*💞MERA NAAM ISHQ💞* *PART_16* *Aashu* ⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐ ആളി കത്തുന്ന ദേഷ്യത്തെ കണ്ട്രോൾ ചെയ്തിട്ട് ഞാൻ പോയി റെഡിയായി വന്നപ്പോഴേക്കും പപ്പായി വന്ന് എന്നെ വിളിക്കാൻ തുടങ്ങിയിരുന്നു... ഇന്ന് എന്നെ കാണാൻ വന്നവന്റെ അന്ത്യമായിരിക്കും... അവന് ഞാൻ ആരാണെന്ന് കാണിച്ചു കൊടുക്കാം എന്നൊക്കെ മനസ്സിൽ കണക്ക് കൂട്ടിയിട്ട് ഞാൻ വേഗം അവരുടെ അടുത്തേക്ക് ഇറങ്ങി പോയി... അവരുടെ മുന്നിലേക്ക് പോകുന്നതിന് മുമ്പ് ഇശ്‌ഖിനെ വിളിച്ച് ഒളിച്ചോടി പോയാലോന്ന് പറയണം എന്നൊക്കെ തോന്നിയെങ്കിലും അതിന് അവന്റെ മറുപടി എന്തായിരിക്കുമെന്ന് ആലോയിച്ചപ്പോ ആ തോന്നലൊക്കെ വേണ്ടാന്ന് വെച്ചിട്ട്‌ ഞാൻ താഴേക്ക് നടന്നു... അപ്പൊ അവിടെ പപ്പായിടെ കൂടെ എനിക്ക് ഒട്ടും പരിജയമില്ലാത്ത കുറച്ച് മുഖങ്ങൾ എന്നെ വെയിറ്റ് ചെയ്ത് നോക്കി ഇരിക്കുന്നുണ്ടായിരുന്നു... അത് കണ്ടപ്പോ അവർക്കൊക്കെ ഒരൊറ്റ കുത്ത് വെച്ചു കൊടുക്കാൻ തോന്നിപ്പോയി... സ്വയം കണ്ട്രോൾ ചെയ്ത ശേഷം ഞാൻ എന്നെ വെയിറ്റ് ചെയ്തോണ്ടിരിക്കുന്ന രണ്ടുമൂന്ന് പെണ്ണുങ്ങളെയും അവരുടെ കെട്ട്യോന്മാരെയും നോക്കിയിട്ട് ഒന്ന് പുഞ്ചിരിച്ചു... "ആഹാ മോള് വന്നല്ലോ... വാ ഇവിടെ ഇരിക്ക്..." അവരിൽ ഒരു സ്ത്രീ എന്നെ അവരുടെ അടുത്ത് ഇരിക്കാൻ പറഞ്ഞ് വിളിച്ചപ്പോ ഞാൻ കൈ ചുരുട്ടി പിടിച്ചോണ്ട് പോയി അവരുടെ സൈഡിലായിട്ട് ഇരുന്നു... "ആണായിട്ടും പെണ്ണായിട്ടും നിനക്ക് ഇവള് മാത്രമേയുള്ളൂ എന്നല്ലേ നീ പറഞ്ഞെ... അപ്പൊ ഈ വീട്ടിൽ നീയും നിന്റെ പാരെന്റ്സും അല്ലാതെ വേറെ ആരുമില്ലേ...? I mean നിന്റെ വൈഫ്‌...?" കൂട്ടത്തിലെ ഒരു അങ്കിൾ പപ്പായിയോട് അത് ചോദിച്ചപ്പോ പപ്പായിടെ സന്തോഷം പെട്ടന്ന് മാഞ്ഞു പോയിട്ട് മുഖത്ത് കലിപ്പ് വന്നു... "അവളിപ്പോ എന്റെ വൈഫല്ലാ ഞങ്ങൾ ഡിവോഴ്സാണ്..." "ഓഹ് ഞാനത് മറന്നു... അങ്ങനെയാണെങ്കിൽ ലൈഖ അവളെ മകൾടെ കല്യാണത്തിനും വരില്ലേ...? ആമി അവൾടെയും കൂടി മകളാണല്ലോ..." അവര് ചോദിക്കുന്ന ഓരോ ചോദ്യത്തിനും കലിപ്പ് കണ്ട്രോൾ ചെയ്ത് പപ്പായി ഇരിക്കുന്നത് കണ്ടപ്പോ എനിക്ക് ഒരു കാര്യം ഉറപ്പായി മമ്മ എന്തായാലും വരുമെന്ന്... "നമുക്ക് ഈ ടോപ്പിക്ക് വിടാം റൈഹാൻ... കുട്ട്യോൾടെ കാര്യം സംസാരിക്കാം..." മമ്മയുടെ കാര്യം എടുത്തിടുമ്പോഴൊക്കെ പപ്പായി ഇങ്ങനെയാണ്... പപ്പായി മമ്മയെ സ്നേഹിച്ചു കെട്ടിയതാണ് എന്നിട്ടും മൂപ്പർക്ക് മമ്മയെ എന്തോ ഇഷ്ട്ടല്ല... "അല്ല നമ്മടെ കല്യാണ ചെക്കനെവിടെ... അവൻ ഇതുവരെ എത്തിയില്ലല്ലോ..." "അവൻ ഇപ്പൊ ഇങ്ങെത്തും... ആഹ് ദാ വന്നല്ലോ..." അവര് പരസ്പരം സംസാരിക്കുന്നതിന്റെ ഇടക്ക് വെച്ചാണ് ഏതോ ഒരുത്തൻ കേറി വന്നതും എന്റെ ഓപ്പോസിറ്റ് ചെന്ന് ഇരുന്നതും... തല ഉയർത്തി നോക്കാതെ ഇടങ്കണ്ണിട്ട് ഞാൻ അതൊക്കെ ശ്രദ്ധിച്ചോണ്ടിരുന്നു... "മോളെന്താ നിലത്തേക്ക് നോക്കിയിരിക്കുന്നെ...? ഓഹ് ഷൈ ആയിട്ടാണോ... അതിന്റെയൊന്നും ആവശ്യമില്ല മോളെ ഒന്നുല്ലേലും മോള് ഒരു ഫാഷൻ ഡിസൈനറൊക്കെ അല്ലെ അപ്പൊ പിന്നെ ഇങ്ങനെ നാണിച്ചാലെങ്ങനാ..." അവന്റെ ഉമ്മയാണെന്ന് തോന്നിക്കുന്ന നേരത്തെ കണ്ട ആ സ്ത്രീ അങ്ങനെ പലതും പറഞ്ഞ് എന്നെ വെറുതെ പിരി കേറ്റി കൊണ്ടിരിക്കുന്നുണ്ട്... മിക്കവാറും ഞാൻ ആദ്യം ആട്ടി പായിക്കുന്നത് അവരെ തന്നെയായിരിക്കും... "മോൾക്ക് പയ്യനെ കാണണ്ടേ... ഒന്ന് തല ഉയർത്തി അവനെ നോക്ക്..." ഏതോ അങ്കിൾ അത് പറഞ്ഞപ്പോ 'അവന്റെ ഓഞ്ഞ മോന്ത എനിക്ക് കാണണ്ടാ...' എന്നും മനസ്സിൽ പറഞ്ഞ് വാശി പിടിച്ച് ഞാൻ നോക്കാതെ ഇരുന്നു... "നോക്ക് മോളെ... അവസാനം ഞാൻ മാത്രം ചെക്കനെ കണ്ടില്ലെന്ന് പറയരുത്... നിന്റെ പപ്പായിടെ സെലെക്ഷൻ എങ്ങനെയുണ്ടെന്ന് നോക്ക്..." അവിടെ ഇരിക്കുന്ന എല്ലാവരും ഇത് തന്നെ പറഞ്ഞോണ്ട് നിന്നപ്പോ അവസാനം ഗതികേട് കൊണ്ട് ഞാൻ പതുക്കെ തല പൊക്കി മുന്നിലേക്ക് നോക്കിയതും മുന്നില് എന്നെ നോക്കി അവിഞ്ഞ ഇളിയും ഇളിച്ചോണ്ട് ഇരിക്കുന്ന പയ്യനെ കണ്ടിട്ട് ഞാൻ വാ പൊളിച്ചു... സ്ലോ മോഷനിൽ കണ്ണടച്ച് തുറന്ന് ഞാൻ അയാളെ ഒന്നൂടെ നോക്കിയിട്ട് ഞെട്ടി പിണഞ്ഞെണീറ്റു നിന്നു... *"ത്വാഹാ...!!!"* അവനെ കണ്ട മാത്രയിൽ തന്നെ ഞാൻ ഉറക്കെ വിളിച്ചു... "പപ്പായി ഇത്...?!! ത്വാഹ...!!! ത്വാഹാ അപ്പൊ നീയാണോ എന്നെ...??" എന്റെ കിളി പോയ നിർത്തം കണ്ടിട്ട് എല്ലാരും എന്നെ തന്നെ മിഴിച്ചു നോക്കുന്നുണ്ട്... ഞാൻ അതൊന്നും മൈൻഡ് ചെയ്യാതെ അവനെ നോക്കി കണ്ണുരുട്ടി... കള്ള ബെഡക്കെ... നിന്നെ ഞാൻ കാണിച്ചു തരാടാ പട്ടി... "എങ്ങനെയുണ്ട് മോളെ എന്റെ സർപ്രൈസ്...?മോൾക്ക് ഇഷ്ട്ടായില്ലേ...? ത്വാഹ നിന്റെ സീനിയർ മാത്രല്ല എന്റെ ബിസിനസ്‌ പാർട്ണർ റൈഹാന്റെ മകൻ കൂടിയാണ്..." എന്റെ ദൈവമേ ഇവിടെ ഇത് എന്തൊക്കെയാ നടക്കുന്നെ... ഈ ത്വാഹയെ ഞാനിന്ന് കൊല്ലും... ഞാൻ അവനെ നോക്കി കണ്ണുരുട്ടിയിട്ട് എന്തിനാ വന്നെ എന്ന് ആംഗ്യം കാണിച്ചപ്പോ അവനുണ്ട് മുകളിലേക്ക് കണ്ണുകൾ പായിക്കുന്നു... അവിടെ അവന്റെ കുഞ്ഞമ്മ പെറ്റു കിടപ്പുണ്ടോ എന്ന് ഞാൻ പാളി നോക്കി... "പിള്ളേര് കഷ്ടപ്പെട്ട് ആംഗ്യം കളിക്കുന്നുണ്ട്... അവർക്ക് എന്തെങ്കിലുമൊക്കെ സംസാരിക്കാൻ കാണും നിങ്ങള് അകത്തേക്ക് ചെല്ല് മക്കളെ..." അവന്റെ ഉമ്മ അത് പറയേണ്ട താമസം ഞാൻ അപ്പൊ തന്നെ അവന്റെ കയ്യും പിടിച്ച് വലിച്ചോണ്ട് എന്റെ മുറിയിലേക്ക് കൊണ്ട് പോയിട്ട് ഡോർ ലോക്ക് ചെയ്തു... "ഡാ പട്ടി... ചതിയാ... അപ്പൊ നീയെന്നെ ചതിക്കായിരുന്നല്ലെ ദുഷ്ട്ടാ... ഫ്രണ്ട് ആണെന്നൊക്കെ പറഞ്ഞിട്ട് നിന്റെ മനസിലിരിപ്പ് ഇതായിരുന്നല്ലേ... ഫ്രണ്ടിനെ തന്നെ പെണ്ണു കാണാൻ വരാൻ നിനക്ക് എങ്ങനെ തോന്നി... പോട്ടേ എന്നോട് ഇതിനെ കുറിച്ച് ഒരു വാക്ക് എങ്കിലും പറഞ്ഞോ നീ..." എന്ന് തുടങ്ങി ഞാൻ അവനെ നിർത്താതെ ചോദ്യം ചെയ്തപ്പോ അവൻ എന്റെ കൈ പിടിച്ചു വെച്ചു... "കഴിഞ്ഞോ...? എന്നാ എനിക്ക് പറയാനുള്ളത് ഞാൻ പറയട്ടെ...?" "ആാാ പറഞ്ഞു തൊലക്ക്..." എന്ന് പറഞ്ഞ് ഞാൻ അവനെ പുച്ഛിച്ച് മുഖം തിരിച്ചു... "ഡി ഊളെ... ബുദ്ധിയില്ലാത്ത മരക്കഴുതെ... നിന്നോട് ഞാൻ മര്യാദക്ക് പറഞ്ഞതല്ലേടി എനിക്ക് നിന്നോട് അത്യാവശ്യമായി ഒരു കാര്യം പറയാൻ ഉണ്ടെന്ന്... എന്നിട്ട് നീയത് കേൾക്കാൻ തയ്യാറായോടി കോപ്പേ...? ഇന്നലെ കല്യാണത്തിന് വെച്ച് ഞാൻ നിന്നെ സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് വിളിച്ചില്ലേ...? അതിന് ശേഷം ഫോണിലും വിളിച്ച് പറയാൻ ശ്രമിച്ചോ ഇല്ലയോ...? ഇതിൽ ഒന്നിലെങ്കിലും നീയെന്നെ കേൾക്കാൻ മനസ്സ് കാണിച്ചോ ഇല്ലല്ലോ... എന്നിട്ട് അവസാനം കുറ്റം മുഴുവനും എനിക്കും... അതെവിടത്തെ പരിപാടിയാടി...?" അവൻ പറയുന്നത് മുഴുവനും കേട്ടപ്പോ എന്റെ മോന്ത ഇഞ്ചി കടിച്ചത് പോലെയായിട്ട് ഞാൻ അവനെ നോക്കി അവിഞ്ഞ ഇളി പാസാക്കി... "അ... അല്ല... അപ്പൊ... അപ്പൊ നീയെന്നോട് ഇതിനെ കുറിച്ച് പറയാൻ വേണ്ടിയാണോ...?! ഓ ഷിറ്റ്... അയാം സോറി ത്വാഹാ... റിയലി സോറി ഞാൻ അറിഞ്ഞില്ല... എന്നാലും നീയെന്നെ പെണ്ണു കാണാൻ വന്നില്ലേ..." "ഞാൻ വന്നെന്നുള്ളത് ശെരിയാ പക്ഷെ അത് നിന്നെ പെണ്ണു കാണാനല്ല മറിച്ച് നിന്നെ കണ്ടു സംസാരിക്കാൻ വേണ്ടിയാ... നിനക്ക് അറിയാലോ കഴിഞ്ഞ എട്ട് വർഷമായിട്ട് എനിക്കൊരു അഫയറുള്ള കാര്യം... അവളെ തേച്ചിട്ട് ഞാൻ നിന്നെ കെട്ടോ മോളെ..." "ദേ ഇത് ഞാനും ഓർത്തു നിനക്ക് എന്താപ്പോ പറ്റിയെ അവളെ തേക്കാൻ മാത്രമെന്ന്... അല്ല ഇനീപ്പോ നമ്മള് എന്താ ചെയ്യാ...? അവരൊക്കെ അവിടിരുന്ന് നമ്മടെ കാര്യം പറഞ്ഞു സെറ്റ് ആക്കലാണ്... നിനക്ക് പോയി പറഞ്ഞൂടെ നിനക്ക് നിന്റെ ആദി ലക്ഷ്മിയെ അല്ലാതെ മറ്റൊരാളെ കെട്ടാൻ പറ്റില്ലെന്ന്..." "ആഹ് എന്നാ വെട്ട് കൊല പീസ് പീസായിരിക്കും നടക്കാ... അതാണ് എന്റെ ഡാഡ്ന്റെ വീക്നെസ്... ഞങ്ങടെ രണ്ടാൾടെയും മതം രണ്ടായതോണ്ട് ഡാഡ് ഒരിക്കലും ഇതിന് സമ്മതിക്കില്ല... പക്ഷെ മോം എന്റെ കൂടെ നിക്കുമെന്ന് എനിക്കുറപ്പാ... കാര്യങ്ങളൊക്കെ പതുക്കെ പറഞ്ഞ് അവരെ മനസിലാക്കിയ ശേഷം മാത്രേ എനിക്ക് എന്തും ചെയ്യാൻ സാധിക്കൂ..." "അപ്പൊ...? അപ്പൊ നീ പറഞ്ഞു വരുന്നെ ഈ പെണ്ണു കാണലും ചടങ്ങും ഒക്കെ അതിന്റെ വഴിക്കങ്ങ് മുന്നോട്ട് പോകട്ടെ എന്നാണോ...? ദേ ത്വാഹ വെറുതെ കളിക്കല്ലേ ഞാൻ എൻഗേജ്ഡാണ്... *ഞാൻ ഇപ്പൊ ഇശ്‌ഖിന്റെ പെണ്ണാ... ഇനി അങ്ങോട്ടും അവന്റെ മാത്രം പെണ്ണായിരിക്കും..."* എന്ന് പറഞ്ഞ് ഞാൻ അവന് വിരലിലെ റിങ് തൊട്ടു കാണിച്ചു കൊടുത്തപ്പോ ത്വാഹ ഞെട്ടി... "വാട്ട്‌...?!! എൻഗേജ്ഡ്...!! അതും ഇശ്ഖുമായിട്ട്...? അതെപ്പോ...??" "ആഹ് അതൊക്കെ പെട്ടന്നായിരുന്നു... ഞാനും അവനും കൊറേ കാലായിട്ട് കട്ട പ്രേമത്തിലാ... എന്തൊക്കെ നടന്നാലും ഞാൻ അവനെ മാത്രേ കല്യാണം കഴിക്കൂ... അവൻ എന്നെയും..." കുറച്ച് ഡയലോഗ് വെറുതെ തള്ളി വിട്ടതാണേലും അതൊക്കെ എന്റെ സ്വപ്നമാണ്... ഇശ്ഖും ഞാനും തമ്മിലുള്ള കട്ട പ്രണയം... "അല്ലേലും ഞാൻ നിന്നെ കെട്ടാൻ മുട്ടി നിന്നിട്ടൊന്നും ഇല്ലാ... നിനക്ക് അവനെ ഇഷ്ട്ടമാണെങ്കിൽ പോയി പറഞ്ഞൂടെ നിന്റെ പപ്പായിയോട്... നിനക്ക് ഇശ്‌ഖിനെയാണ് ഇഷ്ടമെന്ന്... വെറുതെ എന്തിനാ എന്റെ ലൈഫും കൂടി ഇല്ലാണ്ടാക്കുന്നെ..." അവന്റെ കോപ്പിലെ വർത്താനത്തിന് ഒരൊറ്റ കുത്ത് വെച്ചു കൊടുത്തു ഞാൻ... "നിന്നെ കെട്ടിയാൽ എന്റെ ലൈഫ് ആയിരിക്കും ഇല്ലാണ്ടാവാ... മര്യാദക്ക് നിന്റെ ഡാഡിനോട് പോയി പറഞ്ഞോ ഈ കല്യാണത്തിന് നിനക്ക് താല്പര്യമില്ലെന്ന്... ഇല്ലെങ്കിൽ നിന്നെ ഞാൻ കൊല്ലും..." "എന്നാ പിന്നെ ഒരു കാര്യം ചെയ്യാം നമുക്ക് രണ്ട് പേർക്കും കൂടി പോയി പറയാം നമുക്ക് ഈ കല്യാണത്തിന് താല്പര്യമില്ലെന്ന്... എന്താ...?" "അങ്ങനെ പറഞ്ഞാ അവര് സമ്മതിക്കോ...?" "നമുക്ക് സമ്മതിപ്പിക്കാം നീ വാ..." എന്നും പറഞ്ഞ് അവൻ എന്നെയും കൂട്ടി താഴേക്ക് നടന്നു... അവരൊക്കെ അപ്പൊ ഷേക്ക്‌ ഹാൻഡ് കൊടുത്ത് കാര്യങ്ങൾ പറഞ്ഞ് ഉറപ്പിച്ച മട്ടുണ്ട്... സ്റ്റെയർ ഇറങ്ങി വരുന്ന ഞങ്ങളെ കണ്ടതും അവരൊക്കെ സംസാരം നിർത്തിയിട്ട് ഞങ്ങളെ നോക്കി... ഞങ്ങൾ അപ്പൊ പരസ്പരം നോക്കിയിട്ട് *'നീ പറ... നീ പറ...'* എന്ന് പറഞ്ഞ് തല്ലു കൂടായിരുന്നു... "സംസാരിച്ചു കഴിഞ്ഞോ രണ്ടാളും...? എന്നിട്ട് എന്ത് തീരുമാനിച്ചു...?" പപ്പായിയാണ്. "അ... അത് പിന്നെ... സഹൽ അങ്കിൾ... ആമിക്ക് നിങ്ങളോട് എന്തോ പറയാനുണ്ടെന്ന്... അല്ലെ ആമി...?" കള്ളപ്പന്നി എന്നെ നൈസായിട്ട് അവരുടെ മുന്നിലേക്ക് ഇട്ടു കൊടുത്തിട്ട് പല്ലും കാട്ടി ഇളിക്കുന്നുണ്ട്... മിക്കവാറും ഇവനെ ഞാൻ സെയ്നഡ് കൊടുത്ത് കൊല്ലും... "ഡാ പട്ടി സീനിയറെ... നിന്റെ പ്രേമം പൊട്ടി പാളീസായിട്ട് നീ മാനസ മൈന പാടി തുലഞ്ഞു പോട്ടേ... ആമീൻ..." എന്നെ അവർക്ക് മുന്നില് ഇട്ടു കൊടുത്തതിന്റെ ദേഷ്യം ഞാൻ അവന്റെ കയ്യിൽ നുള്ളി കൊണ്ട് അതും പറഞ്ഞ് തീർത്തിട്ട് പപ്പായിയെ നോക്കി ചിരിച്ചു... ഞങ്ങടെ ഈ കളിയൊക്കെ കണ്ടിട്ട് അവരെല്ലാരും ഞങ്ങളെ വെറുതെ സംശയിക്കുന്നത് കണ്ടപ്പോ എനിക്ക് അവരോടൊക്കെ സഹതാപം തോന്നിപ്പോയി... "രണ്ടു പേർക്കും പരസ്പരം ഇഷ്ട്ടപെട്ടെന്ന് തോന്നുന്നു... ഇനി എന്തിനാ വെച്ചു താമസിപ്പിക്കുന്നെ നമുക്ക് ഇതങ്ങ് ഉറപ്പിക്കാം അല്ലെ സഹൽ...?" അവന്റെ ഡാഡ് പറയുന്ന കാര്യം കേട്ട് ഞങ്ങള് അപ്പൊ പരസ്പരം നോക്കിയിട്ട് *യപ്പോ* എന്ന രീതിയിൽ കണ്ണും മിഴിച്ച് നിന്നു... "സത്യം പറയ് ത്വാഹാ നിനക്കെന്നെ ഇഷ്ട്ടപ്പെട്ടോ...? നിനക്കെന്നെ കല്യാണം കഴിക്കണോ...?" "എനിക്ക് എന്റെ ലച്ചൂനെ മാത്രേ ഇഷ്ടമുള്ളൂ എന്ന് മാത്രമല്ല ഞാൻ അവളെ മാത്രമേ കല്യാണം കഴിക്കൂ..." "ആഹ് അത് കേട്ടാൽ മതി ഇനി ഇത് മാറ്റി പറയരുത്..." അവര് കാണാതെ ഞങ്ങള് രണ്ടും കുശുകുശുക്കിയിട്ട് പെട്ടന്ന് ഡീസന്റായി നിന്നു... "മോൾക്ക്‌ എന്തോ പറയാനുണ്ടെന്ന് പറഞ്ഞിട്ട്...?" അവന്റെ ഉമ്മ എന്നോട് അത് ചോദിച്ചപ്പോ ഞാൻ തല ചെരിച്ചു ത്വാഹയെ നോക്കി... അവൻ അപ്പൊ എന്നെ നോക്കിയിട്ട് 'പ്ലീസ് പറയെടി...' എന്ന് അപേക്ഷിച്ചപ്പോ ഞാൻ കണ്ണടച്ച് പിടിച്ച് ധൈര്യം കൈവരിച്ച് അങ്ങ് പറഞ്ഞു... "അത് പിന്നെ ആന്റി... എനിക്ക്... എനിക്ക് ഈ കല്യാണത്തിന്..." "താല്പര്യമുണ്ട്... അതല്ലെ നീ പറയാൻ വന്നത്...?" എന്നവൻ ഇടക്ക് കേറി പറഞ്ഞപ്പോ എന്റെ കിളി മൊത്തം ഏത് വഴി കൂടിയാ പാറി പോയതെന്ന് എനിക്ക് തന്നെ മനസിലായില്ല... എന്നോട് പറയാൻ പറഞ്ഞ് നിർബന്ധിച്ചിട്ട് തെണ്ടി പറഞ്ഞത് കേട്ടില്ലേ... ഇവന് സെയ്നഡ് ഒന്നും കൊടുത്താ പോരാ... കൂടിയത് തന്നെ വേണ്ടി വരും... "ഡാ കോപ്പേ... നീയെന്താ ആളെ കളിയാക്കാ...? മര്യാദക്ക് നിന്നോ ഇല്ലെങ്കിൽ നിന്റെ പ്രേമം ഞാനിപ്പോ പൊട്ടിക്കും..." ഞാനത് അവന്റെ ചെവിയിൽ പറഞ്ഞിട്ട് അവരെയൊക്കെ നോക്കി ഒന്നും അറിയാത്ത പാവത്തിനെ പോലെ ഇളിച്ചു... "അതാണോ മോള് പറയാൻ വന്നത്...?" അവന്റെ ഉമ്മയാണ്. "അല്ല ആന്റി... ഞാൻ പറയാൻ വന്നത് ഞങ്ങക്ക് രണ്ടാൾക്കും ഈ കല്യാണത്തിന് താല്പര്യമില്ലെന്നാ..." ഒറ്റയടിക്ക് ഞാൻ അത് പറഞ്ഞത് കേട്ടിട്ട് അവരെല്ലാരും ഞെട്ടിയിട്ടുണ്ട്... ത്വാഹയെ നോക്കിയപ്പോ ഞാൻ അവന്റെ പേരും ചേർത്ത് പറഞ്ഞതിന് അവൻ എന്നെ കണ്ണും മിഴിച്ച് നോക്കി നിക്കാ... "എന്താ പറഞ്ഞെ...? നിങ്ങക്ക് ഈ കല്യാണത്തിന് താല്പര്യമില്ലെന്നോ...?" മുതിർന്നവരൊക്കെ പരസ്പരം അതും ചോദിച്ച് ഞങ്ങളെ രണ്ടിനെയും നോക്കുന്നുണ്ട്... ഒരു യുദ്ധം ജയിച്ചത് പോലെ ഞാൻ ത്വാഹയെ നോക്കി ചുണ്ട് കോട്ടി ചിരിച്ചു... അവന് പറയാൻ ധൈര്യമില്ലാത്തത് ആണല്ലോ ഞാൻ പറഞ്ഞെ... "അല്ല... അങ്ങനെയല്ല... എനിക്ക് സമ്മതമാണ് ഈ കല്യാണത്തിന്... ആമിയെ കല്യാണം കഴിക്കാൻ എനിക്ക് സമ്മതമാണ്..." ത്വാഹ വീണ്ടും മാറ്റി പറഞ്ഞ് കുഴപ്പിക്കാൻ നിന്നപ്പോ ഞാൻ അവനെ നോക്കി കണ്ണുരുട്ടി... ഇവനിതെന്തിനാ ഇങ്ങനെയൊക്കെ ചെയ്യുന്നെ... എല്ലാം ശെരിയാകുമെന്ന് വിചാരിക്കുമ്പോ തെണ്ടി വീണ്ടും അത് നശിപ്പിച്ചു... "ആഹ് ഏതായാലും ഞങ്ങള് ഈ ബന്ധം ഉറപ്പിക്കാൻ തന്നെ തീരുമാനിച്ചു... രണ്ടുമൂന്ന് മാസം കഴിഞ്ഞ് കല്യാണം നടത്താം..." കൂട്ടത്തിൽ ഏറ്റവും മുതിർന്നയാൾ അങ്ങനെ ഒരു കാര്യം പറഞ്ഞതും ഞാൻ ത്വാഹയെ തുറിച്ചു നോക്കിയിട്ട് ഒരു തള്ള് വെച്ചു കൊടുത്ത ശേഷം മുറിയിലേക്ക് ഓടി പോയി... മുറിയിൽ എത്തി ഡോർ കൊട്ടിയടച്ചിട്ട് മുന്നില് കണ്ട ചെയർ ചവിട്ടി താഴെയിട്ടു... 'ഐ ഹേറ്റ് യൂ ത്വാഹ... നീയെന്നെ ചതിച്ചു... എനിക്ക് ഇശ്‌ഖിനെയാണ് ഇഷ്ടമെന്ന് പറഞ്ഞിട്ടും നിനക്ക് ലച്ചൂനെയാണ് ഇഷ്ടമെന്ന് സമ്മതിച്ചിട്ടും നീയെന്നെ ചതിച്ചു... മൂന്ന് മാസം കൊണ്ട് കല്യാണം എന്നൊക്കെ പറഞ്ഞാൽ... നോ ഞാൻ സമ്മതിക്കില്ല... എനിക്ക് ഇപ്പൊ തന്നെ ഇശ്‌ഖിനോട് സംസാരിക്കണം...' എന്നൊക്കെ ചിന്തിച്ചു കൂട്ടി കൊണ്ട് ഞാൻ ഫോൺ എടുത്ത് ഇശ്‌ഖിനെ വിളിച്ചു... കോൾ പോകേണ്ട താമസം അവൻ കോൾ എടുത്തിട്ടുണ്ട്... "ഹലോ... ഇ... ഇശ്ഖ്..." "ഹെലോ ആരാ...?" "ഇശ്ഖ് ഞാൻ ആമിയാണ്... എനിക്ക് നിന്നെ കാണണം പ്ലീസ്... പ്ലീസ്... പ്ലീസ്..." "ഓ നീയാണോ... നീയെന്തിനാ എന്നെ കാണുന്നെ...? അതിന് മാത്രം നീയെന്റെ ആരാണാവോ...?" "പ്ലീസ് ഇശ്ഖ്... ഒരേയൊരു പ്രാവശ്യം എനിക്ക് നിന്നെ കണ്ടാ മതി പിന്നെ ഒരിക്കലും ഞാനീ കാര്യവും പറഞ്ഞോണ്ട് നിന്റെ മുന്നിലേക്ക് വരില്ല... സത്യം..." എന്നൊക്കെ എന്റെ പട്ടി പറയും... ഞാൻ ഇനിയും വിളിക്കും നമ്മള് ഇനിയും കാണും... എന്ന് ഞാൻ മനസ്സിൽ പറഞ്ഞു... അവനോട് അത്രയും പറഞ്ഞ ശേഷം ഞാൻ ഫോൺ വെച്ച് തിരിയാൻ നേരമാണ് ത്വാഹ എന്റെ മുന്നിലേക്ക് വന്നത്... അവനെ കണ്ടപ്പോ തന്നെ എനിക്ക് എരിഞ്ഞു കേറി വന്നു... "ആമി അത് എന്താണെന്ന് വെച്ചാലുണ്ടല്ലോ..." "പോടാ പട്ടി... എനിക്ക് നിന്റെ ഒരു എക്സ്ക്യൂസും കേൾക്കണ്ടാ... ഐ ഹേറ്റ് യൂ..." "ആമി നിക്ക് ഞാൻ പറയട്ടെ... ആമി..." അവന്റെ വിളി കേട്ട ഭാവം പോലും കാണിക്കാതെ ഞാൻ മുറിയിൽ നിന്നും ഇറങ്ങി പോയി... താഴെ നിക്കുന്നവരെയൊന്നും വക വെക്കാതെ ഞാൻ വണ്ടിയും എടുത്ത് ഇശ്‌ഖിന്റെ വീട്ടിലേക്ക് വിട്ടു... അവരൊക്കെ ഞാൻ എങ്ങോട്ട് പോകാണെന്ന് ചോദിച്ചപ്പോ ത്വാഹ ഇറങ്ങി വന്നിട്ട് അവള് ഷോപ്പിലേക്ക് പോയതാണെന്ന് പറഞ്ഞൊപ്പിക്കുന്നുണ്ടായിരുന്നു... അതൊന്നും മൈൻഡ് ചെയ്യാതെ ഞാൻ സ്പീഡിൽ ഡ്രൈവ് ചെയ്ത് അവന്റെ വീട്ടിലേക്ക് വിട്ടു... അവിടെ എത്തിയപ്പോ തന്നെ വണ്ടി നിർത്തിയിട്ട് ഞാൻ അകത്തേക്ക് കയറി ചെല്ലാൻ നിന്നതും ആ വീട്ടിൽ നടക്കുന്ന കാഴ്ച കണ്ട് എന്റെ കാലുകൾ മുന്നോട്ട് ചലിക്കാതെ ഞാൻ സ്തംഭിച്ചു നിന്നു പോയി... 💜💜💜💜💜💜💜💜💜💜 നേരം വെളുത്തപ്പോ തന്നെ എന്നെ വിളിച്ചെണീപ്പിച്ചിട്ട് പപ്പ എന്നോട് താഴേക്ക് ചെല്ലാൻ പറഞ്ഞെന്ന് പറഞ്ഞ് ജാൻ ശല്യം ചെയ്തപ്പോ അവൾടെ തല മണ്ടക്കിട്ട് ഒരെണ്ണം കൊടുത്തിട്ട് ഞാൻ ഫ്രഷായി ഇറങ്ങി വന്ന ശേഷം പപ്പയുടെ അടുത്തേക്ക് വിട്ടു... അവിടെയാണെങ്കിൽ അപ്പൊ ഞാൻ ഒഴികെ എല്ലാരും എത്തിയിട്ടുള്ളത് കണ്ടിട്ട് എന്താ സംഭവമെന്ന് അറിയാൻ ഞാൻ അവരെയൊക്കെ നോക്കി നെറ്റി ചുളിച്ചു... "എന്താ ഇവിടെയൊരു ചർച്ച...? ഞാനാണോ എല്ലാരുടെയും ഇന്നത്തെ ചിന്താവിഷയം...?" "അതെ നിന്റെ കാര്യം തന്നെയാ... ഏയ്‌ അങ്ങനെയല്ല നിങ്ങടെ കാര്യമാണെന്ന് വേണം പറയാൻ... അല്ലെ മിഷൂ...?" ഇൻഷു അങ്കിൾ പറഞ്ഞതിന്റെ അർത്ഥം മനസിലാകാതെ ഞാൻ ഹുബ്ബിനെ നോക്കിയപ്പോ അവൻ എനിക്കറിയില്ല എന്നർത്ഥത്തിൽ കൈ മലർത്തി... "മോളിങ്ങ് ഇറങ്ങി വാ..." ദിയ ആന്റി അതും പറഞ്ഞ് മുകളിലേക്ക് നോക്കിയപ്പോ അവിടെ കൂടി നിക്കുന്ന എല്ലാവരുടെയും ദൃഷ്ടിയുടെ കൂടെ എന്റെ കണ്ണുകളും മുകളിലേക്ക് പാഞ്ഞു ചെന്നു... അപ്പൊ അനു ഉണ്ട് മുകളിൽ നിന്നും ഉടുത്തൊരുങ്ങി മൊഞ്ചത്തിയായി ഇറങ്ങി വരുന്നു... ഇവളിത് എപ്പോ വന്നെന്ന് ചിന്തിച്ച് ഞാൻ അവളെ നോക്കി നിന്നു... അനു ഞങ്ങടെ മുന്നില് വന്നു നിന്നതും ഏയ്ഞ്ചൽ എന്റടുത്ത് വന്നിട്ട് എന്നോട് വേണ്ടാന്ന് പറഞ്ഞ് തലയാട്ടി കാണിക്കുന്നുണ്ട്... എന്ത് വേണ്ടെന്നാ ഈ ഏയ്ഞ്ചൽ പറയുന്നതെന്ന് എനിക്കൊട്ടും മനസിലായില്ല... "മോനെ ഇശ്ഖെ... ഇന്ന് നിന്റെയും അനുവിന്റെയും എൻഗേജ്മെന്റാണ്... റിങ് സെറിമണി..." എന്ന് പപ്പ എന്നെ നോക്കി പറഞ്ഞത് കേട്ട് ഞാനൊന്ന് ഞെട്ടി കൊണ്ട് അനുവിനെ നോക്കി... "വാട്ട്‌...?! എൻഗേജ്മെന്റോ...?" "അതെ... അനുവിന് ഈ എൻഗേജ്മെന്റിന് സമ്മതമാണെന്ന് അവള് പറഞ്ഞിട്ടുണ്ട്... നിനക്കും ഇതിന് സമ്മതിക്കാതിരിക്കാൻ പറ്റില്ലല്ലോ കാരണം അവള് നിന്റെ ഫ്രണ്ടല്ലെ... പപ്പയ്ക്ക് വേണ്ടി മോൻ ഇതെങ്കിലും ചെയ്യണം പ്ലീസ്..." പപ്പ പറയുന്നതൊക്കെ കേട്ടിട്ട് ഞാനാകെ കിളിപോയി നിന്ന് അനുവിനെ നോക്കി... അപ്പൊ അവളുണ്ട് എന്നെ നോക്കി ചിരിച്ചു കാണിക്കുന്നു... അത് കണ്ടതും ഞാൻ അവൾടെ കയ്യും പിടിച്ച് വലിച്ചോണ്ട് പുറത്തേക്ക് നടന്നു... "എന്താടി ഇതൊക്കെ...? ഈ എൻഗേജ്മെന്റ്...? നീയെന്തിനാ ഇതിന് സമ്മതമാണെന്ന് അവരോട് പറയാൻ പോയത്...? നിനക്കെന്താ അനു വട്ടാണോ...?" "അയാം സോറി ഇശ്ഖ്... ഞാൻ മനഃപൂർവം ഇങ്ങോട്ട് വന്നതല്ല എന്നെ നിർബന്ധിച്ച് വരുത്തിയതാ..." "നിർബന്ധിച്ചെന്നോ...? ആര്...?" "നിന്റെ പപ്പ... നിന്നെ ഞാൻ കല്യാണം കഴിക്കണമെന്ന് പറഞ്ഞ് എന്നെ നിർബന്ധിച്ചു... ഇതൊരു അപേക്ഷയായിട്ട് കണ്ടാൽ മതിയെന്ന് പറഞ്ഞപ്പോ ഞാൻ..." ന്റെ പടച്ചോനെ... ഈ പപ്പ ഇതെന്ത് ഉദ്ദേശിച്ചാ ഇങ്ങനെയൊക്കെ ചെയ്യുന്നെ... "ഡി അപ്പൊ നിനക്കിതിന് സമ്മതമാണെന്നാണോ...? കല്യാണമെന്നൊക്കെ പറഞ്ഞാ കുട്ടിക്കളിയല്ല ഒരുപാട് ആലോയിച്ച് എടുക്കേണ്ട ഒരു തീരുമാനമാണ്..." "അറിയാം ഇശ്ഖ്... ബെസ്റ്റ് ഫ്രണ്ടായാ നിന്നെ കല്യാണം കഴിക്കണമെന്നും ഭർത്താവാക്കണമെന്നും എനിക്ക് തോന്നിയാൽ അതിന്റെ അർത്ഥം എന്റെ മനസ്സിൽ നിന്നോട് എനിക്ക് ഫ്രണ്ട്ഷിപ് ആയിരുന്നില്ല പ്രണയമായിരുന്നു എന്നാ... ഞാൻ ആണെങ്കിൽ നമ്മുടെ ഫ്രണ്ട്ഷിപിന് ഒരുപാട് വാല്യൂ കൊടുക്കുന്ന ഒരാളാണ്... അതോണ്ട് തന്നെ എനിക്ക് നിന്നെ കല്യാണം കഴിക്കാനും പറ്റില്ല ഒരു നല്ല ഫ്രണ്ടിനെ ലൈഫ് പാർട്ണർ ആയി കാണാനും പറ്റില്ല... തല്ക്കാലം നമ്മള് ഇത് അവരോട് പറയണ്ടാ... കാരണം നിന്റെ പപ്പ എന്നോട് പ്രതേകം പറഞ്ഞിട്ടുണ്ട് ഞാൻ അല്ലെങ്കിൽ നിനക്ക് വേണ്ടി മറ്റൊരു പെൺകുട്ടിയെ അന്യോഷിക്കേണ്ടി വരുമെന്ന്... ആൾറെഡി നീയൊരു പെണ്ണുമായി കമ്മിറ്റഡ് ആയതോണ്ട് ഇനിയൊരു പെണ്ണ് നിനക്ക് വേണ്ടെന്ന് എനിക്ക് തോന്നി... അത് കൊണ്ടാണ് ഞാൻ ചുമ്മാ ഇതിന് സമ്മതിച്ചത്... എന്റെ സ്ഥാനത്ത് വേറെ വല്ലോരും ആയിരുന്നെങ്കിൽ ഈ ചുള്ളൻ ഓഫീസറെ എപ്പോ കെട്ടിയെന്ന് ചോദിച്ചാൽ മതി..." ഒരു കാര്യം ഒഴിച്ച് ബാക്കിയൊക്കെ അനു പറഞ്ഞതാണ് ശെരിയെന്ന് തോന്നിയപ്പോ ഞാൻ അവളെയും കൊണ്ട് അകത്തേക്ക് ചെന്നു... അവരെല്ലാരും അപ്പൊ എന്റെ മറുപടിക്ക് വേണ്ടി വെയ്റ്റിംഗ് ആയിരുന്നു... "സമ്മതിച്ചു... നിങ്ങടെയൊക്കെ ഇഷ്ടം പോലെ നടക്കട്ടെ... ഞാനീ കല്യാണം കഴിച്ചോളാം..." അതും പറഞ്ഞ് ഞാൻ എല്ലാരേയും നോക്കിയ ശേഷം ഏയ്ഞ്ചലിനെ നോക്കി... ഏയ്ഞ്ചൽ അപ്പഴും എന്നെ നോക്കിയിട്ട് വേണ്ടാ എന്ന് തന്നെ പറയുന്നുണ്ട്... അത് കണ്ടിട്ട് ഞാൻ ഏയ്ഞ്ചലിന് കണ്ണിറുക്കി കാണിച്ച ശേഷം ഒന്ന് പുഞ്ചിരിച്ചു... "റിങ്..." എന്ന് ഞാൻ പറയേണ്ട താമസം ജിനു ആന്റി റിങ് ബോക്സ് കൊണ്ട് വന്ന് എന്റെ കയ്യിൽ വെച്ചു തന്നു... അതും വാങ്ങിച്ച് ആരെയും വക വെക്കാതെ ഞാൻ അനുവിന്റെ കയ്യിൽ ആ റിങ് അണിയിച്ചു കൊടുത്തപ്പോ തിരിച്ച് അവൾ എന്നെയും അണിയിച്ചു... പിന്നെ ഒരു നിമിഷം പോലും അവിടെ നിക്കാതെ ഞാൻ മുറിയിലേക്ക് വിട്ടു... പുറകെ തന്നെ അനുവും ഉണ്ടായിരുന്നു... "സോറി ഇശ്ഖ്... ദാ റിങ്... ഞാൻ എന്നും നിന്റെ ബെസ്റ്റ് ഫ്രണ്ട് മാത്രമായിരിക്കും... നമുക്കിടയിൽ അതിനേക്കാൾ മികച്ച ഒരു ബന്ധവും വേണ്ടാ..." എന്നും പറഞ്ഞ് അവളെന്റെ കയ്യിൽ ആ റിങ് വെച്ചു തന്നിട്ട് അവിടന്ന് ഇറങ്ങി പോയി... അനു പോയപ്പോ ഞാൻ എന്റെ കയ്യിലെ റിങ് ഊരി മാറ്റി കൊണ്ട് തിരിഞ്ഞു നിന്നതും എന്റെ മുന്നില് കലിപ്പ് മോന്തയും കാട്ടി നടുവിന് കയ്യും കൊടുത്ത് നോക്കി നിക്കുന്ന ആമിയെ പ്രതീക്ഷിക്കാതെ കണ്ടിട്ട് ഞാനൊന്ന് ഞെട്ടി... "നീ പിന്നേം വലിഞ്ഞു കേറി വന്നോ...? ഏതായാലും നീയിപ്പോ വന്നത് നന്നായി... ദേ ഇത് കണ്ടോ... നീയൊക്കെ എന്റെ ലൈഫിൽ നിന്നും ഔട്ടായി എന്നതിന്റെ തെളിവ്... എന്റെ ശെരിക്കുമുള്ള എൻഗേജ്മെന്റ് കഴിഞ്ഞു വിത് അനുവിന്റെ കൂടെ..." എന്ന് ഞാൻ പറഞ്ഞതും പെണ്ണ് അവൾടെ കണ്ണ് രണ്ടും ചുവപ്പിച്ചിട്ട്‌ ഭദ്രകാളിയെ പോലെ എന്റെ നേർക്ക് വന്നിട്ട് എന്നെ പിടിച്ച് ഒരൊറ്റ തള്ള്... ഞാൻ അപ്പൊ തന്നെ ബെഡിലേക്ക് മലർന്നടിച്ചു വീണതും അവള് പോയി ഡോർ ലോക്ക് ചെയ്തു... ഇവളിത് എന്തോന്ന് കാണിക്കാൻ പോവാ എന്ന മട്ടിൽ ഞാൻ കണ്ണും മിഴിച്ച് അവളെ നോക്കി കിടന്നു... 💙💙💙💙💙💙💙💙💙💙 എൻഗേജ്മെന്റ് ആണല്ലേ... നടത്തിക്കാം... ജാൻ എന്നോട് അപ്പഴേ പറഞ്ഞതാ ആ അനുവിനെ ഒന്ന് സൂക്ഷിക്കാൻ... അവസാനം അത് തന്നെ സംഭവിച്ചു... മിക്കവാറും ഞാൻ അവളെയും കൊല്ലും അവനെയും കൊല്ലും... അതും വിചാരിച്ചാണ് ഞാൻ വീണ്ടും ജനൽ വഴി അകത്തേക്ക് ചാടിയത്... എല്ലാരുടെയും കണ്ണ് വെട്ടിച്ച് ഈ മുറിയിലെത്തിയ പാട് എനിക്കെ അറിയൂ... അവനെ ഒരുപാട് സ്നേഹിക്കുന്ന ഈ എന്റെ കണ്മുന്നിൽ വെച്ചാണ് അവര് രണ്ടാളും തമ്മിൽ റിങ് എക്സ്ചേഞ്ച് ചെയ്തത്... അതെനിക്ക് ഒരിക്കലും ക്ഷമിക്കാൻ കഴിയില്ല... ഞാൻ അവന്റെ മുറിയിലേക്ക് കയറി വന്ന അതെ സമയം തന്നെയാണ് അവളും അവനും വന്നത്... അവരെ കണ്ടപ്പോ ഞാൻ വേഗം ബാത്‌റൂമിലേക്ക് ഓടി കയറി... പിന്നെ ആ അനു പോയ ശേഷമാണ് ഞാൻ പുറത്തേക്ക് ഇറങ്ങിയത്... എന്നെ എൻഗേജ്മെന്റ് ചെയ്തിട്ട് അവൻ ഏത് വകേലാ അവൾടെ കയ്യിൽ റിങ് ഇട്ടു കൊടുത്തതെന്ന് എനിക്കറിയണം... അതും വിജാരിച്ച് ഞാൻ അവനെ കലിപ്പിൽ നോക്കിയ ശേഷം അവന്റെ അടുത്തേക്ക് ചെന്ന് അവനെ ബെഡിലേക്ക് തള്ളിയിട്ടു... ശേഷം പോയി ഡോർ ലോക്ക് ചെയ്തിട്ട് വീണ്ടും അവന്റെ അടുത്തേക്ക് തന്നെ വന്നു... അപ്പൊ അവൻ ബെഡിൽ നിന്നും എണീക്കാനുള്ള ശ്രമത്തിലായിരുന്നു... ഇന്നെനിക്ക് രണ്ടിലൊന്ന് അറിയണം എന്ന് ഉറപ്പിച്ച് ഞാൻ അവനെ എഴുന്നേൽക്കാൻ സമ്മതിക്കാതെ ബെഡിലേക്ക് കയറി... "ഡീീ... എന്താടി നിന്റെ ഉദ്ദേശം...? ഇറങ്ങി പോടീ എന്റെ മുറീന്ന്..." "തല്ക്കാലം എനിക്കിപ്പോ ഇവിടന്ന് പോകാൻ മനസില്ല... കണ്ണിൽ കണ്ട പെണ്ണുങ്ങൾക്കെല്ലാം ഫ്രീയായിട്ട് ജീവിതം കൊടുക്കാൻ നീയാരാ അംബാനിടെ ബന്ധുവോ...?" "ആണെങ്കിൽ തന്നെ നിനക്കെന്താ...? ഞാൻ അവളെ തന്നെ കല്യാണം കഴിക്കും... എന്നെ ചോദ്യം ചെയ്യാൻ നീ ആരാടി...?" "എന്നാ നീ മരിക്കാൻ തയ്യാറായിക്കോ... എന്നെ അല്ലാതെ മറ്റാരെയെങ്കിലും നീ കല്യാണം കഴിക്കാണെങ്കിൽ നിന്നെ മാത്രല്ല ഞാൻ അവളെയും കൊല്ലും..." "ആഹ് അതെനിക്ക് അറിയാ... കാരണം നീ ആ സഹലിന്റെ മകളല്ലെ... അപ്പൊ പിന്നെ കൊല നിങ്ങക്ക് ഒരു കലയാണല്ലോ..." "അതെ ഞാൻ സഹലിന്റെ മകളാ... എന്ന് വെച്ച് എനിക്ക് സ്നേഹിക്കാൻ അറിയില്ലെന്ന് കരുതരുത്... ഞാനും ഹൃദയമൊക്കെയുള്ള ഒരു മനുഷ്യ സ്ത്രീ തന്നെയാണ്..." "നിന്റെ സ്നേഹമൊക്കെ നിന്റെ തന്തേടെ അടുത്ത് എടുത്താ മതി... അതും കൊണ്ട് എന്റടുത്തേക്ക് വരാൻ നിക്കണ്ടാ... ഇറങ്ങി പോടീ..." "പോകില്ലാന്ന് മലയാളത്തിൽ പറഞ്ഞില്ലേ... ഞാൻ ഇവിടെ കേറി താമസിക്കുമെന്ന് മാത്രല്ല വേണ്ടി വന്നാൽ നിന്റെ രണ്ടു കുട്ട്യോളെ പ്രസവിക്കേം ചെയ്യും... കാണണോ നിനക്ക്...? കാണണോന്ന്...?" "ഓഹോ നീ അത്രക്കായോ... എന്നാ എനിക്കതൊന്ന് കാണണം..." എന്ന് പറഞ്ഞോണ്ട് അവൻ എണീക്കാൻ നിന്നതും ഞാൻ വേഗം അവന്റെ മുകളിൽ കയറി ഇരുന്നു... അത് കണ്ടിട്ട് അവനൊന്ന് അന്തം വിട്ടിട്ട് പെട്ടന്ന് എന്നെയും കൊണ്ട് തിരിഞ്ഞു കിടന്നു... "മര്യാദക്ക് പറഞ്ഞാലൊന്നും നിനക്ക് മനസിലാവില്ല അല്ലെടി... നിന്നെ ഞാൻ ശെരിയാക്കി തരാം..." എന്നും പറഞ്ഞ് അവനെന്റെ കൈ രണ്ടും ബെഡ്ഷീറ്റ് വെച്ച് കെട്ടാൻ നിന്നതും ഞാൻ എന്റെ ഉള്ള ശബ്ദമൊക്കെ റെഡിയാക്കിയിട്ട് കാറാൻ വേണ്ടി വാ പൊളിച്ചു... അത് കണ്ടിട്ട് അവൻ അപ്പൊ തന്നെ എന്റെ വാ പൊത്തി പിടിച്ചിട്ട് എന്നെ നോക്കി കണ്ണുരുട്ടി... അവന്റെ ആ പിടിയിൽ നിന്നും എങ്ങനെയെങ്കിലും രക്ഷപ്പെടണമെന്ന ഒറ്റ വിചാരം മാത്രേ എനിക്കപ്പോ ഉണ്ടായിരുന്നുള്ളൂ... അതോണ്ട് ഞാൻ എങ്ങനെയൊക്കെ പിണഞ്ഞു പരിശ്രമിച്ചിട്ട്‌ അവനെ ബെഡിലേക്ക് തള്ളിയിട്ട ശേഷം വീണ്ടും അവന്റെ മേലെ കയറി ഇരുന്നു... അവനത് ഒട്ടും പ്രതീക്ഷിച്ചിട്ടില്ല... അവൻ തീരെ പ്രതീക്ഷിക്കാത്ത കാര്യമാണ് പിന്നെ ഞാൻ ചെയ്തത്... നേരത്തെ എന്റെ കൈ കെട്ടി വെക്കാൻ നിന്ന ബെഡ്ഷീറ്റിൽ ഞാൻ അവന്റെ കൈ രണ്ടും കെട്ടി വെച്ചു... "നിനക്കെന്താടി പ്രാന്താണോ... മര്യാദക്ക് എന്റെ കൈ അഴിച്ചു വിടെടി പ്രാന്തി... നോർമലായിട്ടുള്ള മനുഷ്യന്മാര് ചെയ്യുന്ന കാര്യമാണോ നീയീ ചെയ്യുന്നെ... അഴിച്ചു വിടെടി ശവമേ..." അതും പറഞ്ഞ് അവൻ അലറി... "അല്ല... ഞാൻ ഒട്ടും നോർമലല്ല... നേരെ ചൊവ്വേ മര്യാദക്ക് ഞാനൊരു കാര്യമങ്ങ് പറഞ്ഞേക്കാം... *എനിക്ക് നിന്നെ ഇഷ്ട്ടാണ്... ഇഷ്ടമെന്ന് പറഞ്ഞാ ചെറിയ ഇഷ്ടം ഒന്നുമല്ല... ഇപ്പൊ എനിക്ക് നീയെന്ന് വെച്ചാൽ ഭ്രാന്താണ്... സോ നീ എന്റെയാ എന്റേത് മാത്രം... അതോണ്ട് എന്നെ അല്ലാതെ വേറൊരു പെണ്ണിനെ കെട്ടണമെന്ന് നീ ഉറക്കത്തിൽ പോലും ചിന്തിക്കരുത്... ചിന്തിച്ചാൽ ഞാൻ നിന്നെ കൊല്ലും..."* അതും പറഞ്ഞ് ഞാൻ അവന്റെ കയ്യിലെ കെട്ടഴിച്ചു... "ഞാൻ ആരെ കെട്ടണം കെട്ടണ്ടാ എന്നതൊക്കെ ഞാനാണ് തീരുമാനിക്കുന്നത്... അല്ലാതെ എന്റെ ശത്രുവിന്റെ മകളായ നീയല്ലാ... മാറി നിക്കെടി അങ്ങോട്ട്‌..." 💜💜💜💜💜💜💜💜💜💜 എന്നും പറഞ്ഞ് ഞാൻ അവളെ പിടിച്ചു തള്ളാൻ നിന്നപ്പോ അവളെന്റെ കൈ തട്ടി മാറ്റി... ഞാൻ ആ പറഞ്ഞത് കേട്ടിട്ട് അവൾക്ക് നല്ല ദേഷ്യം വന്നിട്ടുണ്ട്... അവളപ്പോ എന്നെ ദഹിപ്പിച്ച് ഒന്ന് നോക്കിയിട്ട് അവൾടെ ഷർട്ടിന്റെ ബട്ടൻസ് അഴിക്കാൻ തുടങ്ങി... ആ കാഴ്ച കണ്ടതും എന്റെ കണ്ണ് തള്ളി വന്നിട്ട് ഞാൻ അവൾടെ കൈ പിടിച്ചു വെച്ചു... "ഡി കോപ്പേ... നീയെന്തോന്ന് കാട്ടാൻ പോവാ... ഇറങ്ങി പോടീ എന്റെ മുകളിന്ന്..." ഞാൻ ഈ അലറുന്നതൊന്നും മൈൻഡ് ചെയ്യാതെ അവള് ഷർട്ടിന്റെ ഫസ്റ്റ് ബട്ടൻ അഴിച്ച ശേഷം രണ്ടാമത്തേതിൽ പിടിത്തമിട്ടപ്പോ ഞാൻ അവളെ കൈ പിടിച്ചു വെച്ചു... "ഒരു മനുഷ്യന് ഇത്രക്ക് പ്രാന്ത് ഉണ്ടാവാൻ പാടില്ലാ... നിനക്കെന്താ ഇപ്പൊ വേണ്ടതെന്ന് പറഞ്ഞു തൊലക്ക്..." അവള് എന്റെ ക്ഷമയെ പരീക്ഷിക്കുന്നതിന് മുമ്പ് ഞാൻ സ്വയം തോൽവി സമ്മതിച്ചു കൊടുത്തു... അവൾക്കിട്ട് രണ്ടെണ്ണം പൊട്ടിക്കാനൊക്കെ എന്റെ കൈ തരിക്കുന്നുണ്ട്... തല്ക്കാലം അവളെ മയത്തിൽ കാര്യങ്ങൾ പറഞ്ഞ് മനസിലാക്കി ഇവിടന്ന് പറഞ്ഞു വിടാം... "എനിക്ക് നിന്നോട് ഒരു കാര്യം മാത്രേ പറയാനുള്ളൂ... നീ അനുവിനെ കല്യാണം കഴിക്കരുത്... അങ്ങനെ വല്ലതും നടന്നാൽ ഞങ്ങളിൽ ഒരാളെ മാത്രേ നീ പിന്നെ കാണൂ..." അവൾടെ ഡിമാൻഡ് കേട്ടിട്ട് എനിക്ക് നല്ലോണം ദേഷ്യം വന്നെങ്കിലും ഞാനത് പുറത്ത് കാണിച്ചില്ല... "ഓക്കേ... നീ പറഞ്ഞതൊക്കെ സമ്മതിച്ചു... ഇനി ഇറങ്ങി പോ..." "പറ്റൂല... എന്റെ കയ്യിന്റെ മേലെ കൈ വെച്ച് പ്രോമിസ് ചെയ്യണം... ഇനിയുള്ള എല്ലാ ജന്മത്തിലും നീ എന്നെ മാത്രേ കല്യാണം കഴിക്കൂ എന്ന്..." "ഇമ്പോസിബ്ൾ... നിന്റെ ഈ ആഗ്രഹം ഒരിക്കലും നടക്കില്ല..." "എന്നാ ഞാൻ ബട്ടൻസ് അഴിക്കും... ഉറപ്പായിട്ടും അഴിക്കും..." എന്ന് പറഞ്ഞോണ്ട് അവൾ വീണ്ടും ബട്ടൻസിൽ പിടിത്തമിട്ടു... അത് കണ്ടിട്ട് അഴിച്ചോ എന്ന മട്ടിൽ ഞാനത് നോക്കി കിടന്നു... അപ്പൊ ഉണ്ട് ആ കോപ്പ് ഒരു ഉളുപ്പും ഇല്ലാതെ ബട്ടൻസ് അഴിച്ചോണ്ട് പോകുന്നു... കണ്ണ് തള്ളി ഞാൻ പെട്ടന്ന് കണ്ണടച്ച് വെച്ച് അവൾടെ കയ്യിൽ പിടിച്ചു... "ഡി പുല്ലേ... നിനക്കെന്താ ഇപ്പൊ വേണ്ടേ...? ഒരു പ്രോമിസ് അല്ലെ...? ശെരി ഞാൻ പ്രോമിസ് ചെയ്യാം... ആദ്യം നീയാ ബട്ടൻസ് ഇട്ടിട്ട് എന്റെ മുകളിൽ നിന്നും എണീക്ക്..." കണ്ണടച്ച് പിടിച്ച് ഞാൻ അങ്ങനെ പറഞ്ഞപ്പോ അവളൊന്ന് ഇരുത്തി മൂളിയിട്ട് പതുക്കെ എന്റെ മുകളിൽ നിന്നും ഇറങ്ങി പോയി... അത് മനസിലായപ്പോ ഞാൻ പതുക്കെ കണ്ണ് തുറന്ന് വേഗം ബെഡിൽ നിന്നും എണീറ്റു... "മ്മ് ഇനി പ്രോമിസ് ചെയ്യ്..." എന്നും പറഞ്ഞ് അവളെനിക്ക് നേരെ കൈ നീട്ടിയപ്പോ ഞാൻ അവളെ നോക്കി പുഞ്ചിരിച്ചോണ്ട് അവൾടെ കയ്യിനു മേലെ എന്റെ കൈ വെച്ചമർത്തി... "ഈ ജന്മത്തിലും അടുത്ത ജന്മം ഉണ്ടെങ്കിൽ ആ ഏഴ് ജന്മത്തിലും ഞാൻ അനുവിനെയും കല്യാണം കഴിക്കില്ല നിന്നെയും കല്യാണം കഴിക്കില്ല... പ്രോമിസ്..." എന്ന് പറഞ്ഞത് മാത്രമേ എനിക്ക് ഓർമയുള്ളൂ... അവള് അപ്പൊ തന്നെ എന്റെ കാലിൽ ഒരൊറ്റ ചവിട്ട് വെച്ചു തന്നിട്ട് ശബ്ദം പുറത്ത് വരാതിരിക്കാൻ വേണ്ടി എന്റെ അധരങ്ങളിൽ അവളെ അധരങ്ങൾ ചേർത്തു വെച്ചമർത്തി... അത് ഞാൻ സ്വപ്നത്തിൽ പോലും പ്രതീക്ഷിക്കാത്ത കാര്യമായതോണ്ട് കിളിപോയി ഞാൻ മിഴിച്ച് നിന്നിട്ട് ചുരുട്ടി പിടിച്ച എന്റെ കൈകളെ മെല്ലെ അയച്ചു... അവളെന്നെ അട്ടയെ പോലെ ഒട്ടി നിന്നിട്ട് പതുക്കെ എന്റെ അധരങ്ങളിൽ നിന്നും വിട്ടു നിന്നതും കിസ്സ് കിട്ടിയ ഹാങ്ങോവറിൽ ഞാൻ ഒരു പാവ കണക്കെ അങ്ങനെ നിന്ന് അവളെ കണ്ണുകളിലേക്ക് നോക്കി... അപ്പൊ അവളൊരു കള്ളച്ചിരി ചിരിച്ചിട്ട് തല താഴ്ത്തിയ ശേഷം എന്റെ മുഖത്തേക്ക് നോക്കി... "ഇനിയും എന്നെ ദേഷ്യം പിടിപ്പിക്കാണെങ്കിൽ ഇതായിരിക്കും അവസ്ഥ... ഇപ്പൊ ചെയ്ത ഈ പ്രോമിസ് എന്ന് മാറ്റി പറയുന്നോ അന്ന് ഇതിന്റെ ബാക്കി കൂടി ആമി തരും..." എന്ന് പറഞ്ഞിട്ട് അവള് പോകാൻ നിന്നതും ഞാൻ ചിന്തയിൽ നിന്നും ഉണർന്ന് അവൾടെ കൈ പിടിച്ച് വലിച്ച് ചുമരിനോട് ചേർത്ത് നിർത്തി... "നീയെന്താടി എന്നോട് കളിക്കാണോ...? എന്ത് ധൈര്യം ഉണ്ടായിട്ടാ നീയെന്നെ പിടിച്ച് കിസ്സ് ചെയ്തെ... എന്നിട്ട് പുഷ്പം പോലങ്ങ് പോവാന്ന് മോള് വിചാരിച്ചോ... എനിക്ക് തന്നതിന്റെ ബാക്കി വാങ്ങിച്ചിട്ട് പോയാൽ മതി നീ..." ഞാനത് പറഞ്ഞതും അവളൊന്ന് ഞെട്ടി... "നിന്റെ ഈ റോസാപൂ അധരങ്ങൾ അവിയല് പരുവം ആക്കണ്ടെ നമുക്ക്..." എന്നും പറഞ്ഞ് ഞാൻ അവളെ അധരങ്ങളിലേക്ക് നോക്കിയപ്പോ അവള് പെട്ടന്ന് വാ പൊത്തി പിടിച്ചിട്ട് വേണ്ടെന്ന് തലയാട്ടി... അത് കണ്ടിട്ട് ഞാനൊന്ന് ഊറി ചിരിച്ചോണ്ട് അവൾടെ അധരങ്ങൾ ലക്ഷ്യം വെച്ച് നീങ്ങി... പെണ്ണ് അപ്പൊ കണ്ണടച്ച് പിടിച്ച് ഒരേ നിൽപ്പായിരുന്നു... ഞാൻ പതുക്കെ അവളെ മുഖത്തിന്റെ അടുത്ത് എത്തിയതും എന്റെ താടി അവളെ കവിളിൽ തട്ടിയപ്പോ അവള് സ്പീഡിൽ ശ്വാസം മുകളിലേക്ക് വലിച്ചു വിട്ടു... അത് കണ്ട് ചിരിച്ചിട്ട് ഞാൻ എന്റെ കൈ അവളെ കൈകൾക്കിടയിലൂടെ കൊണ്ടോയി അവൾടെ ജീൻസിന്റെ പോക്കറ്റിൽ കയ്യിട്ട് അവളെ ഫോൺ എന്റെ കയ്യിലാക്കിയാ ശേഷം അവളെ പിടിച്ച് തള്ളി... അപ്പൊ തന്നെ അവൾ കണ്ണു തുറന്ന് എന്നെ നോക്കിയിട്ട് എന്റെ കയ്യിലേക്ക് നോക്കി... "പപ്പായി കോളിംഗ്..." സൈലന്റായിരുന്ന കിടക്കുന്ന അവൾടെ ഫോണിലേക്ക് കോൾ വരുന്നത് കണ്ടിട്ട് ഞാൻ നെറ്റി ചുളിച്ച് നോക്കിയപ്പോ അവൾടെ പപ്പായി ആണ് വിളിക്കുന്നത്... ഞാൻ അവളെ നോക്കി കൊണ്ട് തന്നെ ഫോൺ എടുക്കാൻ നിന്നതും പെട്ടന്ന് അവളത് എന്റെ കയ്യിൽ നിന്നും പിടിച്ചു വാങ്ങി... "എന്റെ ഫോൺ എടുക്കാൻ നിന്നോട് ആരാ പറഞ്ഞെ..." എന്നും പറഞ്ഞ് അവള് പെട്ടന്ന് കോൾ കട്ട്‌ ചെയ്തത് ഞാൻ ശ്രദ്ധിച്ചു... അത് കണ്ടിട്ട് എനിക്ക് ദേഷ്യം വന്നിട്ട് ഞാൻ അവളെ കയ്യിൽ നിന്നും ഫോൺ തട്ടി പറിക്കാനൊരു ശ്രമം നടത്തി... "ഡി... കളിക്കാതെ ഫോണിങ് തരുന്നതാണ് നിനക്ക് നല്ലത്..." "തരില്ല..." "നിന്നോട് തരാനാ പറഞ്ഞെ... ദേ വെറുതെ എന്നെ ദേഷ്യം പിടിപ്പിക്കരുത്..." "തരില്ല... തരില്ല... തരില്ല..." എന്നും പറഞ്ഞ് അവള് കൈ ബാക്കിലേക്ക് ആക്കി വെച്ചു... "ഓഹോ നീ അത്രക്ക് ആയല്ലേ... " എന്നും പറഞ്ഞ് ഞാൻ അവളെ കൈ പിടിച്ച് വലിച്ച് വട്ടം കറക്കിയ ശേഷം അവളെ എന്റെ മുന്നിലായി തിരിച്ചു നിർത്തിയിട്ട് ഫോൺ ബലമായി പിടിച്ചു വാങ്ങി... എന്നിട്ട് കോൾ വന്ന നമ്പറിലേക്ക് തിരിച്ചു വിളിച്ചു... "ഇശ്ഖ് വേണ്ടാ പ്ലീസ്... പപ്പായിയെ വിളിക്കല്ലേ..." അവളെന്റെ കയ്യിൽ കിടന്ന് ബഹളം വെക്കാൻ നിന്നപ്പോ ഞാൻ അവൾടെ വാ പൊത്തി പിടിച്ചു... അപ്പഴേക്കും റിങ് കഴിഞ്ഞ് സഹൽ കോൾ എടുത്തിരുന്നു... "ബേയ്ബി നീ എവിടെയാ...? ആരോടും ഒന്നും പറയാതെ മോള് ഇത് എങ്ങോട്ടാ പെട്ടന്ന് ഇറങ്ങി പോയത്...? ഞങ്ങള് എല്ലാരും ഇവിടെ വെയ്റ്റിംഗാണ് വേഗം വാ..." ഒരുപാട് കാലമായിട്ട് ഞാൻ അന്യോഷിക്കുന്നവന്റെ ശബ്ദം ജീവിതത്തിൽ ആദ്യമായി ഞാൻ കേട്ടതും ഞാനൊന്ന് ഫോണിലേക്ക് നോക്കിയിട്ട് പെട്ടന്ന് കോൾ കട്ട്‌ ചെയ്തു... എന്നിട്ട് ഫോൺ വിരലിലിട്ട് കറക്കി കൊണ്ട് അവളെ എന്റെ നേർക്ക് തിരിച്ചു നിർത്തി... "അയാൾ എവിടെയുണ്ട്...?ഞാൻ ചോദിച്ചത് നിനക്ക് മനസിലായില്ലേ... *നിന്റെ തന്ത സഹൽ മൂസാ ഇപ്പൊ എവിടെ ഉണ്ടെന്ന്...?"* എന്ന എന്റെ അലർച്ച കേട്ടിട്ട് അവളെന്റെ മുഖത്തേക്ക് ദയനീയമായി നോക്കി... "വീ... വീട്ടിൽ..." അവൾടെ വായിൽ നിന്നും അത് കേട്ടതും പെട്ടന്ന് എന്റെ മുഖം ദേഷ്യം കൊണ്ട് വലിഞ്ഞു മുറുകി... ഫോൺ അവൾടെ കയ്യിൽ വെച്ചു കൊടുത്തിട്ട് ഞാൻ മുറിയിൽ നിന്നും ഇറങ്ങി പോകാൻ നിന്നതും അവൾ പെട്ടന്ന് ഓടി വന്ന് എന്റെ മുന്നില് കേറി നിന്നു... "ഇശ്ഖ് പ്ലീസ്... നീയിപ്പോ ഹെവനിലേക്ക് പോകണ്ട... ഞാൻ നിന്നെ പോകാൻ സമ്മതിക്കില്ല..." "മാറി നിക്കെടി അങ്ങോട്ട്‌..." എന്നും പറഞ്ഞ് ഞാൻ അവളെ എന്റെ മുന്നിൽ നിന്നും തള്ളി മാറ്റി കൊണ്ട് ഞാൻ മുന്നോട്ട് നടന്നു... *തുടരും* -------------------------- അടുത്ത ഭാഗം ഇൻഷാ അല്ലാഹ് സൺ‌ഡേ...
📙 നോവൽ - Mera Naam Isha - ShareChat
58.9k കണ്ടവര്‍
9 ദിവസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post