*''പാത്തുവിന്റെ താടിക്കാരൻ ഇക്ക ''* *11 മുതൽ 20* *✒️ഷാഹിന റിയാസ് * *📚വായന മുറി* പാർട്ട്‌ 11 ''പാത്തു ഒന്നവിടെ നിൽക്ക് ''.... അവൾ സൗണ്ട് കേട്ട ഭാഗത്തേക്ക് തിരിഞ്ഞു ..... ഷാദിൽ ചിരിച്ചു കൊണ്ട് അവളെ നോക്കി നിൽക്കുന്നു .....അവനെ കണ്ടപ്പോൾ പാത്തുവിന്റെ മനസ്സിൽ ഒരു കുളിർമ .... അവളുടെ ആധരങ്ങളിലും അവൾ അറിയാതെ തന്നെ പുഞ്ചിരി വിടർന്നു .... ''ആഹ് ....ആശിക്കാനെ കളും എന്തൊരു ഭംങ്ങി യാണ് ഇക്കാനെ ഇ വേഷത്തിൽ ''...... അവളുടെ മനസ് മന്ത്രിച്ചു .... ''എന്താ പാത്തു ഇങ്ങനെ നോകുനെ ''..... ''ഒന്നുല്ല ഇക്ക ....എന്താ വിളിച്ചേ''..... .സ്വബോധം വീണ്ടെടുത്ത അവൾ വിക്കി വിക്കി പറഞ്ഞു .... ''ഒന്നുല്ലടോ തനിക്ക് എന്നോട് ദേഷ്യമുടൊന്ന് അറിയാൻ വിളിച്ചതാ'' ..... ''ഏയ് ,,,എനിക്ക് ഇക്കനോട് ദേഷ്യമൊന്നുമില്ല ''.... ഇഷ്ടമാണ്ന്ന് പറയാൻ അവളുടെ ഹൃദയം കൊതിച്ചു .... ''ആഹ് ,,, എന്ന വാ നമ്മുക്ക് എല്ലാർക്കും ഒരു ഫോട്ടോ എടുക്കാം ..''.... ''ആഹ് ''..... ************************************ ''ഡാ എങ്ങനെ ഇത്ര പെട്ടന്ന് ഒപ്പിച്ചു''.... ഫോട്ടോ എടുത്തുകൊണ്ടിരിക്കുമ്പോൾ ആഷി ഷാദിലിന്റെ ചെവിയിൽ പതിയെ ചോദിച്ചു ..... ''ആഹ് ....അതൊക്കെ very സിംബിൾ ''.... ''മ്മ് ''.. ആഷി ഒന്ന് അമർത്തിമൂളി ... ********************************************* ''ടാ ആഷി ,,,,,അവിടേക്ക് നോക്ക് എന്തൊരു തള്ള ഷാദിൽ,,,,,കണ്ടോ പാത്തു അവനോട് എത്ര കൂളഴിട്ട സംസാരിക്കുന്നെ,,,,അവൻ അവളെ വളച്ചോടിച്ചു കുപ്പീലാക്കി,,'',,,,, '' ആരു വളച്ചൊടിച്ചാലും നോ പ്രോബ്ലം ,,but വൺ കണ്ടിഷൻ ..അവൾ എന്നോട് ഇഷ്ട്ട മണെന്ന് പാരായണം ...''.... ''ഒന്നു പോടാ ....നിയും നിന്റെ ഒരു പ്രേമം .....നാണമില്ലെടാ സ്വന്തം പെങ്ങളെ പ്രേമിക്കാൻ ''..... ''നീ പറഞ്ഞത് ശരിയാ ഫവാസേ .....ഇവൻക്ക് അലെങ്കിലും ഇങ്ങനെ വേണം....എന്റെ ഷാനി കുറെ ഇവന്റെ കൂടെ നടന്നില്ലെ .....അപ്പോ അവൻ അവളെ പെങ്ങളാക്കി ....ഇപ്പൊ അവന്റെ പെങ്ങളെ പിന്നാലെ പ്രേമം എന്ന് പറഞ്ഞു നടക്കുന്നു ..ഇവനെ എന്താ വേണ്ടത്..''.... ''ആഹ് ,,,,ഷാനിയെ ഞാൻ പെങ്ങളാക്കിയത് കൊണ്ട് നിനക്ക് ഞാൻ അളിയനായില്ലേ ....അതിന് നീ എനിക്ക്‌ താക്സ് പറയെടാ ...വെറുതെ ഇവന്റെ കൂടെ കൂടി എന്നെ മേലക്ക് കേറാതെ ''.... ''ഡാ കോപ്പേ ...പ്രണയം അതൊക്കെ ഞങ്ങളെ പോലെയുള്ള ആൺകുട്ടികൾക്ക് പറഞ്ഞിട്ടുള്ളതാ അല്ലെ സൈഫു .''... 'ആഹ് .''.... ''ഒന്നു പോടേ ...നിങ്ങളെ മുന്നിൽ വച്ചു ഞാൻ പാത്തുവിനെ കൊണ്ട് ഇഷ്ട്ടമണെ ന്ന് പറയിപ്പിക്കും ..നോക്കിക്കോ ...''... ''ആഹ് നടന്നത് തന്നെ ''.... ''ഡാ തെണ്ടികളെ നിങ്ങളുടെ രണ്ടാളുടെയും പ്രണയത്തിന് കരണകാരൻ ഞാനാ അത് മറക്കണ്ട ''.... ''ആഹ് അതെങ്ങനെ മറക്കും ആഷി അതോന്നും ഇവർ മറക്കില്ല .... ....ഒരാൾ നിന്റെ ഫ്രണ്ടും ,,,,മറ്റൊരാൾ നിന്റെ കസിന്റെ ഫ്രണ്ടുമല്ലേ ....''.... ''ആഹ് ഗായകൻ എത്തിയല്ലോ.... എന്തായിരുന്നു അവിടെ ഇത്ര വലിയ കത്തി...''.... ''ഒന്നുല്ലടാ ....കുറെ ഫാൻസ്‌ ഉണ്ട് അവരോടൊക്കെ കുറച്ചു നേരം ചളിഅടിച്ചതാ ''...... ''മോനേ ആഷി നിന്നെ ഉപ്പാ വിളിക്കുന്നു .''.....അഷിയും frandsum പാരാ പണിയുമ്പോളാണ് അവന്റെ ഉമ്മാന്റെ വിളി ..... ''ആഹ് ഇതാ വരുന്നു ഉമ്മാ ''..... ''ഡാ നിങ്ങളും വരിം ....നനില്ലാതെ നിങ്ങൾ വാഴി നോക്കണ്ട ....'',,,,ആഷി എല്ലാരെയും വിളിച്ചു അവന്റെ ഉപ്പാന്റെ അടുത്തേക്ക് പോയി ..... ****************************************** കല്യാണ വീട് ആളുകളെ കൊണ്ട് നിറഞ്ഞു ....ആഷിയും ഫ്രണ്ട്സും ഓരോ തിരക്കുകളിൽ മുഴുകി ..... ഫെമി അവളുടെ ഫ്രെണ്ട്സിനെ അവളുടെ ഉമ്മക്കും ഇത്താക്കും എല്ലാർക്കും പരിചയപ്പെടുത്തി .... പാത്തും അവളുടെ relative ലെ കസിൻസിനോട് സംസാരിച്ചും നിന്നു ... അവൾ ഇപ്പോൾ full happy ആണ്...... *************************************** ''ഡാ ആഷി നീ എന്താ moodoff ആയിരിക്കുന്നെ'',,,, ഒഴിഞ്ഞ ഒരു ഭാഗത്തു തടിക്കും കൈ കൊടുത്തിരിക്കുന്ന ആഷിയെ കണ്ടു ഫവാസ്‌ ചോദിച്ചു .. ''ആഹ് ഒന്നുല്ലടാ ''..... ''നീ വിഷമിക്കേണ്ടടാ ..എല്ലാം.ശരിയാവും ...''.... ''നിങ്ങൾ കൂടെ ഉള്ളപ്പോൾ എനിക്ക് എന്തു വിഷമമം,,,,പിന്നെ ഷാഹാനയെ പിരിയുന്ന ഒരു ബുദ്ധിമുട്ട് ''..... ''ആഹ് ...അതൊന്നും അലോജിച്ച് നീ ടെൻഷനാകേണ്ടാ ,,,ഇനി നിന്റെ കൂടെ നിന്റെ വീടിൽ ഞ്ഞങ്ങൾ ഉണ്ടാകും ...''...ആഷിയെ usharakkan സൈഫുവിന്റെ ചളി ''എന്റെ അള്ളോ വേണ്ട ....ഒരു ദിവസം തന്നെ നിങ്ങളെ സഹിക്കാൻ വയ്യാ...''... ''ഹലോ ....എന്താ എല്ലാരും ഇവിടെ ഇരുന്നു comedy പറഞ്ഞു chirikka....ഞങ്ങളും കേൾക്കട്ടെ നിങ്ങളുടെ comedy ''.... ''ആഹ് നിങ്ങളോ വാ ....ഇവിടെ ഇരുന്നോ'' ....സൈഫു അവിടെ yulla cheya chundi കൊണ്ട് പറഞ്ഞു ,,,,ഫെമിയും ഷാനിയും ശബ്നയും അവരുടെ കൂടെ ഇരുന്നു .. ''ആഹ് എന്താ ആഷിക്കാ നിങ്ങൾക്കൊരു സംങ്കടം,,,,,പാത്തുനെ കാണാനിട്ടാ''....ഷാന ''ആണെങ്കിൽ ''..... ''നിങ്ങളെ പാത്തു വലിയ ജാഡയാണ്,,,''... ''ആഹ് അതിനെന്താ ഞാൻ സഹിച്ച്,,,,''... ''എന്നാലും ആഷിക്ക നിങ്ങൾക്ക് എങ്ങനെ അവളെ ഇഷ്ട്ടായി,,,''.... ടീ...ഹും....വെണ്ടാ,,,,നീ എന്റെ അടുത്ത്ന്ന്ന് വെടിക്കും..'' ''ഡി.ഷാനി മിണ്ടാതിരി ...തുടങ്ങി രണ്ടും,,,, എന്റെ ആഷിടെ പാത്തു മൊഞ്ചത്തിയാണ് ''.....shabna ''ആഹ് ....ഉത്തരവ് medam ഞാൻ ഒന്നും പറയുന്നില്ല ''.... ''ആഹ് അത്തനേ നല്ലത് ''..... ''മതി മതി എല്ലാരും നിർത്തി ''....സൈഫു ''ആഹ് ...എന്ന മാഷേ തുടങ്ങിക്കോ ''....ഷാനി ''എന്തു തുടങ്ങാൻ നമ്മുക്ക് എല്ലാര്ക്കും ഇ ഫാക്ഷൻ കഴിഞ്ഞു ഒരു ഡ്രിപ് പോയാലോ ...''...സൈഫു ''ആഹ് ഞാൻ റെഡി .''.....ഷാനി ''എന്ന.നിങ്ങൾ രണ്ടും പോയിക്കോ .''...ഫവാസ്‌ ''അതിന് ഇവൾ സമ്മതിക്കേണ്ടേ....അവളുടെ ഒരു പേടി......അല്ലെങ്കിൽ എപ്പോ പോയിരുന്നു''..... ''ആഹ് ...അതിന് ഞങ്ങളെ കണ്ടു പടിക്ക് ...ഞാനും shabnayum എവിടെ യൊക്കെ പോയി ...''... ''ആഹ് കോളേജ് ടൂർ അല്ലാതെ എവിടെ പോവാൻ''... favasine കളിയാക്കി ഷാദിൽ ... ''ഒന്ന് നിർത്ത് നിങ്ങളുടെ ഒരു ടൂർ മനുഷ്യൻ ഇവിടെ .. ഭ്രന്തായി ഇരിക്കുബോളാ അവന്റെ ഒരു വളിനാ തമാശ..'' ''ആഹ് നിർത്തി ....നമ്മുക്കെല്ലാർകും ഇനി ഒരുമിച്ചു അണിമൂൺ പോകാം'' ...വീണ്ടും സൈഫുവിന്റെ ചളി .... ''അത് കല്യാണം കഴിഞ്ഞി ട്ടല്ലെ,,,''....ഫവാസ്‌ ... ''ഡാ.തെണ്ടി നിന്നെ ഞാൻ .''...ആഷി അവനെ മണ്ടക്ക് ഒന്ന് കൊടുത്തു ,,,, ''എന്നെ തല്ലണ്ടാ ഞാൻ നന്നാവില്ലാ...'',,,,, ''ഡി ഫെമി നീ എന്താ ഒന്നും മിണ്ടാതിരിക്കുന്നെ ''....ഇവിടെ ഒന്നുമല്ലെ .''.. ''ഞാൻ പാത്തു വിനെ കുറിച്ചു ആലോചിച്ചതാ....ഷാനി .'.... ''എന്താടി ...''... ''അല്ല ഇന്നലെ ഞാൻ നിന്നെ കുറിച്ചു അവളോട് പറഞ്ഞിരുന്നു ...''... ''എന്നെ കുറിച്ചോ ...എന്തു ..''.... ''ഡി നീ ആശിക്കാനെ പ്രൊപ്പോസ് ചെയ്തത് ''.... ''ആഹ് ...അതാണൊ?..... അത് ഉള്ളതല്ലേ ...അതിനൊത്ത ''.... ''അല്ലാടി'' .... പിന്നെ എന്താടി ഒന്നു പറഞ്ഞു തുലക്ക് ''....സൈഫു കലിപ്പോടെ പറഞ്ഞു .... ഫെമി പാത്തു നോട് ഇന്നലെ ഷാനിയെ കുറിച്ച് പറഞ്ഞതും അതിന് അവൾ പറഞ് മറുപടി എല്ലാം ഫെമി അവരോട് പറഞു ,,,,, ''ആഹ് വെറുതെ അല്ല നമ്മളോട് അവൾക്കു ദേഷ്യം ''..... എല്ലാം കേട്ട് ഷാനി ചിരിച്ചു കൊണ്ടു പറഞ്ഞു .... ആഷി ദേശ്വം കോണ്ട് ഫെമിയെ തുറിച്ചു നോക്കി ,,,, ''അങ്ങനെ പറഞ്ഞതാൽ അവൾ ഇഷ്ട്ട മണ്ണെന്ന് പറയും എന്ന് കരുതി ''... ഫെമി അഷിയുടെ മുന്നിൽ കൈ കൂപ്പി കൊണ്ട് പറഞ്ഞു ... ********************************************** 'ചെക്കനും കൂട്ടരും എത്തി ''..... എല്ലാരും പരസ്പരം പറഞ്ഞു തുടങ്ങി .... ആരുടെയോ സംസാരം ഷഹാനയുടെ ചെവിയിലും എത്തി ...അവളുടെ മുഖം നാണം കൊണ്ട് തുടുത്തു ....അതിലുബരി നല്ല ടെൻഷനും ഉണ്ടായിരുന്നു .... പിന്നെ നിക്കാഹും, mahar ചാർത്തലും , ഫോട്ടോ ഷൂട്ടും ,ഭക്ഷണം കഴിക്കലും ,എല്ലാം അതിന്റെ വഴിക്ക് നടന്നു ,.... ഷഹാന അവളുടെ മാരന്റെ കൂടെ എല്ലാരോടും യാത്ര പറഞ്ഞു പോവാൻ ഒരുങ്ങി ..സുലൈമാൻ സാഹിബും ഭാര്യയും മോളെ യാത്രയാക്കി ,,,,അവളുടെ കണ്ണുകൾ ആഷിയെ തിരഞ്ഞു ... ''ആഷിക്കാ എവിടെ ''..... ആഷിയെ ആരെക്കെയോ അവളുടെ അടുത്തേക്ക് തള്ളിയിട്ടു .... അത്ര നേരം അവൾ പിടിച്ചിരുന്ന കണ്ണുനീർ രണ്ടു കവിളിലൂടെയും ഒഴുകി ...അവൾ ആഷിയെ കെട്ടിപിടിച്ചു കരഞ്ഞു ....കണ്ടു നിന്ന എല്ലാരുടെയും കണ്ണ് നിറഞ്ഞു ..... ''ആഹ് എന്തിനാ പെണ്ണെ നീ കരയുന്നെ ...നീ വാ ...'' ആഷി ഉള്ളിലെ സങ്കടം മറച്ചു വച്ചു അവളെ കാറിൽ കയറ്റി ....അളിയന്റെ കയ്യിൽ ഏൽപിച്ചു ... ********************************************** പകൽ രാത്രിക്ക് വഴി ഒരുക്കി....എല്ലാം ഇരുട്ട് പടർന്നു ആളുകളെല്ലാം പോഴി വീടെല്ലാം ഒഴിഞ്ഞു.... ആശിയോട് യാത്ര പറഞ്ഞു അവന്റെ ഫ്രണ്ട്സും പോഴി.... ഇനി കുറച്ചു അടുത്ത റിലേറ്റിവ് മാത്രമ്മൊള്ളു.... എല്ലാവരും ക്ഷിണം കാരണം പെട്ടെന്ന് കിടന്നു.... ആഷിയും കിടക്കാനായി അവന്റെ റൂമിലേക്ക് പോഴി ,,,, പോകുബോൾ ഷഹാനയുടെ റൂമിലേക്ക് ഒന്ന് എത്തി നോക്കി ...അവിടെ ഫെമിയും പാത്തുവും എന്തോ സംസാരിച്ചിരിക്കുന്നു .... അവൻ അവിടേക്ക് പോകണമെന്നുണ്ട് പക്ഷേ ...എന്തോ അവന്ക്ക് അതിന് കഴിഞ്ഞില്ല ... നല്ല ക്ഷീണ മുണ്ടെങ്കിലുംഅവൻക്ക് ഉറ്ക്കം വന്നില്ല ....അവൻ ക്ക് പെട്ടന്ന് ഫെമി രാവിലെ കയ്യിൽ തന്ന കവർ ഓർമ വന്നു ...അവൻ അതെടുത്തു തുറന്നു നോക്കി പാത്തുവിന്റെ ഡ്രസ്സ് ....അവൻ ആ കവറുമായി ഷഹാനയുടെ റൂമിലേക്ക് പോയി .... റൂം ലോക്ക് ചെയ്തിട്ടില്ല....അവൻ വാതിൽ തുറന്നു ....പക്ഷേ അവിടെ ആരും ഉണ്ടായിരുന്നില്ല ....നിരാശയോടെ ആ കവർ അവിടെ വച്ചു അവൻ തിരിച്ചു വരാൻ നിൽക്കുമ്പോളാണ് പുറത്തു നിന്നു ആരോ ഓടി വന്നു അകത്തേക്ക് കയറി റൂം ലോക്ക് ചെയ്തത്.... തുടരും ✍Shahi ''പാത്തുവിന്റെ താടിക്കാരൻ ഇക്ക '' &&&&&&&&&&&&&&&&&&&&&&&&&&& Part _12 &&&&&&&&& ആഷി അവന്റെ കയ്യിലെ കവർ അവിടെ വച്ചു പുറത്തിറങ്ങാൻ നിന്നതും ആരോ ഓടി വന്നു റൂമിൽ കയറി വാതിൽ ലോക്ക് ചെയ്തു ..... ''പാത്തു ''.... ആഷി സന്തോഷം കൊണ്ട് വിളിച്ചു .... പാത്തു പെട്ടന് ആഷിയെ കണ്ടപ്പോൾ ഷോക്കായി ....എന്താ ഇവിടെ എന്നർത്ഥത്തിൽ അവൾ അവനെ നോക്കി .... ''നീ എന്താ പെണ്ണെ ഇങ്ങനെ കിതക്കുന്നെ..നീ എവിടുന്നാ ഇങ്ങനെ ഓടി വരുന്നെ..''... അവന്റെ ചോദ്യത്തിന് ഒന്നും മിണ്ടാതെ അവൾ ഡോറിനോട് ചാരി നിന്നു .... ''വാ ഇവിടെ ഇരി''.....അവൻ അവളുടെ കയ്യിൽ പിടിച്ചു കൊണ്ട് പറഞ്ഞു .... അവൾ.അവനെ തുറിച്ചു നോക്കി അവന്റെ കൈ തട്ടി മാറ്റി ഡോർ തുറക്കാൻ നിന്നതും ...അവൻ അവളെ കൈ ബലമായി പിടിച്ചു അവളെ ബെഡിൽ ഇരുത്തി .... അവിടെ ഉള്ള വെള്ളത്തിന്റെ ബോട്ടിൽ അവൾക്ക് നേരെ നീട്ടി ....അവൾ അത് വാങ്ങി കുടിച്ചു .... ''ഡി നീ എവിടെ പോയതാ ...ഇ രാത്രിയിൽ..''..... അല്പനേരത്തെ നിശ്ശബ്ദതക്ക് ശേഷം ആഷി വീണ്ടും ചോദിച്ചു .... ''എവിടെകുമില്ല ''..... ഒരു അലസതയോടെ അവൾ മറുപടി പറഞ്ഞു .... ആഷിക്ക് അത് തീരെ പിടിച്ചില്ല ..... ''ഡി നീ എന്തിനാ എന്നെ.ഇങ്ങനെ അവോയ്ഡ് ചെയ്യുന്നേ ...അതിന് മാത്രം എന്തു തെറ്റാ ഞാൻ ചെയ്തേ ....നിന്നെ ഞാൻ ആത്മാർഥമായി സ്നേഹിച്ചതാണൊ...അതോ അത് നിനോട് തുറന്നു പറഞ്ഞതിനോ ....എന്തായാലും നീ എത്രയൊക്കെ അവോയ്ഡ് ചെയ്താലും മനസറിഞ്ഞു വെറുത്താലും ഇ മനസ്സിൽ നീ മാത്രമുള്ളു....ആഷികൊരു പെണ്ണുണ്ടെങ്കിൽ അത്.നീ മാത്രമായിരിക്കും .''...... അവൻ അത്രയും പറഞ്ഞു അവളുടെ മുഖത്തുപോലും നോക്കാതെ അവിടന്ന് പോയി ..... അവൻ പോകുമ്പോൾ ഫെമി റൂമിലേക്ക് വന്നു ...അവളെ കണ്ടപ്പോൾ അവൻ ഒന്നും മിണ്ടാതെ പോയി ... ******************************************** ''ഡി പാത്തു ...''.... ''ആഹ് ...എന്താ ...''.... ''ഡി നീ ഞങ്ങളുടെ മുന്നിൽ അഭിനയിക്കുകയാണല്ലേ ....''... ''എന്താ ഫെമി നീ അങ്ങനെ പറഞ്ഞെ ''... ''ഞാൻ കണ്ടു ആഷിക്ക ഇവിടുന്ന് പോകുന്നെ ....ഇതിനു വേണ്ടിയാണോ നീ എന്നെ അവിടെ ലോക്ക് ചെയ്ത് ഇവിടേക്ക് ഓടിയെ ...''... ''ഒന്നുപൊടി ഞാൻ വന്നപ്പോൾ ഇക്ക ഇവിടെ ഉണ്ടായിരുന്നു .''... ''ആഹ് എന്നിട്ട് ഡോർ ലോക്കിത് ഇവിടെ എന്തെന്നു പണി ..''..... ''ഡി നീ എന്നെ കൊണ്ട് ഒന്നും പറയിപ്പിക്കേണ്ട ..''..... ''ആഹ് പറയെടി ഞാൻ കേളക്കട്ടെ ..'',,, ''ഫെമി വേണ്ടാട്ടോ ''.... ''അല്ലെങ്കിൽ നീ പറയണ്ടാ ഞാൻ പറയാം'' ... ''ആഹ് എന്ന നീ പറയ്യ്'' .... 'മ്മ് പറയാം,,,,,പക്ഷേ ഞാൻ പറഞ്ഞതിന് ശേഷം ഞാൻ ചോദിച്ച ത്തിനു ശരിയായ ഉത്തരം പറയണം'' .... ''ആഹ് പറയാം ''..... ''ആഷിക്ക ഇവിടെ വന്നു നിന്നോട് സംസാരിച്ചു ....നീ ഒന്നും മിണ്ടാതെ ജാഡ കാണിച്ചു ...ആഷിക്ക ഇക്കാന്റെ മനസ് തുറന്നു കാണിച്ചു ....ആശിക്കാക്ക് ഒരു പെണ്ണുണ്ടെങ്കിൽ അത് നീ ആയിരിക്കുമെന്നും പറഞ്ഞു ....അതിന് ശേഷം ഇക്ക പോയി ....ശരിയല്ലേ ''.... ''ആഹ് ,,ഇതൊക്കെ നീ എങ്ങനെ ''... . ഞാൻ ഒന്നും കേട്ടില്ല....പക്ഷേ എനിക്കറിയാം ...''.. ''മ്മ് ''... ''ഇനി എന്റെ ചോദ്യം ''.... ''ആഹ് ചോദിക്ക് '',,,... ''ഏയ് ,,,,,അല്ലെങ്കിൽ വേണ്ടാ''..... ''ഡി വെറുതെ മനുഷ്യനെ കലിപ്പിക്കാതെ പറ'' .... ''ഡി ഇപ്പോൾ നിനക്ക് ആശികനോട് ഒരു ചെറിയ ഇഷ്ട്ടം തോന്നുന്നില്ലേ ? ....സത്യം പറയണം ''..... ''ആഹ് ...എനിക്ക് ആശിക്കാനെ ഇഷ്ട്ടാണ്...പക്ഷേ നീ കരുതുപോലെ അല്ല''.... ''തുടങ്ങി അവളുടെ...നീ ഒന്നു പോയെ ...നിന്നോട് ചോദിക്കാൻ നിന്നാ എന്നെ വേണം തല്ലാൻ ...നിന്നോട് സംസാരിച്ചിട്ടൊന്നും ഒരു കാര്യവുമില്ല ..''... ********************************************** പാത്തുവിനോട് രണ്ടു വാക്ക് പറഞ്ഞപ്പോൾ ആഷി യുടെ മനസിന്റെ ഭാരം ചെറുതായി കുറഞ്ഞപോലെ ....എങ്കിലും എന്തു പറഞ്ഞിട്ടും ഒന്നും മിണ്ടാതെ ഇരിക്കുന്ന അവളുടെ സഭാവം അവനെ നിരാശനാക്കി... ....എന്നെങ്കിലും ഒരിക്കൽ അവന്റെ സ്നേഹം പാത്തു തിരിച്ചറിയുമെന്ന പ്രതീക്ഷയോടെ ...പാത്തു മായുള്ള നല്ല ഓർമകളെ താലോലിച്ചു അവൻ നിദ്രയിൽആണ്ടു .... ^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^ പാത്തുവിന്റെ മനസ് അസ്വസ്ഥമാണ് ..ഒരു ഭാഗത്തു ഷാദിൽന്റെ പുഞ്ചിരിച്ചു നിൽക്കുന്ന മുഖം ....മറു ഭാഗത്തു അഷിയുടെ ഓരോ വാക്കുകളും കാതിൽ അലയടിച്ചു കൊണ്ടിരുന്നു .... ആരോടെങ്കിലും പങ്കു വച്ചു തന്റെ മനസിന്റെ ഭാരം ഇറക്കി വെക്കണമെന്നുണ്ട് ....പക്ഷേ ആരോടു പറയും .. ''പാത്തു നീ ഉറങ്ങിയോ ''.... പാത്തു ഓരോന്ന് ചിന്തിച്ചിരിക്കുമ്പോളാണ് ഫെമിയുടെ ചോദ്യം ... ''ഇല്ലെടി ഫെമി.ഉറങ്ങാൻ കഴുന്നില്ല ''.... പാത്തുവിന്റെ മനസ് പതിയെ അവൾ ഫെമിക്ക് മുന്നിൽ തുറക്കാൻ തുടങ്ങി ... ''മ്മ് ''.... ''ഫെമി ഞാൻ ഒരു കാര്യം പറയട്ടെ ''... ''ആഹ് പറയെടി എന്താ നിനക്ക് പറയാൻ.''... ''ഡി എനിക്ക്‌ ഷാദിൽക്കാനെ ഇഷ്ട്ടമാണ്.''.... ''എന്താ പാത്തു നീ പറഞ്ഞെ''... പാത്തു പറഞ്ഞത് കേട്ട് ഫെമി കിടന്നവിടെന്ന് എണീറ്റ് ഇരിന്നു ചോദിച്ചു .അവൾക്ക് ആകെ ഷോക്കായി ....അവളുടെ കണ്ണുകൾ നിറഞ്ഞൊഴികി .... ''അതേടി ഫെമി ...ഞാൻ പറഞ്ഞത് സത്യമാണ് ...അത് കൊണ്ട ആശികനോട് ഞാൻ ഒന്നും പറയാത്തത് ...നീ ഇത് ആശികനോട് പറയണം .....''... ഫെമി പാത്തുവിനോട് എന്ത് പറയണമെന്നറിയാതെ തരിച്ചു നിന്നു ... പാത്തു കാണാതെ ഫെമിയുടെ കവിൾ തടങ്ങളിലൂടെ ഒലിച്ചിറങ്ങുന്ന കണ്ണുനീർ തുടച്ചു.... ''എന്താ ഫെമി നീ ഒന്നും പറയാതെ ''... ഫെമിയുടെ സൗണ്ട് കേൾക്കാതത് കൊണ്ട് പാത്തു ചോദിച്ചു.... ''ഏയ് ഒന്നുല്ല ...നമ്മുക്ക് നാളെ സംസാരിക്കാം എനിക്ക്‌ ഉറക്കം വരുന്നു''.... ഫെമി എങ്ങനെയോ പറഞ്ഞൊപ്പിച്ചു .... അവൾ കിടന്നു .... ചിന്തകൾക്ക് വിരാമമിട്ടുകൊണ്ട് പാത്തു നിദ്രയിലേക്ക് വഴുതി... ********************************************** ഫെമി പാത്തു നിങ്ങൾ റെഡി ആയില്ലേ ...വണ്ടി വന്നു ...വേഗം നോക്കിം ''.... ''ആഹ് കഴിഞ്ഞു ഉമ്മച്ചി ഇതാ വരുന്നു ''.... ഷഹാനയുടെ വീട്ടിലേക്ക് വിരുന്നിന് പോകാൻ റെഡി അവുകയാണ് എല്ലാരും... ഇന്നലെ നടന്നതെല്ലാം മറന്ന് മൊഞ്ചത്തിയായി പാത്തു ഒരുങ്ങുബോൾ ഒന്നിനും ഒരു ഉഷാറില്ലാതെ ആർക്കൊവേണ്ടി ഒരുങ്ങുകയാണ് ഫെമി... '' എന്തു പറ്റി ഫെമി ...ഒരു ഉഷാറില്ലാതെ ''... ''ഏയ് ഒന്നുമില്ല,,,,നല്ല,തലവേദന....'',,, ''എന്ന നീ കുറച്ചു നേരം കിടന്നൊ''..... ''മ്മ്''.... ********************************************** ''നിങ്ങൾ രണ്ടും എവിടെ ആയിരുന്നു ...വാ വന്നു വണ്ടിയിൽ കയറിം.''.... അഷിയുടെ ഉപ്പാ ഫെമിയോടും പാത്തുനോടും പറഞു... ''അത് മാമ ഫെമിക്ക് തല വേദന ,,,,,അതാ നേരം വഴുകിയെ''... ''മ്മ് എന്ന നിങ്ങൾ രണ്ടാളും ആ കാറിൽ കയറിക്കോ ...ഇതിൽ കയറിയാൽ തലവേദന കുടും..''..... പാത്തുവും ഫെമിയും കാറിൽ കയറി... ''നമ്മൾ രണ്ടാളും തനിച്ചൊള്ളു...വെറെ ആരുമില്ലെ''.... കാറിൽ കയറുബോൾ പാത്തു പറഞു.... ''ആരെങ്കിലും വരും'' ..... അല്ലടീ draiver ഇല്ലാതെ എങ്ങനെ ഇത് പോകും.''... ''നീ ഒന്ന് മിണ്ടാതിരുന്ന..''... . ''ആഹ്,'',,.. ''ആ ബസ്സിലാണ്ങ്കിൽ അടിച്ചു പൊളിച്ചു പോകായിരുന്നു..''.... ''എന്ന നീ അതിൽ കയറിക്കോ''?... ''വേണ്ട ടീ ,,, ഞാൻ ഒരു ചളി പറഞ്ഞതല്ലേ ....നിന്റെ കൂടെ ഞാനും ഉണ്ടാകും''.... ''ഇത് എന്നും പറഞ്ഞൽ മതി''..... ''ആഹ് പിന്നെ ..എന്റെ ഫെമിയുടെ കൂടെ എന്നുമുണ്ടാകും ഞാൻ നല്ലൊരു ഫ്രണ്ടായി...''....പാത്തു ഫെമിയുടെ കവിളിൽ പച്ചികൊണ്ട് പറഞു... ''എന്ന നമ്മുക്ക് ഇങ്ങനെ ഓകെ കേൾക്കാൻ ഭാഗ്യമുണ്ടാവുക ''.... ഫെമിയും പാത്തുവും സംസാരിക്കു ബോളാണ് അഷിയുടെ എൻട്രി... അത്ര നേരം വൈലറ്റായ പാത്തു പെട്ടന്ന് സൈലന്റ് മൂട് ഒണാക്കി.... ''ആഹ് ആഷിക്കാ .''.... ''എന്ന പോകാം ''... ''വെറെ ആരുമില്ലേ നമ്മൾ തന്നെയൊള്ളു''.... ''മ്മ്.എന്താ .....എന്റെ കൂടെ വരാൻ പേടി ഉള്ളവർക്ക് ഇവിടെ ഇറങ്ങാം ,,,''.. ... ''അതല്ല ഇക്കാ...വണ്ടിയിൽ ഇനിയും സ്ഥലം ഉണ്ടാല്ലോ അതാ ചോദിച്ചെ..''... ''ആഹ് അതിന് ഒരാൾ ഉണ്ട് ... വൈപാസ് റോഡിൽ വഴ്റ്റ് ചെയ്യുന്നുണ്ട്...''.... ''ആഹ് എന്ന പോകാം'' .... ''ആഹ് ''... പോകുന്നതിനിടയിൽ അഷിയും ഫെമിയും നല്ല സംസാരമാണ് ....പാത്തു ഒന്നും മിണ്ടാതെ പുറത്തെ കാഴ്ചകൾ കണ്ടു കൊണ്ടിരുന്നു .... ''ഡി.നിന്റെ തല വേദന മാറിയോ ?''.... പാത്തു ഫെമിയോട് പതിയെ ചോദിച്ചു .... അവൾ മറുപടി ഒരു ചിരിയിൽ ഒതുക്കി .... പാത്തു പിന്നെയും പുറത്തെ കാഴ്ച്ചകളിൽ മുഴുകി..... പെട്ടന്ന് ആഷി വണ്ടി ഒരു സെെഡിലേക്ക് ഒതുകി നിർത്തി ... ആരെയോ പ്രതീക്ഷിച്ചു അവൻ പുറത്തേക്ക് നോക്കി നിന്നു ..... കാത്തിരിപ്പിനൊടുവിൽ ആ ബുള്ളറ്റ് അവരുടെ കാറിന്റെ അടുത്ത് നിർത്തി ... ഹെൽമറ്റ് തലയിൽ ഇട്ടതുകൊണ്ട് ആളെ വെക്തമായില്ല.... ആരാ വരുന്നതെന്നറിയാൻ പ്രതിക്ഷയോടെ പാത്തു പുറത്തേക്ക് നോക്കിയിരുന്നു..... *തുടരും *... ✍*Shahi* *📚പ്രണയപുസ്തകം ''പാത്തൂന്റെ താടിക്കാരൻ ഇക്ക '' &&&&&&&&&&&&&&&&&&&&&&& Part _13 &&&&&&&&& ആരാ വരുന്നതെന്നറിയാൻ പാത്തു പ്രതീക്ഷയോടെ പുറത്തേക്ക് നോക്കി ഇരുന്നു .... പ്രതീക്ഷക്കൊടുവിൽ അവൻ കാറിന്റെ അടുത്തെത്തി ....അവനെ കണ്ട ആഷി കാറിൽ നിന്നും പുറത്ത് ഇറങ്ങി .... ''അസ്സലാമുഅലൈകും ഷാനു ''.... '' വലൈകുമുസ്സലാം ''.... ഷാനും സലാം മടക്കി ... ആഷി ഷാനു നെ കയ്യിലെ ബാഗ് വാങ്ങി ടിക്കിയിൽ വച്ചു ... ************************************** ഷാനവാസ് എന്ന ഷാനു കരിം ഹാജിയുടെ(ആഷി യുടെ ഉപ്പൂപ്പാ ) ചെറിയ അനിയൻ അഷ്‌റഫ്ക്കാന്റെ മോൻ ....ഷാനു ന്റെ ചെറുപ്പത്തിൽ ഒരു ആക്‌സിഡറ്റിൽ അവന്റെ ഉപ്പാ അഷ്റഫും ഉമ്മാ അയിഷയും മരിച്ചു ...പിന്നെ അവനെ യും അവന്റെ ഇത്ത ശബാന യെയും വളർത്തിയതും പഠിപ്പിച്ചതും കരിം ഹാജിയാണ് ... ശബാന യുടെ കല്യാണം കഴിഞ്ഞു ..അവൾ അവളുടെ ഹസ്ബൻന്റി ന്റെ കൂടെ ഗൾഫിലാണ് ....ഡിഗ്രി കഴിഞ്ഞു അവൻ ഇത്താന്റെ കൂടെ പോയതാ .... ************************************* ഷാനുന്റെ മാസ്സ് എൻട്രി കണ്ട് പാത്തുവിന്റെ കണ്ണ് പുറത്തേക്ക് തള്ളി ... ഫെമിക്ക് ആളെ മനസിലാവാതെ അവൾ മിഴിച്ചു നിന്നു .... ''ഡി പെണ്ണെ കണ്ണ്.ഇങ്ങനെ തള്ളണ്ട ...അത് പുറത്തു ചാടും ...പിന്നെ ഒന്നും കാണാൻ പറ്റില്ലട്ടോ ''..... ..കാറിൽ കയറുമ്പോൾ ഷാനു ചിരിച്ചു കൊണ്ട് പത്തുനോട് പറഞ്ഞു .... ''ഷാനുക്ക നിങ്ങൾ ഇതെപ്പോ എത്തി ''...... ''ആഹ് നമ്മളൊക്കെ ഒരു 2 മണിക്കൂർ മുന്നേ പറന്നെത്തി ....നിങ്ങൾകൊക്കെ ഒരു സർപ്രൈസ് ...''... ''ആഹ് എന്നാലും എന്റെ ഇക്കാ ഇതൊരു വല്ലാത്ത സർപ്രൈസ് ....ഇപ്പൊ അടുത്തൊന്നും നിങ്ങൾ വരുമെന്ന് വിചാരിച്ചില്ല .''.... ''ആഹ് അതാണ് ഈ ഷാനു....നിങ്ങളൊന്നും വിചാരിക്കാത്ത കാര്യങ്ങളെ ചെയ്യൂ ''..... ''മ്മ് ...എന്താ ഇക്ക അങ്ങ് ദുഫായിലെ വിശേഷം ''.... ''നല്ല വിശേഷം മോളെ ....ഇത്താന്റെയും അളിയന്റെയും മക്കൾസിന്റെയും കൂടെ അടിച്ചു പൊളിച്ചു ''.... ''ആഹ് അപ്പൊ അവിടെ fullഅലമ്പാക്കിയിട്ട ഇ വരവ് .''...... ''അതെ ഇനി കുറച്ചുകാലത്തെക്ക് മാളിയേക്കൽ തറവാട്ടിൽ ആണ് നമ്മുടെ ഡ്യൂട്ടി ''...... ''ആഹ്.....അതേതായാലും പൊളിച്ചു ..''.... ''ആഹ് നമുക്ക് അടിച്ചു പോളികാം ''.... ''ആഹ് ...എന്താ ഇക്ക നിങ്ങൾ കല്യാണത്തിന് വന്നില്ല ...''... ''ആഹ് ,,,,വരണമെന്നുണ്ടായിരുന്നു പക്ഷേ എന്തോ അതിന് കഴിഞ്ഞില്ല ...''.. ''അതെന്താ ഇക്ക ''... ''ആഹ് അതാ അവനോട് ചോദിക്ക് ...അവൻ പറയും ..''...ആഷിയെ നോക്കി ഷാനു അത് പറഞ്ഞപ്പോൾ അവൾ സൈലറ്റായി .... *************************************** ''ഡി പാത്തു ആരാഡി ഇ ഫ്രീക്കൻ ''.... ''ഫെമി നീ കേട്ടിട്ടില്ലേ അഷ്‌റഫ്കനേയും ആയിഷ താനെയും കുറിച്ചു ...അവരുടെ ചെറിയാമോനാണ് ''.... ''ആഹ് .......ഇ ഇക്കാനെ കുറിച്ചാണോ നീ ഞങ്ങളോട് പറയാറുള്ളത് ''... ''ആഹ് അത്തനേ ''..... ''മ്മ് ''.... ******************************************** ''ആഹ് എല്ലാരും ഇറങ്ങിക്കോ സ്ഥലം എത്തി ''....... ആഷി എല്ലാവരെയും ഇറക്കി വണ്ടി ഒരു ഭാഗത്തു പാർക്ക് ചെയ്തു .... എല്ലാവരും അവിടെ എത്തിയിരുന്നു .... ''ആഹ് വരിം ''.... ഷാജഹാൻ (ഷഹാനയുടെ ഹസ്ബന്റ് ) അവരെ സ്വികരിച്ചിരുത്തി .... ഷാനു നെ കണ്ട് എല്ലാവരും എപ്പോ എത്തി എന്ന ചോദ്യത്തോടെ നോക്കി .... ഷാനു ആഷിയുടെ ഉപ്പാന്റെ അടുത്തേക്ക് പോയി ...അവനെ കണ്ടപ്പോൾ ആ മുഖം വാടി ... ''മോനേ ...നീ ക്ഷമിക്ക് ...എനിക്കറിയില്ലായിരുന്നു മോന്റെ മനസ്സിൽ ഇങ്ങനെ ഒരു ആഗ്രഹം ഉള്ളത് ....''.. ഷാനുന്റെ തോളിൽ കയ്യിട്ട് ആശിയു ഉപ്പാ പറഞ്ഞു ''എന്താ വലിക്ക ഇത് ...ഞാനല്ലേ തെറ്റ് ചെയ്തേ ....എന്നോട് എന്തിനാ ക്ഷമ ചോദിക്കുനെ'' ... ''എന്നാലും ഷാനു ..ഇ വലിക്കക്ക് ഒരു സമാധനമില്ല ...''.. ''എന്റെ വലിക്കാ ഞാൻ ഷഹാനയെ ഇഷ്ട്ട പെട്ടു എന്നത് ശരിയാ...പക്ഷേ അത് അവളോട് പോലും ഞാൻ പറഞ്ഞില്ല ...അത് എന്റെ തെറ്റാ ....പിന്നെ ഞാൻ അതൊക്കെ അന്നേ മറന്നു ..എനിക്കില്ലാത്ത വിഷമമം നിങ്ങൾക്കും വേണ്ടാ ..''.... ''ആഹ് ...എന്തായാലും മോൻ വന്നാലോ ....എനിക്ക്‌ സന്തോഷമായി''..... ''ആഹ് നിങ്ങൾ വിഷമിക്കേണ്ട ...കുറച്ചു കാലം ഞാൻ ഇവിടെ ഉണ്ടാകും ''..... ഷാനു അവന്റെ ഉള്ളിലെ സങ്കടം മറച്ചു വച്ചു .....ഷാനുക്ക് ഷഹാനയെ ഒരുപാട് ഇഷ്ടമായിരുന്നു ....പക്ഷേ എന്തോ അവൻക്ക് അവളോട് പോലും അത് പറയാൻ കഴിഞ്ഞില്ല ..... അത് അവന്റെ ഇതനോട് പറഞ്ഞപ്പോളേക്കും ഷഹാനയുടെ ഉപ്പാ ഉപ്പാന്റെ ഫ്രണ്ടിന്റെ മോനുമായി അവളുടെ കല്യാണം ഉറപ്പിച്ചു .... മനസിൽ സ്വപ്നം കണ്ട അവളെ മറ്റൊരാൾ സ്വാന്തമാകുന്നത് കാണാനുള്ള ശക്ത ഇല്ലാത്തതു കൊണ്ടാണ് ഇന്നലെ കല്യാണത്തിന് പോലും വരാതിരുന്നത് .... ഇന്നും മറ്റൊരാളുടെ മഹറിനെ അവകാശി ആയ അവളെ ഒന്ന് കാണാൻ മനസിന് ശക്തി ഒനുമില്ല ...എങ്കിലും അവളെ ഇനി സ്വപ്നം പോലും കാണാൻ പറ്റില്ലെന്ന് മനസിനെ പറഞ്ഞു മനസിലാക്കാനായി ഒരു കൂടി കായ്ച്ച .... ******************************************** ഫുഡ് കഴിച്ചു എല്ലാരും ഷഹാനയോടും വീടുകാരോടും യാത്ര പറഞ്ഞിറങ്ങാൻ ഒരുങ്ങി ..... ''എന്ന മോളെ ഞങ്ങൾ ഇറങ്ങട്ടെ ''... . മോളെ തന്റെ നെഞ്ചോട് ചേർത്ത് നിർത്തി ഉപ്പാ യാത്ര പറഞ്ഞു ... ഷഹാന മൗനമായി സമ്മതം നൽകി ... ആഷി യെ കുറച്ചു കഴിഞ്ഞു പോകാം എന്നർത്ഥത്തിൽ ഷഹാന നോക്കി ... അത് മനസിലാക്കിയ അഷിയുടെ ഉപ്പാ അവനോട് പറഞ്ഞു .. ''മോനേ ആഷി നിങ്ങൾ കുറച്ചു നേരം കഴിഞ്ഞു വന്നാൽ മതി ...എനിക്ക്‌ പോയിട്ട് കുറച്ചു പണി ഉണ്ട് ''... ''ശരി ഉപ്പാ ''... അത് പറഞ്ഞപ്പോൾ ഷഹാനയുടെ മുഖം തെളിഞ്ഞു .... **************************************** 'ഡി പാത്തു ഇ ഫോണൊന്ന് പിടി...''.... ''ആഹ് നീ എവിടേക്കാ ...എല്ലാരും വണ്ടിയിൽ കയറാൻ തുടങ്ങി ''... . ''ഡി ഒരഞ്ചു മിനിറ്റ് ഇപ്പൊ വരാം..ബാത്‌റൂംമിലേക്കാ ''..... ''ആഹ് ..വേഗംപോയി വാ ''.... ''ആഹ് ''.... പാത്തു ഫെമിയെ വെയിറ്റ് ചെയ്ത് അവിടെ ഒരു ചെയറിൽ ഇരുന്നു ... അവൾ കൈയിലുള്ള ഫോൺ എടുത്ത് ഓരോ ഫോട്ടോസ് നോക്കി കൊണ്ടിരുന്നു ...ഇന്നലെ എടുത്താ ഒരുപാട് പിക് ഉണ്ട് അതിൽ ...അവൾ ഓരോന്ന് നോക്കി കൊണ്ടിരുന്നു ...പെട്ടന്ന് ആണ് അവളുടെ കണ്ണിൽ ആ ഫോട്ടോ ഉടക്കിയത് ....ഷാദിലും ഫെമിയും തോളോട് തോൾ ചേർന്ന് നിക്കുന്ന ഫോട്ടോ ....അവൾ സ്ഥലം ശ്രദ്ധിച്ചു ബീച്ചിൽ നിന്നും എടുത്തതാണെന്ന് അവൾക്ക് മനസിലായി ... ''ആഹ് അവളുടെ ഫ്രണ്ടല്ലേ ...എല്ലാരും ഒരുമിച്ച് പോയപ്പോ എടുത്തതാകും''... അവൾ സ്വായം ആശ്യസിച്ചു .... പെട്ടന്നാണ് അവളുടെ കയ്യിൽ കിടന്നു ഫെമിയുടെ ഫോൺ അടിച്ചത് .... ഡിസ്‌പ്ലേയിൽ തെളിഞ്ഞ പേര് കണ്ട് അവൾ ഒരു നിമിഷം സന്തോഷിച്ചു ... ''Sadhil kka ...calling ''... അവൾ സന്തോഷത്തൊടെ ഫോൺ എടുത്തു ചെവിയിൽ വച്ചു ... ''ഫെമി നീ എവിടെ ?...അവിടന്ന് ഇറങ്ങിയോ ...നീ എവിടെ എത്തി ...ഞാൻ കുറെ നേരായി ഇവിടെ വെയിറ്റ് ചെയുന്നു...നീ എന്താ മെസേജ് അയച്ചിട്ട് റീപ്ലേ താരത്തെ..''....ഫോൺ എടുത്ത് ഒരു ഹലോ പോലും പറയാതെ ഒരുപാട് ചോദ്വങ്ങൾ അവൻ ചോദിച്ചു ... അവന്റെ സംസാരം കേട്ട പാത്തു വേഗം ഫോൺ കട്ടാക്കി വേറെയും എന്തൊക്കെ അവൻ ചോദിക്കുന്നു ..... ''പാത്തു ....വാ .....പോകാം ''.... ഫെമി വന്നപ്പോൾ പാത്തുവിന് അതെ കുറിച്ച് ചോതിക്കണമെന്നുണ്ട് ....അവൾ.ഒന്നും ചോദിച്ചില്ല .... ''മ്മ് ''.... പാത്തു ഒരു മൂളലിൽ മറുപടി കൊടുത്തു .... ************************************* ''ആഷിക്കാ പോകാം ...എല്ലാരും വണ്ടിയിൽകയറിയല്ലോ ,,''.... ഫെമി അഷിയോടായി പറഞ്ഞു... ''നമ്മുക്ക് കുറച്ചു കഴിഞ്ഞു പോകാം....അവർ പോട്ടെ ''.... ആഷി അത് പറഞ്ഞപ്പോൾ ഫെമിയുടെ മുഖം പെട്ടന്ന് മാറുന്നതായി പാത്തു ശ്രദ്ധിച്ചു .... ''ആഹ് ഇക്ക നിങ്ങൾ വരിം ..ഞാൻ അവരുടെ കൂടെ പോകാം ''... ഫെമി അത് പറഞ്ഞു അവരുടെ കൂടെ പോകൻ ഒരുങ്ങി ......... ''ഫെമി ''.... പാത്തു ഫെമിയെ വിളിച്ചു ... എന്താ എന്നർത്ഥത്തിൽ അവൾ പാത്തൂനെ നോക്കി ... ''ഞാനും ഉണ്ട് നിന്റെ കൂടെ.....ഒരു മിനിറ്റ് ഷാനുക്കനോട് പറഞ്ഞു വരാം ''.... അവൾ അതും പറഞ്ഞു ഷാനുനെ തിരഞ്ഞു ....അവിടെ ഒന്നും അവനെ കണ്ടില്ല ...അവസാനം ഒരു മൂലയിൽ ഇരിക്കുന്ന ഷാനുനെ കണ്ടു അവന്റെ അടുത്തേക്ക് പാത്തു നടന്നു ..... .*തുടരും*.... ✍Shahi ,... ''പാത്തുവിന്റെ താടിക്കാരൻ ഇക്ക '' &&&&&&&&&&&&&&&&&&&&&&& 14 &&&&&&& ''ഷാനുക്ക ''.... പാത്തു ഷാനുന്റെ അടുത്ത് പോയി വിളിച്ചു ... ''ആഹ് ....നിയോ ...എവിടെ ആയിരുന്നു ....ഞാൻ എത്ര നേരായി ഇവിടെ കട്ട പോസ്റ്റായി ഇരിക്കുന്നു ....നിന്നെ ഓകെ വിശ്വസിച്ചു ഇവിടേക്ക് വന്ന എന്നെ വേണം പറയാൻ ''.... ''എന്റെ അള്ളോ ..... ഇക്ക നല്ല ചൂടിലാണല്ലോ ...ഇനി ഇപ്പൊ ചൂട് കാലം വന്നാൽ എന്താകും അവസ്ഥ ''... ''അയ്യോ ...മോളെ പാത്തു നീ വല്ലാതെ ആലോചിച്ചു തല പുകകേണ്ട ....ഞാൻ അപ്പോളേക്കും ഇവിടന്ന് രക്ഷ പെടും ''.... ''ആഹ് ...അതൊക്കെ പോട്ടെ ....എന്താ ഉദ്ദേശം ''.... ''എന്ത് ഉദ്ദേശം''.... ''അല്ല ഇവിടെ ഒരു മൂലയിൽ ...ആരെയും മൈറ്റാകാതെ ..ഇ ഇരുത്തം ..ഇ ചൂടൻ സ്വഭാവം ...എവിടെകയോ എന്തോ ചീഞ്ഞു നാറുന്നുണ്ട് ''.... ''ആഹ് .....എനിക്കും തോന്നി ....അത് വേണങ്കിൽ നീ കുളിക്കാത്തത് കൊണ്ടാകും''.... ''അതിന് നിങ്ങളല്ലലോ ഞാൻ''....... ''അത് കൊണ്ടല്ലേ ഞാൻ പറഞ്ഞെ .''.....ഹി ...ഹി .. ''ഹും ....എന്നെ ആകിയിട്ടാണെങ്കിലും ഒന്ന് ചിരിച്ചല്ലോ ...അത് മതി ''... **************************************** ''പാത്തു ''.... ആഷി പാത്തുവിനെ വിളിച്ചു .... ''എന്താ ''.... ഷാനു അടുത്തുള്ളത് കൊണ്ട് നല്ല സോഫ്റ്റായി അവൾ ചോദിച്ചു ... ''ഫെമി പോയി ''.... അയ്യോ അവൾ പോയോ ....അതും പറഞ്ഞു ഓടാൻ നിന്ന അവളെ ആഷി തടഞ്ഞു .... ''ഡി ....അവർ പോയി ഇനി ഇവിടെ കിടന്ന് ഓടിയാൽ ആളുകൾ വട്ടാണെന്ന് വിചാരിക്കും ''.... ''വട്ട് നിങ്ങളെ മറ്റവൾക്ക് ''.... ''ആഹ് ...അത് തന്നെ യല്ലേ ഞാൻ പറഞ്ഞെ ''.... പെട്ടന്ന് വായയിൽ നിന്നും വീഴുന്ന വാക്ക് തനിക്ക് തന്നെ പാരയായി ..അവൾ ഒന്നും മിണ്ടാതെ തല തായ്തി ഇരുന്നു ... ഇതെല്ലാം കേട്ട് ഷാനു പോട്ടി ചിരിച്ചു .... പാത്തു അവനെ തറപ്പിച്ചു നോക്കി കൊണ്ട് പറഞ്ഞു .... ''ഇതിന്റെ പകരം ഞാൻ കാണിച്ചു തരാം ''... പാത്തു ഷാനുനോട് പറഞ്ഞു ''അതാ അവിടെ കാണിക്ക് ''... ആഷി യെ ചുണ്ടി ഷാനു പറഞ്ഞു ....വീണ്ടും പാത്തു പ്ലിങ്ആയി .... ഇനി മൗനമാണ് നല്ലത് എന്ന് അവൾക്ക് തോന്നി ....അവൾ തല തായ്തി അവിടെ ഇരുന്നു ... ********************************************* ''എന്റെ റബ്ബേ ...ഇവരുടെ കൂടെ ഞാൻ എങ്ങനെ അവിടെ എത്തും ''... മനസ്സിൽ പറഞ്ഞത് കുറച്ചുഉറക്കെ ആയി ..... ''എന്താ പാത്തു നീ ഒറ്റക്കിരുന്ന് സംസാരികുനെ ''.... ഷഹാനയുടെ വാക്കുകളാണ് അവൾക്ക് സ്ഥലകാലബോധം വന്നത് ....അവൾ ചുറ്റും നോക്കി ...ഷാനും അഷിയും അവിടെ ഇല്ല .... ''ആഹ്,,,,,ഇത്ത'' .... ''വാ പാത്തു ''.... അവൾ പാത്തൂനെ അകത്തേക്ക് കൂടി കൊണ്ട് പോയി ..... അവിടെ എത്തിയപ്പോൾ അളിയൻ മാർ മൂന്നാളും നല്ല കത്തിയാണ് ....അവർക്ക് പറ്റിയ അളിയൻ ... അവരെ കണ്ടപ്പോൾ പാത്തു സൈക്കളിൽ നിന്നും വീണ ചിരി പാസ്സാക്കി .... ''ആഹ് ...പാത്തു ...വാ ചോദിക്കട്ടെ ''... ഷാജഹാൻ അവളെ വിളിച്ചു ... ''പടച്ചോനെ ഞാൻ ഇവിടെയും ഫേയ്മസായോ'' ....അവൾ സ്വായം ചോദിച്ചു... .അവൾ മേലേ മേലേ അളിയന്റെ അടുത്തേക്ക് പോയി .... പിന്നെ പെട്ടന്ന് കമ്പനി ആയി ....അളിയനെ വളച്ചൊടിച്ചു അവൾ കുപ്പിലാക്കി .... ഒരുപാട് നേരത്തെ സംസാരവും അവിടെ ഉള്ളവരെ എല്ലാം പരിജയപെടുത്താലും കഴിഞു എല്ലാവരോടും യാത്ര പറഞ്ഞു അവർ ഇറങ്ങി ... അത്ര നേരം ആക്റ്റീവായ shahana പെട്ടന്ന് മൂഡ് ഓഫായി .... ഷഹാനയും ഷാജഹാനും അവരെ യാത്ര അയക്കാൻ അവരുടെ.കാറിന്റെ അടുത്തേക്ക് വന്നു ....... ''മോളെ പാത്തു ''.... കാറിൽ കയറിയ ഷാനു കുറച്ചു സോപ്പ് പതപ്പിച്ചു പാത്തൂനെ വിളിച്ചു ''എന്താ''....കുറച്ചു ജാഡ കാണിച്ചു അവൾ ചോദിച്ചു ... ''ഡി ഇക്ക ന്റെ സുന്ദരി ഇ കവർ ഷഹാന ഇത്താക്ക് കൊടുക്ക് ''.... അവൻ ഒരു കവർ പാത്തു വിന്റെ കയ്യിൽ കൊടുത്തു ... അത് അവൾ ഷഹാനക്ക് കൊടുത്തു .... അവരോട് യത്ര പറഞ്ഞു ആഷി കാർ മുന്നോട്ട് എടുത്തു .... ******************************************* ''ഷാനുക്ക എന്താ ആ കവറിൽ ''.... ''അത് ഒരു ചെറിയ ഗിഫ്റ്റ് ''.... ''അപ്പൊ എനിക്കൊന്നുമില്ലെ ....'',,,, ''നിന്റെ കല്യാണത്തിന് തരാം ''... ''ഹും എനിക്കൊന്നും വേണ്ട ....''... പാത്തു പിന്നെ ഒന്നും മിണ്ടിയില്ല .... പിന്നെ ആഷിയും ഷാനും തമ്മിൽ നല്ല സംസാരമാണ് .... പാത്തു ഒന്നും മിണ്ടാതെ എല്ലാം കേട്ട് കൊണ്ടിരുന്നു ... പെട്ടന്നാണ് അഷിയുടെ ഫോൺ റിങ് ചെയ്തത് .... അവൻ ഫോൺ എടുത്തു ... പാത്തു വിന്റെ ഉമ്മയാണ് ..എവിടെ എത്തി എന്നറിയാൻ വിളിച്ചതാ ... ഇവിടന്ന് ഇറങ്ങിയിട്ടൊള്ളു എന്ന് പറനു അവൻ ഫോൺ കട്ടാക്കി .... **************************** ''ഡി പെണ്ണെ നീ എന്താ ഒന്നും മിണ്ടാതെ .... ഞാൻ വിചാരിച്ചു നീ വണ്ടിയിൽ നിന്നും ചാടി പോയിന്നു ..''..... ''ഞാൻ എന്താ പൂച്ച കുട്ടിയോ ?''...പാത്തു ഷാനുന്റെ കയ്യിൽ പിച്ചി കൊണ്ട് പറഞ്ഞു ..... ''എന്റെ അള്ളോ ...ഞാൻ ഒന്നും പറയുന്നില്ല ...നീ പുലി കുട്ടി യാണ് .....നിന്നെ കെട്ടുന്നവരുടെ ഒരു വിധി ...''.... ''അതിന് ഞാൻ ആരെയും കെട്ടുന്നില്ലല്ലോ ....നിങ്ങളിപ്പോ എന്നെ കെട്ടിക്കാൻ നോക്കണ്ടാ....ആദ്യം നിങ്ങൾ പോയി കേട്ട് ..എന്നിട്ട് എന്റെ കാര്യം പറഞ്ഞാൽ മതി .''..... ''ആഹ് എന്താ പെണ്ണിന്റെ ആഗ്രഹം ....ഡി പെണ്ണെ ഞാങ്ങൾ എല്ലാവരും കെട്ടിയാലും നിന്നെ കെട്ടികില്ല ....അത് വിചാരിച്ചു നീ സന്തോഷികേണ്ട ....അല്ല പിന്നെ ...അല്ലെ ആഷി ''.... ''ആഹ് ...ഇവളെ കെട്ടുന്നെങ്കിൽ അത് ഇ ആഷി ആയിരിക്കും ''... ഷാനുന്റെ ആ കോമഡി ആഷിക്ക് തീരെ പിടിച്ചില്ല ....അവന്റെ ഉള്ളിൽ കിടന്ന കാമുകൻ അവൻ അറിയാതെ തന്നെ പുറത്തു ചാടി .... അത് കേട്ട് പാത്തുവിന്റ് ഹൃദയം ഇടിക്കാൻ തുടങ്ങി .... ''ആഹ് എന്ന നിന്റെ കഷ്ട്ടകാലം .''.... ഷാനു ചിരിച്ചു കൊണ്ട് പറഞ്ഞു ... പിന്നെ അഷിയും പാത്തുവും ഒന്നും മിണ്ടിയില്ലാ .... ******************************************* ''ആഷി വിശക്കുന്നു നമ്മുക്ക് എന്തെങ്കിലും കഴിച്ചു പോകാം'' ..... ''ആഹ് കുറച്ച കഴിഞ്ഞാൽ ഒരു റെസ്റ്റോറന്റ് ഉണ്ട് ...അവിടന്ന് കഴിക്കാം''... .. ''മ്മ് ''.... ്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌ റെസ്റ്റോറന്റിൽ എത്തി കാർ പാർക്ക് ചെയ്ത് ആഷിയും ഷാനും പുറത്തിറങ്ങി ....പാത്തു വണ്ടിയിൽ തൻ ഇരുന്നു.... ''പാത്തു വാ ഇറങ് ''... ഷാനു അവളെ വിളിച്ചു ... ''ആഹ് ഞാൻ വരാം ...നിങ്ങൾ നടന്നോ '',,,.... ഷാനു അതിന്റെ ഉള്ളിലേക്ക് കയറി .... പാത്തു ഇറങ്ങാതെ കാറിൽ തന്നെ ഇരുന്നു .... ''പാത്തു നിനക്കൊന്നും വേണ്ടേ '' ....ആഷി അവളോട് ചോദിച്ചു .... ''എനിക്കൊന്നും വേണ്ട ''.....പാത്തു ജാഡ കട്ടി . .... ''ആഹ് എന്ന നീ ഇവിടെ ഇരുന്നോ ....ഇ അറിയാത്ത സ്ഥലത്തു രാത്രി ഒറ്റക്ക് ഇരുന്നിട്ട് ....ആഹ് ...എന്തോ ആവട്ടെ ....ഞാൻ കാർ ലോക്ക് ചെയ്യാ ...നീ ഇറാകുന്നുണ്ടോ ഇല്ലെ ,,,,,''... ആഷി അങ്ങനെ ഓകെ പറഞ്ഞപ്പോൾ അവൾ പേടിച്ചു ....അവൾ കാറിൽ നിന്നും ചാടി ഇറങ്ങി ....ഇറങ്ങുമ്പോൾ ഹീലുള്ള ചെരിപ്പ് മറിഞ്ഞു അവൾ തായെ വീഴാൻ പോയതും ആഷി അവളെ താങ്ങി .... ''നോക്കി ഇറങ്ങ് പെണ്ണെ'' ... ആഷി അവളോട് സ്നേഹത്തോടെ ശാസിച്ചു ... ''ആഹ് എന്നെ നോക്കാൻ എനിക്കറിയാം''.... അവനെ തള്ളി മാറ്റി അവൾ പറഞ്ഞു ........ ''മ്മ് ''... ആഷി ഒന്ന് മൂളി .. . ********************************************** ''പാത്തു നീ മുന്നിൽ കയറിക്കോ ''.... ഫുഡ് കഴിച്ചു തിരിച്ചു കാറിൽ കയറാൻ നേരം പത്തുനോട് ഷാനു പറഞ്ഞു .... ''ഏയ് ഞാൻ ബാക്കിൽ കയറാം ''.. . ''ഡി പെണ്ണെ പറയുന്നത് കേൾക്ക് എനിക്ക്‌ നല്ല ക്ഷീണം ബാക്കിൽ ആകുമ്പോൾ ഒന്ന് കിടക്കാലോ ''...... ഷാനു ന്റെ നിര്ബദ്ധത്തിന് വഴങ്ങി അവൾ മുന്നിൽ കയറി ....ആഷി കാർ മുന്നോട്ടെടുത്തു ..... ********************************************* കുറച്ചു നേരം സംസാരിച്ചു ഷാനു ഒന്ന് മയങ്ങി .... പാത്തു പുറത്തേ കാഴ്ചകൾ കണ്ട് കൊണ്ടിരുന്നു .... ആഷി ഇടക്കിടക്ക് പാത്തു വിനെ നോക്കി .....കാറ്റിൽ പാറുന്ന മുടികളെ ഒതുക്കി ഷാൾ നേരെ ഇട്ട് അവളുടെ ഓരോ പ്രവർത്തികളും ഒരു ചെറു ചിരിയോടെ ആഷി ആസ്വദിച്ചു ....ആഷി തന്നെ ശ്രദ്ധിക്കുന്നത് അവൾ കാണുന്നുണ്ടെങ്കിലും അവൾ അത് മൈറ്റ് ചെയ്യാതിരുന്നു... ആ തണുത്ത കാറ്റിന്റെ താഴുകൽ പതിയെ പതിയെ അവളുടെ കണ്ണുകളെ അടച്ചു ... ഉറങ്ങി തൂങ്ങിയ അവളുടെ കുഞ്ഞി മുഖം മേല്ലെ മേല്ലെ അഷിയുടെ ഷോൾഡറിൽ ചാഞ്ഞു ....അവന്റെ ഇടത് കൈ കൊണ്ട് അവളെ ഒന്നും കൂടെ അവനിലേക്ക് ചേർത്തി ..... *തുടരും*.... ✍*Shahi * ''പാത്തുവിന്റെ താടിക്കാരൻ ഇക്ക '' &&&&&&&&&&;;;;;;;;;&&&&&&&&&&&&&& Part _15 &&&&&&&&&&; ആഷി തന്റെ ഇടതു കൈ കൊണ്ട് പാത്തുവിന്റെ തല ഒന്നും കൂടെ അവന്റെ ഷോൾഡറിലേക്ക് ചേർത്തി ....അവളുടെ ആ കുഞ്ഞി മുഖത്തേക്ക് അവൻ ഇടക്ക് ഇടക്ക് നോക്കി കൊണ്ടിരുന്നു .... ''പടച്ചവനെ ഇ മൊഞ്ചത്തിയെ എനിക്ക്‌ തന്നെ തരന്നെ.....എത്ര വേണങ്കിലും ഞാൻ കാത്തിരിക്കാം '' നിഷ്കളങ്ക മായാ ആ മുഖത്തേക്ക് നോക്കി അവൻ മനസിൽ പറഞ്ഞു ... ************************************* ''പാത്തു .....വീട് എത്താറായി ''.... ആഷി പാത്തു വിനെ തട്ടി വിളിച്ചു ... അവൾ എണിറ്റു അവനെ നോക്കി ....ഇത്ര നേരം അവന്റെ ഷോൾഡറിൽ തല വെച്ചാണ് കിടന്നതറിഞ്ഞപ്പോൾ അവൾക്ക് ഒരു ചമ്മൽ .... അത് മുഖത്തു കാണിക്കാതെ അവൾ ഷനുനെ വിളിച്ചു ഉണർത്തി ..... *********************************** ആഷി കാർ വീടിലേക്ക് കയറ്റുമ്പോൾ എല്ലാരും മുറ്റത് തന്നെ ഉണ്ടായിരുന്നു ... അവരെ കണ്ട ആഷി യുടെ ഉപ്പാ അവരുടെ അടുത്തേക്ക് ധൃതിയിൽ വന്നു ..... ''എന്താ ഉപ്പാ'' .... കാർ നിർത്തികൊണ്ട് ആഷി ഉപ്പാനോട് ചോദിച്ചു .. അവന്റെ ഉപ്പാ കാറിലേക്ക് ആരെയോ പ്രതീക്ഷിച്ച പോലെ എത്തി നോക്കി .... ആ മുഖത്തു പെട്ടന്ന് ഭയം മിനി മറഞ്ഞു ... അഷിയും പാത്തുവും ഷാനും കാറിൽ നിന്നും ഇറങ്ങി .... മുറ്റത് നിൽക്കുന്ന എല്ലാവരുടെയും മുഖത്ത് എന്തോ സങ്കടം ...അതിലേറെ ഭയവും തങ്ങി നിന്നു .... ആഷി വീണ്ടും അവന്റെ ഉപ്പാനോട് കാര്യം തിരക്കി.... പാത്തു അവളുടെ ഉമ്മയുടെ അടുത്തേക്ക് പോയി ..... ''മോളെ പാത്തു ....ഫെമി എവിടെ ?''..... അവളെ കണ്ടതും ....അവളുടെ ഉമ്മാ ചോദിച്ചു... ''അവൾ നിങ്ങളുടെ കൂടെ വന്നില്ലേ ''.... ''വന്നു ..പക്ഷേ അവൾ ഇടക്ക് വച്ചു ഇറങ്ങി ....അവളുടെ ഫ്രണ്ടിനെ കണാനാണെന്നു പറഞ്ഞു.''..... ''ആഹ് എന്നിട്ട് ''.... പാത്തു ആകാംഷയോടെ ചോദിച്ചു ... . ''അവൾ ഇതു വരെ എത്തിയില്ല ....അവളെ വിളിച്ചിട്ട് കിട്ടുന്നില്ല .''..... ഇതെല്ലം കേട്ട് പാത്തു അവിടെ ഇരുന്നു ...അവളുടെ മനസ്സിൽ പല ചിന്തയും കയറി കൂടി ...റബ്ബേ എന്റെ ഫെമി ....അവൾ തേങ്ങി .... ''എന്നിട്ടെന്താ ഇത്ര നേരെ ആരും ഒന്ന് വിളിച്ചു പറഞ്ഞില്ല ..''..... ആഷി എല്ലാവരോടും ചൂടായി .... ''മോനേ ...നിങ്ങളുടെ കൂടെ ഉണ്ടാകുമെന്നു കരുതി ...അവൾ ഇടക്ക് വിളിച്ചു സഫിയനോട് (ഫെമിയുടെ ഉമ്മാ ) പറഞ്ഞിരുന്നു നേരം വഴുകിയാൽ നിന്നെ വിളിക്കാം ....നിന്റെ കൂടെ വരാം എന്ന് ...അതാ പിന്നെ ...നിനോട് ചോദിക്കാൻ വേണ്ടിയ സുഹ്റ വിളിച്ചേ ...വണ്ടി ഓടിക്കുമ്പോൾ ടെൻഷൻ അവണ്ടാന്ന് കരുതിയ ഞാൻ ചോദിക്കണ്ടാന്ന് പറഞ്ഞത്...അത് കൊണ്ട അവൾ ചോതിക്കന്നെ''..... ''ആഷി നീ വാ നമ്മുക്ക് എവിടെ എങ്കിലും നോക്കാം'' ..... ഷാനു കാറിൽ കയറി പറഞ്ഞു ... ''അവൾ എവിടെ ഇറങ്ങി'' .... ''ബീച്ച് റോഡിൽ ..''....ഫെമിയുടെ ഉമ്മാ പറഞ്ഞു ... ''മോനേ ഞാനും വരാം''.... ... ''വേണ്ട ഉപ്പാ ...എന്തെകിലും വിവരം കിട്ടിയാൽ ഞാൻ വിളിക്കാം ''.... ആഷി വണ്ടിയിൽ കയറുന്നതിനിടയിൽ ഉപ്പയോട് പറഞ്ഞു ..... ''ആഷിക്കാ ഞാനും ഉണ്ട് ''.... ആഷിയും ഷാനും പോകുന്നത് കണ്ട് പാത്തു ഓടി കാറിൽ കയറാൻ നിന്നതും എല്ലാരും അവളെ തടഞ്ഞു ....അവസാനം അവളെ നിർബത്തിന് വഴങ്ങി അവളെ കൂടെ കൊണ്ടുപോയി ... പോകുമ്പോൾ ആഷി എല്ലാരേയും വിളിച്ചു...അവർ ആരും അവളെ കണ്ടിടില്ല...ഷാദിലിന്റെ ഫോണിൽ വിളിച്ചപ്പോൾ ഫോൺ swichoff .... അവർ ആകെ പരിഭ്രാന്തരായി ...പാത്തു കണ്ണടച്ച് പ്രാർത്ഥിച്ചു കൊണ്ടിരുന്നു .... **************************************** ഒരുപാട് നേരം ബീച്ചിലും എല്ലാ ഇടത്തും തിരഞ്ഞു ...രാത്രി ഏറെ വൈകിയത് കൊണ്ട് അവിടെ ഒന്നും ആരുമില്ല .... എല്ലാരും വിളിക്കുന്നുണ്ട് ആർക്കും ഒരു വിവരവുമില്ല ....അവളുടെ ഫ്രണ്ട്സുകളെ വീട്ടിൽ എല്ലാം അനേഷിച്ചു ...അവൾ എവിടേക്കും പോയിട്ടില്ല ..... ആഷിയും ഫെമിയും ആകെ തളർന്നു ... ഷാനു അവരെ സമാധാനിപ്പിച്ചു .... പെട്ട്ന്ന് അഷിയുടെ ഫോൺ റിങ് ചെയ്തു ....അവൻ ഫോൺ എടുത്ത് നോക്കി .... അറിയാത്ത നമ്പർ ആണ് .... അവൻ ഫോൺ എടുത്ത് ചെവിയോട് അടുപ്പിച്ചു ..... ''ഹലോ''..... ''ഹാലോ ..ആരാ ?'' .....ആഷി ചോദിച്ചു .... ''ഇത് ആഷി ഇക്ക അല്ലെ ''.... ''ആഹ് .... ഇതാരാ ...''... ''നിങ്ങളുടെ കസിൻ ഫെമിനാക്ക് ഒരു ആക്‌സിഡറ്റ്..... ഇവിടെ സിറ്റി ഹോസ്പിറ്റിലിൽ ആണ് ഇപ്പോൾ ...നിങ്ങൾ ഒന്നു ഇങ്ങോട്ട് വരിം ''.... ''Halo ഇതാരാ ''.....ആഷി വീണ്ടും ചോദിച്ചു ... ''ഞാൻ ആരാണെന്നു ഇവിടെ വന്നിട്ട് പറയാം'' .... അതും പറഞ്ഞു ഫോൺ കട്ടായി ... ''ആഷി ആരാ വിളിച്ചേ ...എന്താ പറഞ്ഞെ..''... ''വാ പറയാം''... . ആഷി വേഗം കാറിൽ കയറി ...കൂടെ പാത്തും ഷാനും ... ''ഡാ ആഷി ....എവിടേക്കാ ....എന്തെങ്കിലും ഒന്ന് പറ ''.... ഷാനു വീണ്ടും ആഷിയോട് ചോദിച്ചു ... ''സിറ്റി ഹോസ്പിറ്റലിലേക്ക് വിട്''..... ആഷി അതും പറഞ്ഞു അവന്റെ ഫ്രെണ്ട്സിനോട് എല്ലാരോടും അവളെ കണ്ടു എന്ന് പറഞ്ഞു ഫോൺ വിളിച്ചു ....കാര്യങ്ങൾ പിന്നെ പറയാം എന്നും പറഞ്ഞു ഫോൺ വച്ചു ..... 'ഡാ എവിടെ ഫെമി ......ആരാ ഹോസ്പിറ്റലിൽ...''... അവൻ ഫോൺ വച്ച ഉടനെ ഷാനു ആശിയോട് ചോദിച്ചു ..... '' ഡാ ഫെമിക്ക് ഒരു ആക്സിഡന്റ് ...നീ വേഗം വണ്ടി വിട് ''.... ആഷി പറഞ്ഞത് കേട്ട ഫെമി കരഞ്ഞു ..... ^^^^^^^^^^^^^^^^^^^^^^^^^^^^ ''ഹലോ ഉപ്പാ ''.... ''ആഹ് എന്തായി മോനേ'' ... ''ഉപ്പാ അത് ...ഫെമിക്ക് ഒരു ആക്സിഡന്റ് ...സിറ്റി ഹോസ്പിറ്റലിൽ ആണ് ..നിങ്ങൾ അവിടേക്ക് വരിം ....ഞങ്ങൾ അവിടേക്ക് പോയി കൊണ്ടിരിക്കാ ...''. ''ശരി.മോനേ ''.... ********************************************** ഹോസ്പിറ്റലിൽ എത്തിയ ആഷി ആ വിളിച്ച നമ്പറിൽ തിരിച്ചു വിളിച്ചു .... അവൻ ഫോൺ എടുത്ത് icu വിന്റെ അടുത്തേക്ക് വരാൻ പറഞ്ഞു .... അവർ അവിടേക്ക് പോയി ....icu വിന്റെ അടുത്ത് എത്തിയ ആഷി അവിടെയുള്ള ആളുകളെ കണ്ടു ഒരുനിമിഷം അവിടെ നിന്നു ...ഷാദിലിന്റെ ഉപ്പയും ഉമ്മയും ...വേറെയും ആരൊക്കെയോ ഉണ്ട് പിന്നെ അവരുടെ അടുത്തേക്ക് പോയി .... ആഷിയെ കണ്ടപ്പോൾ അവർ അവനെ പിടിച്ചു കരഞ്ഞു .... ''ഉപ്പാ എന്താ സഭവം ....ഷാദിൽ എവിടെ?''... ആഷി അവന്റെ ഉപ്പാനോട് ചോദിച്ചു.... അഷിയുടെ ചോദ്യം കേട്ട് അവരുടെ കൂടെ ഉണ്ടായിരുന്ന ഒരു ഇക്ക അവനെ തോളിൽ കയ്യിട്ട് കുറച്ച് അപുറത്തേക്ക് മാറ്റി നിർത്തി കൊണ്ട് പറഞു... ''ഷാദിൽ icu വിലാണ് ...അവൻ ക്ക് ഒരു ആക്സിഡന്റ്... ബസ്സ് അവന്റെ ബൈക്കിനിട്ട് തട്ടിയതാ..... പേടിക്കാനൊന്നുമില്ലന്ന dr പറഞ്ഞെ ...അവന്റെ മുഖത്തു മുറിവ് ഉണ്ട് ...തലക്ക് തട്ടിയത് കൊണ്ട് ബോധം പോയി .... അവന്റെ കൂടെ ഒരു പെൺകുട്ടി ഉണ്ട് ...അവളും icu വിലാ.......അവൾക്ക് കുറച്ചു സിരിയസ് ആണ്...കൂടുതലായി ഒന്നും അറിഞ്ഞില്ല..''..... എല്ലാം കേട്ട് ആഷി അവിടെ ഉള്ള ഒരു ചെയറിൽ തളർന്നിരുന്നു .... *************************************** ''ആഷിക്കാ ''..... ആഷി തല ഉഴർതി നോക്കി ... മുന്നിൽ ഷാദിലിന്റെ അനിയൻ ഷാമിൽ.... ഞാനാ നിങ്ങളെ വിളിച്ചത് ...നിങ്ങൾ വിഷമിക്കേണ്ട അവർക്ക് ഒന്നും സഭവിക്കില്ല ''...... അവൻ ആഷിയെ സമാധാനിപ്പിച്ചു ... ***************************************** ''ഫെമിനയുടെ relative.ആരെങ്കിലും ഉണ്ടോ''..... ....icu വിന്റെ പുറത്തു വന്ന് ഒരു മാലാഖ (നായ്‌സ് ) ചോദിച്ചു .... പാത്തും ആഷിം അവിടേക്ക് ചെന്നു ..... ''ആർകെങ്കിലും ഒരാൾക്ക് കാണാം ''..... ''ആരെകിലും ഒരാൾ വന്നോളൂ'' ...... ആഷി പാത്തുവിനോട് പോകാൻ പറഞ്ഞു .... അവിടെ എത്തിയ അവൾ icuക്ക് ഉള്ളിൽ കിടക്കുന്ന ഫെമിയെ കണ്ടു പൊട്ടി കരഞ്ഞു .....തൊട്ടടുത്ത കിടക്കുന്ന ഷാദിലിനെയും കണ്ടതൊടെ അവളുടെ കാലുകൾക്ക് ശേഷി ഇല്ലാത്ത പോലെ തോന്നി ...അവൾ വെച്ച് വെച്ചു പുറത്തേക്ക് നടന്നു .... ..കണ്ണിൽ നിന്നും കണ്ണുനിർ ചാലിടൊഴികി .... പരിസരം മറന്നു കരയുന്ന അവളെ ഷാനു സമാധാനിപ്പിച്ചു .... ******************************************** ഫെമിയുടെ ഉമ്മയും ...അഷിയുടെ ഉമ്മയും ഉപ്പയും എല്ലാരും ഹോസ്പിറ്റലിൽ എത്തി ... അതിന്റെ ഇടയിൽ അഷിയുടെ ഫ്രണ്ട്സും എത്തി .... പാത്തു വിനെ എല്ലാരും വീടിലേക്ക് പോകാൻ നിർബന്ധിച്ചു ... അവൾ പൊകില്ലന്ന് വാശി പിടിച്ചു അവിടെ ആരും കാണാതെ ഒഴിഞ്ഞ ഒരു ചെയറിൽ ഇരുന്നു അവൾ വിതുമ്പി വിതുമ്പികരഞ്ഞു..... കരഞ്ഞു കരഞ്ഞു തളർന്ന അവൾ തല തായ്തി ഇരുന്നു ... ''fathima'..... ചെയറിൽ തല തായ്തി ഇരിക്കുന്ന പാത്തുവിന്റെ അടുത്ത് വന്ന് ആരോ വിളിച്ചു .... അവൾ തല പൊക്കി വിളിച്ച ആളുടെ മുഖത്തേക്ക് നോക്കി .... ഒരിക്കൽ പോലും കേൾക്കാത്ത സൗണ്ടും എവിടെയോ കണ്ട മുഖവും .... ''അവൾ വീണ്ടും ആ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി ..... ആ മുഖത്തും കരഞ്ഞ ലക്ഷണങ്ങൾ ഉണ്ടായിരുന്നു ..... *തുടരും*... ✍*Shahi* പ്രണയപുസ്തകം📚 ''പാത്തുവിന്റെ താടിക്കാരൻ ഇക്ക '' &&&&&&&&&&&&&&&&&&&&&&&&&&& 16 &&&&&&& പാത്തു ആ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി ....ആ മുഖത്തും കരഞ്ഞ ലക്ഷണം ഉണ്ട് .... ''ഫാത്തിമ എന്നെ മനസ്സിലയോ?''.... അവൻ വീണ്ടും ചോദിച്ചു ... ''ഞാൻ എവിടെയോ കണ്ടിട്ടുണ്ട് ....പക്ഷേ ഓർമയില്ല ''..... ''ഞാൻ നിന്നെ സ്കൂളിൽ വച്ചു കണ്ടിട്ടുണ്ട് ....അസ്ഫിന(ചിഞ്ചു ) ന്റെ കൂടെ''..... ''ആഹ് ,,,,മനസിലായി ...ഫിദയുടെ...''.. അവൾ പെട്ടന് ഓർത്തെടുത്തു പറഞ്ഞു ... ''ആഹ് അത്തനേ''... അവൾ പറയുന്നതിന്റെ മുന്നെ അവൻ പറഞ്ഞു .. '' എന്താ ഇവിടെ.....എന്നെ എങ്ങനെ അറിയും ''.... ''ആഹ് പറയാം ...നമുക്കൊന്ന് നടന്നാലോ''.... അവൾ സമ്മതം എന്നർത്ഥത്തിൽ തലയാട്ടി .... ''എന്ന വാടോ ''..... അവർ രണ്ടുപേരും ആ വരാന്തയിലൂടെ നടന്നു .... ''പാത്തു ''.... മുൻ പരിചയമുള്ളത് പോലെ നടക്കുന്നതിന്റെ ഇടയിൽ അവൻ ഒന്നു കൂടെ വിളിച്ചു ... അവൾ അവനെ ഒന്ന് നോക്കി ... ''വാ നമുക്ക് ക്യാറ്റിങ്ങിൽ പോയി ഒരു ചായ കുടിക്കാം'' .... ''എനിക്ക്‌ വേണ്ട''...... ''വാടോ....എന്താ എന്റെ കൂടെ വരാൻ പേടി ഉണ്ടോ''..... അവൻ അത് പറഞ്ഞപ്പോൾ ഇല്ലെന്നർത്ഥത്തിൽ അവൻ തലയാട്ടി ... ''എങ്കിൽ വാ''...... അവന്റെ കൂടെ പോകുമ്പോൾ ''ഇത്ര അടുത്ത അറിയുന്ന ഇവൻ ആരാ റബ്ബേ .''.....പാത്തു സ്വയം പറഞ്ഞു ..... ****************************************** അവിടെ എത്തിയ അവൾ മുഖം കഴുകി ഒന്ന് ഫ്രഷായി....അവൻ അവളെ കൊണ്ട് നിർബാധിച്ചു ചായ കുടിപ്പിച്ചു .... ഒന്ന് ഉഷാറായപോലെ തോന്നിയെങ്കിലും ഫെമിയുടെയും ഷാദിലിന്റെയും മുഖം അവളുടെ മനസ്സിൽ ഓടി എത്തി ...അവളുടെ കണ്ണുകൾ വീണ്ടും അവൾ അറിയാതെ തന്നെ നിറയാൻ തുടങ്ങി .... '' എന്തിനാടോ താൻ കരയുന്നെ ....ഫെമിക്ക് കുഴപ്പമൊന്നുമില്ല ....പിന്നെന്താ ...ഷാദിൽക്കയും കണ്ണ് തുറന്നു ....രാവിലെ റൂമിലേക്ക് മാറ്റും ''.... അവളെ സമാധാനിപ്പിച്ചു കൊണ്ട് അവൻ പറഞ്ഞു .... ''ആഹ് നമ്മുക്ക് പോകാം ....ഇക്ക അവിടെ തിരക്കുന്നുണ്ടാകും ''... അവൾ കണ്ണ് നീര് തുടച്ചു കൊണ്ട് പറഞ്ഞു ... ''ആശിക്കനോട് ഞാൻ പറഞ്ഞിട്ടുണ്ട് ...നമ്മുക്ക് കുറച്ചു കഴിഞ്ഞു പോകാം ''.... ആശിക്കാനെ എങ്ങനെ അറിയാം എന്ന ചോദ്യ ഭാവേന അവൾ അവനെ നോക്കി ... ''എനിക്ക്‌ മനസിലായി ഇ നോട്ടത്തിന്റെ അര്ത്ഥം എല്ലാം ഞാൻ പറയാം ...ആദ്യം നീ ഒന്ന് നോർമലാക്''.... ''ആഹ് നിങ്ങൾ പറയിം''... കുറച്ചു നേരത്തെ നിശ്ശബ്ദതക്ക് ശേഷം പാത്തു അവനോട് പറഞു... ''എന്റെ പേര് ശാമിൽ അഹമ്മദ് ....ഷാദിൽക്കാന്റെ അനിയൻ....ഇക്കന്റെ കൂടെ ഞാൻ ആശിക്കാനെ കണ്ടിട്ടുണ്ട് .''... ''മ്മ് ''...പാത്തു മേലെ മൂളി ... ''എന്നെ എങ്ങനെ അറിയാം ''...... ''മ്മ് പറയാം ...നമ്മുക്ക് ഇവിടന്ന് മാറി ഇവിടെ എങ്കിലും ഇരിക്കാം ....നേരം വെളുത്തു .......ഇനി ഇവിടേക്ക് ആളുകൾ വന്നുകൊണ്ടിരിക്കും ..''..... ശാമിലിന് എന്തോ തന്നോട് പറയാനുണ്ടെന്ന് അവൾക്ക് മനസ്സിലായി...ഇപ്പോൾ എന്തോ മനസിന് കുറച്ചു ആശ്വാസം പോലെ അവൾക്ക് തോന്നി... ********************************************** രാവിലെ ആയപോയേക്കും ഫെമിയും കണ്ണ് തുറന്നു സംസാരിച്ചു...അവൾ നോർമലായി .......തലയിൽ ഒരു മുറിവ് ഉണ്ട് ...ഇപ്പോൾ കുഴപ്പമൊന്നുമില്ല ..... ''ആഷി വാ നമ്മുക്ക് ഒരു ചായ കുടിക്കാം''..... ഷാനു ആഷിയോടായി പറഞു... ''ഡാ രാവിലെ ശാദിലിനെ റൂമിലേക്ക് മാറ്റും എന്ന് പറഞ്ഞതല്ലേ ....ഇനി നമ്മൾ ഇവിടെന്ന് പോയാൽ അവന്റെ ഉപ്പ തനിച്ചല്ലെ ...''... ''മ്മ് ശരി ഞാൻ എല്ലാര്ക്കും വാങ്ങി വരാം ...നീ ഇവിടെ ഇരി ''... ''മ്മ് ''...ആഷി ഒന്നു മൂളി ...രണ്ടു പേർക്കും കുഴപ്പമൊന്നുമില്ലന്നറിഞ്ഞപ്പോൾ കുറച്ചു സമാദാനം... ''ആഷി പാത്തു ഇവിടെ ..അവൾ അവിടെ ഉണ്ടായിരുന്നല്ലൊ ''.... ''അവൾ ശാമിലന്റെ കൂടെ ഗ്യാറ്റിങ്ങിലേക്ക് പോഴിരുന്നു...അവിടെ ഉണ്ടാകും ...എന്നോട് പറഞ്ഞിട്ട പോയി ''.... ''ആഹ്''.... ***************************************** ഹോസ്പിറ്റലിന്റെ സെെഡിൽ ഉള്ള ഒരു മരചുവട്ടിലേക്ക് ഷാമിൽ പാത്തുവിനെ കൊണ്ട് പോഴി.....അതിന്റെ ചുറ്റും കെട്ടിയ തറയിൽ അവർ രണ്ടു പേരും ഇരുന്നു ....പാത്തു അവന്റെ വാക്കുകൾക്ക് കാതൊർത്തു.... അവൻ പറഞു തുടങ്ങി .... ''ഞാനും എന്റെ ഇക്ക ഷാദിലും നല്ല സുഹൃത്തുക്കളാണ് ഞങ്ങൾ ഇടയിൽ ഒരു രഹസ്വവും ഇല്ല...എന്തിന് ഫിദയെ ഞാൻ പ്രൊപ്പോസ് ചെയ്തത് പോലും ഇക്കാന്റെ സപ്പോർട്ടോടു കൂടിയാണ് ,,,,,അവളുടെ ഇത്ത വന്ന് അങ്ങനെ പറഞ്ഞപ്പോൾ പോലും ഞാൻ വെല്ലു വിളിച്ചത് അത് കൊണ്ട് താനെയാണ് ...എന്റെ ഉപ്പയും ഞങ്ങളുടെ ഇഷ്ടത്തിന് എതിരു നിൽക്കില്ല....പിന്നെ.അവളുടെ ഉപ്പ കുറച്ചു മുരടനാണ് ...അത് കൊണ്ടാണ് അവൾ അങ്ങനെ പറഞ്ഞതെന്ന് ഇക്ക പറഞ്ഞപോൾ ഞാൻ പിന്നെ അവളുടെ കൂടെ നടന്നില്ല ...അവളോടുള്ള ഇഷ്ട്ടം കുറഞ്ഞിട്ടല്ല ....അസ്ഫിന പറഞ്ഞപോലെ എനിക്ക്‌ ഒരു ജോലി ആയി ഞാൻ പെണ്ണ് ചോദികും അന്നുഅവർ എനിക്ക് അവളെ തന്നില്ലെങ്കിൽ ഞാൻ അവളെ എന്റെ കൂടെ കൊണ്ടുവരും....''...... അവൻ ഒരു ആവേശത്തോടെ പറഞ്ഞു നിർത്തി .... ''ഇതൊക്കെ എന്തിഞാ എന്നോട് പറയുന്നെ?''..... എന്തോ സീരിയസ് ആയി അവൻക്ക് തന്നോട് പറയഞുണ്ടെന്നും അതിലേക്കുള്ള ഒരു വഴി അവന്റെ കഥയിലൂടെ തുറന്നതാണെന്നും അവൾക്ക് മനസ്സിലായി .....അതുകൊണ്ട് തനെ അവനോട് ഇങ്ങനെ ഒരു ചോദ്യം അവൾ ചോദിച്ചത് ... ''ഇതൊന്നും തനിക്കറിയേണ്ട കര്വങ്ങൾ അല്ല ...അതറിയാം ..പക്ഷേ നീ അറിയേണ്ട ഒന്നുണ്ട്....എന്റെ ഇക്കാനെ കുറിച്ച് ...എന്റെ ഇക്കകും ഉണ്ട് അവൻ ജീവനു തുല്വം സ്നേഹിക്കുന്ന ഒരു പെണ്ണ് ''..... ശാമിൽ അത് പറഞപ്പോൾ പാത്തു ഒന്ന് നെട്ടി,,,,,,,എങ്കിലും അവളുടെ മനസ് കൊതിച്ചു അത് അവൾ ആയിരിക്കണേ എന്ന് .... ''ആരാ അത് ''..... അവൾ ആകംക്ഷയോടെ അവന്റെ മുഖത്തേക്ക് നോക്കി കൊണ്ട് ചോദിച്ചു.....അവളുടെ കണ്ണുകളിലെ തിളക്കം ശാമിൽ ശ്രദ്ധിച്ചു .....അവൻ പറയാൻ വേണ്ടി വാ തുറന്നു .... ''പാത്തു ''.... അവന്റെ വാക്കുകൾക്ക് കാതോർത്ത് ഇരിക്കുന്ന അവളെ ബക്കിൽ നിന്നും ഷാനു വിളിച്ചു ... ''ആഹ്,,,,,,ഷാനുക്ക നിങ്ങൾ എന്താ ഇവിടെ''.... . അവളുടെ വാക്കുകളിൽ അവനോട് ചെറിയ ദേശ്വം ഉണ്ടായിരുന്നു .... '' ഞാൻ നിങ്ങളെ കുറെ തിരഞു...രണ്ടു പേരും വരിം ...ഫെമി കണ്ണ് തുറന്നു ...അവൾ നിനെ ചോദിക്കുന്നു''...... ഷാനു അത് പറഞ്ഞപ്പോൾ പാത്തു അവളുടെ അടുത്തേക്ക് ഓടി .... ************************************** പാത്തുവിനെ കണ്ട ഫെമി കരഞു... ''എന്തിനടി പെണ്ണെ കരയുന്നെ ...തല വെദനിക്കും....''അവളുടെ തലയിൽ തലോടി അവൾ പറഞു... ''പാത്തു ''അവൾ ഇടറിയ സ്വരത്തിൽ വിളിച്ചു ...അവൾ വീണ്ടും വിതുബി ...അവൾക്ക് എന്തോ പറയുന്നുണ്ട് സങ്കടം കൊണ്ട് ഒന്നും പുറത്ത് വരുന്നില്ല.... ''ഹലോ മതി പുറത്തേക്ക് ഇറങ്ങു ,,,പേഷ്യന്റിനെ കൂടുതൽ സംസാരിപ്പികേണ്ട.....തലയിൽ swich ഉണ്ട് അത് പൊട്ടും.''..... നായ്‌സ് വന്ന് അവളെ പുറത്താക്കി .... പുറത്തിറങ്ങിയ അവൾ ശാമിലിനെ തിരഞു.... ********************************************* ''പാത്തു ഇവിടേക്കാ'' ,,,,, ''ഷാനുക്ക...ഷാമിൽ എവിടെ ''...... ''അവൻ ഷാദിലിന്റെ അടുത്ത് ഉണ്ട് അതാ അവിടെ'' .... അവിടെ അടുത്തുള്ള ഒരു റും ചൂണ്ടി കൊണ്ട് അവൻ അവളോട് പറഞു.... അവൾ അവിടേക്ക് പോയി ... റൂമിന്റെ വാതിൽ തള്ളി തുറന്ന് അകത്ത് കയറുബോൾ അവിടെ കണ്ട കാഴ്ച്ച അവളുടെ കണ്ണുകളെ വീണ്ടും നിറയിപ്പികുന്നതായിരുന്നു... തുടരും .. ✍Shahi ''പാത്തുവിന്റെ താടിക്കാരൻ ഇക്ക '' &&&&&&&&&&&&&&&&&&&&&&&&&&&&&&&& Part_17 %%%%%%%%%%%%% ''ഷാനുക്കാ ശാമിൽ എവിടെ ?''.... ''അവൻ ഷാദിലിന്റെ അടുത്തേക്ക് പോയി...അതാ ആ റൂമിലേക്ക് ''... അടുത്തുള്ള ഒരു റൂം ചുണ്ടികൊണ്ട് ഷാനു പാത്തുവിനോട് പറഞ്ഞു ... പാത്തു ആ റൂം ലക്ഷ്യം വച്ചു നടന്നു ..അവിടെ എത്തിയ അവൾ വാതിൽ തുറന്നു അകത്തേക്ക് കയറി ..... ''ഷാദിൽ കട്ടിലിൽ കിടക്കുന്നു ..അവന്റെ ഭം ങ്ങിയുള്ള ആ കട്ട താടിയെല്ലാം കളഞ്ഞി രിക്കുന്നു ....തടിയിൽ വലിയൊരു കേട്ടുമുണ്ട് ....കയ്യിലും കാലിലുമെല്ലാം മുറിവ് ഉണ്ട് .......തൊട്ടടുത്ത ഇരുന്നു ആഷി അവന്റെ കൈ പിടിച്ചു കരയുന്ന......ഷാദിലിന്റെ കണ്ണുകളും നിറയുന്നുണ്ട് .... ആഷി കരയുന്നത് കണ്ട പാത്തുവിന്റെ കണ്ണുകളും നിരഞ്ഞു ... ഷാദിൽ കിടക്കുന്ന ആ കാഴ്ച കൂടുതൽ നേരം അവൾക്ക് കണ്ടു നിൽക്കാനായില്ല .... അവൾ പെട്ടന്ന് പുറത്തേക്ക് ഇറങ്ങി ഷാനു ന്റെ അടുത്തേക്ക് പോയി .... ********************************************** ''പാത്തു നീ വരുന്നോ ഞാൻ വീട്ടിൽ ആക്കി തരാം .''.... ശാമിൽ പാത്തുവിനോട് ചോദിച്ചു... ''ആഹ് ....പാത്തു നീ അവന്റെ കൂടെ പൊയിക്കോ .....ഞാനും ആഷിയും പിന്നെ വരാം ..''.... ഷാനു അവളെ നിർബന്ധിച്ചു അവന്റെ കൂടെ പറഞ്ഞു വിട്ടു .... അവൾ അവന്റെ കൂടെ പോയി ... പോകുമ്പോൾ രണ്ടു പേരും ഒന്നും മിണ്ടിയില്ലാ ...പാത്തു വിന് ഷാദിലിനെ കുറിച്ചു ചോതിക്കണമെന്നുണ്ട് ...പക്ഷേ എന്തോ അവൾ ഒന്നും ചോദിക്കാൻ കഴിഞ്ഞില്ല .... ''പാത്തു ഇവിടെയാണ് ആക്‌സിഡറ്റ് ഉണ്ടായത് ''... സിറ്റി ഹോസ്പിറ്റലിൽ കഴിഞ്ഞു ഒരു വളവിൽ നിർത്തി കൊണ്ട് ശാമിൽ പാത്തുവിനോട് പറഞ്ഞു ... ''ഇവിടന്നോ ...അവൾ എന്തിനാ ഇവിടേക്ക് വന്നേ ....അവൾ ഒരു ഫ്രണ്ട് നെ കാണാൻ ബീച്ച് റോഡിൽ ഇറങ്ങി എന്നല്ലെ ഉമ്മ പറഞ്ഞെ ....പിന്നെ എങ്ങനെ ''..... ''പാത്തു ഞാൻ പറഞ്ഞില്ലെ ...ഇക്കാന്റെ പെണ്ണിനെ കുറിച്ചു ..അത് അരാണെന്നറിയേണ്ടേ ...അത് നിന്റെ ഫ്രണ്ട് ഫെമിയാണ് .....''.... ''എന്താ പറഞ്ഞെ ഫെമിയോ'' ... ഒരു ഞെട്ടലോടെ അവൾ ചോദിച്ചു ... ''അതേടോ ....നിനക്ക് വിശ്വസിക്കാൻ ബുദ്ധിമുട്ടുണ്ടാകും...കാരണം നീ ഷാദിൽ കാനെ സ്നേഹിക്കുനുണ്ടെന്ന് എനിക്കറിയാം ....പക്ഷേ നീ സ്നേഹിക്കുന്നതിന്റെ മുന്നേ അവർ പരസ്പരം സ്നേഹിച്ചു തുടങ്ങിയിരുന്നു...ഇ കാര്യം ആഷിക്കാക്കും അറിയാം ....ആഷിക്ക നിന്നെ സ്നേഹിക്കുന്നതും എനിക്കറിയാം ...നിന്നെ കുറിച്ചു ആദ്യം ഞാൻ കേട്ടത് ആശിക്കാന്റെ പെണ്ണായിട്ടാണ് ....കേട്ടറിവുള്ള നിന്നെ അന്നു ആദ്യമായി സ്കൂളില വച്ചു കണ്ടപ്പോൾ എനിക്ക്‌ മനസിലായില്ല ....ഇന്നലെ ഇക്കാന്റെ ഫോണിൽ നിന്റെ ഫോട്ടോ കണ്ടപ്പോൾ നിനെ അന്നു കണ്ട കര്വയാം ഇക്കനോട് ഞാൻ പറഞ്ഞു ...അങ്ങനെ ഇന്നലെ ഓരോന്ന് സംസാരിച്ചു ഇരികുമ്പോളാണ് ഇക്കക്ക് ഫെമി വിളിച്ചത് .....സ്വാർഗ്ഗത്തിലെകട്ടുറുബ് ആകണ്ടാന്നു കരുതി ഞാൻ അവിടന്ന് എണിറ്റു പോയി ..... കുറെ നേരം കഴിഞ്ഞു ഞാൻ ഇക്കാന്റെ റുമിലേക്ക് പോകുമ്പോൾ ഇക്ക ആകെ ടെൻഷൻ ആയി കൊണ്ട് ഇരിക്കുന്നു ... ഞാൻ ഇക്കനോട് കാര്യം ചോദിച്ചു ... ''ഫെമി വിളിച്ചു പെട്ടന്ന് വച്ചു ...പാത്തു കൂടെ ഉള്ളത് കൊണ്ട് കൂടുതൽ സംസാരിക്കാൻ നിന്നില്ല ...രാത്രി msg വിടാം online il വരണേ എന്ന് പറഞ്ഞു ....എന്തോ നല്ല സന്തോഷത്തിലായിരുന്നു അവൾ.... കുറച്ചു കഴിഞ്ഞപ്പോൾ അവളുടെ മെസെജൊന്നും കണ്ടില്ല ...അവളെ തിരിച്ചു വിളിച്ചപോൾ അവൾ ഫോൺ എടുത്തില്ല ..ഇപ്പോൾ ഫോൺ swich off''.... ഇക്ക അത് പറഞ്ഞപ്പോൾ ഞാൻ ഇക്കാനെ സമാധാനിപ്പിച്ചു ... .''അവൾ ഉറങ്ങിയതാവും ..ഇന്നലെ ഉറങ്ങാത്തതല്ലെ ...അല്ലെങ്കിൽ ഫോൺ ചാർജ് കഴിഞ്ഞു swich off ആയതാകും'' ...... '' ഇല്ലെടാ അവൾ എന്നോട് പറയാതെ ഉറങ്ങില്ല ....ഞാൻ എന്താ ഇത്ര നേരെ വിളിക്കാതെന്ന് ചോദിച്ചപ്പോൾ ...''ഇക്ക ഫോൺ ചാർജ് ഇല്ലായിരുന്നു ...ഇപ്പളാ ഫോണിൽ ഫുൾ ചാർജ് ആയി....ഇനി നമുക്ക് രാത്രി chatt ചെയ്യാം ''....എന്ന് അവൾ പറഞ്ഞിട്ടാണ് ഫോൺ വച്ചത് ... . ഞാൻ എന്ത് പറഞ്ഞിട്ടും ഇക്കാക്ക് സമാധാനമായില്ല ...അവസാനം ഇക്കാന്റെ ടെൻഷൻ കാരണം രണ്ടു പേർക്കും ഉറങ്ങാൻ കഴിഞ്ഞല്ല ... ഇക്ക അവൾ വരുന്നതും നോക്കി online ഇരുന്നു ....രാത്രി ഏറെ വൈകി അവളുടെ msg വന്നു ..ഇക്ക കുറെ ചൂടായി ....ഒന്ന് പറഞ്ഞാൽ 10 എണ്ണം തിരിച്ചു പറയുന്ന അവൾ ഒന്നും പറനില്ല .... ''ഇക്ക നാളെ വൈകുനേരം ഷഹാന ഇത്താന്റെ വീട്ടിൽ പോയി വരുമ്പോൾ ഞാൻ ബീച്ച് റോഡിൽ ഇറങ്ങാം ...നിങ്ങൾ അവിടേക്ക് വരിം ഞാൻ വെയിറ്റ് ചെയ്യാം..ഒരു കാര്യം പറയാനുണ്ട് ..''... അവൾ msg വിട്ടു നെറ്റ് ഓഫാക്കി പോയി ....ഇക്ക വീണ്ടും അവൾക്ക് ഒരുപാട് msg അയച്ചു ഒന്നിനും rply ഇല്ല ... ഞാൻ ഇക്കാനെ പറഞ്ഞു സമാധാനിപ്പിച്ചു ..ഞാനും ഇക്കാന്റെ കൂടെ അവൾ പറഞ്ഞ സ്ഥലത്തേക്ക് പോയി ... വൈകുനേരം വരെ ഇക്ക ടെൻഷൻ ആയി ഒരുപാട് നേരം കാത്തിരിന്നിട്ടും അവളെ കാണാത്തത് കൊണ്ട് അവൾക്ക് വിളിച്ചു .. ...അവൾ ഒന്നും പറയാതെ ഫോൺ വച്ചു ..... പിന്നെയും ഒരുപാട് നേരം ഞങ്ങൾ അവളെ കാത്തുനിന്നു .... (ശാമിൽ അത് പറഞ്ഞപ്പോൾ പാത്തുവിന് ഷാഹനയുടെ വീടിൽ വച്ചു ഫെമിയുടെ ഫോൺ എടുതത്തു ഓർമ വന്നു ....) ********************************************** അവൾ വന്ന ഉടനെ ഇക്ക അവളെ കുറെ ചീത്ത പറഞ്ഞു ...അവൾ തിരിച്ചു ഒന്നും പറയാതെ ഇക്കാന്റെ നെഞ്ചിലേക്ക് വീണു കരഞ്ഞു ....ആളുകൾ ശ്രദ്ധിക്കുന്നത് കണ്ട ഇക്ക അവളെ ബൈക്കിൽ കയറ്റി ബീച്ചിലേക്ക് പോയി .... ***************************************** ഞാൻ അവിടെ ഒരു കടയിൽ ഇക്ക വരുന്നതും നോക്കി ഇരുന്നു .. ഇക്കാനെയും അവളെയും ഒരുപാട് നേരമായിട്ടും കാണാനില്ല ...ക്ഷമ നശിച്ചപ്പോൾ ഇക്കക്ക് ഞാൻ വിളിച്ചു.... ... ''ഇക്ക യാണ് എന്നോട് നീ ഫെമിയോട് ഇക്കാനെ ഇഷ്ടമാണെന്ന് പറഞ്ഞതൊക്കെ പറഞ്ഞത് ''.....അവൾ ആകെ അപ്‌സെറ്റാണ് ഞാൻ എന്തു പറഞ്ഞിട്ടും അവൾക്ക് സമാധാനമില്ല ...അവക്ക് പാത്തു നെ ഫേസിയാൻ ബുദ്ധിമുട്ടാണെന്ന്...ഞാൻ എന്താ ചെയ്യാ.... ഇക്കയും ആകെ അവതാളത്തിലാണെന്ന് എനിക്ക്‌ മനസിലായി ... ''കുറെ നേരായി ഇക്ക ആശിക്കന്റെ വീടിലേക്ക് കുറെ ദൂരമില്ലെ നിങ്ങൾ അവളെ അവിടെ കൊണ്ട് പോയി ആക്കികൊടുക്ക്........ഞാൻ വീട്ടിൽ പോകാം ''.... ''ഇല്ലെടാ നീ അവിടെ നിൽക്ക് ...അവൾ അഷിയുടെ വീട്ടിലേക്ക് അല്ല പോകുന്നെ.... ഞാൻ അവളെ അവളുടെ വീട്ടിന്റെ അടുത്ത് അക്കികൊടുത്തിട്ടുവരാം നീ അവിടെ തന്നെ നിന്നോ ..... ''എന്ന.ശരി ഇക്ക ''.... അങ്ങനെ ഞാൻ ഫോൺ വച്ചു ...ഇക്കാനെ വെയിറ്റ് ചെയ്തു നിന്നു .... പിന്നെ ഇക്ക വരേണ്ട ടൈം കഴിഞ്ഞപ്പോൾ ഞാൻ വിളിച്ചു ...പക്ഷേ ഇക്കാന്റെ ഫോൺ swich off ആയിരുന്നു .. പിന്നെ യാണ് ആക്സിഡന്റ് ഉണ്ടായത് അരിനത്... ഇക്കാക്ക് ടെൻഷൻ കയറിയാൽ പിന്നെ ഒന്നിലും ശ്രദ്ധയുണ്ടാവില്ല ....ബസിനെ ഓവർടേക്ക് ചെയ്തപ്പോൾ അതിൽ പോയി തട്ടിയതത്രെ ....കണ്ട വരൊക്കെ പറഞ്ഞത് എന്തോ ഭാഗ്യം കൊണ്ട് രക്ഷ പെട്ടതാന്നാ''...... ശാമിൽ പറഞ്ഞ ഓരോ വാക്കുകളും അബു തറക്കുന്ന പോലെ പാത്തുവിന്റെ മനസ്സിൽ തറച്ചു കയറി .... ഞാൻ കാരണം എന്റെ ഫെമിയും ഷാദിൽക്കയും എത്ര മാനസിക സമ്മർദ്ദം അനുഭവിച്ചു ....അവരുടെ മനസ്സും ശരീരവും ഒരുപോലെ വേദനിച്ച ഞാൻ എന്തു പാപിയാണ് .. അവൾ അവളെ തന്നെ സ്വായം ശപിച്ചു .... ''പാത്തു നീ എന്തെങ്കിലും പറയ്യ് ...എന്താ ഒന്നും മിണ്ടാതെ ....കഴിഞ്ഞതൊക്കെ കഴിഞ്ഞു ഇനി നീ അതൊന്നും ആലോചിച്ചു ടെൻഷനാവേണ്ട ...''.. പാത്തുവിനെ അവൻ സമാധാനിച്ചു .... ''പാത്തു നീനക്ക് എന്താ ആശിക്കാനോട് ഇത്ര ദേഷ്യം ....മനസ്സറിനു സ്നേഹിക്കുന്ന ആഷിക്കാനെ ഇനിയും വിഷമിപ്പിക്കരുത്....pls ...''... അവൾക്ക് അവനോട് പറയാൻ വാക്കുകൾ കിട്ടാതായി അവൾ ചെറുതായി ഒന്ന് ചിരിച്ചു കൊടുക്കാൻ ശ്രമിച്ചു പക്ഷേ അത് വിജയിച്ചില്ല .... ************************************** അഷിയുടെ വീട്ടിൽ എത്തിയ ഫെമി ....പെട്ടന്ന് തന്നെ സ്കൂളിന്റെ പേരും പറഞ്ഞു അവളുടെ വീട്ടിലേക്ക് മടങ്ങി .... വീട്ടിൽ എത്തിയിട്ടും ഒന്നിനും ഒരു ഉഷാറില്ലാതെ അവൾ ഓരോന്ന് ചിന്തിച്ചു കൊണ്ടിരുന്നു ....വീണ്ടും സ്കൂളിൽ പോകാൻ തുടങ്ങിയപ്പോൾ ചിഞ്ചുവിന്റെ ഫ്രെണ്ട്ഷിപ്പിന് മുന്നിൽ അവളുടെ ടെൻഷൻ എല്ലാം ഇല്ലാതായി തുടങ്ങി ... ^^^^^^^^^^^^^^^^^^^^^^^^^ ഷാദിലും ഫെമിയും ഹോസ്പിറ്റൽ നിന്നും വീടിൽ എത്തി ...എല്ലാവരും അവരെ കാണാനായി പോയി ....പാത്തുവിന് അവരെ ഫേസ് ചെയ്യാനുള്ള മടി കൊണ്ട് അവൾ പോയില്ല ...എങ്കിലും .പാത്തു എല്ലാ വിവരവും ശാമിൽ വഴിയും മാറ്റും അറിയുനുണ്ടായിരുന്നു ... ഇതിന്റേടയിൽ ശാമിൽ പാത്തൂന്റെ ഫ്രണ്ടായി മാറി .... ****************************************** മാസങ്ങൾ കഴിഞ്ഞു ....ഫെമിയും സ്ക്കുളിലെക്കും ,ഷാദിൽ കോളേജിക്കും പോകാൻ തുടണ്ടി .... ഷാനു ഇടക്കൊക്കെ പാത്തുവിനെ കാണാൻ വരുമായിരുന്നു ....ആഷി യെ ആ സഭവത്തിന് ശേഷം പാത്തു കണ്ടില്ല ....കാണാൻ ശ്രമിച്ചില്ല എന്ന് വേണം പറയാൻ ....പിന്നെ അവന്റെ വീടിലേക്ക് പോയിട്ടില്ല ... ഒരു ദിവസം ഷാനു പാത്തുവിനെ കാണാൻ അവളുടെ വീട്ടിലേക്ക് പോയി ...അവൾ സ്കൂളിലേക്ക് പോകാൻ നിൽക്കുകയായിരുന്നു ...ഷാനു നെ കണ്ടപ്പോൾ അവൾ അകത്തേക്കു ക്ഷണിച്ചു .... ''എന്താ ഷാനു ക്കാ നിങ്ങൾ ഇ ടെെമിൽ സംസാരിക്കാൻ പോലും ടെെം ഇല്ല''.... അവൾ പരിഭവം പറഞു... ''അതിന് ഞാൻ എന്റെ ഇത്തനെ കാണാന്‍ വന്നതാ...നിനെ കാണാന്‍ വന്നതല്ല''..... 'ഹും എന്ന ശരി ഞാൻ പോക' ''പിണങ്ങല്ലെ പെണ്ണെ ഞാൻ ഇതുവഴി വന്നപ്പോള്‍ കയറിയതാ''... ''ആഹ് ,,,,നിങ്ങൾ അവിടെ ഇരുന്നോ ഞാൻ എനിക്ക് പോകാൻ ടെെം ആയി...ലെറ്റായാൽ ടീച്ചർ പുറത്ത് നിർത്തും.''... ''നിൽകെടീ ഞാൻ കൊണ്ടുവിടാം '',,,, ''അയ്യോ വേണ്ടാ ഞാൻ പോകാം ,,,തിരിച്ചു വരുബോള്‍ ഞാൻ പിന്നെ എങ്ങനെ വരും''... ''ടീ ഞാൻ വിളിക്കാൻ വരാം.''... ''അങ്ങനെ ആണെകിൽ ഒക്കെ ''..... ഷാനു അവളുടെ ഉമ്മനോട് യാത്ര പറഞ്ഞു അവളെയും കൊണ്ട് സ്കൂലേക്ക് പോയി .. ******************************** ''അല്ല ഷാനുക്ക എന്താ ഇ വരവിന്റെ ഉദ്ദേശം ...എന്റെ സ്കൂളിലെ വല്ല കിളികളെയും വാഴി നോക്കാൻ ഉദ്ദേശമുണ്ടോ ....''... ''ആഹ് നിനക്ക് ബുദ്ധി ഉണ്ടല്ലോ ...ഇത്ര പെട്ടന്ന് എങ്ങനെ മനസിലായി ...''... അങ്ങനെ വല്ല ഉദ്ദേശമുണ്ടെകിൽ മനസ്സിൽ വച്ചോ ,,,,'',,,, ''ഒന്ന് പോടീ ....ഞാൻ വന്നത് നീ വൈകുനേരം എന്റെ കൂടെ ഒരു സ്ഥലം വരെ വരണം ....ഞാൻ സ്കൂൾ വിടുമ്പോൾ കൂട്ടാൻ വരാം ''.... ''എവിടെക്കാ ''...പാത്തു ആകംഷയോടെ ചോദിച്ചു ... ''അതോന്നുംപറയില്ല ...എന്താ നീ വരില്ലേ'' ... ''ആഹ് എന്റെഷാനുഇക്ക വിളിച്ചാൽ ഞാൻ വരാതിരിക്കോ ''?,,,, ''അപ്പൊ ശരി ....നീ ഇറങ്ങിക്കോ ''.... **************************************** ..free timel പാത്തു ചിഞ്ചുനെയും കൂടി ലൈബ്രറിയിൽ ഇരിന്ന് ഷാനു രാവിലെ പറഞ്ഞ കാര്യം പറഞ്ഞു കൊണ്ട് ഇരി ക്കുമ്പോൾ ശാമിൽ അവിടേക്ക് കയറി വന്നത് ... ''ഹായ് പാത്തു ....എന്താ സുഖല്ലേ ''.... ''ആഹ് ''.. ''എന്താ ഒരു ഉഷാറില്ലാതെ ,,,,'',,, ''ഒന്നുമില്ല അത് വെറുതെ തോനുന്നതാ'' ,,,,, ''മ്മ് ....ഇന്ന നിനക്ക് ഒരു ഗിഫ്റ്റ് .... ഇപ്പോൾ തുറക്കണ്ട വീട്ടിൽ പോയി തുറന്നാൽ മതി''... ഒരു boxs പാത്തുവിന്റെ നേരെ നീട്ടികൊണ്ട് ഷമിൽ പറഞു.... ''ഇതെന്താ ....ആരാ തന്നത് ''.... ''എല്ലാം അതിൽ ഉണ്ട് ''... പാത്തു അത് വാങ്ങി ..ശാമിൽ പോയി ...അവർ രണ്ടാളും ക്ലസ്സിലെക്കും നടന്നു .... ലാസ്റ്റ് പിരിയഡിന് പതിവിലും ദൈർഗ്യം ഉള്ളത്പോലെ പാത്തുവിന് തോന്നി ..... ********************************************** സ്കൂൾ വിട്ടു ഷാനുനെ കാത്ത് പാത്തു കൈറ്റിന് മുന്നിൽ നിന്നു .... ഒരുപാട് നേരം നിന്നു ....കുട്ടികളെല്ലാം പോയി കഴിഞ്ഞു .....പാത്തു നില്കുന്നത് കണ്ട ശാമിൽ അവൾക്ക് അരികിലേക്ക് വന്നു .... ''എന്താ പാത്തു ഇവിടെ നിൽക്കുന്നെ ''....... ''ഒന്നുല്ല ഷാനു ക്ക കൂട്ടാൻ വരുന്നു പറഞ്ഞതാ ഇതു വരെ വന്നില്ല ....ഇക്ക നെ നോക്കി നിൽക്ക''..... ''ആഹ് എന്ന ശരി ''..... ''അല്ല നീ എന്താ വീട്ടിൽ പോകാതെ ഇവിടെ ചുറ്റി കളികുന്നെ ''...... ''ഞാൻ എന്റെ ഫിദയെ നോക്കി നിൽക്ക അവളുടെ സ്കൂൾ വിടുന്നൊള്ളു ''...... ''മ്മ് ..''.....പാത്തു ഒന്ന് അമർത്തി മൂളി ..... ''പാത്തു നീ കാരണം ഞങ്ങൾ ഫ്രീ ആയി സംസാരിക്കാൻ freedam ഉണ്ടായത് ...txs .''....... ''ഒന്ന് പോടാ ...txs നീ വച്ചോ ...എനിക്ക്‌ നിങ്ങളുടെ കല്യാണത്തിന് ഒരുപിടി ചോർ തന്നാൽ മതി ''........ ''അതിന് ഞങ്ങളുടെ കല്ല്വണത്തിന് നീ വരുമോ ''.....ദ ''ആഹ് ....വരാതെ പിന്നെ .....ഞാൻ എവിടെ ആണെങ്കിൽ വരും ....എന്നെ ഒന്ന് അറീച്ചാൽ മതി ''..... ''മ്മ് ...എന്ന ശരി ഞാൻ പോകാ ...''... ''ആഹ് ശരി'' .... ************************************** ശാമിൽ പോയതും ഷാനു ന്റെ വണ്ടി ദൂരെ നിന്നും വരുന്നത് കണ്ടു ....അവൾ കുറച്ചു മുന്നോട് കയറി നിന്നു..... വണ്ടി കുറച്ച് അപുറത്ത് നിർത്തി ...അവൾ നേരം വെെകിയത് കൊണ്ട് പിറുപിറുത്തു വണ്ടിക്ക് അരികിലേക്ക് നടന്നു ..... ''ഷാനുക്ക മനുഷ്യനെ ഇങ്ങനെ കലിപ്പിക്കരുത്...എത്ര നേരായി ഇവിടെ നിൽക്കുന്നു ''....പെട്ടന്ന് കാറിൽ കയറി കൊണ്ട് അവൾ പറഞ്ഞു ... ''Sorry''.... ''പടച്ചോനെ നിങ്ങളൊ .''.... കാറിൽ ഇരിക്കുന്ന ആളെ കണ്ട് അവൾ അറിയാതെ പറഞ്ഞു പോയി .... *തുടരും* ✍Shahi*** ''പാത്തുവിന്റെ താടിക്കാരൻ ഇക്ക '' %%%%%%%%%%%%%%%%%%%%%%% part-18 +*------@------*+ ''Sorry''.... ''പടച്ചോനെ നിങ്ങളോ'' ..... കാറിൽ കയറിയ പാത്തു അറിയാതെ പറഞ്ഞു പോയി .... ''ആഹ് ...സമാധനമായി ...നിനക്ക് എന്നെ മനസ്സിലായല്ലോ ..... ഞാൻ നീ മറന്നു കാണുമെന്ന് വിചാരിച്ചു ''.... ''ആഹ് എന്നാലും ഇതൊരു വലാത്ത സർപ്രൈസ് ആയല്ലോ ഇക്ക ...ഷഹാന ഇത്ത എവിടെ ''?... ''ഹാലോ ഞമ്മൾ ഇവിടെ ഉണ്ടേ ....ഒരു ഭാഗത്തേക്ക് മാത്രം നോക്കി നടന്നാൽ ചുറ്റു മുള്ളതൊന്നും കാണാൻ കഴില്ല....ഇടക്കൊക്കെ ചുറ്റും നോക്കണം ''.... ''ഷഹാനത്ത നിങ്ങളും ഉണ്ടോ ''.... കാറിന്റെ ബാക്കിലേക്ക് നോക്കി കൊണ്ട് പാത്തു ചോദിച്ചു ''അവളെ ഇവിടെ എത്താൻ നേരം ഞാൻ ബാക്കിൽ ഒളിപ്പിച്ചു ....നിനക് ഒരു സർപ്രൈസ് ...പിന്നെ ഞാൻ തനിച്ചു വന്നാൽ ഒരു പക്ഷേ നീ എന്നെ അറിയില്ല എന്ന് പറഞ്ഞല്ലോ ...അത അവളെയും കൂട്ടിയത് ''.... ''നിങ്ങൾ എനിക്കിട്ട് നല്ലം പാരാ പണിയുനുണ്ടല്ലോ'' ... ''ആഹ് നിനക്കുളത് തരാൻ പോകുന്നൊള്ളു ..അവൾ വിരുന്നും കഴിഞ്ഞു പോയതാ ...എന്നിട്ട് പിന്നെ ആ വഴിക്ക് ഇല്ല ....അത് പോട്ടെ,,, ഞങ്ങൾ ഇവിടെ വന്നാൽ കാണാൻ പറ്റോ? ...അതും ഇല്ല ... അവൾ ഫുൾ ബിസി ...ഇവിടത്തെ കലക്ടർക്ക് പോലുമില്ല ഇത്ര ബിസി ....''....ഷഹാന പാത്തുവിന് നേരെ പരാതി പെട്ടി തുറന്നു ... ''എന്റെ പൊന്നു ഇത്തൂസെ ...എന്റെ അളിയന്റെ മുന്നിൽ വച്ചു എന്നെ നാറ്റിക്കല്ലേ ....നമ്മുക്ക് എല്ലാത്തിനും പരിഹാരം ഉണ്ടാകാം ''....ഷഹാനയെ നോക്കി കെഞ്ചി കൊണ്ട് അവൾ പറഞ്ഞു ... ''മ്മ് നിനക്കുളത് ഞാൻ തരാം ...ഇനിയും ടൈം ഉണ്ടല്ലോ ....ഇനി രണ്ടു ദിവസം നീ എന്റെ കൂടെ ഉണ്ടാകുമല്ലോ നമ്മുടെ വീട്ടിൽ... ''.... ''അയ്യോ ചതിക്കലെ ഇത്താ.....എനിക്ക് നാളെ സ്കൂൾ ഉണ്ട് ...എന്നെ വീട്ടിൽ ആക്കിതരണം ''.... ''ഒന്ന് പോ പെണ്ണെ ...വീട്ടിൽ പോയിട്ട് ആരാ അവിടെ .....നിന്റെ ഉമ്മച്ചി നമ്മടെ വീട്ടിൽ എത്തി ....പിന്നെ നാളെ ശനിയാണ് ഇനി രണ്ടു ദിവസം ക്ലാസ് ഇല്ലല്ലോ ''.... ''അതെപ്പോ ....ഞാൻ ഒന്നും അറിഞ്ഞില്ല ''... ''അതൊക്കെ സംഭവിച്ചു .''.... ''മ്മ് ....ഇത്ത ഷാനുക്ക എവിടെ ...ഇക്ക എന്നെ കൂട്ടാൻ വരാന്നു പറഞ്ഞല്ലോ ...എവിടെയോ പോകാൻ ഉണ്ടെന്നും പറഞ്ഞു ..''... ''ഞങ്ങൾ ഷോപ്പിങ്ങിന് ഇറങ്ങായിരുന്നു ....അപ്പളാ ഷാനുക്ക ഇവിടേക്ക് വരാൻ നില്കുന്നത് കണ്ടത് ...അപ്പോ പിന്നെ ഞങ്ങൾ നിന്നെ കൂടിയിട്ട് വരാംന്ന് പറഞ്ഞു''... ''ആഹ് അപ്പൊ ഇക്കാന്റെ പ്ലാൻ ആണല്ലെ എല്ലാം ...രാവിലെ ഉള്ള വരവ് കണ്ടപ്പളേ എനിക്ക്‌ മനസ്സിലായി ...എന്തോ പാരാ ആണെന്ന് ''...... ********************************************** ''രണ്ടാളും ഇറങ്ങിക്കോ ...ഷോപ് എത്തി ''... ഷഹാനയും പാത്തും കാറിൽ നിന്നും ഇറങ്ങി .... അതേയ് നിങ്ങൾ രണ്ടും കയറിക്കോ ...എനിക്ക്‌ അതാ അവിടന്ന് ഒരു സാധനം വാങ്ങിക്കാൻ ഉണ്ട് ....ഞാൻ ഇപ്പോൾ.വരാം''... ഷാജഹാൻ അത് പറഞ്ഞു കാർ കൊണ്ട് പോയി .....അവർ രണ്ടു പേരും ഷോപ്പിലേക്കും കയറി ... ^''''''''''''''''''^'''''''''''''''^''''''''''''''^''''''''''''''^^'''''''''''''''''^''''''''''''''^'''''''''''''^'''''''''''''^ ഷഹാനയും പാത്തും പാർച്ചയ്സ് ചെയ്തു ഇറങ്ങി ......അവരെ കാത്തു പുറത്തുതന്നെ ഷാജഹാൻ ഉണ്ടായിരുന്നു ....പുറത്തു നിന്ന് ആരോടോ സംസാരിക്കുകയാണ് ....അവർ അവന്റെ അടുത്തേക്ക് പോയി ...അവനോട് സംസാരിക്കുന്നത് ആളെ കണ്ടു പാത്തു ഒന്ന് ഞെട്ടി ... ''ഷാദിൽക്കാ''...അവൾ മനസ്സിൽ വിളിച്ചു ... അവൾ അവൻ കാണാതിരിക്കാൻ ഷഹാനയു ടെ കൈ പിടിച്ചു അവളുടെ ബാക്കിൽ നടന്നു .... ''ആഹ് പാത്തു ..''.... പ്രതീക്ഷികാതെയുള്ള അവന്റെ വിളി ... ''ആഹ് ഷാദിൽ ക്കാ''.... അവൾ വിക്കി വിക്കി പറഞ്ഞു .... ''എന്താടോ ഒരു മൈന്റില്ലാതെ....സുഖല്ലേ നിനക്ക് ''.... ''ആഹ് ...സുഖം ....നിങ്ങളൾക്ക് സുഖമല്ലേ''.... ''ആഹ് '',,, ''എന്ന ശരി ''.... അവൾ കൂടുതൽ ഒന്നും സംസാരിക്കാൻ നിൽക്കാതെ വേഗം അവിടന്ന് നടന്നു ... ********************************************** അഷിയുടെ വീടിൽഎത്തിയ പാത്തുന് അവിടെ ഉള്ളവരെ ഫേസ് ചെയ്യാൻ മടി ആയിരുന്നു ...പക്ഷേ അവൾ പ്രതീക്ഷിച്ച പോലെ ഒന്നും ഉണ്ടായില്ല ..അവളെ കണ്ടപ്പോൾ എല്ലാര്ക്കും സന്തോഷായി .... ഉപ്പൂപ്പായുടെയും ഉമ്മൂമയുടെയും പതിവിലും സന്തോഷം കണ്ട അവൾ ഷഹാനയോട് കാര്യം തിരക്കി....... ''ഒന്നുമില്ല പാത്തു നീ ഒന്ന് ഫ്രഷായി വാ എന്നിട്ട് നമുക്ക് സംസാരിക്കാം ''..... ഒരു കള്ള ചിരി ചിരിച്ചു കൊണ്ട് ഷഹാന പോയി ... ''റബ്ബേ എല്ലാർക്കും എന്തുപറ്റി....അതോ എനിക്ക്‌ തോന്നിയതോ ...ആഹ് എന്തോ ആവട്ടെ ''.... അവൾ സ്വായം പറഞ്ഞു ... എങ്കിലും ഷാദിലിന്റെ മുഖം അവൾക്ക് മനസ്സിൽ നിന്നും പോയില്ല ...''പാവം ഷാദിൽ ക്കാ ഞാൻ കാരണം ....എങ്കിലും എന്നോട് ഒരു ദേഷ്യവുമില്ല ....ഞാൻ ഇത്രയും കാലം ഇവരിൽ നിനും ഒളിച്ചോടാൻ ശ്രമിച്ചത് ശരിയായില്ല .''....അവളുടെ മനസ് വീണ്ടും അസൗസ്തമാകാൻ തുടങ്ങി .... ഓരോന്ന് ആലോചിച്ചു ബാത്‌റൂമിൽ കയറിയതും കുളിച്ചതും ഒന്നും അവൾ അറിഞ്ഞില്ല .... ********************************************** ഹാളിൽ ഇരുന്നു എല്ലാരും നല്ല ചര്ച്ചയിലാണ് .....പാത്തുവും മേലേ അവിടേക്ക് പോയി ....അവളെ കണ്ട എല്ലാരും സൈലറ്റായി .... ''മോളെ പാത്തു ഇവിടെ വാ ''.... കരിം ഹാജി അവളെ വിളിച്ചു ..... ''ആഹ് ...എന്താ ഉപ്പുപ്പാ ''.... അവൾ അടുത്തേക്ക് പോയി വിനയത്തോടെ ചോദിച്ചു .... ''മോൾ ഇവിടെ ഇരി ....എനിക്ക്‌ നിന്നോട് നേരിട്ട് ഒരു കാര്യാം ചോദിക്കാൻ ഉണ്ട് ....നീ അതിന് വെക്തമായ മറുപടി തരണം''.... അവളെ അടുത് ഇരുത്തി കൊണ്ട് പറഞ്ഞു ... അവൾ പറയാം എന്നർത്ഥത്തിൽ തലയാട്ടി ... ''മോൾക്ക് ആഷി യെ ഇഷ്ടമെന്നോ....ഞങ്ങൾ നിങ്ങൾ തമ്മിലുള്ള കല്യാണം ഉറപ്പിക്കട്ടെ ''....അവൾ പ്രതീക്ഷച്ചത് തന്നെ യാണ് ഇ ചോദ്യം ... ''അത് ഉപ്പൂപ്പാ ഇപ്പൊ തന്നെ'' ... ''പാത്തു നീ ഇഷ്ട്ടമാണെങ്കിലും അല്ലെങ്കിലും പറ ...ഞങ്ങൾ ഇക്കാന്റെ കല്യാണം ഉറപ്പിക്കാനാണ് ...ഇ വർഷം ഇക്കാന്റെ പഠിപ്പ് കയ്യും ...അത് കഴിഞ്ഞ ഷാജഹാൻ ഇക്കന്റെ കൂടെ ദുബായ് ലേക്ക് പോകും ..അവിടന്ന് വന്നിട്ടേ നിക്കാഹ് നടത്തു''..... ''ഇത്ത അതിന് ഇനിയും ടൈം ഇല്ലേ ....അപ്പൊ ..''...അവൾ ക്ക് ആഷിയെ ഇഷ്ട്ടമല്ലന്ന് പറയാൻ തോന്നിയില്ല ....ഉള്ളിൽ എവിടെയോ മുഹബത്തിന്റെ വിത്ത് മുളച്ചു തുടങ്ങിയിരുന്നു ...എങ്കിലും അത് തുറന്നു പറയാൻ അവളുടെ മനസ്സമ്മദിച്ചില്ല..... ''നിനക്ക് സമ്മതമല്ലെങ്കിൽ അത് പറ പാത്തു ...ഷാജഹാന്റെ ഉപ്പാന്റെ അനിയൻക്ക് അവരുടെ മോളെക്ക് ആശിയെ ആലോചിക്കാൻ അവർ അവനോട് ചോദിച്ചിരിക്കുന്നു.....ഞങ്ങൾ എന്ത് പറയണം ''..... ''ആഹ് നിങ്ങൾ തിരുമാനിച്ചോളിം ...എനിക്ക്‌ പ്രതേകിച്ചു അഭിപ്രായമൊന്നുമില്ല ''.... അവൾ പറഞ്ഞു ... ''അവൾക്കു താൽപര്യമില്ലെങ്കിൽ നിർബദ്ധികേണ്ടാ'' ....പാത്തുവിന്റെ ഉമ്മ പറഞു... ''ആഹ എന്ന പിന്നെ അവർ ഇ മാസം ലാസ്റ്റ് ദുബായിലേക്ക് പോകും ....അവർ family ആയി അവിടെ സെറ്റിൽഡാണ് ..... അതിന്റെ മുന്നേ നമ്മുക്ക് അത്അങ് പറഞ്ഞു വെക്കാം ''.... ഇപ്രാവശ്യം അഭിപ്രായം സുലൈമാൻ സാഹിബിന്റെ തായിരുന്നു ... എല്ലാരും അതിന് ഷരിവച്ചു... ********************************************** ''എന്താ പാത്തു നീ ആലോചിച്ചിരിച്ചിരിക്കുന്നെ ......ഫുഡ് കഴിക്കാൻ വാ'' .... ''ഒന്നുല്ല ഇത്ത ,,,,,എനിക്ക്‌ ഫുഡ് ഒന്നും വേണ്ട ...വിശപ്പില്ല ''... ''അതൊന്നും പറഞ്ഞാൽ പറ്റില്ല ...നീ വാ ....നിന്നെ ഷാജഹാൻക്ക അനേഷിച്ചിരുന്നു .. നീ എന്തിനാ അവിടന്ന് പെട്ടന്ന് വന്നേ ''..... ''അല്ല ഇത്ത ഷാനു ക്കാ എവിടെ ?''.... ''ആഹ് ,,,അപ്പൊ അതാണ് കാര്വം ....ഷാനുക്കയും ആശിക്കയും ഷാനുക്കന്റെ ഉമ്മാന്റെ വീട് വരെ പോയതാ ...ഇക്കാന്റെ ഉമ്മാന്റെ ഉമ്മ പെട്ടന്ന് bp കൂടി ഹോസ്പിറ്റലിൽ ആണ് ... ..അപ്പോ കാണാൻ പോയതാ ....നമ്മൾ വരുന്നതിന്റെ തൊട്ടു മുന്നേ പോയതാ ''.... ''ആഹ് ''.... ''നീ വാ ...ഇനി ബാക്കി പിന്നെ പറയാം '',,,,, ********************************************* ''പാത്തു നീ വാ .....നമ്മക്ക് ബീച്ചിലോക്കെ ഒന്ന് കറങ്ങിയിട്ട് വരാം ''...... ''ഇല്ല ഇത്താ നിങ്ങൾ പോഴിവാ.''..... ''ജാഡ കാണിക്കാതെ വാ മാഷേ ''..... അവർ നിർബദ്ധിച്ചപ്പോൾ പാത്തു അവരുടെ കൂടെ പോഴി ,,,... ....................^^^^^^^^^^^^^^^^^^^^^^^^^^................... കടൽ തീരത്തിലൂടെ ഇണ കുരുവികൾ കൈ കോർത്ത് പോകുന്നതും നോക്കി ആ മണൽ തരികളിൽ ഇരിക്കുമ്പോൾ മനസ്സിൽ എവിടെയോ എന്തോ നഷ്ടപെട്ടത് പോലെ ഒരു തോന്നൽ ..... ഇന്നലെ വരെ യുള്ള തന്റെ തീരുമാനം തെറ്റായി പോയി എന്ന തോന്നൽ അവൾക്ക് തന്നെ തോന്നി ....ആർത്തിരബുന്ന തിരമാലയെ നോക്കി അവൾ മൗനമായി തെങ്ങി.....അവൾ മനസിലാക്കി ആഷി ഇത്രനാൾ അനുഭവിച്ച വേദന ..... '''lഹേയ് ....ഇക്ക നോക്ക് ....കടലിൽ ഇറങ്ങി കൊച്ചു കുട്ടി കൾ കളിക്കുന്ന ലാഗവത്തോടെ കളിക്കുന്ന ഒരാൾ ഇരിക്കുന്നത് കണ്ടില്ലെ ....ഒരു മാതിരി നിരാശ കാമുകിയെ പോലെ ''..... പാത്തു കടലിലേക്ക് കണ്ണും നട്ടു ഇരിക്കുന്നത് കണ്ടു ഷാഹാന അവളെ കളിയാക്കി..... ''അല്ല മോളെ ...എന്ത് പറ്റി ....എന്തു പറഞ്ഞിട്ടും ഒരു കുലുക്കവുമില്ലല്ലോ .....ഇന്ന പിടിച്ചോ ice cream ..''.... എനിക്ക്‌ വേണ്ട ഇത്ത ....തൊണ്ട വേദനായ . ''പടച്ചോനെ .''..... ''എന്താടി ഷഹാന ''...... ''ഇക്ക ഇതൊന്ന് കേൾക് ....ഒരു പെട്ടി ice cream ഒറ്റക്ക് തിന്നുന്ന അവൾക്ക് ..ഇന്ന് വേണ്ട എന്ന് പറഞ്ഞാൽ ..''.... ''അവൾക്ക് അത് വേടാണ്ടാകും...നമ്മുക്ക് വെറെ എന്തെങ്കിലും വാങ്ങാം ....പാത്തു നീ വാ ''.... ''ഇക്ക എനിക്ക്‌ ഒന്നും വേണ്ട നമ്മുക്ക് പോകാം ''.... അവർ വീടിലേക്ക് മടങ്ങി .... ********************************************** ''എവിടെ പോയിട്ടും ഒരു സമാധാനമില്ല .... ഷാനുക്ക ഒന്ന് വന്നെങ്കിൽ .''..... പാത്തു ഓരോന്ന് സ്വായം പറഞ്ഞു കൊണ്ടിരുന്നു .... അവൾ ഷാനു നെ വിളിച്ചു ....ഉമ്മുമ icu വിൽ ആണ് രണ്ടു ദിവസം കഴിഞെ വരു,,,,, അവന്റെ വാക്കുകൾ അവളെ വീണ്ടും തളർത്തി.... ആഷിയെ കുറിച്ച് ചോദിക്കാൻ മനസ്സ് വെമ്പിയെങ്കിലും ചോദിച്ചില്ല.... ഷഹാനയോടും ഷാജഹാനോടും സംസാരിച്ചും ....മറ്റുള്ളവരുടെ മുന്നിൽ മനസ്സിലെ വിഷമം മറച്ചു ചിരിച്ചും കളിച്ചും സമയം തള്ളി നീക്കി ....... ********************************************** രണ്ടു ദിവസം രണ്ടു മാസം പോലെ പാത്തുവിൽ നിന്നും കൊഴിഞു വീണു... അവൾ വീട്ടിലെത്തി,,,,,,...... രണ്ടു ദിവസം അഷിയുടെ വീട്ടിൽ ആയത് കൊണ്ട് പഠിക്കാനൊന്നും തൊന്നിയില്ല....എക്സാം അടുക്കായത് കൊണ്ട് ഒരു പാട് പഠിക്കാനുമുണ്ട്....പക്ഷേ പഠിക്കാനുള്ള മൂടോന്നും ഇല്ല ... അവൾ അലസതയോടെ ബാഗിൽ നിന്നും ഓരോ ബുക്കും ടെബിളിലേക്ക് വലിച്ച് ഇടുബോളാണ് ഷാമിൽ കോടുത്ത ആ ഗിഫ്റ്റ് അവളുടെ കയ്യിൽ തടഞത്.... ആകംക്ഷയോടെ അവൾ അത് എടുത്ത് പൊട്ടിക്കാൻ തുടങ്ങി .... "....തുടരും ..." ✍*Shahi* ''പാത്തൂന്റെ താടിക്കാരൻ ഇക്ക ''.. ************************************* Part -19 *____*____* പാത്തു ശാമിൽ കൊടുത്ത ഗിഫ്റ്റ് പൊട്ടിച്ചു നോക്കി ..,,, അതിൽ.അവളുടെ ഫ്രെയിം ചെയ്ത ഫോട്ടോ ആയിരുന്നു ... കൂടെ ഒരു ഡയറിയും .... അവൾ ഡയറി തുറന്നു നോക്കി ,,,, ഫാസ്റ്റ് പേജിൽ .... ''l love u pathu '',,,, വീണ്ടും അവൾ അത് മറിക്കാൻ തുടങ്ങി ... എല്ലാ പേജിലും ഇത് പോലെ എഴുതി വച്ചിരിക്കുന്നു ..... അവസാന പേജുകൾ അവൾ വാഴിക്കാൻ തുടങ്ങി .... ''എന്റെ പ്രണയം ഞാൻ നിന്നോട് തുറന്നു പറഞ്ഞപ്പോൾ ....നീ എന്നിൽ നിന്നും അകന്നു ...അത് എന്നിൽ ഉണ്ടാക്കിയ മുറിവുകൾ ആയതിലാണ്... എന്റെ പ്രണയം നീ അറിയാത്ത കാലത്തോളം ആ മുറിവ് എന്നിൽ ഒരു നോവയി അവശേഷിക്കും'' ... ''ഞാൻ കാത്തിരിക്കാം എന്റെ പെണ്ണിന്റെ അവസാന തീരുമാനത്തിനായി ''....നിന്റെ തീരുമാനം ,അത് എന്തു തന്നെ ആയാലും ഞാൻ സ്വികരിക്കും ... ഇതെല്ലാം നേരിട്ട് പറയാൻ ആഗ്രഹമില്ലായിട്ടല്ല അവസരം ലഭിക്കാതെ പോയി .... എങ്കിലും നീ തിരുമാനമെടുക്കുന്നതിന്റെ മുന്നേ എന്റെ മനസ് തുറന്ന ഇ താളുകളിലൂടെ നിന്റെ മിഴികളെ ചലിപ്പിക്കുമ്പോൾ ഒരിറ്റ് കണ്ണുനീർ പൊടിഞ്ഞാൽ അത് എന്നോടുള്ള പ്രണയത്തിന്റെ ഒരംശമാണെന്ന് നീ തിരിച്ചറിയുമെന്നുള്ള വിശ്വാസത്തോടെ .''.. Ashikk ... ********************************************** എല്ലാം വാഴിച്ച പാത്തുവിന്റെ മിഴികൾ തിറഞൊയിക്കി .....അത് ആശിയോടുള്ള.പ്രണയമാണെന്ന് അവൾ തിരിച്ചറിഞു......പക്ഷേ തന്റെ തീരുമാനം അത് തെറ്റായി പോയി ....അവൾ അതോർത്തു മൗനമായി തേങ്ങി .... ******************************************** മാസങ്ങൾ വീണ്ടും കടന്നു പോയി ....ഇതിനിടയിൽ ഷാനു തിരിച്ചു പോയി ... ആഷിയുടെ ഉപ്പാ അഫ്‌ലയുമായുള്ള(ഷാജഹാൻ ന്റെ കസിൻ) കല്ല്വണം വാക്കാൽ ഉറപ്പിച്ചു ... ആഷിയെ പല പ്രാവിശ്യം നേരിട്ട് കണ്ടിട്ടും തന്റെ തീരുമാനം തെറ്റായി എന്ന് പറഞ്ഞു മനസിലാക്കാൻ അവൾക്ക് കഴിഞ്ഞില്ല ....അതിന് അവൻ അവസരം കൊടുത്തില്ല....അവൻ പറഞ്ഞ വാക്ക് അവൻ പാലിച്ചു ''.... ********************************************* എക്സാം കഴിഞ്ഞു ...വെക്കേഷൻ ടൈം ....നഹ്‌ലയും ഉപ്പയും എല്ലാരും വന്നു ....പക്ഷേ പാത്തുവിന് അവരുടെ കൂടെ എന്ജോയ് ചെയ്യാൻ കഴിഞ്ഞില്ല ....അവളുടെ മനസ് മുഴുവൻ ആഷി ആയിരുന്നു .... ഒരു ദിവസം വൈകുനേരം പതിവ് പോലെ സിററൗഡിൽ മിട്ടുനെ തഴുകി തലോടി ഇരിക്കുമ്പോളാണ് ഒരു കാർ അവളുടെ വീട്ടിലേക്ക് വന്നത് ... അവൾ ആകംഷയോടെ പുറത്തേക്ക് നോക്കി ....കാറിൽ നിന്നും ഇറങ്ങിയ ആളുകളെ കണ്ട് അവൾ ഒരു നിമിഷം അന്തംവിട്ടു നിന്നു നവാസും ശബ്നയും ആയിരുന്നു അത് ....അവരുടെ കല്യാണത്തിന് ക്ഷണിക്കാൻ വന്നതാണ് ..... അടുത്ത മാസമാണ് കല്യാണം .. ഉറപ്പായും വരണമെന്ന റികോസ്റ്റോടെ അവർ പോയപ്പോൾ .. വരാം എന്ന വാക്ക് കൊടുത്തു അവരെ യാത്രയാക്കി .... ******************************************** നാളെ യാണ് കല്യാണം ...പോകാതിരിക്കാൻ കയ്യില്ലാ ....അവൾ ഓരോന്ന് ചിന്തിച്ചു നിദ്രയിലേക്ക് വഴുതി .... --------------------------------- രാവിലെ കുളിച്ച് അന്നു ആഷി ഷഹാനയുടെ കല്യാണത്തിന് വാങ്ങിയ ഡ്രസ്സ് ഇട്ടു മൊഞ്ചത്തി ആയി ഒരുങ്ങി ... ''ഇന്നെങ്കിലും ആഷിയെ കണ്ട് നേരിട്ട് തന്റെ ഇഷ്ട്ടം അറീക്കണം'' ......അവൾ മനസ്സില്‍ ഉറപ്പിച്ചു...... ********************************************** ഓഡിറ്റോറിയത്തിലേക്ക് എത്തി സ്ജേജിലേക്ക് പോകുമ്പോൾ പാത്തുവിന്റെ നെഞ്ചു പടപടകുന്നപോലെ അവൾക്ക് തോന്നി .... അവളെ കണ്ട നവാസും ശബ്നയും അവളെ സ്വികരിച്ചു ....അഷിയുടെ കാസിനാണെന്ന് പറഞ്ഞു എല്ലാർക്കും അവളെ അവർ പരിജയ പെടുത്തുമ്പോൾ ...പാത്തു വിന്റെ കണ്ണുകൾ ആഷിക്ക് വേണ്ടി പരതി ....പക്ഷേ നിരാശ ആയിരുന്നു ഫലം ... ആ ഹാളിൽ ഒരു മൂലയിൽ ചെയറിൽ ഇരിക്കുമ്പോൾ ഷഹാനയുടെ കല്യാണം അവളുടെ മുന്നിൽ തെളിഞ്ഞു നിന്നു .... അടുത്തിരിക്കുന്ന കോഴികളെ ശല്ലൃ സഹിക്കവയ്യാതെ എണീക്കാൻ നിൽക്കുബോളാണ് അവരിൽ ആരോ പറയുന്നത് കേട്ടു ''ടാ ,,,അത് നമ്മുടെ അഷിയുടെ പാത്തു വണെന്ന് ''... അത് കേട്ടപ്പോൾ അവൾക്ക് സന്തോഷത്തിന് അതിരിലായിരുന്നു ...താൻ ഇപ്പോൾ ഏറ്റവും കൂടുതൽ കേൾക്കാൻ കൊതിക്കുന്ന വാക്ക് .... ''ഹലോ എന്താ ആലോചിച്ചിരിക്കുന്നെ ...നമ്മളെ അറിയോ ''... ''ആഹ് ഷാനി ...എവിടെ ബാക്കി ഉള്ളവർ'' ... ''ആഹ് ഓർമ ഉണ്ടല്ലെ ...അതാ എല്ലാരും അവിടെ ഉണ്ട് ..വാ അവിടേക്ക് പോകാം''..... പാത്തു ഷാനി യുടെ കൂടെ പോകുമ്പോൾ അവൾ ആഷിയും അവിടെ ഉണ്ടാകുമെന്ന പ്രതീക്ഷ ആയിരുന്നു ... പക്ഷേ അവിടെ അവൻ ഒഴിച്ച് ബാക്കി എല്ലാവരും ഉണ്ടായിരുന്നില്ല... എല്ലാരും നല്ല സന്തോഷത്തോടെ ചിരിച്ചും കളിച്ചും സംസാരിക്കുബോളും രസിക്കുമ്പോളും ഉള്ളിൽ കരഞ്ഞു കൊണ്ട് പുറത്തു ചിരി ഫിറ്റ് ചെയ്തു എല്ലാർക്കു മുന്നിലും അവൾ അഭിനയിച്ചു .... കൂടുതൽ നേരം അവിടെ പിടിച്ചു നില്ക്കാൻ കഴത്തതു കൊണ്ട് അവൾ അവിടന്ന് പെട്ടെന്ന് ഇറങ്ങി .... ********************************************** ''ഡാ ആഷി ....നീ ഒളിച്ചു നിന്നത് ശരി ആയില്ല ...അവൾ നിന്നെ കാണാൻ ആഗ്രഹിച്ചു വന്നതാടാ ''..... ''ഷാദി..... ,,,നീ ഇനി അത് പറഞ്ഞു എന്നെ വിഷമിപ്പിക്കേണ്ട ....ഞാൻ അവൾക്ക് കൊടുത്ത വാക്കാണ് ....അവളുടെ തീരുമാനത്തിന്റെ എതിരായി എന്നിൽ നിന്നും ഒന്നും ഉണ്ടാകില്ലന്ന് ...ഇനിയും അവളുടെ മുന്നിൽ പോയി ടെൻഷൻ കൂടാൻ ഞാൻ ആഗ്രഹിക്കുന്നില്ല ....അവളോടുള്ള എനിലെ പ്രണയം അത് എന്നിൽ തന്നെ കുഴിച്ചു മൂടാൻ ഞാൻ ശ്രമിക്കുന്നു ....അവൾ അത് ആഗ്രഹിക്കുന്നത് കൊണ്ട് മാത്രം ...''... ''എന്തൊക്കെ പറഞ്ഞാലും നിനക്ക് അവളോടുള്ള സ്നേഹം ആത്മാർത്ഥമാ ണെന്നും അത് ഇപ്പോൾ നിന്നിൽ പാതിമടങ്ങായി അവശേഷിക്കുന്നുണ്ടെന്നും എനിക്ക്‌ അറിയാം ''..... ''Shadhi pls....നീ ഇങ്ങനെ എന്നെ ........ഞാൻ എല്ലാം മറക്കും എന്റെ പാത്തു വിന് വേണ്ടി...'',,,,അത് പറയുമ്പോൾ ആഷി യുടെ വാക്കുകൾ ഇടറി ..... ''ആഹ് ഞാൻ ഒന്നും പറയുന്നില്ല ..നീ എന്താ ന്നു വച്ച ചെയ്യ് .''.. ''ചെയ്യണം ...പെട്ടെന്ന് തന്നെ tecket oke ആകണം നവാസിന്റെ കല്യാണം കഴിയാൻ വേണ്ടി വെയിറ്റ് ചെയ്തതാ ....അളിയനും ഷാനും exam കഴിഞ്ഞ അന്നു തൊട്ടേ വിളികുനതാ '',,,,,, ''ആഹ് ...അപ്പൊ എല്ലാത്തിൽ നിന്നും ഉള്ള ഒരു തരം ഒളിച്ചോടമാണല്ലേ ''..... ''ഒരു കണക്കിന് അത് തന്നെ ..''.. ''മ്മ്''.... ********************************************** ലീവ് തീർന്നു ....പാത്തു വിന്റെ ഉപ്പാ തിരിച്ചു പ്രവാസ ലോകത്തേക്ക് ചേക്കേറി ,,,,കൂടെ ആഷിയും ...പാത്തുവിന് പറയാനുള്ളത് ഒരു പ്രാവിശ്യം പോലും കേൾക്കാൻ നിൽക്കാതെ ...... നഹ്‌ലയും പോയി ...ഇപ്പോൾ പാത്തു വീണ്ടും തനിച്ചു .....അവൾ ഏകാദതയെ പ്രണയിച്ചു തുടങ്ങി ..... ^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^ Plustwo ക്ലാസ് തുടങ്ങി ... ചിഞ്ചുവിന് വിശേഷങ്ങൾ പറയാൻ ഒരുപാട് ഉണ്ടായിരുന്നു ....തിരിച്ചു ഒന്നും പറയാഞ്ഞില്ലാതെ അതെല്ലാം കേൾക്കുന്ന ഒരു കേൾവി കരിയായി പാത്തു മാറി ..... ശാമിലിൽ പോയതോടെ ആരുടെയും ഒരു വിവരവും ഇല്ലാതെയായി അവനെ അവൾക്ക് ശരിക്ക് മിസ്സ് ചെയ്തു ....എങ്കിലും ഫിദയെ കാണാൻ വരുന്ന അവനെ നേരിട്ടല്ലെങ്കിലും ദൂരെ നിന്നും അവൾ കാണാറുണ്ടായിരുന്നു .....അവന്റെ യൂണിഫോമിൽ നിന്നും അഷിയും ഷാദിലും പഠിച്ച കോളേജിൽ അണെന്ന് മനസ്സിലായി....ദിവസങ്ങൾ വീണ്ടും കൊഴിഞ്ഞു ....ഇന്ന് പതിവ് പോലെ പാത്തു സ്കൂലേക്ക് ഇറങ്ങുമ്പോളാണ് ഉമ്മാ ബാക്കിൽനിന്നും വിളിച്ചു പറഞ്ഞത് .... ''മോളെ പാത്തു ....ഉമുമക്ക് തീരെ വയ്യ...പെട്ടന്ന് bp കൂടി ...വലിക്ക വിളിച്ചിരുന്നു ...ഞാൻ ഇപ്പോൾ അടുത്തേക്ക് പോകും ....വരാൻ വൈകിയാൽ നീ മിച്ചു ന്റെ കൂടെ അവളുടെ വീട്ടിലേക്ക് പൊയ്ക്കോ ''.... ''ആഹ് ''... ''ഇന്ന ഫോൺ കയ്യിൽ വച്ചോ ഞാൻ വിളിക്കാം ''... ''വേണ്ട ഉമ്മ ''.... ''ഇത് വച്ചോ ....എന്റെ സമാധാനത്തിന് ....''.. ഉമ്മാന്റെ നിർബാധം കൊണ്ട് അവൾ ഫോൺ വാങ്ങി ബാഗിലിട്ടു ....കുറെയായി ഫോൺ നഹ്‌ല വിളിച്ചാലും ഉപ്പാ വിളിച്ചാൽ മാത്രംമേ എടുക്കു .....അല്ലാതെ കൈ കൊണ്ട് തൊടാറില്ല അതിനോടായിരുന്നു എല്ലാ ദേഷ്യവും......ആഷിക്ക വിളിക്കുമ്പോൾ ഞാൻ എടുത്താൽ ഇക്ക വേഗം കട്ടക്കും ....പിന്നെ എടുക്കാനും പോകാറില്ല ....അതാണ് ദേഷ്യത്തിന് കാരണം .... ********************************************** പാത്തു സ്കൂൾ വിട്ടു വന്നിട്ടും ഉമ്മാ എത്തിയില്ല ....ഫോൺ ഓണാക്കിയതും വിളി വന്നു .... ''valikka calling '' ... അവൾ ഫോൺ എടുത്തു .... ''മോളെ ,,,ഞാനാണ്,,,,sulaimama ...''... ''ആഹ് പറ മാമ ''... ''മോളെ ഉമ്മാനെ ഹോസ്പിറ്റലിൽ അഡ്മിറ്റാണ് ...മാമ്മി ക്ക് തനിച്ചു നില്ക്കാൻ കയ്യില്ലാ ....ഉമ്മയും കൂടെ ഇവിടെ നിക്കാണ് '',,,, ''ആഹ് ,,,ശരി ''... ''അല്ല മോളെ.നീ തനിച്ചു ...ഞാൻ ആരെയെങ്കിലും പറഞ്ഞു വിടാം ... നീ വീട്ടിൽ ഷഹാന ഉണ്ട് അവിടേക്ക് പോയിക്കോ'' ...... ''ഇല്ല മാമ ....ഞാൻ മിച്ചുന്റെ കൂടെ നിൽക്കാം ''.... ''എന്ന ശരി ''.... ''ആഹ് ''... ''വേണ്ട അവിടെ പോയാൽ എന്റെ മനസിന്റെ നോവ് ഷഹാന ഇത്താന്റെ മുന്നിൽ പിടിച്ചു നിൽക്കാൻപറ്റില്ല ''..... ഫോൺ വച്ച അവൾ മിച്ചുന്റെ വീട്ടിലേക്ക് നടന്നു .... ********************************************** രാത്രി ആയി ...അന്നു പാത്തുവിന് ...ഉമ്മാനെ ഒരുപാട് മിസ്സ് ചെയ്യ്തു .....ഉമ്മാനെ പിടിച്ചു കിടക്കുമ്പോൾ എല്ലാ വേദനയും അലിഞ്ഞു ഇല്ലാതാകും ....അവൾ ബെഡിൽ നിന്നും എണിറ്റു ...ജനൽ തുറന്നു പുറത്തേക്ക് നോക്കി നിന്നു .... പെട്ടന്ന് അവളുടെ ഫോൺ റിങ് ചെയ്തു ...അവൾ ഫോൺ എടുത്തു ... ഉപ്പാ ആയിരുന്നു ...അന്നത്തെ വിശേഷങ്ങൾ പറഞ്ഞു ....ഒരുപാട് സംസാരിച്ചു ...ഫോൺ വച്ച ശേഷം ... മിച്ചു റൂമിലേക്ക് വന്നു .. ''എന്താ മോളെ ഉറങ്ങിയില്ലേ ''.... ''ഇല്ല ...ഉപ്പാ വിളിച്ചപ്പോൾ സംസാരിച്ചു കൊണ്ട് ഇരുന്നു ...''... ''ആഹ് എന്ന വാ കിടക്കാം ''.... മിച്ചു അവിടെ കിടന്നു ഫോണിൽ ചാറ്റാൻ തുടങ്ങി ....പാത്തു ഫോണിൽ ഗ്യാലറി തുറന്നു ഒരോ ഫോട്ടോസ് നോക്കി കൊണ്ടിരുന്നു ... ''ഡി നിന്റെ ആഷിക്കാ സൗദയിൽ അല്ലെ''.... ''ആഹ് ....എന്താ ''... ''ഉപ്പാന്റെ അടുത്തണോ..'' ''അതറിയില്ല ''.... ''ഹും ബെസ്റ്റ് ,,,,,സ്വാന്തം ബ്രദർ ആണ് പോലും .....പോയിട്ട് മാസങ്ങളായി ഇനിയും അറിയില്ലേ'' ... മിച്ചു പാത്തൂനെ ആക്കി കൊണ്ട് പറഞ്ഞു ... അവൾ ഒന്നും മിണ്ടാതെ ഫോണിൽ നോക്കി ഇരുന്നു..... ''ഡി നിനക്ക് നിന്റെ ഇക്കാനെ ഒന്ന് വിളിച്ചൂടെ ....എന്നിട്ട് ഇ മനസ്സിലെ മുഹബ്ബത് ഇക്കനോട് തുറന്നു പറഞ്ഞൂടെ ''.... ''അതിന് ഇക്ക ഉമ്മാക്ക് വിളിക്കാറുണ്ട് .....ഞാൻ ഫോൺ എടുത്താൽ മിണ്ടാറില്ല ....ഫോൺ കട്ടക്കും'' ..... ''എന്ന പിന്നെ വാട്സാപ്പിൽ മെസാജ് വിട്ടുടെ,,,,''.... ''ഫോണ് ഞാൻ എടുക്കാറില്ല അത് കൊണ്ട് നെറ്റൊന്നും കയറ്റാറില്ല .''..... ''Mmഎന്ന നീ എന്റെ ഫോണിന്ന് wifi കണക്ട്അക്കു ..എന്നിട്ട് ചാറ്റിക്കോ .''... ''ഏയ് അതൊന്നും വേണ്ടാ ,,,,,ഇക്കക്ക് എന്നോട് പഴയ പോലെ സ്നേഹമൊന്നുമില്ല ഉണ്ടെകിൽ എന്നോട് പോകുമ്പോൾ ഒരു വാക്കു പറയില്ലേ ''....... ''ആഹ് ...വണ്ടെങ്കിൽ വേണ്ട ...ഞാൻ നിന്റെ വിഷമം കണ്ടപ്പോൾ പറഞ്ഞതാ ''.... അവൾ ഒന്നും മിണ്ടാതെ കിടന്നു .... ********************************************** രണ്ടു ദിവസം കഴിഞ്ഞിട്ടും ഉമ്മ വരാതെ ആയപ്പോൾ പാത്തു ഷഹാനയുടെ അടുത്തേക്ക് പോയി .... ''ആഹ് ....നീനക്ക് എപ്പോളെങ്കിലും വരാൻ തോന്നിയല്ലോ .....ഞാൻ നീ അന്നു തന്നെ ഇവിടേക്ക് വരുമെന്ന് കരുതി .''... ''അത് അവിടന്ന് സ്കൂളിൽ പോകാൻ എളുപ്പാല്ലേ അതാ ...ഇനി രണ്ടു ദിവസം സ്കൂൾ ഇല്ലാലോ അതാ ഇവിടെക്ക് വന്നെ''.... . ''മ്മ് ''.... അവർ രണ്ടു പേരും ഒരുപാട് സംസാരിച്ചു ....കൂടത്തിൽ അഷിയെയും അഫ്‌ലയെയും കുറിച്ചും സംസാരിച്ചു .....അവർ രണ്ടു പേരും അവിടന്ന് കാണാറുണ്ടെന്ന് ,,,, അത് അവളിൽ വേദന ഉളവാക്കി .... എങ്കിലും അവർ പരസ്പരം ഫോൺ വിളിയും ചാറ്റിങ്ങും ഒന്നുമില്ലെന്നും ഷഹാന പറഞ്ഞപ്പോൾ അവളിൽ കുറച്ചു സമാധാനമായി ..... ********************************************** രാത്രി ഷഹാന കിച്ചണിൽ രാത്രിക്കുള്ള ഫുഡ് ഉണ്ടാകുക ആയിരുന്നു ..പാത്തു ഹാളിൽ ഇരുന്നു tv കാണുകയായിരുന്നു .....അതിന്റെ ഇടയിലാണ് ഷാഹാനയുടെ ഫോൺ റിങ് ചെയ്തത് ....അവൾ പണിയിലായത് കൊണ്ട് എടുക്കാൻ പറ്റിയില്ല....കൂറേ നേരെ റിങ് ചെയ്തപ്പോൾ പാത്തുവിനോട് അവൾ ഫോൺ എടുക്കാൻ പറഞ്ഞു ...... പാത്തു ഫോൺ എടുത്തു നോക്കി നെറ്റ് നമ്പർ ആണ് ... അവൾ ഫോൺ അറ്റന്റ് ചെയ്തു ...ചെവിയിൽ വച്ചു ..... തുടരും Shahi ✍ ''പാത്തുവിന്റെ താടിക്കാരൻ ഇക്ക '' &&&&&&&&&&&&&&&&&&&&&&&&&&&&&&& Patr -20 &&&&&&& പാത്തു ഫോൺ എടുത്ത് ചെവിയിൽ വച്ചു .... ''ഡി കോപ്പേ നീ ഇവിടെ പോയി കിടക്കുകയാ ....ഞാൻ എത്ര നേരമായി വിളിക്കുന്നു ...എന്താ ഫോൺ എടുക്കാതെ''....പിനെയും എന്തൊക്കെയൊ അവൻ പറയുന്നുണ്ട് .... ആഷി യുടെ ചെവി പൊട്ടും പോലെ യുള്ള തെറി കേട്ട് പാത്തു ചെവി പൊത്തി...ആ സംസാരത്തിൽ നിന്നും അവനിൽ വന്ന മാറ്റം അവൾ ശ്രദ്ധിച്ചു .... ''ഡി ....എന്താടി ഇത്രയൊക്കെ പറഞിട്ടും നീഎന്താ മീണ്ടാതത്...നിന്റെ നാക്ക് ഇറങ്ങിയൊ......''.... പാത്തു എന്തു പറയണമെന്ന് അറിയാതെ കുഴങ്ങി ...അവൾ വേഗം സ്റ്റെയർകെയ്സ് കയറി ബാൽകണിയിലേക്കൊടി.... ''ഹലോ ...ഹലോ.... തേങ്ങ ഇ കോപ്പ് ഇതെന്താ ഒന്നും മിണ്ടാതെ'' ... അവൻ ദേശ്വ വന്നു കട്ടക്കാൻ നിന്നതും പാത്തു ഇടറിയ സ്വരത്തിൽ വിളിച്ചു ... ''ആഷി ക്കാ ''... പ്രതീക്ഷകാതെ പാത്തുവിന്റെ സൗണ്ട് കാതിൽ പതിച്ചപ്പോൾ അവൻ ഒന്ന് പതറി... ''ആഹ് ''.... ''Pls വെക്കല്ലേ ..എനിക്ക്‌ നിങ്ങളോട് സംസാരിക്കണം''..... ''ആഹ് ...എന്താ വേഗം പറ എനിക്ക്‌ ഡ്യൂട്ടി ഉണ്ട് ''... പെട്ടന്ന് സ്വയബോധം വിണ്ടെടുത്ത് കലിപ്പിൽ തന്നെ മറുപടി പറഞു.... ''ആഹ് ,,,എന്നെ മനസിലായി അല്ലെ ''..... ''മ്മ് ...എന്താ ന്ന് വച്ച വേഗം പറ ''.... ''I love u ikka ...എനിക്ക്‌ നിങ്ങൾ ഇല്ലാതെ പറ്റില്ല.....really മിസ്സ് യൂ ഇക്ക ,,,,''... ''ഒരുപാട് നളായി ഞാൻ ആഗ്രഹിച്ചിരുന്നു....നിന്റെ നാവിൽ നിന്നും ഇങ്ങനെ ഒരു വാക്ക് പക്ഷേ ...sry ...ഞാനുമായി സ്വപ്നം കണ്ടു തുടങ്ങിയ എല്ലാരും കൂടെ വാക്കുകൊടുത്ത ഒരു പെണ്ണുണ്ട്....ഞാൻ കാരണം അവളുടെ കണ്ണുനീർ ഇ ഭൂമിയിൽ വീഴരുത്''...... ''ഇക്ക എന്റെ കണ്ണുനീരിന് ഒരു വിലയുമില്ലെ''.... ''നീ എന്ത് പറഞ്ഞാലും എന്റെ തീരുമാനം ഉറച്ചതാണ് ....ഇ ആഷിക്ക് ഒരു വാക്കൊള്ളു.''... ''ഇക്ക''......അവൾ കരഞ്ഞു കൊണ്ട് വിളിച്ചു ''എനിക്ക്‌ സമയമില്ല ....ഓക്കേ ബൈ ''.... .. ആഷി ഫോൺ കട്ടാക്കി ...അവൾ തറയിൽ മുട്ട് കുത്തി മുഖം കമയ്ത്തി പൊട്ടി കരഞു.... കുറെ നേരം കഴിഞ്ഞിട്ടും പാത്തുവിന്റെ സൗണ്ട് കേൾക്കാതായപ്പോൾ ഷഹാന മുകളിലേക്ക് കയറി വന്നു .... നിലത്തു മുഖം തായ്തി കരയുന്ന അവളെ ഷഹാന തട്ടി വിളിച്ചു .... ഷഹാനയെ കണ്ടതും പാത്തു അവളെ പിടിച്ചു കരഞ്ഞു .... കാര്യ അറിയാതെ അവൾ പകച്ചു നിന്നു...എങ്കിലും അവളെ സമാന്താനിപ്പിച്ചു..... ********************************************** ''പാത്തു എന്താടോ ,,,,,നിനക്ക് എന്നും ഓരോ കാരണങ്ങൾ ഉണ്ടാകുമല്ലോ mood off അകാൻ .....നീ വാ നമ്മുക്ക് ഫുഡ് കഴിക്കാം .....വേണ്ടന്ന് മാത്രം പറയരുത് ....നിനക്ക് വേണ്ടി ഉണ്ടാക്കിയതാ ''.... ''ആഹ് ഞാൻ വരാം ...ഇത്ത നടന്നൊ...''... @___________________@____________________@ ''പാത്തു ഞാൻ ഒരു കാര്യം ചോദിക്കട്ടെ'' .... ''ആഹ് ''.. ''നീ ഇപ്പോൾ നിന്നെക്കാൾ കൂടുതൽ ആഷി കയെ സ്‌നേഹിക്കുന്നില്ലെ ''.... ''റബ്ബേ ഞാൻ എന്ത് പറയും ...ഇല്ലെന്നു പറഞാൽ കളവാകും ,,,,ഉണ്ടെന്ന് പറഞാൽ അതിലും വലിയ പ്രശനമാകും''...പാത്തു ആകെ വിളറി..,... ''ഞാൻ പറയട്ടെ ''.... ''മ്മ് ''അവൾ പതിയെ മൂളി .... ''നീ ഇന്നു ഏറ്റവും കൂടുതൽ സ്നേഹിക്കുന്നത് ആഷിക്കാനേ ആണ് ....അല്ലെ ..''.... പാത്തു ഒന്നും മിണ്ടാതെ തല തായ്തി ... ''ഒരു പക്ഷേ നീ അല്ലെന്നു പറഞ്ഞാലും എനിക്കറിയാം ....അതിന് തെളിവാഴി നിങ്ങളുടെ ഇ സംഭഷണം മതി ''.... പാത്തുവും അഷിയും സംസാരിച്ചത് അവർ അറിയാതെ ഷഹാനയുടെ ഫോണിൽ record ആയിരിക്കുന്നു ..... ''ഇത്ത ഇതെങ്ങനെ ''... ''മ്മ് ...ഒരു കാര്യം എന്നും ഇപ്പോളും എല്ലാരിൽ നിന്നും മറച്ചു വെക്കാൻ പറ്റില്ല ....അത് എന്നെങ്കിലും ആരെങ്കിലും അറിയും'' .... അത് കേൾപ്പിച്ചു കൊണ്ട് അവൾ പറഞ്ഞു ... ''നിരാശ കാമുകിയായി കടലിലേക്ക് കണ്ണും നട്ടിരിക്കുന്ന അന്നു തന്നെ ഞാൻ ഉറപ്പിച്ചതാ ഇങ്ങനെ ഒരു twist...''..... ''ഇത്ത അത് പിന്നെ ''.... ''ഇത്ത ,,,,ഇത് ഞാൻ'' ... ''ആഹ് ...മതി ....ഏതാനും അഫ് ലയാണോ നിയാണോ എന്റെ ആശിക്കാന്റെ പെണ്ണ്,,,, നമ്മുക്ക് കാതിരുന്ന് കാണാം..''..... ''ഇത്ത എനിക്ക്‌ ആശിക്കാനെ നഷ്ടപ്പെട്ടാൽ പിന്നെ ഇ പാത്തു ഇല്ല ''.... ''ഡി നിനക്കറിയില്ലേ എന്റെ ഉപ്പാന്റെ നമ്മുടെ ഉപ്പൂപാന്റെയും സ്വഭാവം ....ഒരു വാക്ക് പറഞ്ഞാൽ വാക്കാണ് ,,,,അത് മാറ്റില്ല '',,,,, ''ഇത്ത അപ്പൊ നിങ്ങൾ പറയുന്നത് വരുന്നത് ആഷിക്കാനേ മറക്കാനോ.''..... ''അതായിരിക്കും നല്ലത് ....വെറുതെ ആശിച്ചിട്ട് കിട്ടാതിരിന്നാൽ ....ഇപ്പോൾ തന്നെ ഉപേക്ഷിച്ചാൽ അത്രയും വേദന കുറയുമല്ലോ''.... . ''വേണ്ട .....എനിക്ക്‌ എന്റെ ആഷിക്കാ ഇല്ലാതെ ഒരു സന്തോഷമില്ല പിന്നെ എന്തിന് ഞാൻ ഉപേക്ഷിക്കണം'' .... ''ആഹ് നീ എന്തെങ്കിലും ചെയ്യ് ...ഞാൻ പറയഞ്ഞുള്ളത് പറഞ്ഞു ''.., '',,,,,,,പാത്തുവിന് ഇപ്പോൾ ഒരു പ്രാർത്ഥനയൊള്ളു ...ആശിയുടെ മഹറിന് അവകാശി അത് അവൾ ആയിരിക്കണെ,,,,,,,.... ********************************************** ആഷി വിളിക്കുമ്പോളെല്ലാം ഷഹാന അവന്റെ സൗണ്ട് അവൾക്ക് കേൾപ്പിക്കും ...അവന്റെ എല്ലാ വിശേഷങ്ങളും അവൾ അറിയാൻ തുടങ്ങി ...അവൾക്ക് ഫുൾ സപ്പോർട്ടായി ഷഹാന ... ഉമ്മുമനെ ഹോസ്പിറ്റലിൽ നിന്നും കൊടുന്നു ....പാത്തു അവളുടെ വീടിലേക്ക് തിരിച്ചു..... അഷിയുടെ സൗണ്ട് കേൾക്കാതെ ആയപ്പോൾ അവൾക്ക് സമാധാനമില്ലാതായി .... അവൾ വീണ്ടും ഫോണിൽ നെറ്റ് കയറ്റി ...വാട്സാപ്പിൽ ചാറ്റ് തുടങ്ങി ....ആഷിക്ക് അവൾ മെസ്സേജ് വിട്ടു....അവൻ seen ചെയ്തു ..റീപ്ലേ ഒന്നുമില്ല .... ഗ്രൂപ്പിൽ എപ്പോളും അവൻ സജീവമാണ് ...അവൻ വിടുന്ന എല്ലാ പോസ്റ്ററിനും അവൾ ലെെക്ക് അടിച്ചും കമന്റും ഇട്ടു തുടങ്ങി ....അവന്റെ ഫോട്ടോകൾ ഒരുപാട് അവളുടെ ഫോണിൽ എത്തി ....കട്ട താടി പഴയതിനേക്കാൾ അവന്റെ മുഖത്തെ മൊഞ്ചൻ ആക്കി ഉറക്കമില്ലാത്ത രാത്രി കളിൽ അതിൽ നോക്കി ഇരിക്കും .... ********************************************* ഒരു ദിവസം പതിവ് പോലെ ആഷി ക്ക് പാത്തു msg വിട്ടു.....അവൻ അപ്പോൾ തന്നെ സീൻ ചെയ്ത് rply വന്നു ....പാത്തുവിന് സന്തോഷത്തിന് അതിരില്ലായിരുന്നു......പക്ഷേ അവൾ ചോദിച്ചതിന് മാത്രം ഒരു അപരിചിതയെ പോലെയുള്ള rply........എങ്കിലും അവൾക്ക് സന്തോഷായി .... ചാറ്റിങ്ങിനൊടുവിൽ അവൻ ഒരു ഫോട്ടോ വിട്ടു ...അതിന്റെ തായെ ഞാനു എന്റെ പെണ്ണും ...ashikk&afla.... എന്തോ അവൾക്ക് അത് downlod cheyyan തോന്നിയില്ല ....അവൾ അത് delet ചെയ്തു ....super👌 എന്ന് എഴുതി വിട്ടു ....അവന്റെ മറുപടിക്ക് കാത്തു നിൽക്കാതെ ഫോൺ ഓഫാക്കി ..... അങ്ങനെ ദിവസങ്ങൾ കഴിഞു .....ആഷി പിന്നെ അവളെ വിളിക്കുക പോലും ചെയ്തില്ല .....അവൾ തിരിച്ചും ....എങ്കിലും ഷഹാന യെ വിളിച്ചു അവൾ അനേഷിക്കും ... ********************************************** Plustwo കഴിഞ്ഞു.....വെകേഷനും തീരായി ....ആഷി പഠിച്ച കോളേജിൽ താനെയാണ് അവൾക്ക് കിട്ടിയത് ... ...പാത്തുവിന്റെ ഉപ്പാ ഇപ്രാവശ്യം ലീവിന് വന്നില്ല ....നഹ്‌ലയുടെ പഠിപ്പ് ഇ വർഷം കയ്യും ...ഇനി അവളുടെ കല്യാണം ഉറപ്പിച്ചിട്ടേ നാട്ടിലേക്ക് വരുന്നൊള്ളു എന്ന തിരുമാനമാണ് ,,,,, @-------------------------------@----------------------------@ ഇന്ന് കോളേജിലെ ഫസ്റ്റ് ഡേ ആണ് ....കോളേജ് റാഗിങ്ങിനെ കുറിച്ചു കേട്ട് പരിചയമുള്ള അവൾ ആദ്യം ദിവസം സിനിയേയ്‌സിന്റെ വലയിൽ പെട്ടെങ്കിലും ഭാഗ്യം കൊണ്ട് രക്ഷ പെട്ടു .... അവൾക്ക് പരിചയമുള്ള ആരും തനെ അവളുടെ ക്‌ളാസിൽ ഇല്ല ...എങ്കിലും എല്ലാരുമായി പെട്ടന്ന് കമ്പനി ആയി .... ബെസ്റ്റ് ഫ്രണ്ടായി ആരെയും കിട്ടിയീല്ല... ആ ക്യാമ്പസിൽ പ്രണയ ജോഡികൾ പാറി നടക്കുമ്പോൾ അവൾ ആഷിയെ കുറിച്ചു ഓർത്തു .... ********************************************** ഒരു ദിവസം ഫ്രീ ടൈമിൽ മുത്തശ്ശി മരത്തിന്റെ ചുവട്ടിൽ ഇരുന്നു പകൽ കിനാവ് കാണുമ്പോളാണ് ...പെട്ടന്ന് ബാക്കിൽനിന്നും ആരോ വന്ന് തന്റെ കണ്ണ് പൊത്തിയത് .... ഏതെങ്കിലും ഇക്കക്കമാർ പണി തന്നതാണോ റബ്ബേ എന്ന് വിചാരിച്ചു ആ കൈ കഷ്ടപ്പെട്ട് അവൾ കണ്ണിന്റെ മുകളിൽ നിന്നും മാറ്റി അവൾ എണിറ്റു നോക്കി ... *തുടരും*... ✍*Shahi *
41k views
11 days ago
Share on other apps
Facebook
WhatsApp
Copy Link
Delete
Embed
I want to report this post because this post is...
Embed Post