2019ൽ കണ്ടിരിക്കേണ്ട സ്ഥലങ്ങളുടെ സി.എന്‍.എന്‍ ട്രാവല്‍ പട്ടികയിൽ കേരളവും. പ്രളയം ദുരിതം വിതച്ച കേരളത്തില്‍ ടൂറിസം മേഖലയ്ക്ക് പഴയ ഉണര്‍വിലേക്ക് തിരികെ വരാനായെന്നതിന് ലഭിക്കുന്ന അംഗീകാരം കൂടിയാണ് അന്താരാഷ്ട്ര മാധ്യമ സ്ഥാപനമായ സി.എന്‍.എന്‍ തയാറാക്കിയ ഈ പട്ടികയില്‍ കേരളത്തിന്‌ സ്ഥാനം ലഭിച്ചത്. പട്ടികയില്‍ ഉള്‍പ്പെട്ട ഏക ഇന്ത്യന്‍ സംസ്ഥാനവും കേരളമാണ്. “മാസ്മരിക കാഴ്ചകളുടെ കേദാരഭൂമിയാണ് കേരളം. കടൽ തീരവും വർണശോഭയർന്ന സൂര്യന്റെ വിവിധഭാവങ്ങളും ഇവിടുത്തെ സംസ്‍കാരവും ഭക്ഷണവും സഞ്ചാരികൾക്ക് പ്രിയപ്പെട്ട ഹൗസ് ബോട്ടുകളും വന്യജീവിസങ്കേതങ്ങളും നോക്കെത്താ ദൂരത്തോളം പരന്നു കിടക്കുന്ന കായലും അങ്ങിങ്ങായി നിറഞ്ഞ് നിൽക്കുന്ന പനകളും കേരളത്തിലെത്തുന്ന സഞ്ചാരികളുടെ കണ്ണിനും മനസിനും കുളിര്‍മയേകും. ഇതെല്ലാം ചേര്‍ന്ന് കേരളത്തെ ദൈവത്തിന്റെ സ്വന്തം നാടാക്കി മാറ്റുന്നു. 2018-ൽ മഹാപ്രളയം കേരളത്തില്‍ ഏറെ നാശം വിതച്ചെങ്കിലും പല ടൂറിസ്റ്റ് മേഖലകളും ഈ കെടുതികളില്‍ അകപ്പെട്ടില്ല. പൂർണമായും സോളാർ കൊണ്ട് വൈദ്യുതീകരിച്ച കൊച്ചി അന്താരാഷ്ട്ര വിമാനത്താവളമാണ് സന്ദർശകരെ വരവേൽക്കുക. കൂടാതെ ഒരുകാലത്ത് പോർച്ചുഗീസ് അധീനതയിലായിരുന്ന കൊച്ചി സംസ്കാരവൈവിധ്യം നിറഞ്ഞതും സഞ്ചാരികൾക്ക് കാണുവാനും അറിയുവാനും ഒരുപാട് കാര്യങ്ങൾ ഉൾകൊള്ളുന്ന ഒരു പ്രദേശം കൂടിയാണ്. കേരളത്തിന്റെ സംസ്കാരം വിളിച്ചോതുന്ന കലാരൂപം; കഥകളി, അതിന്റെ വ്യത്യസ്തമായ വേഷവിതാനവും ഭാവാഭിനയവും കൊണ്ട് വിനോദസഞ്ചാരികളെ എന്നും വിസ്മയിപ്പിക്കുന്നു. കേരളം മനോഹരമായ ബീച്ചുകളുടെ കാര്യത്തിലും പ്രശസ്തമാണ്, പ്രത്യേകിച്ചും തെക്കൻ കേരളത്തിൽ പേരുകേട്ട നിരവധി ബീച്ചുകളുണ്ട്. ഛായാചിത്രങ്ങളെ വെല്ലുന്ന കോവളം ബീച്ച് സർഫിങ് പ്രേമികളുടെ ഇഷ്ടകേന്ദ്രമാണ്, മറ്റൊരു പ്രശസ്‌ത ബീച്ചായ വർക്കല സ്വച്ഛമായി വിശ്രമിക്കാനും സമയം ചിലവഴിക്കാനും പറ്റിയ സ്ഥലം എന്ന രീതിയിൽ കേൾവി കേട്ടതാണ്. ഗ്രാമങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന പരന്നു കിടക്കുന്നു കായലുകളും അവയിലൂടെ സഞ്ചരിക്കാന്‍ ഹൗസ് ബോട്ടുകളും കെട്ടുവള്ളങ്ങളും ഉപയോഗിക്കുന്നു. കാഴ്ചകൾ ഹൗസ്ബോട്ടുകളിൽ താമസിച്ചു കണ്ടു ആസ്വദിക്കാൻ സമയം കണ്ടെത്തിയാൽ ഈ യാത്ര കൂടതൽ ആനന്ദകരമാക്കാം. സഞ്ചാരികൾ ഏറെ ആകര്‍ഷിക്കുന്ന കേരളത്തിലെ മറ്റൊരു പ്രദേശമാണ് മൂന്നാർ. തേയില തോട്ടങ്ങളും ദേശീയോദ്യാനവും പെരിയാര്‍ വന്യജീവിസങ്കേതത്തിലൂടെയുള്ള യാത്രകളുമാണ് മുന്നാറിൽ നിങ്ങളെ കാത്തിരിക്കുന്നത്.” 2019ൽ കാണേണ്ട സ്ഥലങ്ങൾ, CNN ട്രാവല്‍ പട്ടിക‍: https://cnn.com/travel/article/places-to-visit-2019/ #KeralaTourism #KeralaLeads #KeralaIsOpen #LeftAlternative
🚌 യാത്രകള്‍ - CNN travel - 19 PLACES TO VISIT IN 2019 KERALA : S ഇക്കൊല്ലം ലോകത്ത് സന്ദർശിച്ചിരിക്കേണ്ട സ്ഥലങ്ങളിൽ കേരളവും അന്താരാഷ്ട്ര മാധ്യമമായ സി . എൻ . എൻ തയാറാക്കിയ പട്ടികയിലാണ് അഭിമാന നേട്ടം . https : / / cnn . com / travel / article / places - to - visit - 2019 / index . html | # KeralaLeads # LeftAlternative facebook . com / kadakampally - ShareChat
72.1k views
1 months ago
Share on other apps
Facebook
WhatsApp
Copy Link
Delete
Embed
I want to report this post because this post is...
Embed Post