❣️❣️ജിന്നിന്റ മണവാട്ടി ❣️❣️... !! .... #📔 കഥ #📙 നോവൽ #🎁 പ്രണയ കഥകൾ ഫാത്തിമ ഡ്രസ്സ്‌ ഒകെ പാക്ക് ചെയ്യുവായിരുന്നു... ഇന്നു വൈകിട്ടത്തെ ട്രെയിനിൽ അവൾക് പോവാനുള്ളതാണ്... !!.. ഓൾടെ ഉമ്മ പലഹാരം ഉണ്ടാകുന്ന തിരക്കിലാണ്...... ഫാത്തിമ !!!!..കുടുംബത്തിലെ രണ്ടാമത്തവൾ.... !!.. ഓൾക് ഒരു ഇക്കാക്ക ഉണ്ട് ഫൈസൽ.... പിന്നെ ഒരു അനിയൻ ഫാരിസ്ഉം..... ഉപ്പന്റെയും ഉമ്മയുടെയും ചെല്ലക്കുട്ടി ആയിരുന്നു ഫാത്തിമ.... പഠിക്കാനും മിടുക്കി...... അത്കൊണ്ട് തന്നെ ഡിഗ്രി ഫസ്റ്റ് ക്ലാസ്സോടെ പാസ്സ് ആയി.... ഇപ്പോ.. മുംബയിൽ ജോലിയും കിട്ടി !!!.. ആദ്യമൊക്കെ.. ഉപ്പ സമ്മതിച്ചില്ല... പിന്നെ ഓൾടെ വാശിക്ക് മുൻപിൽ ഉപ്പാക് കീഴടങ്ങേണ്ടി വന്നു... !!!.. പോകുന്നതിന്മുൻപ്.. ഓൾടെ നിക്കാഹ് ഉറപ്പിക്കണം.. ഈ ഒരു ഒറ്റ ഡിമാൻഡ് മാത്രമേ... ഉപ്പാക് ഉള്ളായിരുന്നു.... !!.. ... തന്റെ ഇക്കാക്ക പഠിച്ച അതേ കോളേജിൽ തന്ന ഫാത്തിമയും പഠിച്ചത്... !!.. പിന്നെ പഠിക്കുന്നതിന്റെ തിരക്കിൽ ആരെയും പ്രേമിക്കാൻ ഒന്നും ഓൾക് സമയം ഇല്ലായിരുന്നു.. അതോണ്ട് ഉപ്പ പറഞ്ഞ കണ്ടിഷൻ.. ഓൾക്.. ഓക്കേ ആയിരുന്നു... !!!"".. .. പിന്നെ എല്ലാം വളരെ പെട്ടെന്ന് ആയിരുന്നു !!!!"... കല്യാണ ആലോചനയുടെ ബഹളം ആയിരുന്നു... ഫാത്തിമ ഒരു മൊഞ്ചത്തി കുട്ടി ആയിരുന്നു... അത്കൊണ്ട് തന്നെ.. വന്നവർക്കു എല്ലാം ഓളെ ഇഷ്ടമായി... ... അവസാനം എന്തോ ഭാഗ്യം കൊണ്ട്... മുംബയിൽ ജോലി ഉള്ള ഒരു പയ്യനുമായി.. നിക്കാഹ് ഉറപ്പിച്ചു !!!... ഓൻ ആണ്... ഹാരിസ് "!... 3 വർഷം കൊണ്ട് ഓൻ അവിടെ ജോലി ആണ്...... അവിടുത്തെ.. പ്രമുഖ കമ്പനിയിൽ.. ആണ് ഓന്റെ ജോലി... !!.. 5 നേരം നമസ്കാരം ഒകെ ഉള്ള.. നല്ല ഒരു ചെറുപ്പക്കാരൻ... ഓനെക്കുറിച്ചു... അന്വേഷിച്ചപ്പോൾ... എല്ലാരും നല്ലതാണ് പറഞ്ഞത്.... !!!!"!!.. അങ്ങനെ വള ഇടൽ ചടങ്ങ് ഒകെ കഴിഞ്ഞു !!!!.... ... 6 മാസം കഴിഞ്ഞിട്ട് നികാഹ് നടത്താം എന്നും ഉറപ്പിച്ചു..... !!!... പെണ്ണ് കാണാൻ വന്നപ്പോൾ തന്നെ ഫാത്തിമയെ.. ഓൻ പെരുത്തിഷ്ടമായി... ഓള് എല്ലാരോടും നല്ല പോലെ സംസാരിക്കും !!!!... ഓൾക്കും.. ഹാരിസിനെ ഇഷ്ടമായി.. !!.. ഉപ്പാന്റെ ഇഷ്ടം ആണ്.. ഓള്ടെയും ഇഷ്ടം.. !!!. $$$$$$$$$%$.. അങ്ങനെ മുംബയിൽ പോവാനുള്ള. പാക്കിങ് ആണ് അവിടെ നടക്കുന്നത്.. ഹാരിസ് താമസിക്കുന്ന ഫ്ലാറ്റിന്റെ ഓപ്പോസിറ്റ്.. ഫ്ലാറ്റിൽ ഒരു മുസ്ലിം ഫാമിലി ഉണ്ട്... അവിടാണ്.. ഓൾക് അക്കോമഡേഷൻ പറഞ്ഞു വെച്ചേക്കുന്നത് !!!!!....... അതിന്റെ അടുത്ത് തന്നെയുള്ള കമ്പനിൽ ആണ് ഓൾടെ ജോലിയും... "!!!... .... മുംബയിലേക് ഫ്ലൈറ്റ് ടിക്കറ്റ് ബുക്ക്‌ ചെയ്യാൻ ഇരുന്നതാണ്.. പക്ഷെ.. ഫാത്തിമക്... ഫ്ലൈറ്റിൽ കേറാൻ പേടിയാണ്.... അത്.. അറിയാവുന്നത്കൊണ്ട് ആരും ഓളെ പിന്നെ നിര്ബന്ധിച്ചില്ല... !!!!.. എല്ലാരോടും യാത്ര പറഞ്ഞു.. ഫാത്തിമ ഇറങ്ങി... ഓൾടെ ഇക്കയും.. ഉപ്പയും... റെയിൽവേ സ്റ്റേഷൻ വരെ കൂടെ ഉണ്ട്.. !!..പിന്നെ അങ്ങോട്ട് ഓള് ഒറ്റക്ക് ആണ്.. പോവുന്നത് !!.. കമ്പനി ആവശ്യത്തിന് വേണ്ടി ഹാരിസിന് നേരത്തെ പോവേണ്ടി വന്നു... അത്കൊണ്ട്.. ഓള് ഒറ്റക് ആണ്.. യാത്ര """""... ഓൾടെ ഉമ്മാക്ക് അത്കൊണ്ട് തന്നെ നല്ല.. ആദി ഉണ്ട്.... ""!.. ആദ്യമായിട്ടാണ് ഓള്.. ദൂരെ പോവുന്നത്... !!.. ഫാത്തിമ.. ടാറ്റാ പറഞ്ഞു ഇറങ്ങിയപ്പോളേക്കും ഓൾടെ ഉമ്മ.. പൊട്ടിക്കരഞ്ഞു.. !!!... "എവിടേലും.. നല്ല കാര്യത്തിന് പോവുമ്പോൾ ഇങ്ങനെ കരഞ്ഞു.. ഓളെ കൂടെ കരായിക്കല്ലേ സൈനബാ !!""... ഓൾടെ ഉപ്പ... ഉമ്മാനെ വഴക് പറഞ്ഞു.... (സൈനബ ഓൾടെ ഉമ്മ ആണ്).... ... ഓൾടെ അനിയന്... നല്ല വിഷമം ഉണ്ട്... ഇത്താത്ത ഉണ്ടെങ്കിൽ :::.... എപ്പോളും mobile ഗെയിം കളിക്കാൻ കൊടുക്കുമായിരുന്നു.. """.. ഇനി.. ഗെയിം എങ്ങനെ കളിക്കും... അതായിരുന്നു.. ഇളയവന്റെ വിഷമം ""!!!!... യാത്രയൊക്കെ പറഞ്ഞു അവർ ഇറങ്ങി..... !!!.... അങ്ങനെ അവർ.. റെയിൽവേ സ്റ്റേഷനിൽ എത്തി.. !!!.. .................. ട്രെയിൻ കാത്ത് നിൽകുമ്പോൾ ആണ്.. ഒരു പയ്യൻ ഓൾടെ അടുത്തേക്ക് വരുന്നത്.... ഹായ് !!.ഫാത്തിമ... എന്നെ മനസ്സിലായോ?????,,..... .... ഇല്ലാലോ??? ആരാ???...... ഞാൻ റെയ്ഹാൻ !"""!... ഇയ്യ്‌ പഠിച്ച കോളേജിലെ സീനിയർ ആയിരുന്നു ഞാൻ !!"!.. നമ്മൾ ഒരു പ്രോഗ്രാമിൽ ഒരു ടീമൊക്കെ ആയിരുന്നു.. കലോത്സവത്തിന്..... !!""!!... ഹാ... റെയ്ഹാൻ ഇക്കാ !!"!... ഇങ്ങൾ ന്താ ഇവിടെ !!!!!!...... അവർ കുശലം ചോദിച്ചോണ്ട് ഇരുന്നപ്പോൾ.. ഓൾടെ ഉപ്പ ഇടപെട്ടു.... ആരാ മോളെ ഇതു !!!!!.. ഇത് എന്റെ കോളേജിൽ എന്റെ സീനിയർ ആയിരുന്നു.. ഉപ്പ.. റെയ്ഹാൻ ഇക്ക !!"""!".. ഞങ്ങൾ പ്രോഗ്രാമിന് ഒകെ ഒരു ടീം ആയിരുന്നു !!!!!!!!.. ഹാ മോനെ !!.. അസ്സലാമു അലൈകും !!.. മോൻ ഇപ്പോ എങ്ങോട് പോവാ..... !!.. വ.. അലൈകും അസ്സലാം.. ഉപ്പ !!!.. ഞാൻ മുംബയിലേക്.. ആണ്.. അവിടുത്തെ ഒരു കമ്പനിയിൽ എനക് ജോലി ഉണ്ട്... ലീവിന് വന്നതാ.. നാട്ടിലേക്... ഇപ്പോ തിരിച്ചു പോവാ !!""!!!!... അത് കാര്യമായി..... ഫാത്തിമയും.. മുംബയിലേക്.. ആണ്.... ഓൾക് ഒരു കൂട്ടില്ലാതെ നമ്മൾ ബേജാറായി ഇരിക്കെ ആണ്.... ഇനീപ്പോ ഇയ്യ്‌ ഉണ്ടല്ലോ !!!!"!!....... ആണോ """!!!.. ഓൾക് ജോലി ആയോ... മാഷാഹ് അല്ലാഹ് !!!.... ഹാ ഞാൻ നോക്കികോളാം.. ഓളെ... ഉപ്പ പേടിക്കണ്ട !!!!!""".... .. നോക്കിയപ്പോൾ.. രണ്ടുപേരുടെയും സീറ്റ്‌ അടുത്ത് അടുത്താണ് !!"!!.... ഹാ അപ്പോ ഭാഗ്യമായി !!!!.. ഇനീപ്പോ ഇക്ക കൂടെ ഉണ്ടല്ലോ...... ഇപ്പോ ഉപ്പാന്റെ പേടി മാറിയില്ലേ ഓള് പറഞ്ഞു !!... ട്രെയിൻ വന്നു...!! ഉപ്പക്കും.. ഇക്കാക്കാകും യാത്ര പറഞ്ഞു...... ഓള് അകത്തു കേറി.... റെയ്ഹാനും കേറി "!!... മോളെ.. അവിടെ എത്തിയിട്ട് വിളിക്കണേ !!!.. ഹാരിസ് റെയിൽവേ സ്റ്റേഷനിൽ വന്നു നിക്കും !!!.. ഉപ്പ ഉറക്കെ വിളിച്ചു പറഞ്ഞു !!!!"".... ശെരി ഉപ്പ !!"!!!!.. ട്രെയിൻ പതിയെ നീങ്ങി തുടങ്ങി !!!.... അല്ല ഫാത്തിമ !!""".. ആരാ ഈ ഹാരിസ്??... ഉപ്പ പറഞ്ഞല്ലോ.. റെയിൽവേ സ്റ്റേഷനിൽ ഓൻ വന്നു നിക്കുമെന്ന്??...... അന്റെ കസിൻ ആണോ??? ""... അല്ല ഇക്ക !!!.. ഓൻ എന്നെ നിക്കാഹ് ചെയ്യാൻ പോവുന്ന ആളാണ് !!.. എന്റെ വള ഇടീലൊക്കെ കഴിഞ്ഞു !!!!!..... ഇത് കേട്ടതും പെട്ടെന്ന്.. റെയ്ഹാന്റെ മുഖം മാറി !!!!!!....... .. $$$$$$$$$$$ തുടരും !!!!!.. ❣️❣️❣️❣️❣️ SHAHANA SHAMEER 💞💞💞
29.6k കണ്ടവര്‍
10 ദിവസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post