർത്ഥമില്ല...** കണ്ണു തുടച്ച് ഞാൻ ഡ്രസ്സ്‌ പാക്ക് ചെയ്യാൻ തുടങ്ങി...പെട്ടെന്ന് ശ്രീയേട്ടൻ അങ്ങോട്ട്‌ വന്നു... "ഓ.. നീ പാക്കിങ് തുടങ്ങ്യോ..." "ഉം..അമ്മയും അച്ഛനും എണീറ്റിട്ടില്ല... അവർ എണീറ്റ ഉടനെ യാത്ര ചോദിച്ചു ഞാൻ പോവും..." പെട്ടെന്ന് ഏട്ടൻ എന്റെ കയ്യിൽ നിന്നും ബാഗ് തട്ടിപ്പറിച്ചു വാങ്ങി... "ഇത്രയും നാൾ എല്ലാം സഹിച്ചു നീ എന്റെ കൂടെ കഴിഞ്ഞില്ലേ...ഈ ഒരു പകൽ കൂടെ നീ ഇവിടെ വേണം...അതു കഴിഞ്ഞ് നിനക്ക് പോവാം..." "ശ്രീയേട്ടാ... അത്.. " "മാസങ്ങളോളം ഒരുമിച്ച് കഴിഞ്ഞ അധികാരത്തിൽ തന്നെ പറയാ...ഈ ഒരു പകൽ കൂടെ നീ ഇവിടെ നിന്നേ പറ്റൂ..." ഞാൻ ഒന്നും മനസ്സിലാവാതെ ഏട്ടനെ നോക്കി... പിന്നീട് സമ്മതം മൂളി... കുറച്ചു കഴിഞ്ഞപ്പോൾ ഏട്ടൻ കാറെടുത്തു എങ്ങോട്ടോ പോവുന്നത് കണ്ടു...എന്തിനാ ഈ പകൽ കൂടെ എന്നോടിവിടെ നിൽക്കാൻ ഏട്ടൻ ആവശ്യപ്പെട്ടത്...ഒരു പക്ഷേ ഈ ഭാര്യ പദവിക്ക് വൈകുന്നേരം വരെ ഈശ്വരൻ ആയുസ്സ് തന്നിട്ടുണ്ടാവും... ഉച്ച കഴിഞ്ഞപ്പോൾ ഏട്ടൻ മടങ്ങി വന്നു...കാറിൽ നിന്നും രണ്ടു പേർ കൂടി ഇറങ്ങി...ആ കാഴ്ച്ച കണ്ടു ഞാൻ സ്തബ്ധയായി... "അവന്തിക എന്താ സൂക്ഷിച്ചു നോക്കുന്നത്... എന്നെ മനസ്സിലായില്ലേ..? ഞാൻ ജ്യോതി... ഇതെന്റെ ഭർത്താവ് അരുൺ...ഇന്ന് ഞങ്ങളുടെ വിവാഹം ആയിരുന്നു..." ഒരു ഞെട്ടലോടെ ഞാൻ ശ്രീയേട്ടനെ നോക്കി...ഏട്ടൻ പുഞ്ചിരിച്ചു...അപ്പോഴേക്കും അമ്മ അവിടേക്കു വന്നു...ജ്യോതി മിസ്സും ഭർത്താവും അമ്മയുടെ അനുഗ്രഹം വാങ്ങി...ഞങ്ങളെ അവരുടെ വീട്ടിലേക്ക് ക്ഷണിച്ചു രണ്ടു പേരും യാത്ര ചോദിച്ചിറങ്ങി... ഞാൻ റൂമിലോട്ട് പോയി...കുറച്ചു നേരം കഴിഞ്ഞ് ശ്രീയേട്ടൻ അവിടേക്ക് വന്നു... "അമ്മൂ...ഇനി... ഇനി അമ്മൂന് പോണോ? " "ശ്രീയേട്ടാ... എനിക്ക്... എനിക്കിത് വിശ്വസിക്കാൻ കഴിയുന്നില്ല..." "വിശ്വസിക്കണം അമ്മൂ...വിവാഹത്തിനു ശേഷം ഞാൻ ജ്യോതിയെ പല തവണ മീറ്റ് ചെയ്തിട്ടുണ്ട്... പക്ഷേ അത് അമ്മു പറഞ്ഞ പോലെ പഴയ ബന്ധം പുതുക്കാനല്ല...പുതിയ ഒരു ജീവിതത്തിനു തയ്യാറാവണമെന്ന് അവളെ നിർബന്ധിക്കാനായിരുന്നു... വിവാഹശേഷം അമ്മുവിനെ മനസ്സു കൊണ്ട് അംഗീകരിക്കാൻ എനിക്ക് കഴിഞ്ഞിരുന്നില്ല എന്നത് സത്യമാണ്...പക്ഷേ പലപ്പോഴും നിന്റെ നിഷ്കളങ്കമായ സ്നേഹത്തിനു മുന്നിൽ ഞാൻ തോറ്റു പോവുന്ന പോലെ തോന്നി..എത്രയൊക്കെ അവഗണിച്ചിട്ടും നീ എന്നെ ജീവന് തുല്യം സ്നേഹിച്ചു...ജ്യോതി എന്നല്ല മറ്റൊരു പെൺകുട്ടിക്കും എന്റെ അമ്മൂനെ പോലെ എന്നെ സ്നേഹിക്കാൻ കഴിയില്ല എന്നു മനസിലാക്കിയപ്പോൾ എല്ലാം മറന്നു പുതിയ ഒരു ജീവിതം തുടങ്ങാൻ എന്റെ മനസ്സ് വെമ്പുകയായിരുന്നു അമ്മൂ... പക്ഷേ ഞാൻ കാരണം ജ്യോതിക്കൊരു ജീവിതം ഇല്ലാതാകുമോ എന്ന പേടിയായിരുന്നു മനസ്സു നിറയെ... അങ്ങനെ വന്നാൽ ആ ശാപം എന്റെ അമ്മൂന് വരും...അതുകൊണ്ടാണ് ജ്യോതി പുതിയ ഒരു ജീവിതം തുടങ്ങുന്ന വരെ എന്റെ അമ്മൂനെ ഒരു സുഹൃത്തായി കാണാമെന്നു കരുതിയത്..." നിറഞ്ഞ കണ്ണോടെ ഏട്ടൻ തുടർന്നു.. "എത്ര നിർബന്ധിച്ചിട്ടും ജ്യോതി മറ്റൊരു വിവാഹത്തിന് തയ്യാറാവാതിരുന്നപ്പോൾ ഞാൻ ആകെ തളർന്നു...എന്റെ അമ്മൂനോടുള്ള സ്നേഹമെല്ലാം മറച്ചു വെച്ച് ദേഷ്യം അഭിനയിച്ചു... നിനക്കറിയോ അമ്മൂ... നീ അന്നു പിറന്നാൾ സമ്മാനം തന്നപ്പോൾ നിന്നെ വാരിപ്പുണരാൻ എനിക്ക് തോന്നിയതാണ്...നിന്നെ വേദനിപ്പിച്ചു സംസാരിച്ചതിന് മനസ്സു കൊണ്ട് ഒരായിരം തവണ ഞാൻ മാപ്പ് പറഞ്ഞു...പിറ്റേന്ന് തന്നെ ജ്യോതിയെ കണ്ടു ഞാൻ പൊട്ടിക്കരഞ്ഞു...ഇനിയും എന്റെ അമ്മൂനെ എനിക്ക് വേദനിപ്പിക്കാൻ വയ്യെന്ന് പറഞ്ഞ്...ഒടുക്കം അവൾ വിവാഹത്തിന് സമ്മതിച്ചു... എല്ലാം അറിഞ്ഞു കൊണ്ടു തന്നെയാണ് അവളുടെ മുറച്ചെറുക്കൻ അരുൺ അവളെ സ്വീകരിച്ചത്...ഈ സന്തോഷം പങ്കു വെക്കാൻ ഓടി വന്നപ്പോഴേക്കും അമ്മു എന്നെ ഒരുപാട് തെറ്റിദ്ധരിച്ചിരുന്നു...ഒരിക്കലും ഞാൻ കേൾക്കാൻ ആഗ്രഹിക്കാത്ത വാക്കുകൾ അമ്മുവിന്റെ അടുത്ത് നിന്നും കേട്ടപ്പോൾ സ്വയം മറന്നു തല്ലിപ്പോയതാണ്...എല്ലാറ്റിനും ഈ ശ്രീയേട്ടനോട് ക്ഷമിക്ക് അമ്മൂ..." എന്റെ മുന്നിൽ കൈകൂപ്പി നിന്നു തേങ്ങുന്ന ഏട്ടനെ കണ്ടപ്പോൾ എനിക്ക് സഹിച്ചില്ല... ആ കാൽക്കൽ വീണു ഞാൻ പൊട്ടിക്കരഞ്ഞു... "ഞാനാ ഏട്ടനോട് ക്ഷമ ചോദിക്കേണ്ടത്... എന്റെ ഏട്ടനെ തെറ്റിദ്ധരിച്ചതിന്... " ഏട്ടൻ എന്നെ എഴുന്നേൽപ്പിച്ചു... എന്റെ കണ്ണീരിനെ അധരങ്ങൾ കൊണ്ട് ഒപ്പിയെടുത്തു... ആ നെഞ്ചിലൊട്ടു ചേർത്തു പിടിച്ചു എന്നെ ഇറുകെ പുണർന്നു...സങ്കടം തീരുന്ന വരെ ഞാൻ ആ നെഞ്ചിൽ കിടന്നു കരഞ്ഞു...ആറേഴു മാസം ഞങ്ങൾ മനസ്സിലടക്കിപ്പിടിച്ച സ്നേഹം മുഴുവൻ ആ രാത്രിയിൽ കരകവിഞ്ഞൊഴുകി...ഒടുക്കം ഏട്ടന്റെ കൈക്കുള്ളിൽ തളർന്നുറങ്ങുമ്പോൾ ഏട്ടൻ എന്നെ വിളിച്ചു.... "അമ്മൂ...." "എന്താ ഏട്ടാ..? " "അതേയ്...ആ ഡയറിയിലെ കീറിക്കളഞ്ഞ പേജുകളിൽ എന്തായിരുന്നു..? " "ഇപ്പോഴാണോ മനുഷ്യാ ഇതൊക്കെ ചോദിക്കണേ...അതിലേയ് എനിക്ക് ഒരാളോടുള്ള ഇഷ്ടമായിരുന്നു.. " "ആ ആളുടെ നെഞ്ചിലല്ലേ അമ്മുട്ടി ഇപ്പൊ കിടക്കുന്നെ?" ഞാൻ അത്ഭുതത്തോടെ ഏട്ടനെ നോക്കി.. "നോക്കണ്ട...അമ്മുന്റെ ബെസ്റ്റി കാവ്യ എന്നോടെല്ലാം പറഞ്ഞിരുന്നു... കുറച്ചു ദിവസങ്ങൾക്കു മുൻപ്..." പെട്ടെന്നു എന്റെ കണ്ണു നിറഞ്ഞു... എന്റെ നെറ്റിയിൽ ചുംബിച്ചു കൊണ്ട് ഏട്ടൻ പറഞ്ഞു... "ഈ സ്നേഹത്തിനോക്കെ ഉള്ളത് പലിശ സഹിതം ഞാൻ തിരിച്ചു തന്നോളാം ട്ടോ അമ്മുട്ടിയേ.." ഏട്ടൻ എന്നെ ഒന്നൂടെ ചേർത്തു പിടിച്ചു...ആ നിമിഷം ലോകത്തിലെ ഏറ്റവും ഭാഗ്യവതി ഞാനാണെന്ന് തോന്നിപ്പോയി...... **************************** (വർഷങ്ങൾക്കു ശേഷം....... ) "പ്രഫസർ അവന്തിക ശ്രീജിത്ത്‌..." "യെസ്..." "ഇന്നത്തെ ക്ലാസ്സെല്ലാം കഴിഞ്ഞ സ്ഥിതിക്ക് മാഡം വന്നു കാറിൽ കയറു..." "ഇല്ലെങ്കിൽ..." "തൂക്കിയെടുത്തിട്ട് അതിലേക്കിടും...വന്നു കയറെടി കാ‍ന്താരി..." "കാ‍ന്താരി ശ്രീയേട്ടന്റെ കെട്ടിയോൾ..." "ആ അതന്നെ പറഞ്ഞേ... " "ഒന്നു പോ ശ്രീയേട്ടാ.. " **അമ്മു ഇപ്പോൾ പ്രഫസറാ ട്ടോ...ശ്രീയേട്ടന്റെ അതേ കോളേജിൽ തന്നെ...ഞങ്ങൾക്ക് കൂട്ടിനു ഒരാള് കൂടിയുണ്ട്.. ** "ഈ അമ്മക്ക് കോളേജ് വിട്ടാൽ വേഗം ഇങ്ങു പോന്നൂടെ...എത്ര നേരായി ഞാനും അച്ഛനും കാത്തു നിക്കുന്നു... ?" "അങ്ങനെ പറഞ്ഞു കൊടുക്ക് മാളൂട്ടി.. " "ഒന്നു പോ ശ്രീയേട്ടാ... സോറി മാളൂ...അമ്മ നാളെ തൊട്ട് നേരത്തെ വരാം ട്ടോ... ഉമ്മ." "ഓ... നമ്മക്കൊന്നും ഇല്ല... ഹും.." "അയ്യട...കിന്നരിക്കാതെ വണ്ടിയോടിക്ക് മാഷേ..." ശ്രീയുടെയും അമ്മുവിന്റെയും വണ്ടി മുന്നോട്ടു പോവുകയാണ്...ഇണക്കങ്ങളും പിണക്കങ്ങളുമായി.... സന്തോഷകരമായ ഒരു ജീവിതയാത്ര....കൂട്ടിനു ഒരു കൊച്ചു കുറുമ്പി മാളൂട്ടിയും.അനുരാധ (അവസാനിച്ചു....)
❤വരണമാല്യം❤ ഫുൾ പാർട്ട് @കിസ്സകളുടെ സുൽത്താൻ പതിവുപോലെ ഉറക്കത്തിന്റെ സുഖം വേണ്ടുവോളം ആസ്വദിക്കുമ്പോഴാണ് ആരോ കുലുക്കി വിളിക്കുന്നത്... കണ്ണ് പതുക്കെ തുറന്നപ്പോൾ അമ്മക്കുട്ടി മുഖവും വീർപ്പിച്ചു നിൽക്കുന്നുണ്ട്... "എന്തിനാ അമ്മേ ഇത്ര നേരത്തെ വിളിച്ചു കൂവുന്നേ? കുറച്ചു നേരം കൂടെ ഉറങ്ങിയാൽ ആകാശം ഇടിഞ്ഞു വീഴോ? "നേരത്തെയോ?? സമയം നോക്കെടീ മടിച്ചി കോതേ... അമ്മു വേഗം കുളിച്ചു അമ്പലത്തിൽ പോയി വന്നേ.. ഇനിയും വൈകിയാൽ നടയടക്കും " "ഈ അമ്മയെ കൊണ്ടു ഞാൻ തോറ്റല്ലോ... അമ്പലത്തിൽ വൈകീട്ട് പോവാം ... ഞാനുറങ്ങട്ടെ ". "പറഞ്ഞതനുസരിക്ക് അമ്മു... ഇന്നത്തെ ദിവസ ത്തിന്റെ പ്രത്യേകത മറന്നോ നിയ്യ്? ഇന്നു മകര മാസത്തിലെ തൃക്കേട്ടയാ .. നിന്റെ ജന്മനാള്". പറഞ്ഞ പോലെ ഇന്നെന്റെ പിറന്നാളാണല്ലോ... വയസു വീണ്ടും ഒന്ന് കൂടി.. ഇരുപത്തിയൊന്നിലെത്തി. "നീയിത് എന്ത് ആലോചിച്ചു നിൽകുവാ അമ്മു.. വേഗം കുളിച്ചു തൊഴുതു വാ...മോൾക് എന്തൊക്കെയോ സർപ്രൈസ് ഒരുക്കി വെച്ചിട്ടുണ്ട് അച്ഛൻ " പറഞ്ഞ പോലെ അച്ഛനിതെവിടെ പോയി... അല്ലെങ്കിൽ പിറന്നാളിന് അമ്മുട്ടി എന്നും വിളിച്ചു ഒരു മുത്തം തന്നിട്ട് എഴുന്നേൽപ്പിക്കുന്നത് അച്ഛനാണല്ലോ.. അമ്മ പറഞ്ഞതനുസരിച് കുളിച്ചു അമ്പലത്തിലേക്കോടുമ്പോഴാണ് മുത്തശ്ശിടെ പരാതി "ഇതെന്ത് വേഷാ അമ്മുട്ട്യേ.. അമ്പലത്തിൽ പോവുമ്പഴേലും നിനക്ക് ഒരു സെറ്റ് മുണ്ട് ഉടുത്തൂടെ?? " "എന്റെ അമ്മുട്ടിക് സെറ്റ് ഉടുക്കാനുള്ള പ്രായം ഒന്നുമായിട്ടില്യ.. അമ്മയൊന്നു ചുമ്മാതിരുന്നേ..അച്ഛന്റെ കുട്ടി ചുരിദാറിട്ടു പോയാൽ മതിട്ടോ ... ഹാപ്പി ബെർത്ഡേ അമ്മുട്ടി " "അച്ഛനോട് ഞാൻ പിണക്കാ... ഇപ്പോഴാണോ എന്നെ വിഷ് ചെയ്യുന്നേ?" "സോറി അമ്മുസേ അച്ഛൻ കാലത്ത് കുറച്ചു തിരക്കിൽ പെട്ടു... മോൾടെ പിണക്കം മാറ്റാനുള്ള ചിലതൊക്കെ ഇവിടുണ്ട്..വേഗം അമ്പലത്തിൽ പോയി വന്നാൽ തരാം " "നീയാ ഈ പെണ്ണിനെ ഇങ്ങനെ ലാളിച്ചു വഷളാക്കണേ. നാളെ മറ്റൊരു വീട്ടിൽ കേറിച്ചെല്ലാനുള്ളതാ അത് മറക്കണ്ട..." മുത്തശ്ശിയുടെ സ്ഥിരം പല്ലവിക്കു അച്ഛനാണ് മറുപടി കൊടുത്തേ.. "എന്റെ അമ്മുട്ടിയെ പൊന്നു പോലെ നോക്കുന്ന ഒരിടത്തേക്കേ ഞാൻ അവളെ കൊടുക്കു " "അല്ലേലും എന്റെ അച്ചു സൂപ്പറാ... ഉമ്മ " "ഈ കാന്താരിയെ കൊണ്ടു ഞാൻ തോറ്റു " അച്ഛനൊരു നുള്ളും കൊടുത്ത് ഞാൻ അമ്പലത്തിലേക്ക് ഓടി.. സത്യം പറഞ്ഞാൽ പോകുന്ന വഴി മുഴുവൻ അച്ഛന്റെ വാക്കുകളായിരുന്നു മനസ്സിൽ.. അധികം വൈകാതെ എനിക്കെന്റെ അച്ഛനേം അമ്മേം വീടും എല്ലാം വിട്ടു പോവേണ്ടി വരില്ലേ..."എന്റെ അച്ഛനെ പോലുള്ള ഒരാളെ തന്നെ എനിക്ക് തരണേ കണ്ണാ... "ഇന്നത്തെ പ്രാർത്ഥന മുഴുവൻ അതായിരുന്നു... തിരിച്ചു വീട്ടു മുറ്റത്തെത്തിയപ്പോൾ അവിടെ ഒരു വട്ടമേശ സമ്മേളനം...അമ്മയും അച്ഛനും മുത്തശ്ശിയും അമ്മാവന്മാരും എല്ലാമുണ്ട്.. എന്റെ കണ്ണാ ഇനി വല്ല കല്യാണ ആലോചനയും ആയിരിക്കോ... ഏയ് എന്റെ പിറന്നാള് കൂടാൻ വന്നതാവും എല്ലാരും.. അങ്ങനെ സമാധാനിച്ചു എല്ലാർക്കും ഒരു ചിരിയും കൊടുത്ത് അകത്തേക്കോടുമ്പോഴാണ് അച്ഛൻ വിളിച്ചത്.. "അമ്മുട്ടി ഒന്നു വന്നേ " "എന്താ അച്ഛാ? " ഹാപ്പി ബെർത്ഡേയ് മോളു എന്നും പറഞ്ഞു അച്ഛൻ ഒരു പൊതി കയ്യിൽ തന്നു... തുറന്നു നോക്കിയപ്പോൾ എനിക്ക് ഏറ്റവും പ്രിയപ്പെട്ട പാലക്കാ നെക്‌ലേസ്..അച്ഛനോട് താങ്ക്സ് പറഞ്ഞു കെട്ടിപ്പിടിച്ചു.. പുറകെ അമ്മാവന്മാരുടെ വക സമ്മാനങ്ങളും കിട്ടി.. "അമ്മക്കുട്ടി എനിക്കൊന്നും തരുന്നില്ലേ? "അമ്മയോട് അങ്ങനെ ചോദിച്ചതും എന്നെ കെട്ടിപ്പിടിച്ചൊരു ഉമ്മ തന്നു..." ഇതേ ഉള്ളു അമ്മുട്ടിക് തരാൻ അമ്മയുടേല്.."അമ്മയുടെ കണ്ണ് നിറഞ്ഞു കൂടെ എന്റെയും... അപ്പോൾ വല്യമ്മമായാണ് പറഞ്ഞത് അമ്മുട്ടിക് വല്യ ഒരു സമ്മാനം ഞങ്ങൾ കണ്ടു വെച്ചിട്ടുണ്ട്... ഞാൻ കൗതുകത്തോടെ അച്ഛനെ നോക്കി.. അച്ഛൻ പുഞ്ചിരിച്ചു കൊണ്ട് എന്നെ ചേർത്ത് നിർത്തി പറഞ്ഞു.. "എന്റെ അമ്മുട്ടിയെ കാണാൻ ഇന്നു ഒരാള് വരും.. " "അച്ഛാ അത്.... " "മോളുടെ ആഗ്രഹങ്ങളെല്ലാം മറ്റാരേക്കാളും നന്നായി അച്ഛനറിയാം...മോളുടെ പഠനം തുടരാനും ജോലി നേടാനും മോളെ ഏറ്റവും അധികം സഹായിക്കാൻ കഴിവുള്ള ആള് തന്നെയാ ഇത്... പോരാത്തതിന് മോൾക് ഒരുപാട് ഇഷ്ടമുള്ള ആളും.. " ഞാൻ ഒന്നും മനസിലാകാതെ അച്ഛനെ നോക്കി... "ആരാ അച്ഛാ സസ്പെൻസ് വിട്ടു ആളാരാ പറയു " അച്ഛൻ ഒരു കള്ളച്ചിരി ചിരിച്ചു... എന്നിട്ട് ആളെ പറഞ്ഞു... അത് കേട്ടതും ഞാൻ ഞെട്ടിത്തരിച്ചു.... (തുടരും ) വരണമാല്യം (ഭാഗം 2) "ശ്രീജിത്ത്‌ സാർ " ഒരു നിമിഷത്തെ മൗനത്തെ ഭേദിച്ചു കൊണ്ട് ഞെട്ടൽ മാറാതെ ഞാൻ അച്ഛനോട് ചോദിച്ചു, "സാറോ? " "അതെ അമ്മു.. നിന്റെ ഹീറോ ആയിരുന്ന അതേ ശ്രീജിത്ത്‌ സാർ". അച്ഛൻ ചിരിച്ചുകൊണ്ടാണ് പറഞ്ഞത്. "അമ്മൂ നമ്മുടെ കുടുംബത്തിലെ ആദ്യത്തെ കല്യാണാ ട്ടോ.. കേമാക്കണ്ടേ നമുക്ക്? "വല്യമ്മാമ അത് പറഞ്ഞപ്പോൾ എനിക്ക് സങ്കടമാണ് വന്നത്. എല്ലാരും എന്തൊരു ഉത്സാഹത്തിലാ.. "അമ്മുട്ട്യേ സ്വപ്നമൊക്കെ പിന്നെ കാണാം, മോള് പോയി വല്ലതും കഴിച്ചു വേഗം സാരിയൊക്കെ ഉടുത്തു സുന്ദരിക്കുട്ടിയായി നിലക്ക്.. അവർ കുറച്ചു കഴിയുമ്പോഴേക്കും എത്തും..ഞാൻ കഴിച്ച ഉടനെ റൂമിലോട്ട് പോയി....ഒരു നീല പട്ടു സാരി അവിടെ വെച്ചിട്ടുണ്ട്...അതിലേക്ക് നോക്കുമ്പോൾ അമ്മ വന്നു... "ഇതുടുത്തിട്ടു വേണം അമ്മു അവരുടെ മുന്നിൽ നിൽക്കാൻ " " എന്തിനാ അമ്മേ ഇതൊക്കെ.. സാർ എന്നെ കാണാത്തതൊന്നുമല്ലല്ലോ". "പറഞ്ഞത് അനുസരിക്ക് അമ്മുസേ... നിന്റെ സാർ മാത്രമല്ല വേറെയും ആൾക്കാർ ഉണ്ടാവും.... എന്റെ അമ്മുട്ട്യേ ആരും കുറ്റം പറയരുത്" അമ്മ പോയതും ഞാനെന്റെ പഴയ ഡയറി എടുത്തു... എല്ലാ പേജുകളും കീറിക്കളഞ്ഞിരിക്കുന്നു... വേറാരുമല്ല ഞാൻ തന്നെയാണ്.... എന്തൊക്കെയാ ഈശ്വരാ സംഭവിക്കുന്നത്... അച്ഛൻ പറഞ്ഞതു പോലെ ഒരു കാലത്ത് എന്റെ ഹീറോ ആയിരുന്നു സാർ... പക്ഷേ... പക്ഷേ... ഓർമ്മകൾ ഒരു വർഷം പുറകോട്ടു പോയി... ഫൈനൽ ഇയർ ബിഎസ് സി ക്ലാസ്സ്‌ തുടങ്ങിയ സമയം... കോളേജ് അദ്ധ്യാപിക ആവാനുള്ള ആഗ്രഹം കൊണ്ട് സ്വന്തം ഇഷ്ടപ്രകാരം തന്നെ എടുത്ത കോഴ്സ് ആണ്... ഫിസിക്സ്‌ എന്ന വിഷയം കയ്യിൽ നിന്ന് പോയി എന്ന് കരുതി വിഷമിച്ചിരുന്ന ഒരു ഘട്ടം ആയിരുന്നു അത്... ഉറക്കം തൂങ്ങാനുള്ള ഒരു സ്ഥലമായി ക്ലാസ്സ്‌ റൂം മാറിക്കൊണ്ടിരിക്കുന്ന സമയത്താണ് ശ്രീജിത്ത്‌ സാറിന്റെ വരവ്.... അവിവാഹിതൻ.. കാണാൻ അത്ര ചുള്ളാനൊന്നുമല്ല...പക്ഷെ ക്ലാസ്സിലെ ഒന്നടങ്കം കുട്ടികളുടെയും ആരാധനാ കഥാപാത്രമായി മാറുകയായിരുന്നു സാർ... ഒപ്റ്റിക്‌സും മെക്കാനിക്‌സുമെല്ലാം ഒരു കഥ പോലെ പറഞ്ഞു തരാൻ സാറിനു പ്രത്യേക കഴിവായിരിന്നു..എന്നാൽ അറിവുണ്ടെന്ന അഹങ്കാരം തെല്ലും ഇല്ലാത്ത ഒരു മനുഷ്യൻ... ക്ലാസ്സിൽ തമാശകൾ പറഞ്ഞും എല്ലാവരുമായും സൗഹൃദം പങ്കിട്ടും കുട്ടികളിലൊരാളായി മാറുകയായിരുന്നു സാർ...കൈവിട്ടു പോയെന്നു കരുതിയ ഫിസിക്സ്‌ തിരിച്ചു കിട്ടിയപ്പോൾ ഞാൻ ക്ലാസ്സിൽ ഒന്നാമതുമായി...നിരന്തരം സംശയങ്ങൾ ചോദിച്ചു ഞാൻ സാറിനെ ശല്യം ചെയ്യുന്നത് കൊണ്ട് അതിന്റെ ഒരു അടുപ്പം സാറും എന്നോട് കാണിച്ചു... ചുരുക്കി പറഞ്ഞാൽ ഞങ്ങൾ കട്ട ചങ്ക്‌സ് ആയി... പക്ഷേ ഇതിനിടക്കെപ്പൊഴോ എന്റെ ഉള്ളിൽ സാറിനോടുള്ള പ്രണയം മൊട്ടിട്ടു... വീട്ടിലെത്തിയാൽ അച്ഛനോടും അമ്മയോടും സാറിനെ കുറിച്ച് മാത്രമായി സംസാരം....എന്റെ ഡയറി മുഴുവൻ സാറിനെ കുറിച്ചുള്ള വരികളായിരുന്നു..പലപ്പോഴും ക്ലാസ്സിനിടയിൽ സാർ എനിക്ക് മനസിലാവുന്നുണ്ടോ എന്ന് തിരക്കും..അപ്പോഴൊക്കെ സാറിനു എന്നോടെന്തോ ഉണ്ടെന്നും പറഞ്ഞു ആതിരയും കാവ്യയും കളിയാക്കാറുണ്ടായിരുന്നു... അന്നത്തെ എന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളായിരുന്നു അവർ.... എനിക്ക് സാറിനോടുള്ള ഇഷ്ടം അവർക്കും അറിയാം.... അങ്ങനെയിരിക്കുയുമ്പോഴാണ് മലയാളം ഡിപ്പാർട്മെൻറിലെ ജ്യോതി മിസ്സുമായി സാറിനു അടുപ്പമുണ്ടെന്ന് പറഞ്ഞു കേട്ടത്.... ആദ്യമൊക്കെ ഗോസ്സിപ്പ് ആണെന്നാണ് കരുതിയത്.... പിന്നീട് അത് സത്യമാണെന്നു മനസിലായപ്പോഴേക്കും ഞാൻ ആകെ തകർന്ന്പോയിരുന്നു... പിന്നെ സാറിന്റെ ക്ലാസുകൾ മനഃപൂർവം കട്ട്‌ ചെയ്തു... ഒരിക്കൽ സാർ അതിനെന്നെ വഴക്കും പറഞ്ഞു.. സാറിനെ മിസ്സിന്റെ കൂടെ കാണുമ്പോൾ തന്നെ എനിക്ക് സങ്കടം വരും.. എല്ലാവരോടും ഒരു തരം ദേഷ്യമായിരുന്നു കുറച്ചു കാലം... സാറിനെ കാണാതിരിക്കാൻ വേണ്ടിയാണു പിജിക്കു മറ്റൊരു കോളേജിൽ ചേർന്നത്...ക്ലാസ്സ്‌ തുടങ്ങി ഒരാഴ്ച ആയെ ഉള്ളു... അപ്പോഴാണ് ഇങ്ങനൊരു കല്യാണാലോചന.... ആലോചിച്ചിട്ട് ഒരു എത്തും പിടിയും കിട്ടുന്നില്ല... അമ്മ കതകിൽ മുട്ടിയപ്പോഴാണ് ഞാൻ ചിന്തകളിൽ നിന്നും ഉണർന്നത്.. "അമ്മൂ..നീ റെഡി ആയില്ലേ?? അവരൊക്കെ ദേ എത്തി"....(തുടരും ) വരണമാല്യം (ഭാഗം 3) അതു കേട്ടതും എന്റെ ഉള്ളൊന്നു പിടഞ്ഞു. സാരി എങ്ങനെയൊക്കെയോ വലിച്ചു വാരി ചുറ്റി ഞാൻ കതക് തുറന്നു.. "ഈ കുട്ടിയെകൊണ്ടു ഞാൻ തോറ്റു. ഇങ്ങനെയാണോ സാരി ചുറ്റുന്നേ? " അമ്മ സ്നേഹത്തോടെ ശാസിച്ചു സാരിയൊക്കെ വൃത്തിയായി ഉടുപ്പിച്ചു..എന്റെ വെപ്രാളം കണ്ട് അമ്മ ചിരിച്ചോണ്ട് പറഞ്ഞു "ന്റെ അമ്മുട്ട്യേ അവർ നിന്നെ പിടിച്ചു തിന്നൊന്നൂല്യ.. അമ്മ താഴോട്ടു ചെല്ലട്ടെ..അച്ഛൻ വിളിക്കും അപ്പോൾ മോൾ ഇറങ്ങി വന്നാൽ മതി..നല്ല മിടുക്കിക്കുട്ടി ആയിട്ടു വേണം അവർക്കു മുന്നിൽ നിൽക്കാൻ ട്ടോ ".. ഞാൻ തല കുലുക്കി.. അമ്മ എന്റെ നെറ്റിയിലൊരു മുത്തവും തന്നു താഴേക്കിറങ്ങി... ഈശ്വരാ എന്നാലും ഇതെങ്ങനെ സംഭവിച്ചു? അപ്പോൾ ജ്യോതി മിസ്സ്‌..! "അമ്മൂ " കൂടുതൽ ആലോചിക്കുന്നതിനു മുൻപ് അച്ഛൻ വിളിച്ചു... ഞാൻ വിറച്ചു വിറച്ചാണ് താഴേക്കിറങ്ങിയത്. ഞെഞ്ചിടിപ്പിന്റെ ശബ്ദം ഉച്ചത്തിലാവുന്ന പോലെ...താഴെ എത്തിയതും അച്ഛൻ എന്റെ കൈ പിടിച്ചു കൊണ്ട് അവരുടെ അടുത്തേക്കു പോയി.. "ഇതാണ് ഞങ്ങളുടെ അമ്മുട്ടി...അവന്തിക എന്നാ ട്ടോ പേര്... ഞങ്ങൾക്കെല്ലാം ഇവൾ അമ്മു ആണ്".. അച്ഛൻ എന്നെ അവർക്കു പരിചയപ്പെടുത്തുമ്പോൾ ഞാൻ നാണം കൊണ്ടും പരിഭ്രമം കൊണ്ടും തല കുനിച്ചു നിൽക്കുകയായിരുന്നു.. "അവന്തികയെ കുറിച്ച് ശ്രീക്കുട്ടൻ എപ്പോഴും പറയാറുണ്ടായിരുന്നു... വളരെ ടാലന്റഡ് ആയ കുട്ടി ആണെന്ന്...എന്തായാലും മോളെ ഞങ്ങൾക്കൊക്കെ ഒത്തിരി ഇഷ്ടായി ട്ടോ" സാറിന്റെ അമ്മ അതു പറഞ്ഞപ്പോൾ ഒത്തിരി സന്തോഷം തോന്നി.. അപ്പോൾ സാർ എന്നെ കുറിച്ച് വീട്ടിലൊക്കെ പറഞ്ഞിട്ടുണ്ട്... പക്ഷേ കക്ഷി എന്നെ ഒന്നു നോക്കുന്നു പോലും ഇല്ല... വല്യമ്മാമയുമായി കത്തി വെച്ചോണ്ടിരിക്ക്യ...സാറിന്റെ വീട്ടുകാരെയൊക്കെ എനിക്ക് ഒത്തിരി ഇഷ്ടായി.. പ്രത്യേകിച്ചും ചേച്ചിയെ..എല്ലാരും യാത്ര പറഞ്ഞു ഇറങ്ങിയപ്പോൾ അച്ഛൻ പറഞ്ഞാണ് ഞാൻ അറിഞ്ഞത് ഇത് ഒരു ബ്രോക്കർ വഴി വന്ന ആലോചന ആണെന്ന്.. വൈകീട്ട് സാറിന്റെ വീട്ടിൽ നിന്നും അവർക്ക് സമ്മതം ആണെന്നും പറഞ്ഞു വിളിച്ചു... പിന്നെ എല്ലാം പെട്ടെന്നായിരുന്നു..അച്ഛനും അമ്മാവന്മാരും സാറിന്റെ വീട് കാണാൻ പോയി..നിശ്ചയത്തിന്റെ തിയ്യതി കുറിച്ചു..സാറിന്റെ സമ്മദത്തോടെയാണോ ഈ വിവാഹം.. അതോ വീട്ടുകാരുടെ നിർബന്ധത്തിനു വഴങ്ങി സാർ സമ്മദിച്ചതാവോ... ഒരുപാട് ചോദ്യങ്ങൾ എന്റെ മനസ്സിലുണ്ടായിരുന്നു... കാവ്യയെയും അതിരയെയും വിളിച്ചു പറഞ്ഞപ്പോൾ അവർ പറഞ്ഞത് സാറിനു ഇഷ്ടമല്ലെങ്കിൽ നിന്നോട് പറയില്ലേ... ജ്യോതി മിസ്സുമായി സാറിനു സൗഹൃദം മാത്രമേ ഉണ്ടാവു എന്നൊക്കെയാണ്.. പിന്നെ ഞാനും അങ്ങനെ വിചാരിച്ചു സമാധാനിച്ചു.... ദിവസങ്ങൾ ശരവേഗത്തിൽ പാഞ്ഞു.. ഇന്നു ഞങ്ങളുടെ വിവാഹ നിശ്ചയം ആണ്... ഇന്നേ വരെ സാർ എന്നെ ഒന്നു വിളിച്ചിട്ടു പോലുമില്ല... ചുവന്ന കാഞ്ചിപുരം പട്ടുസാരിയുടുത്ത് മുല്ലപ്പൂ ചൂടി കണ്ണാടിക്കു മുന്നിൽ നിൽക്കുമ്പോഴും ചിന്ത മുഴുവൻ സാറിനെ കുറിച്ചായിരുന്നു... "അമ്മൂ...ഒരുക്കം കഴിഞ്ഞില്ലേ...? " അച്ഛനാണ്.. എന്നെ കണ്ടതും അച്ഛന്റെ കണ്ണ് നിറഞ്ഞു.. അച്ഛന്റെ അമ്മുട്ടി വല്യ പെണ്ണായി പോയി എന്നും പറഞ്ഞ് അച്ഛൻ എന്നെ പുണർന്നപ്പോൾ എന്റെ കണ്ണുകളും ഈറൻ അണിഞ്ഞു...മണ്ഡപത്തിലെത്തിയപ്പോൾ ഞാൻ സാറിനെ തിരഞ്ഞു... സാറും ചുവന്ന ഷർട്ട്‌ ആണ്.. കസവു കരയുള്ള മുണ്ടും...സാറിന്റെ ചേച്ചിക് ഞാൻ സാരിയുടെ ഫോട്ടോ അയച്ചിരുന്നു... അങ്ങനെയാവും ചുവന്ന ഷർട്ട്‌ എടുത്തത്... സാർ വിളിച്ചില്ലേലും ചേച്ചിയും അമ്മയും അച്ഛനുമൊക്കെ ഇടക്ക് വിളിക്കും ... എന്തായാലും കക്ഷി ചുള്ളനായിട്ടുണ്ട്... ഇന്നെങ്കിലും ആ തിരു വാ തുറക്കുമോ ആവോ... കണ്ടറിയാം...കാരണവന്മാർ കുറിപ്പ് വായിച്ചു കഴിഞ്ഞു. ഇനി മോതിരം മാറുന്ന ചടങ്ങാണ്...സാറും ഞാനും മണ്ഡപത്തിലേക്ക് കയറി... ഈശ്വരാ സാർ എന്നെ ഒന്നു നോക്കണേ... അത് പ്രാർത്ഥിച്ചപ്പോഴേക്കും സാർ എന്നെ നോക്കി പുഞ്ചിരിച്ചു... ഹോ സ്വർഗം കിട്ടിയ സന്തോഷമായിരുന്നു എനിക്ക്... മതി മോനേ... ഇത്രേം മതി... ഇനി ഈ അമ്മു പിടിച്ചു കയറിക്കോളാം ആ ഹൃദയത്തിലോട്ടു... ഞാൻ മനസ്സിൽ പറഞ്ഞു.. മോതിരമാറ്റത്തിന് ശേഷം സാർ ആരെയൊക്കെയോ എനിക്ക് പരിചയപ്പെടുത്തി.. വേറെ ഒന്നും സംസാരിച്ചില്ല...ഊണ് കഴിക്കുമ്പോഴും അങ്ങേരുടെ ശ്രദ്ധ മുഴുവനും വാഴയിലയിലായിരുന്നു... ഇനി ഫോട്ടോ ഷൂട്ട്‌ ആണ്... ഇനി ഇയാൾ എന്ത് ചെയ്യും ഒന്നു കാണണല്ലോ... പരമാവധി പോസിൽ എടുക്കണേ എന്ന് ഞാൻ പ്രാർത്ഥിച്ചു...വേറെ ഒന്നിനും അല്ല അങ്ങേരു എന്റെ മുഖത്തേക്കൊന്നു നോക്കുമല്ലോ... രണ്ട് മൂന്നു ഫോട്ടോസ് തോളിൽ കയ്യിട്ടു കൊണ്ട് എടുത്തു.. പിന്നെ ഹിപ്പിൽ കൈ വെച്ച് കൊണ്ട് ഒരു പോസ് പറഞ്ഞതും സാർ ക്യാമറ മാന്റെ നേർക്ക് ഒരു ചാട്ടം.. "കണ്ട കോപ്രായങ്ങളൊക്കെ എടുത്തു കൂട്ടാൻ താൻ വേറെ ആളെ നോക്കിക്കോ"... ഞാനുൾപ്പെടെ അവിടെ കൂടിയവരെല്ലാം സ്തബ്ധരായി...പിന്നെ ഞാൻ കൂടുതലൊന്നും ആലോചിച്ചില്ല... നേരെ സാറിനു മുന്നിൽ പോയി നിന്നു ചോദിച്ചു... "എനിക്കൊരു കാര്യം ചോദിക്കാനുണ്ട് " "എന്താ? " "സാറിനു ഈ വിവാഹത്തിന് താല്പര്യം ഇല്ലേ? " (തുടരും.... ) വരണമാല്യം (ഭാഗം 4) *********************** അതു കേട്ടതും സാറിന്റെ മുഖഭാവം മാറി. "നിനക്കിപ്പോ എന്താ വേണ്ടത്? അവന്മാര് പറയുന്ന കോപ്രായങ്ങളെല്ലാം കാട്ടി കുറേ ഫോട്ടോ എടുക്കണോ? എന്നാൽ വാ.. " "സാർ ഞാൻ... ഞാൻ അതു കൊണ്ടല്ല... " "അവന്തിക... ഒരു കാര്യം ഞാൻ ആദ്യമേ പറഞ്ഞേക്കാം...എന്നെ ചോദ്യം ചെയ്യാനുള്ള അധികാരം നിനക്കാരും തന്നിട്ടില്ല.." കൂടുതൽ നേരം എനിക്കവിടെ നിൽക്കാൻ കഴിഞ്ഞില്ല... സാറിന്റെ പെരുമാറ്റം എന്നെ അത്രയധികം വേദനിപ്പിച്ചിരുന്നു... ഓഡിറ്റോറിയത്തിലെ ഒരു ഒഴിഞ്ഞ കസേരയിൽ ഒറ്റക്കിരുന്നു ഒരുപാട് നേരം ഞാൻ കരഞ്ഞു... "അമ്മൂ...മോളെന്താ ഇവിടെ തനിച്ചിരിക്കുന്നെ? " തിരിഞ്ഞു നോക്കിയപ്പോൾ അച്ഛനാണ്... "എന്തു പറ്റി അച്ഛന്റെ അമ്മുട്ടിക്?മോള് കരയായിരുന്നോ?" "അത് അച്ഛാ.. എനിക്ക് അച്ഛനെ വിട്ടു എങ്ങും പോവണ്ടാ... " അച്ഛനെ കെട്ടിപ്പിടിച്ചു ഞാൻ കുറേ നേരം കരഞ്ഞു.. "അയ്യേ... അച്ഛന്റെ അമ്മൂസ് കരയാ? ഇത്രേ ഉള്ളൂ നിയ്യ്? എന്നായാലും വേണ്ടേ അമ്മു... മോളെ പിരിയാൻ അച്ഛനും അമ്മക്കുമൊക്കെ എത്ര വിഷമണ്ട് അറിയോ... പിന്നെ ഈ ആലോചന അച്ഛന്റെ കുട്ടീടെ ഭാഗ്യാ..അത്രയും നല്ല ആളുകളാ...എന്റെ അമ്മുനെ അവര് പൊന്നു പോലെ നോക്കും..അത് മതി അച്ഛന് " ഈശ്വരാ എന്താ ഞാൻ അച്ഛനോട് പറയാ... എത്ര സന്തോഷാ ആ പാവത്തിന്... ഇല്ല ഞാൻ ആയിട്ടു ആ പാവത്തെ വേദനിപ്പിക്കില്ല... ഇനി എന്തു വന്നാലും നേരിടാ അത്ര തന്നെ..ഞാൻ മനസ്സിൽ വിചാരിച്ചു. "ആഹാ അച്ഛനും മോളും കൂടി ഇവിടെ നിൽക്കായിരുന്നോ?മോളെ പോവുന്നെനു മുൻപ് അവരൊക്കെ തിരക്കി " "അയ്യോ അവര് പോയോ ലക്ഷ്മി? " "പിന്നെ പോവാതെ..അവർക്കു അങ്ങ് എത്തണ്ടേ?..അതിരിക്കട്ടെ എന്തായിരുന്നു ഇവിടെ അച്ഛനും മോളും കൂടി ഒരു കിന്നാരം?" അമ്മ ചിരിച്ചോണ്ട് ചോദിച്ചു.. "അതൊക്കെ രഹസ്യാ.. അല്ലെ മോളേ " അച്ഛൻ കണ്ണിറുക്കി ചോദിച്ചപ്പോൾ ഞാൻ ചിരിച്ചോണ്ട് തല കുലുക്കി.. "ഓ ഇപ്പൊ നമ്മള് പുറത്ത്..പിന്നെ അമ്മൂ നിന്നെ നിന്റെ സാറ് പ്രത്യേകം തിരക്കി ട്ടോ.." ചത്തോ എന്നറിയാനാവും..ഞാൻ മനസ്സിൽ പറഞ്ഞു. വീട്ടിലെത്തിയതും സാരി മാറി നേരെ കിടക്കയിലോട്ടു വീണു... ക്ഷീണം കൊണ്ടു പെട്ടെന്നുറങ്ങിപ്പോയി.. ഫോൺ റിംഗ് ചെയ്യുന്നത് കേട്ടാണ് ഞാൻ ഉണർന്നത്...സ്ക്രീനിലെ പേര് കണ്ടതും ഞാനൊന്നു പകച്ചു പോയി.. "ശ്രീജിത്ത്‌ സാർ " പണ്ട് സേവ് ചെയ്തതാ സാറിന്റെ നമ്പർ..തെല്ലൊരാകാംഷയോടെ ഞാൻ ഫോൺ അറ്റൻഡ് ചെയ്തു.. "ഹലോ അവന്തിക " "ഹ്മ്മ്.. പറയു " "ആം സോറി.. ഞാൻ പെട്ടെന്നുള്ള ദേഷ്യത്തിന് തന്നോടെന്തൊക്കെയോ.." "സാരല്യ സാർ..ഇപ്പോൾ വിളിച്ചത് എന്തിനാ? ഞാൻ ഒഴിഞ്ഞു തരണംന്നു പറയാനാണോ? " "അവന്തികയോട് എനിക്ക് കുറേ കാര്യങ്ങൾ സംസാരിക്കാനുണ്ട്... താൻ നാളെ കോളേജിൽ പോവുന്നുണ്ടോ? " "ഉണ്ട് " ക്ലാസ്സ്‌ കഴിയാനാവുമ്പോൾ ഞാൻ അവിടെ ഉണ്ടാവും.. താൻ വരോ? " "വരാം " "എന്നാൽ ശെരി നാളെ കാണാം " അത്രയും പറഞ്ഞു സാർ ഫോൺ വെച്ചു.. എന്താവും സാറിനു പറയാനുള്ളത്... ജ്യോതി മിസ്സിനെ കുറിച്ചാവോ... എന്തായാലും എന്നോട് വിവാഹത്തിൽ നിന്നു പിന്മാറാൻ പറയരുതേ എന്ന് ഞാൻ ഉള്ളുരുകി പ്രാർത്ഥിച്ചു.. എന്റെ അച്ഛന്റെ സങ്കടം കാണാൻ എനിക്ക് കഴിയില്ല... അന്ന് നേരം വെളുപ്പിക്കാൻ ഞാൻ ഒരുപാട് ബുദ്ധിമുട്ടി. പിറ്റേന്ന് ക്ലാസ്സിലൊന്നും ശ്രദ്ധിച്ചില്ല.. പേരിനു അറ്റൻഡ് ചെയ്തെന്നു മാത്രം..കാവ്യയും ഞാനും ഇപ്പോഴും ഒരുമിച്ചാണ്.. എന്താ പ്രശ്നം എന്ന് അവളൊരുപാട് ചോദിച്ചെങ്കിലും ഞാൻ ഒഴിഞ്ഞു മാറി ..പിന്നെ എല്ലാം പറയേണ്ടി വന്നു..അരുതാത്തതൊന്നും സംഭവിക്കില്ലെന്ന് പറഞ്ഞു അവൾ ആശ്വസിപ്പിച്ചു. ക്ലാസ്സ്‌ കഴിഞ്ഞ് ഞാൻ സാറിനെ കാത്തു നിന്നു. അധികം വൈകാതെ സാറിന്റെ കാർ വന്നു. ഞങ്ങൾ നേരെ ഒരു കോഫി ഷോപ്പിലോട്ടാണ് പോയത്. "തനിക്ക് എന്താ കഴിക്കാൻ? " "ഒന്നും വേണ്ട " "എന്നാൽ ഒരു കോഫി ആവാം " "ഹ്മ്മ്..സാറിനെന്താ പറയാനുള്ളത്? " "അവന്തിക.. ഞാനും ജ്യോതിയും തമ്മിലുള്ള റിലേഷൻ തനിക്കു അറിയാമായിരുന്നോ? " "കുറച്ചൊക്കെ കേട്ടിട്ടുണ്ട് " "ഞങ്ങളുടേത് ഒരു സീരിയസ് റിലേഷൻ ആയിരുന്നു... എന്തു വന്നാലും ഒരുമിക്കുമെന്നു ഉറപ്പിച്ചവർ.." "താൻ കാപ്പി കുടിക്ക് " "എന്നിട്ട് ജ്യോതി മിസ്സ്‌ ഇപ്പോൾ എവിടെ ഉണ്ട്? " ഒരു നിമിഷത്തെ മൗനത്തെ ഭേദിച്ചു കൊണ്ടു ഞാൻ ചോദിച്ചു.. "അവൾ എന്റെ വിവാഹം ഉറപ്പിച്ചു എന്നറിഞ്ഞപ്പോൾ ദൂരെ ഉള്ള ഒരു കോളേജിലോട്ടു സ്ഥലം മാറി പോയി...അവൾ അവസാനം വരെയും വാക്ക് പാലിച്ചു.. ഞാനാണ് വാക്കു മാറിയത്..താണ ജാതിയിൽ പെട്ട പെണ്ണിനെ വിവാഹം ചെയ്താൽ ആത്മഹത്യ ചെയ്യുമെന്ന അമ്മയുടെ ഭീഷണിക്കു മുന്നിൽ എനിക്ക് വഴങ്ങേണ്ടി വന്നു... അമ്മയേക്കാൾ വലുതല്ലല്ലോ എനിക്കവൾ" അതു പറഞ്ഞപ്പോൾ സാറിന്റെ കണ്ണ് നിറഞ്ഞിരുന്നു.. "സാർ.. ഞാൻ.. ഞാനിപ്പോൾ എന്താ വേണ്ടത്..?" "താൻ പിന്മാറിയാൽ തനിക്കു പകരം വേറൊരാളെ അമ്മ കണ്ടെത്തും... ആരായാലും എന്റെ ജ്യോതിയുടെ സ്ഥാനത്തു എനിക്ക് ആരെയും കാണാൻ കഴിയില്ല. എന്തു വേണമെന്ന് അവന്തികക്കു തീരുമാനിക്കാം.. ഇനിയും സമയമുണ്ട്.. വിവാഹം കഴിഞ്ഞിട്ടില്ലല്ലോ " "സാർ ഇത് നിശ്ചയത്തിന് മുൻപേ പറഞ്ഞിരുന്നുവെങ്കിൽ ഞാൻ ആ നിമിഷം പിൻമാരുമായിരുന്നു.. ഇനി ഈ വിവാഹം മുടങ്ങിയാൽ എന്റെ അച്ഛന്റെ സങ്കടം ഞാൻ കാണേണ്ടി വരും... എനിക്കതിനു കഴിയില്ല.. " ഞാൻ കരഞ്ഞു കൊണ്ടു പറഞ്ഞു.. "ശെരി.. പക്ഷേ ഒരു കാര്യം.. വിവാഹശേഷം അവന്തിക എനിക്കൊരു ഫ്രണ്ട് മാത്രമായിരിക്കും.. അതിൽ കൂടുതലൊന്നും... ഒന്നും നീ പ്രതീക്ഷിക്കരുത്... " "ഇല്ല സാർ പക്ഷേ ഒരു അപേക്ഷയുണ്ട്... മറ്റുള്ളവരുടെ മുന്പിലെങ്കിലും സാർ ഈ അകൽച്ച കാണിക്കരുത്... പ്രത്യേകിച്ചും എന്റെ അച്ഛന്റെ മുൻപിൽ.... " "അഭിനയിക്കാനൊന്നും എനിക്കറിയില്ല... എന്നാലും ശ്രമിക്കാം " എന്നെ ബസ് സ്റ്റോപ്പിൽ വിട്ടു സാർ പോയി.. സ്വപ്നങ്ങളെല്ലാം നഷ്ട്ടപ്പെട്ടവളെ പോലെ വീട്ടിലേക്ക് മടങ്ങുമ്പോൾ ഒരു തരം നിർവികാരത ആയിരുന്നെനിക്ക്....... (തുടരും ) വരണമാല്യം (ഭാഗം 5) ***************** ദിവസങ്ങൾ കടന്നു പോയി... വിവാഹതിയ്യതി അടുത്തു. എല്ലാവരും വിവാഹസാരിയും ആഭരണങ്ങളുമൊക്കെ എടുക്കുന്ന ഉത്സാഹത്തിലാണ്. ഞാൻ മാത്രം എല്ലാറ്റിന്നും അകന്നു മാറി നിന്നു. സാറിന്റെ വീട്ടീന്ന് വിവാഹ വസ്ത്രങ്ങളെടുക്കുന്ന ദിവസം സാറിന്റെ ചേച്ചിയും അമ്മയുമൊക്കെ എന്നെയും വിളിച്ചു.. സാറിനു അത് ഇഷ്ടമാവില്ലന്നു അറിയാവുന്നതു കൊണ്ടു തന്നെ ഞാൻ പോയില്ല.. കണ്ണടച്ചു തുറക്കുന്നതിനു മുൻപേ വിവാഹ ദിവസവും വന്നെത്തി... വല്യമ്മായി കൊണ്ടു വന്ന ബ്യൂട്ടീഷ്യൻ എന്നെ ഒരു ദേവതയെ പോലെ അണിയിച്ചൊരുക്കി..മെറൂൺ നിറത്തിലുള്ള വിവാഹ സാരി ഉടുത്തു മുല്ല പൂ ചൂടി, വിടർന്ന കണ്ണുകളിൽ കരിമഷി എഴുതി കഴുത്തിലും കൈകളിലും എല്ലാം ആഭരണം അണിഞ്ഞു നിൽകുമ്പോൾ പലരും എന്റെ സൗന്ദര്യത്തെ പുകഴ്ത്തി..മനസ്സിന്റെ വേദന മറച്ചു പിടിക്കാൻ ഞാൻ ചുണ്ടിൽ ഒരു കൃത്രിമ ചിരി വരുത്തി.. "അമ്മൂ" അമ്മയാണ്.. "അമ്മയുടെ കുട്ടി സുന്ദരിയായിട്ടുണ്ട് ..ഈശ്വരനെ മനസ്സിൽ വിചാരിച്ചു കൊണ്ട് മണ്ഡപത്തിൽ കേറണം ട്ടോ.. " ഞാൻ തല കുലുക്കി.. അപ്പോഴേക്കും അച്ഛനും വന്നു.. രണ്ടുപേരുടെയും കാൽ തൊട്ട് അനുഗ്രഹം വാങ്ങുമ്പോൾ എന്റെ കണ്ണുനീർ തടുക്കാൻ ഞാൻ നന്നേ പാട് പെട്ടു... മണ്ഡപത്തിൽ സാറിന്റെ അരികിൽ ഇരിക്കുമ്പോൾ എല്ലാ ദൈവങ്ങളെയും ഉള്ളുരുകി വിളിച്ചു... മന്ത്രങ്ങളുടെയും നാദസ്വരത്തിന്റെയും അകമ്പടിയോടെ സാർ എന്റെ കഴുത്തിൽ താലി ചാർത്തി.. സാറിന്റെ കയ്യിലോട്ട് എന്റെ കൈ വെച്ചു കൊടുത്തപ്പോൾ അച്ഛന്റെ കണ്ണ് നിറഞ്ഞിരുന്നു.. മണ്ഡപത്തെ മൂന്നു വട്ടം വലം ചുറ്റി കഴിഞ്ഞ് എന്റെ സീമന്തരേഖയിൽ സാർ സിന്തൂരമണിഞ്ഞു.. ഞാൻ സുമംഗലിയായി... വിവാഹത്തിന്റെ അന്ന് തന്നെയായിരുന്നു സാറിന്റെ വീട്ടിൽ റിസപ്ഷൻ. എല്ലാം കഴിഞ്ഞപ്പോഴേക്കും ക്ഷീണം തോന്നി.. അച്ഛനും അമ്മയും ഇറങ്ങുമ്പോൾ ഞാൻ അവരെ കെട്ടിപ്പിടിച്ചു കരഞ്ഞു... ചേച്ചിയും അമ്മയും എന്നെ ആശ്വസിപ്പിച്ചു.. ചേച്ചി എന്നെ സാറിന്റെ മുറിയിലോട്ടു കൊണ്ടു പോയി... ഞാൻ ഫ്രഷ് ആയി വന്നപ്പോഴേക്കും സാർ റൂമിലുണ്ടായിരുന്നു...ബെഡിന്റെ അരികു ചേർന്ന് കിടക്കാ കക്ഷി..ഈശ്വരാ ഞാൻ അടുത്തു കേറി കിടന്നാൽ ഇഷ്ടാവോ.. ഞാൻ അവിടെ നിന്നു പരുങ്ങി.. "നീ കിടക്കുന്നില്ലേ? " "അത് .. ഞാൻ.. ഞാൻ എവിടാ കിടക്കാ? " "ഈ സ്ഥലമൊന്നും പോരേ നിനക്ക്? എന്നാൽ പിന്നേ നാളെ പുതിയ ബെഡ് വാങ്ങി ഇടാം " സാർ പരിഹസിച്ചപ്പോൾ എനിക്ക് ദേഷ്യം വന്നു. "അവിടെ കിടന്നാൽ ഇഷ്ടവില്ലെങ്കിലൊന്നു കരുതി ചോദിച്ചതാ.. എല്ലാവരുടെയും പോലല്ലല്ലോ ഇതൊരു പ്രത്യേക കല്യാണമല്ലേ? " "നിന്റെ അധികപ്രസംഗം സ്വന്തം വീട്ടിലെടുത്താൽ മതി. എന്നോട് ധിക്കാരം പറഞ്ഞാൽ നീ വിവരമറിയും " "ഇതിൽ കൂടുതൽ എന്തു വിവരമറിയാനാ..സാറല്ലേ അന്ന് പറഞ്ഞേ എന്നെ ഒരു ഫ്രണ്ട് ആയി കാണാമെന്നു..എന്നിട്ടെന്താ ഇപ്പോൾ ഒരു ശത്രുവിനോട് സംസാരിക്കുന്ന പോലെ.. " "എനിക്ക് തന്നോട് ശത്രുതയൊന്നുല്ല്യ.. ഫ്രണ്ട് ആയി കാണുന്നതിൽ വിരോധവുല്ല്യ..പക്ഷെ അതു പോലെ ഇങ്ങോട്ട് പെരുമാറാൻ പഠിക്കണം.. " "ഞാൻ പറഞ്ഞത് ധിക്കാരമായെങ്കിൽ സാർ എന്നോട് ക്ഷമിക്കണം " "ശെരി..നീ കിടക്കാൻ നോക്ക് " "സാർ " "എന്താ? " "സാറിനെ ഞാൻ എന്താ വിളിക്കാ? " "ഇപ്പൊ വിളിക്കുന്നത്‌ തന്നെ അങ്ങ് വിളിച്ചാൽ പോരേ? " "അത് ..മറ്റുള്ളോര് കേട്ടാൽ... " "മറ്റുള്ളോരെ ബോധിപ്പിക്കാൻ വേണ്ടിയാണോ നീ ജീവിക്കുന്നേ? " "ഈശ്വരാ ഞാൻ ഒന്നും ചോദിച്ചില്ല.. സാർ എന്നുതന്നെ വിളിച്ചോളാം " "ശെരി ശ്രീയേട്ടാ എന്ന് വിളിച്ചോ " "എന്താ? " "ശ്രീയേട്ടാ ന്നു വിളിച്ചോളാൻ..." മോനെ ശ്രീക്കുട്ടാ.. ജ്യോതി മിസ്സ്‌ ഇയാളെ മനസ്സിൽ പ്രതിഷ്ഠിക്കണേന്റെ ഒരുപാട് മുന്നേ ഈ അമ്മു പ്രതിഷ്‌ഠിച്ചതാ..ആ ഹൃദയത്തിന്റെ കോണിൽ ഒരിത്തിരി സ്ഥലം കിട്ടോന്ന് ഞാനൊന്നു നോക്കട്ടെ.. "അപ്പൊ സാർ..അല്ല ശ്രീയേട്ടൻ എന്നെ എന്താ വിളിക്കാ? " "കുന്തംന്നു... മിണ്ടാതെ കിടന്നുറങ്ങടി " ഇത്തവണ സാർ ദേഷ്യപ്പെട്ടപ്പോൾ എനിക്ക് ചിരിയാ വന്നേ..എന്റെ കൃഷ്ണാ ഈ അമ്മു എത്ര കാലം വേണേലും കാത്തിരിക്കാം... സാറ് പോലും അറിയാതെ ഞാൻ നെയ്തു കൂടിയ സ്വപ്‌നങ്ങൾ എന്നെങ്കിലും സഫലമാക്കണേ... "അമ്മൂ " സാറെന്നെ അമ്മൂന്നു വിളിച്ചോ.. സ്വപ്നമാണോന്നറിയാൻ ഞാൻ നുള്ളി നോക്കി.. അല്ല വിളിച്ചു.. "നിനക്ക് ചെവി കേട്ടൂടെ? " "അത് ... സാർ..അല്ല ശ്രീയേട്ടൻ അമ്മുന്നു.." "തന്നെ അമ്മുന്നല്ലേ എല്ലാരും വിളിക്കാ? " "അതേ " "അവന്തിക എന്ന് വിളിക്കുന്നേക്കാൾ എളുപ്പം ഇതാ " "എന്തിനാ വിളിച്ചേ? " "നീ എന്നാ കോളേജിൽ പോവുന്നെ? " "ഒരാഴ്ച കഴിഞ്ഞ് " "നിന്റെ വീട്ടിലെ വിരുന്നു കഴിഞ്ഞ് പിറ്റേന്ന് തന്നെ കോളേജിൽ പൊക്കോണം..ഡിഗ്രിക് ഉഴപ്പിയ പോലെ പിജിക് ഉഴപ്പണ്ട.. " "ശെരി " അപ്പൊ എന്നോട് സ്നേഹമൊക്കെയുണ്ട്... എന്തായാലും ഇപ്പോൾ മനസ്സിനൊരു സന്തോഷമൊക്കെ തോന്നുന്നു..പിറ്റേന്ന് എണീറ്റപ്പോൾ സാർ റൂമിലില്ല ........(തുടരും) വരണമാല്യം (ഭാഗം 6) ********************* ഇങ്ങേരിത് എവിടെ പോയി... ഇനി വല്ല ജോഗ്ഗിങ്ങിനും പോയതാവോ. ആളെ അവിടെയെങ്ങും കാണാത്തപ്പോൾ ഞാൻ താഴേക്കിറങ്ങി..നോക്കുമ്പോൾ കക്ഷി ഉമ്മറത്തുണ്ട്... ഉണ്ണി മോളുമായി ആന കളിക്കാ..രണ്ടിന്റേം കളി കണ്ടപ്പോൾ ചിരി വന്നു. ചേച്ചിയുടെ ഇളയ മോളാണ് ഉണ്ണി മോൾ.. എന്നെ കണ്ടതും മോൾ അമ്മായി എന്നും വിളിച്ചു കൊണ്ട് ഓടി വന്നു. ഞാൻ അവളെ എടുത്തു കൊഞ്ചിച്ചു.. "ഓ എണീറ്റോ? അടുക്കളയിലൊന്നും കയറി ശീലം കാണില്ല ലെ..ഒറ്റ മോളല്ലേ.. കൊഞ്ചിച്ചു വഷളാക്കി കാണും " സാർ കുറച്ചു പുച്ഛത്തോടെ പറഞ്ഞു.. ഇത് കേട്ടുകൊണ്ടാണ് ചേച്ചി വന്നത്.. "നീ ഇപ്പൊ അവളെ അടുക്കളയിലൊന്നും കയറ്റണ്ട..അതൊക്കെ ഞങ്ങൾ സമയാവുമ്പോൾ കയറ്റിക്കോളാം.. അല്ലേ അമ്മൂ? " ചേച്ചി ചിരിച്ചു കൊണ്ട് ചോദിച്ചു.. ഞാൻ തല കുലുക്കി.. "രണ്ടു പേരും കൂടെ വേഗം അമ്പലത്തിൽ പോയി വാ..അത് കഴിഞ്ഞിട്ട് അമ്മൂന്റെ വീട്ടിൽ വിരുന്നിനു പോവണ്ടേ? " ചേച്ചി അത് പറഞ്ഞതും എനിക്ക് എന്തെന്നില്ലാത്ത സന്തോഷം തോന്നി.. ഇന്ന് അച്ഛനെയും അമ്മയെയുമൊക്കെ കാണാലോ.. "അമ്മൂ.... വേഗം കുളിച്ചു റെഡി ആവൂ.. ഡ്രെസ്സൊക്കെ ചേച്ചി റൂമിലെടുത്തു വെക്കാം ട്ടോ " "ശെരി ചേച്ചി " ചേച്ചിയുടെ സ്നേഹം കണ്ടപ്പോൾ ശെരിക്കും കണ്ണു നിറഞ്ഞു..സ്വന്തം അനിയത്തിയെ പോലെയാ ചേച്ചി എന്നെ കാണുന്നെ.. അതിന്റെ പകുതി സ്നേഹം പോലും എന്റെ ഭർത്താവിന് ഇല്ലല്ലോ എന്ന് ഓർക്കുമ്പോൾ ആണ് സങ്കടം. ഞാൻ വേഗം കുളിച്ചു റെഡി ആയി..ഉടുക്കാനുള്ള സാരി ചേച്ചി ബെഡിൽ വെച്ചിട്ടുണ്ടായിരുന്നു. അത് ഉടുക്കുമ്പോൾ ആണ് ശ്രീയേട്ടൻ കയറി വരുന്നത്.. ഞാൻ പെട്ടെന്ന് തന്നെ സാരി നേരെയിട്ടു.. "ഡ്രസ്സ്‌ മാറുമ്പോൾ നിനക്ക് ഈ കതകൊന്നു കുറ്റിയിട്ടോടെ? " "സോറി ശ്രീയേട്ടാ... ഇനി അങ്ങനെ ചെയ്തോളാം.." അങ്ങേരോട് തറുതല പറഞ്ഞിട്ട് കാര്യമില്ല എന്ന് നന്നായി അറിയാവുന്നതു കൊണ്ട് ഞാൻ അങ്ങ് താണ് കൊടുത്തു.. സെറ്റ് സാരിയും ഇരു കൈകളിലും ഓരോ കടക വളയും കഴുത്തിൽ താലി മാലയും നെറ്റിയിൽ ഒരു വട്ടപ്പൊട്ടും സീമന്തരേഖയിൽ സിന്ദൂരവുമണിഞ്ഞു കണ്ണാടിക്കു മുന്നിൽ നിൽകുമ്പോൾ പഴയ അമ്മുവിൽ നിന്നും ഒരുപാട് മാറിയത് പോലെ തോന്നി.... ഓരോന്ന് ആലോചിച്ചു നിൽക്കുമ്പോഴാണ് ശ്രീയേട്ടൻ വിളിക്കുന്നത്.. "അമ്മൂ..സൗന്ദര്യമൊക്കെ പിന്നെ ആസ്വദിക്കാം.. പെട്ടെന്നിറങ്ങാൻ നോക്ക്.. എനിക്കിത് കഴിഞ്ഞ് വേറെ ജോലിയുണ്ട്." ഇയാൾക്കെന്താ ഇത് കഴിഞ്ഞ് പറമ്പ് കിളക്കാൻ പോണോ.. ഞാൻ മനസ്സിൽ പറഞ്ഞു..എന്തൊക്കെയായാലും അമ്മൂ എന്ന വിളി എനിക്ക് ഒത്തിരി ഇഷ്ടായി.. ക്ഷേത്രത്തിൽ പോയി തൊഴുതു മടങ്ങുന്ന വരെ ഞങ്ങൾ ഒന്നും മിണ്ടിയില്ല..തിരിച്ചു വരുമ്പോൾ ഞാൻ തന്നെയാണ് ആ മൗനത്തെ ഭേദിച്ചത്.. "ശ്രീയേട്ടാ ഒരു കാര്യം പറയാനുണ്ടായിരുന്നു " "എന്താ? " "ഏട്ടന് എന്നെ ഉൾകൊള്ളാൻ കഴിയുന്നില്ലെന്ന് എനിക്കറിയാം. എന്നാലും എന്നോട് ദേഷ്യം കാണിക്കാതിരുന്നൂടെ? " ഒരു പൊട്ടിത്തെറി പ്രതീക്ഷിച്ചു കൊണ്ട് തന്നെയാണ് ചോദിച്ചത്.. പക്ഷേ എന്തോ ദേഷ്യപ്പെടാതെയാണ് മറുപടി പറഞ്ഞത്.. "അമ്മൂ.. നീയെന്റെ ഏറ്റവും പ്രിയപ്പെട്ട സ്റ്റുഡന്റ് ആയിരുന്നു..അത് കൊണ്ടാണ് നിന്നോട് ഇത്രയെങ്കിലും അടുപ്പം ഞാൻ കാണിക്കുന്നത്.. എന്റെ വിഷമം നിനക്ക് അറിയില്ല കുട്ടീ.." സാറിന്റെ കണ്ണു നിറഞ്ഞിരുന്നു.. അത് കണ്ടപ്പോൾ എനിക്കും സങ്കടമായി.. പിന്നെ ഒന്നും ചോദിച്ചില്ല.. അമ്പലത്തിൽ നിന്ന് എത്തിയ ഉടൻ തന്നെ ഞങ്ങൾ വിരുന്നിനു എന്റെ വീട്ടിലോട്ടു പോയി...അന്നത്തെ ദിവസം പോയതേ ഞാൻ അറിഞ്ഞില്ല.. അച്ഛനൊപ്പം ആയിരുന്നു മുഴുവൻ നേരവും.. ശ്രീയേട്ടനും അച്ഛനെ ഒത്തിരി ഇഷ്ടമായി.. കിടക്കാൻ റൂമിൽ കയറിയപ്പോഴാണ് ശ്രീയേട്ടന്റെ കയ്യിൽ എന്റെ ഡയറി കണ്ടത്.. എന്നെ കണ്ടതും ശ്രീയേട്ടൻ ചോദിച്ചു.. "ഇതിന്റെ പേജ് ഒക്കെ ആരാ കീറി കളഞ്ഞേ? " "ഞാൻ തന്നെ " "എന്തിന്?" എനിക്ക് പെട്ടെന്ന് ദേഷ്യം വന്നു.. "അതൊക്കെ ശ്രീയേട്ടൻ എന്തിനാ അറിയുന്നേ? നിങ്ങൾക് മാത്രമല്ല എനിക്കുമുണ്ട് കുറെ വിഷമങ്ങൾ.. എന്നെ ഭാര്യ ആയി അംഗീകരിക്കാത്ത ആളോട് എനിക്കിപ്പോ അതൊന്നും പറയാൻ താല്പര്യമില്ല.. " ആ മറുപടി ശ്രീയേട്ടൻ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല.. ഡയറി മേശമേൽ വെച്ച് ശ്രീയേട്ടൻ എന്നോട് പറഞ്ഞു... "ഞാനിത് എടുക്കാൻ പാടില്ലാർന്നു.. ആം സോറി...." എന്തോ എനിക്ക് വല്ലാത്ത സങ്കടം തോന്നി..ശ്രീയേട്ടനോടുള്ള എന്റെ ഇഷ്ടമാണ് ആ കീറിയ പേജുകളിൽ എന്ന് ഉറക്കെ വിളിച്ചു പറയണം എന്നുണ്ടായിരുന്നു.. അതിനു കഴിയാത്തത് കൊണ്ടാവാം ആ ഇഷ്ടമെല്ലാം ദേഷ്യമായി അണ പൊട്ടിയത്.. തലയിണയിൽ മുഖം പൊത്തി ഞാൻ ഏറെ നേരം കരഞ്ഞു.. പിറ്റേന്ന് എണീറ്റപ്പോൾ ശ്രീയേട്ടൻ നല്ല ഉറക്കത്തിലായിരുന്നു.. ഞാൻ വിളിച്ചുണർത്തി ചായ കൊണ്ട് കൊടുത്തു .. എന്നെ ഏട്ടൻ നോക്കുന്നു പോലുമില്ല.. "ശ്രീയേട്ടാ.." "ഉം" "ഏട്ടൻ എന്നോട് ക്ഷമിക്കണം.. ഞാൻ പെട്ടെന്നുള്ള ദേഷ്യത്തിന്.." "സാരല്യ..തന്റെ പേർസണൽ കാര്യത്തിൽ ഞാൻ ഇടപെടാൻ പാടില്ലാർന്നു...തനിക്ക് ആരോടേലും ഇഷ്ടമുണ്ടെങ്കിൽ എന്നോട് പറ..ഞാൻ തന്നെ ഇയാളെ അവന്റെ അടുത്താക്കാം...എന്നിട്ട് ഈ ജീവിത നാടകം അവസാനിപ്പിക്കാം... താനെങ്കിലും രക്ഷപ്പെടട്ടെ... " അതു കേട്ടതും എന്റെ കണ്ണു നിറഞ്ഞു...ഒരു തേങ്ങലോടെ ഞാൻ പറഞ്ഞു.... "ഞാൻ ഇഷ്ടപ്പെടുന്ന ആൾക്ക് എന്നെ ഇഷ്ടമല്ല.... അതുകൊണ്ട് ഈ നാടകം ഇങ്ങനെത്തന്നെ തുടരാം......... (തുടരും....) ********************************************** വരണമാല്യം (ഭാഗം 7) ********************* കരച്ചിൽ അടക്കി നിർത്താൻ ഞാൻ പാട് പെടുന്നത് മനസിലായത് കൊണ്ടാവാം ശ്രീയേട്ടൻ പെട്ടെന്നു വിഷയം മാറ്റി... "അതു പോട്ടെ..നീ പെട്ടെന്ന് റെഡി ആവാൻ നോക്ക്... പോവണ്ടേ നമുക്ക്? " "ഇന്ന് തന്നെ പോണോ?" "പിന്നല്ലാതെ? എനിക്ക് നാളെ തന്നെ കോളേജിൽ ജോയിൻ ചെയ്യണം... ഇപ്പോൾ തന്നെ ലീവ് ഒരുപാടായി..നാളെ തൊട്ട് നീയും പൊക്കോ.. ക്ലാസ്സ്‌ വെറുതെ മിസ്സ്‌ ആക്കണ്ട..." "അച്ഛനും അമ്മയും ഇന്ന് കൂടെ ഇവിടെ നിൽക്കാൻ.... " "അവരെ ഞാൻ പറഞ്ഞു മനസിലാക്കാം.." അന്നു തന്നെ ഇറങ്ങാ പറഞ്ഞപ്പോൾ അച്ഛനും അമ്മയ്ക്കും ഒരുപാട് വിഷമായി..അച്ഛന്റെ കണ്ണു നിറഞ്ഞത് കണ്ടപ്പോൾ എനിക്കും നിയന്ത്രിക്കാൻ കഴിഞ്ഞില്ല...നിറകണ്ണോടെ അച്ഛൻ ശ്രീയേട്ടനോട്‌ പറഞ്ഞു... "ന്റെ അമ്മുട്ടിയെ ഒരിക്കലും കരയിപ്പിക്കല്ലേ ശ്രീക്കുട്ടാ...എന്റെ ജീവനാ ഞാൻ മോനെ ഏൽപ്പിക്കുന്നേ.." "ഇല്ല അച്ഛാ...ഞങ്ങൾ ഇടക്കൊക്കെ വരാം.. പിന്നെ അച്ഛന് അമ്മുനെ കാണാൻ തോന്നുമ്പോൾ എപ്പോൾ വേണേലും അങ്ങോട്ട് വരാലോ.." "എല്ലാവരോടും യാത്ര പറഞ്ഞു ഞങ്ങൾ ഇറങ്ങി...കാറിൽ യാത്ര ചെയ്യുമ്പോൾ മുഴുവനും അച്ഛനെ കുറിച്ചായിരുന്നു എന്റെ ചിന്ത...എന്റെ ആഗ്രഹങ്ങളെല്ലാം ഞാൻ പറയാതെ തന്നെ മനസിലാക്കി സാധിപ്പിച്ചു തന്നിട്ടുണ്ട് അച്ഛൻ...അവസാനം പിറന്നാൾ സമ്മാനമായി സ്നേഹിക്കുന്ന പുരുഷനേയും തന്നു...എന്നിട്ടും വിധി മറ്റൊന്നായി... ഏട്ടൻ വിളിച്ചപ്പോഴാണ് ഞാൻ ചിന്തകളിൽ നിന്നുണർന്നത്... "അമ്മൂ... നീയിത് എന്ത് ആലോചിച്ചിരിക്ക്യ.. വീടെത്തി..." ഞങ്ങളെ കണ്ടതും അമ്മ ഓടി വന്നു... "ഇന്ന് തന്നെ തിരിച്ചു പോന്നോ രണ്ടാളും? " "ഏട്ടന് നാളെ തന്നെ കോളേജിൽ ജോയിൻ ചെയ്യണംന്നു പറഞ്ഞു..." ഞാനിത്തിരി പരിഭവത്തോടെയാണ് പറഞ്ഞത്...അത് കേട്ടപ്പോൾ അമ്മ ശ്രീയേട്ടനെ ശാസിച്ചു... "കഷ്ടംണ്ട് കുട്ടാ നിന്റെ കാര്യം...ഒരു ദിവസം കൂടി ലീവ് എടുത്താൽ നിന്റെ ജോലി പോവോന്നുല്ല്യല്ലോ... പാവം അവൾക്കു സങ്കടംണ്ട്.." "ഏയ്...സാരല്ല്യ അമ്മേ...ഞാൻ മോളിലോട്ട് പോട്ടെ.. " "ശെരി മോള് റസ്റ്റ് എടുത്തോളൂ.." റൂമിലെത്തി കുറച്ചു കഴിഞ്ഞപ്പോഴേക്കും ശ്രീയേട്ടൻ വന്നു... "ഡോ ...തന്റെ അച്ഛനെ എനിക്ക് ഒത്തിരി ഇഷ്ടായിട്ടോ...താൻ ഭാഗ്യവതിയാ...ഇത്രേം നല്ലൊരു അച്ഛനെ കിട്ടീല്ല്യേ.." ഞാൻ ഒന്നു മൂളുക മാത്രം ചെയ്തു..ഏട്ടൻ തുടർന്നു... "അമ്മൂ..എന്റെ ചില നേരത്തെ പെരുമാറ്റം തന്നെ വേദനിപ്പിക്കുന്നുണ്ടെന്നു എനിക്കറിയാം..മനഃപൂർവം അല്ലെടോ..." ഞാൻ ഒരു പുഞ്ചിരിയോടെ ഏട്ടനെ നോക്കി...എന്നിട്ടു പറഞ്ഞു... "ഏട്ടന്റെ പെരുമാറ്റത്തേക്കാൾ എന്നെ വേദനിപ്പിക്കുന്നതു ഈ നിരാശ കാമുകന്റെ ഭാവം ആണ്...ഏട്ടനെ ഉപദേശിക്കാൻ ഉള്ള അധികാരം എനിക്കില്ലെന്നറിയാം..എന്നാലും പറയാ ..നമ്മൾ ആഗ്രഹിക്കുന്നതെല്ലാം നമുക്ക് കിട്ടണമെന്നില്ല...പക്ഷെ...." "മതി.. നിർത്ത്‌...ഈ സംസാരം ഇവിടെ അവസാനിപ്പിക്കാം..." കുറച്ചു നേരം ഞങ്ങൾ പരസ്പരം ഒന്നും മിണ്ടിയില്ല...ഏട്ടൻ വിഷമിച്ചിരിക്കുന്നതു കണ്ടപ്പോൾ എനിക്ക് ഒന്നും പറയേണ്ടിയിരുന്നില്ല തോന്നി... "ശ്രീയേട്ടാ...സോറി... ഇനി ഞാൻ ഇങ്ങനത്തെ കാര്യങ്ങളൊന്നും പറയില്ല... " അതു കേട്ടതും ഏട്ടൻ മനസ്സ് തുറന്നൊന്നു ചിരിച്ചു.. എന്നിട്ട് പറഞ്ഞു.. "അമ്മൂ... നീയെന്തൊരു പാവം ആടോ.." "ഞാൻ അത്രയ്ക്ക് പാവം ഒന്നുമല്ല.. എന്റെ തനി സ്വരൂപം പുറത്തെടുത്താലേ ഏട്ടൻ ഓടും...ഹും" ഞാൻ മുഖം കൊണ്ട് കോക്രി കാണിച്ചു പറഞ്ഞു... അതു കേട്ടതും ഏട്ടൻ പൊട്ടിച്ചിരിച്ചു.. കൂടെ ഞാനും... "അമ്മൂ...വീട്ടുകാരുടെ നിർബന്ധത്തിനു വഴങ്ങി നിന്നെ സ്വീകരിക്കുമ്പോൾ അവരോടുള്ള ദേഷ്യം നിന്നോട് തീർക്കായിരുന്നു ഞാൻ... പക്ഷേ തന്നെ വേദനിപ്പിക്കാൻ ഇനി എനിക്ക് വയ്യെടോ...നമ്മൾ ഒരുമിച്ചൊരു ജീവിതം തുടങ്ങാൻ എനിക്കിനിയും സമയം വേണം... അതു വരെ അമ്മു എന്റെ ബെസ്റ്റ് ഫ്രണ്ട് ആവോ...? " അതു കേട്ടതും സന്തോഷം കൊണ്ട് എന്റെ കണ്ണു നിറഞ്ഞു... "ഇത്രേം മതി ഏട്ടാ എനിക്ക്... ഏട്ടന്റെ ബെസ്റ്റ് ഫ്രണ്ട് ആയി ഈ അമ്മു ഉണ്ടാവും...ഇനി എത്ര വേണേലും ഞാൻ കാത്തിരുന്നോളാം ട്ടോ... " "ഈ ബെസ്റ്റ് ഫ്രണ്ട് എന്ന് പറയുമ്പോ തലേ കേറാം എന്നൊന്നും കരുതണ്ട...പഠനത്തിന്റെ കാര്യത്തിൽ ഞാൻ നിന്റെ സാറാ... ഫ്രണ്ട് അല്ല...ഉഴപ്പിയാൽ നല്ല ചൂരൽ കഷായം തരും ഞാൻ...പിജിക്കു റാങ്ക് വാങ്ങിക്കോണം..അതിനുള്ള കഴിവ് നിനക്കുണ്ട്...മനസിലായോ കാന്താരി? "ഓ ഈ റാങ്കിലൊന്നും വല്യ കാര്യമില്ലെന്നേ.." "ആഹാ...പെണ്ണ് തറുതല പറയാൻ തുടങ്ങീലോ.." ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു.. "ഞാൻ ശ്രമിക്കാം ശ്രീയേട്ടാ.." "നാളെ തൊട്ട് കൃത്യമായി ഇരുന്നു പഠിച്ചോണം...കേട്ടോ.. " "ഉത്തരവ് സാർ.." "പോടി കാന്താരി.." പിന്നീടുള്ള ദിവസങ്ങൾ സന്തോഷത്തിന്റെ നാളുകളായിരുന്നു..ഏട്ടനും ഞാനും നല്ല സുഹൃത്തുക്കളായി ജീവിതം മുന്നോട്ട് നീക്കി...പഠനത്തിന്റെ കാര്യത്തിൽ ഏട്ടൻ സ്ട്രിക്ട് ആയിരുന്നു...ഏട്ടന്റെ സഹായത്തോടെ സെമസ്റ്റർ എക്സാം ഞാൻ തകർത്തെഴുതി.." നാളെ ശ്രീയേട്ടന്റെ പിറന്നാൾ ആണ്....ഒരു സർപ്രൈസ് ഗിഫ്റ്റിലൂടെ ഏട്ടനെ ഫ്ലാറ്റ് ആക്കാൻ ഞാൻ തീരുമാനിച്ചു....(തുടരും...) വരണമാല്യം (ഭാഗം 8) ************************ കോളേജിലോട്ട് ഇറങ്ങുമ്പോൾ പലതും ഞാൻ മുൻകൂട്ടി പ്ലാൻ ചെയ്തിരുന്നു...ശ്രീയേട്ടനു ഗിഫ്റ്റ് കൊടുക്കുന്നതും ഏട്ടൻ താങ്ക്സ് പറയണതുമൊക്കെ സ്വപ്നം കണ്ടു ചാടി തുള്ളി കൊണ്ടാണ് ക്ലാസ്സിലേക്ക് കയറിയത്..കേറിയ ഉടൻ തന്നെ കാവ്യയുടെ വക ചോദ്യം... "എന്താ മോളേ ഇത്ര സന്തോഷം? ഒടുക്കം ശ്രീജിത്ത്‌ സാറിനെ നീ ചാക്കിലാക്യോ?" "ചാക്കിലാക്കിയില്ല...ഉടനെ ആക്കും...പക്ഷേ അതിന് എനിക്ക് നിന്റെ സഹായം വേണം.." "എന്റെ സഹായമോ?" "അതെ.. ഇന്ന് ഉച്ചക്ക് നീ ലീവ് എടുത്ത് എന്റെ കൂടെ വരുന്നു..." "എങ്ങോട്ട്?" "അതൊക്കെ പറയാം.. ലീവ് എടുക്കുന്നതിൽ നിനക്ക് ബുദ്ധിമുട്ട് ഒന്നുല്ല്യല്ലോ.." "ഏയ്.. എനിക്കെന്ത് ബുദ്ധിമുട്ട്.. ലീവ് എടുക്കുന്നതിൽ എനിക്ക് സന്തോഷമേ ഉള്ളു...പക്ഷേ എങ്ങോട്ടാ എന്തിനാ എന്നൊക്കെ വിശദമായി പറഞ്ഞാലേ ഞാൻ വരൂ..." "എന്നാൽ പറയാം.. നാളെ എന്റെ കെട്ടിയോന്റെ പിറന്നാളാ...ഒരു അടിപൊളി ഗിഫ്റ്റ് വാങ്ങണം...അതിനു എന്റെ കാവൂസ് എന്നെ ഒന്ന് ഹെൽപ് ചെയ്തേ പറ്റൂ..." "ഓ അപ്പൊ അതാണ്‌ കാര്യം...അതിനു നീയിത്ര സോപ്പിട്ടു പതപ്പിക്കണ്ട...ഞാൻ വരാം...നീ ഹാപ്പി ആയിട്ട് ഇരിക്കുന്നത് കണ്ടാൽ മതി എനിക്ക്.." "ഞാനിപ്പോ ഹാപ്പി തന്നാ കാവൂ...ഏട്ടൻ ഒന്നുല്ലേലും എന്നെ ബെസ്റ്റ് ഫ്രണ്ട് ആക്കീലോ.." "അങ്ങേർക്ക് വട്ടാ... കെട്ടിയ പെണ്ണിനെ ബെസ്റ്റ് ഫ്രണ്ട് ആക്കിയിരിക്കുന്നു..നീ അതിനോത്ത്‌ തുള്ളാനും.." "ദേ പെണ്ണേ എന്റെ ശ്രീയേട്ടനെ പറഞ്ഞാലുണ്ടല്ലോ.." "ഓ അവൾക്കു കൊണ്ടു.." "ആ കൊള്ളും.. " "ഞാൻ ചുമ്മാ പറഞ്ഞതാട്ടോ.." "അതെനിക്കറിയാം ട്ടോ.." അപ്പോഴേക്കും സാറ് വന്നു...രാവിലത്തെ ക്ലാസ്സ്‌ എല്ലാം എങ്ങനെയൊക്കെയോ തള്ളി നീക്കി...എന്നിട്ട് യൂണിവേഴ്സിറ്റി വരെ പോവണം എന്നൊരു കള്ളവും തട്ടി വിട്ട് ഉച്ചക്ക് കോളേജിൽ നിന്നും ഞങ്ങൾ ചാടി... പോകുന്ന വഴിക്ക് കാവ്യ ചോദിച്ചു.. "എന്താ നിന്റെ പ്ലാൻ? " "ഏട്ടന് ഒരു ജീൻസ് പാന്റും ചെക്ക്‌ ഷർട്ടും വാങ്ങിക്കണം..." "സംഗതി കൊള്ളാം..അതിനുള്ള പൈസ നീ എവിടുന്നു ഒപ്പിച്ചു? അച്ഛനോട് ചോദിച്ചോ? " "ഇല്ല.." "പിന്നെ?" "എന്റെ സ്കോളർഷിപ്പിൽ നിന്നെടുത്തു.. പ്ലസ് ടു വിന് മര്യാദക്കു പഠിച്ചതോണ്ട് ഏതായാലും ഇങ്ങനെ ഒരു ഗുണമുണ്ടായി.." "എടി പിശുക്കി.. സ്കോളർഷിപ്പ് കിട്ടിയാൽ ഞങ്ങൾക് ഒരു ജ്യൂസ്‌ പോലും വാങ്ങി തരാത്തവളാ...കാലം പോയ പോക്ക്.." കാവ്യ പരിഭവം നടിച്ചു.. "എന്റെ കാവൂസെ...നാളെ നിനക്ക് നീ പറയണത് ഞാൻ വാങ്ങി തന്നോളാം..ഒന്നുല്ലേലും നീ എന്റെ ബെസ്റ്റി അല്ലേഡീ ...?" "പ്രോമിസ്?" "പ്രോമിസ്.." "എന്നാൽ വാ...എത്ര കട കേറി ഇറങ്ങേണ്ടി വന്നാലും ശെരി...നിന്റെ ശ്രീയേട്ടൻ കണ്ടാൽ ഞെട്ടുന്ന ഒരു ഗിഫ്റ്റുമായേ നമ്മൾ തിരിക്കൂ.." കാവ്യയുടെ സഹായത്തോടെ ഒരു അടിപൊളി ഷർട്ടും അതിനോത്ത ജീൻസ് പാന്റും വാങ്ങി ഗിഫ്റ്റ് പാക്ക് ചെയ്ത് ഞങ്ങൾ വീട്ടിലോട്ടു തിരിച്ചു...ഗിഫ്റ്റ് റൂമിൽ തന്നെ ഏട്ടൻ കാണാത്ത ഒരിടത്ത് വെച്ചു... രാത്രി ബുക്ക്‌ നോക്കി ഇരുന്നെന്നല്ലാതെ ഒന്നും പഠിക്കാൻ കഴിഞ്ഞില്ല...ഏട്ടന് ഗിഫ്റ്റ് ഇഷ്ടാവോ എന്ന ചിന്തയായിരുന്നു മനസ്സ് മുഴുവൻ...പെട്ടെന്ന് ഏട്ടന്റെ വിളി കേട്ടു ഞാനൊന്നു ഞെട്ടി... "അമ്മൂ...ബുക്കും തുറന്നു വെച്ച് നീയിത് എന്താലോചിച്ചിരിക്ക്യ? വല്ലതും പഠിച്ചോ നീയ്?" "പ.. പഠിച്ചു ഏട്ടാ.." "ആ ബുക്ക്‌ ഇങ്ങു താ.." ബുക്ക്‌ വാങ്ങി ഏട്ടൻ കുറെ ചോദ്യം ചോദിച്ചു.. എനിക്കൊന്നും കിട്ടിയില്ല..ഏട്ടന്റെ ഭാവം മാറി.. "ആരെ ബോധിപ്പിക്കാനാ നീയീ ബുക്കും തുറന്നു വെച്ചിരിക്കുന്നത്? എന്നെയോ?" "ശ്രീയേട്ടാ...ഞാൻ..." "എനിക്കൊന്നും കേൾക്കണ്ട... താൽപര്യമില്ലെങ്കിൽ നിർത്തിക്കോ നിന്റെ പഠനം...എന്നെ ബോധിപ്പിക്കാൻ വേണ്ടി ഇനി ബുക്കും തുറന്നു വെച്ചിരിക്കുന്നത് കണ്ടാൽ എടുത്തെറിയും ഞാൻ.." പെട്ടെന്നുള്ള ഏട്ടന്റെ ഭാവമാറ്റം എന്നെ സങ്കടപ്പെടുത്തി...ഞാൻ ഒരുപാട് കരഞ്ഞു... അന്നു രാത്രി 12 മണി വരെ ഞാൻ ഉറങ്ങാതെ കിടന്നു...ശ്രീയേട്ടൻ അറിയാതെ പയ്യെ ഗിഫ്റ്റ് പാക്ക് കയ്യിലെടുത്തു...ഏട്ടനെ പതിയെ വിളിച്ചുണർത്തി... ഏട്ടന്റെ കൈകളിലേക്ക് ആ ഗിഫ്റ്റ് പാക്ക് വെച്ചു കൊടുത്തു ഞാൻ പറഞ്ഞു... "ഹാപ്പി ബെർത്ഡേ ശ്രീയേട്ടാ...." വരണമാല്യം (ഭാഗം 9) ********************* ശ്രീയേട്ടൻ ഒരല്പം ആകാംഷയോടെ ഗിഫ്റ്റ് പാക്കിലോട്ട് നോക്കി... "എന്താ ഇത്..?" "ഏട്ടന് ഈ അമ്മൂന്റെ വക ഒരു കുഞ്ഞു പിറന്നാൾ സമ്മാനം...തുറന്നു നോക്കൂ.. ഇഷ്ടാവ്വോന്നറിയില്ല.." ഏട്ടന്റെ സ്നേഹം നിറഞ്ഞ രണ്ടു വാക്കുകൾ പ്രതീക്ഷിച്ച എനിക്ക് തെറ്റി.. ഗിഫ്റ്റ് പാക്ക് ഒന്നു തുറന്നു നോക്കുക പോലും ചെയ്യാതെ എന്റെ നേർക്ക് എറിഞ്ഞ് ഏട്ടൻ രോഷാകുലനായി.. "നിന്റെ തലക്ക് വല്ല ഓളവുമുണ്ടോഡീ...എനിക്ക് ഗിഫ്റ്റ് വാങ്ങിത്തരാൻ നിനക്ക് ജോലിയൊന്നും ആയിട്ടില്ലല്ലോ..ആദ്യം മര്യാദക്ക് പഠിച്ചു ഒരു നല്ല നിലയിലെത്താൻ നോക്ക്... എന്നിട്ട് മതി ഗിഫ്റ്റും കോപ്പുമൊക്കെ..." ഇത്രയും ക്രൂരമായ ഒരു പ്രതികരണം ശ്രീയേട്ടനിൽ നിന്നും പ്രതീക്ഷിക്കാത്തതിനാലാവാം കുറച്ചു നേരത്തേക്ക് ഒരു മരവിപ്പായിരുന്നു എനിക്ക്...ആ മരവിപ്പിൽ എനിക്കൊന്നു കരയാൻ പോലും കഴിഞ്ഞില്ല...ഇടക്കെപ്പഴോ ശ്രീയേട്ടൻ എന്നോട് ഒരുപാട് അടുപ്പം കാണിച്ചിരുന്നു..എന്നെ ഏട്ടനു വേദനിപ്പിക്കാനാവില്ലെന്നു പറഞ്ഞ്...ഏട്ടൻ എനിക്ക് നല്ലൊരു സുഹൃത്തായി...അധ്യാപകനായി.. എന്നാൽ ഇപ്പോൾ വീണ്ടും ഇത്രേം വെറുക്കാൻ മാത്രം ഞാൻ എന്ത് തെറ്റാ ഈശ്വരാ ചെയ്തേ??ഏട്ടൻ വലിച്ചെറിഞ്ഞ ആ സമ്മാനവും നെഞ്ചോട് ചേർത്ത് ഒരുപാട് നേരം ഞാൻ അങ്ങനെ ഇരുന്നു...എങ്ങനെയോ നേരം വെളുപ്പിച്ചു.. പിറ്റേന്ന് രാവിലെ അടുക്കളയിലേക്ക് ചെന്നപ്പോൾ അമ്മ സദ്യ ഒരുക്കുന്നതിന്റെ തിരക്കിലായിരുന്നു..ഞാൻ സഹായിക്കാൻ ചെന്നപ്പോൾ അമ്മ തടഞ്ഞു.. "അമ്മൂ... മോള് ശ്രീക്കുട്ടനേം കൂട്ടി അമ്പലത്തിൽ പോയി വരൂ...അടുക്കളയിലെ കാര്യമൊക്കെ അമ്മ നോക്കിക്കോളാം..." അമ്മ പറഞ്ഞതനുസരിച്ചു കുളിച്ചു റെഡി ആയി... എന്തോ എനിക്ക് പോവാൻ തീരെ മനസ്സു വന്നില്ല...അപ്പോഴേക്കും ശ്രീയേട്ടൻ റെഡി ആയി വന്നു.. "അമ്മൂ... നീ അമ്പലത്തിലേക്ക് ഇല്ലേ?" ഞാൻ മിണ്ടിയില്ല.. "അമ്മൂ നിന്നോടാ ഈ ചോദിക്കുന്നത്?" "നിങ്ങളുടെ കൂടെ അമ്പലത്തിൽ വരാൻ ഞാൻ നിങ്ങളുടെ ആരാ??ഞാൻ കൂടെ വന്നു ഈ നല്ല ദിവസം നശിപ്പിക്കണ്ട...ഒറ്റക്ക് പൊക്കോളൂ.." "അമ്മൂ...നിനക്കെന്നോട് ദേഷ്യമുണ്ടാവുമെന്നു അറിയാം..സോറി... ഞാൻ പെട്ടെന്ന്... " "വേണ്ട..മാപ്പു പറഞ്ഞു സ്വയം താഴണ്ട..എനിക്ക് ഏട്ടനോടൊന്നും സംസാരിക്കാനില്ല..ദയവ് ചെയ്ത് കുറച്ചു സ്വൈര്യം തരോ?" പിന്നെ ശ്രീയേട്ടൻ ഒന്നും മിണ്ടിയില്ല...ഏട്ടൻ അമ്പലത്തിലോട്ടു പോയ നേരത്ത് ഞാൻ കോളേജിലേക്ക്‌ പോയി...രാവിലെ ഒന്നും കഴിച്ചില്ല... വീട്ടിൽ ആരോടും പറഞ്ഞുമില്ല ...എന്തോ എന്നോടു തന്നെ വെറുപ്പു തോന്നിയ നിമിഷങ്ങൾ... കോളേജിലെത്തിയപ്പോൾ ക്ലാസ്സിൽ കേറാതെ നേരെ ലൈബ്രറിയിലേക്ക് പോയി..കാവ്യ എന്തെങ്കിലും ചോദിച്ചാൽ ഞാൻ പൊട്ടിക്കരഞ്ഞു പോവും എന്നു എനിക്കുറപ്പായിരുന്നു...ലൈബ്രറിയിൽ ഞാൻ ആരുടേയും ശല്യമില്ലാതെ ഒരുപാട് നേരം ഇരുന്നു... കുറച്ചു കഴിഞ്ഞപ്പോൾ കാവ്യ എന്നെ തിരക്കി അവിടേക്കു വന്നു... "എന്റെ അവന്തി..നിന്നെ ഞാൻ എവിടെയൊക്കെ തിരക്കി.. ഇവിടെ വന്നിരിക്ക്യയിരുന്നോ...നീയൊന്നിങ്ങു വന്നേ.." "ഞാനെങ്ങും ഇല്ല.. നീ പൊക്കോ " "പിന്നേ...എങ്ങും ഇല്ല... ഇന്ന് മുഴുവൻ ഇവിടെ ഇരിക്കാനാണോ നിന്റെ പ്ലാൻ? " "കാവൂ പ്ലീസ്... " "ഒരു പ്ലീസും ഇല്ല...നീ വന്നേ.. " കാവ്യ എന്നേം വലിച്ചു കൊണ്ട് ചീനി മരചോട്ടിലേക്ക് നടന്നു... "ഇനി പറ... എന്താ ഇതൊക്കെ?" "ഏതൊക്കെ?" "ശ്രീജിത്ത്‌ സാർ എന്നെ വിളിച്ചിരുന്നു.. നീ ക്ലാസ്സിൽ ഉണ്ടോ ചോദിച്ചു..നീ വീട്ടിൽ പറയാതെയാണല്ലേ ഇങ്ങോട്ട് വന്നത്? സാർ ആകെ പേടിച്ചിരിക്ക്യ..സാറിനെ വിളിച്ചു പറ ഇവിടുണ്ടെന്നു.." "എന്തിന്? അതിനു ഞാൻ അയാളുടെ ആരുമല്ലല്ലോ.." "അയാളോ??നിനക്കെന്തു പറ്റി അവന്തി? ഭ്രാന്ത് പറയാതെ സാറിനെ വിളിക്കുന്നുണ്ടോ നീയ്?" "ഇല്ല.." ഞാൻ തറപ്പിച്ചു പറഞ്ഞു.. "നീ സാറുമായി വഴക്കിട്ടോ?? എന്താടാ പ്രശ്നം..? എന്താണേലും നിനക്കെന്നോട് പറഞ്ഞൂടെ? " അടുത്ത നിമിഷം കാവ്യയെ കെട്ടിപ്പിടിച്ച് ഞാൻ കരഞ്ഞു...എന്റെ മനസ്സിന്റെ ഭാരമെല്ലാം കണ്ണീരായി പുറത്തേക്കൊഴുകിയപ്പോൾ അവളുടെ മിഴികളും ഈറനണിഞ്ഞു.. "അവന്തി...ഞാൻ സംസാരിക്കാം സാറിനോട്.." "എന്തിനാ കാവൂ...ഈ സ്നേഹം നമുക്ക് പിടിച്ചു വാങ്ങാൻ കഴിയുന്ന ഒന്നല്ല...ആരു സംസാരിച്ചിട്ടും കാര്യമില്ല...ഏട്ടന്റെ മനസ്സിൽ എന്നോട് ഒരു തരി സ്നേഹം പോലുല്ല്യ.." "നീ അങ്ങനൊന്നും പറയാതെ.." "സത്യാ ഞാൻ പറയുന്നേ... ഇനിം ഇങ്ങനെ ജീവിക്കുന്നതിൽ ഒരു അർത്ഥവും ഇല്ല തോന്നാ..." "നീ വെറുതെ ഓരോന്ന് ചിന്തിച്ചു കൂട്ടണ്ട.. എല്ലാം ശെരിയാവും...നിന്റെ മനസ്സ് ശുദ്ധമാ...ആ മനസ്സു ഈശ്വരൻ കാണാതിരിക്കില്ല... ദേ സമയം ഉച്ചയായി.. നമുക്ക് വല്ലതും കഴിക്കണ്ടേ..? " "എനിക്ക് വേണ്ട..നീ കഴിച്ചോ.." "ദേ പെണ്ണേ ഒന്നങ്ങു വെച്ചു തരും ഞാൻ.. രാവിലെയോ ഒന്നും കഴിച്ചിട്ടില്ല..നീ ഇങ്ങനെ പട്ടിണി കിടന്നാൽ എല്ലാം ശെരിയാവോ?" "എനിക്ക് വിശപ്പില്ല..." "വിശപ്പ് ഒക്കെ താനേ വന്നോളും.. നീ വാ.." കാവ്യയുടെ നിർബന്ധത്തിനു വഴങ്ങി അവൾ കൊണ്ടു വന്ന ഭക്ഷണത്തിൽ നിന്നും കുറച്ചു കഴിച്ചെന്നു വരുത്തി.. "അവന്തി.. നീ കുറച്ചു ദിവസം നിന്റെ വീട്ടിൽ പോയി നിൽക്ക്.. അച്ഛനെ കാണുമ്പോൾ തന്നെ നിന്റെ വിഷമമെല്ലാം പമ്പ കടക്കും... "വേണ്ട കാവൂ...എന്റെ കണ്ണു നിറഞ്ഞാൽ അച്ഛനു സഹിക്കില്ല...ഞാൻ സന്തോഷായിരിക്ക്യാ കരുതിക്കോട്ടെ ആ പാവം.. " "എന്നാൽ നീ വേഗം സാറിന്റെ വീട്ടിലോട്ട് ചെല്ല്.. ഈ അവസ്ഥയിൽ ക്ലാസ്സിലിരുന്നിട്ട് കാര്യല്ല്യ.. " "എനിക്ക് അവിടേക്ക് പോവാൻ തന്നെ തോന്നുന്നില്ലെടാ.. " "എന്നു പറഞ്ഞാൽ എങ്ങനാ അവന്തി..സാറിന്റെ അമ്മയോട് പോലും പറയാതെ അല്ലേ നീ അവിടുന്ന് ഇറങ്ങിയേ.. ആ അമ്മ എന്ത് കരുതിക്കാണും.. അമ്മ ഒരു പാവാന്നു നീ തന്നെയല്ലേ പറയാറ്... കാവ്യ പറഞ്ഞത് ശെരിയാണെന്ന് എനിക്കും തോന്നി.. എന്റെ പെരുമാറ്റം അമ്മയെ ഒരുപാട് വേദനിപ്പിച്ചു കാണും.. അടുത്ത ബസിൽ തന്നെ ഞാൻ വീട്ടിലോട്ട് തിരിച്ചു..പോകുന്ന വഴിക്ക് ഒരു കോഫി ഷോപ്പിനു മുന്നിലായി ശ്രീയേട്ടന്റെ കാർ കിടക്കുന്നത് എന്റെ ശ്രദ്ധയിൽ പെട്ടു..അടുത്ത നിമിഷം തന്നേ ഏട്ടൻ ഷോപ്പിൽ നിന്നും ഇറങ്ങി വരുന്നത് കണ്ടു.. തൊട്ടു പുറകിൽ നിൽക്കുന്ന ആളെ കണ്ടു ഞാൻ ഞെട്ടി... ജ്യോതി മിസ്സ്‌..... നിന്ന നിൽപ്പിൽ ഭൂമി പിളരുന്ന പോലെ തോന്നിയെനിക്ക്...ശ്രീയേട്ടനോട് ആദ്യമായി വെറുപ്പ് തോന്നിയ നിമിഷം...എന്നാലും ഏട്ടന് എന്നോടെങ്ങനെ ഇത്ര ക്രൂരനാവാൻ കഴിയുന്നു... വീട്ടിലെത്തിയതും അമ്മയുടെ ചോദ്യങ്ങൾക്കു മുഖം കൊടുക്കാതെ ഞാൻ റൂമിൽ കയറി വാതിലടച്ചു...കുറച്ചു കഴിഞ്ഞപ്പോഴേക്കും ആരോ കതകിൽ മുട്ടി... തുറന്നപ്പോൾ ശ്രീയേട്ടൻ മുന്നിൽ നിൽക്കുന്നു...മുഖം കോപം കൊണ്ട് വിറക്കുന്നുണ്ടായിരുന്നു... "നീ രാവിലെ ആരോടും പറയാതെ എങ്ങോട്ടാ പോയേ" "കോളേജിലോട്ട്... " "എന്നാൽ അതൊന്ന് പറഞ്ഞിട്ട് പൊയ്ക്കൂടേ നിനക്ക്.." ഏട്ടന്റെ ശബ്ദമുയർന്നിരുന്നു.. "എന്തിന്..? ഞാൻ എവിടെ പോയാലും നിങ്ങൾക്കെന്താ? ഞാൻ നിങ്ങളുടെ ആരുമല്ല... " "അമ്മൂ.." "അരുത്.. ഇനി എന്നെ അങ്ങനെ വിളിക്കരുത്.. അമ്മു എന്നു എന്നെ എന്റെ പ്രിയപ്പെട്ടവർ വിളിക്കുന്ന പേരാ.. 'സാറിന്' എന്നെ അവന്തിക എന്നു വിളിക്കാം..." പിന്നീട് ഞങ്ങൾ ഒന്നും തന്നെ സംസാരിച്ചില്ല... പിറ്റേന്ന് രാവിലെ ഞാൻ വീട്ടിൽ നിന്നും ഇറങ്ങിയത് ചില ഉറച്ച തീരുമാനങ്ങളുമായാണ്....... (തുടരും) വരണമാല്യം (ഭാഗം 10) ********************** വീട്ടിൽ നിന്നും ഇറങ്ങി ഞാൻ നേരെ പോയത് ജ്യോതി മിസ്സ്‌ ഇപ്പോൾ പഠിപ്പിക്കുന്ന കോളേജിലേക്കായിരുന്നു. സെക്യൂരിറ്റിയോട് ചോദിച്ചു മലയാളം ഡിപ്പാർട്മെന്റ് ലക്ഷ്യമാക്കി നടന്നു...അവിടെ ഇരിക്കുന്ന പ്രഫസർമാരിൽ ഒരാളോട് മിസ്സ്‌ എവിടെ എന്നു തിരക്കി... "എക്സ്ക്യൂസ്‌ മി മാഡം.." "യെസ്.." "എനിക്ക് ജ്യോതി മിസ്സിനെ ഒന്നു മീറ്റ് ചെയ്യണമായിരുന്നു..." "ജ്യോതി രണ്ടു ദിവസമായി ലീവിൽ ആണ്..കുട്ടി ആരാ?" "ഞാൻ...ഞാൻ മിസ്സിന്റെ ഒരു പഴയ സ്റ്റുഡന്റ് ആണ്...മാഡം എനിക്ക് മിസ്സിന്റെ നമ്പർ ഒന്നു തരോ? ഒരു അത്യാവശ്യ കാര്യം ഉണ്ടായിരുന്നു..." "ഓ അതിനെന്താ... തരാലോ.." അവരുടെ അടുത്ത് നിന്നും നമ്പർ വാങ്ങി ഞാൻ കോളേജിൽ നിന്നും ഇറങ്ങി...തൊട്ടപ്പുറത്തായി ഒരു പാർക്ക്‌ കണ്ടു...കുറച്ചു സമയം ഓരോന്ന് ആലോചിച്ചു പാർക്കിൽ ഇരുന്നു... **ഇന്നേ വരെ ഞാൻ ആരെയും വിഷമിപ്പിച്ചിട്ടില്ല... ആരോടും ഒരു കറുത്ത വാക്കു പോലും പറഞ്ഞിട്ടില്ല്യ...എന്നാൽ ഇന്ന് സാഹചര്യം എന്നെ അതിനു നിർബന്ധിതയാക്കിയിരിക്കുകയാണ്...** പിന്നെ രണ്ടും കല്പ്പിച്ചു ഫോൺ എടുത്തു... നോക്കിയപ്പോൾ ശ്രീയേട്ടന്റെ കുറെ മിസ്സ്ഡ് കാൾ.. കാവ്യയും വിളിച്ചിട്ടുണ്ട്... ആരെയും തിരിച്ചു വിളിക്കാൻ തോന്നിയില്ല...ജ്യോതി മിസ്സിന്റെ നമ്പർ ഡയൽ ചെയ്തു... "ഹലോ.. " "ജ്യോതി മിസ്സ്‌ അല്ലേ? " "അതെ.. ആരാ...? " "അവന്തിക... അങ്ങനെ പറഞ്ഞാൽ ചിലപ്പോൾ മിസ്സിന് മനസ്സിലാവില്ല... അവന്തിക ശ്രീജിത്ത്‌..." "ഓ അവന്തിക...പറയു.." "എനിക്ക് നിങ്ങളോട് ഒരുപാട് സംസാരിക്കാനുണ്ട്.. പക്ഷേ അത് ഈ ഫോണിലൂടെ പറഞ്ഞാൽ ശെരിയാവില്ല...ഞാൻ നിങ്ങളുടെ കോളേജിനടുത്തുള്ള പാർക്കിലുണ്ട്..." "ശെരി അവന്തിക... ഞാൻ അങ്ങോട്ട് വരാം..." **************** "അവന്തിക.." "അതെ...ഇരിക്കു.." "താങ്ക്സ്...തന്നെ പണ്ട് കണ്ട ചെറിയ ഒരു ഓർമ ഉണ്ട്... അതൊണ്ട് കണ്ടുപിടിക്കാൻ ബുദ്ധിമുട്ട് ഉണ്ടായില്ല...എന്താ തനിക്ക് എന്നോട് പറയാനുള്ളത്?" "എനിക്ക് പറയാനുള്ളത് എന്താണെന്ന് എന്നേക്കാൾ നന്നായി നിങ്ങൾക്കറിയാലോ..." "കുട്ടി എന്താ ഉദ്ദേശിക്കുന്നത്? " "വിവാഹത്തിന് മുൻപ് ശ്രീയേട്ടനു നിങ്ങളോട് അടുപ്പം ഉണ്ടായിരുന്നു...അത് അദ്ദേഹം എന്നോട് തുറന്നു പറഞ്ഞിട്ടുമുണ്ട്...പക്ഷേ ശ്രീയേട്ടൻ അംഗീകരിച്ചാലും ഇല്ലെങ്കിലും ഇന്ന് ഞാൻ ശ്രീയേട്ടന്റെ ഭാര്യയാണ്... അദ്ദേഹം കെട്ടിയ താലിയാണ് എന്റെ കഴുത്തിൽ കിടക്കുന്നത്...പഴയ ബന്ധം പുതുക്കാൻ ഇനി നിങ്ങൾ എന്റെ ശ്രീയേട്ടനെ കണ്ടാൽ... " "അവന്തിക....സൂക്ഷിച്ചു സംസാരിക്കണം.." "നിങ്ങളോട് ഇപ്പോൾ ഈ കാണിക്കുന്ന മാന്യത തന്നെ അധികമാണ്...ഒരു കോളേജ് അധ്യാപിക അല്ലേ നിങ്ങൾ..? വേറൊരു പെൺകുട്ടിയുടെ ജീവിതം തകർത്തിട്ട് നിങ്ങൾക്ക് എന്ത് സന്തോഷമാ കിട്ടുന്നെ? നാണമാവുന്നില്ലേ നിങ്ങൾക്ക്... ഇത്രത്തോളം അധഃപതിക്കാൻ...?? " "അവന്തിക... പ്ലീസ് സ്റ്റോപ്പ്‌ ഇറ്റ്.. " "നിങ്ങളെ പോലെ ഒരു സ്ത്രീയോട് സംസാരിക്കാൻ പോലും എനിക്ക് അറപ്പാണ്... ഇത്രയെങ്കിലും നിങ്ങളോട് പറഞ്ഞില്ലെങ്കിൽ അത് ഞാൻ എന്റെ മനസാക്ഷിയോട് ചെയ്യുന്ന തെറ്റായിരിക്കും..." പിന്നെ അധിക നേരം അവിടെ നിന്നില്ല...നിറകണ്ണോടെ ഞാൻ വീട്ടിലേക്ക് തിരിച്ചു.. വീട്ടിലെത്തിയപ്പോൾ നേരം സന്ധ്യയോടടുത്തിരുന്നു...അമ്മ ഉമ്മറത്തു തന്നെ ഉണ്ടായിരുന്നു... "അമ്മൂ...എന്താ മോളേ ഇതൊക്കെ? ഇത്രക്കും തീ തീറ്റിക്കാൻ മാത്രം ഞങ്ങൾ മോളോട് എന്ത് തെറ്റാ ചെയ്തെ? ആരോടും പറയാതെ വീട്ടിന്നു ഇറങ്ങാ...ഫോൺ എടുക്കാതിരിക്ക്യ...ശ്രീക്കുട്ടൻ നിന്നെ തിരക്കി പോയിരിക്കുവാ... സ്വന്തം മോളേ പോലെ കണ്ടു സ്നേഹിച്ചതിനുള്ള ശിക്ഷയാണോ ഇത്? " അമ്മയുടെ ചോദ്യങ്ങൾക്കൊന്നും എനിക്ക് ഉത്തരം ഇല്ലായിരുന്നു... ആ കാലിൽ വീണു ഞാൻ പൊട്ടിക്കരഞ്ഞു...അമ്മ എന്നെ എഴുന്നേൽപ്പിച്ചു... "എന്താ അമ്മടെ കുട്ടിക്ക് പറ്റ്യേ? ശ്രീക്കുട്ടനുമായി എന്തെങ്കിലും പ്രശ്നമുണ്ടോ? മോള് അമ്മയോട് പറ.. " "അമ്മ എന്നോടൊന്നും ചോദിക്കരുത്..പ്ലീസ്.. " ഞാൻ റൂമിലേക്ക് പോയി...മനസ്സ് വല്ലാതെ അസ്വസ്ഥമായിരുന്നു... **ശ്രീയേട്ടൻ കഴുത്തിലണിഞ്ഞ ഈ താലിക്കു ഏട്ടന്റെ മനസ്സിൽ യാതൊരു വിലയുമില്ല... ഏട്ടന് ഞാനിപ്പോൾ ഒരു ബാധ്യതയാണ്...ഇനിയും ഏട്ടന്റെ ജീവിതത്തിൽ ഞാൻ ഒരു കരടായി തുടരുന്നതിൽ അർത്ഥമില്ല...** "അമ്മൂ........." ശ്രീയേട്ടന്റെ ശബ്ദം എന്നെ ചിന്തകളിൽ നിന്നുണർത്തി...വാതിൽ തള്ളി തുറന്ന് ഏട്ടൻ അകത്തേക്കു വന്നു...ഏട്ടന്റെ മുഖം ദേഷ്യം കൊണ്ട് ചുവന്നിരുന്നു... "നീയിന്നു ജ്യോതിയെ കണ്ടിരുന്നോ? " "ഉവ്വ്.. " "എന്താ നീ അവളോട് പറഞ്ഞേ...?" ഞാൻ മൗനം പൂണ്ടു.. "ചോദിച്ചത് കേട്ടില്ലേ.....?" ഏട്ടൻ ശബ്ദമുയർത്തി... "പേടിക്കണ്ട ഭർത്താവിനെ വിട്ടു തരണം എന്നു കെഞ്ചാൻ പോയതല്ല...അവരുടെ മുഖത്തു നോക്കി നാലു വർത്തമാനം പറഞ്ഞില്ലെങ്കിൽ ഞാൻ ഇനിയും നിങ്ങളുടെ ഭാര്യ പദവി അലങ്കരിക്കുന്നതിൽ അർത്ഥമില്ലെന്നു തോന്നി..." "അമ്മൂ....സൂക്ഷിച്ചു സംസാരിക്കണം... എന്താ ഈ പറയുന്നേ എന്നു വല്ല ബോധവും ഉണ്ടോ നിനക്ക്...? " ഒഴുകി വന്ന കണ്ണുനീർ തടുക്കാൻ പാടുപെട്ടു കൊണ്ട് ഞാൻ ഏട്ടന് മറുപടി നൽകി.. "നല്ല ബോധത്തോടു കൂടി തന്നെയാ ഞാൻ സംസാരിക്കുന്നെ...ഏട്ടൻ എന്നെ ഭാര്യയായി അംഗീകരിക്കാത്തതിൽ എനിക്ക് യാതൊരു പരാതിയും ഇല്ലായിരുന്നു...ഏട്ടന്റെ സുഹൃത്തായി ജീവിതകാലം മുഴുവനും കഴിച്ചു കൂട്ടാനും ഞാൻ തയ്യാറായിരുന്നു... ആ സാമിപ്യം മാത്രമേ ഞാൻ ആഗ്രഹിച്ചുള്ളു...പക്ഷേ ഇവിടെ എന്നെ സുഹൃത്തായി കാണുമ്പോൾ പഴയ കാമുകിയുമായി ബന്ധം പുതുക്കാൻ പോവുന്ന നീചനാവും നിങ്ങൾ എന്നു ഞാൻ കരുതിയില്ല..." അടുത്ത നിമിഷം ശ്രീയേട്ടന്റെ കൈ എന്റെ കരണത്തു പതിഞ്ഞു... "ഛീ...ഇത്രയും വൃത്തി കേട്ട മനസ്സാണോ നിന്റെ...? അതേടീ നീ പറഞ്ഞതെല്ലാം ശെരിയാ...വെറുപ്പാ എനിക്ക് നിന്നോട്... ഇനിയെങ്കിലും എന്റെ ജീവിതത്തിൽ നിന്ന് ഒന്നു ഒഴിഞ്ഞു പൊയ്ക്കൂടേ...... " (തുടരും....) വരണമാല്യം (ഭാഗം 11) ********************** -അവസാന ഭാഗം- കവിൾത്തടം പുകയുമ്പോഴും ആ അടിയേക്കാൾ എന്നെ വേദനിപ്പിച്ചത് ഏട്ടന്റെ മൂർച്ചയേറിയ വാക്കുകളാണ്...അതിന്റെ ആഘാതം എന്റെ മനസ്സിനെയും ശരീരത്തെയും ഒരു പോലെ തളർത്തിയപ്പോൾ വീണു പോകാതിരിക്കാൻ ഞാൻ ജനാലക്കമ്പിയിൽ പിടി മുറുക്കി...അല്പനേരം വിദൂരതയിലേക്ക് നോക്കി നിന്നു...പുറത്ത് മഴ തിമർത്ത് പെയ്യുന്നു...ഒരു പക്ഷേ ഈ രാത്രി പ്രളയത്തിന്റെതാവാം.... പിന്നീട് റൂമിലേക്ക് നോക്കുമ്പോൾ ശ്രീയേട്ടൻ മേശ മേൽ തല വെച്ച് കിടക്കുകയാണ്...ബാഗിൽ നിന്നും ഒരു കടലാസ് എടുത്ത് ഞാൻ ഏട്ടന് നേർക്ക് നീട്ടി.... "ശ്രീയേട്ടാ...ഇത് വാങ്ങിക്കൂ ..." "എന്താ ഇത്?" "ഏട്ടന്റെ ജീവിതത്തിൽ നിന്നും എന്നോട് ഒഴിഞ്ഞു പോവാൻ ഏട്ടൻ തന്നെ പറഞ്ഞ സ്ഥിതിക്ക്... ഇതാ ..ഡിവോഴ്സ് പെറ്റിഷൻ ആണ്... " "അമ്മൂ...നീ...ഇത്..." സോറി അമ്മൂ.. ഞാൻ പെട്ടെന്നുള്ള ദേഷ്യത്തിൽ..." ഏട്ടന്റെ വാക്കുകൾ മുറിയുന്നുണ്ടായിരുന്നു... "ജ്യോതി മിസ്സിനെ കണ്ടു തിരിച്ചു വരുന്ന വഴി ഇതും സംഘടിപ്പിച്ചു...ഇതിന്റെ ഫോര്മാലിറ്റിസിനെ കുറിച്ചു കൂടുതലൊന്നും എനിക്കറിയില്ല...അധികം ബുദ്ധിമുട്ടിക്കാതെ പെട്ടെന്നു തന്നെ ഏട്ടന്റെ ജീവിതത്തിൽ നിന്നും പൊക്കോളാം ഞാൻ..." തേങ്ങൽ അടക്കിപ്പിടിച്ചു ഞാൻ അത് പറയുമ്പോൾ ഹൃദയം വിങ്ങുന്ന പോലെ തോന്നി.... "ഇത് നിന്റെ ഉറച്ച തീരുമാനമാണോ?" "അതെ ഏട്ടാ...ഏട്ടൻ അന്നു പറഞ്ഞ പോലെ ഈ ജീവിതനാടകം നമുക്ക് അവസാനിപ്പിക്കാം... എന്നെന്നേക്കുമായി... അമ്മുവിന് ഒരിക്കലും ജ്യോതി ആവാൻ കഴിയില്ല...അത് ഞാൻ ഏട്ടന്റെ അമ്മയെ പറഞ്ഞു മനസിലാക്കിക്കോളാം...ഇനിയും നിങ്ങളുടെ ആഗ്രഹത്തിന് അമ്മ എതിര് നിൽക്കില്ല..." "പിന്നെ ഏട്ടനോട് എനിക്ക് ഒരു അപേക്ഷ ഉണ്ട്.. അത് പറ്റില്ല എന്നു ഏട്ടൻ പറയരുത്... പ്ലീസ്.." "എന്താ അമ്മൂ...? " "ബന്ധം ഒഴിഞ്ഞാലും ഈ താലി.. അത്.. അതെനിക്ക് വേണം ഏട്ടാ...എന്റെ മരണം വരെ അതെന്റെ കഴുത്തിൽ വേണം...പേടിക്കണ്ട.. അവകാശം പറഞ്ഞു വരില്ല ഞാൻ...ശ്രീയേട്ടന്റെയും ജ്യോതി മിസ്സിന്റെയും ജീവിതത്തിൽ ഒരു കരടായി ഈ അമ്മു ഒരിക്കലും വരില്ല..." ഞാൻ പൊട്ടിക്കരഞ്ഞു... കൂടുതൽ നേരം ഏട്ടന് മുന്നിൽ നിൽക്കാൻ എനിക്ക് സാധിച്ചില്ല...ബാൽക്കണിയിൽ ഇരുന്ന് മനസ്സിന്റെ ഭാരം കണ്ണീരായി പൊഴിച്ചു...ആർത്തലക്കുന്ന പേമാരിയിൽ എന്റെ തേങ്ങൽ കേൾക്കാൻ ആരുമില്ലായിരുന്നു...മരവിച്ച മനസ്സോടെ ആ ഇരുപ്പിൽ തന്നെ എപ്പോഴോ മയങ്ങി... പിന്നീട് കണ്ണു തുറന്നപ്പോൾ കിഴക്ക് സൂര്യൻ ഉദിച്ചു തുടങ്ങിയിരുന്നു...ഇന്ന് മുതൽ അമ്മു തനിച്ചാവാൻ പോവാ.. പഴയ പോലെ...അച്ഛനു എല്ലാം താങ്ങാനുള്ള കരുത്ത് നൽകണെ എന്നു മാത്രം ഈശ്വരൻമാരോട് പ്രാർത്ഥിച്ചു...താഴെ പോയപ്പോൾ ആരും എഴുന്നേറ്റിട്ടില്ലായിരുന്നു...പെട്ടെന്ന് കുളിച്ചു ഫ്രഷ് ആയി...മുഖത്തു നല്ല നീര് വെച്ചിട്ടുണ്ടായിരുന്നു ... **ഏട്ടന് എന്നോട് വെറുപ്പാണിപ്പോൾ... ഇനി ഒരു നിമിഷം പോലും ഞാൻ ഇവിടെ നിൽക്കുന്നതിൽ അർത്ഥമില്ല...** കണ്ണു തുടച്ച് ഞാൻ ഡ്രസ്സ്‌ പാക്ക് ചെയ്യാൻ തുടങ്ങി...പെട്ടെന്ന് ശ്രീയേട്ടൻ അങ്ങോട്ട്‌ വന്നു... "ഓ.. നീ പാക്കിങ് തുടങ്ങ്യോ..." "ഉം..അമ്മയും അച്ഛനും എണീറ്റിട്ടില്ല... അവർ എണീറ്റ ഉടനെ യാത്ര ചോദിച്ചു ഞാൻ പോവും..." പെട്ടെന്ന് ഏട്ടൻ എന്റെ കയ്യിൽ നിന്നും ബാഗ് തട്ടിപ്പറിച്ചു വാങ്ങി... "ഇത്രയും നാൾ എല്ലാം സഹിച്ചു നീ എന്റെ കൂടെ കഴിഞ്ഞില്ലേ...ഈ ഒരു പകൽ കൂടെ നീ ഇവിടെ വേണം...അതു കഴിഞ്ഞ് നിനക്ക് പോവാം..." "ശ്രീയേട്ടാ... അത്.. " "മാസങ്ങളോളം ഒരുമിച്ച് കഴിഞ്ഞ അധികാരത്തിൽ തന്നെ പറയാ...ഈ ഒരു പകൽ കൂടെ നീ ഇവിടെ നിന്നേ പറ്റൂ..." ഞാൻ ഒന്നും മനസ്സിലാവാതെ ഏട്ടനെ നോക്കി... പിന്നീട് സമ്മതം മൂളി... കുറച്ചു കഴിഞ്ഞപ്പോൾ ഏട്ടൻ കാറെടുത്തു എങ്ങോട്ടോ പോവുന്നത് കണ്ടു...എന്തിനാ ഈ പകൽ കൂടെ എന്നോടിവിടെ നിൽക്കാൻ ഏട്ടൻ ആവശ്യപ്പെട്ടത്...ഒരു പക്ഷേ ഈ ഭാര്യ പദവിക്ക് വൈകുന്നേരം വരെ ഈശ്വരൻ ആയുസ്സ് തന്നിട്ടുണ്ടാവും... ഉച്ച കഴിഞ്ഞപ്പോൾ ഏട്ടൻ മടങ്ങി വന്നു...കാറിൽ നിന്നും രണ്ടു പേർ കൂടി ഇറങ്ങി...ആ കാഴ്ച്ച കണ്ടു ഞാൻ സ്തബ്ധയായി... "അവന്തിക എന്താ സൂക്ഷിച്ചു നോക്കുന്നത്... എന്നെ മനസ്സിലായില്ലേ..? ഞാൻ ജ്യോതി... ഇതെന്റെ ഭർത്താവ് അരുൺ...ഇന്ന് ഞങ്ങളുടെ വിവാഹം ആയിരുന്നു..." ഒരു ഞെട്ടലോടെ ഞാൻ ശ്രീയേട്ടനെ നോക്കി...ഏട്ടൻ പുഞ്ചിരിച്ചു...അപ്പോഴേക്കും അമ്മ അവിടേക്കു വന്നു...ജ്യോതി മിസ്സും ഭർത്താവും അമ്മയുടെ അനുഗ്രഹം വാങ്ങി...ഞങ്ങളെ അവരുടെ വീട്ടിലേക്ക് ക്ഷണിച്ചു രണ്ടു പേരും യാത്ര ചോദിച്ചിറങ്ങി... ഞാൻ റൂമിലോട്ട് പോയി...കുറച്ചു നേരം കഴിഞ്ഞ് ശ്രീയേട്ടൻ അവിടേക്ക് വന്നു... "അമ്മൂ...ഇനി... ഇനി അമ്മൂന് പോണോ? " "ശ്രീയേട്ടാ... എനിക്ക്... എനിക്കിത് വിശ്വസിക്കാൻ കഴിയുന്നില്ല..." "വിശ്വസിക്കണം അമ്മൂ...വിവാഹത്തിനു ശേഷം ഞാൻ ജ്യോതിയെ പല തവണ മീറ്റ് ചെയ്തിട്ടുണ്ട്... പക്ഷേ അത് അമ്മു പറഞ്ഞ പോലെ പഴയ ബന്ധം പുതുക്കാനല്ല...പുതിയ ഒരു ജീവിതത്തിനു തയ്യാറാവണമെന്ന് അവളെ നിർബന്ധിക്കാനായിരുന്നു... വിവാഹശേഷം അമ്മുവിനെ മനസ്സു കൊണ്ട് അംഗീകരിക്കാൻ എനിക്ക് കഴിഞ്ഞിരുന്നില്ല എന്നത് സത്യമാണ്...പക്ഷേ പലപ്പോഴും നിന്റെ നിഷ്കളങ്കമായ സ്നേഹത്തിനു മുന്നിൽ ഞാൻ തോറ്റു പോവുന്ന പോലെ തോന്നി..എത്രയൊക്കെ അവഗണിച്ചിട്ടും നീ എന്നെ ജീവന് തുല്യം സ്നേഹിച്ചു...ജ്യോതി എന്നല്ല മറ്റൊരു പെൺകുട്ടിക്കും എന്റെ അമ്മൂനെ പോലെ എന്നെ സ്നേഹിക്കാൻ കഴിയില്ല എന്നു മനസിലാക്കിയപ്പോൾ എല്ലാം മറന്നു പുതിയ ഒരു ജീവിതം തുടങ്ങാൻ എന്റെ മനസ്സ് വെമ്പുകയായിരുന്നു അമ്മൂ... പക്ഷേ ഞാൻ കാരണം ജ്യോതിക്കൊരു ജീവിതം ഇല്ലാതാകുമോ എന്ന പേടിയായിരുന്നു മനസ്സു നിറയെ... അങ്ങനെ വന്നാൽ ആ ശാപം എന്റെ അമ്മൂന് വരും...അതുകൊണ്ടാണ് ജ്യോതി പുതിയ ഒരു ജീവിതം തുടങ്ങുന്ന വരെ എന്റെ അമ്മൂനെ ഒരു സുഹൃത്തായി കാണാമെന്നു കരുതിയത്..." നിറഞ്ഞ കണ്ണോടെ ഏട്ടൻ തുടർന്നു.. "എത്ര നിർബന്ധിച്ചിട്ടും ജ്യോതി മറ്റൊരു വിവാഹത്തിന് തയ്യാറാവാതിരുന്നപ്പോൾ ഞാൻ ആകെ തളർന്നു...എന്റെ അമ്മൂനോടുള്ള സ്നേഹമെല്ലാം മറച്ചു വെച്ച് ദേഷ്യം അഭിനയിച്ചു... നിനക്കറിയോ അമ്മൂ... നീ അന്നു പിറന്നാൾ സമ്മാനം തന്നപ്പോൾ നിന്നെ വാരിപ്പുണരാൻ എനിക്ക് തോന്നിയതാണ്...നിന്നെ വേദനിപ്പിച്ചു സംസാരിച്ചതിന് മനസ്സു കൊണ്ട് ഒരായിരം തവണ ഞാൻ മാപ്പ് പറഞ്ഞു...പിറ്റേന്ന് തന്നെ ജ്യോതിയെ കണ്ടു ഞാൻ പൊട്ടിക്കരഞ്ഞു...ഇനിയും എന്റെ അമ്മൂനെ എനിക്ക് വേദനിപ്പിക്കാൻ വയ്യെന്ന് പറഞ്ഞ്...ഒടുക്കം അവൾ വിവാഹത്തിന് സമ്മതിച്ചു... എല്ലാം അറിഞ്ഞു കൊണ്ടു തന്നെയാണ് അവളുടെ മുറച്ചെറുക്കൻ അരുൺ അവളെ സ്വീകരിച്ചത്...ഈ സന്തോഷം പങ്കു വെക്കാൻ ഓടി വന്നപ്പോഴേക്കും അമ്മു എന്നെ ഒരുപാട് തെറ്റിദ്ധരിച്ചിരുന്നു...ഒരിക്കലും ഞാൻ കേൾക്കാൻ ആഗ്രഹിക്കാത്ത വാക്കുകൾ അമ്മുവിന്റെ അടുത്ത് നിന്നും കേട്ടപ്പോൾ സ്വയം മറന്നു തല്ലിപ്പോയതാണ്...എല്ലാറ്റിനും ഈ ശ്രീയേട്ടനോട് ക്ഷമിക്ക് അമ്മൂ..." എന്റെ മുന്നിൽ കൈകൂപ്പി നിന്നു തേങ്ങുന്ന ഏട്ടനെ കണ്ടപ്പോൾ എനിക്ക് സഹിച്ചില്ല... ആ കാൽക്കൽ വീണു ഞാൻ പൊട്ടിക്കരഞ്ഞു... "ഞാനാ ഏട്ടനോട് ക്ഷമ ചോദിക്കേണ്ടത്... എന്റെ ഏട്ടനെ തെറ്റിദ്ധരിച്ചതിന്... " ഏട്ടൻ എന്നെ എഴുന്നേൽപ്പിച്ചു... എന്റെ കണ്ണീരിനെ അധരങ്ങൾ കൊണ്ട് ഒപ്പിയെടുത്തു... ആ നെഞ്ചിലൊട്ടു ചേർത്തു പിടിച്ചു എന്നെ ഇറുകെ പുണർന്നു...സങ്കടം തീരുന്ന വരെ ഞാൻ ആ നെഞ്ചിൽ കിടന്നു കരഞ്ഞു...ആറേഴു മാസം ഞങ്ങൾ മനസ്സിലടക്കിപ്പിടിച്ച സ്നേഹം മുഴുവൻ ആ രാത്രിയിൽ കരകവിഞ്ഞൊഴുകി...ഒടുക്കം ഏട്ടന്റെ കൈക്കുള്ളിൽ തളർന്നുറങ്ങുമ്പോൾ ഏട്ടൻ എന്നെ വിളിച്ചു.... "അമ്മൂ...." "എന്താ ഏട്ടാ..? " "അതേയ്...ആ ഡയറിയിലെ കീറിക്കളഞ്ഞ പേജുകളിൽ എന്തായിരുന്നു..? " "ഇപ്പോഴാണോ മനുഷ്യാ ഇതൊക്കെ ചോദിക്കണേ...അതിലേയ് എനിക്ക് ഒരാളോടുള്ള ഇഷ്ടമായിരുന്നു.. " "ആ ആളുടെ നെഞ്ചിലല്ലേ അമ്മുട്ടി ഇപ്പൊ കിടക്കുന്നെ?" ഞാൻ അത്ഭുതത്തോടെ ഏട്ടനെ നോക്കി.. "നോക്കണ്ട...അമ്മുന്റെ ബെസ്റ്റി കാവ്യ എന്നോടെല്ലാം പറഞ്ഞിരുന്നു... കുറച്ചു ദിവസങ്ങൾക്കു മുൻപ്..." പെട്ടെന്നു എന്റെ കണ്ണു നിറഞ്ഞു... എന്റെ നെറ്റിയിൽ ചുംബിച്ചു കൊണ്ട് ഏട്ടൻ പറഞ്ഞു... "ഈ സ്നേഹത്തിനോക്കെ ഉള്ളത് പലിശ സഹിതം ഞാൻ തിരിച്ചു തന്നോളാം ട്ടോ അമ്മുട്ടിയേ.." ഏട്ടൻ എന്നെ ഒന്നൂടെ ചേർത്തു പിടിച്ചു...ആ നിമിഷം ലോകത്തിലെ ഏറ്റവും ഭാഗ്യവതി ഞാനാണെന്ന് തോന്നിപ്പോയി...... **************************** (വർഷങ്ങൾക്കു ശേഷം....... ) "പ്രഫസർ അവന്തിക ശ്രീജിത്ത്‌..." "യെസ്..." "ഇന്നത്തെ ക്ലാസ്സെല്ലാം കഴിഞ്ഞ സ്ഥിതിക്ക് മാഡം വന്നു കാറിൽ കയറു..." "ഇല്ലെങ്കിൽ..." "തൂക്കിയെടുത്തിട്ട് അതിലേക്കിടും...വന്നു കയറെടി കാ‍ന്താരി..." "കാ‍ന്താരി ശ്രീയേട്ടന്റെ കെട്ടിയോൾ..." "ആ അതന്നെ പറഞ്ഞേ... " "ഒന്നു പോ ശ്രീയേട്ടാ.. " **അമ്മു ഇപ്പോൾ പ്രഫസറാ ട്ടോ...ശ്രീയേട്ടന്റെ അതേ കോളേജിൽ തന്നെ...ഞങ്ങൾക്ക് കൂട്ടിനു ഒരാള് കൂടിയുണ്ട്.. ** "ഈ അമ്മക്ക് കോളേജ് വിട്ടാൽ വേഗം ഇങ്ങു പോന്നൂടെ...എത്ര നേരായി ഞാനും അച്ഛനും കാത്തു നിക്കുന്നു... ?" "അങ്ങനെ പറഞ്ഞു കൊടുക്ക് മാളൂട്ടി.. " "ഒന്നു പോ ശ്രീയേട്ടാ... സോറി മാളൂ...അമ്മ നാളെ തൊട്ട് നേരത്തെ വരാം ട്ടോ... ഉമ്മ." "ഓ... നമ്മക്കൊന്നും ഇല്ല... ഹും.." "അയ്യട...കിന്നരിക്കാതെ വണ്ടിയോടിക്ക് മാഷേ..." ശ്രീയുടെയും അമ്മുവിന്റെയും വണ്ടി മുന്നോട്ടു പോവുകയാണ്...ഇണക്കങ്ങളും പിണക്കങ്ങളുമായി.... സന്തോഷകരമായ ഒരു ജീവിതയാത്ര....കൂട്ടിനു ഒരു കൊച്ചു കുറുമ്പി മാളൂട്ടിയും.അനുരാധ (അവസാനിച്ചു....)
35.3k views
13 days ago
Share on other apps
Facebook
WhatsApp
Copy Link
Delete
Embed
I want to report this post because this post is...
Embed Post