*😍ഓത്ത് പള്ളിയിലെ പ്രണയം*😍 *1 മുതൽ 10* *✍️ഷെഫി ഫൈസൽ* *📚പ്രണയപുസ്തകം* (ഞാൻ ആദ്യമായി എഴുതുന്ന കഥയാണ് തെറ്റുണ്ടെങ്കിൽ ക്ഷമിക്കണം ) ഫൈസി... അന്നോട് എത്ര നാളായി പറയാ ഒരു നിക്കാഹ് കഴിക്കാൻ അന്റെ ഉമ്മാക് ഒരു കുട്ടിയെ കൂട്ടിനു കൊടുത്തൂടെ. ഉപ്പാ ഇപ്പോൾ വേണ്ട ആദ്യം മ്മള് നാട്ടിൽ വരട്ടെ എന്നിട്ട് ആലോചിക്കാം. ഫൈസി എന്ത് പറ്റി, സ്ഥിരം പല്ലവി തന്നെ ജാഫറെ. അല്ല ഫൈസി അനക്ക് എന്താ ഇപ്പോൾ നികാഹ് കഴിച്ചാൽ. ഫൈസി ഒരു ചിരി മാത്രം നൽകി കൊണ്ട് പോയി കിടന്നു. അള്ളോഹ് മ്മളെ പരിജയപെട്ടില്ലല്ലോ, ൻറെ പേര് ഫൈസൽ എല്ലാരും ഫൈസി എന്ന് വിളിക്കും. ഇപ്പോൾ ഞാൻ ദുബായിൽ ഒരു കമ്പനിയിൽ ജോലി ചെയ്യുന്നു, ഉപ്പ, ഉമ്മ ഒരു ഇത്ത ഫൈഹ, ഓള് നിക്കാഹ് കഴിഞ്ഞ് കുട്ട്യോൾ എല്ലാം ആയി നാട്ടിൽ സെറ്റിൽ ആണ്, പിന്നെ ഒരു അനിയൻ ഫയാസ്. ഒരു നിക്കാഹിനു വേണ്ടി ഉപ്പ സ്ഥിരമായി നിർബന്ധിച്ചു കൊണ്ടിരിക്കാ അതാണ് നിങ്ങൾ കുറച്ചു മുൻപ് കണ്ടത്. അത് വിട് മ്മക്ക് എൻ്റെ ഉറക്കത്തിലേക്ക് പോകാം. കണ്ണടച്ചാൽ ഓൾടെ മുഖം മാത്രമാണ് ഖൽബിൽ വരുന്നത്. ൻറെ റംസി....... ഫൈസി..... ഡാ.. ഒന്ന് എഴുന്നേൽക്ക ബാങ്ക് വിളിച്ചു. ഞാൻ വേഗം എഴുനേറ്റു പള്ളിയിൽ പോയി അപ്പോളാണ് ജാഫർ എൻ്റെ നാട്ടിലേക്കുള്ള ടിക്കറ്റ് റെഡി ആയെന്നു പറയുന്നത്. അങ്ങനെ പെട്ടി പൂട്ടി നാട്ടിലേക്കു വിമാനം കേറി. നാട്ടിൽ ചെന്ന് ഒരാഴ്ച കയ്ഞ്ഞപ്പോൾ ഉപ്പയും ഉമ്മയും പിടിച്ച പിടിയാലെ കെട്ടിക്കാൻ തീരുമാനിച്ചു. ഉപ്പാന്റെ ഒരു സുഹൃത്തിന്റെ മകൾ. ഓളെ പെണ്ണ് കാണാൻ വേണ്ടി പോകാനുള്ള തിരക്കിലാ.എല്ലാരും കൂടി എന്നെ അങ്ങ് ഒരുക്കി എടുത്തോണ്ട് ഇരിക്കാ.. ikkakka പെണിനെ കണ്ട ഉടനെ ചാടി കേറി ഇഷ്ടാണ് എന്ന് പറയരുത്...പോടാ അല്ലെ തന്ന എനിക്ക് ഈ കല്യാണത്തിന് താൽപര്യം ഇല്ല ഉപ്പാന്റെ ഉമ്മാന്റെ നിർബന്ധം കൊണ്ട് മാത്രമാ.... ആ മതി മതി ഒരുങ്ങിയത്, ഇപ്പോൾ തന്നെ വൈകി. അങ്ങനെ പെണ്ണ് കാണാൻ അവിടെ ചെന്ന. എന്തുകൊണ്ടോ എനിക്ക് ആകെ ഒരു ബുദ്ധിമുട്ട് ആരുന്നു. പക്ഷെ പെട്ടന്നാണ് ഞാൻ ആ പേര് കേട്ടത്...... തുടരും........ ഷെഫി ഫൈസൽ 😍ഓത്ത് പള്ളിയിലെ പ്രണയം 😍 part 2 റംസി.......... ഞാൻ പെട്ടന്ന് തിരിഞ്ഞു നോക്കി . പെട്ടെന്ന് ഫയാസ് ൻറെ കാലിൽ ഒരു നുള്ള് തന്നു. ഇക്കാക്ക ഇങ്ങള് ഒന്ന് ക്ഷമിക്കു ഇത്താത്ത ഇങ്ങോട്ട് തന്നല്ലേ വരണത് . പോടാ ഒന്ന് മിണ്ടണ്ട ഇരിക്ക്. ഓ.... അപ്പോൾ താൽപര്യം ഇല്ലന്ന് പറഞ്ഞതു ചുമ്മാ ആണല്ലേ... ഒന്ന് നിർത്തുന്നുണ്ടോ നമ്മുടെ വീടല്ല... ഉപ്പയും ഓൾടെ മൂത്താപ്പയും കൂടി എന്തൊക്കെയോ സംസാരിക്കുന്നുണ്ട് . പെട്ടന്ന് ഞാൻ സുറുമ ഇട്ട രണ്ട് കണ്ണുകൾ കണ്ടു. റംസിയ... ആ പേര് എന്നെ വല്ലാതെ സ്പർശിച്ചു. ഓൾടെ ഉപ്പ മരിച്ചിട്ട് 7 വര്ഷമായി പിന്നെ പടുത്തം എല്ലാം ൻറെ വീട്ടിൽ ആരുന്നു. ഉമ്മ ഓൾടെ അടുത്ത പോയി , ഉപ്പയും ഓൾടെ മൂത്തപ്പായും കൂടി സംസാരിക്കുന്ന്ണ്ട്. എനിക്ക് വല്ലാതെ ദേഷ്യം വന്നു. ഫയാസ് ഡാ വാ പോകാം, ഏ.... എന്താ ഇക്കാക്ക.... ഇത്താത്തയോട് ഒന്നും സംസാരിക്കണ്ടെ , വേണ്ട നീ വേണേൽ സംസാരിച്ചോ.... ന്താണ് രണ്ടാളും കൂടി.... ചോദ്യം ഓൾടെ മൂത്തത്പ്പാടെ വക ആയിരുന്നു. ഏയ്‌ ഒന്നുല്ല.... ഞാൻ ഒരു പരുങ്ങലോടെ പറഞ്ഞു. എന്ന ഞങ്ങൾ ഇറങ്ങ ഞാൻ വിളിക്കാം ഉപ്പ അത് പറഞ്ഞപ്പോൾ എന്തോ ഒരു ആശ്വാസം. വീട്ടിൽ ചെന്ന് ഞാൻ ഫോണിൽ കുത്തി ഇരിക്കാരുന്നു . ഫൈസി....... ആ ഉപ്പാ..... എന്തിനാവോ വിളിക്കുന്ന എന്ന് ആലോചിച്ചു സ്റ്റെപ് ഇറങ്ങാരുന്നു, പെട്ടെന്ന് ഒന്ന് ചെറുതായിട്ട് തെന്നി ഇക്കാക്ക .. ആ ഇത്താത്തയെ സ്വപ്നം കണ്ടു നടക്കാ... പോടാ നീ എൻ്റെ കയ്യിൽ നിന്നും വാങ്ങും. ഫൈസി ഞങ്ങൾക്ക് എല്ലാർക്കും ഓളെ ഇഷ്ട്ടായി നിന്റെ അഭിപ്രായം എന്താ. ഉപ്പാ എനിക്ക് ഇപ്പോൾ കല്യാണം വേണ്ട. എനിക്ക് ഓളെ ഇഷ്ടായില്ല. നീ ഒന്നും പറയണ്ടാ നല്ല കുട്ടിയ എനിക്ക് ഒത്തിരി ഇഷ്ടായി.ഉമ്മാ എനിക്ക് ഇഷ്ടായില്ല. ഫൈസി നീ ഓരോന്ന് പറഞ്ഞു ഒഴിവാകണ്ട ഞാൻ അവർക്കു വാക്ക് കൊടുത്തു. ഉപ്പ ആരോടു ചോദിചിട്ട വാക്ക് കൊടുത്തേ.... എനിക്ക് ദേഷ്യം വന്നു ആകെ ബഹളം ആയി. ഞാൻ അവിടുന്നു ഇറങ്ങി പോയി...... തുടരും...... ഷെഫി ഫൈസൽ 😍 ഓത്ത് പള്ളിയിലെ പ്രണയം 😍 part 3 ഞാൻ നേരെ അജ്മൽൻറെ അടുത്ത പോയി. അവൻ ൻറെ ബാല്യകാല സുഹൃത്താണ്, ഫൈസി ന്തായി പെണ്ണ് കാണാൻ പോയിട്ട്. നിനക്ക് ഇതല്ലാതെ വേറൊന്നുമില്ലേ ചോദിക്കാൻ, ഇതിൽ നിന്നും രക്ഷ പെടാൻ ആണ് വീട്ടിൽ നിന്നും ഇറങ്ങിയത്. ഇനി നീയും തുടങ്ങിക്കോ. അതെന്താടാ ആ പെണ്ണ് അത്രക്കും കൊള്ളില്ലേ. അതൊന്നും അല്ല എനിക്ക് കല്യാണം വേണ്ട. ങേ... നിനക്ക് അറിയോ നിന്റെ ഉപ്പ എപ്പോളും നിന്നെ നിക്കാഹ് നെ പറ്റി പറയും അവർക്ക് വല്യ ആഗ്രഹം ആ നിന്റെ നികാഹ് കാണാൻ ഫൈഹ താത്തക്ക് പകരം നിനക്ക് ഒരു മകളെ ഉമ്മാക് കൂട്ടിനു കൊടുത്തൂടെ. നീ വേഗം വീട്ടിലേക് ചെല്ല്. ഡാ അജു എനിക്ക് ഇപ്പോൾ കല്യാണം വേണ്ട നിനക്ക് എല്ലാം അറിയുന്നതല്ലേ അത്ര പെട്ടന്ന് അവളെ മറന്നു എനിക്ക് വേറൊരു നികാഹ്..... ഫൈസിയുടെ കണ്ണ് നിറഞ്ഞു ഒഴുകി. നീ വീട്ടിൽ ചെല്ല് പറയണ കേൾക്കു. അങ്ങനെ എല്ലാരുടെയും നിർബന്ധപ്രകാരം നിക്കാഹ് തീരുമാനിച്ചു. എല്ലാരും കാത്തിരുന്ന ആ ദിവസം എത്തി, ഫൈഹ.... ദാ അന്നെ വല്ലുമ്മ വിളിക്കുന്നു. ആ ഉമ്മാ മ്മള് പോകാം ഈ ശർവാണി ഫൈസിക്ക് ഒന്ന് കൊടുക്കോ.... അതൊക്കെ അജു നോക്കിക്കോളും. അജു.... .,, ആ ഉമ്മാ.. ഇതാ ഓന്റെ കുപ്പായം. ഇതൊക്കെ മ്മള് നോക്കിക്കോളാം ഉമ്മാ അകത്തോട്ടു ചെല്ല്. എല്ലാരും വളരെ സന്തോഷത്തിൽ ആണ് പക്ഷെ എനിക്ക് മാത്രം..... 😥😥. അങ്ങനെ നികാഹ് കയ്ഞ്ഞു. ബന്ധുക്കൾ, സുഹൃത്തുക്കൾ, നാട്ടുകാർ, എല്ലാരും പിരിഞ്ഞു. സമയം 10 കയ്ഞ്ഞു, ഞാൻ ബാൽകണി ഇരിക്കാരുന്നു. പെട്ടന്ന് ഉപ്പ ൻറെ അടുത്തേക്ക് വന്നു. ന്താ ഫൈസി അനക്ക് ഉറങ്ങാറായില്ലേ, നിന്നെ വിശ്വസിച്ചു വന്ന ഒരു കുട്ടി അന്റെ റൂമിൽ ഇരിപ്പുണ്ട്. ഓളെ നീ വിഷമിപ്പിക്ക രുത്, എന്തുകൊണ്ടോ ഉപ്പയോട് തിരിച്ചു ഒന്നും പറയാൻ തോന്നിയില്ല. മടിച്ചു മടിച്ചു ഞാൻ റൂമിലേക്ക്‌ ചെന്ന് എന്നെ കണ്ടതും ഓള് പെട്ടന്ന് ഇരുന്നിടത്തു നിന്നും എഴുനേറ്റു. എന്ത് പറയണം, സംസാരിക്കണം എന്ന് എനിക്ക് അറില്ലരുന്നു. പക്ഷെ എനിക്ക് ഒരിക്കലും അവളെ ഭാര്യ ആയി കാണാൻ പറ്റുമെന്നു തോന്നുന്നില്ല. ഒരുതരം ദേഷ്യം ആരുന്നു അവളോട്‌. നീണ്ട നിശബ്ദതക്ക് ശേഷം എന്തും വരട്ടെ എന്ന് കരുതി ഞാൻ ഓളോട് സംസാരിക്കാൻ തുടങ്ങി. ഇതുവരെ ഉറങ്ങിയില്ലേ...... അവൾ ഒന്നും മിണ്ടിയില്ല. ഞാൻ വീണ്ടും ചോയിച്ചു നീ ഉറങ്ങിയില്ലേ.... അവൾ ഒരു മറുപടിയും തന്നില്ല എനിക്ക് ദേഷ്യം വന്നു, നിനക്കെന്താ ഉറക്കവും ഇല്ലേ... നീ ആരെ കാത്തിരിക്കാ... പോയി കിടന്നു ഉറങ്ങിക്കൂടെ... നിനക്ക് എന്താ വാ തുറന്നു എന്തേലും പറഞ്ഞൂടെ.... , മൂന്ന് നാലു ചോദ്യങ്ങൾ ഞാൻ അടുപ്പിച്ചു ചോയ്ച്ചു. എൻ്റെ ചോദ്യങ്ങൾക്കു അവൾ മറുപടി ഒന്നും തന്നില്ല എനിക്ക് കൂടുതൽ ദേഷ്യം വന്നു ബെഡിൽ കിടന്ന തലയിണയും പുതപ്പും അവൾക്കു നേരെ വലിച്ചു എറിഞ്ഞു കൊടുത്തിട്ട ഞാൻ മാറി കിടന്നു. അല്പം കയ്ഞ്ഞു ഞാൻ ഒരു ശബ്ദം കേട്ടു.. തുടരും....... ഷെഫി ഫൈസൽ. (നിങ്ങളുടെ അഭിപ്രായം തീർച്ചയായും കമെന്റ് ചെയ്യണം )😊 😍 ഓത്ത് പള്ളിയിലെ പ്രണയം 😍 part 4 ആരോ വാതിൽ മുട്ടുന്നു.. അള്ളോഹ് ഞാൻ പറഞ്ഞത് ആരേലും കേട്ടു കാണുമോ.. ന്റെ റബ്ബേ....... ഫൈസി.... ഡാ.. വാതിൽ തുറക്കു. ഉമ്മാ ആരുന്നു ഞാൻ വാതിൽ തുറന്നു. ന്താ ഉമ്മാ...., എന്താ ഇവിടെ ഒരു ബഹളം. ങേ.... ബഹളമോ.... ആരു.... എപ്പോ.... ഇവിടെ ഒന്നുല്ല ഉമ്മാ.. , അപ്പോൾ ഫയാസ് പറഞ്ഞല്ലോ ഇക്കാക്കാടെ റൂമിൽ നിന്നും ബഹളം കെട്ടുന്ന. ചുമ്മാതെ ഉമ്മാ ഓനെന്താ ഇവിടെ കാര്യം, അവനെന്തെ... ഓൻ പോയി കിടന്നു. മതി ഇനി വെറുതെ വഴക്ക് ഇടാൻ പോകേണ്ട പോയി കിടന്നു ഉറങ്ങു . ഇവർക്ക് എല്ലാർക്കും ന്താ ഇവളോട് ഇത്ര സ്നേഹം വന്നു കേറിയേ ഉള്ളല്ലോ... അതിൽ എന്തോ ഉണ്ടല്ലോ... ഡാ പോയി കിടക്കാൻ... ഉമ്മാ വിളിച്ചപ്പോൾ ആണ് ചിന്തയിൽ നിന്നും ഉണർന്നത്. ഞാൻ എൻ്റെ ബെഡിലും ഓള് സോഫയിലും ആയ്ട്ട് കിടന്നു. നല്ല ക്ഷീണം ഉള്ളത് കൊണ്ടാണ് എന്ന് തോന്നുന്നു കണ്ണടച്ച ഉടനെ യാ അല്ലാഹ് ഉറങ്ങിപ്പോയി. രാവിലെ എഴുനേറ്റു കണ്ണു തുറന്നു നേരെ നോക്കിയത സോഫയിലോട്ട് ആണ്. പക്ഷെ അവൾ അവിടെ ഇല്ല . ആ എവിടേലും പോട്ടെ , ഞാൻ പല്ല് തേച്ചു ചായ കുടിക്കാൻ താഴോട്ട് വന്നു. അപ്പോൾ എല്ലാരും കൂടി ടേബിൾ ചുറ്റും ഇരുന്നു വല്യ ചിരി. നോക്കുമ്പോൾ ന്താ.... ഓള് ന്തൊക്കെയോ പറയണ്ട അത് കേട്ടു എല്ലാരും ചിരിക്കുന്നു. ഉപ്പയും അവരുടെ കൂടെ കൂടിട്ടുണ്ട്. ഇവർക്ക് എല്ലാർക്കും ന്തു പറ്റി, ഇവൾ ഇത്ര പെട്ടന്ന് എല്ലാരും ആയ്ട്ട് കമ്പനി ആയോ.. എന്തോ ചീഞ്ഞു നാറുന്നുണ്ടല്ലോ... ഫൈസി... നോക്കി ഇറങ്ങു വീഴും ഉപ്പാടെ വിളിയിൽ ആണ് ഉണർന്നത്. എന്നെ കണ്ടതും ഓള് എഴുനേറ്റു അടുക്കളയിൽ പോയി ഉമ്മാ അവളുടെ കയ്യിൽ എനിക്ക് ഉള്ള ചായ കൊടുത്തു വിടുന്നത് ഞാൻ കണ്ടു. ഇക്കാ.. ചായ. ങേ നിനക്ക് അപ്പോൾ നാവ് ഉണ്ടല്ലേ... ഞാൻ പതിയെ ഓളോട് ചോയ്ച്ചു. അവൾടെ മറുപടി കേട്ടു ഞാൻ ഞെട്ടി പോയി. ഞാൻ ഇന്നലെ കണ്ട പെണ്ണാണോ എന്ന് എനിക്ക് സംശയം തോന്നി. അവൾ നാക്കു നീട്ടി എന്നെ കാണിച്ചിട്ട് പറഞ്ഞു ദാ ഇക്കാ...... കണ്ടോ. ഞാൻ അത്ഭുതത്തോടെ ഓളെ നോക്കി. നാസ്ത ആയ്ട്ട് ഉണ്ട് എല്ലാരും വന്നു ചൂടോടെ കഴിക്കു. എല്ലാരും ഇരുന്നു ഓളെൻറെ അടുത്ത ഇരുന്നു. നിനക്ക് എന്താ വേറെ എങ്ങും സ്ഥലം കിട്ടില്ലേ.... ഇല്ല എന്തെ.... എനിക്ക് ദേഷ്യം വന്നെങ്കിലും മിണ്ടില്ല. ഫൈസി... നീ റംസിയെ കൂട്ടി വല്ലുമ്മാടെ അടുത്ത ഒന്ന പോകണം ഉമ്മാക് സുഗല്ലത്താ കൊണ്ട് നേരത്തെ പോയി. ഉമ്മാ മ്മള് ഇന്ന് പോകും അവിടെ ചെന്നിട്ടു വേണം ഇവരെ വിരുന്നിനു അങ്ങോട്ട്‌ വിളിക്കാൻ. ഫൈഹ ഇത്താത്തക്ക് വേറെ പണി ഒന്നുലെ 2 ദിവസം കയ്നിട്ടു പോകാം. വേണ്ടടാ......ജാബി ഇക്കാക്ക അവിടെ കുറച്ചു പണിയുണ്ട്. ഞാൻ പറയാം വേണ്ടഡാ .... നിങ്ങൾ അങ്ങോട്ട്‌ വന്നാൽ മതി. ആ പിന്നെ നാളെ നിങ്ങൾ റംസിടെ വീട്ടിൽ പോകണം. മോൾടെ ഉമ്മാ പ്രേതെകിച്ചു പറഞ്ഞതാ പിറ്റേന്ന് അങ്ങോട്ട്‌ വിടണേ എന്നു. അത് കേട്ടതും എന്തോ ബോംബ് വീണ പോലെ ആരുന്നു. അത് ഉപ്പ എനിക്ക് നാളെ വേറെ പണിയുണ്ട്. നീ ഒന്നും പറയേണ്ട ഫൈസി... നാളെ അങ്ങോട്ട്‌ പൊക്കോണം. ഞാൻ പെട്ടെന്ന് അവിടുന്നു എഴുനേറ്റു. ഡാ ഫൈസി നിങ്ങൾ വേഗം ഒരുങ്ങു വല്ലുമ്മ വിളിക്കുന്നണ്ട്. പിന്നെ പോകാം ഉമ്മാ നീ പോകുന്നുണ്ടോ അതോ ഞാൻ ഉപ്പാനെ വിളിക്കണോ... വേണ്ട അവളോട്‌ ഒരുങ്ങി വരാൻ പറ.ഞാൻ പതുക്കെ സമയം എടുത്തു കുളിച്ചു ഒരുങ്ങി. ഒരു 1, 2മണിക്കൂർ കൊണ്ട് താഴ വന്നു അവളുടെ കൂടെ പോകുന്നത് ഓർത്തിട്ടു തന്നെ ദേഷ്യം വരുന്നു എന്നാൽ പെട്ടെന്ന് ഞാൻ ഒരു കാഴ്ച കണ്ടു........ തുടരും..... ഷെഫി ഫൈസൽ 😍 ഓത്ത് പള്ളിയിലെ പ്രണയം 😍 part 5 നല്ല ചുവന്ന ചുരിദാർ ഇട്ടു മഫ്ത ചുറ്റി ഒരു മൊഞ്ചത്തി ഇരിക്കുന്നു. ഡാ ഫൈസി.... എത്ര നേരായി ഇയ്യ് റെഡി ആകാൻ പോയിട്ട് ഓള് മണിക്കൂർ ആയി ഒരുങ്ങി ഇരിക്കുന്നു. ഓ അവളാരുന്നോ അത്, ഇവൾ ഇത്രക്ക് മൊഞ്ചത്തി ആണോ. ഞാൻ മനസ്സിൽ വിചാരിച്ചു. ഡാ ഫൈസി.. ആ ഉമ്മാ ദാ വരാണ്. പെണ്ണുങ്ങൾ ഇതിലും വേഗം ഒരുങ്ങുവല്ലോ. ഇങ്ങനൊരുങ്ങിയ പെൺകുട്ടികൾ ഇക്കാന്റെ മുഖത്തു നിന്നും കണ്ണ് എടുക്കില്ലല്ലോ. അവൾ പെട്ടെന്ന് കമന്റ്‌ ഇട്ടു. ഞാൻ അവളെ തറപിച്ചു ഒന്നും നോക്കി. നീ അവള നോക്കണ്ട പോകാൻ നോക് ഇപ്പോൾ തന്നെ വൈകി. ഞാൻ കാർന്റെ കീ എടുത്തു ഓളോട് കേറാൻ പറഞ്ഞു. ഞങ്ങൾ സലാം പറഞ്ഞു യാത്ര തുടങ്ങി ഇവിടുന്നു ഒരു 2മണിക്കൂർ യാത്ര ഉണ്ട് വല്ലുമ്മൻറെ വീട്ടിലേക്. ഞങ്ങൾ പരസ്‌പരം ഒന്നും മിണ്ടില്ല. പക്ഷെ ഞങ്ങളുടെ നിശബ്ദതയെ മുറിച്ചു കൊണ്ട് അവൾ എന്നോട് സംസാരിക്കാൻ തുടങ്ങി ഇക്കാ .... മ്മ്.. ഞാൻ ഒന്നു മൂളി ഇക്കാ എന്തിനാ ഇങ്ങനെ മസിൽ പിടിച്ചു ഇരിക്കുന്നെ ആ ശ്വാസം ഒന്നുവിട്. നീ എന്തിനാ ൻറെ കാര്യത്തിൽ ഇടപെടുന്നത്, ഞാൻ ഒരു കാര്യം പറയാം നീ ൻറെ കാര്യത്തിൽ ഇടപെടാനോ എന്നെ നോക്കാനോ, അഭിപ്രായം പറയാനോ, വല്യ ഭാര്യ ചമയാനോ വരണ്ട. എനിക്ക് അറിയാം എൻ്റെ കാര്യം നോക്കാൻ കേട്ടോടി..ഞാൻ അല്പം ദേഷ്യത്തിൽ പറഞ്ഞു. ഓ ഇല്ലേ.. എന്ന് ഒരു മറുപടി പറഞ്ഞു അവൾ ഫോൺ നോക്കി ഇരുന്നു. ഇതെന്തു ജീവിയ റബ്ബേ...ഞാൻ ഇത്രയും പറഞ്ഞിട്ട് അവൾക്കു ഒരു കൂസലും ഇല്ലാതെ ഇരിക്കുന്നത് കണ്ടില്ലെ. ഇനി ഇവൾക്കും എന്നെ പോലെ ഈ കല്യാണത്തിന് താൽപര്യം ഇല്ലാരുന്നോ... ആ ആർക്ക അറിയാം. പിന്നെ അവൾ ഒന്നും മിണ്ടാൻ വന്നില്ല. വല്ലുമ്മൻറെ വീട് എത്താറായപ്പോൾ ആണ് ഞാൻ ഒരു കാര്യം ഓർത്തത്. ഞങ്ങൾ തമ്മിൽ വല്യ അടുപ്പം ഇല്ലന്ന് വല്ലുമ്മ അറിഞ്ഞാൽ അത് വല്യ കുഴപ്പം ആകുമല്ലോ ന്താ ഇപ്പോൾ ചെയ്യാ.. അവളോട്‌ പറയണോ.. ഓ വേണ്ട ഞാൻ താന്നു കൊടുത്താൽ അവൾ എൻ്റെ തലയിൽ കേറി മുടിവെട്ടും.. പറ്റൂല്ല... പക്ഷെ വല്ലുമ്മ അറിഞ്ഞാൽ അതിലും വല്യ കുഴപ്പം. ൻറെ റബ്ബേ.. വീട് എത്താറായല്ലോ... അല്പം മടിചെങ്കിലും അവളോട്‌ പറയാം അതെ വഴിയുള്ളു.. അല്പം ഗൗരവത്തിൽ ഞാൻ അവളെ വിളിച്ചു, ഡീ... അവൾ മൈൻഡ് വെച്ചില്ല. ഡീ...... ഞാൻ നിന്നെയ വിളിച്ചത് അല്ലാതെ പാടത്തെ കോലത്തെ അല്ല്ല. "എന്താ.... ", അത് പിന്നെ ... വല്ലുമ്മയോട് ഈ കാര്യം ഒന്നും പറയരുത്. ഏത് കാര്യം, നീ എന്താ എന്നെ പൊട്ടൻ കളിപ്പിക്കാണോ. അല്ല ഇക്കാ എനിക്ക് മനസിലായില്ല. നമ്മൾ തമ്മിൽ ഇഷ്ട കുറവിൽ ആണെന്ന്. അതായത് അവിടെ ചെന്നാൽ നല്ലോണം പെരുമാറണം എന്ന്. ഇത് കേട്ടതും അവൾ ഒരു ചിരി തുടങ്ങി.... എനിക്ക് ദേഷ്യം വന്നു.... നിർത്തെഡീ നിന്റെ കൊലച്ചിരി... അവൾ പെട്ടെന്ന് പേടിച്ചു പോയി. നീ എന്താ കളിക്കണോ. ഏയ്‌. ഇക്ക അല്ലെ പറഞ്ഞത് ഇക്കാന്റെ കാര്യത്തിൽ ഇടപെടേണ്ട എന്ന് . അതു പിന്നെ.... ഈ കാര്യത്തിൽ മാത്രം മതി. ആാാാ.. മതി മതി..... അങ്ങനെ അവിടെ ചെന്ന്. ഉമ്മറത്തു തന്നെ വല്ലുമ്മ ഉണ്ടാരുന്നു. ഞങ്ങളെ കണ്ട പാടെ വല്ലുമ്മ കുഞ്ഞാത്തുനെ വിളിച്ചു. കുഞ്ഞാത്തു ൻറെ ഉപ്പാന്റെ പെങ്ങൾ ആണ് വല്ലുമ്മൻറെ കൂടെ തറവാട്ടിൽ ആണ് താമസം. കുഞ്ഞാത്തുന് 2 പെൺകുട്ടികൾ അസ്ന, ഫസ്ന ഇരട്ടകൾ ആണ്. കുഞ്ഞാത്തു... ദേ അവർ എത്തി....... ൻറെ ഹാജറ കുട്ടി..... ഞാൻ സ്നേഹം കൂടുമ്പോൾ വല്ലുമ്മയെ അങ്ങനെയാ വിളിക്കാ. പോടാ... നിങ്ങൾ ന്താ വൈകിയെ.... ൻറെ ഹാജറ കുട്ടി ൻറെ ബീവി ഒന്നും ഒരുങ്ങി ഇറങ്ങണ്ടെ........ ഞാൻ അവളെ നോക്കിയപ്പോൾ അന്ധം വിട്ട് നിക്കുന്ന. എനിക്ക് ചിരി വന്നെങ്കിലും അടക്കി പിടിച്ചു. ചുമ്മാത വല്ലുമ്മ ഈ ഇക്കാ കുളിക്കാൻ കേറി ഇറങ്ങിയപ്പോൾ 2 മണിക്കൂർ കയ്ഞ്ഞു. എടാ... കള്ള.... ആഹാ വല്ലുമ്മയും മക്കളും ഉമ്മറത്തു നിന്നു കിന്നാരം പറയണോ അകത്തു കേറു.... തുടരും........ ഷെഫി ഫൈസൽ. 😍 ഓത്ത് പള്ളിയിലെ പ്രണയം 😍 part 6 കുഞ്ഞാത്തുൻറെ അടിപൊളി സൽക്കാരം കയ്ഞ്ഞു വയറു ഫുൾ ആക്കി. കുറച്ചു നേരം കത്തി വെക്കാൻ ആയി ഉമ്മറത്തു കൂടി. അല്ല വല്ലുമ്മ മ്മക്ക് ഈ പെൺകുട്ടികളെ കെട്ടിക്കണ്ടെ, അയ്യടാ.. ഇക്കാക്കൻറെ കയിഞ്ഞതല്ലേ ഉള്ളു.... എനിക്ക് ഇപ്പോൾ കല്യാണം വേണ്ട. ഫസ്ന ആണ് പറഞ്ഞതു കൂട്ടത്തിൽ അവളാണ് അല്പം തന്റേടി. മിണ്ടാതെ ഫസ്ന... വല്ലുമ്മ വഴക്ക് പറഞ്ഞു, പാവം അപ്പോളേക്കും മുഖം വാടി എടി കാന്താരി അന്നെ കെട്ടിക്കുനില്ല പോരെ... ഓഹോ..... സംസാരിച്ചു സമയം പോയത് അറിഞ്ഞില്ല. അള്ളോഹ്..... വല്ലുമ്മ ഞങ്ങൾ എന്നാ ഇറങ്ങാ. ങേ.. രണ്ടീസം കയിഞ്ഞു പോയ മതി റംസി ഇവിടെ ആദ്യല്ലേ ഓള് ഇവടൊക്കെ ഒന്നു കാണട്ടെ, അതല്ല നല്ല മഴ വരുന്നുണ്ട്, വല്ലുമ്മ നിർബന്ധിച്ചപ്പോൾ അവിടെ നിൽക്കാൻ തീരുമാനിച്ചു. രാത്രി ആയി, ഞാൻ പുറത്തു മഴ ആസ്വദിച്ചു നിൽകരുന്ന് നല്ല മഴ തകർത്തു പെയ്യുന്ന പോരാത്തതിന് നല്ല തണുപ്പ്. ഫൈസി...... വന്നു കിടക്ക സമയം ഒരുപാടായി.... വല്ലുമ്മ വിളിച്ചപ്പോൾ പോയി കിടന്നു. ഞാൻ റൂമിൽ കേറി ചെന്നപ്പോൾ അവൾ കട്ടിലിൽ ഇരുന്നു ഫോൺ ചെയ്യരുന്നു. എന്നെ കണ്ടതും ഫോൺ കട്ടാക്കി. ആരാടി..... കാമുകൻ വല്ലതും ആണോ എന്നെ കണ്ട ഉടനെ കട്ടാക്കാൻ. "അതെ എങ്ങന മനസിലായി". ഓ... അത് നീ പറയണ്ട ആവശ്യം ഇല്ല. ൻറെ ഉമ്മാ വിളിച്ചതാ... അല്പം കനത്തിൽ ഓള് പറഞ്ഞു. വീട്ടിലേക്കു എപ്പോളാ ചെല്ലുന്നത് എന്ന് ചോയ്ച്ചു. എനിക്ക് ഇപ്പോൾ പറ്റില്ല . അല്ലേലും എനിക്ക് നിന്റെ വീട്ടിൽ വരാൻ ഒട്ടും താൽപര്യം ഇല്ല. നീ ആരാ എന്നോട് ചോയ്ക്ക്യാൻ. എനിക്ക് ദേഷ്യം വന്നു വായിതോന്നിയതു പറഞ്ഞു. അവൾക്കു സങ്കടം ആയെന്നു തോന്നുന്നു പിന്നെ ഒന്നും മിണ്ടില്ല ഒരു തലയിണ എടുത്തു അവൾ താഴ കിടന്നു. ഡീ നീ എന്തിനുള്ള പുറപ്പാടാ. അവൾ ഞെട്ടി പോയി. "എന്താ.... ഞാൻ അതിനു എന്ത് ചെയ്തു ", ഈ നിലത്തു കിടന്നിട്ടു വേണം വല്ല പനിയും ഉണ്ടാകാൻ മര്യാദക്ക് കട്ടിലിൽ കിടന്നോ. "വേണ്ട ഞാൻ ഇവിടെ കിടന്നോളാം". "നിന്നോടാ പറഞ്ഞത് മുകളിൽ കിടക്കാൻ, ഇല്ലെങ്കിൽ പൊക്കി എടുത്തു കിടത്തും ". ഇക്കാക്ക എന്താ വട്ടുണ്ടോ ഇന്നലെ പറഞ്ഞു കൂടെ കിടക്കാരുത്, ഇടപെടരുത് എന്നൊക്കെ, ഇപ്പോൾ പറയുന്നു കൂടെ കിടക്കാൻ. അയ്യടാ... ആരു കൂടെ കിടക്കാൻ പറഞ്ഞു... ഇക്കാ അല്ലെ ഇപ്പോൾ പറഞ്ഞത്. ഞാൻ കൂടെ കിടക്കാൻ അല്ല, കട്ടിലിൽ കിടക്കാൻ ആണ് പറഞ്ഞത്. ഓഹ്... അപ്പോൾ ഇക്കാ താഴ കിടക്കോ... നീ മിണ്ടാതെ പറയണ കേട്ടോ ഇല്ലേ ചവിട്ടി കൂട്ടും ഞാൻ. അവൾ അനങ്ങാതെ കട്ടിലിൽ വന്നു കിടന്നു. എന്തോ അവളോട്‌ വഴക്ക് കൂടുന്നത് എനിക്ക് ഒരു രസമായിരുന്നു. ഡീ.. ഞാൻ അവളെ വിളിച്ചു. എന്താ.. കൂടെ കിടക്കുന്നത് ഒക്കെ കൊള്ളാം എൻ്റെ അടുത്തോട്ടു വന്നാൽ ചവിട്ടി താഴെ ഇടും. ഓ.. എനിക്ക് ഇക്കാനെയാ പേടി. " അയ്യടാ.. അടുത്ത കിടത്താൻ പറ്റിയ മൊതല്. ഇക്കാ എന്നോട് ഇനി മിണ്ടാൻ വരണ്ട അവൾ ദേഷ്യത്തോടെ പറഞ്ഞു. രാത്രി നല്ല മഴ ആയതു കൊണ്ട് തണുപ്പ ഉണ്ടാരുന്നു ഇടക്ക് എപ്പോഴോ കണ്ണു തുറന്നപ്പോൾ അവൾ ഷാൾ കൊണ്ട് പുതക്കാൻ നോക്കുന്നുണ്ട്. എനിക്ക് കണ്ടപ്പോൾ എന്തോ സങ്കടം തോന്നി. ഞാൻ അവിടെ വേറെ പുതപ്പ് നോക്കി കണ്ടില്ല അവസാനം ൻറെ പുതപ്പ് അവൾക്കു കൂടി ഷെയർ ചെയ്തു. ദേഷ്യം ഒക്കെ ആണെങ്കിലും അല്പം മനുഷ്യത്വം ഉള്ള ആളാണ്ട്ടോ ഞാൻ. രാവിലെ ഞാൻ കണ്ണ് തുറന്നപ്പോൾ ശെരിക്കും ഞെട്ടി പോയി. അവൾ എന്റെ നെഞ്ചിൽ കിടന്നു നല്ല സുഖം ആയി ഉറങ്ങുന്നു . എന്റെ കഷ്ടകാലത്തിനു അവൾ ആ സമയത്ത് കണ്ണ് തുറന്നു. പെട്ടെന്ന് എന്ത ചെയ്യണം എന്ന് എനിക്ക് അറിയില്ലാരുന്ന്. ആ ഉണ്ട കണ്ണുകൾ എന്നെ തറപിച്ചു നോക്കി. ഡീ നിന്നോട് ഞാൻ അപ്പോളെ പറഞ്ഞതല്ലേ ൻറെ അടുത്ത വരരുത് എന്ന്.ഞാൻ അല്പം ഗൗരവത്തിൽ ചോയ്ച്ചു. അവൾ എന്നെ സൂക്ഷിച്ചു ഒന്നു നോക്കി അപ്പോളാണ് ഞാൻ അതു ശ്രെദ്ധിക്കന്നതു.ഞാൻ അവൾടെ അതിർത്തിയിൽ കയറി ഓളെ കെട്ടി പിടിച്താണ് എന്ന് എനിക്ക് മനസിലായില്ല. പെട്ടെന്ന് കൈ വിട്ട്. അവൾ പെട്ടെന്ന് തന്നെ എഴുനേറ്റു പോയി. ശേ... നാണകേടായി.. ഇനി എങ്ങനെ അവള മുഖത്തു നോക്കും. എന്തും വരട്ടെ എന്ന് കരുതി ഇറങ്ങി. വൈകുനേരം ഞങ്ങൾ അവിടുന്ന് തിരിച്ചു. വീട്ടിൽ എത്തി വിശേഷങ്ങൾ ഒക്കെ പറഞ്ഞു. അവൾ വീട്ടിൽ എല്ലാർക്കും പ്രിയ പെട്ടവൾ ആയി മാറിയത് വളരെ പെട്ടെന്ന് ആയിരുന്നു. ഞാൻ പോലും അറിയാതെ പലപ്പോഴും എനിക്ക് അവളോട്‌ ഇഷ്ടം തോന്നിയിട്ടുണ്ട്. പക്ഷെ എനിക്ക് അത് പെട്ടെന്ന് തിരുത്തി പറയേണ്ടി വന്നു. രണ്ടു മൂന്നു ദിവസം ആയിട്ട് റംസിയുടെ ഉപ്പ അങ്ങോട്ട്‌ വിളിക്കുനുണ്ട്. പക്ഷെ ഓരോന്ന് പറഞ്ഞു ഞാൻ ഒഴിവാകാൻ നോക്കി. പക്ഷെ ഇനി ഒഴിവാക്കുന്നത് ശെരി അല്ല എന്ന് തോന്നി പോകാൻ തീരുമാനിച്ചു. അന്ന് രാവിലെ ആണ് അത് സംഭവിച്ചതു. തുടരും........ ഷെഫി ഫൈസൽ. 😍 ഓത്ത്‌ പള്ളിയിലെ പ്രണയം 😍 part 7 വീട്ടിലേക്കു പോകുന്ന കാര്യം അവളോട്‌ പറഞ്ഞിട്ടില്ലരുന്നു. അത് പറയാനായി അവളെ തിരക്കി നടക്കാണ് ഞാൻ.. ഉമ്മാ...... ഉമ്മാ..... . ന്താ ഫൈസി.... ഇയ്യ് എന്തിനാ വിളിച്ചു കൂവുന്ന. ഉമ്മാ അവൾ എവിടെ.. " എന്താണ് ഇപ്പോൾ ഓളെ തിരക്കാൻ, "നിനക്ക് ചീത്ത പറയാനാണോ." 'അല്ല ഉമ്മാ ഓൾടെ ഉപ്പ രണ്ട് മൂന്ന് ദിവസായിട്ട് വിളിക്കാണ് അങ്ങോട്ട്‌ ചെല്ലാൻ, ഇന്ന് പോകാം എന്ന് കരുതി...... " ൻറെ റബ്ബേ...... അനക്ക് എന്ത് പറ്റി...... നീ തന്നാണോ". ഉമ്മാ.... , ഞാൻ അല്പം ദേഷ്യത്തിൽ വിളിച്ചു. "ദേഷ്യപെടണ്ട ഓള് റൂമിൽ ഉണ്ട്., എന്തോ വൃത്തി ആക്കണം റൂമിൽ ഒരു അടുക്കും ചിട്ടയുമില്ല എന്നൊക്കെ പറഞ്ഞു രാവിലെ ചൂലും പൊടി തട്ടി ആയിട്ടു പോയ്ട്ടുണ്ട്. " 'അല്ലാഹ്.... ഇന്ന് ആ റൂം ഒന്നുടെ കുളവാക്കും, അവളല്ലേ ആളു'. "പോടാ.... ഓള് നല്ല കുട്ടിയ". 'ഓ..... ആയിക്കോട്ടെ.' ഞാൻ ഒന്നു മൂളി. എന്നിട്ട് റൂമിലോട്ട് ചെന്നു . എല്ലാം വാരി വലിച്ചു താഴ ഇട്ടിരിക്കുന്ന. ഞാൻ നോക്കുമ്പോൾ പുള്ളിക്കാരി ൻറെ കബോർടിൽ നിന്ന് എന്തൊക്കെയോ വലിച്ചു കീറി താഴ ഇടുന്ന. എനിക്ക് വല്യ അടുക്കും ചിട്ടയും ഇല്ലാത്ത കൊണ്ട് ഞാൻ വിചാരിച്ചു വല്ലോ വേസ്റ്റ് പേപ്പർ ആയിരിക്കും എന്ന്. ഏതായാലും കാര്യം പറയാൻ ഓൾടെ അടുത്ത ചെന്നപ്പോൾ ആണ് ഞാൻ അത് കണ്ടത്. എൻ്റെ ഡയറിയും, ഞാൻ ൻറെ ജീവനേക്കാൾ വില കല്പിക്കുന്ന എൻ്റെ സന്തോഷത്തിന്റെ, സങ്കടങ്ങളുടെ ഓർമ്മകൾ നിറഞ്ഞ പേപ്പറുകളും മറ്റും അവൾ വലിച്ചു കീറി താഴ ഇട്ടിരിക്കുന്ന. എനിക്ക് എൻ്റെ ദേഷ്യം അടക്കാൻ ആയില്ല ഡീ..... ... ഞാൻ ഉച്ചത്തിൽ വിളിച്ചു. പെട്ടെന്ന് അവൾ പേടിച്ചു തിരിഞ്ഞു ന്താ ഇക്കാ എന്താ പറ്റി.... അവൾ ചോദിച്ചു തീരും മുൻപ് ഓൾടെ കരണം നോക്കി ആഞ്ഞടിച്ചു. നല്ല ശബ്ദം ഉണ്ടാരുന്നു. അവളുടെ കണ്ണുകൾ ആദ്യമായി നിറയുന്നത് ഞാൻ കണ്ടു. "നീ ആരോടു ചോദിച്ചിട്ട് ആണ് ൻറെ കാബോർഡിൽ നിന്ന് ഇതൊക്കെ വലിച്ചു താഴ ഇട്ടത്, ഞാൻ പറഞിട്ട് ഉള്ളതല്ലേ ൻറെ കാര്യത്തിൽ ഇടപെടാൻ വരരുത് എന്ന്. " ഞാൻ ദേഷ്യപെട്ടു ഓൾക് നേരെ ഒരു ചീറ്റ പുലിയെ പോലെ ചെന്ന്. ഞാൻ ആ പേപ്പർ എല്ലാം എടുത്തു കാബോർഡിൽ വെച്ചിട്ട് അവിടുന്ന് ഇറങ്ങി പോയി. അവളോട്‌ തോന്നിയ ചെറിയ ഇഷ്ടം ആ ഒറ്റ നിമിഷം കൊണ്ട് വല്യ വെറുപ്പായി മാറി. അന്ന് രാത്രി ഒത്തിരി ഇരുട്ടി ആണ് ഞാൻ വീട്ടിൽ ചെന്നത്. നല്ല മഴ ഉണ്ടാരുന്നു നനഞ്ഞു കുളിച്ചു ആണ് കേറി ചെന്നത്. റൂമിൽ ചെന്നപ്പോൾ അവൾ സോഫയിൽ കിടന്നു ഉറങ്ങുന്നു. ൻറെ നാലു വിരലുകൾ ആ വെളുത്ത കവിളിൽ നല്ലോണം പതിഞ്ഞതു എനിക്ക് വെക്തമായി കാണാമായിരുന്നു. ഞാൻ ഡ്രസ്സ്‌ മാറി ബെഡിൽ കിടന്നു. മഴ നനഞ്ഞതു കൊണ്ടാകാം ചെറിയ ജലദോഷം ഉണ്ടാരുന്നു. എന്തൊക്കെയോ ആലോചിച്ചു ഇരുന്നു എപ്പോൾ ഉറങ്ങി എന്നറിയില്ല. രാവിലെ നല്ല പനി ഉണ്ടാരുന്നു കണ്ണ് പോലും തുറക്കാൻ പറ്റാത്ത അവസ്ഥ ആയിരുന്നു.. പുതച്ചു മൂടി ബെഡിൽ തന്നെ കിടന്നു. പെട്ടെന്ന് ഒരു തണുത്ത കൈ എൻ്റെ നെറ്റിയിൽ പതിഞ്ഞു. ൻറെ ഉള്ളിലെ ചൂട് കൊണ്ടാകാം ആ തണുപ്പ് എനിക്ക് വല്ലാത്തൊരു സുഖം ആയിരുന്നു. ഞാൻ പതിയെ കണ്ണുകൾ തുറക്കാൻ ശ്രെമിച്ചു അവൾ ആണെന്ന് എനിക്ക് മനസിലായി. പെട്ടെന്ന് അവൾ ഒരു തുണി നനച്ചു എൻ്റെ നെറ്റിയിൽ നനച്ചിട്ട്. വിക്സ് എൻ്റെ മൂക്കിലും തൊണ്ടയിലും പുരട്ടി തന്നു. ഞാൻ അവളെ തല്ലി, വഴക്ക് പറഞ്ഞു എന്നിട്ടും അവൾ എനിക്ക് വേണ്ടി എന്തൊക്കെയോ ചെയ്യുന്നുണ്ടാരുന്നു. എന്തോ എനിക്ക് വല്യ അത്ഭുതം ആണ് തോന്നിയത്. വേറെ വല്ല പെണ്ണുങ്ങൾ ആരുന്നേൽ തിരിഞ്ഞു പോലും നോക്കില്ലാരുന്നു. അവൾ കുറച്ചു കഴിഞ്ഞു എനിക്ക് ഒരു ചുക്ക് കാപ്പി കൊണ്ട് തന്ന. അതും കുടിച്ചു ഒന്നു മയങ്ങി എഴുനേറ്റപ്പോൾ സമയം 12 കയിഞ്ഞു. അല്പം ആശ്വാസം തോന്നിയപ്പോൾ എഴുനേറ്റു ഇരുന്നു. അപ്പോളേക്കും അവൾ എനിക്ക് ഉള്ള കഞ്ഞിയുമായി എത്തി. ഇന്നലെ നടന്ന സംഭവത്തിന്റെ ഒരു ചെറു ഭാവം പോലും അവളുടെ മുഖത്തു ഇല്ലാരുന്നു. "ആഹാ..... എഴുന്നേറ്റോ..... " ഇപ്പോൾ എങ്ങനാ പനി കുറവുണ്ടോ..... എന്നും പറഞ്ഞു അവൾ ൻറെ നെറ്റിയിൽ തൊട്ട് നോക്കി. ഈ കഞ്ഞി കൂടി കുടിക്കു അപ്പോൾ എല്ലാം മാറും. എനിക്ക് അവളോട് ഉള്ള ദേഷ്യം കുറഞ്ഞു എങ്കിലും ദേഷ്യം ഉണ്ടായിരുന്നു. നിന്നോട് പറഞ്ഞതല്ലേ എൻ്റെ കാര്യത്തിൽ ഇടപെടേണ്ടന്ന്, എൻ്റെ കാര്യം ഞാൻ നോക്കി കൊള്ളാം . ഞാൻ അല്പം ഗൗരവത്തിൽ പറഞ്ഞു. " ഓ..... വല്യ ജാട കാണിക്കണ്ട മര്യാദക്ക് ഇത് കുടിച്ചോ........" എനിക്ക് ഒരുപാട് സംസാരിക്കാൻ വയ്യാഞ്ഞത് കൊണ്ട് കൂടുതൽ വാക്ക് തർക്കം ഇണ്ടാക്കാൻ നിന്നില്ല ആ കഞ്ഞി കുടിച്ചു, പോരാത്തതിന് നല്ല വിശപ്പ് ഉണ്ടാരുന്നു. ഇന്നലത്തെ ദേഷ്യത്തിന് ഒന്നും കഴിച്ചില്ലാരുന്ന്. പെട്ടെന്നാണ് ഞാൻ ഇക്കാന്ന് ഉള്ള വിളികേട്ടത്. ഇക്കാ..... ................... തുടരും........ ഷെഫി ഫൈസൽ 😍 ഓത്ത് പള്ളിയിലെ പ്രണയം 😍 Part 8 ഇക്കാ.......... ഞാൻ നോക്കുമ്പോൾ അവൾ നിറകണ്ണുകളോട് കൂടി എൻ്റെ കയ്യിൽ പിടിച്ചിരിക്കുന്നു . ഇക്കാ....... സോറി.... ഞാൻ ഓർത്തു അതെല്ലാം വേണ്ടാത്തത് ആയിരിക്കും എന്ന് അതാ ഞാൻ.... സോറി...., അവളുടെ കണ്ണീർ തുള്ളി എൻ്റെ കൈകളിൽ പതിഞ്ഞു. എന്തോ എനിക്ക് ഒന്നും തിരിച്ചു പറയാൻ പറ്റിയില്ല. ഞാൻ ഒന്നും മിണ്ടാതെ എഴുന്നേറ്റ് ബാൽക്കണിയിലേക്ക് പോയി. ഞാൻ അവളെ തല്ലി., വഴക്ക് പറഞ്ഞു എന്നിട്ടും എന്നോട് മാപ്പ് ചോദിക്കുന്നു. അവളെ തല്ലണ്ടാരുന്നു, അതിൽ എന്താണ് എന്ന് അവൾക്കു അറിയില്ലാരുന്നല്ലോ. ഒന്നും വേണ്ടാരുന്നു...... അവളെ പറ്റി ഓരോന്ന് ആലോചിച്ചു ഇരിക്കാരുന്നു, അപ്പോളാണ് ഉപ്പ വന്നത്. ഫൈസി....... അന്റെ പനിക്ക് കുറവുണ്ടോ..., ആ ഉപ്പ ആശ്വാസം ഉണ്ട്. അന്നോട് ഒരു പ്രധാന കാര്യം പറയാനാ ഉപ്പ വന്നേ.... ... ഇയ്യ് ഇനി ഗൾഫിലേക്ക് ഒന്നും പോകണ്ട. നാട്ടിലെ ബിസിനെസ്സ് ഒക്കെ നോക്കി നടത്തു. സത്യത്തിൽ ഞാൻ ഗൾഫിൽ പോയത് ഒരു വല്യ മുറിവ് മറക്കാൻ വേണ്ടി ആയിരുന്നു. അതിനെ പറ്റി ആലോചിക്കുമ്പോൾ ഇന്നും ഹൃദയം പൊട്ടുന്ന പോലെ....., "ഫൈസി..... നീ എന്താ ഒന്നും പറയാത്തത്. അപ്പോൾ ആണ് ചിന്തയിൽ നിന്ന് ഉണർന്നത്. " അത് ഉപ്പ........ ". ഫൈസി......... ഇയ്യ് പനി ഒക്കെ മാറിയിട്ട് ഓഫീസിൽ പോയ മതി. ഞാൻ വിളിച്ചു പറഞ്ഞോളാം. ഇനി ഉപ്പ ഒന്നു വിശ്രമിക്കട്ടെ..... ഉപ്പ ഒരു ചിരി പാസ്സാക്കി അങ്ങ് പോയി. അന്ന് പുറത്തോട്ടു ഒന്നും പോയില്ല. വീട്ടിൽ തന്നെ ആയിരുന്നു. കുറെ നേരം റൂമിൽ ഇരുന്നു ബോർ അടിച്ചപ്പോൾ താഴോട്ട് പോകാം എന്ന് കരുതി റൂമിന്റെ ഡോർ തുറന്നതും ടിപ്പറും ബസും കൂട്ടി ഇടിച്ചതു പോലെ അവളും നാനും തമ്മിൽ ഒന്നു കൂട്ടി ഇടിച്ചു. നിങ്ങൾ കരുതും അവൾ വീഴാൻ പോകുമ്പോൾ ഞാൻ കേറി അവളെ പിടിച്ചു, കണ്ണിൽ കണ്ണിൽ കുറെ നേരം ഈ സിനിമയിലും മറ്റും കാണുന്ന പോലെ ബാക്ക്ഗ്രൗണ്ടിൽ റൊമാന്റിക് പാട്ടൊക്കെ ഇട്ടു ഇങ്ങനെ നില്കും എന്ന്. പക്ഷെ അങ്ങനൊന്നുമല്ല സംഭവിച്ചത്. ഞങ്ങൾ തമ്മിൽ കൂട്ടി ഇടിച്ചപ്പോൾ അവൾ വീഴാൻ പോയി ഞാൻ പിടിക്കാൻ ശ്രെമിച്ചു എങ്കിലും നടന്നില്ല. അവൾ വീണു, വീണ വഴിക്ക് അവളുടെ കാൽ ഒന്നു ഉളുക്കി. പെട്ടെന്ന് ഉണ്ടായ അറ്റാക്ക് ആയതു കൊണ്ട് ആദ്യം ദേഷ്യം വന്നു. എവിടെ നോക്കിയാടി നടക്കുന്നെ.... നിനക്ക് എന്താ കണ്ണില്ലേ....... മാനത്ത് നോക്കിയാണോ നടക്കുന്നതു. അവളൊന്നും മിണ്ടിയില്ല കാലിൽ പിടിച്ചു തിരുമ്മിണ്ണ്ടാരുന്നു. നല്ല വേദന കാണും അല്ലെങ്കിൽ തിരിച്ചു എന്തേലും പറയണ ആളാണ്. കണ്ടപ്പോൾ എനിക്ക് സങ്കടം തോന്നി. എങ്കിലും ഞാൻ അല്പം ഗൗരവത്തിൽ ചോയ്ച്ചു എന്തേലും പറ്റിയോ.... വേദന ഉണ്ടോ.... എവിടെ നോക്കട്ടെ.... അവൾ എന്നെ ഈ ഭീകര ജീവിയെ നോക്കുന്ന പോലെ നോക്കി. എന്താടി..... ഞാൻ ദേഷ്യത്തോടെ ചോയിച്ചു. അല്ല ഇക്കാ ഇങ്ങൾ എന്നെ തട്ടിയിട്ടതും പോരാഞ്ഞിട്ട് ആദ്യം വഴക്ക് പറഞ്ഞു ഇപ്പോൾ വല്ലോം പറ്റിയോന്ന് ചോയ്ക്കുന്. ഇക്കാനെ എനിക്ക് മനസിലാകുന്നേ ഇല്ല. ഓഹോ..... ഇപ്പോൾ മനസിലാക്കി തരാം എന്നും പറഞ്ഞു ഞാൻ ഓൾടെ കാലിൽ പിടിച്ചു ഒന്ന് വലിച്ചു. ഞാൻ കരുതി ഉളുക്കിയതലേ മാറും എന്ന്. പക്ഷെ ഓൾടെ കൂവൽ കേട്ടപ്പോൾ എനിക്ക് മനസിലായി സംഗതി സീൻ ആയെന്നു. ഉമ്മയും ഉപ്പയും എല്ലാം എൻ്റെ ആ ഒറ്റ വലിയിൽ ഓൾടെ അടുത്ത എത്തി. എന്താ മോളെ എന്ത് പറ്റി...... എന്താടാ ഫൈസി...... അത് ഉമ്മാ..... ഒന്ന് വീണു അത്രേ ഉള്ളു. അതിനാണോ മോൾ ഇങ്ങനെ് കൂവിയത്. ഉമ്മാടെ ചോദ്യം കേട്ടപ്പോൾ എനിക്കായി വെപ്രാളം. ആ ഉമ്മാ കൊച്ചു കുട്ടികളെ പോല ഞാൻ പെട്ടെന്ന് പറഞ്ഞുഒപ്പിച്ചു. എന്നിട്ട് ഓൾടെ മുഖത്തു നോക്കി ഒന്ന് കളിയാക്കി ചിരിച്ചു. ഞാൻ ഒട്ടും പ്രേതീക്ഷക്കാതെ ഓള് ഉമ്മാനോട് കാര്യം പറഞ്ഞു. വീണത് മാത്രമല്ല ഉമ്മാ ഈ ഇക്കാ എൻ്റെ കാല് പിടിച്ചു തിരിച്ചു അതാ ഞാൻ കൂവിയത്.ഒരു ആവശ്യവും ഇല്ലാരുന്നു വെറുതെ ഓൾടെ കൈയിൽ നിന്ന് ചോയ്ച്ചു വാങ്ങി. ആഹാ..... നീ ഓരോന്ന് ചെയ്ത കൂട്ടിയിട്ട് മോളെ പറയുന്നോ..... എന്നും പറഞ്ഞു ഉപ്പ എന്റെ ചെവി പിടിച്ചു തിരിച്ചു. ഞാൻ നോക്കുമ്പോൾ ഓള് എന്നെ നോക്കി കളിയാക്കി ചിരിക്കുന്ന. ഞാൻ ആയിട്ടു ചോയ്ച്ചു വാങ്ങിയത് കൊണ്ട് മിണ്ടാൻ പോയില്ല. ഉമ്മാ അവളെയും കൂട്ടി റൂമിൽ പോയി. പാവം ഞൊണ്ടി ഞൊണ്ടി നടക്കാ. ഹോസ്പിറ്റലിൽ പോകാൻ വിളിച്ചതാ ഒരുപാട് എന്നാൽ ഓള് വേണ്ടന്ന് പറഞ്ഞു ഇരുന്നു. ഉമ്മാ വെള്ളം ചൂടാക്കി ഒക്കെ കൊടുത്തു. കുറെ നേരത്തേക്ക് ഞാൻ ആ ഭാഗത്തേക്ക്‌ പോയതേ ഇല്ല. രാത്രി ആയപ്പോൾ ഞാൻ റൂമിലേക്ക്‌ ചെന്ന് നോക്കിയപ്പോൾ ഓള് കഷ്ടപ്പെട്ട് നടക്കാൻ ശ്രെമിക്കുന്ന്. കാലിൽ നല്ല നീര് ഉണ്ടാരുന്നു. എവിടെക്കാ എഴുനേറ്റു പോകുന്നെ.... നിനക്ക് നടക്കാൻ വയ്യാന്നു അറിയാല്ലോ.'' ഓഹോ...... എന്നെ തള്ളി ഇട്ടിട്ടു പറയണ കേട്ടില്ലേ........'' "ഓഹ്.... മര്യാദക്ക് അവിടെ കിടന്നോ ഇല്ലേ തൂക്കി എടുത്തു കിടത്തും. എനിക്ക് ബാത്‌റൂമിൽ ഒന്ന് പോകണം. ങേ... അതാരുന്നോ..... ഞാൻ ഒന്ന് ചെറുതായിട്ട് ചമ്മി. ഞാൻ സഹായിക്കാണോ. ഓളോട് ചോയ്ച്ചു. " വേണ്ട..... " അവൾ ഞൊണ്ടി നടക്കാൻ തുടങ്ങി പെട്ടെന്ന് ഓള് വീഴാൻ പോയതും ഞാൻ ഓടിച്ചെന്നു പിടിച്ചതും ഒന്നിച് ആയിരുന്നു..... തുടരും...... ഷെഫി ഫൈസൽ. 😍 ഓത്ത് പള്ളിയിലെ പ്രണയം 😍 part 9 ഡീ...... ഞാൻ നിന്നോട് ചോയ്ച്ചതല്ലേ സഹായിക്കണോന്ന്. അപ്പോൾ നിനക്ക് ഒടുക്കത്തെ ജാട. ഇപ്പോൾവീണിരുന്നെങ്കിലോ, അതും കൂടി എൻ്റെ തലയിൽ ആയേനെ... അവൾ ഒന്നും മിണ്ടിയില്ല എന്നെ തന്നെ നോക്കി നില്കാരുന്നു. ഡീ.... നീ എന്ത് സ്വപ്നം കാണാ......, " ങേ.... ഒന്നുല്ല ഇക്കാ..... ഞാൻ പൊക്കോളാം. ഓ... എന്നിട്ട് വേണം എവിടേലും വീഴാൻ. "ഓ.... ഇല്ല ഞാൻ സൂക്ഷിച്ചു നടന്നോളാം "എന്നും പറഞ്ഞു ഓള് വീണ്ടും പിച്ച വെക്കാൻ തുടങ്ങി. അത് കണ്ടപ്പോൾ എനിക്ക് സത്യത്തിൽ ദേഷ്യം ആണ് വന്നത്. പിന്നെ ഒന്നും നോക്കിയില്ല ഞാൻ ചെന്ന് ഓളെ എൻ്റെ കയ്യിൽ എടുത്തു പൊക്കി. പെട്ടെന്ന് ആയതു കൊണ്ട് അവൾ ഞെട്ടി പോയി. "വിട് ഇക്കാ.. ഞാൻ നടന്നോളാ.... താഴ ഇറക്ക." 'ഡീ മിണ്ടാതെ ഇരുന്നോണം, ഇല്ലേ താഴേക്ക് ഇടും'. പിന്നെ ഒന്നും മിണ്ടില്ല. "നീ എന്തോന്നാടി കരിങ്കൽ ആണോ തിന്നുന്നത്, എന്ത് ഭാരം ആണ്." ഞാൻ ഓളെ ചുമ്മാ ചൂടാക്കാൻ പറഞ്ഞു. പക്ഷെ ഓൾ ഒന്നും പറഞ്ഞില്ല. എന്നെ ഇങ്ങനെ സൂക്ഷിച്ചു നോക്കി കൊണ്ടേ ഇരുന്നു..ഇവള്ക്ക് എന്ത് പറ്റി വീണ വഴിക്ക് കിളി പോയോ......, "ഡീ..... നിനക്ക് നിലത്തു ഇറങ്ങാൻ പ്ലാൻ ഒന്നുമില്ലേ."..., പെട്ടെന്ന് ഞെട്ടി ഉണർന്നത് പോലെ അവൾ ഒരു വളിഞ്ഞ ചിരി തന്നിട്ട് പതിയെ താഴെ ഇറങ്ങി. രണ്ടു മൂന്നു ദിവസം കൊണ്ട് ഓൾടെ കാല് ശെരിയായി. പയർ പോലെ പുള്ളിക്കാരി ഇപ്പോൾ ഓടി നടക്കുന്നണ്ട്. പിന്നെ ഞാൻ നാട്ടിൽ തന്നെ നില്കാൻ തീരുമാനിച്ചു. @@@@@@@@@@@@@@@@@@@ "ഡീ..... ഞാൻ വൈകിട്ട് ഓഫീസിൽ നിന്ന് വരുമ്പോൾ ഒരുങ്ങി നിന്നോ." 'എവിടെക്കാ ഇക്കാ പോകുന്നെ. " ദുബൈക്ക് ". എന്തെ മാഡത്തിനു വല്ല ബുദ്ധിമുട്ട് ഉണ്ടോ." ' ഇക്കാ രാവിലെ തന്നെ തമാശ തുടങ്ങിയല്ലോ'. "ഡീ പോത്തേ.... നിന്റെ വീട്ടിലേക് പോകാൻ ആണ്. "സത്യം ". ഓ.... അല്ല കള്ളം. ഞാൻ അവളുടെ കണ്ണിൽ വല്ലാത്ത ഒരു സന്തോഷം കണ്ടു. കല്യാണം കയ്ഞ്ഞു ഇത് വരെ അവൾ വീട്ടിലേക്കു പോയില്ലല്ലോ. ഞാൻ ഉപ്പാനോട് സലാം പറഞ്ഞു ഇറങ്ങി.വൈകിട്ട് നേരത്തെ ഓഫീസിൽ നിന്ന് വന്നു. ഓൾടെ വീട്ടിലേക്കു പോകാൻ ഇറങ്ങി. അവൾ നല്ല സന്തോഷത്തിൽ ആയിരുന്നു. അവളോട്‌ എനിക്ക് ഇഷ്ടം തോന്നി തുടങ്ങിയോന്ന് ഒരു സംശയം..... , അങ്ങനെ അവളുടെ വീട്ടിൽ ചെന്ന്. എനിക്ക് ആണേൽ അവിടെ ആരോടും വല്യ അടുപ്പം ഒന്നുമില്ല. കാറിൽ നിന്ന് ഇറങ്ങിയ പാടെ അവൾ ഓടി ചാടി ഓൾടെ ഉമ്മാടെ അടുത്തോട്ടു പോയി എന്നെ ഒന്ന് മൈൻഡ് പോലും ചെയ്തില്ല. ഞാൻ എന്ത് ചെയ്യണം എന്നറിയാതെ കാറിനു അടുത്ത തന്നെ നിന്ന്. അപ്പോൾ ആണ് ഓൾടെ മൂത്തപ്പാ എൻ്റെ അടുത്ത വന്നത്. 'അസ്സലാമുഅലൈകും .... "വ അലൈകുമുസ്സലാം". എന്താ മോനെ ഇവിടെ തന്നെ നിന്നത് അകത്തോട്ടു വാ.... . ഓൾടെ വീട്ടുകാരെ എനിക്ക് ഒരുപാട് ഇഷ്ടായി. എല്ലാരോടും നല്ല കൂട്ടായി പ്രേതെകിച്ചു ഓൾടെ ഉമ്മയും ആയിട്ടു. ആദ്യത്തെ മടി മാത്രമേ ഉണ്ടാരുന്നുള്ളൂ.... പിന്നെ നല്ല കത്തി ആരുന്നു. ഭക്ഷണം കഴിക്കാൻ വേണ്ടി ഓൾടെ ഉമ്മാ വിളിച്ചു. ഞങ്ങൾ ഒന്നിച്ചാണ് ഭക്ഷണം കഴിക്കാൻ ഇരുന്നതു. അവൾക്കു വല്ലാത്ത മാറ്റം വന്ന പോലെ. എനിക്ക് ഭക്ഷണം വിളമ്പി തരുന്ന, കഴിക്കാൻ നിർബന്ധിക്കുന്നു. വല്ലാത്ത സ്നേഹ പ്രകടനം. പെട്ടെന്ന് ഓൾടെ കൈ തട്ടി വെള്ളം എൻ്റെ മേത്തു വീണു. എൻ്റെ ഷർട്ട്‌ മൊത്തം നനഞ്ഞു. ഓള് ചാടി എഴുനേറ്റു. "അള്ളോഹ് സോറി ഇക്കാ..... ഞാൻ ശ്രെദ്ധിച്ചില്ലാ. സോറി........" , 'ആ സാരല്ല വിട്ടേക്ക് കൊഴപ്പം ഇല്ല എന്നും പറഞ്ഞു ഞാൻ അവിടുന്ന് എഴുനേറ്റു. "റംസി... നീ ചെന്ന് വേറെ ഷർട്ട്‌ എടുത്തു കൊടുക്കു ചെല്ല്." ഓൾടെ ഉമ്മ പറഞ്ഞത് കേട്ടു ഓൾടെ റൂമിലോട്ടു പോയി. ചെറുത് ആണെങ്കിലും നല്ല ഭംഗി ഉള്ള മുറി. "ഇക്കാ ഇവിടെ നിൽക്ക ഞാൻ ഇപ്പോൾ വരാം എന്നും പറഞ്ഞു ഓള് പോയി". ആകെ നനഞ്ഞു വൃത്തികേടായതു കൊണ്ട് ഞാൻ ആ ഷർട്ട്‌ അഴിച്ചു മാറ്റി അപ്പോളാണ് ഓൾടെ എൻട്രി. "അയ്യേ..... കൂ..... "ഞാൻ നോക്കുമ്പോൾ ഓള് നിന്ന് കളിയാക്കുന്നു. ഞാൻ പെട്ടെന്ന് ആ ഷർട്ട്‌ കൊണ്ട് മേല് മറക്കാൻ നോക്കി. "എടി..... നിനക്ക് ഒന്ന് മുട്ടിയിട്ട് കേറാൻ മേലെ.... "പിന്നെ..... ഇതെന്റെ മുറി ആണ്. അതുമല്ല മുട്ടിയിട്ട് കേറാൻ ഇതെന്താ സർക്കാർ ഓഫീസ് ആണോ". "ശേ....... നീ ഒന്ന് പുറത്ത പോക്കേ .... " 'അയ്യേ...... ഇക്കാക്ക നാണം വരുന്നോ'. "നിനക്ക് ഞാൻ കാണിച്ചു തരാടി". അയ്യേ..... എനിക്ക ഒന്നും കാണണ്ട". എനിക്ക് ദേഷ്യം വന്നു. നീ ഒന്ന ഇറങ്ങുന്നുണ്ടോ... അതോ ഞാൻ പിടിച്ചു ഇറക്കണോ. ഞാൻ ദേഷ്യത്തോടെ പറഞ്ഞു. " വേണ്ട "ഞാൻ പൊക്കോളാം എന്ന് പറഞ്ഞു പോകാൻ തുടങ്ങി. ഡീ...... ആ ഷർട്ട്‌ തന്നിട്ട് പോ..... തുടരും........ ഷെഫി ഫൈസൽ. 😍 ഓത്ത് പള്ളിയിലെ പ്രണയം 😍 part 10 അവൾ ഷർട്ട്‌ തരാനായി എൻ്റെ അടുത്ത വന്നതും ഞാൻ അവളെ എന്നിലേക്ക്‌ വലിച്ചു അടുപ്പിച്ചു. എന്റെ കയ്യിൽ നിന്ന് രക്ഷ പെടാൻ പുള്ളികാരി നാലോണം ശ്രെമിക്കണ്ട്. പക്ഷെ ഞാൻ അവൾക്കു ചുറ്റും ഒരു വലയം തീർത്തിരുന്നു. "നീ എന്താ പറഞ്ഞത് എനിക്ക് നാണം വരുന്നുണ്ടോ എന്നല്ലേ. എന്നിട്ട് ഇപ്പോൾ ആർക്കാ നാണം വരുന്നത്. അപ്പോളേക്കും അവളുടെ മുഖം നാണത്താൽ ചുവന്ന തുടുത്തിരുന്നു. പെട്ടെന്ന് ആണ് അവളെ ഉമ്മ വിളിച്ചത്. റംസി....... പെട്ടെന്ന് ഞാൻ കൈ വിട്ടു. ഒരു മിന്നൽ പോണ പോലെ ഓള് സ്ഥലം വിട്ടു. ഞാൻ ഓളെ മുറി ഒക്കെ ഒന്ന് നോക്കാരുന്നു. പെട്ടെന്നായിരുന്നു അതെന്റെ ശ്രെദ്ധയിൽ പെട്ടത്. നല്ല വർണ കടലാസിൽ പൊതിഞ്ഞ ഒരു പുസ്തകം. അത് കണ്ടപ്പോൾ തന്നെ എനിക്ക് വല്ലാത്തൊരു ആകാംഷ ആയിരുന്നു. എന്തായിരിക്കും അതിൽ. ഞാൻ അത് പതിയെ തുറന്നു. ആദ്യ താളിൽ മനോഹരമായ അക്ഷരത്തിൽ നിറങ്ങൾ കൊണ്ട് എഴുതിയിരിക്കുന്നു.. ******"ഓത്ത് പള്ളിയിലെ പ്രണയം "***** ആ പേര് കണ്ടപ്പോൾ തന്നെ വല്ലാത്ത ഒരു ആകാംഷ ആയിരുന്നു എനിക്ക്. എൻ്റെ കണ്ണുകൾ അടുത്ത താളിലേക്ക് കണ്ണോടിച്ചു. മനോഹരമായ അക്ഷരങ്ങൾ ആയിരുന്നു അതിൽ. ഞാൻ ദൃതിയിൽ വായിക്കാൻ തുടങ്ങി. നിനക്കായ്‌..... എന്ന് തുടക്കം കുറിച്ച് കൊണ്ട് ആരെയോ പറ്റി നല്ല കാര്യമായി എഴുതിയിരിക്കുന്നു. ഏതോ ഒരുത്തൻറെ ഓർമ്മകൾ ആണ് എന്ന് എനിക്ക് വായിച്ചു തുടങ്ങിയപ്പോൾ മനസിലായി. തുറന്നപ്പോൾ ഉണ്ടായിരുന്ന ആകാംഷ അതോടെ നിലച്ചു. അവളോട്‌ തോന്നിയ സ്നേഹം അതോടെ ഇല്ലാതാകാൻ തുടങ്ങി. ആദ്യ പേജ് വായിച്ചപ്പോൾ തന്നെ എനിക്ക് വയറു നിറഞ്ഞതു കൊണ്ട് വായന നിർത്തി. പെട്ടെന്ന് ആണ് അവൾ കേറി വന്നത്.ഓൾ കാണരുത് എന്ന് കരുതി ആ ബുക്കി പെട്ടെന്ന് എൻ്റെ ബാഗിന്റെ സൈഡിലേക്ക് ഇട്ടു. ഒന്നും മിണ്ടാതെ ഞാൻ കട്ടിലിൽ കിടന്നു. അവൾ എന്നെ ഇക്കാന്ന് വിളിക്കുന്നണ്ടാരുന്നു. പക്ഷെ അതൊന്നും കേൾക്കാത്ത പോലെ ഞാൻ ചിന്തയിൽ മുഴുകി ഇരിക്കാരുന്നു. എന്നാലും ആരായിരിക്കും അത്. ഇവൾ ആളു മോശം അല്ലല്ലോ. മനസ്സിൽ ഒന്നു പുറത്തു കാണിക്കുന്ന മറ്റൊന്നു. ഏതാ ആ അലവലാതി. ഇവള്ക്ക് ഇങ്ങനൊക്കെ ചെയ്യാൻ കഴിയോ... എനിക്ക് എന്തോ വിശ്വസിക്കാൻ ബുദ്ധിമുട്ട് ആയിരുന്നു..... കുറെ ആലോചിച്ചു എപ്പോളോ ഉറങ്ങി പോയി. രാവിലെ തന്നെ അവിടുന്ന് ഇറങ്ങി. ഓഫീസിൽ പോകണം ഒരുപാട് വർക്ക്‌ ഉണ്ടെന്നു പറഞ്ഞു ഞങ്ങൾ അവിടുന്ന് തിരിച്ചു. വരുന്ന വഴിയിൽ അവളോട്‌ എനിക്ക്ചോദിക്കണം എന്നുണ്ടായിരന്നു. പക്ഷെ ഞാൻ ഒന്നും മിണ്ടിയില്ല. അവളെ വീട്ടിൽ ആക്കി നേരെ ഞാൻ ഓഫീസിൽ പോയി. അവിടെ ഇരുന്നിട്ട് ഒരു സമാദാനവും ഉണ്ടായിരുന്നില്ല. ചിന്ത മുഴുവൻ ആ ഒരാളിൽ ആയിരുന്നു. അന്ന് ഒരുപാട് വൈകി ആണ് ഞാൻ വീട്ടിൽ ചെന്നത്. ഉമ്മറത്തു തന്നെ ഉമ്മയും ഓളും ഉണ്ടാരുന്നു. എന്താ ഫൈസി ഇയ്യ് വൈകിയെ... ഞാൻ ഒന്നുല്ലാന്ന് മറുപടി നൽകി റൂമിലോട്ടു പോയി. കുറച്ചു കയ്ഞ്ഞു ഓള് എൻ്റെ റൂമിലേക്ക്‌ വന്നു." ഇക്കാ.... ഇങ്ങള് ഫുഡ് കയ്ച്ചോ. ഇല്ലേ... ഞാൻ എടുത്തു വെക്കാം വന്നു കഴിക്ക." "എനിക്ക് വേണ്ട, നീ ആരാ എന്നെ തീറ്റിക്കാൻ ... നിന്നോട് ഞാൻ പറഞ്ഞത് അല്ലെ എൻ്റെ കാര്യത്തിൽ ഇടപെടരുത് എന്ന്. പിന്നെ എന്തിനാ ഈ പ്രകടനം ഒക്കെ ആരെ കാണിക്കാൻ വേണ്ടിയാ..... എൻ്റെ വായിൽ തോന്നിയതു ഒക്കെ വിളിച്ചു പറഞ്ഞു. എന്തോ എൻ്റെ മനസിൽ അത് കിടക്കുന്നതു കൊണ്ടാകാം. ഓളോട് എനിക്ക് വല്ലാത്ത ദേഷ്യം തോന്നി.. ഒരക്ഷരം മിണ്ടാതെ അവൾ ആ സോഫയിൽ പോയി കിടന്നു. ഇടക്ക് ഒക്കെ ഒരു തേങ്ങൽ കേൾക്കാമായിരുന്നു. അതിനു ഒരു മൈൻഡ് വെക്കാതെ ഞാൻ മാറി കിടന്നു ഉറങ്ങി. രണ്ടു മൂന്ന് ദിവസങ്ങൾ കയ്ഞ്ഞു. ഞങ്ങൾക്ക് ഇടയിൽ അകൽച്ച ഉണ്ടാകാൻ തുടങ്ങി.പരസ്പരം മിണ്ടുന്നതു പോലും അപൂർവം ആയി മാറി. ഞങ്ങളുടെ ഈ മാറ്റം വീട്ടിൽ എല്ലാർക്കും മനസിലായി. ഉപ്പ എന്നോട് ഇതിനെ പറ്റി ചോയ്ക്ക്യാൻ പോലും വന്നു. ഓരോന്ന് പറഞ്ഞു ഞാൻ ഒഴിവായി. പക്ഷെ ഇപ്പോളും ഞാൻ ആ ആളെ പറ്റി തന്നെ ആയിരുന്നു ആലോചന. പെട്ടെന്ന് ആണ് എനിക്ക് ആ ഓർമ വന്നത്. തുടരും ......... ഷെഫി ഫൈസൽ
25k views
9 days ago
Share on other apps
Facebook
WhatsApp
Copy Link
Delete
Embed
I want to report this post because this post is...
Embed Post