💞എന്റെ_പ്രണയം💞 🎉1. TO. 7🎉 ✍️HARI KISSHOR ✨✨✨✨✨✨✨✨✨✨✨✨✨✨✨ ഇന്നാണ് ഞാൻ ജില്ലാ കളക്ടർ ആയി ഇവിടേക്ക് ജോയിൻ ചെയ്യാൻ പോകുന്നത്...രാവിലെ തന്നെ റെഡി ആയി ഇറങ്ങുന്നതിനു മുൻപ് വീട്ടിലേക്ക് വിളിച്ചു അമ്മയോടും അച്ഛനോടും അനുഗ്രഹം വാങ്ങി..ഇറങ്ങാൻ നേരം ഒരു ചേഞ്ച് ആയിക്കോട്ടെ എന്ന് കരുതി ഔദ്യോഗിക വാഹനം ഒഴിവാക്കി എന്റെ സ്വന്തം ബുള്ളേറ്റ് ഞാൻ തന്നെയാണ് തിരഞ്ഞെടുത്തത്..ഇന്ന് ഒരു ദിവസത്തേക്ക് മാത്രം ഇവന്റെ ഒപ്പം ഒറ്റയ്ക്ക് ആകാം യാത്ര എന്ന് നേരത്തെ കരുതിയത് ആണ്.. ആ സംഭവം ഇവിടെ വരെ ആയെങ്കിലും ഞാൻ ആരാണ് എന്ന് പറഞ്ഞില്ലല്ലോ?? ഞാൻ ഹരി കിഷോർ..എന്റെ നാട് തൃശ്ശൂർ ആണ്..അമ്മ ശാരദ , അച്ഛൻ ഗോപിനാഥൻ പിന്നെ എന്റെ അനിയൻ ശ്രീ കിഷോർ. .. ഇതാണ് ഞങ്ങളുടെ കൃഷ്ണകൃപ എന്ന കൊച്ചു വീട്ടിലെ അംഗങ്ങൾ..അമ്മയും അച്ഛനും അധ്യാപകർ ആയിരുന്നു..ഇപ്പൊൾ വിശ്രമ ജീവിതം കൃഷിയിലും മറ്റും ആയി സന്തോഷത്തോടെ മുന്നോട്ട് പോകുന്നു.. പിന്നെ എന്റെ അനിയൻ കുട്ടൻ.. അവൻ നല്ല അന്താസായി സപ്ലി ഒക്കെ എഴുതി എഴുതി അവന്റെ കോളേജ് ലൈഫ് എൻജോയ് ചെയ്തു പോകുന്നു...ഹും അപ്പോള് എല്ലാർക്കും എല്ലാം മനസ്സിലായല്ലോ അല്ലെ.. ഞാൻ ജോയിൻ ചെയ്യുന്നത് ഇങ്ങ് കൊല്ലത്ത് ആണ് കേട്ടോ.. സത്യം പറഞ്ഞ കൊല്ലത്ത് ആണ് ബുള്ളറ്റ് ഭ്രാന്തന്മാർ കൂടുതൽ എന്ന് കേട്ടത് കൊണ്ടാ ഞാനും നമ്മുടെ യാത്ര ഇതിൽ ആക്കിയത്..പടച്ചോനെ കാതോളീൻ എന്ന് പറഞ്ഞു ഒരു വിടൽ ആയിരുന്നു...അങ്ങനെ നമ്മുടെ വണ്ടിയിൽ യാത്ര ഒക്കെ ആസ്വദിച്ചു വരുമ്പോൾ ആണ് എവിടെയോ ഒന്ന് വണ്ടി തട്ടിയ പോലെ തോന്നിയത്..സത്യം പറഞ്ഞ എന്റെ ശ്രദ്ധ അടുത്ത് കണ്ട അമ്പലതിലോട്ട്‌ ഒന്നു പോയത് ആണ്.. അപ്പോള് ആണ് വണ്ടി തട്ടിയത്.. ഞാൻ വണ്ടി നിർത്തി നോക്കിയപ്പോൾ രണ്ടു പെൺപിള്ളേർ ദേ താഴെ കിടക്കുന്നു..അതിൽ നിന്നും ഒരുത്തി ദേഷ്യത്തോടെ എന്റെ അടുത്തേക്ക് വന്നു...സത്യം പറഞ്ഞ കളക്ടർ ഒക്കെ ആണെങ്കിലും അവളെ കണ്ടപ്പോൾ എന്റെ മനസ്സിൽ ലഡ്ഡു പൊട്ടി എന്ന് പറഞ്ഞ മതിയല്ലോ... അപ്പോള് കൊല്ലത്തും നല്ല നാടൻ പെൺകുട്ടികൾ ഉണ്ട് അല്ലെ എന്ന് ഒക്കെ ചിന്തിച്ചു നിന്നപ്പോൾ ആണ് അവള് എന്നെ കാത് പൊട്ടുന്ന തെറി ആണ് വിളിക്കുന്നത് എന്ന് മനസ്സിലായത്.. "ഡോ താൻ എന്താ വണ്ടി ഇടിച്ചു ആളെ താഴെ ഇട്ടിട്ട് നിന്ന് സ്വപ്നം കാണുക ആണോ" എന്നുള്ള അവളുടെ ചോദ്യത്തിൽ ആണ് എനിക്ക് സ്ഥലകാല ബോധം വന്നത്.. അപ്പോളേക്കും ഒന്നു രണ്ടു ആളുകൾ കൂടിയിരുന്ന്.. "ഡോ തനിക്ക് ചെവി കേട്ടൂടെ ഒരോത്തവന്മർ ഇരങ്ങിക്കൊളും രാവിലെ ഒരു ബുള്ളറ്റ് താങ്ങി പിടിച്ചു..ദൈവമേ ഇൗ കൊല്ലം ജില്ലയിൽ പിച്ചക്കാരു വരെ bullettil ആണ് പോകുന്നേ..ഡോ തന്റെ ആ ഉണക്ക ഹെൽമെറ്റ് ഒന്നു ഊരിയെ ആ തിരു മോന്ത ഒന്നു കാണട്ടെ"എന്ന് പറഞ്ഞു അവള് എന്റെ തലയിൽ നിന്ന് ഹെൽമെറ്റ് ഊരി മാറ്റിയതും എന്നെ കണ്ട് ഇപ്പൊൾ അവളുടെ സ്ഥലകാല ബോധം ആണ് പോയത് എന്ന് തോന്നുന്നു.. കൂടെ ഉള്ള കുട്ടി തട്ടി വിളിച്ചപ്പോൾ ആണ് അവള് വീണ്ടും പഴയ ഫോമിലേക്ക് വന്നത്.. "അതേ ഒരോരുതവൻമാർ ഇറങ്ങിക്കോളും കണ്ടാൽ കളക്ടർ ആണെന്ന വിചാരം നല്ല അസ്സൽ കോഴികള " "ഭഗവാനെ ഇവൾ ഇത് എങ്ങോട്ടാ പോകുന്നേ പറഞ്ഞു പറഞ്ഞു " ഞാൻ മനസ്സിൽ പറഞ്ഞു.. "അതേ ഇപ്പൊൾ എന്താ പ്രശ്നം എന്റെ അശ്രദ്ധ കൊണ്ട് വണ്ടി തട്ടി..നിങ്ങൾക്ക് രണ്ടു പേർക്കും ഒന്നും പറ്റില്ലല്ലോ.. " "അതെങ്ങനെ ശരി ആകും ദേ അവളുടെ കാൽ മൊത്തം ഉരഞ്ഞു..എന്റെ കൈ പൊരത്തെന് എന്റെ ഡിയോ യുടെ paint പോയി" "അതിപ്പോൾ പോയത് അല്ലെടി പണ്ട് പോയത് അല്ലെ"എന്ന് അവളുടെ കൂട്ടുകാരി പറയുന്നത് ഞാൻ കേട്ടു "ഓകെ..എങ്കിൽ വാ ഞാൻ ഹോസ്പിറ്റലിൽ കൊണ്ട് പോകാം രണ്ടു പേരെയും വണ്ടി പോകുന്ന വഴി ഷോ റൂമില് കൊടുക്കാം എന്താ" എന്ന് ഞാൻ പറഞ്ഞ്... "അതൊന്നും പറ്റില്ല പരിചയം ഇല്ലാത്ത ആളുകളുടെ കൂടെ പോയി എന്ന് അറിഞ്ഞാൽ വീട്ടുകാർ ഞങ്ങളെ വഴക്ക് പറയും അല്ലേടി "എന്ന് പറഞ്ഞു അവള് കൂട്ടുകാരിയെ കണ്ണിറുക്കി കാണിച്ചു.. അപ്പോള് അവള് "അതേ എന്ന് പറഞ്ഞു" ഞാൻ വാച്ചിലേക്ക് സമയം നോക്കി ആദ്യ ദിവസം തന്നെ late ആയാൽ മോശം അല്ലെ.. "പൊന്നു ചേട്ടാ അവളുമാർ ചോദിക്കുന്ന പൈസ കൊടുത്ത് വിട്ടേക്ക് ഇല്ലേൽ തൊട്ട് പിടിച്ച് എന്ന് പറഞ്ഞു ഒരു പരാതി എങ്ങാൻ പോയ അഴി എണ്ണാൻ നേരം കാണൂ" എന്ന് ഒരു പയ്യൻ എന്റെ അടുത്ത് വന്നു പറഞ്ഞു.. "കേട്ടല്ലോ അപ്പോള് ചേട്ടാ ഒരു 5000 രൂപ ഇങ്ങ് എടുത്തേ" അവള് പറഞ്ഞു "5000 മൊ എന്തിന്" "തരുന്നോ അതോ ഇവൻ പറഞ്ഞ പോലെ ഇനി കേസ് കൊടുക്കണോ" "അയ്യോ അതൊന്നും വേണ്ട ഇന്ന ക്യാഷ്" എന്ന് പറഞ്ഞു മുഖത്ത് കുറച്ചു ഭയം ഒക്കെ ഫിറ്റ് ചെയ്തു ഞാൻ അവളുടെ കയ്യിൽ പൈസ കൊടുത്ത്.. അവള് എന്നെ നോക്കി ആക്കി ഒരു ചിരി ചിരിച്ചു എന്നിട്ട് എന്റെ ഹെൽമെറ്റ് തലയിൽ വച്ചിട്ട് പറഞ്ഞു "ഇതിനാണ് പറയുന്നത് കൊടുത്താൽ കൊല്ലത്തും കിട്ടും എന്ന്..സൂക്ഷിച്ചു പോകണേ ചേട്ടാ.." "നിന്നെ ഞാൻ എടുത്തോളാം കേട്ടോ"എന്ന് ഞാൻ അവളോട് പതുക്കെ പറഞ്ഞു.. "ഇത്രേം എടുത്തത് പോരെ ഇനിയും എടുക്കണോ" "ഡി ലക്ഷ്മി മതി ബാ പോകാം" "യക്ഷി നല്ല പേര്... എന്ന് അവളോട് ഉറക്കെ പറഞ്ഞു ഞാൻ വണ്ടി സ്റ്റാർട്ട് ആക്കി വിട്ടു.. ഇല്ലേൽ അവളുടെ വായിൽ ഉള്ളത് ബാക്കി കൂടി ഞാൻ കേൾക്കേണ്ടി വന്നേനെ" ****************************** യക്ഷിയോട് വഴക്ക് ഇട്ടെങ്കിലും കറക്ട് സമയത്തിന് വന്നു ചാർജ് എടുക്കാൻ പറ്റി..ഓഫീസിൽ ഉള്ളവരെ ഒക്കെ പരിചയപ്പെട്ടു മറ്റും ആയി അന്നത്തെ ദിവസം പോയി..വൈകിട്ട് വീട്ടിൽ വന്നു കേറിയപ്പോൾ കരുതി ഇനി നമുക്ക് നമ്മുടെ ഔദ്യോഗിക വാഹനം മതി..എന്തിനാ വെറുതെ തെറിയും കേട്ട് പൈസയും പോയി...അത് കൊണ്ട് അവനെ മൂടി പുതപ്പിച്ചു കിടത്തി..ഇനി മുതൽ നിനക്ക് റെസ്റ്റ് ആണ് മോനെ.. രാത്രിയിൽ ആഹാരം ഒക്കെ കഴിച്ചു കിടക്കാൻ നേരം വീണ്ടും ആ യക്ഷിയുടെ മുഖം മനസ്സിലേക്ക് വന്നു എന്റെ ചുണ്ടിൽ അറിയാതെ തന്നെ ഒരു ചിരി പടർന്നു.. ഇതേ സമയം ലക്ഷ്മിയുടെ അവസ്ഥയും മറിച്ച് അല്ലായിരുന്നു..അവളുടെ മനസ്സിന്റെ ഏതോ ഒരു കോണിൽ ഹരിയുടെ മുഖം ഒറ്റ നോട്ടത്തിൽ തന്നെ പതിഞ്ഞിരുന്നു.. ദിവസങ്ങൾ ഓരോന്നായി കടന്നു പോയി..ഹരിക്ക് എന്നും തിരക്ക് തന്നെ... ഇടയ്ക്ക് വീട്ടിൽ വിളിക്കുമ്പോൾ അമ്മയോട് കുറച്ചു ദിവസം ഇവിടെ വന്ന് നിൽക്കാൻ പറയും അവൻ..ഒറ്റയ്ക്ക് അവൻ മടുത്തു.. ഒരു മാസം കഴിഞ്ഞ് എന്തായലും നീ ഇവിടേക്ക് വരില്ലേ അന്ന് നമുക്ക് ഒരുമിച്ച് അങ്ങോട്ട് വരാം എന്ന് അമ്മ പറഞ്ഞു... ആ ഒരു സമാധാനത്തിൽ അവൻ ഓരോ ദിവസവും കഴിച്ചു കൂട്ടി..പിറ്റേന്ന് ഓഫീസിൽ ഇരിക്കുമ്പോൾ ആണ്.. "സർ " "എന്താ ബാലെട്ട" "രണ്ടു പെൺകുട്ടികൾ കാണാൻ വന്നിട്ടുണ്ട്" "Appointment എടുത്തിട്ടുണ്ടോ" "ഇല്ല സർ അവർ ഒരുപാട് നേരം ആയി വന്നിട്ട് ഇവിടുത്തെ women's കോളജിലെ കുട്ടികൾ ആണ് എന്തോ inauguration മറ്റോ ക്ഷണിക്കാൻ വന്നത് ആണ്" "ഓകെ കേറി വരാൻ പറ" "ശരി സർ" ഇതേ സമയം പുറത്ത് അവർ രണ്ടു പേരും പരസ്പരം സംസാരിക്കുക ആയിരുന്നു.. "എന്ത് പേരാണ് അല്ലെടീ ഹരി കിഷോർ ഐഎഎസ് എന്ന ഒരു എടുപ്പ" "അതിപ്പോൾ ലക്ഷ്മി ഐഎഎസ് എന്ന് പറഞ്ഞ പുളിക്കുമോ" "എന്റെ പൊന്നു ലക്ഷ്മി നിന്റെ ഇൗ നാക്കില്ലായിരുന്ന് എങ്കിൽ..പുളിക്കുക അല്ല ഞാൻ ഒന്നും പറയുന്നില്ല" "എന്റെ പൊന്നു രമ്യ കുട്ടി ഞാൻ ചുമ്മാ പറഞ്ഞത് അല്ലെ..ഇൗ കലക്റ്റർ എന്നൊക്കെ പറഞ്ഞ ഒടുക്കത്തെ ജാഡ ആണെടി അല്ലെ നീ നോക്കിക്കോ ഇയാളെ കേറി കാണുമ്പോ" അപ്പോളേക്കും ബാലേട്ടൻ വന്നു "നിങ്ങളെ സർ വിളിക്കുന്നു വരു" ഞങ്ങൾ രണ്ടു പേരും ആ ചേട്ടന്റെ പിറകെ കളക്ടറുടെ റൂമിലേക്ക് പോയി.. അകത്തോട്ടു ചെന്നോളു എന്ന് ആ ചേട്ടൻ പറഞ്ഞിട്ട് പോയി... "എക്‌സ്‌ക്യുസ് മീ സർ.. " രമ്യ ആയിരുന്നു "Yes come in" "ആഹാ നിങ്ങള് ആയിരുന്നോ കാണാൻ വന്നത്..എന്താണ് പുതിയ ഉടായിപ്പ്" എന്നെ കണ്ടതും രണ്ടിന്റെയും കിളി പറന്നു പോയി എന്ന് പറഞ്ഞ മതിയല്ലോ..!!ഞാൻ നോക്കിയപ്പോൾ നമ്മുടെ യക്ഷി അവളുടെ കൂട്ടുകാരിയുടെ പിറകിൽ മറഞ്ഞു നിൽക്കുക ആണ്.. "വാ ഇരിക്ക് രണ്ടാളും" "അയ്യോ വേണ്ട സർ ഞങ്ങള് ഇവിടെ നിന്നോളാം" "ഇരിക്കടോ പിള്ളേരെ" അങ്ങനെ രണ്ടു പേരും അവിടെ ഇരുന്നു.. "അ ഇനി വന്ന കാര്യം പറ മിസ്സ്.. സോറി നമ്മൾ പരിചയപെട്ടു ഇല്ല അല്ലെ I am Hari Kishore'" "എന്റെ പേര് രമ്യാ..ഇത്.." "യക്ഷി oh sorry ലക്ഷ്മി അല്ലേ " ഞാൻ ആ മുഖത്ത് നോക്കി പറഞ്ഞു.. പെട്ടെന്ന് അവള് എന്തോ പറയാൻ വന്നതും എന്റെ നോട്ടം കണ്ട് അത് വിഴുങ്ങി.. "ഓകെ ഫൈൻ.. അപ്പോള് പറയൂ എന്താ വന്നത് രണ്ടാളും" "അത് സർ ഞങ്ങളുടെ കോളേജിൽ women's day inauguration ചെയ്യാനായി.." "അതെന്താടോ വനിതാ രത്‌നങ്ങളെ ആരെയും കിട്ടി ഇല്ലെ നിങ്ങൾക്ക്.." "അതല്ല സർ സാർ ഇവിടെ പുതുമുഖം അല്ലെ.. അപ്പോള് സാറിന് ഒരു നല്ല വേദി.." "നല്ല വേദി തന്നെയാണല്ലോ...അപ്പോള് ഓകെ ഫൈൻ മാർച്ച് 8 അല്ലെ സമയം ബാലെട്ടനോട് ഒന്നു എഴുതി എല്പിച്ചേക്ക് ഞാൻ അങ്ങ് എത്താം" "Thank you സർ.. സർ ഒന്നും തോന്നരുത് അന്ന് അറിയാതെ പറ്റി പോയത് ആണ് സോറി.." രമ്യ ആണ് പറഞ്ഞത് "സാരമില്ല ഞാൻ അതൊക്കെ അപ്പോള് തന്നെ മറന്നു..അല്ല തന്റെ ഫ്രണ്ട് എന്താ ഒന്നും മിണ്ടാതെ ഇരിക്കുന്നത്" "അവളുടെ തലയിൽ നിന്ന് പോയ കിളികൾ ഇത് വരെ പറന്നു വന്നിട്ടില്ല എന്ന തോന്നുന്നേ.. ഞങ്ങൾ ഇറങ്ങട്ടെ സർ" "രമ്യ ഒരു 10 മിനിറ്റ് പുറത്ത് വെയിറ്റ് ചെയ്യ് എനിക്ക് തന്റെ ഫ്രണ്ടിനോട് ഒരു രഹസ്യം പറയാൻ ഉണ്ട്" അത് കേട്ട് രണ്ടു പേരും ഞെട്ടി മുഖത്തോട് മുഖം നോക്കി.. "ചെല്ല്‌ രമ്യ എനിക്ക് ഇത്തിരി തിരക്ക് ഉള്ളത് ആണ്..പേടിക്കണ്ട 10 മിനിറ്റ് കഴിഞ്ഞ് എന്നെ കണ്ടില്ല എങ്കിൽ താൻ എന്നെ അകത്ത് കയറി ഒന്നു നോക്കണേ ഞാൻ ജീവനോടെ ഉണ്ടോ എന്ന്.."ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു രമ്യ ലക്ഷ്മിയുടെ മുഖത്ത് നോക്കിയിട്ട് പുറത്ത് കാണും എന്ന് പറഞ്ഞു പോയി..ഞാൻ ബാലേട്ടനെ വിളിപ്പിച്ചിട്ട് 10 മിനിട്ടത്തേക്കു ആരെയും അകത്തേക്ക് വിടേണ്ട എന്ന് പറഞ്ഞു.. ... (തുടരും) എന്റെ പ്രണയം 2 Part 1 https://m.facebook.com/groups/1725045934377816?view=permalink&id=2329725810576489 ഞാൻ റൂം ലോക്ക് ചെയ്തു അവളെ നോക്കി... "സർ എന്തിനാ വാതിൽ അടച്ചത്" അവള് പേടിച്ചിട്ടു ചോദിച്ചു.. "എനിക്കും നിനക്കും ഇടയിൽ വേറെ ആരും കേറി വരുന്നത് എനിക്ക് ഇഷ്ടം അല്ല so door lock ആക്കി..അത്രേ ഉള്ളൂ.. അപ്പോള് എനിക്ക് നിന്നോട് ചോദിക്കാൻ ഉള്ള കാര്യം നേരിട്ട് അങ്ങ് ചോദിക്കുവാ"ഞാൻ പറഞ്ഞു "എന്ത് കാര്യം??" ഞാൻ എണീറ്റ് അവളുടെ അടുത്തേക്ക് ചെന്നു അത് കണ്ടിട്ട് ആണോ എന്തോ പെണ്ണ് എണീറ്റ് ഇപ്പൊൾ എങ്ങോട്ടെലും ഓടി പോകും എന്ന് തോന്നി.. "നീ ഇത് എവിടെയാ ഓടുന്നെ ഇങ്ങ് വാ ഇവിടെ വന്ന് ഇരിക്ക്" "ഇല്ല ഞാൻ ഇരിക്കില്ല കാര്യം പറ" "നീ ഇരിക്കുന്നോ അതോ ഞാൻ പിടിച്ച് ഇരുത്തണോ"? "വേണ്ട ഞാൻ ഇവിടെ ഇരുന്നോളാം" എന്ന് പറഞ്ഞു ഞാൻ ഇരുന്ന കസേരയ്ക്ക്‌ അടുത്ത് അവള് വന്നു ഇരുന്നു... "എന്താ ഇനി വേണ്ടത് ചോദിക്ക്" "അത് പിന്നെ ഒരു പെണ്ണിന്റെ മുഖത്ത് നോക്കി ആദ്യം ആയിട്ട ഞാൻ ചോദിക്കുന്നത് അതിന്റെ ഒരു ചമ്മൽ.." "സർ എങ്ങോട്ടാ പോകുന്നത് എന്ന് എനിക്ക് മനസിലായി.. ഇതൊക്കെ അന്തസായി വീട്ടിൽ വന്നു ചോദിക്കണം..അല്ലാതെ റൂമിൽ പിടിച്ച് അടച്ചിട്ട് അല്ല ചോദിക്കേണ്ടത്" "എന്ത്???" "സർ ഇപ്പൊൾ ചോദിക്കാൻ പോകുന്ന കാര്യം ഞാൻ പറയാം..ലക്ഷ്മി എനിക്ക് തന്നെ ആദ്യം കണ്ടപ്പോൾ തന്നെ ഇഷ്ടം ആയി..വെറും ഒരു ഇഷ്ടം അല്ല ചക്കയാണ് മാങ്ങയാണ് ഇതൊക്കെ തന്നെ അല്ലെ പറയാൻ വന്നത്" "അല്ല" "പിന്നെ"???? "എന്റെ 5000 രൂപ എനിക്ക് എപ്പോൾ തരും??" "എന്നതാ!!!" അവള് ഇപ്പൊൾ ശരിക്കും ഞെട്ടി..അവളുടെ മുഖം ഇപ്പൊൾ കാറ്റ് പോയ ബലൂൺ പോലെ ആയി.. "നിനക്ക് ചെവി കേൽകില്ലെ എന്റെ 5000 രൂപ എനിക്ക് എപ്പോൾ തരും എന്ന്" "അത് സർ പിന്നെ.." "പിന്നെ അല്ല എനിക്ക് ഇപ്പൊൾ ഇൗ നിമിഷം കിട്ടണം ഇല്ലേൽ ഞാൻ ഇവിടെ നിന്റെ പേരിൽ ഒരു complaint കൊടുക്കും" "എന്തിന്"??? "ജില്ലാ കളക്ടറെ വഴിയിൽ തടഞ്ഞു നിർത്തി 5000 രൂപ വണ്ടി തട്ടി എന്ന് കള്ളം പറഞ്ഞു വാങ്ങി എന്ന്.." "അത് കള്ളം ഒന്നും അല്ല വണ്ടി തട്ടിയല്ലോ" "ആരുടെ വണ്ടി എന്റെ വണ്ടിയോ??? ദെ ആ അമ്പലത്തിന്റെ മുന്നിൽ ഒരു സിസിടിവി ഉണ്ട് അത് നോക്കിയാൽ അറിയാം അവിടെ എന്താ നടന്നത് എന്ന് നോക്കണോ"?? "വേണ്ട..."എന്ന് പറഞ്ഞു അവള് മുഖം കുനിച്ചു ഇരുന്നു.. "അതേ എനിക്ക് എന്റെ പൈസ വേണം എപ്പോൾ തരും" "എന്റെ കയ്യിൽ നുള്ളി പെറുക്കിയാൽ ഇപ്പൊൾ 130 രൂപ കാണും അതേ ഉള്ളൂ.അതു മതിയോ .. " "അത്രേ ഒക്കെ ഉണ്ടോ കൊള്ളാല്ലോ" "കളിയാക്കണ്ട ഞാൻ നാളെ അച്ഛന്റെ കയ്യിൽ നിന്ന് വാങ്ങി തരാം" "എന്ത് പറഞ്ഞു വാങ്ങും " "അത് പിന്നെ ഫ്രണ്ടിന്റെ അച്ഛൻ ഹോസ്പിറ്റലിൽ ആണെന്നോ മറ്റോ" "എന്തൊരു പെരും കള്ളി ആണെടി നീ.. എന്നെ പറ്റിച്ചു 5000 വാങ്ങി എന്നിട്ട് അത് തിരിച്ചു തരാൻ ദേ ഇപ്പോ സ്വന്തം അച്ഛനെ പറ്റിക്കുന്നു" "ഇയാളുടെ.. സോറി സാറിന്റെ അച്ഛൻ ഒന്നും അല്ലല്ലോ എന്റെ അച്ഛനെ അല്ലെ അത് സാരമില്ല സാറിന് എങ്ങനെ ആയാലും പൈസ കിട്ടിയാൽ പോരെ..അപ്പം തിന്ന മതി കുഴി ഞാൻ എണ്ണിക്കോളാം.. " "അതു പറ്റില്ലല്ലോ യക്ഷി കുട്ടി ഞാനും നിന്റെ അച്ഛനും ഒക്കെ കഷ്ടപ്പെട്ട് ഉണ്ടാക്കുന്ന പൈസ നീ അങ്ങനെ ചുളുവിന്‌ അടിച്ചു എടുക്കണ്ട.. ഞാൻ വാങ്ങില്ല ആ പൈസ " "ശെടാ ഇതെന്തു കഷ്ടം ആണ് " "കഷ്ടം തന്നെ ആണ്, നിന്റെ അച്ഛൻ അംബാനി ഒന്നും അല്ലാലോ ഇങ്ങനെ ചോദിക്കുമ്പോൾ പൈസ തരാൻ.. ആണോ? " "അല്ല " "അച്ഛന് എന്താ പണി " "ബാങ്ക് മാനേജർ ആണ്.. പേര് മാധവൻ " "അമ്മയ്ക്കോ "? "ഇവിടെ ടൌൺ ups ടീച്ചർ ആണ്.. ഭാരതി എന്നാ പേര് " "നീ ഒറ്റ മോളാ?? " "അതെ " "ചുമ്മാതെ അല്ല ഇത്ര അഹങ്കാരം.. വളർത്തി നല്ല പോലെ വഷളാക്കിയിട്ട് ഉണ്ട് " "ദേ എന്റെ അച്ഛനേം അമ്മയേം എന്തെങ്കിലും പറഞ്ഞ ഉണ്ടല്ലോ " "ആഹാ അപ്പോൾ ഇനി ഒരു കാര്യം ചെയ്യാം മോൾ പേര് വീട്ടുപേര് അച്ഛന്റെ പേര് അഡ്രസ് ഫോൺ നമ്പർ ഒക്കെ ഒന്ന് ദ ഈ ലെറ്റർ പാഡിലോട്ട് ഒന്ന് എഴുതിയെ " "എന്തിനാ " "എനിക്ക് കൊണ്ട് പോയി കേസ് കൊടുക്കാൻ.. നീ ആരാ എന്താണ് എന്ന് എനിക്ക് ഇപ്പോൾ അല്ലെ മനസിലായത്.. അപ്പോൾ ഇതൊക്കെ എഴുതി മേടിക്കാം അപ്പോൾ പോലീസുകാർക്ക് എളുപ്പം ആകുമല്ലോ എല്ലാം " "അയ്യോ വേണ്ട സാർ പ്ളീസ്... ഞാൻ കാലു പിടിക്കാം.. കേസ് ആക്കല്ലേ.. എന്റെ അച്ഛനും അമ്മയ്ക്കും ഒക്കെ നാണക്കേട് ആകും "എന്ന് പറഞ്ഞു അവൾ കരയാൻ തുടങ്ങി... അതവളുടെ നമ്പർ ആണെന്ന് എനിക്ക് അറിയാമല്ലോ... "ഹാ വലിയ ചട്ടമ്പിക്ക് ഇത്രേം ഗറ്റ്‌സ് ഒക്കെ ഉള്ളോ.. കണ്ണൊക്കെ തുടച്ചെ എന്നിട്ട് അഡ്രസ്‌ എഴുതി താ വേഗം " അവൾ അത് കേട്ട് കണ്ണ് തുടച്ചു കൊണ്ട് അഡ്രസ് ഒക്കെ എഴുതി തന്നു... "ഇനി ഞാൻ പൊയ്ക്കോട്ടേ സാർ " "അപ്പോൾ എന്റെ പൈസ " "ഞാൻ അധ്വാനിച്ചു തരുന്ന പൈസ അല്ലെ സാർ സ്വീകരിക്കു.. എനിക്ക് ഒരു ജോലി കിട്ടട്ടെ.. അക്കൗണ്ട് നമ്പർ തന്ന മതി ഏതു ലോകത്ത് ആയാലും പലിശ സഹിതം തന്നിരിക്കും ഈ ലക്ഷ്മി " "ആണോ എനിക്ക് പക്ഷെ പൈസ 10 ദിവസത്തിന് ആകം കിട്ടണമല്ലോ യക്ഷി കുട്ടി.. അപ്പോളോ " "ശോ എന്ത് കഷ്ടം ആണ് കളക്ടർക്കും ദാരിദ്ര്യമോ " "അതെ നല്ല ദാരിദ്യം ഉണ്ട് അത് കൊണ്ട് മോൾക്ക്‌ ഞാൻ ഒരു ജോലി തരാം ഇവിടെ.. ജോലി ചെയ്തു കടം വീട്ടിയാൽ മതി..അതും നിന്റെ സ്വന്തം അധ്വാനം കൊണ്ട്... എന്താ സമ്മതിച്ചോ " "എന്ത് ജോലി അടിച്ചു വാരാനും മറ്റും ആകും എനിക്ക് എന്തോ "പണി തരാൻ " അല്ലെ??? " "എയ് എന്റെ യക്ഷി കുട്ടിയെ കൊണ്ട് ഞാൻ അങ്ങനെ ചെയ്യിക്കുമോ "? ഇത് വെറും സിമ്പിൾ ജോലി ഒരു 2/3 മിനിറ്റ് നേരത്തെ കാര്യം ഉള്ളു.. 500രൂപ കിട്ടും അങ്ങനെ 10 ദിവസം ആകുമ്പോൾ 5000?? "എങ്ങനെ ഉണ്ട്.?? "എന്തോ ഒരു ഉടായിപ്പു മണക്കുന്നു.. ഓക്കേ എന്തായാലും എന്റെ അധ്വാനം വേണം അല്ലോ എനിക്ക് സമ്മതം എന്തായാലും ജോലി പറ " *********************************** ആ കള്ള കളക്ടർ പറയുന്ന ജോലി കേട്ട് എന്റെ ബോധം മിക്കവാറും ഇപ്പോൾ തന്നെ പോകും എന്ന് തോന്നി... അമ്മാതിരി 8 ന്റെ പണിയ ആ കള്ള കളക്ടർ എനിക്ക് തന്നത്... അങ്ങേരു കയ്യും കെട്ടി എന്റെ മുഖത്തു നോക്കി ഇരിക്കുവാ.. സത്യം പറഞ്ഞ അങ്ങേരുടെ ആ നോട്ടം കണ്ടാൽ ഓടി ചെന്ന് കെട്ടി പിടിച്ചു ഉമ്മ കൊടുക്കാൻ തോന്നും...എന്നാ ഒരു ഗ്ലാമർ ആണ്.. പറഞ്ഞിട്ട് കാര്യം ഇല്ല മനസു അറിഞ്ഞു കൊടുക്കേണ്ട സാധനം അങ്ങേര് ഇപ്പോൾ ചോദിച്ചു വാങ്ങിക്കുവാ ശവം... "സാർ സാർ വേറെ എന്തും പറഞ്ഞോ ഞാൻ ചെയ്യാം.. പ്ലീസ് " "ഞാൻ പറയാൻ ഉള്ളത് പറഞ്ഞു ഇല്ലേൽ ദ ഞാൻ ഇപ്പോൾ തന്നെ കേസ് ചാർജ് ചെയ്യാൻ പറയട്ടെ "?? "ഇയാൾ കളക്ടർ ആണോ അതോ ബാലൻ k നായരോ?? " "രണ്ടും ആണ് എന്തെ?? നിനക്ക് ഇപ്പോൾ മനസിലായില്ലേ കൊടുത്താൽ കൊല്ലത്തു മാത്രം അല്ല അങ്ങ് തൃശ്ശൂരും കിട്ടും എന്ന് " "ഉവ്വ് !!" "എന്നാൽ പിന്നെ എന്താ താമസം വേഗം ജോലി തീർത്തിട്ട് പോകന്നെ..പുറത്ത് രമ്യ ഇരുന്നു മുഷിഞ്ഞു കാണും..എനിക്ക് വീട്ടിൽ പോകണം.. ഓക്കേ ഞാൻ കണ്ണടച്ച് ഇരിക്കാം നീ ജോലി തീർത്തോ ഞാൻ കണ്ണ് തുറന്നാൽ അല്ലെ പ്രശ്നം"എന്ന് പറഞ്ഞു ഞാൻ കണ്ണ് അടച്ചു ഇരുന്നു.. "പിന്നെ ആ പറഞ്ഞത് കേട്ടിട്ട് നിങ്ങൾക്ക് ഒരു വശ പിശക് തോന്നണില്ലേ???ഇങ്ങേരു കളക്ടർ തന്നെ ആണോ എന്ന് എനിക്ക് ഒരു സംശയം ഉണ്ട്.. നല്ല ഒന്നാന്തരം കോഴി ആണെന്ന തോന്നുന്നേ..അങ്ങേരു പറഞ്ഞ ജോലി നിങ്ങൾക്ക് ഞാൻ പറഞ്ഞു തരാം 3 മിനിറ്റ് കൊണ്ട് 500 രൂപ അങ്ങേരു തരാം എന്ന് പറഞ്ഞ ഞാൻ അധ്വാനിക്കേണ്ട ജോലി.. അങ്ങേരു കയ്യും കെട്ടി ഇങ്ങനെ ഇരിക്കും കണ്ണ് അടച്ചു.. അയാളുടെ മുഖത്തു എവിടെ വേണേലും ഞാൻ ഒരു കിസ്സ് ചെയ്യണം നോക്കണേ അയാളുടെ മനസ്സിൽ ഇരുപ്പ്.. ഞാൻ അങ്ങനെ ചെയ്തു ഇല്ല എങ്കിൽ അങ്ങേര് കേസ് കൊടുക്കും പോലും.. ഇപ്പോള ശരിക്കും ചെകുത്താനും കടലിനും ഇടയ്ക്ക് ആയത്.. അച്ഛനും അമ്മയും ഞാൻ കാരണം നാണം കെടും അല്ലോ എന്ന് ഓർത്തു അവസാനം രണ്ടും കല്പിച്ചു അങ്ങേരെ കിസ്സ് കൊടുക്കാൻ തീരുമാനിച്ചു.. സത്യം പറഞ്ഞ എനിക്ക് ഈ കള്ള കളക്ടരെ ഇഷ്ട്ടം ഒക്കെ ആണ്.. പക്ഷെ ആരാ എന്താ എന്നൊന്നും അറിയാതെ.. വേണ്ട എന്റെ സ്നേഹം എന്റെ മനസ്സിൽ തന്നെ ഇരിക്കട്ടെ.. പക്ഷേ എന്തോ ആ ഇരുപ്പ് കണ്ടാൽ പാവം തോന്നും.. കയ്യിലിരിപ്പ് ഓർക്കുമ്പോൾ ആണ്.. " "ടീ യക്ഷി നീ പോയ " "ഇല്ല " "എന്നാ വേഗം താ ഞാൻ കണ്ണടച്ചു ഇരിന്നു മടുത്തു കേട്ടോ " "പിന്നെ ഉണ്ണിയപ്പം ഏതാണ്ട് അല്ലെ ഞാൻ തരാൻ പോകുന്നെ കണ്ണും അടച്ചു ഇരിക്കാൻ " അത് കേട്ടപ്പോൾ കള്ള കളക്ടറുടെ ചുണ്ടിൽ ഒരു പുഞ്ചിരി വന്നു.. പിന്നെ ഞാൻ ഒന്നും നോക്കിയില്ല അങ്ങേരുടെ ആ പുഞ്ചിരി ഞാൻ ഇങ്ങു എടുത്തു.. ഇപ്പോൾ ശരിക്കും അങ്ങേരുടെ കിളി ആണ് പോയത്..എന്നിട്ട് അങ്ങേരുടെ ചെവിയിൽ പറഞ്ഞു "കൊല്ലത്തെ പെൺപിള്ളേരോട് കളിച്ചാൽ ഇങ്ങനെ ഇരിക്കും " എന്നിട്ട് ഞാൻ ബാഗ് എടുത്തു കൊണ്ട് ഓടി... തുടരും..... എന്റെ പ്രണയം 3 പാർട്ട് 2 https://m.facebook.com/groups/1725045934377816?view=permalink&id=2330379347177802 ഞാൻ വാതിൽ തുറന്നു അവിടെ ഇരുന്ന രമ്യാ പിടിച്ചു വലിച്ചു കൊണ്ട് ഓടി "എടി എന്തുവാ നീ ഈ കാണിക്കുന്നത്, നീ എന്തുവാ അവിടെ അതിനകത്തു ഒപ്പിച്ചത് പറ "ഞങ്ങൾ ഓടുന്നതിനു ഇടയിൽ അവൾ ചോദിച്ചു കൊണ്ടു ഇരുന്ന്.. ഞങ്ങളുടെ വണ്ടിയുടെ അടുത്ത് എത്തിയിട്ട് ആണ് ഞാൻ ആ ഓട്ടം നിർത്തിയത്.. ഞാനും അവളും കൂടി നിന്ന് അണയ്ക്കുന്നത് അല്ലാതെ രണ്ടു പേർക്കും ഒന്നും പറയാൻ പറ്റിയില്ല.. ഞാൻ വണ്ടി തുറന്നു വെള്ളം എടുത്തതും അതു തട്ടി പറിച്ചു രമ്യ പകുതി കുടിച്ചു എന്നിട്ട എനിക്ക് കിട്ടിയത്.. "ടി പുല്ലേ സത്യം പറ നീ അവിടെ എന്ത് പണി ആണ് ഒപ്പിച്ചത്.. നീ അങ്ങേരുടെ കഥ കഴിച്ചോ??? നീ ആയതു കൊണ്ട് പറയാൻ പറ്റില്ല അതാ.. അങ്ങേരു എന്നോട് നേരത്തെ പറഞ്ഞതും ആണ് 10മിനിറ്റ് കഴിഞ്ഞു കണ്ടില്ലേ കേറി നോക്കാൻ.. " "എടി നിർത്തി നിർത്തി ചോദിക്ക് എന്നാൽ അല്ലെ പറയാൻ പറ്റുള്ളൂ.. " "എങ്കിൽ പറ " ഞാൻ നടന്ന സംഭവങ്ങൾ വള്ളി പുള്ളി തെറ്റാതെ അവളോട് പറഞ്ഞു.. എല്ലാം കേട്ടിട്ട് അവസാനം കുറച്ചു വെള്ളം തളിച്ചപ്പോൾ ആണ് അവൾക്ക് ബോധം വന്നത്.. "എടി പുല്ലേ നീ എന്തുവാടി ഈ കാണിച്ചത്.. " "പിന്നെ ഞാൻ എന്ത് വേണം കൊടുക്കാൻ നിന്റെ കയ്യിൽ ഉണ്ടോ പൈസ എല്ലാം കൂടി kfc കേറി തിന്നു മുടിച്ചില്ലേ അന്ന്.. അയാൾ കേസ് കൊടുക്കും എന്ന് പറഞ്ഞു പേടിപ്പിച്ചപ്പോൾ... "" "കേസോ.. !!! എപ്പോൾ " "ശവം നീ പിന്നെ എന്തുവാടി ഇത്ര നേരവും കേട്ടത് " "അല്ല നീ ലിപ് ലോക്ക്.... അയ്യോ അപ്പോൾ എന്റെ പേരും വരില്ലേ കേസ് കൊടുത്താൽ " "വരും " "അയ്യോ അങ്ങനെ ആണേൽ ബാക്കി 4500 രൂപയ്ക്ക് കൂടി നിനക്ക് ഒന്ന് അഡ്ജസ്റ്റ് ചെയ്തൂടെ പൊന്നെ " "ഫ പട്ടി.. നിന്നെ ഒക്കെ ഉണ്ടല്ലോ " "അല്ല അയാൾ മുഖത്തു എവിടെ എങ്കിലും ഉമ്മ വയ്ക്കാൻ അല്ലെ പറഞ്ഞെ.. നീ എന്തിനാ ചുണ്ടിൽ കേറി തന്നെ വച്ചേ " "അതെന്താ ചുണ്ട് മുഖത്തു അല്ലെ " "ടി പുല്ലേ കൂടുതൽ കളിക്കല്ലേ.. എവിടെയോ ഒരു പ്രണയം മണക്കുന്നുണ്ട്.. സത്യം പറ " "എന്നാൽ സത്യം പറയട്ടെ.. തട്ടത്തിൻ മറയത്തിൽ നിവിൻ പറയുന്ന പോലെ അങ്ങേരു കണ്ണടച്ചു പുഞ്ചിരിച്ചപ്പോൾ എന്റെ പൊന്നു രമ്യാ പിന്നെ ചുറ്റും ഉള്ളത് ഒന്നും കാണാൻ പറ്റിയില്ല..." "നീ സീരിയസ് ആണോ " "ആണെന്ന തോന്നുന്നേ " "ആണെഞ്ഞ ചോന്നുന്നേ.. എടി പുല്ലേ ആരാ എന്താ.. പോട്ടെ അയാളുടെ കല്യാണം കഴിഞ്ഞത് ആണേൽ.. " "രമ്യാ ശവത്തിൽ കുത്താതെ ടി.. ഇനി കഴിഞ്ഞിട്ട് ഉണ്ടാകുമോ " "നീ വാ ഇനി എല്ലാം വരുന്നിടത്തു വച്ചു കാണാം.. അല്ല ഇനി അങ്ങേരു മറ്റന്നാളത്തെ പരിപാടിക്ക് വരുവോടി " "അതെന്താ " "നിന്റെ സ്വഭാവം വച്ചു അങ്ങേരു ശ്വാസം കിട്ടാതെ ചത്തു പോയിട്ട് ഉണ്ടോ എന്നാ എന്റെ പേടി.. " "ടി ടി ജസ്റ്റ്‌ 30 സെക്കന്റ്‌ അത്രേ ഉള്ളൂ " "ഉവ്വ ഞാൻ വിശ്വസിച്ചു മോൾ വണ്ടി എടുക്ക് "... ഞാൻ അവളെ നോക്കി ഇളിച്ചിട്ട് വണ്ടി എടുത്തു തിരിച്ചു കോളേജിൽ പോയി.. ************************************ ഭഗവാനെ ഇത് ഇപ്പോൾ എന്താ ഉണ്ടായേ.. ഞാൻ ആണോ അതോ അവൾ ആണോ എന്നെ കേറി ഉമ്മ വച്ചത്... ആകെ കിളി പോയി ഇരിക്കുമ്പോൾ ആണ് അവളുടെ പിറകെ ബാലേട്ടൻ സാറെ എന്ന് വിളിച്ചു ഓടി വന്നത്..ഞാൻ പെട്ടെന്നു ടേബിൾ കിടന്ന ഒരു ബുക്ക്‌ എടുത്തു നിവർത്തി പിടിച്ചിട്ട് കുറച്ചു ഗൗരവത്തിൽ ഇരുന്ന്.. "ഹരി സാറേ ആ കൊച്ചു എന്തിനാ ഇറങ്ങി ഓടിയത് " "ഏതു കൊച്ചു " "ഇതിനകത്ത് ഉണ്ടായിരുന്ന " "ഓ അതോ അവൾക്ക് ഒരു ഡൌട്ട് ഈ IAS എടുക്കുന്നതിനെ കുറിച്ചു...പറഞ്ഞു തുടങ്ങിയപ്പോൾ തന്നെ അവൾ പേടിച്ചു ഓടി അത്രേ ഉള്ളൂ " "ഹോ അത്രേ ഉള്ളോ ഞാൻ അങ്ങ് പേടിച്ചു.. എന്നാ ശരി സാറെ " എന്ന് പറഞ്ഞു ബാലേട്ടൻ തിരിഞ്ഞതും എനിക്ക് ആശ്വാസം ആയി.. പെട്ടന്ന് ബാലേട്ടൻ എന്നെ നോക്കിയിട്ട് പറഞ്ഞു "അതെ സാറെ ഡൌട്ട് ഒക്കെ പറഞ്ഞു കൊടുക്കുന്നത് കൊള്ളാം.. ആ കയ്യിൽ പിടിച്ചേക്കുന്ന ബുക്ക്‌ ആദ്യം നേരെ പിടിച്ചിട്ട് കേട്ടോ.. " അപ്പോൾ ആണ് ഞാൻ ബുക്ക് തല തിരിച്ചു പിടിച്ചേക്കുവാന് മനസിലായത്.. ഞാൻ ആകെ ചമ്മി നാറി "അതു ബാലേട്ടാ " "ബാലേട്ടനും ഈ പ്രായം കഴിഞ്ഞു തന്നെയാ വന്നത്.. പോയി നേരിട്ട് ചോദിക്ക് സാറെ.. നല്ല കുട്ടി ആണെന്ന് ഒറ്റ നോട്ടത്തിൽ അറിയാം " "ഉം അങ്ങനെ ആണ് കരുതുന്നെ... ബാലേട്ടൻ എന്നെ ഒന്ന് ഹെല്പ് ചെയ്യണം.. എനിക്ക് ഇവിടെ ആരെയും പരിചയം ഒന്നും ഇല്ല എന്ന് അറിയാല്ലോ.. അവളുടെ പേരെന്റ്സ്ന്റെ അഡ്രസും ഫോൺ നമ്പറും ഞാൻ എഴുതി വാങ്ങിച്ചു.. ഒന്ന് വിളിച്ചു നോക്ക് ഇപ്പോൾ തന്നെ..3 മണി ആയതു അല്ലെ ഉള്ളൂ.. എന്തെങ്കിലും കള്ളം പറഞ്ഞു മതി.. "എന്ന് പറഞ്ഞു ഞാൻ അവൾ തന്ന അഡ്രസ്സും നമ്പറും കൊടുത്തു.. "ഓ ആയിക്കോട്ടെ..അല്ല ഇതിൽ ബാങ്കിലെ നമ്പറിൽ വിളിച്ച പോരെ " "ഉം മതി.. ഞാൻ ഇത്തിരി നേരത്തെ ഇറങ്ങുവാ ബാലേട്ടൻ രാത്രി വിളിച്ച മതി എന്നെ " അതും പറഞ്ഞു ഞാൻ ഓഫീസിൽ നിന്ന് ഇറങ്ങി.. മനസ്സിൽ വല്ലാത്ത ഒരു സന്തോഷം.. ഞാൻ ഫോൺ എടുത്തു വീട്ടിൽ വിളിച്ചു അമ്മയോടും അച്ഛനോടും കാര്യങ്ങൾ ഒന്ന് സൂചിപ്പിച്ചു.. അവർക്ക് ഭയങ്കര സന്തോഷം ആയി... *************************** വീട്ടിൽ വന്നു കേറിയപ്പോൾ പതിവ് പോലെ അമ്മയും അച്ഛനും ഗാർഡനിൽ തന്നെയുണ്ട്.. ഞാൻ അവരുടെ അടുത്തേക്ക് ചെന്നതും നല്ല ചൂട് ചായയും പഴം പൊരിയും കൂടി അമ്മ എടുത്ത് വച്ചു.. വായിൽ കപ്പൽ ഓടി എന്ന് പറഞ്ഞ മതി... ഞങ്ങളുടെ വൈകിട്ടു ഉള്ള ചായ കുടി ഇവിടെ ആണ് കേട്ടോ..ഞങ്ങളുടെ മൂന്ന് പേരുടെയും ഏറ്റവും ഇഷ്ടപെട്ട സ്ഥലം.. പിന്നെ മൂന്ന് പേരുടെയും സംസാരവും ഇന്നത്തെ വിശേഷം ഒക്കെ കഴിഞ്ഞു ഞാൻ റൂമിലേക്ക് പോയി ഫ്രഷ് ആകാൻ..ഷവറിന്റെ കീഴിൽ നിന്നപ്പോൾ എന്തോ എന്നത്തേക്കാളും തണുപ്പ് ഇന്ന് വെള്ളത്തിനു ഉണ്ട് എന്ന് തോന്നി മനസിനും .. പെട്ടന്ന് ആണ് രമ്യ പറഞ്ഞ കാര്യം വെള്ളിടി പോലെ മനസ്സിൽ കൂടി പോയത്.. "ഇനി അങ്ങേരു എങ്ങാനും കെട്ടിയത് ആണോ??? " അതു ഇങ്ങനെ എക്കോ പോലെ മനസ്സിൽ മുഴങ്ങി കൊണ്ടേ ഇരുന്നത് കൊണ്ടു നേരത്തെ തോന്നിയ വെള്ളത്തിന്റെ തണുപ്പ് ഒക്കെ വേഗം ആവി ആയി മാറി.. ഞാൻ കുളിച്ചു വേഗം വന്നു ഫോൺ എടുത്തു... fb ഓൺ ആക്കി ചറ പറ സെർച്ചിങ്.. ഹരി കിഷോർ..!!!! ഹും ആദ്യം തന്നെ കൊല്ലം കളക്ടർ വന്നു.. പേജ് ആണ്.. ആളിന്റെ ഫോട്ടോ വച്ചിട്ട്.. നൈസ് ആയിട്ട് അതങ്ങു സേവ് ചെയ്തു...പിന്നെ പേജ് താഴോട്ട് scroll ചെയ്തു..എനിക്ക് വേണ്ടുന്നത് എന്തായാലും കിട്ടി സാറിന്റെ മൊബൈൽ നമ്പർ...ഒഫീഷ്യൽ പേജ് അല്ലെ കൂടുതൽ ഒന്നും പ്രതീക്ഷിക്കണ്ട .. പിന്നെ പേർസണൽ പ്രൊഫൈൽ തപ്പി നോക്കി..അങ്ങനെ അതും കിട്ടി.. അധികം ഫോട്ടോസ് ഒന്നും ഇല്ല.. ആള് നിങ്ങളൊക്കെ കേട്ടു മടുത്ത പോലെ സിക്സ് പാക്ക് ഒന്നും അല്ല.. അല്ലെങ്കിലും കേരളത്തിലെ ആണ്പിള്ളേർക്ക് എന്തിനാടാ സിക്സ് പാക്ക്..എല്ലാം സിംപിൾ ആയിട്ടുള്ള ഫോട്ടോസ് ആയിരുന്നു.. വലിയ അപ്ഡേഷൻ ഒന്നും ഇല്ല..സ്റ്റാറ്റസ് കേറി നോക്കിയപ്പോൾ സിംഗിൾ !!!! മോളെ മനസ്സിൽ ലഡ്ഡു പൊട്ടി... കവർ ഫോട്ടോ ഫാമിലിയുടെ ആണ് ഇട്ടേക്കുന്നെ..അതും വടക്കും നാഥന്റെ മുന്നിൽ വച്ചു ഉള്ളത്.. അച്ഛൻ അമ്മ അനിയൻ പിന്നെ സാറും.. സാർ അമ്മയുടെ പോലെ ആണ്.. അച്ഛന്റെ ഉയരം ഉണ്ട്.. അനിയൻ നല്ല മോഡേൺ ആണ് എന്ന് തോന്നണു..ഹോ ഇപ്പോൾ ആണ് ഒരു ആശ്വാസം ആയെ.. "മോളെ ലച്ചു ഇങ്ങോട്ട് വാ ഭക്ഷണം കഴിക്കേണ്ടെ നിനക്ക്.. ഏതു നേരവും അതിൽ തോണ്ടി കൊണ്ടു ഇരുന്ന മതിയോ " "എന്റെ പൊന്നു അമ്മേ ഞാൻ ദേ വന്നു..അമ്മയും ഒട്ടും മോശം ഒന്നും അല്ലല്ലോ അമ്മയുടെ fb ഉപയോഗം ഇത്തിരി കൂടുതൽ ആണെന്ന് എനിക്ക് ഒരു കംപ്ലയിന്റ് കിട്ടി " "എയ് എനിക്കോ ആര് കംപ്ലയിന്റ് തന്നു എന്നാ "അമ്മ ചോദിച്ചു "ഈ അച്ഛൻ തന്നെ അല്ലെ അച്ഛാ.. ഇന്നലെ തന്നെ കറികൾക്ക് എല്ലാം ഉപ്പ് കൂടുതൽ ആയിരുന്നു എന്നാ അച്ഛൻ പറഞ്ഞെ " "ആണോ ഏട്ടാ " "എന്റെ പൊന്നു ഭാരതി അവൾ തത്കാലം രക്ഷപെടാൻ എന്നെ പിടിച്ചു ഇട്ടതാ.. ഇനി രണ്ടും കൂടി എന്നെ ഇട്ട് പൊരിക്കും ഇപ്പോൾ.. രണ്ടും കൂടി ഇനി വഴക്ക് അടിക്കേണ്ട വാ നമുക്ക് ഹാപ്പി ആയിട്ട് കഴിക്കാം എന്തേ .. " "അതു തന്നെ "ഞാനും ശരി വച്ചു.. ഞാൻ വെറുതെ പറഞ്ഞത് അല്ല കേട്ടോ അമ്മ കവിതയും കഥയും ഒക്കെ എഴുതും ആയിരുന്നു പക്ഷെ അതൊക്കെ ജോലി തിരക്ക് ആയപ്പോൾ നിർത്തി.. ഒരിക്കൽ അച്ഛൻ പറഞ്ഞപ്പോൾ ആണ് അമ്മയ്ക്ക് ഇങ്ങനെ ഒരു കഴിവ് ഉണ്ട് എന്ന് ഞാൻ അറിഞ്ഞേ.. പിന്നെ ഞാൻ അമ്മയ്ക്ക് അച്ഛനെ കൊണ്ട് ഒരു സ്മാർട്ട്‌ ഫോൺ വാങ്ങി.. അതിൽ fb അക്കൗണ്ട്‌ എടുത്തു കൊടുത്തു.. അമ്മ എന്നും ഓരോന്ന് അതിൽ പോസ്റ്റ്‌ ചെയ്യും.. അമ്മയുടെ മനസ്സിൽ ഉള്ളത് ഒക്കെ... ഈ തിരക്കിൽ അമ്മയ്ക്ക് ആകെ കിട്ടുന്ന സന്തോഷം.. ഒരുപാട് വായനക്കാർ ഉണ്ട് കേട്ടോ.. കുറെ ഗ്രൂപ്പിലും ഉണ്ട്...അങ്ങനെ ഞങ്ങളുടെ സംസാരത്തിനു ഇടയിൽ ആണ് അച്ഛൻ അതു പറഞ്ഞത്.. അതു കേട്ടതും കഴിച്ചു കൊണ്ടിരുന്ന ചോറ് എന്റെ നെറുകയിൽ കയറിയതും ഒരുമിച്ചു ആയിരുന്നു.. ഞാൻ ചുമച്ചു ചുമച്ചു ഒരു പരുവം ആയി..അച്ഛൻ പറഞ്ഞത് എന്താണ് എന്നല്ലേ "ആ ഭാരതി ഇന്ന് ഒരു സംഭവം ഉണ്ടായി..കളക്ടർ ഓഫീസിൽ നിന്നും ഒരു കാൾ വന്നു എനിക്ക്.." (തുടരും ).... എന്റെ പ്രണയം 4 പാർട്ട്‌ 3 https://m.facebook.com/groups/1725045934377816?view=permalink&id=2332029510346119 "എടി പെണ്ണെ ഈ കൊഞ്ചു റോസ്റ്റ് നിനക്ക് തന്നെ ഉള്ളത് ആണ് എല്ലാം കൂടി വാരി വലിച്ചു തിന്നു തല മണ്ടയിലും കേറ്റി ഇന്നാ വെള്ളം കുടിക്കു ".. അമ്മ ആയിരുന്നു... അച്ഛൻ ആണേൽ എന്റെ തലയ്ക്കു ഇട്ട് അടിക്കുന്നുണ്ട്.. "അയ്യോ മതി രണ്ടു പേരും കൂടി സ്നേഹിച്ചത്.. അച്ഛാ എന്റെ തല നോവുന്നു.. " എന്ന് പറഞ്ഞു ഞാൻ കൈ കഴുകാൻ എഴുന്നേട്ടു.. അവരുടെ വിചാരം എന്റെ ആക്രാന്തം മൂത്തു നെറുകയിൽ കേറിയത് ആണെന്ന.. അപ്പോൾ ആണ് അച്ഛനോട്‌ അമ്മ ചോദിക്കുന്നത് കേട്ടത് "അല്ല എന്തിനാ കല്ലെക്ടറേറ്റിൽ നിന്ന് വിളിച്ചത് " "അറിയില്ല നാളെ ഓഫീസിൽ വരെ ചെല്ലാൻ പറഞ്ഞു " അതു കൂടി കേട്ടതും വാ കഴുകിയ വെള്ളം ഞാൻ അങ്ങ് ഇറക്കി.. ഓടി റൂമിൽ പോയി.. "എന്റെ ഭഗവാനെ ആ കാല മാടൻ ഇനി ശരിക്കും കേസ് കൊടുക്കുമോ?? എന്തിനായിരിക്കും അച്ഛനെ കാണണം എന്ന് പറഞ്ഞത്..???? എന്റെ ചിന്തകൾ കാട് കയറി പോലീസ് സ്റ്റേഷൻ, മീഡിയ, തല താഴ്ത്തി നിൽക്കുന്ന അച്ഛൻ അമ്മ... അയ്യോ ".... ഞാൻ വേഗം ഫോൺ എടുത്തു രമ്യ വിളിച്ചു.. *****----*******------*********-------- ആദ്യ റിംഗ് തന്നെ അവൾ ഫോൺ എടുത്ത് "അളിയാ ഞാൻ അങ്ങോട്ട്‌ വിളിക്കാൻ ഇരുന്നത് ആണ്.. മറ്റന്നാൾ നമ്മുടെ കളക്ടർ വരുന്ന പരിപാടി നമുക്ക് കുറച്ച് കളർ ആക്കണം കേട്ട " "ഉവ്വ ഉവ്വ കളർ ആക്കാൻ അതിനു നീയും ഞാനും ഉണ്ടായിട്ട് വേണ്ടേ " "അതിനു നീയും ഞാനും എവിടെ പോകുന്നു.. അതും ഞാൻ അറിയാതെ "!!!! "എടി പുല്ലേ ആ കാല മാടൻ ചതിച്ചു.. ആ കളക്ടർ " "അയ്യോ അയാള് വരില്ലേ.. ഭഗവാനെ പിള്ളേരുടെ പൊങ്കാല കിട്ടി ഞാൻ ചാകും " "അയാള് സമയത്തിന് വരും.. പക്ഷെ അതിനു മുന്നേ അവർ നിന്നെ കൊന്നോളും.. പിന്നെ എന്നേം " "നീ എന്തുവാടെ ഇങ്ങനെ ഒക്കെ പറയുന്നേ " "എടി അയാൾ അച്ഛനെ വിളിച്ചു.. നാളെ കളക്ടറേറ്റിൽ ചെല്ലാൻ പറഞ്ഞു." "എന്തിനു.. "?? "എനിക്ക് എങ്ങനെ അറിയാം.. എന്താണ് എന്ന്.. ഓർത്തിട്ടു തല പെരുക്കുവാ.. അച്ഛനോട് എങ്ങാനും പറഞ്ഞ തീർന്നു " "ശരിയാ.. ഇനി എന്ത് ചെയ്യും..നിനക്ക് വല്ല കാര്യം ഉണ്ടായിരുന്നോ അയാൾക്ക് കേറി ഉമ്മ കൊടുക്കേണ്ടത്..?? " "ദേ പെണ്ണെ എല്ലാം അറിഞ്ഞിട്ട് നീ.. എനിക്ക് ദേഷ്യം വരുന്നു " എന്ന് പറഞ്ഞു ഫോൺ കട്ട് ചെയ്ത്... അവൾ കുറെ തവണ വിളിച്ചു ഞാൻ എടുത്തില്ല... ശരിക്കും എന്താ നാളെ സംഭവിക്കുക എന്നോർത്തു കിടന്നപ്പോൾ ആണ് ആ കാല മാടന്റെ നമ്പർ കയ്യിൽ നേരത്തെ സേവ് ചെയ്തത് ഓർത്തത്.. ഒന്ന് വാട്സ്ആപ്പ് ചെയ്യാം എന്ന് വച്ചു..ഫോൺ എടുത്തു ............................................................. കുറെ നേരം ആയി യക്ഷി കുട്ടിയുടെ ഫോട്ടോയും നോക്കി ഇരിക്കാൻ നോക്കിയിട്ട്...നിങ്ങൾ കരുതുന്നുണ്ടാകും ഇതു എവിടുന്നു കിട്ടി എനിക്ക് എന്ന് അല്ലെ...അവൾ എഴുതി തന്ന അവളുടെ നമ്പർ സേവ് ചെയ്തു.. വാട്സ്ആപ്പ് നോക്കിയപ്പോൾ അവളുടെ തന്നെ ഫോട്ടോ ആണ് dp... പല തവണ ടൈപ്പ് ചെയ്യാൻ വിചാരിച്ചു..പക്ഷെ വേണ്ട.. ഒന്നാമതെ അവൾ എന്നെ നല്ല അസ്സല് കോഴി ആക്കി വച്ചേക്കുവാ.. ഇനി അങ്ങോട്ട്‌ വല്ലതും അയച്ചിട്ട് വേണം ഗിരി രാജൻ കോഴി ആക്കാൻ.. എന്ന് ചിന്തിച്ചു ഇരുന്നപ്പോൾ ആണ് പെണ്ണ് ഒരു മെസ്സേജ് ഇങ്ങോട്ട് അയക്കുന്നത്... "അതെ ഞാൻ ലക്ഷ്മി ആണ് " "ഏതു ലക്ഷ്മി " എന്ന് ഞാൻ അറിയാത്ത പോലെ ചോദിച്ചു "ഇയാൾക്ക് എത്ര ലക്ഷ്മിയെ അറിയാം?? " "ആരാന്ന് പറ എനിക്ക് ഒന്നാമത് തിരക്ക് പിടിച്ചു ഫയൽ നോക്കുന്ന സമയം ആണ് "ചുമ്മ ജാഡ ഇട്ടതാ.. "ഡോ കള്ള കളക്ടരെ കിടന്ന് കൂടുതൽ ഉരുളല്ലേ...വൈകിട്ടു തന്ന പോലെ ശ്വാസം കിട്ടാത്ത അവസ്ഥ ആക്കും ഞാൻ പറഞ്ഞേക്കാം.. dp കണ്ടിട്ടും മനസിലായില്ല അല്ലെ.. മണ്ടൻ ആന മണ്ടൻ " "ടി യക്ഷി കുട്ടി മതി മതി കേട്ടോ...അല്ല നിനക്ക് എന്റെ നമ്പർ എവിടുന്ന് കിട്ടി " "ദിശ അറിയാവുന്ന പോസ്റ്റ്‌ മാൻ പശ അറിയാതെ വായിക്കും.. അതൊക്കെ കിട്ടി " "അല്ല ഈ രാത്രി എനിക്ക് എന്തിനാ മെസ്സേജ് അയക്കുന്നെ.. ഇനിയും ശ്വാസം മുട്ടിക്കാൻ തോന്നുന്നുണ്ടോ "?? "ഡോ കോഴി, കൂടു അടച്ചു കാണില്ല എന്ന് എനിക്ക് അറിയാം അതു കൊണ്ട മെസ്സേജ് അയച്ചേ.. എന്താ ഉദ്ദേശം? " "നിന്റെ ജില്ലയുടെ കളക്ടർ ആണ് ഞാൻ.. ആ എന്നെ ആണോ നീ ഇയാൾ, കോഴി, താൻ എന്നൊക്ക വിളിക്കുന്നത്.. " "ഈ ജില്ലാ കളക്ടർ എന്ന് പറയുന്ന സാധനത്തിനു ഒരു പാവം യുവതിയെ റൂമിൽ അടച്ചു ലിപ് ലോക്ക് ചെയ്യാം.. അതു കുഴപ്പം ഇല്ല അല്ലെ.. " "ഞാൻ ആണോ നീ അല്ലെ " "ഡോ മനുഷ്യ ഞാൻ തുടക്കം വച്ചു എന്നത് നേരാ ആരാ പിന്നെ വിടാതെ ഇരുന്നേ " അതിനു ഞാൻ ഒരു കണ്ണ് അടച്ചു ഒരു സ്മൈലി അയച്ചു.. "എന്നിട്ട് ഇപ്പോൾ ഇയാൾ എന്നെ ചതിച്ചു ഇല്ലേ..എന്റെ മാനം പോയില്ലേ " "എടി യക്ഷി നീ എന്താ ഈ പറയുന്നേ.. ഞാൻ ഒന്നും അതിനു നിന്നെ ചെയ്തില്ലല്ലോ തൊട്ടിട്ടു കൂടി ഇല്ല.. പിന്നെ എങ്ങനാ നിന്റെ മാനം പോയെ.. ഭഗവാനെ " "ഇയാൾ എന്റെ അച്ഛനെ വിളിച്ചോ " "ഉവ്വ് വിളിച്ചു.." "എന്തിന്??? " "നിന്നെ കെട്ടിച്ചു തരുവോ എന്ന് ചോദിക്കാൻ എന്തെ?? " "എനിക്ക് ദേഷ്യം വരുന്നുണ്ട്.. പറയുന്നുണ്ടോ എന്തിനാ എന്ന് "? "മോളുടെ സ്വഭാവം അച്ഛൻ കൂടി അറിയട്ടെ.. അതു കഴിഞ്ഞു അമ്മയോട് പറയും... ആളുകളെ വഴിയിൽ തടഞ്ഞു നിർത്തി പണം തട്ടൽ ആണ് മോളുടെ ജോലി എന്ന്.. " "ശരിക്കും പറയുമോ " "പറയുക മാത്രം അല്ല " "പിന്നെ "??? "അതു അപ്പോൾ തീരുമാനിക്കാം.. " "അതാ ഞാൻ പറഞ്ഞെ ഇയാൾ എന്നെ ചതിച്ചു എന്ന്.. പ്ലീസ് പറയല്ലേ.. " "പറയും " "എന്നാൽ താൻ പോയി പറ.. ചെല്ല്.. ഗുഡ് നൈറ്റ്‌ " "ഓ ആയിക്കോട്ടെ ഗുഡ് നൈറ്റ്‌ " ഭഗവാനെ ഇവൾ ഇതു എന്ത് സാധനം ആണ്... എന്റെ സ്വഭാവം വച്ചു അവൾ എന്നെ തല്ലി കൊന്നില്ലേ കൊള്ളാം കെട്ടി കഴിഞ്ഞു.... (തുടരും... ) എന്റെ പ്രണയം 5 പാർട്ട്‌ 4 https://m.facebook.com/groups/1725045934377816?view=permalink&id=2332823246933412 പിറ്റേന്ന് ജോലിക്ക് പോകാൻ ഇറങ്ങിയപ്പോൾ ആണ് അമ്മ വിളിക്കുന്നത്.. അടുത്ത ആഴ്ച അവർ എല്ലാരും കൂടി ഇങ്ങോട്ട് വരുന്നുണ്ട് എന്ന്..അത് കേട്ടപ്പോൾ ഒരുപാട് സന്തോഷം ആയി.. സത്യം പറഞ്ഞ ജോലി കഴിഞ്ഞു വന്നാൽ വല്ലാത്ത ഒറ്റ പെടൽ ആണ്.. ഇന്നലെ പിന്നെ ആ വഴക്കാളി മെസ്സേജ് അയച്ചത് കൊണ്ടു ഒന്നും അറിഞ്ഞില്ല.. ഇന്ന് അവളുടെ അച്ഛൻ വരുമ്പോൾ ബാലേട്ടൻ കാര്യങ്ങൾ സംസാരിക്കാം എന്ന് ഏറ്റിട്ടുണ്ട്... ഞാനും ബാലേട്ടനും വീട്ടിൽ നിന്ന് ഇറങ്ങി... റോഡിൽ ആണേൽ ഇന്ന് വല്ലാത്ത തിരക്കും... വണ്ടി ട്രാഫിക് സിഗ്നൽ കാത്തു കിടക്കുമ്പോൾ ദേ നമ്മുടെ കഥാ നായിക !!!! ബാലേട്ടൻ ആണ് എന്നെ വിളിച്ചു കാണിച്ചത്.. നോക്കുമ്പോൾ അവൾ ഒരു അന്ധൻ ആയ യുവാവിനെ റോഡ് ക്രോസ്സ് ചെയ്യാൻ സഹായിക്കുന്നു..കണ്ടപ്പോൾ ചുണ്ടിൽ അറിയാതെ ഒരു ചിരി വിരിഞ്ഞു.. അവർ ഞങ്ങളുടെ വണ്ടിയുടെ മുന്നിൽ കൂടി റോഡ് ക്രോസ്സ് ചെയ്തതും സിഗ്നൽ മാറി.. ഞങ്ങൾ റൗണ്ട് കറങ്ങി ഇപ്പുറം വന്നപ്പോൾ ആണ് ഓപ്പോസിറ്റ് സൈഡിൽ ഒരു ആൾകൂട്ടം കണ്ടത്... ഞാൻ ഡ്രൈവറോഡ് വണ്ടി നിർത്താൻ പറഞ്ഞു.. "സാർ ഇറങ്ങേണ്ട ഞാൻ പോയി നോക്കാം "എന്ന് പറഞ്ഞു ബാലേട്ടൻ ഇറങ്ങി അങ്ങോട്ടേക്ക് പോയി.. ഒരു രണ്ടു മിനിറ്റ് കഴിഞ്ഞു ബാലേട്ടൻ എന്റെ ഫോണിൽ വിളിച്ചു "എന്താ ബാലേട്ടാ പ്രശ്നം " "സാറിന്റെ ആൾ ഇവിടെ ഒരു വലിയ പ്രശ്നം ഒപ്പിച്ചു വച്ചിട്ടുണ്ട് വേഗം വാ ഇനിയിപ്പോ സാർ വന്നെങ്കിലെ എന്തെങ്കിലും ചെയ്യാൻ പറ്റു " "ആര് ലക്ഷ്മിയോ " "ഉം അതെ " ഞാൻ വേഗം ഫോൺ കട്ട്‌ ചെയ്തിട്ട് അങ്ങോട്ട്‌ പോയി... "എന്താ ഇവിടെ പ്രശ്നം "ഞാൻ കൂടി നിന്ന ആളുകളോട് ആയിട്ട് ചോദിച്ചു.. "അതെ സാറെ ദാ ആ നിൽക്കുന്ന പെണ്ണ് ഇല്ലേ അവൾ ദ ഈ പാവം കണ്ണ് കാണാൻ വയ്യാത്ത ചെക്കന്റെ കവിള് രണ്ടും അടിച്ചു പൊന്നാക്കി.. എന്നിട്ട് നിന്ന് ന്യായം പറയുവാ.. അവനു കണ്ണ് കാണാം എന്ന്...അവളോട്‌ ഈ കൊച്ചൻ അപ മര്യാദ ആയി പെരുമാറി എന്ന്.. ഒരു പാവം കൊച്ചൻ ആണ് സാറേ.. ഒരു മാസം ആയി ഇവിടെ ഇരുന്നു ആണ് അതു ഭിക്ഷ എടുക്കുന്നത്..ആരേലും സഹായിച്ച അങ്ങോട്ടോ ഇങ്ങോട്ടോ പോകുന്നത്.. ആ കൊച്ചനെ ആണ്.. നിനക്ക് ഒക്കെ രാവിലെ ഉടുത്തു ഒരുങ്ങി ഇറങ്ങിയ മതിയല്ലോ.."" "ചേട്ടാ മതി... കൂടുതൽ അങ്ങ് രോഷം കൊള്ളാതെ.. ഒന്നും ഇല്ലേലും അത് ഒരു പെൺകൊച്ചു അല്ലെ.. " ഞാൻ അവളെ നോക്കി പറഞ്ഞു ... മുൻപ് കണ്ടിട്ടുള്ള ധൈര്യം ഒന്നും ഇപ്പോൾ അവളുടെ മുഖത്തു ഇല്ല.. കണ്ണു ഒക്കെ നിറഞ്ഞു നിൽകുവാ.. ആ കണ്ണുകൾ എന്നോട് എന്തൊക്കെയോ പറയാതെ പറയുന്നുണ്ട്..ഞാൻ തിരിഞ്ഞു ആ അന്ധൻ ആയ പയ്യനോട് ചോദിച്ചു.. "എന്താ തന്റെ പേര് " "രതീഷ് " "ആ അപ്പോൾ രതീഷ് പറ എന്താ ഉണ്ടായത് " "അത് സാറേ എനിക്ക് കണ്ണു കാണാൻ പാടില്ല.. ഞാൻ ഇവിടെ ഇരുന്ന് ആണ് ഭിക്ഷ എടുക്കുന്നത്.. ഇവിടെ ചൂട് കൂടുതൽ കാരണം അപ്പുറത്ത് പോകാൻ ഈ കുട്ടിയോട് സഹായം ചോദിച്ചു.. അത് എന്നെ സഹായിച്ചു.." "ഉവ്വ് ഞാനും അതു കണ്ടിരുന്നു.. എന്നിട്ട് " "ഇപ്പുറം എത്തിയപ്പോൾ ഈ കൊച്ചു എന്റെ കാരണം പുകച്ചു രണ്ടു അടി.. എന്തിനാണ് എന്ന് ചോദിച്ചപ്പോൾ ഞാൻ അവളുടെ കയ്യിൽ കേറി പിടിച്ചു എന്ന്.. അറിയാതെ പോലും ഞാൻ അങ്ങനെ ചെയ്യില്ല സാറെ.. " "ഓക്കേ തന്റെ വീട് എവിടെ ആണ് " "അതു പിന്നെ... ഇവിടെ അടുത്ത് ആണ് സാറെ " "അടുത്ത് എന്ന് വച്ചാൽ പേരില്ലേ സ്ഥലത്തിന് " "ഉണ്ട് " "എന്തായാലും പോലീസ് വരട്ടെ.. മീഡിയ കൂടി വരട്ടെ.. ഇതൊന്നും അങ്ങനെ വെറുതെ വിടാൻ പാടില്ല " "അതു ശരിയാ സാറേ.. ഇവളുമാരൊക്കെ നാണം കേടട്ടെ.. ആണുങ്ങൾക്ക് ചോദിക്കാനും പറയാനും ആരേലും വേണ്ടേ.. " ആൾ കൂട്ടത്തിൽ നിന്നും ഒരാൾ പറഞ്ഞു.. "പിന്നെ വേണം വേണം "എന്ന് അവളുടെ മുഖത്ത് നോക്കി കൊണ്ടു പറഞ്ഞു... അപ്പോളേക്കും അവളുടെ ഉള്ള പ്രതീക്ഷയും പോയി... അവൾ കണ്ണു പോത്തി കരഞ്ഞു.. ഞാൻ ഫോൺ എടുത്തു എന്റെ ഡ്രൈവറെ വിളിച്ചു വണ്ടി ഇങ്ങോട്ട് എടുക്കാൻ... "സാർ പോലീസ് ഇപ്പോൾ വരുവോ " രതീഷ് ആയിരുന്നു.. "വരും പിന്നെ.. ഇത് കേസ് ആക്കണ്ടെ.. ആ രതീഷ് ഒന്ന് വന്നേ.. ഒന്ന് രണ്ടു കാര്യങ്ങൾ ചോദിക്കട്ടെ..എനിക്ക് നിങ്ങളെ സഹായിക്കാൻ പറ്റുമെങ്കിൽ.. ഈ ഭിക്ഷ ഒക്കെ നിർത്തി.. വേറെ എന്തെങ്കിലും തരപ്പെടുത്തി തരാം.. ബാ ചോദിക്കട്ടെ "എന്ന് പറഞ്ഞു ഞാൻ അയാളെ പിടിച്ചു ഫുട് പാത്തിൽ നിന്ന് റോഡിലേക്ക് മാറ്റി നിർത്തി സംസാരിക്കാൻ തുടങ്ങി.. പെട്ടന്ന് സ്പീഡിൽ എന്റെ വണ്ടി വരുന്നത്.. അതു കണ്ടിട്ട് ഞാൻ ശ്രെദ്ധിക്കാതെ നിന്ന് .. "അയ്യോ അമ്മേ "എന്ന് നിലവിളിച്ചു അവൻ സൈഡിലെക്ക് എടുത്തു ചാടി വണ്ടി അടുത്ത് എത്തിയപ്പോൾ..അപ്പോളേക്കും ഡ്രൈവർ വണ്ടി നിർത്തിയിരുന്ന്.. ഇതു കണ്ടപ്പോൾ ആളുകൾ എല്ലാം ഓടി അങ്ങോട്ട്‌ വന്നു.അവർക്കൊക്കെ കാര്യം മനസിലായി..അവൻ അന്ധൻ അല്ല എന്ന്... അവൻ ആണേൽ മുഖം ഇടിച്ചു അവിടെ വീണു കിടപ്പുണ്ട്.. ഞാൻ അടുത്ത് ചെന്നിട്ടു വിളിച്ചു "രതീഷ് ഉണരൂ!!!! രതീഷ്..." അപ്പോളേക്കും ആളുകൾ എല്ലാം അവന്റെ നേരെ തിരിഞ്ഞു.. ആരൊക്കെയോ രണ്ടു പൊട്ടിച്ചു.. അപ്പോളേക്കും പോലീസ് വന്നു.. അവനെ പിടിച്ചു ജീപ്പിൽ കേറ്റി.. പത്രക്കാർ വന്നു അവന്റെ ഫോട്ടോസ് ഒക്കെ എടുത്തു.. അവനു പിന്നെ അങ്ങ് ചാകര ആയിരുന്നു...ഇതിനിടയിൽ അവളോട് അവർ എന്തൊക്കെയോ തിരക്കി... പോലീസുകാർ കംപ്ലയിന്റ് എഴുതി വാങ്ങി പോയി.. എല്ലാം കഴിഞ്ഞു ഞാൻ വണ്ടിയിൽ കയറാൻ നേരം.. അവൾ അടുത്തേക്ക് വന്നിട്ട് പറഞ്ഞു "താങ്ക്സ് " ഞാൻ അവളുടെ കയ്യിൽ പിടിച്ചു അങ്ങോട്ട്‌ മാറ്റി നിർത്തി.. "നീ ആരാടി സിനിമ നടി അസിൻ ആണോ...ഏതെങ്കിലും ഒരുത്തൻ ഒരു കറുത്ത ഗ്ലാസ് വച്ചു ഒരു സ്റ്റിക്ക് പിടിച്ചു നിന്നാൽ ഉടനെ പോയ്കോണം അവനെ ഒക്കെ റോഡിൽ കൂടി ക്രോസ്സ് ചെയ്യാൻ സഹായിക്കാൻ.. " "അതു പിന്നെ.. ഞാൻ " "ഞാൻ വന്നില്ലേ കാണാം ആയിരുന്നു ഇപ്പോൾ നാട്ടുകാർ പഞ്ഞിക്കിടുന്നതു " "അതിനു അല്ലെ താങ്ക്സ് പറഞ്ഞെ " "ഒ വരവ് വച്ചു.."എന്ന് പറഞ്ഞു ഞാൻ തിരിഞ്ഞ് നടന്നു "അതെ.. ഇയാൾക്ക് എങ്ങനെ മനസിലായി അയാൾക്ക് കണ്ണു കാണില്ല എന്ന് " ഞാൻ അവളെ നോക്കി എന്നിട്ട് പറഞ്ഞു "നിന്റെ കണ്ണിൽ നോക്കിയപ്പോൾ ".... "എന്താ???? "അവൾ അതു കേട്ടു വാ പൊളിച്ചു.. "കുന്തം.. വാ പൊളിച്ചു നില്കാതെ കോളേജിൽ പോടീ... " എന്ന് പറഞ്ഞു ഞാൻ വണ്ടിയിൽ കയറി... ................................................ "എടി രമ്യ അവൻ അന്ധൻ അല്ല എന്റെ കയ്യിൽ കയറി പിടിച്ചു എന്നോട് അശ്ലീലം പറഞ്ഞു എന്ന് പറഞ്ഞിട്ട് ആരും തന്നെ കേൾക്കുന്നില്ല..മുഴുവൻ ആളുകളും അവന്റെ സൈഡ്.. ആളുകളുടെ വാക്കുകൾ കൂരമ്പു പോലെ മനസ്സിൽ തറച്ചു.. അത് വരെ കൂട്ടി വച്ച ധൈര്യം ഒക്കെ ചോർന്നു പോയി... പെട്ടന്ന് ആരോ അങ്ങോട്ട്‌ വന്നു... നോക്കിയപ്പോൾ കളക്ടർ സാർ ആണ്..എനിക്ക് ഒരാശ്വാസം ആയി... നടന്ന സംഭവം ആരൊക്കെയോ അദ്ദേഹത്തോട് പറയുന്നുണ്ട് പക്ഷേ അതിൽ ഞാൻ ആണ് കുറ്റക്കാരി..എല്ലാം കേട്ടിട്ട് എന്നെ ഒന്ന് നോക്കി... എനിക്ക് എന്തൊക്കെയോ പറയണം എന്നുണ്ട് പക്ഷെ പറ്റുന്നില്ല.. സാർ ആണേൽ എന്നോട് ഒന്നും ചോദിച്ചു കൂടി ഇല്ല..പെട്ടന്ന് പോലീസും മീഡിയ ഒക്കെ വിളിച്ചു വരുത്തുക ആണെന്ന് കേട്ടപ്പോൾ നേരത്തെ തോന്നിയതു ഒക്കെ ഒരു നിമിഷം വെറുതെ ആയത് പോലെ തോന്നി..എനിക്ക് എതിരെ കേസ് കൊടുക്കാൻ ആണ് എന്നറിഞ്ഞപ്പോൾ ഞാൻ കണ്ണു പൊത്തി കരഞ്ഞു.. എന്നോട് ഇത്രയും ദേഷ്യം എന്തിനാ എന്ന് പോലും തോന്നി.. ഒന്ന് സഹായിക്കുന്നതിന്നു പകരം അവരുടെ ഒപ്പം കൂടി ദ്രോഹിക്കാൻ കൂടി നോക്കുവാ ഞാൻ എന്തിനാ ഇയാളെ സ്നേഹിച്ചത്.. ഒരു പെണ്ണ് ഒറ്റപ്പെട്ടു പോയാൽ ഒപ്പം നില്കാൻ അല്ലെ അറിയാവുന്ന ഒരാൾ ശ്രെമിക്കു...ദുഷ്ടൻ ആണ്... പെട്ടന്ന് ആണ് "അയ്യോ അമ്മേ "എന്നുള്ള അവന്റെ ശബ്ദവും ഒരു വണ്ടിയുടെ ബ്രേക്ക്‌ ചെയ്യുന്ന വലിയ ശബ്ദവും കേട്ടത്....പിന്നെ നടന്നത് ഒക്കെ അറിയാല്ലോ.... അപ്പോൾ കള്ള കളക്ടർ എന്നെ പറ്റിച്ചത് ആണ്..എത്ര പെട്ടെന്ന് ആണ് സാർ എന്റെ നേരെ തിരിഞ്ഞ ആളുകളെ എല്ലാം എനിക്ക് അനുകൂലം ആക്കിയത്...!!!!! എന്നോട് ഒന്നും ചോദിക്കാതെ എല്ലാം മനസിലാക്കി ചെയ്തു... " "നീ ആണ് ഇപ്പോൾ താരം മോളെ.. fb ഒക്കെ viral ആയിട്ട് ഉണ്ട് വീഡിയോ.. ദേ നോക്കിയേ "രമ്യ ആയിരുന്നു.. അപ്പോൾ ആണ് അച്ഛൻ വിളിക്കുന്നത്...അതു കഴിഞ്ഞു അമ്മ.. എല്ലാം അറിഞ്ഞപ്പോൾ അച്ഛനും അമ്മയ്ക്കും ആശ്വാസം ആയി...കളക്ടറേറ്റ് പോകുമ്പോ അദ്ദേഹത്തോട് നേരിട്ട് നന്ദി പറയുന്നുണ്ട് എന്ന് അച്ഛൻ പറഞ്ഞപ്പോ ആണ് ഇനി അടുത്ത ഗുലുമാൽ എന്താകും എന്ന് ഓർമ വന്നത്..വൈകിട്ടു അച്ഛൻ വന്നു കൂട്ടാം എന്ന് പറഞ്ഞത് കൊണ്ടു വണ്ടി രമ്യക്ക് കൊടുത്തു വിട്ട് ***************-----******************-**** അച്ഛനും അമ്മയും ഒരുമിച്ചു ആണ് വന്നത്... സംഭവം ഒക്കെ അറിഞ്ഞ ഷോക്ക്‌ ആണ് രണ്ടു പേർക്കും.. വീട്ടിൽ എത്തുന്ന വരെ ഒന്നും മിണ്ടി ഇല്ല.. വീടിന് അകത്തു കയറിയതും രണ്ടു പേരും എന്നെ വന്നു കെട്ടി പിടിച്ചു കരഞ്ഞു...പിന്നെ എനിക്കും പിടിച്ചു നില്കാൻ പറ്റിയില്ല... "മതി അച്ഛാ, അമ്മേ ഒന്നും പറ്റി ഇല്ലല്ലോ എനിക്ക് " "എന്നാലും മോളെ ആളുകൾ എല്ലാം കൂടി നിന്നെ വളഞ്ഞു നിർത്തി സംസാരിച്ചപ്പോൾ നീ ഒറ്റയ്ക്ക് ആയി പോയില്ലേ... നിനക്ക് അച്ഛനെയോ അമ്മയെയോ ഒന്ന് വിളിച്ചു കൂടായിരുന്നോ.. " "അത് അച്ഛാ ആ സമയം എനിക്ക് ഒന്നിനും ധൈര്യം വന്നില്ല അതാ..എല്ലാം കഴിഞ്ഞില്ലേ അച്ഛാ എനിക്ക് ഇനിയും അതു ഓർക്കാൻ താല്പര്യം ഇല്ല.. ആ കളക്ടർ വന്നത് കൊണ്ടു രക്ഷപെട്ടു...എന്ന് പറഞ്ഞ മതി.. " "ഉം അതെ.. മോൾ പോയി ഫ്രഷ് ആയി വാ അച്ഛനും അമ്മയ്ക്കും കുറച്ചു സംസാരിക്കാൻ ഉണ്ട്.. വേഗം ആകട്ടെ... " "ഓക്കേ അച്ഛാ... "എന്ന് പറഞ്ഞു അച്ഛന് ഒരു ഉമ്മയും കൊടുത്ത് ഞാൻ റൂമിലേക്ക് പോയി... **************-*-------********---------****** ഞങ്ങൾ മൂന്ന് പേരും കൂടി ഗാർഡനിൽ വന്നു ഇരുന്ന്... കുറെ നേരം ആയി രണ്ടു പേരും ഒന്നും മിണ്ടുന്നില്ല.. എന്തോ ഒരു സ്റ്റാർട്ടിങ് ട്രബിൾ....എന്റെ മനസ്സിൽ ആണേൽ അച്ഛൻ ഇനി കളക്ടറേ കാണാൻ പോയ കാര്യം ആണോ എന്ന പേടിയും... അവസാനം ഞാൻ തന്നെ അവരുടെ മൗനത്തെ കീറി മുറിച്ചു.. "അതെ ഇവിടെ ഇങ്ങനെ മുഖത്തോടു മുഖം നോക്കി ഇരിക്കാൻ ആണോ പെട്ടന്ന് വരാൻ പറഞ്ഞെ രണ്ടാളും.. എന്തോ സീരിയസ് മാറ്റർ ആണ്.. വേഗം പറഞ്ഞെ മനുഷ്യനെ ടെൻഷൻ അടിപ്പിക്കാതെ.. പറ അച്ഛാ " "അത് മോളെ.. വേറെ ഒന്നും അല്ല നിന്റെ കല്യാണ കാര്യം തന്നെ " പെട്ടന്ന് ഒരു മിന്നൽ എന്റെ നെഞ്ചിൽ കൂടി പോയത് പോലെ അതു കേട്ടപ്പോൾ.. "അച്ഛാ ഞാൻ അതിനു 3rd ഇയർ ആയതല്ലേ ഉള്ളൂ.. എന്താ ഇത്ര പെട്ടന്ന് ഒരു തീരുമാനം... ഇന്ന് ഇങ്ങനെ ഒക്കെ നടന്നത് കൊണ്ടു ആണോ " "അതല്ല മോളെ..ഞങ്ങൾ രണ്ടാളും കുറെ നാളായി ആലോചിക്കുന്നു.. നിന്റെ തീരുമാനം അറിഞ്ഞിട്ട് നോക്കാം എന്ന് കരുതി.. നിനക്ക് ആരോടേലും ഇഷ്ടം ഉണ്ടോ??? ഉണ്ടേൽ പറയണം... ഞങ്ങൾ അതു നടത്തി തരും " "ഇഷ്ടം ഒക്കെ ഉണ്ട് പക്ഷെ ഞാനും പറഞ്ഞിട്ടില്ല അയാളും പിന്നെ എങ്ങനാ "ഞാൻ ഇത് മനസ്സിൽ ആണ് പറഞ്ഞത് കേട്ടോ... "എന്താ മോളെ ഒന്നും പറയാത്തത് "അമ്മ ആയിരുന്നു.. "ഇല്ല അമ്മ എനിക്ക് അങ്ങനെ ആരോടും ഒരു ഇഷ്ടവും ഇല്ല...പിന്നെ നിങ്ങളുടെ ഇഷ്ട്ടം അല്ലെ എന്റെയും ഇഷ്ടം... നിങ്ങൾ രണ്ടു പേരും എനിക്ക് the ബെസ്റ്റ് one മാത്രേ choose ചെയ്യൂ എന്ന് എനിക്ക് അറിയാം.. നിങ്ങൾ ധൈര്യം ആയി proceed ചെയ്തോ.. കേട്ടോ "എന്ന് പറഞ്ഞു ഞാൻ എഴുന്നേറ്റു നടന്നു.. പെട്ടെന്ന് ആണ് ഞാൻ അച്ഛൻ ഇന്ന് കളക്ടറേറ്റിൽ പോയ കാര്യം ഓർത്തത്.. "അല്ല അച്ഛനെ ഇന്ന് എന്തിനാ കല്ലെക്ടറേറ്റിൽ വിളിപ്പിച്ചത് " "അതു പിന്നെ ഒരു പ്രണയത്തിന്റെ കാര്യം പറയാൻ " "എന്തുവാ !!!" ഞാനും അമ്മയും ഒരുമിച്ചു ചോദിച്ചു "അയ്യോ പ്രണയം അല്ല പ്രളയം ഇല്ലേ... പ്രളയം വന്നപ്പോൾ ഞങ്ങളുടെ ഓഫീസിൽ നിന്ന് ക്യാഷ് കൊടുത്തിരുന്നല്ലോ.. അതിന്റെ ഡീറ്റെയിൽസ് പുതിയ കളക്ടർക്ക് അറിയാൻ വേണ്ടി.. അതിന് വിളിപ്പിച്ചത് ആണ്.. നല്ല പയ്യൻ ആണ് കേട്ടോ.. ഹരി കിഷോർ..." "അതെയതെ നല്ല പയ്യൻ ആണ് എനിക്ക് ഭാഗ്യം ഇല്ല എന്ന് മാത്രം " ഞാൻ മനസ്സിൽ പറഞ്ഞു.. അതു പറയുമ്പോളും എന്റെ കണ്ണു എന്തോ അറിയാതെ നിറഞ്ഞു പോയി.... (തുടരും )... എന്റെ പ്രണയം 6 പാർട്ട്‌ 5 https://m.facebook.com/groups/1725045934377816?view=permalink&id=2333356150213455 നിറഞ്ഞു വന്ന കണ്ണുകൾ അവർ കാണാതെ തുടച്ചു... പഠിക്കാൻ ഉണ്ട് എന്ന് പറഞ്ഞു റൂമിലേക്ക് പോയി...വെറുതെ കണ്ണു അടച്ചു കിടക്കാം എന്ന് നോക്കി പറ്റുന്നില്ല..സാറിന്റെ മുഖം.. കണ്ണു തുറന്നു പിടിച്ചാലും ഇത് തന്നെ അവസ്ഥ...കുറെ നേരം വിറളി പിടിച്ചു അങ്ങോട്ടും ഇങ്ങോട്ടും നടന്നു.... ഒരു രക്ഷയും ഇല്ല.. അപ്പോൾ ആണ് ബെഡിൽ കിടക്കുന്ന ഫോണിലേക്ക് എന്റെ കണ്ണു ഉടക്കിയത് പിന്നെ അതിലും വേഗത്തിൽ എന്റെ കൈ ഫോൺ സ്വന്തം ആക്കി..ഞാൻ സാറിന്റെ നമ്പർ എടുത്തു കാൾ ചെയ്തു... "അഴലിന്റെ ആഴങ്ങളിൽ അവൾ മാഞ്ഞു പോയ്‌...." സോങ് ആണ് caller tune... അതു കേട്ടപ്പോൾ നെഞ്ച് പട പട ഇടിച്ചു.. ഭഗവാനെ ഇയാൾക്ക് ഇനി വല്ല തേപ്പും കിട്ടിയത് ആണോ.. ആലോചിച്ചു നിന്നപ്പോൾ അപ്പുറത്ത് "ഹലോ " എന്ന് കേട്ടു... "ഞാൻ... ഞാൻ ലക്ഷ്മി ആണ് " "അത് മനസിലായി..എന്താ വിളിച്ചേ?? " "അതു പിന്നെ നാളെ അല്ലെ വിമൻസ് ഡേ അപ്പോൾ വരുന്ന കാര്യം ഒന്ന് കൂടി കൺഫോം ചെയ്യാൻ വിളിച്ചത് ആണ് " "ആണോ?? " "അതെ " "എന്നിട്ട് അല്പം മുൻപ് രമ്യ വിളിച്ചു കൺഫോം ചെയ്തതോ "? "പട്ടി... "(ഞാൻ മനസ്സിൽ ആണ് വിളിച്ചത് അവളെ ) "അയ്യോ ഞാൻ അറിഞ്ഞില്ല അവൾ വിളിക്കും..എന്ന് ആരേലും വിളിച്ചു ഓര്മിപ്പിക്കണ്ടെ അതാ " "എനിക്കും ഇഷ്ടമാ ഇങ്ങനെ ഇടയ്ക്ക് "ആരേലും" വിളിച്ചു ഓർമിപ്പിക്കുന്നതു " "എന്നതാ???? " "അല്ല ആരേലും വിളിച്ചു ഓർമിപ്പിച്ചല്ലോ എന്ന് പറഞ്ഞതാ " "അപ്പോൾ ഗുഡ് നൈറ്റ്‌ ഹരിയേട്ടാ " "എന്നതാ എന്നതാ വിളിച്ചേ " "അയ്യോ സോറി സർ ഞാൻ അറിയാതെ വിളിച്ചു പോയതാ.. " "ശോ ഞാൻ കരുതി അറിഞ്ഞിട്ട് ആകും എന്ന്... ഉം കേൾക്കാൻ ഒക്കെ ഒരു സുഖം ഉണ്ട്.. ഈ സാർ, കോഴി, ഇയാൾ, താൻ.. ഇതൊക്കെ മാറി പെട്ടെന്ന് എന്താ ഒരു ഏട്ടാ വിളി.. ഉം " "അതു പിന്നെ " "പിന്നെ...സത്യം പറ യക്ഷികുട്ടി നീ എന്തിനാ ഇപ്പോൾ വിളിച്ചേ " "താങ്ക്സ് പറയാൻ " "ആഹാ എന്തിനു " "അതു പിന്നെ ഇന്ന് അച്ഛനോട് ഒന്നും പറയാഞ്ഞതിനു.. പിന്നെ" "പിന്നെ?? " "ഇന്ന് ആൾകൂട്ടത്തിൽ നിന്നും രക്ഷിച്ചതിന്നു " "ഹും താങ്ക്സ് മാത്രേ ഉള്ളൂ.. ഇത്രേം ചെയ്തിട്ട് "? "പിന്നെ??? " "ഒരു ട്രീറ്റ്‌ ഞാൻ പ്രതീക്ഷിച്ചു " "അതെ സ്വന്തമായി അധ്വാനിച്ചു കിട്ടുന്ന പൈസ ആകട്ടെ അപ്പോൾ തരാട്ടോ.. " "അപ്പോൾ ഈ ജന്മം കിട്ടില്ല എന്ന് ട്രീറ്റ്‌ " "4500 കടം ഇല്ലേ അതെപ്പോൾ വേണം.. നാളെ തരട്ടെ കോളേജിൽ വച്ചു " "എന്റെ അമ്മേ... യക്ഷി കുട്ടി ഗുഡ് നൈറ്റ്‌.. ഞാൻ നിന്നോട് ഒന്നും ചോദിച്ചില്ല.. എല്ലാം മായിച്ചു കളഞ്ഞേക്ക്.. " "അങ്ങനെ വഴിക്കു വാ മോനെ.. ഗുഡ്‌നൈറ് " ആ ഫോൺ വിളിയോട് കൂടി രണ്ടു പേരും മനസ്സമാധാനത്തോടെ ഉറങ്ങി.... എന്നാൽ ഈ സമയം വേറെ രണ്ടു പേര് ഉറക്കം കളഞ്ഞു ഓരോന്ന് ചിന്തിക്കുക ആയിരുന്നു.. ആരാന്ന് അല്ലെ..നമുക്ക് നോക്കാം... ******************---******************* "ഏട്ടൻ എന്താ പറയുന്നേ അവളെ ഇഷ്ടമാണെന്ന് കളക്ടർ പറഞ്ഞെന്നോ.. " "സത്യം ആണെടോ... സത്യം പറഞ്ഞാൽ ഞാൻ ആകെ പേടിച്ചു ആണ് അവിടേക്ക് ചെന്നത്.. കളക്ടർ വിളിക്കുക എന്നൊക്കെ പറഞ്ഞാൽ... ഓഫീസിലെ എന്തെങ്കിലും പ്രശ്നം ആണോ അതോ ഇനി എന്തെങ്കിലും പരാതിയോ മറ്റോ ചെന്നോ അങ്ങനെ ആകെ ടെൻഷൻ അടിച്ചു ഇരുന്നപ്പോൾ ആണ് കളക്ടർ കേറി വന്നത്... " "എന്നിട്ട് " "എന്നെ അകത്തേക്ക് വിളിപ്പിച്ചു... പുള്ളി നല്ല ഫ്രീ ആയി ഓരോന്ന് ചോദിച്ചു..ഞാൻ സാർ എന്ന് വിളിച്ച മറുപടി പറഞ്ഞു തുടങ്ങിയെ അപ്പോൾ പറഞ്ഞു അയ്യോ സാർ എന്നെ ഹരി എന്ന് വിളിച്ച മതി എന്ന്.. ഞാൻ അങ്ങ് അതിശയിച്ചു പോയി..ഇത്രയും വിനയം ഉള്ള പിള്ളേരെ ഒക്കെ കണ്ടിട്ട് കാലം കുറെ ആയി..അപ്പോൾ ആണ് ഹരി ബാലേട്ടാനെ വിളിപ്പിച്ചത്.. പിന്നെ പുള്ളിയാ കാര്യങ്ങൾ എല്ലാം എന്നോട് സംസാരിച്ചത്.. മോളോട് ഇതൊന്നും ഇപ്പോൾ പറയണ്ട എന്ന് ഹരി പറഞ്ഞു.. അവൾക്ക് ആരോടേലും ഇഷ്ടം ഉണ്ടോ എന്നൊക്ക അറിഞ്ഞിട്ട് മതി ഇത് മുന്നോട്ട് പോകുന്നത് എന്ന്.. അതാ അവൾ വന്നപ്പോൾ ഞാൻ ചോദിച്ചത്.. ഞാൻ ഹരിയുടെ പേര് പറഞ്ഞപ്പോൾ അവളുടെ കണ്ണു നിറഞ്ഞത് നീ കണ്ടോ " "ഉവ്വ് അവൾ പെട്ടെന്ന് തുടച്ചു റൂമിലേക്ക് പോയി അപ്പോൾ " "അതിനർത്ഥം മോൾക്ക്‌ ഹരിയെ ഇഷ്ടം ആയിട്ട് ഉണ്ടാകും അല്ലെ " "ആരോടും ഇഷ്ടം ഇല്ല എന്ന് മോളു തന്നെ പറഞ്ഞില്ലേ..അപ്പോൾ നമുക്ക് ഇത് മുന്നോട്ടു കൊണ്ടു പോകാം... ഏട്ടാ " "അതെ നാളെ നമുക്ക് മോളുടെ ജാതകം ഒന്ന് ഒത്തു നോക്കാം ഹരിയുടെ ആയിട്ട്.. എന്നിട്ട് ബാക്കി തീരുമാനിക്കാം അല്ലെ.. " "അതെ... " "ഇത് നടന്നാൽ നമ്മുടെ മോളുടെ ഭാഗ്യം ആണ്.. ഹരി അത്രയ്ക്ക് അവളെ ആഗ്രഹിക്കുന്നു എന്ന് അയാളുടെ സംസാരത്തിൽ നിന്ന് തന്നെ മനസിലായി" "എല്ലാം ഈശ്വര നിശ്ചയം അല്ലെ ഏട്ടാ.. " "ഉം അതെ.. "..... *********---***--------***-------*********-*** എന്നത്തേക്കാളും നേരത്തെ ഉറക്കം എഴുന്നേറ്റു വരുന്ന എന്നെ കണ്ടു അച്ഛനും അമ്മയും വാ പൊളിച്ചു ഇരിക്കുവാ... "എടൊ കാക്ക വല്ലതും മലന്നു പറക്കുന്നോ എന്ന് നോക്കിയേ " "അച്ഛാ ഡോൺണ്ടു ഡോൺണ്ടു.. ഇന്ന് വിമൻസ് ഡേ ആണ് കുറച്ചു റെസ്‌പെക്ട് ഒക്കെ ആകാം ഹും "എന്ന് പറഞ്ഞു അച്ഛന് ഞാൻ ഒരു ഇടി കൊടുത്തു... "എനിക്ക് ഇത് വേണം ഇടിയും പിച്ചും കൊണ്ടു ഞാൻ ഒരു പരുവം ആയി...ഇനി കുറച്ചു ദിവസം കൂടി സഹിച്ച മതിയല്ലോ " "അതെന്താ അതു കഴിഞ്ഞു അച്ഛൻ എവിടേക്ക് പോകുന്നു " "അച്ഛൻ അല്ല നീ ആണ് പോകുന്നെ "അമ്മ ആണ് മറുപടി പറഞ്ഞത്.. "ഞാൻ എവിടെ പോകുന്നു എന്ന "ഞാൻ രണ്ടു പേരുടെയും മുഖത്ത് നോക്കി... "അപ്പോൾ ഇന്നലെ പറഞ്ഞ കാര്യം മറന്നോ... നിന്റെ കല്യാണം !!!!!" "ഈശ്വര നിങ്ങൾ സീരിയസ് ആണോ " "അതെ ഒരു നല്ല ആലോചന വന്നിട്ട് ഉണ്ട് നാളു ചേർന്നാൽ അതും ആയി മുന്നോട്ടു പോകാൻ തീരുമാനിച്ചു... അച്ഛന്റെ ഫ്രണ്ടിന്റെ മകൻ ആണ്... അല്ലെ ഏട്ടാ " "ഉം അതെയതെ... മോൾക്ക്‌ ആരോടും ഇഷ്ടം ഒന്നും ഇല്ലല്ലോ ഉണ്ടേൽ പറയണം " അച്ഛൻ അങ്ങനെ ചോദിച്ചപ്പോൾ ഉണ്ട് എന്ന് പറയണം എന്ന് കരുതിയത് ആണ്.. എന്റെ ഇഷ്ടം നടത്തി തരാൻ അച്ഛൻ ഏതു അറ്റം വരെയും പോകും എന്നും എനിക്ക് അറിയാം.. പക്ഷെ അങ്ങനെ അച്ഛൻ ഹരിയേട്ടന്റെ മുന്നിൽ ചെല്ലുമ്പോൾ ഏട്ടന് എന്നോട് ഇഷ്ടം ഇല്ലെങ്കിൽ??? ഒരു പക്ഷെ അതിന്റെ പേരിൽ അച്ഛനോട് മോശം ആയി പെരുമാറിയാൽ?? ഇല്ല എന്റെ അച്ചൻ ആരുടേയും മുന്നിൽ താഴാൻ ഞാൻ കാരണക്കാരി ആകില്ല.. "മോൾ ഒന്നും പറഞ്ഞില്ല " "ഇല്ല അച്ഛാ..അച്ഛന്റെയും അമ്മയുടെ ഇഷ്ടം ആണ് എന്റേം..ഞാൻ പോയി റെഡി ആകട്ടെ.. ഇന്ന് വിമൻസ് ഡേ പ്രോഗ്രാം ആണ്.. ഞാനും രമ്യ ആണ് co-ordinate ചെയ്യുന്നേ വേഗം പോകണം.. കളക്ടർ ആണ് ഉൽഘാടനം ചെയ്യുന്നേ.." അതു കേട്ടതും അച്ഛനും അമ്മയും മുഖത്തോടു മുഖം നോക്കി ചിരിച്ചു.. "എന്താ ഒരു കള്ള ചിരി രണ്ടിനും "ഞാൻ പുരികം ഉയർത്തി ചോദിച്ചു.. "മോളുടെ ഉത്തരവാദിത്തം ഓർത്തു ചിരിച്ചത "അച്ഛൻ ആയിരുന്നു.. ഞാൻ അച്ഛനെ അവിടെ കിടന്ന ഒരു cusion എടുത്തു എറിഞ്ഞു ഓടി റൂമിലേക്ക് പോയി... ********************--***--************** കോളേജിൽ ചെന്ന് ഞാനും നമ്മുടെ പിള്ളേരും കൂടി എല്ലാം സെറ്റ് ആക്കി.. രമ്യ ആണേൽ ടെൻഷൻ അടിച്ചു ഇരിക്കുവാ.. അവൾ ആണ് അധ്യക്ഷ പ്രസംഗം നടത്തേണ്ടത്... എനിക്ക് പിന്നെ യാതൊരു പണിയും ഇല്ല അവൾ ഏല്പിച്ച പണി ആണേൽ എനിക്ക് അങ്ങ് ഇഷ്ടപ്പെടുകയും ചെയ്തു അതു എന്താണ് എന്നല്ലേ നിങ്ങൾ കണ്ടോ... അതിനു വേണ്ടി അവൾ തിരികെ പോകുമ്പോ kfc combo പാക്ക് ആണ് ചോദിച്ചേ.. !!!!!! എന്നാലും വേണ്ടില്ല... ഏകദേശം 10.30 ആയപ്പോൾ കോളേജിലേക്ക് കളക്ടർ സാർ വന്നു.. ഉള്ളത് പറയാല്ലോ വിമൻസ് കോളേജ് ആയത് കാരണം ഹരിയേട്ടൻ അവർക്ക് മരുഭൂമിയിൽ പെയ്ത കുളിർ മഴ ആയിരുന്നു...എല്ലാ എണ്ണവും ഹരിയേട്ടനെ നോക്കി വെള്ളം ഇറക്കുവ..എനിക്ക് ആണേൽ കണ്ടിട്ട് പെരു വിരൽ തൊട്ട് തരിച്ചു വരുവാ.. ആ കോന്തൻ ആണേൽ എല്ലാരേം നോക്കി ഇളിച്ചു കൊണ്ട സ്റ്റേജിൽ വന്നു ഇരുന്നത്.. പരിപാടി അങ്ങനെ സ്റ്റാർട്ട്‌ ചെയ്തു.. രമ്യ വേദിയിൽ ഇരിക്കുന്ന ഓരോരുത്തരെയും പരിചയപ്പെടുത്തി... അടുത്തതായി വടക്കും നാഥന്റെ മണ്ണിൽ നിന്നും നമ്മുടെ നാട്ടിൽ എത്തിയ സ്വന്തം കളക്ടർ ബ്രോ ഹരി കിഷോർ IAS... അതു കേട്ടപ്പോൾ പെൺകുട്ടികൾ എല്ലാം കൂടി നിർത്താതെ കയ്യടി.. സാർ എണീറ്റു നിന്നപ്പോൾ ആണ് എന്റെ എൻട്രി 😜😜 കയ്യിൽ നിറയെ red കളർ റോസാപൂവുമായിട്ട് ഞാൻ ഹരിയേട്ടന്റെ അടുത്തേക്ക് നടന്നു ചെന്നു... (തുടരും ) എന്റെ പ്രണയം 7 Part 6 https://m.facebook.com/groups/1725045934377816?view=permalink&id=2334084830140587 എന്നെ കണ്ടതും ആള് ഈ ലോകത്ത് ഒന്നും അല്ലാത്ത പോലെ നിലപാണ്..ഞാൻ ആരാ മോൾ നല്ല നിറഞ്ഞ പുഞ്ചിരിയോട് അല്ലെ അങ്ങേരുടെ അടുത്തേക്ക് ചെന്നത്... ഞാൻ അടുത്ത് എത്തിയത് ഒന്നും പുള്ളി അറിഞ്ഞിട്ടില്ല.. ഞാൻ ചുവന്ന റോസാപൂക്കൾ സാറിന് നേരെ നീട്ടി.. ഭഗവാനെ ഇയാളുടെ കിളി പോയോ.. അങ്ങേരു വാങ്ങുന്നില്ല.. "സാർ "ഞാൻ വിളിച്ചു നോക്കി എവിടുന്ന്.. എന്നെ നോക്കി അതെ നിൽപ്.. പിന്നെ ഒന്നും നോക്കിയില്ല ആരും കാണാതെ അങ്ങേരുടെ കാലിൽ ഒരു ചവിട്ട് കൊടുത്തു... ആഹാ ഇപ്പൊ ബോധം തിരികെ വന്നു.. പക്ഷെ ഉദ്ദേശിച്ച പോലെ വേദനിച്ച ശബ്ദം മാത്രം പുറത്തു വന്നില്ല.. അല്ലേലും ഈ സ്റ്റേജിൽ വച്ചു കിടന്ന് നിലവിളിച്ച നാണക്കേട് ആകും എന്ന് കരുതി വിഴുങ്ങി കാണും വേദന 😂😂😂 എന്തായാലും ആ പൂക്കൾ എന്റെ കയ്യിൽ നിന്നും വാങ്ങി..എന്നെ നോക്കി ചിരിച്ചു എന്നിട്ട് ഒരു താങ്ക്സ് പറഞ്ഞു... ആ സീൻ അങ്ങനെ കർട്ടൻ വീണു... പിന്നെ സാറിന്റെ പ്രസംഗം ആയിരുന്നു... ഞങ്ങൾ സ്റ്റേജിൽ ഒരു സൈഡിൽ ആയി നിന്ന് അതു കേട്ടു കൊണ്ട് നിന്നപ്പോൾ ആണ്... എല്ലാ പ്രണയത്തിലും കാണുമല്ലോ എവിടുന്നേലും ഒരുത്തി കുറ്റിയും പറിച്ചു... അതു പോലെ ഒന്നു എന്റെ കണ്ണിലും പെട്ടു.. വേറെ ആരും അല്ല എന്റെ കോളേജിലെ എതിരാളി തന്നെ നീരജ... അവൾ ആണേൽ സാറിനെ നോക്കി തന്നെ ഒലിപ്പിച്ചു ഇരിക്കുന്നു.. കൂടെ ഉള്ള വാലുകൾ ആണേ നീ കല്ലെക്ടറേ ഇപ്പോൾ തന്നെ വീഴ്ത്തുമോ എന്നൊക്ക ചോദിക്കുന്നു.. അതിന് മറുപടി ആയി അവൾ പറഞ്ഞു "നീ നോക്കിക്കോ ഈ നീരജ എന്താ ചെയ്യാൻ പോകുന്നത് എന്ന് "... ഭഗവാനെ എങ്ങനെ എങ്കിലും ഒന്നു കരയ്ക്ക് അടുപ്പിച്ചു വരുക ആയിരുന്നു അപ്പോൾ തന്നെ നിനക്ക് ഇമ്മാതിരി കാറ്റും കോളും അടിപ്പിച്ചു ഇല്ലേൽ കൊള്ളില്ല അല്ലെ.. അതെങ്ങന ഞങ്ങൾ നേർച്ച പെട്ടിയിൽ പൈസ ഇട്ടാൽ അല്ലെ നിങ്ങൾ ദൈവങ്ങൾ കനിയാതൊള്ളൂ.. അവൾ എന്താ കാണിക്കുന്നത് എന്താ എന്ന് കാണാൻ നിങ്ങളെ പോലെ ഞാനും കാത്തിരിക്കുവ.. അങ്ങനെ പരിപാടി തീർന്നു എല്ലാവരും വേദിയിൽ നിന്നും ഇറങ്ങി.. അവിടെ നിന്നും പകുതി നടന്നിട്ട് പെട്ടെന്ന് സാർ തിരികെ സ്റ്റേജിലോട്ട് കേറി.. എല്ലാവരും എന്താ എന്ന് കരുതി നോക്കിയപ്പോൾ... ഞാൻ കൊടുത്ത ആ ചുവന്ന റോസാ പൂക്കൾ സാർ എടുക്കാൻ മറന്ന്.. അതു കയ്യിൽ എടുത്തു കൊണ്ടു ഇറങ്ങുമ്പോൾ ആ കണ്ണുകൾ എന്നെ പരതുന്നുണ്ടായിരുന്നു...ആ കണ്ണുകൾ എന്റെ മുഖത്ത് തന്നെ തിരച്ചിലിനു ഒടുവിൽ വന്നു നിന്ന്...എന്നിട്ട് എനിക്ക് മറുപടി എന്ന വണ്ണം പ്രിൻസിപ്പലിനോടായി സാർ പറഞ്ഞു "പൂക്കൾ എനിക്ക് വളരെ ഇഷ്ടം ആണ് പ്രതേകിച്ചും ചുവന്ന റോസാ പൂക്കൾ.. "എന്ന്... അതു പറഞ്ഞു മുന്നോട്ടു നടന്നു വന്നപ്പോൾ ആണ് നീരജ സാറിന്റെ അടുത്തേക്ക് നടന്നു വന്നത്... ************---**********----**********--*** "സാർ.. സാർ പ്ലീസ് ഒരു സെൽഫി എടുത്തോട്ടെ "എന്ന് പറഞ്ഞു അവൾ സാറിന്റെ അടുത്തേക്ക് ചെന്ന്... "ഓ അതിനു എന്താണ്... " (ഹും കുരങ്ങൻ ഇയാൾക്ക് വേണ്ട എന്ന് പറഞ്ഞു കൂടെ.. അതെങ്ങനെ കോഴി അല്ലെ നല്ല ഒന്നാന്തരം ഗിരി രാജൻ കോഴി..ഞാൻ മനസ്സിൽ കരുതി ) അവൾ ആണേൽ അങ്ങേരുടെ അടുത്ത് ചേർന്ന് നിന്ന് കുറെ ഫോട്ടോസ് എടുത്തു.. അയാൾ ആണേൽ നല്ല അസ്സലായി ഇളിച്ചു കൊടുക്കുന്നുണ്ട്.. അതിനു ഇടയിൽ അവൾ എന്തൊക്കെയോ ചോദിക്കുന്നു.. അതിനൊക്കെ ചിരിച്ചു കൊണ്ടു മറുപടി കൊടുക്കുന്നു. എനിക്ക് അരിശം എവിടുന്നു കേറി വന്നു എന്ന് അറിയില്ല..ഞാൻ എന്റെ ഫോൺ എടുത്തു അങ്ങേരുടെ ഫോണിലേക്ക് വിളിച്ചു..പെട്ടെന്ന് അങ്ങേര് ഫോൺ കയ്യിൽ എടുത്തു തല ഉയർത്തി നാല് പാടും നോക്കി.. എന്നെ കാണാത്തത് കൊണ്ടു ഫോൺ അറ്റൻഡ് ചെയ്തു... "എനിക്ക് ഇപ്പോൾ കാണണം.. visiters റൂമിൽ വന്ന മതി ഞാൻ അവിടെ അടുത്ത് ഉണ്ട് ഒറ്റയ്ക്ക് വന്ന മതി...ആ പിന്നെ റൂം use ചെയ്യാൻ പ്രിൻസി യുടെ പെർമിഷൻ കൂടി വാങ്ങിക്കോ "ഇങ്ങോട്ട് എന്തെങ്കിലും പറയും മുന്നേ ഞാൻ ഫോൺ കട്ട്‌ ചെയ്തു visisters റൂമിലേക്ക് പോയി... **************-----*******-----*****----***--- പരിപാടി കഴിഞ്ഞു ഇറങ്ങിയപ്പോൾ ആണ് പെണ്ണ് തന്ന പൂക്കൾ എടുക്കാൻ മറന്നു പോയത്..പെട്ടെന്ന് തിരികെ പോയ്‌ അതെടുത്തു.. അപ്പോളും അവളെ ഞാൻ തിരഞ്ഞു കൊണ്ടേ ഇരുന്നു.. എനിക്ക് ഒന്ന് സംസാരിക്കണം എന്ന് ഉണ്ടയിരുന്നു.. പക്ഷെ എവിടുന്നു... എന്റെ കണ്ണുകൾ ആ കുട്ടികൾക്ക് ഇടയിൽ നിന്നും അവളെ കണ്ടെത്തി.. അവൾ കേൾക്കാൻ വേണ്ടി ഞാൻ പ്രിൻസിപ്പലിനോടയി പറഞ്ഞു "പൂക്കൾ വളരെ ഇഷ്ടം ആണ് പ്രത്യേകിച്ച് ചുവന്ന റോസാ പൂക്കൾ എന്ന് " അതു പറഞ്ഞു മുന്നോട്ടു പോയപ്പോൾ ആണ് ഒരു പെൺകുട്ടി വന്നു സെൽഫി എടുത്തോട്ടെ എന്ന് ചോദിച്ചത്..ഇതിപ്പോ എവിടെ പോയാലും സ്ഥിരം ഏർപ്പാട് ആയത് കൊണ്ടു ഞാൻ ok പറഞ്ഞു.. പുല്ല് ആ പെണ്ണ് ഒരു 10/15 സെൽഫി തൊട്ടും പിടിച്ചും നിന്ന് എടുക്കുവാ.. പിന്നെ പരിചയപ്പെട്ടു നീരജ.. എന്തൊക്കെയോ ചോദിച്ചു അതിനൊക്കെ ചിരിച്ചു കൊണ്ടു മറുപടി കൊടുത്തു.. ശരിക്കും അൺ സഹിക്കബിൾ... എങ്ങനെ എങ്കിലും ഒന്ന് രക്ഷപെട്ട മതി എന്ന് നോക്കിയപ്പോൾ ആണ് ആരോ ഫോൺ ചെയ്യുന്നു.. ഞാൻ എടുത്തു നോക്കിയപ്പോൾ യക്ഷി കുട്ടി.. ഞാൻ നാല് പാടും നോക്കി അവിടെ എങ്ങും ഇല്ല ആളു.. ഞാൻ അറ്റൻഡ് ചെയ്തപ്പോൾ.. കാണണം ഇപ്പോൾ തന്നെ.. visiters റൂമിൽ ഒറ്റയ്ക്ക് വരാൻ പറഞ്ഞു.. എന്തെങ്കിലും ചോദിക്കുന്നതിന്നു മുന്നേ അവൾ ഫോൺ കട്ട്‌ ചെയ്തു... സംഭവം എന്തോ സീരിയസ് ആണെന്ന് അവളുടെ ശബ്ദം കേട്ടപ്പോൾ മനസിലായി.. ഞാൻ ഫോൺ പോക്കറ്റിൽ വച്ചിട്ട് നീരജ യോട് visiters റൂം എവിടെ ആണെന്ന് ചോദിച്ചു.. അവൾ പറഞ്ഞു തന്നു.. ബാലേട്ടനെ വിളിച്ചു താഴെ വെയിറ്റ് ചെയ്യാൻ പറഞ്ഞു.. പിന്നെ അവൾ പറഞ്ഞ പോലെ പ്രിൻസിപ്പൽ റൂമിൽ പോയി പെർമിഷൻ വാങ്ങി. Visiters റൂം പത്തു മിനിറ്റ് നേരം വേണം ഒരു ഗസ്റ്റ് ഉണ്ട് പെട്ടെന്ന് ഒരു മീറ്റിംഗ് എന്ന് അങ്ങ് തള്ളി.. അവർ സന്തോഷത്തോടെ യെസ് പറഞ്ഞു റൂമിന്റെ കീ തന്നു.. ഞാൻ അതു വാങ്ങി അവിടേക്ക് ചെന്ന് റൂം തുറന്നു അകത്തു ഇരുന്നു.. അപ്പോൾ അതിന്റ പുറകെ നമ്മുടെ കഥാ നായിക എന്റർ ചെയ്തു.. *********=*****--***---**--*----=--****** "ഹായ് യക്ഷി കുട്ടി "...ഹും നോ responds... "എന്ത് പറ്റി യക്ഷി കുട്ടി ഉം " "എന്താ സാറിന്റെ ഉദ്ദേശം " "എന്ത് ഉദ്ദേശം... പ്രത്യേകിച്ച് ഒന്നും ഇല്ല നിങ്ങൾ വിളിച്ചു ഞാൻ വന്നു എന്നെ ഏല്പിച്ച ജോലി കഴിഞ്ഞു തിരിച്ചു പോകാൻ പോകുന്നു.. thats all " "ഓഹോ ഞങ്ങൾ ഏല്പിച്ച ജോലിയിൽ പെൺപിള്ളേർക്ക് ഒപ്പം സെൽഫി എടുക്കാനും ഇളിച്ചു കാണിക്കാനും ഒന്നും പറഞ്ഞില്ല " (ഓ അപ്പോൾ അതാണ്‌ കാര്യം ഞാൻ അങ്ങനെ ഒക്കെ ചെയ്തത് യക്ഷി കുട്ടിക്ക് പിടിച്ചിട്ട് ഇല്ല ഇപ്പോൾ ശരി ആക്കി തരാട്ടോ... ) "അതു എങ്ങനെ ശരി ആകും... ഇത്രയും സുന്ദരനും സുമുഖനും ബാച്ചിലറും ആയ ഒരു IAS കാരനെ കണ്ടാൽ ചിലപ്പോൾ പെൺപിള്ളേർ വന്നു സെൽഫി എടുത്തു എന്ന് ഇരിക്കും ചിലപ്പോൾ തൊട്ടേന്നും ഇരിക്കും അതിന് നിനക്ക് എന്താ? " "എനിക്ക് എന്താ എനിക്ക് ഒന്നും ഇല്ല...(അതു പറയുമ്പോൾ എന്റെ കണ്ണു ഞാൻ അറിയാതെ തന്നെ നിറഞ്ഞു ഒഴുകി )" "നിനക്ക് ഒന്നും ഇല്ലേ.. "എന്ന് പറഞ്ഞു ഞാൻ അവളുടെ അടുത്തേക്ക് നടന്നു.. അതു കണ്ടിട്ട് പെണ്ണ് ഒടുക്കത്തെ ഒരു ഡയലോഗ്.. "നിന്നെ നിന്നെ എങ്ങോട്ടാ ഈ നടന്നു നീങ്ങി വരുന്നത്.. എല്ലാ ലവ് സീനിലും ഉള്ളത് പോലെ ഇയാൾ ഇങ്ങോട്ട് നടന്നു വരുമ്പോൾ ഞാൻ പുറകോട്ടു നടക്കും അവസാനം ഞാൻ പുറകിൽ ചെന്ന് തട്ടി നിൽകുമ്പോൾ എന്റെ ഇടുപ്പിൽ കൈ വച്ചു എന്നെ അടുത്ത് നിർത്തി ലിപ് ലോക്ക് ചെയ്യാൻ അല്ലെ... ആ പൂതി ഇയാൾ 8 ആയിട്ട് മടക്കി കയ്യിൽ വച്ചേക്കു.. ഇത് ഐറ്റം വേറെ ആണ് മോനെ " അടിപൊളി ഇത് കേട്ടിട്ട് ആണോ എന്തോ എന്റെ കാലു പിന്നെ മുന്നോട്ടു ഉള്ള ആ നടത്തം അങ്ങ് നിർത്തി.. ഞാൻ തലയിൽ കയ്യും വച്ചു അവിടുത്തെ കസേരയിൽ ഇരുന്നു.. "ശരിക്കും എന്താടി നിന്റെ പ്രശ്നം?? " "പ്രശ്നം ഇയാൾ തന്നെയാ സ്വന്തം നിലയും വിലയും മറന്നു ഇങ്ങനെ പെരുമാറാൻ എങ്ങനെ കഴിയുന്നു.. " "ഞാൻ എങ്ങനെ പെരുമാറി എന്ന " "അവൾ ആരാ എന്ന് അറിയുമോ? ആ നീരജ " "ഇല്ല ഇപ്പൊ പരിചയ പെട്ട ആ കൊച്ചോ.. അവൾ നല്ല കുട്ടി ആണല്ലോ സംസാരിച്ചിട്ട്.. "(ചുമ്മാ തള്ളിയത് ആണേ ") "ആണോ അല്ലേലും കോഴിക്ക് കോഴിയെ ചേരു" "എന്നതാ???? " "അവൾക്ക് എത്ര ലൈൻ ഉണ്ട് എന്ന് അറിയുമോ "? 'ഇല്ല !!!" "എത്ര പേരെ തേച്ചിട്ട് ഉണ്ട് എന്ന് അറിയുമോ?? " "ഇല്ല " "അവൾ ഹോസ്പിറ്റലിൽ വെള്ളമടി വരെ ഉണ്ട് പോലും .. അവൾക്ക് എല്ലാ ദുശീലങ്ങൾ ഉണ്ട് .. " "ആണോ?? " "ഉം "അവൾ നിഷ്കളങ്ക ആയി മൂളി.. " അപ്പോൾ ഈ ആളുകളെ വഴിയിൽ തടഞ്ഞു നിർത്തി പൈസ അടിച്ചു എടുക്കുന്ന പണി അവൾക് ഇല്ലേ?? "ഞാൻ ചിരിച്ചു കൊണ്ടു ചോദിച്ചു "ദേ മനുഷ്യൻ ഇവിടെ സീരിയസ് ആയി ഓരോന്ന് പറയുമ്പോൾ ആണ്... "എന്ന് പറഞ്ഞു അവൾ പിറു പിറുതു... "ഇത്രയും നീരജയെ പറ്റി പറയാൻ ഞാൻ അവളെ കെട്ടാൻ ഒന്നും പോകുന്നില്ലല്ലോ.. പിന്നെ എന്താ..??? അതു മാത്രം അല്ല ഞാൻ ആൾറെഡി ഒരു റിലേഷൻ ഷിപ്പിൽ ആണ് ഇപ്പോൾ.. പിന്നെ ഞാൻ എന്തിനാ അവളെ കുറിച്ച് worried ആകണം..? " അതു കേട്ടതും എന്റെ നെഞ്ചിൽ ഒരു കല്ല് എടുത്തു വച്ച പോലെ ആയിരുന്നു.. "എന്നതാ പറഞ്ഞേ..?? അപ്പോൾ സാറിനു ഒരു പ്രണയം ഉണ്ടോ??? " "അതല്ലേ എന്റെ യക്ഷി കുട്ടി ഞാൻ ഇപ്പോൾ പറഞ്ഞത്.. നിന്നോട് പറയണം എന്ന് കരുതിയത് ആണ്... നിങ്ങളുടെ നാട്ടു കാരി ആണ്... ബാലേട്ടന്റെ കണ്ടു പിടുത്തം... എനിക്കും ബോധിച്ചു... വീട്ടുകാർ ഈ ആഴ്ച വരുന്നുണ്ട്.. ഒഫീഷ്യൽ പെണ്ണ് കാണൽ ചടങ്ങിന്.. ഈ സൺ‌ഡേ ആണ്.." "ഏതാ കുട്ടി "അതു ചോദിക്കുമ്പോൾ എന്റെ കണ്ണുകൾ അനുസരണക്കെടു കാണിച്ചു കൊണ്ടേ ഇരുന്നു.. അതു കണ്ടിട്ട് സാർ എനിക്ക് നേരെ സാറിന്റെ ടവൽ നീട്ടി... "നീ എന്തിനാ കരയുന്നെ ആ കണ്ണൊക്കെ തുടച്ചെ... സത്യം പറ നിനക്ക് എന്നോട് ഇഷ്ടം ഉണ്ടോ "?? (ഉണ്ട് എന്ന് തന്നെ ആയിരുന്നു പറയാൻ വന്നത്... പക്ഷേ ഇനി വേണ്ട.. സാറിനെ കാത്തിരിക്കാൻ വേറെ ആളുണ്ട്.. അപ്പോൾ ഞാൻ ഇനി ഇഷ്ടം ആണെന്ന് പറഞ്ഞിട്ട് എന്തിനാ.. എനിക്ക് ആദ്യം ആയി തോന്നിയ എന്റെ പ്രണയം ഞാൻ കുഴിച്ചു മൂടുക ആണ് എന്നെന്നേക്കുമായി ') "ഇല്ല "എന്റെ ശബ്ദം ഉറച്ചതു ആയിരുന്നു.. "നിനക്ക് ആളിനെ അറിയണ്ടേ? "" "വേണ്ട " അതു പറഞ്ഞിട്ട് ഞാൻ വേഗം അവിടുന്ന് ഇറങ്ങാൻ തുടങ്ങി "കേട്ടിട്ട് പോടീ " "വേണ്ട എന്നല്ലേ പറഞ്ഞെ... " "ഓക്കേ എന്നാൽ പിന്നെ പെണ്ണ് കണ്ടിട്ട് വന്നു വാട്സ്ആപ്പ് ചെയ്യാം എന്തെ " അതു കൂടി കേട്ടപ്പോൾ ഉള്ളിൽ ഉണ്ടായ ദേഷ്യവും സങ്കടവും കൂടി അവിടുത്തെ കതക് വലിച്ചു അടച്ചു പുറത്തേക്ക് നടന്നു കൊണ്ടു ഞാൻ തീർത്തു... (തുടരും )
29.1k കണ്ടവര്‍
5 ദിവസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post