__ഹൃദയത്തിൽ എന്നും __❤ (full part) $hana $alam "ജാച്ചു .... ഞാൻ എത്രയൊക്കെ തരികിട കാണിച്ചാലും ജാച്ചു എന്താ എന്നെ ഒന്നും പറയാത്തേ.... " പേരെന്റ്സ് മീറ്റിംഗും കഴിഞ്ഞു ഹെഡ് മിസ്സിന്റെയും ക്ലാസ്സ്‌ ടീച്ചർടെയും വായിൽ ഉള്ള മൊത്തം കൊലവിളിയും കേട്ട് തിരികെ പോരുമ്പോൾ ആണ് അവന്റെ ഒടുക്കത്തെ സംശയം... അവനെ ഒന്ന് ടോടല്ലി സ്കാൻ ചെയ്തോണ്ട് നമ്മള് അവനെ സംശയത്തോടെ നോക്കി.... "നിന്നെ ഞാൻ ഒന്നും പറയാത്തേ ആണോ കുഞ്ഞിന്റെ പ്രോബ്ലം.... " "ഏയ്‌... അങ്ങനെ പറയല്ലേ ബ്രോ... ജാച്ചു ഒന്നും പറയാത്തത് അല്ലെ നമ്മളെ മുന്നോട്ട് ഉള്ള കുതിച്ചു ചാട്ടത്തിന്റെ സ്പിരിറ്റ്‌ " "പോയി പോയി നീ തന്തയെ ബ്രോ ആക്കിയല്ലേ..." "അങ്ങനെ പറയല്ലേ ജാച്ചു ബ്രോ.... നമ്മള് അങ്ങനെ അല്ലെ.... " നമ്മളെ നേരെ സൈറ്റ് അടിച്ചോണ്ട് അവൻ അത്രയും പറഞ്ഞു കാറിൽ കയറി ഇരുന്നു... അവനെ നോക്കി പുഞ്ചിരിച്ചു കൊണ്ട് നമ്മള് കാർ സ്റ്റാർട്ട്‌ ചെയ്തതും അവൻ സീറ്റ്‌ ബെൽറ്റ്‌ ഇട്ടോണ്ട് FM ഓൺ ചെയ്തു സീറ്റിൽ ചാരി ഇരുന്നു ഗെയിം കളിക്കാൻ തുടങ്ങി.... ••••••••••••••••••••••••••••••••••••• "*ആാാാാഅആഹ് *" പെട്ടെന്ന് ഉറക്കത്തിൽ നിന്ന് ഞെട്ടി ഉണർന്നോണ്ട് അയാന്റെ അലർച്ച കേട്ടതും നമ്മൾ വേഗം കണ്ണ് തുറന്നു എണീറ്റു അവനെ നോക്കി.... അടുത്ത്  രണ്ടു കൈ കൊണ്ടും മുഖം പൊത്തിപിടിച്ചു കരയുന്ന അയാനെ കണ്ടതും നമ്മള് അവന്റെ ചുമലിൽ കൈ വെച്ചതും അവൻ കരഞ്ഞു കൊണ്ട് നമ്മളെ കെട്ടിപിടിച്ചു.... ആശ്വാസിപ്പിക്കാൻ എന്നോണം നമ്മള് അവന്റെ തലയിൽ തലോടി കൊണ്ട് ചേർത്ത് പിടിച്ചതും അവൻ വീണ്ടും നമ്മളെ ഇറുക്കി പിടിച്ചു നമ്മളെ നെഞ്ചിൽ അവന്റെ ചെവി വെച്ച് കിടന്നു.... എത്രനേരം എന്നില്ലാതെ അവൻ നമ്മളെ കൂടെ അങ്ങനെ ഇരുന്നു.... പതിയെ അവന്റെ തേങ്ങൽ കുറഞ്ഞു കുറഞ്ഞു വന്നതും നമ്മള് അവനെ അടർത്തി മാറ്റി അവന്റെ മുഖം നമ്മളെ കയ്യിൽ കോരി എടുത്തു.... "അച്ചു..... എന്താ ഡാ.... എന്തിനാ ജാച്ചുന്റെ മോൻ കരയുന്നെ ... " "ജാച്ചു...ഞാൻ മമ്മാടെ പോലെ ആണോ ജാച്ചുന്റെ പോലെ ആണോ... " "എന്താ നീ അങ്ങനെ ചോദിച്ചേ... " "പറ ജാച്ചു... എനിക്ക് അറിയതോണ്ടല്ലേ ഞാൻ ചോദിക്കുന്നെ.... മമ്മാടെ ഫോട്ടോ പോലും ഇല്ലല്ലോ ജാച്ചുന്റെ കയ്യിൽ.... " അവന്റെ ചോദ്യത്തിനും എന്താ പറയണ്ടേ എനിക്ക് അറിയില്ലാ.... എല്ലാം തുറന്നു പറയണോ ഇവനോട്... ?അതോ ഈ കുഞ്ഞുമനസ്സിൽ വേദന കുത്തി നിറക്കണോ ഞാൻ.. ? അവന്റെ ചോദ്യത്തിന് എന്ത് പറയണം എന്നറിയാതെ നമ്മളെ കണ്ണ് അറിയാതെ നിറഞ്ഞതും അവൻ നമ്മളെ നോക്കി രണ്ട് ചെവിയും പിടിച്ചോണ്ട് സോറി പറഞ്ഞു.... അവന്റെ കവിളിൽ ഒരു ഉമ്മയും കൊടുത്തു അവനെയും കെട്ടിപിടിച്ചു ഉറക്കത്തിലേക്ക് വഴുതിയപ്പോളും ജനിച്ച അന്ന് തന്നെ ഹോസ്പിറ്റലിൽ അയാനെ ഉപേക്ഷിച്ചു പോയ ജെസിയുടെ മുഖം ആയിരുന്നു നമ്മളെ മനസ്സിൽ.... ••••••••••••••••••••••••••••••••••••••••••••••••••••• "ജാച്ചു.... നമ്മക്ക് ഇന്ന് ഔട്ടിങ്ങിന് പോയാലോ..." "മോനെ അയാനെ.. ഈ മാസം തന്നെ നീയൊരു പത്ത് ലീവ് ഒന്നും അല്ല എടുത്തിരിക്കാ... മര്യാദക്ക് പോടാ എണീറ്റ്... " കുഞ്ഞ് ദേഷ്യം അഭിനയിച്ച് കൊണ്ട് നമ്മള് പറഞ്ഞതും അവൻ നമ്മളെ നോക്കി കൊഞ്ഞനം കുത്തി കൊണ്ട് ഇട്ട യൂണിഫോംന്റെ ഷർട്ട്‌ അയിച്ചു സോഫയിൽ ഇട്ട് അകത്തോട്ടു പോയി... അവൻ പോകുന്നതും നോക്കി നിന്നതും അറിയാതെ നമ്മളെ ചുണ്ടിൽ പുഞ്ചിരി വിടർന്നു.... ഏതായാലും ഇനി ഇന്ന് അവൻ സ്കൂളിന്റെ പടി ചവിട്ടില്ലാ എന്ന് അറിയുന്നത് കൊണ്ട് തന്നെ നമ്മള് PA ക്ക് വിളിച്ചു വരില്ലെന്ന് പറഞ്ഞു... ഫോൺ പോക്കറ്റിൽ ഇട്ടോണ്ട് നമ്മള് അകത്തേക്ക് നോക്കിയതും പോകാൻ റെഡി ആയി ഷോ ഗ്ലാസും വെച്ചോണ്ട് ഇറങ്ങി വരുന്ന നമ്മളെ പ്രോഡക്റ്റ്നെ കണ്ടതും നമ്മള് വായും പൊളിച്ചു അവനെ നോക്കി നിന്നു... "ഡ്രൈവർ.... വണ്ടി വിട്... " നമ്മളെ ഡ്രൈവർ ആക്കി പുച്ഛിച്ചു കൊണ്ട് അവൻ പറഞ്ഞതും നമ്മള് അവന്റെ ചെവി പിടിച്ചു തിരിച്ചോണ്ട് കാർ സ്റ്റാർട്ട്‌ ചെയ്തു.... തിയേറ്റർഉം പാർക്കും ഒക്കെ ചുറ്റി തിരിഞ്ഞു അവനെയും കൊണ്ട് വൈകുന്നേരം ആയപ്പോൾ നമ്മള് ബീച്ചിൽ പോയി.... നമ്മളെ പോലെ തന്നെ കാൽപന്ത് കളിയോട് അവനും അടങ്ങാത്ത മുഹബത് ആയത് കൊണ്ട് തന്നെ ചെന്ന പാടെ അവൻ അവിടെ കളിക്കുന്നവരുടെ കൂടെ കളിക്കാൻ തുടങ്ങി.... അവസാനം അവൻ നമ്മളെയും പിടിച്ചു വലിച്ചു കൊണ്ട് പോയതും കുറച്ചു നേരം അങ്ങോട്ടും ഇങ്ങോട്ടും തട്ടി കൊണ്ട് നമ്മള് ഗോൾ അടിച്ചു.... അപ്പൊ തന്നെ അയാൻ വന്നു സന്ദുർ ഡാഡിന്നും പറഞ്ഞു നമ്മളെ കെട്ടിപ്പിടിച്ചതും നമ്മള് അവനെയും ചേർത്ത് പിടിച്ചു ഐസ് വാങ്ങാൻ പോയി...അപ്പോഴും അവിടെ ഉള്ളവർ ഞങ്ങളെ അത്ഭുതത്തോടെ നോക്കുന്നുണ്ടായിരുന്നു.. അവനും എനിക്കും കൂടെ ഐസ് വാങ്ങി അവിടെ കണ്ട ബെഞ്ചിൽ ഇരുന്ന് നമ്മള് അര്ജന്റ് ആയി ഓഫീസിലേക്ക് കാൾ ചെയ്തു..... "ജാച്ചു... " അയാന്റെ പേടി നിറഞ്ഞു കൊണ്ടുള്ള വിളി കേട്ടോ തിരിഞ്ഞു നോക്കിയതും നമ്മള് കണ്ടത് അയാന്റെ ഐസ് തട്ടി പറിച്ചു വാങ്ങി ആവേഷത്തോടെ തിന്നുന്ന ഒരു പെണ്ണിനെ ആണ്... നമ്മക്ക് എന്തോ അത് കണ്ടു വല്ലാതെ പാവം തോന്നിയതും നമ്മള് അവന്റെ മറ്റേ ഐസും വാങ്ങി അവൾക്ക് നേരെ നീട്ടിയതും അവള് നമ്മളെ മുഖത്തെക്ക് ഭയത്തോടെ നോക്കി ഐസ് അവിടെ ഇട്ട് വീഴാൻ ആയ സാരിയും വലിച്ചു ഓടി..... ഒരു മിന്നായം പോലെയേ നമ്മൾ അവളെ മുഖം കണ്ടേ എങ്കിലും ആ മുഖം നമ്മളെ മനസ്സിൽ മിന്നിമറഞ്ഞു... തലയിലൂടെ എന്തോ പെരുപ്പ് അനുഭവപ്പെട്ടതും നമ്മള് കണ്ണ് അടച്ചു പിടിച്ചു.... അവള് പോയ വഴിയിലൂടെ നമ്മളും ഓടിയതും എന്റെ പിറകെ തന്നെ അയാനും ഉണ്ടായിരുന്നു.... അവൾ  പോയ വഴിയിലൂടെ തന്നെ നമ്മള് പോയതും പിന്നിലേക്ക് നോക്കി കരഞ്ഞു കൊണ്ട് ഓടുന്ന അവളെ കണ്ടതും നമ്മളെ സമനില തെറ്റുന്നപോലെ തോന്നി.... മണൽതരിയിൽ മുട്ട് കുത്തി വീണ അവള് എത്ര എണീക്കാൻ ശ്രമിച്ചിട്ടും കഴിയാതെ വന്നതും ഞാൻ അവളുടെ അടുത്തേക്ക് ഓടി... അവളുടെ കവിളിൽ പിടിച്ചോണ്ട് നമ്മള്  വിളിച്ചതും അവൻ ഭയത്തോടെ പിന്നിലേക്ക് നീങ്ങി നീങ്ങി പോകാൻ തുടങ്ങി... തീർത്തും മാനസിക രോഗിയെ പോലെ പെരുമാറുന്ന അവളെ  കണ്ടതും നമ്മക്ക് അവളോട്‌ ആ പഴയ ദേഷ്യം അല്ലായിരുന്നു തോന്നിയത്.. പകരം എനിക്ക് അവളെ വേണം എന്ന വാശി ആയിരുന്നു.... പെട്ടന്ന് അവള് പൊട്ടി കരഞ്ഞതും നമ്മള് എന്ത് ചെയ്യും എന്നറിയാതെ വെപ്രാളപ്പെട്ട് അവളെ നോക്കിയതും അവള് തളർന്നു നമ്മളെ നെഞ്ചിലെക്ക് വീണു... •••••••••••••••••••••••••••••••••••••• "Mr.Razil Rayan... She is ok..ആക്ച്വലി അവളുടെ മനസ്സിൽ എന്തോ ഉണ്ട്.... ഒരു ഷോക്ക്... ആ ഷോക്ക് കാരണം ആവും അവള് ഇങ്ങനെ... And not only that.... അവളുടെ ഈ നില തരണം ചെയ്യാൻ സ്നേഹം കൊണ്ട് മാത്രേ കഴിയു... സ്നേഹം കൊണ്ട് മാത്രം... സ്നേഹത്തിന്റെ വില ഞാൻ പറഞ്ഞു തരേണ്ട ആള് അല്ല Mr. Razil എന്ന് എനിക്കറിയാം... So...all the best Razil... She will be back... 100% ഉറപ്പ് തരുവാ ഞാൻ.... " അതും പറഞ്ഞു ഡോക്ടർ ഷേക്ക്‌ ഹാൻഡ്‌ഉം തന്ന് പോകുമ്പോളും എനിക്ക് എന്താ എവിടെ നിന്നാ തുടങ്ങേണ്ടത് എന്നൊന്നും അറിയില്ലായിരുന്നു... എന്നെ പിന്നിൽ നിന്നും കെട്ടിപിടിച്ചു പരിഭവം പറയുന്ന അയാന്റെ കയ്യും പിടിച്ചു അകത്തേക്ക് കയറുമ്പോൾ എന്നിൽ ഒരു ചെറിയ പ്രതീക്ഷ പൂവണിയുന്നുണ്ടായിരുന്നു.... ഞങ്ങളെ കണ്ടതും എണീറ്റു പില്ലോയിൽ മുറുകെ പിടിച്ചു ഭയത്തോടെ നോക്കുന്ന അവളെ  കണ്ടതും ഞാൻ അവളുടെ അടുത്ത് പോയി ഇരുന്നു..... "അറിയോ എന്നെ... " അവളെ കയ്യിൽ പിടിച്ചോണ്ട് നമ്മൾ ചോദിച്ചതും അവള് നമ്മളെ കയ്യിൽ നിന്നും അവളുടെ കൈ എടുക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു... "നീ... നീ ആരാ..... " അവൾ നമ്മളെ കൈ തട്ടി മാറ്റി മറുവശത്തേക്ക് നീങ്ങി ഇരുന്നു... "നിനക്ക് അറിയും എന്നെ... നീ ആലോചിച് നോക്കി... " നമ്മള് സോഫ്റ്റ്‌ ആയി ചോദിച്ചത് കൊണ്ട് ആണെന്ന് തോന്നുന്നു അവള് നമ്മളോട് പതിയെ സംസാരിക്കാൻ തുടങ്ങി.... "ഇയാളെ പേര് എന്താ... " "റയാൻ.... Razil Rayan.." ആ പേര് കേട്ടതും അവളുടെ കണ്ണുകൾ നിറഞ്ഞു... * റയാൻ... * എന്ന് അവൾ അലറിയതും നമ്മള് അവളോട്‌ എന്തെന്ന് ചോദിച്ചു.... "എനിക്ക് കാണണം എന്റെ റയാനെ... ഇപ്പൊ തന്നെ... " 'നിനക്ക് എന്തിനാ അവനെ കാണുന്നെ.... അവൻ നിന്റെ ആരെങ്കിലും ആണോ... " ഉള്ളിലെ സന്തോഷം മറച്ചു പിടിച്ചു കൊണ്ട് നമ്മള് അവൾക്ക് നേരെ ചോദിച്ചതും അവള് കരയാൻ തുടങ്ങി..... പേടിച്ചു നമ്മളെ ഷർട്ട്‌ൽ മുഖം പൂഴ്ത്തി നിക്കുന്ന നമ്മളെ പ്രോഡക്റ്റ്ന്റെ മോന്ത കണ്ടപ്പോൾ അറിയാതെ ചിരി വന്നു.... എവിടെ പോയി ഇവന്റെ വീറും വാശിയും.... അവനെ നമ്മളെ മടിയിൽ കയറ്റി വെച്ച് ആ കവിളിൽ ഒരു മുത്തം കൊടുത്തതും അവൾ  എന്നെയും അവനെയും മാറി മാറി നോക്കി നമ്മളെ നോക്കി..... "ഇതെന്റെ മോനാ... *AYAN JEZIL*" അവനെ ചേർത്ത് പിടിച്ചു നമ്മൾ ഇത്തിരി കട്ടിയിൽ തന്നെ അവന്റെ പേര് പറഞ്ഞതും അവൾ അവനെയും എന്നെയും മാറി മാറി നോക്കി കണ്ണ് നിറക്കാൻ തുടങ്ങി... അവക്ക് എന്തെങ്കിലും ഒക്കെ ഓർമ്മ കിട്ടട്ടെ എന്നായിരുന്നു എന്റെ മനസ്സിൽ അപ്പൊ... അവള് നമ്മളോട് എന്തോ പറയാൻ തുടങ്ങിയതും വൈറ്റ് മാലാഖ വന്നു ഞങ്ങളോട് പുറത്ത് നിൽക്കാൻ പറഞ്ഞു... അല്ലേലും കാര്യം ആയിട്ട് എന്തെങ്കിലും കലങ്ങി തെളിയുമ്പോൾ ഓരോന്നു വലിഞ്ഞു കേറും... ഷിറ്റ്... ഇൻജെക്ഷൻ കണ്ടപ്പോൾ തന്നെ പേടിച്ചു വിറച്ചു നോ പറയുന്ന അവളെ കണ്ടതും നമ്മക്ക് ആ പഴയ അച്ചായത്തി പെണ്ണിനെ  ആണ് ഓർമ്മ വന്നത്..... ••••••••••••••••••••••••••••••••••••••• നമ്മള്  ലേറ്റ് ആയി സ്പീഡിൽ പറപ്പിച്ചു വിടുമ്പോൾ ആണ് നമ്മളെ നേരെ എട്ടിന്റെ പണിയും തന്നോണ്ട് അവളുടെ ഒടുക്കത്തെ എൻട്രി.... "ആരുടെ ബോഡിയിൽ റീത്ത് വെക്കാൻ ആടി താൻ ഈ പൂവും പെറുക്കികൊണ്ട് പോകുന്നെ... " നമ്മളെ ബൈക്ക്ന്റെ മുന്നിൽ വന്നു ചാടിയതും പോരാഞ്ഞിട്ട് മാറി നിൽക്കാതെ വീണ് കിടക്കുന്ന പൂക്കൾ പെറുക്കി എടുക്കുന്ന അവളെ കണ്ടതും നമ്മക്ക് എവിടുന്നാ ദേഷ്യം വന്നേ എന്ന് പോലും അറിയില്ലാ.... നമ്മളെ നേരെ ദേഷ്യത്തോടെ നോക്കി കൊണ്ട് ആ പൂക്കൾ നമ്മളെ മുഖത്തെക്ക് വലിച്ചു എറിഞ്ഞു കൊണ്ട് പൊടിയും തട്ടി പോകുന്ന അവളെ കണ്ടതും അവിടെന്നു അനങ്ങാൻ പറ്റാത്ത അവസ്ഥയിൽ ആയിരുന്നു ഞാൻ.... ജീവിതത്തിൽ spark അടിക്കുന്ന പെണ്ണിനെ ഒള്ളു സ്നേഹിക്കാ എന്ന് പറഞ്ഞു നടന്ന എനിക്ക് spark അടിച്ച നിമിഷം.... എത്രയോ പെണ്ണ് പുറകെ നടന്നിട്ടും spark അടിക്കാൻ വേണ്ടി ഞാൻ തന്നെ കൊറേ വായ്നോക്കിയിട്ടും അവരോട് ഒന്നും തോന്നാത്ത എന്തോ ഒരു അറ്റാച്ച്മെന്റ്.. അതും ആ അച്ചായത്തി പെണ്ണിനോട്..... പിറകിൽ നിന്നും വണ്ടിയുടെ hon അടി കേട്ടപ്പോൾ ആണ് തലയ്ക്കു സ്വയം അടിയും കൊടുത്തു നേരെ കോളേജിലേക്ക് വിട്ടത്....  അവിടെ ചെന്നതും സീനിയർസ് എല്ലാവരെയും വെൽക്കം ചെയ്യാനുള്ള പരിപാടിയിൽ ആണ്.. സെക്കന്റ്‌ ഇയർ ആയതു കൊണ്ട് തന്നെ നമ്മക്ക് പ്രതേകിച്ചു റോൾ ഒന്നും ഇല്ലാത്തത് കൊണ്ട് തന്നെ നേരെ കാന്റീൻലോട്ട് വിട്ടു... നമ്മളെ ഫ്രണ്ട്‌സ് പിന്നെ ദിവസവും ക്യാന്റീനിൽ സ്ഥിരം കസ്റ്റമേഴ്സ് ആയതു കൊണ്ട് തന്നെ അവിടെ ചെന്ന് തേരാ പാര നടക്കേണ്ട ആവശ്യം ഒന്നും ഇല്ലാ.... ഓരോന്നു അങ്ങോട്ടും ഇങ്ങോട്ടും തള്ളി തള്ളി എല്ലാവരും കൂടെ  ഒരു തള്ള് മല പടുത്ത് ഉയർത്തിയതും പെട്ടന്ന് ആണ് എല്ലാവരും ഗ്രൗണ്ട് ലക്ഷ്യം ആക്കി ഓടുന്നത് കണ്ടത്.... ഞങ്ങളും അവിടേക്ക് ഓടി ചെന്ന് സീൻ കാണാൻ ചെന്നതും കണ്ടത് എബിനെയും ഗാങ്നെയും ആണ്.... മുന്നിൽ പേടിച്ചു വിറച്ചു കൊണ്ട് നിൽക്കുന്ന നമ്മളെ spark നെ കണ്ടതും നമ്മള് ഒരുനിമിഷം പകച്ചു പണ്ടാരം അടങ്ങി...... കോളേജിലെ വില്ലൻ ആണ് എബി.. എബി മാത്യു.. ഒരു ഒറ്റ പെണ്ണിനെ അവൻ നേരാവണ്ണം അവന്റെ മുന്നിൽ കൂടെ സ്വതന്ത്രമായി നടക്കാൻ സമ്മതിക്കില്ല.... "ഡീ... വീട്ടിൽ ഇറക്കുന്ന പോലെ ഷോ ഇവിടെ കാണിക്കല്ലേ... ഇത് എന്റെ സാമ്രാജ്യം ആണ്... ഇവിടെ ഒറ്റ ഒരുതൻ നിന്നെ രക്ഷിക്കാൻ വരില്ലാ " എബി അവളെ ഒരുമാതിരി നോട്ടത്തോടെ നോക്കി കൊണ്ട് പറഞ്ഞതും അവൾ നിറഞ്ഞ കണ്ണുകളോടെ ചുറ്റും കൂടി നിന്നവരെ ദയനീയമായി നോക്കി.... അവളെ രക്ഷിക്കാൻ നമ്മളെ മനസ്സ് തുടരെ തുടരെ പറഞ്ഞു എങ്കിലും കാര്യം എന്തെന്ന് അറിഞ്ഞിട്ട് തന്നെ ചെല്ലല്ലാം എന്ന് നമ്മള് തീരുമാനിച്ചു... "മര്യാദക്ക് ഇച്ചായന്റെ മോൾ എന്നെ കിസ്സ് ചെയ്തേക്ക്.. ഒന്നും ഇല്ലെങ്കിലും നിന്നെ കെട്ടാൻ പോവുന്നവൻ അല്ലെ " അവൻ അത്രയും പറഞ്ഞു അവളുടെ കവിളിൽ തലോടിയതും നമ്മള് അവന്റെ നെഞ്ചിൽ ആഞ്ഞു ചവിട്ടി... നമ്മളെ പിറകിൽ നിന്നും ഓരോരുതരും വേണ്ടെന്നു പറഞ്ഞു എങ്കിലും ഇനിയും അവന്റെ  ചെറ്റത്തരം കാണാൻ നമ്മളെ ഉള്ളിലെ ചോരതിളപ്പ് അനുവദിക്കില്ല എന്നത് കൊണ്ട് തന്നെ നമ്മള് അവളെ വലിച്ചു നമ്മളെ പിറകിൽ നിർത്തി..... "എന്താ ടാ.... ഡാഡി വലിയ മേയർ ആണെന്ന് കരുതി ഏതു പെണ്ണിനേയും കേറി അങ്ങോട്ട്‌ പിടിക്കാം എന്ന് ആണോ... " നിലത്ത് വീണ് കിടക്കുന്ന അവന്റെ നെഞ്ചിൽ ചവിട്ടി കൊണ്ട് നമ്മള് ചോദിച്ചതും അവൻ അലറി എണീറ്റു കൊണ്ട് നമ്മളെ നേരെ അവന്റെ കൈ ഉയർത്തിയതും നമ്മള് അവന്റെ രണ്ടു കൈയും കൂട്ടി പിടിച്ചു അവന്റെ ഗോൾ പോസ്റ്റ്‌ നോക്കി ഒന്ന് കൊടുത്തതും അവൻ പിന്നിലേക്ക് തെറിച്ചു വീണു... നമ്മളെ ഉള്ളിലെ ദേഷ്യം തീരുവോളം അവനെയും അവന്റെ കൂട്ടത്തിൽ ഉള്ളവരെയും അടിച്ചു അമർത്തി... അപ്പോഴേക്കും നമ്മളെ ഫ്രണ്ട്‌സ് എന്റെ കൂടെ കൂടിയിരുന്നു... അതോടെ നമ്മള് കോളേജ് ഹീറോ ആയി.. ഹീറോ പട്ടം ചാർത്തി എല്ലാവരും കൂടെ നമ്മളെ എടുത്തു ഉയർത്തിയപ്പോളും എണീക്കാൻ കഴിയാതെ നിലത്ത് വേദന കൊണ്ട് പുളഞ്ഞു കിടക്കുമ്പോളും എബി നമ്മളെ തീ പാറുന്ന കണ്ണുകളോടെ രൂക്ഷമായി നോക്കുന്നുണ്ടായിരുന്നു... അതായിരുന്നു ഞങ്ങടെ പ്രണയത്തിന്റെ അല്ല സൗഹ്രദത്തിന്റെ തുടക്കാം.. ഒരു ദിവസം എന്തോ പറഞ്ഞു ഇരിക്കുമ്പോൾ ആണ് അവൾ തുടരെ തുടരെ കണ്ണ് തുടക്കുന്നത് കണ്ടത്.. ഞാൻ കണ്ടെന്നു കണ്ടതും അവൾ ഒന്ന് ചെറിയ രീതിയിൽ ചിരിച്ചു നമ്മളെ നോക്കി പോവാൻ നിന്നതും നമ്മൾ അവളെ അവിടെ തന്നെ നിർത്തിച്ചു... അവളോട്‌ നമ്മള് കാര്യം എന്തെന്ന് ചോദിച്ചതും ഒരുനിമിഷം ഒന്ന് ആലോചിച്ചു  അവൾ നമ്മളെ നോക്കി പറയാൻ തുടങ്ങി... "എബി.... എബിന്റെയും എന്റെയും കല്യാണം എല്ലാവരും കൂടെ തീരുമാനിച്ചിരിക്കുകയാ ഈ മാസം 12 ന്... ഞാൻ എന്താ ചെയ്യാ റയാൻ.. എനിക്ക് അറിയില്ലാ ഒന്നും... എന്താ ചെയ്യേണ്ടേ എന്ന് പോലും... എന്റെ പേരിൽ ദിവസവും വന്നു അപ്പച്ചനെ ഭീക്ഷണിപ്പെടുതുന്നത് കാണുമ്പോൾ സഹിക്കുന്നില്ല എനിക്ക്..... ഒരിക്കലും എബിയെ ഉൾകൊള്ളാൻ എനിക്ക് കഴിയില്ലാ... അവന്റെ പ്രണയം നിരസിച്ചു എന്ന് മാത്രേ ഞാൻ ചെയ്തിട്ട് ഒള്ളു.. അതാ അവന്ക്ക് എന്നോട് ഉള്ള പക...കല്യാണം കഴിച്ചിട്ട് ആണെങ്കിലും അവനു എന്നെ സ്വന്തം ആക്കണം.. എബിയെ പോലെ ഉള്ള ഒരുത്തനെ ഞാൻ എന്റെ പപ്പാ ഉണ്ടായിരുന്നു എങ്കിൽ എനിക്ക് ഇതൊന്നും കാണേണ്ടി വരില്ലായിരുന്നു... എങ്ങനെയാ ഞാൻ ... ജീവിതം അവസാനിപ്പിക്കാൻ തോന്നി പോവാ എനിക്ക്.... " അതും പറഞ്ഞ്  എന്നെ കെട്ടിപ്പിടിച്ചു അവൾ കരഞ്ഞതും അവളെ എന്ത് പറഞ്ഞു ആശ്വാസിപ്പി ക്കും എന്ന് എനിക്ക് അറിയില്ലായിരുന്നു.... പെട്ടന്ന് അവൾ എന്നിൽ നിന്ന് അകന്നു മാറി കണ്ണ് തുടച്ചു പോകാൻ നിന്നതും പോകാൻ നിന്ന അവളെ നമ്മളെ ബൈക്ക്ലേക്ക് കയറ്റി നമ്മള് ലക്ഷ്യം വെച്ച സ്ഥലത്തേക്ക് കുതിക്കുമ്പോൾ ജെസി നമ്മളെ സംശയത്തോടെ നോക്കുന്നുണ്ടായിരുന്നു.... *REGISTER OFFICE * മുന്നിലെ ബോർഡ്‌ കണ്ടു നമ്മളെ ഞെട്ടി തരിച്ചു നോക്കുന്ന ജെസിയുടെ കൈ പിടിച്ചു അകത്തു കയറുമ്പോൾ ചെയ്യുന്ന തീരുമാനം ശെരിയാണോ തെറ്റ് ആണോ എന്ന് പോലും അറിയില്ലായിരുന്നു എനിക്ക്.. *"ജെസി... ചെയ്യുന്ന തീരുമാനം എത്രത്തോളം ശരി ആണെന്ന് അറിയില്ലാ എനിക്ക്.. എന്നാലും നിന്റെ ജീവിതം സുരക്ഷിതമാക്കാൻ വേണ്ടിയാ ഞാൻ ചെയ്യുന്നേ.... നിന്നെ ഒരുത്തനും വിട്ട് കൊടുക്കാൻ ഉദ്ദേശം ഇല്ലാ എനിക്ക്... അത്രത്തോളം ഇഷ്ട്ടം ആടി എനിക്ക് നിന്നെ.... നിന്റെ സമ്മതത്തോടെ മാത്രേ ഞാൻ ഇത് ചെയ്യു....സമ്മതം അല്ലെ നിനക്ക്... ?*" എന്റെ കൈ അവൾക് നേരെ നീട്ടി കൊണ്ട് ചോദിച്ചതും അവൾ ആദ്യം ഒന്ന് ഞെട്ടി എങ്കിലും പതിയെ നമ്മളെ കൈയിൽ അവളുടെ കൈ അവൾ ചേർത്ത് വെച്ചു.... ഒരുപക്ഷെ ഇത്രയും കാലം നമ്മളെ മനസ്സ് അവൾക്ക് മുന്നിൽ തുറക്കാത്തതു കൊണ്ടാവും.. നിറഞ്ഞ മനസ്സാലെ അവളുടെ ഒപ്പ് ന് താഴെ നമ്മള് ഒപ്പ് ഇടുമ്പോൾ നമ്മള് ഒരുനിമിഷം ഉപ്പാനെ ഓർത്തു..... കണ്ണുകൾ അടച്ചു നമ്മൾ അതിൽ ഒപ്പിട്ടു കഴിഞ്ഞപ്പോൾ തന്നെ സാക്ഷികൾ ആയി ഒപ്പ് ഇടാൻ നമ്മളെയും അവളുടെയും ഫ്രണ്ട്‌സ് മത്സരിക്കുന്നുണ്ടായിരുന്നു.... അവളുടെ കയ്യും പിടിച്ചു പുറത്തേക്കു ഇറങ്ങിയ എന്നെ കാത്തു അവിടെ രണ്ട് കാറുകൾ ഉണ്ടായിരുന്നു.... ഒന്ന് എന്റെ ഉപ്പാന്റെയും ഒന്ന് എബിന്റെയും.... എന്നെ കണ്ടപ്പോൾ തന്നെ ഉപ്പ എന്റെ മുഖത്തെക്ക് ആഞ്ഞു അടിച്ചതും ഞാൻ രണ്ടടി പിന്നോട്ട് പോയി...വീഴാൻ പോയ എന്നെ ജെസി താങ്ങി പിടിച്ചതും ഉപ്പ അവളുടെ മുടിയിൽ കുത്തി പിടിച്ചു..... അപ്പൊ തന്നെ നമ്മള് ഉപ്പാന്റെ കൈയിൽ നിന്നും അവളെ നമ്മളെ പിന്നിലേക്ക് നിർത്തിയതും ഉപ്പ നമ്മളെ നേരെ കുറച്ചു ചാടി... "അവളെ ഒന്ന് തൊട്ടപ്പോയെക്കും നിനക്ക് നൊന്തു അല്ലെ ടാ... *എനിക്ക് ഇനി ഇങ്ങനെ ഒരു മകൻ ഇല്ലാ... * *ഈ ലോകത്ത് എത്ര കുട്ടികൾ ഉണ്ട് എടാ..പ്രണയിച്ചത് പോട്ടെ കല്യാണം കഴിച്ചത് പോട്ടെ... നിനക്ക് ഒരു മുസ്ലിം പെണ്ണിനെ കിട്ടിയില്ലേ നിനക്ക്.... ഇവള്ടെ സൌന്ദര്യത്തിൽ എന്റെ മോൻ അങ്ങോട്ട്‌ മയങ്ങി അല്ലെ... 22 തികയാത്ത അവൻ കല്യാണം കഴിച്ചിരിക്കുന്നു.... എന്ത് അറിയാം ടാ നിനക്ക്... കുടുംബം നോക്കാൻ അറിയോ നിനക്ക്.... കുടുംബത്തിന്റെ വില അറിയോ നിനക്ക്... * "ചവിട്ടി പോവരുത് ഇനി നീ ആ വീടിന്റെ മുന്നിൽ... 'അതിന്റെ എഴു അയലത്ത് പോലും കണ്ടു പോവരുത് നിന്നെ.... ത്ഫൂ.... എനിക്ക് ഇങ്ങനെ ഒരു മകൻ ഇല്ലാ ഇനി... അവസാനിച്ചു ഞാനും നീയും ഉള്ള ബന്ധം.... * അതും പറഞ്ഞു ഉപ്പ കാറിൽ കയറി പൊടി പറപ്പിച്ചു പോയതും നമ്മള് ഇനി എന്തെന്ന രീതിയിൽ എബിയെ നോക്കി... നമ്മളെ ഒന്ന് രൂക്ഷമായി നോക്കി അവൻ പോയതും നമ്മക്ക് അത്ഭുതം തോന്നി... അവന്റെ കയ്യിൽ നിന്നും ഇത്തിരി പ്രതീക്ഷിച്ചു ഞാൻ... ഹാ.. ഒരു ഇടവേളയ്ക്കു പോയത് ആവും..... ഉപ്പാന്റെ വാക്കുകൾ നമ്മളെ ചങ്കിൽ തന്നെ കൊണ്ടു എങ്കിലും മറ്റുള്ളവരെ പോലെ ഒരു സൂപ്പർ ഹീറോ അല്ലായിരുന്നു എനിക്ക് ഉപ്പ....എപ്പോളും ദേഷ്യം നിറഞ്ഞു കൊണ്ട്.... ഈ 22 വർഷങ്ങൾക്കു ഇടയിൽ ഞാൻ ഉപ്പാന്റെ മുഖത്ത് ഒരു ചിരി കണ്ടിട്ടില്ല...തൊട്ടതിനും പിടിച്ചതിനും എല്ലാം ദേഷ്യം... സ്നേഹത്തോടെ എന്നെ ഒന്ന് ചേർത്ത് പിടിച്ചിട്ടു പോലും ഇല്ല ഇന്നേവരെ... എന്തിന്... ഒരു തലോടൽ പോലും... ഉപ്പാന്റെ കരുതലും സ്നേഹവും എല്ലാം അന്യം മാത്രം ആയ ഞാൻ എന്തിന് സങ്കടപ്പെടണം.. ? ഒരുപക്ഷെ എന്റെ ജനനത്തിൽ തന്നെ ഉമ്മ മരിച്ചതിന്റെ ദേഷ്യം ആവും ഉപ്പാക്ക്.... ഉപ്പാന്റെ മുഖം മനസ്സിൽ നിറഞ്ഞു നിൽക്കുന്നുണ്ട് അപ്പോളും.. ഇഷ്ട്ടമാ അദ്ദേഹത്തേ... അതിനേക്കാൾ ഉപരി പരിഭവമാ എനിക്ക്.... മനസിലെ സങ്കടം കടിച്ചു അമർത്തി കൊണ്ട് നമ്മള് ജെസിയെയും കൊണ്ട് എവിടേക്ക് എന്നില്ലാതെ കുതിച്ചു.... നമ്മളെ ക്രെഡിറ്റ്‌ കാർഡിലെ ക്യാഷ് തീരും വരെ ഞാനും ജെസിയും സുഗമായി ജീവിച്ചു....ദിനങ്ങൾ നീങ്ങി കൊണ്ടിരുന്നു.. എബിയുടെ ശല്യം ഒരു നോട്ടം കൊണ്ട് പോലും ഉണ്ടായിരുന്നില്ല ഞങ്ങൾക്ക്.. അതായിരുന്നു ഏറ്റവും കൂടുതൽ എന്നെ അത്ഭുതപ്പെടുത്തിയതും .. അതിനിടയിൽ ജെസി പ്രെഗ്നന്റും നമ്മളെ ഉത്തരവാദിത്തം തുടങ്ങാൻ സമയം ആയെന്ന് കണ്ടതും ഞാൻ തന്നെ ജോലി അന്വേഷിച്ചു നടന്നു... ഡിഗ്രി സർട്ടിഫിക്കറ്റ് ഇല്ലാത്തത് കൊണ്ട് തന്നെ ആ വഴി ഒരു രക്ഷയും ഇല്ലാ... അതിനിടയിൽ നമ്മളെ ഒരു ഫ്രണ്ട് വഴി നമ്മക്ക് ബാംഗ്ലൂർൽ ജോലി ശെരിയായതും പൂർണ്ണ ഗർഭിണി ആയ ജെസിയെയും കൊണ്ട് നമ്മള് ബാംഗ്ലൂരിലേക്ക് ട്രെയിൻ കയറി.... ജോലിയുടെ ക്ഷീണം ആവശ്യത്തിൽ കൂടുതൽ ഉണ്ടായിട്ട് പോലും നമ്മള് ജെസിയെ കുഞ്ഞു കുട്ടികളെ സംരക്ഷിക്കുന്ന പോലെ ആയിരുന്നു നോക്കിയത്... ഞങ്ങളെ ഇരുവരുടെയും കാത്തിരിപ്പിന്റെ അവസാനം എന്നോണം അവൻ ഭൂമിയിൽ പിറന്നതും നമ്മള് പടച്ചോനെ സ്തുതിച്ചു.... അവന്റെ ചെവിയിൽ ബാങ്ക് വിളിച്ചു അവന് മധുരവും നൽകി നമ്മള് ജെസിയെ അന്വേഷിച്ചതും അവൾ observation ൽ ആണെന്ന് പറഞ്ഞു..... നമ്മള് ഇടക്ക് ഇടക്ക് അവളെ അന്വേഷിച്ചു ചെന്നതും ഓരോ കാരണം പറഞ്ഞു അവർ നമ്മളെ പറഞ്ഞു അയച്ചു... അവസാനം രണ്ടും കല്പ്പിച്ചു അവരോട് പൊട്ടിതെറിച്ചപ്പോൾ ആണ് ജെസി മിസ്സിംഗ്‌ ആണെന്ന കാര്യം അവർ നമ്മളെ അറിയിച്ചത്.... എന്ത് ചെയ്യണം എന്നറിയാത്ത അവസ്ഥയിൽ ആയിരുന്നു ഞാൻ... ഒരു ഭാഗത്ത്‌ ജെസിയും... ഒരു ഭാഗത്ത്‌ വാവിട്ട് കരയുന്ന എന്റെ കുഞ്ഞും.... അവനെയും കയ്യിൽ പിടിച്ചു ആ ഹോസ്പിറ്റൽ മൊത്തം ജെസിയെ അന്വേഷിച്ചു ഓടി നടന്നെങ്കിലും നിരാശ മാത്രം ആയിരുന്നു ഫലം.... പെട്ടെന്ന് ഒരു നേഴ്സ് വന്നു ഒരു ലെറ്റർ നമ്മളെ ഏൽപ്പിച്ചു ജെസിയുടെ പില്ലോയിൽ നിന്ന് കിട്ടിയത് ആണെന്ന് പറഞ്ഞതും നമ്മള് വിറക്കുന്ന കൈകളാലെ അത് തുറന്നു.... {**റയാൻ..... Thank you so much..എന്നെ ഇത്രയും കാലം എബിയിൽ നിന്നും സംരക്ഷണം നൽകിയതിന്.... ഇഷ്ട്ടം അല്ലായിരുന്നിട്ട് പോലും നീയും ഒത്തുള്ള രെജിസ്റ്റർ മാര്യേജ് പോലും അവനിൽ നിന്നും ഉള്ള രക്ഷപ്പെടൽ മാത്രം ആയിരുന്നു.... മനസ്സ് കൊണ്ട് ഇപ്പോളും എനിക്ക് നിന്നെ സ്വീകരിക്കാൻ കഴിഞ്ഞിട്ടില്ല റയാൻ.. കഴിയില്ലാ എനിക്ക്.... ഒരുപാട് പ്രാവിശ്യം ഞാൻ നീ അറിയാതെ അബോർഷൻ വേണ്ടി ശ്രമിച്ചതാ... എല്ലാവരും കൈ ഒഴിഞ്ഞു എന്നെ... ഇനി എനിക്ക് മുന്നിൽ ഇതേ ഒള്ളു വഴി.. ആ കുഞ്ഞിനെ നോക്കിക്കോളും അല്ലെ നീ... ഇനി എന്നെ തേടി വരരുത്.... ശല്യപ്പെടുത്തരുത് നീ എന്നെ... GOOD BYE**} തകർന്നു പോയി ഞാൻ.... കഴിയില്ലായിരുന്നു എനിക്ക് കൂടുതൽ... അത്രത്തോളം സ്നേഹിച്ചതാ ഞാൻ അവളെ.... ഇന്ന് വരെ അവളുടെ സ്നേഹം കപടം ആയി തോന്നിയില്ല എനിക്ക്... നിഷ്കളങ്കമായ അവളുടെ സ്നേഹത്തിന്റെ മുന്നിൽ ഞാൻ തോറ്റു പോയിട്ടേ ഒള്ളു... ആ അവൾ എന്നെ ചതിക്കുകയായിരുന്നു എന്ന് അരിഞ്ഞതും പറയാതെ തന്നെ മനസിലാക്കാം എന്റെ അവസ്ഥ... ഇത് ഞാൻ തളർന്നു നിൽക്കേണ്ട അവസ്ഥ അല്ലെന്നു ആരോ ഉള്ളിൽ നിന്നും വിളിച്ചു പറഞ്ഞതും പുതിയ ഒരു റയാൻ ആയി മാറി ഞാൻ... അപ്പോളും എന്നെ സംശയിപ്പിച്ചതു ആ ലെറ്റർൽ നിറഞ്ഞു നിൽക്കുന്ന ജെസിയുടെ കണ്ണീർ ആണ്... പിന്നീട് അങ്ങോട്ട്‌ വാശി ആയിരുന്നു എനിക്ക്... അവൾ പറഞ്ഞത് പോലെ അന്വേഷിച്ചു ശല്യപ്പെടുത്തിയില്ല ഞാൻ.... എവിടെ ആയിരുന്നാലും അവൾ സന്തോഷത്തോടെ ആയിരിക്കണം എന്ന് മാത്രം ആയിരുന്നു എന്റെ ഉള്ളിൽ.... എന്റെ പതറൽ കാരണം എല്ലാം ഡൌൺ ആയെങ്കിൽ പോലും വാശി കാരണം പതിന്മടങ്ങ് എല്ലാം തിരിച്ചു പിടിച്ചു ഞാൻ..... """ഇന്ന്  നിന്റെ കൂടെ എപ്പോളും ഞാൻ ഇല്ലേ... എല്ലാ ഫ്രീഡവും തരുന്നില്ലേ ഞാൻ നിനക്ക്... അതിനേക്കാൾ ഏറെ സ്നേഹിക്കുന്നില്ലേ ഞാൻ നിന്നെ... നീ എന്ത് പറഞ്ഞാലും നിന്നെ ഞാൻ എന്തെങ്കിലും പറയുന്നുണ്ടോ...നീ ഹാപ്പി ആവണം.. അത് മാത്രേ ഒള്ളു എനിക്ക്... ചെറുപ്പത്തിൽ ഞാൻ അനുഭവിച്ച സങ്കടം ഒന്നും നീ അനുഭവിക്കരുത്.. അത്രേ ഒള്ളു എനിക്ക്... ഒരു ഉമ്മാന്റെ സ്നേഹം നീ അറിഞ്ഞിട്ടില്ല ഇതുവരെ... അതും എന്റെ പോലെ തന്നെ... ആ ഒരു കുറവ് മാത്രേ ഒള്ളു  നിനക്ക്....""""""" 'ഏയ്‌ ജാച്ചു.... എനിക്ക് ഉമ്മ ഇല്ലേൽ എന്താ... എന്തിനും ഏതിനും എനിക്ക് എന്റെ ജാച്ചു ഉണ്ടല്ലോ... എനിക്ക് അത് മതി... ബികോസ്  യു ആർ മൈ ഹീറോ... നമ്മളെ വേണ്ടാത്ത മമ്മയെ നമ്മക്ക് എന്തിനാ ജാച്ചു... പോവാൻ പറ... " നമ്മളെ കെട്ടി പിടിച്ചു കവിളിൽ കടിച്ചു കൊണ്ട് ഒരു പക്വത വെച്ച ചെക്കനെ പോലെ അയാൻ പറഞ്ഞതും നമ്മക്ക് എന്തെന്ന് ഇല്ലാത്ത സന്തോഷം തോന്നി..... എന്റെ ഭാഗ്യമാ ഇവൻ... അല്ലാ ഞങ്ങടെ... "ആര് പറഞ്ഞു മമ്മയോട് പോവാൻ.... നിന്റെ മമ്മയെ എങ്ങനെയാ ഞാൻ മറക്കാ... " 'ഇത്രേം ആത്മാർത്ഥമായിട്ടു പോലും മമ്മക്ക് ജാച്ചുനെ മനസ്സിലാക്കാൻ കഴിഞ്ഞോ.... എനിക്ക് ദേഷ്യാ മമ്മയോട്.... " "ഒരിക്കലും അങ്ങനെ പറയല്ലേ അച്ചൂസേ.. എന്തൊക്കെ ആയാലും നിന്നെ പ്രസവിച്ചതല്ലേ... " "ഒരിക്കൽ എങ്കിലും മമ്മടെ ഫോട്ടോ കാണിച്ചു തരോ ജാച്ചു.. പ്ലീസ്... " "എന്തിനാ ചെക്കാ നിനക്ക് ഫോട്ടോ.... നേരിട്ട് അങ്ങോട്ട്‌ നോക്ക്... ആ കട്ടിലിൽ സുഖം ആയി കിടന്നു ഉറങ്ങുന്ന നിന്റെ മമ്മയെ... " നമ്മള് ചിരിച്ചു കൊണ്ട് അവനോട് പറഞ്ഞതും അവൻ ഞെട്ടി കൊണ്ട് തിരിഞ്ഞ് നോക്കിയതും കണ്ടത് ബെഡിൽ കിടന്നു ഉറങ്ങുന്ന ജെസിയെ ആണ്.... അവൻ അവിടേക്ക് ഓടി പോയി അവളെ മുഖത്തെക്ക് ഒരുപാട് നേരം നോക്കി നിന്നു...പതിയെ അവള്ടെ നെറ്റിയിൽ ഒരു മുത്തം കൊടുത്തു കരഞ്ഞു കൊണ്ട് അവൻ പുറത്തേക്കു ഓടി പോയി.... അവന്റെ പിന്നാലെ തന്നെ ഞാനും ഓടിയതും വരാന്തയിൽ പുറത്തേക്കു നോക്കി നിൽക്കുന്ന അവൻ എന്നെ നോക്കി മുഖം തിരിച്ചു.... അവന്റെ ദേഷ്യത്തിന് പിന്നിലെ കാരണം നമ്മക്ക് അറിയുന്നത് കൊണ്ട് തന്നെ നമ്മള് അവന്റെ തോളിൽ തട്ടിയതും അവൻ തിരിഞ്ഞു നമ്മളെ കേറി ഇടിക്കാൻ തുടങ്ങി... "യൂ ലൂസ് ജാച്ചു..... മിണ്ടൂല്ല ഞാൻ പൊക്കോ എന്റെ മുന്നിൽ നിന്ന്... എനിക്ക് കാണേണ്ട ജാച്ചുനെ.... ഇത്രയും ദിവസം എന്നെ പറ്റിക്കുക ആയിരുന്നില്ലേ... ഒരു മാസത്തോളം ആയില്ലേ മമ്മ ഇവിടെ വന്നിട്ട്... ഒരു വാക്ക് പറഞ്ഞോ എന്നോട്... പറയാത്തത് പോട്ടെ... എന്തിനാ കള്ളം പറഞ്ഞെ... കസിൻ ആണെന്ന്.... പെങ്ങളെ പോലെ ആണത്രേ... എന്റെ മമ്മ എപ്പോഴാ ദുഷ്ട്ടാ നിങ്ങൾക്ക് പെങ്ങൾ ആയെ... മമ്മ ഒന്ന് റിക്കവർ ആവട്ടെ... ഒളിപ്പിച്ചു പോവുന്നത് കാണണം എനിക്ക് ഒന്ന്... ഹും.... "" അതും പറഞ്ഞു അവൻ എന്നെ തള്ളി ഇട്ടോണ്ട് പോയതും ഞാൻ അവൻ പോകുന്ന വഴി നോക്കി ചിരിച്ചു.... അവൾ ചെറുതായി റിക്കവർ ആയി തുടങ്ങിയതും ഡിസ്ചാർജ് ചെയ്തപ്പോൾ തന്നെ നമ്മള് അവളെയും കൊണ്ട് ഇങ്ങോട്ട് തിരിച്ചു.... അവൻ ചോദിച്ചപ്പോൾ ഞാൻ അവൾ എന്റെ അകന്ന ഒരു കസിൻ ആണെന്ന പറഞ്ഞെ... അതിന്റെ ദേഷ്യമാ പുള്ളിക്ക്.... ഓരോന്നു ആലോചിച് ഇരിക്കുമ്പോൾ നമ്മളെ ചിന്ത ജെസിയിൽ ആയിരുന്നു....രണ്ട് മണിക്കൂർ മുന്നേ എടുത്ത ലാസ്റ്റ് ഇൻജെക്ഷൻ... ഇനി ഇതേ ഒള്ളു അവസാന മാർഗം.... ഇത് എങ്കിലും ഫലം കാണണം നാഥാ.... പടച്ചോനോട് സുജൂദ് ചെയ്തു കരഞ്ഞു കൊണ്ട് പ്രാർത്ഥിക്കുമ്പോൾ നമ്മളെ മനസ്സിൽ ആ കാര്യം മാത്രേ ഉണ്ടായിരുന്നുള്ളു.... പിന്നിൽ നിന്നും കാലൊച്ച കേട്ടതും നമ്മള് മുസല്ല മടക്കി വെച്ച് തിരിഞ്ഞു നോക്കി... *Rayan* കരഞ്ഞു കൊണ്ട് ജെസി പിന്നിൽ നിന്നും കെട്ടിപിടിച്ചതും ഞാൻ ഞെട്ടി കൊണ്ട് പിന്നിലേക്ക് നോക്കി.... **റയാൻ.... ക്ഷമിക്കണം നീ എന്നോട്.... അന്ന് അങ്ങനെ ഒക്കെ എഴുതിയത് ഞാൻ ആണെന്നതന്നെ ശെരിയാ... പക്ഷെ... എബിയുടെ ഭീഷണിക്ക് മുന്നിൽ എനിക്ക് അതല്ലാതെ നിവർത്തി ഇല്ലായിരുന്നു റയാൻ... നിന്റെയും കുഞ്ഞിന്റെയും മുഖം മാത്രേ അപ്പൊ എന്റെ ഉള്ളിൽ ഉണ്ടായിരുന്നുള്ളൂ.. നമ്മളെ കുഞ്ഞിനേം ജീവനോടെ കുഴിച്ചു മൂടും എന്ന് പറഞ്ഞപ്പോൾ അവൻ പറഞ്ഞത് പോലെ എഴുതാനെ എന്നെ കൊണ്ട് ആയുള്ളൂ.... നിനക്ക് അറിയോ....ഇഷ്ടം ആയിരുന്നു എനിക്ക് നിന്നെ.... ഒരുപക്ഷെ നീ എന്നെ സ്നേഹിക്കുന്നതിൽ കൂടുതൽ..... എന്നോട് ക്ഷമിക്കില്ലേ റയാൻ നീ.... ** അവളെ തിരികെ കെട്ടിപിടിച്ചു എത്ര നേരം എന്ന് ഇല്ലാതെ അങ്ങനെ നിന്നതും എനിക്ക് സന്തോഷതിന്നു അതിര് ഇല്ലായിരുന്നു.... """എന്തിനാ ജെസി എനിക്ക്  നിന്നോട് ദേഷ്യം.... നിന്നോട് അല്ലാതെ ഞാൻ ആരോടാ പെണ്ണെ ക്ഷമിക്കാ.....ഈ ഹൃദയത്തിൽ എന്നും__❤ നീ മാത്രേ ഒള്ളു... ആ നിന്നെ ഞാൻ എങ്ങനെ വെറുക്കാനാ..."" അതും പറഞ്ഞു ഞാൻ അവളെ വാരി പുണർന്നതും അവൾ വീണ്ടും വീണ്ടും എന്നിലേക്ക്‌ ചേർന്ന് കരയാൻ തുടങ്ങി.... ""എവിടെയാ റയാൻ... നമ്മളെ മോൻ.. എനിക്ക് കാണണം അവനെ.... ഒരുനോക്ക് അവനെ കാണാൻ പോലും സമ്മതിച്ചില്ല എബി... ഈ കഴിഞ്ഞ 8 വർഷം ഞാൻ നീറി നീറിയാ കഴിഞ്ഞിരുന്നെ.. കൊറച്ചു കാലം അവൻ നമ്മളെ സമാദാനത്തോടെ വിട്ടെന്ന് കരുതി... പക്ഷെ.. അതിനേക്കാൾ മടങ്ങ് എന്നെ കൂടുതൽ ഉപദ്രവിച്ചു അവൻ... റയാൻ... എവിടെയാ അവൻ... ഇനിയും എന്നെ അവനിൽ നിന്നും അകറ്റല്ലേ.... """ കരഞ്ഞു കൊണ്ട് അവൾ നമ്മളോട് അത്രയും പറഞ്ഞതും ഞങ്ങളെ രണ്ട് പേരെയും ഇടയിൽ കയറി അയാൻ അവളെ കെട്ടിപ്പിടിച്ചു.... അവൾ അവനെ എടുത്തു എത്ര നേരം ഇല്ലാതെ അവനെ ഉമ്മ വെച്ച് കൊണ്ട് ഇരുന്നപ്പോൾ ഞാൻ ആ നിമിഷം അറിഞ്ഞു ഒരു ഉമ്മാന്റെ സ്നേഹം.... അവനെ ഇറുക്കി പിടിച്ചു അവൾ എത്ര നേരം എന്നില്ലതെ അവൾ ഇരുന്നതും നമ്മള് അവള്ടെ അടുത്തേക്ക് പോയി... "ജെസി... ഇനി നിന്നെ ഏൽപ്പിക്കുവാ ഞാൻ ഇവനെ... നീ പറഞ്ഞത് പോലെ ഒരു പോറൽ പോലും ഏൽക്കാതെ നോക്കിയിട്ടുണ്ട് നിന്റെ ഏയ് *AYAN JEZIL* നെ... """" "മമ്മാ വെറുതെ പറയുവാ ജാച്ചു... ദേ നോക്ക്.. " എന്നും പറഞ്ഞു അയാൻ അവന്റെ കാലിലും കയ്യിലും ഉള്ള ഏതൊക്കെ ചെറിയ മുറിവ് അവക്ക് കാണിച്ചു കൊടുത്തതും അതുവരെ കരഞ്ഞു ഇരുന്ന അവൾ  പെട്ടെന്ന് ചിരിച്ചു... എനിക്ക് അറിയാം അവളെ മൂഡ് മാറ്റാൻ ആണ് അവൻ ഈ പറയുന്നേ ഒക്കെ എന്ന്... "കാര്യം പറയുമ്പോൾ ആണ് അവന്റെ ഒരു ഓഞ്ഞ ചളി... ഒന്ന് പോടെയ്... " അതും പറഞ്ഞു നമ്മള് അവനെ  തട്ടി ഇട്ടതും അവൻ എന്നെ നോക്കി കൊഞ്ഞനം കുത്തി ജെസിടെ മടിയിൽ കയറി ഇരുന്നു.... അന്ന് നേരം പുലരും വരെ ഞങ്ങൾ ഓരോന്നു പറഞ്ഞു കളിയും ചിരിയും ആയി കഴിഞ്ഞതും എപ്പോളോ അയാൻ ജെസിയുടെ വയറിൽ ചുറ്റി പിടിച്ചു ഉറക്കിലേക്ക്  വഴുതി വീണിരുന്നു.. •••••••••••••••••••••••••••••• ജെസിയിൽ എബി കുത്തി വെച്ച ഇൻജെക്ഷൻ ആണ് അവളെ സമനില തെറ്റാൻ കാരണം എന്ന് അറിഞ്ഞതും നമ്മളെ മനസ്സിൽ അവനോട് തീർത്താൽ തീരാത്ത പക ഉണ്ടായിരുന്നു... പക്ഷെ അതിനേക്കാൾ ഏറെ നമ്മളെ സന്തോഷിപ്പിച്ചതു അവൻ ഒന്ന് എണീക്കാൻ പോലും പരസഹായം ഇല്ലാതെ കിടപ്പിൽ ആണെന്ന് അറിഞ്ഞപ്പോൾ ആണ്.... ഞങ്ങൾ മൂന്ന് പേരും കൂടെ അവനെ ചെന്ന് കണ്ടപ്പോൾ ഞങ്ങളെ മുഖതെക്ക് പോലും നോക്കിയില്ല അവൻ... അത്രത്തോളം ആ ആക്‌സിഡന്റ് കാരണം അവന്റെ മുഖം വികൃതം ആയിരുന്നു... അയാന്റെയും ജെസിയുടെയും ഒന്നിച്ചു നാട്ടിലേക്കു ചെല്ലാൻ ഉപ്പാന്റെ വർഷങ്ങൾക്ക് ശേഷം ഉള്ള വിളി വന്നതും പോകാതിരിക്കാൻ മാത്രം സ്വാർത്ഥത ഉണ്ടായിരുന്നില്ല എനിക്ക്... അവിടെ ചെന്ന് ഒരു മാസത്തോളം ഉപ്പാന്റെ കൂടെ സ്പെൻഡ്‌ ചെയ്തതും എന്തെന്ന് ഇല്ലാത്ത സന്തോഷം ആയിരുന്നു എനിക്ക്.... പോരാൻ അയാൻ തീരെ കൂട്ടാക്കിയില്ലാ എങ്കിലും പോരാതെ വേറെ നിവർത്തി ഇല്ലായിരുന്നു എനിക്ക്.... അതിനേക്കാൾ നഗ്നസത്യം എന്തെന്നാൽ നമ്മളെ ഒന്ന് ജെസിടെ കൂടെ കിടക്കാൻ പോലും സമ്മതിച്ചിരുന്നില്ല അവൻ.... നമ്മള് അവൻ കാണാതെ അവളെ ഒന്ന് ഒട്ടാന് ചെന്നാൽ അപ്പൊ വരും *കസിൻ സിസ്റ്റർ പെങ്ങളെ പോലെ * എന്ന് പറഞ്ഞു കൊണ്ട്... രാത്രി കിടക്കുമ്പോൾ പോലും ഞങ്ങളെ ഇടയിൽ കയറി കിടന്നു കുറുമ്പ് കാണിക്കും... പക്ഷെ അപ്പോൾ എല്ലാം ഞങ്ങൾ അത് ഏറെ എൻജോയ് ചെയ്തിരുന്നു... ""all the best ജാച്ചു... ഹാപ്പി സെക്കന്റ്‌ നൈറ്റ്‌ "" ഒരു ദിവസം അവൻ കിടക്കുന്നതിന്റെ ഇടയിൽ എണീറ്റു പോയി നമ്മളോട് പറഞ്ഞു ഡോർ അടച്ചു പോയി... നമ്മള് ആണേൽ കിട്ടിയാ ചാൻസ് ആണെകിൽ കളയാനും പോയില്ല.... ആ ചാൻസ്ന്റെ റിസൾട്ട്‌ അങ്ങോട്ട്‌ വന്നതും നമ്മളെ ട്രോളി ട്രോളി ഒരു വഴിക്ക് എത്തിച്ചു അവൻ... ഇനി ഏതായാലും റിസൾട്ട്‌ന് വേണ്ടി കാത്തിരിക്കാ അവർ...  അതോണ്ട് നമ്മക്ക് ഇവിടെ വെച്ച് ബൈ ബൈ പറയാം... ഇന്ശാല്ലാഹ് അയാൻ കിട്ടാൻ പോവുന്നത് ഒരു മാലാഖ കുഞ്ഞിനെ തന്നെ ആയിക്കോട്ടെ ല്ലേ ഫ്രണ്ട്‌സ്..... ??? __________ശുഭം________ അഭിപ്രായം അറിയിക്കണേ ഫ്രണ്ട്‌സ്....
37.4k കണ്ടവര്‍
15 ദിവസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post