ഉമ്മയെയും കൂട്ടി നഗരത്തിലെ ഒരു ഉയർന്ന ഹോട്ടെലിൽ ഭക്ഷണം കഴിക്കാൻ പോയതായിരുന്നു അവൻ ...ഒരു തിരക്കുള്ള ഞായറാഴ്ച ... അവ്ന്ടൊരു ആഗ്രഹമായിരുന്നു അത് ...ഉമ്മാനേം കൂട്ടി സിറ്റിയൊക്കെ ഒന്ന് കറങ്ങണം എന്നത്... അവന്റെ ഫ്രെണ്ട്സുകളുടെ കൂടെ അവിടെ കയറി ഭക്ഷിച്ച പരിചയമുണ്ട് ...അന്ന് മനസ്സിൽ തീരുമാനിച്ചിരുന്നു ന്റെ ഉമ്മാനെ ഒരീസം കൊണ്ടോരണം എന്ന് ... ബാപ്പ ജീവിച്ചിരിപ്പില ്ലാത്ത അവന് ഉമ്മ മാത്രമേ ഉള്ളൂ ... "ഇതെവിടടാ മോനെ സ്ഥലം ..തണുക്കുന്നു വല്ലാണ്ട് ..." ഉമ്മയുടെ നിഷ്കളങ്കമായ ചോദ്യം ... "ഇതൊക്കെ വല്യ വല്യ ആൾക്കാർ ഭക്ഷണം കഴിക്കാൻ വരുന്ന സ്ഥലമാ ഉമ്മാ .." "നമ്മള് വല്യ ആള്ക്കാരല്ലല്ലോ മോനെ പിന്നെന്തിനാ ..?" "ഉമ്മ ഇവിടെ ഇരി.." അവൻ പറഞ്ഞു അവിടെയെങ്ങും നിശബ്ദത , നേരിയ വെളിച്ചവും ...... അവിടെ നോക്കുമ്പോൾ ഓപ്പോസിറ്റ് സീറ്റിൽ രണ്ട് മൊഞ്ചത്തിമാർ, തൊട്ടപ്പുറത്ത് ബർഗ്ഗർ വിഴുങ്ങുന്ന വി വി ഐ പി കൾ ...ഏതൊരു സമപ്രായക്കാരനെ പോലെ അവനും ഒന്ന് സ്റ്റാർ ആകാൻ തീരുമാനിച്ചു ...അവന്റെ ഉമ്മ ആദ്യമായാണ് അവിടെ വരുന്നതും .. കളങ്കമില്ലാത്ത തനി നാട്ടിൻ പുറത്തു കാരി ഉമ്മ ...!!! സാധാരണ വസ്ത്ര ധാരണവും ... അങ്ങനെ മെനു കാർഡ് വായിച്ച് ഉമ്മാനോട് പറഞ്ഞു : "എന്താ ഉമ്മാക്ക് വേണ്ടത് കഴിക്കാൻ ..?" പണ്ട് ഷോര്ട്ട് ഫിലിം കണ്ടതിന്റെ ഒർമയിലായിരിക്കും ഉമ്മ ഓർഡർ എടുക്കാൻ വന്ന പയ്യനോട് പറഞ്ഞു : "എനിക്കൊരു മസാല ദോശയും സാമ്പാറും " .. ഉഫ്ഫ്ഫ് ..ഓർഡർ എടുക്കാൻ വന്ന പയ്യൻ രണ്ടു മിനിറ്റ് ഔട്ട് ഓഫ് റേഞ്ച് ...!!! കേട്ട് നിന്ന മൊഞ്ചത്തിമാരും പരിഷ്കാര അമ്മച്ചിമാരും ചിരിച്ചു ... "സില്ലി വുമണ് "...കമ്മന്റുകൾ പാറിയെത്തി ... ഉമ്മാക്ക് അത് മനസ്സിലായില്ല ...അവൻ മിണ്ടാതെ നിന്നു ...ഓരോരുത്തർ എന്തോ അന്യഗ്രഹ ജീവികളെപോലെ ആണ് ഇവരെ നോക്കുന്നത് ...സ്റ്റൈൽ ഇല്ല അതുതന്നെ കാരണം ...ഉമ്മയാനെങ്കിൽ സാധാരണ ഓയൽ സാരി ചുറ്റിയിരിക്കുന്നു ,അവനാണെങ്കിൽ നെഞ്ചത്ത് ഇന് സൈഡ് ചെയ്ത നാടൻ രൂപവും .. ലാസ്റ്റ് ഉമ്മാനോട് പറഞ്ഞു : "എന്റെ പൊന്നുമ്മാ ,ഇവിടെ മസാല ദോശയും സാമ്പാറും നെയ്പത്തിരിയുമൊന്നും കിട്ടൂലാ ,ഇത് അൽ ബെയ്ക്കാ ..അയമുക്കാന്റെ ചായ പീടികയല്ല ..ഞമ്മാക്ക് ബ്രൊസ്റ്റും പിസ്സായും കഴിക്കാം ,കിടിലൻ ടേസ്റ്റ് ആണ് ഉമ്മാ .." അങ്ങനെ പിസ്സായും കൊണ്ട് ആള് വന്നപ്പോൾ ഉമ്മചീന്റെ അടുത്ത ചോദ്യം : " ഇതിന്റെ കൂടെ മീൻ വരട്ടിയ കരിയൊന്നും ഇല്ലേ .." തൊട്ടടുത്ത സീറ്റിൽനിന്നും കുടുകുടെ ചിരി പരിഹാസ ഉയർന്നു ... സീൻ മനസ്സിലായ വെയ്റ്റർ കുറച്ച് കെട്ച്ചപ്പും ടൊമാറ്റോ സോര്സും കൊണ്ട് വന്നു സംഭവം ഉഷാറാക്കി ... ലിപ്സ് സ്റ്റിക്ക് തേച്ച ഒരു അമ്മച്ചി അപ്പുറത്ത് നിന്നും എന്തൊക്കെയോ ചൂണ്ടികൊണ്ട് ചിരിച്ച് പറയുന്നുണ്ടായിരുന്നു ... പിന്നെ എനിക്കിട്ടൊരു പണി ന്റെ ഉമ്മച്ചി തന്നു ..ആ മൊഞ്ചത്തിമാർ കേട്ട് കൊണ്ടിരിക്കെ എന്നോട് ഉമ്മ ചോദിച്ചു : "കുഞ്ഞൊനെ ഇത് ആരാ കറി വെച്ചത് ,ഇതിൽ മീനിന്റെ കക്ഷനമോന്നും ഇല്ലല്ലോ ..? കറി ആണെങ്കിൽ വല്ലാത്ത മധുരവും ..ഇത് തിന്നാനാണോ നീ ന്നെ കൂട്ടി കൊണ്ടോന്നെ ..." എല്ലാം കണ്ടും കേട്ടും കൊണ്ടിരുന്നവർ ഭയങ്കരമായി പരിഹാസ ചിരി ... "ഇവരെന്തിനാ മോനെ ചിരിക്കുന്നെ ..?" ഉമ്മ ചോദിച്ചു ..അവൻ ഒന്നും മിണ്ടിയില്ല ...ഡീസെന്റ് കീപ് ചെയ്യാൻ അവൻ പണിപ്പെടുന്നു ... അപ്പോൾ ഒരു മമ്മിയുടെ വക കമ്മന്റ് : " ഹേയ് ബോയ് ..ഹു ഈസ് ദിസ് വുമെൻ ..? പ്ലീസ് സെയ് ഷട്ട് അപ്പ് ..ഇറ്റ് ഇസ് സൊ ഡിസ്ട്ടർബ് ..ഓക്കേ ..." എന്നും പറഞ്ഞുകൊണ്ട് ഐ ഫോണ് 6 എടുത്ത് തോണ്ടി കളിച്ചു ... അവൻ ഇങ്ങ്ലീഷിൽ തന്നെ തപ്പി പിടിച്ചു പറഞ്ഞു .. "സോറി "... അവൻ മിണ്ടാതെ നിന്നു ...ഉമ്മയുടെ മുഖത്തേക്ക് അവനൊന്ന് നോക്കി ... ആദ്യമായി അങ്ങനെയൊരു ഭക്ഷണം കഴിക്കുന്നതിന്റെ പ്രയാസം ആ മുഖത്തുണ്ടായിരുന്നു ...!!! അവന് കുറച്ചു വിഷമം തോന്നി... "മോനെ ഈ സ്പൂണ് കൊണ്ടൊക്കെ എങ്ങനെയാ കഴിക്കാ ..? പടച്ചോൻ നമുക്ക് നല്ലൊരു കൈ തന്നിട്ടില്ലേ .." എന്നും പറഞ്ഞുകൊണ്ട് കൈകൊണ്ട് കഴിക്കാൻ തുടങ്ങി ...അത് കണ്ടപ്പോൾ എല്ലാവരും ഏതോ പാപം ചെയ്തപോലെ നോക്കാൻ തുടങ്ങി ...ചിരിക്കുന്നു ,പരിഹസിക്കുന്നു ,എല്ലാ കണ്ണുകളും ആ പാവം ഉമ്മയുടെ നേര്ക്ക് ...പരിഷ്കാര നോട്ടം അവനെ വല്ലാണ്ട് അലട്ടി .. "വരേണ്ടി ഇരുന്നില്ല " അറിയാതെ മനസ്സിൽ അവൻ മന്ത്രിച്ചുപോയി ..ന്റെ ഉമ്മയെ പരിഹസിക്കാൻ കൊണ്ട് വന്നതാണോ ഞാൻ ..? " വീണ്ടും ചോദ്യങ്ങൾ അവനെ അലട്ടികൊണ്ടിരുന്നു ... തൊട്ടടുത്ത് നിന്നും ഒരു ന്യൂ ജെനരേശൻ പരിഷ്കാരി കുടുമ്പത്തിന്റെ കമ്മന്റ് : "മോനെ നിന്റെ ഉമ്മനെ ദാ പുറത്തുള്ള ആ സാഗർ ഹോട്ടലിലോ മറ്റോ കൊണ്ട് പോയ്കൂടെ ..ഞങ്ങള്ക്കിത് കെട്ടിട്ട് ആകെ അസ്വസ്തത ..തീരെ Manners ഇല്ലേ ഈ സ്ത്രീക്ക്...ഒന്ന് മിണ്ടാതെ ഇരിക്കാൻ പറ , ഇവിടെ ഞങ്ങളെപോലെ ഉള്ളവരുടെ സ്റ്റാസിനു ചേര്ന്നതല്ല ഇതൊന്നും ..ഓക്കേ ബോയ് .." അവൻ അവന്റെ ഉമ്മയുടെ മുഖത്തേക്കൊന്നു നോക്കി ... പരിഹാസ ചിരിയും വാക്കുകളും കേട്ട ഒരു മുഖം അവിടെ അവന് കാണാൻ കഴിഞ്ഞു ...!!! ഉമ്മയുടെ മുഖം വാടുന്നത് അവൻ കണ്ടു ..അവന് സങ്കടം വന്നുതുടങ്ങി .. "വാ കുഞ്ഞൊനെ ,ഞമ്മക്ക് പോവാം ,നിക്ക് ഇവടെ ഇരുന്നിട്ട് എന്തോ പോലെ .." ഭക്ഷണം മുഴുമിക്കാതെ ബാക്കി വന്നപ്പോൾ ഉമ്മ അത് അവിടെയുള്ളവരോട് പാർസൽ എടുക്കാൻ പറഞ്ഞു ... ഇതൊക്കെ കണ്ടുകൊണ്ട് പലരും അവിടെ ഇരുന്ന് ചിരി തുടര്ന്നുകൊണ്ടെയിരുന്നു ... ഭക്ഷണം കഴിച്ച് കൈ കഴുകി പുറത്തേക്ക് നടക്കുന്ന വഴിയെ ഒരു ഗൾഫ് ഇത്തായുടെ കമ്മന്റ് ഹോട്ടെൽ ഉടമകളോട്: " ഇനി ഇതുപോലത്തെ ആളുകളെ ഇവിടെ കയറ്റരുത് ..ഓക്കേ ...ഡോണ്ട് റിപ്പീറ്റ് ദിസ് .." "ഓക്കേ മാടം" മറുപടിയും വന്നു ... അത് കേട്ടപ്പോൾ അവന് സഹിച്ചില്ല "ഉമ്മാ ഉമ്മ നടന്നോ ഞാനിപ്പോ വരാം "... എന്നും പറഞ്ഞുകൊണ്ട് അവൻ ഉമ്മയെ പുറത്തേക്ക് നിർത്തി ..അകത്തേക്ക് കയറി പുറകിലേക്ക് തിരഞ്ഞ് നടന്നു മറുപടി പറഞ്ഞു : "എക്സ് ക്യൂസ്മി മാഡം , ഇത് ഭക്ഷണം കഴിക്കാനുള്ള സ്ഥലമാണ് ...നിങ്ങളും ഞാനും വായിൽ കൂടി തന്നെയാണ് കഴിക്കുന്നതും .. കഴിക്കാൻ വന്നാൽ വല്ലതും വാങ്ങി തിന്നു പോവുക ..ഇവിടെ വരുന്നവർക്കെന്ത ാ കൊമ്പുണ്ടോ ..? എന്താ നേരത്തെ പറഞ്ഞത് തീരെ മാന്നേര്സ് ഇല്ലാത്ത സ്ത്രീ എന്നോ ...? ന്റെ ഉമ്മ ആദ്യമായിട്ടാ ഇവിടെ വരുന്നത് ,ഞങ്ങൾ നിങ്ങളെപോലെ പണത്തിന്റെയും ഇസ്തിരിയുടെയും മുകളിലല്ല ജനിച്ചത് ... ഭക്ഷണം വിളമ്പുന്ന സ്ഥലത്തെ ബഹുമാനിക്കാൻ എന്നെ എന്റെ ഉമ്മ പഠിപ്പിച്ചിട്ടുണ്ട് ..പിന്നെ ഈ മാന്യത എന്താണെന്ന് നിങ്ങളുടെ മുഖത്തുള്ള മേയ്ക്ക് അപ്പ് പറഞ്ഞു തരുന്നുണ്ട് ...ഈ ബാക്കിയുള്ളത് ന്റെ ഉമ്മ പൊതിഞ്ഞത് വീട്ടിലേക്ക് വേണ്ടി തന്നെയാണ് ...ദാ നിങ്ങളുടെ ഈ ടേബിളിൽ കാണുന്നപോലെ ഭക്ഷണം ഒരു അചാരമാക്കാറില്ല ഞങ്ങൾ ...കളയാറുമില്ല ... ഭക്ഷണത്തിന്റെ വില എന്തെന്നറിയാത്ത ഇതുപോലെയുള്ള ഒരുപാട് ഹോട്ടലുകൾ ഞമ്മള് കണ്ടിട്ടുണ്ട് ...കൊണ്ട് വെച്ചതിന്റെ പകുതിയും എടുത്ത് കളയുന്നവരെ പുറത്തുപോയി ഒന്നുനോക്കണം ഒരു കുപ്പി ബോട്ടിൽ വെള്ളത്തിനുവേണ്ടി കൈ നീട്ടുന്നവരെ..!!! അല്ലാതെ മാനേര്സും ടീസെന്റും ഇംഗ്ലീഷ് വാക്കുകളും കാറും വീടും വസ്ത്രവുമല്ല ഒരാളെ വിലയിരുത്തുന്നത ്...പോട്ടെ ആന്റി ..." ഇത്രയും കേട്ടുകഴിഞ്ഞപ്പോഴേക്കും ആ സ്ത്രീയുടെ കയ്യിൽ ഉണ്ടായിരുന്ന സ്പൂണ് നിലത്തേക്ക് വീണു ..കേട്ടുനിന്ന മറ്റുള്ളവർ നിശബ്ദരായപ്പോൾ ആ ഉമ്മ മകനെ തിരക്കി അകത്തേക്ക് കയറിവന്നു ... "കുഞ്ഞൊനെ ഇയ്യ് എന്താക്കാടാ ,വാ പോവാം .." |ഹ്മ് നിക്ക് ഇപ്പൊ പോവാം.." അവൻ ഉമ്മാനേ ഒന്ന് നോക്കി വീണ്ടും ചോതിച്ചു "ഉമ്മ ,ഉമ്മാന്റെ കയ്യിൽ ഉണ്ടായിരുന്ന പൊതി എവിടെ ..?" "ഓ അതോ ,അതെ നമ്മള് ഇങ്ങൊട്ട് കേറി വരുമ്പോ പുറത്ത് ഇയ്യ് കണ്ടില്ലെടാ രണ്ട് ചെറിയ കുട്ട്യോള് തുണീം വിരിച്ച് ഇരിക്കണേ ..ഓരെ കണ്ടാലേ അറീലെടാ അനക്ക്, ഒന്നും തിന്നിട്ടുണ്ടാവൂലാന്നു ..ഞാൻ അത് ഓർക്ക് കൊടുത്ത് ...ന്താ സന്തോഷം ആ കുട്ടികൾടെ മുഖത്ത് ..കണ്ണ് നിറഞ്ഞുപോയി കുഞ്ഞൊനെ ... പാവങ്ങൾ ..ഒഴിവാക്കുന്നതിലും നല്ലത് അതല്ലെടാ...അന്റെ ഉപ്പ പറഞ്ഞിട്ടില്ലേ ,ഭക്ഷണം ആവശ്യത്തിന് കഴിക്കാനും മര്യാദയോടെ അതിനെ സമീപിക്കാനും ..." ഇത്രേം കേട്ടപ്പോൾ അവിടെ വേസ്റ്റ് ക്ലീൻ ചെയ്തു കൊണ്ടിരിന്ന ഒരു സ്റ്റാഫ് തന്റെ രണ്ട് കൈപത്തികൾ തമ്മിൽ ചേർത്ത് കയ്യടിച്ചു ...പിന്നീട് അവിടെ കേട്ടുനിന്ന മറ്റുള്ളവരും അതേറ്റു കയ്യടിച്ചു ...!!! കുഞ്ഞോൻ തന്റെ ഉമ്മാനെ നെഞ്ചോടു ചേര്ത്തു പിടിച്ചു ...!!! --------------------------------------------- --------------------------------------------- ഇന്നത്തെ പുതു തലമുറയിലെ മാതാപിതാക്കൾ മക്കള്ക്ക് എന്താണ് മര്യാദ എന്ന് അറിയിച്ചു കൊടുക്കുന്നില്ല എന്നതാണ് സാരം ... നാം ദിനംതോറും ആവര്ത്തിക്കുന്ന ഭക്ഷണ കാര്യത്തിലെ മര്യാദകൾ പഴയ തലമുറയെ പരിഹസിക്കൽ ഉപദെഷിക്കുന്നവരെ പുച്ചിച്ചു തള്ളുന്ന മനോഭാവം #📔 കഥ #💓 ജീവിത പാഠങ്ങള്‍ ഒരു തിന്മ കണ്ടാൽ അതിനെ വളരെ ലാഘവത്തോടെ സമീപിക്കൽ അന്നത്തിനായി കൈ നീട്ടുന്നവരുടെ കൈകളിലേക്ക് കാരുണ്യത്തിന്റെ നോട്ടം പോലും നല്കാത്തവർ ... അങ്ങിനെ പലതും ...ഒന്നുകൂടി മനസ്സിരുത്തി വായിച്ചാൽ നിങ്ങള്ക്ക് മറ്റു ചില കാര്യങ്ങൾകൂടി മനസ്സിലാക്കാൻ . കഴിയുമെന്നു കരുതുന്നു....
19.7k കണ്ടവര്‍
12 ദിവസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post