ഒരു കുട്ടി ഉപ്പയോട് ചോദിച്ചു.... ഉപ്പാ എന്താണ് ജീവിതത്തിന്റെ വില ? ..... അപ്പോൾ ആ ഉപ്പ ഒരു കല്ല് ആ കുട്ടിയുടെ കയ്യിൽ കൊടുത്തിട്ട് പറഞ്ഞു : "നീ ഇത് പച്ചക്കറി വിൽക്കുന്ന സത്രീയുടെ കയ്യിൽ കൊടുത്തിട്ട് ഇത് വോണോന്ന് ചോദിക്കീന്ന് പറഞ്ഞു...... പിന്നെ മോൻ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം..... ആരങ്കിലും ഇതിന്റെ വില ചോദിക്കുകയാണങ്കിൽ രണ്ട് വിരൽ ഉയർത്തി കാണിച്ചാൽ മതിയെന്ന് ഉപ്പ പറഞ്ഞിട്ടുണ്ടായിരുന്നു..... അപ്പോൾ കുട്ടി ആ സ്ത്രീയുടെ അടുത്ത് പോയി കല്ല് കാണിച്ചു അപ്പോൾ ആ സ്ത്രീ പറഞ്ഞു : "ഹായ് നല്ല ഭംഗിയുള്ള കല്ല് ....ഇത് എനിക്ക് തരോ ? ...ഇത് എനിക്ക് പുന്തോട്ടത്തിൽ വെക്കാനാണ്....... അപ്പോൾ ആ സ്ത്രീ ചോദിച്ചു: ഇതിന്റെ വില എത്രയാണ്...? അപ്പോൾ ആ കുട്ടി രണ്ട് വിരൽ ഉയർത്തി കാണിച്ചു ..... അപ്പേൾ ആ സ്ത്രീ ചോദിച്ചു രണ്ട് രൂപയാണോ ?....എന്നാ ഞാൻ ഇപ്പോൾ തന്നെ തരം ..... അപ്പോൾ കുട്ടി ഓടിച്ചെന്നിട്ട് ഉപ്പയോട് പറഞ്ഞു രണ്ട് രൂപക്ക് ആ കല്ല് ആ ഉമ്മ എടുക്കാമന്ന് പറഞ്ഞു...... എന്നാ ഒരു കാര്യം ചെയ്യ് ഈ കല്ല് എടുത്ത് അടുത്തുള്ള മ്യൂസിയത്തിൽ കൊണ്ട് പോയി കാണിക്കെന്ന് ഉപ്പ പറഞ്ഞു ...... അപ്പോൾ ആ കുട്ടി മ്യൂസിയത്തിൽ എത്തി കല്ല് കാണിച്ചു .... "ഹായ് നല്ല ഭംഗിയുള്ള കല്ല് ഇത് ഇവിടെ വെക്കാമല്ലോ.... മോന് ഇത് എത്ര രൂപക്ക് തരുമെന്ന് അയാൾ ചോദിച്ചു .... അപ്പോൾ കുട്ടി വീണ്ടും വിരൽ ഉയർത്തി കാണിച്ചു ....... .അപ്പോൾ അയാൾ ചോദിച്ചു ഇരുനൂറു രൂപക്കോ എന്നാൽ ഞാൻ തരാമെന്ന് പറഞ്ഞു അപ്പോൾ കുട്ടി വളരെ സന്തോഷത്തോടെ ഉപ്പയുടെ അടുത്തെക്ക് ഓടിയിട്ട് പറഞ്ഞു ......ഉപ്പാ ആ മ്യൂസിയത്തിലെ ആള് ഇരുനൂറ് രൂപ പറഞ്ഞു ഞാൻ ഇത് കൊടുക്കട്ടെ ?.... അപ്പോൾ ഉപ്പ പറഞ്ഞു മോന് ഇത് ഒരു കടയിലൂടി കാണിക്കണം ...... അവൻ ഉപ്പ കാണിച്ചു കൊടുത്ത കടയിൽ കൊണ്ട് പോയി കാണിച്ചു.... കടക്കാരൻ വേഗം ഒരു തുണിയൊക്കെ എടുത്തു വെച്ച് കല്ല് അതിൽ വെച്ചു എന്നിട്ട് ചോദിച്ചു ... "ഇത് എവിടെന്നാ കിട്ടിയത്..... ഇതിന്റെ വിലയെത്രയാ ..... അപ്പോൾ ആ കുട്ടി അവിടെയും രണ്ട് വിരൽ ഉയർത്തി കാണിച്ചു............. അപ്പോൾ അയാൾ രണ്ട് ലക്ഷമോയെന്ന് തിരിച്ചു ചോദിച്ചു ഇപ്പോൾ ആ കുട്ടി ഭയങ്കര സന്തോഷത്തിൽ ഉപ്പയുടെ അടുത്തെക്ക് തിരിച്ചോടിയിട്ട് ഉപ്പയോട് പറഞ്ഞു : "രണ്ട് ലക്ഷത്തിന് ഇ കല്ല് അയാൾ ചോദിച്ചെന്ന് പറഞ്ഞു അപ്പോൾ ഉപ്പ പറഞ്ഞു: " മോനെ ഇത് ഒരു ഡയമന്റാണ്.... അവസാനം മോൻ പോയ അയാൾക്ക് മാത്രമേ ഇതിന്റെ വിലയറിയൂ......." പലപ്പോയും നമ്മള് നമ്മളെ മനസ്സിലാക്കാത്തവരുടെ ഇടയിലാണ് നമ്മൾ ചെന്ന് പൊടുന്നത് ..... അവർ നമ്മൾ എന്ത് നല്ല കാര്യം ചെയ്താലും അവർ അതിന്റെ തെറ്റുകൾ മാത്രം കണ്ട് പിടിക്കും ....അവർ നമ്മൾ ചെയ്ത കാര്യങ്ങളുടെ നല്ല വശങ്ങൾ കാണില്ല ...... അത് അവർക്ക് ഒരു തരം അലർജിയാണ്.... അവരുടെ അടുത്ത് പോയി നമ്മൾ നമ്മളുടെ വില കളയരുത് . ഞമ്മൾ ജീവിച്ചു കൊണ്ടിരിക്കുന്നത് നമ്മെ മനസ്സിലാക്കാത്തവരുടെ ഇടയിൽ ആവാം.. അവർ നമ്മുടെ നന്മ നോക്കാതെ അവർ നമുക്ക് ഏറ്റവും കുറഞ്ഞ വില രണ്ട് രൂപയാണ് വിലയിടുക ........ ഇതാണ് നമ്മുടെ വിലായെന്ന് വിചാരിച്ചിട്ട് നമ്മൾ നമ്മുടെ ജീവിതം ജീവിച്ചു തീർക്കും .. അല്ലെങ്കിൽ ഇത്രക്കൊക്കെ ഞാൻ ഉള്ളൂ മറ്റുള്ളവരുടെ ഇടയിൽ ഞാൻ എന്നും ഒരു അപഹാസൃനാണ് എന്ന തോന്നൽ നമ്മൾ ആദ്യം മാറ്റണം....... നമ്മുടെ ജീവിതത്തിൽ നമ്മൾ അറിയാത്ത ഒരു വില ഒരു മൂല്യം ഒളിഞ്ഞിരിപ്പുണ്ട്..... ഞമ്മൾ നമ്മുടെ വില തിരിച്ചറിഞ്ഞ് ഞമ്മൾ ആർക്കും നാവുകൊണ്ടും പ്രവർത്തി കൊണ്ടും ഒരു ദ്രോഹവും ചെയ്യാതെ ജീവിച്ചാൽ നമ്മുടെ ജീവിതത്തിന് എന്നും തിളക്കമുണ്ടാകും നമുക്ക് ഇരു ലോകത്തും വിജയമുണ്ടാകും.. അസൂയയും കിബ്റും ചതിയും വഞ്ചനയും കൈമുതലാക്കിയവന് ഇഹലോകത്തും പരലോകത്തും നഷ്ടമാത്രമാണുള്ളത്.. ഒരു മനുഷ്യൻ നന്നാകുന്നത് അവന്റെ മനസ്സ് നന്നാകുമ്പോയാണ് ... അള്ളാഹു നോക്കുന്നത് നമ്മുടെ മനസ്സിലെക്കാണ്.. ഹൃദയം ശുദ്ധമായാൽ മനുഷ്യൻ നന്നായി ... ഹൃദയം ചീത്തയായാൽ മനുഷ്യന്റെ ജീവിതം നശിച്ചു... അള്ളാഹു നമ്മെ നല്ല മനസ്സിന്റെ ഉടമകളാക്കി തീർക്കുമാറാകട്ടെ ....ആമീൻ... ദുഹാ വസീയത്തോടെ നിങളുടെ പ്രിയ കൂട്ടുകാരന്‍ ...
174 കണ്ടവര്‍
8 മാസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post