നിനക്കായ്‌ മാത്രം....... ഭാഗം :-22 ഈശ്വരാ കടുവയുടെ മുന്നിൽ എന്റെ തനി സ്വഭാവം നീ പുറത്തു എടുപ്പിക്കല്ലേ..... ഈശ്വരാ..... ഇവള് ഇതോടെ എന്നെ പ്രേമിച്ചു എന്നെയും കെട്ടി എന്നും എന്നോടൊപ്പം തന്നെ ഉണ്ടായിരിക്കണേ.... അതായത് അവളോടുള്ള എന്റെ കയ്യിലിരിപ്പ് വളരെ നല്ലതായിരിക്കണേ....... വേണിയും ദേവനും പുറമെ ചിരിച്ചു കൊണ്ട് ഉള്ളിൽ കട്ടയ്ക്ക് കട്ടയ്ക്ക് മത്സര പ്രാർത്ഥനയിൽ ആയിരുന്നു..... ദൈവം ഇതിൽ ആർക്കൊപ്പം നിൽക്കുമോ ആവോ?? എന്തെങ്കിലും സംസാരിക്ക് വേണി കടുവയോട് .. അല്ലെങ്കിൽ നാവ് അകത്തേക്കിടാൻ നിനക്ക് സമയം കിട്ടാറില്ലല്ലോ.... എന്താ ചോദിക്കുക..... മൃദുലയേ പറ്റി ചോദിച്ചാലോ? 🙄🙄🤔🤔 "ഇവളായിട്ട് ഒന്നും സംസാരിക്കില്ല.... ഞാൻ ആയിട്ട് തുടക്കമിടാം... എന്ത് ചോദിക്കും.... കല്യാണം കഴിഞ്ഞു ഹണി മൂണിന് എവിടെ പോകാമെന്നു ചോദിച്ചാലോ...... ദേവാ... നോ....... പട്ടിയ്ക്ക് കിട്ടിയ പൊതിയാ തേങ്ങ പോലെയാണ് നിനക്കിപ്പോ വേണി.... ആക്രാന്തം കാണിച്ചാൽ ഹണിമൂണിന് രണ്ടു പേരും പോകും... അവൾ അവളുടെ കെട്ട്യോന്റെ കൂടെയും മിക്കവാറും ആ കൃഷി കൃമി ആകും... നീ നിന്റെ കെട്ട്യോളുടെ കൂടെയും ആകും.... സോ വേണ്ട.... ദേവൻ അതും ആലോചിച്ചു കൊണ്ട് വേണിയെ നോക്കിയപ്പോൾ വേണി ദേവനെ നോക്കിചിരിച്ചു.... "പണ്ട് ഇങ്ങേരെ ഞാൻ പിടിച്ചു ഉമ്മ കൊടുത്തത് ഇങ്ങേർക്ക് ഓർമ കാണുമോ?? മറന്നെങ്കിൽ രക്ഷപെട്ടു.... ആ രഹസ്യം ഇങ്ങേരുടെ മറവിയുടെ കൂടെ മണ്ണിൽ ചേരട്ടെ.... അല്ല പിന്നെ... എങ്കിലും ഒന്ന് ചോദിച്ചു നോക്കാം... പോയാലൊരു ചോദ്യം.... മറന്നാലോ ആജീവനാന്ത സുരക്ഷയല്ലേ.... "ഇവളോട് എവിടം തൊട്ട് തുടങ്ങുംന്നാ .... അപ്പുക്കുട്ടൻ പറഞ്ഞത് കള്ളം ആണെന്ന് പറഞ്ഞാലോ??? വേണ്ട... എങ്കിൽ എല്ലാം പൊളിയും.....അവളോട് എന്നെ ഇഷ്ടം ഉണ്ടോന്ന് ചോദിക്കാം.... അതിൽ പിടിച്ചു പിടിച്ചു കയറി ഞാൻ ഒരു കലക്ക് കലക്കും. മോളെ... വീണ്ടും ദേവനും വേണിയും നോക്കി ഒന്ന് ചിരിച്ചു..... "ദേ.......വേ......ണീ... വേട്ടാ....... രണ്ടു പേരും ഒരുമിച്ചു വിളിച്ചു കൊണ്ട് ഒരു ക്ലീഷേ മൊമെന്റ് കൂടി സൃഷ്ടിച്ചു..... "ദേവേട്ടൻ പറയ്.... "ഇല്ലില്ല.... ലേഡീസ് ഫസ്റ്റ്.... വേണി പറ..... "ഇല്ലില്ല... ദേവേട്ടൻ പറ..... "ഇല്ല വേണി പറ..... ആരെങ്കിലും ഒന്ന് പറഞ്ഞു തൊലയ്ക്കെടെ.... വാതിൽക്കൽ നിന്ന് അശരീരി കേട്ട് വേണിയും ദേവനും ഞെട്ടി തിരിഞ്ഞു നോക്കി.. അപ്പുവേട്ടൻ !!! "അതേ ഈ ഞാൻ തന്നെ... നിങ്ങളുടെ സ്വന്തം അപ്പുവേട്ടൻ.... ഈ വഴി വരാൻ പാടില്ലാന്നുണ്ടോ?? അളിയാ അളിയൻ ആണളിയാ അളിയൻ... എന്തേ വരാത്തത് എന്നാലോചിക്കുവായിരുന്നു ........എന്നോടുള്ള നിന്റെ സ്നേഹം കാണുമ്പോഴാ 😬😬😬😬 അതിന് നിന്നെ കാണാൻ ആരാ വന്നത്..... ഞാൻ ഇവളെ വിളിക്കാൻ വന്നതാ... ആ ദേ വേണീ നിന്നെ അച്ഛൻ വിളിക്കുന്നു.... വീട്ടിലേക്ക് പോകാൻ.... പോകുന്നുണ്ടോ... അതോ ഇവിടെ നിൽക്കുന്നോ? "ഇല്ലില്ല.. ഞാൻ പോകുവാ....... അതും പറഞ്ഞു വേണി പുറത്തേക്കോടി... ഹോ എങ്ങനെ നടന്ന കുരിപ്പാ... ഇപ്പോൾ കണ്ടില്ലേ....ത്രിശങ്കു സ്വർഗ്ഗത്തിലാ .എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ.... പ്യാവം..... . അല്ല അളിയാ ഞാൻ സ്വർഗ്ഗത്തിലെ കട്ടുറുമ്പ് വല്ലതും ആയില്ലല്ലോ അല്ലെ? "ഛേ ഛേ ഛേ..... നീയോ കട്ടുറുമ്പോ?? നിന്നെ അതൊന്നുമല്ല ഈ കൂനിന്മേൽ കുരു എന്നൊക്കെ പറയില്ലേ... അതാ പറയേണ്ടത്... എന്തിനാടാ ഇപ്പോൾ ഇങ്ങോട്ടേക്കു വന്നത്.. ഞാൻ ഒരു വിധം കാര്യങ്ങൾ കരയ്ക്കടുപ്പിക്കുമ്പോഴാ..... പുല്ല് 🤬🤬 "ആ പറ പറ.... കരയിൽ നിന്നും മണ്ണ് വാരാൻ ആയിരിക്കും അല്ലെ.... 😁 "അല്ല ദേവാ... വല്ലതും നടക്കുവോ? പറ പറ അല്ലാതെ... "കാര്യത്തോട് അടുക്കുമ്പോൾ വല്ലാത്തൊരു ടെൻഷൻ... ഇഷ്ടം ഒക്കെ ആണെങ്കിലും അവളെ പറ്റിക്കുന്നല്ലോന്ന് ഓർമിക്കുമ്പോൾ...... വല്ലാത്തൊരു സങ്കടം.... "ദേ നേരം വെളുക്കുന്നത് വരെ വെള്ളം കോരിയിട്ടു പടിക്കൽ കൊണ്ട് ചെന്നു കലം ഉടച്ചാലുണ്ടല്ലോ.... "ഉടയ്ക്കാൻ പോയിട്ട് കോരാൻ പോലും നീ സമ്മതിച്ചില്ലല്ലോ... എന്തിനാ ഇപ്പോൾ ഇങ്ങോട്ടേക്കു കെട്ടിയെടുത്തത്.... ആ ഞാൻ അതിനാ ഇങ്ങോട്ടേക്കു വന്നത് തന്നേ.... നീ നേരത്തെ പറഞ്ഞ ആ കൂനിൻ മേൽ കുരു ലാൻഡ് ആയിട്ടുണ്ട്... വിത്ത്‌ നിന്റെ അച്ഛമ്മ.. പറഞ്ഞു കഴിയുന്നതിനു മുന്നേ ഡോർ തുറന്നു കൊണ്ട് നാല്പത്തിയഞ്ചു വയസിനടുത്തു പ്രായമുള്ള ഒരു സ്ത്രീ അലമുറയിട്ട് കൊണ്ട് അകത്തേക്ക് ഓടി വന്നു... മോനെ ദേവാ...... അയ്യോ എന്റെ കുട്ടിയ്ക്ക് എന്താ പറ്റിയത്... എന്റീശ്വരാ.... അവർ നെഞ്ചത്തടിച്ചു കരയാൻ തുടങ്ങി..... "ഹോ ഇവരെ എങ്ങാനും ആ ടൈറ്റാനിക് സിനിമയിൽ കാസ്റ്റ് ചെയ്യണം ആയിരുന്നു.... ദേവന്റെ അടുത്ത് ചെന്നു നിന്ന് അപ്പുക്കുട്ടൻ പറഞ്ഞു... "അതെന്തിനാടാ?? "നീ ഒന്ന് സൂക്ഷിച്ചു നോക്കിക്കേ... ആ തുപ്പുന്ന സീനൊക്കെ അവർ കറക്റ്റ് ആയിട്ട് ചെയ്യും.. ഇപ്പോൾ തന്നെ അവരുടെ വായിലെ വെള്ളത്തിന്റെ ഫ്ലോ തന്നെ ഇങ്ങോട്ടേക്കാ..... "എന്റെ പത്മിനി നീ ഒന്ന് മിണ്ടാതിരിക്ക്... അവനൊന്നു ശ്വസിക്കാനുള്ള സമയം കൊടുക്ക്..... അറുപത്തിയഞ്ചു വയസ്സിനടുത്ത് പ്രായം തോന്നിക്കുന്ന ഒരു ആഢ്യത്യം നിറഞ്ഞ ഒരു മധ്യ വയസ്ക അകത്തേക്ക് കയറി വന്നു.... അച്ഛമ്മ.... ദേവൻ അവരെ കണ്ട സന്തോഷത്തിൽ എഴുന്നേറ്റു പോയി കെട്ടിപ്പിടിച്ചു... അച്ഛമ്മേട ദേവൻ കുട്ടീ.... എന്താ മോനെ ഇത്തിരി ശ്രെദ്ധിച്ചൊക്കെ നടന്നു കൂടെ... ഇപ്പോൾ കണ്ടില്ലേ.. എന്റെ കുട്ടിയുടെ അവസ്ഥ.. അയ്യോ അച്ചമ്മേ.. എനിക്കൊന്നുമില്ല.... ഇനി ഇതും പറഞ്ഞു തുടങ്ങണ്ട..... "അല്ല മോനെ..... നിനക്കിങ്ങനെയൊക്കെ സംഭവിക്കുന്നത് മോന്റെ സമയം ശെരിയല്ലാത്തത് കൊണ്ടാ...... അതിന് മോന്റെ കല്യാണം ഉടൻ നടത്തണമെന്നാ ജ്യോൽസ്യൻ പറഞ്ഞത്...... ആ ബെസ്റ്റ്... ആ ജ്യോൽസ്യൻ ഉടനെ തൊഴിൽ നിർത്തും.... കൊടുങ്കാറ്റ് വരുമ്പോൾ വേലികെട്ടാൻ പറയുന്ന പോലുണ്ട്.... ചുമ്മാതിരിക്കെടാ.... എന്റെ പൊന്നമ്മായി എനിക്ക് തലയൊക്കെ നല്ല വേദനിക്കുന്നു... ദയവു ചെയ്തു ഞാൻ ഒന്ന് റസ്റ്റ്‌ എടുത്തോട്ടെ.... പ്ലീസ്..... ഇനി സംസാരിച്ചിട്ട് കാര്യമൊന്നും ഇല്ലാന്ന് മനസ്സിലായപ്പോൾ എല്ലാവരും അവിടെ നിന്ന് പുറത്തേക്ക് പോയി.... അച്ഛമ്മ ദേവനരികിലേക്ക് ചെന്നു.... ആരാടാ ആ പെൺകുട്ടി?? ഏത് പെൺകുട്ടി?? "നീ ഉരുളണ്ട..... കുറച്ചു നാളായി ഞാൻ ശ്രെദ്ധിക്കുന്നു.... ഒരു ഇളക്കം.... ആരാ അത്? അച്ഛമ്മയ്ക്ക് അറിയാവുന്ന ആളാണോ? "കൊച്ചു കള്ളി... എല്ലാം അറിഞ്ഞല്ലേ.... എങ്കിലേ ഇത് കണ്ടു പിടിച്ചത് പോലെ അതും കണ്ടു പിടിച്ചേക്ക്...... എന്തായാലും ആളിപ്പോ ഇവിടെ ഇല്ല.... "ഞാൻ കണ്ടുപിടിക്കുന്നുണ്ട്.... എന്നിട്ട് വേണം നിന്റെ മുഖത്ത് നോക്കി രണ്ടു പറയാൻ..... എന്റെ കൊച്ചിനെ ഞാൻ ഒന്ന് കാണട്ടെ..... അതും പറഞ്ഞു അച്ഛമ്മ പുറത്തേക്ക് പോയി... "അളിയാ... എല്ലാം സെറ്റ്....ചിലവ് വേണം മോനെ !!! ഇതൊക്കെ ഇങ്ങനെ ആകുമെന്ന് നേരത്തെ അറിഞ്ഞിരുന്നെങ്കിൽ ഞാൻ അവൾക്ക് പൈസ കൊടുത്തു തലയ്ക്കടി വാങ്ങിച്ചേനെ..... ആ... എല്ലാത്തിനും അതിന്റേതായ സമയം ഉണ്ടെടാ ദേവാ..... അപ്പുക്കുട്ടൻ ദേവനെ സന്തോഷം കൊണ്ട് കെട്ടിപ്പിടിച്ചു.... രണ്ടു ദിവസത്തെ ആശുപത്രി വാസത്തിന് ശേഷം ആണ് ദേവൻ ഡിസ്ചാർജ് വാങ്ങി വീട്ടിൽ എത്തിയത്... ഈ രണ്ടു ദിവസവും വേണി ദേവന്റെ മുന്നിലേക്ക് പോലും പോയില്ല... അതിന്റെ വിഷമം ദേവനിലും ഉണ്ടായിരുന്നു.. *********** "വേണീ എനിക്ക് നിന്നോട് കുറച്ചു സംസാരിക്കണം.... അലമാരയിൽ നിന്നും ഡ്രസ്സ്‌ എടുത്തു കൊണ്ട് നിന്നപ്പോഴാണ് അപ്പുവേട്ടൻ റൂമിലേക്ക് വന്നത്.... സംസാരിച്ചോ.... ആരെങ്കിലും വേണ്ടാന്ന് പറഞ്ഞോ !!! വേണി ഐ ആം സീരിയസ്.... ആണോ ഐസിയുവിൽ പോയി കിടക്ക്... കൂട്ടുകാരനും ഉണ്ടല്ലോ.... 😏 ഡി വെട്ടുപോത്തേ ഞാൻ കാര്യമായിട്ട് പറഞ്ഞതാ.... എന്താ അപ്പുവേട്ടാ?? പറ... ചെയ്തു കൊണ്ടിരുന്ന ജോലി നിർത്തി വേണി അപ്പുവിന്റെ അഭിമുഖമായി നിന്നു... "നീയെന്താ വേണീ ദേവനെ കാണാൻ പോകാത്തത്? അപ്പോൾ അത്രയ്‌ക്കൊക്കെ മാത്രേ നിനക്ക് കുറ്റബോധം ഉണ്ടായിരുന്നുള്ളൂ അല്ലെ?? "അങ്ങനെ അല്ല അപ്പുവേട്ടാ.... പിന്നെങ്ങനെയാ.... എന്താ വേണീ നിന്റെ മനസ്സിൽ... അവനെ അങ്ങനെ ഇങ്ങനെ വിട്ടു കൊടുക്കാൻ ആണോ നിന്റെ ഉദ്ദേശം ??? "അപ്പുവേട്ടാ... അത് പിന്നെ ദേവേട്ടന് ഒന്നും ഓർമ ഇല്ലായെങ്കിൽ നമ്മൾ ആ പാവത്തിനോട് ചെയ്യുന്നത് വലിയൊരു ദ്രോഹമാണ്... പറഞ്ഞു പറ്റിക്കുകയാണ്... ദേവേട്ടന് എന്നോട് ദേഷ്യം മാത്രം ആണ് ഉള്ളതെന്നത് പകൽ പോലെ സത്യം ആണ് ... അതിനെ എത്ര കള്ളം കൊണ്ട് മറയ്ക്കാൻ ശ്രെമിച്ചാലും അത് ഒരു നാൾ മറനീക്കി പുറത്തു തന്നെ വരും.അതാ ഞാൻ.... "നിനക്ക് വട്ടാണോ ഡി ?? അവന് എത്ര വിഷമം ആയി കാണുമെന്നു ന്ന് നീ ഓർമിച്ചോ? അതും ഇങ്ങനെയൊരു അവസ്ഥയിൽ... നിന്നോട് ഞാൻ അവനെ പ്രണയിക്കാനോ അവനൊരു ജീവിതം കൊടുക്കാനോ അല്ല ഇതൊക്കെ പറയുന്നത്.... നിങ്ങൾ തമ്മിലുള്ള വഴക്ക് അവസാനിപ്പിക്കാൻ വേണ്ടിയാണ്... കുറച്ചു friendly ആയിട്ട് മുന്നോട്ട് പൊയ്ക്കൂടേ..... ഇപ്പോൾ അവന് നിന്റെ പ്രെസൻസ് അത്യാവശ്യം ആയിട്ടുള്ള സമയം ആണിത്... അവനൊപ്പം നിൽക്കേണ്ടത് നീയാണ്... അവന്റെ ഈ അവസ്ഥയ്ക്ക് കാരണം ആരാണെന്ന് നീ ഓർമിച്ചാൽ നന്നായിരിക്കും.... വേറെ ഒന്നും ആലോചിക്കേണ്ട നിനക്കൊരു ആപത്തു എന്ന് കണ്ടപ്പോൾ ഓടി വന്നവനാ അവൻ... ഇത്രയും വേദന സഹിക്കേണ്ടി വന്നിട്ടും നിന്നെ ഒരു വാക്കോ നോക്കോ കൊണ്ട് പോലും അവൻ കുറ്റപ്പെടുത്തിയിട്ടില്ല... ഇതൊക്കെ ആലോചിച്ചാൽ നിനക്ക് മനസ്സിലാകും അവൻ എന്താണെന്നും... ഞാൻ പറയേണ്ടത് പറഞ്ഞു.. ബാക്കിയൊക്കെ നിന്റെ ഇഷ്ടം...... പറ്റുമെങ്കിൽ ശ്രീ മംഗലത്ത് പോയി അവനെ സഹായിക്കാൻ നോക്ക്... ഒരുപാട് വർക്ക് പെൻഡിങ്ങിൽ ആണെന്ന് നേരത്തെ ഫോൺ വിളിച്ചപ്പോൾ പറഞ്ഞു.... ബാക്കിയൊക്കെ നിന്റെ ഇഷ്ടം..... മ്മ്.. ഞാൻ.. പോകാം... വൈകുന്നേരം ക്ഷേത്രത്തിൽ പോയിട്ട് അവിടെയും പോകാം..... അപ്പുക്കുട്ടൻ ചിരിച്ചു കൊണ്ട് വേണിയുടെ കവിളിൽ തലോടി കൊണ്ട് റൂം വിട്ടു പുറത്തേക്ക് പോയി.... ********* ദേവേട്ടന് ഇഷ്ടം ഉള്ളത് പോലെ റെഡി ആയാണ് ക്ഷേത്രത്തിലേക്ക് പോയത്.... മനസ്സിൽ എന്താണ് നടക്കുന്നത് എന്ന് മനസ്സിലാക്കാൻ കഴിയാത്ത വിധം മനസ്സ് സങ്കർഷഭരിതമായിരുന്നു... ദേവേട്ടന് എന്നാൽ ഇനി ആപത്തൊന്നും വരുത്തല്ലേന്ന് മനസ്സ് നിറഞ്ഞു പ്രാർത്ഥിച്ചു... ക്ഷേത്രത്തിൽ നിന്നും നേരെ ശ്രീമംഗലത്തേക്കാണ് പോയത്... സ്കൂട്ടി കൊണ്ട് നിർത്തി അകത്തേക്ക് കയറുമ്പോൾ ഇന്നലെ വരെ തോന്നാത്ത ഒരു ഉണർവ് ശരീരത്തിനെയും മനസ്സിനെയും പൊതിഞ്ഞു പിടിച്ചിരുന്നു... "അച്ഛൻ പെങ്ങളുടെ അടുത്ത് കുറച്ചു നേരം നിന്നിട്ട് ദേവനെ കാണാൻ വേണ്ടി വേണി റൂമിലേക്ക് പോയി ...... ഡോർ തുറന്നു കയറിയപ്പോൾ ദേവേട്ടൻ ഉറക്കത്തിലായിരുന്നു.... നെറ്റിയിലെ കെട്ടു കാണുമ്പോൾ ഉള്ളിൽ എന്തോ സങ്കടം നുരഞ്ഞു പൊങ്ങുന്നത് വേണി അറിഞ്ഞു... കയ്യിലെ ഇല ചീന്തിൽ നിന്നും കുറച്ചു ചന്ദനം എടുത്തു ദേവന്റെ നെറ്റിയിൽ തൊട്ട് കൊടുത്തു... നെറ്റിയിൽ തണുപ്പടിച്ചപ്പോൾ ദേവൻ ഒന്ന് മൂരി നിവർത്തി ചെരിഞ്ഞു കിടന്നു... ദേവന്റെ കവിളിലേക്ക് വേണിയുടെ മുഖത്തെ വിയർപ്പ് തുള്ളികൾ വീണു....... ചന്ദനം തൊട്ടിട്ടു നിവർന്ന വേണിയുടെ അരക്കെട്ടിൽ പിടിച്ചു ദേവൻ മേലേക്ക് അവളെ വലിച്ചു... നിയന്ത്രണം തെറ്റി ദേവന്റെ മേലേക്ക് വേണി മറിഞ്ഞു വീണു...... (തുടരും ) തമാശ ഇല്ല.... ലെങ്ത് കുറച്ചു കുറവാണ്... ഇന്നത്തേക്ക് സോറി.... ഇന്ന് ഭയങ്കര തിരക്കിൽ ആയിപ്പോയി.... #📙 നോവൽ
📙 നോവൽ - ShareChat
21.3k കണ്ടവര്‍
11 ദിവസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post