💞ഖൽബിന്റെ അവകാശി💞 Part. 35 ✍കുഞ്ഞിപ്പാത്തു. കോഫി ഹൗസിൽ ദിലുവിന്റെ മാനേജറിനെ കാത്തിരിക്കുമ്പോഴും ഉള്ളിൽ നേരിയ ഒരു ഭയം എന്നെ പിടി കൂടിയിരുന്നു.... കണ്ടു മുട്ടിയാൽ അവനോട് എങ്ങനെ കാര്യങ്ങൾ പറഞ്ഞു തുടങ്ങണമെന്ന് യാതൊരു എത്തും പിടിയും ഇല്ല.... . ഒരുപക്ഷെ എന്നോടുള്ള ഇഷ്ടം കൊണ്ടാകാം ദിലു ആ കല്യാണാലോചന വേണ്ടെന്ന് വെച്ചത്.... ഞാനുമായിട്ട് അങ്ങനൊരു ബന്ധം പാടില്ല എന്ന് അവൾക്കറിയില്ലല്ലോ.... അതുകൊണ്ട് തന്നെ എല്ലാ കാര്യങ്ങളും തുറന്നു പറഞ്ഞിട്ടെങ്കിലും ആ മാനേജരെ കൊണ്ട് കാര്യങ്ങളൊക്കെ ശരിയാക്കണം.... അവൻ അവളെ ഇപ്പോഴും മനസ്സിൽ കൊണ്ട് നടക്കുന്നുണ്ടെന്നത് അന്ന് ഹോസ്പിറ്റലിൽ ബില്ലടച്ചപ്പോൾ തന്നെ മനസ്സിലാക്കാം... എങ്കിലും ഞാൻ പറയുന്നതൊക്കെ അവൻ ഏത് അർത്ഥത്തിൽ എടുക്കുമെന്നും പറയാൻ കഴിയില്ല... അതുകൊണ്ട് തന്നെ അങ്ങനൊരു ടെൻഷൻ എന്നെ കീഴ്പെടുത്തിയിരുന്നു.... കുറച്ചു സമയം വെയിറ്റ് ചെയ്ത് ഇരിക്കുമ്പോഴാണ് ഫോണിലേക്ക് അവന്റെ കോൾ വന്നത്. ഞാൻ ചുറ്റും നോക്കിയപ്പോൾ കുറച്ചെടുത്തായി ഒരു ചെറുപ്പക്കാരൻ ഫോൺ ചെവിയിൽ വെച്ച് നിക്കുന്നത് കണ്ടു... അത് അവൻ ആകാനാണ് സാധ്യത. എങ്കിലും ഒരുറപ്പിന് വേണ്ടി ഞാൻ കോൾ അറ്റൻഡ് ചെയ്തു... അപ്പോൾ തന്നെ ഞങ്ങൾ പരസ്പരം മനസ്സിലാക്കി. ഫോൺ പോക്കറ്റിൽ ഇട്ട ശേഷം അവൻ എന്റെ ടേബിളിലേക്ക് നടന്നടുത്തു... ഏകദേശം എന്റെ അതെ പ്രായം തോന്നിക്കുന്ന ഒരു ചെറുപ്പക്കാരൻ. ട്രിം ചെയ്ത താടിയും മീശയും... എക്സിക്യൂട്ടീവ് ലുക്കിൽ ഉള്ള ആ വരവ് കണ്ടപ്പോൾ തന്നെ എനിക്ക് ആളെ ഇഷ്ടായി... ദിലുവിന് നന്നായി ചേരും... എന്റെ അടുത്തെത്തിയപ്പോൾ എണീച്ചു നിന്ന് ചിരിച്ചു കൊണ്ട് ഞാൻ കൈ കൊടുത്തു സലാം പറഞ്ഞു കൊണ്ട് എന്നെ പരിചയപ്പെടുത്തി.... തിരിച്ചും കൈ തന്നു കൊണ്ട് പേര് പറഞ്ഞ ശേഷം ഞങ്ങൾ രണ്ടാളും ഇരുന്നു. രണ്ട് പേർക്കും ഓരോ കോഫി ഓർഡർ ചെയ്ത ശേഷം ഞങ്ങൾ രണ്ടാളും മുഖാമുഖം നോക്കി നിന്നതല്ലാതെ ഒന്നും പറഞ്ഞില്ല... കുറച്ചു സമയം രണ്ട് പേർക്കിടയിലും മൗനം തളം കെട്ടി നിന്നു. അത്കൊണ്ടാകണം നബീൽ എന്നെ സംശയത്തോടെ നോക്കാൻ തുടങ്ങി. അത്കൊണ്ട് ഞാൻ തന്നെ സംസാരിച്ചു തുടങ്ങി... "നബീൽ..... എനിക്ക് നിന്നോട് പറയാനുള്ളത് ദിലുവിനെ കുറിച്ചാണ്... എനിക്കറിയാം നിനക്ക് അവളെ ഇഷ്ടമാണെന്ന്. അവളെ വിവാഹമാലോചിച്ചു കൊണ്ട് വീട്ടിൽ പോയതും അറിയാം.... അന്നത് നടന്നില്ല... എന്നാലും ഇനി ഒരിക്കൽ കൂടി അതിനെ കുറിച്ച് ആലോചിച്ചൂടെ... " "അൻവർ എന്താ പറയുന്നത്? എനിക്ക് മനസ്സിലായില്ല.... " രണ്ടും കല്പിച്ചു കൊണ്ട് ഞാനങ്ങനെ പറഞ്ഞപ്പോൾ ഒന്നും മനസ്സിലാവാതെ നബീൽ ചോദിച്ചു. "അന്ന് നീ കല്യാണാലോചനയുമായി ചെന്ന ശേഷം ദിലു നിന്നോട് എന്താ പറഞ്ഞത്...? എന്ത്‌ കൊണ്ടാ നീ അന്നാ ആലോചന നിർത്തി വെച്ചത്? " "അത്.... ഞാൻ ആദ്യം അവളോട് എന്റെ ഇഷ്ടം പറഞ്ഞപ്പോ അവളത് ഒരു നേരം പോക്കായിട്ടാ കണ്ടത്... അത്കൊണ്ട് കൂടിയ അവളോട് പോലും പറയാതെ അവളുടെ വീട്ടിൽ ഉപ്പയെയും കൂട്ടി പോയത്. പക്ഷെ അന്ന് ഞാനറിഞ്ഞില്ല മറ്റൊരാൾ അതിന് മുമ്പേ അവളുടെ മനസ്സിൽ ഉണ്ടായിരുന്നു എന്ന്... അവളത് പിറ്റേന്ന് തന്നെ എന്നോട് തുറന്നു പറയുകയും ചെയ്തു.... അതുകൊണ്ടാ പിന്നെ അവളെ ആ കാര്യം പറഞ്ഞു ഞാൻ ബുദ്ധിമുട്ടിക്കാതിരുന്നേ... " "നിന്നോട് അങ്ങനെ പറഞ്ഞതിന് ശേഷമാണ് അവൾ അയാളോട് അവളുടെ ഇഷ്ടം തുറന്നു പറയുന്നത് തന്നെ.... പക്ഷെ.... അവളിഷ്ടപ്പെടുന്ന ആ ആൾക്ക് അവളെ അങ്ങനെ കാണാൻ പറ്റില്ല... അത് അന്ന് തന്നെ അവനവളോട് തുറന്നു പറഞ്ഞു. ഇപ്പൊ അവളവനെ മറക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുകയാ... അതുകൊണ്ട് ഇനി ധൈര്യമായി വീണ്ടും ആ ആലോചന മുന്നോട്ടു കൊണ്ട് പോകാം... " ഞാൻ അങ്ങനൊക്കെ പറഞ്ഞു നിർത്തിയതും അവന്റെ മുഖത്ത് പലതരം ഭാവങ്ങൾ വിരിഞ്ഞു. ഒരു നിമിഷം സംശയത്തോടെ എന്നെ നോക്കിയ ശേഷം അവനെന്നോട് ചോദിച്ചു. "ഇതൊക്കെ ഇത്രയും ഡീറ്റൈൽഡായിട്ട് നിങ്ങൾക്കെങ്ങനെ അറിയാം... " "അവളിഷ്ടപ്പെട്ടിരുന്ന ആ ആൾ ഞാനായിരുന്നു.... " 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 എന്റെ ആ ചോദ്യത്തിന് ഒന്ന് പുഞ്ചിരിച്ചു കൊണ്ട് അൻവർ മറുപടി പറഞ്ഞു. അതുകേട്ടതും ഞാൻ സംശയത്തോടെ ഞാൻ അവനെ നോക്കി. എന്റെ മുഖത്ത് നിഴലിച്ച സംശയം കണ്ടിട്ടാകണം അൻവർ പിന്നീട് അവർക്കിടയിൽ നടന്നത് മുഴുവൻ പറഞ്ഞു. ദിലു അന്ന് അവളുടെ ഇഷ്ടം തുറന്നു പറഞ്ഞതും അവളോട് വേറൊരു പെൺകുട്ടിയെ കാണിച്ചു കൊണ്ട് ആ പെൺകുട്ടിയെ ആണ് അവനിഷ്ടപ്പെടുന്നതെന്നും ഉള്ള കള്ളം പറഞ്ഞു അവളെ വിശ്വസിപ്പിച്ചത് വരേയ്ക്കും... അപ്പോഴും എന്റെയുള്ളിൽ ഒരു സംശയം നുരഞ്ഞു പൊന്തി വന്നിരുന്നു... അധികം മുഖവുര ഇല്ലാതെ തന്നെ ഞാനാ സംശയം തുറന്നു ചോദിച്ചു.... "ഇത്രയൊക്കെ ദിലുവിനെ സ്നേഹിക്കുന്നുണ്ടായിട്ടും നിങ്ങള്ക്കിടയിൽ ഞാൻ വന്നു എന്നൊരു കാരണം കൊണ്ട് അവളുടെ ഇഷ്ടം കണ്ടില്ലാന്നു നടിക്കണോ.... നിന്നെക്കാൾ ദിലുവിന് ചേരുക ഞാനാണ് എന്നൊരു ചിന്ത കാരണം ആ പാവത്തിനെ ഇങ്ങനെ വിഷമിപ്പിക്കണോ... അവളുടെ ഇഷ്ടം പോലെ അവളെ തന്നെ സ്വീകരിച്ചൂടെ തനിക്ക്... ഒരുപക്ഷെ മനസ്സ് കൊണ്ട് പൊരുത്തപ്പെടാൻ കഴിയാത്ത എന്റെ കൂടെ ജീവിക്കുന്നതിനേക്കാൾ അവൾ ആഗ്രഹിക്കുന്നത് നിന്നോടൊത്തുള്ള ജീവിതമായിരിക്കും... അത്കൊണ്ട് ആ ആഗ്രഹം നടത്തി കൊടുത്തു കൂടെ. തനിക്കും അവളെ ഇഷ്ടമുള്ള സ്ഥിതിക്ക് അതല്ലേ നല്ലത്..." ഞാൻ പറഞ്ഞതും അൻവറിന്റെ മുഖം മാറുന്നത് ഞാൻ കണ്ടു... കുറച്ചു സമയത്തിന് ശേഷം അവനെനിക്ക് മറുപടിയും തന്നു... "ഇല്ല... നബീൽ... ഇനി അതൊരിക്കലും നടക്കില്ല.. " "എന്ത് കൊണ്ട്...? " സംശയത്തോടെ തന്നെ ഞാൻ ചോദിച്ചു. "കാരണം...അവളെന്റെ പെങ്ങളാണ്.... " ലാഘവത്തോടെ അൻവർ പറയുന്നത് കേട്ടതും ഞാൻ ഞെട്ടി പോയി.... "വാട്ട്‌.....? " ഞാൻ അതിശയത്തോടെ ചോദിച്ചു... "അതെ... പക്ഷെ അത് ഞാനറിയുന്നത് കുറച്ചു ദിവസം മുമ്പാണെന്ന് മാത്രം.... " അങ്ങനെ പറഞ്ഞു കൊണ്ട് അവൻ എല്ലാ കാര്യങ്ങളും പറഞ്ഞു... എല്ലാം ഒരു കഥ കേൾക്കുന്നത് പോലെ ഞാൻ കേട്ടിരിക്കാനേ എനിക്ക് കഴിഞ്ഞുള്ളു... എല്ലാം പറഞ്ഞു കഴിഞ്ഞതും ഒരു ചെറു പുഞ്ചിരിയോടെ അൻവർ എന്നെ നോക്കാൻ തുടങ്ങി... "എല്ലാം നിന്നോട് തുറന്നു പറഞ്ഞത് പിന്നീട് എന്നെ കുറിച്ച് ഒരു സംശയം നിന്നിൽ ഉണ്ടാകാതിരിക്കാൻ വേണ്ടിയാ... പിന്നെ ഇപ്പൊ ഞാൻ നിന്നെ കാണാൻ വന്നത് ദിലുവിന്റെ ആങ്ങള ആയിട്ട് തന്നെയാണ്... " "അപ്പോ എന്റെ ഭാവി അളിയനാണ് താൻ " ഞാൻ ഒരുപാട് കള്ളച്ചിരിയോടെ പറഞ്ഞതും അൻവറും ചിരിച്ചു. "അപ്പൊ പിന്നെങ്ങനാ.... നിന്റെ പെങ്ങളെ എനിക്ക് കെട്ടിച്ചു തരികയല്ലേ.... " "പക്ഷെ.... അവിടെയും ചെറിയൊരു പ്രശ്നമുണ്ട്... ദിലു ഇപ്പോഴും ഈ കാര്യങ്ങളൊന്നും അറിയില്ല... അവളോട് മനപ്പൂർവം പറയാതിരിക്കുന്നതാ... കാരണം അവളുടെ സ്വന്തം സഹോദരനെയാണ് ഇത്രയും കാലം അവൾ മനസ്സിലിട്ട് നടന്നതെന്നറിഞ്ഞാൽ ആ പാവത്തിന് ചിലപ്പോ നെഞ്ച് പൊട്ടിപ്പോകും.... എല്ലാം മറക്കാൻ അവൾ ശ്രമിക്കുന്നുണ്ട്.... അത്കൊണ്ട് തന്നെ പെട്ടെന്ന് അവളുടെ മനസ്സിൽ കയറി പറ്റാൻ നിനക്ക് കഴിയുമോ എന്നറിയില്ല... " "അതൊക്കെ ഇനി ഞാൻ നോക്കിക്കോളാം.... എന്തായാലും ഇപ്പോഴാ എനിക്ക് സമാധാനമായത്... സത്യം പറഞ്ഞാൽ അവളന്ന് അങ്ങനൊക്കെ പറഞ്ഞപ്പോ വല്ലാതെ വേദനിച്ചിരുന്നു.... എന്ത് കൊണ്ടോ വിട്ട് കൊടുക്കാൻ മനസ്സുണ്ടായിരുന്നില്ല... ഇപ്പൊ എനിക്ക് നല്ല വിശ്വാസമുണ്ട്... ദിലു എനിക്കുള്ളത് തന്നെയാ.... " എന്റെ വാക്കുകളൊക്കെയും പുഞ്ചിരിയോടെ വരവേറ്റ് കൊണ്ട് അൻവർ ഇരുന്നു. കുറച്ചു നേരം കൂടി ഞങ്ങൾ സംസാരിച്ചു... ആ കുറഞ്ഞ സമയം കൊണ്ട് തന്നെ ഞങ്ങൾ വളരെയധികം അടുത്തിരുന്നു... സംസാരം ഒരുപാട് നേരം നീണ്ടു നിന്നപ്പോൾ വീണ്ടും കാണാമെന്നും പറഞ്ഞു കൊണ്ട് ഞങ്ങൾ ഇരിപ്പിടത്തിൽ നിന്നും എഴുന്നേറ്റു... "അപ്പൊ ശരി അളിയാ.... വീണ്ടും കാണാം... " ഞാൻ കൈ കൊടുത്തു കൊണ്ട് പറഞ്ഞു. "ആഹാ... ഇപ്പോഴേ എന്നെ അളിയനാക്കിയോ .. " ഒന്ന് സൈറ്റടിച്ചു കൊണ്ട് അൻവർ ചോദിച്ചു... "എന്തായാലും ദിലുവിനെ ഇനി ഞാൻ തന്നെ കെട്ടും... അപ്പൊ പിന്നെ നീയെനിക്ക് അളിയൻ തന്നെയല്ലേ... " "ആദ്യം എന്റെ പെങ്ങളെ വളക്കാൻ നോക്ക്... " ചിരിച്ചു കൊണ്ട് അൻവർ പറഞ്ഞതും ഞാൻ ഒന്ന് സൈറ്റടിച്ചു കൊണ്ട് അവിടുന്ന് നടന്നു..... ഷോപ്പിലേക്ക് യാത്ര തിരിച്ചപ്പോൾ എന്തോ പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷം എന്നെ പിടി കൂടിയിരുന്നു... എത്രയും പെട്ടെന്ന് ഷോപ്പിലെത്തി റാസിയോട് കാര്യങ്ങൾ പറയാനും ദിലുവിനെ കാണാനും ഞാനാഗ്രഹിച്ചു.... ഒരിക്കൽ നഷ്ടപ്പെടും എന്ന് കരുതിയത് വീണ്ടും കിട്ടും എന്നൊരു പ്രതീക്ഷ ഉള്ളത് കൊണ്ടാകണം ദിലുവിനെ കാണാൻ എന്റെയുള്ളിൽ ആഗ്രഹം മുളച്ചത്... ഷോപ്പിലെത്തിയ ഉടൻ റാസിയെ ക്യാബിനിലേക്ക് വിളിപ്പിച്ചു... അവനെ കണ്ടതും ഞാൻ കെട്ടിപ്പിടിച്ചു കൊണ്ടാണ് കാര്യങ്ങളൊക്കെ പറഞ്ഞത്..... എന്തായാലും അവനും സന്തോഷം ആയിട്ടുണ്ട്... കുറച്ചു സമയം സംസാരിച്ച ശേഷം ജോലിയുണ്ടെന്നും പറഞ്ഞ് അവൻ പോയി... പിന്നെ എങ്ങനെയെങ്കിലും ദിലുവിനോട്‌ സംസാരിക്കണം എന്നുള്ള ഒരു ആഗ്രഹമായിരുന്നു മനസ് നിറയെ.. . അതിനായി ഒരവസരത്തിന് ഞാൻ കാത്തു നിന്നു. കുറച്ചു സമയം cctv യിൽ അവളെയും നോക്കി നിന്നപ്പോഴാണ് അവൾ ഗോഡൗണിന്റെ ഭാഗത്തേക്ക്‌ പോകുന്നത് കണ്ടത്... അത് കണ്ടതും ഞാൻ വേഗം അവിടേക്ക് പോയി... ലിഫ്റ്റിൽ കയറി ഗോഡൗണിൽ എത്തി ഞാൻ ഇറങ്ങുമ്പോഴേക്കും അവൾ കയ്യിലൊരു കവറുമായി പോകാൻ തുനിഞ്ഞിരുന്നു... അതുകൊണ്ട് എന്നെയവൾ കണ്ടില്ല.. പെട്ടെന്നുണ്ടായ ഒരു തോന്നലിൽ ഞാനവളുടെ കയ്യിൽ പിടിച്ചു വലിച്ചു കൊണ്ട് ട്രയൽ റൂമിലേക്ക് കയറി... അവിടെ cctv ഇല്ലാത്തത് കൊണ്ടാണ് ഞാൻ വേഗം അങ്ങോട്ട് പോയത്.... അവിടെ എത്തിയതും അവളുടെ കയ്യിലുള്ള പിടി ഞാൻ വിട്ടു. അപ്പോഴാണ് അവളെന്നെ കാണുന്നത്... അവിടെയെത്തുന്നത് വരെ എന്റെ മുഖം അവൾ കണ്ടില്ലായിരുന്നു ... എന്നെ കണ്ടതും അവൾ ഞെട്ടിയത് ഞാൻ കണ്ടു...ആ ഞെട്ടലോട് കൂടെ തന്നെ അവൾ ചോദിച്ചു... "നിങ്ങളോ..... " തുടരും....... സ്റ്റോറി ഇത്രയും വൈകിപ്പിച്ചതിന് ഒരുപാട് സോറി.... ലെങ്തും കുറവാണെന്നറിയാം... ചില പേർസണൽ തിരക്കിൽ പെട്ട് പോയി... ഇനിയും ഇത് പോലെ അധികം വൈകാതെ നേരത്തെ പോസ്റ്റ്‌ ചെയ്യാൻ ശ്രമിക്കാം... ഇന്ഷാ അല്ലാഹ് അടുത്ത ഭാഗം നാളെ രാത്രി തന്നെ പോസ്റ്റ്‌ ചെയ്യാം.... എന്റെ സ്റ്റോറിക്കായി ക്ഷമയോടെ കാത്തിരിക്കുന്ന എന്റെ പ്രിയ വായനക്കാർക്ക് ഒത്തിരി നന്ദി... നിങ്ങളുടെയൊക്കെ സപ്പോർട്ട് ഉള്ളത് കൊണ്ടാണ് ഇങ്ങനെയൊക്കെ എഴുതാനെങ്കിലും എനിക്ക് സാധിക്കുന്നത്.... തുടർന്നും നിങ്ങളുടെ സപ്പോർട്ട് പ്രതീക്ഷിക്കുന്നു.... പിന്നെ സ്റ്റോറി ബോറാവുന്നുണ്ടോ.... നിങ്ങൾക്കൊക്കെ ഇഷ്ടമാകുന്നുണ്ടോ... ഞാൻ എന്റെ പൊട്ടബുദ്ധിയിൽ തോന്നുന്നത് എഴുതി വെക്കുന്നതാണ്.... എന്തായാലും നിങ്ങളുടെ അഭിപ്രായം കമന്റ്‌ ചെയ്യുക... വായനക്കാരുടെ അകമഴിഞ്ഞ സപ്പോർട്ട് ആണ് ഏതൊരു എഴുത്തുകാരുടെയും വിജയം.....
6.4k കണ്ടവര്‍
21 ദിവസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post