🔥എന്റെ രാവണൻ🔥 പാർട്ട്‌ 48 ____________________________________ ഓരോന്ന് ആലോചിക്കുമ്പോൾ ഉള്ളിൽ ദേഷ്യം ആളി കത്തി.. എന്തായാലും ഞാനൊരു കാര്യം തീരുമാനിച്ചു കഴിഞ്ഞു... ഏത് അറ്റം വരെ പോകേണ്ടി വന്നാലും ഞാൻ കണ്ട് പിടിക്കും രാഘവന് പിറകിൽ ഒളിച്ചിരിക്കുന്ന ആളെ.. "ആദി ... " രാധുന്റെ വിളി കേട്ടപ്പോൾ ഞാൻ പെട്ടന്ന് തന്നെ കയ്യിൽ ഉള്ള ഫയൽ മാറ്റി വെച്ചു.. ഞാൻ അവളെ നോക്കി ഒന്ന് ചിരിച്ചു... അവള് നേരെ വന്ന് എന്റെ മടിയിൽ കേറി ഇരുന്ന് നെഞ്ചിൽ മുഖം അമർത്തി... ഇവളെന്താ ഈ ചെയ്യുന്നേ....?? എന്തോ കാര്യമായി ആവശ്യം ഉണ്ട്.. എന്ന് എനിക്ക് മനസിലായി... "എന്താടി... എന്തോ കാര്യമായ ആവശ്യം ഉണ്ടല്ലോ??" ഞാൻ ചോദിച്ചപ്പോൾ അവൾ തല ഉയർത്തി എന്നേ നോക്കി.. "എങ്ങനെ മനസിലായി.. " "നീ ഒട്ടാൻ വന്നപ്പോഴേ എനിക്ക് മനസിലായി..." അത് കേട്ട് അവളൊന്നു ഇളിച്ചു.. "ആദി.... " "ഹ്മ്മ് പറയടി... " "അതേ... " എന്നും പറഞ്ഞ് പെണ്ണ് എന്റെ ഷർട്ട്‌ന്റെ ബട്ടൺസ്സ് അഴിക്കാൻ തുടങ്ങി.. "ഡീീ നീ എന്താടി.. ഈ കാട്ടുന്നത്...." ഞാൻ ചോദിച്ചപ്പോൾ പെണ്ണ് എന്റെ നെഞ്ചിൽ ഒരു കുത്തു തന്നു... "ഡീീ... എനിക്ക് വേദനിച്ചാൽ ഒന്നങ്ങ് തരും ഞാൻ... " ഞാൻ കൊറച്ചു ദേഷ്യത്തിൽ പറഞ്ഞപ്പോൾ പെണ്ണിന്റെ മുഖം വാടി.. അത് കണ്ടപ്പോൾ എനിക്ക് ചിരി വന്നു... ഇത്രേ ഒള്ളൂ.. "ഇങ്ങനെ ഒരു തൊട്ടാവാടി പെണ്ണ്... " ഞാൻ അവളെ ചേർത്ത് പിടിച്ചു... "അല്ല നീ പറയാൻ വന്ന കാര്യം എന്താ.. " ഞാൻ അവളോട് ചോദിച്ചപ്പോൾ അവൾ നെഞ്ചിൽ നിന്നും മുഖം ഉയർത്തി എന്നേ നോക്കി.. "അതേ.. അതെന്താന്ന് വെച്ചാലേ.... " പെണ്ണ് വീണ്ടും നെഞ്ചിൽ ചിത്രം വരച്ചു കൊണ്ടിരിക്കാ ... ഈ പെണ്ണ് എന്റെ കണ്ട്രോൾ കളയും ... "നീ കൊഞ്ചാതെ... കാര്യം പറ രാധു...വെറുതെ എന്നേ ദേഷ്യം പിടിപ്പില്ലേ..." അവളൊന്നു ഇളിച്ചു കാട്ടി.. "അതേ... ആദി.. ഞാനും അമ്മയും കൂടി അച്ഛനെയും അച്ചുനെയും വിളിച്ചിരുന്നു.. വിശേഷം പറയുകയും ചെയ്തു..അവർക്ക് ഒരുപാട് സന്തോഷായി.. " "അത് പിന്നെ ഉണ്ടാവില്ലേ അവർക്ക് ഒരു പേരകുട്ടി വരുമ്പോൾ... " ഞാൻ അവളോട് പറഞ്ഞു.. "ആ...അപ്പോ സന്തോഷം കാരണം.. അച്ഛൻ എന്നോട് കൊറച്ചു ദിവസം അവിടെ ചെന്ന് താമസിക്കാൻ പറഞ്ഞു..ഞാൻ പൊക്കോട്ടെ.." എന്നും പറഞ്ഞു അവൾ എന്റെ മുഖത്തേക് നോക്കി നിഷ്കളങ്കമായി ഒന്ന് ചിരിച്ചു.. ഞാൻ തുറിച്ചു നോക്കുന്നത് കണ്ടിട്ട് അവൾ വേഗം തന്നെ എന്റെ മാറിൽ മുഖം പൂഴ്ത്തി... ഞാൻ ഒന്നും പറയാതെ ഇരിക്കാൻ ഉള്ള സൈകൊളജിക്കൽ മൂവ് ആണ് ഈ കെട്ടിപിടുത്തം എന്ന് എനിക്ക് മനസിലായി...അവൾക് വീട്ടിൽ പോണം പോലും.. ഇപ്പോ വിടും ഞാൻ😏 "എണീക്കഡി... ഡി... എണീക്കാൻ ... " ___________________________________ അവൻ എന്നോട് എണീക്കാൻ പറഞ്ഞെങ്കിലും.. ഇപ്പൊ മുഖം ഉയർത്തി അവനെ നോക്കിയാൽ അവന്റെ ദേഷ്യം കാണേണ്ടി വരും അത് കൊണ്ടാണ് അവനെ ഇങ്ങനെ കെട്ടിപിടിച്ചു ഇരിക്കുന്നത്.. "ദേഷ്യം പിടിക്കേണ്ട....നിനക്ക് ഇഷ്ടമില്ലെങ്കിൽ പോവൂലെ..." അവനെ മുറുക്കി പിടിച്ചുകൊണ്ടു ഞാൻ പറഞ്ഞു.. അവൻ എന്റെ മുഖം പിടിച്ച് ഉയർത്തി.. "നിനക്ക് പോണോ?? " "വേ..വേണ്ട... പോണ്ട... " "പിന്നെ എന്തിനാടി പൊക്കോട്ടെ എന്ന് ചോദിച്ചത്..ഹേ.. " അവൻ കൊറച്ച് ഗൗരവത്തിൽ ചോദിച്ചപ്പോൾ ഞാൻ തലതാഴ്ത്തി..വീട്ടിൽ പോയി നിന്നില്ലേലും അച്ചുനെയും അച്ഛനെയും കാണാൻ നല്ല ആഗ്രഹം ഉണ്ട് എത്ര നാളായി കണ്ടിട്ട്.... "ഡി... എന്റെ മുഖത്തേക് നോക്കടി..." ഞാൻ അവനെ നോക്കിയപ്പോൾ അവനൊന്നു ചിരിച്ചു... "ഇനി പറ... വീട്ടിൽ പോണോ.. " "പോ .. പോണം..." ____________________________________ പെണ്ണ് ഇപ്പൊ കരയും എന്നപോലെ എന്നേ നോക്കുന്നുണ്ട്...ഇവൾ ഇത്ര പാവം ആണല്ലോ.. "എന്റെ പെണ്ണെ....എന്ത് സ്വീറ്റ് ആടി...നീ കരയുമ്പോൾ കാണാൻ നല്ല ചേലുണ്ട്...നീ കരയുമ്പോൾ ഈ ചുണ്ട് വിതുമ്പുന്നതു കാണുമ്പോൾ എന്റെ ദേഷ്യം വന്ന വഴി പോകും...നിന്നോട് ഇഷ്ടം കൂടി കൂടി വരും " ഞാൻ അവളുടെ കവിളിൽ ഒന്ന് നുള്ളി...അപ്പൊ അവളുടെ ഒരു ചിരി 😘😘... "നാളെ ഹോസ്പിറ്റലിൽ പോയി വരുമ്പോൾ നമുക് നിന്റെ വീട്ടിലും പോകാം.. " ഞാൻ അത് പറഞ്ഞപ്പോൾ പെണ്ണിന്റെ മുഖം വിടർന്നു... "സത്യം.... ശെരിക്കും പോകുവോ... " "ആടി പെണ്ണെ...പക്ഷേ തിരിച്ച് എന്റെ കൂടെ തന്നെ വന്നേക്കണം...ഇല്ലേൽ പിടിച്ചു വലിച്ചു കൊണ്ട് പോരും ഞാൻ..." അവൾ ഓക്കേ എന്നും പറഞ്ഞു എന്നേ കെട്ടിപിടിച്ചു.. "Love u.. " എന്നും പറഞ്ഞു എനിക്ക് ഒരുമ്മ തന്നു.. "Love u tooo... " അവളുടെ ചെവിക് അരികിൽ ഒരുമ്മ കൊടുത്തപ്പോൾ അവൾ അപ്പൊ തന്നെ എണീറ്റ് ഓടി .... അവളെ ഓർക്കുമ്പോൾ എന്നിൽ എപ്പോഴും ഒരു പുഞ്ചിരി വിടരും.. ഞാൻ വീണ്ടും ആ ഫയൽ കയ്യിലെടുത്തു... അയാളുടെ ഡീറ്റെയിൽസ് എന്റെ രണ്ട് മൂന്ന് ഫ്രണ്ട്സ് ന് അയച്ചു കൊടുത്തു...അവരും നോക്കാം എന്ന് പറഞ്ഞിട്ടുണ്ട് പക്ഷേ എന്തിനാ എന്ന് ചോദിച്ചപ്പോൾ ഞാൻ കാര്യമായി ആൻസർ കൊടുത്തില്ല..... ഹ്മ്മ് ആ ലോറി ഡ്രൈവറെ കയ്യിൽ കിട്ടട്ടെ... ബാക്കി അപ്പൊ... _____________________________________ ഏട്ടനും ഏട്ടത്തിയും ഉച്ച കഴിഞ്ഞു വീട്ടിൽ എത്തുമ്പോൾ.. അവർ ഏട്ടത്തിയുടെ വീട്ടിൽ പോയിട്ടുള്ള വരവ് ആണ്... "ഹോ വന്നോ മഹാൻ.. " എന്നേ കണ്ടപ്പോൾ തന്നെ ഏട്ടന്റെ ചോദ്യം അതായിരുന്നു.. "കഴിഞ്ഞോടാ..നിന്റെ ദേഷ്യവും വാശിയും ഒക്കെ..അതോ ഇനിയും ഉണ്ടോ...ആ വേണെങ്കിൽ ദാ ആ ഫിഷ് ടാങ്ക് അങ്ങ് തകർത്തോ ഇനി അതും പോരെങ്കിൽ ആ ഡൈനിങ് ടേബിൾ മറച്ചിട്ടോ... " ഏട്ടൻ എന്നോട് ദേഷ്യത്തിൽ പറയുന്നതെങ്കിലും എനിക്ക് ചിരി ആണ് വന്നത്... എന്റെ ചിരി കണ്ടിട്ട് ഏട്ടൻ എന്നേ കെട്ടിപിടിച്ചു... "നിനക്ക് ഒരുപാട് സങ്കടം ഉണ്ടെന്ന് എനിക്ക് അറിയാം...ഇനി ഞാൻ ഒന്നും ചോദിക്കുന്നില്ല കഴിഞ്ഞതൊക്കെ കഴിഞ്ഞു..എന്റെ ആദികുട്ടൻ അതൊക്കെ മറന്നേക്ക്.. " ഞാൻ ഏട്ടന് ഒന്നു ചിരിച്ചു കൊടുത്തു... "രാധു എവിടെ ആദി..." ഏട്ടത്തി ആണ് "അമ്മയുടെ അടുത്ത് കാണും... " "എന്നാ ഞാൻ അങ്ങോട്ട് ചെല്ലട്ടെ... " "ഏട്ടാ എനിക്ക് കുറച്ച് സംസാരിക്കണം.. " "എന്താടാ.. എന്താ കാര്യം.. " ഞാൻ ഏട്ടനോട് കേസ് ഫയൽ നോക്കിയ കാര്യം പറഞ്ഞു... "ആദി ഈ കളി വേണ്ട....ഇത് കുട്ടിക്കളി അല്ല.. നീ അത് വിട്ടേക്ക്.." "പറ്റില്ല ഏട്ടാ ഞാൻ ചിലതൊക്കെ മുന്നിൽ കണ്ടിട്ട് ആണ് ഇറങ്ങിതിരിച്ചത്..ഇനി ആര് പറഞ്ഞാലും എന്റെ തീരുമാനത്തിൽ മാറ്റം ഉണ്ടാവാൻ പോണില്ല... " "ആദി വേണ്ടടാ... ഇതൊന്നും നിന്നെ കൊണ്ട് പറ്റില്ല.. മാത്രമല്ല അയാൾ ഇപ്പൊ ജീവിച്ചിരിപ്പുണ്ടോ എന്ന് പോലും അറിയില്ല..." ഏട്ടൻ എന്റെ ഷോൾഡറിൽ കൈ വെച്ചു കൊണ്ട് പറഞ്ഞു.. ഞാൻ ആ കൈ തട്ടി മാറ്റി.. "ജീവിച്ചിരിപ്പുണ്ട്... എനിക്ക് അറിയാം അയാൾ ഇപ്പോഴും ഉണ്ട്... കൊടും പാപം ചെയ്തവർ ആരും അത്ര പെട്ടന്ന് മരിക്കില്ല...തെറ്റുകൾ ചെയ്ത് കൊണ്ട് ഇപ്പോഴും ജീവിക്കുന്നുണ്ടവും.." ഞാൻ ദേഷ്യത്തോടെ മുഷ്ടി ചുരുട്ടി . എന്റെ ദേഷ്യം കണ്ട് ഏട്ടൻ എന്ത് പറയണം എന്ന് അറിയാതെ കുഴഞ്ഞു.. "ആദി ഈ ടോപ്പിക്ക് നമുക്ക് നിർത്താം..അത് വിട്ടേക്ക്...ഇനി നീ അതിന്റെ പിറകെ പോകണ്ട...നമുക്ക് ഇങ്ങനെ അങ്ങ് ജീവിച്ചു പോകാടാ.. " ഏട്ടൻ അങ്ങനെ പറഞ്ഞപ്പോൾ ഞാൻ മറുത്ത്‌ ഒന്നും മിണ്ടിയില്ല "ഒന്നു ചിരിക്കടാ ചൂടാ.. " ഏട്ടൻ എന്റെ കവിളിൽ തട്ടി പറഞ്ഞപ്പോൾ ഞാൻ ഒന്ന് ചിരിച്ചു... "That's my boy... " എന്നും പറഞ്ഞു ഏട്ടൻ പോയപ്പോൾ.. ഞാനൊന്ന് നീട്ടി ശ്വാസം എടുത്തു... ആദി പറഞ്ഞാൽ പറഞ്ഞതാ ഏട്ടാ...എന്നിൽ നിന്നും എന്റെ അച്ഛനെയും അമ്മയെയും അകറ്റിയവരെ വെറുതെ വിട്ടാൽ അത് ഞാൻ ചെയ്യുന്ന വലിയ തെറ്റാവും..അച്ചനും അമ്മക്കും വേണ്ടി ഞാൻ ഇതെങ്കിലും ചെയ്യണ്ടേ... _____________________________________ "ഇതാർക്കാ പാലും ജ്യൂസ്സും.. ?? " രാത്രി റൂമിലേക്ക് പാലുമായി വന്ന ആദിയോട് ഞാൻ ചോദിച്ചു.. "ജ്യൂസ് എനിക്ക്.. ഞാൻ എന്നും കുടിക്കുന്നത് അല്ലേ... പിന്നെ പാല് നിനക്ക് ഇനി എന്നും നീ പാല് കുടിക്കണം... " അവൻ പറയുന്നത് കേട്ട് ഞാനൊന്ന് ഞെട്ടി... "അയ്യേ പാല് blaaa കുടിക്കാനോ... ഞാനോ... നോ നെവർ .. " "ഈ പാല് നീ കുടിക്കും..ഇല്ലേൽ ഞാൻ കുടിപ്പിക്കും..." ഞാൻ അവനെ ദയനീയമായി ഒന്ന് നോക്കി.. "ആദി ഞാൻ പാല് കുടിക്കാറില്ല...എനിക്ക് ഓക്കാനം വരും.. ചിലപ്പോ ഛർദിച്ചു എന്നും വരും.. " "അത് സാരമില്ല എന്നാലും കുറച്ച് കുടിച്ചോ.. ഏട്ടത്തിയെ നിർബന്ധിച്ചു കുടിപ്പിക്കാറുണ്ടല്ലോ...അത് പോലെ എന്റെ ചുന്ദരി കുട്ടി ഇത് കുടിക്ക്... " "ഞാൻ vomit ചെയ്താൽ നീ ക്ലീൻ ചെയ്യേണ്ടി വരുട്ടോ... " "സാരല്ല... ഞാൻ സഹിച്ചു എന്റെ ബേബിക്ക് വേണ്ടി അല്ലേ ... " എന്നും പറഞ്ഞു അവൻ പാല് ഗ്ലാസ്സ് എനിക്ക് നേരെ നീട്ടി.. ഞാൻ മനസില്ല മനസോടെ അത് വാങ്ങി.. "Cheers.. " എന്നും പറഞ്ഞു അവന്റെ ഗ്ലാസ് എന്റെ ഗ്ലാസിൽ മുട്ടിച്ചു... "എന്നേ നോക്കാതെ അങ്ങട്ട് കുടിക്കടി.. " എന്നും പറഞ്ഞു അവൻ ആ ജ്യൂസ് വലിച്ചു കുടിച്ചു...വല്ല കള്ള് കുടിയൻ മാരെ പോലെ ആണ് അവന്റെ കുടിക്കൽ... ഞാൻ പാല് ഗ്ലാസ്സ് ചുണ്ടോടു ചേർത്ത് അവനെ നോക്കി . അവൻ കുടിക്കാൻ പറഞ്ഞു .. കണ്ണടച്ച് പിടിച്ചു ഞാൻ അത് കുടിച്ചു... കഷ്ടപ്പെട്ട് ആണ് അതൊന്നു തൊണ്ടയിൽ നിന്ന് ഇറക്കിയത്.. അത് കൊണ്ട് തന്നെ കണ്ണൊക്കെ നിറഞ്ഞു.. "സൊ സിമ്പിൾ ഇത്രേ ഒള്ളൂ...ഇങ്ങനെ എന്നും കുടിച്ചാൽ മതി..പാല് അല്ലേ നീ കുടിച്ചേ അല്ലാതെ കഷായം ഒന്നും അല്ലല്ലോ.. come on.. " അവൻ എന്നേ കെട്ടിപിടിച്ചു... ഞാൻ അവന്റെ ഷോൾഡറിൽ മുഖം അമർത്തി... അപ്പോഴേക്കും കുടിച്ചത് ഒക്കെ പുറത്തേക് വരും എന്ന് തോന്നി.. എനിക്ക് ആണേൽ ഇഷ്ടം ഇല്ലാത്തത് കുടിച്ചാൽ തന്നെ ഇങ്ങനെ ആണ്.. ഇനിയും എനിക്ക് പിടിച്ചു നിക്കാൻ പറ്റില്ല.. "ആ... ആദി... " "എന്താടി.. " __________________________________ "ആദി.. എനിക്ക്... ചർ... " അവൾ എന്തോ പറഞ്ഞു മുഴുവനക്കും മുന്നേ എന്റെ ഷോൾഡറിൽ കൂടെ എന്തോ ഒഴുകി... ബനിയന്റെ ഉള്ളിലേക്കു അത് എത്തിയപ്പോൾ ആണ്... പെണ്ണ് പണി പറ്റിച്ചു എന്ന് മനസിലായത് 🤢.. അവൾ എന്നിൽ നിന്ന് മാറാൻ നോക്കിയപ്പോൾ ഞാൻ അവളെ വിടാതെ പിടിച്ചു... "മുഴുവൻ ആക്കിയിട്ട് പോയാൽ മതി.. നിലത്ത് കളഞ്ഞു എനിക്ക് തുടക്കാൻ വയ്യാ... " അത് പറഞ്ഞു തീർന്നില്ല അവൾ വീണ്ടും തുടങ്ങി 🤮.. ഞാൻ കണ്ണടച്ചു പിടിച്ചു..😵 കൊറച്ച് കഴിഞ്ഞ് അവൾ മുഖം ഉയർത്തിയതും.. ഞാൻ ബനിയനിൽ പിടിച്ചു കൊണ്ട് ഒരു ഓട്ടം ആയിരുന്നു ബാത്‌റൂമിലേക്ക്... 🏃🏻🏃🏻 ഫ്രഷ് ആയി ബാത്‌റൂമിൽ നിന്ന് ഇറങ്ങിയപ്പോൾ ഉണ്ട് രാധു ബെഡിൽ തല താഴ്ത്തി ഇരിക്കുന്നു... ഇവൾക്ക് ഇതെന്ത് പറ്റി?? "ഡീീ.. നീ എന്താ ഇങ്ങനെ ഇരിക്കുന്നത് പോയി മുഖം ഒക്കെ ഒന്ന് കഴുകി വാ... " ഞാൻ അവളുടെ അടുത്ത് ചെന്നിരുന്നു പറഞ്ഞു.. "ഞാൻ പറഞ്ഞതല്ലേ എനിക്ക് പാല് വേണ്ടന്ന്..ഇപ്പൊ എന്തായി.. " പെണ്ണ് എന്റെ മുഖത്തു നോക്കാതെ ആണ് പറയുന്നത്... "അയ്യേ.. എന്റെ രാധു... ഇതിനാണോ നീ ഇങ്ങനെ ഇരിക്കുന്നത്.. ഇതൊക്കെ സാധാരണം അല്ലേ..." "എന്നാലും നിന്റെ ദേഹത്ത് .. " "ആ എന്റെ ദേഹത്ത് അല്ലേ.. കണ്ടവന്റെ ദേഹത്ത് ഒന്നും അല്ലല്ലോ..അവളുടെ ഓരോ തോന്നൽ.. ഇങ്ങോട്ട് വാടി.." ഞാൻ അവളെ വലിച്ച് എന്റെ നെഞ്ചിലേക്ക് ഇട്ടു ... "പോയി മുഖം ഒക്കെ കഴുകി വാ...കണ്ണൊക്കെ നിറഞ്ഞിട്ടുണ്ട്.. " അവള് വേഗം ബാത്‌റൂമിലേക്ക് പോയി.. ഞാൻ ബെഡിലേക് മറിഞ്ഞു ഫോണിൽ നോക്കി കിടന്നു... കൊറച്ച് കഴിഞ്ഞപ്പോൾ അവളും വന്നു കിടന്നു... "ഡീീ എന്താടി.. അവിടെ കിടക്കുന്നത്.. ഇങ്ങോട്ട് നീങ്ങി കിടക്കടി.. " ഞാനവളെ എന്റെ അടുത്തേക് കിടത്തി...കെട്ടിപിടിച്ചു അങ്ങ് കിടന്നു... ____________________________________ "രാധു റെഡി ആയി കഴിഞ്ഞില്ലേ...?? കല്യാണത്തിന് അല്ല ഹോസ്പിറ്റലിലേക്ക് ആണ് മതി ഒരുങ്ങിയത്.. " കണ്ണാടിയുടെ മുന്നിൽ നിന്ന് ഫാഷൻ ഷോ നടത്തുന്ന അവളെ നോക്കി പറഞ്ഞു... "മതി നിന്റെ ഒരുക്കം കൊറേ നേരം ആയല്ലോ തുടങ്ങീട്ട്... " "നിനക്ക് എന്താ ഇത്ര ദൃതി..ഓഫിസിൽ പോവുന്നില്ലല്ലോ പിന്നെ എന്താ. " "ആ ദൃതി ഉണ്ട്...മര്യാദക്ക് വരാൻ നോക്കടി... " ഞാൻ അവളേം കൊണ്ട് റൂമിനു പുറത്തേക് നടന്നു.. "ആദി...നീ നടന്നോ ഞാനിപ്പോ വരാം.. " "വേണ്ട എന്റെ കൂടെ അങ്ങ് വന്നാൽ മതി..ഇത്ര ഒക്കെ ഒരുങ്ങിയത് തന്നെ ദാരാളം.. " ഹാളിൽ എത്തിയപ്പോ ഡാഡിയും അമ്മയും ഉണ്ട്... "അമ്മേ ഞങ്ങൾ വരുമ്പോൾ കുറച്ച് ലേറ്റ് ആവും...kk.. " "ആഹ് രാധുന്റെ വീട്ടിൽ പോകുന്നുണ്ടോ?? " "ഹ്മ്മ് അവിടെ പോണം.. " "എങ്കിൽ മോളെ രണ്ട് ദിവസം അവിടെ നിർത്തിക്കോ..അച്ചു വിളിച്ചപ്പോൾ പറഞ്ഞിരുന്നു..." അമ്മ ആ പറഞ്ഞത് എനിക്ക് തീരെ ഇഷ്ടായില്ല.. "അതൊന്നും വേണ്ട.. ഞങ്ങൾ പോയിട്ട് വന്നോളാം.. " "ആദി അങ്ങനെ അല്ല.. മോള് അവിടെ നിക്കണം എന്ന് അവർക്ക് ആഗ്രഹം കാണില്ലേ.. " ഡാഡിയാണ്... "അവളെ അവിടെ നിർത്താൻ എനിക്ക് താല്പര്യം ഇല്ല പിന്നെ എന്തിനാ വീണ്ടും വീണ്ടും പറയുന്നേ.." "ടാ മോനേ.." "Enough ഡാഡി.. ഇനി രണ്ടാളും ഒന്നും പറയണ്ട...രാധു നീ വന്നേ.. " ഞാൻ അവളുടെ കയ്യും പിടിച്ച് പുറത്തേക് നടന്നു.. ഡോർ തുറന്നു അവളെ കാറിൽ ഇരുത്തി.. ഞാനും കേറി... അവൾ എന്നേ അന്തം വിട്ടു നോക്കുന്നുണ്ട്... "എന്താടി നിനക്ക് അവിടെ നിക്കണം എന്നുണ്ടോ?? ഉണ്ടോന്ന്... " ഞാൻ ചോദിച്ചത് കേട്ട് അവൾ ഒന്ന് ബാക്കിലേക്ക് നീങ്ങി.. "വേ...വേണ്ട...." "ഹ്മ്മ് ഇനി ഇപ്പൊ നീ നിക്കണം എന്ന് പറഞ്ഞാലും ഞാൻ നിർത്താൻ ഒന്നും പോണില്ല..അവിടെ എത്തിയിട്ട് അന്നത്തെ പോലെ അവിടെ നിക്കണം എന്ന് പറഞ്ഞാൽ ഉണ്ടല്ലോ.. " "ഇല്ല...പറയില്ല.. " "ഹ്മ്മ്... " ഞാനൊന്ന് അമർത്തി മൂളി വണ്ടി സ്റ്റാർട്ട്‌ ചെയ്തു..... ____________________________________ ഹോ.. എന്തൊരു സാധന... തനി രാവണൻ തന്നെ... ഇടക്ക് എന്തൊരു സ്വീറ്റ് ആണ് ചിലപ്പോഴെ ദേഷ്യവും... ഹോസ്പിറ്റലിൽ എത്തുന്നത് വരെ ഞാൻ അവനോട് ഒന്നും മിണ്ടിയില്ല.. ഞങ്ങൾ ഡോക്ടർ അരുന്ധതിയെ ആണ് കണ്ടത്.. "ആളുടെ ബോഡി വളരെ വീക് ആണ്..ഞാൻ കൊറച്ചു മെഡിസിൻസ്സ് എഴുതാം.. എല്ലാം കൃത്യമായി കഴിക്കണം കൂടാതെ നല്ല റസ്റ്റ്‌ വേണം.. എല്ലാ മാസവും ചെക്ക്അപ്പിന് വരണം.." "ഓക്കേ താങ്ക്സ് ഡോക്ടർ... രാധു വാ.. " ഡോക്ടർ എന്തൊക്കെയോ പറഞ്ഞു ആദി എന്തൊക്കെയോ മറുപടി കൊടുത്തു.... "രാധു... നീ ഇവിടെ ഇരിക്ക്.. ഞാൻ പോയി മെഡിസിൻ വാങ്ങിച് വരാം.. " "ഹ്മ്മ് ശെരി.. " "ഇവിടെന്നു അനങ്ങി പോകരുത്... കേട്ടല്ലോ.. " പോകുന്നതിന്റെ ഇടക്ക് അവൻ ഒന്നു കൂടി ഓർമിപ്പിച്ചു.. "ഞാൻ എങ്ങോട്ടും പോണില്ല.. നീ വേഗം പോയി വാ.. " അവനൊന്ന് ചിരിച്ചിട്ട് പോയി.. ഞാൻ അവിടെ വരുന്നവരെയും പോകുന്നവരെയും നോക്കിയിരുന്നു.... "ഹേയ്... അനു... " എന്നും വിളിച്ചു ആരോ എന്റെ മുന്നിൽ വന്നു നിന്നത്... ഇതാരപ്പാ.. ഞാൻ തല പൊക്കി നോക്കിയപ്പോൾ.. "ആനന്ദ് " "Yea.. ആനന്ദ്... അപ്പൊ എന്നേ മറന്നിട്ടില്ല അല്ലേ.." ഞാനൊന്ന് ചിരിച്ചു കൊടുത്തു.. നിങ്ങൾക് കക്ഷിയെ മനസിലായില്ല അല്ലേ... കോളേജിൽ എന്റെയും ആദിയുടെയും ഒക്കെ സീനിയർ ആയി പഠിച്ച ആളാണ്... ഇവനെ എങ്ങാനും ആദി കണ്ടാൽ ഇവിടെ വല്ലതും നടക്കും..കാരണം എന്താന്ന് അറിയോ... ഈ ചേട്ടന് എന്നോട് പ്രേമം ആയിരുന്നു 🙈...മൂപര് എന്നേ അനു ന്നാ വിളിക്ക്യാ.. അങ്ങനെ വിളിക്കണ്ട എന്ന് പറഞ്ഞാലും അങ്ങനെ വിളിക്കൂ.. കോളേജിലേ എല്ലാ കാര്യത്തിനും വന്നിരുന്ന ആളായിരുന്നു... അങ്ങനെ പരിചയപെട്ടതാ.. അത് എനിക്ക് പാരയായി... ഒരുദിവസം കോളേജിൽ ചെന്നപ്പോൾ ഇവൻ സ്റ്റുഡന്റസ്ന്റെ മുന്നിൽ വെച്ച് അങ്ങ് പ്രൊപ്പോസ് ചെയ്തു..എന്റെ അവസ്ഥ ഒന്ന് ആലോചിച് നോക്ക് ഒരു വശത്തു രാവണൻ മറുവശത്ത്‌ ഇവനും..പിന്നെ അവനു നല്ല ഭാഗ്യം ഉള്ളതോണ്ട് ആദി സസ്പെന്ഷനിൽ ആയിരുന്നു... എന്ന് വെച്ച് ഞാൻ അവനെ അക്‌സെപ്റ് ചെയ്തില്ലട്ടോ...ഒന്നും പറയാതെ അവിടെന്ന് പോന്നു... പിറ്റേന്ന് കേട്ടത് ആനന്ദ് കയ്യും കാലും ഒടിഞ്ഞു ഹോസ്പിറ്റലിൽ ആണെന്ന... അതിന് ശേഷം ആളെ ഇന്നാണ് കാണുന്നത്.. "അനു.. താൻ എന്താ ആലോചിക്കുന്നത്.." "ഏയ്‌ ഒന്നുല.. " "അല്ല താൻ എന്താ ഇവിടെ... ആരേലും കാണാൻ വന്നതാണോ?? " "അത് പിന്നെ ഞാൻ.. " "എന്തായാലും തന്നെ ഒന്ന് കാണാൻ പറ്റിയല്ലോ.. താങ്ക് ഗോഡ്..അതും തന്റെ കല്യാണം കഴിയുന്നതിനു മുന്നേ.." അവൻ പറയുന്നത് കേട്ട് ഞാൻ അന്തം വിട്ടു നോക്കി... ഹോ സിന്ദൂരം ഇല്ലാത്തത് കൊണ്ടാവും.. അതെങ്ങനാ ആ കലിപ്പൻ സിന്ദൂരം ഇടുന്ന ടൈമിൽ ആണല്ലോ പിടിച്ചു വലിച്ച് കൊണ്ട് വന്നത്.. "അയ്യോ.. ആനന്ദ് അങ്ങനെ... " "നീ ഒന്നും പറയണ്ട...അന്ന് തന്നെ പ്രൊപ്പോസ് ചെയ്തിട്ട് എനിക്ക് മറുപടി ഒന്നും കിട്ടിയില്ല.. പിന്നെ തന്നെ കാണാൻ വരാൻ പറ്റിയില്ല ഒരു ചെറിയ ആക്‌സിഡന്റ് കൊറച്ചു നാൾ ഉഴിച്ചിലും പിഴിച്ചലും ആയിരുന്നു.. " ഹ്മ്മ് എനിക്ക് അറിയാം എന്ത് ആക്‌സിഡന്റ് ആണെന്ന്...😜.. "എടോ എന്താ ഒന്നും മിണ്ടാത്തത്.. ഞാൻ തന്റെ വീട്ടിലേക് വന്നോട്ടെ.. " "എന്തിനാ.. " "പെണ്ണ് ചോദിക്കാൻ അല്ലാതെ എന്തിനാ.." ഇവന് കിട്ടിയത് ഒന്നും പോരെ ആദി ഇപ്പൊ വരും.. "ആനന്ദ്.. താൻ വിചാരിച്ച പോലെ അല്ല..ഞാൻ മാ.." "നീ കൂടുതൽവലിച്ച് നീട്ടി ഒന്നും പറയണ്ട...എനിക്ക് ഒരുപാട് ഇഷ്ടാണ്.. ഇത്ര നാളും കല്ല്യാണം കഴിക്കാതെ ഇരുന്നത് ചിലപ്പോൾ തന്നെ കിട്ടാൻ വേണ്ടി ആവും..താൻ ഒരു മറുപടി താടോ...എന്നേ ഇഷ്ടം ആണോ അല്ലയോ അത് പറ പറയടോ... " "ഞാൻ പറഞ്ഞാൽ മതിയോ... " പെട്ടന്നായിരുന്നു അങ്ങനെ ഒരു അപശബ്ദം കേട്ടത്...ആ ശബ്ദം കേട്ടപ്പോൾ തന്നെ എന്റെ ചുണ്ടുകൾ മന്ത്രിച്ചു . *ആദി* തുടരും... #📙 നോവൽ
59.2k കണ്ടവര്‍
1 മാസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post