*💙_ദുആ മിയാ_💜* *PART_36* *Ααѕɦu* 🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟 പെട്ടന്ന് ഡോറിൽ തുരുതുരെയുള്ള തട്ടി വിളി കേട്ടിട്ട് ഞങ്ങള് രണ്ടും ഒരുമിച്ച് ഞെട്ടി തിരിഞ്ഞു ഡോറിലേക്ക് നോക്കി..... വന്നത് ആരായാലും ഓന്റെ അതെ ഭാവം തന്നെയാണ് നമ്മളെ മുഖത്ത് ഇപ്പൊ..... കലിപ്പിന്റെ കൂടെ നാണം കലർന്ന ഒരു ഭാവം.... ഓനെ തള്ളി മാറ്റിയിട്ട് വേഗം എണീറ്റിരുന്ന് കണ്ണടച്ച് പിടിച്ച് നീട്ടി ഒരു ശ്വാസം വലിച്ചു വിട്ടിട്ട് നമ്മള് എണീറ്റ്‌ പോയി ഡോർ തുറന്നു.....അപ്പൊ നമ്മളെ മുന്നില് നിരന്നു നിക്കുന്ന ആളുകളെ കണ്ടതും നമ്മളെ മുഖത്ത് പറഞ്ഞറിയിക്കാൻ പറ്റാത്ത അത്രയും ഭാവങ്ങൾ മിന്നി മറയുന്നുണ്ടായിരുന്നു..... "ഹലോ സ്വീറ്റി.....ഗുഡ് മോർണിംഗ്....." എന്ന് പറഞ്ഞോണ്ട് അകത്തേക്ക് കേറി വന്ന് നമ്മളെ കൈ പിടിച്ച് കറക്കി തിരിച്ച് വിട്ട ആളെ നമ്മളൊന്ന് കണ്ണ് തിരുമ്മി നോക്കിയിട്ട് ഉറപ്പ് വരുത്തുന്നതിന് മുമ്പ് അടുത്ത ആള് വന്നിട്ട് നമ്മളെ കെട്ടിപിടിച്ചു..... കണ്മുന്നിൽ കാണുന്നത് വിശ്വസിക്കാൻ കഴിയാതെ നമ്മള് ഒരു പ്രതിമ കണക്കെ നിന്നു..... "എടി നാത്തൂനേ.... കണ്ണും മിഴിച്ച് എന്തോന്ന് നോക്കി നിക്കാ.....ഇത് ഞാൻ തന്നെയാ നിന്റെ ജിനൂ....." നമ്മളെ അവളിൽ നിന്ന് അടർത്തി മാറ്റികൊണ്ട് ഓള് അങ്ങനെ പറഞ്ഞപ്പോഴാണ് നമ്മളെ പോയ കിളിയൊക്കെ തിരിച്ചു വന്നത്..... ബോധമണ്ഡലത്തിലേക്ക് തിരിച്ചു വന്നിട്ട് നമ്മള് ഓളെ കവിളത്ത് പിച്ചി കൊണ്ട് മിണ്ടി തുടങ്ങി..... "ജിനൂ.... ഇതെപ്പോ ഇവിടെത്തി....? ഇക്കാക്കാമാര് എല്ലാരും ഉണ്ടല്ലോ.....ബല്ലാത്ത സർപ്രൈസ് ആയിപോയിട്ടോ....." "ഹിഹി.... എന്ത് ചെയ്യാനാ മാളെ.....നിന്റെ കെട്ട്യോന് ഞങ്ങളെ കാണാതെ ഒടുക്കത്തെ മിസ്സിംഗ്‌.....അതോണ്ട് ഓൻ ഇന്നലെ തന്നെ വിളിച്ച് പറഞ്ഞിരുന്നു ഫ്ലൈറ്റ് പിടിച്ച് പോരാൻ..... ആഹ്.....ഞങ്ങക്ക് അതൊരു ചാൻസ് കിട്ടിയത് പോലെ കെട്ടുംകെട്ടി ഇറങ്ങി.....ഇനി കുറച്ച് ദിവസത്തേക്ക് ഏതായാലും നാട്ടിലേക്ക് ഇല്ലാ....." പറഞ്ഞത് നമ്മളെ ബാസിക്കയാണ്.....കൂടെ ഒരു കല്യാണത്തിനുള്ള ആളുണ്ട്..... നമ്മളെ ഇൻഷുക്കാ.... ഫറുക്കാ.... സനുക്കാ.... ഷാഫിക്കാ.... ഷാഹിക്കാ.... ഇവരെ കൂട്ടത്തിൽ ഒരു കാട്ടുകോഴി ജിനുവും.....അല്ലെങ്കിൽ തന്നെ ഓൾക്ക് കൺഫ്യൂഷനാണ്.....ഇവരിൽ ആരെയാ വളയ്ക്കാന്ന്.....ഈ വരവിൽ അതിനൊരു തീരുമാനം ആയോ എന്തോ..... കേറി വന്നപ്പോ തന്നെ നമ്മളെ കറക്കി തിരിച്ചത് നമ്മളെ തല്ലിപ്പൊളി പാർട്ണർ സനുക്കയാണ്..... അവരോട് എല്ലാത്തിനോടും മിണ്ടി നിക്കുന്ന നേരത്ത് ജിനു പെട്ടന്ന് നമ്മളോട് ഒട്ടി നിന്നിട്ട് ചെവിയിൽ ചോദിച്ച കാര്യം കേട്ട് നമ്മളെ കിളിപോയി..... "അതൊക്കെ പോട്ടേ.....ഞങ്ങള് വരുമ്പോ എന്തായിരുന്നു ഇവിടെ പരിപാടി....? വല്ലതും നടന്നോ മ്മ്.... മ്മ്....? അല്ലാ.... എവിടെ എന്റെ റൊമാന്റിക്ക്‌ ഹീറോ ഇക്കൂ....?" അത് കേട്ട് നമ്മള് ഓളെ കണ്ണുരുട്ടി കാണിച്ചിട്ട് മിണ്ടാതിരിക്കാൻ പറഞ്ഞു..... "എന്താടി ജിനു അവിടെ ഒരു രഹസ്യം പറച്ചില്....?" ഇൻഷുക്കയാണ്. "ഓ അതുണ്ടല്ലോ ഇൻഷുക്കാ..... റോമാ....." കുരിപ്പിനെ കൊണ്ട് ബാക്കി പറയിക്കാതെ നമ്മള് ഓളെ വാ പൊത്തി പിടിച്ചു..... "റോമാന്റെ കൂടെ നിന്റെ ഇക്കു അഭിനയിച്ചൂന്നോ.....അതെപ്പോഴാ ജിനൂ..... ഞാൻ കണ്ടില്ലല്ലോ..... ഇനി നിന്റെ ഈ വാ തുറന്നാൽ നിന്നെ ഞാൻ കൊല്ലുമെടീ മരയോന്തേ....." ആദ്യം ഉറക്കെ വിളിച്ചു പറഞ്ഞിട്ട് അവസാനം ഓളെ നോക്കി പിറുപിറുത്തു നമ്മള്.....അപ്പൊ തന്നെ ഓള് നമ്മക്ക് ക്ലോസപ്പ് കാണിച്ചു തന്നു..... എല്ലാരും കൂടി വന്നപ്പോ ഭയങ്കര ഒച്ചയും ബഹളവും.....സൗണ്ട് കേട്ടിട്ട് ഷെയ്ൻ എണീറ്റ്‌ വന്ന് എല്ലാത്തിനെയും തുറിച്ചു നോക്കുന്നുണ്ട്..... "പറഞ്ഞത് പോലെ അവനെവിടെ.....ഡാ മോനെ മിശൂ....ഇങ്ങോട്ട് ഇറങ്ങി വാ....." ഫറുക്കയാണ്. പെട്ടന്ന് ഡോറും തുറന്ന് മുണ്ട് ശെരിയാക്കി കൊണ്ട് നമ്മളെ ചെക്കൻ വരുന്നത് കണ്ടിട്ട് എല്ലാരും കൂടി ഓനെയും നമ്മളെയും ഒന്ന് ഇരുത്തി നോക്കി.....നമ്മള് അത്തരക്കാരി നഹീ ഹെ എന്ന് പറയുന്ന പോലെ നമ്മള് അവരെയൊക്കെ നോക്കി ഒരു അവിഞ്ഞ ഇളി ഇളിച്ച് കൊടുത്തു..... മിശുച്ച ആണെങ്കിൽ എല്ലാരേയും ഒരുമിച്ച് കണ്ട ഷോക്കിൽ പകച്ചു നിക്കാ..... "ഇവിടെ ഫുട്ബോൾ മാച്ച് നടക്കുന്നുണ്ടോ ഇൻഷൂ.....എല്ലാരും ഉണ്ടല്ലോ കൂടെ.....അതും മേലനങ്ങി പണിയെടുക്കാൻ അലെർജി ഉള്ളവന്മാര് എല്ലാരും ഉണ്ടല്ലോ....." മിശുച്ച നമ്മളെ ഇക്കാക്കമാരെ ഒന്നാക്കി പറഞ്ഞ് ചിരിച്ചപ്പോ ഷാഹിക്ക കയ്യിൽ ഉണ്ടായിരുന്ന ബാഗ് സോഫയിലേക്ക് വലിച്ചെറിഞ്ഞു.....എന്നിട്ട് ബാക്കി ഉള്ളവന്മാരെ എല്ലാം തിരിഞ്ഞു നോക്കിയിട്ട് പുരികം ഇളക്കി കൊണ്ട് എന്തോ കാണിച്ചതും അപ്പൊ തന്നെ എല്ലാരും കൂടി മിശുച്ചാന്റെ നേർക്ക് പാഞ്ഞു ചെന്നിട്ട് ഓനെയും കൊണ്ട് സോഫയിലേക്ക് മറിഞ്ഞു..... പാവം നമ്മളെ ചെക്കന്റെ പൊടി പോലും കാണാനില്ല.....ഇനി ഇവിടെ നിന്നാൽ അവന്മാര് എന്തൊക്കെ കാണിച്ചു കൂട്ടുന്നതിന് സാക്ഷിയാകേണ്ടി വരുമെന്ന് വെറുതെ ഒന്ന് ആലോയിച്ചപ്പോ തന്നെ നമ്മളെ തല കറങ്ങി.....അതോണ്ട് നമ്മള് അപ്പൊ തന്നെ ജിനുനെ പിടിച്ച് വലിച്ചോണ്ട് മുറിയിലേക്ക് കൊണ്ടോയി..... നടത്തത്തിനിടെ പെട്ടന്ന് ഓള് നമ്മളെ പിടിച്ച് നിർത്തി..... "എന്താടി....?" "ദുആ..... നീയൊന്ന് നടന്നെ....." അത് കേട്ട് നമ്മള് രണ്ട് സ്റ്റെപ് മുന്നോട്ട് വെച്ചപ്പോ ഓള് പെട്ടന്ന് സ്റ്റോപ്പ്‌ പറഞ്ഞിട്ട് നമ്മളെ കാലിലേക്ക് നോക്കി..... "ആഹാ.... ഇത് കൊള്ളാലോ സംഭവം..... നാട്ടീന്നു പോരുമ്പോ ഈ ഉണ്ടായിരുന്നില്ലല്ലോ മോളെ.....എവിടെയോ എന്തൊക്കെയോ ചീഞ്ഞു നാറുന്നുണ്ടല്ലോ.....ഹിഹി ഫുൾ ഡീറ്റെയിൽസ് പോന്നോട്ടെ....." എന്ന് പറഞ്ഞിട്ട് ഓള് നമ്മളെ നോക്കി എന്തോ അർത്ഥം വെച്ച പോലെ ചിരിച്ചപ്പോ നമ്മള് പെട്ടന്ന് വിഷയം മാറ്റാൻ വേണ്ടി ഓളോട് ഉമ്മീനെ കുറിച്ച് ചോദിച്ചു.....ഇല്ലെങ്കിൽ കുരിപ്പ് നമ്മളെ കൊണ്ട് ഇല്ലാത്തത് മൊത്തം പറയിപ്പിക്കും..... ഉമ്മിയും ജിനുവും കുറച്ച് ദിവസം തറവാട്ടിൽ പോയി താമസിക്കാൻ പ്ലാൻ ചെയ്തപ്പോളാണ് മിശുച്ച ഇൻഷുക്കാനെ വിളിച്ച് ഇങ്ങോട്ട് വരാൻ പറഞ്ഞത്......അവരൊക്കെ അത് നേരത്തെ തന്നെ പ്ലാൻ ചെയ്ത് വെച്ചതോണ്ട് കേട്ടപ്പോ തന്നെ ചാടിയിറങ്ങി പുറപ്പെട്ടു.....അവരെ കൂടെ വരാൻ അവന്മാരുടെ കയ്യും കാലും ഒക്കെ പിടിച്ചിട്ടാണ് അവര് ജിനൂനെ കൂടെ കൂട്ടാൻ സമ്മതിച്ചതെന്ന് ഓള് പറഞ്ഞു..... ഏതായാലും ഓള് വന്നത് നമക്ക് പെരുത്ത് സന്തോഷായി.....ഇനീപ്പോ ഇവിടെ പോസ്റ്റ്‌ ആവണ്ടല്ലോ.... നമ്മളും ജിനുവും കൂടി സംസാരിക്കുന്ന നേരത്താണ് താഴെ അവന്മാരുടെ വർത്താനം കേട്ടത്..... "അല്ലടാ.... ഞങ്ങള് വരുമ്പോ ഇവിടെ എന്തായിരുന്നു പരിപാടി....?" ബാസിക്കാന്റെ ചോദ്യം കേട്ട് നമ്മള് പകച്ചുപോയി.....ജിനു ആണെങ്കിൽ വാ പൊത്തി ചിരിക്കുന്നുണ്ട്..... "ഓ.... അതൊന്നും പറഞ്ഞിട്ട് ഇനി കാര്യമില്ല..... എല്ലാം നശിപ്പിച്ചില്ലേ.....ഏതായാലും നിങ്ങള് വന്ന ടൈം നല്ല ബെസ്റ്റ് ടൈമാണ്.....എനിക്ക് ഉച്ചക്ക് മുമ്പ് ലൊക്കേഷനിൽ എത്തണം..... സോ, ഞാൻ പോയി റെഡിയാകട്ടെ...." അതും പറഞ്ഞ് മിശുച്ച സ്റ്റെപ് കയറി വരുന്നത് കണ്ടപ്പോ ജിനു മെല്ലെ മുങ്ങി.....എങ്ങോട്ട് പോയെന്ന് പോലും നമ്മള് പിന്നെ കണ്ടിട്ടില്ല..... ഓൻ മുകളിൽ എത്തിയതും നമ്മള് വേണോ വേണ്ടയോ എന്ന രീതിയിൽ ഒന്ന് ചിരിച്ചു കൊടുത്തു.....ഓൻ തിരിച്ചും അങ്ങനെ തന്നെ ചെയ്തിട്ട് വേഗം മുറിയിലേക്ക് കയറി പോയപ്പോ നമ്മള് എന്തോ പോയ ആരെയോ പോലെ നിന്നു..... "ദുആാ എന്റെ ഷർട്ട്‌.... ദുആാ എന്റെ പാന്റ്.... എടി എന്റെ ഫോൺ എവിടെ.... ദുആാാ ടവൽ...." അകത്ത് നിന്ന് ഓൻ വിളിച്ച് കൂവുന്നത് കേട്ടിട്ട് നമ്മള് ഓടിപോയി ഓനെ നോക്കിയപ്പോ ചെക്കൻ ബെഡിൽ ഇരുന്നിട്ട് വെറുതെ ഇല്ലാണ്ട് കൂവുന്നതാണ് കണ്ടത്..... അപ്പൊ തന്നെ നമ്മളെ കണ്ണുകൾ തൊട്ടടുത്തുള്ള ടേബിളിലേക്ക് പോയി..... ടേബിളിൽ നേരത്തെ തന്നെ ഓൻ അതൊക്കെ എടുത്തു വെച്ചിട്ടുണ്ട്.....എന്നിട്ടാണ് നമ്മളെ വിളിച്ചു കൂവിയത്..... നമ്മള് ഓന്റെ മുന്നില് ചെന്നിട്ട് രണ്ട് കയ്യും കെട്ടി നിന്നു..... "എന്താ സാറിന്റെ ഉദ്ദേശം....?" "വളരെ നല്ല ഉദ്ദേശം....." എന്ന് പറഞ്ഞോണ്ട് ഓൻ പെട്ടന്ന് നമ്മളെ കൈ പിടിച്ച് വലിച്ച് ബെഡിൽ ഇരുത്തി..... എന്താണെന്ന രീതിയിൽ നമ്മള് ഓനെ തന്നെ നോക്കി ഇരുന്നപ്പോ ഓൻ രണ്ട് കയ്യും കൊണ്ട് നമ്മളെ കഴുത്തിൽ ലോക്കിട്ടു..... എന്നിട്ട് നമ്മളെ തലയിൽ ഓന്റെ തല കൊണ്ട് വന്ന് മുട്ടിച്ചു..... പടച്ചോനെ ഈ ചെക്കൻ പോകുന്ന ഉദ്ദേശം ഒന്നും കാണുന്നില്ല.....മിക്കവാറും നമ്മക്ക് പണിയാകും..... പാക്കരൻ വീണ്ടും റൊമാൻസ് കളിക്കാൻ പോകാണോ എന്നൊരു സംശയം..... "ഡാ മിശൂ.....കഴിഞ്ഞില്ലേ നിന്റെ നീരാട്ട്....." പെട്ടന്ന് ഇൻഷുക്കാന്റെ സൗണ്ട് കേട്ടതും നമ്മള് എപ്പോ എങ്ങനെ ഓനെ പിടിച്ച് തള്ളി മാറ്റിയെന്ന് നമ്മക്ക് പോലും ഒരു പിടിയുമില്ല..... എണീറ്റ്‌ നിന്ന് ഓനെ പിടിച്ച് ബാത്‌റൂമിലേക്ക് തള്ളി പറഞ്ഞയച്ചിട്ട് നമ്മള് താഴേക്ക് വിട്ടു..... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 ഈ... യോഗമില്ല അമ്മിണിയെ പായങ്ങട് മടക്കിയാളി എന്ന് പറഞ്ഞത് എന്നെ ഉദ്ദേശിച്ചാണോ എന്നൊരു സംശയം എനിക്കിപ്പോ ഉണ്ട്.....ഒന്ന് റൊമാന്റിക് ആയി വരുമ്പോത്തിനും എന്തെങ്കിലും കൊനിശ്ടും കൊണ്ട് ആരെങ്കിലും കേറി വരും..... ആഹ് ടൈം ഉണ്ടല്ലോ..... വെയിറ്റ് ചെയ്യാം..... പെണ്ണിന്റെ വെപ്രാളം കണ്ടാൽ തോന്നും ഞാൻ ഓളെ രഹസ്യകാമുകൻ ആണെന്ന്..... ഇൻഷുന്റെ ശബ്ദം കേട്ടപ്പോ തന്നെ എന്നെ പിടിച്ച് തള്ളി ബാത്‌റൂമിലേക്ക് പറഞ്ഞയച്ചിട്ട്‌ ഓള് താഴേക്ക് ഓടിപോയി..... സമയം കളയാതെ ഞാൻ വേഗം ഫ്രഷ് ആവാൻ കയറി.....ഇനി വെറും അരമണിക്കൂർ മാത്രേ ഉള്ളൂ എനിക്ക് ലൊക്കേഷനിൽ എത്താൻ..... എല്ലാം എടിപിടീന്ന് ചെയ്തിട്ട് വേഗം താഴേക്ക് വിട്ടു..... താഴേ ചെന്നപ്പോ കണ്ടത് അവന്മാരൊക്കെ കൂടി ഫുഡ് ഓർഡർ ചെയ്യുന്നതാണ്..... "നീ ഇറങ്ങാറായോ മിശൂ.....നിനക്ക് ഫുഡ് വേണ്ടേ....." ഫറുവാണ്. "ഞാൻ അവിടെ പുറത്ത് നിന്ന് കഴിച്ചോളാം.... ഇവിടെ വെയിറ്റ് ചെയ്ത് നിന്നാൽ തീരെ ശെരിയാകൂല..... നിങ്ങള് ഇവിടെ തന്നെ ഉണ്ടാവോല്ലോ.....എങ്ങും പോവില്ലല്ലോ അല്ലെ....?" "ഞങ്ങള് എവിടെ പോകാനാ.....ഇവിടെ തന്നെ ഉണ്ടാവും.....നീ പോയിട്ട് വാ....." ഇൻഷുവാണ്. ഞാൻ അവരോട് അങ്ങനെ പറയാൻ കാരണം.....ഞാനിന്ന് പോയാൽ ഇനി ചെലപ്പോ ഒരാഴ്ച കഴിഞ്ഞിട്ടേ ഇങ്ങോട്ട് തിരിച്ച് വരൂ..... അത് ഇൻഷുക്ക്‌ മാത്രേ അറിയു.....ദുആക്ക്‌ അറിഞ്ഞാൽ അവള് ബ്ലാക്ക് ആൻഡ് വൈറ്റ് സിനിമയിലെ നായികമാരെ പോലെ കരഞ്ഞ് സീനാക്കോ എന്ന് വിചാരിച്ചിട്ടാണ് പറയാതെ..... എല്ലാർക്കും ഒന്ന് ചിരിച്ച് കൊടുത്തിട്ട് ദുആനെ നോക്കിയപ്പോ പെണ്ണ് വേറെ എങ്ങോട്ടോ നോക്കി എന്തോ ആലോയിച്ച് നിക്കാ..... ഓളെ ആ നിൽപ്പ് ഡിജെ ഡാൻസ് പോലെ ആക്കാൻ എന്റെ ഒരൊറ്റ ഡയലോഗ് മതി..... "ദുആ....." എന്റെ വിളി കേട്ട് പെണ്ണ് പെട്ടന്ന് തിരിഞ്ഞു നോക്കിയെങ്കിലും വലിയ മൈൻഡ് ഒന്നും ചെയ്തില്ല......നിന്നെ ഞാനിപ്പോ ശെരിയാക്കി തരാടീ..... "നമ്മളെ അപേക്ഷ കൊടുക്കുന്ന കാര്യം മറക്കണ്ട.....നമുക്ക് വന്നിട്ട് ഒരുമിച്ച് കൊടുക്കാട്ടോ.....നിനക്ക് വെയിറ്റ് ചെയ്യാൻ ബുദ്ധിമുട്ട് ഒന്നും ഇല്ലല്ലോ അല്ലെ....." എന്റെ ഈ പറച്ചില് പെണ്ണ് ഒട്ടും പ്രതീക്ഷിച്ചിട്ടില്ലെന്ന് ഓളെ കയ്യും കാലും വിറക്കുന്നത് കണ്ടാൽ മനസിലാവും.....അവളെ ഇപ്പഴത്തെ നിൽപ്പ് കണ്ടിട്ട് എനിക്ക് ചിരി പൊട്ടി വരുന്നുണ്ട്..... "അപേക്ഷയോ...? എന്ത് അപേക്ഷിക്കുന്ന കാര്യാ ദുആ ഓൻ പറഞ്ഞെ....?" ഷെയ്ൻ ഓളോട് അങ്ങനെ ചോദിച്ചപ്പോ പെണ്ണ് എന്നെ ഒരു തുറിച്ചു നോട്ടമായിരുന്നു.....ഇപ്പൊ എന്നെ കയ്യിൽ കിട്ടിയാൽ ഓള് എന്റെ കൊലവെറി നടത്തും.....അത്രക്ക് ദേഷ്യം ഉണ്ട് ഓളെ മുഖത്ത്..... "പറയ് ദുആ..... എന്താ ഓൻ പറഞ്ഞെ....?" എല്ലാരും ഇത് തന്നെ ചോദിച്ചിട്ട് ഓളെ ഇട്ട് കൊല്ലാകൊല ചെയ്യുന്നുണ്ട്..... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 ഹലാക്കിന്റെ ഔലും കഞ്ഞി.....ഹല്ലപിന്നെ..... എന്തൊരു കഷ്ട്ടാണ്..... ഒലക്കമ്മലെ ഒരു അപേക്ഷ..... നമ്മളെ നല്ല ജീവനങ് പോകാനായി കേട്ടിട്ട്..... അപ്പഴാ ഇവർക്ക് അത് പറഞ്ഞു കൊടുക്കണം എന്ന് പറഞ്ഞോണ്ട് വരുന്നെ..... "പറയ് ദുആ.... എന്താ ഇക്കൂ പറഞ്ഞെ....." ജിനുവും കൂടി ഇത് തന്നെ ചോദിക്കാൻ തുടങ്ങിയപ്പോ നമ്മള് ഓനെ തുറിച്ചു നോക്കി കൊണ്ടിരുന്നു.....ദുഷ്ടൻ നമ്മക്ക് പണി തന്നിട്ട് ഓന്റെ നുണക്കുഴി കാണിച്ച് നമ്മളെ ചിരിച്ച് മയക്കി കൊണ്ടിരിക്കാ..... നിന്റെ ചിരിയൊക്കെ ഞാൻ നിർത്തി തരുന്നുണ്ട് കോന്താ..... നമ്മള് പെട്ടന്ന് ഓന്റെ ഡ്രെസ്സിങ്ങിലേക്ക് നോക്കി.....മാസ് ലുക്ക് ആയിട്ടുണ്ട് പഹയൻ..... ബ്ലൂ ഷർട്ടിന്റെ മുകളിൽ വേറൊരു ലൈറ്റ് ബ്ലൂ കളർ ജീൻസ് ഷർട്ടും ഇട്ട് നിക്കുന്നു..... കണ്ടിട്ട് നമ്മളെ കണ്ട്രോൾ ഇപ്പൊ പോകുമെന്നായി.....കോന്തൻ അഭിനയിക്കാൻ പോവാണോ അതോ മൊഞ്ച് കാണിച്ച് എല്ലാരേയും മയക്കാൻ പോവാണോ എന്ന് വരെ നമ്മള് ചിന്തിച്ചു..... തൊട്ടടുത്തുള്ള ജിനുവിനെ പോലും വക വെക്കാതെ നമ്മള് ഓനെ തന്നെ നോക്കി നിന്നു.....ജിനു ആണെങ്കിൽ കാര്യമായിട്ട് ഫോണിൽ തോണ്ടി കൊണ്ടിരിക്കാ..... ഓൻ നമ്മക്ക് സൈറ്റടിച്ച് കാണിച്ചിട്ട് നമ്മളെ അടുത്തേക്ക് വന്നു......ഓൻ നമ്മളിൽ നിന്ന് ഒരു കിലോമീറ്റർ ദൂരെ നിക്കുന്നത് കണ്ടാൽ പോലും നമ്മളെ ഹാർട്ട്‌ വെറുതെ ഇല്ലാണ്ട് തുടിച്ചോണ്ടിരിക്കും......അപ്പൊ പിന്നെ ഓൻ അടുത്ത് വന്നാലുള്ള അവസ്ഥ പറയണോ..... നമ്മളെ മുന്നില് നിക്കുന്നത് കെട്ട്യോനാണെന്ന് പോലും മറന്നിട്ട് നമ്മളെ കൈ കിടന്ന് വിറക്കാൻ തുടങ്ങി..... "നിനക്കെന്താടി പനിയുണ്ടോ.....നന്നായിട്ട് വിറക്കുന്നുണ്ടല്ലോ നീ....." ഫോണിൽ നിന്ന് തല ഉയർത്താതെ തന്നെ ജിനു പെട്ടന്ന് അങ്ങനെ ചോദിച്ചപ്പോ നമ്മള് ഞെട്ടി അവളെ പുറത്ത് ഒരെണ്ണം വെച്ച് കൊടുത്തു.....അപ്പഴാണ് ഓള് തല ഉയർത്തി മുന്നിലേക്ക് നോക്കിയത് തന്നെ..... "ഓ.... ഓ...." ഓനെ കണ്ടിട്ട് ഓള് ഒന്ന് ആക്കി ചിരിച്ചിട്ട് വീണ്ടും ഫോണിലേക്ക് നോക്കി അവിടന്ന് മെല്ലെ മുങ്ങി.... നമ്മളെ ഇക്കാക്കമാരൊക്കെ ഫുഡ് വരുന്ന നേരം കൊണ്ട് ഫ്രഷ് ആകാൻ മുറിയിൽ കയറി.... എല്ലാരും നാല് വഴിക്ക്‌ പോയത് കണ്ടിട്ട് നമ്മളെ നോട്ടം ഓന്റെ നേരെയായി.....ഓൻ അപ്പൊ ഫോണിൽ കാര്യമായിട്ട് എന്തോ ചെയ്തോണ്ടിരിക്കാ..... "ദുആ..... ദേ ഇത് എങ്ങനെയുണ്ടെന്ന് നോക്കിക്കെ....." ഫോണിൽ തോണ്ടികൊണ്ട് ഓൻ അങ്ങനെ പറഞ്ഞപ്പോ നമ്മള് ഓന്റെ അടുത്തേക്ക്‌ പോയി എന്താണെന്ന് ഏന്തി വലിഞ്ഞു നോക്കി......അപ്പൊ തന്നെ ചെക്കൻ നമ്മളെ പിടിച്ച് വലിച്ച് നമ്മളെ കവിളിൽ കടിച്ചു.... വേദനിച്ചിട്ട് നമ്മള് ഓന്റെ വയറ്റിനിട്ട് ഒരു കുത്ത് വെച്ച് കൊടുത്തപ്പോ ഓൻ നമ്മളെ വെറുതെ വിട്ടു.....കൊരങ്ങന്റെ പല്ല് നമ്മളെ കവിളിൽ നല്ലോണം ആഴ്ന്നിറങ്ങിയ ലക്ഷണം ഉണ്ട്.....നല്ല വേദന.....മുഖം പൊത്തി പിടിച്ച് നമ്മള് ഓനെ നോക്കി പേടിപ്പിച്ചു.... "ചോ ച്വീറ്റ് ഭാര്യാ.....ഇന്നത്തേക്ക് ഇത്രേം മതി.... ബാക്കി പീഡനം കുറച്ചീസം കഴിഞ്ഞിട്ട്....." ഓൻ അങ്ങനെ പറഞ്ഞപ്പോ നമ്മള് നെറ്റി ചുളിച്ച് ഓനെ നോക്കി..... "ഇനി കുറച്ച് ദിവസത്തേക്ക് ഞാൻ ബിസി ആയിരിക്കും.....അതോണ്ട് പറഞ്ഞതാ ഭാര്യേ..... അപ്പൊ ഞാൻ പോട്ടേ.....ഇനി നിക്കാൻ ടൈമില്ലാ....." അതിന് മറുപടിയായിട്ട് നമ്മള് മറുത്തൊന്നും പറഞ്ഞില്ല.....ഓൻ പോകുന്നത് നമ്മക്ക് തീരെ ഇഷ്ടല്ലാ.....കോന്തൻ നമ്മളെ കൂടെ ഇല്ലെങ്കിൽ നമ്മക്ക് ഓനെ ഭയങ്കര മിസ്സാവും..... കൊരങ്ങൻ നമ്മളെ നോക്കി ഒന്ന് ചിരിച്ചിട്ട് നമ്മളെ കവിളിൽ പിച്ചി കൊണ്ട് ഇറങ്ങി പോയി.....അത് കണ്ടിട്ട് നമ്മള് മുഖം കനപ്പിച്ചു വെച്ചിട്ട് ഓന്റെ പിന്നാലെ തന്നെ പോയി..... സമയം ഇല്ലാത്തത് കൊണ്ടാണോ എന്തോ ഓൻ പിന്നെ നമ്മളെയൊന്ന് തിരിഞ്ഞു പോലും നോക്കിയില്ല.....അത് നമ്മക്ക് നല്ലോണം സങ്കടായി..... മിശുച്ച കാറിൽ കയറി ഇരിക്കുന്നത് വരെ നമ്മള് മുറ്റത്ത്‌ നിന്ന് ഓനെ നോക്കി കൊണ്ടിരുന്നു.....ഓന്റെ ഒരു തിരിഞ്ഞു നോട്ടത്തിന് വേണ്ടി.....പക്ഷെ എത്ര ആയിട്ടും ഓൻ നമ്മളെ നോക്കാതെ വണ്ടി സ്റ്റാർട്ട്‌ ചെയ്യാൻ നിന്നപ്പോ നമ്മള് നിരാശയോടെ മുഖം കുനിച്ചു.... പെട്ടന്ന് ഒരു ചൂളം വിളിയുടെ ശബ്ദം കേട്ട് നമ്മള് മുഖം ഉയർത്തി നോക്കി.....അപ്പൊ ഓൻ കാറിൽ ഇരുന്ന് നമ്മക്കൊരു ഫ്ളൈയിങ് കിസ്സ് തന്നിട്ട് ഫോൺ എന്ന് ആംഗ്യം കാണിച്ച് ഒരു ടാറ്റാ കൂടി തന്നിട്ട് വണ്ടി പറപ്പിച്ചു വിട്ടു..... സന്തോഷം കൊണ്ട് നമ്മള് തുള്ളിച്ചാടി കൊണ്ട് തിരിഞ്ഞതും നമ്മളെ പുറകിൽ ഒരുത്തി ഞങ്ങളെ കളി കണ്ടോണ്ട് നിക്കുന്നുണ്ടായിരുന്നു..... അത് നമ്മള് ഒട്ടും പ്രതീക്ഷിച്ചത് അല്ലാത്തത് കൊണ്ട് നമ്മള് അപ്പൊ തന്നെ ഓൾക്ക് സൈക്കിളീന്ന് വീണൊരു ഇളി പാസാക്കി..... "എന്താണ് ബെഹെൻ.....രണ്ടും കൂടി ഒടുക്കത്തെ റൊമാൻസ് ആണല്ലോ....." "ഹീ.....പോടീ അവിടന്ന്....." "അയ്യടാ അവളെ ഒരു നാണം കണ്ടില്ലേ..... അല്ല ദുആ.... എനിക്കൊരു സംശയം.....ഇക്കു എന്താ ലാസ്റ്റ് അന്നോട് ഫോൺ എന്ന് ആംഗ്യം കാണിച്ചത്.....?" ജിനു അതിനെ കുറിച്ച് ചോദിച്ചപ്പോഴാണ് നമ്മള് അക്കാര്യം ഓർത്തത് തന്നെ.....അപ്പൊ തന്നെ നമ്മള് അകത്തേക്ക് ഓടിപോയിട്ട് നമ്മളെ ഫോൺ എടുത്തു നോക്കി..... അതിൽ കണ്ട മെസ്സേജ് ഓപ്പൺ ചെയ്ത് നോക്കിയതും നമ്മക്ക് ഓനെ ഇപ്പൊ തന്നെ കാണണം എന്നൊക്കെ തോന്നിപ്പോയി..... കോന്തൻ നമ്മക്ക് കൊറേ പ്രാവശ്യം 'ഐ മിസ്സ്‌ യു....' എന്ന് അയച്ചതാണ് മെസ്സേജ്..... ആകെ കൂടി ബല്ലാത്ത എടങ്ങേറായിപോയി..... തിരിച്ച് നമ്മള് 'ഒരു കോടി കണക്കിന് മിസ്സ്‌ യൂ ടൂ മിശുച്ചാ....' എന്ന് ടൈപ് ചെയ്തിട്ട് അയച്ചു കൊടുത്തു.... പിന്നീട് അങ്ങോട്ട്‌ കോന്തനെ മിസ്സ്‌ ചെയ്യലായിരുന്നു നമ്മളെ പണി.....ഓന്റെ കൂടെയുള്ള ഓരോ സെക്കന്റും നമ്മള് ഓർത്തോണ്ടിരുന്നു.....അതിനിടയിൽ നമ്മളെ ഇക്കാക്കമാര് ഫുഡ് കഴിച്ചിട്ട് ഇറങ്ങി പോയതൊന്നും നമ്മള് അറിഞ്ഞിട്ട് പോലും ഇല്ല..... പെട്ടന്ന് ജിനു വന്ന് നമ്മളെ കൈ പിടിച്ച് വലിച്ചോണ്ട് പുറത്തേക്ക് കൊണ്ടോയി..... "ദുആ.... നീ വന്നെ.... വേഗം വാ...." "എന്താടി.... എന്താ പ്രശ്നം....?" നമ്മള് ചോദിക്കുന്നതിന് മറുപടി തരാതെ ഓള് നമ്മളെ കൊണ്ടോയി മുറ്റത്ത്‌ നിർത്തിയിട്ട് മുന്നിലേക്ക് കൈ ചൂണ്ടി.....അപ്പൊ തന്നെ നമ്മള് മുന്നിലേക്ക് നോക്കിയതും അവിടെ നമ്മളെ ഇക്കാക്കമാര് ചുറ്റുംകൂടി നിന്ന് മുട്ടൻ ബഹളം..... ഒന്നും മനസിലാകാതെ നമ്മള് എല്ലാരേയും ഒന്ന് നോക്കിയിട്ട് ജിനുനെ നോക്കി..... "ജിനൂ.... എന്താ അവിടെയൊരു പ്രശ്നം....?" "ആ... ആർക്കറിയാം.... ഇവര് എവിടെ പോയിട്ടാ പ്രശ്നം ഉണ്ടാക്കാതെ വന്നിട്ടുള്ളത്..... ബഹളം കണ്ടിട്ട് എന്തോ വലിയ പ്രശ്നമാണെന്ന് തോന്നുന്നു.....നീ വാ നമുക്ക് പോയി നോക്കാം....." ഞങ്ങള് രണ്ടും അവരുടെ അടുത്തെത്തിയപ്പോ കണ്ടത് അവിടെ മൂന്ന് മദാമ്മമാര് നിന്ന് നമ്മളെ ഇക്കാക്കമാരെ നോക്കി മുട്ടൻ ഇംഗ്ലീഷ് തെറി വിളിക്കുന്നതാണ്.....കേട്ടിട്ട് ഞങ്ങളെ കിളി വരെ പോയോന്നൊരു സംശയം..... അവർക്കിടയിലൂടെ പോയിട്ട് നമ്മള് ഷെയ്‌നിനെ തോണ്ടി വിളിച്ചു..... "ഷെയ്നൂ.... എന്താ ഇവിടെ പ്രശ്നം....? എന്തിനാ അവര് നിങ്ങളെ നിർത്തി പൊരിക്കുന്നെ....?" "എന്റെ പൊന്നൂ ഒന്നും പറയണ്ടാ..... ദേ, ആ ട്രൗസറിട്ട പെണ്ണിന് നമ്മളെ ഇൻഷുനെ കണ്ടപ്പോ ഒരു ഇളക്കം......അവള് ഇൻഷുനെ കണ്ടപ്പോ തന്നെ ഓടി വന്ന് കെട്ടിപിടിച്ചു..... നമ്മളെ കലിപ്പന് അതൊട്ടും ഇഷ്ട്ടപ്പെട്ടില്ലാന്ന് മാത്രല്ല ഓൻ ആ മദാമ്മയെ പിടിച്ച് മാറ്റി അവളെ കരണം നോക്കി ഒരൊറ്റടി.....അവളെ കിളിന്റെ കൂടെ ഞങ്ങടെ കിളിയും അതോടെ പോയി..... അപ്പൊ തുടങ്ങിയതാ അവളെ കോപ്പിലെ ഒരു ഇംഗ്ലീഷ്.....നിന്നെ പോലെ തന്നെ ഞാനും അവരെ നോക്കി സാറെ ജഹാൻസെ അച്ഛാ ഹിന്ദു സിതാ ഹമാര എന്നൊക്കെ പാടി നോക്കി.....പക്ഷെ എവടെ.....അവർക്ക് ഒരു കൂസലും ഇല്ല....." ഷെയ്ൻ പറഞ്ഞത് കേട്ടിട്ട് നമ്മക്ക് ചിരിക്കണോ കരയണോ എന്ന് തോന്നിപ്പോയി.... "ഇതാണോ ഇത്രയും വലിയ പ്രശ്നം.....അങ്ങോട്ട്‌ മാറി നിക്ക് ഞാൻ പോയി ഇൻഷുക്കാനോട് ചോദിക്കട്ടെ....." "ഉയ്യോ.... ഡി ചുമ്മാ അബദ്ധം ഒന്നും കാണിച്ചേക്കല്ലേ.....നീ ഇൻഷുന്റെ നിൽപ്പ് കണ്ടോ.....ഓന്റെ കൈ നോക്കിക്കേ..... കലിപ്പ് ഒരുവിധം കണ്ട്രോൾ ചെയ്തു നിക്കാ ഓൻ.....ഇപ്പൊ എന്തെങ്കിലും പോയി ചോദിച്ചാൽ നിന്റെ മോന്ത പൊളിയും.....അതോണ്ട് വെറുതെ ഓന്റെ കയ്യീന്ന് കൊള്ളാൻ നിക്കണ്ടാ....." ബാസിക്ക അതും പറഞ്ഞോണ്ട് ഞങ്ങളെ അടുത്തേക്ക് വന്നപ്പോ പറഞ്ഞത് ശെരിയാണെന്ന് നമ്മക്കും തോന്നി.....അതോണ്ട് വെറുതെ റിസ്ക്ക് എടുക്കാൻ നമ്മള് തുനിഞ്ഞില്ല.... അവളുമാര് കൊറേ വായിട്ടലച്ചിട്ട് അവിടെന്ന് പോയി.....അപ്പൊ തന്നെ ഇൻഷുക്ക ഷർട്ട്‌ കുടഞ്ഞിട്ട് ഞങ്ങളെ ഒന്നും തിരിഞ്ഞു പോലും നോക്കാതെ കലിപ്പിൽ റിസോർട്ടിലേക്ക് കേറി പോയി..... ആ പോക്ക് കണ്ടിട്ട് മിക്കവാറും റിസോർട്ട് രണ്ടാക്കാൻ ചാൻസുണ്ട്..... "ഇപ്പൊ ആരും അങ്ങോട്ട്‌ ചെല്ലണ്ടാ.....അവന്റെ കലിപ്പ് നോർമൽ ആയിട്ട് അവൻ തന്നെ ഇറങ്ങി വരും....." ഫറുക്ക പറഞ്ഞതിനോട് എല്ലാരും യോജിച്ചു.....അകത്തേക്ക് പോകാതെ അവരൊക്കെ പോയി ഓരോ ചെയറിൽ ഇരുന്നു.....ഫറുക്ക ആ സമയം കൊണ്ട് പോയി പൂളിലേക്ക് കാല് നീട്ടി ഇരുന്ന് എല്ലാത്തിനെയും നോക്കി ഇളിച്ചു......അപ്പൊ തന്നെ ഷെയ്ൻ എണീറ്റ്‌ പോയി ഫറുക്കാനെ പിടിച്ച് വെള്ളത്തിലേക്ക് തള്ളിയിട്ടു..... അത് കണ്ട് നമ്മളും ജിനുവും വാ പൊത്തി പിടിച്ചിട്ട് ഷെയ്‌നിനെ നോക്കി നിന്നപ്പോ ബാസിക്കാ ഓടി ചെന്ന് ഷെയ്‌നിനെ പൂളിലേക്ക് ഉന്തി.....ഷെയ്ൻ അപ്പൊ തന്നെ ഫറുക്കാന്റെ മേത്ത് പോയി വീണു..... അത്രക്കായോ എന്ന് ചോദിച്ചിട്ട്‌ ബാക്കി ഇക്കാക്കമാരും കൂടി എണീറ്റ്‌ പോയി ബാസിക്കാനെ പിടിച്ച് തള്ളി കൂടെ അവരും പൂളിലേക്ക് എടുത്തു ചാടി..... ഇതൊക്കെ കണ്ട് അന്തം വിട്ടു നിക്കാണ് നമ്മള്.....ഇവിടെ നോർമലായിട്ട് ആരുല്ലേ പടച്ചോനെ എന്ന് പറഞ്ഞ് തലയിൽ വെച്ച് ജിനുനെ നോക്കിയപ്പോ ഓള് വേറെ ഏതോ ലോകത്ത് നിന്ന് എന്തൊക്കെയോ ആലോയിച്ച് കൂട്ടി കൊണ്ട് നിക്കാ..... നമ്മള് ഓളെ അടുത്തേക്ക് ചെന്ന് ഓളെ ഷോൾഡറിൽ കൈ വെച്ചതൊന്നും ഓള് അറിഞ്ഞിട്ട് പോലും ഇല്ലാ..... നമ്മള് പതുക്കെ അവളെ വിളിച്ചു നോക്കി..... "ജിനൂ....." ഏഹെ.....ഒരു മൈൻഡും ഇല്ല.... പെട്ടന്ന് നമ്മള്..... "ഡീീ....." എന്ന് അലറിയതും ഓള് ഞെട്ടി തരിച്ച് നമ്മളെ നോക്കി..... "എ....ന്താ....!!! എന്താടി.....!!!" "ആഹാ അതുശരി.....അപ്പൊ നീയീ ലോകത്ത് ഒന്നും അല്ലെ.....ഇവിടെ നടക്കുന്നത് ഒന്നും ശ്രദ്ധിക്കാതെ നീയെന്താ ഈ ആലോയിച്ച് കൂട്ടുന്നെ ജിനൂ.....?" "അ...അത് പിന്നെ.... ദുആ.... ഞാൻ.... ഞാൻ ഇങ്ങനെ..... വെറുതെ ഓരോന്ന്....." "എന്ത് ഓരോന്ന്....? നിനക്ക് എന്തെങ്കിലും പ്രശ്നം ഉണ്ടോ ജിനൂ....?" "ഏയ്‌.... എന്ത് പ്രശ്നം.... ഒരു പ്രശ്നവും ഇല്ലാ.... അല്ല അവരൊക്കെ പോയോ....?" ഓളെ ചോദ്യത്തിന് നമ്മള് അപ്പൊ തന്നെ പൂളിലേക്ക് കൈ ചൂണ്ടി.....എല്ലാം ചിമ്പാൻസിമാരും പൂളിൽ നീന്തി കളിക്കുന്നുണ്ട്..... ഓള് അത് കണ്ടിട്ട് ഒന്ന് ചിരിച്ചിട്ട് നമ്മളെ കൈ പിടിച്ച് വലിച്ചോണ്ട് അകത്തേക്ക് പോയി.....പെട്ടന്ന് ഞങ്ങളെ എതിരെ വന്ന ഇൻഷുക്കാനെ നമ്മള് പോയി ഇടിച്ചു..... അടുത്ത വെടി കെട്ടിന് തുടക്കം കുറിച്ച്..... "എന്താടി.....നിനക്കൊന്നും കണ്ണുംമൂക്കും ഇല്ലേ.....എവിടെ നോക്കിയാ നടക്കുന്നെ.....വെറുതെ മനുഷ്യനെ എടങ്ങേറാക്കാൻ....." കലിപ്പിൽ അത്രയും പറഞ്ഞിട്ട് മൂപര് ഇറങ്ങി പോയപ്പോ നമ്മള് അന്തം വിട്ടു പോയി.....എന്താപ്പോ ഇവിടെ ഉണ്ടായേ.... "ഹോ.....എന്തൊരു സാധനാണ് പടച്ചോനെ.... കലിപ്പൻ.....കോന്തൻ.....ഇതിനെയൊക്കെ കെട്ടുന്ന പെണ്ണിന്റെ ഒരു അവസ്ഥ......പാവം തോന്നുന്നു അവളോട്‌....." "എടി പൊട്ടത്തി.....ഈ കലിപ്പന്മാര് ശെരിക്കും പാവാണ്.....പ്രതേകിച്ച് ഞങ്ങടെ ഇൻഷുക്ക.... ഓനെ കുറിച്ച് നിനക്ക് ഒന്നും അറിയത്തോണ്ടാ.....സ്നേഹിച്ചാൽ ചങ്ക് പറിച്ച് തരും എന്ന് ഡയലോഗില്ലാ ഓൻ തന്നിരിക്കും..... മറിച്ച് ഓനെ വെറുപ്പിക്കാൻ നിന്നാൽ അതിപ്പോ ഒരു പെണ്ണാണെങ്കിൽ പോലും ഓൻ അവളെ മോന്ത പൊളിക്കും....." "നിന്റെ പറച്ചില് കേട്ടിട്ട് ഇക്കാന്റെ കയ്യീന്ന് കണക്കിന് കിട്ടിയ പോലുണ്ടല്ലോ....." "ഓഹ്.... അതിനെ കുറിച്ച് ഒന്നും പറയാതിരിക്കലാ നല്ലത്.....ഇൻഷുക്കാന്റെ കയ്യീന്ന് എനിക്ക് കിട്ടിയത് പോലെ വേറെ ഒരാൾക്കും കിട്ടി കാണില്ല.... ഹോ എന്റുമ്മാ.....ഓന്റെ കയ്യീന്ന് ഒരെണ്ണം കിട്ടിയാൽ പോയ കിളിയൊക്കെ ഒരാഴ്ച കഴിഞ്ഞിട്ടെ തിരിച്ച് വരൂ...." എന്ന് പറഞ്ഞിട്ട് ഓള് കവിളിൽ കൈ വെച്ചു.....അത് കണ്ടിട്ട് നമ്മക്ക് ചിരി പൊട്ടി..... അവളെയിട്ട് നല്ലോണം കളിയാക്കി കൊന്നിട്ട് അന്നത്തെ ദിവസം നമ്മള് തള്ളി നീക്കി..... ഇവിടെയിപ്പോ എല്ലാരും ഉണ്ടെങ്കിലും മിശുച്ചാനെ നല്ലോണം മിസ്സ്‌ ചെയ്യുന്നുണ്ട്.....ഇടക്ക് ഓൻ ഷെയ്‌നിനെ വിളിച്ചപ്പോ പറഞ്ഞത് ഇനി രണ്ട് മൂന്ന് ദിവസത്തേക്ക് വരില്ലെന്നാ......ഇവിടെന്ന് കുറച്ചധികം ദൂരെയുള്ള ഒരു സ്ഥലത്ത് വെച്ചാണ് ഷൂട്ടിംഗ്.....അതോണ്ട് ഡെയിലി പോക്കും വരവും ഒന്നും നടക്കില്ലെന്ന്.... ശെരിക്കും പറഞ്ഞാൽ അത് കേട്ടപ്പോ നമ്മളെ ശ്വാസം നിലച്ച പോലെ നമ്മക്ക് തോന്നി.... മൂന്ന് ദിവസം..... ഈ മൂന്ന് ദിവസം ഓനെ കാണാതെ മരിച്ചു പോവും നമ്മള്.....എത്രയും പെട്ടന്ന് ഒന്ന് ഓന്റെ ഷൂട്ടിംഗ് തീർന്നെങ്കിലെന്ന് നമ്മള് ആത്മാർത്ഥമായി പ്രാർത്ഥിച്ചു.... വൈകുന്നേരം ആയപ്പോ ഇക്കാക്കമാരൊക്കെ കൂടി ബിഗ്‌ ബെൻ കാണാനാണെന്ന് പറഞ്ഞിട്ട് പോയി.....ഞങ്ങളെ വിളിച്ചതായിരുന്നു പക്ഷെ ഞങ്ങക്ക് രണ്ടിനും എങ്ങോട്ടും പോകാനുള്ള മൂഡ് തോന്നിയില്ല.... അതോണ്ട് നമ്മളും ജിനുവും കൂടി ടീവി കണ്ടും ഉമ്മിക്ക് വീഡിയോ കോൾ ചെയ്തും ടൈം നീക്കിയിട്ട് വേഗം കിടന്നു.... ഷെയ്നിന്റെ കയ്യിൽ ഡ്യൂപ്ലിക്കേറ്റ് കീ ഉള്ളതോണ്ട് പാതിരാക്ക്‌ വിളിച്ച് ശല്യം ചെയ്യില്ലെന്ന് ഉറപ്പാ..... കൊറേ നേരം ജിനൂന്റെ തള്ള് കേട്ട് കിടന്നിട്ടും നമ്മക്ക് ഉറക്കം വന്നില്ല.....അവളാണെങ്കിൽ ഓരോന്ന് പറഞ്ഞിട്ട് എപ്പഴോ ഉറങ്ങി പോയിട്ടുണ്ട്..... എന്തോ മിശുച്ചാനെ ഭയങ്കരായിട്ട് മിസ്സിംഗ്‌.....ഓനെ കാണാൻ ഒക്കെ തോന്നുന്നു.....കോന്തനെ കട്ട മിസ്സായപ്പോ നമ്മള് പില്ലോ കെട്ടിപിടിച്ചു കിടന്നു.....അപ്പൊ തന്നെ നമ്മളെ ഫോൺ കിടന്ന് കാറാൻ തുടങ്ങി.... നമ്മള് ഉരുണ്ടുരുണ്ട് പോയി ഫോൺ എടുത്ത് നോക്കി..... *മിശുച്ചാ കോളിങ്....* അത് കണ്ടപ്പോ തന്നെ നമ്മളെ മനസ്സിൽ ത്രിശൂർ പൂരത്തിനുള്ള ലഡു ഒരുമിച്ച് പൊട്ടി.... നമ്മള് കുറച്ച് നീങ്ങി കിടന്നിട്ട് ഫോൺ എടുത്ത് ചെവിയോട് അടുപ്പിച്ച് പതുക്കെ ഹലോ പറഞ്ഞു.... "ഹലോ....." മറുപടി ഒന്നും ഉണ്ടായില്ല.....നമ്മള് വീണ്ടും ഹലോ പറഞ്ഞു നോക്കി.....ആളനക്കം ഒന്നും കേൾക്കുന്നില്ല.....പിന്നേം കൊറേ ഹലോ പറഞ്ഞ് വെറുപ്പിച്ചെങ്കിലും ഓന്റെ സൗണ്ട് ഒന്നും കേൾക്കാതെ വന്നപ്പോ അവസാനം നമ്മള് കലിപ്പായി.....അപ്പൊ ഉണ്ട് ഓൻ അവിടെ കിടന്ന് പൊരിഞ്ഞ കിണി.... "ഡോ കോന്താ.....പാതിരാക്ക് ഉറക്കത്തിൽ നിന്ന് വിളിച്ചുണർത്തിയിട്ട് ചിരിക്കുന്നോ....." എന്ന് നമ്മള് ചുമ്മാ തട്ടിവിട്ടു.....നമ്മള് ഇവിടെ ഓനെയും ഓർത്ത് ഉറക്കമില്ലാതെ പാതിരാകോഴിയെ പോലെ കിടക്കാണെന്ന് അറിഞ്ഞാൽ ഓൻ ഇനിയും ചിരിക്കും.... അതോണ്ടാണ് അങ്ങനെയൊരു കള്ളം തട്ടി വിട്ടത്.... "ഉറങ്ങേ....? ആര് നീയോ....? ഉവ്വ....ഇത് ഞാൻ വിശ്വസിച്ചു.... ശെരിക്കും പറഞ്ഞാൽ നീയിപ്പോ എന്നെ മിസ്സ്‌ ചെയ്തിട്ട് പില്ലോയും കെട്ടിപിടിച്ച് കിടക്കാവും.....എന്തേയ് ശെരിയല്ലേ....?" ഓൻ അങ്ങനെ ചോദിച്ചപ്പോ നമ്മളൊന്ന് ഞെട്ടിയിട്ട് പില്ലോയിലേക്ക് നോക്കിയ ശേഷം ചുറ്റും കണ്ണോടിച്ചു.... "ആ....ആര് പറഞ്ഞു.... ഇവിടെ ആരും ആരെയും മിസ്സ്‌ ചെയ്യുന്നില്ല....." അത്ര പറയുമ്പോ നമ്മള് മുറി മുഴുവനും കണ്ണോടിച്ചു കൊണ്ടിരിക്കായിരുന്നു..... "അപ്പൊ നീയെന്നെ മിസ്സ്‌ ചെയ്തില്ലാ....?" കൊരങ്ങനെ ഒടുക്കത്തെ മിസ്സായിട്ട് ഓനെ ഇപ്പൊ കയ്യിൽ കിട്ടിയിരുന്നെങ്കിൽ സന്തോഷം കൊണ്ട് കഴുത്ത് ഞെരിച്ച് കൊല്ലാനൊക്കെ തോന്നുന്നുണ്ട് നമ്മക്ക്.....എന്നിട്ടും നമ്മള് മിസ്സ്‌ ചെയ്യുന്നില്ലെന്ന് കള്ളം പറഞ്ഞു.... "ഉറപ്പാണല്ലോ...?" "ആഹ് ഉറപ്പ്...." "ഓഹോ അങ്ങനെയാണോ.....അപ്പൊ ശെരിക്കും നിനക്കെന്നെ മിസ്സ് ചെയ്തില്ലാ.....?" "ഇല്ലാന്നല്ലേ പറഞ്ഞെ....." "ശെരി.....നിനക്കെന്നെ മിസ്സ്‌ ചെയ്യാത്ത സ്ഥിതിക്ക്‌.....മിസ്സ്‌ ചെയ്യാത്ത സ്ഥിതിക്ക് ഞാൻ നിന്നെ കെട്ടിപിടിച്ച് ഒരുമ്മ തരട്ടെ ഭാര്യേ.....?" പെട്ടന്ന് ഓൻ റൊമാന്റിക് ആയിട്ട് അങ്ങനെ ചോദിച്ചപ്പോ നമ്മള് ഇതുവരെ പിടിച്ച മസിലൊക്കെ കാറ്റഴിച്ച് വിട്ട ബലൂൺ കണക്കെയായി......നമ്മള് പോലും അറിയാതെ നമ്മള് സൈലന്റായിട്ട് ഓന്റെ ശബ്ദം കേട്ടു നിന്നു..... "അഹ് അല്ലെങ്കിൽ വേണ്ടാ ശെരിയാവൂല....." "എന്ത് ശെരിയാവൂലാന്ന്....?" "എടി നമ്മള് ഇങ്ങനെ ഫോണിൽ കൂടി റൊമാന്റിക് ആയാൽ ശെരിയാവൂലാന്ന്..... അതിന് വലിയ വില കൊടുക്കേണ്ടി വരും..... അതോണ്ട് ഇക്കാന്റെ മോള് പോയി ചാച്ചിക്കോട്ടാ.....ലവ് യൂ....." അത്ര കേട്ടപ്പോ തന്നെ നമ്മള് അറിയാതെ പുഞ്ചിരിച്ചു.... "എടി പോത്തേ.... എനിക്ക് ഒന്നും കിട്ടിയില്ല...." "അയ്യടാ.... കാല് മടക്കി ഒരെണ്ണം തരട്ടെ ഇക്കാ....." "അത് നിന്റെ ഉപ്പാക്ക്‌.....ആഹ് അല്ലെങ്കിൽ വേണ്ടാ അത് നിന്റെ ഉപ്പൂപ്പാക്ക്‌ കൊടുക്കെടി പിശാശ്ശെ....." "ബ്ലാ.... നീ പോടാ കോന്താ....." "പടച്ചോനെ.... നീ എന്നോ.... എടിയെടി.... എന്താടി നിനക്ക് ഞാനില്ലാത്തപ്പോ ഒരെല്ല് കൂടുതൽ..... നിനക്ക് ഞാൻ വന്നിട്ട് കാണിച്ചു തരാട്ടാ....." "ഓ ആയിക്കോട്ടെ.....കാണാൻ ഞാനും വെയ്റ്റിംഗ് ആണേ....." എന്ന് പറഞ്ഞ് ഓനെ കൊണ്ട് ബാക്കി പറയിപ്പിക്കാതെ നമ്മള് വേഗം ഫോൺ വെച്ച് വാ പൊത്തി ചിരിച്ചു.....ചിരിച്ച് നമ്മളെ കണ്ണീന്ന് വെള്ളം വന്നു തുടങ്ങി.... ഇനിയും ചിരിച്ചാൽ ജിനുന്റെ ഇടി കൊള്ളേണ്ടി വരുമെന്ന് ഉറപ്പായപ്പോ നമ്മള് ബ്ലാങ്കറ്റ് എടുത്ത് മൂടി പുതച്ച് കിടന്നു..... ▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪ നമ്മളെ ഇക്കാക്കമാരെ കൂടെ നല്ല സന്തോഷത്തിൽ തന്നെ ദിവസം തള്ളി നീക്കി.....എന്നാലും ഓൻ ഇല്ലാത്ത മിസ്സിംഗ്‌ അത് പറഞ്ഞറിയിക്കാൻ പറ്റാത്ത ഒന്നാ.... ഓരോ സെക്കന്റും നമ്മക്ക് ഓനെ കാണാൻ തോന്നാറുണ്ട്.....അതോണ്ട് എല്ലാ ദിവസവും നമ്മള് ഓനെ വിളിച്ച് എപ്പഴാ വരുന്നെ എന്ന് ചോദിക്കും.... അപ്പഴൊക്കെ ഓൻ നാളെ നാളെ എന്ന് പറഞ്ഞിട്ട് നമ്മളെ പറ്റിക്കും.....മൂന്ന് ദിവസം കൊണ്ട് വരാന്ന് പറഞ്ഞിട്ട് പോയ ആളാ ഇന്നേക്ക് ഒരാഴ്ചയായി നമ്മള് ഓനെ കാണാതെ.... ശെരിക്കും നമ്മക്ക് വട്ട് പിടിക്കുന്നുണ്ട് ഓനെ കാണാതെ.....കോന്തനെ നമ്മക്ക് എന്ത് മാത്രം ഇഷ്ടമാണെന്ന് നമ്മള് ഈ കുറഞ്ഞ ദിവസത്തിനുള്ളിൽ തന്നെ മനസിലാക്കി.... ഇന്നലെ വിളിച്ചപ്പോ പറഞ്ഞത് ഇന്ന് രാവിലെ പത്ത് മണിക്ക് എത്തുമെന്നാ.....പത്ത് മണി വരെ കൂടി നമ്മള് നോക്കും.....എന്നിട്ടും ഓൻ വന്നില്ലെങ്കിൽ എന്താ വേണ്ടതെന്ന് നമ്മക്ക് അറിയാം..... ഓരോന്ന് ചിന്തിച്ച് നമ്മള് മുഖം കനപ്പിച്ചു നിക്കുന്ന നേരത്താണ് ഓന്റെ കോൾ വന്നത്.....ചാടിക്കേറി നമ്മള് ഫോൺ എടുത്തു..... "ദുആ അയാം റിയലി സോറി....ഇന്നെനിക്ക് വരാൻ പറ്റൂല....ഇനി ഒരാഴ്ച കൂടി ഞാൻ കട്ട ബിസിയായിരിക്കും.... സോ...." "സോ...? ഇത് പറയാനാണോ ഇയാള് ഇപ്പൊ വിളിച്ചെ....?" "ഡി ഞാൻ പറഞ്ഞു കഴിഞ്ഞില്ല...." "വേണ്ടാ.... എനിക്കൊന്നും കേൾക്കണ്ട.... എനിക്കിപ്പോ തന്നെ കാണണം...." "എടി നീയിങ്ങനെ വാശി പിടിക്കല്ലേ....ഞാൻ പറയട്ടെ....." "വേണ്ടാന്ന് പറഞ്ഞില്ലേ....." അത്രയും പറഞ്ഞു തീരുമ്പോഴേക്കും നമ്മളെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു..... ഇത്രയും ദിവസം നമ്മള് എങ്ങനെയാ തള്ളി നീക്കിയതെന്ന് അവന് അറിയില്ല.....അപ്പഴാ ഇനിയും ഒരാഴ്ച.... ദേഷ്യവും സങ്കടവും ഒരുമിച്ച് വന്നപ്പോ നമ്മള് കോൾ കട്ടാക്കിയിട്ട് ഇൻഷുക്കാന്റെ അടുത്തേക്ക് പോയി.....ഇവിടെയിപ്പോ കുറച്ച് ഉത്തരവാദിത്ത ബോധമുള്ളത് ഇൻഷുക്കാക്ക്‌ മാത്രമാണ്.....ബാക്കിയൊക്കെ വീഡിയോ ഗെയിംസ് കളിച്ച് പരിസര ബോധം ഇല്ലാതെ നടക്കാ..... നമ്മള് നേരെ ചെന്ന് ഇൻഷുക്കാനോട് കാര്യം പറഞ്ഞു.....നമ്മക്ക് അവരെ ഷൂട്ടിംഗ് കാണാൻ പോകാന്നാണ് പറഞ്ഞത്.....അത് കേട്ട് ആദ്യമൊന്നും ഇൻഷുക്ക സമ്മതിച്ചില്ലെങ്കിലും പിന്നെ നമ്മക്ക് ഗ്രീൻ സിഗ്നൽ കാണിച്ചു തന്നു..... അപ്പൊ തന്നെ നമ്മള് ഓടിപോയി ജിനുവിനോട് റെഡിയാകാൻ പറഞ്ഞിട്ട് നമ്മളും പോയി റെഡിയായി വന്നു.... രണ്ട് കാറിലായിട്ട് ഞങ്ങള് എല്ലാരും കൂടി അവരെ ലൊക്കേഷൻ ലക്ഷ്യം വെച്ച് വിട്ടു.....മിശുച്ച പറഞ്ഞത് പോലെ തന്നെ ലൊക്കേഷനിലേക്ക് നല്ല ദൂരം ഉണ്ടായിരുന്നു..... നാലഞ്ച് മണിക്കൂർ എടുത്തിട്ടാണ് ഞങ്ങള് അവിടെ എത്തിയത്..... അവിടെ എത്തിയതും നമ്മള് കാറിൽ നിന്ന് ചാടിയിറങ്ങി എല്ലായിടത്തും ഒന്ന് കണ്ണോടിച്ചു.... സെറ്റ് കണ്ടിട്ട് നമ്മളെ കണ്ണ് തള്ളിപ്പോയി..... ആദ്യായിട്ട് കാണുന്നത് പോലെ തന്നെ നമ്മള് വണ്ടറടിച്ച് നോക്കി നിന്നു.... സിനിമക്ക് പുറകിൽ പ്രവർത്തിക്കുന്ന ഒത്തിരിയാളുകളെ നമ്മള് അവിടെ കണ്ടെങ്കിലും നമ്മളെ ചെക്കനെ മാത്രം നമ്മള് എവിടെയും കണ്ടില്ലാ.... ഇനീപ്പോ ഇവിടെയല്ലേ അവന്റെ ഫിലിം ഷൂട്ടിംഗ് എന്ന് ചിന്തിച്ച് നിൽക്കുന്നതിനിടയിലാണ് നമ്മളെ ഫോണിലേക്ക് മെസ്സേജ് വന്നത്.... "ഹായ് ബേബി.... എന്നെയാണോ നിന്റെ കണ്ണുകൾ തേടുന്നത്...? ഞാൻ ദേ നിന്റെ തൊട്ടടുത്ത് തന്നെയുണ്ട്.....നിന്റെ കയ്യെത്തും ദൂരത്ത്.....തല ഉയർത്തി നോക്ക് വൈഫി....." ആ മെസ്സേജ് വായിച്ച് നമ്മള് അപ്പൊ തന്നെ തല പൊന്തിച്ച് മുന്നിലേക്ക് നോക്കി..... അപ്പൊ നമ്മളെ മുന്നില് മൂന്ന് വലിയ ബിൽഡിംഗും അതിന്റെ താഴെയും അങ്ങും ഇങ്ങും ഒക്കെയായിട്ട് ഒത്തിരി ആളുകളും നിക്കുന്നുണ്ടായിരുന്നു..... എല്ലാരുടെ ഇടയിലേക്കും നമ്മളെ ദൃഷ്ടി പാഞ്ഞെങ്കിലും നമ്മക്ക് ഓനെ കണ്ടെത്താൻ കഴിഞ്ഞില്ല....ഇക്കാക്കമാരെയും ജിനുവിനെയും ഒക്കെ വിട്ട് നമ്മള് ഒരുപാട് മുന്നോട്ട് ചെന്നെത്തിയിരുന്നു..... വീണ്ടും നമ്മളെ ഫോണിലേക്ക് മെസ്സേജ് വന്നതും നമ്മള് ദൃതി വെച്ച് എടുത്തു നോക്കി.... "സൂക്ഷിച്ച് നോക്കെടി പോത്തേ.....ദാ ഇവിടെ....." നമ്മള് അപ്പൊ തന്നെ എല്ലായിടത്തും സൂക്ഷിച്ചു നോക്കാൻ തുടങ്ങി.....എവിടെയും ഇല്ല.... പാക്കരൻ നമ്മളെ വെറുതെ കളിപ്പിക്കാ.... ഓനെ എവിടെയും കാണാത്തപ്പോ നമ്മക്ക് സങ്കടം വരാൻ തുടങ്ങി.....ദേഷ്യം വന്നിട്ട് നമ്മള് ഫോൺ വലിച്ചെറിയാൻ നിന്നതും അപ്പൊ തന്നെ നമ്മക്ക് ഓന്റെ കോൾ വന്നു..... ഒറ്റ റിങിൽ തന്നെ ഫോൺ എടുത്തിട്ട് ഓനെ ശെരിക്കും പറഞ്ഞു..... "ഉയ്യോ.... ഡി നിക്ക് നിക്ക്.... ദേഷ്യപ്പെടല്ലേ.... ഞാൻ ദേ ഇവിടെയുണ്ട്.... ഇങ്ങോട്ട് നോക്ക് പെണ്ണെ...." "ദേ മിശുച്ചാ ഒരുമാതിരി പിള്ളേരെ കളിപ്പിക്കുന്ന പോലെ എന്നെ കളിപ്പിച്ചാലുണ്ടല്ലോ.....എനിക്ക് ദേഷ്യം വരുന്നുണ്ട്.....എവിടെയാണെന്ന് പറ....." "നീയെന്റെ ബേബി അല്ലെടി.... അപ്പൊ പിന്നെ നമ്മക്കൊരു ബേബി ഉണ്ടാവുന്നത് വരെ ഞാൻ നിന്നെ അല്ലെ കളിപ്പിക്കാ..... Okay fine....!! ഇപ്പൊ നോക്ക്.... ഞാൻ ദേ ഇവിടെയുണ്ട്.... മുകളിൽ...." അത് കേട്ട് പെട്ടന്ന് നമ്മളെ കണ്ണുകൾ മുന്നിലുള്ള ഏറ്റവും വലിയ ബിൽഡിംഗിന്റെ മുകളിലേക്ക് പോയി.....മുകളിലേക്ക് നോക്കിയതും നമ്മക്ക് തല കറങ്ങാൻ തുടങ്ങി..... ഓൻ ആ ബിൽഡിംഗിന്റെ മുകളിൽ നിന്നോണ്ട് നമ്മക്ക് കൈ വീശി കാണിച്ചപ്പോളാണ് അത് ഓൻ തന്നെയാണെന്ന് നമ്മക്ക് ഉറപ്പായത്..... അത്രയും വലിയ ബിൽഡിംഗിന്റെ മുകളിൽ നിന്നിട്ട് ഓനെ ഒരു കുഞ്ഞു പൊട്ടു പോലെയാണ് നമക്ക് തോന്നിയത്..... അല്ലെങ്കിൽ തന്നെ നമ്മക്ക് ഈ ഉയരം പേടിയാ.....അപ്പൊ പിന്നെ ഓൻ അവിടെ നിക്കുന്നത് കണ്ടാൽ നമ്മളെ ബിപി ലോ ആകാണ്ടിരിക്കോ.....നിക്കുന്നത് ഓൻ ആണെങ്കിലും വിറക്കുന്നത് നമ്മളാണ്..... "ദുആാാാ......" പെട്ടന്ന് ഓൻ നമ്മളെ നീട്ടി വിളിച്ചപ്പോ നമ്മള് ഞെട്ടലിൽ നിന്ന് വിട്ടു നിന്നിട്ട് ഫോണിലേക്ക് നോക്കി..... "മി... മിശുച്ചാ.... അവിടെ.... അവിടന്ന് ഇറങ്ങി വാ.... പ്ലീസ്...." "ഇല്ലാ.....ഞാൻ ഇവിടെന്ന് ചാടാൻ പോകാ....." "ദേ വെറുതെ കളിക്കല്ലേ മിശുച്ചാ.....എനിക്ക് ദേഷ്യം വരുന്നുണ്ട്.....ഇറങ്ങി വാ പ്ലീസ്....." "ഇവിടന്ന് ചാടുന്നതിന് മുമ്പ് എനിക്കൊരു സത്യം വിളിച്ചു പറയാനുണ്ട് ഈ ലോകത്തോട്....." എന്ന് പറഞ്ഞിട്ട് ഓൻ അവിടെ നിന്ന് കൈകൊണ്ട് എന്തൊക്കെയോ ആക്ഷൻസ് കാണിക്കുന്നുണ്ട്.....നമ്മക്ക് ആണെങ്കിൽ ഓന്റെ നിൽപ്പ് കണ്ടിട്ട് അറ്റാക്ക് വരാറായിട്ടുണ്ട്..... ടെൻഷനടിച്ച് നമ്മള് കണ്ണ് നിറച്ചോണ്ട് ഓനെ നോക്കിയപ്പോ നമ്മളെ ഗാങ് ഓടി വന്ന് നമ്മളെ അടുത്ത് നിന്ന് മുകളിലേക്ക് നോക്കി..... ഞങ്ങളൊക്കെ നോക്കി നിൽക്കെ ഓൻ ഓന്റെ കൈ രണ്ടും അകത്തി വെച്ച് ഫോൺ ചെവിയോട് അടുപ്പിക്കാൻ പറഞ്ഞു..... നിറഞ്ഞ കണ്ണുകളോടെ നമ്മള് ഓനെ നോക്കാതെ കണ്ണടച്ച് പിടിച്ചിട്ട് ഫോൺ ചെവിയോട് അടുപ്പിച്ച് കരച്ചിൽ കടിച്ചമർത്തി നിന്നു...... *"ദുആാാാാാാ.......* *I..... Looovvvvvveeee..... Yooouuuuuu......"* ഒട്ടും പ്രതീക്ഷിക്കാതെ നമ്മളെ ചെവി പൊട്ടും വിധം ഓൻ അത് പറഞ്ഞ് അലറിയപ്പോ നമ്മള് ഞെട്ടി തരിച്ച് കണ്ണ് തുറന്ന് മുകളിലേക്ക് നോക്കി......കുറച്ച് നേരം നമ്മളെ രണ്ട് ചെവിയിലൂടെയും ഓന്റെ ശബ്ദം മാത്രേ കേൾക്കുന്നുണ്ടായിരുന്നുള്ളൂ.....അത്രക്കും ഉറക്കെയാണ് ഓൻ അത് വിളിച്ചു പറഞ്ഞത്..... നമ്മളെ കണ്ണുകൾ അനുസരണയില്ലാതെ നിറഞ്ഞൊഴുകാൻ തുടങ്ങിയിരുന്നു..... "മിശുച്ചാ പ്ലീസ്.... മതി ഒന്ന് ഇറങ്ങി വാ....." "ഞാനിപ്പോ പറഞ്ഞതിന്റെ മറുപടി കേൾക്കാതെ ഞാൻ ഇവിടന്ന് ഇറങ്ങില്ല ദുആ..... നിനക്കെന്നെ ഇനിയും കാണാൻ ആഗ്രഹം ഉണ്ടെങ്കിൽ മറുപടി പറ....." "മിശുച്ചാ പ്ലീസ്....." "ഓക്കേ ശെരി.....ഞാൻ ഇറങ്ങി വരാം.....പക്ഷെ അത് ഇവിടന്ന് ചാടിയിട്ടായിരിക്കും....." "വേ...ണ്ടാ.... ഞാൻ പറയാം...." എന്ന് പറഞ്ഞിട്ട് നമ്മള് കണ്ണടച്ച് പിടിച്ച് വന്ദനത്തിലെ ഗാഥയെ പോലെ ഒരു ഐ ലവ് യു ടൂ പറഞ്ഞു..... "ഐ... ലവ് യൂ ടൂ....." "എന്തോ...? ഞാൻ കേട്ടില്ലാ.....ഉറക്കെ പറ....." ഓന്റെ തമാശ കണ്ട് നമ്മക്ക് കലിപ്പ് കേറി വന്നിട്ട് നമ്മള് ഓനോട്‌ ചൂടായി..... "ഡാ കോന്താ കെട്ട്യോനെ.... ഐ ലവ് യൂ ടു എന്ന്.... മതി കളിച്ചത് ഇറങ്ങി വാ...." "ആഹ് അങ്ങനെ വഴിക്ക് വാ മോളെ...." എന്ന് പറഞ്ഞിട്ട് നമ്മക്ക് ഒരു ഫ്ളൈയിങ് കിസ്സും തന്നിട്ട് ഓൻ അവിടന്ന് പോയി കുറച്ച് കഴിഞ്ഞ് ഇറങ്ങി നമ്മളെ അടുത്തേക്ക് വരുന്നത് കണ്ടതും നമ്മക്ക് ദേഷ്യം വന്നു..... നമ്മള് അപ്പൊ തന്നെ കലിപ്പിൽ ഓന്റെ അടുത്തേക്ക് ചെന്നിട്ട് ഓന്റെ മോന്തക്ക് ഒരു തട്ട് വെച്ച് കൊടുത്തിട്ട് കൂടെ ഓന്റെ നെഞ്ചിനിട്ട് ഒരു കുത്തും കൊടുത്ത നമ്മള് ഓനെ കെട്ടിപിടിച്ചു നിന്നു.....ശെരിക്കും പറഞ്ഞാൽ നമ്മള് കരയായിരുന്നു..... "അയ്യേ....എന്റെ ഗുണ്ടയായ ഭാര്യ പേടിച്ചു പോയോ.....നീ വലിയ വീരശൂര പരാക്രമിയാണല്ലോ എന്നിട്ടും പേടിച്ചോ.... ഇതൊക്കെ എന്റെ ഒരു തമാശയല്ല്യോ..... വന്നെ.....നമുക്ക് പോണ്ടേ....." "എങ്ങോട്ട്....?" "വേറെ എങ്ങോട്ടാ.....റിസോർട്ടിലേക്ക്..... എനിക്കിനി രണ്ടീസം ഒരു തിരക്കും ഇല്ല....ഫുൾ റസ്റ്റ്‌.....അതൊരു സർപ്രൈസ് ആയിട്ട് പറയാൻ നിന്നതാ ഞാൻ നേരത്തെ.....അപ്പഴേക്കും ഫോൺ വെച്ചിട്ട് ഇറങ്ങി പോന്നേക്കുന്നു സ്നേഹം വിടർത്തുന്ന ഭാര്യാ....." എന്ന് പറഞ്ഞിട്ട് ഓൻ നമ്മളെ മൂക്ക് പിടിച്ചു വലിച്ചു.....എന്നിട്ട് ബാക്കിയുള്ള കോന്തമാരെ നേരെ തിരിഞ്ഞു..... "ഹെലോ റോക്ക് ചിക്കൻസ്.....മതി ചികഞ്ഞത്.....ബാ പോവാം....." എന്ന് ഓൻ പറഞ്ഞപ്പോ തന്നെ അതുവരെ വായിനോക്കി നിന്ന നമ്മളെ ഗാങ് ഞങ്ങളെ നോക്കി ഇളിച്ച് കാണിച്ചു.....നമ്മള് അപ്പൊ ജിനുനെ നോക്കിയപ്പോ ഓള് എന്തോ വലിയ സങ്കടത്തിൽ നിക്കുന്ന പോലെ നമ്മക്ക് തോന്നി..... അതോണ്ട് നമ്മള് അപ്പൊ തന്നെ മിശുച്ചാന്റെ കൈ പിടിച്ച് വലിച്ചോണ്ട് ജിനൂന്റെ അടുത്തേക്ക് പോയി.....ഓളെ അടുത്ത് എത്തിയതും ഓൻ നമ്മളെ തള്ളി മാറ്റിയിട്ട് ജിനൂന്റെ ഷോൾഡറിൽ കയ്യിട്ട് നിന്ന് ഓളെ കവിളിൽ വിരൽ കൊണ്ട് കുത്തി..... "എന്താ എന്റെ പെങ്ങളൂട്ടീന്റെ മോന്ത കടന്നൽ കുത്തിയ മാതിരി ഇരിക്കുന്നെ....." അതിന് ഓള് ഓന്റെ മുഖത്തേക്ക് നോക്കി പുഞ്ചിരിച്ചിട്ട് ഒന്നുല്ലാന്ന് പറഞ്ഞു..... "ഏയ്‌ അത് ചുമ്മാ....ഒന്നുല്ലാതെ നിന്നെ ഞാൻ ഇങ്ങനെ കണ്ടിട്ടില്ലല്ലോ....പറയ് എന്താ പ്രോബ്ലം....?" "ഉയ്യോ ഒന്നുല്ല എന്റെ ഇക്കൂ.....ഞാൻ ഹാപ്പിയാണല്ലോ ദേ നോക്ക്....." എന്ന് പറഞ്ഞിട്ട് അവളൊരു കള്ളച്ചിരി ചിരിച്ചു....ഓൾക്ക് എന്തോ വലിയ സങ്കടം ഉണ്ടെന്ന് ആ മുഖം കണ്ടാൽ മനസിലാവും..... വരട്ടെ.... ചോദിക്കാം..... അവിടന്ന് തൊട്ടടുത്തുള്ള ഒരു പാർക്കിലേക്ക് പോയിട്ട് ആ പാർക്കിൽ വെച്ച് ഒരു യുദ്ധം തന്നെ നടത്തിയ ശേഷം എല്ലാത്തിനെയും പിടിച്ച് വലിച്ചോണ്ട് റിസോർട്ടിലേക്ക് വിട്ടു.....ഇവന്മാർ എങ്ങോട്ട് പോയാലുംഎന്തെങ്കിലും പ്രശ്നം ഉണ്ടാക്കും..... ഇന്നത്തെ പ്രശ്നം..... നമ്മളെ ഷാഹിക്കാന്റെ വകയായിരുന്നു.....മൂപര് ഏതോ ഒരു സായിപ്പിന്റെ കൊച്ചിന്റെ കയ്യീന്ന് ഐസ്ക്രീം തട്ടിപറിച്ചിട്ട് ആ കൊച്ചിനെ കരയിപ്പിച്ചു എന്ന് പറഞ്ഞിട്ടായിരുന്നു തുടക്കം..... ബല്ലാത്ത ദുരന്തം തന്നെ..... ഇവന്മാര് കല്യാണം കഴിച്ചാലുള്ള ഒരവസ്ഥ.....ഒന്നിനും മെച്യുരിറ്റി എത്തിയിട്ടില്ലാ..... അതൊക്കെ സോൾവ് ആക്കി റിസോർട്ടിലേക്ക് എത്തിയപ്പോ രാത്രിയായിരുന്നു.....ആകെ ക്ഷീണിച്ച് എല്ലാരും പോയി ബെഡിലേക്ക് മറിഞ്ഞു..... വേറെയും റൂം ഉണ്ടായിട്ടും ഒന്നിൽ തന്നെ കിടക്കണം എന്ന് പറഞ്ഞ് എല്ലാരും കൂടി തല്ലു കൂടിയിട്ട് അവസാനം പകുതിയാള് നിലത്ത് കിടന്നു.....അവരെ ചവിട്ട് നാടകം കണ്ടിട്ട് തലയിൽ കൈ വെച്ചോണ്ട് നമ്മള് മുറിയിലേക്ക് വിട്ടു..... മുറിയിൽ എത്തി ഒന്ന് ഫ്രഷായി വന്നപ്പോത്തേക്കും മിശുച്ച പൊരിഞ്ഞ ഉറക്കത്തിലേക്ക് എത്തിയിരുന്നു.....അത് കണ്ടപ്പോ തന്നെ നമ്മക്ക് മനസിലായി ഓന് ഉറക്കക്ഷീണം നല്ലോണം ഉണ്ടെന്ന്..... അതോണ്ട് നമ്മള് ഓനെ ശല്യം ചെയ്യാൻ പോയില്ല.....പതുക്കെ ഓന്റെ അടുത്ത് ചെന്നിരുന്ന് ഓന്റെ കവിളിൽ അമർത്തി ചുംബിച്ചു.....ചെക്കൻ അത് അറിഞ്ഞിട്ടില്ലെന്ന് മനസ്സിലായതും ഒരുമ്മ കൂടി വെച്ച് കൊടുത്തു..... എന്നിട്ട് നമ്മള് എണീറ്റു പോയി ലൈറ്റണച്ച് വന്ന് കിടന്നു.....ഓന്റെ കൈ പിടിച്ച് നമ്മളെ നെഞ്ചോട് ചേർത്ത് വെച്ചിട്ട് ഓനെ തന്നെ നോക്കി ഉറങ്ങാൻ നേരമാണ് നമ്മളെ ഞെട്ടിച്ചു കൊണ്ട് ഫോൺ ബെല്ലടിച്ചത്..... നമ്മളെ ഫോൺ ആണെന്ന് മനസ്സിലായതും ഓന്റെ കൈ എടുത്ത് മാറ്റി നമ്മള് എണീറ്റ്‌ പോയി ഫോൺ എടുത്തു.....ആരാ ഈ പാതിരാക്ക് നമ്മളെ വിളിക്കുന്നതെന്ന് ചിന്തിച്ച് അയാളെ പ്രാകി കൊണ്ട് ഫോൺ ചെവിയോട് അടുപ്പിച്ചതും മറുപുറത്തുള്ള ആള് പറഞ്ഞ കാര്യങ്ങൾ കേട്ട് നമ്മക്ക് വിശ്വസിക്കാൻ പോലും കഴിഞ്ഞില്ല..... *തുടരും*
📙 നോവൽ - ദുആ മിയാ Part - 86 Written By Aashu - ShareChat
53.7k കണ്ടവര്‍
8 ദിവസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post