🔥എന്റെ രാവണൻ🔥 പാർട്ട്‌ 44 ആൻവി ____________________________________ ഞാൻ വാഷ്റൂമിൽ നിന്നു മുഖം കഴുകി.. ഇറങ്ങിയപ്പോൾ ആണ് എന്നെയും കാത്ത് റൂമിൽ അമ്മയിരിക്കുന്നത് കണ്ടത്.. എന്നേ കണ്ടതും അമ്മ അടുത്തേക്ക് വന്ന് എന്റെ കയ്യിൽ പിടിച്ചു കരയാൻ തുടങ്ങി.. "ഞാൻ കാരണം നിങ്ങൾ സന്തോഷം ഒക്കെ പോയല്ലേ...എല്ലാത്തിനും ഉത്തരവാദി ഞാൻ ആണ് ഞാൻ മാത്രം..എന്റെ മോന് ഒരിക്കലും ഒന്നും സഹിക്കാൻ കഴിയില്ല..അവന്റെ മനസ്സ് ഒരുപാട് വേദനിച്ചു കാണും.." അമ്മ സ്വയം പഴിച്ചു കൊണ്ട് പറഞ്ഞപ്പോൾ എനിക്ക് പാവം തോന്നി.. പെട്ടന്ന് എന്തോ ഓർത്ത പോലെ അമ്മേ എന്നേ നോക്കി.. "മോളെ ആദി എങ്ങോട്ടാ പോയത് എന്നറിയോ?.." ഞാൻ ഇല്ലെന്ന് തലയാട്ടി.. "നീ വിളിച്ചു നോക്കിയോ..?? " "ഫോൺ എടുക്കുന്നില്ല അമ്മേ.. " ഞാൻ അത് പറഞ്ഞപ്പോൾ അമ്മ നിരാശയോടെ തിരിഞ്ഞു നടന്നതും..ഞാൻ അമ്മയെ വിളിച്ചു.. "ആദിയുടെ യഥാർത്ഥ അച്ഛനും അമ്മയും.. നിങ്ങളുടെ റൂമിലെ ഫോട്ടോയിൽ കാണുന്ന ചെറിയമ്മയും ചെറിയച്ചനും ആണോ?? " "അതേ...അവരാണ് എന്റെ ആദിയുടെ അച്ഛനും അമ്മയും..." അമ്മ കണ്ണു നിറച്ചു കൊണ്ട് പറഞ്ഞു.. "അവർ ആക്‌സിഡന്റ്ഇൽ മരിച്ചു എന്ന് അമ്മ പറഞ്ഞു...പിന്നെ എന്തിനാ അമ്മയെ അച്ഛമ്മ കുറ്റപ്പെടുത്തുന്നത്.." "ഞാ...ഞാൻ...ആണ് ആ ആക്‌സിഡന്റ്ന്റെ പിന്നിൽ എന്നാണ് അമ്മ വിശ്വസിക്കുന്നത്..അമ്മയെ തെറ്റ് പറയാൻ പറ്റില്ല ഞാൻ അങ്ങനെ ഒക്കെ ആണ് കാട്ടികൂട്ടിയത്...ഇനി ഇപ്പൊ എന്റെ മോനും എന്നേ വെറുക്കും അവൻ ഇനി അമ്മേ എന്ന് വിളിച്ച് എന്റെ അടുത്തേക് വരില്ല..." അമ്മ കരഞ്ഞു കൊണ്ട് അങ്ങനെ പറഞ്ഞപ്പോൾ എനിക്ക് എന്തോ പോലെ ആയി.. "അങ്ങനെ ഒരിക്കലും ഉണ്ടാവില്ല..ആദിക്ക് ഒരിക്കലും അവന്റെ അമ്മയെ അവിശ്വസിക്കാൻ കഴിയില്ല...ഒരിക്കലും അവൻ വെറുക്കില്ല.. " ഞാൻ പറഞ്ഞതിന് ഒരു വേദന നിറഞ്ഞ ചിരി ആയിരുന്നു മറുപടി.. "അമ്മേ ഒരു കാര്യം ചോദിച്ചോട്ടെ.." അമ്മ എന്നേ എന്തന്ന ഭാവത്തിൽ നോക്കി.. "എന്ത് കൊണ്ട അച്ഛമ്മ അമ്മയാണ് ആ ആക്‌സിഡന്റ്ന്റെ പിന്നിൽ എന്ന് ഉറപ്പിച്ചു പറയുന്നത്...എന്താ അതിന്റെ കാരണം..?? " ഞാൻ ചോദിച്ചു... അമ്മ ആദ്യം ഒന്ന് പകച്ചു എന്നാലും അമ്മ എന്നേ കൂട്ടി പോയി ബെഡിൽ ഇരുന്നു.. "കാരണം ഞാൻ തന്നെയാ മോളെ.. എന്റെ പൊട്ടബുദ്ധി ആണ് എല്ലാത്തിനും കാരണം...മരുമക്കളിൽ അമ്മക്ക് ഏറ്റവും ഇഷ്ടം എന്നെയും ഗായത്രിയെയും ആയിരുന്നു.. ഗായത്രി അച്ഛന്റെ ഒരേഒരു പെങ്ങളുടെ മകൾ കൂടിആയിരുന്നു ചെറുപ്പം മുതൽ അവൾ അവിടെ തന്നെ ആയിരുന്നു... എന്നാലും ഞാനും ഗായത്രിയും പരസ്പരം മിണ്ടാറില്ല.. അവൾ ഒരു പാവം ആയിരുന്നു..ഞാൻ എപ്പോഴും അവളെ ദ്രോഹിച്ചിട്ടേ ഒള്ളൂ...പക്ഷേ അവൾ ഒന്നിനും പരാതി പറയാറില്ല...പക്ഷേ ഒരിക്കൽ അമ്മ കണ്ടു ഞാൻ അവളെ ഉപദ്രവിക്കുന്നത്...ഞാൻ അന്ന് അമ്മയോടും തട്ടി കയറി...അങ്ങനെ ഒരു മാനസികാവസ്ഥയിൽ ആയിരുന്നു...വിഷം ആയിരുന്നു മനസ്സ് നിറയെ..അമ്മയുടെ മുന്നിൽ വെച്ച് അവളെ കൊല്ലും എന്ന് വരെ ഞാൻ പറഞ്ഞിട്ടുണ്ട്.അമ്മക്ക് അതോടെ എന്നേ വെറുപ്പ് ആയി..കൊല്ലും എന്ന് പറഞ്ഞത് ഞാൻ അല്ലേ അപ്പൊ ആ മരണത്തിനു പിന്നിലും ഞാൻ ആണെന്ന അമ്മ വിശ്വസിക്കുന്നത്..... " അമ്മ മുഖം പൊത്തി കരഞ്ഞു... എന്നിൽ വീണ്ടും ചോദ്യങ്ങൾ ഉടലെടുത്തു.. അമ്മക്ക് എന്താ ഗായത്രിയമ്മയോട് ദേഷ്യം വരാൻ കാരണം?? "എന്ത് കൊണ്ട അമ്മക്ക് ഗായത്രിയമ്മയോട് ശത്രുത ഉണ്ടാവാൻ കാരണം...?? " "അത് പിന്നെ... " "രാധു... ആദി തറവാട്ടിൽ ഉണ്ടെന്ന്... വാ നമുക്ക് പോയി നോക്കാം.. " അമ്മ എന്തോ പറയാൻ വന്നപ്പോൾ ആണ് പാച്ചു റൂമിലേക്ക്‌ കേറി വന്നത്.. അവൻ പറയുന്നത് കേട്ടപ്പോൾ എനിക്ക് ആശ്വാസം ആയി.. "പാച്ചു ഞാനും വരട്ടെ.. " "വേണ്ട അമ്മേ.. അമ്മ ഇപ്പൊ വന്നാൽ ആദി എങ്ങനെ പ്രതികരിക്കും എന്ന് പറയാൻ പറ്റില്ല.. ഞങ്ങൾ അവനെ പറഞ്ഞു മനസിലാക്കി ഇങ്ങോട്ട് കൊണ്ട് വരാം... " ഏട്ടൻ അമ്മയോട് പറഞ്ഞു.. അമ്മക്ക് അത് സങ്കടം ആയെന്ന് ആ മുഖം കണ്ടാൽ അറിയാം.. അമ്മ ഒന്നും മിണ്ടാതെ പോയി... എനിക്ക് ആദിയെ കാണാതെ സമാധാനം ഇല്ല...ഞാൻ അവരുടെ കൂടെ തറവാട്ടിലേക്ക് പോയി.. മുത്തശ്ശൻ സിറ്റ്ഔട്ടിൽ ഇരിപ്പുണ്ട്... ആദി ഹാളിൽ ഉണ്ടെന്ന് പറഞ്ഞപ്പോൾ ഞാൻ വേഗം അങ്ങോട്ട് പോയി.. അവിടെ ചെന്നപ്പോൾ ഞാൻ കണ്ടത്.. സോഫയിൽ മുഖം പൊത്തിയിരിക്കുന്ന ആദിയെ ആണ്... ഞാൻ അവന്റെ ഷോൾഡറിൽ കൈ വെച്ചതും അവൻ ദേഷ്യത്തിൽ തിരിഞ്ഞു നോക്കി... ___________________________________ ഞാൻ തിരിഞ്ഞു നോക്കി.. "രാധു... " ഞാനവളെ തന്നെ നോക്കി... അവൾ ആണേൽ കരഞ്ഞു മുഖം ഒക്കെ ആകെ വീർത്തു...കണ്ണൊക്കെ ചുവന്നിട്ടും ഉണ്ട്...അപ്പോഴത്തെ അവസ്ഥയിൽ ദേഷ്യവും സങ്കടവും വന്നപ്പോൾ ഞാൻ അവളെ ശ്രദ്ധിച്ചില്ല... "രാധു നീ.. എങ്ങനെ ഇവിടെ .. " ഞാൻ ചോദിക്കുമ്പോഴേക്കും അവൾ എന്നേ കെട്ടിപിടിച്ചു കരയാൻ തുടങ്ങി.. "എന്താ.. എന്നോട് ഒന്നും പറയാതെ പോയത്... ഞാൻ എത്ര വിഷമിച്ചു..ഞാൻ വിളിച്ചപ്പോൾ കാൾ പോലും എടുത്തില്ലല്ലോ.. " പെണ്ണ് അതും പറഞ്ഞു കരയാൻ തുടങ്ങി...ഞാൻ അവളെ ഒന്ന് കൂടെ എന്നോട് ചേർത്ത് പിടിച്ചു... "സഹിക്കാൻ പറ്റിയില്ലഡി..അത് കൊണ്ടാ..എങ്ങോട്ടേലും ഓടി പോകാൻ ആണ് തോന്നിയത്... " ഞാൻ അങ്ങനെ പറഞ്ഞപ്പോൾ അവൾ നെഞ്ചിൽ നിന്നും മുഖം ഉയർത്തി.. നെഞ്ചിൽ ഒരു കുത്ത് തന്നു.. "എന്നേ ഒറ്റക്കാക്കി ഓടി പോവാനോ...പൊക്കോ.. " എന്നും പറഞ്ഞു അവൾ എണീറ്റു നിന്നു.. ഞാൻ അവളെ പിടിച്ച് എന്റെ അടുത്ത് ഇരുത്തി..കെട്ടിപിടിച്ചു.. "ഈ ആദി എങ്ങോട്ട് പോവാണെങ്കിലും..എന്റെ പെണ്ണ് കൂടെ ഉണ്ടാവും.." ഞാൻ അവളുടെ കഴുത്തിൽ ചുംബിച്ചു... അവള് എന്റെ നെഞ്ചിൽ തേങ്ങി കരയാൻ തുടങ്ങി... "ആദി നമുക്ക് വീട്ടിൽ പോകാം... അവിടെ അമ്മ കാത്തിരിക്കുന്നുണ്ട്..." അവൾ അങ്ങനെ പറഞ്ഞപ്പോൾ ഞാൻ അവളെ എന്നിൽ നിന്ന് അകറ്റി നിർത്തി.. "ഞാൻ തത്കാലം എങ്ങോട്ടും വരുന്നില്ല..." "അതെന്താ... നീ വരാത്തത്.." ഏട്ടൻ അകത്തേക്ക് വന്നു... ഞാൻ ഒന്നും പറയാതെ അവിടെന്ന് പോകാൻ നിന്നതും ഏട്ടൻ എന്റെ കയ്യിൽ പിടിച്ചു.. "ആദി ചോദിച്ചതിന് മറുപടി താ...നീ വരാത്തത് എന്ന്.. " എനിക്ക് എന്തോ ദേഷ്യം വന്നു... ഞാൻ ഏട്ടന്റെ കൈ തട്ടിമാറ്റി.. "എനിക്ക് മനസില്ല വരാൻ.. പോരെ..." "അതൊരു കാരണം അല്ല...എന്തൊക്കെ ആയാലും നീ ഞങ്ങളുടെ കൂടെ വരണം.. " "എനിക്ക് സൗകര്യം ഇല്ല..അതിന് മാത്രം എനിക്ക് അവിടെ ആരാ ഉള്ളത്...എല്ലാരുംകൂടി നടത്തിയ നാടകത്തിൽ എനിക്കൊരു വിഡ്ഢിയുടെ വേഷം ആയിരുന്നു എന്ന് അറിയാൻ വൈകി പോയി....എനിക്ക് ആരെയും കാണണ്ട എന്റെ മുന്നിൽ നിന്ന് പോ.." ദേഷ്യത്തിൽ ഞാൻ അവിടെ ഉണ്ടായിരുന്ന ടീപോയ്‌ കാല് കൊണ്ട് തട്ടി തെറിപ്പിച്ചു...ഇപ്പോഴും നെഞ്ചിൽ കടൽ ഇരമ്പുന്ന പോലെ... "അശോക് നീ പൊക്കോ...അവൻ വന്നോളും..." ഗ്രാൻഡ്പ്പ ഏട്ടനോട് പറഞ്ഞു.. "മുത്തശ്ശ..അമ്മ അവിടെ.. " ഏട്ടൻ ആണ് "നീ പൊയ്ക്കോ മോനെ ഇവൻ ഇവിടെ നിക്കട്ടെ..." ഗ്രാൻഡ്പ്പ പറഞ്ഞപ്പോൾ ഏട്ടൻ പോകാൻ നിന്നു.. "രാധു നീ എന്റെ കൂടെ പോര്... " ഏട്ടൻ രാധുനെ വിളിച്ചു.. "അവൾ എങ്ങോട്ടും വരുന്നില്ല.. ഏട്ടന് പോകാം... " "ഇവളെ എന്തിനാ ഇവിടെ നിർത്തുന്നത് നീ ഇങ്ങോട്ട് വന്നത് ഇവളെ കൂട്ടിയിട്ട് അല്ലാലോ... നിന്റെ വാശിയും ദേഷ്യവും കൊണ്ട് ഇവളെ ടെൻഷൻ ആക്കാൻ ആണോ..നല്ല റസ്റ്റ്‌ വേണ്ട ടൈം ആണ്.. " ഏട്ടൻ അങ്ങനെ പറഞ്ഞെങ്കിലും ഞാൻ അത് മൈൻഡ് ചെയ്യാതെ രാധുനെയും കൂട്ടി റൂമിലേക്ക്‌ പോയി.. റൂമിൽ എത്തി ഡോർ ക്ലോസ് ചെയ്തു...ആകെ പ്രാന്തു പിടിക്കുന്ന പോലെ.. ഞാൻ റൂമിലെ ഉള്ള സകല സാധനങ്ങളും എറിഞ്ഞു പൊട്ടിച്ചു..എന്തിനെന്നില്ലാതെ ദേഷ്യം വരുന്നു..ഒപ്പം കണ്ണുനീരും.. "ആ... ആദി.. " പേടിച്ചരണ്ട രാധുന്റെ ശബ്ദം കേട്ടപ്പോൾ ആണ് എനിക്ക് ബോധം വന്നത്.. അവൾ പേടിച് കണ്ണും നിറച്ചു നിക്കുന്നുണ്ട്... ഞാൻ അവളുടെ അടുത്തേക് ചെന്നു അവളുടെ മുന്നിൽ മുട്ട്കുത്തി ഇരുന്ന് അവളുടെ അരയിലൂടെ കൈകൾ ചുറ്റിപിടിച്ച് വയറിൽ മുഖം ചേർത്ത് നിന്നു.. അവളുടെ കൈകൾ എന്റെ മുടിയിൽ തഴുകി... "അമ്മ പാവാണ്‌ ആദി..അമ്മ അങ്ങനെ ഒന്നും ചെയ്യില്ല...ഒന്ന് പോയി കാണു ആദി.. " അവൾ അങ്ങനെ പറഞ്ഞപ്പോൾ... ഞാൻ അവളെ കൂടുതൽ ചേർത്ത് നിർത്തി.. "എനിക്ക് അറിയാ എന്റെ അമ്മ പാവമാ...പക്ഷേ... പക്ഷേ എനിക്ക് എന്തോ ഇപ്പൊ ആരെയും കാണാൻ പറ്റിയ അവസ്ഥ അല്ല...എനിക്ക്... എനിക്ക് എന്നേ തന്നെ കൈവിട്ടു പോകുന്ന പോലെ...എല്ലാരും കൂടി പറ്റിക്കുകയായിരുന്നു എന്ന് മനസിലായപ്പോൾ സഹിച്ചില്ലഡി..അവരെ കണ്ടാൽ ഞാൻ എന്തേലും പറഞ്ഞു പോകും...എനിക്ക് എനിക്ക് എന്നേ കണ്ട്രോൾ ചെയ്യാൻ പറ്റണില്ല.. " ____________________________________ എന്റെ വയറിൽ മുഖം അമർത്തി അവൻ അങ്ങനെ പറഞ്ഞപ്പോൾ...നെഞ്ച് നീറുന്ന പോലെ...അവൻ എത്ര വിഷമിക്കുന്നുണ്ട് എന്ന് എനിക്ക് മനസിലാക്കാൻ കഴിയും... ഞാൻ ആദിയുടെ മുഖം കൈകളിൽ കോരി എടുത്ത് നെറ്റിയിൽ ചുംബിച്ചു.. അവനെ എണീപ്പിച്ചു... അവന്റെ കണ്ണിൽ അപ്പോഴും നനവ് ഉണ്ട്.. എനിക്ക് മനസിലായിരുന്നു അവന്റെ മാനസികാവസ്ഥ.. ഞാൻ അവനെ നിർബന്ധിച്ചു ബെഡിൽ ഇരുത്തി അവൻ തല താഴ്ത്തി ഇരുന്നു.. ഞാൻ അവനെ പിടിച്ചു എന്റെ മടിയിൽ കിടത്തി..അത് ആഗ്രഹിച്ച അവൻ കണ്ണടച്ചു കിടന്നു..ഞാനൊരു ചെറു പുഞ്ചിരിയാലെ അവന്റെ മുടിയിൽ തലോടി കൊണ്ടിരുന്നു.. കൊറച്ചു നേരം അങ്ങനെ ചെയ്തു.. പെട്ടന്ന് അവൻ കണ്ണു തുറന്നു.. "രാധു..എനിക്ക് ഇപ്പൊ കൊറച്ച് സുഖം ഉണ്ട്...നിന്റെ presence എനിക്ക് വല്ലാത്തൊരു ഫീൽ ആണ് എല്ലാം മറന്നു പോകുന്നു.. " ഞാനൊന്ന് ചിരിച്ചു കൊടുത്തു.. "രാധു... " "ഹ്മ്മ്.. " "എനിക്ക് ഞാൻ നിന്റെ നെഞ്ചിൽ തലചായ്ച്ചു കിടന്നോട്ടെ...ഞാൻ ഇപ്പൊ അങ്ങനെ കിടക്കാൻ കൊതിക്കുന്നു.." അവൻ എന്റെ മുഖത്തെക്ക് തന്നെ നോക്കികൊണ്ട് അങ്ങനെ പറഞ്ഞപ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞു.. അവൻ എഴുന്നേറ്റപ്പോൾ ഞാൻ അവനെ മാറോടു ചേർത്ത് പിടിച്ചു .. എന്റെ നെഞ്ചിൽ ചേർന്ന് കിടക്കുമ്പോൾ അവന്റെ കൈകൾ എന്റെ വയറിനെ പൊതിഞ്ഞു പിടിച്ചിരുന്നു... ഭാര്യയുടെ ആദ്യത്തെ കുഞ്ഞ് അവളുടെ ഭർത്താവ് ആണെന്ന് പറയുന്നതിന്റെ സാരം എനിക്ക് ഇപ്പൊ മനസിലായി... "രാധു... അച്ഛന്റെയും ഗായത്രിഅമ്മയുടെയും ആക്‌സിഡന്റ്ന്റെ പിന്നിൽ വേറെ ആരോ ആണ്...അമ്മക്ക് അതിനെ കുറിച്ച് അറിയാം എന്ന് എനിക്ക് തോന്നുന്നു.." മുഖം ഉയർത്താതെ അവൻ പറഞ്ഞു... തുടരും.... ലെങ്ത് കുറവാണ്..ഇന്ന് പോസ്റ്റില്ല എന്ന് വിചാരിച്ചതായിരുന്നു.. പിന്നെ നിങ്ങൾ എല്ലാരും പോസ്റ്റാൻ പറയുമ്പോൾ ഞാൻ എങ്ങനാ പോസ്റ്റ്‌ ചെയ്യാതെ ഇരിക്കുന്നത് 😜😜.. നെക്സ്റ്റ് നാളെ..😊 #📙 നോവൽ
50.3k കണ്ടവര്‍
1 മാസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post