💖*ദിൽ സെ*💖 ❤️ROMANTIC_LOVE_STORY❤️ ✍️ MUCHIII PART-56 💕💕💕💕💕💕💕💕💕💕💕💕💕💕💕💕 കുറച്ചു കഴിഞ്ഞതും മ്മളെ കേട്യോൻ ഉറക്കത്തിൽ മ്മളെ മേൽ കാലും കയ്യും ഒക്കെ വെച്ച് അന്തസ്സായി ഉറങ്ങുവാണ്..... മ്മളും ഉറങ്ങിയാൽ ഇതിലും അപ്പറം ആണ് മ്മളെ അവസ്ഥ....... മ്മള് ഓന്റെ കാൽ എടുത്ത് മാറ്റിയതും ഓന്റെ കൈ വന്ന് മ്മളെ ചുറ്റി വരിഞ്ഞു..... മ്മള് രാവിലെ ജീവനോടെ ഉണ്ടെങ്കിൽ മ്മക്ക് നാളത്തെ ടൂറിൽ കാണാട്ടോ...... 💕💕💕💕💕💕💕💕💕💕💕💕💕💕💕💕 (Zayan) "ടി ഗുണ്ടു ഒന്ന് വേഗം ഇറങെടി.....നീ കുളിക്കാൻ തന്നെ അല്ലേടി അതിൽ കയറിയെ..... ഡീ കോപ്പേ നിന്നോടാണ് പറയുന്നേ ഇറങ്ങാൻ....... " പടച്ചോനെ ഈ പെണ്ണ് ഒരാഴ്ചത്തെ കുളി ഒന്നായി കുളിക്കുവാനെന്ന തോന്നുന്നേ... ഈ ഗുണ്ടുമുളക് കുളിക്കാൻ കയറിയിട്ട് 2മണിക്കൂർ ആയി.... ഇതുവരെ അതിന്റെ ഉള്ളിൽ നിന്നും ഇറങ്ങിയിട്ടും ഇല്ല...... "ഡീ ഗുണ്ടു നിന്നോടല്ലേ ഇറങ്ങാൻ പറയുന്നേ.... ഇനിയും താമസിച്ചാൽ മ്മള് ഈ ഡോർ കുത്തി തുറക്കും..... പറഞ്ഞില്ല അറിഞ്ഞില്ല എന്ന് വേണ്ട..... 😡😡😡" ഹാ വരുന്നുണ്ട് മഹാറാണി..... "ഡീ ഞാൻ എത്ര നേരായി വിളിക്കുന്നു.... നിനക്കെന്താടി ഒന്ന് വേഗം ഇറങ്ങിയാൽ " "അതേ ഞാൻ ഇയാളെ പോലെ കാക്ക കുളി അല്ല കുളിക്കാർ..... 😏😏😏" "ഹോ പിന്നെ... കണ്ടാലും മതി.... ഹൗ എത്ര കുളിച്ചിട്ടെന്താ അന്റെ നാറ്റം ഈ ജന്മത്തിൽ മാറൂല.... " "പോടാ കേട്യോൻ ഡ്രാക്കുളെ.... " "ഡീ.... " "നീ ഇപ്പൊ ഓടിക്കോ.... ഞാൻ നിന്നെ പിന്നെ എടുത്തോളാം....." "ഞഞ്ഞഞഞ്ഞാ... " മ്മള് കുളിച്ചിറങ്ങിയിട്ടും ഓളെ ഒരുക്കം ഇതുവരെ കഴിഞ്ഞിട്ടില്ല..... നോക്കി നോക്കി കണ്ണാടി ഭസ്മം ആയിപ്പോകുവോ എന്തോ.... 😉 💕💕💕💕💕💕💕💕💕💕💕💕💕💕💕💕 (മിന്നു) മ്മള് ഇന്ന് ടൂർ പോകുവാന്നു നിങ്ങക്കൊക്കെ അറിയൂലെ.... ഇപ്പൊ അതിന്റെ ഒരുക്കപ്പാടിലാണ്....മ്മള് അതിന്റെ സന്തോഷത്തിൽ ഷവറിന്റെ ചുവട്ടിൽ നിന്ന് മ്മള് പോകുന്ന ഓരോ സ്ഥലങ്ങളും ആലോചിച്ചു ആലോചിച്ചു സമയം പോയതറിഞ്ഞില്ല.....മ്മളെ കെട്യോന്റെ കലിപ്പിലുള്ള ബഹളം കേട്ടപ്പോയ മ്മക്ക് സ്ഥലകാലബോധം വന്നേ..... പിന്നെ വേഗം കുളിച്ചിറങ്ങി.... ഇല്ലെങ്കിൽ ഡ്രാക്കു പറഞ്ഞ പോലെ ഡോർ തല്ലിപ്പൊട്ടിച്ചാൽ പിന്നെ മ്മളെ മാനം പോകില്ലേ.... പിന്നെ മ്മള് ജീവിച്ചിരുന്നിട്ട് കാര്യം ഉണ്ടോ.... 😂😂😂 മ്മള് ഇറങ്ങിയപ്പോ കണ്ടത് കലിപ്പിൽ നിൽക്കുന്ന ചെക്കനെയാണ്...... മ്മള് നൈസ് ആയിട്ട് അവിടെന്ന് മുങ്ങി......കണ്ണാടിയുടെ മുമ്പിൽ പൊങ്ങി..... 😁😁😁 പിന്നെ അങ്ങ് തൊടങ്ങീല്ലേ മ്മളെ കലാപരിപാടി..... മ്മള് മ്മളെ തന്നെ മൊഞ്ചാക്കി കൊണ്ടിരിക്കുമ്പോഴാ മ്മളെ ബാക്കിൽ ഡ്രാക്കു വന്ന് നിക്കുന്നത് കണ്ടത്... ഓൻ മ്മളെ നോക്കി സൈറ്റ് അടിച്ചു കളിക്കുവാണ്.... ഒപ്പോ മ്മളെ മൊഞ്ചാക്കി വെച്ചേക്കുന്ന മുഖത്തു കൊരങ്ങൻ ഡ്രാക്കു ഓന്റെ മുടിയിലുള്ള വെള്ളം തെറിപ്പിച്ചു മ്മളെ മൊഞ്ചുപോക്കാണ്..... "ഡോ കോന്ത.... മ്മളെ കയ്യിന്ന് കിട്ടുട്ട....മ്മളെ പൗഡർ എങ്ങാനും പോയാൽ അന്നേ മ്മള് പൗഡറിൽ മുക്കി കൊല്ലും..... "😬😬 "ഹയ്യോ.... നീ എന്തിനാ മുത്തേ പൗഡർ ഒക്കെ ഇടുന്നെ.... അല്ലേലും അന്നേ കാണാൻ മ്മളെ പടത്തിൽ കോലം വെച്ചത് പോലുണ്ട്.... ആ മോന്ജ് നീ കളയല്ലേ..... ഫാര്യേ.... " "മ്മളെ കളിയാക്കിയതാണല്ലേ.... എന്നാലേ ഇങ്ങളെ തേച്ചൊട്ടിച്ചു പോയ ആ പൂതനയെക്കാളും മ്മള് തന്നെയാ മോന്ജ്.....ഓളെ കൊണ്ടോയി വെക്ക് പടത്തിൽ.... ഹല്ല പിന്നെ... 😏😏😏.." "ആണോ.... എന്നാൽ മ്മളെ മൊഞ്ചത്തി ഒന്ന് പെട്ടെന്ന് ഒരുങ്ങി തായെക്ക് വാ.... മ്മള് പോകുവാ..... " അതും പറഞ്ഞു മ്മളെ കവിളിൽ നല്ല അടാർ കടിയും തന്ന് ഡ്രാക്കു പോയി..... അള്ളോഹ് മ്മള് സ്വർഗം കണ്ടു..... അമ്മാതിരി കടി ആയിപ്പോയി..... കണ്ണാടിയിലേക്ക് നോക്കിയപ്പോ മ്മളെ കവിളിൽ കോന്തൻ കെട്യോന്റെ പല്ല് മുഴുവൻ നന്നായി പതിഞ്ഞിട്ടുണ്ട്..... മ്മളെ മേക്കപ്പ് ഒക്കെ ജന്തു ചൂടൻ ഒറ്റ അടിക്ക് ഇല്ലാതാക്കില്ലേ...... പാവം... ഞാൻ... 😣😣 💕💕💕💕💕💕💕💕💕💕💕💕💕💕💕 (Liyu) മ്മള് കൊറേ നേരായി റൂമിന്ന് പുറത്തോട്ട് തല ഇടാനും വലിക്കാനും തുടങ്ങിയിട്ട്..... മ്മളിങ്ങനെ ആമയെ പോലെ കളിചോണ്ടിരിക്കുമ്പോഴാ zayukka റൂമിന്ന് ഇറങ്ങിവരുന്നത് കണ്ടത്.... മൂപര് മ്മളെ കളി കണ്ടതും ചുറ്റും ഒന്ന് തിരിഞ്ഞു നോക്കിയിട്ട് മ്മളെ അടുത്തേക്ക് വന്നു..... "എന്താ ലിയു.... ഇന്ജെന്ത കള്ളനും പോലീസും കളിക്കുവാണോ...." "ഹിഹി.... അത് മ്മള് മ്മളെ കെട്യോൻ ഇവിടെങ്ങാനും ഉണ്ടോന്ന് നോക്കിയതാ.... " "ഓഹോ....മ്മള് തായേക്കാണ്... പോകുന്നെ... അവനെ മ്മള് ഇങ്ങോട്ട് പറഞ്ഞു വിടാം.... " പടച്ചോനെ പെട്ട്...... അതും പറഞ്ഞു മ്മളെ മറുപടിക്ക് കാക്കാതെ zayukka ഇറങ്ങിപ്പോയി... നശിപ്പിച്..... എന്റെ ലിയു നീ പെട്ട് മോളെ പെട്ട്.... ഇനി ഇപ്പൊ ആ തോരപ്പൻ വന്ന് നിന്റെ എല്ലൂരി ചവറ്റുകൊട്ടയിലെറിയും..... മ്മള് ദയനീയമായി ബെഡിൽ ഇട്ടിരിക്കുന്ന ഷർട്ടിലേക്കൊന്ന് നോക്കി.... ഹാ... എന്താ മോന്ജ്.... വട്ടത്തിൽ തുളവന്നപ്പോ ഷർട്ട് ഒന്നുകൂടി മോന്ജ് വെച്ചിട്ടുണ്ട്.... ഇതൊക്കെ ആ തോരപ്പൻ കണ്ടാൽ ഓന്റെ കലിപ്പ് ഇളകും എന്നതിൽ യാതൊരു സംശയവും ഇല്ല.... ഇതിനൊക്കെ മ്മളെ ഉപ്പച്ചി ഒരാളെ പറഞ്ഞാമതിയല്ലോ...... ഈ എട്ടും പൊട്ടും തിരിയാത്ത ചെറിയ കുഞ്ഞിനെ പിടിച്ചു ഉപ്പച്ചിയല്ലാതെ ആരേലും കെട്ടിച്ചയക്കുവോ.... കല്യാണം കഴിഞ്ഞു മ്മളെ ആദ്യത്തെ പരാക്രമണം ആണ് ഇത്.... അതും മ്മളെ ചെക്കന്റെ ഷർട്ടിൽ തന്നെ.....മ്മള് നല്ല അടിപൊളി ആക്കാം എന്നുവിചാരിച്ചു അയൺ ബോക്സ്‌ നന്നായി ഒന്ന് ഹീറ്റ് ആക്കി ഷർട്ടിൽ വെച്ചതേ ഓർമ ഉള്ളു..... പിന്നെ അതെടുക്കുമ്പോ ദേ ഒന്നെടുത്തൽ ഒന്ന് ഫ്രീ എന്ന് പറഞ്ഞപോലെ കൂടെ റൗണ്ട് ഷേപ്പിൽ ഒരു കഷ്ണം തുണിയും...... അപ്പൊ തുടങ്ങിയതാ മ്മള് ടെൻഷൻ അടിച്ചു അങ്ങോട്ടും ഇങ്ങോട്ടും നടക്കാൻ.... ഇടക്ക് ഡോറിനു പുറത്തേക്ക് തല ഇട്ട് ഇങ്ങോട്ടേക്ക് തന്നെ വലിക്കും..... തൊരപ്പനങ്ങാൻ വരുന്നുണ്ടോ എന്നും നോക്കി ഇരുന്നതാ.... "ഡീ........ " മ്മള് ആ ഷർട്ടിലും നോക്കി തോരപ്പൻ കണ്ടാലുള്ള കലിപ്പും ആലോചിച്ചു കിടക്കയിൽ കിടന്ന് തലകുത്തി മറിഞ്ഞു ചിരിച് കളിക്കുമ്പോഴാ പെട്ടെന്ന് ബാക്കിൽ നിന്നും മ്മളെ തൊരപ്പന്റെ അലറൽ കേട്ടത്..... അത് കേട്ടതും മ്മളെ പാതി ജീവൻ പോയി.... മ്മള് മെല്ലെ തിരിഞ്ഞു നോക്കിയപ്പോ ദേ വരുന്നു മ്മളെ നോക്കി ദഹിപ്പിച്ചോണ്ട്..... യാ ഹുദാ... മ്മള് പെട്ടു..... "ടി എന്താടി ഇത്.... നീയിത് എന്താ ചെയ്തുവെച്ചിരിക്കുന്നെ..... മ്മളെ ഷർട്ടിന്റെ പകുതി എവിടെടി.... " ഓൻ പകുതിക്ക് ചോദിച്ചതും മ്മള് ബാക്കി ഉള്ള കഷ്ണം കൂടെ കാണിച്ച് കൊടുത്തു.... അതും കൂടെ ആയപ്പോ ചെക്കൻ ഉറഞ്ഞുതുള്ളാൻ തുടങ്ങി..... "ഡീ... നീർക്കോലി... നിനക്ക് കണ്ണ് കണ്ടൂടെടി.... നോക്കി അയൺ ചെയ്തൂടെ....മനുഷ്യന്റെ ഒരു ഷർട്ടിന്റെ കോലം കെടുത്തിയില്ലെടി നീ..... നിന്നെയൊക്കെ വീട്ടീന്ന് തിന്നാൻ മാത്രം പഠിപ്പിച്ചോണ്ടാണോടി ഇങ്ങോട്ടേക്ക് വിട്ടത്...... " "ഹാ.ഹാ....കുറ്റം ഇപ്പൊ എനിക്കായോ.... ഉമ്മിനെയും വാപ്പച്ചിനെയും കെട്ടിപ്പിടിച്ചുറങ്ങേണ്ട ഈ എന്നെ എന്നോട് ചോദിക്കാതെ ഇവിടെ കെട്ടിക്കൊണ്ട് വന്ന് ഇട്ടതും പോരാ..... എന്നിട്ട് പറയുന്ന കേട്ടില്ലേ.... കലിപ്പൻ തോരപ്പൻ...... " "ഡീ...... " മ്മളെ നേർക്ക് കലിപ്പും കൊണ്ട് ചെക്കൻ വന്നതും മ്മള് ബെഡിനു ചുറ്റും ചുറ്റാൻ തുടങ്ങി.....അവസാനം തോരപ്പൻ മ്മളെ കയ്യിൽ പിടിച്ചു വലിച്ചു..... മ്മള് ബാലൻസ് കിട്ടാതെ തൊരപ്പന്റെ മേലേക്ക് ഒരു പോക്ക്.... മ്മളെ വൈറ്റ് കൂടെ ആയപ്പോ ഓന്റെ ബാലൻസും തെറ്റി ബെഡിലേക്ക് മറിഞ്ഞു..... പിന്നെ അവിടെ ഒരു പാട്ടിനുള സ്കോപ് തന്നെ ഉണ്ടായിരുന്നു.... കാരണം മ്മളെ അധരം മ്മളെ ചതിച്ചു.... ബാലൻസ് കിട്ടാതെ അധരം ചെന്ന് തൊരപ്പന്റെ അധരവുമായി കൂടി ചേർന്നു... ..... അത് മ്മളറിയാതെ തന്നെ തൊരപ്പന്റെ അധരവുമായി അലിഞ്ഞു ചേർന്നു..... 🎶Mohabbat Barsa Dena Tu, Sawan Aaya Hai.....🎶 🎶Tere Aur Mere Milne Ka, Mausam Aaya Hai....🎶 🎶Mohabbat Barsa Dena Tu, Saawan Aaya Hai....🎶 🎶Tere Aur Mere Milne Ka, Mausam Aaya Hai.....🎶 🎶Sabse Chhupa Ke Tujhe Seene Se Lagaana Hai....🎶 🎶Pyar Mein Tere Hadd Se Guzar Jaana Hai Itna Pyar Kisi Pe, Pehli Baar Aaya Hai....🎶 🎶Mohabbat Barsa Dena Tu, Sawan Aaya Hai.....🎶 🎶Tere Aur Mere Milne Ka, Mausam Aaya Hai....🎶 🎶Kyun Ek Pal Ki Bhi Judaai Sahi Jaaye Na Kyun Har Subah Tu Meri Sanson Mein Samaye Na.......🎶 🎶Aaja Na Tu Mere Paas, Dunga Itna Pyar Main.....🎶 🎶Kitni Raat Guzaari Hai, Tere Intezar Mein.....🎶 🎶Kaise Bataaun Jazbaat Ye Mere🎶 🎶Maine Khud Se Bhi Zyada Tujhe Chaaha Hai.......🎶 🎶Sab Kuch Chhod Ke Aana Tu, Sawan Aaya Hai......🎶 🎶Tere Aur Mere Milne Ka, Mausam Aaya Hai.......🎶 🎶Sabse Chhupa Ke Tujhe Seene Se Lagaana Hai......🎶 🎶Pyar Mein Tere Hadd Se Guzar Jaana Hai Itna…..🎶 💕💕💕💕💕💕💕💕💕💕💕💕💕💕💕💕 (Zayu) മ്മള് ബുള്ളറ്റിന്റെ ചാവി എടുക്കാൻ വേണ്ടി റൂമിലേക്ക് പോകുമ്പോ ഗുണ്ടുമുളകുണ്ട് ഉണ്ട് വാലിനു തീപിടിച്ച പോലെ എനിമിയുടെ മുറിയിൽ നിന്നും ഓടിവരുന്നു......മ്മളെയും തള്ളിയിട്ട് പെണ്ണൊരു പോക്ക്...... പടച്ചോനെ ഇവക്കെന്താ പറ്റിയെ.... മ്മള് ചുറ്റും നോക്കി.... ആരും ഇല്ല.... പിന്നെ ഇവളിതരെ പേടിച്ചിട്ടാ ഇങ്ങനെ ഓടുന്നെ..... മ്മള് മെല്ലെ എനിമിയുടെ റൂമിലേക്ക് ചെന്ന് നോക്കി.... അവിടെ എത്തിയതും അങ്ങോട്ടേക്ക് പോകേണ്ടായിരുന്നു എന്ന് തോന്നിപ്പോയി....... അവര് രണ്ടും കൂടെ ലിപ് ലോക്ക്.... വെറുതെ അല്ല പെണ്ണ് ചെന്നൈ എക്സ്പ്രസ്സ്‌ വിട്ട പോലെ ഓടിപ്പോയത്...... മ്മളെ ഒരു നല്ല റൊമാന്റിക് മൂഡ് കളഞ്ഞതല്ലേ ഈ ലിയു.... അങ്ങനെ ഇപ്പൊ രണ്ടും കൂടെ മ്മളെ പട്ടിണിക്കിട്ട് റൊമാൻസ് കളിക്കേണ്ട.... മ്മള് അവിടെ ഉള്ള ഒരു ഫ്ലവർ എടുത്ത് ചെറുതായി നിലത്തേക്കിട്ടു...... അതിന്റെ സൗണ്ട് കേട്ടതും രണ്ടും കൂടെ ഞെട്ടിപ്പിടഞ്ഞെഴുനേറ്റ് കിളി പോയപോലെ ചുറ്റും നോക്കുവാ..... ഹിഹി..... മ്മളെ കണ്ടതും എനിമിയുടെ മോന്ത ഒന്ന് കാണണം..... ഹൗ.... ഇപ്പോ മ്മക്ക് സ്വർഗം കിട്ടിയ ഫീൽ ആണ്... അവനിട്ടു എന്തെങ്കിലും പണി കൊടുത്താൽ മ്മളെ വയറു താനെ നിറയും...... അതാണ് ഞങ്ങള് തമ്മിലുള്ള ഒരു ഒരു ഒരു ആ അതന്നെ...... 💕💕💕💕💕💕💕💕💕💕💕💕💕💕💕💕 (Minnu) ചെ.... അങ്ങോട്ടേക്ക് പോകേണ്ടായിരുന്നു.... മ്മള് ഒരു മൊട്ടിന് വേണ്ടി ലീയുന്റെ അടുത്തേക്ക് പോയതാ.... അവിടെ എത്തിയതും മുമ്പിലെ കാഴ്ച കണ്ട് മ്മളെ കണ്ണ് തള്ളിപ്പോയി..... ലിപ് ലോക്ക്..... അത് കണ്ടതും മ്മക്ക് ഓർമ വന്നത് ഡ്രാക്കുന്റെ ബർത്ഡേയ്ക്ക് മ്മക്ക് കിട്ടിയ കിസ്സ് ആണ് ഓർമ വരുന്നേ.... അതോര്ത്തതും മ്മളെ 💖ദിൽ💖കിടന്ന് dj കളിക്കാൻ തുടങ്ങി.....അപ്പൊ തന്നെ മ്മള് ഒരു ഓട്ടം ആയിരുന്നു റൂമിലേക്ക്....ഇടക്ക് മ്മള് ഡ്രാക്കുനെ തള്ളിമാറ്റിയൊ എന്നൊരു ഡൌട്ട് ഇല്ലാതില്ലാതില്ല.....റൂമിൽ എത്തിയതും ഒരു ജഗ്ഗിൽ ഉണ്ടായിരുന്ന വെള്ളം മുഴുവൻ കുടിച്ചു തീർത്തു..... മ്മള് കുടിച്ചു തീർന്ന് ഒന്ന് ശ്വാസം വിട്ട് നേരെ നിന്നതും മ്മളെ തന്നെ നോക്കി ഡോറിൽ കയ്യും കെട്ടി നിക്കുന്ന ഡ്രാക്കുനെയാണ് കണ്ടത്...... പടച്ചോനെ മ്മള് ശരിക്കും ഡ്രാക്കുനെ തട്ടിയിട്ടിട്ടാണോ മ്മള് ഇങ്ങോട്ടേക്ക് ലാന്ഡിയത്...... മ്മള് ഓനെ നോക്കിയപ്പോ ഓൻ മ്മളെ തന്നെ ഒരു മാതിരി അർത്ഥം വെച്ചോണ്ട് നോക്കി ചിരിക്കുവാണ്.... ഇടക്ക് ഡ്രാക്കു ചുണ്ടിൽ കൈ വെച്ച് ziyukkante റൂമിലേക്ക് കൈ ചൂണ്ടി കാണിക്കുന്നത് കണ്ടതും മ്മളെ വയറ്റിന്ന് ഒരു കാളൽ അങ്ങ് പോയി... പടച്ചോനെ.... ഇവൻ ഇനി അവരെ റൂമിലേക്ക് പോയിട്ടുണ്ടാകുവോ...മ്മളെ തൊണ്ടയിലെ ഉമിനീരൊക്കെ വറ്റി ഇപ്പൊ അവിടെ ഒരു മരുഭൂമി ആയി മാറി....... പെട്ടെന്ന് ഡ്രാക്കു മ്മളെ നേർക്ക് നടന്നുവരുന്നത് കണ്ടതും മ്മള് അതിനനുസരിച്ചു പിറകിലേക്ക് പോകാൻ തുടങ്ങി.... എല്ലാം തീർന്നു.... പടച്ചോനെ ഇവനിനി മ്മളെ പിടിച്ചു കിസ്സുവോ..... മ്മള് പോയി ടേബിളിൽ തട്ടിനിന്നു.... മ്മളെ തോട്ടു തൊട്ടില്ല എന്ന പോലെ ഡ്രാക്കുവും.... ഓൻ മ്മളെ നേർക്ക് മുഖം അടുപ്പിച്ചൊണ്ട് വന്നതും മ്മള് കണ്ണ് രണ്ടും ഇറുക്കി അടച്ചു കൈ രണ്ടും ടേബിളിൽ പിടിച്ചു നിന്നു...... കൊറേ സമയം കഴിഞ്ഞിട്ടും ഒന്നും നടക്കാതെ വന്നപ്പോ മ്മള് മെല്ലെ കണ്ണ് തുറന്നു നോക്കി... അപ്പൊ ഉണ്ട് ചെക്കൻ മ്മളെ നോക്കി ചിരിച്ചോണ്ട് ടേബിളിൽ ഉള്ള കീയും എടുത്ത് കറക്കിക്കൊണ്ട് നിക്കുന്നു..... അയ്യേ.... ഇതിനായിരുന്നോ ഈ ഡ്രാക്കു മ്മളെ ഇട്ട് പേടിപ്പിച്ചേ..... ശേ.... മ്മളാകെ അങ്ങ് വിയർത്തുകുളിച്ചില്ലേ.... ഇനി മ്മളൊന്നുകൂടി മോന്ജക്കേണ്ടി വരുവല്ലോ..... ചെക്കൻ കീയും കൊണ്ട് തിരിഞ്ഞു നടക്കാൻ നിന്നതും മ്മള് നെഞ്ചിൽ കൈ വെച്ച് ഒന്ന് ശ്വാസം വിട്ട്..... വിട്ടതെ ഉള്ളു അപ്പോത്തേക്കും ചെക്കൻ കേറി മ്മളെ കവിളിൽ കിസ്സ് അടിച്ചു ചൂളം വിളിച്ചോണ്ട് ഇറങ്ങിപ്പോയി..... യാ ഹുദാ.... ഈ കൊരങ്ങൻ പ്രതീക്ഷിക്കാതെ ആണല്ലോ റബ്ബേ ഓരോന്ന് തരുന്നേ.... 💕💕💕💕💕💕💕💕💕💕💕💕💕💕💕💕 (Ziyu) ചെച്ചേ..... ആകെ നാണം കേട്ട്.... തൊലി ഉരിഞ്ഞുപോയി.... ഏത് നേരത്ത പടച്ചോനെ മ്മക്ക് ഇതിനെ പിടിച്ചു വലിക്കാൻ തോന്നിയെ........ ആ കില്ലർ ഇങ്ങനെയുള്ള സിറ്റുവേഷൻസിലൊക്കെ കൃത്യം എത്തിക്കോളും..... ആകെ നാണ കേടായി..... മ്മള് നീർക്കോലിനെ നോക്കിയപ്പോ അതിനെ എവിടെയും കാണാനില്ല.... ഇത്ര പെട്ടെന്ന് പോയോ.... മ്മള് റൂം മുഴുവൻ തപ്പി നോക്കിയപ്പോ ഓളുണ്ട് കണ്ണാടിയുടെ മുമ്പിൽ നിന്നും ഓരോ ഗോഷ്ടി കാണിക്കുന്നു..... ഇവളെ ഒരുക്കം കണ്ടാൽ തോന്നും ഇന്ന് ഓളെ മംഗലാന്ന്..... 😬 മ്മള് ചാവിയും എടുത്ത് ഓളോട് പെട്ടെന്ന് വരാൻ പറഞ്ഞു തായെക്ക് പോയി..... തായേ എത്തിയപ്പോ എല്ലാരും ഞങ്ങളെ യാത്ര അയക്കാൻ വേണ്ടി കാത്തു നിക്കുന്നുണ്ട്.... m മ്മള് പോയി ജിന്ന് ഇറക്കി സ്റ്റാർട്ട്‌ ചെയ്തു വെച്ചു.......മ്മളെ പോലെ തന്നെ കില്ലറും മിന്നുനേ വെയിറ്റ് ചെയ്ത് ബുള്ളറ്റിൽ ഇരിക്കുവാണ്..... മ്മള് ഓനെ നോക്കിയപ്പോ ഓൻ മ്മളെ നോക്കി പുരികം പൊക്കി ആക്കി ചിരിക്കുന്നുണ്ട്.... തെണ്ടി.... നീ അതികം ഇളിക്കേണ്ടെടാ.... എനിക്കും ഒരവസരം വരും.... അപ്പൊ കാണിച്ചുതരാം.... ഹണി മൂണിനല്ലേ പോകുന്നെ.... അപ്പൊ മ്മക്കും എന്തെങ്കിലും ഒക്കെ കാണാനുള്ള ചാൻസ് കിട്ടാതിരിക്കില്ല..... 💕💕💕💕💕💕💕💕💕💕💕💕💕💕💕💕 (Zayu) ഞങ്ങളിവിടെ ഞങ്ങളെ പൊണ്ടാട്ടിമാരെ കാത്ത് നിക്കാൻ തുടങ്ങിയിട്ട് നേരം കുറെ ആയി..... ഇവറ്റകൾ രണ്ടും ഇതെവിടെ പോയി കിടക്കുവാ.....രണ്ടും കൂടെ കണ്ണാടിയും നോക്കി ഇരിക്കുവായിരിക്കും.... രണ്ടും കണക്കാ... ചക്കിക്കൊത്ത ചിക്കി.... അങ്ങനെ വേണം പറയാൻ...... മ്മള് കൊറേ നേരായി ഹോൺ അടിക്കുന്നു.... എനിമിക്ക് കലിപ്പ് കയറിയതും ഓൻ അകത്തേക്ക് കയറിപ്പോയി മുകളിൽ നോക്കി ഒരു അലറൽ ആയിരുന്നു.... അത് കേട്ടതും രണ്ടും കൂടെ പെട്ടിയും കിടക്കയും എടുത്തോണ്ട് ഇറങ്ങി ഓടി.....ഗുണ്ടു വന്ന് മ്മളെ പിറകിൽ കയറി ഇരുന്നു..... രണ്ടിന്റെയും തോളിലും ഓരോ ബാഗുണ്ട്..... രണ്ട് മൂന്ന് ഡ്രസ്സ്‌ മാത്രേ എടുത്തുള്ളൂ..... ബുള്ളറ്റിൽ അല്ലേ പോകുന്നത്...... ഇനി ഡ്രസ്സ് വേണെങ്കിൽ വാങ്ങിക്കാം...... ഞങ്ങള് നാലുപേരും എല്ലാവരോടും യാത്ര പറഞ്ഞു ഇറങ്ങി........ആദ്യം ഊട്ടിയിലേക്കാണ് പോകുന്നത്...... കുറച്ചു കഴിഞ്ഞപ്പോ രണ്ടും കൂടെ സ്പീഡ് കൂട്ട് എന്നും പറഞ്ഞു ആകെ ബഹളം....അവരെ അലറൽ സഹിക്കാൻ കയ്യാതെ ഞങ്ങള് രണ്ടും പാറപ്പിച്ചു വിട്ടു....... തുടരും........ ഇഷ്ടായാൽ ലൈക്‌ അടിക്കണേ... കൂടെ കമെന്റും...... 😍😍..മ്മളെ 💖ഡ്രാക്കുനെയും ഗുണ്ടുമുളകിനെയും 💖തൊരപ്പനെയും നീർക്കോലിയെയും 💖നെഞ്ചിലേറ്റിയ എല്ലാ വായനക്കാർക്കും പെരുത്ത് താങ്ക്സ്.... ഒരുപാട് സന്തോഷം ഉണ്ട് നിങ്ങളുടെയൊക്കെ സപ്പോർട്ടിന്..... thanku.... thank u so much 😍😍😍
📙 നോവൽ - ShareChat
32.6k കണ്ടവര്‍
5 ദിവസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post