*💘IsHq MuBaRaK💘* _ഭാഗം.39_(1) "ഗിഫ്റ്റ്..എന്ത് ഗിഫ്റ്റ് " എന്നും ചോദിച്ച് നമ്മള് മുഖം ചുളിച്ചപ്പോ പൂച്ചക്കണ്ണൻ സൈറ്റ് അടിച്ച് ഒരു ചെറിയ കവർ നമ്മളെ നേരെ നീട്ടി. നമ്മള് അവനെയൊന്ന് ഇരുത്തി നോക്കി കവർ വാങ്ങിയപ്പോ പൂച്ചക്കണ്ണൻ അത് ഓപ്പൺ ചെയ്യാൻ പറഞ്ഞു അതിനൊന്ന് തലയാട്ടി നമ്മള് കവർ ഓപ്പൺ ചെയ്തതും അതിനുള്ളിൽ നമ്മളെ നോക്കി ചിരിക്കുന്ന ഗിഫ്റ്റ് കണ്ട് കറന്റ്‌ അടിച്ച കാക്കയെ പോലെ നമ്മള് കണ്ണും തള്ളി പൂച്ചക്കണ്ണനെ നോക്കി "പൂച്ചക്കണ്ണ.. " "എന്തോ..." നമ്മളെ ദയനീയമായുള്ള വിളിക്ക് അവൻ തിരിച്ചു വിജയി ഭാവത്തിൽ മറുപടി തന്നപ്പോ നമ്മള് കുട്ടികളെ പോലെ ചുണ്ട് ചുളുക്കി നമ്മളെ മുടി മുഴുവൻ വാരി പിടിച്ച് മുന്നിലേക്ക് ഇട്ട് നോക്കി "നീ എപ്പോഴാ എന്റെ മുടി വെട്ടിയെ..എന്തോരം കഷ്ടപ്പെട്ട് ഞാൻ നീട്ടി വളർത്തിയ എന്റെ മുടി നീ എന്തിനാ വെട്ടിക്കളഞ്ഞത് തെണ്ടി.." എന്ന് സങ്കടത്തോടെ ചോദിച്ച് നമ്മള് മുടി മുറുക്കെ പിടിച്ച് പൂച്ചക്കണ്ണനെ നോക്കിയപ്പോ ഇബിലീസ് നമ്മളെ നോക്കി മുപ്പത്തിരണ്ടിന്റെ ഇളി ഇളിച്ചു നമ്മളെ അടുത്തേക്ക് നീങ്ങി ഇരുന്ന് നമ്മളെ മുടിയിൽ പിടിച്ച് കളിക്കാൻ തുടങ്ങി "Wow...ഇപ്പോഴാ എനിക്ക് നിന്റെ മുടി കൂടുതൽ ഇഷ്ടമായത്...അല്ലങ്കിലും നിനക്ക് എല്ലാം ഷോർട് ആണ് ചേർച്ച...ഇപ്പൊ കഷ്ട്ടിച്ചു നീട്ടി പിടിച്ചാൽ ഊരക്ക് ഒപ്പം എത്തും...പിന്നെ ഇത് ഞാനെന്തിനാ കട്ട്‌ ചെയ്ത് ഗിഫ്റ്റ് ആക്കി പാക്ക് ചെയ്ത് നിനക്ക് തന്നതെന്ന് ചോദിച്ചാൽ...നിന്നോട് ഞാൻ പല തവണ പറഞ്ഞിട്ടില്ലേ രാത്രി ഉറങ്ങാൻ കിടക്കുമ്പോ നിന്റെ മുടി മുകളിലേക്ക് കെട്ടിയിട്ടോ പിഞ്ഞി കെട്ടിയിട്ടോ കിടന്ന മതിയെന്ന് അല്ലങ്കിൽ രാവിലെ എണീക്കുമ്പോ നിന്റെ മുടി മുഴുവനും എന്റെ കഴുത്തിലും മുഖത്തും ചുറ്റി പിണഞ്ഞു കിടക്കാണെന്ന്..അപ്പൊ നീ എന്താ പറഞ്ഞിരുന്നത്..നിനക്ക് മുടി കെട്ടി കിടന്നാൽ സുഖമായിട്ട് ഉറങ്ങാൻ കഴിയില്ല കൂടുതൽ മുടി ഉള്ളത് കൊണ്ട് കെട്ടിയിട്ടാൽ കഴുത്ത് വേദനിക്കും എന്നൊക്കെയല്ലേ..അപ്പൊ ഞാനും വിചാരിച്ചു എന്റെ ഭാര്യയെ സുഖമായി ഉറങ്ങാൻ സമ്മതിക്കാത്ത മുടി എന്തിനാ വെറുതെ വെച്ച് വളർത്തുന്നതെന്ന്...പിന്നെ ഒന്നും നോക്കിയില്ല ഞാനത് പാർലർ ബോയിയെ കൊണ്ട് കട്ട്‌ ചെയ്ത് കളയിച്ചു ഫുഡ്‌ ഉണ്ടാക്കിയതിന് നിനക്ക് ഗിഫ്റ്റ് ആയി പാക്ക് ചെയ്തു തന്നു...that's all.." എന്ന് വളരെ സിമ്പിൾ ആയി പറഞ്ഞ് പൂച്ചക്കണ്ണൻ നമ്മളെ മൂക്കിൽ വിരൽ വെച്ച് ഞൊണ്ടിയപ്പോ നമ്മള് കണ്ണും നിറച്ച് അവനെ ദഹിപ്പിച്ചു നോക്കി മടിയിലിരിക്കുന്ന കവർ എടുത്ത് ദൂരേക്ക് എറിഞ്ഞു..അത് കണ്ട് അവൻ ആക്കുന്ന മട്ടിൽ വായ പൊളിച്ച് പുറകിലേക്ക് നോക്കിയിട്ട് തിരിഞ്ഞു നമ്മളെ നോക്കി കണ്ണടച്ചു കാണിച്ചു "എന്റെ ക്യൂട്ടീ ഗേൾ ഭയങ്കര ഹീറ്റ് ആണെന്ന് തോന്നുന്നു.." എന്നും ചോദിച്ച് അവൻ നമ്മളെ അടുത്തേക്ക് കൂടുതൽ നീങ്ങി വരാൻ തുടങ്ങിയതും നമ്മളവനെ കണ്ണുരുട്ടി നോക്കിയിട്ട് അവന്റെ നെഞ്ചിൽ കൈ വെച്ച് പുറകിലേക്ക് ആഞ്ഞു തള്ളി..അപ്പൊത്തന്നെ പൂച്ചക്കണ്ണൻ ഇളിച്ചോണ്ട് ബെഡിലേക്ക് മലർന്നടിച്ചു വീണതും നമ്മള് അതൊന്നും കണ്ട ഭാവം നടിക്കാതെ ബ്ലാങ്കെറ്റ് മാറ്റി ബെഡിൽ നിന്നും എണീറ്റ് മുഖം കോട്ടി കൊണ്ട് കണ്ണാടിക്ക് മുന്നിലേക്ക് ചെന്നു നിന്ന് ചെരിഞ്ഞും തിരിഞ്ഞും നമ്മളെ മുടി നോക്കി കൊണ്ടിരുന്നു ചന്തിക്ക് താഴെ വരെ നീളവും എന്തോരം ഭംഗിയുമുള്ള നമ്മളെ മുടിയാണ് പൂച്ചക്കണ്ണൻ പൂച്ചവാല് പോലെ അവിടേം ഇവിടേം തോണ്ടി വെട്ടി ഊരക്കും മുകളിൽ ആക്കി വെച്ചിരിക്കുന്നത് പന്നി..ഒരുകാലത്തും നന്നാവാത്ത ജന്തു ഈനാപേച്ചി കഴുത തെണ്ടിപെർക്കി ഹ്... ദേഷ്യവും അതിലിരട്ടി മുടി പോയതിലുള്ള സങ്കടവും ഒക്കെ കൂടെ നമ്മളെ തലയിലേക്ക് അരിച്ചു കയറാൻ തുടങ്ങിയതും നമ്മള് കൈ രണ്ടും മുറുക്കെ പിടിച്ച് തല തിരിച്ചു പല്ലിറുമ്പി പൂച്ചക്കണ്ണനെ നോക്കിയതും അവന് യാതൊരു കൂസലും ഇല്ലാതെ ബെഡിൽ കൈ കുത്തി തലക്ക് താങ്ങും കൊടുത്ത് നമ്മക്ക് ഫ്ളയിങ് കിസ്സ് തരുന്ന തിരക്കിലാണ്... ഇവിടെ അമ്മക്ക് പ്രാണ വേദന മകൾക്ക് വീണ വായന എന്ന് പറഞ്ഞ പോലെയുള്ള അവന്റെ ഇമ്മാതിരി സിറ്റുവേഷന് ഒക്കാത്ത ഓരോ കാട്ടി കൂട്ടൽ കാണുമ്പോഴാണ് കാലേ വാരി നിലത്തടിക്കാൻ തോന്നുന്നത്...പക്ഷേ നമ്മക്ക് അതിനൊരിക്കലും കഴിയില്ല എന്നുള്ളത് കൊണ്ട് നമ്മള് അവനെ നന്നായൊന്ന് നോക്കി പേടിപ്പിച്ചു ഷെൽഫിൽ ചെന്ന് നമ്മളെ ഡ്രെസ്സും ടവ്വലും എടുത്ത് ഫ്രഷ് ആവാൻ കയറി ഫ്രഷ് ആയി ഇറങ്ങിയപ്പോഴേക്കും പൂച്ചക്കണ്ണൻ അവന്റെ ഡ്രസ്സ്‌ ഒക്കെ ചേഞ്ച്‌ ചെയ്ത് മുടിയൊക്കെ പരത്തി ഇട്ട് നല്ല സുന്ദരകുട്ടപ്പനായി സോഫയിൽ ഇരുന്ന് ഫോണിൽ തോണ്ടുന്നുണ്ട്..അത് കണ്ടതും നമ്മള് അവനെയൊന്ന് നോക്കിയപ്പോ അപ്പൊത്തന്നെ അവൻ ഫോണിൽ നിന്നും തല മാറ്റി നമ്മളോട് പെട്ടന്ന് റെഡിയാവാൻ പറഞ്ഞ് പുരികം കൊണ്ട് ആംഗ്യം കാണിച്ചു..അതിന് നമ്മളോരൊഴുക്കാൻ മട്ടിൽ തലയാട്ടി പെട്ടന്ന് തന്നെ പതിവ് പോലെയുള്ള നമ്മളെ ഒരുക്കങ്ങൾ തുടങ്ങി ഒരുക്കങ്ങൾ എല്ലാം കഴിഞ്ഞതും നമ്മള് തിരിഞ്ഞു നിന്ന് പൂച്ചക്കണ്ണനെ നോക്കിയപ്പോ അവൻ ഫോൺ ഓഫ്‌ ചെയ്ത് പോക്കറ്റിലേക്ക് ഇട്ട് നമ്മളെ നോക്കി ഒരു ഇളി ഇളിച്ചു സോഫയിൽ നിന്നും എണീറ്റ് നമ്മളെ കയ്യും പിടിച്ച് റൂമിന് വെളിയിലേക്ക് നടന്നു "ജുബി.. ഇന്ന് വില്ലയിലേക്ക് ASR ഡാൻസ് ഗ്രൂപ്പ്‌ മെമ്പർസ് വരും..കുറച്ച് ദിവസത്തിന് അവർ ഇനി വില്ലയിൽ ഉണ്ടാവും..നാളെ മുതൽ ഞങ്ങൾക്ക് ന്യൂ കവർ സോങ് ഡാൻസിന്റെ പ്രാക്റ്റീസ് തുടങ്ങണം..പ്രാക്റ്റീസ് വില്ലയിലെ ഡാൻസ് സ്റ്റുഡിയോയിൽ വെച്ചാണ്..അപ്പൊ ഞാൻ പറഞ്ഞ് വന്നത് എന്താണെന്ന് വെച്ച വൺ ഓർ ടു വീക്ക് നീയും ഞാനും തമ്മിൽ അങ്ങനെ വലിയ കോൺടാക്ട് ഒന്നും ഉണ്ടാവില്ല..മോർണിംഗ് 4:30ക്ക് മുൻപേ ഞങ്ങൾ ഡാൻസ് സ്റ്റുഡിയോയിൽ കയറിയാൽ പിന്നെ നൈറ്റ്‌ കുറെ ലേറ്റ് ആവും അതിനുള്ളിൽ നിന്നും ഇറങ്ങാൻ..അതിനിടക്ക് അങ്ങോട്ട് ആരും കയറി വരുന്നതൊന്നും എനിക്കിഷ്ടമല്ല..മോർണിംഗ് നീ എണീക്കുന്നതിന് മുന്നേ ഞാൻ ഡാൻസ് സ്റ്റുഡിയോയിൽ കയറുകയും ചെയ്യും നീ ഉറങ്ങി കഴിയുമ്പോഴൊക്കെ സ്റ്റുഡിയോയിൽ നിന്നും ഇറങ്ങുന്നുണ്ടാവുള്ളു..ഇന്ന് തന്നെ അതിന്റെ ഭാഗമായി കുറെ വർക്ക്‌ ചെയ്ത് തീർക്കാനുണ്ട്..അതോണ്ട് ഇനി അങ്ങോട്ട് ഞാൻ ഒരുപാട് ബിസിയാവും...അപ്പൊ അനാവശ്യമായ കാൾ മെസ്സേജ് ഒന്നും ചെയ്യരുത്.." എന്ന് ആദം നടക്കുന്നതിനിടയിൽ നമ്മളെ ചേർത്ത് പിടിച്ച് പറഞ്ഞപ്പോ നമ്മള് തലയാട്ടി ഓക്കേ പറഞ്ഞ് അവനെ നോക്കി പുഞ്ചിരിച്ചു..അപ്പൊത്തന്നെ അവനും നമ്മക്ക് ഒരു പുഞ്ചിരി സമ്മാനിച്ചു നമ്മളെ നെറ്റിയിൽ ഒരുമ്മ വെച്ച് നമ്മളെ കഴുത്തിലൂടെ കയ്യിട്ടിറുക്കി താഴേക്ക് സ്റ്റെയർ ഇറങ്ങി 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸 ജുബിക്ക് എല്ലാം ശെരിക്ക് പറഞ്ഞ് കൊടുത്ത് നമ്മള് അവളെ കഴുത്തിൽ കയ്യിട്ടിറുക്കി താഴേക്ക് സ്റ്റെയർ ഇറങ്ങുന്നതിനിടയിൽ പെട്ടന്ന് താഴെ നിന്ന് ഉമ്മാമ്മയും ഉമ്മിയും നമ്മളെ പറ്റി എന്തോ സംസാരിക്കുന്നത് കേട്ട് നമ്മള് അപ്പൊത്തന്നെ നടത്തം സ്റ്റോപ്പിട്ടു പുരികം ചുളിച്ചു..നമ്മളെ കൂടെ തന്നെ ജുബിയും നിന്നിട്ട് തല ചെരിച്ചു നമ്മളെ നോക്കി അവള് എന്തോ ചോദിക്കാൻ വന്നതും നമ്മള് ചുണ്ടിൽ വിരല് വെച്ച് അവളോട് മിണ്ടാതെ നിക്കാൻ പറഞ്ഞ് ഉമ്മിയും ഉമ്മാമ്മയും നമ്മളെ കാണുന്നതിന് മുന്നേ രണ്ട് സ്റ്റെപ്പ് മുകളിലേക്ക് തന്നെ കയറിയിട്ട് ജുബിയുടെ കയ്യും പിടിച്ച് തൂണിന്റെ മറവിലേക്ക് നിന്നിട്ട് അവര് രണ്ട് പേരുടെയും സംസാരത്തിന് കാതോർത്തു *"ഹാ ഉമ്മ പറയുന്നതിലും കാര്യമൊക്കെയുണ്ട്..ഇപ്പൊ കുറച്ചായിട്ട് ആദം വല്ലാതെ മാറിയ പോലെയൊക്കെ തോന്നുന്നുണ്ട്..ആ പഴയ വഴക്കും ദേഷ്യവും വാശിയുമൊക്കെ അവനിൽ നിന്നും വിട്ട് പോയ പോലെ എല്ലാവരോടും ഭയങ്കര ചിരിയും കളിയും ഒക്കെയാണ്...എന്തായാലും ഇത്രയൊക്കെ ആയ സ്ഥിതിക്ക് ഉമ്മ പറഞ്ഞ തീരുമാനത്തോട് എനിക്ക് യാതൊരു വിധത്തിലും എതിർപ്പൊന്നുമില്ല..."* *"മ്മ്...എന്തായാലും ജുബിയെ നമ്മള് ഈ വീട്ടിലെ മരുമോൾ ആയി അംഗീകരിച്ചു കഴിഞ്ഞതാണ്..പക്ഷേ നമ്മള് മാത്രം ആയിട്ട് കാര്യമില്ലല്ലോ..മുബാറക് വില്ലയിൽ ജുബിയുള്ള കാര്യം ഇതുവരെ പുറത്ത് പബ്ലിസിറ്റി ആയിട്ടില്ല..അതെന്ന് പുറത്താവുമെന്ന് പറയാനും ഒക്കില്ല..നാട്ടുകാരൊക്കെ എന്തെങ്കിലും ഒരു ന്യൂസ്‌ കിട്ടാൻ നിക്ക പാടി പറഞ്ഞ് നടക്കാൻ..ഇത്രയും കാലം ഉണ്ടായിട്ടും മുബാറക് ഫാമിലിക്ക് നാട്ടുകാരിൽ നിന്നൊരു ചീത്ത പേരൊന്നും കേൾക്കേണ്ടി വന്നിട്ടില്ല..അതുണ്ടാവില്ല എന്നാണ് വിശ്വാസം..പക്ഷേ ആദമിന്റെ കാര്യം ആലോചിക്കുമ്പോഴാ..അവന് ചെയ്യുന്നതും പറയുന്നതുമൊക്കെ അവന്റെ അന്തിമ തീരുമാനങ്ങളാണ്...ജുബിയുമായി അവനൊരു ലീഗൽ മാര്യേജിന് റെഡി ആവാതിരിക്കോ എന്നാണ് എന്റെ ടെൻഷൻ..."* *"അതൊക്കെ ആലോചിച്ചിട്ട് തന്നെയാണ് ഉമ്മ ഞാൻ അതിനെ പറ്റിയൊന്നും ഇതേ വരെ ഒരക്ഷരം അവനോട് മിണ്ടാതിരുന്നത്..അപൂർവങ്ങളിൽ അപൂർവമായ സ്വഭാവ അവന്റേത്..ആദിയുടെയും നൈലുന്റെയും മാര്യേജ് കഴിഞ്ഞിട്ട് വില്ലയിൽ പിന്നെ അത്ര വലിയ ഫങ്ഷൻ ഒന്നും ഉണ്ടായിട്ടില്ല..ഇനി ഉണ്ടാകുകയാണെങ്കിൽ ആദമിന്റെ മാര്യേജ് ആവണം എന്നായിരുന്നു എന്റെ ആഗ്രഹം..അതവനോട് ഞാൻ അന്നേ പറഞ്ഞപ്പോ അവൻ പറഞ്ഞതാ..അവനീ മാര്യേജിനൊന്നും താല്പര്യമില്ല അവൻ സമ്മതിക്കുകയുമില്ല എന്ന്...അങ്ങനെയുള്ള അവനെ നമ്മക്ക് കെട്ടിയിട്ട് മാര്യേജ് ചെയ്യിക്കാൻ പറ്റോ..ഇപ്പൊ അവൻ ജുബിയുമായി ഇത്രയും അടുത്ത സ്ഥിതിക്ക് അവനോടൊന്ന് ചോദിക്കാം.. അല്ലേ"* എന്നൊക്കെ ഉമ്മിയും ഉമ്മാമ്മയും പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും പറയുന്നത് കേട്ട് നമ്മക്ക് അടിമുടി തരിച്ചു കയറി...നമ്മള് തല തിരിച്ചു ജുബിയെ നോക്കിയപ്പോ അവള് യാതൊരു ഭാവവും കൂടാതെ നമ്മളെ കണ്ണിലേക്ക് തന്നെ ഉറ്റു നോക്കാണ്... അവളുടെ നോട്ടത്തിന്റെ അർത്ഥം എന്താണെന്ന് നമ്മക്ക് മനസിലായില്ലെങ്കിലും ഉമ്മിയുടെ ചോദ്യത്തിന് ഒരു വ്യക്തമായ ഉത്തരം നമ്മളെ നാവിന് തുമ്പിൽ തരിച്ചു നിന്നപ്പോ നമ്മളൊന്ന് ശ്വാസം വിട്ട് ജുബിയുടെ കയ്യും പിടിച്ച് വലിച്ച് സ്റ്റെയർ ഇറങ്ങാൻ തുടങ്ങി "അങ്ങനെയിപ്പോ ആരും എന്നോട് ബുദ്ധിമുട്ടി ചോദിക്കണം എന്നില്ല..ആദിയുടെ മാര്യേജിന് ഞാൻ ഉമ്മിയോട്‌ പറഞ്ഞ അതേ മറുപടി തന്നെയാണ് എനിക്ക് ഇപ്പോഴും പറയാനുള്ളത്..നാലാൾ കാണെ നാട് മുഴുവൻ നീണ്ട് ആർഭാടത്തോടെ ലീഗലി ജുബിയെ മാര്യേജ് ചെയ്യാൻ എനിക്ക് താല്പര്യമില്ല..കാരണം എന്താന്നെന്ന് ഞാൻ പറയണ്ട ആവശ്യം ഇല്ലല്ലോ..എല്ലാവർക്കും അറിയാമല്ലോ..ജുബിയോട് എന്റെ ബിഹേവിയർ എങ്ങനെയാണ് എന്താണ് എന്നൊന്നും നോക്കി ആരും എന്നെ ജഡ്ജ് ചെയ്യണ്ട..മുബാറക് വില്ലയിൽ ഇനിയൊരു മാര്യേജ് നടക്കുകയാണെങ്കിൽ അത് ആഷിയുടേതോ ആഹിയുടേതോ ആവും..അല്ലാതെ ആദമിന്റെ മാര്യേജ് ഒന്നും ഇവിടെ ഒരിക്കലും നടക്കാൻ പോവുന്നില്ല..അങ്ങനെ വല്ല സ്വപ്നം ആർക്കെങ്കിലും ഉണ്ടെങ്കിൽ അത് മുളയിലേ നുള്ളി കളയുന്നതാവും നല്ലത്...അത് ആര് തന്നെ ആയാലും.." സ്റ്റെയർ ഇറങ്ങുന്നതിനിടയിൽ നമ്മള് വില്ല കുലുക്കി പൊളിക്കും വിധം ഉച്ചത്തിൽ പറഞ്ഞ് പുച്ഛത്തോടെ ഉമ്മിയെയും ഉമ്മാമ്മാനെയും നോക്കി മുഖം തിരിച്ചതും അപ്പോഴേക്കും നമ്മളെ ശബ്ദം കേട്ട് ഹാളിൽ എല്ലാവരും ഹാജർ ആയിരുന്നു..അവരൊക്കെ കൂടി ഉമ്മിയോടും ഉമ്മാമ്മാനോടും പ്രശ്നം എന്താന്നെന്ന് മാറി മാറി ചോദിച്ചെങ്കിലും അവർ രണ്ട് പേരും ഒന്നും മിണ്ടാതെ നമ്മളെ തന്നെ ഉറ്റു നോക്കിയിട്ട് ഉമ്മി നമ്മളെ അടുത്തേക്ക് വന്നു "ആദം..നിന്നെ പിന്നെ ഒരു കാര്യത്തിനും നിർബന്ധിക്കാൻ പറ്റില്ല എന്ന് എനിക്ക് പണ്ടേ പടിഞ്ഞ പാഠമാണ്..നീ വല്ലതും തീരുമാനിച്ച അതാർക്കും മാറ്റാൻ പറ്റില്ല എന്നും അറിയാം..എന്നിരുന്നാലും ഞാൻ നിന്നോട് ഒരു കാര്യം പറയാം..നീ ജുബിയെ ഒന്ന് നോക്ക്..അവൾക്കും കാണില്ലേ അവളുടെ ജീവിതത്തിനെ കുറിച്ച് കുറെ സ്വപ്നങ്ങളും ആഗ്രഹങ്ങളുമൊക്കെ..അവളും സ്വപ്നം കണ്ടിട്ടുണ്ടാവില്ലേ ഒരു ബ്രൈഡ് ആയി അണിഞ്ഞൊരുങ്ങി നാലാൾ കാൺകെ ഒരു വിവാഹജീവിതമൊക്കെ..അവളുടെ ആ സ്വപ്നങ്ങളെയൊക്കെ തല്ലി കെടുത്തിയല്ലേ നീ അവളെ വില്ലയിലേക്ക് കൊണ്ട് വന്നത്..ആദം..നീ ഒരു കാര്യം മനസിലാക്കണം...ഒരു പെണ്ണിനെ സംബന്ധിച്ചു അവൾക്ക് അവളുടെ പുരുഷൻ എല്ലാവരെയും സാക്ഷി നിർത്തി അവളുടെ കഴുത്തിൽ കെട്ടി കൊടുക്കുന്ന മെഹറിന് ജീവനേക്കാൾ ഏറെ വിലയുണ്ട്...അതിന് പവിത്രമായ അർഥങ്ങൾ ഉണ്ട് ആദം..." എന്ന് ഉമ്മി ജുബിയെ ചൂണ്ടി കാണിച്ച് നമ്മളോട് പറഞ്ഞപ്പോ നമ്മള് പുച്ഛത്തോടെ ചിരിച്ച് ഉമ്മിയുടെ കണ്ണിലേക്ക് നോക്കി.. "മെഹർ...പവിത്രമായ അർഥങ്ങൾ..ഇതൊക്കെ ഉമ്മിയോട്‌ ആരാ പറഞ്ഞെ..അല്ല ഉമ്മിയുടെ അവസ്ഥയെ പറ്റി ആലോജിച്ചിട്ട് തന്നെയാണോ എന്നോട് ഇതൊക്കെ പറയുന്നത്..നാലാൾ കാൺകെ എല്ലാവരെയും സാക്ഷി നിർത്തി ആ വൃത്തികെട്ട മനുഷ്യൻ ഉമ്മിക്ക് കെട്ടി തന്നതല്ലേ ഉമ്മിയുടെ കഴുത്തിൽ കിടക്കുന്നത്..എന്നിട്ട് അങ്ങേര് എവിടെ..എല്ലാവരെയും സാക്ഷി നിർത്തിയിട്ട് ആർഭാടത്തോടെ ഉമ്മിയെയും വിവാഹം ചെയ്ത് ഞങ്ങൾ നാല് മക്കളെയും കുടുംബ ഭാരവും ഉമ്മിയുടെ തലയിലേക്ക് വെച്ച് തന്നിട്ട് എവിടെ പോയി ഒളിച്ചിരിക്ക ആ വൃത്തികെട്ട ഇടിയറ്റ്...ജീവനോടെ ഉണ്ടോ അതോ മരിച്ചോ...അയാളെ പറ്റി എന്തെങ്കിലും ഉമ്മിക്ക് അറിയോ..." "ആദം...ഉമ്മിയോട് അനാവശ്യമായി സംസാരിക്കാതിരിക്കുന്നതാവും നിനക്ക് നല്ലത്..." പെട്ടന്ന് ആദി ഒച്ച വെച്ച് നമ്മളെ നേരെ ഉറഞ്ഞു തുള്ളിയതും നമ്മള് പല്ല് ഞെരുക്കി കടിച്ച് ഉമ്മിയിൽ നിന്നും നോട്ടം മാറ്റി അവനെ നോക്കി "നീയെന്നെ നല്ലതും ചീത്തയും പഠിപ്പിക്കേണ്ട ആദി..നീയൊക്കെ ഉമ്മിയെ കരുതി മിണ്ടാതെ നിക്കുമ്പോ എനിക്കതിന് കഴിയില്ല...എന്റെ സിരകളിൽ ഓടുന്ന രക്തം അതാരുടേതാണെന്ന് അറിയാവുള്ള എല്ലാ അവകാശവും എനിക്കുണ്ട്...അതറിയുന്ന രണ്ടേ രണ്ട് വ്യക്തികളാണ് ഉമ്മിയും ഉമ്മാമ്മയും...എന്നിട്ടും അവര് എന്നോടോ നിന്നോടോ അതാരാണെന്ന് പറഞ്ഞിട്ടില്ല..അത് കൊണ്ട് നീ മിണ്ടി പോവരുത്..." അവന് നേരെ കത്തുന്നൊരു നോട്ടം തൊടുത്ത് വിട്ട് നമ്മള് വിരൽ ചൂണ്ടിയപ്പോ തന്നെ ആദി നമ്മളെ നേരെ ദേഷ്യത്തോടെ വരാൻ നിന്നതും ഉമ്മാമ്മ അവനെ പിടിച്ചു നിർത്തി..അതോടെ അവൻ അടങ്ങിയപ്പോ നമ്മള് വീണ്ടും ഉമ്മിയെ നോക്കി "കാലം കുറെയായി അയാൾ ആരാ എന്ന് ഞാൻ ചോദിക്കാൻ തുടങ്ങിയിട്ട്..അതിനൊരു ഉത്തരം ഉമ്മി ഇത് വരെ എന്നോട് പറഞ്ഞിട്ടില്ല..അത് പറയില്ല എന്നറിയാവുന്നത് കൊണ്ട് തന്നെയാണ് ഞാൻ അയാളെ പറ്റി ഉമ്മിയോട് ചോദിക്കാത്തത്..ഈ വിവാഹം വിവാഹബന്ധം എന്നൊന്നും പറയുന്നതിന് ഒരർത്ഥമില്ല ഉമ്മി..ആർക്കോ വേണ്ടി ഓക്കാനിക്കും പോലെയൊരു ജീവിതം...എന്തിന് വേണ്ടിയാ സ്വയം ഒരു വേഷം കെട്ടുന്നത്..ഇനഫ് ഉമ്മി...ഇതേ പറ്റി ഞാൻ കൂടുതലൊന്നും സംസാരിക്കുന്നില്ല...പിന്നെ ഇവൾ..ജുബിക്ക് അവളുടെ മാര്യേജ്നെ കുറിച്ച് വല്ല വലിയ സ്വപ്‌നങ്ങൾ വല്ലതും ഉണ്ടെങ്കിൽ അതവൾ തന്നെ കുഴിച്ചു മൂടിക്കോളും..അല്ലാതെ ജുബിയുടെയും എന്റെയും ലീഗലി ഒരു മാര്യേജ് ഒരിക്കലും നടക്കില്ല...ഒരിക്കലും.." എന്ന് നമ്മള് പല്ല് കടിച്ച് ഉമ്മിയുടെ കണ്ണിലേക്ക് നോക്കി ദേഷ്യം ഇറുക്കി പിടിച്ച് പറഞ്ഞിട്ട് നമ്മളെ കയ്യിൽ നിന്നും ജുബിയുടെ കയ്യെടുത്ത് മാറ്റി സ്‌പെക്സ് വെച്ച് വില്ലക്ക് പുറത്തേക്ക് സ്പീഡിൽ നടന്നു 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸 ആദം ഉമ്മിയോട് കയർക്കുന്നത് കണ്ട് ഒരക്ഷരം മിണ്ടാൻ കഴിയാതെ നമ്മളവന്റെ കയ്യിൽ മുറുകെ പിടിച്ച് തല താഴ്ത്തി കണ്ണും നിറച്ച് കരച്ചിൽ കടിച്ച് പിടിച്ച് നിക്കുന്നതിനിടയിൽ അവൻ എന്തൊക്കെയോ ഉമ്മിയോട്‌ ഉച്ചത്തിൽ പുലമ്പി പറഞ്ഞിട്ട് ബലമായി അവന്റെ കയ്യിൽ നിന്നും നമ്മളെ കയ്യെടുത്ത് മാറ്റി ദേഷ്യത്തോടെ വില്ലക്ക് പുറത്തേക്ക് പോവുന്നത് കണ്ട് നമ്മള് ആദം എന്ന് വിളിച്ച് അവന്റെ പിന്നാലെ പോവാൻ നിന്നപ്പോ ഉമ്മി നമ്മളെ കയ്യിൽ പിടിച്ച് തടഞ്ഞു അപ്പൊത്തന്നെ നമ്മള് തല തിരിച്ചു ഉമ്മിയെ നോക്കിയപ്പോ നിറഞ്ഞു തുളുമ്പി നിൽക്കുന്ന കണ്ണുകളുമായി പുഞ്ചിരിച്ചു ഉമ്മി വേണ്ട എന്ന് തലയാട്ടി അത് കണ്ടതും അത്രയും നേരം നമ്മള് പിടിച്ച് വെച്ച കണ്ണീർ മുഴുവനും നമ്മളെ കണ്ണിലൂടെ ധാരയായി ഒഴുകാൻ തുടങ്ങിയതും നമ്മള് ഉമ്മിയെ കെട്ടിപിടിച്ചു കരഞ്ഞു "ഉമ്മി am really sorry..ഞാൻ കാരണം എന്റെ പേരും പറഞ്ഞാണല്ലോ ഉമ്മി ആദമിനോട് വഴക്കിട്ടത്..അതിന് അവന്റെ സ്ഥാനത്ത് നിന്ന് ഞാൻ സോറി പറയാം..ആദം ആയാലും ആരായാലും ഉമ്മിയോട് അങ്ങനെയൊന്നും പറയാൻ പാടില്ലായിരുന്നു..അവനപ്പോഴത്തെ ഒരു ദേഷ്യത്തിൽ പറഞ്ഞതാവും ഉമ്മി..ഉമ്മി അവനോട് ക്ഷമിക്കണം...പ്ലീസ്.." എന്നും പറഞ്ഞ് നമ്മള് ഉമ്മിയുടെ നെഞ്ചിൽ വിതുമ്പി കരഞ്ഞപ്പോൾ ഉമ്മി നമ്മളെ നെഞ്ചിൽ നിന്നും അടർത്തി മാറ്റി സ്വയം കണ്ണ് തുടച്ചു നമ്മളെ നോക്കി പുഞ്ചിരിച്ചു "ഇതൊക്കെ അവൻ ചെറുപ്പം തൊട്ടേ എപ്പോഴും എന്നോട് പറയാറുള്ള..വലിപ്പം വെക്കുംതോറും അവൻ പറയുന്ന ഓരോ വാക്കിനും മൂർച്ച കൂടുന്നു..അതോണ്ട് മാത്രമാണ് ഞാൻ അവനോട് മറുത്തൊന്നും പറയാത്തത്..അവന്റെ ദേഷ്യം അവൻ മനസിലുള്ളതെല്ലാം അപ്പൊക്കപ്പോഴേ എന്നോട് കയർത്ത് പറഞ്ഞ് ഇത് പോലെയങ്ങു ഇറങ്ങി പോവും..ഇനി കയറി വരുമ്പോ അങ്ങനെയൊക്കെ പറഞ്ഞു എന്നൊരു ഭാവം പോലും അവന്റെ മുഖത്ത് ഉണ്ടാവില്ല..അവന്റെ ഉള്ളിലെ സങ്കടം കൊണ്ട അവൻ ദേഷ്യപെടുന്നത്..അല്ലാതെ ഇവരെ പോലെ ഫീലഡിച്ചു അവൻ ഒരിക്കലും കരയില്ല..അവൻ പറഞ്ഞതൊക്കെ പൊറുത്ത് കൊടുത്തില്ലെങ്കിൽ ഞാൻ അവന്റെ ഉമ്മിയാണെന്ന് പറഞ്ഞ് നടക്കുന്നതിൽ എന്തർത്ഥമാണ് ഉള്ളത്..അവൻ എന്റെ മോനല്ലേ " എന്നും പറഞ്ഞ് ഉമ്മി നിഷ്കളങ്കമായി പുഞ്ചിരിച്ചപ്പോ ബാക്കി എല്ലാവരും നമ്മളെ പോലെത്തന്നെ കണ്ണും നിറച്ച് ഉമ്മിയെ വന്ന് കെട്ടിപിടിച്ചു.. ഉമ്മാമ്മ നമ്മളെ അടുത്തേക്ക് വന്ന് നമ്മളെ ചേർത്ത് പിടിച്ച് തലയിൽ ഉഴിഞ്ഞു തന്നോണ്ടിരുന്നങ്കിലും അതൊന്നും ഒരാശ്വാസമായത് കൂടിയില്ല നമ്മക്ക് ആദം അവന്റെ ഉപ്പാനെ എത്രത്തോളം ആഴത്തിൽ വെറുക്കുന്നുണ്ടെന്ന് അവൻ നേരത്തെ പറഞ്ഞ ഓരോ വാക്കിലും അവന്റെ മുഖത്തെ ദേഷ്യത്തിലും എടുത്ത് കാണിക്കുന്നുണ്ട്.. അത്രമേൽ അവന്റെ ഉപ്പാനെ അവൻ വെറുക്കുന്നുണ്ടെങ്കിൽ ഒരിക്കലും ആ ഉപ്പാക്ക് അവന്റെ മനസ്സിൽ നല്ലൊരു സ്ഥാനം കിട്ടുക എന്നത് അസാധ്യമായ കാര്യമാണ്..എന്നാലും ആരായിരിക്കും അയാൾ..? എന്നൊക്കെ നമ്മള് സ്വയം നമ്മളോട് ചോദിച്ചെങ്കിലും അതിനുള്ള ഉത്തരം നമ്മക്ക് കിട്ടില്ല എന്നുറപ്പുള്ളത് കൊണ്ട് ചിന്തയെയൊക്കെ വകഞ്ഞു മാറ്റി വില്ലയിൽ താളം കെട്ടി നിക്കുന്ന ശോകഭാവം മാറ്റാൻ വേണ്ടി കൃത്രിമമായി ചിരിച്ച് എല്ലാവരെയും ആട്ടി തുലച്ചു ബ്രേക്ക്‌ ഫാസ്റ്റ് കഴിക്കാൻ കൊണ്ട് പോയി ബാക്കി 39 (2)ൽ #📙 നോവൽ #📔 കഥ
📙 നോവൽ - ISHQ MUBARAK Part 39 dream manzi - ShareChat
36.7k കണ്ടവര്‍
8 ദിവസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post