🔥ഒരു മധുര പ്രതികാരം🔥 ഹായ്..... നമ്മള് വന്നൂട്ടോ Part 8 "ഹാ... പിന്നെ നിന്നോട് അത്യാവിശ്യായായിട്ട് ഒരു കാര്യം പറയാനുണ്ട്... അതിനാ വിളിപ്പിച്ചത്.... വാ.....ഇത്തിരി മാറി നിന്ന് സംസാരിക്കാം'"..... ആദി ചുറ്റുപാടുമൊന്ന് കണ്ണോടിച്ചു.... ""എന്താ ആദി.... എനി പ്രോബ്ലം.... ഓഫീസിൽ എല്ലാം ക്ലീയറാണല്ലോ...... ഞാൻ ചെക്ക് ചെയ്തിട്ടാണ് വരുന്നത്""..... "ഹേയ്... അതൊന്നുമല്ല.... ഇത് അംറയുടെ മാറ്റർ ആണ്.... ഷി ഈസ്‌ നോട് സേഫ് ഹിയർ.... അവളെ എത്രയും പെട്ടെന്ന് ഇവിടുന്ന് മാറ്റണം""..... ""എന്താ ആദി.. ഇപ്പൊ ഇങ്ങനെ പറയാൻ""..... അവൻ ദേഷ്യത്തോടെ കുറച്ചു മുന്നോട്ട് നടന്നു..... ""അവൾ..,,ആ ആയിശു വീണ്ടും അംറയെ തിരക്കി......അവളിവിടെ ഉള്ളിടത്തോളം കാലം എന്റെ നെഞ്ചിൽ തീയായിരിക്കും""..... ""ആദി.... ഈയൊരു കാര്യത്തിന് മാത്രമാണ് നമ്മള് പലപ്പോഴും തമ്മിൽ ഉടക്കിയിട്ടുള്ളത് .... ആദി നീയിപ്പോളും വിശ്വസിക്കുന്നുണ്ടോ അവളാണ് അത് ചെയ്തതെന്ന്..... ഇറ്സ് ജസ്റ്റ്‌ ആൻ ആക്‌സിഡന്റ്""..... ""നോ.... നെവർ.... ഞാൻ അത് വിശ്വസിക്കുകയില്ല..... അതൊരു ആക്‌സിഡന്റ് ആയിരുന്നെങ്കിൽ അവളുടെ കയ്യിൽ പിന്നെങ്ങെനെ എന്റെ അംറയുടെ ഷാൾ കിട്ടിയത്....... ആ സമയം അവൾ അവളുടെ തൊട്ടടുത്തുണ്ടായിരുന്നു എന്നതല്ലേ അതിനർത്ഥം...... അത് മാത്രമോ. . .... എന്റെ മടിയിലിരുന്നാ അവള് .......... അത് പറയുമ്പോ അവന്റെ ഉള്ളം വിങ്ങുന്നുണ്ടായിരുന്നു..... പെട്ടെന്ന് തന്നെ അവന്റെ മുഖത്ത് ദേഷ്യം മാറി നിഴലിച്ചു..... ""അന്ന് അവളുടെ പേര് പറഞ്ഞത് എനിക്കിപ്പോഴും വ്യക്തമാണ്....... അത് തന്നെ ധാരാളം അവളാണ് ഇതിന് പിറകിലെന്നു ചിന്തിക്കാൻ"".... ""പക്ഷെ ആദി അവളെന്തിന് അംറയെ..... ആദി.... എനിക്കങ്ങനെ ഒന്നും തോന്നുനില്ല"".... ""നിനക്ക് എന്റെ അംറയോടുള്ളതിനേക്കാൾ സ്നേഹം അവളോടാണോ..... നീ അംറയുടെ കൂടെ നീക്കുന്നതിന് പകരം അവളുടെ ഭാഗം പറയുന്നത് ശരിയാണോ ആഷി"".... "" ഐ യാം സോറി ആദി..... ഇല്ല ഞാനിനി ഇതിനെ പറ്റി ഒന്നുംപറയുന്നില്ല പോരെ"".... ""ഇനി ഇതിനെ പറ്റി ഒരു ടോക്ക് വേണ്ട....അത് തന്നെയാണ് നിനക്കും നല്ലത്...ഒന്നുകിൽ എത്രയും പെട്ടെന്ന് അംറയെ ഇവിടുന്ന് മാറ്റണം... അല്ലെങ്കിൽ കൂടുതൽ സെക്യൂരിറ്റി അവൾക്ക് നല്കണം... ഡിഡ് യു ഗെറ്റ് ഇറ്റ്"".... ""ഹ്മ്മ്... ഓക്കേ ആദി""....എന്നും പറഞ്ഞു ആഷി പോയി.... എന്റെ അംറ ജീവിതത്തിലേക്ക് തിരിച്ചു വരുപോൾ കയ്യ് ചേർത്ത് പിടിക്കാൻ കാത്തു നിക്കാണ് അവൻ,ആഷി ......ഒരു പക്ഷെ അവന്റെ മനസ്സുമാറ്റി ആയിശു അവനെ തട്ടിയെടുക്കുമോ എന്ന ഭയം എന്നെ വല്ലാതെ അലട്ടിയിരുന്നു..... ആ ഭയമാണ് സത്യത്തിൽ എന്നെ ഇങ്ങനെ ഒരു സാഹസത്തിന് പ്രേരിപ്പിച്ചത് ..... അത് ആഷിക്ക് പോലും അറിയില്ല.......അവന്റെ മനസ്സിൽ അവളോടൊന്നുമില്ല അതെനിക്കറിയാം.... ബട്ട്‌ അവൾ.... അവളെ വിശ്വസിക്കാൻ പറ്റില്ല""..... എല്ലാ ട്രീറ്റ്മെന്റ്സും എഫക്ട് ആയി വരുംന്ന്‌ ഡോക്ടർമാർ ഉറപ്പ് പറയുന്നു...... അവളുടെ തിരിച്ചു വരവിനായി കാത്തിരിക്കയാണ് ഞങ്ങൾ എല്ലാവരും..... ഇനിയും ഒരു ഷോക്ക് അവൾക്ക് നൽകാൻ ഞാൻ ആഗ്രഹിക്കുന്നില്ല.....അതും കൂടി മുന്നിൽ കണ്ടൊണ്ടാണ് അവളെ മഹർ നൽകി കൂടെകൂട്ടിയത് ഒപ്പം തന്നെ അവൾക്ക് കിട്ടാവുന്ന ഏറ്റവും വല്യ ശിക്ഷ തന്നെയായിരിക്കും എന്റെ കൂടെ ഉള്ള അവളുടെ ജീവിതം ....അതിന് സംശയം ഒന്നുമില്ല.... എന്റെ കാൽകീഴിൽ ഉരുകി തീരണം അവൾ ..... 😠 @@@@@@@@@@@@@@@@@@@ ഞാൻ പൂൾ സൈഡിൽ ഇടിക്കുമ്പോളാണ് അസി (asna)മ്മളെ വന്നു വിളിച്ചത്.... ""ഇത്താ....എന്താ ഒരാലോചന""..... ""മോളെ... നീയെനിക്കൊരു സഹായം ചെയ്യോ""..... ""എന്താ ഇത്താ.... എന്ത് സഹയാലും ചോദിചോളിo... ""നീയെനിക്ക് ഒരു ഫോൺ തരോ... വീട്ടിലേക്ക് വിളിക്കാനാണ്""..... ""ആദി ക്കാനോട് പറഞ്ഞ പോരെ ഇത്താ .... പേടിയാണോ ഇത്താക്ക് അദിക്കാനേ""..... അവള് എന്നെ നോക്കി ചിരിച്ചോണ്ട് ചോദിച്ചു""..... ""വേണ്ട... ആദിയോട് പറയണ്ട.....ആദിക്കിഷ്ട്ടപെട്ടില്ലെങ്കിലൊന്നോർത്തിട്ടാ.... നിന്റെ കയ്യിൽ ഫോൺ ഇല്ലേ"".... ""ഉണ്ട്.... നമ്മള് ചാർജിൽ ഇട്ടിരിക്കുകയാണ്....ബാറ്ററി ലോ.... ലാൻലൈനിൽന്ന്‌ വിളിക്കലോ...... ഒന്നു വെയിറ്റ് ചെയ്താ ദാ ദിപ്പൊ കൊണ്ടന്നുതരാം"".... അവള് പോയി.....ഞാനവള് പോകുന്നതും നോക്കി നിന്നു..... എന്നോട് പെട്ടെന്ന് തന്നെ കൂട്ടായി അവള്..... ഇനി എന്റെ പാസ്ററ് എങ്ങാനും അറിഞ്ഞാൽ...,( ആദി ഇതുവരെ പറഞ്ഞിട്ടില്ലെന്ന് തന്നെയാണ് ഞാൻ വിശ്വസിക്കുന്നത്..... )എന്നോടുള്ള ഇഷ്ടം മാറി വെറുപ്പാകും.... അങ്ങനെ ഒരു വിധി വരുത്തല്ലേ നാഥാ..... അവള് മാത്രമല്ല.... ഉമ്മുമ്മേം ഉമ്മേം ഒക്കെ നല്ല സ്നേഹത്തിലാ നമ്മളോട് ബീഹെവ് ചെയ്യന്നത്.... അവരും കൂടി വെറുത്താൽ നമ്മൾക്ക് അതോർക്കാൻ കൂടി വയ്യ.... നമ്മള് ഓരോന്ന് ഓർത്ത് പുറത്തേക്ക് നോക്കി കൊണ്ട് നിന്നൊപ്പ്പോളാണ് ഉച്ചത്തിൽ ആരുടെയോ സംസാരം കേട്ടത്..... ""വാ...ട്ട്..... ഹൌ ഇറ്റ് ഹാപ്പെൻഡ്""..... ആദിയായിരുന്നു... ഫോണിലാണ്.. അവന്റെ സംസാരം കേട്ടിട്ടെന്തോ പന്തികേടുള്ള പോലെ.... ""സെക്യൂരിറ്റി സിസ്റ്റംസ്‌ ചെക്ക് ചെയ്തില്ലേ.....ഞാൻ ഉടനെ വരാം.... എന്ത്... ഫങ്ക്ഷനോ.... നോ അത് എക്സ്റ്റെൻഡ് ചെയ്യാം..... നീ വേണ്ടത് എന്താന്നു വെച്ച ചെയ്യ്.... ഐ വിൽ ബി തേർ വിത്തിന് ട്വന്റി മിനിട്‌സ്""..... ""എന്താ മോനെ ആദി.... എനി പ്രോബ്ലം""....അവന്റെ പിറകിൽ ഉപ്പയും ഉണ്ടായിരുന്നു.... നമ്മള് കാണാണ്ടാന്നു കരുതി മാറിനിന്നു..... ""ഹാ പപ്പാ ... എ ഷോട്ട് സെർക്യൂട്ട്.......കുറച്ചു ഫൈറിങ് ഉണ്ടായി.... എത്രത്തോളം എന്നറിയില്ല ......ഞാനവിടം വരെ പോകുവാണ്..... ഇന്നത്തെ ഫങ്ക്ഷൻ ക്യാൻസൽ ചെയ്യാം... അല്ലേ പപ്പാ"".... ""ഹാ... അത് ഞാൻ മാനേജ് ചെയ്തോളാം... നീ പോയി വാ"".... ആദി അതും പറഞ്ഞു വേഗത്തിൽ ഡ്രൈവ് ചെയ്തു പോയി..... ഉപ്പ ആരെയോ വിളിക്കാൻ അകതോട്ടും... "'ആദി നല്ല ടെന്ഷനിലാണ്..... കൂടുതൽ ആപത്തൊന്നും ഉണ്ടാവല്ലേ റബ്ബേ""....നമ്മള് പ്രാർത്ഥിച്ചു..... നമ്മള് റൂമിലേക്ക് പോകുമ്പോളാണ് ഹാളിൽ ആ സംസാരം കേട്ടത്.... ""അവള് വലതു കാലെടുത്തു കയറിയപ്പോളേയ് ഓരോരോ പ്രശ്നങ്ങൾ ആണല്ലോ""..... മാമിയാണ്...."" ഇനി എന്തൊക്കെ കാണാൻ കിടക്കുന്നോ എന്തോ"".....ഉമ്മുമ്മയും ഉമ്മയും മാമിയും മകളും എല്ലാരും കൂടി ഇരിക്കയാണ്..... നേരത്തെ ഓഫീസിലെ ഫയർനെ പറ്റിയാണ് സംസാരം..... ""ഒന്നു മിണ്ടാതെ ഇരിക്ക് ഹബീബ... വായിൽ തോന്നിയതൊക്കെ വിളിച്ചു പറയാ.... ആ കുട്ടി അവിടെ എങ്ങാനും കാണും.... ഓളെങ്ങാനും കേട്ടാ അതിന് വിഷമാവില്ലേ"".... ഉമ്മുമ്മയാണ്..... ""ഉമ്മാ.... താത്ത പറഞ്ഞതിലും കാര്യമില്ലേ....എന്തൊക്കെയോ പാകപ്പിഴകൾ സംഭവിക്കുന്നല്ലോ""..... ഉമ്മ കൂടെ അത് പറഞ്ഞപ്പോ ആകെ തകർന്നു പോയി ഞാൻ..... ""ഇയ്യും ഇനി ഓളെ കൂടെ കൂടിക്കോ.... ആരൊക്കെ എന്തൊക്കെ പറഞ്ഞാലും നിക്കാ അന്ധവിശ്വാസം ഒന്നുമില്ല.... ഞാൻ ന്റെ കുട്ടീന്റെ കൂടെ തന്നെ നിക്കൂ"".... എന്ത് ചെയ്യണം ന്നറിയാതെ നമ്മള് തിരിഞ്ഞു നടക്കാൻ തുടങ്ങിയതും ഉമ്മുമ്മ നമ്മളെ കണ്ടു...... ""മോളെ.... ഇവിടെ വന്നേ ന്റെ കുട്ടി"".... നമ്മള് ആദ്യം മടിച്ചു, വീണ്ടും വിളിച്ചപ്പോ ഉമ്മുമ്മാന്റെ അടുത്ത് ചെന്നതും മാമി ഇഷ്ടമില്ലാത്തപോലെ എന്നെ നോക്കി അവിടുന്ന് പോയി... കൂടെ നീനയും.... ഉമ്മാനെ നോക്കിയപ്പോ ഉമ്മ പറഞ്ഞത് ഞാൻ കേട്ടുവോ എന്നുള്ള ഒരു ചമ്മൽ ആ മുഖത്തു കാണാം..... ഉമ്മയും അടുക്കളയിലോട്ട് പോയി.... ""മോളതൊന്നും കാര്യമാക്കണ്ട..... കമ്പനിയിൽ ചെറിയൊരു പ്രശ്നം.... അത് ന്റെ ആദിക്ക് ശരിക്കാവുന്നതേ ഒള്ളൂ"".... നമ്മള് കരച്ചിലിന്റെ വക്കിലെത്തിയിരുന്നു.... "'അയ്യേ... ന്റെ കുട്ടി കരയാ.... ഇത്രേം ഒള്ളൂ അന്റെ മാനസിക ബലം""..... ""ഉമ്മുമ്മ.....അവർ പറയുന്നത് ശരിയാകും... എല്ലാറ്റിനും കാരണം ഈ ഞാൻ മാത്രമാണ്"".... ""അയ്യേ... ഈ കുട്ടീടെ ഒരു കാര്യം.... എന്റെ മോളായൊണ്ട് പറയല്ല അവൾക്ക് കുശുമ്പ് ഇത്തിരി കൂടുതലാണ്... അതുമാത്രല്ല ആദിയെ കൊണ്ട് ഓളെ മോളെ കെട്ടിക്കാത്തതിന്റെ ചൊരുക്കുമുണ്ട്..... മോളതൊന്നും കാര്യമാക്കണ്ട.... ചെല്ല്... മോള് ഇത്തിരി നേരം കിടക്കു അപ്പോളേക്കും ആദി ഇങ്ങെത്തും..... മോളെ അസി... നിയിവളെ റൂമിൽ കോണ്ടാക്ക്""..... ""വേണ്ട ഉമ്മുമ്മ... ഞാൻ പൊക്കോളാം"".... അപ്പോളേക്കും അസ്ന എന്റെ അടുത്ത് വന്നു.... ""ഇത്താ... ഇന്നിനി ഫങ്ക്ഷൻ ഓണുംല്യാ.... നാളേക്ക് മാറ്റിക്ക്ണ്....... ഇങ്ങള് ഇത്തിരി കിടന്നോളിൻ... ഇക്ക എന്തായാലും വരാൻ വയ്കും"" .... @@@@@@@@# ""ആഷി.... ഈസ്‌ എവെരിതിങ് ഒക്കെ... എനി ഹാംഫുൾ ഇഷ്യൂസ്‌ റിപോർട്ടഡ്'".... ""നോ ആദി....കുറച്ചു ഫർണിറ്റുഴ്സും മറ്റും ആണ് കത്തി നശിച്ചത്.... ഇന്ന് ലീവായൊണ്ട് സ്റ്റാഫ്‌സ്‌ ഒന്നുമില്ലാത്തോണ്ട് ആളപായമില്ല..... ഫയൽ ഒക്കെ സേഫ് ആണ്"".... ""താങ്ക് ഗോഡ്..... ഞാൻ പേടിച്ചു"".... ""നീ പൊയ്ക്കോ ആദി... ഞാനുണ്ടല്ലോ ഇവി ടെ.... ഐ വിൽ മാനേജ് ഇറ്റ്.... അവൻ പറഞ്ഞു .... "" വർക്കേഴ്സ് എവിടെ... ഐ വാണ്ട്‌ ടു സീ തേം""... ""രണ്ടുമൂന്നു പേരെ ഒള്ളൂ ....ഓഫീസ് ക്ലോസ് ചെയ്തു തിരിച്ചു വരാൻ നിക്കുമ്പോളായിരുന്നു സംഭവം..... അപ്പോളേക്കും ഫെയർ അലാറം മുഴങ്ങി.... നമ്മള് അകത്തു കയറി നോക്കിയപ്പോളേക്കും ഇറ്സ് എബൌട്ട്‌ ടു ഫയർ..... ഫയർ എസ്‌റ്റിങ്‌ഷുർ പ്രോപ്പർ ആയി വർക്ക്‌ ചെയ്തോണ്ട് കൂടുതൽ അപകടമൊന്നുമുണ്ടായില്ല...... ""ഹ്മ്മ് ..വാ നോക്കാം.... കാൾ ടു ഇൻഷുറൻസ് ഏജന്റ് .... പിന്നെ സെപ്പറേറ്റ് ഡാമേജ്ഡ് പ്രോപ്പർട്ടി ഫ്രം അൺഡാമേജ്ഡ് പ്രോപ്പർട്ടീസ് .. അത് വർക്കേഴ്സിനോട് പറയൂ.... എന്നിട്ട് നീ ക്യാബിനിലോട്ട് വാ...... ഞാനവിടെ ഉണ്ടാകും"".... രാത്രിയായപ്പോയേക്കും എല്ലാ ശരിയാക്കി വീട്ടിലേക്കു മടങ്ങി..... അതിനിടയിൽ പപ്പാ രണ്ടുമൂന്നു തവണ വിളിച്ചു.... നമ്മള് ഫോണെടുത്തു...അങ്ങേത്തലക്കൽ പപ്പയുടെ ശബ്ദം.... ""ടൈം നയൻ തെർട്ടി കഴിഞു.... ഇന്ന് നിന്റെ വിവാഹം കഴിഞ്ഞ ദിവസമാണ്....... നിന്നെ കാത്തു ഒരു പെൺകുട്ടി ഉണ്ട് ഇവിടെ വീട്ടിൽ.... അത് നീ മറന്നോ.. ഇനിയും വീട്ടിലേക്കു പോരുന്നില്ലേ.... ""ഐ ആം ഓൺ തെ വേ പപ്പാ"....ഫോൺ കട്ടാക്കി...... വിവാഹം കഴിഞ്ഞ ദിവസം പോലും എല്ലാം കൊണ്ടും നഷ്ട്ടം മാത്രെ ഒള്ളൂ.... ഏത് നാശം പിടിച്ച സമയതാണാവോ എനിക്കിങ്ങനെ ഒരു ചിന്ത തോന്നിയത്.... നമ്മള് സ്റ്റീയറിങ്ങിൽ ദേഷ്യത്തിൽ അടിച്ചു.... @@@@@@@@@@@@@@ നമ്മള് റൂമിലെ ഗ്ലാസ്‌ വിൻഡോ കഴിഞ് അപ്പുറത്തുള്ള പൂൾസൈഡീൽ ഇരുന്നു ഉപ്പക്ക് ഫോൺ ചെയ്‌യായിരുന്നു.... നേരത്തേ വിളിക്കാൻ പറ്റിയില്ല..... ഉമ്മിയാണ് എടുത്തത്..... ""ഉമ്മീ...... അങ്ങേ തലക്കൽ ഉമ്മിയുടെ ശബ്ദം..... ""മോളെ.... സുഖല്ലേ...... ഞാൻ അങ്ങോട്ട് വിളിക്കാൻ നിക്കായിരുന്നു..... അവിടെ എല്ലാരും എങ്ങനെയാ എന്റെ കുട്ടിനോട്""..... "" ഇവിടെ എല്ലാവരും നല്ലവരാ ഉമ്മീ""..... "മോളെ ആദി""..... ""ആദി ഇവിടെ ഇല്ല ഉമ്മി.... പുറത്തു പോയി""....... "'ഉപ്പ..... ഉപ്പയെവിടെ ഉമ്മീ"'..... ഉപ്പാനെ ചോദിച്ചപ്പോ നമ്മളെ കണ്ണ് നമ്മളെ ചതിച്ചു.... നിയന്ത്രമില്ലാതെ ഒഴുകാൻ തുടങ്ങി..... ""ഉപ്പ കിടക്കാ മോളെ... നല്ല ക്ഷീണം ഉണ്ടെന്നു പറഞ്ഞു....." ഹ്മ്മ്..... പിന്നെ ഉപ്പാന്റെ മരുന്ന് മേശയുടെ വലിപ്പിൽ ഒരറ്റത്തുണ്ട്.....ഉപ്പ ഫുഡ്‌ കഴിച്ചിട്ടു കൊടുത്താൽ മതി"".. ഹ്മ്മ്... ശെരി മോളെ ഉമ്മി വെക്കുവാണ്"".... ഉമ്മി ഉപ്പാക്ക് ഫോൺ മനപ്പൂർവം കൊടുക്കാത്തതാകും.....കൊടുത്താ സീൻ ആകുമെന്ന് ഉമ്മിക്കറിയാം കൊച്ചുകുട്ടികളെ പോലെ എന്നെ എന്നെകാണണംന്ന്‌ പറഞ്ഞു വാശി പിടിക്കും ...... ഒരുദിവസം പോലും പിരിഞ്ഞിരുന്നിട്ടില്ലലോ..... നമ്മളെ കണ്ണുനിറഞ്ഞു കാഴ്ചയെ മറച്ചു.... ഉമ്മ ഫോൺ വെച്ചു... ഓഫീസിലെ പ്രശ്നം ഒന്നും പറഞ്ഞു അവരെ വിഷമിപ്പിക്കേണ്ടെന്നു കരുതി പറഞ്ഞില്ല .... 9.30 കഴിഞ്ഞു കാണും.... അപ്പോളേക്കും ആദിയുടെ കാർ മുറ്റത്തു വന്നു നിന്നു .....അവൻ മുകളിലോട്ട് വന്നു വാതിൽ തള്ളിത്തുറന്നു വല്ലേറ്റും വാച്ചും ടേബിളിൽ അഴിച് വെച്ചു.... അവൻ വന്നതും നമ്മള് പിടഞ്ഞെഴുനേറ്റു അവന്റെ അടുത്തേക്ക് ചെന്നു നിന്നു.... നമ്മളെക്കണ്ടിട്ടും അവൻ മൈൻഡ് പോലും ചെയ്യാതെ ഡ്രസ്സ്‌ എടുത്ത് ഫ്രഷാകാൻ പോയി....അല്ലെങ്കിലും അവനിൽ നിന്നു എന്ത് പ്രതീക്ഷിക്കാനാണ്.... നമ്മള് ഒരു റോളുമില്ലാതെ പോസ്റ്റ്‌ ആയി നിന്നു അന്നേരം .... അപ്പോളാണ് ഉമ്മി ഫുഡ്‌ കഴിക്കാൻ വിളിച്ചത്..... അവൻ ഫ്രഷായി വന്നു എന്നെ നോക്കാതെ തന്നെ താഴേക്കു ഫുഡ്‌ കഴിക്കാൻ ഇറങ്ങി.....ഞാൻ ഒന്നും മിണ്ടാതെ അവനെ അനുഗമിച്ചു..... താഴെ പോയി ഫുഡ്‌ കഴിച്ചു...... ഉമ്മ പോകാൻ നേരം എന്റെ കയ്യിൽ ഒരു ഗ്ലാസ്‌ പാൽ തന്നു.... നമ്മള് ഉമ്മിനെ നോക്കിയപ്പോ.... ""മോളെ...... മോൾക്ക് ഉമ്മിനോട് ദേഷ്യം ഒന്നും തോന്നരുത് ട്ടോ നേരത്തേ അങ്ങിനെ പറഞ്ഞതിൽ""..... "ഒരിക്കലുമില്ല ഉമ്മി ..........എനിക്കെന്തിനാ എന്റെ ഉമ്മിനോട് ദേഷ്യം ആർക്കും തോന്നുന്ന ഒരു കാര്യമേ ഉമ്മി പറഞ്ഞോള്ളൂ.... ഉമ്മി എന്നെ വെറുക്കാതിരുന്നാൽ മാത്രം മതി""... എന്നും പറഞ്ഞു നമ്മള് ഉമ്മിനെ കെട്ടിപിടിച്ചു കരഞ്ഞു.... അന്നേരം അംറയും അവളുടെ വീഴ്ചയും എന്റെ കണ്ണിൽ നിറഞ്ഞു നിന്നു.... ""എന്താ മോളെ.... എന്തിനാ ഇങ്ങനെ തേങ്ങി കരയുന്നത്..... ഞാൻ പറഞ്ഞത് ന്റെ കുട്ടിക്ക് നല്ലോണം കൊണ്ടുക്കന് ലെ.... മോളത് മറന്നേക്ക്""... ഉമ്മി എന്നെ അടർത്തി മാറ്റി......ഉമ്മിക്കറിയില്ലല്ലോ എന്റെ മനസ്സിലെന്താന്നു.... "'മോള് ചെല്ല്..... കിടക്കാൻ നോക്ക്...... നേരം കുറയായില്ലേ"".... ഉമ്മിന്റെ മുഖത്ത് ഒരു ചിരി വിടർന്നു അന്നേരം..... നമ്മള് മുകളിലേക്ക് കയറും തോറും നമ്മളെ ഉള്ള് പിടയാൻ തുടങ്ങി.......ഇനി എന്തൊക്കെയാണാവോ..... നമ്മള് പതിയെ വാതിൽ തുറന്നു അകത്തോട്ടു കയറിയപ്പോ ആദി ലാപും തുറന്നു വെച്ചിരിക്കുകയായിരുന്നു..... നമ്മള് വന്നത് കാണാഞ്ഞിട്ടോ അതൊക്കെ കണ്ട ഭാവം നടിക്കാത്തതോ.... നമ്മള് എന്താ ചെയ്യേണ്ടെന്ന് അറിയാതെ പോസ്റ്റായി നിന്നു..... പിന്നെ ഡോറിൽ ചെറുതായി മുട്ടി.... ""ഉം... എന്താ""..... അവൻ തലചെരിച്ചു എന്നെ നോക്കികൊണ്ട് ചോദിച്ചു.... മുഖത്തു നോക്കിയപ്പോ സ്ഥായി ഭാവം ഒരു ലോഡ് കലിപ്പ് ആൻഡ് പുച്ഛം.... ""എന്ത്.''..... ഞാനെന്താ വലിഞ്ഞു കയറി വന്നതാണോ.. ചോദ്യം കേട്ടില്ലേ... ""നീയിവിടെ എന്താന്ന്‌""..... ""ഇന്ന് നമ്മുടെ വിവാഹമായിരുന്നു...... ഇനി മുതൽ ഞാനിവിടെയാണ് കിടക്കേണ്ടതെന്നു ഉമ്മി പറഞ്ഞു""...... എന്ന്‌ പറഞു നമ്മള് പാല് ചെറിയ ടേബിളിൽ കൊണ്ട് വെച്ചു..... ""ഓ.... ഇന്ന് നമ്മുടെ ഫസ്റ്റ് നൈറ്റ്‌ ആണ് അല്ലേ.... അവൻ ഒരുമാതിരി ഇളി ഇളിച്ചോണ്ട് എന്റെ അടുത്തേക്ക് വന്നു.... ന്റെ റബ്ബേ ഇവനിതെന്തിനുള്ള പുറപ്പാട് ആണ്...... ചിരി അത്ര പന്തിയില്ലലോ.... ആ നോട്ടം കൂടി കണ്ടപ്പോ നമ്മള് ഉരുകി ഇല്ലാണ്ടായി...... നമ്മള് പേടിച്ചു പേടിച്ചു ബാക്കടിച്ചു വിൻഡോയും കടന്നു പൂൾ സൈഡിൽ എത്തി..... പെട്ടെന്നാണ് നമ്മള് സ്റ്റെപ് തെറ്റിയത് അറിഞ്ഞത് .... നമ്മള് പിറകിലേക്ക് നോക്കിയതും വീഴാൻ പോയതും ഒരുമിച്ചായിരുന്നു....... ന്റെ അള്ളോഹ് വെള്ളം.....നമ്മൾക്ക് നീന്താൻ കൂടി അറിയില്ല.. നമ്മളിപ്പോ മുങ്ങിച്ചാവുമല്ലോ വിചാരിച്ചു കണ്ണടച്ചതും ആരുടെയോ ബലിഷ്ടമായ കരങ്ങൾ എന്റെ വലതു കൈത്തണ്ടയിൽ മുറുകെ പിടിച്ചു....... നമ്മള് നോക്കുമ്പോ ആദി.... അപ്പൊ എന്നോടിത്തിരി സ്നേഹം ഉള്ളിലെവിടെയോ ഇപ്പോളും ഉണ്ട്....... നമ്മള് മനസില് വിചാരിച്ചു തീരുന്നേനു മുന്നേ അവൻ ""ഒന്നു നനഞു കയറുമ്പോളേക്കും തലയിലെ കെട്ടിറങ്ങിക്കോളും എന്നും പറഞ്ഞു നമ്മളെ കൈവിടലും ഒപ്പമായിരുന്നു..... നമ്മള് പൂളിലെ വെള്ളത്തിലോട്ട് പതിയെ ആഴ്ന്നിറങ്ങി...... തുടരും......... എല്ലാരും സ്റ്റോറിക്ക് വേണ്ടി വൈറ്റിങ്ങിലാണ്ന്ന്‌ അറിയാം.... നമുക്ക് പനി നല്ലോണം മാറിട്ട് ഇല്ല്യ... വെയ്ക്കണപോലെ എഴുതീട്ടുണ്ട്.... ലെങ്ത് കുറഞ്ഞുന്നു പരാതി പറയരുത് ട്ടോ..... ഇഷ്ടായാൽ കമന്റ്‌ ലൈക്‌ ആൻഡ് ഫോളോ.... #📙 നോവൽ
31k കണ്ടവര്‍
12 ദിവസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post