നമസ്കാരം സുഹൃത്തുക്കളേ, നിങ്ങളുടെ പരാതികളും നിർദേശങ്ങളും ഉറക്കമിളച്ച് വായിച്ചതിനുശേഷം വേണ്ട മാറ്റങ്ങൾ ഒക്കെ വരുത്തി ഒരു പുത്തൻ കിടിലൻ ഷെയർചാറ്റ് അപ്ഡേറ്റ് കാരണവർ ഇറക്കിയിട്ടുണ്ട്. ഇതിൽ ഉൾക്കൊള്ളിച്ചിരിക്കുന്ന ചില പ്രധാന മാറ്റങ്ങൾ ഇതൊക്കെയാണ്: 1.ചാറ്റ് ഡിലീറ്റ് ഓപ്‌ഷൻ: ചാറ്റ് ചെയ്യുമ്പോൾ മെസ്സേജ് ഡിലീറ്റ് ചെയ്യുവാൻ സാധിക്കില്ല എന്ന പരാതിക്ക് ഒരു പരിഹാരമായിരിക്കുന്നു. ഇനി മുതൽ മെസ്സേജുകളും ഒരു ചാറ്റ് മുഴുവനായും ഡിലീറ്റ് ചെയ്യാം. 2.കമന്റിന് മറുപടികൾ കൊടുക്കാം: കമന്റുകൾ ക്രമം തെറ്റി കിടക്കുന്നു എന്ന പരാതിക്കുള്ള പരിഹാരമാണിത്. കമന്റുകളുടെ ക്രമം തീരുമാനിക്കുന്നത് കമന്റുകൾക്ക് ലഭിച്ച ലൈക്ക് ആണ്. എന്നിരുന്നാലും കമന്റിലൂടെ സംസാരിക്കുവാൻ താല്പര്യമുള്ളവർക്ക് ഓരോ മെസ്സേജിനും മറുപടി കൊടുത്തുകൊണ്ട് ഒരു പുതിയ കമന്റ് ബോക്സ് തുറക്കാവുന്നതാണ്. എന്നിട്ട് സ്വസ്ഥമായിട്ട് അതിൽ സംസാരിക്കാം. 3.പോസ്റ്റ് സെർച്ച്: ഇനി നിങ്ങൾക്ക് എന്ത് തിരയണമെങ്കിലും പോസ്റ്റ് സെർച്ചിൽ പോയി ചുമ്മാ ഒന്ന് ടൈപ്പ് ചെയ്‌താൽ മതി. നിങ്ങൾ ടൈപ്പ് ചെയ്ത വാക്കിന് അനുസരിച്ചുള്ള പോസ്റ്റുകൾ നിങ്ങളുടെ മുന്നിൽ വരിവരിയായി തെളിഞ്ഞുവരും. സംഭവം മാസല്ലേ?? 4.വാട്ട്സാപ്പ് സ്റ്റിക്കറുകൾ ഉണ്ടാക്കാം: സ്റ്റിക്കറുകൾ ഇനി മുതൽ നിങ്ങൾക്ക് ഷെയർചാറ്റിലൂടെ ഉണ്ടാക്കാം. ഇമേജ് പോസ്റ്റുകളുടെ മുകളിൽ കാണുന്ന സ്റ്റിക്കർ ഐക്കണിൽ ഒന്ന് ക്ലിക്ക് ചെയ്‌താൽ മതി. അപ്പോൾ എങ്ങനാ?? അപ്ഡേറ്റ് ചെയ്യുകയല്ലേ?? അഭിപ്രായങ്ങൾ കമന്റ് ചെയ്യുക. എല്ലാം കാരണവർ കാണുന്നുണ്ട്...
🗽 ഷെയര്‍ചാറ്റ് വിശേഷങ്ങള്‍ - ShareChat
198.9k views
1 months ago
Share on other apps
Facebook
WhatsApp
Copy Link
Delete
Embed
I want to report this post because this post is...
Embed Post