ഭ്രാന്തൻ പാർട്ട്‌ 7 എന്റെ മുഖത്തെ ഭാവ വിത്യാസം കണ്ടിട്ടാവണം അങ്കിൾ 'എന്താ മോളെ പോലീസ് വീട്ടിൽ വന്നോ? ' എന്ന് ചോദിച്ചത്. തലയാട്ടയിട്ട് നാളെ പത്തുമണിക്ക് ഞാൻ എസ് പി ഓഫിസിൽ എത്തണമെന്ന് അമ്മ പറഞ്ഞുന്ന് ഞാൻ പറഞ്ഞപ്പോഴേക്കും 'അതിനെന്താ നമ്മുക്ക് പോകാലോ? മോൾ ടെൻഷനാവേണ്ട , പോലീസ് ഇപ്പോൾ അവിടെ ചെന്നത് മോളെ തിരക്കി ഒന്നുമാവില്ല , ഇന്ന് രാത്രിയിൽ അവിടെ ആരൊക്കെയുണ്ടെന്നു നോക്കാനും , സ്റ്റേഷനിൽ നിന്നു വന്നിട്ട് അമ്മയുടെ നമ്പരിലേക്ക് ആരെയൊക്കെ വിളിച്ചിട്ടുണ്ടെന്നും ആരൊക്കെ അമ്മയെ വിളിച്ചിട്ടുണ്ടെന്നുമൊക്കെ ചെക്ക് ചെയ്യാനാ , അതിനൊരു കാരണം അതെയുള്ളു ദേവിയുടെ നാളത്തെ എസ് പി ഓഫിസ് യാത്ര' എന്ന് പറഞ്ഞു ആശ്വസിപ്പിച്ചിപ്പോഴാണ് സത്യത്തിൽ ശ്വാസം നേരെ വീണത്. "ഞാൻ എന്താണ് ചെയ്യേണ്ടതെന്ന് ഇനിയും വക്കിൽ പറഞ്ഞില്ല" എന്ന ഡോക്ടറിന്റെ ചോദ്യമാണ് അകത്തു തളം കെട്ടിയിരുന്ന നിശബ്ദതയെ മുറിച്ചത് "എനിക്ക് എങ്ങനെയും മനുവിനെ രക്ഷിക്കണം , അതിനു വേണ്ടി നിങ്ങൾക്ക് ചെയ്തു തരാൻ കഴിയുന്ന രണ്ടു കാര്യം അത് മാത്രം മതിയാവും എനിക്ക്, " എന്ന് വക്കിൽ പറഞ്ഞു കഴിയുംമുന്നേ ഡോക്ടറിന്റെ നോട്ടം വക്കിലിന്റെ മുഖത്തു തന്നെയായിരുന്നു. "ആദ്യം വേണ്ടത് മനുവിനെ ഒരു വർഷം ചികിൽസിച്ചതായി കാണിക്കുന്ന ഡോക്ടറിന്റെ ഒപ്പോടു കൂടിയ മെഡിക്കൽ റിപ്പോർട്സ് , അതിൽ ഡേറ്റ് എഴുതുമ്പോൾ വൈഷ്ണവിയുടെ മരണ ശേഷം വരാൻ പ്രേത്യകം ശ്രദ്ധിക്കണം , രണ്ടാമത് ഇന്ന് നേരം വെളുത്താൽ ഉടൻ തന്നെ മനുവിന്റെ ഫിറ്റ്നസ് അറിയാൻ മെഡിക്കൽ ചെക്കപ്പിന് കൊണ്ട് പോകും , അതിനു ശേഷം മാനസിക നില ചെക്ക് ചെയ്യാൻ അവർ മനുവിനെയും കൊണ്ട് ഇങ്ങോട് ഗവൺമെന്റ് സർവീസായത് ആയത് കൊണ്ട് ഇങ്ങോട് വന്നാൽ മാനസിക വിഭ്രാന്തിയുള്ളയാളണെന്നു ഡോകടർ അവർക്ക് സർട്ടിഫിക്കറ്റു നൽകണം." അത്രയും പറഞ്ഞു വക്കീൽ ഡോക്ടറെ ഒന്നു നോക്കി കൂടെ ദേവിയെയും. എന്നിട്ട് തുടർന്നു "രണ്ടാമത്തേത് ഞാൻ ചെയ്‌തോളാം , ചെക്ക് ചെയ്ത് ഭാഗികമായി ആളിന്റെ മൈൻഡ് ഔട്ട് ഓഫ് ഓർഡർ ആണെന്ന് ഞാൻ പറഞ്ഞോളാം , പക്ഷേ ആദ്യം പറഞ്ഞ ഒരു വർഷത്തെ മെഡിക്കൽ റിപ്പോർട്ട് ഉണ്ടാക്കാൻ സമയം എടുക്കും , അത് ചിലപ്പോൾ വിചാരണക്ക് ഒടുവിലാണ് കൊടുക്കാൻ സാധിക്കുന്നതെങ്കിൽ അതിന്റെ വിശ്വസ്തത ചോദ്യം ചെയ്യപ്പെടും , കേസ് തോൽക്കുക മാത്രമല്ല, മെഡിക്കൽ റിപ്പോർട്ടിനെക്കുറിച്ചു വിശദമായ അന്വേഷണം വരെ ഉണ്ടായേക്കാം... പിന്നെ തുടർന്ന് എന്ത ഉണ്ടാവുകയെന്ന് വക്കിലിനു ഞാൻ പറയാതെ തന്നെ അറിയാമല്ലോ? " എന്ന ഡോക്ട്ടറിന്റ വാക്കുകൾക്ക് കേട്ടു ഒരു ഫയൽ എടുത്തു വക്കിൽ നീട്ടുമ്പോൾ അമ്പരപ്പോടെ ഡോകടർ അത് വാങ്ങി മറിച്ചു നോക്കുന്നുണ്ടായിരുന്നു. "ഇത് അവനെ രക്ഷിക്കാൻ മാത്രം ഉണ്ടോന്ന് അറിയില്ല , എങ്കിലും ആദ്യമായി ഒരു ചോദ്യം ചെയ്യലിനെ നേരിടാൻ പോകുന്ന ദേവിക്ക് എത്ര സമയം പിടിച്ചു നില്ക്കാൻ കഴിയുമെന്ന് അറിയില്ലല്ലോ , പതറി പോകുമെന്നു ഉറപ്പുള്ളപ്പോൾ അവൻ ഭ്രാന്തിനു വേണ്ടി ചികിത്സിച്ചതാണെന്ന് കാണിക്കാൻ വേണ്ടി ഞാൻ ഒരു സുഹൃത്തായ ഡോകറ്ററിന്റെ സഹായത്തോടെ തയ്യാറാക്കിയതാണ് " എന്ന് വക്കിൽ പറഞ്ഞപ്പോൾ ഡോകറ്ററിന്റെ മുഖത്തും ഒരു ചെറിയ സന്തോഷം കാണാൻ കഴിഞ്ഞിരുന്നു. "ഇത് മതിയാകും , വേണ്ട തിരുത്തലുകൾ ചെയ്തിട്ട് ഞാൻ തിരികെ നൽകാം. " എന്ന ഡോക്ടറിന്റെ വാക്കുകൾക്ക് നന്ദി പറഞ്ഞു അവിടെ നിന്നും വക്കിൽ എന്നെയുംകുട്ടി ഇറങ്ങുമ്പോ സമയം മൂന്നു മണി കഴിഞ്ഞിരുന്നു . ഇറങ്ങും മുമ്പ് "അനന്ത , വൈഷ്ണവിയുടെ കേസ് പോലെയല്ല ഇത് , അത് പുറത്തു നിന്ന് നോക്കുന്നവർക്ക് ആത്മഹത്യ ആയിരുന്നു , പക്ഷേ രാഘവന്റെ ഒറ്റ നോട്ടത്തിൽ തന്നെ ഒരു കൊലപാതകമാണ് , ന്യായികരിക്കാൻ എത്ര തെളിവ് നമ്മൾ ഉണ്ടാക്കിയാലും ഒരു ചെറിയ പാളിച്ച എവിടെയെങ്കിലും ഉണ്ടായാൽ കഷ്ടപ്പെട്ട് ഉണ്ടാക്കിയ തെളിവുകളൊക്കെ ചീട്ടുകൊട്ടാരം പോലെ തകർന്നടിയും" എന്ന ഡോകറ്ററിന്റെ മുന്നറിയിപ്പ് കേട്ട് കൊണ്ടാണ് ഞങ്ങൾ വണ്ടിയിലെക്ക് കയറിയത്. "കുറച്ചൂടെ നമ്മൾ കാത്തിരിക്കണമായിരുന്നു " എന്ന വക്കിലിന്റെ സംസാരം കേട്ട് "എന്താ അങ്കിളേ ഒരു ആത്മവിശ്വാസക്കുറവ് " എന്നെന്റെ ചോദ്യം കേട്ടിട്ടാണ് " ഹേയ് മോൾ പേടിക്കാൻ പറഞ്ഞതല്ല , ഒരു ആറു മാസം കൂടി കഴിഞ്ഞിരുന്നുവെങ്കിൽ നമ്മുക്ക് കുറച്ചൂടെ തെളിവുകൾ ഉണ്ടാക്കുമായിരുന്നു , കൊലപാതക ശേഷം അവൻ വിളിച്ചപ്പോൾ ഞാൻ ആദ്യം ചോദിച്ചതുമാണ് , പിന്നെ എന്നെ വിശ്വസിച്ചു ഇറങ്ങി വന്നവളുടെ മാനം കാക്കാൻ കഴിഞ്ഞില്ലെങ്കിൽ പിന്നെ ഞാൻ ജീവിച്ചിരിക്കുന്നോണ്ട് എന്താണ് പ്രേയോജനമെന്ന മനുവിന്റെ ചോദ്യത്തിന് നിനക്കു കൊല്ലാതെ വിടമായിരുന്നല്ലോ എന്നെന്റെ മറുപടിക്ക് , ദേവിയുടെ ദേഹത്ത് തൊട്ടവനെ പൂജിക്കാൻ എനിക്ക് കഴിയില്ല അങ്കിളേ എന്ന അവന്റെ വാക്ക് കേട്ട് എനിക്കൊന്നും മറുപടി നൽകാൻ കഴിഞ്ഞില്ല " എന്ന് അങ്കിൾ എന്നോട് പറഞ്ഞപ്പോഴേക്കും നിറഞ്ഞു ഒഴുകിയിരുന്നു എന്റെ കണ്ണുകൾ രണ്ടും. വിവാഹം എന്ന സ്വപനം മനസ്സിൽ വന്നത് മുതൽ സ്വപ്നം കണ്ടു തുടങ്ങിയതാ ഞാൻ , അത് വലിയ മാളികയോ ഗവർന്മെന്റ് ജോലിക്കാരനോ ഒന്നുമല്ല , പട്ടിണിയാണെങ്കിലും കൂടെ ഞാൻ നിന്നോളം ദൈവമേ എന്നെ കണ്ണീർകുടിപ്പിക്കാത്ത ഒരാൾ ആയിരിക്കണമേ എന്നെ ദൈവത്തിനോട് പ്രാർത്ഥിച്ചിട്ടുള്ളു , കൂട്ടത്തിലുള്ള ഓരോരുത്തരുടെയും കല്യാണം കഴിയുമ്പോൾ അവരുടെ കുട്ടികളുമായി സന്തോഷത്തോടെ ജിവിക്കുന്ന കാണുമ്പോൾ പുറമെ ചിരിച്ചു കാണിക്കുമെങ്കിലും ഉള്ളു കൊണ്ട് ഞാൻ പലപ്പോഴും പൊട്ടിക്കരഞ്ഞിട്ടുണ്ട് , വരുന്നവർ സ്ത്രീധനവും സ്വാര്ണ്ണവും ചോദിക്കുമ്പോൾ നന്മ മാത്രം ചിന്തിച്ചിട്ടുള്ള , ഭർത്താവിനെ ദൈവതുല്യം കാണാൻ , സ്നേഹിക്കാൻ കഴിവുള്ള എന്റെ മനസ്സിന്റെ വില എന്താ ഇവർ മനസിലാക്കാത്തതെന്ന് പലപ്പോഴും ചിന്തിച്ചിട്ടുണ്ട് ഞാൻ. അങ്ങനെ നിൽക്കുമ്പോഴാണ് നല്ലോരു പെൺകുട്ടിയെ മതി എന്ന ആവശ്യവുമായി മനുവിന്റെ വീട്ടുകാർ വന്നത് , താഴെയുള്ളവൾക്ക് ഒരു വിലങ്ങ് തടി ആവരുത് എന്നുള്ളത് കൊണ്ട് തന്നെയാണ് , ഒരു ബുദ്ധിസ്ഥിരതയില്ലാത്ത ആളോടൊപ്പമുള്ള ജീവിതം ഇരുട്ട് നിറഞ്ഞതമാകുമെന്ന് അറിഞ്ഞിട്ടും ഞാൻ സമ്മതം മൂളിയത് , പക്ഷേ അച്ഛൻ പിടിച്ചേൽപ്പിച്ച കൈകൾ അത് ദൈവത്തിന്റേത് ആയിരുന്നുവെന്ന് അറിഞ്ഞപ്പോൾ , പ്രേയോജനം ഉണ്ടാകില്ല എന്ന് അറിയാമായിരുന്നിട്ടും എന്നും മനുവേട്ടനോട് ചേർന്ന് കിടന്ന് ഞാൻ കരഞ്ഞു പറഞ്ഞിരുന്ന സങ്കടങ്ങൾ വെറുതെ ആയിലല്ലോന്ന് ഓർത്തപ്പോൾ തന്നെ മനസ്സ് കൊതിച്ചിരുന്നു ഒന്നുടെ മനുവേട്ടനെ കാണാൻ , കൊതിതിരുവോളം ചേർന്ന് കിടക്കുവാൻ. എതിർ ദിശയിൽ നിന്നും വന്ന വാഹനത്തിന്റെ വെട്ടത്തിലാണ് എന്തോ കാര്യമായി ചിന്തിച്ചിരുക്കുന്ന വക്കിലിന്റെ മുഖം എന്റെ ശ്രദ്ധയിൽ പെട്ടത് "എന്താ അങ്കിളേ എന്നോട് പറ എന്തെങ്കിലും പ്രോബ്ലം ഉണ്ടോ" എന്നെന്റെ ചോദ്യത്തിന് "മ്മ്" എന്നൊന്ന് മുളിയിട്ട് "ഉണ്ട് മോളെ അത് നേരിടേണ്ടത് മോളാണെന്ന" വക്കിലിന്റെ വാക്കുകൾ കേട്ട് ഞാൻ പതറിപ്പായിരുന്നു. ( തുടരും ) സ്നേഹത്തോടെ ഷാനുക്ക ...
10.5k കണ്ടവര്‍
12 ദിവസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post