നിനക്കായ്‌ മാത്രം...... ഭാഗം :-8 അടുത്തേക്ക് വരരുത്... വന്നാൽ തട്ടിക്കളയും 🙄😠..... ധൈര്യമുള്ളവളാണെങ്കിൽ ചെയ്യടി..... 😏 ഈശ്വരാ... അടിച്ചാൽ ജയില്, ഉണ്ട, ചപ്പാത്തി... അടിച്ചില്ലെങ്കിൽ...... ല്ലെങ്കിൽ...... അടിച്ചില്ലെങ്കിൽ ഇങ്ങേര് വിടില്ല... കാമലാടൻ....... 😏😏 ശെരിക്കും ശ്രീദേവ്‌ ഇപ്പോഴൊക്കെ സ്ത്രീദേവ്‌ ആകുന്നുണ്ടോന്ന് സംശയം ഇല്ലാതില്ല....... എങ്ങനെ ആകാണ്ടിരിക്കും... ഉണ്ടായിരുന്ന ഒരു കാമുകിയും ഉപേക്ഷിച്ചു പോയി.... ചുമ്മാ കിടന്ന പാമ്പിന്റെ പല്ലെടുത്തു കൊടുക്കാൻ പോയതോ ഈ ഞാനും ..... "ദേ മനുഷ്യാ..... എപ്പോഴും എപ്പോഴും ഞാൻ പറഞ്ഞുന്നു വരില്ല..... ഈ കിടക്കുന്ന ഓലമടലാണ് സത്യം.... ഡോണ്ട് ക്രോസ്...... "എന്റെ പറമ്പ്, എന്റെ തെങ്ങ്, എന്റെ തേങ്ങ, എന്റെ മടല്, എന്റെ കാല്... ഞാൻ തീരുമാനിക്കും വരണോ വേണ്ടേ താണ്ടണോന്ന്..... എന്റെ ഇഷ്ടം...... നിനക്ക് ചെയ്യാൻ പറ്റുന്നത് നീ ചെയ്യ്...... 😠😠 ഓഹ് ഗോഡ്... ഇങ്ങേരാണല്ലേ പെണ്ണുങ്ങളെ ശല്യം ചെയ്യുന്ന അലവലാതി ഷാജീ...... 😬🤨വേണി.... സംയമനം പാലിക്കുക... അതിന്റെ ഭാഗമായി,,,, "ഇയാൾക്കെന്താ വേണ്ടത്? ഞാൻ ഇന്ന് ഒന്നിനും വന്നില്ലല്ലോ.....? "വന്നില്ലേ? പിന്നെ രാവിലെ മുഖത്തു കൂടി ചായ തുപ്പി തന്നത് ആരാടി? നീ മനപ്പൂർവം ചെയ്തതല്ലേ? "ശെടാ... ഒരു കൈയബദ്ധം നടന്നതിന് ആണോ ഇങ്ങേര് ഇങ്ങനെ മുറുക്കി തുപ്പിയത്.... ദേഷ്യം ഇരഞ്ഞു കയറി വരുന്നുണ്ടായിരുന്നു... ഞാനും എന്റെ വായയും അല്ലെങ്കിൽ തന്നെ മൂന്നാംനാളാണ്... അതിന്റെ പരിണിത ഫലമായി അങ്ങ് ആകാശവാണി ഹലോ പ്രിയതെറിഗീതം അങ്ങ് സ്റ്റാർട്ട്‌ ആയി... "അയ്യോ.... ആ പറഞ്ഞത് വളരെ വളരെ ശെരിയാ.... ഇയാളെ കെട്ടുന്ന കാര്യം പറഞ്ഞപ്പോൾ ആ ചായയ്ക്ക് പോലും പിടിച്ചില്ല..... അതാണ്‌ ഓൺ ദി സ്പോട്ടിൽ പുറത്തേക്ക് വന്നത്... ആ ചായയുടെ കാര്യം അങ്ങനാണേൽ എന്റെ കാര്യം ഒന്നാലോചിച്ചു നോക്കിയേ... ബ്ലാഹ്... 🤮🤮ഈ നാട്ടിൽ വേറെ ചെക്കന്മാരില്ലാഞ്ഞിട്ടാണോ തന്നെ ഞാൻ കെട്ടാൻ പോകുന്നത്.... പറയുന്നത് ഇശ്ശി കൂടുതൽ ആണെന്ന് അറിയാം... പക്ഷെ എന്തിന്റെ പേരിലായാലും മുറുക്കി തുപ്പുന്നത്... ഇല്ലാ ഈ വേണിയ്ക്ക് സഹിക്കൂല.... ഇത്തിരി ഇഷ്ടം തോന്നിയതിന്റെ പേരിൽ അനുഭവിക്കാൻ തുടങ്ങിയതാ.... ഇനിയും ആ ദേഷ്യം കൊണ്ട് നടക്കുവാണെന്ന് വെച്ചാൽ 🙄🙄🙄 വേണി മനസ്സിൽ ഓർമിച്ചു കൊണ്ട് നിൽക്കെ ശ്രീദേവ് ന് വേണിയുടെ വാക്കുകൾ കേൾക്കെ കേൾക്കെ ഉള്ളിൽ ദേഷ്യം നുരഞ്ഞു പൊങ്ങുന്നുണ്ടായിരുന്നു.... താൻ ഏറെ അപമാനിതനാകുന്ന പോലെ.... "അതുകൊണ്ടായിരിക്കും ഭവതി അന്ന് ചുംബിക്കാൻ വന്നത്? ഈ നാട്ടിൽ വേറെ ആൺപിള്ളേരെ കണ്ടില്ലായിരുന്നോ? ഇത് കേട്ടപ്പോൾ വേണി കലിപ്പ് മോഡ് ഫിക്സ് ചെയ്തു.... 😡😡 ഇയാള് കൂടുതൽ തിളയ്ക്കുകയൊന്നും വേണ്ടാ... അറിയാതെ പറ്റിപ്പോയി .... സ്വാഭാവികം........ എന്നിട്ട് കരുതിക്കൂട്ടി ചെയ്തത് പോലെയാണല്ലോ തോന്നിയത്..... വെറുതെ മനുഷ്യനെ കളങ്കപ്പെടുത്താൻ... ഹോ ഇത് പോലൊന്നിനെ ആണല്ലോ എന്റെ അമ്മാവൻ തീറ്റിപോറ്റുന്നത്..... ഇയാളെ ഇന്ന് ഞാൻ ....... 🙄🙄🙄വേണി നോ..... ഇതിനുള്ള മറുപടി ഇന്ന് രാത്രി പത്തു മണിയ്ക്ക്...... 😁😬😬 "അതിന് സാറിന് വല്ല കുഴപ്പവും ഉണ്ടോ? എന്റെ അച്ഛനല്ലേ... ഞാനതങ്ങു സഹിച്ചു.... 😬😬😬 "അങ്ങനെ പറഞ്ഞാൽ എങ്ങനെയാ....?? നിന്റെ അച്ഛൻ ആകുന്നതിനു മുന്നേ ശ്രീനിവാസൻ എന്റെ അമ്മാവനാ...എങ്ങനെ നോക്കിയാലും നിന്നെക്കാൾ കൂടുതൽ ഞാൻ അങ്ങേരെ കണ്ടിട്ടുമുണ്ട്.. "അതിന് ഞാൻ എന്തോ ചെയ്യണമെന്നാ? "ഒന്നും വേണ്ടാ..... അയ്യേ... ഇങ്ങനൊക്കെ ചെയ്യുമെന്ന് അറിഞ്ഞിരുന്നെങ്കിൽ..... ഛെ ഛെ ഛെ.... പെൺകുട്ടികൾ ഇങ്ങനൊക്കെ ആയാൽ ......... മനുഷ്യന് ചൊറിഞ്ഞു കയറുന്നുണ്ടായിരുന്നു.... ഇങ്ങേരെ വായിൽ പ്ലാസ്റ്റർ ഒട്ടിക്കാൻ ഇവിടെ ഒന്നും ആരുമില്ലേ... മൂന്നാം മുറ എടുത്താലോ.... വേണ്ട.....അല്ലെങ്കിലേ ചീത്ത പേരാണ്.... ഇനി മുറച്ചെറുക്കനെ തല്ലി മുറച്ചെറുക്കനെ തല്ലി എന്ന് കൂടി കേൾക്കാൻ വയ്യാത്തോണ്ടാ.... 😬😬😬തല്ക്കാലം ഇവിടുന്ന് രക്ഷപ്പെടാനുള്ള വഴി നോക്കാം..... മോളെ മനസ്സിൽ ഒരു വഴി കിട്ടിയോ 🙄🙄 ആം....... 😁😁 "അച്ഛാ...... ദേ ഇയാള് എന്നെ...... 😨😨😨😰😰😢😢😭😭!!!!! കടുവയുടെ പിന്നിൽ ആള് നിൽക്കുന്ന പോലെ നോക്കി കരയാൻ തുടങ്ങി..... കടുവ പിന്നിലേക്ക് തിരിഞ്ഞ ഞൊടിയിട നേരം കൊണ്ട് ഓടി തള്ളി കളഞ്ഞു.... "നിന്നെ ഞാൻ എടുത്തോളാമെടീ..... പിശാശേ.... "ബുദ്ധിമുട്ട് ആകില്ലേ... പത്തു അറുപതു കിലോയുണ്ടേ........ അത് പറയാൻ ആയിട്ട് ഞാൻ ഒന്ന് നിന്നു.....അപ്പോഴേക്കും കടുവ ഫോൺ കയ്യിലെടുത്തു എന്തോ നോക്കുന്നുണ്ടായിരുന്നു..... ഇത് തന്നെയാണ് അവസരം.... ഇത്രയെങ്കിലും ചെയ്തില്ലെങ്കിൽ ഞാൻ ഞാനല്ലതായിപ്പോകും..... ചുറ്റിനും ഒരു കല്ല് നോക്കിയപ്പോൾ കണ്ടതോ ഒരു കൊട്ടതേങ്ങ.... 😁😁🤪 ഇതെങ്കിൽ ഇത്.... യു പ്രൊസീഡ് വേണി... സ്വയം ധൈര്യം കൊടുത്തു കൊണ്ട് ഉന്നം വെച്ചു.... റെഡി സ്റ്റെഡി ഗോ..... വേണിയുടെ ഏറിന്റെ ശക്തിയിൽ കടുവയുടെ പുറത്തു തേങ്ങ വീണു ചിഹ്നഭിന്നമായി തേങ്ങ ചിതറി.... എടീ 😡😡😡😡😡😡😡 അലർച്ചകേട്ട് പിന്നെ തിരിഞ്ഞും പിരിഞ്ഞും നോക്കിയില്ല.... ഒറ്റ ഓട്ടമായിരുന്നു.... 🤪🤪🤪🤪 ******** "ഡാ തെണ്ടി നാറി ചെറ്റ പരമദ്രോഹി അപ്പുക്കുട്ടാ പെങ്ങളെ വളർത്തിയാൽ നേരെ ചൊവ്വേ വളർത്തണം...നീ എന്ത് തേങ്ങ അല്ല സോറി പിണ്ണാക്കാടാ അവൾക്ക് തിന്നാൻ കൊടുത്ത് വളർത്തുന്നത്???? "എടാ അളിയാ ഓഫീസിൽ അച്ഛനെ കാണാതെ ഗെയിമും കളിച്ചു ഇരിക്കുന്ന ഞാൻ എങ്ങനെയാടാ അവൾക്ക് മാമൂട്ടുന്നത് അറിയുന്നത്? "എടാ ആ മറുത ഹോസ്റ്റലിൽ കരാട്ടെയൊ ജാവലിങ് ത്രോയോ വല്ലതും പഠിക്കുന്നുണ്ടോന്ന് അന്വേഷിക്കെടാ... മനുഷ്യന്റെ പുറം പള്ളിപ്പുറം ആയി... 😨😨🙄🙄ഹോ.... "അതിന് വേണ്ടി എന്താടാ നടന്നത്? 😨 നിന്റെ പെങ്ങള് എന്നെ ഉണക്കതേങ്ങഎടുത്ത് എറിഞ്ഞു.... അത് തന്നെ... "അതിനും വേണ്ടി എന്താണാവോ നീ അവളോട്‌ ചെയ്തത്? "ഞാൻ മുറുക്കി തുപ്പി... 😏😏 "ആ അങ്ങനെ പണ.......ചുമ്മാതല്ലാ... ഞങ്ങൾ കുടുംബക്കാർ വെറുതെ ഒന്നിനും പോകാറില്ല.. പ്രത്യേകിച്ച് ഞാനും എന്റെ പെങ്ങളും...... എന്തിനാ വടി കൊടുത്തത് അതല്ലേ അടി കിട്ടിയത്..... "നിന്റെ പെങ്ങളെ എന്റെ കയ്യിൽ കിട്ടിയാലുണ്ടലോ..... "ഒന്ന് പോടാ... അവള് നിന്നെ ഈ കണക്കാണെങ്കിൽ പഞ്ഞിക്കിടും... ഉറപ്പല്ലേ.... ഞാൻ പറയുന്നത് കേൾക്കു.. നീ പോയി അവളോട്‌ ഇഷ്ടം ആണെന്ന് പറ... പ്രശ്നം തീർന്നില്ലേ... "പിന്നേ . ഇനി അതും പറഞ്ഞു വേണം എനിക്കിട്ട് വെയ്ക്കാൻ... ഇന്ന് കല്യാണക്കാര്യം പറഞ്ഞപ്പോഴേ ചായ തുപ്പി പ്രതിഷേധിച്ചവളാ.... ഇഷ്ടം ആണെന്ന് പറഞ്ഞാൽ കിലോക്ക് എത്ര രൂപയ്ക്ക് കൊടുക്കുന്നുവെന്ന് ചോദിക്കും.... നമ്മളില്ലേ..... " "ആ... ഈ ഒരവസത്തിൽ എനിക്ക് നിന്നോട് ഒന്നേ പറയാനുള്ളൂ അളിയാ... സന്യാസത്തിൽ നിനക്ക് നല്ലൊരു ഭാവി ഞാൻ കാണുന്നു.... വ്യത്യസ്ഥനാമൊരു ശ്രീദേവ്‌ അളിയനെ സത്യത്തിൽ വേണി തിരിച്ചറിയുന്നില്ല... തൃശൂരുകാർക്ക് അഭിമാനമാം ദേവൻ സത്യത്തിൽ ദേവനല്ലിവനൊരു കാലൻ ആ വേണി ആ വേണി ഇത് വേണിയുടെ കാലൻ.......... &%%*$$&@#&**മോനെ.......... അപ്പുക്കുട്ടൻ ഫോൺ വെച്ചിട്ട് പോയി..... ഇനി ഇവൻ പറഞ്ഞ കണക്ക്...... ഏയ്‌..... എന്നാലും അവളെ പ്രകോപിപ്പിച്ചു അടുത്തൊരു ഉമ്മയ്ക്കുള്ള വകുപ്പ് ഉണ്ടാക്കാമെന്ന് വെച്ചപ്പോൾ....... അവള് തേങ്ങ എറിഞ്ഞു പ്രതിഷേധിച്ചു.... വേറെ വല്ലതും പറഞ്ഞു പ്രകോപിപ്പിച്ചിരുന്നെങ്കിൽ ഈ നിൽക്കുന്ന തെങ്ങ് പിഴുതെറിഞ്ഞേനെ... ഗ്രേറ്റ്‌ എസ്‌കേപ്പ്...... ദൈവമേ....... 🙄🙄 ************ പൊരി വെയിലത്തു നടന്നു വീട്ടിൽ എത്തി സോഫയിൽ നീണ്ടു നിവർന്നു കിടന്നു..... അമ്മാ വെള്ളം..... തായോ..... വേണമെങ്കിൽ പോയി എടുത്തു കുടിക്ക്... 😠 ഒരിഞ്ചു നടക്കാൻ വയ്യാത്തോണ്ടാ.. പ്ലീസ് അമ്മാ..... പറഞ്ഞു കഴിയുന്നതിനു മുന്നേ വെള്ളം ഹാജർ ആയിരുന്നു.. പിന്നെന്തിനാണാവോ ആദ്യം പറ്റില്ലാന്നു പറയുന്നത്... 🙄🙄 "നിന്റെ മുഖത്തും ഡ്രെസ്സിലും എന്താടി?? അപ്പോഴാണ് ആ കാര്യം ഓർമ വന്നത്... കുറച്ചു രക്തചന്ദനം ഇട്ടതാ... വെളുക്കാൻ.... ഇങ്ങനെയോ?? അല്ല ഈ കളർ??? 🙄🙄നിനക്കെവിടുന്നാ ഇതൊക്കെ...??? ഇങ്ങനെയും ഇടാം... ശ്രീ ദേവ്‌ ബ്യുട്ടി പാർലറിൽ ഇന്നത്തെ സ്പെഷ്യൽ ഓഫർ ആണ്.... എന്തൊക്കെ അറിയണം.... ഹോ 😡😡 ചുമ്മാതാ ദേഷ്യമൊക്കെ.... ഇനി ഒന്നും ചോദിക്കില്ലല്ലോ 😁😁😁 "നിന്റെ ദേഷ്യമൊക്കെ വീടിന്റെ വാതിൽക്കൽ കളഞ്ഞിട്ടു അകത്തേക്ക് വന്നാൽ മതി.... ലക്ഷണം കണ്ടിട്ട് നിന്റെ കയ്യിലിരിപ്പിന് ആരോ മുറുക്കി തുപ്പിയത് പോലെയുണ്ട്... സത്യം പറയെടി നീ ഇന്ന് ആ നാണിതള്ളയുടെ വീട്ടിലെ ചാമ്പമരത്തിൽ കയറിയോ? അവര് മുറുക്കി തുപ്പിയതല്ലേ.... അമ്മആആആ.... 😨😨😨😨😰😰😰 ഒന്നുരിയാടണമെന്നുണ്ടായിരുന്നെങ്കിലും വേണ്ടാന്നു വെച്ചു ......... എന്തിനാ വെറുതെ?? റൂമിൽ വന്നു ഫ്രഷ് ആയിട്ട് അഞ്ചുവിനും പൂർണിയ്ക്കും msg അയച്ചു.... ഹോസ്റ്റലിലെ വിശേഷങ്ങൾ അറിഞ്ഞു.... വാർഡൻ മാമിനെ പ്രത്യേകിച്ച് അന്വേഷിച്ചു..... വൈകുന്നേരം വരെ ചുറ്റി പറ്റി നടന്നു.... അപ്പുക്കുട്ടനെ സോപ്പിട്ടു സ്കൂട്ടി ശെരിയാക്കി വീട്ടിൽ എത്തിക്കാൻ ഏർപ്പാടാക്കി ...... വൈകുന്നേരം വീട്ടിൽ ഒരു സഭ കൂടുന്നുണ്ടെന്നുള്ള പ്രത്യേക വിവരം ലഭിച്ചതിനെ തുടർന്നു ഞാൻ മുങ്ങി..... അമ്പലകുളത്തിലും പാടത്തും വരമ്പത്തും ഒക്കെയായി കളിച്ചു നടന്നു.... ഏഴു മണിയായപ്പോൾ ആണ് തിരിച്ചു വീടെത്തിയത്...., 😁😁 മുന്നിൽ ശ്രീ മംഗലത്തെ കാർ കിടക്കുന്നു... അപ്പോൾ ഡ്രൈവറും ഉണ്ടാകും.... നോക്കണ്ട വേണി നേരെയുള്ള പോക്ക് നല്ലതല്ല നിന്റെ കോലത്തിന്.... പിന്നേ പിന്നാമ്പുറത്തെ മതില് ചാടി .. കഴിഞ്ഞ പ്രാവശ്യം ഇത്രയും ഉയരമില്ലായിരുന്നു.... ഇതും വളരുന്നോ ആവോ?? ഒന്നും മിണ്ടാതെ പമ്മി പമ്മി അകത്തേക്ക് കയറി.... അവിടെ എല്ലാവരും ചർച്ചിക്കുവാണ്... ബംഗാളി ദാസപ്പനെ കണ്ടില്ല... ആ ഏറു കൊണ്ട ക്ഷീണത്തിൽ ആയിരിക്കും.... പിന്നെ ചർച്ച.... അഞ്ചു കറിയും ഇഞ്ചിക്കറിയും ഉൾപ്പെടെ എല്ലാം.... വല്ല ഡിജെ യും വെച്ചിരുന്നെങ്കിൽ.... തത്കാലം തല ഇടണ്ട എന്ന് കരുതി നേരെ റൂമിലേക്ക് കയറി ഡോർ ലോക്ക് ചെയ്തു തിരിഞ്ഞതും ബെഡിൽ ഒരു ബംഗാളി നീണ്ടു നിവർന്നു കിടക്കുന്നു...... തിരിച്ചു ഓടിയാലോ.... ആലോചിക്കാൻ എന്തിരിക്കുന്നു ഓടിക്കൊന്ന് മനസ്സ് പറയുന്നതിന് മുന്നേ ഓടിയാൽ നീ വിവരം അറിയും എന്ന് പിൻവിളി വന്നു..... "എ.......എന്താ? "ഇങ്ങനൊന്നും ആയിരുന്നില്ലല്ലോ... ഉച്ചയ്ക്ക് നമ്മളൊന്നു കണ്ടിരുന്നു..... ഓർമിക്കുന്നില്ലേ ഭവതി?? മറക്കാൻ പറ്റുവോന്ന് പറയാൻ വന്നെങ്കിലും മൗനം വിദ്വാന് ഭൂഷണം എന്നുള്ളത് കൊണ്ട് മാത്രം വായയ്ക്ക് ലോക്കിട്ടു.. ഞാൻ ഡോറിലേക്ക് ചാരി നിന്നു....അതിനനുസരിച്ചു കടുവയും അടുത്തേക്ക് വന്നു..... തമ്മിൽ ഒരു ഇഞ്ചു വ്യത്യാസം പോലും ഇല്ലാതെ.... ഈശ്വരാ..... അറിയാതെ വിളിച്ചു പോയി..... "എവിടെ പോയാലും നേരം ഇരുട്ടുന്നതിന് മുന്നേ വീട്ടിൽ കയറിക്കോളണം.... ഇനി എന്നെക്കൊണ്ട് ഇത് പറയിപ്പിക്കരുത്... കേട്ടോ...... മ്മ്........ കേട്ടോടി 😡😡😡😡 ഇത്തവണ അലർച്ച ആയിരുന്നു... കേട്ടു എന്ന് അറിയാതെ തന്നെ പറഞ്ഞു...... എന്നെ പിടിച്ചു മാറ്റി ഡോർ വലിച്ചു തുറന്നു പുറത്തേക്കിറങ്ങി..... "ഈ യക്ഷികളും പ്രേതങ്ങളുമൊക്കെ സ്വൈര്യവിഹാരം നടത്തുന്ന സമയത്തു അതുങ്ങളെ പേടിപ്പിക്കാനായിട്ട് എന്തിനാ കൊച്ചേ ഇറങ്ങി നടക്കുന്നത്? കൊണ്ടു... കൊണ്ടു..... എന്റെ ഹൃദയത്തിൽ തന്നെ കൊണ്ടു.... ഞാൻ എന്താ അത്രയ്ക്കും ഭീകരമാണോ???? പട്ടി !!!!!!😬😬😬😬 പിന്നെ ആ കടുവ പോകുന്നത് വരെ പുറത്തേക്ക് ഇറങ്ങിയില്ല..... എല്ലാവരും പോയി കഴിഞ്ഞു ഫുഡ്‌ കഴിക്കാനായി പോയിരുന്നപ്പോൾ അമ്മ ദേഷ്യത്തോടെ നോക്കി.... ഒസാമ ബിൻലാദന് ഒറ്റു കൊടുത്തു ല്ലേ.... ഒന്നു ചിരിച്ചിട്ട് ഫുഡിൽ ഫോക്കസ് ചെയ്തു... നാളെ വല്യച്ഛനും ചെറിയച്ഛനും ഫാമിലിയും വരുന്നുണ്ടെന്നറിഞ്ഞു....... വല്യച്ഛന് ഒരാണും രണ്ടു പെണ്ണുമാണ്... ചെറിയച്ഛന് രണ്ടും പെൺപിള്ളേർ.... അങ്ങനെ നാളെ ശ്രീമംഗലത്തെ മൂന്നാണ് തരികളുടെയും കെട്ടുപ്രായമായ നാല് മുറപ്പെണ്ണുങ്ങൾ ലാൻഡ് ചെയ്യുമെന്ന് സാരം...... ഇതിൽ ഏറ്റവും റിസ്ക് കടുവയ്‌ക്കാണ്‌.... അനന്ദുവേട്ടൻ നിവിയുമായി സെറ്റ് ആകുമെന്നുള്ളത് കൊണ്ടു ബാക്കി ചാൻസ് കടുവയ്ക്കും ദീപുവേട്ടനും ആണ്... ദീപുവേട്ടൻ നാളെ എന്തായാലും സ്ഥലത്തില്ലാത്തത് കൊണ്ട് ആർക്കാ????? ആ നമ്മുടെ ബംഗാളിയ്ക്ക്....... 😁😁 ഇതൊക്കെ മുൻ‌കൂർ കണ്ടു കൊണ്ടു ഒരുമ്മ കൊടുത്തതിനാണല്ലോ നമ്മളീ അനുഭവിക്കുന്നത്.... ഇനി ഞാൻ ഗാലറിയിൽ ഇരുന്നു കളി കാണും.... കളിക്കേണ്ടവർ അവരൊക്കെ ആണല്ലോ !!! ഈശ്വരാ നല്ല മുട്ടൻ പണി തന്നെ കിട്ടണേ കടുവയ്ക്ക് 😁😁😁 പ്രാർത്ഥിച്ചു കഴിച്ചിട്ട് റൂമിലേക്ക് പോയി കിടന്നു.... ഇന്നും കൂടി സ്വസ്ഥമായിട്ട് കിടക്കാം.. നാളെ തൊട്ട് ഭയങ്കര ബഹളം ആയിരിക്കും...... ഓ മൃദുലേ.... ഹൃദയമുരളിയിൽ ഒഴുകി വാ... സമയം രാത്രി പത്തു മണിയായി..... അലാറം അടിച്ചതാ.... 😁😁 മനസ്സിൽ ഒന്ന് റിഹേഴ്സൽ നടത്തി കാൾ വിളിക്കുന്നതിനിടയ്ക്ക്...... ഹലോ........ കടുവയുടെ ഗർജനം..... ഈശ്വരാ കാത്തോളണേ.... ജയിക്കാൻ വേണ്ടിയിട്ടാ..... പ്ലീസ് ക്ഷെമിച്ചേക്ക്... "എടൊ സ്ത്രീ ദേവാ... ഇരുതല മൂരി, കള്ള്കുടിയാ താനെന്താ ഉച്ചക്ക് പറഞ്ഞത് ഞാൻ തന്നെ ഉമ്മിച്ചെന്നോ .... ഒരുമ്മ തന്നു.... അതും ചുണ്ട് ജസ്റ്റ് ഒന്ന് ടച്ചി.... അത്ര തന്നെ...സ്വാഭാവികം.... ബാക്കിയൊക്കെ ചെയ്തത് താനല്ലെടോ കള്ളബടുവാ.... "എടി എടി വദൂരി... നിനക്ക് എന്നോടുള്ള പ്രേമം മൂത്തിട്ടല്ലേടി നീ അത് ചെയ്തത്?? ഈശ്വരാ ഇങ്ങേര് ഇതും അറിഞ്ഞോ 🙄 "ഹാ ഹാ ഹാ ഹാ ഹാ ഹാ.... അയ്യോ എനിക്ക് ചിരിക്കാൻ വയ്യേ... ഞാൻ പറഞ്ഞോ... എനിക്ക് പ്രേമം ആണെന്ന്... സിനിമയിൽ ഉമ്മ കൊടുക്കുന്നത് കണ്ടപ്പോൾ ഒന്ന് ഉമ്മ കൊടുക്കാൻ തോന്നി ഒരുമ്മ തന്നു.. സ്വാഭാവികം.... "അതിന് നീ എന്നെ തന്നെ എന്തിനാ തിരഞ്ഞെടുത്തത്...? നീ ചെയ്തത് ഇപ്പോൾ എന്റെ തലയിൽ കെട്ടിവെക്കുന്നോ കള്ളി? "കള്ളി തന്റെ കെട്ട്യോള്.... അയ്യടാ... ഒരുമ്മ തരാൻ തോന്നി... തന്നു..... അതിലൊരു ഉൾക്കുത്തലും വേണ്ട മോനെ.... ഇത്രയ്ക്കും മാന്യൻ ആയിരുന്നെങ്കിൽ ആദ്യമേ തടഞ്ഞു കൂടായിരുന്നോ... ചെയ്യാനുള്ളതെല്ലാം ചെയ്തിട്ട് എന്നെ നാട് കടത്തിയില്ലേ ദുഷ്ടാ.... അതും അവൾക്ക് വേണ്ടി.... എന്നെക്കൊണ്ട് ഇത്രയൊക്കെ പറ്റു.... അനുഭവിക്കെടി എന്നൊരു ഡയലോഗും... ദുഷ്ടാ ഞാൻ എന്ത് തെറ്റാണെടോ തന്നോട് ചെയ്തത്... എന്നെക്കൊണ്ട് അവിടെ കൊണ്ടിടാൻ.. അതും ഇത്രയും ദൂരം.... ഇത്തിരി മനസ്സാക്ഷി കാണിക്കായിരുന്നില്ലേ???? അതിനും മാത്രം ഞാൻ എന്ത് തെറ്റാണ് ചെയ്തത്...?? "വേണി ഞാൻ 😨😨😨😨!!! "മിണ്ടിപ്പോകരുത്.... കാമലാടാ.... ഇവിടെ കിടന്നു വായിനോക്കി സുഖിച്ചു നടന്ന എന്നെ ഇക്കണ്ട പെണ്പിള്ളേരുടെ നടുക്ക് കൊണ്ടിടേണ്ട എന്താവശ്യമായിരുന്നു തനിക്ക്.... അറ്റ്ലീസ്റ്റ് ഒരു സാർ എങ്കിലും വായിനോക്കാൻ ഉണ്ടായിരുന്നെങ്കിൽ ഞാൻ സഹിച്ചു അവിടെ നിന്നേനെ.... എല്ലാം പോട്ടെ ഒരു മിക്സഡ് കോളേജിൽ തനിക്ക് സ്പോൺസർ ചെയ്ത് പഠിപ്പിച്ചു കൂടായിരുന്നോ... എങ്ങോട്ട് തിരിഞ്ഞാലും പെൺപിള്ളേർ... മടുത്തു ഈ ജീവിതം.. നോക്കിക്കോടോ തനിക്കുള്ളത് ഈശ്വരൻ തരും..... 'കഴിഞ്ഞോ... കഴിഞ്ഞെങ്കിൽ വെച്ചിട്ട് പോടീ 😡😡😡 "ഇല്ലെടോ കടുവേ..... ഞാൻ വെക്കില്ല... നോക്കിക്കോ എന്റെ കണ്ണുനീർ കണ്ടിട്ട്.... പറഞ്ഞു തീരുന്നതിനു മുന്നേ ഫോൺ കട്ട്‌ ആക്കി..... അയ്യോ ഞാൻ പാട്ട് പാടിയില്ല..... ആ ഇന്നത്തേക്കുള്ളത് ആയി... ബാക്കി നാളെ...... 🤨🤨😁😁 കടുവയ്ക്കിട്ടു വെച്ച സുഖത്തിൽ വേണി സുഖസുഷുപ്തിയിൽ ആണ്ടു....... നാളെ ഇതിലും വലിയ കളികൾക്കാണ്‌ സാക്ഷ്യം വഹിക്കേണ്ടത് എന്നറിയാതെ..... *********** "എന്തിനാടി ഉണ്ടക്കണ്ണിട്ട് ഉരുട്ടുന്നത്?ഈ കണ്ണ്ണ്ടല്ലോ ഞാൻ കുത്തി പൊട്ടിക്കും..... അവളുടെ വായിനോട്ടം... ഈ ആറടി ഉയരത്തിൽ ഞാൻ ഇവിടെ ജീവിച്ചിരിക്കുമ്പോൾ നീ ആരെയാടി നോക്കുന്നത്? വായിനോക്കി 😨😨😨😨 വേണിയുടെ ഫോട്ടോ നോക്കി ശ്രീ ദേവ്‌ പുലമ്പാൻ തുടങ്ങി.... ദേവേട്ടാ....... ഫോട്ടോയ്ക്ക് ജീവൻ വെച്ചപോലെ വേണി മുന്നിൽ നിൽക്കുന്നതായിട്ട് ശ്രീ ദേവിന് തോന്നി..... മിണ്ടണ്ട... നീ മിണ്ടണ്ടടി..... നിനക്ക് ആരെയോ വായിനോക്കാത്തതിന്റെ കുറവ് അല്ലെ... നീ മിണ്ടണ്ട.... "ദേവേട്ടൻ കുടിച്ചോ? ഫിറ്റ്‌ ആണോ? "ഞാൻ ഫിറ്റ്‌ ആണ്... ഡബിൾ ഫിറ്റ്‌.... പക്ഷെ നിന്നെക്കണ്ടാൽ അടിച്ചതിന്റെ ആ കിക്ക് അങ്ങ് പോകും.... ഇപ്പോൾ ഞാൻ ഫ്രീ ആയിട്ട് ഇങ്ങനെ പറന്ന് നടക്കുവല്ലേ..... നിന്റെ ദേവേട്ടൻ.... ഇങ്ങോട്ടേക്കു വാടി..... ദേ... ദേവേട്ടാ വിട്ടേ...... ഞാൻ പറയുന്നത് കേട്ടെ...... ഇല്ല.. ഞാൻ വിടില്ല....... "ടാ ആ ലാപ്‌ ടോപ് താഴത്തേക്ക് ഇടാതെ അവിടെ വെക്കേടാ... ഞാൻ വിടില്ല പോലും..... പുറകിൽ നിന്നും അനന്ദുവിന്റെ ശബ്ദം കേട്ട് ദേവൻ ലാപ്‌ ബെഡിലേക്ക് ഇട്ടു..... വല്ലാത്ത കഷ്ടം തന്നെ അനിയാ... വല്ലാത്ത കഷ്ടം തന്നെ.... 🤨🤨🤨 അതും പറഞ്ഞു അനന്ദു പോയി...... തലയണയെ വേണിയുമാക്കി ദേവനും ഉറക്കത്തിലേക്ക് വീണു...... *********** രാവിലെ എല്ലാവരും വൻ തിരക്കിൽ ആണ്.... എല്ലാവരും ഇന്ന് വരുന്നുണ്ട്... അച്ഛൻ പെങ്ങളും ദിയയും അമ്മാവനും രാവിലെ തന്നെ വന്നു.... അനന്ദുവേട്ടനും കടുവയും എയർപോർട്ടിൽ പോയിരിക്കുവാണ്... വല്യച്ചനെയും കൊച്ചച്ചനെയും വിളിക്കാൻ... വല്യച്ഛൻ മുംബൈയിലും കൊച്ചച്ചൻ ബാംഗ്ലൂരിലും ആണ്.... അവര് combine ആയിട്ട് വരും.... അപ്പോൾ കണ്ടുമുട്ടൽ അങ്ങ് എയർപോർട്ടിൽ ആണ് സുഹൃത്തുക്കളെ..... കുറച്ചു കഴിഞ്ഞു വീട്ട് മുറ്റത്തു രണ്ടു കാറുകളും വന്നു..... കാറിൽ നിന്നും ഓരോരുത്തരായി ഇറങ്ങി..... അങ്കം കാണാനും താളി ഒടിക്കാനും സബ് ചലോ ഉമ്മറത്തേക്ക്...... (തുടരും ) സോറി... ഇന്നലെ പോസ്റ്റ്‌ ചെയ്യാൻ പറ്റിയില്ല..... 😊😊😊 #📙 നോവൽ pic credit -femi ithu
📙 നോവൽ - ShareChat
36k കണ്ടവര്‍
10 ദിവസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post