💞 *ചൂടന്റെ കാന്താരി...* 2️⃣💞 PART--45 _______________________________ അവനെ കണ്ടതും പെണ്ണ് ഞെട്ടി പണ്ടാറടങ്ങി ഞങ്ങളെ നോക്കി...... അവളുടെ മുഖത്തെ ഭാവങ്ങൾ ഒക്കെ കണ്ട് തുടങ്ങീലെ ഞങ്ങൾ ചിരി..... ചിരിക്കുന്നു.....കരയുന്നു.....സ്വയം നുള്ളി നോക്കുന്നു.....തലയൊക്കെ കുടഞ്ഞു നോക്കുന്നു.....ഹഹഹ്ഹ.... അതൊക്കെ കണ്ട് ഞങ്ങൾ എല്ലാവരും ചിരിച്ച് ഒരു വക ആവുമ്പോഴാണ് പെണ്ണ് ഞങ്ങളെ ഒക്കെ കട്ട കലിപ്പിൽ നോക്കിയത്..... അത് കണ്ടതും ഞങ്ങൾ ചിരി സ്വിച്ചിട്ട പോലെ നിർത്തി...... റയാനെയും ഷാനുവിനെയും മാറി മാറി നോക്കി പെണ്ണ് രണ്ടിനെയും തല്ലാൻ തുടങ്ങി....അത് കണ്ടപ്പോ നിർത്തിയ ചിരി ഞങ്ങൾ വീണ്ടും തുടങ്ങി...... റയാൻ പൊട്ടി ചിരിച്ചോണ്ട് അവളെ കൈ പിടിച്ചു വെച്ചു....അപ്പൊ തന്നെ പെണ്ണ് അവനെ കെട്ടിപ്പിടിച്ചു കരയാൻ തുടങ്ങി.... അത് കണ്ടപ്പോ ഞങ്ങൾക്കും സങ്കടം ആയി.....പിന്നെ എല്ലാം പെട്ടെന്ന് ആയിരുന്നു..... എൻഗേജ്‌മെന്റ് ആയിട്ട് നടത്തുന്നൊന്നും ഇല്ലേലും ഷാനുവിന്റെ ഉമ്മ റിനുവിന്റെ കഴുത്തിൽ ഒരു മാല ഇട്ടു കൊടുത്തു...... പിന്നെ ഫുഡ് അടിയും സംസാരം ഒക്കെ ആയി രണ്ടാഴ്ചക്ക് ഉള്ളിൽ നിക്കാഹ് നടത്തണം എന്നൊക്കെ തീരുമാനിച്ചു അവര് പോയി...... അവര് ഇറങ്ങിയപ്പോ തന്നെ നമ്മളെ ബ്രദേഴ്‌സും അത്യാവശ്യം ഉണ്ടെന്ന് പറഞ്ഞു പോയി.....നമ്മളെ ഉപ്പാനോടും ഉമ്മാനോടും വൈകുന്നേരം പോകാമെന്നൊക്കെ ഞങ്ങൾ എല്ലാവരും മാറി മാറി പറഞ്ഞെങ്കിലും പിന്നെ വരാമെന്ന് പറഞ്ഞു അവരും പോയി.... എല്ലാരും പോയപ്പോ റിനു നമ്മളെ അടുത്ത് വന്നു നമ്മളെ ചെവി പിടിച്ച് തിരിച്ചു പൊന്നാക്കി..... "ഹാവൂ.....എന്താടി പെണ്ണേ.....വിടെഡി.... എന്റെ ചെവി....." "ബാബി കോപ്പത്തി..... നിങ്ങൾക്ക് എങ്കിലും പറഞ്ഞൂടായിരുന്നോ എന്നോട്.... ഞാൻ എന്തോരം ടെൻഷൻ അടിച്ചു..... എത്ര കണ്ണീർ വേസ്റ്റ് ആയി....ഛെ.... പാവം ഷാനുക്ക ആണ് പയ്യൻ എന്നറിയാതെ എന്തൊക്കെ പ്രാകി......" അവൾ  സ്വയം തലക്ക് അടിച്ചു കൊണ്ട് അതൊക്കെ പറയുന്ന കേട്ടപ്പോ നമ്മള് വാ പൊത്തി ചിരിക്കാൻ തുടങ്ങി......അത് കണ്ടു ചടച്ചപ്പോ പെണ്ണ് നമ്മളെ നുള്ളി ഒരു വകയാക്കി....... അപ്പോഴാണ് മുണ്ടും മടക്കി കുത്തി റയാൻ വന്നത്....... "ദോണ്ടേ നോക്ക്......അന്റെ കാക്കൂ ആണ് എന്നെ വിലക്കിയെ പറയരുത് എന്ന് പറഞ്ഞിട്ട്....." നമ്മള് അത് പറഞ്ഞപ്പോ ചെക്കൻ നമ്മളെ എന്തോ അന്യഗ്രഹ ജീവിയെ നോക്കുന്ന പോലെ നോക്കി..... "സിവ സിവ.....ഈ കുട്ടി പറയുന്നത് കേട്ടീലെ.... നോം പറഞ്ഞിട്ട് ആണെന്നോ... ഇങ്ങനെയൊന്നും കള്ളം പറയരുത് ഭാര്യേ.... ദേ നോക്ക് റിനു....അന്റെ ബാബിയോട് ഞാൻ പറഞ്ഞതാ.....നീ പറഞ്ഞേക്ക് റിനുവിനോട് എന്ന്....അപ്പൊ ഇവളാണ് പറഞ്ഞേ വേണ്ടാ എന്ന്....." എന്നും പറഞ്ഞു കള്ള ബടുവ നമ്മളെ നോക്കി മീശ പിരിച്ചപ്പോ റിനു നമ്മളെ തുറിച്ചു നോക്കി.....ഞാൻ അപ്പൊ തന്നെ അവനെ നോക്കി ദഹിപ്പിച്ചു..... അപ്പൊ ചെക്കൻ നമ്മളെ നോക്കി പുച്ഛിച്ചു ചിരിച്ചിട്ട് പോകാൻ നിന്നതും അവന്റെ ഫോണിലേക്ക് കോൾ വന്നു...... നമ്മള് ഏന്തി വലിഞ്ഞു നോക്കിയപ്പോ റാനി ആണ് കോൾ ചെയ്യുന്നത്.....നമ്മള് അവനെ ഒന്ന് നോക്കിയപ്പോ അവൻ മൈൻഡ് ചെയ്യാതെ ഫോണും എടുത്ത് സംസാരിക്കാൻ തുടങ്ങി..... "ഇല്ലെഡി.....ഞാനിപ്പോ വരാം.....ആഹ്..." എന്നും പറഞ്ഞു അവൻ ബൈക്കിന്റെ കീയും എടുത്ത് ഇറങ്ങി അങ്ങു പോയി..... അത് കണ്ടതും നമ്മക്ക് ആകെ പ്രാന്ത് വരുന്ന പോലെ തോന്നി.....എന്റെ മുഖം കണ്ടപ്പോ റിനു നമ്മളെ പിടിച്ചു കുലുക്കി.... അവളെ നോക്കി ഒന്ന് ചിരിച്ചെന്നു വരുത്തി ഞാൻ നേരെ റൂമിലേക്ക് പോയി.....മനസ് ആകെ അസ്വസ്ഥം ആണ്.....നമ്മള് റൂമിൽ നിന്ന് അങ്ങോട്ടും ഇങ്ങോട്ടും നടന്ന് കളിക്കാൻ തുടങ്ങി........ രാത്രി ഏറെ വൈകിയിട്ടും അവനെ കാണാത്തത് നമ്മളെ ദേഷ്യവും ടെൻഷനും കൂട്ടി..... നമ്മള് ഫോണ് എടുത്ത് അവനെ ഒന്ന് വിളിച്ചു നോക്കി.....ആദ്യമൊക്കെ കട്ട് ചെയ്തു.....പിന്നെയും പിന്നെയും ഞാൻ കോൾ ആക്കിക്കൊണ്ടു നിന്നപ്പോ അറ്റൻഡ് ചെയ്തു...... "വരാൻ വൈകും......നീ കിടന്നോ.... ഇനി ഇങ്ങനെ വിളിച്ചോണ്ട് നിക്കണ്ട.....കേട്ടല്ലോ...." എന്നും പറഞ്ഞു അവൻ കട്ട് ചെയ്തു.... നമ്മക്ക് ആണെങ്കി ശരിക്കും സങ്കടം വന്നു....പിന്നെ രണ്ടും കല്പിച്ചു റാനിയുടെ വീട് വരെ പോയി നോക്കാൻ തന്നെ തീരുമാനിച്ചു.....അങ്ങനെ വെറുതെ വിട്ടാൽ  ശരി ആവില്ലല്ലോ...... ആരോടും ഒന്നും പറയാതെ മെല്ലെ അവിടുന്ന് ഇറങ്ങി..... കാർ എടുക്കണം എന്നുണ്ടെലും ചിലപ്പോ ശബ്ദം ഉമ്മ കേൾക്കണ്ടാ എന്നു കരുതി ഗേറ്റ് തുറന്ന് പോകാൻ നോക്കി...... "എങ്ങോട്ടേക്കാ ബാബി....." പിന്നീന്ന് റെബി ചോദിക്കുന്ന കേട്ടപ്പോ നമ്മള് സ്റ്റക്കായി.... അവനെ നോക്കി ഒരു ഇളി അങ്ങു പാസാക്കിയപ്പോ ചെക്കൻ നമ്മളെ സൂക്ഷിച്ചു നോക്കി....നമ്മള് അവിടുന്ന് പരുങ്ങി കളിക്കുന്ന കണ്ടപ്പോ അവൻ നമ്മളെ മുന്നിൽ ആയി വന്നു നിന്നു...... "എന്താ ബാബി ഒരു പരുങ്ങൽ...." "അത് പിന്നെ...... ഞാൻ......എനിക്ക് റാനിയുടെ വീട് വരെ പോണം ഒന്ന്.... " "എന്തിന്......" "പോവണം....അത്ര തന്നെ....." "ഹാ.....ഈ സമയം തനിയെ പോകാനോ..." "നീ കൊണ്ട് വിടുമോ....അവിടെ റയാൻ ഉണ്ട്....തിരികെ വരുമ്പോ അവന്റെ കൂടെ വരും....." "ഓഹോ....അങ്ങനെ പറയ്.....ഹ്മ്മ.... വാ വാ....." അവൻ കാറിൽ കയറി ഇരുന്നപ്പോ നമ്മളും പോയി കേറി......പോകുന്ന വഴിയിൽ റെബി ഓരോന്ന് പറയുന്നെങ്കിലും അതൊന്നും ശ്രദ്ധിക്കാൻ എനിക്ക് കഴിഞ്ഞില്ല...... "ബാബി ...ഇങ്ങള് ഇത് ഏത് ലോകത്താ.... എത്തി.....ഇറങ്ങ്....." "ഹാ.....സോറി റെബി....." നമ്മള് കാറിൽ നിന്ന് ഇറങ്ങി..... "അപ്പൊ ഞാൻ പോട്ടെ.....കേട്ട്യോനെ കൂട്ടി പെട്ടെന്ന് വരാൻ നോക്ക്....ഓകെ...." "ഓകെ ടാ.....ബൈ...." അവൻ പോയെന്ന് കണ്ടപ്പോ നമ്മള് അവളെ വീടിന്റെ ഗേറ്റ് തള്ളി തുറന്ന് മുറ്റത്തേക്ക് കയറി.....അവിടെ തന്നെ ഉണ്ടായിരുന്നു അവന്റെ ബുള്ളറ്റ്...... അത് കണ്ടതും നമ്മക്ക് പെരുവിരൽ മുതൽ അങ്ങു എരിഞ്ഞു കയറി...... ഞാൻ അവിടുത്തെ കോളിങ് ബെൽ അടിച്ചപ്പോ അവളെ ഉമ്മ വന്നു വാതിൽ തുറന്നു..... "അയ്യോ.....ഇതെന്താ ഷാലു മോളെ.... ഈ സമയം....." "എന്റെ ഭർത്താവ് ഇല്ലേ അകത്ത്...." "ഉണ്ട് മോളെ....റാനിയോട് എന്തോ സംസാരത്തിൽ ആണ്....മോൾ വാ.... കയറ്......" അവര് അതും പറഞ്ഞു നമ്മളെ അകത്തേക്ക് ക്ഷണിച്ചപ്പോ ഞാൻ അകത്തേക്ക് കയറി..... "അവര് മുകളില് ഉണ്ട്....ഞാൻ കുടിക്കാൻ എന്തേലും എടുക്കാം...." "വേണ്ട ഉമ്മാ.....ഒന്നും വേണ്ട....." അതും പറഞ്ഞു ഞാൻ മുകളിലേക്ക് കയറി...... @@@@@@@@@@@@@@@@@@@@ "റാനി.....ഡി....നീ ഇങ്ങനെ കരയല്ലേ.... നമുക്ക് എന്തേലും വഴി നോക്കാം...." "എന്ത് വഴി റയൂ....എന്നെ ഇത്രവരെ എത്തിച്ചത് എന്റെ ഉമ്മയാണ്....ആ ഉമ്മാനെ വിഷമിപ്പിച്ചു കൊണ്ട് എനിക്ക് ഒന്നും വേണ്ട......പക്ഷെ,,,,, അവനെ വേണ്ടെന്ന് വെക്കാനും എനിക്ക് കഴിയില്ല.... ഉമ്മാനോട് ഞാൻ എങ്ങനെ പറയും,,, ഉമ്മാന്റെ മുഖ്യ ശത്രുവിന്റെ മോനും ആയിട്ടാണ് ഞാൻ പ്രണയത്തിൽ എന്ന്..... എനിക്ക് വയ്യ റയൂ.....എനിക്ക് അവൻ ഇല്ലാതെ പറ്റില്ല....." എന്നും പറഞ്ഞു അവൾ കരഞ്ഞപ്പോ അവളെ എന്ത് പറഞ്ഞു ആശ്വസിപ്പിക്കണം എന്നറിയാതെ ഞാൻ കുഴങ്ങി..... "എക്സ്ക്യൂസ്മി......" ശബ്ദം കേട്ട ഭാഗത്തേക്ക് നോക്കിയപ്പോ കണ്ടത്......രണ്ട് കയ്യും കെട്ടി നിൽക്കുന്ന ഷാലുവിനെ ആണ്..... അവളെ കണ്ടതും ഞാൻ ഞെട്ടിപ്പോയി.... ഈ സമയം ഇവൾ ഇവിടെ...... "ഇതെന്താ നീ ഇവിടെ......" "ഹോ.....നിങ്ങൾക്ക് അങ്ങോട്ട് വരാൻ ബുദ്ധിമുട്ട് ഉണ്ടേൽ കൂട്ടാൻ വരേണ്ടത് എന്റെ കടമ അല്ലെ......" "ഷാലു......നീ എന്ത് ധൈര്യത്തിലാ തനിയെ വന്നത്.......നിനക്ക് എന്താടി ബോധം ഇല്ലേ...." "നല്ല ബോധം ഉണ്ട്.....ബോധം ഇല്ലാത്തത് നിനക്ക് ആണ്...." എന്ന് പറഞ്ഞു അവൾ എന്നെയും റാനിയെയും മാറി മാറി നോക്കി...... "ഷാലു....ഞാൻ ഇവന്റെ ഒരു ഹെൽപ്പ് ചോദിക്കാൻ വേണ്ടി...." "സ്റ്റോപ്പ് ഇറ്റ് പ്ലീസ്..... എനിക്ക് വിശദീകരണം ഒന്നും ആവശ്യമില്ല..... വരാൻ ബുദ്ധിമുട്ട് ഇല്ലേൽ എന്റെ കൂടെ വരണം മിസ്റ്റർ....." "സൗകരമില്ലെടി വരാൻ....നീ കൊണ്ട് പോയി കേസ് കൊടുക്ക്......ഞാൻ ഇന്ന് വരുന്നില്ല....ഇവിടെത്തന്നെ അങ്ങു കൂടാൻ പോകുവാ...... അല്ലേലും ഇതൊക്കെ ചോദിക്കാനും പറയാനും നീ ആരാടി എന്റെ....." "റയൂ.........മതി.....എന്താ ഇത്.....അവൾ നിന്റെ ഭാര്യയാണ്.......നീ പോ അവളെ കൂടെ......" "ഇല്ല.....ഭാര്യ....പറഞ്ഞാൽ കൂടിപ്പോവും.... ഞാനിന്ന് എങ്ങോട്ടും പോണില്ല.....ഇനി ഇവൾ ഇവിടുന്ന് പോകാൻ ഭാവം ഇല്ലേൽ ഞാൻ ഇപ്പൊ ഈ നിമിഷം വേറെ എവിടെയെങ്കിലും പോകും......" എന്നും പറഞ്ഞു ഞാൻ അവളെ ദേഷ്യത്തോടെ നോക്കിയപ്പോ അവൾ കണ്ണ് നിറച്ച് എന്നെ നോക്കി...... "വാശിയാണോ റയാൻ....." "ആണ്....." "ഓകെ.....എങ്കിൽ.....നീ നിന്റെ വാശി തീർക്ക്......ഞാൻ വരില്ല ഇനി ശല്യപ്പെടുത്താൻ..... ഓകെ..... നീയെന്നെ ഒരു ഭാര്യയായി അംഗീരിച്ചിട്ടില്ല എന്നെനിക്ക് നന്നായി അറിയാം.....ഇനിയും നിന്റെ ലൈഫിൽ അധിക പെറ്റ് ആയി ഞാൻ നിൽക്കില്ല.....വിഷമിക്കേണ്ട.... എന്നെ കൊണ്ട് നിനക്ക് ഇനി ഒരു ബുദ്ധിമുട്ടും ഉണ്ടാവില്ല......." എന്നെ നോക്കി ചിരിച്ചു കൊണ്ട് അവൾ അതും പറഞ്ഞു പോയപ്പോ ഉള്ളിൽ ഒരു നീറ്റൽ പോലെ.....അവളെ വിളിക്കാൻ മനസ് പറഞ്ഞെങ്കിലും എന്റെ ഈഗോ അതിന് സമ്മതിച്ചില്ല...... പോയാലും പോയാലും എന്റെ വീട്.... അല്ലേൽ അവളെ വീട്.....അതിൽ കൂടുതൽ പോവില്ല...... "റാനി.....ഞാൻ ഇറങ്ങുവാ....ബൈ...." "അവളെ കൂടെ പോയാൽ മതിയായിരുന്നില്ലേ റയൂ....പാവം....". അവളോട് ഒരു മറുപടി പറയാതെ ഞാൻ താഴേക്ക് ഇറങ്ങി...... @@@@@@@@@@@@@@@@@@@@ അവനോട് അങ്ങനെ ഒക്കെ പറഞ്ഞു ഞാൻ റോഡിലേക്ക് ഇറങ്ങി..... നിറഞ്ഞു വന്ന കണ്ണീർ ഞാൻ തുടച്ചു കളഞ്ഞു.... ആർക്ക് വേണ്ടിയാ ഞാൻ കരയുന്നെ.... അവന് എന്നെ വേണ്ട..... പിന്നെ എന്തിനാ ഞാൻ കരയുന്നെ..... ഓരോന്ന് ചിന്തിച്ചു ഞാൻ നടക്കാൻ തുടങ്ങി.....പടച്ചോനെ....ഒരുപാട് ടൈം ആയി.....ഈ സമയം ഇതിലൂടെ ഇങ്ങനെ നടക്കുന്നത് റിസ്ക് ആണല്ലോ..... നമ്മള് ഇത്തിരി പേടിയോടെ ഓരോ അടിയും വെക്കാൻ തുടങ്ങി..... പെട്ടെന്ന് ഒരു സൈഡിൽ മൂന്നാല് പേര് കൂടി ഇരിക്കുന്നത് നമ്മളെ കണ്ണിൽ പെട്ടു.... നമ്മളെ കണ്ടതും അവന്മാർ എന്നെ ഒന്ന് അടിമുടി നോക്കി...... അവന്മാരെ നോട്ടം കണ്ടതും നമ്മക്ക് അത്ര പന്തിയായി തോന്നിയില്ല.....നമ്മള് സ്റ്റക്കായി അവരെ നോക്കി..... "എങ്ങോട്ടാ മോളെ ഈ സമയത്ത്....." അതിൽ ഒരുത്തൻ വായിൽ വെച്ച സിഗരറ്റ് എടുത്ത് കയ്യിൽ പിടിച്ചു നമ്മളെ നോക്കി ചോദിച്ചു......നമ്മള് ഇത്തിരി പിന്നോട്ട് നടന്നു...... "ഹാ.....പറയ് മോളെ....വേണേൽ ഞങ്ങൾ കൊണ്ടു വിടാം....." വേറൊരുത്തൻ  അതും പറഞ്ഞു നമ്മളെ അടുത്തേക്ക് നടന്നതും പിന്നൊന്നും നോക്കീല.....ഓരോട്ടം ആയിരുന്നു പിന്നോട്ട്.......തിരിഞ്ഞു നോക്കിയത് പോലുമില്ല...... ഓടി മതിയായപ്പോ നമ്മള് നടുവിന് രണ്ട് കയ്യും കൊടുത്ത് നിന്ന് കിതക്കാൻ തുടങ്ങി..... ദാഹിച്ചിട്ടു വയ്യ.....യാ പടച്ചോനെ..... ഊളകൾക്ക് വരാൻ കണ്ട സമയം..... നമ്മള് നെഞ്ചത്ത് കൈ വെച്ച് നിന്നതും നമ്മളെ തൊട്ട് മുന്നിൽ ഒരു കാർ വന്നു നിന്നതും ഒന്നിച്ച് ആയിരുന്നു...... നമ്മള് പേടിയോടെ പിന്നിലേക്ക് നീങ്ങി നിന്നു.....അപ്പൊ അതിന്റെ ബാക്ക് സീറ്റിലെ ഡോർ തുറന്നു ഒരുത്തൻ ഇറങ്ങി വന്നു.... നല്ല യെലോ കളർ ഷർട്ടും കോട്ടും ഒക്കെ ഇട്ട ഒരു മൊഞ്ചൻ...... നമ്മള് അവനെ തന്നെ നോക്കിയപ്പോ അവൻ നമ്മളെ മുന്നിൽ വന്നു നിന്ന് മുഖത്തിന് നേരെ കൈ വീശി..... "എക്സ്ക്യൂസ്മി...... ഇതെന്താ ഈ സമയം താൻ ഇവിടെ....." "അ..... അത്.....ഞാൻ....." "അസമയത്ത് ഒരു പെണ്കുട്ടി ഇങ്ങനെ ഇറങ്ങി നടക്കാൻ പാടുണ്ടോ....." "........." "എന്താഡോ ഒന്നും മിണ്ടാത്തത്..... താൻ ഏതാ..... ഇത്രയ്ക്ക് ബോധം ഇല്ലേ തനിക്ക്....." "ഞാൻ പിന്നെ......" "ഹ്മ്മ.....വീട്ടീന്ന് പിണങ്ങി വന്നതാണ് ല്ലേ.... മനസിലായി....അല്ല....എങ്ങോട്ടാ പോകേണ്ടത് എന്നു പറഞ്ഞാൽ കൊണ്ടു വിടാം..... ഇഫ് യൂ ഡോണ്ട് മൈൻഡ്,,,,,, പറയാമോ പോകേണ്ട സ്ഥലം....." നല്ല രീതിയിൽ അവൻ നമ്മളെ നോക്കി പുഞ്ചിരിച്ചു കൊണ്ട് അത് ചോദിച്ചപ്പോ ഞാൻ ഒന്നും പറയാതെ തിരിഞ്ഞു നടന്നു..... "ഒന്ന് ഹെൽപ്പ് ചെയ്യാം എന്ന് കരുതി ചോദിച്ചതാ.... വേണ്ടെങ്കി വേണ്ട.... നേരത്തെ പിന്നാലെ വന്ന ആ ചെക്കന്മാർ നിന്നെ പരതി അവിടെ തന്നെ ഉണ്ട്.... സൂക്ഷിച്ചു പൊക്കോ....." എന്ന് അവൻ വിളിച്ചു പറഞ്ഞപ്പോ നമ്മള് ബ്രെക്ക് ചവിട്ടി അവനെ തിരിഞ്ഞു നോക്കി....... "പെങ്ങളെ,,,,,, പേടിക്കണ്ട....ഞാൻ ഒന്നും ചെയ്യില്ല.....ഓകെ.....തനിക്ക് പോകേണ്ട സ്ഥലം പറയു....ഞാൻ കൊണ്ടു വിടാം.... ", "എനിക്ക്.....ഞാൻ.....RK യുടെ ഭാര്യയാണ്..... റയാൻ കാസിമിന്റെ....." "whaaaattt...... ദി വെൽ നോൺ ബിസിനസ്സ് മാൻ RK....." "yesss ......" "ഓഹ് മൈ ഗോഡ്......മിസിസ് റയാൻ..... ഞാൻ അവന്റെ ബെസ്റ്റ് ഫ്രണ്ട് ആണ്..... ഹ്ഹ്ഹ്ഹ....അടിപൊളി.....അപ്പോ അവന്റെ വൈഫ് ആണ് ല്ലേ.... ഓകെ ഓകെ.....ഇയാള് വാ....ഞാൻ വീട്ടിൽ ആക്കി തരാം....." നമ്മള് ഒന്ന് സംശയത്തോടെ നോക്കിയപ്പോ അവൻ എന്നെ നോക്കി കൈകൂപ്പി..... "നോക്കേണ്ടഡോ.....വിശ്വസിക്കാം....." എന്ന് പറഞ്ഞു അവൻ എന്നെ നോക്കി ചിരിച്ചു ..... ഷാലു..... നട്ടപ്പാതിരാക്ക് ഇവിടെ ഇങ്ങനെ നിൽക്കുന്നതിലും നല്ലത് അവന്റെ കൂടെ പോവുന്നത് തന്നെയാ.....ചിന്തിച്ചു നിൽക്കാതെ പോ പെണ്ണേ...... നമ്മളെ മനസ് നമ്മളോട് പറയുന്ന കേട്ടപ്പോ ഞാൻ വീണ്ടും അവനെ നോക്കി.....അപ്പോഴും അവൻ എന്നെ വെയിറ്റ് ചെയ്ത് നിൽപ്പാണ്...... @@@@@@@@@@@@@@@@@@@@ റാനിയുടെ വീട്ടിൽ നിന്ന് ഇറങ്ങി ബൈക്ക് സ്റ്റാർട്ട് ചെയ്ത് ഞാൻ റോഡിൽ എത്തി.... അവളെ പൊടി പോലും ഇല്ല ഈ ഭാഗത്ത് ഒന്നും.......ഇത്രപെട്ടെന്നു ഈ പെണ്ണ് എങ്ങോട്ട് പോയി...... ഞാൻ അവിടം ഒക്കെ ശരിക്കും നോക്കി.... അവളാണ് ആൾ....ഇവിടെ ഏതേലും മൂലയിൽ ഉണ്ടാവും ചിലപ്പോ..... എന്നൊക്കെ കരുതി ഞാൻ അവളെ പരതി എങ്കിലും അവിടെങ്ങും അവളെ കാണാൻ കഴിഞ്ഞില്ല..... അതോടെ എന്റെ ടെൻഷൻ കൂടി.......ഈ പെണ്ണ് ഇതെവിടെ പോയി.... ബൈക്കും എടുത്ത് ഒരുവിധം സ്ഥലം ഒക്കെ നോക്കിയെങ്കിലും എവിടെയും ഇല്ല അവൾ.....പടച്ചോനെ..... ആകെ ടെൻഷൻ ആയല്ലോ....... എന്റെ നെഞ്ചിടിപ്പ് വർധിക്കുന്നത് എനിക്ക് അറിയാൻ കഴിഞ്ഞു.....യാ അല്ലാഹ്..... അവളെ ഒന്ന് കാണിച്ച് താ.....ഈ ഹംക്കിനെ ഞാൻ മിക്കവാറും കൊല്ലും..... @@@@@@@@@@@@@@@@@@@@ അവൻ കാറിൽ കേറി ഇരുന്നപ്പോ ഞാൻ മടിച്ച് മടിച്ച് അതിൽ കേറി ഇരുന്നു..... വണ്ടി മുന്നോട്ട് എടുത്തതും അവൻ ലാപ്പിൽ കുത്തി കളിക്കാൻ തുടങ്ങി..... നമ്മള് അവനെ ഒന്ന് പാളി നോക്കി..... "നിങ്ങളെ പേരെന്താ......." ഞാൻ അത് ചോദിച്ചപ്പോ അവൻ എന്റെ മുഖത്തേക്ക് നോക്കി.....ഒന്ന് സൈറ്റടിച്ചു കാണിച്ചു......... "അർജുൻ ജയ്‌റാം......AJ എന്ന് വിളിക്കും" അവൻ പറഞ്ഞത് കേട്ടപ്പോ ഞെട്ടിത്തരിച്ചു അവനെ സൂക്ഷിച്ചു നോക്കി...... "ഹ്ഹ്ഹ്ഹ്ഹ്ഹ.....എന്താ നോക്കുന്നെ മിസിസ് റയാൻ....പേടിച്ച് പോയോ.... പേടിക്കേണ്ട ട്ടോ.....ഞാൻ ഒന്നും ചെയ്യില്ല... ബികോസ്,,,,,നിന്നെ ഒന്നും ചെയ്യാതെ,,,,, ഒരു പോറൽ പോലും ഏൽക്കാതെ ഏൽപ്പിക്കും എന്നൊരാൾക്ക് ഞാൻ വാക്ക് കൊടുത്തിട്ടുണ്ട്.......... ആർക്കാ എന്നറിയണ്ടേ...... ദേ ഇവന്....." അവന്റെ ഫോണ് എനിക്ക് നേരെ തിരിച്ചു വെച്ചതും അറ്റാക്ക് വരുന്നത് പോലെ തോന്നി എനിക്ക്....... *"Zaaai......"* നമ്മള് ഞെട്ടലോടെ അവനെ നോക്കി പറഞ്ഞു...... "യെസ്....... Zaai.... Zaahir Ali...... അപ്പൊ  രാഘവാ..... വണ്ടി നേരെ എന്റെ ഗസ്റ്റ് ഹൗസിലേക്ക് വിട്ടോളൂ......" എന്നെ നോക്കി ചിരിച്ചോണ്ട് അവൻ അത് പറഞ്ഞതും ഞാൻ ആകെ തളർന്ന് പോയി..........ഇനിയെന്ത് ചെയ്യും റബ്ബേ..... _________________________________________ തുടരും (ഫ്രണ്ട്സ്,,,,,,തലവേദന ഒക്കെ മാറി ട്ടോ.... എങ്കിലും വിചാരിച്ചത്ര ഈ പാർട്ട് നന്നാക്കാൻ കഴിഞ്ഞില്ല.... എന്റെ മൈൻഡ് തീരെ ശരിയില്ല.....സോ,,,,,, എഴുത്തിൽ കാര്യമായി ശ്രദ്ധ കൊടുക്കാൻ കഴിയുന്നില്ല...... തെറ്റുകൾ ഉണ്ടേൽ ക്ഷമിക്കണം......അടുത്ത പാർട്ട് നന്നാക്കാൻ ശ്രമിക്കാം.......😊) SAHALA SACHU #📙 നോവൽ