*💘നീയില്ലാ ജീവിതം💘* _ഭാഗം.131_ നമ്മള് ഒരല്പം ഭീതിയോടെ തിരിഞ്ഞ് നോക്കിയപ്പോ അവിടെയൊന്നും ഒരാളും ഇല്ലായിരുന്നു.... തോന്നിയതാകുമെന്ന് സ്വയം ചിന്തിച്ചോണ്ട് ഞാൻ റൂമിൽ നിന്ന് പുറത്തേക്ക് ഇറങ്ങാൻ നിന്നതും എന്റെ പിറകിൽ നിന്ന് എന്തോ വീഴുന്ന ശബ്ദം കേട്ടു... ഞാൻ അപ്പോ തന്നെ ഞെട്ടി തിരിഞ്ഞ് നോക്കിയതും എന്റെ മുന്നിൽ നിൽക്കുന്ന രൂപത്തെ കണ്ട് ഞാൻ അമ്പരന്ന് പോയി... "ഇ... ഇക്കാക്ക....." ഞാൻ ഒരല്പം ഭീതിയോടെ തന്നെ അങ്ങനെ വിളിച്ചിട്ട് അവന്റെ അടുത്തേക്ക് ചെന്നു... "ഇക്കാക്ക... ഇങ്ങള്.... ഇങ്ങള് എങ്ങനെ ഇവിടെ എത്തി....?" "ഹും.... എന്റെ പെങ്ങളെ മൈലാഞ്ചി രാവിന് ലോകത്ത് ഏത് കോണിൽ നിന്നായാലും ഞാൻ വന്നല്ലേ പറ്റൂ സൽ‍മ... എന്നാലും എന്റെ പെങ്ങള് ഇത്രവേഗം മാറുമെന്ന് ഞാൻ കരുതിയില്ല... നമ്മളെ ഉപ്പ ജയിലിൽ കിടക്കാൻ കാരണക്കാരനായവനോടും അവന്റെ കുടുംബത്തിനോടും ഇങ്ങനെ സ്നേഹത്തോടെ പെരുമാറാൻ നിനക്ക് എങ്ങനെ പറ്റുന്നു....?" "ഇക്കാക്ക ഇങ്ങനെ അവരെ കുറിച്ച് കുറ്റപ്പെടുത്താൻ മാത്രം എന്ത് തെറ്റാ അവര് നമ്മളോട് ചെയ്തത്...? ചെയ്‌തത്‌ നമ്മളല്ലേ....? പിന്നെ നമ്മളെ ഉപ്പ ഇപ്പൊ ജയിലിൽ കിടക്കുന്നുണ്ടെങ്കിൽ ആ ശിക്ഷ ഉപ്പ അർഹിക്കുന്നത് ആയത് കൊണ്ടാണ്... നമ്മളെ ഉപ്പ നമ്മളെ സ്നേഹിക്കുന്നതിനേക്കാൾ കൂടുതൽ സ്നേഹവും ലാളനയുമൊക്കെ നമുക്ക് ആദിന്റെ ഉപ്പ തന്നിട്ടില്ലേ...? ആദിന്റെ ഉപ്പാനെ നമ്മളെ ഉപ്പയാണ് കൊന്നതെന്ന് അറിഞ്ഞപ്പോ തകർന്ന് പോയി ഞാൻ.... എനിക്ക് എന്റെ ജന്മം നൽകിയ ഉപ്പനേക്കാൾ ഇഷ്ടായിരുന്നു ആദിന്റെ ഉപ്പാനെ.... ആ ഉപ്പ മരിക്കാൻ കാരണക്കാരൻ നമ്മളെ ഉപ്പയല്ലേ... അപ്പൊ ജയിലിൽ കിടക്കേണ്ട ആള് തന്നെയാണ് അയാള്...." ഞാൻ പറയുന്നതിന് അനുസരിച്ച് എന്റെ മിഴികളിൽ ഈറനണിയാൻ തുടങ്ങി... ഞാൻ പറയുന്നതൊക്കെ കേട്ടിട്ട് ഇക്കാക്ക ഒരു പുച്ഛത്തോടെ ചിരിച്ച് കൊണ്ട് കയ്യടിച്ചു.... "കൊള്ളാം.... എന്റെ പെങ്ങള് നന്നായിട്ട് സംസാരിക്കാൻ പഠിച്ചു... അതും നമ്മളെ ഉപ്പാക്ക് എതിരെ.... നിനക്ക് എങ്ങനെ കഴിഞ്ഞെടി നമ്മളെ ഉപ്പാനെ തള്ളിക്കളയാൻ....? നിനക്ക് വേണ്ടി എന്തൊക്കെ ഉപ്പ ചെയ്തിട്ടുണ്ടെന്ന് നന്നായിട്ട് അറിയില്ലേ നിനക്ക്... എന്നിട്ടും നീയാ മനുഷ്യനെ കുറ്റപ്പെടുത്തുന്നു.... എന്റെ പെങ്ങള് വല്ലാതങ് മാറി പോയി..." "ശരിയാ... എനിക്ക് വേണ്ടി ഒരുപാട് കാര്യങ്ങൾ ചെയ്ത് തന്നിട്ടുണ്ട് നമ്മളെ ഉപ്പ... എന്നിട്ട് ഇപ്പോ അത് കൊണ്ടൊക്കെ ഞാൻ എന്താ നേടിയത്...? പറ... എന്താ നേടിയത്....? എല്ലാ മാതാപിതാക്കളും മക്കളെ തെറ്റിൽ നിന്നും കര കയറ്റാനാ ശ്രമിക്കാ... പക്ഷെ, നമ്മളെ ഉപ്പ ചെയ്തത് അതാണോ...? തെറ്റിന് മേലെ തെറ്റുകൾ എന്നെ കൊണ്ടും ഇങ്ങളെ കൊണ്ടും പറഞ്ഞും ചെയ്‌തും ചെയ്യിപ്പിച്ചും നമ്മളെയും തെറ്റിന്റെ വഴിയിലേക്ക് തന്നെ നയിച്ചില്ലേ...? എന്നിട്ട് അത് കൊണ്ടൊക്കെ നമ്മള് എന്താ നേടിയത് ഇക്കാക്ക...? മറ്റുള്ളവരുടെ വെറുപ്പും പ്രാക്കും ഒക്കെ സമ്പാദിച്ച് കൂട്ടിയെന്നല്ലാതെ വേറെന്ത് നേടി...? ഇപ്പോ കിടപ്പാടം പോലും നഷ്ടപ്പെട്ട് ഇക്കാക്ക ഇങ്ങനെ തേരാ പാര നടന്നില്ലേ... ഇതൊക്കെ എന്ത് കൊണ്ടാ സംഭവിച്ചത്...? നമ്മള് ചെയ്ത തെറ്റുകൾ കൊണ്ടല്ലേ... മടുത്തു ഇക്കാക്ക... മറ്റുള്ളവരെ ദ്രോഹിക്കാൻ ഇനിയും വയ്യ എനിക്ക്... ഞാൻ ചെയ്ത തെറ്റുകളൊക്കെ ക്ഷമിച്ചും മറന്നും എന്നെ ഇവരിൽ ഒരാളായി കണ്ട് എന്നെ സ്നേഹിക്കുന്നവരാ ഇവിടെ ഉള്ളവരൊക്കെ.... അവർക്ക് ഇനി ദോഷം വരുന്ന ഒരു കാര്യവും ഇനി എന്റെ ഭാഗത്ത് നിന്നും ഉണ്ടാകില്ല.... നാളെ എന്റെയും അൻസിക്കാൻറെയും കല്യാണമാണ്... ആ പഴയ സാലിമിനെ പൂർണ്ണമായും ഉപേക്ഷിച്ചിട്ട് ഒരു പുതിയ മനുഷ്യനായി മാറാൻ തയ്യാറാണെങ്കിൽ ഇക്കാക്കാക്ക് എന്റെ കല്യാണത്തിന് വരാം... ഇല്ലെങ്കിൽ പിന്നെ ഈ പെങ്ങളെ അങ്ങ് മറന്ന് കളഞ്ഞേക്ക്..." "ഹ്മ്.... എല്ലാം നീ അത്ര പെട്ടെന്ന് മറന്ന് കാണും... പക്ഷെ ആദിയോടും ഫെബിയോടുമുള്ള എന്റെ പക.... അതൊരിക്കലും എന്റെ മനസ്സിൽ നിന്നും മാഞ്ഞ് പോകില്ല.... അവരെ രണ്ട് പേരെയും ഞാൻ ഇഞ്ചിഞ്ചായി ഇല്ലാതാക്കിയിരിക്കും... അവരെ ഒരിക്കലും ഞാൻ സ്വസ്ഥതയോടെ ജീവിക്കാൻ അനുവദിക്കില്ല..." ഇക്കാക്ക പറയുന്നത് കേട്ടപ്പോ ഞാൻ ആകെ ഞെട്ടി തരിച്ച് പോയി... ഞാൻ ഇത്രയൊക്കെ പറഞ്ഞിട്ടും ആദിയോടും ഫെബിയോടുമുള്ള ദേഷ്യത്തിൽ ഒരു തരി പോലും ഇക്കാക്കക്ക് കുറഞ്ഞിട്ടില്ല... "ഞാൻ ഇത്രയൊക്കെ പറഞ്ഞിട്ടും എന്താ നിങ്ങള് മനസ്സിലാക്കാത്തത്...? നമ്മളെ ദ്രോഹിക്കാൻ വരാത്തവരെ എന്തിനാ നിങ്ങള് ദ്രോഹിക്കുന്നത്...? നിങ്ങളെ ഇക്കാക്ക എന്ന് വിളിക്കാൻ പോലും എനിക്ക് ഇപ്പോ അറപ്പായി തുടങ്ങി... നിങ്ങള് ഒരിക്കലും മാറില്ല... കണ്ടോ ഞാൻ ഇപ്പോ തന്നെ ആദിയോട് എല്ലാം തുറന്ന് പറയും..." സാലിം പറഞ്ഞതിനെ എതിർത്ത് കൊണ്ട് ഞാൻ സംസാരിച്ച് നിൽക്കുമ്പോഴായിരുന്നു ഫെബി കതകിൽ വന്ന് മുട്ടിയത്... ഞാൻ അപ്പോ തന്നെ ഓനെ ഒരു അമർഷത്തോടെ നോക്കി കൊണ്ട് പോയി കതക് തുറന്ന് കൊടുത്തു... "നീ ഇപ്പോഴും അൻസിക്കാനോട് സൊള്ളി കഴിഞ്ഞില്ലേ മോളെ...? വേഗം താഴേക്ക് വന്നേ അവിടെ എല്ലാവരും നിന്നെ തിരക്കുന്നു... വാ....." "ഫെബി... എനിക്ക്.... ഒരു കാര്യം...." "അതൊക്കെ പിന്നെ പറയാം... നീയിപ്പോ താഴേക്ക് വാ... ഇല്ലേൽ അവരൊക്കെ കൂടി ഇങ്ങോട്ട് ഇടിച്ച് കേറി വരും... വന്നേ..." എനിക്ക് പറയാനുള്ളത് ഒന്ന് കേൾക്കാൻ പോലും കൂട്ടാക്കാതെ ഫെബി എന്നെ റൂമീന്ന് വലിച്ചോണ്ട് പോയപ്പോ ഞാൻ പിറകിലേക്ക് ഒന്ന് തിരിഞ്ഞ് നോക്കി... അപ്പൊ സാലിം എന്നെ ഒരു പുച്ഛത്തോടെ നോക്കി ചിരിച്ചിട്ട് റ്റാറ്റാ കാണിച്ച് തന്നു.... ഫെബി അപ്പോഴേക്കും എന്നെ കൊണ്ട് പോയി ഹാളിലെ സോഫയിൽ പിടിച്ച് ഇരുത്തിയിട്ട് അവളെ ഫ്രണ്ട്സിന്റെ കൂടെ നിന്ന് ഒപ്പനയൊക്കെ കളിയ്ക്കാൻ തുടങ്ങി... പക്ഷെ എന്റെ മനസ് അപ്പോഴും ശാന്തം അല്ലായിരുന്നു... എങ്ങനെലും സാലിം പറഞ്ഞ കാര്യങ്ങളും അവൻ ഇങ്ങോട്ട് വന്ന വിവരവും ആദിയെ അറിയിക്കണമെന്ന് തീരുമാനിച്ചോണ്ട് ഞാൻ എല്ലായിടത്തും ഒന്ന് കണ്ണോടിച്ച് നോക്കിയപ്പോ ആദി പുറത്ത് നിന്ന് കാറ്ററിംഗ്കാരോട് സംസാരിച്ച് അകത്തേക്ക് വരുന്നത് കണ്ടു... ഞാൻ അപ്പൊ തന്നെ അവിടന്ന് എണീറ്റ് പോകാൻ നോക്കിയെങ്കിലും എല്ലാവരും കൂടി എന്നെ അവിടെ തന്നെ പിടിച്ചിരുത്തി... പിന്നെ ഞാൻ നോക്കിയപ്പോഴാണെങ്കിലോ ആദിനെ അവിടെയൊന്നും കാണാൻ പറ്റിയില്ല... എന്നാ പിന്നെ ഇതൊക്കെ ഫെബിയോട് എങ്കിലും പറയാമെന്ന് കരുതി അവരെ കൂട്ടത്തിൽ അവളെ തിരഞ്ഞ് നോക്കിയപ്പോ അവളെയും കാണാൻ ഇല്ലായിരുന്നു... അപ്പോഴാണ് സാലിം എന്റെ റൂമിൽ നിന്നും കാറ്ററിങ്‌കാരുടെ ഡ്രെസ്സും ഒരു ക്യാപ്പും വെച്ചോണ്ട് താഴേക്ക് ഇറങ്ങി വരുന്നത് കണ്ടത്... ഓനെ കണ്ടപ്പോ ഞാൻ അറിയാതെ തന്നെ ഇരുന്നിടത്ത് നിന്ന് എണീറ്റ് പോയി... ഓൻ എന്നെ ഇടങ്കണ്ണിട്ട് നോക്കി ഒരു പുച്ഛത്തോടെ ചിരിച്ചിട്ട് അവിടന്ന് തലയും താഴ്ത്തി ഇറങ്ങി പോയപ്പോ എന്റെ ഉള്ളിൽ ഒരു ഭീതി പടർന്നു.... ★★★★★★★★★★★★★★★★★★★ സൽമയെ റൂമിൽ നിന്ന് കൊണ്ട് വന്നിട്ട് ഞങ്ങളെ കലാപരിപാടികൾ ഒക്കെ നടത്തുമ്പോഴായിരുന്നു ആദി ആരോടോ സംസാരിച്ചോണ്ട് അകത്തേക്ക് വരുന്നത് കണ്ടത്... നമ്മളെ കോന്തൻ നമ്മളോട് ഇപ്പോഴും മൈൻഡ് ഇല്ലാതെ നടക്കുന്നത് കൊണ്ട് ഓന്റെ പിണക്കം മാറ്റാൻ എന്തേലും ചെയ്യണമെന്ന് ഞാൻ തീരുമാനിച്ചു... അപ്പോഴുണ്ട് ഓൻ കൂടെ ഉണ്ടായിരുന്നയാളെ പറഞ്ഞയച്ചിട്ട് മോളിലേക്ക് കേറി പോകുന്നു... ഇത് തന്നെ പറ്റിയ അവസരമെന്ന് ചിന്തിച്ചോണ്ട് നമ്മള് ആ കൂട്ടത്തിൽ നിന്നും മെല്ലെ അങ്ങ് ഉൾ വലിഞ്ഞിട്ട് മോളിലേക്ക് ചെന്നു... അപ്പൊ ആദി ആരോടോ കാര്യമായിട്ട് ഫോണിൽ സംസാരിക്കായിരുന്നു... ദുബായിലെ കമ്പനിയിൽ നിന്നാണ് കോൾ എന്ന് ഓന്റെ സംസാരം കേട്ടപ്പോ തന്നെ നമ്മക്ക് മനസ്സിലായി... നമ്മള് ഓന്റെ പിന്നാലെ കൂടിയത് ഒന്നും അറിയാതെ ഭയങ്കര ഫോൺ വിളിയിലാ കോന്തൻ... അങ്ങനെ ഫോൺ കട്ട് ചെയ്ത് ആദി നേരെ നമ്മളെ റൂമിലേക്ക് കേറി ചെന്നതും നമ്മളും പിന്നാലെ വെച്ച് പിടിച്ചു... പക്ഷെ റൂമിൽ എത്തിയപ്പോ ആദിന്റെ പൊടി പോലും കാണാൻ ഇല്ലായിരുന്നു... പെട്ടെന്ന് വാതില് ആരോ അടക്കുന്ന ശബ്ദം കേട്ട് നമ്മള് ഞെട്ടി തിരിഞ്ഞ് നോക്കിയപ്പോ നമ്മളെ കോന്തൻ വാതിലിന്റെ പിറകേന്ന് കയ്യും കെട്ടി കൊണ്ട് നമ്മളെ ഒരു സംശയ രൂപേണ നോക്കാൻ തുടങ്ങി... ഓന്റെ നോട്ടം കണ്ടപ്പോ തന്നെ നമ്മള് സൈക്കിളീന്ന് വീണ ഒരു ചിരി പാസാക്കി കൊടുത്തു... അത് കണ്ട് നമ്മളെ കോന്തൻ പെട്ടെന്ന് നമ്മളെ നേരെ പാഞ്ഞടുത്തിട്ട് നമ്മളെ കൈ പിടിച്ച് തിരിച്ച് പിറകിലേക്ക് ആക്കി ഓന്റെ അടുത്തേക്ക് ചേർത്ത് നിർത്തി... എന്നിട്ട് നമ്മളെ കണ്ണിലേക്ക് നോക്കി കൊണ്ട് കയ്യിലെ പിടി മുറുക്കാൻ തുടങ്ങിയതും നമ്മള് വേദന കൊണ്ട് ഓന്റെ കയ്യിൽ കിടന്ന് പുളഞ്ഞു.... "ആഹ്.... ആദി.... എന്റെ കൈ... കൈ... വേദനാകുന്നുണ്ട്... വിട്.... കോന്താ...." "എന്തിനാടി നീയെന്നെ ഫോളോ ചെയ്ത് വന്നത്...?" "ഫോ... ഫോളോ ചെയ്ത് വരേ...? ആ... ആര്...? ഞാനോ...? ഞാൻ ആരെയും ഫോളോ ഒന്നും ചെയ്തിട്ടില്ല..." "ഇല്ലേ...?" എന്ന് ചോദിച്ചോണ്ട് ആദി ഒന്ന് കൂടി നമ്മളെ കയ്യിലെ പിടി മുറുക്കിയതും നമ്മള് ഓന്റെ നെഞ്ചിൽ ആഞ്ഞ് കുത്തി കൊണ്ട് ചെയ്തെന്ന് സമ്മതിച്ച് കൊടുത്തപ്പോ കോന്തൻ നമ്മളെ കയ്യിൽ നിന്നും പിടി വിട്ടു... നമ്മള് അപ്പൊ തന്നെ നമ്മളെ ചുവന്ന് തുടുത്ത കയ്യിലേക്ക് നോക്കി കണ്ണ് നിറച്ചോണ്ട് ആദിയെ തുറുക്കനെ നോക്കി... എന്നിട്ട് കയ്യ് കുടഞ്ഞിട്ട് അവിടന്ന് പോകാൻ നിന്നതും ആദി നമ്മളെ അരയിലൂടെ കയ്യിട്ട് പിടിച്ച് വലിച്ച് എന്നെ അവന്റെ അടുത്തേക്ക് ചേർത്ത് നിർത്തി... നമ്മള് നമ്മളെ കൊണ്ട് ആകുന്ന വിധത്തിൽ അവന്റെ കയ്യീന്ന് കുതറാൻ ശ്രമിച്ചെങ്കിലും കോന്തൻ തെണ്ടി നമ്മളിൽ നിന്നും പിടി വിട്ടില്ല... അവസാനം ഗതികെട്ട് നമ്മള് അടങ്ങി നിന്നിട്ട് ആദിന്റെ മുഖത്തേക്ക് പോലും നോക്കാതെ തലയും താഴ്ത്തി കണ്ണും നിറച്ച് അങ്ങനെ നിന്നു... അപ്പോ ആദി നമ്മളെ താടയിൽ പിടിച്ച് മുഖം ഉയർത്തിയപ്പോഴും നമ്മളെ നോട്ടം താഴേക്ക് ആയിരുന്നു... നമ്മളെ കവിളിലൂടെ ഒലിച്ചിറങ്ങിയ കണ്ണീര് തുടച്ചിട്ട് ആദി നമ്മളെ വിളിച്ചു... "ഐഷു.... ഐഷു.... എന്നെ ഒന്ന് നോക്ക് പെണ്ണെ...." നമ്മള് അപ്പൊ പതിയെ ആദിന്റെ മുഖത്തേക്ക് നോക്കി വീണ്ടും കണ്ണ് നിറച്ചപ്പോ ഓൻ നമ്മളെ കണ്ണ് തുടച്ചു... "എന്റെ ഐഷൂട്ടിക്ക് വേദനിച്ചോ...?" ഓൻ അത് ചോദിക്കേണ്ട താമസം നമ്മള് ഓനെ കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞു... കോന്തൻ നമ്മളെ നന്നായിട്ട് വേദനിപ്പിച്ചെങ്കിലും ഓൻ നമ്മളെ ഒന്ന് കൂടി ചേർത്ത് നിർത്തി നമ്മളോട് സോറി പറഞ്ഞപ്പോ നമ്മള് ആ വേദനയൊക്കെ മറന്നു... "സോറി പെണ്ണെ... നീയെന്നെ ഇത്രെയും നാൾ പട്ടിണിക്കിട്ടത്തിന്റെ അരിശം മൊത്തം നിന്നെ കയ്യിൽ കിട്ടിയപ്പോ തീർത്തതാ... നിനക്ക് ഇതിന് ഇനി പകരം വീട്ടണെങ്കിൽ പറഞ്ഞാൽ മതി ഞാൻ നിന്ന് തരാം... നിന്റെ ദേഷ്യം തീരുന്ന വരെ എന്ത് വേണേലും ചെയ്‌തോ പക്ഷെ എന്റെ കഞ്ഞീല് പാറ്റയിടാതിരുന്നാൽ മതി..." ആദി അതും പറഞ്ഞ് ചിരിച്ചപ്പോ നമ്മളും ഒന്ന് ചിരിച്ചോണ്ട് ഓന്റെ വയറ്റിനിട്ട് ഒരു കുത്ത് കൊടുത്ത് ഓനെ കെട്ടിപ്പിടിച്ച് നിന്നു... താഴെ നടക്കുന്ന പേക്കൂത്തുകൾ ഒന്നും വക വെക്കാതെ ആദിയെയും കെട്ടിപ്പിടിച്ച് എത്ര നേരം ഞങ്ങൾ അങ്ങനെ നിന്നെന്ന് അറിയില്ല... കുറച്ച് കഴിഞ്ഞ് കാക്കു ആദിന്റെ ഫോണിലേക്ക് വിളിച്ചപ്പോഴാണ് നമ്മള് ഞെട്ടി എണീറ്റത്... ആദി ഇന്ന് അൻസിക്കാൻറെ അടുത്തേക്ക് പോകുന്നുണ്ടെന്ന് ഉമ്മിനോട് പറയുന്നത് നമ്മള് കേട്ടിരുന്നു... അതിനാണോ കാക്കു വിളിക്കുന്നതെന്ന് നമ്മള് ചോദിച്ചപ്പോ ആദി അതെ എന്ന് പറഞ്ഞ് നമ്മളെ നെറ്റിയിൽ ഒരുമ്മ തന്നു... എന്നിട്ട് പോയിട്ട് വരാമെന്ന് പറഞ്ഞ് ഓൻ റൂമീന്ന് ഇറങ്ങി പോയപ്പോ നമ്മക്കും ഓന്റെ കൂടെ പോയാലോ എന്ന് വരെ തോന്നി.... എന്നാലും കോന്തൻ നമ്മളെ കൈ പിടിച്ച് തിരിച്ചിട്ട് ഇപ്പോഴും നല്ല വേദനയുണ്ട്... അൻസിക്കാൻറെ അടുത്തേക്ക് പോയി വന്നിട്ട് ഓനെ കൊണ്ട് തന്നെ നമ്മളെ കൈ തൈലമിട്ട് തടവി തരാൻ പറയണം... വെറുതെ നമ്മളെ കൈക്ക് പണിയാക്കി വെച്ചു കോന്തൻ.... അന്നത്തെ ഫങ്ഷൻ ഒക്കെ കഴിഞ്ഞ് വളരെ വൈകിയാണ് എല്ലാവരും അവിടന്ന് പോയത്... സൽമയെ ആണെങ്കിൽ ഞങ്ങള് എല്ലാവരും കൂടി ചേർന്ന് നേരത്തെ കിടത്തി ഉറക്കിയിരുന്നു... ഇല്ലേൽ നമ്മളെ പോലെ ഉറക്കപ്പിച്ചിൽ എണീറ്റ് വരേണ്ടി വരും ഓള്... സമയം ഒന്നര കഴിഞ്ഞിട്ടും ആദി വരുന്നത് കണ്ടില്ല... ഓന്റെ ഫോണിലേക്ക് വിളിച്ചപ്പോഴാണെങ്കിലോ പരിധിക്ക് പുറത്തും... ഓനെ കാത്ത് നിന്ന് കാത്ത് നിന്ന് ഒടുക്കം നമ്മള് എപ്പോഴോ ഉറങ്ങി പോയി.... പിറ്റേന്ന് രാവിലെ അലാറം അടിക്കുന്നത് കേട്ട് നമ്മള് ഞെട്ടി എണീറ്റ് നോക്കിയപ്പോ ആദിയുണ്ട് നമ്മളെ കെട്ടിപ്പിടിച്ച് കിടക്കുന്നു... ഈ കോന്തൻ ഇതെപ്പോ വന്ന് കേറി കിടന്നെന്ന് ചിന്തിച്ചോണ്ട് നമ്മള് മെല്ലെ ഓനെ ഉണർത്താതെ എണീറ്റ് പോയി... ★★★★★★★★★★★★★★★★★★★ ഇന്നലെ അൻസിന്റെ വീട്ടിൽ നിന്നും മടങ്ങി വരാൻ ഇത്തിരി വൈകി പോയിരുന്നു... വന്ന് കേറിയപ്പോഴാണെങ്കിലോ നമ്മളെ ബീവി നല്ല ഉറക്കിലാണ്... രാവിലെ മുതൽ ഓടി പാഞ്ഞ് നടന്നതിന്റെ ക്ഷീണം ഓൾക്ക് നല്ലോണം ഉണ്ടാകുമെന്ന് അറിയാവുന്നതോണ്ട് തന്നെ ഞാൻ ഉണർത്താൻ നിന്നില്ല... കുറച്ച് നേരം ഓളെ നോക്കി കിടന്നിട്ട് ഓളെ കയ്യ് ഒന്ന് മെല്ലെ തടവി കൊടുത്തു... അപ്പോഴത്തെ ഓളോടുള്ള ദേഷ്യത്തിന് എടുത്ത് ചാടി കൈ പിടിച്ച് തിരിച്ചതാ... അത് ഓളെ ഇത്രമാത്രം വേദനിപ്പിക്കുമെന്ന് ഞാൻ കരുതിയില്ല... ഓളെ നോക്കി കുറെ സോറിയും ഉമ്മയും ഒക്കെ കൊടുത്ത് എപ്പോഴോ നമ്മളും ഉറങ്ങി പോയി... പിന്നെ കണ്ണ് തുറന്നത് നമ്മളെ പെണ്ണുമ്പിള്ളന്റെ കാറല് കേട്ടാണ്... "എണീക്ക് ആദി... ഇതെന്ത് ഉറക്കാ... ഞാൻ എത്ര നേരായി വിളിക്കുന്നു...? എല്ലാവരും വന്ന് തുടങ്ങി... വേഗം എണീക്ക്..." നമ്മളെ പെണ്ണ് കുളിച്ച് മാറ്റിയൊരുങ്ങി കണ്ണെഴുതുന്നതിനിടയിൽ കൂടി നമ്മളെ വിളിച്ചുണർത്തുന്നത് കേട്ട് നമ്മള് എണീറ്റ് തലക്ക് കയ്യും കൊടുത്ത് അവിടെ തന്നെ കിടന്ന് ഓളെ നോക്കി.... ഇന്ന് എന്തോ പെണ്ണിന് കുറച്ചധികം ഭംഗി കൂടി പോയോ എന്നൊരു സംശയം... മെറൂൺ നിറത്തിലുള്ള ഒരു ഗൗണാണ് ഓളെ വേഷം... അതിൽ ഒളാണെങ്കിൽ മിന്നി തിളങ്ങി നിൽക്കുന്നുണ്ട് താനും... "ദേ മനുഷ്യ... ഇന്നലെ എപ്പോഴാ കേറി വന്നേ...? ഞാൻ എത്ര സമയം കാത്തിരുന്നെന്ന് അറിയോ...? ഹാ അതൊക്കെ ഇനി പിന്നെ പറയാം... വേഗം എണീറ്റ് പോയി കുളിച്ച് മാറ്റാൻ നോക്ക്... ദാ കല്യാണത്തിന് ഇടാനുള്ള ഡ്രസ്സ് ഒക്കെ ഞാൻ അയേൺ ചെയ്ത് വെച്ചിട്ടുണ്ട്... ഞാൻ അങ്ങോട്ട് ചെല്ലട്ടെ... സൽമയെ ഒരുക്കാൻ ഉള്ളതാ... വേഗം എണീക്കാൻ നോക്ക്..." എന്ന് പറഞ്ഞ് നമ്മളെ പെണ്ണ് ദൃതി പിടിച്ചോണ്ട് അങ്ങോട്ടും ഇങ്ങോട്ടും ഓടി നടന്ന് റൂമീന്ന് ഇറങ്ങി പോയപ്പോ നമ്മക്ക് എന്തോ പോലെയായി... അപ്പോ തന്നെ ഐഷു റൂമിലേക്ക് ഓടി വന്നിട്ട് എന്തോ മറന്ന പോലെ തലക്ക് താങ്ങും കൊടുത്ത് നമ്മളെ അടുത്തേക്ക് വന്നിട്ട് നമ്മളെ നെറ്റിയിൽ ഉമ്മ വെച്ചു... എന്നിട്ട് വേഗം പോയി കുളിച്ചൊരുങ്ങാൻ പറഞ്ഞ് അവള് അവിടന്ന് ഓടി പോയി... ഓളെ അടുത്ത് നിന്ന് ഒരുമ്മ കിട്ടിയത് കൊണ്ടാണോ എന്തോ പിന്നെ അങ്ങോട്ട് ഭയങ്കര ഉന്മേഷമായിരുന്നു നമ്മക്ക്... അതോണ്ട് നമ്മളെ കുളിയും ഒരുക്കവുമൊക്കെ പെട്ടെന്ന് തന്നെ തീർത്ത് നമ്മള് താഴേക്ക് ഇറങ്ങിയപ്പോ ഉമ്മിയും ആഷിയുമൊക്കെ ഓഡിറ്റോറിയത്തിലേക്ക് പോകാൻ മാറ്റി ഒരുങ്ങി നിൽപ്പുണ്ടായിരുന്നു... കുറച്ച് സമയം കഴിഞ്ഞപ്പോ സൽമയെ അണിയിച്ചൊരുക്കി കൊണ്ട് നമ്മളെ പെണ്ണ് ഇറങ്ങി വരുന്നത് കണ്ടപ്പോ നമ്മളെ ഉള്ളാകെ ഒരു തണുത്ത കുളിർക്കാറ്റ് വീശി... ഞാൻ എന്നെ പോലും മറന്ന് ഐഷുവിനെ തന്നെ നോക്കി നിന്ന് പോയി... പെട്ടെന്ന് ആഷി നമ്മളെ കുലുക്കി വിളിച്ചപ്പോഴാ നമ്മള് ഓളിൽ നിന്നും നോട്ടം തെറ്റിച്ചത്... നമ്മളെ വായിനോട്ടം കണ്ടിട്ട് ഉമ്മിയടക്കം നമ്മളെ കളിയാക്കുന്നുണ്ട് അവർക്ക് സപ്പോർട്ട് ആയിട്ട് നമ്മളെ കെട്ട്യോളും... അങ്ങനെ ഓഡിറ്റോറിയത്തിലേക്ക് ഞാനും ഐശുവും കൂടി ഞങ്ങളെ ബുള്ളറ്റിലും അവര് മൂന്ന് പേരും കൂടി കാറിലുമാണ് വന്നത്... ആഷിയാണ് ഡ്രൈവർ... ഓഡിറ്റോറിയത്തിൽ എത്തിയപ്പോ നമ്മളെ ചങ്ക്സ് ഒക്കെ കൂടി നേരത്തെ വന്ന് എല്ലാം സെറ്റാക്കി വെച്ചിട്ടുണ്ടായിരുന്നു... അൻസിയും കൂട്ടരും നേരത്തെ എത്തിയതോണ്ട് നേരം വൈകിപ്പിക്കാതെ സൽമയെയും കൂട്ടി ഐഷു സ്റ്റേജിലേക്ക് പോയി... അപ്പോഴാണ് എല്ലാവരും കൂടി ചേർന്ന് നിസുവിനെ പൊങ്കാലയിടുന്നത് നമ്മളെ ശ്രദ്ധയിൽ പെട്ടത്... എന്താ കാര്യമെന്ന് അറിയാൻ നമ്മളും അവരെ അടുത്തേക്ക് ചെന്നപ്പോ തന്നെ അവന്മാരൊക്കെ കൂടി നമ്മളെയും വലിച്ചോണ്ട് സ്റ്റേജിലേക്ക് നടന്നു.... ★★★★★★★★★★★★★★★★★★★ സൽമയെ സ്റ്റേജിൽ നിർത്തിയിട്ട് നമ്മള് ഇറങ്ങാൻ നിൽക്കുമ്പോഴായിരുന്നു നമ്മളെ ഫ്രണ്ട്‌സോക്കെ കൂടി ഹസിയെ കളിയാക്കി ചിരിച്ചോണ്ട് ഓളെയും കൊണ്ട് സ്റ്റേജിലേക്ക് കയറി വന്നത്... നമ്മള് അവറ്റകളോട് എന്താ സംഭവമെന്ന് ചോദിച്ചപ്പോ അവരൊക്കെ കൂടി ഹസിയെ നോക്കി ചിരിച്ചിട്ട് ഓളെ ഇക്കിളിപ്പെടുത്തി... അവരെ കാട്ടികൂട്ടൽ കണ്ടിട്ട് നമ്മളൊന്നും മനസ്സിലാകാതെ അവരെ നോക്കി നിൽക്കുമ്പോഴുണ്ട് ഇതേപോലെ കളിയാക്കി കൊണ്ട് നിസൂക്കാനെയും കൂട്ടി അവന്മാര് സ്റ്റേജിലേക്ക് വരുന്നു... അപ്പോ തന്നെ എന്തോ കാര്യമായിട്ട് സംഭവിച്ചിട്ടുണ്ടെന്ന് മനസ്സിലായതോണ്ട് നമ്മള് ഹസിനോട് തന്നെ കാര്യം തിരക്കി... അപ്പോ അവള് നാണിച്ച് പുഞ്ചിരി തൂകി കൊണ്ട് ആ സന്തോഷ വാർത്ത പറഞ്ഞതും നമ്മള് പരിസരം മറന്ന് ഓളെ കെട്ടിപ്പിടിച്ചു... എന്റെ ഹസി ഒരു ഉമ്മയാകാൻ പോകാണ്... ഇന്ന് രാവിലെ ഓള് തല കറങ്ങി വീണപ്പൊ ഡോക്ടറെ കാണിച്ചിരുന്നു... അപ്പോഴാ ഈ വാർത്ത അറിയുന്നത്... അത് കേട്ടതും നമ്മള് നിലത്ത് ഒന്നും അല്ലേന്നു... ഓളെയും നിസൂക്കാനെയും എന്താ ചെയ്യേണ്ടതെന്ന് അറിയാൻ പാടില്ലാത്ത ഒരു അവസ്ഥ... ആദിയും അപ്പോഴാണ് എ വിവരം അറിയുന്നത്... അത് കേട്ടപ്പോ മുതൽ അവനും വളരെ ആകാംശയിലാണ്... എന്തായാലും നല്ലൊരു ദിവസം തന്നെ നല്ല വാർത്ത കേൾക്കാൻ പറ്റിയ സന്തോഷത്തിലാണ് സൽമയും അൻസിക്കയും... പക്ഷെ സൽമന്റെ മുഖത്ത് ആ പഴയ തെളിച്ചമില്ല... ചെലപ്പോ പെട്ടെന്ന് കല്യാണം നടക്കുന്നതിന്റേതാകുമെന്ന് കരുതി നമ്മളത് കാര്യമാക്കിയില്ല... പിന്നെ അങ്ങോട്ട് ആഘോഷം തന്നെയായിരുന്നു ഞങ്ങൾക്ക്... നിസൂക്ക ഹസിയെ അധികം ചാടി കളിയ്ക്കാൻ ഒന്നും സമ്മതിക്കാതെ ഫുൾ റസ്റ്റ് കൊടുത്ത് നമ്മളെ ഉമ്മച്ചിന്റെയും മൂത്തമ്മാന്റെയും അടുത്ത് നിർത്തിയിരിക്കാ അവളെ... പുതിയ ഒരു അതിഥി കൂടി ഞങ്ങളെ കുടുംബത്തിലേക്ക് വരുന്ന സന്തോഷ വാർത്ത എല്ലാവർക്കും ഒരുപാട് സന്തോഷമുണ്ടാക്കി... ഇപ്പോ അടുത്ത നറുക്ക് ആർക്ക് വീഴുമെന്ന ചർച്ചയിലാണ് എല്ലാവരും... എല്ലാവരും അത് ഞങ്ങൾക്ക് ആയിരിക്കുമെന്ന് പറഞ്ഞപ്പോ എനിക്കും ആദിക്കും ചിരിയായിരുന്നു വന്നത്... കാരണം നമ്മക്ക് മാത്രല്ലേ അറിയൂ... "ഐഷൂ... അവരൊക്കെ അടുത്ത നറുക്ക് നമുക്ക് വീഴുമെന്ന് പ്രതീക്ഷിച്ച് നിക്കാണ്... എന്നാ പിന്നെ നമുക്ക് ഒരു കൈ നോക്കിയാലോ...? ഇപ്പോ പരിശ്രമിച്ചാലെ അടുത്തത് നമുക്ക് തന്നെ വീഴൂ...." ആദി നമ്മള് മാത്രം കേൾക്കുന്ന തരത്തിൽ നമ്മളെ കാതിൽ വന്ന് അത് പറഞ്ഞപ്പോ നമ്മള് ഓന്റെ വയറ്റിനിട്ട് ഒരു കുത്ത് കൊടുത്തിട്ട് നമ്മളെ നാണവും ചിരിയുമൊക്കെ അടക്കി പിടിക്കാൻ നന്നായി പാട്പെട്ടു... അപ്പൊ ആദി വീണ്ടും വീണ്ടും നമ്മളോട് എന്താ എന്റെ അഭിപ്രായമെന്ന് ചോദിച്ച് പിറകെ കൂടിയപ്പോ നമ്മളൊന്ന് ഇളിച്ച് കാണിച്ച് കൊടുത്തു... അത് കണ്ട് ആദിയും ഒരു കള്ളച്ചിരി പാസാക്കി കൊണ്ട് നമ്മളെ ചേർത്ത് നിർത്തി ഫോട്ടോക്ക് പോസ് ചെയ്യുന്നത് കണ്ട് നമ്മക്ക് ചിരി വന്നു... അങ്ങനെ ഗ്രൂപ്പായിട്ടും പെയറായിട്ടും ഒക്കെ ഫോട്ടോസും സെൽഫീസുമൊക്കെ എടുത്ത് കഴിഞ്ഞപ്പോ നിക്കാഹിനുള്ള സമയം ആയിരുന്നു... ആദിയാണ് സൽമന്റെ ഉപ്പാന്റെ സ്ഥാനത്ത് നിന്ന് കൊണ്ട് അൻസിക്കാക്ക് കൈ കൊടുത്തത്... ആ കൃത്യം ഭംഗിയായി നിറവേറിയതും അൻസിക്ക സൽമന്റെ കഴുത്തിൽമഹർ ചാർത്തി.... അപ്പൊ സൽ‍മ ആരും കാണാതെ അവളെ മിഴികൾ നിറഞ്ഞൊഴുകുന്നത് തുടക്കുന്നത് കണ്ടപ്പോ നമ്മക്ക് പോലും കരച്ചില് വന്നു... അങ്ങനെ കല്യാണമൊക്കെ ഗംഭീരമായി പൊടി പൊടിച്ച് രാത്രിയിലെ റിസപ്‌ഷനും അവിടെ വെച്ച് തീർത്തിട്ട് അൻസിക്കാൻറെ കൂടെ സൽമയെ പറഞ്ഞ് വിട്ട് എല്ലാവരും വീട്ടിലേക്ക് മടങ്ങാൻ നിൽക്കുമ്പോഴായിരുന്നു ആദി നമ്മളെ ഉമ്മച്ചിനോടും ഉപ്പച്ചിനോടും എന്തൊക്കെയോ സംസാരിക്കുന്നത് കണ്ടത്.... കാര്യം എന്താണെന്ന് അറിയാൻ നമ്മളും അവരെ അടുത്തേക്ക് ചെന്നപ്പോഴല്ലേ കാര്യത്തിന്റെ കിടപ്പ് മനസ്സിലായത്... ഞങ്ങളെ കൂടെ സിനുവിനെയും വീട്ടിലേക്ക് താമസിക്കാൻ വേണ്ടി പെർമിഷൻ വാങ്ങാണ് നമ്മളെ കെട്ട്യോൻ... അത് ആര് പറഞ്ഞിട്ടാകുമെന്ന് നമ്മക്ക് നല്ലോണം ബോധ്യം ഉള്ളതോണ്ട് നമ്മളും നമ്മളെ കെട്ട്യോനെ പിന്താങ്ങി സിനുവിനെ ഞങ്ങളെ കൂടെ കൊണ്ട് പോകാൻ ഉമ്മച്ചിന്റെ സമ്മതം ഒക്കെ വാങ്ങിച്ചു... ഓളെയും ഞങ്ങളെ കൂടെ വീട്ടിലേക്ക് കൊണ്ട് വരുന്നുണ്ടെന്ന വാർത്ത കേട്ടിട്ട് ആഷി പെരുത്ത് സന്തോഷത്തിലാണെന്ന് ചെക്കന്റെ മോന്ത കണ്ടാൽ തന്നെ മനസ്സിലാകും... അങ്ങനെ ഓളും ഉമ്മിയും ആഷിയും കൂടി കാറിലും ഞാനും എന്റെ കെട്ട്യോനും കൂടി ബുള്ളറ്റിലും വീട്ടിലേക്ക് തിരിച്ചെത്തി... കല്യാണത്തിന്റെ എല്ലാ വിധ ക്ഷീണവും എല്ലാവർക്കും ഉള്ളതോണ്ട് എല്ലാവരും അവരവരുടെ റൂമുകളിലേക്ക് പോയപ്പോഴാണ് സിനു നമ്മളെ പിന്നാലെ വരുന്നത് കണ്ടത്... " ആ ഇങ്ങനെ ഒരാള് ഉള്ള കാര്യം ഞാൻ അങ്ങ് മറന്നു... ദേ ആ കാണുന്ന റൂം സൽമന്റെയാ... ഇപ്പോ തൽക്കാലത്തിന് നീ അവളെ റൂമിൽ പോയി ഫ്രഷായി ഓളെ ഒരു ഡ്രസ്സ് എടുത്ത് ഇട്ടോ... പിന്നെ രണ്ട് വർഷം കഴിഞ്ഞിട്ട് എല്ലാം സൗകര്യം പോലെ ആഷിന്റെ റൂമിൽ ഒരുക്കി തരാം... എന്ത്യേ...?" നമ്മളെ പറച്ചില് കേട്ട് ആദി ഓളെ നോക്കി ചിരിക്കുന്നത് കണ്ടിട്ട് ഓള് ഒരു അവിഞ്ഞ ചിരി പാസാക്കി കൊണ്ട് നമ്മളെ കയ്യിനിട്ട് ഒരു നുള്ള് തന്ന് സൽമന്റെ റൂമിലേക്ക് ഓടി പോയി... നമ്മള് ഓളെ തല്ലാൻ ഓങ്ങി കൊണ്ട് കയ്യും തടവി ആദിന്റെ പിന്നാലെ റൂമിലേക്ക് ചെന്നപ്പോ നമ്മളെ ചെക്കൻ വെട്ടിയിട്ട വാഴയെ പോലെ ബെഡിലേക്ക് ഒരൊറ്റ കിടത്തം ആയിരുന്നു... നമ്മള് ആദിന്റെ കിടത്തം നോക്കി ചിരിച്ചോണ്ട് വേഗം പോയി ഫ്രഷായി വന്നപ്പോഴും നമ്മളെ ചെക്കൻ ആ കിടത്തം തന്നെ ആയിരുന്നു... നമ്മള് അപ്പോ തന്നെ ഓനെ വിളിച്ചുണർത്തിയപ്പോ ഓൻ പെട്ടെന്ന് ഞെട്ടി എണീറ്റ് എന്നെ കണ്ണും മിഴിച്ച് നോക്കി നിന്നു... ക്ഷീണം കാരണം കോന്തൻ കിടന്ന് ഉറങ്ങായിരുന്നെന്ന് നമ്മക്കും അപ്പോഴാണ് മനസ്സിലായത്... നമ്മള് ആദിയെ അപ്പോ തന്നെ പിടിച്ച് എണീപ്പിച്ചിട്ട് ഓനെ ബാത്റൂമിലേക്ക് തള്ളി പറഞ്ഞയച്ച് ഫ്രഷായി വരാൻ പറഞ്ഞു... ഓൻ കൊച്ചു കുട്ടികളെ പോലെ മടി കാണിക്കുന്നത് കണ്ട് നമ്മള് ഓന്റെ ചെവി തിരിച്ച് പൊന്നാക്കി കൊണ്ട് ഓനെ പറഞ്ഞയച്ചു... കുറച്ച് കഴിഞ്ഞപ്പോ നമ്മളെ ചെക്കൻ കുളിച്ച് സുന്ദരകുട്ടപ്പനായി ബാത്‌റൂമിൽ നിന്ന് ഇറങ്ങി വന്നിട്ട് എന്തോ ഗാഢമായ ചിന്തയിൽ കണ്ണാടിക്ക് മുന്നിൽ പോയി നിന്ന് തല തുവർത്തി... നമ്മള് അപ്പോ തന്നെ ആദിന്റെ പിറകിലൂടെ ചെന്ന് ഓനെ വട്ടം പിടിച്ചിട്ട് കണ്ണാടിയിൽ കൂടി ആദിയെ നോക്കി.... "ഇന്ന് നമ്മളെ കെട്ട്യോൻ ഭയങ്കര ചിന്തയിലാണല്ലോ... എന്താ കാര്യം...?" നമ്മളെ ചോദ്യം കേട്ട് ഓൻ ചിരിച്ചോണ്ട് നമ്മളെ കൈ പിടിച്ച് വലിച്ച് ഓന്റെ മുന്നിൽ നിർത്തിച്ചു... എന്നിട്ട് നമ്മളെ തോളിലൂടെ കൈയിട്ടിട്ട് നമ്മളെ തല അവന്റെ തല കൊണ്ട് മുട്ടിച്ചു... "ഞാനേ നമ്മളെ കുട്ടികളെ കുറിച്ച് ചിന്തിക്കായിരുന്നു...." "ങേ...? അതിന് നമുക്ക് കുട്ടികൾ ഇല്ലല്ലോ..." "ഇപ്പോ ഇല്ല... ഇനി വൈകാതെ ഉണ്ടാകുമല്ലോ.... അപ്പോ അതിനെ കുറിച്ച് ചിന്തിച്ചതാ....." "ഓഹോ.... എന്നിട്ട് എന്താ ചിന്തിച്ചേ...? ഒന്ന് പറഞ്ഞേ... കേൾക്കട്ടെ...." നമ്മള് ആദിനെ നോക്കി കയ്യും കെട്ടി ചോദിക്കുന്നത് കേട്ട് ആദി നമ്മളെ തോളിൽ കയ്യിട്ട് ബെഡിന്റെ അടുത്തേക്ക് നടന്നു.... "നമുക്ക് രണ്ട് കുട്ടികൾ മതി... ഒരു ആണും ഒരു പെണ്ണും... നമ്മളെ മോനെ നമുക്ക് *അർഷിക് ആദിൽ സാഹിബ്* എന്നും മോളെ *ആദിലാ ഇഷ* എന്നും പേരിടണം... അവരെ രണ്ട് പേരെയും എന്നെ പോലെ നന്നായിട്ട് വളർത്തണം...." ആദി അത് പറഞ്ഞപ്പോ നമ്മള് ഓന്റെ കൈ നമ്മളെ തോളിൽ നിന്ന് എടുത്തു... "അതെന്താ അവരെ എന്നെ പോലെ വളർത്തിയാൽ...?" "എടി അവരെ നമുക്ക് നല്ല നിലയിൽ എത്തിക്കണ്ടേ...? അതിന് എന്നെ പോലെ വളർത്തിയല്ലേ പറ്റൂ... അല്ലാതെ നിന്നെ പോലെ അച്ചടക്കമില്ലാതെ വളർത്താൻ പറ്റോ..." ഓൻ അതും പറഞ്ഞ് ചിരിച്ചപ്പോ നമ്മള് ഓന്റെ വയറ്റിനിട്ട് ഒരു കുത്ത് കൊടുത്തു... അപ്പൊ കോന്തൻ ആദി വീണ്ടും ചിരിക്കാൻ തുടങ്ങി... "ഞാൻ എന്റെ മക്കളെ നിങ്ങളെ പോലെ എന്തായാലും വളർത്താൻ ഉദ്ദേശിച്ചിട്ടില്ല... എന്നെ വേദനിപ്പിക്കാൻ മാത്രേ നിങ്ങൾക്ക് അറിയൂ... അല്ലാതെ സ്നേഹിക്കാൻ അറിയില്ല... അതോണ്ട് എന്റെ മക്കളെ എങ്ങനെ വളർത്തേണ്ടതെന്ന് എനിക്ക് നന്നായിട്ട് അറിയാം കേട്ടാ..." നമ്മളെ പറച്ചില് കേട്ടിട്ട് ഇതുവരെ ചിരിച്ചതിനേക്കാൾ കൂടുതൽ ഹലാക്കിലെ ചിരിയായിരുന്നു ഓൻ... ഓന്റെ ചിരി കണ്ടിട്ട് നമ്മള് അണ്ടി പോയ അണ്ണാനെ പോലെ ഓനെ തന്നെ നോക്കി നിന്നപ്പോ ഓൻ ചിരി അടക്കി പിടിച്ചോണ്ട് നമ്മളെ ഓന്റെ അടുത്തേക്ക് ചേർത്ത് നിർത്തി... "എന്റെ പെണ്ണെ... നിന്റെ ഒരു കാര്യം... ഇതൊക്കെ നമുക്ക് കുട്ടികൾ ഉണ്ടാകുമ്പോ പറഞ്ഞ് വാഴക്കിട്ടാൽ പോരെ... അതൊക്കെ നീ ഇപ്പോ തന്നെ പറഞ്ഞ് കലഹം ഇച്ചിരി കൂടി കൂട്ടണോ...? വാ... ബാക്കി പ്ലാൻസ് നമുക്ക് ലൈറ്റണച്ച് നടപ്പിലാക്കാം... ആദ്യത്തെ കണ്മണി ആരാകണമെന്ന് നമുക്ക് തീരുമാനിക്കണ്ടേ...." "അള്ളോ... ലൈറ്റ് അണക്കണ്ട... ഇൻക്ക് ഇരുട്ട് പേടിയാ...." "അയ്യേ.... എന്റെ പെമ്പറന്നോത്തിയെ... അന്റെ ഈ പേടിയൊന്നും ഇപ്പോഴും മാറിയില്ലേ...? അതൊക്കെ രണ്ട് കിട്ടാത്തതിന്റെ കേടാ.... സാരമില്ല ഇപ്പോ നിന്റെ കൂടെ ഞാൻ ഇല്ലേ അതോണ്ട് നീ ഒന്ന് കൊണ്ടും പേടിക്കണ്ട...." "അതാണ് എന്റെ ഏറ്റവും വലിയ പേടി..." "ഡി... വേണ്ട ട്ടാ... എന്റെ ഉള്ളിൽ കിടന്നുറങ്ങുന്ന സിംഹത്തെ നീ വെറുതെ വിളിച്ചുണർത്താൻ നോക്കണ്ടാ.... ഇപ്പോ നിന്റെ മുന്നിൽ പൂച്ചക്കുട്ടിയെ പോലെ പതുങ്ങുന്ന ഞാൻ ചിലപ്പോ ഒരു ചീറ്റപ്പുലിയാകും...." "പൂച്ചകുട്ടി എന്ന് പറഞ്ഞപ്പോഴാ ഓർത്തെ... നമ്മളെ ഐഷു പൂച്ച എവിടെ...?" "ഐഷു പൂച്ച... ദേ നീ എന്നെ കൊണ്ട് കൂടുതൽ ഒന്നും പറയിപ്പിക്കാൻ നിൽക്കാതെ പോയി ലൈറ്റണച്ച് വന്ന് കിടക്കാൻ നോക്കെടി..." "ഹൈ... കോന്തൻ... ഞാൻ ഇപ്പോ എന്ത് പറഞ്ഞെന്ന് കരുതിയ എന്നോട് ഇങ്ങനെ കുരച്ച് ചാടുന്നെ...? കെട്ട്യോള് ആയപ്പോ പണ്ടത്തെ ഒലിപ്പീര് സ്വഭാവമൊക്കെ പോയി ഇപ്പോ ഫുൾ ടൈം എന്നോട് കലിപ്പ് കാണിച്ചോണ്ട് ഒരു സാധനം...." എന്ന് ആദി കേൾക്കാത്ത വിധത്തിൽ പിറുപിറുതോണ്ട് നമ്മള് ലൈറ്റണക്കാൻ നിന്നപ്പോഴാണ് ആരോ കതകിൽ വന്ന് നിർത്താതെ മുട്ടി വിളിക്കുന്നത് കേട്ടത്... നമ്മള് ചെന്ന് വാതില് തുറക്കാൻ നിന്നതും ബെഡിൽ നിന്നും ചാടി എണീറ്റ് വന്ന് ആദി നമ്മളെ തടഞ്ഞു... നമ്മള് എന്താ എന്ന് ഓനോട് ആംഗ്യം കാണിച്ചപ്പോ ഓൻ മിണ്ടല്ലേ എന്ന് ആംഗ്യം കാണിച്ചിട്ട് ടേബിളിൽ ഉണ്ടായിരുന്ന ഒരു ഫ്‌ളവർ വേസ് എടുത്ത് കയ്യിൽ വെച്ചു... നമ്മള് ഓൻ കാണിക്കുന്നത് കണ്ടിട്ട് ഓനെ തന്നെ ഉറ്റു നോക്കിയപ്പോ ഓൻ ഒന്ന് നെടുവീർപ്പിട്ട് കൊണ്ട് വാതില് തുറന്ന് ആ വേസ് എറിയാൻ നിന്നു.... (തുടരും) ********************************************* ഈ പാർട്ടിന്റെ ലെങ്ത്ത് കുറഞ്ഞ് പോയതിനും ബോറായതിനും നിങ്ങളോട് ക്ഷമ ചോദിക്കുന്നു... സമയ പരിധി മൂലമാണ് ഈ പാർട്ട് ഇങ്ങനെ ആയി പോയത്... അതിന്റെ എല്ലാ പോരായ്മകളും കാണും അതൊക്കെ ക്ഷമിക്കണം.... നിങ്ങളെ അഭിപ്രായങ്ങളൊക്കെ പറയണം.... അടുത്ത പാർട്ട് നാളെ രാത്രി 10 മണിക്ക്..
51.8k views
2 months ago
Share on other apps
Facebook
WhatsApp
Copy Link
Delete
Embed
I want to report this post because this post is...
Embed Post