*💝 ഖൽബിൽ ഒരിടം 💝* *39 മുതൽ 45 (ലാസ്റ്റ് പാർട്ട്‌ )* *✍🏻 sami* *📚 വായന മുറി* part 39 അറിയാത്ത നമ്പറിൽ നിന്നുള്ള കോൾ എടുക്കാൻ ആദ്യം മടിച്ചെങ്കിലും പിന്നീട് അറ്റന്റ് ചെയ്തു മറുതലക്കുള്ള ശബ്ദം കേട്ടതും ദേശ്യവും സങ്കടവും നുരഞ്ഞ് പൊങ്ങിയെങ്കിലും ഞാൻ അലസമായി മറുപടി നൽകി ഷഹാന അവളായിരുന്നു പക്ഷെ സംസാരിച്ച് തുടങ്ങിയപ്പോൾ തന്നെ അവളുടെ ശബ്ദത്തിൽ നല്ല മാറ്റം കണ്ടും ഒരു കുറ്റബോധത്തോടെ സംസാരിക്കും പോലെ പിന്നീട് അവൾ പറഞ്ഞ കാര്യങ്ങൾ എന്റെ മനസ്സിനെ വല്ലാതെ സന്തോഷിപ്പിച്ചു "സോറി ആമി എല്ലാ തെറ്റും എന്റെ ഭാഗത്താണ് അന്ന് നിന്റെ സങ്കടം കണ്ടപ്പോൾ എന്റെ ഹൃദയം നുറുങ്ങി പോയി ഒര് മാപ്പ് പറയാനുള്ള അവസരവും തരാതെ നീ പോയപ്പോൾ എനിക്കറിയില്ലായിരുന്നു എന്താ ചെയ്യണ്ടെന്ന് ഇന്നലെ ഉമ്മ നിന്നെ വിളിക്കുന്ന കേട്ടപ്പോൾ ആ നമ്പർ എടുത്ത് വിളിക്കലാണ് " ഷാഹിന നിയെന്താണ് ഈ പറയുന്നെ" അന്ന് ഞാൻ നിന്റെ മുറിയിൽ ഇരുട്ടിൽ നിന്നതാണ് നീയാണെന്ന് കരുതി റിച്ചു വന്ന് പിടിച്ചതാണ് പക്ഷെ അവന് നീയല്ലാന്ന് അപ്പോഴെ മനസ്സിലായി കെയ് എടുത്ത് എന്നെ നോക്കുമ്പോഴാണ് നീ വന്നത് അല്ലാതെ എന്തെങ്കിലും കള്ളത്തരമാണെങ്കിൽ നീ ഏത് നിമിഷവും വരാമെന്ന ഉറപ്പുള്ള ആ മുറിയിൽ വരണൊ അവളുടെ ചോദ്യം എന്നെ ഉത്തരം മുട്ടിക്കുന്നതായിരുന്നു പിന്നെയാണ്, ഞാൻ അത് ചോദിച്ചത് "നീയെന്തിനാണ് അവിടെ പോയത് " " അ .... അത്.... പിന്നെ ഞാൻ അത് ഞാൻ പിന്നെ പറയാം എന്നെ അവർ വിളിക്കുന്നുണ്ട് " ഫോൺ വെച്ചതും മനസ്സിൽ വല്ലാത്ത സങ്കടം പാവം റിച്ചൂക്ക എത്ര പറഞ്ഞതാണ് ഞാൻ വിശ്വസിച്ചില്ല അത്രയും പേരുടെ മുന്നിൽ ഇൻസൽട്ട് ചെയ്ത് സംസാരിച്ചിട്ടും ഒരു ദേശ്യവും കാണിച്ചില്ല ആകെ കുറ്റബോധം തോന്നുന്നു അറിയാതെ കണ്ണുകൾ നിറയാൻ തുടങ്ങി പിന്നെ മനസ്സിൽ എങ്ങനെ സോറി പറയും എന്നായിരുന്നു മുഴുവൻ കണ്ണ് തുടച്ച് മുറിയിൽ കയറിയപ്പോൾ കോളെജിലെ കാര്യങ്ങൾ ഓരോന്നും വിളിച്ച് പറയലാണ് പാവം എന്നെ തനിച്ച് ആകാൻ കഴിയാഞ്ഞത് കൊണ്ടാണ് എന്നെ കണ്ടതും ഒന്ന് പുഞ്ചിരിച്ചു ഞാനും പുഞ്ചിരിച്ചു പിന്നെയാണ് സോറി നല്ല ഹിന്ദി സീരിയൽ സ്റ്റെയിലിൽ പറയാന്ന് വിചാരിച്ചത് താഴെ പോയി കിച്ചണിലെ ഇത്തയോട് കുറച്ച് റെഡ് റോസിന് ഏൽപ്പിച്ചു ഇനി ഇയാളെ ഒന്ന് പുറത്ത് അയക്കണം കുറേ ചിന്തിച്ച് അവസാനം ഒര് ബുദ്ധി തെളിഞ്ഞു വൈകുന്നേരം ഞാനിക്കയുടെ അടുത്ത് പോയി പറഞ്ഞു "ഇക്ക നമ്മുടെ കോളെജിന്റെ മുന്നിൽ തട്ടുകടയിൽ രാത്രി നല്ല തട്ട് ദോശ കിട്ടുമെന്ന് പറയുന്ന കേട്ടു സത്യമാണൊ " ഞാൻ ചോദിച്ച കേട്ടിട്ട് സംശയത്തോടെ എന്നെ നോക്കി ചോദിച്ചു " ആ കിട്ടും എന്താ " "എനിക്ക് വേണായിരുന്നു " അത്ഭുതത്തോടെ എന്നെ നോക്കിട്ട് പറഞ്ഞു "അതിനെന്താനമുക്ക് പോവാം " പ്ലാൻ പൊളിച്ച് കയ്യിൽ തരുമെന്നാണ് തോന്നുന്നെ "അയ്യേ.... അവിടെന്ന് വേണ്ട ഇക്ക പോയി വാങ്ങി വന്നാൽ മതി ഇവിടെയുള്ളവരെ ഇക്ക വരുന്നവരെ ഇവിടെ നിർത്തിക്കാം" അതിൽ ചെക്കൻ വീണ് ഞാൻ ഇന്നലത്തോടെ നന്നായിന്ന് വിചാരിച്ച് പോയി ഞാൻ വേഗം റൂമിൽ കയറി സോറിയുടെ മങ്ങലപ്പൊര തീർത്തു റോസിതൾ പറിച്ച് ബെഡിൽ ടീ പോയിൽ പിന്നെയും ചില ഡെകറേഷൻസ് അര മണിക്കൂറിൽ ശരിയാക്കി നല്ല ഐഡിയ തന്നതിന് ഹിന്ദി സീരിയലുകളോട് നന്ദി പറഞ്ഞ് റൂം ലോക്ക് ചെയ്ത് താഴേക്ക് ഇറങ്ങി ഇക്ക വന്നതും എല്ലാരും പോയി ഇത്ത തിരിഞ്ഞ് ഒരാക്കിയ ചിരിയും തന്ന് അതെന്തിനാണെന്ന് എനിക്ക് മനസ്സിലായില്ല ഇക്ക റൂമിൽ പോവാൻ നിന്നപ്പോഴൊക്കെ പിടിച്ച് വെച്ച കാര്യം പിന്നെ ഫുഡും തട്ടി ഇക്ക മുറിയിൽ കയറി ലൈറ്റ് ഓൺ ചെയ്തതും ശരിക്കും വണ്ടറടിച്ച് കിളി പോയി നിൽകാണെന്ന് മനസ്സിലായി ഞാൻ മുന്നിൽ നിന്ന് സോറിന്നും പറഞ്ഞ് ഹഗ് ചെയ്തു മൂപ്പര് ഇതെന്താണ് എന്ന് കരുതി നിൽകലാണ് ഞാൻ കാര്യങ്ങൾ പറഞ്ഞതും എന്നെ ചേർത്ത് നിർത്തി തലയിൽ തലോടി പറഞ്ഞു " അതൊന്നും സാരില്ല ആരായാലും നിന്നെ പോലയെ പ്രതികരിക്കൂ " ഞാൻ ഒന്നുകൂടി ഇരുകി പുണർന്ന് നിന്നു പരിഭവങ്ങളും പരാതികളും തീർത്ത് സ്നേഹം കൊണ്ട് മത്സരിച്ച് രാവു പുലർന്നപ്പോൾ ആമി റിച്ചു വിന് സ്വന്തമായിരുന്നു ******************** പിറ്റേന്ന് രാവിലെ കണ്ണ് തുറന്നപ്പോൾ കണ്ടത് ആമി സുബ്ഹ് നിസ്കരിക്കുന്ന താണ് ഞാൻ ഇമവെട്ടാതെ അതും നോക്കി നിന്നു നിസ്കാരം കഴിഞ്ഞ് മുഖത്ത് നോക്കിയപ്പോൾ അവളിൽ ഇതുവരെ കാണാത്ത ഒരു ഭാവമായിന്നു നാണത്തോടെ ചിരിച്ച് പുറത്തി റങ്ങാൻ നിന്ന അവളെ പിടിച്ച് നെഞ്ചോട് ചേർകാൻ കൊതിച്ചെങ്കിലും ഒരു സ്നേഹ പ്രതിരോധത്തിലൂടെ അവൾ പുറത്തിറങ്ങി (തുടരും) Part 40 അവൾ പോയതും ഞാൻ ഫ്രഷായി നിസ്കരിച്ചു എല്ലാ കാര്യങ്ങൾക്കും ഒരു എനർജി വല്ലാത്ത സന്തോഷം തോന്നുന്നു ഞാൻ ലാപും തുറന്ന് ഇരിക്കുന്ന നേരത്ത് അവൾ ചായകൊണ്ട് വന്നു അവൾ എന്റെ മുഖത്ത് നോക്കുന്നില്ലായിരുന്നു അത് കണ്ട് ഞാൻ ചിരിച്ചു ഉച്ചയായപ്പോൾ ഫുഡും തട്ടി അവളേയും കൊണ്ട് പുറത്തേകിറങ്ങി ബുള്ളറ്റിൽ എന്നെ വട്ടം പിടിച്ച് അവളിരുന്നപ്പോൾ എന്നെപ്പോലെ അവളിലും പുഞ്ചിരി വിടർന്നിരുന്നു എല്ലാ സ്ഥലത്തും കറങ്ങി അസ്തമയ സൂര്യനെയും നോക്കി കടൽ തീരത്ത് ഞങ്ങൾ ഇരുന്നു കഥകൾ പറഞ്ഞു രാത്രിയായപ്പോൾ കടൽ പോലെ തീരവും ശാന്തമായി സ്വപ്നങ്ങൾ പങ്കുവെച്ചും ചിരിച്ചും കളിച്ചും കൈകോർത്തു നടന്നു "ഇക്ക ." ....എന്റെ വലിയ സ്വപ്നമാണ് ഇങ്ങനെ എന്റെ ഇക്കയുടെ കയ്പിടിച്ച് ഇങ്ങനെ നടക്കാൻ " "ഓ.... ഹോ " പിന്നെ എന്താണ് എന്റെ പെണ്ണിന്റെ ആഗ്രഹം " " അത് ..... അത് പിന്നെ, :..എന്റെ ഉപ്പച്ചീടെയും ഉമ്മച്ചീനെയും വീട്ടിൽ പോയി കാണണം " " അത് കാണാം പക്ഷെ പിന്നെ ദുബായിൽ പോയി വന്നിട്ട് " ഞാനത് പറയലും പെണ്ണിന്റെ മുഖത്ത് ഇത്തിരി സങ്കടം വന്നു "അതൊന്നും അല്ല വാപ്പ വിളിച്ച് നാളെ മോർണിംഗ് തന്നെ പോവാൻ പറഞ്ഞിട്ടുണ്ട് അതാണ് " അത് വിട് പിന്നെ എന്താണ് സ്വപനം " "ഇക്കാടെ ബുള്ളറ്റിൽ വയനാട് മൊത്തം ചുറ്റി കറങ്ങണം " ആഹാ'' ''ഇത് കൊള്ളാലൊ ഇത്രേം ലിസ്റ്റ് ഉണ്ടെങ്കിൽ ഞാൻ ചോദിക്കില്ലായിരുന്നു " അവൾ പിണക്കത്തോടെ കൈ വിടുവിച്ച് മുന്നോട്ട് നടന്നു ഞാൻ പിന്നാലെ നടന്നു "അയ്യേ ഞാൻ തമാശ പറഞ്ഞതല്ലെ ഇക്കാടെ മോള് പിണങ്ങിയൊ നമുക്ക് വയനാടല്ല ദേ.. - ഇങ്ങനെ ചേർത്ത് പിടിച്ച് ഈ ലോകം മുഴുവൻ കറങ്ങാം " ഇതും പറഞ്ഞ് അവളുടെ മുഖം കയ്യിലെടുത്ത് ഒരു ചുംബനം നൽകി അപ്പോളവൾ പുഞ്ചിരിച്ചു ഞങ്ങൾ വീട്ടിലേക്ക് തിരിച്ചു പിറ്റേന്ന് രാവിലെ ഞങ്ങൾ ദുബായിലേക് പോയി ദുബായിൽ എത്തി അവിടെ കല്യാണതിരക്കിൽ ആയിരുന്നു എല്ലാരും നമ്മളെ കണ്ടതും ഒരു മണിക്കൂർ നിർത്തി വിശേഷം അറിയലായിരുന്നു പിന്നെ അവിടെയുള്ള കസിൻസും കുട്ടീസും അവളെയും പൊക്കി സ്ഥലം വിട്ടു പിന്നങ്ങോട്ട് അവളെ കണികാണാൻ വരെ കിട്ടിയില്ല ഞാനവളെ നോക്കി നടന്ന് അവസാനം ഒരു റൂമിൽ അവളും ഷമീമയും ബാക്കി കസിൻസും കത്തിയടിച്ച് ഇരിക്കാണ് അവിടെ ഇപ്പോൾ ചെന്നാൽ മാനഹാനി ഉറപ്പിച്ചത് കൊണ്ട് അവിടെന്ന് സ് സ്കൂട്ടായി പുറത്തിറങ്ങി രാത്രിയായിട്ടും അവളെ കാണാഞ്ഞിട്ട് പോയപ്പോൾ ബാൽകണിയിൽ ഉമ്മിയടക്കം ചില ബന്ധുക്കളും കുറച്ച് തല തെറിച്ച കസിൻസും എല്ലേന്റെയും കല്യാണം കഴിഞ്ഞ് കുട്ടികളൊക്കെ ഉള്ളതാണ് മക്കളെ ഉറക്കി കഥ പറയാനിരുന്നതാണ് ബാക്കിയുള്ളവരുടെ ഉറക്കം കളയാനായിട്ട് അവളുടെ മുഖം കണ്ടാലറിയാം അവൾ കിട്ട് പണിയലാണെന്ന് എന്താണാവൊ ഞാനേതായാലും അടുത്ത് പോവാതെ ദൂരെ നിന്ന് അവളെ നോക്കി നിന്നു പെണ്ണെന്നെ നോക്കുന്നവരെയില്ല കുറച്ച് നേരം നിന്നു തിരിച്ച് പോവാൻ നിന്നതും അവൾ എന്നെ കണ്ടു ഞാൻ കൈ കൊണ്ട് മാടി വിളിച്ചു അവൾ കണ്ണ് കൊണ്ട് പലതും പറയുന്നുണ്ട് എനിക്ക് മനസ്സിലായില്ല പിന്നെ യും ഇതെന്നെ പണി ഇതല്ലാം കണ്ട മേമേടെ മോൾ ഗോളടിച്ചു " ആ മിയെ എന്തിനാ അമ്മായി ഇങ്ങനെ പിടിച്ച് നിർത്തുന്നെ ഒരാള വിടന്ന് കഥകളി കളിക്കുന്ന കാണുന്നില്ലെ " അപ്പോഴെല്ലാരുടെയും നോട്ടം എന്നിലായി " ആ മി നീ പോയിക്കൊ അല്ലെങ്കിൽ റി ച്ചു ഇങ്ങോട്ട് വരും " അവൾ എല്ലാരെ നോക്കി സൈക്കളീന്ന് വീണ ചിരിയും പാസാക്കി എന്റെ അടുത്ത് വന്നു എന്നെ ദഹിപ്പിക്കുന്ന നോട്ടം നോക്കി "എന്താ... മുത്തെ ഇങ്ങനെ നോക്കുന്നെ ഇക്കന്റെ മൊഞ്ച് കണ്ടിട്ടാണോ " " എന്നെ കൊണ്ടെന്തെങ്കിലും പറയിക്കണ്ട നിങ്ങളോടാരാ വരാൻ പറഞ്ഞത് എന്നെ നാണം കെടുത്തിയപ്പോൾ സമാധാനമായി കാണൂലെ " ബീവി കലിപ്പിലാണല്ലൊ ഇക്ക ഒരു സമ്മാനം തരാട്ട റൂമിലെ ത്തെട്ടെ " ഇങ്ങ് വാ ... സമ്മാനോ കൊണ്ട് അവിടെ അവർ തന്ന സമ്മാനങ്ങൾ തന്നെ വയർ നിറയാൻ മാത്രം ഉണ്ട്" "ഞാനത് ചോദിക്കാൻ വിട്ടു അവിടെ എന്താ ഒരു ചർച്ച " " അ ... അത് പിന്നെ അവര് അതൊന്നുമില്ല നിങ്ങൾ നടക്ക് എനിക്ക് ഉറക്ക് വരുന്നു" ഞങ്ങൾ പിണക്കങ്ങൾ തീർത്ത് രാവിന്റെ ഏതൊ യാമത്തിൽ നിന്ദ്രയെ പുൽകി "*"***********"*"**** രാവിലെ ഷോപ്പിംഗ് ആയിരുന്നു മാരേജിന് എല്ലാവരും സാരിയാണ് ഞാനാദ്യമായാണ് സാരി ഉടുക്കുന്നത് ശേഷം ഇക്കയും കൂടി അവിടെ മൊത്തം ചുറ്റി കറങ്ങി അതെല്ലാം ഒരു സ്വപനംപോലെ ആസ്വദിക്കുകയായിരുന്നു പടച്ചോ നോട് ഈ സന്തോഷം എന്നും നിലനിർത്തന്നെ എന്ന പ്രാർഥനയെ ഉള്ളൂ ഇന്ന് ശിഫാനയുടെ ഹെൽദിയാണ് അത് ഞങ്ങൾ അടിച്ച് പൊളിച്ചു രാവിലേത്തെ ഷോപിങ്ങും പാർട്ടിയുമായി ആകെ ക്ഷീണിച്ച് റൂമിൽ കയറിയതും ഇക്കയെ കാണുന്നില്ല പക്ഷെ ബെഡ് കണ്ടതും ഞാനുറങ്ങി പോയി രാവിലെ ഉറക്കം ഉണർണതും ഇക്കയുടെ നെഞ്ചിലാണ് ഞാൻ പുഞ്ചിരിച്ച് ഇക്കയ്ക്ക് ഒരു കിസ്സും നൽകി എഴുന്നേറ്റു ഉച്ചയോടെ മെഹന്തിക്ക് വേണ്ടി അവിടം ഒരുങ്ങി എല്ലാവരും പിങ്ക് കളറാണ് ഡ്രസ്സ് പാർട്ടിയും മൈലാഞ്ചി ഇടലുമായി രാത്രി യാ യി എല്ലാരും മൈലാഞ്ചിക്കാണ് ഞാനത്യാവശ്യം വരക്കുന്നത് കൊണ്ട് കുട്ടി പട്ടാളങ്ങൾ ക്യൂവിലാണ് ഇന്ന് എല്ലാരും ഒന്നിച്ച് ഈ മുറിയിലും ഇക്ക പുറത്തുമാണ് മൈലാഞ്ചി ഇട്ട് കഴിഞ്ഞ് ഞാനും രണ്ട് കയ്യിലും ഇട്ടു ഇനി നേരം പുലരാൻ മണിക്കൂർ മാത്രമെ ബാക്കിയുള്ളൂ എന്നാലും ഇക്കയെ വല്ലാത്ത മിസ്സിംഗ് ഇന്ന് ശരിക്കും കണ്ടത് പോലുമില്ല എങ്ങനെയല്ലൊ തിരിഞ്ഞും മറിഞ്ഞും കിടന്ന് ഉറങ്ങി ******************* അവളെ ഇന്നല മുതൽ ശരിക്ക് കണ്ടത് പോലുമില്ല രാത്രി ഉറങ്ങാൻ പോലും പറ്റിയില്ല പക്ഷെ അവൾക്കതറിയണ്ടല്ലൊ നന്നായി ഉറങ്ങിക്കാണും കുറച്ചെങ്കലും വിഷമം ഉണ്ടങ്കിൽ എന്നെ കാണാൻ വരില്ലെ ഞാൻ കാണിച്ച് കൊടുക്കുന്നുണ്ട് തിരക്ക് കഴിഞ്ഞ് ഡ്രസ്സ് മാറ്റാൻ മുറിയിൽ കയറാൻ നോക്കിയപ്പോൾ അവിടെ ഫുൾ പെൺപടകൾ എല്ലാവരും ഗോൾഡൻ കളർ സാരിയും സ്കാഫും ചുറ്റി നിൽകാണ് ഇതിലേതാണ് എന്റെ ബീവി ഒരിക്കൽ പെണ്ണ് മാറിയതിന്റെ പുകിൽ ഓർക്കാൻ കൂടി വയ്യ ഡ്രസ്സ് മാറിയില്ലെങ്കിലും വേണ്ടില്ല എന്നും കരുതി തിരിഞ്ഞ് നടക്കുമ്പോൾ മുന്നിൽ ഉമ്മി അവളോട് ഡ്രസ്സ് താഴെ റൂമിൽ കൊണ്ട് വരാൻ പറയാൻ പറഞ്ഞ് ഞാൻ താഴോട്ട് പോയി റൂമും തുറന്ന് വന്നവളെ കണ്ട് ഞാൻ കണ്ണെടുക്കാതെ നോക്കി അവളുടെ മുഖത്തെ വർണിക്കാൻ വാക്കുകൾ ഇല്ല സാരിയും ഉടുത്ത് സ്കാഫും ചുറ്റി എന്ത് മൊഞ്ചാന്നൊ ഞാനവളെ എന്നോട് ചേർത്ത് പിടിച്ചതും റൂമിൽ നിന്ന് ഒരശരിരി ഉയർന്നു "എനിക്ക് പുറത്തിറങ്ങണമായിരുന്നു അത് കഴിഞ്ഞ് എത്ര വേണേലും റൊമാൻസാ വാം" " നോക്കുമ്പോൾ ബാത്റൂമിൽ വെറെ ആളുണ്ടായിരുന്നു വേറാരുമല്ല വാപ്പ (തുടരും) 💝ഖൽബിൽ ഒരിടം💝 Part 41 വാപ്പയെ കണ്ടതും പെണ്ണിനെ കാണാനില്ല പടച്ചോ നെ ഇവളെന്താ ജിന്നൊ മറ്റൊ ആണൊന്ന് ചിന്തിച്ച് ദയനീയമായി വാപ്പയെ നോക്കി വാപ്പ ഒരു വല്ലാത്ത ചിരിയും ചിരിച്ച് അവിടെന്ന് പോയി ഞാൻ നല്ല അഡി പൊളിയായി മാറ്റി ഇറങ്ങി അവളെ മുന്നിൽ പിടിച്ച് നിൽകേണ്ടെ ഞാൻ മാറ്റി പുറത്തിറങ്ങിയതും ഞെട്ടിപോയി ഹാൾ മുഴുവൻ ആൾ കാര് കിളികളുടെ പടയും നോക്കി ഇത്തിരി മനസ്സുഖം കണ്ട ത്തുന്ന ഇടയിലാണ് രണ്ട് കണ്ണ് എന്നെ തുറിച്ച് നോക്കുന്നത് കണ്ടത് "പടച്ചോ. ...നെ തീർന്ന് ഇന്നേക്ക് ഇത് ധാരാളം " ഞാൻ മെല്ലെ സ്കൂട്ടായി എന്നാലും അവളെ ഒന്ന് ശരിക്കും കണ്ടത് പോലുമില്ലല്ലൊ കോപ്പ് എല്ലാം ഒരേ കളർ ഡ്രസ്സായത് കൊണ്ട് പെട്ടന്ന് മനസ്സിലാവേം ചെയ്യില്ല അപ്പോഴാണ് ഫോൺ മുറിയിൽ വെച്ച കാര്യം ഓർത്തത് മുറിയിൽ കയറിയപ്പോൾ പെണ്ണും ശമിമയും മുറിയിൽ തേടിയ വള്ളി കാലേ ചുറ്റീന്നും പറഞ്ഞ് ശമീമയെ തല്ലി ഓടിച്ചു "ഇക്കാ തമാശകളിക്കല്ലെ പുറത്ത് പോ" അവൾ പറയുന്ന കാര്യമാക്കാതെ അവളുടെ അടുത്തേക്ക് പോയതും പെണ്ണെന്നെ ഒറ്റ തള്ള് പെട്ടന്നായത് കൊണ്ട് ഞാൻ മാത്രമല്ല നിങ്ങൾ വിചാരിക്കും പോലെ അവളെ കൊണ്ടല്ല വീണത് അവളുടെ സാരിയും കൊണ്ടാണ് പെണ്ണ് വാ പൊത്തി തരിച്ചുനിന്നു ഞാനൊന്ന് ഇളിച്ച് കാട്ടിയതും എന്റെ പൊന്നൂ ആ മുഖം കാണണം ഫൂലൻ ദേവി കണക്കെ.ഉറഞ്ഞ് തുള്ളാണ് അവസാനം പണി ഇരന്ന് വാങ്ങിയ നിർവൃതിയിൽ നിൽക്കുമ്പോഴാണ്. അവളാരെയൊ വിളിച്ച് എന്തെല്ലോ പറയണത് ഞാൻ അതൊന്നും കേൾക്കാൻ നിക്കാതെ ഫോണും എടുത്ത് അവളെ നോക്കിയപ്പോൾ സാരിയൊക്കെ ചുറ്റിപ്പിടിച്ച് എന്നെ ദഹിപ്പിച്ച് കൊല്ലാണ് അത് കണ്ട് ചിരികൺട്രോൾ ചെയ്ത് ഞാൻ നിന്നു "മുരിങ്ങാകോൽ പോലുള്ള നിന്നോട് ആരാ പറഞ്ഞെ ഇത് ചുറ്റാൻ അതെല്ലെ അഴിഞ്ഞത് " " ദേ എന്നെ കൊണ്ട് വല്ലതും പറയിപ്പിക്കല്ലെ നിങ്ങൾ വലിച്ചിട്ടല്ലെ " "നിന്നോട് ആരാ എന്നെ തള്ളാൻ പറഞ്ഞെ" അവൾ എന്തൊ പറയാൻ നിന്നതും ഒര് കസിൻ ലുബിന വായാടി കയറി വന്നത് എന്നെ നോക്കി ഒരാക്കിയ ചിരിയും ചിരിച്ച് അവളെ നോക്കി ഇവൾ എന്ന് വിചാരിച്ച് കാണും ഞാൻ നെറ്റിക്ക് ഒരടിയടിച്ച് പുറത്തേക്ക് കടക്കുമ്പോഴാണ് അവൾ ആമിയോട് പറഞ്ഞത് "ഞങ്ങൾ ഇന്നലെ പറഞ്ഞെന്ന് കരുതി അതിനൊക്കെ ഒരു സമയമില്ലെ" ഇവളെന്താ ഈ പറയുന്നെ ആമിയെ നോക്കിയപ്പോൾ വേണ്ടായിരുന്നൂന്ന് തോന്നി എന്നാലും എന്താണ് പറഞ്ഞതിന്റെ അർഥം ആ ചോദ്യം ഇങ്ങനെ മനസ്സിൽ ഇട്ട് ചോദിച്ച് കൊണ്ടിരുന്നു നികാഹും ഫുഡഡിയും കഴിഞ്ഞ് 'അവളെ നോക്കി ഇറങ്ങുമ്പോഴാണ് അവളെ മുകളിൽ കണ്ടത് വേഗം ഓടിച്ചെന്ന് അവളെ കയ്പിടിച്ച് മുറിയിൽ കയറ്റി അവൾ സാരിയിൽ നന്നായിട്ടുണ്ട് എന്റെ നോട്ടം കണ്ട് അവൾ എന്തെന്ന് ചോദിച്ചു " അവൾ നേരെത്തെ നിന്നോട് എന്ത് കാര്യത്തെ പറഞ്ഞെന്നാ പറഞ്ഞത് "' ഇതും ചോദിച്ച് ഞാനവളെ അരയിലൂടെ കയ്യിട്ട് ചേർത്ത് പിടിച്ചു ഇക്ക വിട് ദേ ആരെങ്കിലും കാണും എന്നിട്ട് വേണം എന്നെ നാണം കെടുത്താൻ" " ഇല്ല നീ പറ" അപ്പോഴാണ് ആരോ മുറിതുറന്ന് വന്നത് നോക്കുമ്പോൾ നമ്മുടെ ടീം ശവങ്ങൾ കൂതറ കസിൻസ് പാര പണിയാൻ കസിൻസ്കഴിഞ്ഞെ വേറെ ആളുണ്ടാവൂ "ഹലോ.... നിങ്ങൾക് ഇത് തന്നാണൊ 'പണി ഇനി സാരി ഉടുത്ത് തരാൻ എന്നെ വിളിക്കണ്ട ട്ടൊ" ഞാൻ അവളെ വിട്ട് ചമ്മി നാറി അവിടന്ന് ഒരിളിയും കൊടുത്ത് മുങ്ങി ഇനി അവളായി അവളെ പാടായി എല്ലാ ഫംഗ്ഷനും കഴിയും വരെ ഞാൻ ഉള്ളിലേക് നോക്കിയതെയില്ല ഏകദേശം എല്ലാരും പോയി ഞങ്ങൾ കുറച്ച് പേര് മാത്രമെയുള്ളൂ ഞാൻ മുറിയിൽ കയറിയപ്പോഴുണ്ട് പെണ്ണ് ഫ്രഷായി നിസ്കരിക്കുന്നു പിന്നെ ഞാനുo പോ യി ഫ്രഷായി നിസ്കരിച്ച് അവളുടെ അടുത്ത് പോയി ആ കാര്യം പിന്നെയും ചോദിച്ചു അവൾ നാണത്തോടെ താഴോട്ട് നോക്കി നിന്നു " അത്... അത് പിന്നെ, " "ഏത് ....നിയെന്താ പറിയണത് " "അതെല്ലാരും പറയുകയാ ഒര് മോനല്ലെയുള്ളൂ അവന്റെ ....." "അവന്റെ !!! " " അവന്റെ കുഞ്ഞിനെ താലോലിക്കാൻ ആഗ്രഹമുണ്ടന്ന് " "വാ... ട്ട് " അവൾ അത് പറഞ്ഞപ്പോൾ നാണം കൊണ്ട് അവളെ മുഖം ആപ്പിള് പോലായിരുന്നു ഞാൻ പതിയെ അവളെ ചേർത്ത് ചെവിയിൽ പറഞ്ഞു "ഇതാണൊ ഇത്ര വലിയ കാര്യം നമുക്ക് ആ ആഗ്രഹം നടത്തി കൊടുക്കം " ഞാനൊരു കള്ള ചിരിയിൽ അത് പറഞ്ഞതും അവൾ എന്റെ നെഞ്ചിൽ തബല കൊട്ടാൻ തുടങ്ങി ഞാൻ അവളെ ഒന്ന് കൂടെ ചേർത്ത് നിർത്തി മനോഹരമായ ആ രാവും കൊഴിഞ്ഞു പിറ്റേന്ന് രാവിലെ തന്നെ അവളെയും കൊണ്ട് അവിടം മൊത്തം കറങ്ങി നാളെ രാവിലെ ഞങ്ങൾ എല്ലാരും തിരിച്ച് പോവാണ് കോളേജിൽ എക്സാമാവാറായി ഇനി മൂന്ന് മാസം കൂടിയെ എനിക്ക് ഉള്ളൂ അത് കഴിഞ്ഞ് ബിസ്നസിൽ കയറണം അങ്ങനെ നമ്മൾ നാട്ടിലെത്തി ( തുടരും) 💝 ഖൽബിൽ ഒരിടം💝 part 42 ഞങ്ങൾ നാട്ടിലെത്തി പക്ഷെവാപ്പ നാളെ തന്നെ തിരിച്ച് പോവും ഞങ്ങൾ സംസാരിച്ചിരിക്കുമ്പോഴാണ് അവളൊരാഗ്രഹം പറഞ്ഞത് "വാപ്പ ഉമ്മി ഞാനിന്ന് ഉച്ചയ്കത്തെ ഫുഡ് ഉണ്ടാക്കട്ടെ " എന്ത് ഹ... ഹ..ഹ എല്ലാവരും അൽ ഷിഫയിൽ റൂം ബുക്ക് ചെയ്തോളീ വാ .... ഞാനിന് പറഞ്ഞതും അവളുടെ നോട്ടം ഹൊ ആണൊ .... എന്നാലെ ഞാൻ തന്നെ ഇന്ന് രാത്രിയിലെ ഫുഡും ഉണ്ടാകും നിങ്ങളെ കൊണ്ട് തീറ്റിക്കേ ചെയ്യും ആമി .... ആർ യൂ സീരിയസ് അതെ ഉമ്മി ഞാൻ മറന്നു ശഫി പുറത്ത് പോവാൻ ഉണ്ടെന്ന് പറഞ്ഞിരുന്നു "അങ്ങനെ ഇപ്പം നിങ്ങള് പോണ്ട " അവള് ഇതല്ലാം കണ്ട് ചിരിക്കുന്ന 'ഉമ്മിനെ വാപ്പനെയും നോക്കി " നിങ്ങള് ചിരിക്കാണല്ലെ വേണ്ട ഹും" അവളെ മുഖം കണ്ടതും രണ്ട് പേരും ഒരേ സ്വരത്തിൽ പറഞ്ഞു "ഇന്ന് ഉച്ചയ്ക് ഫുഡ് മോളെ വക എന്ത് ആകാൻ അറിയുന്നെ അതാക്കിക്കൊ " അവളെ സമ്മതിക്കല്ല ഉമ്മ എന്റെ വയറ് കേടാവും അല്ലെങ്കിൽ വേണ്ട നീയൊരു ചായ ആക്കി താ..." ചായയൊ " കണ്ട ഉമ്മി ഇവക്ക് അത് വരെ അറിയില്ല ഞാൻ ബിരിയാണിയാണ് ഉണ്ടാക്കുന്നെ ബിരിയാണിയൊ " എന്റെ കാര്യത്തിൽ തീരുമാനമായി എന്നാലെ നീ ബിരിയാണി വെച്ച് കൊളമായാൽ വിളിക്ക് പോയി പാർസൽ വാങ്ങാനാണ് " ഇതും പറഞ്ഞ് ഞാൻ മുറിയിൽ പോയി അവൾ കിച്ചണിലും ********************* ഞാൻ ഇത്തയിൽ നിന്ന് ഒരു വിധം എല്ല ഫുഡും പഠിച്ചതാണ് കാരണം വാപ്പയ്ക് വേറെ ആൾകാര് വെച്ച ഫുഡ് ഇഷ്ടമല്ലത്രെ ഉമ്മിക്ക് വയ്യാത്ത കൊണ്ടാണ് അഡ്ജസ്റ്റ് ചെയ്യണത് ഇനി ഇടക്ക് ഇങ്ങനെ ആക്കി കൊടുക്കണം നല്ല ബിസ്മിയും ചൊല്ലി ഞാൻ പണി തുടങ്ങി കട്ടിംഗ് മുഴുവൻ ഇത്തയാണ് അങ്ങനെ ഒരു പാട് നേരത്തെ പരിശ്രമത്തിനൊടുവിൽ ബിരിയാണി ദം ഇട്ടു സാലഡാക്കി വച്ച ശേഷമാണ് കിച്ചൺ തുറന്നത് ക്ലിനിംഗ് ഇത്തക്ക് വിട്ട് കൊടുത്ത് ഇക്കയുടെ അടുത്ത് പോയി ബെഡിൽ നല്ല സുഖനിദ്രയിലാണ് ഞാനടുത്ത് ചെന്ന് തട്ടി വിളിച്ചു "ഇക്ക " " മ്" എണീക്ക് "എന്താ പാർസൽ വേണൊ" "തമാശിക്കല്ലെ ഫുഡ് കഴിക്കാം വാ ...." " നീ ഇങ്ങ് വാടി ഫുഡ് പിന്നെ തിന്നാം " എന്നും പറഞ്ഞ് ഇക്ക കയ് പിടിച്ച് വലിച്ചതും ഞാനൊരു അലർച്ചയായിരുന്നു കാരണം വേറൊന്നുമല്ല ആദ്യമായി അടുക്കളയിൽ കയറിയത് കൊണ്ട് കൈ കുറച്ച് പൊള്ളി അവിടെയാണ് ഇക്ക പിടിച്ചത് " എന്താ " " അത്... അതൊന്നുമില്ല.... ഇക്ക വരുന്നുണ്ടൊ" " വരാം.... ആദ്യം നിന്റെ കയ് കാണിച്ചെ" പിന്നെ ഒരു പുകിലായിരുന്നു ശബ്ദം കേട്ട് വാപ്പയും ഉമ്മിയും ഓടി വന്നു പിന്നെ മരുന്ന് പുരട്ടലും തടവലും ഒക്കെ കൂടി അലമ്പാക്കി ഇക്കയുടെ കളിയും വെപ്രാളവും കണ്ട് എനിക്ക് ചിരിയാണ് വന്നത് പണ്ട് അടുത്തുള്ള ഹോസ്പിറ്റലിൽ സ്ഥിരം സന്തർഷകിയാണ് ഞാൻ .... മുറിഞ്ഞിട്ട് മാത്രമല്ല കയ്യു കാലും ഒടിഞ്ഞും ഒക്കെയായി കൂട്ടിന് സായിയും അത്രക്ക് കയ്യിലിരിപ്പുണ്ട് ഞമ്മക്ക് ഇതല്ലാം ഓർത്ത് ചിരിച്ചപ്പോഴാണ് ഇക്ക പറഞ്ഞത് " നിനക്ക് ചിരിക്കാം ഇനി അടുക്കളയിൽ കയറിയാൽ കാണിച്ച് തരാം" കുറേ സമയത്തിന് ശേഷം ഞങ്ങൾ ഭക്ഷണം കഴിക്കാൻ പോയി എല്ലാരയും ഇരുത്തി ഫുഡും വിളമ്പി ഉമ്മി എന്നെയും അവിടെ ഇരുത്തി ഫുഡ് കഴിച്ചതിന് ശേഷം റിയാലിറ്റി ഷോക്ക് ജഡ്ജ് മെന്റിന് നിന്ന പോലെ ഞാൻ നിന്നു പിന്നെ വാപ്പയും ഉമ്മിയും മുത്തം തന്നും കെട്ടിപ്പിടിച്ചും സ്നേഹിച്ച് കൊന്നു .... വളരെ നന്നായിരുന്നത്രെ പക്ഷെ നമ്മളെ ഇക്കമാത്രം ഒന്നും പറയാതെ ഫോണിൽ ആരെയൊ വിളിച്ച് കയറിപ്പോയി അത് കണ്ടതും മനസ്സിൽ ഒരു നീറ്റലായിരുന്നു കുറച്ച് കഴിഞ്ഞ് ഞാൻ റൂമിലേക്ക് പോയി എന്നാലും എല്ലാർക്കും ഇഷ്ടായി ഇയാള് മാത്രം ഒന്നും പറഞ്ഞില്ല "ദുഷ്ടൻ" മുറിയിൽ ഇക്കയെ കാണാതെ പുറത്ത് ഇറങ്ങാൻ തുടങ്ങിയതും ആരൊ പിന്നിലൂടെ വന്ന് എന്നെ ചുറ്റിപിടിച്ച് കഴുത്തിൽ ചുംബിച്ചു ആസ്പർശന ത്തിൽ നിന്നും മനസ്സിലായി ഇക്കയാണെന്ന് ഞാൻ പിണക്കം നടിച്ച് പിടിവിടുവിച്ച് തിരിഞ്ഞ് നടക്കാൻ ഒരുങ്ങിയതും എന്നെ അഭിമുഖമായി നെഞ്ചിൽ ചേർത്ത് നിർത്തി " ഇക്കാടെ പെണ്ണ് പിണക്കമാണൊ " പിണക്കം നടിച്ച് ആണെന്ന് പറഞ്ഞതും ഇക്ക എന്റെ അധരം കവർന്നു കഴിഞ്ഞിരുന്നു അപ്പോൾ തന്നെ എന്റെ എന്റെ എല്ലാ പിണക്കവും മാറി അതിൽ ലയിച്ചു നിന്നു ഇക്ക പതിയെ എന്നിൽ നിന്ന് വിട്ട് നിന്ന് എന്റെ തോളിലൂടെ കയ്യിട്ട് പറഞ്ഞു "സത്യം പറയാലൊ മുത്തെ ഉമ്മി ഫുഡ് ആകാതിരുന്ന ശേഷം ഇന്നാണ് ഏറ്റവും നല്ല ഫുഡ് ഞാൻ കഴിച്ചത് സത്യം" ഞാൻ സന്തോഷം കൊണ്ട് ഇക്കയെ കെട്ടിപ്പിടിച്ചു " പിന്നെ കയ് പൊള്ളാതെ ശ്രദ്ധിച്ച് ഇനി നീ ഫുഡാക്കിയാൽ മതി " അങ്ങനെ ചിരിച്ചു കളിച്ചും ആദിവസം കടന്ന് പോയി രാവിലെ എഴുന്നേറ്റതും തിരക്കാണ കോളേജിൽ പോയി തുടങ്ങലല്ലെ ഇക്കാന്റെ ബുള്ളറ്റിൽ ചുറ്റി പിടിച്ച് ഞാൻ കോളേജിൽ കയറി എന്റെ ഫ്രൻസ് ആദ്യം ഒന്ന് അന്തം വിട്ട് നോക്കിയെങ്കിലും പിന്നെ എല്ലം കൂടെ ഓ.. ന്നും പറഞ്ഞ് വഷളാക്കി പിന്നെ എല്ലം കൂടെ തോണ്ടിയും പിച്ചിയും നിന്നത് കൊണ്ട് സഹികെട്ട് ഞാൻ ഇതുവരെയുള്ളത് പറഞ്ഞ് കൊടുത്തു പിന്നെ ക്ലാസിൽ ഇരുന്നത് മുതൽ എല്ലാത്തിന്റെയും ആക്കിയ ചിരിയും മൂളിപ്പാട്ടുമായിരുന്നു അത് കൊണ്ട് ഫസ്റ്റ് പിരിഡ് പുറം കാഴ്ച ആസ്വദിച്ച് നിന്നു അത് ഇക്ക കണ്ട് എന്നെയും തസ്നി യെ നിയാസും പിടിച്ച് പുറത്ത് ഇറങ്ങി ഫാത്തി പോസ്റ്റാണെന്ന് കരുതേണ്ട മുപ്പത്തി സായിയെ വിളിച്ച് കൊഞ്ചലാണ് ഞങ്ങൾ പുറത്ത് ഇറങ്ങി കൈകോർത്ത് ചുറ്റിയടിച്ച് വന്നു പിന്നീടുള്ള കോളേജ് ലൈഫ് നമ്മൾ ആസ്വദിക്കലായിരുന്നു കോളേജിൽ പ്രണയിച്ചും തല്ലിയും വീട്ടിൽ ഭാര്യയായും മരുമകളായും മകളായും ദിവസങ്ങൾ നീങ്ങി എക്സാം കഴിഞ്ഞന്ന് ബീച്ചിൽ പോയി വരുമ്പോഴാണ് ഇക്ക പറഞ്ഞത് "ഡീ നീ എന്നോട് ഒരാഗ്രഹം പറഞ്ഞില്ലെ വയനാട് പോവാൻ നമുക്ക് നാളെ പോയാലൊ " " ശരിക്കും !!" പക്ഷെ വേണ്ട ഇക്ക ഉമ്മി തനിച്ചല്ലെ " "ഹൊ അതാണൊ വാപ്പ ഇന്ന് എത്തും " "സത്യാണോ " "സത്യം ഞാൻ കഴിഞ്ഞ ആഴ്ച തന്നെ വാപ്പയെ വിളിച്ച് പറഞ്ഞതാണ് " ഞാൻ സന്തോഷം കൊണ്ട് ഇക്കയെ കെട്ടിപ്പിടിച്ചു "ഡീ ആൾകാര് നോക്കുന്നു വിടെ ടി" ഞാനൊരു ചമ്മിയ ചിരിയും കൊടുത്ത് വേഗം വീട്ടിലേക്ക് വിട്ടു വാപ്പയും ഒക്കെയായി രാത്രി വൈകിയാണ് കിടന്നത് ശരിക്കും ഉത്സവം പോലായിരുന്നു രാവിലെ എഴുന്നേറ്റ് ഞങ്ങൾ സന്തോഷത്തോടെ വയനാടേക്ക് വിട്ടു എല്ലാ സന്തോഷവും വലിയ ദുരന്തത്തിലേക്കാണെന്നറിയാതെ..... (തുടരും) 💝 ഖൽബിൽ ഒരിടം💝 Part :43 ✒ Sami ഇക്കയുടെ ബുള്ളറ്റിൽ കെട്ടിപ്പിടിച്ചിരുന്ന് യാത്ര തുടർന്നപ്പോൾ ലോകം വെട്ടിപ്പിടിച്ച ഫീലായിരുന്നു "ആമി ........ഇങ്ങനെ മിണ്ടാതിരിക്കാനാണൊ യാത്ര പോണമെന്ന് പറഞ്ഞത് " "ഞാൻ ഓരോ നിമിഷവും ആസ്വദിക്കലാണ്" " പക്ഷെ നിന്റെ മൗനം കാണുമ്പോൾ തന്നെ തോന്നുന്നത് നിന്നെ കൊല്ലാൻ കൊണ്ടുപോവാണെന്നാണ് " " ഞാൻ സംസാരിച്ച് തുടങ്ങിയാൽ നിർത്താൻ പറയരുത്" "ഏയ് ഞാൻ പറയില്ല " എന്നാ ശരി പിന്നെ നമ്മൾ സംസാരിച്ചും പാട്ട് മൂളിയും തിരക്കൊഴിഞ്ഞവഴിയിൽ കിസ്സ് ചെയ്തും പച്ചിയും നുള്ളിയും സന്തോഷത്തോടെ യാത്ര പോയി വയനാട്ടിലെത്തുമ്പോഴേക്ക് വൈകുന്നേരം ആയിരുന്നു ഉച്ചയ്ക് മലപ്പുറത്ത് നിന്ന് ഫുഡ് കഴിച്ചതാണ് വിശന്ന് പൊരിഞ്ഞ് വൈകുന്നേരം തട്ട് കടയിൽ കയറി ഫുഡ് തിന്ന് രാത്രി വല്ല ഹോട്ടലിലും തങ്ങി യാത്രാ ക്ഷീണം തീർത്ത് രാവിലെ മഞ്ഞിൽ പൊതിഞ്ഞ വയനാട് കാണാൻ ഊട്ടിയെ കാൾ ഭംഗിയാണ് ഫുഡ് കഴിഞ്ഞ് വണ്ടിയിൽ കയറി ഹോട്ടൽ അന്യോഷിച്ച് പോവുമ്പോഴാണ് ഒരിന്നോവ ഞങ്ങളെ ഫോട്ടൊ ചെയ്യും പോലെ വന്നത് പിന്നെ കാണാതായപ്പോൾ വെറുതെ സംശയിച്ചെന്ന് കരുതി മുന്നോട്ട് പോവുമ്പോഴാണ് ഫോൺ കിടന്ന് കരയുന്നത് കേട്ടത് സായിയാണ് അപ്പോഴാണ് സായിയോട് പറഞ്ഞില്ലെന്നോർത്തത് ഞങ്ങൾ വണ്ടി നിർത്തി ഒരു സൈഡിൽ നിങ്ങി ഫോണെടുത്തു ഫോണെടുത്തതും വലിയ കലിപ്പിലാണ് വേറൊന്നുമല്ല പറയാതെ വന്നത് തന്നെ "സോറി സായി പറയാൻ വിട്ടതാണ് ഞങ്ങൾ പെട്ടന്ന് തീരുമാനിച്ചതാണ്...'' " നിനക്കത് പറഞ്ഞാലെന്ത നിന്റെ വാപ്പ പറഞ്ഞാണ് ഞാനറിഞ്ഞത് നി ഫോൺ റിച്ചൂന് കൊടുക്ക് " ഫോൺ എടുത്ത് ഇക്ക ലൊക്കേഷൻ പറഞ്ഞ് കൊടുക്കുന്ന തും പിന്നെ എന്തൊ സായി പറഞ്ഞതിന് കലിപ്പിൽ വണ്ടി ഓടിച്ച് പോയി' അതിനിടയിൽ നിന്നെ ആ ഇന്നോവയെ ഞാൻ വീണ്ടും കണ്ടു ആ മുഖം കണ്ട് ഞാൻ ഒന്നും ചോദിച്ചതുമില്ല വണ്ടി നിർത്തിയ സ്ഥലം കണ്ട് എനിക്ക് ചിരിക്കണൊ കരയ ണൊ എന്നറിഞ്ഞില്ല "പോലീസ് കോട്ടേഴ്സ് " "ഇക്ക ഇതെന്താ ഇവിടെ " കലിപ്പിൽ എന്നെ നോക്കി എന്നിട്ട് പറഞ്ഞു " നിന്റെ മറ്റവനോട് ചോദിക്ക് " ഞാൻ പിന്നൊന്നും മിണ്ടാതെ പിന്നാലെ നടന്നു കയറിയതും ഒരു പോലീസുകാരൻ വന്നു മിസ്റ്റർ ഏൻ മിസിസ് റിഹാൻ ആന്നൊ അതെ സഹദ് സാർ വിളിച്ചി രുന്നു വരൂ ആ പഴയ കെട്ടിടത്തിലൂടെ നടക്കുമ്പോൾ ഇക്ക ചാണകം ചവിട്ടിയ മുഖവുമായി ചുറ്റും നോക്കലാണ് ഇടക്ക് എന്നെ ദഹിപ്പിക്കുന്നുണ്ട് ഞാൻ ചിരിയടക്കി പിന്നാലെ നടന്നു അവസാനം ഞങ്ങൾക് ഒര് ഇടുങ്ങിയ മുറി തുറന്ന് തന്നു അതും തീരെ സൗകര്യവുമില്ല ഫാനിട്ടതും ഓട്ടോയുടെ ശബ്ദം ഇക്ക ദയനീയമായി അയാളെ നോക്കി എന്നിട്ട് ചോദിച്ചു "ചേട്ടാ.... പോലീസ് സ്റ്റേഷൻ ഇവിടെ അടുത്താണൊ " "ആ ഈ കാണുന്ന ബിൽഡിങ്ങിന് അപ്പുറം" "ജയിലൊ" "അവിടെ തന്നെ എന്തെ, ....?" " ഒന്നും ഇല്ല ....ഇതിലും നല്ലത് ജയിലായിരുന്നു " അയാൾ ഒരു വിളറിയ ചിരിയും പാസാക്കി തിരിച്ച് പോയി ഞാൻ അത്രയും സമയം പിടിച്ച് നിന്ന ചിരി ഇക്കയുടെ മുഖത്തെ എക്സ്പ്രഷൻ കണ്ട് പുറത്തേക്ക് വന്നു ഞാൻ ചിരിച്ച് ചിരിച്ച് കണ്ണ് പോലും നിറഞ്ഞ് പോയി പക്ഷെ ഇക്കയുടെ രൂക്ഷമായ നോട്ടം കണ്ടതും എന്റെ ചിരി എങ്ങോ പോയി ഡീ.... നിനക്ക് ഭയങ്കരം സന്തോഷമാണല്ലൊ ഇതിനാണൊ ടീ ....കോപ്പെ വയനാട് എന്നും പറഞ്ഞ് എഴുന്നള്ളിയത് " ചെക്കൻ കലിപ്പ് കേ രി എന്നെ കൊല്ലുമെന്നായപ്പോൾ ഒന്നും നോക്കിയില്ല കെട്ടിപ്പിടിച്ച് ഒരു നല്ല കിസ്സ് കൊടുത്തു അതോടെ ചെക്കൻ ഫ്ലാറ്റ് പിന്നെ നമ്മൾ നമ്മുടെ ലോകത്തായിരുന്നു കൊതുകുകളുടെ പാട്ടും ആട്ടവും ഉണ്ടായത് കൊണ്ട് രാവിലെ ഉറങ്ങിയെഴുന്നേൽകാൻ അലാറം വേണ്ട വന്നില്ല രാവിലെ ഞങ്ങൾ ഫ്രഷായി ഇറങ്ങി തണുത്ത പ്രഭാതത്തിൽ ബുള്ളറ്റിൽ ചുറ്റി പിടിച്ച് ഞങ്ങൾ യാത്ര തുടങ്ങി മഞ്ഞ് ഒരു പുകമറ തീർത്ത വഴിയും കാപ്പിതോട്ടവും കടന്ന് ഞങ്ങൾ വയനാട് ആസ്വദിച്ചു പക്ഷെ ഇടക്കിടക്ക് സായി വിളിച്ച് കൊണ്ടിരുന്നു ഇത് ഇക്കയെ ദേശ്യം പിടിപ്പിക്കുന്നുണ്ടായിരുന്നു ഉച്ചയ്ക് നല്ല കേരള ഫുഡും കഴിച്ച് കൊറെ ഫോട്ടൊ എടുത്തു " ആ മീ നീ അസ്തമയ സൂര്യൻ ഭൂമിയെ പൊട്ട് തൊടീച്ചത് കണ്ടിനൊ" " ഇല്ല" " എന്നാ ഇനി നമുക്ക് അങ്ങ് പോവാം " ടവർ ഹില്ലിൽ അസ്തമയം കണ്ട് ഇക്കയുടെ തോളിൽ കിടന്ന് ഒരു പാട് സ്വപനങ്ങൾ നെയ്തു നമ്മൾ അടുത്തുള്ള റിസോട്ടിൽ പോവുമ്പോഴാണ് സായി വീണ്ടും വിളിച്ച് റിസോട്ടിൽ തങ്ങണ്ട അതിനടുത്താണ് സായിയുടെ ഉമ്മിയുടെ വീട് അവിടേക്ക് പോവാൻ പറഞ്ഞു ഇക്ക എന്റെ ഫോൺ കലിപ്പിൽ പിടിച്ച് വാങ്ങി ഓഫ് ചെയ്തു " അവനാരാ ....ഡീ... കുറേ സമയമായി സഹിക്കുന്നു" "ഇക്ക iii നിങ്ങളെന്താ പറയുന്നെ " " നിനക്കെന്താ അവനെ പറഞ്ഞത് സഹിച്ചില്ലെ...." വന്നത് മുതൽ ഭരണമാണ് അവനാരാണ് നിന്റെ ഇന്നലെ കൊത്ക് കടി കൊണ്ട് ഉറങ്ങാൻ പറ്റിയില്ല ഇന്ന് അവന്റെ$&&%$$&- പോവണത്രെ" "ഇക്കാ.... ഇനി സായിയെ പറ്റി ഒരക്ഷരം പറയേണ്ട " "നിനക്ക് അല്ലെങ്കിലും എന്നെക്കാൾ വലുത് അവനല്ലെ ഞാൻ ആരാ .... " പ്ലീസ് ഇക്ക " "ഓകെ.... ലുക് ആമി ..... ഞാൻ ഇവിടെ വന്നത് അടിച്ച് പൊളിച്ച് നടക്കാനാണ് അത് കൊണ്ട് ഇനി മുന്നോട്ട് പോവണമെങ്കിൽ എന്നെ അനുസരിക്കാം അല്ലെങ്കിൽ തിരിച്ച് പോവാം " കലിപ്പിൽ അതും പറഞ്ഞ് ഇക്ക നടന്നു ഞാൻ ഇക്കയുടെ ബാക്കിൽ നടന്നു പക്ഷെ ഒര് റിസോട്ടൊ ഹോട്ട ലൊ റൂം കിട്ടിയില്ല ആകെ വഴിമുട്ടിയപ്പോൾ ഞങ്ങൾ സായിയുടെ വീട്ടിൽ തന്നെ പോയി ********************* പാവം ആ മി ഞാൻ പറഞ്ഞത് വിഷമമായിരിക്കും ഇന്നലെ തുടങ്ങിയ ശല്യമാണ് അതിന്റെ ദേശ്യമാണ് അവളിൽ തീർത്തത് കോപ്പ് ഒര് ഹോട്ടലും ഒഴിവില്ലാത്തതാണ് ഇവിടെ തന്നെ പോയത് ഒരു മീഡിയം വീടാണ് പക്ഷെ എന്നെ അത്ഭുത പ്പെടുത്തിയത്. അവരുടെ സ്നേഹമാണ് അവരെല്ലാം അവളെ കണ്ടതും കരച്ചിലും കെട്ടിപ്പിടിത്തവും ആയിരുന്നു അന്ന് ഇവളുടെ ഉമ്മിയുടെ വീട്ടിൽ പോലും ഈ സ്നേഹം കണ്ടില്ല അവളവരോട് ചിരിച്ച് ച്ചെങ്കിലും സംസാരിക്കുന്നുണ്ടെങ്കിലും എന്നോട് പിണക്കമാണ് പക്ഷെ എനിക്ക് ആദ്യത്തെ ബുദ്ധിമുട് ഇപ്പോൾ തോന്നുന്നില്ല ഇവരുമായി വലിയ ബന്തം ഉള്ള പോലെ തോന്നുന്നു ഫുഡും കഴിച്ച് കടക്കാൻ നേരത്തും അവൾ കലിപ്പിലാണ് ഞാൻ അവളുടെ കയ്പിടിച്ച് നെഞ്ചിൽ വലിച്ചിട്ടു ആദ്യം കിടന്ന് പിടച്ചെങ്കിലും പിന്നെ ആ ദേഷ്യം നമ്മൾ ഇല്ലാതാക്കി രാവിന്റെ യാമത്തിൽ തളർന്നുറങ്ങി പിറ്റേന്ന് രാവിലെ യാത്ര പറഞ്ഞു കാഴ്ച കാണാൻ ഇറങ്ങി അപ്പോഴും അവർ കരച്ചിലായിരുന്നു എന്റെ മസ്സിൽ ഉത്തരം ഇല്ലാത്ത ചോദ്യം ഉയർന്നു ഞങ്ങൾ സന്തോഷത്തോടെ കെട്ടിപ്പിടിച്ച് ബുള്ളറ്റ് പറപ്പിച്ചതും പെട്ടന്നാണ് അത് സമ്പവിച്ചത് (തുടരും) part 44 യാത്രയും ആസ്വദിച്ച് രണ്ട് കയ്യും കാറ്റിൽ വീശി ഞങ്ങൾ വളവ് തിരിഞ്ഞതും വണ്ടി നിന്നു "എന്ത് പറ്റി ഇക്ക " "അറിയില്ല സ്റ്റാർട്ടാവുന്നില്ല നീ ഇറങ്ങ് നോക്കട്ടെ " കുറേ സമയം നോക്കിയിട്ടും സ്റ്റാർട്ടാവുന്നില്ല സമയം പോവുന്നതല്ലാതെ പിന്നെ വന്നില്ലെ ചെക്കന്റെ കലിപ്പ് പോകുന്ന വണ്ടിക്ക് മൊത്തം കയ്കാണിച്ചിട്ടും നിർ തുന്നുമില്ല ഞാൻ അവിടെ കുറച്ച് മാറി ഒര് മരത്തിന്റെ ചോട്ടിൽ ഇരുന്നു ഇക്കറോഡിൽ നിന്ന് റ്റാ റ്റ പറഞ്ഞ് കളിക്കലാണ് അത് കണ്ട് എനിക്ക് ചിരി വന്നു "ഡി കോപ്പേ ഇനി മേലിൽ ഇത് പോലുള്ള മോഹവും കൊണ്ട് വന്നാലുണ്ടല്ലൊ" ഞാനാണൊ കാരണം ഈ തുക്കട വണ്ടിയല്ലെ ദേ എന്നെ പറഞ്ഞൊ വണ്ടിയെ പറഞ്ഞാൽ ഉണ്ടല്ലൊ "പിന്നെ :..അത്രയും നല്ല വണ്ടിയായിട്ടല്ലെ വഴീൽ കിടക്കണത് " പിന്നെ ഇക്ക തുടങ്ങിലെ പൂരപ്പാട്ട് അത് കേൾക്കുമ്പോൾ എനിക്ക് തോന്നുന്നത് ഇയാള് ദുബായിൽ ജനിച്ചത് എന്ന് വെറുതെ പറയുന്നതാണ് വല്ല ചേരി കോളനീലാണെന്നാണ് ഇങ്ങനെ യാത്ര ചെയ്തത് കൊണ്ടാണെന്ന് തോന്നുന്നു വല്ലാത്ത തലവേദനയും ക്ഷീണവും കുറച്ച് സമയത്തിന് ശേഷം ഒരു കാറ് നിർത്തി, ഒര് ഇത്ത ഇറങ്ങി വന്നു നല്ല രീതിയിൽ സംസാരിച്ചു കൂടെ ഹസ്ബന്റുമുണ്ട് അവര് നമ്മളെ പോലെ കറങ്ങാൻ വന്നതാണ് നമ്മളോട് കൂടെ വരുന്നൊന്ന് ചോദിച്ചു ഞങ്ങളും കൂടി ഇക്ക ആദ്യം ഭയങ്കര മസില് പിടിത്തം ആയിരുന്നു അവസാനം ഞാനും നിർബന്തിച്ചു അവര് ആരെയൊ വിളിച്ച് വണ്ടി നന്നാക്കി വക്കാൻ പറഞ്ഞു കമ്പിനിക്ക് അവരെ കിട്ടിയത് കൊണ്ട് പിന്നീട്' ശരിക്കും ആസ്വദിച്ചു പക്ഷെ ഇക്ക വേറെ ലോകത്താണ് ഞാൻ ഇക്കയെ ചേർത്ത് പിടിച്ച് നടന്നു ഉച്ചയ്ക് ഫുഡ് കഴിക്കാൻ ഇറങ്ങിയതും എനിക്ക് തലയൊക്കെ കറങ്ങും പോലെ ഞങ്ങൾ അടുത്തുള്ള ഹോട്ടലിൽ കയറാൻ തുടങ്ങിയതും അവർക്ക് ഒരു കോൾ വന്നു "ദേ.... ആമീ റിഹാൻ ഞങ്ങൾക് ഇവിടെ നിന്ന് പെട്ടന്ന് പോവാഠ" വേണ്ട ഫുഡ് കഴിച്ച്. പോവാം ആ മിക്ക് തീരെ വയ്യ രാവിലെ ഭക്ഷണം ശരിക്ക് കഴിച്ചത് പോലുമില്ല" ഇവിടെ നിന്ന് കഴിക്കേണ്ട കുറച്ചപ്പറത്ത് വേറെ ഹോട്ടലുണ്ട് അവിടെ പോവാം " അത് പറയലും അവൾ ക്ഷീണിച്ച് എന്റെ തോളിൽ ചാഞ്ഞു എന്നിട്ടും അവർ മടങ്ങാൻ പറഞ്ഞതും എന്റെ കലിപ്പ് സൂപ്പർഫാസ്റ്റ് വരുംപോലെ വന്നു ഇത്രയൊക്കെ സംഭവിച്ചിട്ടും ഇവരുടെ മനോഭാവം കണ്ടതും എനിക്ക് സംശയം തോന്നി നേരെത്തെ ഇവരുടെ പെരുമാറ്റത്തിൽ നേരെത്തെ എനിക്ക് മിസ് റ്റേക്ക് തോന്നിയതാണ് ഞാനവളെ എന്നിൽ ചേർത്ത് പിടിച്ചു അവിടെ ഇരുത്തി "നിങ്ങൾ ആരാണ്" "താനെന്താ ഉദ്ധേശിക്കുന്നെ റിഹാൻ " "എനിക്ക് നിങ്ങളുടെ കാര്യത്തിൽ നേരത്തെ സംശ' യമുണ്ട് സത്യം പറ" "അതൊക്കെ പിന്നെ സംസാരിക്കാം പെട്ടന്ന് കയറ് " " ദേ :..എന്നെ ഭരിക്കാൻ വരല്ലെ താനെന്താ കരുതിയെ പ റയടാ.. ചെറ്റെ " " ഇൻസ്പെക്ടർ അൻവർ ഇതെന്റെ ഭാര്യ റംല വനിതാ കോൺസ്റ്റബിളാണ് ഞങ്ങൾ സഹദ് സർ പറഞ്ഞ് നിങ്ങളുടെ സുരക്ഷണത്തിന് വന്നതാണ് ഇപ്പം ഇവിടെ നിന്ന് തിരിച്ച് പോവാൻ ഓഡറുണ്ട് നിങ്ങൾ സത്യം അറിഞ്ഞില്ലെ ഇനി അനുസരിക്കണം " അനുസരിക്കാൻ എനിക്ക് വയ്യ അവനെന്റെ ലൈഫിൽ ഒരുപാട് സഹായം ചെയ്തു ഇനി മതി ഞങ്ങൾ നിങ്ങളെ കൂടെ വരുന്നില്ല" "അത് പറഞ്ഞാൽ ശരിയാവില്ല നിങ്ങൾ വന്നെ പറ്റൂ" ഞാൻ ദേശ്യത്തോടെ അവളെ കൂട്ടി ഒരു ടാക്സിയിൽ കയറി വന്നു അവൾ കണ്ണ് നിറച്ച് മിണ്ടാതിരിക്കുന്ന കണ്ടതും എനിക്ക് നിയന്ത്രണം വിട്ട് പൊട്ടിതെറിച്ചു "നിന്റെ ആരെങ്കിലും ചത്തൊ ഇങ്ങനെ മോങ്ങാൻ " അവനെ പറഞ്ഞത് പിടിച്ചില്ലായിരിക്കും അവനാരാടീ ... നിന്റെ മറ്റെവനൊ " ഇക്ക അനാവശ്യം പറയരുത് അനാവശ്വമല്ല അവന്റെ നിന്നോടുള്ള പെരുമാറ്റം എനിക്ക് ഒട്ടും പിടിക്കാറില്ല പിന്നെ നിന്നെ സംരക്ഷിക്കുന്നത് കണ്ടപ്പോൾ ഒരു സോഫ്റ്റ്കോണർ അത്രയെ ഉള്ളൂ അത് പറയലും അവൾ ടാക്സി നിർത്താൻ പറഞ്ഞ് ഇറങ്ങി നടന്നു ഞാൻ പിന്നാലെ ചെന്നെങ്കിലും കരഞ്ഞ് കൊണ്ട് നടന്നു നീങ്ങി ഞാൻ ടാക്സി വിട്ട് അവളുടെ പിന്നാലെ പോയി "ആമി...നിക്ക് നീ എവിടേകാണ് ഇങ്ങനെ പോവുന്നെ " അവൾ മൗനം തന്നെ കണ്ണ് 'നിറഞ്ഞ് ഒഴുകുന്ന കണ്ടതും ഹൃദയം പിടഞ്ഞു ഞാനവളെ പിടിച്ച് അടുത്തുള്ള ഹോട്ടലിൽ കയറി ഭക്ഷണം കഴിക്കാതിരിക്കുന്ന കണ്ട് കലിപ്പായതും എനിക്ക് വേണ്ടി തിന്നന്ന് വരുത്തി ഇറങ്ങി ഒരു ടാക്സി വിളിച്ച് ബുള്ളറ്റ് എടുക്കാൻ തിരിച്ച് പോവുമ്പോഴാണ് ഇന്നലെ കണ്ട ഇന്നോവ നമ്മളെ പിന്നിൽ വരുന്ന കണ്ടത് ഞാൻ തിരിഞ്ഞ് നോകുന്ന കണ്ട് അവളും നോക്കി അവളുടെ മുഖത്ത് പേടി നിഴലിക്കുന്നത് ഞാൻ കണ്ടു ആ ഇന്നോവ വിടാതെ പിന്തുടരുന്ന കണ്ടതും അവൾ ഫോണെടുത്തു ഓണാക്കി പിന്നെ എന്നെ നോക്കി ബാഗിലേക്ക് തന്നെ വെച്ചു എനിക്കറിയാം സായിയെ വിളിക്കാനാണെന്ന് പക്ഷെ ഞാൻ എങ്ങനെ പ്രതികരിക്കുമെന്നറിയാഞ്ഞിട്ട് ശ്രമം വേണ്ടന്ന് വെച്ചതാണ് അവൾ ഭയത്തോടെ എന്റെ കയ്യിൽ മുറുകെ പിടിച്ചു ഞാൻ അവളെ ചേർത്ത് തലോടി ആ ഇന്നോവ മറഞ്ഞതും ഞങ്ങൾ അവിടെ ഇറങ്ങി ഒര് ചെറിയ വഴിയിലൂടെ നടന്നതും മുന്നിൽ കുറച്ച് പേര് വന്നു മൊത്തം കറുത്ത കർച്ചീഫ് മുഖത്ത്ചുറ്റി ജാകറ്റും ഇട്ട് നാല് പേര് "ഇക്ക ഇ..... ഇവരാണ് ...... അ ......അന്ന് രാത്രി വീട്ടിൽ വന്നത് " ഹേ....ഉറപ്പാണൊ .... നീ... പേടികേണ്ട ആമി ഞാനില്ലെ " ഞാനവളുടെ കയ്പിടിച്ച് തിരിച്ച് ഹെവേയിൽ ഓടി അപ്പോൾ ആ ഇന്നോവ നമ്മുക്ക് തടസ്സമായ് നിന്നു ഞാനവളെ നെഞ്ചോട് ചേർത്ത് നിർത്തിയതും പിന്നിൽ നിന്ന് ശക്തിയായി തലക്കടിച്ചതും ഒന്നിച്ചായിരുന്നു ഞാനവളെ നോക്കിയതും പെണ്ണ് എന്റെ തലയിൽ നിന്ന് ഒലിക്കുന്ന രക്തം കണ്ട് പേടിച്ച് കുഴഞ്ഞ് എന്റെ കയ്കളിൽ വീണു അവളെ നെഞ്ചിൽ ചേർത്ത് പിടിക്കും തോറും എന്റെ കയ്കൾ അയഞ്ഞ് വന്നു കണ്ണുകൾ അടഞ്ഞ് ഭാരം നഷ്ടപ്പെട്ട് ഞാൻ താഴേക്ക് പതിച്ചു (തുടരും) 💝 ഖൽബിൽ ഒരിടം💝 part : 45 [last part] ✒ Sami ഹോസ്പിറ്റലിലെ ഐസിയുവിന്റെ മുന്നിൽ ഇരിക്കുമ്പോൾ മനസ്സിൽ ഭാരം കയറ്റി വെച്ച പോലെയായിരുന്നു ഓരോ നിമിഷവും അവർക്ക് ഒന്നും സംഭവിക്കരുതെ എന്ന പ്രാർഥന മാത്രമായിരുന്നു പുറത്തേക് നോക്കിയപ്പോൾ കണ്ടു വെപ്രാളത്തോടെ ഓടി വരുന്ന റിച്ചു വിന്റെ വാപ്പയെ എന്നെ കണ്ടതും കണ്ണീരോടെ നിസ്സഹായമായ വിളിയോടെ ചോദിച്ചു "സായി.... എന്റെ മക്കൾ " " ഒന്നുമില്ല നിങ്ങൾ പേടിക്കേണ്ട തലയുടെ പിന്നിൽ കുറച്ച് മുറിഞ്ഞിട്ടുണ്ട് ബോധം ഇല്ലാത്തത് കൊണ്ട് ഇവിടെ ആക്കിയതാണ് " "മോനെ എന്താ.... ണ് സംഭവിച്ചത് " " അവർ ശത്രുക്കൾ കളത്തിലിറങ്ങിയതാണ് പക്ഷെ "....ഇനി അവർ പുറം ലോകം കാണില്ല " " എന്ന് വെച്ചാൽ ആരാണ് ഇവരെ കൊല്ലാൻ ശ്രമിക്കുന്നത് അവരെ കിട്ടിയൊ " " കിട്ടി ഞാൻ വിശദമായി പറയാം നിങ്ങൾ ഇവിടെ ഇരിക്കൂ" ഇനി നമുക്ക് ആമിയുടെ കഥയിലേക്ക് പോവാം ******************** കളരിമുറ്റം തറവാട്ടിലെ ഹസെനാർ ഹാജിയുടെ ആദ്യ ഭാര്യയുടെ മകളാണ് ആമിയുടെ ഉമ്മ ആ കാണുന്ന സ്വത്തിന്റെ ഏക അവകാശി ഭാര്യയുടെ മരണശേഷം മക്കളുള്ള ഭർത്താവ് മരിച്ച സ്ത്രീയെ വിവാഹം ചെയ്തു ഈ സ്വത്ത് സ്വന്തമാകാൻ നബീസുമ്മ എന്ന രണ്ടാം ഭാര്യ കണ്ടെത്തിയ ആദ്യ വഴിയാണ് ജോലിക്കാരനെ കൊണ്ട് പ്രണയിച്ച് നാട് വിട്ടു പോയിക്കുക ഇതിന് അവര് അവസരം ഉണ്ടാക്കി അവരുടെ പ്ലാൻ വിജയിച്ചു പക്ഷെ എപ്പോഴെങ്കിലും തിരിച്ച് വന്നാലൊ എന്ന് കരുതി അവർ ആമിയുടെ ഉപ്പയെ ഭീഷണിപ്പെടുത്തി ഇതിന് എല്ലാം നഫീസുമ്മയ്ക് കൂട്ട് മകന്റെ ഭാര്യയുടെ ഉപ്പയായ തന്റെ സഹോദരനാണ് ഈ സഹോദരനാണ് മരിച്ചന്ന് രാത്രി അവളെ അന്യോഷിച്ച് വന്നത് ഇയാളെ തിരിച്ചറിയാനാണ് കുടുംബക്കാരെ വിളിച്ച് പാർട്ടി നടത്തിയത അതിൽ വിജയം കാണുകയും ചെയ്തു ഇത്രയും ഞാനറിഞ്ഞത് വേറെ എവിടെ നിന്നുമല്ല ഇതിനെല്ലാം സാക്ഷിയായ കാദർക്കയെ കുടഞ്ഞപ്പോഴാണ് പക്ഷെ സായി എന്തിനാണ് പിന്നെ അവരെ കൊന്നത് വർഷങ്ങൾ കഴിഞ്ഞ ശേഷമാണ് സ്വത്തുക്കൾ ആമിയുടെ ഉമ്മയുടെ പേരിൽ ആണെന്നറിഞ്ഞത് അത് അറിഞ്ഞ ശേഷമാണ് അവരെ കൊല്ലാൻ തയ്യാറായത് അന്ന് സത്യങ്ങൾ എല്ലാം നിങ്ങളോട് ഹോസ്പിറ്റലിൽ വെച്ച് ഉപ്പച്ചി പറയുമായിരുന്നു പക്ഷെ അവരുടെ കരങ്ങൾ ...... "യാ .... അല്ലാഹ് അപ്പോൾ സായി അവരുടെ അറ്റാക്കല്ലെ " അല്ല ഇതെല്ലാം അറിഞ്ഞത് അവരിൽ ഒരുത്തനെ ഇന്നലെ നമ്മൾ പൊക്കിയിരുന്നു വേറാരുമല്ല സുത്രധാരൻ വലിയമ്മായി നബീസുമ്മയുടെ സഹോദര പുത്രി അവരിൽ നിന്ന് കിട്ടിയതാണ് അവരെ എനിക്ക് പിടി കിട്ടിയത് എങ്ങനെയെന്നൊ അവളുടെ വീട്ടിൽ പോയ ദിവസം ഒരാളെ ഞാൻ ഓടിച്ചിരുന്നു ആ സമ്പവത്തിൽ എന്നെ ടെസ്റ്റ് ചെയ്യാൻ പിറ്റേന്ന് ആമിയെ റൂമിൽ നിന്ന് തള്ളിയിട്ടതാണ് അത് നമ്മുടെ ഉദ്യോഗസ്ഥർ കണ്ടതാണ് പക്ഷെ നമ്മൾ പ്രശനമാകാത്തത് കൊണ്ട് അവരുടെ ശ്രമം പാഴായി പിന്നീട് അവളുടെ മകളെ അയച്ച് തെറ്റദ്ധരിപ്പിച്ച് പ്രശനമാക്കി ആമിയെ അവിടെ നിർത്തിക്കാനാണ് അവർ കരുതിയത് പക്ഷെ ഞാനെന്തെങ്കിലും ചെയ്യും മുമ്പ് ആമി തിരിച്ച് വരാൻ തയ്യാറായി ഇതെല്ലാം മനസ്സിലായതും എന്റെ സംശയം ബലപ്പെട്ടു ഞാനവരെ െപാക്കി പക്ഷെ ഉപ്പാപ്പ പാവമാണ് മകളെന്നാൽ ജീവനാണ് പക്ഷെ മറ്റു മക്കൾ ആമിയെ ഇല്ലാതാക്കി സ്വത്ത് കൈകലാകാൻ പിന്നാലെ തന്നെയുണ്ട് നിഴൽ പോലെ ഇത് മനസ്സിലാകിയാണ് ഞാൻ കോട്ടേഴ്സിൽ നിർത്തിയതും വിടാതെ പിന്തുടർന്നതും അത് കൊണ്ട് ആ സമയം നമുക്ക് രക്ഷിക്കാനായി പക്ഷെ റിച്ചു വിന്റെ വാശിയാണ് ഇതിനെല്ലാം കാരണം "അവനങ്ങന്നാണ് വാശിയും ദേശ്യവും മൂക്കിൻ തുമ്പിലാണ് മോനെ ... ഒറ്റ മകനായത് കൊണ്ട് ലളന .അൽപം അധികമാണെ ...." അത് പറയുമ്പോൾ അദ്ധേഹത്തിന്റെ കണ്ണ് ICU വിലേക്ക് നീണ്ടു കണ്ണിൽ നിന്ന് നനവ് പടരുന്നുമുണ്ട് പെട്ടന്നാണ് ഡോക്ടർ ഞങ്ങളോട് കാബിനിൽ പോവാൻ പറഞ്ഞത് ഞങ്ങൾ വെപ്രാളത്തോളെ ഡോക്ടറുടെ കാബിനിൽ കയറി "ഹലോ സഹദ് വരൂ ..... ഇരിക്ക് ,ഇതാരാണ്" " ഇത് ... റിഹാന്റെ വാപ്പയാണ്" അവർകെങ്ങനെയുണ്ട് " " റിഹാന്റെ തലയിൽ നിന്ന് നന്നായി ബ്ലഡ്‌ പോയിട്ടുണ്ട് പേടിക്കേണ്ട എല്ലാ ടെസ്റ്റും കഴിഞ്ഞു വേറെ കുഴപ്പം ഇല്ല ബ്ലഡ് പോയത് കൊണ്ടാണ് ബോധം വരാൻ താമസം" "ആമി .....ക്ക്" ഡോക്ടർ ചിരിച്ച് കൊണ്ട് എഴുന്നേറ്റു എന്നിട്ട് പറഞ്ഞു "അവൾക് ശരീരത്തിൽ ഒന്നും പറ്റിയില്ല പേടിച്ച് സംഭവിച്ചതാണ് പിന്നെ ' ഒരു സന്തോഷ വാർത്തയുണ്ട് ഷീ .. ഈ സ്' 'പ്രെഗ്നൻഡ് " അതിന്റെ ക്ഷീണവുമാവാം ഡ്രിപ്പ് ഇട്ടിട്ടുണ്ട് മയക്കത്തിലാണ് കണ്ണ് തുറന്നിരുന്നു ഞങ്ങൾക് സന്തോഷം കൊണ്ട് എന്ത് പറയണമെന്നറിയില്ലായിരുന്നു ഞങ്ങൾ വേഗം ആമിയുടെ അടുത്ത് പോയി പാപ്പയുടെ കണ്ണുകൾ സന്തോഷം കൊണ്ട് നിറഞ്ഞിരുന്നു മയങ്ങി കിടക്കുന്ന അവളുടെ തലയിൽ ഒന്ന് തലോടി എന്റെ കയ്പിടിച്ച് പുറത്തിറങ്ങി വാപ്പ പറഞ്ഞു "സായി.... എനിക്ക് നിന്നോട് ഒരു കാര്യം പറയാനുണ്ട് വേറെ ഒന്നുമല്ല എനിക്ക് ''.'..... എന്റെ മക്കൾ സന്തോഷത്തോടെ ജീവിക്കുന്നത് കാണണം " അതിന് വേണ്ടി ആ സ്വത്തുക്കൾ അവർക് തിരിച്ച് കൊടുത്തേക്ക് മൂന്ന് തലമുറക്ക് വേണ്ടത് എനിക്കുണ്ട് അത് മതി നമുക്ക് " വാപ്പ .... അത് " "ആലോചിക്കാൻ ഒന്നുമില്ല എല്ലാ ശത്രുതക്കും അവസാനം വേണം ഇതിന് ഇത്രയെ വേണ്ടു.... ആസ്വത്തുകൾ ആമിക്ക് വേണ്ടന്ന് അറിയിക്കണം" "തീരുമാനം ആലോചിച്ചെടുത്തതാണൊ " "അതെ .... എല്ലാം അവസാനിച്ച് അവർ സന്തോഷത്തോടെ ഇനി കഴിയട്ടെ " ********************* തലക്ക് വലാത്ത ഭാരം പോലെ കണ്ണുകൾ തുറന്നതും നേരിയ പ്രകാശത്തിൽ പുകപടലം പോലെ കണ്ണുകൾ ഇറുക്കി അടച്ച് വീണ്ടും തുറന്നു കുറേ യന്ത്രങ്ങൾക് ഇടയിൽ ഞാൻ അതെ ഹോസ്പിറ്റലിലാണ് ഓർമകൾ കഴിഞ്ഞ കാര്യങ്ങളിലേക് പോയതും ഉള്ളിൽ ഒരു മിന്നൽ കടന്നു "ആമി" എന്റെ ശബ്ദം കേട്ട് നേഴ്സ് വന്നു നോകി പുറത്തേക് പോയി ഉമ്മിയും വാപ്പയും ഓടി വന്ന് കെട്ടിപ്പിടിച്ചു അവരൊക്കെ കരയുകയാണ് എന്റെ ഭയം കൂടി ഞാൻ ചോദിച്ചു വാപ്പ ആമി ....." അത് ചോദിച്ചതും അവരിൽ ഒരു പുഞ്ചിരി കണ്ടു അവര് തിരിഞ്ഞ് നോക്കിയതും സായിയുടെ കൂടെ വരുന്നു പെണ്ണ് അവളുടെ മുഖത്ത് സന്തോഷം ഉണ്ട് എന്നെ നോകാതെ താഴെ നോകി നിൽകാണ് ഇതെന്താണ് സമ്പ വിച്ചത് എന്നൊക്കെ അറിയണമെന്നുണ്ട് പക്ഷെ എങ്ങനെ ചോദിക്കുമെന്ന് കരുതുമ്പോഴാണ് സായി പറഞ്ഞത് " നീ അന്തം വിട്ട് നോക്കണ്ട ഇനി നിങ്ങൾക് ഒരു പേടിയും ഇല്ലാതെ ജീവിക്കാം ......'.,,,, കാര്യങ്ങൾ പറയുന്നമെന്നുണ്ട് പക്ഷെ ഞാനൊരു മാമൻ ആവാൻ പോവുന്ന സന്തോഷം അതൊക്കെ പറഞ്ഞ് കളയണോ " ആമിയെ ചേർത്ത് പിടിച്ച് അത് പറഞ്ഞതും ഞാൻ ആമിയുടെ മുഖത്തേക്ക് നോക്കിയപ്പോൾ പെണ്ണ് നാണം കലർന്ന പുഞ്ചിരി തന്നു എന്റെ റമ്പേ....' ഈ അവസ്ഥ ആയിപ്പോയി അല്ലെങ്കിൽ ആ പുഞ്ചിരിക്ക് പകരം കെട്ടിപ്പിടിച്ച് ഒരുമ്മ കൊടുത്തേനെ എന്റെ നോട്ടം അവളിൽ തങ്ങി നിൽകലാണെന്ന് മനസ്സിലായത് വാപ്പ ആക്കി ചുമച്ചപ്പോഴാണ് ആകെ ചമ്മി നിൽക്കുമ്പോഴാണ് സായി പറഞ്ഞത് പിന്നെ അളിയാ.... അളിയനോട് വേറൊരു കാര്യം പറയാനുണ്ട് ആമി സായിയുടെ ഉപ്പാന്റെ സുഹൃത്തിന്റെ മോളല്ല ഉപ്പാന്റെ അനുജന്റെ മകളാണ് അതായത് സ്വന്തം പെങ്ങൾ തന്നെയാണ് വയനാട് അന്ന് നിങ്ങൾ താമസിച്ച വീട് ഞങ്ങളുടെ ഉപ്പച്ചിടെ വീടാണ് ഇനി എനിക്ക് ഇവളുടെ കാര്യത്തിൽ ഇടപെട്ട ലൊ..." ഇത്രയും സായി പറഞ്ഞപ്പോൾ ഒരു പാട് ഉത്തരം കിട്ടാത്ത ചോദ്യം ഉയർന്നു ഞാൻ സോറി പറഞ്ഞു കെട്ടിപ്പിടിച്ചു അവര് ആമിയെ അവിടെ ആകി പുറത്തിങ്ങിയതും അവളെ വലിച്ച് എന്റെ നെഞ്ചിലേക്കിട്ട് ആ മുഖം കയ്യിലെടുത്ത് സ്നേഹ സമ്മാനം നൽകി ' ചേർത്തു പിടിച്ചു ~~~~~~~~~~~~~ സായി താൻ പറഞ്ഞത് സത്യമാണൊ " "അതെ വാപ്പ അവളെന്റെ പെങ്ങളാണ് അവളുടെ ഉമ്മ വീട്ടുകാരെ ഭയന്ന് മറച്ച് വെച്ച സത്യമാണ് അത് അല്ലാതെ ഇത്രയും സന്തോഷത്തിൽ രണ്ട് വീട്ടുകാർക് പരിധികൾ വിട്ട് സ്നേഹിക്കാൻ ഈ കാലം കഴിയുന്ന മെന്നില്ല" "എന്നാൽ സായി പോയി ഞങ്ങൾ പറഞ്ഞ കാര്യം ചെയ്യ് " മ് ....... ശരി ****************** 1 വർഷത്തിന് ശേഷം ...... ഹലോ എന്നെ മറന്നൊ ഞാൻ റിച്ചു വാണ് കേട്ടൊ എല്ലാ കാര്യങ്ങളും ഞങ്ങൾ അറിഞ്ഞു സ്വത്തുകൾ അവർക് തിരിച്ച് കൊടുത്തു ഇപ്പോൾ ഞാൻ ബിസ്നസ് നോക്കി നടക്കുന്നു ഞങ്ങൾക് ഒരു പെൺകുട്ടി ജനിച്ചു ഞാനായത് കൊണ്ട് പറയുകയല്ല എന്നെ പോലെ സുന്തരിമോള് പേര് ആയിഷ മിർഹ എങ്ങനെ കൊള്ളാവൊ ഞങ്ങൾ ആയിഷുന്നാ വിളിക്കാറ് ഇന്ന് സായിയുടെയും ഫാത്തി യുടെയും വിവാഹമാണ് ഒരേ ഒരു അളിയനായത് കൊണ്ട് ഇത്തിരി മൊഞ്ച് കൂട്ടിയിട്ടുണ്ട്😜 ഓഡിറ്റോറിയത്തിലാണ് വിവാഹം ഇവിടെ വേറെ ഒരു വിവാഹവുമുണ്ട് അത് കൊണ്ട് ഞങ്ങൾ താഴെ വരുന്നവരെ സ്വീകരിക്കലാണ് ഞങ്ങൾ എന്ന് വച്ചാൽ ഞാനും ശഫിഖും ഇവൻ ഇപ്പോഴും അട്ടപിടിച്ച പോലെ കൂടെ തന്നെയുണ്ട് ആളെ സ്വീകരിച്ച് ഇരുത്തുമ്പോഴാണ് പിന്നിൽ നിന്ന് കിളിനാദം ഉള്ളിലെ കോഴികൊക്കരെ ചിറകടിച്ച് കൂവി തിരിഞ്ഞ് നോക്കി നല്ല കണ്ണിന് കുളിരുള്ള കാഴ്ച കളിയല്ല കിളികൾiii ", ഒന്ന് പരിചയപ്പെട്ട് വന്നതും ആയിരത്തഞ്ചൂര് വോൾട്ട് പുഞ്ചിരിയിൽ വന്നു എന്ന് പറയണമെന്നുണ്ട് പക്ഷെ നല്ല ഭന്ത്രകാളി ലുക്കിൽ".. എന്റെ മുന്നിൽ ആയിഷു നെ നീട്ടി എന്റെ മൊഞ്ചത്തി ഭാര്യ...... " അവളെ കണ്ടതും ശഫി ജീവനും കൊണ്ടോടി സംഗതിയുടെ സീരിയസ്സ്", " മനസ്സിലാക്കി വന്ന കിളികൾ പറന്നും പോയി "എന്റെ പരുങ്ങൽ കണ്ട് ചോദിച്ചു "എന്ത് പറ്റി പഞ്ചാരകുഞ്ചു പഞ്ചാര കഴിഞ്ഞ നിങ്ങൾക് ഉള്ളത് പിന്നെ തരാം ഇപ്പം ഇവളേം പിടിച്ച് ഇവിടെ നിൽക് കേട്ടാ... " ആമി..... ഏതായാലും ഇവളെ പിടിച്ച് നിൽകണം എന്നാൽ പിന്നെ നമുക്ക് രണ്ടാക്കും ഇവിടെ നിൽകാം ..... എന്തെ" ഞാനൊരു ചിരിയാലെ ഇടം കണ്ണിട്ട് അവളെ നോക്കി പറഞ്ഞതും അവളുടെ കലി മാറി അവിടെ പുഞ്ചിരി വന്നു ഇങ്ങനെ ഇണങ്ങിയും പിണങ്ങിയും അവരുടെ ജീവിതം മുന്നോട്ട് പോവട്ടെ 😊😍😍 (അവസാനിച്ചു) എന്റെ ആദ്യ സ്റ്റോറിയാണിത് ഇതിനെ ഇത്രയും മുന്നോട്ട് നയിച്ചത് നിങ്ങളുടെ എല്ലാം സപ്പോർട്ടാണ് അതിന് നിങ്ങൾ എല്ലാ വരോടും ഒരുപാട് നന്ദിയുണ്ട് വീണ്ടും ഒര് സ്റ്റോറിയുമായി മുന്നിൽ എത്താം എന്ന പ്രതിക്ഷയോടെ നിങ്ങളുടെ സ്വന്തം കൂട്ടുകാരി 😘😘sami maharoof
71.4k views
2 months ago
Share on other apps
Facebook
WhatsApp
Copy Link
Delete
Embed
I want to report this post because this post is...
Embed Post