🔥എന്റെ രാവണൻ🔥 പാർട്ട്‌ 45 ആൻവി __________________________________ "രാധു.... അച്ഛന്റെയും ഗായത്രിഅമ്മയുടെയും ആക്‌സിഡന്റ് ന് പിന്നിൽ വേറെ ആരോ ആണ്...അമ്മക്ക് അതിനെ കുറിച്ച് അറിയാം എന്ന് എനിക്ക് തോന്നുന്നു..." മുഖം ഉയർത്താതെ അവൻ പറഞ്ഞു.. "ശെരിയാ അമ്മ എന്തൊക്കെയോ ഒളിച്ചു വെക്കുന്നുണ്ട് " "ഹ്മ്മ് കണ്ടു പിടിക്കണം...എല്ലാം.. എന്റെ അച്ഛനെയും അമ്മയെയും ഇല്ലാതാക്കി.. ആ കുറ്റം എന്റെ നിർമലഅമ്മയുടെ തലയിൽ വെച്ച ആളെ കണ്ട് പിടിക്കും കൊല്ലും ഞാൻ... " അവൻ പകയോടെ അത് പറയുമ്പോൾ എനിക്ക് പേടി തോന്നി... ഞാൻ അവനെ ചേർത്ത് പിടിച്ചു..അവൻ കണ്ണുകൾ അടച്ചിരുന്നു... ____________________________________ കണ്ണു തുറന്നപ്പോൾ രണ്ട് കൈകൾ എന്റെ കഴുത്തിലൂടെ ചുറ്റി ചേർത്ത് പിടിച്ചിരുന്നു...അപ്പോഴാണ് ഓർത്തത് ഞാൻ രാധുന്റെ നെഞ്ചിൽ മുഖം വെച്ചാണ് ഞാൻ കിടക്കുന്നത് എന്ന്... മുഖം ഉയർത്തി അവളെ നോക്കിയപ്പോൾ ക്ഷീണം കൊണ്ട് ആണെന്ന് തോന്നുന്നു അവൾ ഉറങ്ങിയിരുന്നു.. "നീ കൂടെ ഇല്ലായിരുന്നു എങ്കിൽ ഞാൻ തളർന്നു പോയേനെ.." നിഷ്കളങ്കമായി ഉറങ്ങുന്ന അവളുടെ മുഖത്തെ നോക്കി ഞാൻ... അവളുടെ മാറിൽ ഒന്ന് അമർത്തി ചുംബിച്ചു... അപ്പോഴാണ് ഞാൻ അവളുടെ വയറിലൂടെ ചുറ്റിയിരുന്ന എന്റെ കൈകളെ ശ്രദ്ധിച്ചത്...ഒന്ന് ചിരിച്ചു കൊണ്ട് വാത്സല്യത്തോടെ ആ കുഞ്ഞു വയറിൽ ഒരുമ്മ കൊടുത്തു... ഞാൻ ടൈം നോക്കിയപ്പോൾ ഉച്ച കഴിഞ്ഞിട്ടുണ്ട്... ഞാൻ അവളെ ഉണർത്താതെ എഴുനേറ്റ് പുറത്തേക് നടന്നു.. ഗ്രാൻഡ്പ്പ സിറ്റ്ഔട്ടിൽ ഇരിപ്പുണ്ട്...ഞാൻ പോയി അടുത്ത് ഇരുന്നു.. ഗ്രാൻഡ്പ്പ എന്നേ ഒന്ന് നോക്കി എന്നിട്ട് വീണ്ടും മുറ്റത്തെക്ക് നോക്കിയിരുന്നു... " ഗ്രാൻഡ്പ്പ എനിക്ക് ആ വീടിന്റെ കീ വേണം.." അത് കേട്ട് ഗ്രാൻഡ്പ്പ എന്നേ സംശയത്തോടെ നോക്കി.. "എനിക്ക് അവിടെ പോണം..." "ഹ്മ്മ് നീ പോണം...നിന്റെ അച്ഛന്റെ സ്വപനമായിരുന്നു ആ വീട്..അത് യാഥാർഥ്യം ആക്കു മുന്നേ അവൻ... " ഗ്രാൻഡ്പ്പ അത്രയും പറഞ്ഞു നിശബ്ദമായി ഇരുന്നു.. പിന്നെ ഞാനൊന്നും ചോദിക്കാൻ നിന്നില്ല... "മോനെ നീ അങ്ങോട്ട് പോകുന്നുണ്ട് എങ്കിൽ നീ കാണേണ്ട രണ്ട് പേര് ഉണ്ട് അവിടെ.. " അത് കേട്ട് ഞാൻ ഗ്രാൻഡ്പ്പയെ നോക്കി.. "അതേടാ നിനക്ക് ജന്മം നൽകിയ നിന്റെ അച്ഛനും അമ്മയും ഉറങ്ങുന്നത് ആ മണ്ണിൽ ആണ്.. " ഗ്രാൻഡ്പ്പ പറയുന്നത് കേട്ട് എന്റെ കണ്ണുകൾ നിറഞ്ഞു അവിടേക്കു പോകാൻ വല്ലാതെ കൊതിച്ചു.. ഗ്രാൻഡ്പ്പ പാന്റ്സ് ന്റെ പോക്കറ്റിൽ നിന്നും എടുത്ത താക്കോൽ കൂട്ടത്തിൽ നിന്നും ഒരു കീ എടുത്ത് എനിക്ക് തന്നു അപ്പോഴാണ് മുറ്റത്ത്‌ ഡാഡിയുടെ കാർ വന്നു നിന്നത്.... പിന്നിൽ മറ്റൊരു കാറും.. ഏട്ടനും ഏട്ടത്തിയും ഡാഡിയും അമ്മയും പിന്നെ തറവാട്ടിലെ എല്ലാരും ഉണ്ടായിരുന്നു.. അവരെ കണ്ടപ്പോൾ എനിക്ക് എന്തോ ദേഷ്യം വന്നു... അവർ കേറി വന്നപ്പോൾ ഞാൻ വേഗം അകത്തേക്കു പോകാൻ നിന്നതും "ആദി... " ഡാഡി വിളിച്ചു.. ഞാൻ അവിടെ നിന്നെങ്കിലും അവരുടെ മുഖത്തെ നോക്കിയില്ല.. "ആദി...എന്താ നിന്റെ പ്രശനം.. നീ എന്താ വീട്ടിലെക്ക് വരാത്തത്.. " ഡാഡി ചോദിച്ചപ്പോൾ ഞാൻ ഒന്നും പറഞ്ഞില്ല... "ആദി ചോദിച്ചത് കേട്ടില്ലേ... വാശി കാണിക്കാതെ വരാൻ നോക്ക്.. " "ഞാൻ എങ്ങോട്ടും വരുന്നില്ല എന്ന് പറഞ്ഞില്ലേ...പിന്നെ എന്താ.. എന്നേ ഒന്ന് ശല്ല്യം ചെയ്യാതെ പോകോ... " "ആദി നീ ആരോടാ സംസാരിക്കുന്നത് എന്ന് .നിനക്ക് വല്ല ബോധവും ഉണ്ടോ?? . " ഏട്ടൻ ആണ്.. "ആരാ എന്താ എന്നൊക്കെ എനിക്കിപ്പോ നന്നായി അറിയാം...ആരും പറഞ്ഞു തരേണ്ട.. " "മോനെ... " സംസാരത്തിനിടയിൽ അമ്മ എന്റെ കയ്യിൽ കേറി കേറി പിടിച്ചു.. ഞാൻ ആ കൈ തട്ടി മാറ്റി അകത്തേക്കു പോകുമ്പോൾ എന്റെ ശ്രദ്ധയിൽ പെട്ടത് എല്ലാം കണ്ട് സന്തോഷിച്ചു നിക്കുന്ന ഒരാളെ ആണ് .. വല്യമ്മയെ....ഞാൻ അവരെ ഒന്ന് ദേഷ്യത്തോടെ നോക്കി.. റൂമിലേക്ക് പോയി ... എനിക്ക് എന്തോ അവരോടു സംസാരിക്കാൻ തോന്നുന്നില്ല... റൂമിൽ രാധു ഇപ്പോഴും ഉറക്കത്തിൽ ആണ്...പാവം ഒരുപാട് സന്തോഷിക്കേണ്ട നിമിഷത്തിൽ ഇങ്ങനെ ഒക്കെ സംഭവിച്ചു.. "രാധു... എണീക്ക്.. " ഞാൻ വിളിച്ചപ്പോൾ അവൾ അപ്പുറത്തേക്ക് തിരിഞ്ഞു കിടന്നു... അവൾ എണീക്കാത്തത് കണ്ടപ്പോൾ എനിക്ക് ദേഷ്യം വന്നു... "ഡീീ... രാധു.. എണീക്കാൻ 😠.. " ഞാൻ ശബ്ദമുയർത്തി വിളിച്ചതും... അവൾ മടിച്ചു മടിച്ചു കണ്ണു തുറന്ന് എന്നേ നോക്കി.. "വാ എണീക്.. നമുക്ക് ഒരിടം വരെ പോകാം.." "എങ്ങോട്ടാ ആദി...?? " ____________________________________ ഞാൻ ചോദിച്ചതും.. "എങ്ങോട്ടാ എന്ന് പറഞ്ഞാലേ വരുവോള്ളൂ..മര്യാദക്ക് കൂടെ വന്നോണം.. " അവൻ ദേഷ്യത്തോടെ അങ്ങനെ പറഞ്ഞപ്പോൾ ഞാനൊന്ന് പേടിച്ചു... ഇവൻ എന്താ പറ്റ്യേ... എന്ന് ആലോചിച്ചു നിക്കുമ്പോൾ ആണ് അമ്മ റൂമിലേക്ക്‌ വന്നത്... അമ്മ എപ്പോ വന്നു??.. ഞാൻ സംശയത്തോടെ നോക്കിയപ്പോ.. അമ്മ ആദിയെ കരഞ്ഞു കൊണ്ട് നോക്കുന്നുണ്ട്.. ആദി അമ്മയെ നോക്കുന്ന പോലും ഇല്ല... "രാധു... വാ.. " അവൻ എന്റെ കയ്യും പിടിച്ചു പുറത്തേക് നടന്നു.. ഹാളിൽ എല്ലാവരും ഉണ്ടായിരുന്നു...ആദി അവരെ ആരും മൈൻഡ് ചെയ്യാതെ മുത്തശ്ശനെ നോക്കിയിട്ട് കാറിൽ കയറി... ____________________________________ "മുത്തശാ... ആദി എങ്ങോട്ടാ പോയത്... " ആദി പോകുന്നത് കണ്ട് അശോക് ചോദിച്ചു.. "അവൻ പോയത് .. പോകേണ്ട ഇടത്തെക്ക് തന്നെയാണ്...അവൻ പോയി വരട്ടെ..." "അവൻ ഞങ്ങളോട് ഒക്കെ ദേഷ്യം ആവും ലെ.." "മ്മ് അവനു ദേഷ്യം ഉണ്ട്.. വേറെഒന്നും കൊണ്ടല്ല...സങ്കടം കൊണ്ടാണ് ഇത്ര നാളും പറ്റിക്കപെടുകയായിരുന്നു എന്ന് ചിന്ത കൊണ്ട് ...അവൻ അങ്ങനെ ആരെയും വെറുക്കില്ല ആള് വലുതായി എന്നേ ഒള്ളൂ അവൻ ഇപ്പോഴും ആ കുഞ്ഞ് ആദി ആണ്...സത്യങ്ങൾ ഉൾകൊള്ളാൻ അവനു കുറച്ച് ടൈം കൊടുക്ക്..പിന്നെ അവന്റെ കൂടെ രാധു ഉണ്ടല്ലോ... അവന്റെ ഇപ്പോഴത്തെ മൂഡ് മാറ്റാൻ അവൾക് മാത്രമേ കഴിയൂ... അവൻ ആഗ്രഹിക്കുന്നതും അവളുടെ സാന്നിധ്യം ആണ്.. " മുത്തശ്ശൻ പറഞ്ഞു നിർത്തി.. "അങ്ങനെ തീർത്തു പറയാൻ പറ്റില്ല അച്ഛാ...അവന് ദേഷ്യം വന്നാൽ കൂടെ ഉള്ളത് ആരാന്നു പോലും അവൻ നോക്കില്ല എനിക്ക് നല്ല ടെൻഷൻ ഉണ്ട്..." ഗോവിന്ദ് പറഞ്ഞു... "ഈ ടെൻഷൻ വെറുതെ ആണ് അച്ഛാ...രാധു ഏറ്റവും സേഫ് ആയ കൈകളിൽ അല്ലേ..അവളുടെ ആദിയുടെ കൂടെ അല്ലേ..അവനു എത്ര ദേഷ്യം ഉണ്ടേലും അവന്റെ രാധുനെ മറന്ന് ഒന്നും ചെയ്യൂല.." അശോക് പറയുന്നത് കേട്ട് മുത്തശ്ശൻ ശെരിവെച്ചു... ___________________________________ ആദി പോയപ്പോൾ നിരാശ റൂമിൽ നിന്ന് പുറത്തിറങ്ങിയ നിർമലയെ സുനിത പരിഹാസത്തോടെ നോക്കി... "ഞാൻ പറഞ്ഞില്ലേ...നീ നിന്റെ മോൻ എന്ന് വിളിച്ച് നടക്കുന്ന ആ അസുര വിത്ത് നിന്നെ വെറുക്കുന്ന ഒരു ദിവസം വരും എന്ന്.. അത് ഇതാ എത്തി കഴിഞ്ഞു...നിന്റെ ആദി നിന്നെ ഇപ്പൊ വെറുക്കുന്നു... അവനു നീ ഇപ്പോൾ അവന്റെ അമ്മയല്ല..അവന്റെ അച്ഛനെയും അമ്മയെയും കൊന്നവൾ ആണ്... " അവരുടെ വാക്കുകൾ കേട്ടു നിർമല ഒന്ന് പുച്ഛിച്ചു.. "എപ്പോഴും ചിരിക്കുന്നോ...വട്ടായോ നിനക്ക്...ഹ്മ്മ് എന്തായാലും നിന്റെ കാര്യത്തിൽ വിഷമം ഉണ്ട് ഞാൻ ചെയ്ത കുറ്റം മുഴുവൻ നിന്റെ തലയിൽ ആയല്ലോ ഹഹഹ...നീ അന്നും ഇന്നും മണ്ടി ആണ് അന്ന് ഞാൻ വിരിച്ച വലയിൽ നീ താനെ വന്നു വീണു.. ഇന്ന് നീ നിനക്ക് തന്നെ വിനയായി..." "ഹ്മ്മ് 😏...എനിക്ക് നിങ്ങളോട് സഹതാപം ആണ്...ഏട്ടത്തി പറഞ്ഞില്ലേ.. എന്റെ മോൻ എന്നേ വെറുക്കും എന്ന് അതൊരിക്കലും നടക്കില്ല കാരണം എന്താന്ന് അറിയോ..ഞാൻ അവന്റെ അമ്മയാണ് നൊന്ത് പ്രസവിച്ചില്ലേലും എന്റെ നെഞ്ചിലെ ചൂട് ഏറ്റു വളർന്നവൻ ആണ് അവൻ മറ്റാരേക്കാളും അവന്റെ അമ്മയെ അവനു മനസിലാകും..പിന്നെ ഇപ്പോഴുള്ള ദേഷ്യം അത് സങ്കടം കൊണ്ട എല്ലാം മറച്ചു വെച്ചതിൽ ഉള്ള സങ്കടം.. അല്ലാതെ അവന് എന്നോടുള്ള സ്നേഹം ഒരു തരി കുറഞ്ഞിട്ടില്ല..ഈ നിമിഷം വരെ അവൻ എന്നേ വെറുക്കുന്നു എന്ന് പറഞ്ഞിട്ടില്ല... ഇനി ഏട്ടത്തിക്ക് അങ്ങനെ തോന്നുന്നു എങ്കിൽ അത് നിങ്ങൾക് ആദിയെ അറിയാഞ്ഞിട്ട..അവനു അവന്റെ അമ്മയെ അധിക നാൾ ഒന്നും പിരിഞ്ഞു നിക്കാൻ പറ്റില്ല... " നിർമല തിരിച്ചടിച്ചു... നിലത്ത് ആഞ്ഞു ചവിട്ടി സുനിത പോകാൻ നിന്നപ്പോൾ നിർമല വീണ്ടും വിളിച്ചു... "ഞാനൊരു കാര്യം ഓർമിപ്പിക്കാൻ വിളിച്ചത്... " സുനിത എന്താ എന്നാ ഭാവത്തിൽ നിർമലയെ നോക്കി.. "വേറൊന്നും അല്ല ഏട്ടത്തി...ആദി എല്ലാം മനസിലാക്കിയിരിക്കുന്നു ഇനി എനിക്ക് ഒന്നും പേടിക്കാൻ ഇല്ലാ..ഞാൻ മറച്ചു വെച്ചിരിക്കുന്നത്..ഒരേ ഒരു കാര്യം മാത്രം മാണ് അന്നത്തെ ആക്‌സിഡന്റ്ന് പിന്നിൽ നിങ്ങൾ ആണെന്ന സത്യം..ഇനി ഞാൻ ആയിട്ട് അത് പറയേണ്ട ആവശ്യമുണ്ട് എന്ന് തോന്നുന്നില്ല അവൻ തന്നെ കണ്ട്പിടിച്ചോളും... അന്ന് നിങ്ങൾ പറഞ്ഞ ഈ അസുര വിത്ത് ഒരു വരവ് വരും..അന്ന് നിങ്ങൾക്കുള്ള ശിക്ഷ എന്റെ മകൻ വാങ്ങി തരും ...." നിർമലയുടെ വാക്കുകൾ അവരുടെ ഉള്ളിൽ പേടി ഉടലെടുത്തു... ____________________________________ "ആദി നമ്മൾ എങ്ങോട്ടാ പോകുന്നത്... എന്തേലും ഒന്ന് പറ... " കാറിൽ കേറിയത് മുതൽ അവൻ എന്നോട് ഒന്നും മിണ്ടിയിട്ടില്ല...കണ്ണൊക്കെ ചുവന്ന് ഒരു വിധം ആയിരിക്കുന്നു... "ആദി ഇനിയും പറയുന്നിലെൽ .. വണ്ടി നിർത്തിക്കോ.. ഞാൻ ഇവിടെ ഇറങ്ങിക്കോളാം.. " അവൻ ഒന്നും പറയാതെ ഇരിക്കുന്നത് കണ്ട് ആണ് അങ്ങനെ പറഞ്ഞതും.. അവൻ പെട്ടന്ന് കാർ നിർത്തി..എന്നിട്ട് എന്നേ ഒരു നോട്ടം...കണ്ണൊക്കെ ചുവന്നത് കണ്ട് എനിക്ക് ശെരിക്കും പേടിയായി.. "ഇറങ്ങിക്കോ ... ഇപ്പോ തന്നെ ഇറങ്ങി പൊക്കോ... പോ... ഇറങ്ങി പോടീ.. " എന്നവൻ അലറി പറഞ്ഞപ്പോൾ.. എനിക്ക് ശെരിക്കും സങ്കടായി😖... കണ്ണീന്നൊക്കെ വെള്ളം വരാൻ തുടങ്ങി... ഞാൻ ഒന്നും മിണ്ടാതെ തലതാഴ്ത്തി ഇരുന്നു... കൊറച്ച് നേരം കഴിഞ്ഞിട്ടും അവന്റെ അനക്കം ഒന്നും കേൾക്കാതെ ആയപ്പോൾ ഞാൻ തലഉയർത്തി നോക്കി.. അവൻ stearing ഇൽ തല വെച്ച് കിടക്കാണ്.. തെറ്റ് എന്റെ ഭാഗത്ത്‌ ആണ് ഞാൻ ഒന്നും ചോദിക്കരുതായിരുന്നു... അവന്റെ മാനസികഅവസ്ഥ അറിയാമായിരുന്നിട്ടു കൂടി ഞാൻ വെറുതെ..ഓരോന്ന് ചോദിച്ചു അവനെ ദേഷ്യം പിടിപ്പിച്ചു.... ഞാൻ അവന്റെ ഷോൾഡറിൽ കൈ വെച്ചു.. അവനിൽ നിന്ന് പ്രതികരണം ഒന്നും ഉണ്ടായില്ല... "ആദി സോറി...ഞാൻ എങ്ങോട്ടാ പോകുന്നത് എന്ന് അറിയാൻ വേണ്ടി പറഞ്ഞതാ... സോറി.. എന്നേ ഒന്ന് നോക്ക് ആദി... ഞാനിനി അങ്ങനെ ഒന്നും പറയില്ല... " അങ്ങനെ പറഞ്ഞിട്ടും അവൻ ഒന്ന് നോക്കിയത് പോലും ഇല്ലാ 😫... "ആദി .. എനിക്ക് കരച്ചിൽ വരുന്നുണ്ട് ഞാനിപ്പോ കരയും ....നോക്ക് ആദി...ദേ എനിക്ക് സങ്കടം വന്നാൽ നമ്മുടെ മോനും സങ്കടം ആവും..." ഞാൻ വീണ്ടും ഓരോന്ന് പറഞ്ഞപ്പോൾ അവൻ മുഖം ഉയർത്തി എന്നേ ഒന്ന് നോക്കി...ഇപ്പോഴും മുഖത്തു ദേഷ്യം ആവും എന്ന് അറിയാവുന്നത് കൊണ്ട് ഞാൻ ആ മുഖത്തു നോക്കിയില്ല ... പെട്ടന്നായിരുന്നു അവൻ എന്നേ കെട്ടിപിടിച്ചത്.. "സോറി മോളെ...ഞാൻ വേറെ ഏതോ മൂഡിൽ ആയിരുന്നു...ആ സമയത്തു നീ ഓരോന്ന് പറഞ്ഞപ്പോൾ എനിക്ക് ദേഷ്യം വന്നു...." എന്ന് പറഞ്ഞപ്പോൾ ഞാൻ അവനും അവനെ കെട്ടിപിടിച്ചു.. "എനിക്ക് അറിയാം..എന്നാലും എന്നോട് മിണ്ടാതെ ഇരിക്കരുത്.. " ____________________________________ ചുണ്ട് കൂർപ്പിച്ചു അവൾ പറഞ്ഞപ്പോൾ എനിക്ക് ചിരി വന്നു... "ഇല്ലാ.." എന്നും പറഞ്ഞ് അവളുടെ ചുണ്ടിൽ ഒരുമ്മ കൊടുത്ത് ഞങ്ങൾ യാത്ര തുടർന്നു.. പിന്നെ വണ്ടി നിന്നത് വീടിന്റെ മുന്നിൽ ആണ് .. രാധു എന്നേ തന്നെ നോക്കി നോക്കുന്നുണ്ട്.. ഞാനൊന്ന് ചിരിച്ചു കൊടുത്തിട്ട് ഇറങ്ങാൻ പറഞ്ഞു.. അന്ന് ഗ്രാൻഡ്പ്പയുടെ കൂടെ വന്നപ്പോൾ എനിക്ക് അറിയില്ലായിരുന്നു ഈ വീടിനു എന്റെ ജീവിതത്തിൽ ഇത്ര വലിയ ബന്ധം ഉണ്ടെന്ന്... ഇന്ന് ഈ മണ്ണിൽ കാലുകുത്തിയപ്പോൾ എനിക്ക് എന്തോ ഒരു പ്രത്യേക ഫീൽ ആയിരുന്നു ആരോക്കെയോ എന്നേ കാത്തിരിക്കുന്ന പോലെ .. ഇതിനു മുൻപ് ഇവിടെ വന്നപ്പോൾ എനിക്ക് ഈ ഫീൽ ഉണ്ടായിട്ടില്ല.. അതേ എന്നേ കാത്തിരിക്കുന്നുണ്ട്... എന്റെ അച്ഛനും അമ്മയും... ഞാൻ അവിടം ചുറ്റും ഒന്ന് കണ്ണോടിച്ചു... അപ്പോഴാണ് ഞങ്ങളെ തലോടി കൊണ്ട് കടന്നു പോയത്..അത് വന്ന ദിശയിലൂടെ നടക്കാൻ ആരോ എന്നോട് പറയുന്നത് പോലെ തോന്നി... യാന്ത്രികമായി ഞാൻ രാധുന്റെ കയ്യും പിടിച്ചു അങ്ങോട്ട് നടന്നു.... അവസാനം ചെന്ന് നിന്നത് ഞാൻ കാണാൻ ആഗ്രഹിച്ച ആളുകളുടെ അടുത്ത് തന്നെയായിരുന്നു.. എന്റെ അച്ഛനും അമ്മയും അന്ത്യ വിശ്രമം കൊള്ളുന്ന സഥലം...അടുത്ത് അടുത്തടുതായി സ്ഥിതി ചെയ്യുന്ന രണ്ട് കുടീരങ്ങൾ.. എന്റെ ഹൃദയം വല്ലാതെ മിടിച്ച് കൊണ്ടിരുന്നു.. ഒപ്പം കണ്ണുകളും നിറഞ്ഞൊഴുകി... രാധുന്റെ കൈകൾ വിട്ട് ഞാൻ അങ്ങോട്ട് നടന്ന് അടുത്തു... ഞാൻ അവർക്ക് മുന്നിൽ മുട്ട് കുത്തിയിരുന്ന് മുഖം പൊത്തി കരഞ്ഞു.... ചങ്ക് പൊട്ടുന്ന പോലെ തോന്നി... ഷോൾഡറിൽ കരസ്പർശം തോന്നിയപ്പോൾ ഞാൻ മുഖം ഉയർത്തി നോക്കി.. എന്റെ അടുത്ത് മുട്ട് കുത്തിയിരുന്ന് കണ്ണ് നിറക്കുന്ന രാധുനെ ആണ്... "രാധു....എന്റെ... എന്റെ അച്ഛനും അമ്മയും... നീ... നീ കണ്ടോ...എനിക്ക്.. എനിക്ക് പറ്റുന്നില്ലഡി.." ഞാൻ അത് പറഞ്ഞപ്പോൾ അവൾ എന്നേ ചേർത്ത് പിടിച്ചിരുന്നു... എത്രനേരം അങ്ങനെ നിന്നെന്ന് അറിയില്ല...മുഖത്തു വെള്ളം വീണപ്പോൾ ഞാൻ മുഖം ഉയർത്തി ആകാശത്തെക്ക് നോക്കി... അപ്പോഴേക്കും മഴ ഞങ്ങളിൽ പെയ്തിറങ്ങി... മഴ ആത്മക്കളുടെ സന്തോഷം പ്രകടിപ്പിക്കാനുള്ള മധ്യമം ആണ് എന്ന് പറഞ്ഞ് കേട്ടിട്ടുണ്ട്.... ഞാൻ അവളെയും കൊണ്ട് തിരഞ്ഞു നടക്കുമ്പോൾ ഒന്നുകൂടി ഞാൻ തിരിഞ്ഞു നോക്കി.. എന്തോ എന്നിൽ ഒരു നിറഞ്ഞു പുഞ്ചിരി വിടർന്നു... _____________________________________ ആദി എന്നേ ഇങ്ങോട്ട് കൊണ്ട് വന്നപ്പോൾ എനിക്ക് ഒന്നും മനസിലായില്ല...മുന്നിൽ അത്യാവശ്യം വലിപ്പ മുള്ള ഒരു വീടാണ്...രണ്ട് സൈഡിലും റോസ് ഗാർഡനും ഒക്കെ ഉണ്ട്... പിന്നീട് ആദിയുടെ ഓരോ ചലനങ്ങളും ഞാൻ നോക്കി നിന്നു.. ആദി എന്റെ കയ്യും പിടിച്ചു പോയ ഇടം ആദ്യം ഞാനൊന്ന് അന്ധാളിച്ചു നിന്നെങ്കിലും പിന്നീട് എനിക്ക് മനസിലായി.. അവൻ കരയുന്നത് എനിക്ക് കണ്ട് നിക്കാൻ കഴിയുന്നില്ല... എന്നും ദേഷ്യവും വാശിയും ആയി നടക്കുന്ന ആദി ഇന്ന് മുഴുവൻ കരയുന്നത് കാണുമ്പോൾ എനിക്ക് സഹിക്കുന്നില്ല... മഴ പെയ്തപ്പോൾ അവൻ എന്റെ കയ്യും പിടിച്ചു ആ വീടിന്റെ അടുത്തേക് നടന്നു..വീടിന്റെ പടികൾ കേറുമ്പോൾ അവൻ എന്നേ തടഞ്ഞു. "എന്റെ അച്ഛന്റെ സ്വപ്നം ആണ് വീട്..." അവൻ വാതിലിന്റെ അങ്ങോട്ട് നോക്കി പറഞ്ഞു.. എന്നിട്ട് എന്നേ നോക്കി ചിരിച്ചു എന്റെ കയ്യിൽ മുറുകെ പിടിച്ച് ഞങ്ങൾ ഒരുമിച്ചു കയറി... അതിന് അനുവാദം എന്നോണം മഴ തകർത്തു പെയ്യുന്നുണ്ടായിരുന്നു... ചിലപ്പോൾ അത് അച്ഛന്റെയും അമ്മയുടെയും അനുഗ്രഹം ആവും... വീടിന്റെ അകത്തു കയറിപ്പോൾ ഞാൻ ശെരിക്കും അത്ഭുതപെട്ടുപോയി.അകത്തു സിംപിൾ വർക്ക്‌ ആണേലും ഹെവി ലുക്ക്‌ തോന്നിക്കുന്ന തരത്തിൽ ആണ് ഡിസൈൻ..സെന്ററിൽ തന്നെ ഓപ്പൺ സ്പേസ്..നടുമുറ്റം പോലെ എന്നാൽ അതൊരു പൂൾ ആണ് മോളിൽ ഗ്ലാസ്‌ വെച്ച് ആണ് റൂഫ്.. പെട്ടന്ന് ആ റൂഫ് ഓപ്പൺ ആണ് മഴ അകത്തേക്കു പെയ്യാൻ തുടങ്ങി...പൂളിലേക്ക് വെള്ളം വീഴുന്നത് കാണാൻ നല്ല രസമുണ്ട്...പെട്ടന്നാണ് ആദി എന്നെ അവനു നേരെ നിർത്തിയത് അവൻ അവന്റെ ഷർട്ട്‌ ഊരി മാറ്റി ഒരു ബനിയനും ഇട്ട് നിക്കാ... അവൻ അപ്പൊ തന്നെ അതും ഊരി.. അയ്യേ.... ഇവൻ ഇത് എന്താ കാണിക്കുന്നേ എന്ന് വിചാരിച്ചു നിക്കുമ്പോൾ ആണ് അവൻ ആ ബനിയൻ കൊണ്ട് എന്റെ തല തോർത്തി തന്നത്... അവൻ എന്നേ മൈൻഡ് ചെയ്യാതെ തോർത്തുന്നതിൽ ശ്രദ്ധിക്കുകയാണ്.. "മഴ കൊണ്ട് പനി പിടിക്കും.. അത് നിങ്ങൾക്ക് രണ്ടാൾക്കും നല്ലതല്ല... " എന്നും പറഞ്ഞു എനിക്കൊരു ഉമ്മ തന്നു... ഞാൻ അവനൊന്നു ചിരിച്ചു കൊടുത്ത് അവിടം മൊത്തം കാണാൻ തുടങ്ങി.. കാളിങ് ബെൽ അടിച്ചപ്പോൾ ആദി ഇപ്പോൾ വരാം എന്നും പറഞ്ഞു പോയി.. __________________________________ വാതിൽ തുറന്നപ്പോൾ വീട് നോക്കുന്ന രാമു ഏട്ടൻ ആയിരുന്നു.. "മോൻ ഇവിടെ വന്നിട്ടുണ്ട് എന്ന് സർ പറഞ്ഞു... ദാ ഇത് മോന് വേണ്ടിയാ.. " എന്നും പറഞ്ഞു ഒരു കവർ എനിക്ക് നേരെ നീട്ടി.. ഞാൻ അത് വാങ്ങി.. "ഭക്ഷണവും മോന് വേണ്ട ഡ്രെസ്സും ആണ് മോന്റെ മുത്തശ്ശൻ പറഞ്ഞതാ കൊണ്ട് തരാൻ.. എന്നാ ഞാൻ അങ്ങോട്ട്.. " എന്നും പറഞ്ഞു അയാൾ പോയി.. കവർ നോക്കിയപ്പോൾ എന്റെ രണ്ടു കൂട്ട് ഡ്രെസ്സ് ഉണ്ട്..പിന്നെ ഫുഡും.. ഗ്രാൻഡ്പ്പ രാധുൻറെ കാര്യം മറന്നു എന്ന് തോന്നുന്നു... ഞാൻ രാധുന്റെ അടുത്തേക് ചെന്നു... ____________________________________ "ഡീീ... ഈ നനഞ്ഞത് പോയി ചേഞ്ച്‌ ചെയ്യ്... " എന്നും പറഞ്ഞു അവൻ എനിക്ക് നേരെ ഒരു കവർ നീട്ടി.. "നമ്മൾ എപ്പോഴാ പോകുന്നെ.. " "നമ്മൾ ഇന്ന് പോകുന്നില്ല...നാളെ പോകാം.. പോരെ.. " ഞാൻ ഓക്കേ എന്ന് പറഞ്ഞു..എന്തോ എനിക്ക് ഇവിടെ നല്ലോണം ഇഷ്ടായി.. ഞാൻ കവർ നോക്കിയപ്പോൾ അതിൽ രണ്ടു ഷോർട്ട്സ്സും ബനിയനും ആയിരുന്നു.. "ആദി ഇതെന്താ...?? " "ഇപ്പോ തത്കാലം ഇതേ ഒള്ളൂ.. എന്റെ മോള് ഇത് ഇട്ട് വാ...നനഞ്ഞത് ഇടേണ്ട.. " അവൻ പറഞ്ഞപ്പോൾ ഞാൻ വേഗം പോയി ചേഞ്ച്‌ ചെയ്ത് വന്നു... അപ്പോഴുണ്ട് ആദി ഡ്രസ്സ്‌ മാറി ഫുഡ്‌ പ്ലേറ്റിൽ വിളമ്പി എന്നേ നോക്കി ഇരിക്കുന്നു.. "എന്ത് നോക്കി നിക്കാടി.. ഇങ്ങോട്ട് വാ... " ഞാൻ വേഗം പോയി അവന്റെ അടുത്ത് ഇരുന്നു..നേരത്തെ വന്ന ചേട്ടൻ കൊടുന്ന ഫുഡ്‌ ആയിരുന്നു.. ഞാൻ ആദിയെ നോക്കിയപ്പോൾ അവൻ എനിക്ക് വാരി തന്നു... ഞാൻ അവനും... "എനിക്ക് മതി ആദി ഇനി നീ കഴിച്ചോ.. വയറു നിറഞ്ഞു.. " "എവിടെ നോക്കട്ടെ... പോടീ അവിടെന്ന് ഇത് നിനക്ക് ഉള്ളത് മാത്രമേ ആയുള്ളൂ എന്റെ മോന് വേണ്ട... " എന്റെ വയറിൽ തൊട്ട് അവൻ പറഞ്ഞപ്പോൾ.. എനിക്ക് ചിരി വന്നു.. ഞാൻ അവൻ വാരി തന്നത് മുഴുവൻ കഴിച്ചു.. ____________________________________ ഫുഡ്‌ കഴിച്ചു പൂൾ സൈഡിൽ ഗ്രാൻഡ്പ്പയോട് സംസാരിക്കുമ്പോൾ ആണ് രാധു എന്റെ അടുത്ത് വന്നിരുന്നത്.. ഞാൻ കാൾ കട്ടാക്കി.. അവളോട് എന്റെ മടിയിൽ ഇരിക്കാൻ പറഞ്ഞു.. അപ്പൊ തന്നെ പെണ്ണ് കേറിയിരുന്നു.. "രാധു.. നമുക്ക് നമ്മുടെ വാവ വന്നിട്ട് ഇവിടെ വന്നു താമസിക്കണം.. നമ്മുടേത് മാത്രമായ ലോകത്ത്... " ഞാൻ അവളെ ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞു.. "ഇന്ന് നമ്മൾ ശെരിക്കും സെലിബ്രേറ്റ് ചെയ്യണ്ട ദിവസം ആയിട്ട്.. നിന്നെ സന്തോഷിപ്പിക്കാൻ എനിക്ക് കഴിഞ്ഞില്ല.. സോ..." എന്നു ഞാൻ പറയുമ്പോഴേക്കും അവൾ എന്റെ വാ പൊത്തി.. "നിന്റെ അവസ്ഥ എനിക്ക് മനസിലാവും...പിന്നെ സന്തോഷം എന്റെ രാവണൻ കൂടെ ഉള്ള ഓരോ നിമിഷവും ഞാൻ ഒരുപാട് ഹാപ്പി ആണ്..എന്നും എന്റെ കൂടെ ഉണ്ടായാൽ മതി..." എന്നും പറഞ്ഞു അവൾ എന്റെ നെഞ്ചിൽ ഒരു പൂച്ചകുഞ്ഞിനെ പോലെ പറ്റിചേർന്ന് കിടന്നു...എനിക്ക് അപ്പൊ പറഞ്ഞ് അറിയിക്കാൻ പറ്റാത്ത ഒരു ഫീൽ ആയിരുന്നു..ആരിലേലും എന്റെ സീത എന്നും കൂടെ ഉണ്ടാവും...അത് മാത്രം മതി എനിക്ക്.. "രാധു..നിനക്ക് വല്യമ്മയെ കുറിച്ച് എന്താ അഭിപ്രായം..നിനക്ക് അവരുടെ behavior ഇൽ എന്തോ നെഗറ്റീവ് ഫീൽ ചെയ്യുന്നുണ്ടോ??... " ഞാൻ പെട്ടന്ന് ചോദിച്ചപ്പോൾ അവൾ എന്നേ ഒന്ന് നോക്കി.. തുടരും... സോറി.... സോറി..... ഇന്നലെ മനഃപൂർവം പോസ്റ്റ്‌ ചെയ്യാത്തത് അല്ലാട്ടോ.തലവേദന കാരണം ടൈപ് ചെയ്യാൻ വയ്യാഞ്ഞിട്ട....😢 #📙 നോവൽ
52.8k കണ്ടവര്‍
1 മാസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post