❤️കലിപ്പന്റെ മൊഞ്ചത്തി ❤️ പാർട്ട്‌ 24 വീടാകെ ദുബായിലേക്കുള്ള തിരക്കിൽ... എന്നാൽ ഈ ഫിദ ഇവിടെ ഉള്ളപ്പോ ആരും ഇവിടെന്ന് അനങ്ങുല... ഇനി അങ്ങനെ പോയാലും ഞാനും ഉണ്ടാവും, സാഫിർ ഇപ്പോ അങ്ങനെ ഹണിമൂൺ ആഘോഷിക്കേണ്ട........ ❤️❤️❤️❤️❤️❤️❤️ നമ്മൾ ആകെ ദുബയിലേക് പോവുന്ന ആവേശത്തില.... ഈ ട്രിപ്പ്‌ നമ്മൾ പൊളിക്കും.... "ഹന്ന മോളെ....... " നമ്മൾ ഇതും വിചാരിച്ചു നില്കുമ്പോഴാ ഉമ്മാമ വന്നു വിളിക്കുന്നത്.... "എന്താ ഉമ്മാമ.... " "മോളെ.... നിനക്കറിയാലോ.... ഉമ്മാമക് വയസ് ഒരുപാട് ആയി....നാളെ നിങ്ങൾ ദുബായിലേക്കു പോവുകയാണ്....... ഉമ്മാമന്റെ കണ്ണ് അടയുന്നതിന് മുമ്പ് ഈ കിഴക്കേതിൽ തറവാടിന് ഒരു പിഞ്ചുകാൽ ഉമ്മാമക് കാണണം.... ഉമ്മാമന്റെ കുട്ടി ആ ആഗ്രഹം എനിക്ക് സാധിച്ചു തരിലെ ...... " അത് പറയുമ്പോഴും ഉമ്മാമന്റെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു...... നമ്മൾ അപ്പോ തന്നെ ഉമ്മാമന്റെ കയ്യിൽ പിടിച്ചു.... "എല്ലാം പടച്ചോൻ നിശ്ചയിക്കുന്ന പോലെ വരും ഉമ്മാമ........ ഞാൻ ഉണ്ടാവും ഉമ്മാമന്റെ കൂടെ.... " അത്ര പറയുമ്പോഴേക്കും എന്റെ കണ്ണുകൾ നിയന്ത്രണമില്ലാതായി .... നമ്മൾ വേഗം അവ്ടെന്നു പോയി.... പാവം ഉമ്മാമ മനസ്സിൽ ഒരുപാട് സ്നേഹമുള്ളതാ..... പുറത്തെ ഉള്ളു ഈ കർക്കശം..... ❤️❤️❤️❤️❤️❤️❤️❤️ നമ്മൾ എന്തായാലും ഉഷാറിൽ തന്നെ... നമ്മൾ ഈ ട്രിപ്പ്‌ പൊളിക്കും..... എന്തായാലും നമക് ഫിറോസിനെ വിളിച്ചു ഓര്മപെടുത്താം. . . "ഹലോ.... ഫിറോസ് നാളേയാടാ ട്രിപ്പ്‌.... ഇജ്ജ് മറന്നോ..... " "എവിടെ... നമ്മൾ റെഡി .... " "ഒക്കെ...... " "എന്റെ പെങ്ങളൂട്ടിക് സുഖല്ലേ.... " "അതൊക്കെ ഇപ്പോ ചോയ്ക്കാനുണ്ടോ ... ഓൾ ഫുൾ ഓഫ് ത്രില്ല് അഹ്.... " "ഓഹോ.... എന്നാ നടക്കട്ടെ ... നമക്ക് നാളെ കാണാം..... " പിന്നെ ദാ പറയുമ്പോഴേക്കും നേരം വെളുത്തതും റെഡി ആയതും ഒന്നും അറിഞ്ഞില്ല...... എന്തായാലും ഞങ്ങൾ ഡബിൾ റെഡി...... നമ്മൾ റെഡി ആയി പുറത്ത് ഇറങ്ങിയപ്പോഴാ കണ്ണാടിയിൽ നോക്കി നമ്മടെ ബീവി സര്ക്കസ് കളിക്കുന്നത് നമ്മൾ കണ്ടത്.... "എന്തോന്നടി.... ഇത് വരെ കഴിഞ്ഞിലെ അന്റെ........ " "കഴിഞ്ഞു.... ഇപ്പോ വന്നു.... " ഹോ.... എന്റെ സാറേ.... പെണ്ണിനെ കാണാൻ എന്തൊരു മൊഞ്ച...... എന്നാലും നമ്മൾ അത് അങ്ങനെ ഒന്നും സമ്മതിച്ചു കൊടുക്കാൻ തിരുമാനിചിട്ടില്ല........ "വേഗം കാറിൽ കേറടി.... നേരം ഒരുപാടായി... " ❤️❤️❤️❤️❤️❤️❤️❤️❤️ നമ്മൾ അപ്പോ തന്നെ ഓടിച്ചെന്നു കാറിൽ ബാക്ക് സീറ്റിൽ കേറി.... "ഹലോ.... മാഡം... ഞാൻ തന്റെ ഡ്രൈവർ ഒന്നുമല്ല.... പറ്റുമെങ്കിൽ വന്നു ഫ്രണ്ടിൽ കേറൂ അല്ലേൽ കേറണ്ട.... " ആവശ്യം നമ്മളുടെ ആയതോണ്ട് നമ്മൾ ഒന്നും മിണ്ടാതെ വന്നു കേറി..... "എന്നാ പോവാം. . .... " അപ്പോഴാണ് ബാക്ക് സീറ്റിൽ ആരോ വന്നു കേറുന്നത്..... ഇവർ എങ്ങനെ???? "എന്താ ഹന്ന നീ ഇതിനു മുമ്പ് ഞങ്ങളെ കണ്ടിട്ടിലെ.... ഈ മാതിരി നോട്ടം.... " ഫിദയും സൽമാനും........ ഇവരും ഉണ്ടോ ഇതിൽ..... ഒരായിരം ചോദ്യം നമ്മളിലൂടെ കടന്ന് പോയി........ നമ്മൾ ചോദ്യഭാവത്തോടെ സാഫിരെ നോക്കി.... "അതെ..... ഈ ബിസ്സിനെസ്സ് ട്രിപ്പിന്റെ ഒഫീഷ്യൽ പാർട്നെർസ് ആണ് ഇവർ.... so,ഇവരും നമ്മളുടെ കൂടെ ഉണ്ട്........ "എന്നാ പോവാം.... my dear partner..... " ഹോ ഫിദടെ ഒലിപികൽ കാണുമ്പോ ചവിട്ടി കൊല്ലാൻ തോന്ന...... ഇബ്‌ലീസ്........ ഹോ... ഇനി എന്തൊക്കെ കാണാനാവോ.... എന്തോ...... ആകെ ഉള്ള ആശ്വാസം ഷെറിൻ ആണ്..... കാർ എയർപോർട്ടിലേക്ക് ചീറി പാഞ്ഞു...... ❤️❤️❤️❤️❤️❤️❤️❤️❤️ അങ്ങനെ ഇപ്പോ ആരും ഞാൻ ഇല്ലാതെ ആഘോഷിക്കണ്ട.... കുളം ആകുമാടി...... ഈ ഫിദ ജീവിച്ചിരിക്കുമ്പോ നിനക്ക് സഫീറെ കിട്ടൂല.... ❤️❤️❤️❤️❤️❤️❤️❤️❤️❤️ എയർപോർട്ടിൽ എത്തി..... ചെക്കപ്പ് ഒക്കെ കഴിഞ്ഞു അകത്തു കെയറിപോഴാ നമ്മടെ ഷെറിനും കാക്കുവും നില്കുന്നത്.... നമ്മൾ ഓടി ചെന്ന് ഷെറിനെ കെട്ടിപിടിച്... "എത്ര ദിവസയടി...... അന്നേ കണ്ടിട്ട്..... " "നിങ്ങൾ ഒക്കെ വല്യ ആൾകാർ അല്ലെ .... നമ്മളെ ഒക്കെ പറ്റുമോ.... " "ഒന്ന് പോടീ.... "നമ്മൾ അതും പറഞ്ഞു ഷെറിന്റെ വയറിൽ ഒരൊറ്റ കുത്ത് വെച്ച് കൊടുത്തു....... അപ്പോഴേക്കും നമ്മടെ ഫ്ലൈറ്റ് അന്നൗൻസ് ചെയ്തു.... നമ്മടെ ആദ്യത്തെ ഫ്ലൈറ്റ് യാത്ര.... ufffff....ശെരിക്കും നമ്മൾ എൻജോയ് ചെയ്തു പിന്നെ അങ്ങോട്ട് നടന്ന കാര്യങ്ങൾ എല്ലാം ഷെറിനോട് പറഞ്ഞു..... ദാ പറയുമ്പോഴേക്കും അങ് ദുഫായ് എത്തി..... അവ്ടെന്നു നേരെ പോയത് സാഫിറിന് പരിചയമുള്ള ഒരു ഹോട്ടൽക് ആയിരുന്നു...... ❤️❤️❤️❤️❤️❤️❤️❤️❤️ നമ്മക്കും ഹന്നാകും ഒരു റൂം.... ഫിറോസു ഷെറിൻ ഒരു റൂമിൽ.... സൽമാൻ ആൻഡ് ഫിദ രണ്ട് ഗസ്റ്റ് റൂമിൽ ...... മോളെ ഹന്ന .... ഇനി നമ്മൾ അടിച്ചു പൊളിക്കും..... Shiji തുടരും..... #📙 നോവൽ
23.2k കണ്ടവര്‍
12 ദിവസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post