🔥അഭിമന്യു🔥 പാർട്ട്‌ 14 ആൻവി ________________________________________ അവൻ എന്റെ കയ്യും പിടിച്ചു ബുള്ളറ്റിന്റെ അടുത്തേക് നടന്നു... "ഡീീീ... കേറ്... ഇനി ആരെ നോക്കി നിക്കാണ്... " അവൻ ബൈക്കിൽ കേറിയിരുന്നു കൊണ്ട് ചോദിച്ചു... ഞാൻ അപ്പോൾ തന്നെ കൈ കെട്ടി നിന്ന് അവനെ പുച്ഛിച്ചു... "ഡീീ പട്ടി കൂടുതൽ ഓവർ ആക്കാതെ വാടി..." "ഇല്ല ഞാൻ വരില്ല...😏." "ഐശു.. എനിക്ക് ദേഷ്യം വരുന്നുണ്ട്....വന്നു കേറടി..." "ഇല്ല... ഇല്ല..." എന്നും പറഞ്ഞു ഞാൻ നിലത്ത് ആഞ്ഞു ചവിട്ടി... "നിന്നെ കൊണ്ട് പോകാൻ പറ്റുമോ എന്ന് ഞാനൊന്ന് നോക്കട്ടെ... " എന്നും പറഞ്ഞു അവൻ ബുള്ളറ്റിൽ നിന്ന് ചാടി ഇറങ്ങി... ഞാൻ അപ്പോൾ തന്നെ പുറകിലേക്ക് നീങ്ങി... "ഐശു വാ... " "ഇല്ല... ഞാൻ വരണമെങ്കിൽ....നീ എനിക്കൊരു വാക്ക് തരണം... " ഞാൻ അത് പറഞ്ഞപ്പോൾ അവൻ നെറ്റി ചുളിച്ചു കൊണ്ട് അവൻ എന്നേ നോക്കി.. "എന്ത് വാക്ക്... " "അതോ... അത്.. " "ഒന്ന് പറഞ്ഞു തുലക്കടി തെണ്ടി... 😡.." "നീ പോടാ പട്ടി..." "ഐശു... നീ പറയുന്നുണ്ടോ.. മഴ കൂടും.. " "ആ പറയാം... വേറെ ഒന്നും അല്ല... ഇനി എന്നേ വഴക്ക് പറയാൻ പാടില്ല...പിന്നേ... " "പിന്നേ?? " "പിന്നേ ഞാൻ പറയുന്നതൊക്കെ... " ഞാൻ അത്രയും പറഞ്ഞു അവനെ നോക്കി.. "ഒക്കെ?? " "ഒക്കെ അനുസരിക്കണം...അത് പറ്റുമെങ്കിൽ ഞാൻ കൂടെ വരാം.. " "Whaaattt...നീ പറയുന്നത് അനുസരിക്കാൻ നീ ആരാ എന്റെ അമ്മയോ..?..? "അമ്മ പറഞ്ഞാൽ മാത്രമേ നീ അനുസരിക്കൂ... ഭാര്യ പറഞ്ഞാൽ അനുസരിക്കില്ലേ 😏.." "ഇല്ലെങ്കിൽ... " അവൻ രണ്ട് കയ്യും മാറിൽ കെട്ടി നിന്ന് കൊണ്ട് ചോദിച്ചു.. "ഇല്ലെങ്കിൽ... എനിക്ക് ഒന്നേ പറയാൻ ഒള്ളൂ...നിന്റെ അമ്മയും ഞാൻ തന്നെ ഭാര്യയും ഞാൻ തന്നെ... അപ്പൊ എന്റെ പോന്നു മോൻ...എന്നേ അനുസരിച്ചേ പറ്റൂ... " ഞാൻ കൈ അരയിൽ കുത്തി നിന്ന് കൊണ്ട് പറഞ്ഞു.. അപ്പൊ തന്നെ ഒരു നിറഞ്ഞ ചിരിയോടെ..അവൻ എന്റെ അടുത്തേക് വന്ന് എന്നേ കെട്ടിപിടിച്ചു... "ഡീൽ.. " അവൻ എന്റെ ചെവിയിൽ മന്ത്രിച്ചു... "പക്കാ... " ഞാൻ അവനോട് ചോദിച്ചു.. "പക്കാ.. " എന്റെ ചെവിക്കു അരികിൽ ചുംബിച്ചു കൊണ്ട് എന്നേ വിട്ടു നിന്നു.. "ഇനി പോകാമോ.. മേഡം... " അവൻ ചോദിച്ചതും ഞാൻ തലയാട്ടി സമ്മതിച്ചു കൊണ്ട്.. ബുള്ളറ്റിൽ കേറി.. _________________________________________ വീട്ടിൽ എത്തി ഐശുന്റെ കയ്യും പിടിച്ചു ഞാൻ അകത്തു കയറി... ആദ്യം തന്നെ കണ്ടത് പപ്പയെ ആണ്... "ഇന്ന് പപ്പാ നേരത്തെ വന്നോ?? " "ഹ്മ്മ്... " പപ്പ ഒന്ന് മൂളി കൊണ്ട് സോഫയിൽ ചാരി ഇരുന്നു... "ഐശു.. നീ അകത്തു പൊക്കോ.. ഞാനിപ്പോ വരാം.. " ഞാൻ അവളെ പറഞ്ഞു വിട്ടു... "എന്ത് പറ്റി പപ്പാ.. ആകെ ഒരു മൂഡ് ഓഫ്‌.any prblm . " ഞാൻ അടുത്ത് ഇരുന്നു കൊണ്ട് ചോദിച്ചു.. "ഹ്മ്മ്.. ഒരു ചെറിയ prblm ഉണ്ട്...നമ്മുടെ ബിസിനസ് പ്രോഫിറ്റിൽ നിന്ന് കൊറേ പണം ലോസ് ആയിട്ടുണ്ട്...എന്തൊക്കെയോ തിരുമറി നടന്നിട്ട് ഉണ്ട്...." "ക്യാഷ് ലോസ് ആയെന്നൊ...?? എങ്ങനെ?? ഏട്ടനോട് ചോദിച്ചില്ലേ..?? " "അവനു അറിയില്ല എന്നാ പറയുന്നേ..എന്തോ ചതി നടന്നിട്ടുണ്ട്...എത്രയും വേഗം ഒരു മീറ്റിംഗ് അറേഞ്ച് ചെയ്യണം അദർ വൈസ് ഒരു വലിയ ക്രൈസിസ് തന്നെ നമ്മൾ നേരിടേണ്ടി വരും..." പപ്പ അതും പറഞ്ഞു കണ്ണടച്ച് ഇരുന്നു.. "ഞാനൊരു കാര്യം പറഞ്ഞാൽ നീ അനുസരിക്കുമോ അഭി... " "പപ്പ കാര്യം പറ... എന്നിട്ട് ആലോചിക്കാം..." "നമ്മുടെ കമ്പനി ഞാൻ നിന്റെ പേരിൽ രജിസ്റ്റർ ചെയ്യാം... ഇനിയുള്ള ക്യാഷ് ഇടപാടുകളിൽ അരുണിനെ പോലെ നീയും ശ്രദ്ധിക്കണം..." "എനിക്ക് പറ്റില്ല... പപ്പ..." ഞാൻ അതും പറഞ്ഞു ദേഷ്യത്തിൽ എണീറ്റ് നിന്നു... "എടാ നീ ഓഫിസിൽ ഒന്നും പോകണ്ട ജസ്റ്റ്‌ ഒന്ന് മീറ്റിംങ്ങിൽ ഒക്കെ ഒന്ന് പങ്കെടുത്താൽ മതി...പിന്നേ നിന്റെ സൈൻ ഇല്ലാതെ ഒരു പണമിടപാടുകളും നടക്കില്ല.. അത്രമാത്രം എന്റെ മോൻ ചെയ്യണം.." "അതൊക്കെ ഏട്ടനെ ഏൽപ്പിച്ചാൽ പോരെ...?? " "അവന് വേറെയും കാര്യങ്ങൾ ഇല്ലേ നോക്കാൻ..." "പപ്പ..എനിക്ക് ഇതിൽ താല്പര്യം ഇല്ല...പപ്പയുടെ ബിസിനസ്ന്റെ പിന്നാലെ നടന്നു എന്റെ ലൈഫ് spoil ചെയ്യാൻ എനിക്ക് പറ്റില്ല...പിന്നേ...എനിക്ക് താല്പര്യം തോന്നുമ്പോൾ ഞാൻ പപ്പയോടു പറയാം.... " ഞാൻ അതും പറഞ്ഞു എണീറ്റ് പോന്നു.... ഞാൻ റൂമിൽ ചെന്ന് ഡോർ വലിച് അടച്ചു... റൂമിൽ ഐശു ഇല്ല...ഞാൻ ഷർട്ട്‌ അഴിച്ചിട്ടു ബെഡിലേക്ക് കിടന്നു... കുറച്ചു കഴിഞ്ഞു കണ്ണ് തുറന്നു നോക്കിയപ്പോൾ...ഐശു ഷെൽഫിൽ എന്തോ കാര്യമായ തിരച്ചിൽ ആണ്... "ഡീീീ.... എന്താ നീ കാണിക്കുന്നത്.." "കാണുന്നില്ലേ... ഞാൻ ഡ്രസ്സ്‌ തിരയാ... " "പിന്നെ നിന്റെ കയ്യിൽ ഉള്ളത് എന്ത് കുന്തമോ...?? " "ഇത് സാരി അല്ലേ...എന്നും എങ്ങനാ ഇത് ഉടുക്കാ..എനിക്ക് വയ്യാ ഇത് വലിച്ചു ചുറ്റാൻ... " അതും പറഞ്ഞു അവൾ സാരി ബെഡിലേക് ഇട്ടു.. "നിനക്ക് സാരി വേണ്ടേൽ...എന്റെ ഡ്രെസ് വെച്ച ഷെൽഫ് തുറക്ക്... " "എന്തിനാ?? " "ആദ്യം ഞാൻ പറഞ്ഞത് ചെയ്യ് ... " അവള് ചുണ്ട് കോട്ടി കൊണ്ട് ഷെൽഫ് തുറന്നു... "അതിൽ ഒരു സൈഡിൽ ഉള്ള ഡ്രെസ് ഒക്കെ നിനക്ക് ഉള്ളതാ... " ________________________________________ അവൻ പറഞ്ഞപ്പോൾ ഞാൻ അതിൽ ഉള്ള ഡ്രെസ് ഒക്കെ പുറത്തേക് എടുത്തു... "ഇതാണോ...??? " "എന്താ നീ അതൊന്നും ഇടാറില്ലേ... " "ഇടാറുണ്ട്.. പക്ഷേ.. ഇവിടെ എങ്ങനെ ത്രീ ഫോർതും t ഷർട്ടും ഒക്കെ ഇടുക ...എല്ലാരും ഉള്ളതല്ലേ...ഞാൻ സാരി തന്നെ ഉടുത്തോളാം.. " "അത് നിന്റെ ഇഷ്ടം...ഇതൊക്കെ നിനക്ക് വേണ്ടി വാങ്ങിയതാ... സാരി ഏട്ടത്തി വാങ്ങിച്ചതാ...നീ എന്താന്ന് വെച്ചാൽ ചെയ്യ്... ഞാൻ പോയി ഒന്ന് ഫ്രഷ് ആവട്ടെ ട്ടോ.. ഐശുട്ടി... " അവൻ എന്റെ കവിളിൽ നുള്ളി കൊണ്ട് പോയി... ഞാൻ ഡ്രെസ് മാറി ഏട്ടത്തിയുടെ അടുതേക്ക് പോയി.. "ആഹാ പ്രോഗ്രാം കഴിഞ്ഞു വന്നോ?? " "ആഹ് വന്നു..." "ഹ്മ്മ് അഭി എവിടെ വീണ്ടും പുറത്തേക് പോയോ?? " "ഇല്ല ഏട്ടത്തി റൂമിൽ ഉണ്ട്...." "ആ... പിന്നേ ഞാൻ എന്റെ വീട്ടിൽ പോകും ഇന്ന്...ഇനി മോനെയും കൂട്ടി വരും.... " "അയ്യോ.. ഏട്ടത്തി പോകണോ?? " "രണ്ട് ദിവസം കഴിഞ്ഞാൽ ഇങ്ങ് വരും പെണ്ണെ...." ഏട്ടത്തി എന്നേ തലോടി കൊണ്ട് പറഞ്ഞു.. "ആഹ് പിന്നേ അഖില നിന്നോട് ഇപ്പൊ എങ്ങനെയാ...ദേഷ്യപെടാറുണ്ടോ?? " "ദേഷ്യ പെടുക പോയിട്ട് ഒന്ന് കാണാറ് പോലും ഇല്ല... എന്ത് പറ്റി ചേച്ചിക്.. " "അത് തന്നെയാ എനിക്ക് അറിയാത്തത്... അവൾ ഇപ്പൊ നേരെ ചൊവ്വേ എന്നോട് മിണ്ടാറില്ല... ഭക്ഷണം കഴിക്കുന്ന സമയത്ത് കാണും പിന്നേ റൂമിൽ അടച്ച് പൂട്ടി ഇരിക്കും.. " "പെട്ടന്ന് എന്താ ഒരു മനമാറ്റം.. " "അറിയില്ല...അവൾക്ക് ഒരു മാറ്റം വന്നാൽ മതിയായിരുന്നു.. " "ഐശു...... " ഏട്ടത്തിയോട് സംസാരിക്കുമ്പോൾ ആണ് അഭിയുടെ നീട്ടി ഉള്ള വിളി കേട്ടത്... "ദാ വരുന്നു... ഏട്ടത്തി ഞാൻ പോയി നോക്കട്ടെ.. " ഞാൻ റൂമിലേക്ക്‌ ചെന്നു.. അപ്പോഴുണ്ട് ചെക്കൻ കണ്ണാടിയുടെ മുന്നിൽ നിന്നു ഫാഷൻ ഷോ നടത്തുന്നു... "എന്തിനാ അഭി എന്നേ വിളിച്ചേ... " ഞാൻ ചോദിച്ചപ്പോൾ അവൻ എന്നേ ഒന്ന് നോക്കി കൊണ്ട് ഷെൽഫിൽ നിന്നും ഒരു ട്ടി ഷർട്ട്‌ എടുത്തിട്ട് കൊണ്ട് പറയാൻ തുടങ്ങി... "ഞാനൊന്ന് പുറത്ത് പോവാ.. ". "എങ്ങോട്ടാ... " "അങ്ങനെ ഇന്ന സ്ഥലം എന്നൊന്നും ഇല്ല...ഒരു പോക്ക് അങ്ങ് പോകും..." അവൻ അതും പറഞ്ഞു ബുള്ളെറ്റിന്റെ കീ വിരലിൽ ഇട്ടു കറക്കി കൊണ്ട് പുറത്തേക് നടന്നു.. ദുഷ്ടൻ എന്നേ കൂടി കൊണ്ട് പോകാമായിരുന്നു...എനിക്ക് കൂടെ പോകാൻ ആഗ്രഹമുണ്ട്... എന്തോ എപ്പോഴും അവന്റെ കൂടെ സ്പെൻഡ്‌ ചെയ്യാൻ ആണ് തോന്നുന്നത്.. ഞാൻ ഓരോന്ന് ആലോചിച്ചു കൊണ്ട് നിന്നപ്പോൾ ആണ് "ഡീീ പട്ടി.. " പുറകിൽ നിന്ന് അങ്ങനെ ഒരു വിളികേട്ടത്... തിരിഞ്ഞു നോക്കിയപ്പോൾ ഡോറിൽ ചാരി നിന്ന് എന്നെ നോക്കി ചിരിക്കുന്ന അഭിയെ ആണ്.... "പോയി ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്ത് വാടി കൊരങ്ങി.." അവൻ പറയുന്നത് കേട്ട് സന്തോഷത്തോടെ അവനെ നോക്കി.. "എന്നേ കൊണ്ട് പോവോ.. " "പിന്നേ കൊണ്ട് പോവാതെ എന്റെ ഐശു ഇല്ലാതെ ഞാൻ എങ്ങോട്ടും പോകില്ല....പിന്നേ സാരിയും ചുരിദാറും ഒന്നും വേണ്ട...എന്റെ ഷെൽഫിൽ തന്നെ നിനക്ക് ഉള്ള ഡ്രസ്സ്‌ ഞാൻ വാങ്ങി വെച്ചിട്ടുണ്ട്... അത് ഇട്ടാൽ മതി... " അത് സമ്മതിച്ചു കൊണ്ട് ഞാൻ ഷെൽഫ് തുറന്നു... ഏകദേശം അഭി ഇട്ട ബനിയൻ പോലെ തന്നെ ഉള്ള ഒന്ന് എടുത്തു ഞാൻ ഇട്ടു...ഡ്രസ്സ്‌ മാറി വന്നപ്പോൾ അഭി എന്റെ മുന്നിലേക്ക് ഒരു ജോഡി ഷൂ ഇട്ടു തന്നു.. "ഇതും നിനക്ക് ഉള്ളതാ...വേഗം ഇട്ട് വാ..." എന്ന് അവൻ പറഞ്ഞപ്പോൾ ഞാൻ ബെഡിൽ ഇരുന്ന് അത് ഇടാൻ തുടങ്ങി.. ________________________________________ "അഭി... ഇതിന്റെ ലേസ് ഒന്ന് കെട്ടി താ എനിക്ക് പറ്റുന്നില്ല...." അവൾ അതും പറഞ്ഞു ചിണുങ്ങിയപ്പോൾ ഞാൻ അവളുടെ മുന്നിൽ മുട്ട് കുത്തി ഇരുന്ന് കാലു എന്റെ തുടയിൽ കേറ്റി വെച്ച് ഷൂലേസ് കെട്ടി കൊടുത്തു.. "ഫിനിഷ്.. " ഞാൻ അതും പറഞ്ഞു എണീറ്റ് നിന്നു.. "എനിക്ക് എന്റെ ഐശുനെ ഇങ്ങനെ കാണാൻ ആണ് ഇഷ്ടം.. ഇപ്പൊ അഡാർ ലുക്ക്‌ ആയി.. " ഞാൻ അവളെ മൊത്തത്തിൽ ഒന്ന് നോക്കി കൊണ്ട് പറഞ്ഞു.. "ഈ ഡ്രസ്സ്‌ ഒന്നും എന്താ എനിക്ക് മുന്നേ തരാതെ ഇരുന്നത്... " എന്നവൾ ചോദിച്ചപ്പോൾ ഞാനൊന്നു ചിരിച്ചു.. "നിന്റെ കൂടെ ഇതുപോലെ ഒരുമിച്ചു യാത്ര ഒക്കെ സ്വപ്നം കണ്ട് ഇരിക്കുമ്പോൾ വാങ്ങി കൂട്ടിയതാ..ഞാൻ എടുക്കുന്ന ഡ്രസ്സ്‌ നു മാച്ച് ആയി നിനക്കും വാങ്ങും...ഇപ്പൊ ഇതൊക്കെ ഉപകാരം ആയില്ലേ.. " "പിന്നേ വല്ല്യേ ഉപകാരം... " "ആണല്ലേ.. " "ആണല്ല...പെണ്ണ്.. " "ആണോ നീ പെണ്ണാണോ...?? " "എന്താ നിനക്ക് സംശയം ഉണ്ടോ.. ഉണ്ടോടാ... " അവൾ ചുണ്ട് കൂർപ്പിച്ചു കൊണ്ട് ചോദിച്ചു. "ഉണ്ട്. എന്താ മാറ്റി തരാൻ വല്ല ഉദ്ദേശവും ഉണ്ടോ... " ഞാനൊരു കള്ള ചിരിയോടെ ചോദിച്ചു.. "ഉണ്ടെങ്കിൽ... " അവൾ പുരികം പൊക്കി കൊണ്ട് എന്നേ നോക്കി ചിരിച്ചു... ഞാൻ അപ്പൊത്തന്നെ അവളുടെ ബനിയനിൽ കുത്തിപിടിച്ചു കൊണ്ട് എന്നിലേക്ക്‌ അടുപ്പിച്ചു... "എന്നാ എന്റെ സംശയം വേഗം മാറ്റി താ..." ഞാൻ അവളുടെ ചെവിയിൽ പറഞ്ഞു... "അയ്യടാ ചെക്കന്റെ പൂതി മാറി നിക്ക് അങ്ങോട്ട്.. " എന്നും പറഞ്ഞു എന്റെ മൂക്കിൽ ഒരു കടി തന്നു... ഞാൻ അതിന് പകരം അവളുടെ ചെവിയിൽ കടിച്ചതും... "ഇവിടെ കൂടി...വേണം.. " അവൾ മറു ചെവി കാണിച്ചു കൊണ്ട് പറഞ്ഞു... "ഇത് കൊള്ളാലോ... ഇതിനു എന്താ ഇത്ര പ്രത്യേകത...ഹ്മ്മ്.. " ഞാൻ അത് ചോദിച്ചു കൊണ്ട് അവളുടെ ചെവിയിൽ കടിച്ചു... "നല്ല സുഖമുള്ള വേദന.. എനിക്ക് ഇഷ്ടായി.. " എന്നും പറഞ്ഞു അവൾ എന്നേ നോക്കി കണ്ണിറുക്കി.... "എന്ന് പോകാം... " "ഹ്മ്മ് പോകാം... " _________________________________________ "അഭി ആരോടും പറയാതെ വന്നത് മോശം ആയൊ... " "എന്ത് മോശം...അവർ ആരും എന്റെ കാര്യത്തിൽ അങ്ങനെ ഇടപെടില്ല... പിന്നേ ഞാൻ ഏട്ടത്തിയോട് പറഞ്ഞിട്ടുണ്ട്.. അത് തന്നെ ദാരാളം... " "അപ്പൊ പപ്പയോ.??? " "ഹ്മ്മ് പപ്പ... എന്നോട് സ്നേഹം ഒക്കെ തന്നെയാണ്...എന്നാലും ബിസിനസിനോളം പപ്പക്ക് മറ്റൊന്നും ഇല്ല...പണ്ട് തൊട്ടേ എന്റെ കാര്യം ശ്രദ്ധിക്കാൻ പപ്പ നോക്കാറില്ല.. പിന്നേ ഇപ്പൊ അധികാരം കാണിക്കാൻ വന്നാൽ ഞാൻ മൈൻഡ് ചെയ്യാറില്ല.... ആ അത് പോട്ടെ... ഇപ്പൊ നീ വേറെ എന്തേലും പറ... " ഡ്രൈവിംഗ്ൽ ശ്രദ്ധ ചെലുത്തി കൊണ്ട് അവൻ പറഞ്ഞു.. "നമ്മൾ എങ്ങോട്ടാ പോകുന്നത്.. " "നിനക്ക് ഇഷ്ടപെട്ട പ്ലേസ് പറ നമുക്ക് അങ്ങോട്ട്‌ പോകാം..." "എനിക്ക് ഈ സമയത്തു ബീച്ചിൽ പോകാൻ ആണ് തോന്നുന്നത്.. " "എന്നാ ആദ്യം അങ്ങോട്ട്‌ പോകാം.." അവൻ ഒന്ന് കൂടെ സ്പീഡിൽ പോകാൻ തുടങ്ങി..... ഞാൻ അവന്റെ പുറത്ത് തലചായ്ച്ചു കിടന്നു.... "ഐശു...എത്തി ഇറങ്ങ്.. " അവൻ പറഞ്ഞപ്പോൾ ആണ് ഞാൻ കണ്ണു തുറന്നത്... ഞാൻ ചുറ്റും ഒന്ന് കണ്ണോടിച്ചു ബുള്ളറ്റിൽ നിന്ന് ഇറങ്ങി... അഭി എന്റെ കയ്യിൽ മുറുകെ പിടിച്ചു കൊണ്ട് കടൽ തീരത്ത് കൂടെ നടന്നു.. "അഭി ഞാനൊരു സത്യം പറയട്ടെ.. " "ഹ്മ്മ് പറ... " എന്നവൻ പറഞ്ഞപ്പോൾ... ഞാൻ അവന്റെ മുന്നിൽ കേറി നിന്നു... "ഫസ്റ്റ് ടൈം....എന്റെ ലൈഫിൽ ഫസ്റ്റ് ടൈം ആണ് ഞാൻ ഇങ്ങനെ കടൽ വെള്ളത്തിലൂടെ നടക്കുന്നത്...ദൂരെ നിന്ന് കണ്ടിട്ടേ ഒള്ളൂ.. അടുത്ത് ഇന്ന് കണ്ടത് അന്ന് നിന്റെ കൂടെ വന്നപ്പോൾ ആണ്...am so happy.. " എന്നും പറഞ്ഞു ഞാൻ തിരിഞ്ഞ് ഓടി... ________________________________________ അവൾ മണൽ പരപ്പിലൂടെ ഓടി കളിക്കുന്നത് കാണാൻ നല്ല ചേലാണ്....ഞാൻ മണലിൽ ഇരുന്ന് കൊണ്ട് അവളുടെ കുസൃതികൾ എല്ലാം ക്യാമെറയിൽ ഒപ്പി എടുത്തു... അവൾ പാന്റ് മുകളിലേക്ക് കേറ്റി വെച്ച് വെള്ളത്തിലേക്ക് ഇറങ്ങാൻ നിന്നു... എന്നേ ഒന്ന് നോക്കി... ഞാൻ സമ്മതം എന്നാ പോലും തലയാട്ടി കൊടുത്തു... അപ്പൊ തന്നെ അവൾ എന്റെ അടുത്തേക് ഓടി വന്നു... "അഭി നീ കൂടെ വാ എനിക്ക് പേടിയാ... " എന്നും പറഞ്ഞു എന്റെ കയ്യിൽ പിടിച്ചു വലിക്കാൻ തുടങ്ങി... "വരാടി പോത്തേ എന്റെ കയ്യിൽ നിന്ന് വിട്... " "എന്നാ ഇങ്ങോട്ട് വാടാ എരുമേ... " അതും പറഞ്ഞു കടലിലേക്ക് നോക്കി... ഞാൻ അവളുടെ കയ്യിൽ പിടിച്ചു കൊണ്ട് വെള്ളത്തിലേക്ക് നടന്നു...പിന്നേ ഒരു യുദ്ധം ആയിരുന്നു..വെള്ളത്തിൽ കിടന്ന് കുത്തി മറിഞ്ഞു... ക്ഷീണം തോന്നിയപ്പോൾ.. ഞങ്ങൾ മണൽ പരപ്പിൽ ഇരുന്നു....എത്ര നേരം എന്നില്ലാതെ സംസാരിച്ചിരുന്നു.. "നേരം ഇത്രയൊക്കെ ആയൊ... " അവൾ എന്റെ കയ്യിലെ വാച് നോക്കി കൊണ്ട് പറഞ്ഞു . "എന്താ നിനക്ക് വീട്ടിൽ പോകണോ...?? " "ഏയ്‌ പോകണ്ട നമുക്ക് എവിടെ ഇരിക്കാം..." എന്നും പറഞ്ഞു എന്റെ തോളിലേക്ക് ചാഞ്ഞു.. "അഭി... " "എന്താടി... " "എനിക്ക് ഒരു പാട്ട് പാടി താ... " "എന്താ ഇപ്പൊ ഒരു പാട്ട് കേൾക്കാൻ പൂതി.. " "ഒന്ന് പാടി താ അഭി... ഇഷ്ടം കൊണ്ടല്ലേ... " "ഓഹ് എന്ന് മുതൽ ആണ് ഈ ഇഷ്ടം..." ഞാൻ ചോദിച്ചപ്പോൾ അവളുടെ മുഖം വാടി.. "ഹോ... ചങ്കടം വന്നോ എന്റെ ഐശുനു.." എന്ന് ഞാൻ ചോദിച്ചപ്പോൾ അവൾ എന്റെ നെഞ്ചിലേക്ക് ചാഞ്ഞു.. കുറച്ചു നേരം അങ്ങനെ കിടന്നു... പിന്നേ എന്റെ മുഖത്തേക് നോക്കി.. " i love u അഭി.. " എന്നും പറഞ്ഞു എന്റെ ചുണ്ടിൽ ഉമ്മ തന്നു.. "Love u too " ഞാൻ അവളെ ഇറുക്കി കെട്ടിപിടിച്ചു കൊണ്ട് പറഞ്ഞു.. പതിയെ അവളെ വേർപെടുത്തി .. അവളുടെ മടിയിൽ കിടന്നു.. അവൾ എന്നേ തോന്നി. ചിരിച്ചു കൊണ്ട് എന്നേ തലോടാൻ തുടങ്ങി... ഇരുട്ടിലും അവളുടെ കുഞ്ഞി കണ്ണുകൾ തിളങ്ങുന്നത് ഞാൻ കണ്ടു... "ഐശു... നീ എന്നും എന്റെ കൂടെ വേണം..." ഞാൻ പറഞ്ഞതിന് മറുപടി ആയി അവൾ എന്റെ നെറ്റിയിൽ ചുംബിച്ചു...ഞാൻ അവളെ തന്നെ നോക്കി കിടന്നു...നാണത്താൽ അവൾ എന്റെ കണ്ണുകൾ പൊത്തി ...ഞാൻ അവളുടെ കൈകൾ എടുത്തു മാറ്റി... ഇപ്പോഴാണ് അവളുടെ ഇടത് കവിളിലേ നുണക്കുഴി ഞാൻ ശ്രദ്ധിച്ചത്.... നാണം കൊണ്ട് അവൾ ചിരിക്കുമ്പോൾ മങ്ങിയ വെളിച്ചത്തിൽ അവളുടെ നുണകുഴി എനിക്ക് മുന്നിൽ തെളിഞ്ഞു... അതിലേക് ഇറങ്ങി ചെല്ലാൻ എന്റെ ഉള്ളം തുടിച്ചു .... എങ്കിലും ഇപ്പോഴും പൂർത്തികരിക്കാത്ത മറ്റൊരു ആഗ്രഹം എനിക്ക് ഉണ്ട്...അവളുടെ താടിക്ക് മേൽ ഉള്ള ആ കുഞ്ഞി കാക്കപുള്ളി...ഒന്ന് ചുംബിക്കാൻ ഞാൻ ഏറെ കൊതിച്ച അതിനോളം മറ്റൊന്നില്ല... ഞാൻ പതിയെ എഴുനേറ്റു ഇരുന്നു..ചുറ്റും ആരും ഇല്ലെന്ന് ഉറപ്പ് വരുത്തി .. അവളുടെ കാക്ക പുള്ളിയെ കൊതിയോടെ നോക്കി.. അവളുടെ മുഖം കൈകളിൽ കോരി എടുത്തു.. അവളുടെ കണ്ണിലേക്കു നോക്കി... ഒരു ചെറു ചിരിയോടെ.. എന്റെ ഒരു കൈകൊണ്ട് അവളുടെ കണ്ണിൽ തഴുകി കൊണ്ട് കണ്ണുകൾ അടപ്പിച്ചു.. ഞാൻ കീഴ് ചുണ്ട് ഒന്ന് കടിച്ചു വിട്ട്..അവളുടെ കാക്കപുള്ളിയിലേക്ക് ചുണ്ടുകൾ കൊണ്ട് പോയി... അവിടം നനയും വിധം ഞാൻ ചുണ്ടുകൾ അമർത്തി.. പിന്നീട് എന്റെ കണ്ണുകൾ പതിച്ചത് അവളുടെ പനിനീർ അധരങ്ങളിൽ ആണ്... അവളുടെ മേൽചുണ്ടിലെ ചെറുമുടിനിരകൾ നനഞ്ഞു കുതിരും വിധം ചുണ്ടുകലേ നുകർന്നു...അവളുടെ കണ്ണുകൾ അടഞ്ഞു...ഞാൻ കണ്ണുകൾ അടച്ചില്ല...നോക്കി കാണുകയായിരുന്നു... അവളുടെ അടഞ്ഞ കണ്ണുകളിലെ കൃഷ്ണമണികൾ ഓടി നടക്കുന്നത്.... ഒടുവിൽ...അവളുടെ കണ്ണിൽ നിന്നും ഒരുതുള്ളി കണ്ണുനീർ ഒഴുകി സൈഡിലൂടെ ചെവിക്കു അരികിലൂടെ കഴുത്തിലേക്ക് ഇറങ്ങുന്നത് ഞാൻ കണ്ടു... അവളുടെ ചുണ്ടുകളെ സ്വതന്ത്രമാക്കി കൊണ്ട്..എന്റെ അധരങ്ങൾ താഴോട്ട് അരിച്ചിറങ്ങി... കഴുത്തിലേക്ക് ഒഴുകി വന്ന കണ്ണു നീർ ഞാൻ ചുണ്ടുകൾ കൊണ്ട് ഒപ്പി എടുത്തു.. പരസ്പരം അകന്ന് മാറുമ്പോൾ... രണ്ട് പേരും നീട്ടി ശ്വാസം എടുത്തു.. നാണം കൊണ്ട് പൂത്തു ഉലഞ്ഞു കൊണ്ട് അവൾ എന്റെ മടിയിൽ കിടന്നു.. ____________________________________ മൂകമായ് നിമിഷങ്ങൾ കടന്നു പോയികൊണ്ടിരുന്നു.. "ഐശു എനിക്ക് ഒരു കാര്യം അറിയാൻ ഉണ്ട്.. " അഭി കൊറച്ചു സീരിയസ് ആയി ചോദിച്ചു.. "എന്താ അഭി... " "ഞാൻ നിന്നെ ശല്ല്യപെടുത്തിയത് കൊണ്ട് മാത്രമാണോ.. നീ എന്നേ വെറുത്തതു...അതോ വേറെ വല്ല കാരണവും ഉണ്ടോ...?? " പ്രതീക്ഷിച്ച ചോദ്യം ഐവ.. ഐശു നീ പെട്ടു... നേരത്തെ ഉമ്മ കിട്ടിയെങ്കിലും ഇപ്പൊ അടി ഉറപ്പാ.. തുടരും... #📙 നോവൽ
36.1k കണ്ടവര്‍
9 ദിവസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post