________________________________________ "നിനക്കെന്താ സൈറാ പറഞ്ഞാൽ മനസിലാവില്ലേ....ഞാൻ ബിസിയാണ്.... അല്ലാതെ നിന്നെപ്പോലെ ചുമ്മാ ഇരിക്കുവല്ല.... ഒരു മിനിറ്റ് പോലും നീയെനിക്ക് സ്വസ്ഥത തരില്ലേ.....എപ്പോ നോക്കിയാലും ഉണ്ടാവും പത്തമ്പത് മെസേജ്..... കൂടാതെ മിസ്കോളും.....നീയെന്തിനാ എന്നെ ഇങ്ങനെ ശല്യപ്പെടുത്താൻ നിൽക്കുന്നെ.....നീ പൊക്കോ സൈറാ.... അല്ലേൽ ഞാൻ വേറെ വല്ലോം പറയും...." ഫാഹി അവളുടെ കോൾ അറ്റൻഡ് ചെയ്തപ്പാടെ അവളെ മറുത്തൊന്നും പറയാൻ അനുവദിക്കാതെ അങ്ങോട്ട് ചീറി.... "ഫാഹി....ആം സോറി....." "ആർക്ക് വേണം പുല്ലേ നിന്റെ സോറി.... എനിക്ക് നിന്നോട് സംസാരിക്കാൻ താൽപ്പര്യം ഇല്ല സൈറാ....ഗെറ്റ് ലോസ്റ്റ്..." എന്നും പറഞ്ഞു അവൻ കോൾ കട്ട് ചെയ്ത് പോയി..... അപ്പൊ തന്നെ അവൾ വാട്‌സ്ആപ്പ് ഓപ്പണ് ചെയ്ത് അവന് മെസേജ് വിട്ടു..... "ആം സോറി ഫാഹി.... ഞാൻ അറിഞ്ഞില്ല നീ ബിസിയാണെന്ന്.....പ്ലീസ് ഫാഹി പിണങ്ങല്ലേ ടാ.....പ്ലീസ് പ്ലീസ്....ഇനി നിന്നെ  ചുമ്മാ ഡിസ്റ്റർബ് ചെയ്യില്ല....പ്രോമിസ്...." അങ്ങനെ ഒത്തിരി മെസേജ് അവൾ അയച്ചെങ്കിലും അവൻ റീഡ് ചെയ്ത് വെച്ചു പോയി.....വീണ്ടും വീണ്ടും മെസേജ് അയച്ചിട്ടും റിപ്ലൈ കിട്ടാത്തത് കണ്ടിട്ട് അവൾക്ക് സങ്കടം വരാൻ തുടങ്ങി..... 'അല്ലേലും ഞാനെപ്പോഴും ഇങ്ങനെയാ,,,,, ചുമ്മാ പോയി ചോദിച്ച് വാങ്ങും....നിനക്ക് എന്തിന്റെ കേടാ സൈറാ.....ഈ.....ഇനി ഇപ്പൊ അവന്റെ പിണക്കം മാറ്റാൻ എന്താ ചെയ്യാ.....ശോ.....' അവൾ സ്വയം പറഞ്ഞു വീണ്ടും അവൻ ഓണലൈനിൽ ഉള്ളത് നോക്കി ഇരിക്കാൻ തുടങ്ങി....ഒത്തിരി സമയം ഓണലൈനിൽ ഉണ്ടായിട്ടും തന്നെ ഒന്ന് മൈൻഡ് പോലും ചെയ്യാത്തത് അവളെ ചൊടിപ്പിച്ചെങ്കിലും അവന്റെ കലിപ്പ് ഓർത്ത് അവൾ മിണ്ടാതെ നിന്നു....... "ഫാഹി....ഒന്ന് റിപ്ലൈ താടാ....പ്ലീസ്.... നീ വേണേൽ എന്നെ ചെവി പൊട്ടുന്ന തെറി വിളിച്ചോ.....ഇങ്ങനെ മിണ്ടാതെ നിൽക്കല്ലേ.....എനിക്ക് സഹിക്കാൻ വയ്യ.... ഒന്ന് മൈൻഡ് ചെയ്യടാ ചെക്കാ....." എന്നൊക്കെ അവൾ വീണ്ടും ടൈപ്പ് ചെയ്ത് വിട്ടെങ്കിലും നോ റിപ്ലൈ.... സങ്കടം തികട്ടി വന്നപ്പോ അവൾ അവസാനം ആയി ഒരു മെസേജ് കൂടി അയച്ചു...... *"നിന്റെ ദേഷ്യവും വാശിയും ഒക്കെ എപ്പോഴാണോ മാറുന്നത്,,,, അപ്പൊ വാ.... നിന്റെ ഒരു കോളിനോ മെസേജിനോ വേണ്ടി ഞാൻ കാത്തിരിക്കും ഫാഹി....മിസ് യൂ.....ആൻഡ് ലവ് യൂ....."* അത്രയും ടൈപ്പ് ചെയ്ത് വിട്ട് അവൾ നെറ്റ് ഓഫ് ചെയ്ത് ബെഡിലേക്ക് വീണു.... സമയം പതിനൊന്ന് മണി.....ഇന്നത്തെ ഉറക്കം ഹുദാ ഗുവാ..... അതും മനസിൽ വിചാരിച്ച് അവൾ കണ്ണടച്ച് കിടന്നു...... അവന്റെ കലിപ്പ് ആലോചിക്കുന്തോറും അവളെ കണ്ണ് നിറയാൻ തുടങ്ങി.... പാവമാണ് എന്റെ ഫാഹി....പക്ഷെ അവന് ദേഷ്യം വന്നാൽ പിന്നെ ആരാണെന്ന് ഒന്നുമില്ല.....വാശിയാ..... എന്റെ റബ്ബേ.... നാളെ നേരം വെളുക്കുമ്പോഴേക്ക് അവന്റെ കലിപ്പ് ഒക്കെ മാറി എന്നെ കാണാൻ വരണേ....... അതും പ്രാർത്ഥിച്ച് അവൾ അവന്റെ പേരിട്ട ആ തലയിണയും കെട്ടിപ്പിടിച്ചു കിടന്നു..... ***** ഉറക്കിൽ ശരീരം നുറുങ്ങുന്ന വേദന തോന്നിയപ്പോ സൈറാ കണ്ണ് തുറക്കാൻ ശ്രമിച്ചു....പക്ഷെ അതിന് പോലും അവൾക്ക് സാധിക്കുന്നുണ്ടായിരുന്നില്ല.... ശരീരമാസകലം വേദന കൊണ്ട് അവൾ അലറി കരയാൻ തുടങ്ങി...പക്ഷെ ശബ്ദം പുറത്തേക്ക് വരുന്നില്ല.....താൻ മരിക്കാൻ പോകുവാണോ എന്നൊരു ചിന്ത അവളെ ഉള്ളിൽ ഉണ്ടായി....അപ്പോഴും അവളെ കണ്മുന്നിൽ തെളിഞ്ഞു വന്നൊരു മുഖം അവന്റേത് ആയിരുന്നു..... അവനെ *ഒരു നോക്ക് കാണുവാൻ* അവളെ ഉള്ളിൽ അതിയായ മോഹം ഉണ്ടായിരുന്നു.... അതിന് പോലും സാധിക്കാതെ താൻ മരിക്കുമെന്ന് അവൾക്ക് തോന്നി...... എങ്ങനെയൊക്കെയോ എഴുന്നേറ്റ് ഇരുന്ന് അവൾ ജഗ്ഗിൽ ഉണ്ടായിരുന്ന വെള്ളം എടുത്ത് കുടിച്ചു.... നെഞ്ച് വല്ലാത്ത വേദന.... അവൾ നെഞ്ച് തടവി കൊണ്ട് ചാഞ്ഞിരുന്നു...... മൊബൈൽ എടുത്ത് അവന് മെസേജ് ടൈപ്പ് ചെയ്യാൻ ശ്രമിച്ചെങ്കിലും അതിന് സാധിക്കുന്നില്ലായിരുന്നു..... കയ്യും കാലുമൊക്കെ കുഴയുന്നത് പോലെ...... കഴിയും വിധം അവന്റെ ചാറ്റ് ഓപ്പണ് ചെയ്ത് അവൾ നോക്കി....ഓണലൈനിൽ ഉണ്ട്......ആരോടാണാവോ ഈ സമയം ചാറ്റ്.....അധികം ചിന്തിക്കാൻ നിൽക്കാതെ തന്നാൽ കഴിയും വിധം അവൾ മെസേജ് അയച്ചു...... *"ഐ മിസ് യൂ ഫാഹി....ഇനിയൊരിക്കലും നിന്നെ ഡിസ്റ്റർബ് ചെയ്യാൻ ഞാൻ ഉണ്ടാവില്ലെന്നാ തോന്നുന്നെ....നീ എന്നും ഹാപ്പി ആയിരിക്കണം.....അത് മാത്രം മതി എനിക്ക്......സ്റ്റിൽ ഐ ലവ് യൂ.....ബൈ.."* അതോടെ അവൾ വാടി തളർന്ന് ബെഡിലേക്ക് തന്നെ വീണു..... ***** അവളുടെ മെസേജ് നോട്ടിഫിക്കേഷൻ കണ്ടതും അവന് അടിക്കാല് മുതൽ തരിച്ചു കയറി.....ഈ നട്ടപ്പാതിര രണ്ട് മണിക്ക് അവൾക്ക് ആരോടാ ചാറ്റ്.... എന്നിട്ട് അവസാനം എനിക്ക് ഒരു മെസേജ് വിട്ടിരിക്കുന്നു.....കോപ്പ്.....നാളെ ആവട്ടെ... നിന്റെ മയ്യിത്ത് ഞാൻ എടുക്കും.... കലിപ്പോടെ അവൻ ഫോണ് സ്വിച്ച്ഓഫ് ചെയ്ത് കിടന്നുറങ്ങി..... ******* "ടാ....മോനെ....എണീക്ക്.....ഒരുമണി ആയി....എഴുന്നേൽക്കാൻ നോക്ക് ഫാഹി....." ഉമ്മാന്റെ പിച്ചലും മാന്തലും സഹിക്കാൻ പറ്റാതെ എണീറ്റ് ഇരുന്ന് ഉമ്മാനെ നോക്കി ഒന്ന് ചിരിച്ചു..... "നീ ഫോണ് ഓഫ് ചെയ്ത് വെച്ചിട്ടാണോ കിടന്നത്.....അജൂ എന്നെ വിളിച്ചിരുന്നു.... നിന്റേൽ വിളിച്ചിട്ട് കിട്ടുന്നില്ലെന്ന് പറഞ്ഞു." "എന്തിനാ വിളിച്ചേ പറഞ്ഞോ....." "ഇല്ലാ......നിന്നോട് അങ്ങോട്ട് ഒന്ന് വിളിക്കാൻ പറഞ്ഞു.... നീ വാ....നേരം എത്രയായി... പോയി കുളിക്ക്...." ****** ഫ്രഷ് ആയി ഇറങ്ങിയപ്പോ അജൂ വീട്ടിൽ ലാൻഡ് ആയി.....അവന്റെ കൂടെ കോഴിക്കോട് വരെ പോവണം....അതിനാ വിളിച്ചേ..... തിരിച്ചെത്തിയപ്പോഴേക്ക് രാത്രി ആയിരുന്നു..... വന്നപ്പാട് ഫുഡും കഴിച്ച് ബെഡിലേക്ക് വീണു..... സൈറയെ അവൻ മറന്നുപോയിരുന്നു....പെട്ടെന്ന് എന്തോ ദുസ്വപ്നം കണ്ട് ഞെട്ടിയതും അവനാകെ വിയർക്കാൻ തുടങ്ങി..... സൈറയുടെ ലാസ്റ്റ് സീൻ നോക്കിയപ്പോ അവനൊന്ന് പതറി.....ഇന്നലെ പാതിരായ്ക്ക് എനിക്ക് മെസേജ് അയച്ച ശേഷം പിന്നീട് കേറീട്ടില്ല....എന്ത് പറ്റി.... അവൾ അയച്ച മെസേജ് ഒന്നൂടെ വായിച്ചതും അവന്റെ ഉള്ളിൽ ഒരു വിറയൽ ഉണ്ടായി...... ഹേയ്....ഒന്നും ഇല്ല....അവൾ ഞാൻ പിണങ്ങിയതൊണ്ട് ആവും കേറാത്തത്.... എന്നൊക്കെ സമാധാനിക്കാൻ നോക്കിയെങ്കിലും എന്തോ അവന്റെ ഹൃദയമിടിപ്പ് കൂടാൻ തുടങ്ങി...... അവളെ ഫോണിലേക്ക് വിളിച്ചു നോക്കിയപ്പോ സ്വിച്ച് ഓഫ്.... നേരം വെളുത്താൽ അവളെ കാണണം എന്ന് ഉറപ്പിച്ചു അവൻ എങ്ങനെയോ കിടന്നുറങ്ങി......പതിവിലും നേരത്തേ എണീറ്റ് ഫ്രഷ് ആയി ചായ പോലും കുടിക്കാതെ അവളെ വീട് ലക്ഷ്യമാക്കി വണ്ടി പറപ്പിച്ചു...... വണ്ടി നിർത്തി അവളെ വീട്ടിലേക്ക് കയറുമ്പോ ഒരു ഉൾഭയം ഉണ്ടായിരുന്നു.... ആദ്യമായിട്ടാ ഇങ്ങോട്ട് വരുന്നത്....അവൻ വരാന്തയിലേക്ക് കയറിയതും അകത്ത് നിന്നും അവളെ ഉപ്പാ ഇറങ്ങി വന്നു.... ആ മുഖത്തെ വേദന കണ്ടതും അവൻ വേണോ വേണ്ടയോ എന്ന മട്ടിൽ ഒന്ന് ചിരിച്ചു..... "ആരാ....." "വാപ്പച്ചി,,,,ഞാൻ....ഫാഹിം....സൈറയുടെ ഫ്രണ്ട് ആണ്.....എനിക്കവളെ ഒന്ന് കാണണം.....ഒന്ന് വിളിക്കോ...." അവനത് ചോദിച്ചപ്പോ അയാൾ അവന്റെ മുഖത്തേക്ക് ദയനീയമായി ഒന്ന് നോക്കി.... "ഞാൻ ഇപ്പൊ വരാം....മോൻ ഇവിടെ നിൽക്ക്....." അത്രയും പറഞ്ഞു അയാൾ അകത്തേക്ക് കയറിപ്പോയി....അവൻ അക്ഷമനായി പുറത്ത് നിന്നു.... "വാ മോനെ....അവൾ ഇവിടെ ഇല്ല..നമുക്ക്  പോയി കണ്ടിട്ട് വരാം...." അവൻ ശരിയെന്ന മട്ടിൽ തലയാട്ടി അദ്ദേഹത്തിന്റെ കൂടെ നടന്നു...... പോകുന്നത് പള്ളിയിലേക്ക് ആണെന്ന് മനസിലായപ്പോ അവൻ ആ ഉപ്പയെ ഒന്ന് നോക്കി.....അവന് മുഖം കൊടുക്കാതെ അദ്ദേഹം നടന്നു...... പള്ളിക്കാട്ടിൽ എത്തിയതും പുതുതായി വന്ന ഒരു ഖബർ ചൂണ്ടിക്കാട്ടി അദ്ദേഹം... "ദാ എന്റെ മോള്......അവിടെ ഉണ്ട്...." ഒരു തേങ്ങലോടെ ആ ഉപ്പാ പറഞ്ഞതും അവൻ ഞെട്ടി വിറച്ചു കൊണ്ട് അയാളെ നോക്കി.....ശേഷം ആ ഖബറിലേക്കും...... ഒരു നിമിഷം വേണ്ടി വന്നു അവന് അദ്ദേഹം പറഞ്ഞതിന്റെ പൊരുൾ മനസിലാക്കാൻ..... "നോ.............." അവൻ പിന്നിലേക്ക് നീങ്ങി നിന്ന് അറിയാതെ പറഞ്ഞതും അയാൾ അവന്റെ കയ്യിൽ മുറുകെ പിടിച്ചു..... "അറ്റാക്ക് ആയിരുന്നു... ഞങ്ങളെ ആകെയുള്ള മോളാ.... എന്നെയും അവളെ ഉമ്മാനെയും ഇവിടെ വിട്ടിട്ട് അവളങ്ങ് പോയി......" നിറഞ്ഞ കണ്ണുകൾ തുടച്ചു കൊണ്ട് അദ്ദേഹം പറഞ്ഞപ്പോ അവൻ യാന്ത്രികമായി അവളെ ഖബറിന് അടുത്തേക്ക് നടന്നു....അവിടെ മുട്ടുകുത്തി ഇരുന്നു.....നിറഞ്ഞു വന്ന കണ്ണീർ കാരണം അവന് കാഴ്ചകൾ അവ്യക്തമായിരുന്നു...... *"സൈറാ............"* ഒരു പൊട്ടിക്കരച്ചിലോടെ അവൻ വിളിച്ചതും ഒരു ഇളം തെന്നൽ അവനെ തഴുകി തലോടി പോയി...... *"സൈറാ.....നിന്റെ ഫാഹിയെ വിട്ടിട്ട് നീ പോയോ....നിന്റെ കലിപ്പനെ തനിച്ചാക്കി നീ പോയോ.....നീ ഇല്ലാതെ ഞാനില്ലെന്ന് അറിയില്ലേ പെണ്ണേ നിനക്ക്....നമ്മള് കിനാവ് കണ്ടതൊക്കെ മറന്നു പോയോ നീ....എന്റെ കൈകൊണ്ടൊരു മഹർ നിന്റെ കഴുത്തിൽ അണിയുന്നത് കാത്തിരിക്കുവല്ലേ......* *ഒക്കെ മറന്നോ നീ.....എന്നെ വിട്ട് എങ്ങും പോകില്ലെന്ന് വാക്ക് തന്നതല്ലേ നീ....എന്നെ തനിച്ചാക്കി പോകില്ലെന്ന് പറഞ്ഞതല്ലേ.... എന്നിട്ടിപ്പോ നീ വാക്ക് തെറ്റിച്ചില്ലേ....ഇനി എനിക്ക് ആരാ ഉള്ളത് സൈറാ....എന്റെ പ്രാണൻ ഇല്ലാത്ത ഈ ലോകത്ത് ഞാൻ എന്തിനാ......* *ഞാൻ കാരണം നീ ഒരുപാട് വിഷമിച്ചു.... അതിനൊക്കെ പകരം ആയിട്ടാണോ ഈ തീരാനോവ് എനിക്ക് പകർന്നിട്ട് നീ പോയത്.....വേണ്ടായിരുന്നു പെണ്ണേ....ഇങ്ങനെ എന്നെ കൊല്ലാതെ കൊല്ലാൻ ആയിരുന്നേൽ സ്നേഹിക്കേണ്ടായിരുന്നു എന്നെ....."* "മോനെ....." അവന്റെ ഓരോ വാക്കും കേട്ടു നിന്ന ആ ഉപ്പാ ഇടർച്ചയോടെ അവനെ വിളിച്ചു..... അവനെയും കൂട്ടി അവിടുന്ന് നടന്നു...അവന്റെ ഉള്ളിൽ അപ്പോഴും അവളയച്ച അവസാന മെസേജ് ആയിരുന്നു..... *ഇനിയൊരിക്കലും നിന്നെ ഡിസ്റ്റർബ് ചെയ്യാൻ ഞാൻ ഉണ്ടാവില്ലെന്ന തോന്നുന്നെ.....* നെഞ്ച് കീറി മുറിക്കുന്ന വേദന തോന്നി അവന്...... അവളുടെ കൂടെ ചിലവിട്ട ഓരോ നിമിഷവും അവന്റെ ഉള്ളിൽ വന്നു നിറഞ്ഞു........ഇതിലും നല്ലത് തന്നെ ജീവനോടെ കത്തിക്കുന്നത് ആണെന്ന് വരെ തോന്നിപ്പോയി.... അവളെ വേർപാട് താങ്ങാവുന്നതിലും അപ്പുറം ആയിരുന്നു അവന്.... എത്ര ദേഷ്യപ്പെട്ടാലും അവള് പ്രാണൻ ആയിരുന്നു അവന്റെ...... ***** പിന്നീടുള്ള ഓരോ നിമിഷത്തിലും അവൻ അറിയുകയായിരുന്നു അവളെ വില..... എപ്പോഴും ഓരോ സെക്കന്റ് വീതം അവൾ അയക്കുന്ന മെസേജ്,,,,,പെട്ടെന്ന് ഇല്ലാതായപ്പോ അവന് ഭ്രാന്ത് പിടിക്കുന്നത് പോലെ തോന്നി..... 💔💔💔💔💔💔💔💔💔💔💔💔💔 "ഇക്കാക്ക് ഇപ്പോഴും സൈറയോട് നല്ല സ്നേഹം ഉണ്ടല്ലേ,,,,, അവളെ സ്ഥാനത്ത് എത്താൻ എനിക്ക് കഴിഞ്ഞിട്ടില്ല അല്ലെ..." അപ്രതീക്ഷിതമായി ഹിദയുടെ ചോദ്യം കേട്ടതും അവനൊന്ന് പകച്ചു....അവളോട് സൈറയെ കുറിച്ച് പറഞ്ഞിട്ടുണ്ട്.... പക്ഷെ ഇപ്പൊ പെട്ടെന്ന് എന്താ ഒരു ചോദ്യം..... "എന്താ ഇപ്പൊ ഇങ്ങനെ ചോദിക്കാൻ...." "ഞാൻ വായിച്ചു ഡയറി....ഇക്കാന്റെ വരികളിൽ നിറഞ്ഞു നിൽക്കുന്നുണ്ട് നിങ്ങൾക്ക് അവളോട് ഉള്ള സ്നേഹം.... ഒരാളെ ഇത്രമാത്രം സ്നേഹിക്കാൻ കഴിയുമോ എന്ന് തോന്നിപ്പോയി എനിക്ക്... അവൾ ഭാഗ്യവാതിയാ...." "അല്ല ഹിദാ.....ഞാനാ ഭാഗ്യവാൻ...എന്റെ സൈറയുടെ സ്നേഹം ലഭിക്കാൻ ഭാഗ്യം ഉണ്ടായത് എനിക്കാ....ആ ഭാഗ്യം ജീവിത കാലം മുഴുവൻ തരാൻ പടച്ചോൻ മടിച്ച് കാണും.....അതാണ് അവളെ നേരത്തെ അങ്ങ് വിളിച്ചത്....." "ഉമ്മാന്റെ നിർബന്ധം കൊണ്ടാണ് നിങ്ങൾ എന്നെ കല്യാണം കഴിച്ചതെന്ന് എനിക്കറിയാം.....നിങ്ങൾക്ക് എന്നെ അംഗീകരിക്കാൻ ബുദ്ധിമുട്ട് ഉണ്ടാവും എന്നും അറിയാം.....എങ്കിലും ഞാൻ സ്നേഹിക്കും..... സൈറയെ പോലെ ആവുമോ എന്നൊന്നും എനിക്കറീല്ല...ശ്രമിക്കാം....." എന്നവൾ പറഞ്ഞതും അവൻ അവളെ നോക്കി പുഞ്ചിരിച്ചു.... ഇനിയൊരു ജന്മം ഉണ്ടെങ്കിൽ എന്റെ സൈറയെ എനിക്ക് മാത്രമായി തരണേ എന്നൊരു പ്രാർത്ഥനയോടെ ഹിദയെ തന്റെ നെഞ്ചോട് ചേർത്തു...... _________________________________________ #📔 കഥ
13.5k കണ്ടവര്‍
6 ദിവസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post