🔥രാവണ പ്രണയം🔥 💘Unpredictable mad love💘 Part-27 അമീന......📝 💕💕💕💕💕💕💕💕💕💕💕💕💕💕💕💕 അവിടെ എത്തിയതും.... മ്മള് കതക് തുറന്നു അകത്തോട്ടു കയറിയതും........ കണ്ടത് ദേഷ്യത്തിൽ നിൽക്കുന്ന അമൻ ഡോക്ടറെ ആയിരുന്നു........ മ്മള് ആളോടായി എന്തെങ്കിലും പറയും മുൻപേ........ആള് കലിപ്പിൽ മ്മളിലേക് നടന്നടുത്തിരുന്നു........ മ്മളിലേക് അടുത്തോണ്ട് പറഞ്ഞു....... "ഷഹല.....എന്തായിരുന്നു നിനക്ക് ഇത്രമാത്രം പണി........ ഒരു കാര്യം ഏൽപ്പിച്ചാൽ ഉത്തരവാദ്യത്തോടെ ചെയ്യാൻ ആദ്യം പഠിക്കണം.... അതെങ്ങനെയാ എന്തെങ്കിലും കാര്യം പറയാൻ വരുമ്പോ ഓടാൻ അല്ലെ തനിക്ക് അറിയൂ.......... നിന്റെ ആ ഒരു പ്രവർത്തി കൊണ്ട് മ്മക്ക് ഇന്ന് ഇമ്പോര്ടന്റ്റ്‌ ആയ കാര്യത്തിൽ ആണ് ലാഗ് വന്നത്......." "സോറി സാർ മ്മള്....." "മറന്ന് പോയെന്നല്ലേ........ആദ്യം പറയുന്ന കാര്യം കേൾക്കാനുള്ള മനസ് വേണം........ഈ മറവി കൊണ്ടാണ് ഇവിടെ തുടരാൻ ഉദ്ദേശിക്കുന്നതെങ്കിൽ നി ഒരുപാട് ബുദ്ധിമുട്ടും...... സൊ.......ഈ മറവി മ്മള് മാറ്റിത്തരാം........ ഇനി മറന്ന് പോകാതിരിക്കാനും മ്മളെ കാണുമ്പോൾ ഉള്ള ഈ ഓട്ടo നിർത്താനുള്ളത് മ്മള് തരാം....... ഇങ്ങട് വാടി ......." ന്ന് ആള് ദേഷ്യത്തോടെ പറഞ്ഞതും...... മ്മള് ഒന്ന് ഞെട്ടിക്കൊണ്ട് പതിയെ ആളിലേക് നടന്നടുത്തു.... മിക്കവാറും മ്മക്ക് ഒരു അടിപൊട്ടും...... ന്റെ പടച്ചോനെ... ന്നൊക്കെ ആലോചിച്ചു ആളെ അടുത്തെത്തിയതും........ മ്മളെ പോലും ഞെട്ടിച്ചു കൊണ്ട് ആള് മ്മടെ കയ്യിൽ പിടിച് വലിച്ചോണ്ട് ആളിലേക് ചേർത്ത് നിർത്തിയതും........അതിന് പുറകെയായി മ്മടെ കവിളിലായി ആളുടെ അധരം പതിഞ്ഞതും ഒരുമിച്ചായിരുന്നു...... ആൾടെ പെട്ടന്നുള്ള അറ്റാക്കിൽ മ്മള് ഷോക്ക് അടിച്ചു നിന്നു പോയി....... അപ്പോൾ തന്നെ ആള് മ്മളിൽ നിന്ന് വിട്ടു നിന്നോണ്ട് കലിപ്പ് വിടാതെ പറഞ്ഞു..... "ഇനി എങ്ങാനും ഇതുപോലെ ആവർത്തിച്ചാൽ മ്മളിൽ നിന്ന് കിട്ടുന്നത് ഇതിലും വലുതായിരിക്കും....... മനസിലായോ........ അന്തം വിട്ടു നിക്കാതെ പോയി അതെല്ലാം ആഡ് ചെയ്യടി......" ന്ന് ആള് ഒച്ചയെടുത്തതും...... മ്മള് ഞെട്ടിക്കൊണ്ട് ആളെ ഒന്ന് നോക്കുക കൂടെ ചെയ്യാതെ ഓടി ആ റൂമിലായി മ്മൾക് വേണ്ടി സെറ്റ് ചെയ്ത മ്മടെ ചെയറിൽ പോയി ഇരുന്നോണ്ട് കമ്പ്യൂട്ടർ ഓൺ ചെയ്തു പണി തുടങ്ങി..... ഇപ്പോഴും ആൾ ചെയ്ത പ്രവർത്തിയുടെ ഷോക്കിൽ ആയതു കൊണ്ടാണെന്ന് തോന്നുന്നു..... മ്മള് ടൈപ്പ് ചെയ്യുന്നതെല്ലാം തെറ്റിപ്പോകുന്നു........ എത്ര ടൈപ്പ് ചെയ്തിട്ട് ഒന്നും ശരിയാകാതെ വന്നതും.......മ്മള് പതിയെ തല ഉയർത്തി നോക്കിയപ്പോൾ കണ്ടത്......... ആളുടെ സീറ്റിലിരുന്ന് കണ്ണിമവെട്ടാതെ നോക്കി ഇരിക്കുന്നതാണ്........ അപ്പോൾ തന്നെ മ്മള് ആളിൽ നിന്ന് നോട്ടം മാറ്റിക്കൊണ്ട് കമ്പ്യൂട്ടറിലേക്ക് തന്നെ മിഴികൾ ഊന്നി ടൈപ്പ് ചെയ്തു കൊണ്ടിരുന്നു........ എന്നിട്ടും മനസ്സ് പറയുന്നത് കേൾക്കാതെ കണ്ണുകൾ ആൾക്ക് നേരെ ഉയർന്നതും.... അപ്പോഴും അതുതന്നെയായിരുന്നു അവസ്ഥ...... അത് കണ്ടതും മ്മള് കാര്യം എന്താണെന്ന് പിരികം പൊക്കി ചോദിച്ചതും......... ആൾ കലിപ്പിൽ........ " നോക്കിനിൽക്കാതെ പറഞ്ഞ പണി ചെയ്യഡി......." ന്ന് പറഞ്ഞതും.......പിന്നെ മറുത്തൊന്നും ചിന്തിക്കാതെ പെട്ടെന്നുതന്നെ ഓരോന്നും ടൈപ്പ് ചെയ്ത് സേവ് ചെയ്തു കൊണ്ടേയിരുന്നു..... രണ്ടുമൂന്നു ഫയൽസ് ആഡ് ചെയ്ത് കഴിഞ്ഞതും........ അടുത്തത് ആഡ് ചെയ്യാൻ വേണ്ടി എന്റെ കൈകൾ മൗസ്ൽ വെച്ചതും......... മ്മടെ കൈകൾക്കു മീതെ മറ്റൊരു സ്പർശനം ഏറ്റതും...... ഞെട്ടി കൊണ്ട് തലയുയർത്തി നോക്കുമ്പോൾ എന്റെ തൊട്ടരികിലായി എന്റെ കാതോട് ചേർന്നുകൊണ്ട് കുനിഞ്ഞു നിൽക്കുന്നുണ്ടായിരുന്നു അമൻ..... അത്രയും അടുത്തു നിൽക്കുന്നത് കൊണ്ട് തന്നെ മ്മടെ ഹൃദയമിടിപ്പ് അകാരണമായി ഉയർന്നു കൊണ്ടിരുന്നു........ ക്രമാതീതമായി ഉയർന്നു പൊങ്ങിയ ഹൃദയത്തെ പാടുപെട്ട് അടക്കി നിർത്തി കൊണ്ട് ഒരുവിധം പറഞ്ഞു..... "ഡോക്ടർ മ്മള് ഒറ്റയ്ക്ക് ചെയ്തോളാം.....മ്മക്ക് ചെയ്യാനറിയാം......." എന്ന് മ്മള് പറഞ്ഞ വാക്കുകളുടെ വിറയിൽ മനസ്സിലാക്കി കൊണ്ട് ഒന്നൂടെ മ്മടെ കയ്യിലായി മുറുകെ പിടിച്ചോണ്ട് തന്നെ ആൾ പറഞ്ഞു....... "നിനക്ക് ഒറ്റയ്ക്ക് ചെയ്യാൻ കഴിയുമെങ്കിലും മ്മള് വെറുതെ വിടാൻ ഉദ്ദേശിക്കുന്നില്ല....... ഇത് മ്മടെ കൈകൾ കൊണ്ട് തന്നെ മുഴുവനാകും........സൊ അടങ്ങി അവിടെയിരി....... " ഇതെന്തോന്ന് സാധനം ആണ്....... ന്നൊക്കെ ചിന്തിച്ചു കൊണ്ട് അപ്പോൾതന്നെ ആളുടെ കൈകൾക്കിടയിൽ നിന്നും മ്മടെ കൈകളെ മോചിപ്പിച്ചു കൊണ്ടു പറഞ്ഞു.... "ഇങ്ങള് തന്നെ ചെയ്തോളൂ.....മ്മള് മാറി തന്നേക്കാം......." ന്ന് പറഞ്ഞുകൊണ്ട് സീറ്റിൽ നിന്നും എണീക്കാൻ നിന്നതും..... പെട്ടെന്ന് തന്നെ മ്മടെ ഷോൾഡറിൽ കൈകൾ വച്ചുകൊണ്ട് ചെയറിലേക് തന്നെ ബലമായി പിടിച്ചിരുത്തി കൊണ്ട് കലിപ്പിൽ പറഞ്ഞു.... "അവിടെ ഇരിക്കടി എങ്ങോട്ടാ പോകുന്നത്........മ്മള് നിന്നെ ഏൽപ്പിച്ച കാര്യം നി ചെയ്തില്ല....... അതുകൊണ്ട് മ്മള് പറയുന്നത് കേട്ട് അടങ്ങി ഇവിടെ ഇരുന്നോണം....... അല്ലെങ്കിൽ മ്മള് നേരത്തെ തന്നതുപോലെ ഒന്നൂടെ തരാനും മടിക്കില്ല......" ന്നൊക്കെ ആൾ പറയുന്നത് കേട്ട് മ്മടെ കണ്ണുകൾ നിറഞ്ഞു വന്നു........... അപ്പോൾ തന്നെ നിറഞ്ഞ കണ്ണാലെ വിതുമ്പൽ അടക്കി കൊണ്ട് പറഞ്ഞു.... "എന്തിനാ മ്മളെ ഇങ്ങനെ ദ്രോഹിക്കുന്നത്.......മ്മള് പറഞ്ഞതല്ലേ ഇതൊന്നും ഇഷ്ടമല്ലന്ന്....... എന്നിട്ടും എന്താ പറഞ്ഞതൊന്നും മനസ്സിലാക്കാത്തത്........മ്മള് നിങ്ങൾക്ക് ചേർന്നവളല്ല എന്ന് എത്രയോ തവണ പറഞ്ഞു......... എന്നിട്ടും മനസ്സിലാകുന്നില്ലെങ്കിൽ മ്മള് എന്താണ് ചെയ്യേണ്ടത്......" ന്ന് മ്മള് നിറഞ്ഞ കണ്ണാലെ പറഞ്ഞതും..... അപ്പോൾ തന്നെ ആൾ ചെയറിന്റെ രണ്ട് കൈയിലും പിടിച്ചു കൊണ്ട് ചെയോറോടെ തിരിച്ചു ആളുടെ നേരെ നിർത്തിക്കൊണ്ട് പറഞ്ഞു...... "നിനക്ക് അറിയാം മ്മളോട് എത്ര പറഞ്ഞാലും മനസ്സിലാകില്ലന്ന്.......പിന്നെയും എന്തിനാ പറഞ്ഞു ബുദ്ധിമുട്ടുന്നേ........ അതുകൊണ്ട് നീയൊന്നും ചെയ്യേണ്ട..... ഇത്ര മാത്രം ചെയ്താൽ മതി....മ്മളെ തിരിച്ച് അങ്ങ് സ്നേഹിക്കുക അത്രയേ ആവശ്യപ്പെടുന്നുള്ളൂ അതിന് നിനക്ക് കഴിയില്ലേ......." "ഇല്ല മ്മക്കൊരിക്കലും കഴിയില്ല.......... പറഞ്ഞതല്ലേ മ്മള് ഒരു അനാഥയായതു കൊണ്ട് ഒരിക്കലും നിങ്ങൾക്ക് ചേർന്നതല്ലന്ന്..... എത്രയോ നല്ല ജീവിതം കിട്ടേണ്ടതാണ്......മ്മള് കാരണം ഇങ്ങളുടെ ജീവിതം ഒന്നുമല്ലാതാക്കി മാറ്റാൻ ആഗ്രഹിക്കുന്നില്ല...... ആദ്യമൊക്കെ ഇഷ്ടമായിരിക്കും......... പിന്നീട് നിങ്ങൾക്ക് മ്മൾക് ഒരു ശല്യം ആയി മാറും...... ഒരു അനാഥയായ ആരെന്നോ എന്തെന്നോ അറിയാത്ത തെരുവിൽ നിന്നും കണ്ടുകിട്ടിയ മ്മളെ പ്പോലെ ഒരുത്തിയെ നിങ്ങളുടെ ജീവിതത്തിലേക്ക് ക്ഷണിച്ചാൽ അത് പിന്നീട് നിങ്ങള്ക്ക് ഒരു ബുദ്ധിമുട്ടായി മാറും......" അത്രയും പറഞ്ഞത് മാത്രമേ ഓർമ്മയുള്ളൂ...... ആൾ കലിപ്പിൽ എണീറ്റ് കൊണ്ട് ഒച്ച എടുത്തു..... "ഷട്ട് അപ്പ്‌..... ഇനി ഒരു വാക്ക് മിണ്ടിയാൽ കരണം പുകയും....... മ്മള് നിന്നെയാണ് സ്നേഹിക്കുന്നത്....... അല്ലാത നിന്റെ പാസ്ററ് അല്ല..... ഒന്നൂടെ കാത് തുറന്നു കേട്ടോ...." ന്ന് പറഞ്ഞോണ്ട് അപ്പോൾ തന്നെ അവളെ അരയിൽ ചുറ്റിപിടിച് കൊണ്ട് ചെയറിൽ നിന്ന് മ്മളിലേക് ആയി ഉയർത്തി കൊണ്ട് ചേർത്ത് പിടിച്ചു പറഞ്ഞു.... "മ്മള് നിന്നേം കൊണ്ടേ പോകു..... അത്‌ ഇനി നിനക്ക് ഇഷ്ടം അല്ലെങ്കിലും കൂടിയും........ കാരണം നി മ്മടെ പെണ്ണാ മ്മടെ മാത്രം...... i love u......" ന്ന് പറഞ്ഞോണ്ട് കലിപ്പ് വിടാതെ അവളെ ചെയറിലേക്ക് തന്നെ ഇട്ടോണ്ട് കതക് തുറന്ന് പുറത്തോട്ട് പോയി...... പിന്നെ മ്മള് ക്യാബിനിലേക് ചെന്നത് ഈവെനിംഗ് ആയിരുന്നു..... എന്തോ അവളുടെ വാക്കുകൾ കേട്ടപ്പോൾ ദേഷ്യം വന്നു...... അതാണ്‌ പിന്നെ അങ്ങോട്ട് പോകാഞ്ഞത്..... പിന്നെ ഒരു ആക്‌സിഡന്റ് കേസ് വന്നപ്പോൾ മ്മള് i c u വിലക്ക് പോയി.... അതാണ്‌ നേരം വൈകിയത്.... മ്മള് ചെന്ന് നോക്കിയപ്പോൾ എല്ലാം സെറ്റ് ആക്കി വെച്ചിട്ടാണ് പെണ്ണ് പോയത്..... മ്മള് പിന്നെ മീറ്റിംഗ് ഒക്കെ കഴിഞ്ഞു ഇറങ്ങിയപ്പോൾ രാത്രി ആയിരുന്നു...... ഹോസ്പിറ്റലിൽ നിന്ന് ഇറങ്ങി മ്മള് കാർ എടുത്തു നേരെ വീട്ടിലോട്ട് വിട്ടു..... വീട്ടിലെത്തി ഒന്ന് ഫ്രഷ് ആയി എല്ലാരടേം കൂടെ ഫുഡ്‌ കഴിച്ചു നേരത്തെ കിടന്നു..... കിടന്നപ്പോഴും മനസ് നിറയെ ശാലു ആയിരുന്നു....... അതോണ്ട് തന്നെ മ്മള് ബെഡിൽ നിന്നെണീറ്റ് റൂമിലെ ബാൽക്കണിയിലേക്ക് പോയി......അവിടെ നിന്ന് ഔട്ട്‌ ഹൗസിലേക് നോക്കിയപ്പോൾ കണ്ടത് മുറ്റത്തു നിൽക്കുന്ന ശാലുവിനെ ആയിരുന്നു...... പെണ്ണ് എന്തോ ആലോചനയിൽ ആണ്..... മ്മളെ കുറിചാകണേ പടച്ചോനെ...... ആ ഇനി ഇപ്പൊ മ്മക്ക് ഇനി എന്നാണ് പെണ്ണിന്റെ സമ്മതം ഒക്കെ കിട്ടാനുള്ള ഭാഗ്യം ഉണ്ടാവാ...... ന്നൊക്കെ കരുതി കൊണ്ട് നോക്കിയതും..... മ്മടെ നേരെ ശാലുവിന്റെ മുഖം ഉയർന്നതും ഒരുമിച്ചായിരുന്നു...... മ്മള് അപ്പോ തന്നെ ഒന്ന് പുഞ്ചിരിച്ചു കൊടുത്തതും....... മ്മളെ പോലും ഞെട്ടിച്ചുകൊണ്ട് തിരികെ മ്മളെ നോക്കി ചിരിച്ചതും........വിശ്വസിക്കാൻ കഴിയാതെ നിന്നതും..... പെണ്ണ് പെട്ടന്ന് തന്നെ അകത്തോട്ടു കയറി പോയി....... ന്റെ റബ്ബേ മ്മളിത് എന്താ കണ്ടേ ശാലു ചിരിക്കെ അതും മ്മളോട്....... ഇനി ഇപ്പോ മ്മക്ക് തോന്നിയതാണോ......മ്മള് കണ്ടതാണല്ലോ....... ന്നൊക്കെ കൺഫ്യൂഷൻ ആയി റൂമിലേക്കു ചെന്ന് ബെഡിൽ വന്നു കിടന്നോണ്ട് ഓരോന്ന് ഓർത്തു ഉറങ്ങി പോയി....... മ്മള് ഇന്ന് അമി ഡോക്ടർ കലിപ്പ് ആയി പോയതിന് പിന്നാലെ വല്ലാത്ത ഒരു അവസ്ഥയിൽ ആയിരുന്നു........എത്ര പറഞ്ഞിട്ടുo ആൾക്ക് മനസിലാവാതെ മ്മളെ പുറകെ കൂടിയിരിക്കുന്നത് കൊണ്ട മ്മള് അങ്ങനെ ഒക്കെ പറഞ്ഞത്.... മ്മള് പിന്നെ ആളെ വാക്കുകൾ മനസ്സിൽ നിന്ന് കളഞ്ഞു പെട്ടന്ന് തന്നെ വർക് കംപ്ലീറ്റ് ആക്കി വീട്ടിലേക് വിട്ടു.... വീട്ടിലെത്തിയപ്പോൾ കണ്ടത് അക്കു സെറ്റിയിൽ ഇരുന്നോണ്ട് എന്തോ ആലോചിച്ചു ചിരിക്കുന്നതാണ്...... അവളുടെ അടുത്തേക് ചെന്നൊണ്ട് കാര്യം ചോദിച്ചപ്പോൾ പെണ്ണ് പറയുന്നത് കേട്ട് മ്മക്ക് ചിരി വന്നു.... അവള് കോളേജിൽ ഇന്ന് കാണിച്ചു കൂട്ടിയതൊക്കെ ആണ് പറഞ്ഞത്..... അതോണ്ട് ഇനി നാളെ ഫുൾ ഡേ അലൻ ന്ന് അവളെ സഹിക്കേണ്ടി വരും.... ന്നൊക്കെ ആലോചിച്ചു മ്മള് ചിരിച്ചതും..... അവൾ ചോദിച്ചു "ശാലുത്ത ഇങ്ങള ചിരി ഒക്കെ അവിടെ നിക്കട്ടെ...... എന്തായി ഇങ്ങടെ തീരുമാനം..... അമി കാക്കു വിനോട് യെസ് പറഞ്ഞോ......" "നിനക്ക് എന്താ അക്കു...... ഒന്ന് ആലോചിച്ചാൽ മനസിലാക്കാവുന്നതല്ലേ... മ്മള് ആൾക്ക് ചേർന്നവൾ അല്ലന്ന്...... ഒരു അനാഥ ആയ മ്മള് അവരുടെ നിലക്ക് യോചിക്കില്ല........ മ്മള് എവിടെയാ അവരുടെ സ്ഥാനം എവിടെയാ..... ആലോചിച്ചൂടെ നിനക്ക്........." "ശരിയാ ഇത്ത പറഞ്ഞത്....... മ്മളും അത്‌ ആലോചിച്ചില്ല...... ഇങ്ങള് പറഞ്ഞത് ശരിയാ.... അമി ഡോക്ടറെ നിലക്കും വിലക്കും ഇങ്ങള് യോചിക്കില്ല....." ന്ന് പറഞ്ഞോണ്ട് മ്മള് ഒന്ന് നിർത്തി കൊണ്ട് തുടർന്നു.... "അതുപോലെ അലൻ ന്റെ ജീവിതത്തിൽ മ്മളും...... അവനും മ്മക്ക് അർഹത പെട്ടതല്ല..." ന്ന് പറഞ്ഞതും....... ഇത്ത ഞെട്ടിക്കൊണ്ട്..... "ന്താ പറഞ്ഞത്.... മ്മടെ കാര്യം പറയുമ്പോൾ നീ എന്തിനാ നിന്റെ കാര്യം പറയുന്നത്.......അക്കു നീ നിന്റെ രാവണന്റെ പെണ്ണാ......." "ആര് പറഞ്ഞു....മ്മള് ആളെ സ്നേഹിക്കുന്നു..... അത്‌ ശരിയാ.......പക്ഷെ ഇങ്ങളെ പോലെ മ്മളും ഒരു അനാഥ ആണ് ഇത്ത.... മ്മൾകും അർഹതയില്ല..... അതുകൊണ്ട് മ്മള് ഒന്ന് തീരുമാനിച്ചു മ്മൾക് തോന്നിയ ഇഷ്ടം മ്മള് ഹൃദയം പറിയുന്ന വേദനയോടെ മറക്കാൻ ശ്രമിക്കാ........ഇനി അക്കുവിന്റെ ജീവിതത്തിൽ സന്തോഷം ഇല്ല........ ഇത്ത പറഞ്ഞത് പോലെ അർഹത ഇല്ലാത്തതു ആഗ്രഹിക്കാൻ പാടില്ലല്ലോ........" ന്ന് പറഞ്ഞോണ്ട് മ്മള് എണീക്കാൻ നിന്നതും...... മ്മളെ പിടിച്ചു വെച്ചോണ്ട് പറഞ്ഞു.... "അക്കു നീ യെന്തൊക്കെയാ പറയുന്നേ.... നീ അവനെ ആത്മാർത്ഥമായിട്ടല്ലേ സ്നേഹിക്കുന്നത്...... അത്ര പെട്ടന്ന് അത്‌ മറക്കാൻ നിനക്ക് കഴിയോ..... സ്നേഹിക്കുന്ന ഒരാൾക്കും അത്‌ കഴിയില്ല......." "ഇല്ല..... ശരിയാണ്..... മ്മള് മ്മടെ രാവണനെ സ്നേഹിക്കുന്നത് പോലെ അമി കാക്കു ഇങ്ങളെ സ്നേഹിക്കുന്നില്ലേ....... അത്‌ ഇങ്ങക്ക് കാണാൻ കഴിയുന്നില്ലല്ലോ.... അതോണ്ട് ഇനി കൂടുതൽ പറയണ്ട..... മ്മള് തീരുമാനിച്ചു കഴിഞ്ഞു അക്കു ഇനി ആരുടെ സ്നേഹത്തിന് മുന്നിലും കൈനീട്ടില്ലാന്ന്........ മ്മളെ പോലെ ആ പാവം അമി കാക്കു കൂടെ കിട്ടാത്തതിനെ തേടി നടക്കുവല്ലേ........ കെട്ടിപ്പൂട്ടി വെച്ചോ ആളോടുള്ള സ്നേഹം....... മ്മക്ക് അറിയാം കുന്നോളം സ്നേഹം അമി കാക്കുവിനോട് ആ മന്നസ്സിൽ ഉണ്ടെന്ന്....ഇങ്ങൾക്ക് അമി കാക്കുവിന്റെ സ്നേഹം മനസിലാവില്ലേൽ അലൻ ന്ന് മ്മടെ സ്നേഹം തീരെ മന്നസ്സിൽ ആകില്ല... നിർത്തി അക്കു എല്ലാം......" ന്ന് പറഞ്ഞോണ്ട് മ്മള് കതക് അടച്ചു കുറ്റിയിട്ട് ബെഡിൽ പോയി ഇരുന്നോണ്ട് വാ പൊത്തി പിടിച്ചു പൊട്ടി ചിരിച്ചു..... മനസ്സിൽ പറഞ്ഞു...... ന്റെ ഇത്ത ഇങ്ങടെ മനസ്സിൽ ഉള്ള സ്നേഹം മ്മള് പുറത്തു കൊണ്ട് വരുക തന്നെ ചെയ്യും....... അർഹത പോലും......... അർഹത സ്നേഹിക്കുന്ന മനസ്സ്കൾ തമ്മിൽ ആണ്.... ആ കാര്യത്തിൽ ഇങ്ങൾക്ക് അർഹത മാത്രമേ ഒള്ളു കാക്കുവിൽ..... മ്മളെ സെന്റി ഡയലോഗ് ആൻഡ് കുറച്ച് ആക്ടിങ് കൂടെ വേണ്ടി വരും ആ സ്നേഹം പുറത്തു കൊണ്ട് വരാന്....... മ്മള് അത്‌ പുറത്ത് കൊണ്ട് വരും മോളെ...... ന്നൊക്കെ ആലോചിച്ചു പതിയെ ഉറങ്ങി കിടക്കുന്ന അപ്പുവിന്റെ അരികോട് ചേർന്നു കിടന്നു ഉറക്കിലേക് വീണു...... മ്മടെ ഒറ്റ വാക്കിന്റെ പേരിൽ അക്കു അവൾക്ക് കിച്ചു വിനോടുള്ള സ്നേഹം വേണ്ടാന്ന് വെച്ചിരിക്ക..... അവൾ ഒരുപാട് സ്നേഹിക്കുന്നുണ്ട് അവനെ...... മ്മള് കാരണം ഇനി അവൾ ശരിക്കും വേണ്ടാന്ന് വെക്കോ.... ന്നൊക്കെ ആലോചിച്ചു കതക് തുറന്നു പുറത്തോട്ട് ഇറങ്ങി കുറച്ച് നേരം തണുത്ത കാറ്റ് ഏറ്റുകൊണ്ട് നിന്നതും....... മ്മടെ നോട്ടം ചെന്ന് പതിച്ചത് ബാൽക്കണിയിൽ നിന്ന് നോക്കുന്ന അമിയിൽ ആണ്.... ഒരുമാത്ര മ്മളും നോക്കി നിന്നു പോയി....... അക്കു പറഞ്ഞത് ശരിയാ ഇഷ്ടം തോന്നിയിരുന്നു ആളോട്.... ഇപ്പഴും അത്‌ മായാതെ കിടപ്പുണ്ട്........ പക്ഷെ എന്തോ ഒന്ന് മ്മളെ പിടിച്ചു വെക്കുന്നു...... മ്മള് ആൾക്ക് യോചിക്കുന്നവളാല്ലാന്ന് ഒരു തോന്നൽ.... അതാണ് മ്മള് ആളിൽ നിന്ന് ഒഴിഞ്ഞു മാറുന്നത്.... അറിയില്ല മ്മള് ചെയ്യുന്നത് ശരിയാണൊന്ന്..... അക്കു.... മ്മള് കാരണം അവളുടെ പ്രണയം നഷ്ടപ്പെട്ടു പോകുമോ എന്ന ഭയം മാത്രമേ ഒള്ളു... ന്നൊക്കെ ചിന്തിച്ചു ആളെ നോക്കിയതും മ്മളെ നോക്കി പുഞ്ചിരിച്ച ആൾക്ക് തിരിച്ചൊരു പുഞ്ചിരി നൽകാതിരിക്കാൻ മ്മൾക് കഴിഞ്ഞില്ല.... മ്മടെ ഒരു പുഞ്ചിരിയിൽ വിരിഞ്ഞ ആളുടെ മുഖത്തെ പ്രകാശം മ്മളിൽ ചെറു നോവ് തീർത്തതും......... മ്മള് പെട്ടന്ന് തന്നെ കതക് തുറന്ന് അകത്തോട്ടു കയറി....... കതക് അടച്ചു ലോക്ക് ചെയ്തു റൂമിലേക്കു പോയി ബെഡിലേക് കിടന്നു..... കിടന്നപ്പോഴും മനസ് നിറയെ അമി ആയിരുന്നു....... അന്ന് കിളിക്കൂട്ടിൽ വെച്ച് ഇഷ്ടo പറഞ്ഞതും....... മ്മള് റിജെക്ട് ചെയ്തതും....... ഇവിടെ വെച്ച് കുറച്ചു വർഷങ്ങൾക്ക് ശേഷം വീണ്ടു കണ്ടു മുട്ടിയതും......... എല്ലാം മനസ്സിൽ വന്നതും....... മ്മള് പതിയെ കണ്ണുകൾ അടച്ചു ഉറക്കിലേക് വഴുതി വീണു........ ********************************************** (അലൻ ) ഇന്ന് പുലർച്ചെ മാരിടേം മിയു മോൾടേം കലപില കേട്ടുകൊണ്ട് ആണ് ഉണർന്നത്.... ഉണർന്നു എണീറ്റു ഫ്രഷ് ആയി താഴോട്ട് ഇറങ്ങി കൊണ്ട് കാര്യം അന്വേഷിച്ചപ്പോൾ അറിയാൻ കഴിഞ്ഞത് ഇന്ന് മാരിക്ക് ക്ലാസ്സ്‌ ഇല്ലാത്തത് കൊണ്ട് അവളേം മിയു മോളേം കൂട്ടി മ്മളും ബ്രോയും പുറത്തു ഔട്ടിങ്ങിന് കൊണ്ടുപോകണം എന്ന്...... അമിയെ ഒരുവിധം സമ്മതിപ്പിച്ചു........... കാരണം ബ്രോക്ക് ലീവ് ആയതു കൊണ്ട്...... പിന്നീട് മ്മളെ ചാക്കിട്ട് പിടിക്കാൻ ആണ് ഇപ്പൊ രണ്ടും കൂടെ മ്മളെ അടുത്തോട്ടു വന്നേക്കുന്നെ.......രണ്ടും കൂടെ നന്നായി പതപ്പിക്കുന്നുണ്ട്........അവസാനം മ്മളും അവരുടെ സന്തോഷത്തിന് കൂടെ നിന്നു........ അപ്പോൾ തന്നെ പെണ്ണ് പറഞ്ഞു... "കാക്കു ന്നാൽ മ്മള് അക്കു നേം ശാലുത്തനേം അപ്പൂനേം കൂട്ടാം..... അവരും വന്നോട്ടെ.....നല്ല രസം ആയിരിക്കും......." "അതാ നല്ലത്... നിങ്ങൾ പോയിട്ട് വാ മക്കളെ......" ന്ന് പറഞ്ഞോണ്ട് ഉമ്മി വന്നതും.... മ്മള് ചോദിച്ചു.... "അല്ല ഉമ്മി ഇങ്ങളും മാജി വരുന്നില്ലേ കൂടെ......" "ഇല്ലടാ..... മ്മളും ഉമ്മി ഇല്ല....... നിങ്ങൾ പോയിട്ട് വാ.........." ന്ന് മാജി പറഞ്ഞതും....... മാരി അവരെ വിളിച്ചിട്ട് വരാം ന്ന് പറഞ്ഞോണ്ട് പുറത്തേക്കോടി.... അവൾ പോയതും മ്മടെ ബ്രോ ടെ മുഖം ഉണ്ട് പൂർണ ചന്ദ്രൻ ഉദിച്ച പോലെ..... ശാലു വരുന്നത് കൊണ്ടാകും....ഒരു കണക്കിന് ഇതാ നല്ലത്....... കാന്താരി പറഞ്ഞ കണ്ടിഷൻ ഇതിലൂടെ തീരുമല്ലോ....... കുരിപ്പ് ഓരോ അടവ് ഉണ്ടാക്കി കൊണ്ട് വരാ....... ന്നൊക്കെ ചിന്തിച്ചു മ്മള് പിന്നെ ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്യാൻ മുകളിലേക് കയറി.... ഡ്രസ്സ്‌ ഒക്കെ ചേഞ്ച്‌ ചെയ്തു മ്മള് താഴോട്ട് ഇറങ്ങിയതും....... കണ്ടത് ഒരുങ്ങി നിക്കുന്ന മാരിയും മിയു മോളും ബ്രോയെയും ആണ്.... അവർക്ക് അരികിലായി ശാലുവും പൊന്നുവും ഉണ്ട് ഉമ്മിനോടും മജിയോടും സംസാരിച്ചോണ്ടിരിക്കുന്നു.... അപ്പു മിയു മോളെ കയ്യും പിടിച്ചോണ്ട് ആണ് നിക്കുന്നത്........ മ്മള് താഴെ എത്തിയതും..... ഉമ്മി മ്മളെ കണ്ടതും പറഞ്ഞു.... "ആ കിച്ചു വന്നല്ലോ.... ന്നാൽ ഇങ്ങള് ഇറങ്ങിക്കോളി..... സൂക്ഷിച്ചുo കണ്ടും പോണേ......." ന്ന് ഉമ്മി പറഞ്ഞതും....... അതിന് ഒക്കെ സമ്മതം മൂളി മ്മള് കാന്താരിയെ നോക്കിയെങ്കിലും............ പെണ്ണിന്റെ നോട്ടം മറ്റെങ്ങോ ആണ്...... മ്മള് പിന്നെ പോയി താർ എടുത്തോണ്ട് വന്നു.... ബ്രോയും മിയു മോളുo ഫ്രണ്ടിൽ കയറി...... ബാക്കി നാലും പുറകിലും...... വണ്ടിയിൽ കയറിയത് മുതലേ കാന്താരി ആകെ സൈലന്റ് ആയിരുന്നു........ അല്ലേൽ ഒരുനേരം വായക്ക് റസ്റ്റ്‌ കൊടുക്കാത്ത സാധനത്തിന്റെ വായിൽ നാവുണ്ടോന്ന് വരെ ടെസ്റ്റ്‌ ചെയ്തു നോക്കേണ്ടി വരും അത്രയും ടൈം ആയി പെണ്ണ് സൈലന്റ്........ഇവൾക്കിതെന്ത് പറ്റി...... മ്മടെ മനസ് വായിച്ചെന്ന പോലെ ബ്രോ ചോദിച്ചു.... "അല്ല.... ഇതെന്താ വല്ല അവാർഡ് പടം എങ്ങാനും ആണോ....... ആകെ കൂടെ ഒരു സൈലന്റ്....... ന്താണ് മാരി മ്മള് പോകുന്നത് ഔട്ടിങ്ങിന് ആണ്......... ആല്ലാണ്ട് മരണവീട്ടിൽ അല്ല..... അക്കു..... അല്ലേൽ നീ നോൺ സ്റ്റോപ്പ്‌ ആണല്ലോ...... ഇന്ന് തനിക്ക് ഇതെന്താ പറ്റിയെ........" "മ്മക്ക് ഒന്നും ഇല്ല കാക്കു..... ഇങ്ങള് ആരും മിണ്ടാതെ നിക്കുന്നത് കണ്ടപ്പോ......." "ന്നാൽ ആരും മിണ്ടാതെ നിക്കണ്ട...." ന്ന് ബ്രോ ശാലു നെ നോക്കി പറഞ്ഞതും...... പിന്നെ നോൺ സ്റ്റോപ്പ്‌ ആയിട്ട് തുടങ്ങിയില്ലേ കാന്താരി വള വാളാ ന്ന് സംസാരം.... അവൾ തുടങ്ങിയതും...... ബാക്കി ഉള്ളവരും കൂടെ കൂടി.... എന്തിന് കാന്താരി ടെ പൊട്ടത്തരം കൊണ്ട് മിയു മോളെ അടക്കം അവള് കയ്യിൽ എടുത്തു.......... പക്ഷെ ഇതിനിടയിൽ മ്മള് ഒരു കാര്യം ശ്രദ്ധിച്ചു....... വാതോരാതെ എല്ലാരോടും സംസാരിക്കുന്ന അവൾ ഒരു നോട്ടംകൊണ്ട് പോലും അവളുടെ മിഴികൾ മ്മടെ അടുത്തേക്ക് ചലിച്ചില്ലാന്നുള്ളതായിരുന്നു...... എന്തോ പെണ്ണ് മ്മളെ അവോയ്ഡ് ചെയ്യുന്നത് പോലെ.... ഒരു മിനിറ്റിൽ 30 സെക്കൻഡ് മ്മളെ നോക്കിയിരുന്ന പെണ്ണ് മ്മളെ ഒന്ന് നോക്കുന്നത് പോലും ഇല്ല...... അവൾ മാരിയോട് ഒക്കെ സംസാരിക്കുന്നുണ്ട്....... ന്നിട്ടും മ്മള് ഇങ്ങനെ ഒരാളിവിടെ ഇരിക്കുന്നെന്ന ബോധം ഇല്ല അവൾക്ക്......😡 അവൾ നോക്കിയില്ലേൽ മ്മൾക് എന്താ.... ന്നാലും മ്മടെ ഫ്രണ്ട് അല്ലെ ഒന്ന് നോക്കി ചിരിച്ചാൽ എന്താ ആ കോപ്പിന്......😏 ന്നൊക്കെ ആലോചിച്ചു കൊണ്ട് ഫ്രണ്ട് മിറാറിൽ കൂടെ പെണ്ണിനെ നോക്കിയതും....... ബ്രോ പറഞ്ഞു.... "കിച്ചു നേരെ നോക്കി വണ്ടി ഓടിക് മോനെ...... നോട്ടം ഒക്കെ പിന്നെയും ആകാം......" ന്ന് ബ്രോ മ്മളേം കാന്താരിയെം നോക്കി പറഞ്ഞതും........ മ്മള് കണ്ണുരുട്ടി നോക്കിയതും ബ്രോ ചിരിച്ചോണ്ട് തലയാട്ടി കൊണ്ട് മുഖം തിരിച്ചതും........ മ്മള് വണ്ടി പറപ്പിച്ചു വിട്ടു..... പിന്നെ നിർത്തിയത് ബീച്ചിൽ എത്തിയിട്ട.... വണ്ടിയിൽ നിന്ന് മാരിയും അപ്പുവും ചാടിയിറങ്ങി കൊണ്ട് പൊന്നുനേം വലിച്ചോണ്ട് കടലിലേക്കു ഓടി........ അവർക്ക് പുറകെ ആയി ഇറങ്ങിയ ശാലു ബ്രോടെ കയ്യിൽ നിന്ന് മിയു മോളെ വാങ്ങി അവർക്ക് പുറകെ പോയതും.......... മ്മളും ബ്രോയും അവരുടെ അടുത്തോട്ടു വിട്ടു...... ഞങൾ കടൽ കരയിൽ ഇരുന്നോണ്ട് അവരെ തന്നെ നോക്കി നിന്നതും..........ശാലുവിന്റെ കയ്യിൽ നിന്നും ഇറങ്ങി മിയു മോള് അവളുടെ കയ്യിൽ പിടിച്ചോണ്ട് വെള്ളത്തിൽ കളിചോണ്ടിരുന്നു........ പെട്ടന്ന് തന്നെ മിയു മോള് പോന്നുവിന്റെ അടുത്തേക് പോയി അവളെ പിടിച്ചു വലിച്ചു മ്മടെ അടുത്തോട്ടു വന്നു പറഞ്ഞു....... "റ്റാറ്റു....... കിച്‌ കാക്ക നോട്‌ ഐച് കിരീം മേടിച്ചു തരാന് പറയ്‌......." ന്ന് മ്മളോട് മിയു മോള് ഐസ് ക്രീമിന് വേണ്ടി മ്മടെ കയ്യിൽ പിടിച്ചോണ്ട് രാവണനോട് ചോദിക്കാൻ കൊഞ്ചിക്കൊണ്ട് പറഞ്ഞതും............... മ്മള് ആളെ ശ്രദ്ധിക്കാതെ അമി കാക്കുവിനോടായി...... "കാക്കു...... ഞങ്ങൾക്ക് ഐസ് മേടിച്ചു തരോ..... പ്ലീസ്........" ന്ന് മ്മള് പറഞ്ഞതും....... കാക്കു ചിരിച്ചോണ്ട് മിയുമോളെ എടുത്തോണ്ട് വാ ന്ന് പറഞ്ഞതും.......... അത്‌ കേട്ട് മാരി വെള്ളത്തിൽ നിന്ന് ഓടി കയറി ശാലുത്തനേം വലിച്ചോണ്ട് ആൾടെ പുറകെ പോയതും........ മ്മള് അവരുടെ പുറകെ പോകാൻ നിന്നതും......... മ്മടെ കൈകളിൽ രാവണന്റെ പിടിവീണിരുന്നു........ മ്മള് തിരിഞ്ഞു നോക്കിയതും കണ്ടത്....... ദേഷ്യo കൊണ്ട് ചുമന്ന മുഖത്താലേ മ്മളെ നോക്കുന്ന രാവണനെയാണ്................ മ്മള് ആ കൈകളിൽ നിന്ന് മ്മടെ കൈകളെ വേർപെടുത്താൻ ശ്രമിച്ചതും....... ആള് കലിപ്പിൽ മ്മളേം പിടിച്ചു വലിച്ചോണ്ട് ആ മണൽ തരികളിലൂടെ നടന്നോണ്ടിരുന്നു........... തുടരും...... 😎😍ഇശ്‌ഖിന് കാന്താരി😍😎 #📙 നോവൽ
📙 നോവൽ - രാവണ പ്രണയം ( Pert - 27 - ShareChat
23.2k കണ്ടവര്‍
11 ദിവസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post