💘ഖൽബിലെ മൊഞ്ചൻ 💘 Part -- 74/2 ************** " ഡി.,, കാന്താരി നിന്റെ കലിപ്പൻ  എത്തിട്ടാ...." മ്മളെയും കൂതറകളെയും അടുത്തേക് വന്നു തൊരപ്പൻ  മ്മളെ നോക്കി ചിരിച്ചോണ്ട് പറഞ്ഞത് കേട്ടപ്പോ തൊട്ട്  മ്മളെ ഹാർട്ട് കിടന്ന് എന്തിനോ വേണ്ടി ഡിജെ കളിക്കുന്നുണ്ട്.... ഓനെ നോക്കി ഒരു വിളറിയ ചിരി ചിരിച്ചു മ്മള് കൂതറകളെ നോക്കിയപ്പോ എല്ലാം മ്മളെ നോക്കി റ്റാറ്റാ കാണിച്ചിട്ട്‌ സ്റ്റേജിൽ നിന്ന് ഇറങ്ങി പോയി... അവരൊക്കെ ഇറങ്ങി പോയതും മ്മളെ ഹാർട്ട് ട്രാക്ക് മാറ്റി പിടിച്ചു ഡപ്പൻ കൂത്ത് കളിക്കാ... ബ്ലഡി ഹാർട്ട്... ഓരോന്ന് കളിച്ചു മ്മളെ അങ്ങ് പേടി പെടുത്താ..ങ്ങീ.... 😭😭 ഫൈസിക്കയും കാക്കുമാരും തൊരപ്പൻ വരുന്നതിനു കുറച്ചു മുന്നേയാ ഇറങ്ങി പോയത്.. ,, എന്നാ ഞാനങ്ങോട്ടു,,, ന്നുള്ള രീതിയിൽ മ്മളെ നോക്കി കൊണ്ട് തൊരപ്പൻ പോവാൻ നിന്നതും മ്മള് ഓന്റെ കൈയിൽ പിടിച്ചു മ്മളെ കൂടെ നിർത്തിച്... മ്മള് പിടിച്ചത് കണ്ടു ഓൻ മ്മളെ കൈ ഒന്ന് തൊട്ട് നോക്കിയിട്ട് ഹലാക്കിന്റെ കിണി കിണിക്കാ... " ഡി.. ഹ്ഹ്ഹ്... കാന്താരി... ഇതെന്താ നിന്റെ കൈയൊക്കെ വിറക്കുന്നത്." ന്ന്.. ഓൻ മ്മളെ നോക്കി കിണിച്ചോണ്ട് ചോദിച്ചപ്പോ മ്മള് ഓനെ നോക്കി ഒന്ന് ഇളിച്ചു കാണിച്ചു.... " ബാ.. നമ്മക്ക് ഒളിച്ചോടാം... " മ്മളെ കളിയാക്കി കൊണ്ട് ഓൻ പറഞ്ഞതും മ്മള് ശ്വാസം എടുത്തു.. വലിച്ചു വിട്ട് ഓനെ നോക്കി ഒന്ന് ചിരിച്ചു... " അതിന് ഞാൻ കല്യാണം കഴിക്കാൻ പേടിയുണ്ടെന്നു പറഞ്ഞില്ലല്ലോ.... "  " പിന്നെ എന്തിനടി നിന്റെ കൈയൊക്കെ കിടന്ന് തുള്ളുന്നത്....ആഹ് അത് പോട്ടെ... അപ്പൊ നിനക്ക് പേടിയില്ലാത്ത സ്ഥിതിക്ക് ഞാനിവിടെ ഇനി നിൽക്കണ്ടല്ലോ.. " ഓന്റെ കൈയിൽ നിന്ന് മ്മളെ കൈ മാറ്റിയിട്ട് തൊരപ്പൻ മ്മളെയും നോക്കി ഇളിച്ചോണ്ട് പറഞ്ഞു സ്റ്റേജിൽ നിന്ന് ഇറങ്ങി പോയി.... ഓന്റെ പോക്ക്  നോക്കി നിൽകുമ്പോഴ മ്മളെ ചെക്കൻ കാക്കുമാരെയൊക്കെ  കൂടെ സ്റ്റേജിലേക്ക് വരുന്നത് കണ്ടത്...മ്മളെ ചെക്കനെ  കണ്ടതും മ്മള് ഒരു നിമിഷം വേറെ ഏതോ ലോകത്തന്ന പോലെ നിന്നിട്ട് ഓൺ തെ സ്പോട്ടിൽ നിൽക്കുന്നിടത്തേക്ക് തന്നെ വന്ന്  മ്മളെ കെട്ട്യോനെ കണ്ണും മിഴിച് നോക്കി നിന്നു... വൈറ്റ് ഷർട്ട്‌ ആൻഡ് ബ്ലാക് കോട്ട്,,,,  പണ്ടുള്ള ഓന്റെ കട്ടതാടിയൊക്കെ ഡ്രീം ചെയ്തു,,, ഇപ്പൊ മാസ്സ് ലുക്ക്‌ ആയിട്ടാ മ്മളെ ചെക്കന്റെ വരവ്.,,, ഓനെ കണ്ടിട്ട് മ്മക്ക് അസൂയ മൂത്ത് മ്മള് ഒന്നും ഓന്റെ മുന്നിൽ ഒന്നുമല്ലന്ന് തോന്ന... ഓനെ തന്നെ ആദ്യയിട്ട് കാണുന്നത് പോലെ മ്മള് കണ്ണും മിഴിച്ചു നോക്കി നിൽക്കുമ്പോഴ നിഷു മ്മളോട് മതിയടി,,,നോക്കിയത്,, ന്നൊക്കെ പറഞ്ഞത്.. മ്മള് അപ്പൊ ഓനെ നോക്കി കൊഞ്ഞനം കാണിച്ചു കൊടുത്തിട്ട്  മ്മളെ കോന്തനെ നോക്കിയപ്പോ ചെക്കൻ മ്മളെ തുറിച്ചു നോക്കാ... 💘💘💘💘💘💘💘💘 മ്മള് സ്റ്റേജിലേക്ക് കയറിയതും മ്മളെ തന്നെ കണ്ണും മിഴിച്ചു നോക്കി നിൽക്കുന്ന മ്മളെ സ്വന്തം കെട്ട്യോളെ ആണ് കണ്ടത്... പെണ്ണ് മ്മള് കൊടുത്ത ഡ്രെസ്സിൽ മൊഞ്ചത്തിയായിട്ട നിൽപ്പ്... ഓളെ മുന്നിൽ മ്മളിപ്പോ ഓളെ  ഓർമ്മയൊന്നും ഇല്ലാത്ത കലിപ്പനാ... ആ നാടകം ഇപ്പോഴും അരങ്ങേറി നടക്കുന്നത് കൊണ്ട് പെണ്ണ്  മ്മളെ നോക്കിയപ്പോ മ്മള് പെണ്ണിനെ തുറിച്ചു നോക്കി...  മ്മളെ നോട്ടം കണ്ടു പെണ്ണ് മ്മളെ നോക്കി അവിഞ്ഞ ഇളി ഇളിച്ചു തരുന്നുണ്ട്... അത് കണ്ടില്ലെന്ന് നടിച്ചു മ്മള് ഓളെ നോക്കി കോട്ടി ചിരിച്ചു.... " ഡാ... കാര്യം നീ ഇതൊക്കെ ആക്ടിങ് ആണ്...അപ്പൊ  നിന്റെ ആക്ടിങ് ചൈനീസ്‌ന്റെ അടുത്ത് മതി... അതോണ്ട് അളിയൻ ഇപ്പൊ ഓളെ അടുത്തുള്ള കലിപ്പ് ഓക്കെ മാറ്റി  ക്യാമറമാനെ നോക്കി ഒന്ന് പുഞ്ചിരിക്ക്ട്ടോ... " മ്മളെ കോളറ ശരിയാകുന്നത് പോലെ ആകിയിട്ട് ഫൈസി മ്മളോട് ഇതൊക്കെ പറഞ്ഞപ്പോ മ്മള് ഓനെ നോക്കി ഒന്ന് ഇളിച്ചു കാണിച്ചു.... അജു ആണെൽ മ്മളെ പെണ്ണിന്റെ അടുത്ത് കത്തിയടിച്ചു നില്ക്കാ.... @@@@@@@@@@@@@ അജുക്കാനെ യാസ്ന്റെ കൂടെ കണ്ടപ്പോ മ്മള് മൂപ്പരെ നെറ്റി ചുളിച് നോക്കി നിന്നു...മ്മളെ നോട്ടം കണ്ടു മൂപ്പര് മ്മളെ അടുത്തേക് വന്നു സംസാരിക്കാൻ തുടങ്ങിയപ്പോ മ്മളും മൂപ്പരോട് സംസാരിച്ചു... അപ്പോഴാണ് മ്മള് അന്ന് പാർലറിൽ വെച്ച് അജുക്കന്റെ കൂടെ കണ്ട മോളെ കണ്ടത്...  ആ മോളെയും അജുക്കാനെയും ഒന്നിച്ചു ഇവിടെ കണ്ടപ്പോ മ്മളെ മനസ്സിലേക്ക് ഓടി എത്തിയത് അ മുഖമൊക്കെ കവർ ചെയ്ത ആളെ ആയിരുന്നു.... ' അന്ന്  മ്മള് അജുക്കാനെ ബീച്ചിൽ വെച്ച് കണ്ടപ്പോ മൂപ്പരെ കൂടെ ഉണ്ടായിരുന്ന മ്മക്ക് ഗിഫ്റ്റ് തന്ന മോളും  ഇന്ന്  കല്യാണത്തിന് വന്നുക്ക്ണ്... അങ്ങനെയാണേൽ മറ്റേ മുഖം മറച് നടന്നിരുന്ന ആ വ്യക്തിയുണ്ടല്ലോ,, മ്മള് പാർലറിൽ വെച്ചും,, ഷാനുന്റെ വീടിൽ നിന്ന് ബോൾ എടുക്കാൻ  തൊട്ടടുത്ത പറമ്പിലേക്ക് പോയപ്പോ അവിടെ വെച്ച കണ്ട,,, ആഹ്.,,, അയാള്  ഇന്ന് ഇവിടെ വന്നിട്ട് ഉണ്ടാവില്ലേ..??...' ' ഹേയ്..അതെങ്ങനെയാ..അയാളെ  അജുക്കന്റെ കൂടെ ബീച്ചിൽ വെച്ചിട്ട് കണ്ടില്ലല്ലോ,,, വേണേൽ പാർലറിൽ വെച്ച് അജുക്കന്റെ അടുത്ത് അയാള് വന്നു ഇരുന്നത് ആണെങ്കിൽ..??? ' ' ബട്ട്,,, അങ്ങനെയാണെൽ അജുക്കന്റെ കൂടെയുണ്ടായിരുന്ന ആ മോള്  അയാളോട് എങ്ങനെ സംസാരിക്കും...??..' ' യു കനൗ ദിയ ,,, മുഖമൊക്കെ മറച്ചു ഇരിക്കുന്ന അയാളോട് മോൾക് എന്ത് വേണമെങ്കിലും  ചോദിച്ചുടെ..??  ഒരാളെ അറിഞ്ഞിട്ട് ആണോ നമ്മൾ അവരോട് സംസാരിക്കുന്നത്...?? ' എന്നൊക്കെ അങ്ങോട്ടും ഇങ്ങോട്ടും ചോദിച്ചു മ്മളെ മനസ്സും മ്മളും മൗനമായി ഉള്ളില്  സംസാരിക്കാണ്... അജുക്ക  മ്മളെ കോന്തന്റെ കട്ടടെ മേൽ കട്ടയായിട്ടുള്ള ചങ്ക് ആണെന്ന് പറഞ്ഞപ്പോ മ്മള് മൂപ്പരെ നോക്കി ഒന്ന് ചിരിച്ചോട്ത്.... ' അപ്പോ അജുക്കാക്ക് മ്മളെ നേരത്തെ അറിയാം.. അന്ന് ബീച്ചിൽ വെച്ച് അജുക്കയും മോളും മ്മക്ക് ഗിഫ്റ്റ് തന്നത് അങ്ങനെയാവാണം.,,, പക്ഷെ.,, ആര് പറഞ്ഞിട്ട്.,,മ്മളെ കെട്ട്യോൻ കോന്തന് മ്മളെ ഓർമ്മയൊന്നും ഇല്ലാത്തപ്പോ ഓൻ മ്മളെ കാര്യം അജുക്കാനോട്‌ പറയില്ല.. അപ്പൊ പിന്നെയാരു..,, ' ' ഫൈസിക്ക,,,,' പിന്നെ മ്മളെ മുന്നിൽ കാക്കുനെ മാത്രമേ കാണുന്നുള്ളൂ... ' കാക്കു ആവണം.,,, കാരണം അന്ന് കാക്കുന്റെ നിക്കാഹ്ന് അജുക്കയും ഉണ്ടായിരുന്നല്ലോ.. അജുക്ക യാസ്ന്റെയും ഫൈസിക്കാന്റെയും ചങ്ക് ആയിരിക്കും.,,,, ' അന്ന് കാക്കുന്റെ നിക്കാഹ്ന് അജുക്ക വന്നപ്പോഴും മ്മക്ക് മൂപ്പരോട് ഗിഫ്റ്റ് തന്ന കാര്യം ചോദിക്കാൻ പറ്റിയിട്ടില്ല..,, അപ്പോഴേക്കും ഷാഹി മ്മളെ അവിടെന്ന് കൊണ്ട് പോയിരുന്നു.,,,, ,,,ആ മുഖം കവർ ചെയ്തു നടന്നിരുന്ന ആളെ ,,  അന്ന് ഷാനുന്റെ വിട്ടിൽ വെച്ച് മ്മള് കണ്ടപ്പോ എന്തോ അയാള്മായി മ്മ്ക് ഒരു ബന്ധം തോന്നിയിരുന്നു.,,, മനസ്സുമായിയുള്ള സൈലന്റ് ടാല്കിങ് തത്കാലികാമായി നിർത്തി വെച്ച് മ്മള് എട്ടും കല്പ്പിച്ചു അജുക്കാനോട് അയാളെ കുറിച്ച് ചോദിക്കാൻ തന്നെ തീരുമാനിച്...... " അതേയ് അജുക്ക... അന്ന് നമ്മള് ബീച്ചിൽ വെച്ച് കണ്ടില്ലേ... അതെ ദിവസം തന്നെ നിങ്ങളെ ഞാൻ ഐസ് ക്രീം പാർലറിൽ വെച്ച് കണ്ടിരുന്നല്ലോ... അന്ന് നിങ്ങളെ കൂടെ ഐസ് ക്രീം പാർലറിൽ മുഖമൊക്കെ കവർ ചെയ്തിട്ട് ഒരാള് ഉണ്ടായിരുന്നില്ലേ... അതാരാ...??  " " എ,,,എന്നത്തെ കാര്യമാ ദിയ നീ പറയുന്നേ..??. " മ്മള് ചോദ്യച്ചതിന് മറുചോദ്യം ആയി അജുക്ക ഇങ്ങോട്ട് ചോദിച്ചതും മ്മള് ഒരു ദീർഘശ്വാസം വിട്ട് മൂപ്പരെ നോക്കി ചിരിച്ചിട്ട്‌ മൂപ്പർക്ക് മറുപടി കൊടുക്കാൻ തുടങ്ങുമ്പോഴ... *,,, മഹർ ചാർത്താൻ സമയമായി,,,* എന്നും പറഞ്ഞു മ്മളെ നാത്തൂൻ ഇത്തൂസ് മ്മളെ പിടിച്ചു കൊണ്ടോയി കോന്തന്റെ അടുത്തേക്ക് നിർത്തിയത്.... ഒരു ചെറു പുഞ്ചിരി തൂകി മ്മളെ കെട്ട്യോൻ മഹർ ഓന്റെ കൈയിൽ എടുത്തു മ്മളെ നോക്കിയതും മ്മള് തലതാഴ്ത്തി നിന്ന്... ഓൻ മാലയുമായി മ്മളെ അടുത്തേക് ഓരോ ചുവട് വെക്കുമ്പോഴും മ്മളെ ഹാർട്ട് എന്തിനോ വേണ്ടി ഡപ്പാൻ കൂത്ത് കളിക്കാ... സ്റ്റേജിൽ ഇപ്പൊ മ്മളെ ഫാമിലിയും ഓന്റെ ഫാമിലിയും ഉണ്ട്... അവരെയൊക്കെ നടുവിൽ ആണ് മ്മളും മ്മളെ കെട്ട്യോനും... തല താഴ്ത്തി നല്ലുട്ടിയായി നിക്കുന്ന മ്മളെ അടുത്തേക് വന്നിട്ട് മ്മളെ തലയിൽ കൈ വെച്ച് എന്തക്കയോ മന്ത്രിച്ചിട്ട്‌ ഓൻ മഹർ മ്മളെ കഴുത്തിൽ ഇട്ട് തന്നു... *,,, യാസ്,,,*  എന്നാ പേരഴുതിയ ആ മഹർ മാല മ്മളെ കഴുത്തിൽ വീണതും മ്മളെ ശരീരമാകെ കുളിര് കോരിയത് പോലെ.... മഹർ ചാർത്തൽ കഴിഞ്ഞതും മ്മളെ ഉപ്പച്ചി ഞങ്ങളെ അടുത്തേക്ക് വന്നു മ്മളെ കൈ എടുത്തു ഓന്റെ കൈയിലെക്ക് വെച്ച് കൊടുത്തു ഞങ്ങളെ നോക്കി ഒന്ന് പുഞ്ചിരിച്ചു... 💞💞💞💞💞💞💞💞 ബ്രോ,,,, ഒന്ന് അങ്ങനെ നിൽക്ക്,,, ചേർന്ന് നിൽക്ക്,,,,,കുറച്ചു കൂടെ,,,, എന്നൊക്കെ സ്റ്റേജിൽ  നിൽക്കുന്ന മ്മളോട്  പറഞ്ഞു മ്മളെ ക്ഷമടെ നെല്ലിപലകയിൽ കയറി ഡാൻസ് കളിച്ചോണ്ട് ക്യാമറ മാൻ തെണ്ടി പറഞ്ഞപ്പോ... മ്മള് ഓനെ നോക്കി ഒന്ന് പല്ലിറുമ്പി ചിരിച്ചിട്ട് എല്ലാത്തിനും പോസ് ചെയ്തു കൊടുത്തു... മ്മളെ മുഖത്തെ കലിപ്പ് കണ്ടു ഇവിടെ ഒരുത്തി ചിരി കടിച്ചു പിടിച്ചു നില്ക്കാ... ഓളെ തുറിച്ചു നോക്കി മ്മള് ക്യാമറയിലേക്ക് തന്നെ നോട്ടം തെറ്റിച്ചപ്പോഴ ക്യാമറ മാൻ മ്മളെ നോക്കി ഇളിച്ചോണ്ട് അടുത്തേക്ക് വന്നത്... " സോറി ബ്രോ... ഇത്രയും പേരെ മുന്നിൽ നിന്ന് നിങ്ങളെ റൊമാന്റിക് പിക്സ് എടുക്കാൻ നോക്കിയ ഞാനാണ് പൊട്ടൻ... ബ്രോക്ക് എല്ലാവരുടെയും മുന്നിൽ അങ്ങനെ നിൽക്കാൻ ചമ്മല് കാണും... സോ സോറിയെ.." എന്നും പറഞ്ഞു ഓൻ മ്മളെ ആക്കി ചിരിച്ചു അവിടെന്നു പോവാൻ തുടങ്ങിയപ്പോ മ്മള് ഓനെ അവിടെ പിടിച്ചു വെച്ച് ഒന്ന് ചിരിച്ചോട്ത്തിട്ട്, " മ്മക്ക് പ്രോബ്ലം ഒന്നുമില്ല ബ്രോ...ഇതൊക്കെ നിസ്സാരം,,, സോ,,, യൂ കന്റിണ്‌ന്യു,,,,"  ന്ന് പറഞ്ഞപ്പോ..ഇവിടെ മ്മളെ കെട്ട്യോൾ മ്മളെ വായും പൊളിച്ചു നോക്കാ... ഓളെ നോക്കിയൊന്നു കോട്ടി ചിരിച്ചിട്ട്‌ മ്മള് മുഖം തിരിച്ചു...  ഹല്ലപിന്നെ... മ്മളെ പെണ്ണിന്റെ കൂടെ പിക്സ് എടുക്കാൻ മ്മക്ക് എന്ത് ചമ്മൽ...😁 മ്മളെയും പെണ്ണിന്റെയും ഫോട്ടോസ് എടുത്തു കഴിഞ്ഞപ്പോ പിന്നെ മ്മളെ ചങ്ക്സും  ഓളെ കൂതറാസും എല്ലാം സ്റ്റേജിലേക്ക് കയറി വന്നു സെൽഫി എടുക്കാൻ തുടങ്ങി... പെണ്ണിന്റെ കൂതറകളയൊക്കെ മ്മക്ക് അറിയാമായിരുന്നിട്ടും മ്മള് ആദ്യമായി അവരെ കണ്ടപോലെ പേരും കാര്യങ്ങളുമൊക്കെ ചോദിച്ചറിഞ്ഞു.... മളെയും പെണ്ണിന്റെയും ഫാമിലിടെ ഒപ്പവും,,,ഞങ്ങളെ ഫ്രണ്ട്സ്ന്റെ കൂടെയുമൊക്കെ ഫോട്ടോക്ക് നിന്നു മ്മളും പെണ്ണും ഒരു വഴിയായിക്ക്ണ്.... @@@@@@@@@@@@ ജീവിതത്തിൽ ഈയൊരു ദിവസം ഒരിക്കൽ മാത്രമല്ലെ ഉണ്ടാവു,, എന്നൊക്കെ പറഞ്ഞു സ്വയം ആശ്വാസം കണ്ടത്തിയാ മ്മള് സ്റ്റേജിൽ ഓരോ ഫോട്ടോക്കും നിന്നത്.... വരുന്നവരുടെ കൂടെയെല്ലാം മ്മളെ കോന്തന്റെ കൂടെ ഒരു ചിരിയും ഫിറ്റ് ചെയ്തു ഫോട്ടോക്ക് നിന്നു മ്മള് ഒരു ലെവലായിക്ക്ണ്.... ഫോട്ടോ എടുക്കൽ എല്ലാം കഴിഞ്ഞു മ്മളും യാസും സ്റ്റേജിൽ ഇരിക്കുമ്പോഴ മ്മളെ അടുത്തേക് മ്മളെ നാത്തൂൻ ഇത്തൂസ് വന്നിട്ട്,,, ഇന്ന് നൈറ്റ്  മ്മളെ കെട്ട്യോന്റെ വിട്ടിൽ  റിസപ്ഷനും,, ഉണ്ടെന്ന് പറഞ്ഞത്... യാസ്ന്റെ ബിസിനസ് ഫ്രണ്ട്സും കമ്പനിയിലെ ഫ്രണ്ട്സുമൊക്കെ ഇന്ന് രാത്രിയിലെ ഫങ്ക്ഷനു വരും,,, ന്ന്...  മ്മള് അത് കേട്ടു ഇത്തൂസ്നെ നോക്കി ഒന്ന് ചിരിച്ചപ്പോ മുപ്പത്തി മ്മളെ നോക്കി ഇളിച്ചു കാണിക്കാ... എല്ലാം കഴിഞ്ഞു എല്ലാവരോടും യാത്ര ചോദിച്ചു ഓഡിറ്റോറിയത്തിൽ നിന്നു യാസ്ന്റെ കൂടെ പോവാൻ വേണ്ടി ഇറങ്ങിയപ്പോ മ്മളെ കണ്ണൊക്കെ നിറഞ്ഞു വരുന്നുണ്ടയിരുന്നു.... കാറിൽ കേറാൻ സമയത്തു മ്മള് ഉമ്മച്ചിയെയും ഉപ്പച്ചിയെയും നോക്കിയപ്പോ അവര് രണ്ട് പേരും മ്മളെ നോക്കി ചിരിക്കുന്നുണ്ട്... മ്മളെ നോക്കി നിറഞ്ഞ കണ്ണുമായി ചിരിക്കുന്ന ഉപ്പച്ചിനെ കണ്ടപ്പോ നിയത്രണം വിട്ട് മ്മള്  ഉപ്പച്ചിനെ കെട്ടിപിടിച്ചു കരഞ്ഞു.... മ്മളെ അടർത്തി മാറ്റി മ്മളെ കണ്ണൊക്കെ തുടച് തന്നു ഉപ്പച്ചി ചിരിക്കാൻ പറഞ്ഞപ്പോ മ്മള് കരച്ചിൽ പിടിച്ചു നിർത്തി ഉപ്പച്ചിനെ നോക്കിയൊന്നു ചിരിച്ചു.... ഉമ്മച്ചി മ്മളെ തലയിൽ തലോടി ചിരിച്ചപ്പോ മ്മള് ഉമ്മച്ചിനെ  കെട്ടിപിടിച്ചു ഉമ്മച്ചിനെ നോക്കി ചിരിച്ചു.... അവരെയൊക്കെ അടുത്ത് നിന്നു നോട്ടം തെറ്റിചപ്പോഴ മ്മളെ നോക്കി പുഞ്ചിരിച്ചു നിക്കുന്ന മ്മളെ കാക്കുമാരെ കണ്ടത്...അവരെ കണ്ടപ്പോ മ്മള് അവരെ മൂന്നിനെയും ഓടിപോയി  കെട്ടിപിടിച്ചു കരഞ്ഞു.. മ്മളെ തലയിൽ തലോടി കാക്കുമാരു മ്മളെ അടർത്തി മാറ്റി മ്മളെ നോക്കി ചിരിച്ചപ്പോ മ്മള് തല താഴ്ത്തി നിന്നു... " ഡീ... ഞാനിന്ന് നിന്നെ പറഞ്ഞയക്കുന്ന സന്തോഷത്തിൽ വയർ നിറച്ചു ഫുഡിക്ക്ണ്...ഇനിപ്പോ  നിന്റെ അന്നത്തെ പ്രക്ക് കൊണ്ട് നി പറഞ്ഞത് പോലെ ഞാനിനി രണ്ടാഴ്ച ഹോസ്പിറ്റലിൽ കിടക്കോ...?.. " മ്മളെ നോക്കി ഇളിച്ചോണ്ട് നിഷു പറഞ്ഞപ്പോ മ്മള് ഓനെ തുറിച്ചു നോക്കിയിട്ട് ഒന്നിളിച് കാണിച്ചു.... ഓൻ പറഞ്ഞത് കേട്ടു ഫൈസിക്കയും ഷാനുക്കയും മ്മളെ നോക്കി ചിരിക്കാ... കാക്കുമാര് മൂന്നും മ്മളെ നെറ്റിയിൽ ഒരുമ്മ തന്നിട്ട് മ്മളെ കവിളിൽ തട്ടി,,, ഇന്ന് നൈറ്റ് കാണാം,,, ന്നും പറഞ്ഞു,,  മ്മളെ കാറിൽ കയറ്റി... അവരെയൊക്കെ നോക്കി ഒന്ന് ചിരിച്ചു കാണിച്ചു മ്മള് മ്മളെ കെട്ട്യോനെ നോക്കിയപ്പോ ഓൻ മ്മളെ നോക്കി പുച്ഛിച്ചു ചിരിക്ക,, ഈ നേരത്ത് ഓന്റെ പുച്ഛം കണ്ടതും മ്മള് തല താഴ്ത്തി ഒന്നും മിണ്ടാതെ ഇരുന്ന്.... ( തുടരും... ) ////////////////////////////// #📙 നോവൽ
📙 നോവൽ - ഖൽബിലെ മൊഞ്ചൻ DRAM PRINCES | part 7 | 2 - ShareChat
26.8k കണ്ടവര്‍
1 മാസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post