ദുർഗ ലക്ഷ്മി❤ ഫുൾ പാർട്ട് "ഈ നേദ്യച്ചോറ് അകത്തോട്ടു വക്കു മോളെ... " "ഇന്നെന്താ നേദ്യം കുറെ ഉണ്ടല്ലോ... " "ആളുകൾ കുറവായിരുന്നു... നല്ല മഴ അല്ലെ... " "ഞാനിത് മുത്തശ്ശിക്ക് കൊടുത്തിട്ടു വരാം... " "മോൾ ഇന്ന് ക്ലാസ്സിൽ പോണില്ലേ.. " "പോണം.... ഫസ്റ്റ് ഡേ അല്ലെ . എന്തോ വല്ലാത്ത പേടി പോലെ അച്ഛാ... " "അമ്പലത്തിൽ കേറി കണ്ണനെ നല്ലോണം അങ്ങ് പ്രാർത്ഥിച്ചു പൊക്കോളു കുട്ടി... ഒന്നും പേടിക്കാൻ ഇല്ല ... " "ഉം... " "നല്ലോണം പഠിക്കണം ന്റെ കുട്ടി... " "ഉം... ഉണ്ണിക്കുട്ടൻ അമ്മേടെ കൂടെ തൊടിയിലേക്കു പോയേക്ക... അമ്മ വരുമ്പോൾ ഞാൻ പോയെന്നു പറഞ്ഞേക്ക് അച്ഛാ... " പടച്ചോറു കുറച്ചു എടുത്തു എന്റെ ചോറ്റുപാത്രത്തിൽ ആക്കി കുറച്ചു തൈരും രണ്ടു കൊണ്ടാട്ടൻ വറുത്തതും ഇച്ചിരി കടുംമാങ്ങാ അച്ചാറും എടുത്തു... ബാക്കി വന്ന പടച്ചോറു മുത്തശ്ശിക്കും കൊടുത്തു... കണ്ണന്റെ നേദ്യച്ചോറ് എനിക്കും മുത്തശ്ശിക്കും ഭയങ്കര ഇഷ്ടം ആണ്..... അതുകൊണ്ട് എന്നും അച്ഛൻ അമ്പലത്തിൽ നിന്നു വരുമ്പോൾ കയ്യിൽ ഒരു വാഴയിലയിൽ പൊതിഞ്ഞ നേദ്യം കാണും... "പോയി വരട്ടെ അച്ഛാ... " പോകും വഴി ഇല്ലത്തെ അമ്പലത്തിൽ തൊഴുതു... "ന്റെ കള്ള കൃഷ്ണ നിയെ തുണ.... ആദ്യായിട്ട് കോളേജിൽ പോകുവാ... കാത്തോണേ ... വരുമ്പോൾ നല്ല മുല്ലമാല കെട്ടി തരാംട്ടോ... " തൊഴുതു ഇറങ്ങി വയൽ വരമ്പത്തൂടെ നേരെ റോഡിലേക്ക് കേറി... "ലച്ചൂട്ടി കോളേജിൽ പോവാ... " "അതെ കുമാരേട്ടാ... " "ഇത്തവണേം നല്ല മാർക്ക്‌ ഒക്കെ വാങ്ങണം ട്ടോ... " "ഉം... " "നല്ല മഴ വരനുണ്ട്‌.. മോളു വേഗം നടന്നോളു" ബസ് സ്റ്റോപ്പിൽ എത്തിയതും മഴ തല്ലിതൊഴിച്ചു പെയ്തു... ദാവണി തലപ്പു കൊണ്ടു മുഖം തുടച്ചു കുറച്ചു നേരം അവിടെ നിന്നു... അപ്പോളേക്കും ബസ് വന്നു... **** നഗരത്തിലെ ആ വലിയ കോളേജ് കാണുമ്പോൾ തന്നെ എനിക്ക് പേടി ആണ്... അന്ന് അപേക്ഷ കൊടുക്കാൻ പോയ ദിവസം ഇന്നും ഓർമയിൽ ഉണ്ട്... ക്ലാസ്സ്‌ കട്ട്‌ ചെയ്തു ചുറ്റി തിരിയുന്ന കുറെ ആൺകുട്ടികളും പെൺകുട്ടികളും... ഓരോ മരത്തിനു ചുവട്ടിലും ആരെയും കൂസാതെ പ്രണയിച്ചു നടക്കുന്നവർ വേറെ... സത്യത്തിൽ വല്ലാത്തൊരു ഭയം ആയിരുന്നു മനസ്സിൽ... ഇതുവരെ പഠിച്ച ലേഡീസ് ഓൺലി പോലെ അല്ല... ഗവണ്മെന്റ് മിക്സഡ് കോളേജ് പണ്ടേ എന്റെ പേടി സ്വപ്നം ആയിരുന്നു... റാഗിംഗ് വല്ലതും കാണുമോ എന്നോർത്ത് മനസ്സിൽ വല്ലാത്ത ഒരു പേടി... എന്റെ മോതിരവിരലിൽ ഗുരുവായൂരുന്നു വാങ്ങിയ കള്ളക്കണ്ണന്റെ രൂപം പതിച്ച ഒരു മോതിരം ഉണ്ട് ..ഞാൻ ആ മോതിരം തൊട്ടു നിറയിൽ വച്ചു... ബസ് ഇറങ്ങി കുറച്ചു നടക്കണം കോളേജിലേക്ക്... ചുറ്റും തുറിച്ചു നോട്ടങ്ങൾ. സത്യത്തിൽ എന്റെ കാലുകളുടെ വേഗത കുറഞ്ഞു വരുന്നുണ്ടായിരുന്നു.... കോളേജിന്റെ പടി കടന്നതും കുറച്ചു ആൺകുട്ടികൾ എന്റെ അടുത്തേക്ക് വന്നു... "ന്യൂ അഡ്മിഷൻ ആണോ... " "അതെ... " "എന്താ തന്റെ പേര്...? " കൂട്ടത്തിൽ മെലിഞ്ഞൊരു പയ്യൻ എന്റെ മുന്നിലേക്ക് കയറി നിന്നു ചോദിച്ചു... "ദുർഗ്ഗ... ദുർഗ്ഗ ലക്ഷ്മി..... " "ഹോ എന്തു പേരാടി കൊച്ചേ... ആട്ടെ... നീ ഏതാ ഗ്രൂപ്പ്‌.. " "കോമേഴ്‌സ്... " "ഓഹ് b.Com ആണോ.. അപ്പൊ നമ്മുടെ ശത്രു ആണല്ലോടാ സേതു... " "വിട്ടേക്കെടാ... കുറച്ചു കഴിഞ്ഞു കുടയാം.. ഇപ്പൊ നമ്മുക്ക് ഒരു ചായ കുടിച്ചിട്ട് വരാം... " "എങ്കിൽ പൊക്കോ .. ഇനിയും കാണാം കേട്ടോ... " ക്ലാസ്സ്‌ തപ്പി പിടിച്ചു എത്തുമ്പോൾ എന്റെ നെഞ്ചിന്റെ മിടിപ്പ് പുറത്തേക്കു കേൾക്കാതിരിക്കാൻ ഞാൻ കൈകൾ മാറോടു അടുക്കി പിടിച്ചു... അകത്തോട്ടു കയറി വലതു വശത്തു മൂന്നാമതായി ഒഴിഞ്ഞു കിടന്ന സീറ്റിൽ പോയി ഇരുന്നു ഞാൻ... കുറച്ചു കഴിഞ്ഞപ്പോൾ ഒന്നെനിക്ക് മനസിലായി... ഈ ഇരിക്കുന്നവർ എല്ലാം എന്നെപോലെ പേടിച്ചു വിറച്ചു തന്നെ ആണ് ഇരിക്കുന്നത് എന്ന്... "എന്താ പേര്... " ഞാൻ അടുത്തിരുന്ന കുട്ടിയെ പരിചയപ്പെട്ടു... "അളക മുരളി... തന്റെയോ... " "ദുർഗ്ഗ ലക്ഷ്മി.. " "എവിടാ വീട്... " "കല്ലൂർകുന്ന്... " അങ്ങനെ അവിടെ ഒരു നല്ല കൂട്ടുകാരിയെ എനിക്ക് കിട്ടി... കുറച്ചു കഴിഞ്ഞതും സർ ക്ലാസിലേക്ക് വന്നു... ഒരു പ്രായം ചെന്ന സർ ആണ്.. "അയ്യേ ഇത് കിളവൻ ആണല്ലോ ദുർഗ്ഗ... " "യ്യോ.. പതുക്കെ പറ... " അവളുടെ പറച്ചിൽ കേട്ടു എനിക്ക് ചിരി വന്നു.. സർ എന്തൊക്കെയോ കുറേ പറഞ്ഞു പുറത്തേക്കു പോയതും ഒരു പറ്റം ആൺകുട്ടികൾ അകത്തേക്ക് വന്നു... "സീനിയർസ് ആടോ.. " "ഉം... " അവർ ഓരോരുത്തരെ ആയി അടുത്തേക്ക് വിളിച്ചു.. കൂട്ടത്തിൽ ഒരുത്തൻ കുറച്ചു പുളിയില കൊണ്ടു വന്നു ഞങ്ങളുടെ ഇടയിൽ ഇട്ടു... "വേഗം ഇത് ഓരോന്നായി പെറുക്കി എടുക്കണം എന്നിട്ട് .. ഏറ്റവും കൂടുതൽ പെറുക്കുന്ന ആൾടെ വക ചേട്ടന്മാർക്ക് ഒരു ട്രീറ്റ്‌ ഉണ്ട്... " ഞാൻ പയ്യെ പിറകിൽ ഒളിച്ചു.. അടുത്തത് ഒരുത്തൻ ഒരു പൂ പറിച്ചു കൊണ്ടു വന്നു... ജയൻ സീമയെ പ്രൊപ്പോസ് ചെയ്യുന്ന പോലെ ആക്ട് ചെയ്യാൻ പറഞ്ഞു.... എങ്ങനെയോ ഇതിലൊന്നും പെടാതെ ഒതുങ്ങി നിന്ന എന്നെ പൊക്കി... കയ്യിൽ ഒരു പേന തന്നിട്ട്... അതു ചൂടുള്ള ചായ ആണ് ഊതി കുടിക്കാൻ പറഞ്ഞു... എന്റെ കണ്ണുകൾ ഒക്കെ നിറഞ്ഞു.. കണ്മഷി ഒക്കെ മുഖത്തു പടർന്നു... "തന്നെ ഞങ്ങൾ വല്ലതും ചെയ്‌തോ...? " "ഇല്ല... " "പിന്നെ എന്തിനാ കരായണേ... " ഞാൻ കണ്ണൊക്കെ തുടച്ചു ചായ കുടിക്കുന്ന പോലെ അഭിനയിച്ചു... പക്ഷെ എന്നിട്ടും അവർ എന്നെ വിട്ടില്ല... "ദുർഗ്ഗമോൾ ചേട്ടന്റെ ഷർട്ട്‌ ഒന്ന് അയേൺ ചെയ്യൂ... " അതുപോലെ കാട്ടി... പെട്ടന്ന് തിരിഞ്ഞു പോകാൻ നോക്കിയതും...വെള്ളാരംകണ്ണുള്ള ഒരു സീനിയർ വന്നു എന്റെ കയ്യിൽ പിടിച്ചു... "ഇന്നത്തെ ചിലവ് മോൾടെ വക... വാ ചേട്ടന് ഒരു ചായ വാങ്ങി താ... " ഈശ്വര ആകെ കയ്യിൽ ഉള്ളത് അമ്പതു രൂപ ആണ്... എന്തു ചെയ്യും ഭഗവാനെ... എന്നോർത്ത് വിഷമിച്ചിരിക്കുമ്പോൾ ആണ് ആ താടിക്കാരന്റെ വരവ്... "മതിയെടാ... എല്ലാരും ക്ലാസ്സിൽ പോകാൻ നോക്ക്... " അവൻ വന്നതും എല്ലാവരും അവരവരുടെ വഴിക്ക് പോയി... അന്നത്തെ ഒരു ദിവസം എങ്ങനെയോ കഴിച്ചു കൂട്ടി.. "എങ്ങനെ ഉണ്ടായിരുന്നു മോളെ ക്ലാസ്സൊക്കെ..? " "ഹോ.. സീനിയേർസ് നല്ല റാഗിംഗ് ആണ്.. ഈ വീക്ക്‌ മൊത്തം കാണും... " "മോൾ ഒന്നിലും നിൽക്കണ്ട ട്ടോ... " "ഉം... " "പോയി കുളിക്കു... " നേരെ കുളത്തിൽ പോയി നല്ലൊരു കുളി പാസാക്കി... വിശന്നു ഓടി വന്നു അകത്തേക്ക് ചെന്നപ്പോൾ അമ്മ നല്ല ചക്ക ഉപ്പേരിയും കട്ടൻചായയും എടുത്തു വച്ചിരുന്നു... അതൊക്കെ കഴിച്ചു... കുറച്ചു നേരം മുത്തശ്ശിടെ കൂടെ നാമം ചൊല്ലി... "ഇനി പോയി പഠിക്കൂ... മോളെ..." "ക്ലാസ്സ്‌ ഒന്നും എടുത്തു തുടങ്ങിയിട്ടില്ല അമ്മേ.. ബുക്സ് പോലും കിട്ടിയിട്ടില്ല... " "ഉം... " മുറ്റത്തു പടർന്നു നിൽക്കുന്ന മുല്ല വിരിഞ്ഞു മണം ഉമ്മറത്തേക്ക് വരുന്നു... പടിപ്പുര കടന്നു വരുന്ന അച്ഛനെ കണ്ടതും ഉണ്ണിക്കുട്ടൻ ഓടി ചെന്നു... ഇന്ന് അമ്പലത്തിൽ ഗണപതിഹോമം ഉണ്ടായിരുന്നു... അതിന്റെ ഒരു പൊതി പ്രസാദം അച്ഛൻ ഞങ്ങൾക്ക് കൊണ്ടു വരും... "അച്ഛന്റെ കുട്ടി വന്നോ...? " "ഉം... " "എങ്ങനെ ഉണ്ടായിരുന്നു ന്റെ മോൾടെ കോളേജ് ഒക്കെ... " "കുഴപ്പം ഇല്ല അച്ഛാ... " അച്ഛൻ നേരെ കുളത്തിലേക്കു പോയി... വീണ്ടും കുളിച്ചു... ഒരു തോർത്തുടുത്തു ഉമ്മറത്തുകൂടെ അകത്തേക്ക് കയറി പോയി... "നാരായണ നാരായണ... " മുത്തശ്ശി പിന്നേം നാമജപം തുടങ്ങി.... ഞാൻ എന്റെ മുറിയിലേക്കു പോന്നു... നാളെ ഇനി ഏത് രീതിയിൽ ആണാവോ റാഗിംഗ് എന്നോർത്ത് എനിക്ക് ഉറക്കം വന്നില്ല... തുടരും...... "ലെച്ചുട്ടി എണീക്കുന്നില്ലേ.. ഇന്ന് ക്ലാസ്സിൽ പോണില്ലേ...നേരം എത്ര ആയി എന്നറിയോ... " ഞാൻ ചാടി എണീറ്റു ക്ലോക്കിൽ നോക്കി.. മണി ഏഴു കഴിഞ്ഞു... വേഗം പല്ലുതേച്ചു.. ഇടനാഴിയിലെ അഴയിൽ നിന്നുമൊരു തോർത്തെടുത്തു കുളത്തിലേക്കു പോയി... കുളിരു കോരുന്ന തണുപ്പിൽ കുറച്ചു നേരം അന്തം വിട്ടു നിന്നു... പിന്നെ എടുത്തൊരു ചാട്ടം ആയിരുന്നു... കുളിച്ചു വിറച്ചു മുറിയിൽ വന്നു ഈറൻ മാറി .. അടുക്കളയിൽ പോയി നല്ല ചൂടൻ ഇഡലിയും സാമ്പാറും കഴിച്ചു... അപ്പോളേക്കും അച്ഛൻ വന്നു... നേദ്യം വാങ്ങി ചോറ്റുപാത്രത്തിൽ പകർത്തി... അമ്മേടെ സ്പെഷ്യൽ മാമ്പഴ പുളിശ്ശേരിയും ആക്കി... നേരെ അമ്പലത്തിൽ പോയി... പുറത്തു നിന്ന് തൊഴുതു... "ഇച്ചിരി ലേറ്റ് ആയി കണ്ണാ... മുല്ലമാല ഇന്നത്തെയും ഇന്നലത്തേയും ചേർത്തു നാളെ കെട്ടി തരാം ട്ടോ.... കള്ളകണ്ണാ കാത്തോളണേ... " കോളേജിലേക്ക് നടന്നു... വരമ്പത്തു കൂടെ ഓടേണ്ടി വന്നു.. ഇച്ചിരി നേരം വൈകിയിട്ടുണ്ട്... ബസിറങ്ങി കോളേജ് പടി എത്തിയതും ഇന്നലെ കണ്ട അതെ പയ്യൻസ് എല്ലാം അവിടെ വായിൽ നോക്കി നിൽപ്പുണ്ട്... "ദുർഗ മോൾ ഒന്ന് നിന്നെ... " ഞാൻ അവിടെ നിന്നു... "തന്നെ കണ്ടിട്ടു നന്നായി ഡാൻസ് കളിക്കും എന്ന് തോന്നുന്നു... ഞങ്ങൾ കുറച്ചു കഴിഞ്ഞു അങ്ങ് വരുന്നുണ്ടോ... അപ്പോ നമുക്കൊരു ഡാൻസ് ഒക്കെ ആകാം ട്ടോ... " "അയ്യോ ക്ക് ഡാൻസ് ഒന്നും അറിയില്ല... " അപ്പോളേക്കും ആ താടിക്കാരൻ കയറി വന്നു... "നിനക്കൊന്നും ഇന്ന് ക്ലാസ്സ്‌ ഇല്ലെടാ... എന്തുവാ ഫുൾ ടൈം ഈ പെൺപിള്ളേരെ മാത്രം റാഗിംഗ്... " "അനൂപേട്ടാ ഞങ്ങൾ ഈ കൊച്ചിനോട് ചുമ്മാ ഓരോ കൊച്ചു വർത്താനം പറയുവാരുന്നു... " "ഉം.. മതി മതി.. ക്ലാസ്സിൽ പോ ഒക്കേം... " ഞാൻ ഉള്ള ജീവനും കൊണ്ടു ക്ലാസിലേക്ക് ഓടി ... ക്ലാസ്സിൽ കയറിയതും ഡസ്കിനു മേലെ കുറെ ചേട്ടന്മാർ കയറി ഇരിപ്പുണ്ട്... അപ്പോളേക്കും കുറച്ചു ചേച്ചിമാർ അങ്ങോട്ട്‌ വന്നു... "ഞങ്ങൾ നിങ്ങളെ ഒക്കെ ഒന്ന് പരിചയപ്പെടാൻ വന്നതാ... എല്ലാരും ഇങ്ങു അടുത്ത് വാ... " അവർ അളകയെ പൊക്കി... "നീ two വീലർ ആണോ വരണേ... " "അല്ല ചേച്ചി .... " "സാരല്ല്യ തത്കാലം നീ ആ ചേട്ടനെ പുറകിൽ ഇരുത്തി ഒന്ന് ബുള്ളറ്റ് ൽ പോയെ... " അപ്പോളേക്കും ഒരുത്തൻ അവളുടെ തോളിൽ കൈ വച്ചു നിൽപ്പായി... ആ സംസാരിക്കുന്നത് ആണ് ചേച്ചിമാരുടെ മെയിൻ ലീഡർ എന്നെനിക്കു ഉറപ്പായി... "നീ നല്ലോണം അവളെ പിടിച്ചു അങ്ങ് ഇരിക്കെടാ സണ്ണി... "" അവൾ അതു വിളിച്ചു പറയുമ്പോൾ എന്റെ കണ്ണിലൂടെ പൊന്നീച്ച പാറി തുടങ്ങി... ന്റെ കണ്ണാ... അവർ ഓരോരുത്തരെ വിളിച്ചു എട്ടിന്റെ പണി ആണ് കൊടുക്കണേ... ഞാൻ കൂട്ടത്തിൽ ഒളിച്ചു... കുറച്ചു കഴിഞ്ഞു ആ താടിക്കാരൻ അങ്ങോട്ട്‌ വന്നു.. എന്റെ സൈഡിൽ ആയി നിന്നു... "അനൂപ് കമോൺ ഡിയർ... നീ ഇവളുടെ പിറകിൽ ഇരിക്കുന്നുണ്ടോ... " "ഇല്ല ജൂണ.. യൂ ക്യാരി ഓൺ... " ഞാൻ കണ്ണടച്ചു നാരായണ നാരായണ ജപിച്ചു നിന്നു... പെട്ടെന്ന് എന്റെ കയ്യിൽ ആരുടെയോ കൈ വീണു.. ഞാൻ കണ്ണു തുറന്നു... ആ വെള്ളാരം കണ്ണുള്ള ചെക്കൻ.. ഈശ്വര ഇവൻ ഇന്നും ചായ വാങ്ങി കൊടുക്കാൻ ആണോ വിളിക്കണേ.. ഇവൻ എന്താ ചായ കാണാതെ കിടക്കുവാണോ... !! "തന്റെ പേരെന്താ എന്നാ പറഞ്ഞെ..." "ദുർഗ... " "എന്നാ ദുർഗ ചേട്ടന് ഒരു ചായ വാങ്ങി താ... " ഞാൻ മിഴിച്ചു നോക്കി നിന്നതും ആ ചേച്ചി എന്റെ അടുത്തേക്ക് വന്നു... ജൂണ .. "നിന്നേടി... നിനക്ക് ദോശ ചുടാൻ അറിയോ... " "ഉം... " "ടാ.. ആ പച്ച ഷർട്ട്‌ ഇങ്ങു വന്നേ... " പിറകിൽ ഇരുന്നൊരു പയ്യൻ എണീറ്റു വന്നു.. "കുനിഞ്ഞു നിൽക്കൂ... ഇനി ഇവന്റെ പുറത്തു ഒരു ദോശ ചുടു... " "ന്റെ കണ്ണാ... " എനിക്ക് എന്തു ചെയ്യണം എന്ന് അറിയില്ലായിരുന്നു... കണ്ണു നിറഞ്ഞിട്ടാണെൽ ഒന്നും കാണാനും വയ്യ.. "വേഗം ചുടേടി... അടുത്ത അവർൽ ചൂടൻ ബാബു ന്റെ ക്ലാസ്സ്‌ ആണ്... ടൈം ഇല്ല വേഗം ആകട്ടെ... " ഞാൻ അവന്റെ പുറത്തു ദോശ ചുടുന്ന പോലെ കൈ കൊണ്ടു ചുറ്റിച്ചു... "ദോശ ചുടുമ്പോൾ ഒരു സൗണ്ട് ഒക്കെ കാണില്ലേ.. അതൊക്കെ നിന്റെ മറ്റവൻ വന്നെടുക്കുമോ... " എന്ന് പറഞ്ഞു അവൾ എന്റെ മുടിയിൽ പിടിച്ചു തള്ളി... അപ്പോളേക്കും സർ കയറി വന്നു... "എല്ലാവരും ക്ലാസ്സിൽ പോ... ഒക്കേം ചുറ്റി കറങ്ങി നടന്നോളും... ഒരക്ഷരം പടിക്കത്തും ഇല്ല... " ഭഗവാൻ എന്റെ പ്രാർത്ഥന കേട്ടു.. എല്ലാവരും പോയതും അളക എന്റെ അടുത്ത് വന്നു ഇരുന്നു.. "ഹോ ആണുങ്ങൾ അല്ലാലോ പ്രോബ്ലം ദുർഗ്ഗ .. ഈ പെണ്ണുങ്ങൾ എന്തു സാധനങ്ങൾ ആണ്... " "ഉം.. " "കരഞ്ഞാൽ മുടി കുത്തിൽ കയറി പിടിക്കും.. ഹോ... " ആ അവർ കഴിഞ്ഞു സർ പുറത്തു പോയതും താടിക്കാരനും ഫ്രണ്ട്സും അകത്തേക്ക് വന്നു.. "ഫ്രണ്ട്‌സ്... വെള്ളിയാഴ്ച നമ്മുടെ കോളേജിലെ ന്യൂ സ്റ്റുഡന്റസ് നു വേണ്ടി ട്ടാലെന്റ്സ് ഷോ വച്ചിട്ടുണ്ട്... എല്ലാവരുടെയും ഒരു ഐറ്റം എങ്കിലും മസ്റ്റ് ആണ്.. " ഈശ്വര അടുത്ത കുരിശ്... പാട്ടും ഡാൻസും ഒന്നും തനിക്കു വശം ഇല്ലാത്തോണ്ട്... ഞാൻ ഗ്രൂപ്പ്‌ സോങ്ങിൽ ചുണ്ടനക്കാം എന്ന് കരുതി പക്ഷെ.. അതു നടന്നില്ല.. പണ്ടേ എഴുതാൻ ഒക്കെ വലിയ ഇഷ്ടം ആയതുകൊണ്ട്... കുറച്ചു കവിതകൾ എഴുതിയിരുന്നു.. അതിൽ ഒരെണ്ണം ചൊല്ലാൻ തീരുമാനിച്ചു.. പേരും കൊടുത്തു... അങ്ങനെ ഉച്ചക്ക് ഊണ് കഴിക്കാൻ ഇരുന്നപ്പോൾ ആ ചേച്ചിമാർ പിന്നേം വന്നു... എല്ലാവരുടെയും ചോറ്റുപാത്രം കയ്യിട്ടു വാരി... ഒടുവിൽ എന്റെ അടുത്തേക്കും വന്നു... "എന്താടി ഇത്.. വിഷുക്കട്ടയോ.... " "അയ്യോ അല്ല... അമ്പലത്തിലെ... ഭഗവാന് നേദിച്ച ചോറാണ്... " "അയ്യോടാ.. മോള് ഭഗവാന്റ ബാക്കി മാത്രേ കഴിക്കത്തൊള്ളോ...?? " "ചേച്ചി പ്ലീസ്.. അങ്ങനെ ഒന്നും പറയല്ലേ... " "പറഞ്ഞാൽ നീ എന്തു ചെയ്യും... തല്ലുമോ... എന്നാ തല്ലെടി.. കാണട്ടെ... " എനിക്ക് സങ്കടം പിടിച്ചു നിർത്താൻ കഴിഞ്ഞില്ല... അണപൊട്ടി വന്ന കണ്ണുനീരിൽ എന്റെ ബോധം മറഞ്ഞു പോയിരുന്നു .. കണ്ണുതുറക്കുമ്പോൾ എന്റെ മുന്നിൽ ആ വെള്ളാരം കണ്ണുള്ള ചെക്കനും താടിക്കാരനും നില്പുണ്ട്... "എന്താടി.. ആളെ പേടിപ്പിക്കുവാണോ നീ... " ഞാൻ ചാടി എണീറ്റു... ചുറ്റും കുട്ടികൾ നില്പുണ്ട്... ജൂണ ദേഷ്യത്തോടെ എന്നെ നോക്കി... "ജൂണ.. നിന്റെ കളി അല്പം കൂടുന്നുണ്ട്... " "എന്താടാ... നിനക്ക് ഞാൻ ഇപ്പോ ഞാൻ എന്തു ചെയ്താലും ദേഷ്യം ആണല്ലോ... " "നിന്റെ ചെയ്തികൾ അല്പം അതിരു വിടുന്നു... " "കമ്മോൺ ടാ... ചുമ്മാ പിണങ്ങല്ലേ... " "ഈ സാധു നെ ഇനി നീ കളിപ്പിക്കരുത്... " "എന്താടാ.. ഇവളോട് മാത്രം ഒരു സോഫ്റ്റ്‌ കോർണർ... " "ഒരു സോഫ്‌റ്റും ഇല്ല.. ബട്ട് നീയും ഒരു പെണ്ണാണ്.. അതു മറക്കണ്ട.. " ജൂണ അവന്റെ അടുത്തേക്ക് ചേർന്നു നിന്നു... "പെണ്ണാണ്... നിന്റെ മാത്രം... " അവൻ ദേഷ്യപ്പെട്ടു ഇറങ്ങി പോയി.. പിന്നാലെ അവളും... ***** തുടരുന്നു
19.1k കണ്ടവര്‍
9 ദിവസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post