''പാത്തുവിന്റെ താടിക്കാരൻഇക്ക'' * 31 മുതൽ 35*(last part) *✒️ഷാഹിന റിയാസ്* *📚വായന മുറി* പാത്തു ഫോൺകയ്യിലെടുത്തു അഷിയുടെ നമ്പർ ഡയൽ ചെയ്തു... ''പാത്തു''...... അവളെ പിൻതുടർന്നെത്തിയ ഉപ്പാന്റെ വിളി കാതിൽ പതിഞ്ഞപ്പോൾ അവളുടെ ഉള്ളിൽ ഒരു മിന്നൽ അനുഭവപ്പെട്ടു,,,,,അവൾ ഫോൺ ബെഡിലേക്കിട്ട് ചാടി എണീറ്റു... ''ആഹ് ,,,എന്താ ഉപ്പാ....''.... ഭയം മറച്ചു വച്ചവൾ ചോദിച്ചു.... ''മോളെ നീ ഇവിടെ ഇരി''... ഉപ്പാ അവളെ ബെഡിൽ പിടിച്ചിരുത്തി അവളോട് ചേർന്ന് ഉപ്പയും ഇരുന്നു... ''മോളെ,,,, ഉപ്പ ഒരു കാര്യം പറഞ്ഞാൽ എന്റെ മോൾ അനുസരിക്കോ''... കുറച്ചു നേരത്തെ മൗനത്തിന് ശേഷം അവളുടെ ഉപ്പ പറഞ്ഞു... ''ആഹ് ,,,ഉപ്പ പറയിം ''.... അവൾ ആകംഷയോടെ ഉപ്പാക്ക് പറയഞ്ഞുള്ളത് ചെവി ഓർത്തു.. ''ഞാൻ ഇന്ന് എന്റെ ചങ്ങായിയെ ടൗണിൽ വച്ചു കണ്ടിരുന്നു ..... ഞങ്ങൾ സൗദയിൽ ഒരുമിച്ച് വർക്ക് ചെയ്തിരുന്നതാ ....അവന്റെ മോൻക്ക് വേണ്ടി നിന്നെ അവൻ ചോദിച്ചപ്പോൾ ഞാൻ അവൻക്ക് സമ്മതം നൽകി.....നിനക്ക് സമ്മതമല്ലേ ....''... ''അത് ...ഉപ്പാ...എനിക്ക്‌ പഠിക്കണം ....അത് കഴിഞ്ഞെ ഞാൻ കല്യാണത്തെ കുറിച്ചു ചിന്തിക്കുന്നുള്ളു ....അത് ഉപ്പയോട് ഞാൻ പറഞ്ഞതല്ലേ''.... ഉപ്പാന്റെ വക്കുകളെ അവൾ നിരസിച്ചു.. ''മോളെ നിന്റെ ആഗ്രഹം പോലെ അവർ പഠിപ്പിക്കും ....അവൻ നിക്കാഹ് കഴിഞ്ഞു പോയാൽ.....രണ്ടു വർഷം കഴഞ്ഞേ വരു...അവനും സൗദയിൽ തന്നെ വർക്ക് ചെയുന്നെ ....ഇപ്പോൾ ലീവിന് വന്നിട്ടുണ്ട് ....''... ''ഉപ്പാ.... അത് ''......അവളുടെ വാക്കുകൾ ഇടറി ''ഉപ്പാന്റെ മോൾ സമ്മതിക്കണം ..എതിരൊന്നും പറയരുത് ...നല്ല പയ്യനാ എന്റെ മോളെ പൊന്നു പോലെ നോക്കും..''.... അവളുടെ ഉപ്പാ അത്രയും പറഞ്ഞു അവൾക്ക് മുഖം കൊടുക്കാതെ അവിടന്ന് തിരിച്ചു... ''എന്റെ റബ്ബേ നീ വീണ്ടും എന്നെ പരീക്ഷിക്കുയാണോ..'' .... ഇനി ഒരിക്കലും നിറയില്ലെന്നുറപ്പിച്ച അവളുടെ മിഴികൾ നിറഞ്ഞു തുടങ്ങി .... അവൾ ബെഡിലേക്ക് കമഴ്ന്നു കിടന്നു....എന്തോ ഓർമ വന്നപോലെ അവൾ പെട്ടന്ന് ഫോൺ തിരഞ്ഞു...പക്ഷേ അത് അവിടെ ഉണ്ടായിരുന്നില്ല...... ''ഇല്ല ...ഇതൊരിക്കലും നടക്കില്ല ...എന്റെ ഇക്കാക്ക് കൊടുത്ത വാക്ക് പാലിക്കാനായില്ലെങ്കിൽ പിന്നെ ഇ പാത്തു ജീവനോടെ ഇല്ല''...... സമനില തെറ്റിയവളെ പോലെ അവൾ ഓരോന്ന് പറഞ്ഞു ... ********************************************** ''എന്റെ നാഥാ ....എന്റെ പെണ്ണിന്റെ വിളിക്കായികാത്തിരുന്ന എന്നിലേക്ക് ഇങ്ങനെ ഒരു വിധി നീ എത്തിച്ചല്ലോ....ഇങ്ങനെ പരീക്ഷിക്കാൻ മാത്രം ഞങ്ങൾ എന്ത് തെറ്റ് ചെയ്തു....''.... കാത്തിരിപ്പിനൊടുവിൽ പാത്തുവിന്റെ വിളി ആഷിയെ തേടിയെത്തിയപ്പോൾ അവൻ സന്തോഷത്തോടെ ഫോൺ എടുത്ത് ചെവിയിൽ വച്ചു...മറു ഭാഗത്തുള്ള അവളുടെ ഉപ്പാന്റെ സംസാരം ചെവിയിൽ പതിഞ്ഞപ്പോൾ അവൻ ആ സംസാരം ശ്രദ്ധിച്ചു. ...അവരുടെ സംസാരം കേട്ടശേഷം അവൻ ഫോൺ കട്ടക്കി കൊണ്ട് ഒരു ഭ്രാന്തനെ പോലെ അലറി .... ******************************************** രാത്രി യിലെ സഭാവിച്ചതൊന്നും മുഖത്തു കാണിക്കാതെ അവൾ അടുക്കയിലേക്ക് നടന്നു.... ''ആഹ് ,,,,മോളെ എണീറ്റോ''... പതിവ് പോലെ ഉമ്മാ അവൾക്ക് നേരെ ചായ നീട്ടി കൊണ്ട് പറയുമ്പോൾ അവൾ ഉമ്മയെ ഒന്ന് നോക്കി..ഉമ്മയിൽ ഒരു വ്യത്യാസവുമില്ല ... ചായ കപ്പ് കൊണ്ട് ഹാളിലേക്ക് നീങ്ങി ഉപ്പായെ ഒന്ന് എത്തി നോക്കി...ഉപ്പാ സിറ്ഔട്ടിൽ ഇരുന്നു പത്രം വയിക്കുന്നു ,,, അവളെ കണ്ട ഉപ്പാ ഒന്ന് പിഞ്ചിരിച്ചു ...കുറച്ചു കുടിച്ച ചായ കപ്പ് ടേബിളിൽ വച്ചു അവൾ റൂമിലേക്ക് പോയി...കോളേജിലേക്ക് പോകാൻ ഒരുങ്ങി... ********************************************** ''മോളെ ഞാൻ കൊണ്ട് വിടാം''..... ആക്റ്റീവയിൽ കയറാൻ നിൽക്കുന്ന പാത്തു വിനെ തടഞ്ഞു കൊണ്ട് അവളുടെ ഉപ്പാ അത് പറഞ്ഞപ്പോൾ .അവൾ ഉപ്പയെ ഒന്ന് നോക്കി.... ''എനിക്ക്‌ നിന്റെ കോളേജിന്റെ അടുത്തായി ഒരാളെ കാണാൻ ഉണ്ട് ''.... അവളുടെ നോട്ടത്തിന്റെ അർത്ഥം മനസ്സിലാകിയ അവളുടെ ഉപ്പ പറഞ്ഞു... അവൾ ഒന്നും മിണ്ടാതെ ഉപ്പയുടെ കാറിലേക്ക് കയറി കോളേജിലേക്ക് യാത്ര യായി... ''മോളെ കോളേജ് വിടുമ്പോൾ ഉപ്പാ കൂട്ടാൻ വരാം''... കാറിൽ നിന്നും ഇറങ്ങിയ പാത്തുവിനെ നോക്കി അവളുടെ ഉപ്പാ പറഞ്ഞു... ''മ്മ്''...ഉപ്പക്കുള്ള മറുപടി ഒരു മൂളലിൽ ഒതുക്കി അവൾ കോളേജ് ലക്ഷ്യം വച്ചു നടന്നു നീങ്ങി.... കേളേജിൽ എത്തിയ അവൾ ആഷി വരുമെന്ന പ്രതീക്ഷയോടെ മുത്തശ്ശി മരത്തിന്റെ ചുവട്ടിൽ ഇരുന്നു... ********************************************** ''മോനേ വല്ലതും കഴിച്ചിട്ട് പോ''.... ആഷിഅവന്റെ ബുള്ളറ്റെടുത്ത് പോകാൻ ഒരുങ്ങുമ്പോളാണ് അവന്റെ ഉമ്മാ കിച്ചണിൽ നിന്നും പുറത്തേക്ക് ഓടി വന്ന് കൊണ്ട് പറഞ്ഞത് .... ''വേണ്ട ഉമ്മാ....എനിക്ക്‌ അത്യാവശ്യമായി ഒരാളെ കാണാനുണ്ട്....ഞാൻ പുറത്തു നിന്ന് കഴിക്കാം ....''... പോകുന്നതിനിടയിൽ ഉമ്മാക്കുള്ള മറുപടി കൊടുത്തു അവൻ കോളേജ് ലക്ഷ്യമാക്കി കുതിച്ചു .... അവൻ കണ്ണിൽ നിന്നും മറയുന്നത് വരെ ആ ഉമ്മാ അവനെ നോക്കി നിന്നു .... കോളേജിന്റെ അടുത്തെത്തിയ അവൻ ഷാദിലിനെ വിളിച്ചു...അവൻ ഫോൺ ബിസിയാക്കി ....വീണ്ടും ആഷി വിളിച്ചു അവൻ ഫോൺ എടുത്തില്ല ....അവൻ ദേഷ്യത്തോടെ ഓരോന്ന് പിറുപിറുത്തു പുറത്തുള്ള ബസ്റ്റോപ്പിൽ ഷാദിൽ വരുന്നതും നോക്കിയിരുന്നു .... ********************************************* ''ഹും ....ഇന്നും നേരെ ഇവിടെക്കണോ വന്നത് .?''...... മുത്തശ്ശിമരത്തിന്റെ ചുവട്ടിൽ ഇരിക്കുന്ന പാത്തു വിന്റെ അടുത്തേക്ക് ഷാദിൽ വന്ന് കൊണ്ട് ചോദിച്ചു... ''ഡി ..... പകൽ കിനാവ് കാണുകയാണോ ''... അവൻ അവളുടെ തലയിൽ ഒരു കൊട്ട് കൊടുത്തു ചിരിച്ചു കൊണ്ട്പറഞ്ഞപോളാണ് അവൾ ചിന്തയിൽ നിന്നും ഉണർന്നത് .... ''ആഹ്.....നീ എത്തിയോ ?....മനുഷ്യനെ സ്വസ്ഥമായി കിനാവ് കാണാനും സമ്മതിക്കില്ലേ''.... അവളുടെ ഉള്ളു നീറുമ്പോളും പുറത്തു ചിരി ഫിറ്റ് ചെയ്തു അവൾ പറഞ്ഞു... ''എന്റെ പൊന്നു മോളെ ....നിന്റെ കോമെഡിക്ക് വോൾടേജ് പോരല്ലോ ..... ...നിനക്ക് കാര്യമായോ എന്തോ പറ്റിയിട്ടുണ്ടല്ലോ ...''... അവളുടെ ചിരിയിൽ സംതൃപ്തി വരാതെ അവൻ ചോദിച്ചു.... അവൾ ഒന്നും മിണ്ടാതെ തലതായ്തി ഇരുന്നു....അവളുടെ മിഴിനീർ അവൻ കാണാതെ തട്ടത്തിൽ തുടച്ചു,,,, ''ഡി ....ആഷിക്കാനെ കാണാനിട്ടാണോ ,,,ഇ സങ്കടം ''.... പാത്തു വിന്റെ മാറ്റം കണ്ടു ശാമിൽ ചോദിച്ചു... അവൾ ഒന്നും മിണ്ടാതെ ആ ഇരുപ്പു തുടർന്നു....ശാമിൽ അവളെ നിർബന്ധിച്ചപ്പോൾ അവൾ അവനോട് എല്ലാം പറഞ്ഞു.... ''ഡി ,,,നീ എന്താ ഇ പറയുന്നേ .....ഇതൊക്കെ നിന്റെ ഉപ്പ അറിഞ്ഞന്നോ ....നിങ്ങളഞ്ഞല്ലേ പറഞ്ഞെ ആരും കണ്ടില്ലെന്ന് .....''.... ' പാത്തു പറഞ്ഞത് ശാമിലിന് വിശ്വസിക്കാനാകാതെ അവൻ ചോദിച്ചു... ''അറിയില്ലടാ ....ഇനി വെറെ ആരെങ്കിലും കണ്ടിട്ട് പറഞ്ഞു കൊടുത്തതാണെന്നും അറിയില്ല....'',,,,, ''അതിന് നിങ്ങൾ പലപ്പോഴും ഒരുമിച്ച് പോകാറുള്ളതല്ലേ ....ഇത് വരെ ആരും അങ്ങനെ പറഞ്ഞിട്ടില്ലല്ലോ ....ഇനി നീ പറഞ്ഞ പോലെയാണെങ്കിൽ നിങ്ങളുടെ എല്ലാം അറിയുന്ന ആരോ ആയിരിക്കും അത്''.... ''ആഹ്....എനിക്ക്‌ ഇക്കാനെ കണ്ടു എല്ലാം ഇക്കയോട് പറയണം ....ഇക്ക വരുമെന്നുള്ള പ്രതീക്ഷയിൽ ഞാൻ ഇവിടെ ഇരുന്നതാ...'',,,, ''ആഷിക്ക ഇന്ന് വരില്ല ...ഞാൻ വരുമ്പോൾ ഷാദിൽക്കയുമായി പോകുന്നത് കണ്ടു...ഞാൻ ചോദിച്ചപ്പോൾ ഇപ്പോൾ വരാം എന്ന് പറഞ്ഞു....''..... ശാമിൽ പറഞ്ഞത് കേട്ടപ്പോൾ പാത്തു എന്തു ചെയ്യണമെന്നറിയാതെ കുഴങ്ങി .... ''ഡി നീ സമാധാനിക്ക് നമ്മുക്ക് എന്തെങ്കിലും വഴി ഉണ്ടാക്കാം ....നീ ഇപ്പോൾക്ലസ്സിലേക്ക് പോ ''... പാത്തു വിനെ ശാമിൽ ക്ലസ്സിലേക്ക് പറഞ്ഞു വിട്ടു... ********************************************* ''ഡാ നീ കുറെ നേരായല്ലോ ഇ കടലിലേക്ക് നോക്കി ഇരിക്കുന്നു....എന്തോ പറയാനുണ്ടെന്ന് രാവിലെ മനുഷ്യനെ മെനക്കെടുതി ഇവിടേക്ക് കൊണ്ട് വന്നത് ഇ കായ്ച്ച കണ്ട് കൊണ്ടിരിക്കാനാണോ..'',,, നോക്കെത്താ ദൂരത്തോളം പറന്നു കിടക്കുന്ന കടലിലേക്ക് നോക്കി മണൽ തരികളിൽ ഇരിക്കുന്ന ആഷിയോട് ഷാദിൽ രോക്ഷാകുലനായി .... ''ഡാ കോപ്പേ .. ....എനിക്ക്‌ നിന്നെ പോലെ വെറുതെ ഇവിടെ ഇരിക്കാൻ ഒഴിവില്ല...ഞാൻ പോക .....''... ഷാദിൽ ഇത്രയൊക്കെ പറഞ്ഞിട്ടും പ്രതികരിക്കാതെ ഇരിക്കുന്ന അഷിയോട് അവൻ വീണ്ടും പറഞ്ഞു... ''ഡാ ....നീ ഇരി ഞാൻ പറയാം...''.... പോകാൻ ഒരുങ്ങിയ ഷാദിലിനെ പിടിച്ചു ആഷി ഇടറിയ സ്വരത്തിൽ പറഞ്ഞു... ''ഡാ ആഷി ...നിനക്ക് എന്ത് പറ്റി ....''.. പെട്ടന്നുള്ള അവന്റെ മാറ്റം കണ്ടു ഷാദിൽ സംശയത്തോടെ ചോദിച്ചു.... ''ശാദി .......എനിക്ക് സഹിക്കാൻ കയ്യുന്നില്ലടാ,,,,,എന്റെ പെണ്ണ് ,,,,,,അവൾ എനിക്ക്‌ നഷ്ട്ടപെടുമോ എന്ന ഭയം എന്നെ വല്ലാതെ അലട്ടുന്നു ...'',,,, ''ആഷി നീ എന്തൊക്കെടാ പറയുന്നേ ....നമ്മൾ എല്ലാരും ഇന്നലെ സന്തോഷത്തോടെ പിരിഞ്ഞതല്ലേ പിന്നെ എന്തു സംഭവിച്ചു..''... ആഷി ഇന്നലെ നടന്നതെല്ലാം അവനോട് പറഞ്ഞു..... ''ഡാ നീ ടെൻഷനാകേണ്ട ....നമ്മുക്ക് എന്തെങ്കിലും വഴി ഉണ്ടാക്കാം ....നീ ഇപ്പോ വാ നമ്മുക്ക് പോകാം ....പാത്തു വിനെ കണ്ട് സംസാരിക്കാം .....''.... ''വേണ്ട ഡാ .....അവളെ കാണാനുള്ള ശക്തി എനിക്കില്ല ....അഫലയുടെ പേരിൽ എനിക്ക്‌ ഇത്ര ടെൻഷൻ ഉണ്ടായിരുന്നില്ല.....പക്ഷേ അവളുടെ ഉപ്പയുടെ ഇ നീക്കം ഞാൻ ഒരിക്കലും പ്രതീക്ഷിച്ചില്ല....ഇനി ഞാൻ എന്ത്പറഞ്ഞു അവളെ സമാധാനിപ്പിക്കും''.... ''ആഷി നീ വാ.....നമ്മുക്ക് അവളുടെ ഉപ്പയെ കണ്ടു സംസാരിക്കാം....ഇതിനൊരു തീരുമാനം ഉണ്ടാക്കാം ....''... എല്ലാം കേട്ട് ഷാദിൽ ആഷിയെ സമാധാനിച്ചു കൊണ്ട് പറഞ്ഞു ''ഇല്ല ഡാ ......അവളുടെ ഉപ്പ സമ്മതിക്കില്ല ....അയാൾ എല്ലാം തിരിമാനിച്ചുറപ്പിച്ചപോലെയാ ....വീട്ടിൽ എല്ലാരും അറിഞ്ഞിട്ടുണ്ടെന്ന് എനിക്ക്‌ സംഷയം ഉണ്ട് .....'',,, ''ആഷി നീ സമാദാനിക്ക് ,,,,പടച്ചവൻ എന്തെങ്കിലും വഴി കാണാതിരിക്കില്ല ,,,നീ വാ നമ്മുക്ക് പോകാം ''.... ഷാദിൽ ആഷിയെ വിളിച്ചു... ''നീ പോയിക്കോ കോളേജ് ഉള്ളതല്ലേ .... ....ഞാൻ കുറച്ച്നേരം ഇവിടെ ഇരിക്കട്ടെ ''.... ഷാദിനെ പറഞ്ഞു വിട്ട് ആഷി അവിടെ തന്നെ ഇരുന്നു.... ********************************************* ക്ലാസ്സിൽ ഇരിന്നിട്ടും പാത്തു വിന് ഒരു സമാദാനവുമില്ല.... ഷാദിലിനെ തിരഞ്ഞു അവൾ പുറത്തിറങ്ങാൻ നിന്നപ്പോളാണ് അവൻ പാത്തു വിന്റെ ക്ലസ്സിലേക്ക് കയറി വന്നത്.... അവനെ കണ്ടു അവൾ അവളുടെ സീറ്റിൽ പോഴിയിരുന്നു..... പാത്തു അവനെ ശ്രദ്ധിക്കുന്നത് മനസ്സിലായ അവൻ അവളെ മൈന്റ് ചെയ്യാതെ ക്ലാസ് എടുത്തു.... ''ഷാദിൽക്കാ.....''... ഷാദിൽ പോകുമ്പോൾ പാത്തു അവനെ പിൻതുറന്നു ... ''ആഹ്....എന്താ പാത്തു....''.. അവൻ ഒന്നും അറിയാതെ പോലെ ചോദിച്ചു... ഇക്ക ....ആഷിക്കാനെ കണ്ടിരുന്നോ...എനിക്ക്‌ ആഷിക്കയോടൊന്ന് സംസാരിക്കണമെന്നുണ്ട് ...'',,, ''ഹ...ഹ....ഇന്നലെ രാത്രി ഫുൾ സംസാരിചത് പോരെ മോളെ ''.... അവൻ അവളെ ആക്കിയ രീതിയിൽ പറഞ്ഞത് അവൾക്ക് പിടിച്ചു നിൽക്കാനായില്ല ....അവൾ പിന്തിരിഞ്ഞു നടന്നു....അവൾ പോകുമ്പോൾ ഷാദിൽ വേദനയോടെ നോക്കി നിന്നു ..... ********************************************** ''എന്ത് സഭാവിച്ചാലും എന്റെ പെണ്ണിനെ ഞാൻ കൈ വിടില്ല .....ഇന്ന് ഉപ്പയോട് ഇതിനെ കുറിച്ചു സംസാരിക്കണം ... ആരും സമ്മധിച്ചില്ലെങ്കിൽ എനിക്കറിയാം എന്താ ചെയേണ്ടേതെന്ന് ഇ ആഷിക്ക് അറിയാം,,,,,,,എന്റെ പെണ്ണിനെ സ്വന്ത മാക്കിയതിന് ശേഷമേ എനിക്ക് ഇനി ഒരു വിശ്രമമൊള്ളൂ '' ,,,,,'',,, ആഷി കടൽ തീരത്തു ഓരോന്ന് ചിന്തിച്ചിരുന്നു .... ചിന്തകളെ തട്ടിമാറ്റി കൊണ്ടാണ് അവന്റെ ഫോൺ റിങ് ചെയ്തത്.... ''ഹലോ...''.... ഫോൺ എടുത്ത് അവൻ ചെവിയോട് അടുപ്പിച്ചപ്പോൾ മറു പുറത്തെ സൗണ്ട് കേട്ട് ദേഷ്യം കൊണ്ട് അവന്റെ മുഖം ചുവന്നു തുടുത്തു...,,,, തുടരും... ✍Shahi ''പാത്തുവിന്റെ താടിക്കാരൻ ഇക്ക'' ********************************************** Part_32 *********** ''ഹലോ''..... ഫോൺ എടുത്ത് ആഷി ചെയോട് അടുപ്പിച്ചു....മറു ഭാഗത്തെ അഫ്‌ലയുടെ സൗണ്ട് കാതിൽ പതിച്ചപ്പോൾ അവന്റെ മുഖം ദേഷ്യം കൊണ്ട് തുടുത്തു.... ''ഹലോ......ആഷിക്കാ നിങ്ങൾ എന്താ ഒന്നും മിണ്ടാതെ ....''... ''ഡോ......തനോടല്ലേ ഞാൻ എന്നെ വിളിക്കരുതെന്ന് പറഞ്ഞത്''.... ''ആഹ്,,,,ഇന്നും പതിവ് പോലെ ദേഷ്യത്തിൽതനെയാണല്ലോ മാഷെ,,,,,'',, ''നിനോട് സംസാരിച്ചു നിന്നാൽ എനിക്ക് എന്നെപിടിച്ചാ കിട്ടില്ല....താൻ ഒന്ന് ഫോൺ വച്ച് പോയെ'',,,,,, ആഷി കലിപ്പിൽ അത്രയും പറഞ്ഞു ഫോൺ കട്ടാകി ,,,, അവൾ വീണ്ടും അവനെ വിളിച്ചു....അവൻ ഫോൺ എടുത്തില്ല ....കുറെ നേരെ അടിച്ചപ്പോൾ അവന് വിണ്ടും എടുത്തു .... ''എന്താടോ തനിക്ക് ഞാൻ പറഞ്ഞത് മനസ്സിലായില്ലേ .''.... ''കട്ടാക്കലെ മാഷേ എനിക്ക്‌ ഒരു കാര്യം പറയാനുണ്ട് ''.... ''എനിക്ക് നിന്റെ ഒരു കാര്യവും കേൾക്കേണ്ട....''... ''പ്ലീസ് ആഷിക്കാ.....നിങ്ങൾ എന്താ ഇങ്ങനെ....ഫുൾ ടൈം കലിപ്പ് ....''... ''അതേയ് എനിക്ക്‌ ഇങ്ങനെ അകാനെ കയ്യു....അത് നീ വിചാരിച്ചാൽ മാറ്റാൻ കയ്യില്ലാ''.... ''എങ്ങനെ ആയാലും എനിക്ക്‌ എന്റെ ഇക്കാനെ പെരുത്തിഷ്ട്ട ....ആർക്കും വിട്ട് കൊടുക്കില്ല എന്റെ ഇ കലിപ്പനെ.''.... ''ഡീ നിന്നെ ഞാൻ ....''.... ''അയ്യോ അലറണ്ട.....എന്റെ റൂഹുള്ളോളം കാലം എന്റെ ഇക്കാന്റെ ഹൂറിയായി ഞാൻ ജീവിക്കും ...''... ''ഇ അഷിയുടെ കൈ കൊണ്ട് ഒരു മെഹർ ആരുടെയെങ്കിലും കഴുത്തിൽ വീഴുകയാണെങ്കിൽ അത് എന്റെ പാത്തുവിന്റെ കഴുത്തിലാണ് ...''.... ''അത് ഒരിക്കലും നടക്കില്ല ....എന്റെ സമ്മതമില്ലാതെ അവളുടെ ഉപ്പ അവളെ നിങ്ങൾക്ക് നിക്കാഹ് ചെയ്തു തരില്ല ...അത് കൊണ്ട് മോൻ അതിന് വെച്ച വെള്ളം മാങ്ങിവച്ചു എന്നെ ഖൽബിൽ കയറ്റാൻ നോക്''.... ''ഞാൻ ഒന്ന് തിരുമാനിച്ചുണ്ടെങ്കിൽ അത് തന്നെ നടക്കും അതിന് ആരുടെയും സമ്മതം എനിക്ക്‌ ആവിശ്യമില്ല.....'' ''ആഹ്....അങ്ങനെ അണെങ്കിൽ നമ്മുക്ക് നോക്കാം ....ആരുടെ തീരുമാനം നടക്കുമെന്ന് ,,,,,'' ''ആഹ് നോകാം.....ഇ ആഷിക്ക് ഒരു വാക്കേയുള്ളു ....അത് നേടിയെടുക്കാൻ ഏത് അറ്റം വരെയും ഞാൻ സഞ്ചരിക്കും,,,''... ''ഹോ ...അപ്പൊ ഓക്കേ മാഷേ ...നമ്മുടെ കൂടിക്കാഴ്ചക്ക് ഇനി എണ്ണ പെട്ട ദിവസങ്ങൾ മാത്രമാണുള്ളത് ...അത് കഴിഞ്ഞു നമ്മുക്ക് നോക്കാം ..ആരു ആർക്കു സ്വന്തമെന്ന്.''..... അത്രയും പറഞ്ഞു അവൾ ഫോൺ വച്ചു .... അവളുടെ വരവറിഞ അഷിയുടെ മനസ്സ് തിരമാലയെക്കാൾ ശക്തിയിൽ ആർത്തിരമ്പി ...... അവൻ പാത്തുവിനെ കാണണമെന്ന ഉദ്ദേശത്തോടെ കേളേജ് ലക്ഷ്യംവച്ചു നീങ്ങി... ********************************************** കോളേജ് വിട്ട പാത്തു അവളുടെ ഉപ്പനെ wait ചെയ്തു പുറത്തു നില്കുമ്പോളും അവളുടെ കണ്ണുകൾ തിരിഞ്ഞത് ആഷിയെ ആയിരുന്നു....പക്ഷേ നിരാശയായിരുന്നു ഫലം .... കാത്തിരിപ്പിനൊടുവിൽ അവളുടെ ഉപ്പയുടെ കാർ അരികിൽ എത്തി.... കാറിൽ കയറുബോൾ അവൾ പ്രതീക്ഷയോടെ ചുറ്റും നോക്കി... ''എങ്ങനെ ഉണ്ടായിരുന്നു മോളെ ഇന്നത്തെ ക്ലാസ് '',,,,,, ''കുഴപ്പല്ല''.... ഉപ്പയുടെ ചോദ്യത്തിന് ഒരു അലസതയോടെ അവൾ മറുപടി പറഞ്ഞു.. വീണ്ടും അവളുടെ ഉപ്പാ ഓരോന്ന് ചോദിച്ചു കൊണ്ടിരുന്നു.....അവളുടെ അവസ്ഥ എല്ലാം അറിഞ്ഞിട്ടും ഒന്നും സഭാവിക്കാത്തത് പോലെ യുള്ള ഉപ്പയുടെ ഓരോ ചോദ്യവും അവളെ കൂടുതൽ വിഷമത്തിലാക്കി.... വീട്ടിൽ എത്തിയ അവൾ റൂമിലേക്കോടി അത്രയും നേരം പിടിച്ചു നിർത്തിയ അവളുടെ മിഴിനീര് കവിളിലൂടെ ഒഴുകി കൊണ്ടിരുന്നു....... ********************************************** പാത്തു വിനെ കാണാത്ത വിഷമത്തിൽ നിക്കുന്ന ആഷിയെ കണ്ടു ഷാദിൽ അവനെ കൂട്ടി ക്ലബ്ബിലേക്ക് വിട്ടു.... അവിടെ അവരെ കാത്തു സൈഫുവും ഫവാസും ഉണ്ടായിരുന്നു.... ''ഡാ ആഷി നീ സമാധാനിക്ക് ....നിന്നെ ഇങ്ങനെ വിഷമിക്കുന്നത് കാണാൻ കയ്യൂന്നിലടാ '',,,,,, ആഷിയെ കണ്ടു ഫവാസ്‌ അവനെ സമാധാനിപ്പിച്ചു ..... ''ഇല്ല ഡാ ...എനിക്ക്‌ ഒരു വിഷമവുമില്ല....എല്ലാം വിധി പോലെ നടക്കും ....''.. ''എല്ലാം ശരിയാവും ....ഒരുപാട് പ്രയാസങ്ങൾകൊടുവിൽ ഇപ്പൊൾ എന്റെയും ഷാനിയുടെയും കാര്യം റാഹത്തായില്ലേ....അത് പോലെ നിനെയും പത്തുനേയും പടച്ചവൻ കൈ വെടിയില്ല ,,,''.. '',,ആഷി നീ വീട്ടിൽ പോ ..രാവിലെ ഇറങ്ങിയതല്ലേ വീട്ടിൽ നിന്ന്....ഉമ്മ നിന്നെ കാണാതെ വിഷമിക്കുന്നുണ്ടാകും....''. രാത്രി ആയപ്പോൾ ഷാദിൽ ആഷിയെ നിർബന്ധിച്ചു വീടിലേക്ക് പറഞ്ഞു വിട്ടു... ********************************************** ''പറഞ്ഞു നാളെ മുതൽ നീ കുറച്ചു ദിവസത്തിന് കോളേജിൽ പോകേണ്ട...''.... ''അതെന്താ ഉപ്പാ''.... ''ഞാൻ പറയുന്നത് കേട്ടാൽ മതി ഇനി ഇങ്ങോട്ട് ചോദ്യം വേണ്ട.''... അത് പറഞ്ഞു ഉപ്പ പോകുമ്പോൾ ഇതു വരെ കാണാതെ ഗൗരവം അവളുടെ ഉപ്പയിൽ പ്രകടമായത് കണ്ടു അവൾ ഒന്ന് പതറി ....ഉപ്പയോട് ചോദിക്കണമെന്നുണ്ടായിരുന്ന കാര്യങ്ങൾ അവൾക്ക് ചോദിക്കാൻ കഴിഞില്ല... അവൾ ഉമ്മയെ ദയനീയമായി നോക്കി... ''മോളെ നഹ്‌ലയും ഷാനുവും നാളെ വരും.. ....അവർക്ക് തിരിച്ചു പോകാറായില്ലേ ....ഉപ്പാക്കും പോകാനായി....എല്ലാരും പോകുന്നതിന്റെ മുന്നേ നിന്റെ നിക്കാഹ് നടത്താനാണ് ഉപ്പാന്റെ തീരുമാനം,,,ഉപ്പാന്റെ ഫ്രണ്ടും അവരുടെ മോനും നിന്നെ കാണാൻ നാളെ വരാം എന്ന് പറഞ്ഞിട്ടുണ്ട്''.... അവളുടെ അവസ്ഥ മനസ്സിലാക്കിയ ഉമ്മാ അവളോട് പറഞ്ഞു..... ''ഉമ്മാ എന്താ ഇത്ര തിരക്ക് .....എന്റെ പഠിപ്പൊക്കെ കഴ്ഞ്ഞിട്ട് പോരെ ...''... അവൾ ഇടറിയ സ്വരത്തിൽ പറഞ്ഞു.... ''ആഹ്....എന്റെ മോൾ പഠിച്ചോ ...നിന്റെ പഠിപ്പിനെ ഇ നിക്കാഹ് ഒരു തരത്തിലും ബാധിക്കില്ല''..... ''ഉമ്മാ.... എനിക്ക്‌ ഇ നിക്കാഹിന് സമ്മതമല്ല ....എന്നെ ആരും കാണാനും വരണ്ട ... '' .... അവൾ ഉമ്മയോട് കെഞ്ചി ... ''നീന്റെ സമ്മദതിന് ഇനി ഒരു പ്രസക്തിയുംമില്ല ,,,,,പിന്നെ നിന്നെ കാണാൻ വരുന്നത് ഒരു ചടങ്ങ് മാത്രമാണ് ...നിനക്ക് അത് വേണ്ടെങ്കിൽ ഉപേക്ഷികാം...പക്ഷേ ഇ നിക്കാഹ് നടക്കും ..''... ''ഉമ്മാ ...എന്റെ വാക്കിന് ഒരു വിലയുമില്ലെ...''... അവൾ മിഴികൾ നിറച്ചു കൊണ്ട് ചോദിച്ചു.... ''ആഹ് ....അത് ഞാൻ നിന്നോട് ചോദിക്കേണ്ടതാ ....അത് ചോദിക്കാതിരുന്നത് നിന്റെ മറുപടി അത് എന്താകുമെന്നുള്ള ഭയം കൊണ്ടാണ് ,,,, ....കാരണം നിന്നെ പോലെ ഞാൻ നഹ്‌ലയെ പോലും കെയർ ചെയ്തിട്ടില്ല.....അങ്ങനെ ഉള്ള നീ എന്നെയും ഉപ്പയെയും വിശ്വസിപ്പിച്ചു കബളിപ്പിക്കുമ്പോൾ നീ ഓർക്കണമായിരുന്നു നിന്റെ വാക്ക് വിശ്വവസിച്ച ഞങ്ങളെ ....ഇനിയും നീ ഞങ്ങളെ വിഷമിപ്പിക്കല്ലെ .മോളെ..അങ്ങനെ സഭാവിച്ചാൽ സഹിക്കാൻ കഴില്ല...എന്റെ മോൾ കാരണം മറ്റൊരാളുടെ കണ്ണ് നിറയരുത് ....ആ ശാഭം എന്റെ മോളെ ജീവിതകാലം മുഴുവൻ വേട്ടയാടും ....അത് കൊണ്ട് ഉമ്മയും ഉപ്പയും പറയുന്നത് ഉമ്മാന്റെ മോൾ കേൾക്കണം''.... അവളുടെ ഉമ്മ കരഞ്ഞു കൊണ്ട് പറഞ്ഞു നിർത്തിയപ്പോൾ അവൾ ആ നെഞ്ചിലേക്ക് ചാഞ്ഞു.... ''ഇല്ല ഉമ്മാ......ഇ മോൾ കാരണം ആരുടെയും മിഴികൾ നിരയില്ല ....നിങ്ങൾ ആരെ ചുണ്ടി കാട്ടുന്നുവോ അവർക്ക് മുന്നിൽ ഞാൻ കഴുത്ത് നീട്ടാം,,,,പക്ഷേ..............'',,,,,, വാക്കുകൾ തൊണ്ടയിൽ കുരുങ്ങി ....തൊണ്ട പൊട്ടുന്നപോലെ തോന്നി...പറയാൻ വന്നത് പൂർത്തിയാക്കാതെ അത്രയും പറഞ്ഞു അവൾ ഉമ്മയിൽ നിന്നും തിരിഞ്ഞു നടന്നു..... ********************************************** വീട്ടിൽ എത്തിയ ഉടനെ ആഷി അവന്റെ ഉപ്പനെ തിരഞ്ഞു ..... ''ഉമ്മാ ഉപ്പ എവിടെ?''.... ''ഉപ്പയും ഹമീദ് മാമയും ഷഹാനയുടെ വീട് വരെ പോയിരുന്നു ....അത് കഴിഞ്ഞു വെറെ എവിടെയോ പോകാനുണ്ട് ....എത്താൻ നേരം വെെകും എന്ന് പറഞപോയത് ,,,,,.''..... ''മ്മ്'''.... ''എന്താ മോനേ''..... ''ഒന്നുല്ല ഉമ്മച്ചി.''... ''ആഹ്.. ''എന്ന എന്റെ മോൻ വന്ന് ഭക്ഷണം കഴിക്ക് '',,,,, ''വേണ്ട ഉമ്മാ ഞാൻ പുറത്തുന്ന് കഴിച്ചു ....''.. അവൻ ഉമ്മക്കുള്ള മറുപടി കൊടുത്തു സ്റ്റെയർകേസ് കയറുമ്പോളാണ് പുറത്തു ഒരു വണ്ടിയുടെ സൗണ്ട് കേട്ടത് ....അവൻ തിരിച്ചു പുറത്തേക്ക് നടന്നു.... അവന്റെ ഉപ്പയായിരുന്നു .... ''ആഷി നമ്മുക്ക് നാളെ ഒരു സ്ഥലം വരെ പോകണം ''.. അകത്തേക്കു കയറി കൊണ്ട് അവന്റെ ഉപ്പാ പറഞ്ഞു..... ''ആഹ് ...ഉപ്പാ''.... ഉപ്പയുടെ മുഖത്തെ ക്ഷീണം കണ്ടപ്പോൾ ഉപ്പയോട് ചോദിക്കാൻ ഉള്ളതൊന്നും അവൻക്ക് ചോദിക്കാൻ തോന്നിയില്ല.... ''ഉപ്പയോട് നാളെയുള്ള യാത്രയിൽ എല്ലാം തുറന്നു പറയാം ...അതാകുമ്പോൾ ഉമ്മയും വിഷമിക്കില്ല..''.... മനസ്സിൽ ഓരോന്ന് കണക്കുകൂട്ടി അവൻ റൂമിലേക്ക് പോയി... ********************************************** ''ഡി മോളെ നീ ഇത് വരെ റെഡി ആയില്ലേ അവർ ഇവിടെ എത്താറായി''...... ബെഡിൽ കാലിനു മുകളിൽ തല വച്ചിരിക്കുന്ന പാത്തു വിനെ തട്ടി വിളിച്ചു നഹ്‌ല പറഞ്ഞു... ''ഇത്ത .''.... അവൾ പതിയെ തല പൊക്കി വിളിച്ചു.... ''ആഹ് എന്റെ പാത്തു....നീ ഡ്രസ്സ് ചൈജ് ചെയ്യ് ,,,,'',,,, അവൾക്ക് നേരെ ഡ്രസ്സ് നീട്ടി .... നഹ്‌ല അവളെ ഒരുക്കി.... ''നീ എന്തിനാ മോളെ കരയുന്നെ....എല്ലാം എന്റെ മോളെ നല്ലതിന് വേണ്ടി അല്ലെ''..... നഹ്‌ല അവളെ ആശ്വസിപ്പിച്ചു... ''ഇത്ത ആഷി ക്കാനെ ചതിക്കാൻ എനിക്ക്‌ കയ്യില്ലാ....ആഷി ക്ക ഇല്ലാതെയുള്ള ജീവിതം ഓർക്കാൻ കൂടെ വയ്യ''... ''നീ ഇപ്പൊ അതൊന്നും ഓർക്കേണ്ട നമ്മുടെ ഉമ്മയുടെയും ഉപ്പയുടെയും മുഖം മാത്രം മതി നിന്റെ മനസ്സിൽ..''.... ''ഇത്ത ...എന്നാലും എന്റെ ഇക്കയോട് ഒരു വാക്ക് പോലും പറയാതെ.......ഞാൻ...........''.. ''മോളെ''.... പാത്തുവിനെ എങ്ങനെ സമാധാനിപ്പിക്കണമെന്നറിയാതെ നഹ്‌ല വിളിച്ചു.... ********************************************** ''അവരെത്തി റെഡി ആയില്ലേ.''..... ഷാനു അവരുടെ അടുത്തേക്ക് വന്നു ചോദിച്ചു.... ''ആഹ്...''... പാത്തുവിനെയും കൂട്ടി ഷാനുവും ഷഹാനയും സ്റ്റെയർകേസ് ഇറങ്ങി അവളെ കാണാൻ വന്നവരുടെ അടുത്തേക്ക് പോയി.... അവിടെ എത്തിയ പാത്തു ആരുടെയും മുഖത്തു നോക്കാതെ തല തായ്തി നിന്നു.... തുടരും.. Shahi✍ ''പാത്തുവിന്റെതാടിക്കാരൻഇക്ക'' ************************************* part_33 *********** പാത്തുവിനെയും കൂട്ടി ഷാനുവും നഹ് ലയും പാത്തുവിനെ കാണാൻ വന്നവരുടെ അടുത്തേക്ക് പോയി ,,,,, അവിടെ എത്തിയ അവൾ തലയും താഴ്ത്തി നിന്നു...അവളുടെ മിഴികൾനിറഞു,,,,,കാഴ്ച്ച മങ്ങിയ പോലെ ,,,,അവളുടെ മനസ്സിൽ ആഷി യുടെ മുഖം തെളിഞ്ഞു.....അവനെ ചതിക്കുകയാണെന്നൊർത്തപ്പോൾ മിഴിനീർ പിടിച്ചുനിർത്താൻ അവൾക്ക് കഴിഞില്ല.....അത് കവിളിലൂടെ ഒഴികി കൊണ്ടിരിന്നു....അത് മറ്റാരും കാണാതിരിക്കാൻ വേണ്ടി മുഖംതട്ടത്തിൽമറച്ചു അവൾ പിന്തിരിഞ്ഞോടി ...... ''മോളെ''..... അവളെ തുടർന്നെത്തിയ ഉമ്മാന്റെ വിളി കേട്ടില്ലെന്നു ഭാവിച്ചു അവൾ പോകുമ്പോൾ ആഷിയോടുള്ള മുഹബത്തിന്റെ ആയം അവൾക്ക് മനസിലായി....''ഇ ജന്മം ഒരു ജീവിതം ഉണ്ടെങ്കിൽ അത് എന്റെ ആഷിക്കയോട് കൂടെ മാത്രം....കഴില്ല എനിക്ക് എന്റെ ഇക്കയെ മറക്കാൻ'' .......അവൾ ജനൽകമ്പികളിൽ പിടിമുറുക്കി പുറത്തേക്ക് നോക്കി സ്വയം പറഞ്ഞു നിർത്തിയപ്പോൾ .... ബാക്കിൽനിന്നും അവളുടെ ഷോൾഡറിൽ ഒരു കൈ വന്നുപതിച്ചു ....അവൾ തിരിഞ്ഞു നോക്കി .....കത്തി ജലിച്ച കണ്ണുകളോടെ നിക്കുന്ന അവളുടെ ഉപ്പാ.... ''ഉപ്പാ....പ്ലീസ് ....നിര്ബന്ധിക്കല്ലേ എന്നെ.... ആഷിക്കാക്ക് പകരമായി മറ്റൊരാളെ സങ്കല്പിക്കാൻ പോലും എനിക്ക്‌ കഴുന്നില്ല ....''... ''മിണ്ടരുത് നീ ....നിന്നെക്കാളും വലുതാണ് എനിക്ക്‌ എന്റെ വാക്ക്...നീ ഞാൻ പറഞ്ഞത് അനുസരിച്ചാൽ മതി....ഇങ്ങോട്ട് ഒന്നും പറയണ്ട....ഫഹദ് മോൻ വരും ഇവിടേക്ക് നിന്നോട് അവൻക്ക് സംസാരിക്കണമെന്ന് പറഞ്ഞത് കൊണ്ട് മാത്രം ഇങ്ങനെ ഒരു അവസരം .....പക്ഷേ ഞാൻ പറയുന്നതിന് വിഭരീതമായി നിന്റെ വായിൽ നിന്നും ഒരു വാക്ക് വീണാൽ ....പിന്നെ ഇ ഉപ്പാന്റെ തീരുമാനം ഇതിലും കാഠിഞ്ഞ്യംമുള്ളതാകും ....അത് കൊണ്ട് ഞാൻ പറഞ്ഞതൊക്കെ എന്റെ മോളെ ഓർമയിൽ ഇരിക്കട്ടെ '',,,, അവളുടെ ഉപ്പയുടെ പ്രതീക്ഷകാതെയുള്ള വാക്കുകളിൽ അവൾ തളർന്നു...കൈ കാലുകൾക്ക് കുഴഞ്ഞു ..കമ്പിയിലെ പിടുത്തം ഓന്നുകൂടെ ശക്തിപെടുത്തി ... ''ഹായ് ഫാത്തിമ .....ഞാൻ ഫഹദ് ...നിനക്ക് ഇ കല്യാണത്തിന് താല്പര്യമില്ലന്ന് നിന്റെ പ്രവർത്തിയിൽ നിന്നും എനിക്ക്‌ മനസ്സിലായി.....ഞാൻ ഇതെല്ലം പ്രതീക്ഷിച്ചിച്ചു താനെയാണ് വന്നത്...കാരണം എനിക്കറിയാം നിന്റെ മനസ്സിൽ നിനേക്കാൾ നീ സ്നേഹിക്കുന്ന മറ്റൊരാൾ ഉണ്ടെന്ന് .... എങ്കിലും നിന്നെ എനിക്ക്‌ ഇഷ്ട്ടമായി....''.... ഫഹദിന്റെ സംസാരം പാത്തുവിനെ കടുത്ത നിരാശയിലേക്ക് കൊണ്ടെത്തിച്ചു ..... ''എന്താ നിനക്ക് എന്നോട് ഒന്നും പറയാഞ്ഞില്ലേ? ...''... അവളുടെ ഭാഗത്തുനിന്നു പ്രതികരണം ഇല്ലാതായപ്പോൾ ഫഹദ് ചോദിച്ചു .... ''എനിക്ക്‌ എന്റെ ആശിക്കാന്റെ സ്ഥാനത്ത് മറ്റൊരാളെ ചിന്തിക്കാൻ പോലും കയ്യില്ലാ ,,,,അത് കൊണ്ട് ......നിങ്ങൾ തന്നെ .....ഇതിൽ നിന്നും പിന് മാറണം ,,,....പ്ലീസ്...''... അവന്റെ നേരേ കൈ കൂപ്പി വിക്കി വിക്കി പ്രതീക്ഷയോടെ പാത്തു പറഞ്ഞു.... ''ഞാൻ അല്ലെങ്കിൽ മറ്റൊരാൾ നിന്റെ ആശിക്കാക്ക് പകരം നിനക്ക് മഹർ ചാർത്തും ... അത് നിന്റെ ഉപ്പ തീരുമാനിച്ചതാ ,.......എന്റെ സങ്കല്പത്തിലെ എല്ലാം ഗുണങ്ങളും ഓത്തുണങ്ങിയ നിന്നെ എനിക്ക്‌ ഒത്തിരി ഇഷ്ടായി ....അത് കൊണ്ട് ഞാൻ ഇതിൽനിന്നും പിൻമാറുന്നില്ല '',,,,, അതും പറഞ്ഞു ഫഹദ് പോകുമ്പോൾ എല്ലാം പ്രതീക്ഷയും നഷ്ട്ടപെട്ട പാത്തു തളർന്നു ബെഡിലേക്ക് ചാഞ്ഞു ,,,,,, ********************************************** ''ഉപ്പാ എവിടെക്കാ നമ്മുടെ ഇ യാത്ര....''...... കാറിൽ കയറിയ ആഷി ഉപ്പയോട് ചോദിച്ചു.. ''നമ്മൾ ഷഹാനയുടെ വീട് വരെ ''..... ''എന്തിനാ ഉപ്പാ''.... അവൻ സംശയം രൂപേണ ചോദിച്ചു... ''പ്രതേകിച്ചു ഉദ്ദേശമൊന്നുമില്ല ....എങ്കിലും ചിലരെ കാണാനുണ്ട്''..... ''ആരെ കാണാനാ ''.... ''ഹും,,,,,,,അതൊക്കെ നേരിട്ട് കാണുമ്പോൾ അറിയാം''..... ഉപ്പ കുറിച്ചു ഗൗരവത്തോടെ പറഞ്ഞു..പിന്നെ അവൻ ഒന്നും ചോദിച്ചില്ല... ഷഹാനയുടെ വീട്ടിൽ എത്തിയ ആഷിക്ക് എന്തൊക്കെയോ അവർ പ്ലാൻ ചെയ്തത് പോലെ തോന്നി...പുറത്തു കുറെ കാറുകളും അകത്തേ ബഹളവും അവന്റെ സംശയം വർദ്ധിച്ചു....കാറിൽ നിന്നും ഇറങ്ങിയ അഷിയെയും അവന്റെ ഉപ്പയെയും ക്ഷണിക്കാൻ പുറത്തേക്ക് ഇറങ്ങി വന്ന അഫലയുടെ ഉപ്പയെ കണ്ടു അവൻ ക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല ....അവൻ ഉപ്പയെ ദയനീയമായി ഒന്ന്നോക്കി.. ''അസ്സലാമുഅലൈക്കും'',,,, അഷിയുടെ ഉപ്പ സലാം ചെല്ലി... ''വലൈക്കുമുസ്സലാം'',,,, സലാം മടക്കി അവരെ അകത്തേക്കു ക്ഷണിച്ചു.... ********************************************** ''എന്ന ശരി ഹമീദെ... ,,,ഞങ്ങൾ ഇറങ്ങട്ടെ'' .... ഫഹദിന്റെ ഉപ്പ പാത്തു വിന്റെ ഉപ്പയോട് യാത്ര പറഞ്ഞു... ''ആഹ് ശരി ....ഇനി നമ്മുക്ക് നിക്കാഹിനു കാണാം''... അവരെ യാത്ര അയച്ച പാത്തു വിന്റെ ഉപ്പാ നേരേ അവളുടെ അടുത്തേക്ക് വന്നു പറഞ്ഞു... ''ഇ മാസം 15 നാണ് നിക്കാഹ് ഉറപ്പിച്ചിരിക്കുന്നത് ....അത് വരെ നീ ഇവിടന്ന് കോളേജിൽ പോകേണ്ട ...''.. ''മ്മ്''...... എല്ലാം ഉറപ്പിച്ച ശേഷമുള്ള ഉപ്പയുടെ താകീതിനു അവൾ പതിയെ ഒന്ന്മൂളി ,,,, ''നാഥാ നീ എനിക്ക്‌ എല്ലാം സഹിക്കാനുള്ള ക്ഷമയും ,എന്റെ ആശിക്കയെ മറക്കാനുള്ള മനസ് നൽകണേ'' ... നഥാനിലേക്ക് കൈ ഉയർത്ത അവൾ തേങ്ങി... ********************************************** ''മോളെ വിളി റഫീഖെ '',,,, ഷാജഹാന്റെ ഉപ്പ അവരുടെ അനിയനോട്പറഞ്ഞപ്പോളാണ് ആഷിക്ക് അവനും ഉപ്പയും ഷഹാനയുടെ വീട്ടിലേക്ക് പോയതിന്റെ ഉദ്ദേശം മനസ്സിലായത്.... അഫ് ലയുടെ ഉപ്പാ അവളെയും കൂട്ടിവന്നു.. അഷിയുടെ മുന്നിൽ നാണത്തോടെ വന്നു നിക്കുന്ന അഫലയെ കണ്ടപ്പോൾ ആഷി ദേഷ്യം കടിച്ചമർത്തി ...അവളുടെ കയ്യിലുള്ള ജൂസ് അവൻക്ക് നേരെ നീട്ടി കൊണ്ട് വിജയിയെ പോലെയുള്ള അവളുടെ ചിരി ആഷിയിലെ അമർഷം വർദ്ധിച്ചുഅവൻ അവൾക്ക് നേരെ രൂക്ഷമായ നോട്ടമെറിഞ്ഞു..... ''അവർ കെതെങ്കിലും സംസാരിക്കാൻ ഉണ്ടെകിൽ സംസാരിക്കട്ടെ ''... അവളുടെടെ ഉപ്പയുടെ സംസാരം കേട്ടപ്പോൾ ആഷി ഉപ്പയെ ഒന്ന് നോക്കി.... അത് മനസ്സിലാക്കിയ അവൾ പറഞ്ഞു... ''എനിക്കൊന്നും സംസാരിക്കാൻ ഇല്ല ....ഞാൻ എന്റെ തീരുമാനത്തിൽ ഉറച്ചു നിൽക്കുന്നു''..... അത് പറഞ്ഞു രൂക്ഷമായ ഒരു നോട്ടം അവളുടെ ഉപ്പയിലേക്കെറിഞ്ഞു അവൾ തിരിഞ്ഞു നടന്നപ്പോൾ ആഷിയുടെ മുഖത്തേക്ക് നോക്കി പുഞ്ചിരിക്കാൻ. അവൾ മറന്നില്ല ...... ''മോനേ നീ പോയി സംസാരിച്ചോ ....അവൾ വലിയ വാശി കാരിയാണ്...എങ്കിലും മോന്റെ അവസ്ഥ മനസ്സിലാക്കി അവൾ ഇ തീരുമാനം മാറ്റുകയാണെങ്കിൽ ഒരു പക്ഷേ മോന്റെ ആഗ്രഹം നടക്കും ''..... അവളുടെ ഉപ്പാ അവനെ നിർബന്ധിച്ചു അവളുടെ അടുത്തേക്ക് പറഞ്ഞു വിട്ടു.... ********************************************** ''ഹലോ മാഷേ ....ഇവിടെ....''.... ആഷിയെ അവൾ കൈ കാണിച്ചു വിളിച്ചു.... അവൻ അവൽക്കരികിലേക്ക് നടന്നു നീങ്ങി.... ''എന്താടി നിന്റെ ഉദ്ദേശം....നീ ആരാന്നാ നിന്റെവിജാരം ,,,,അത്യാവിശ്യം തൊലി വെളുപ്പും കയ്യിൽകുറച്ചുഅദികം കാശും ഉണ്ടെന്നു കരുതി നീ അഹകരിക്കരുത് ....നീ ഓകെഒരു പെണ്ണാണോ ,,,,നിനക്കൊക്കെ സ്നേഹം എന്താണെന്നറിയോ ....അതൊക്കെ അറിയണമെങ്കിൽ ആരെയെങ്കിലും മനസ്സറിഞ്ഞു സ്നേഹിക്കണം .....''... ആഷി അവളുടെ നേരെ ചീറ്റി കൊണ്ട് അവന്റെ വായയിൽ തോന്നിയതൊക്കെ വിളിച്ചു പറഞ്ഞു..... ''ആഹ്....എന്റെ മാഷേ .....എന്തൊരു മൊഞ്ചാണ് ഇ കലിപ്പൻ ലുക്കിൽ നിങ്ങളെ കാണാൻ''... അവൻ പറയുന്നതെല്ലാം കേട്ട് കയ്യുംകെട്ടി അവനെ നോക്കി ചിരിച്ചു കൊണ്ട് അഫ്‌ല പറഞ്ഞു.... ''ഡി നിന്നെ ഞാൻ''..... ആഷി അവൾക്ക് നേരേ കൈയോങ്ങി ... വീണ്ടും ആ ചിരി തന്നെ അവളിലും പ്രകടമായി ..... ആഷി അവൾക്ക് നേരെ നീട്ടിയ കൈ ഭിത്തിയിൽ ആഞ്ഞുതല്ലി ,,,, ''ആഹ്.... മാഷേ എനിക്കുള്ള അടി എനിക്ക്‌ തന്നെ തന്നേക്ക് ...വെറുതെ ഭിത്തിയിൽ തല്ലി കൈ വേദനിപ്പിക്കേണ്ട ....നിങ്ങൾക്ക് വേദനിച്ചാൽ എനിക്ക് നോവും ''.... ''അഫ്‌ല പ്ലീസ്....നീ പറഞ്ഞപോലെ ഓകെ നടന്നു...ഞാൻ സമ്മതിച്ചു ....പക്ഷേ എന്റെ പാത്തുന്റെ സ്ഥാനത് നിന്നെ കാണാൻ എനിക്ക്‌ കയ്യില്ലാ...നീ ആയി തുടങ്ങി വച്ചതൊക്കെ നീ ആയിട്ട് അവസാനിപ്പിച്ചുതാ '',,,, ''ഹ...ഹ....ഹ....ഞാൻ തുടങ്ങി വച്ചതല്ല ...നിങ്ങൾ തുടങ്ങിയത്...അത് ഞാൻ അവസാനിപ്പിച്ചു ....ഇതാ ഇ നിമിഷം അതിന്റെ അവസാനംമാണ്....ഇനി ഇവിടന്ന് അങ്ങോട്ടാണ് നമ്മുടെ കളി തുടങ്ങി വെക്കുന്നത് ....അതിന് എന്റെ ആഷിക്കാ എന്റെ കൂടെ വേണം...പിന്നെ ഇ കലിപ്പിലുള്ള നിങ്ങളുടെ സ്വഭാവം ഒരിക്കലും മാറ്റല്ലേ .''.... ''ഡി ....നിനോടൊന്നും എന്ത് പറഞ്ഞിട്ടും ഒരുകാര്യവുമില്ല ....എനിക്കറിയാം ഇനി എന്താ വേണ്ടതെന്ന്....''.. അഫലയുടെ ചിരി കണ്ടപ്പോൾ ആഷി അവളുടെ നേരെ രൂക്ഷമായി നോക്കി അതും പറഞ്ഞു അവിടന്ന് പിന്തിരിഞ്ഞു നടന്നു... ''മാഷേ ഒന്ന് നിന്നെ''... അഫ്‌ലയുടെ ബാക്കിൽനിന്നു മുള്ള വിളി അവൻ മൈറ്റ് ചെയ്യാതെ പോകാൻ നിന്ന ആഷിയെ അവൾ block ചെയ്തു... ''എന്താടി ....മുന്നിൽ നിന്നും മറി നിൽക്ക്. എനിക്ക്‌ പോകണം..''.. ''നിങ്ങൾ പോയിക്കോ...പക്ഷേ ഞാൻ പറയുന്നത് കേട്ട ശേഷം പോയാൽ മതി''... ''പറയാഞുള്ളതൊക്കെ വേഗം പറഞ്ഞു തുലക്കടി..... ഇനി നിനക്ക് എന്നെ എന്റെ പെണ്ണിന്റെ കൂടെയെ കാണാൻ കിട്ടു അപ്പൊ നിനക്ക് ചിലപ്പോൾ ഇങ്ങനെ ഒന്നും പറയാൻ അവസരം കിട്ടില്ല ...''.... ''ഹോ ....ഹോ....എന്ന മോൻ ഒന്ന് കേട്ടോ പത്തു ദിവസം കഴിഞ്ഞാൽ നിങ്ങൾ പറഞ്ഞ നിങ്ങളുടെ പെണ്ണ് മറ്റൊരാൾക്ക് സ്വാന്തമാണ്,,,,അന്നു തന്നെ നിങ്ങളെ ഞാനും സ്വന്തമാകും ,,,,,ഇ വെല്ലു വിളിയും എന്റെ മറ്റൊരു അഹങ്കാരമായി കണ്ടാൽ മതി''..... ''ഡി''.. ആഷി അട്ടഹസിച്ചു കൊണ്ട് അഫലയുടെ കവിളിലേക്ക് ആഞ്ഞുവിശി.....അവൾ നിലംപതിഞ്ഞു,,,,,അപ്പോളും അവളുടെ മുഖത്തെ ചിരി മാഞ്ഞില്ല .....ആഷിക്ക് അവളുടെ പ്രവർത്തിയിൽ അത്ഭുതം തോന്നി....പിന്നെ അവൻക്ക് അവിടെ നില്ക്കാൻ തോന്നിയില്ല ....അവൻ ഉപ്പയുടെ അടുത്തേക്ക് പോയി..... ''ഉപ്പാ പോകാം.''..... ഉപ്പാക്ക് അരികിൽ എത്തിയ ആഷി ഉപ്പയോട് പറഞ്ഞു പുറത്തേക്ക് നടന്നു..... ''ആഹ് പോകാം.....എന്ന ഞങ്ങൾ ഇറങ്ങുകയാ ....date ഫിക്സ് ചെയ്തിട്ട്, നിങ്ങൾ വിളി...''.... അവരോട് യാത്ര പറഞ്ഞു അവർ ഇറങ്ങി.... പോകുമ്പോൾ ആഷി മുകളിലേക്ക് ഒന്ന് നോക്കി.....മുകളിലെ സിറ്ഔട്ടിൽ നിന്നു അവന്റെ നേരെ പുഞ്ചിരിച്ചു കൈ വീശി കാണിക്കുന്ന അഫ് ലയെ കണ്ടപ്പോൾ ആഷിക്ക് വീണ്ടും ദേഷ്യം നുരഞ്ഞു പൊന്തി ...അവൻ അവളിൽ നിന്നും കണ്ണെടുത്ത് കാറുമെടുത്ത് വീട് ലക്ഷ്യംവച്ചു കുതിച്ചു ... ********************************************* ''ഡി എന്താ നിന്റെ ഉദ്ദേശം.....എന്റെ ഇക്കയെ വട്ട് കളിപ്പിക്കാൻ മാത്രം അവൻ എന്ത് തെറ്റ് ചെയ്തു.....''... ''ആഹ്.....ആരിത് ...നമ്മുടെ നാത്തൂനോ''.... ''ഡി കളിക്കേണ്ട നീ ....ഇത്ര നേരം ഞാൻ ക്ഷമിച്ചത് ഷാജഹാൻ ഇക്ക പറഞ്ഞത് കൊണ്ട് മാത്രമാണ്...''.. '' ...എന്റെ പൊന്നു ഷഹാനത്ത നമ്മൾ നിങ്ങളെ ഇക്കാനെ ഒന്നു ഇളക്കി വിട്ടതല്ലെ..കൂട്ടത്തിൽ നമ്മുടെ ഉപ്പക്കുള്ള ഒരു ചെറിയ ഡോസും കൊടുത്തു.''..... ''എന്റെ അഫ്‌ല നീ ഇന്നലെ വന്നത് മുതൽ തുടങ്ങിയാത നിന്റെ ഇ വളച്ചൊടിച്ചള്ള സംസാരം......ഇതൊന്നു നിർത്തി നീ മനുഷ്യനു മനസ്സിലാകുന്ന ഭാഷയിൽ പറയ്യ് ..'',, ''ആഹ് പറയാം ....അതിന്റെ മുന്നേ ഇത്ത എന്തിനും എന്റെ കൂടെ നില്ക്കുമെന്ന് എനിക്ക് വാക്ക് തരണം .....''... ''ആഹ്....തരാം ...പക്ഷേ എന്റെ ആശിക്കയെയും പാത്തുവിനേയും ഒന്നിപ്പിക്കുമെന്ന് എനിക്ക്‌ നിയും ഉറപ്പ് തരണം....''.... ''അതിന്റെ ആവിശ്യം മില്ലാ ....കാരണം നിങ്ങളോട് ഞാൻ പറയുന്ന കാര്യം അത് നടന്നാൽ ആഷിക്കയും പാത്തുവും ഒന്നിക്കും ....ഒരുപക്ഷേ നമ്മുടെ നീക്കങ്ങളിൽ ഒരു ഫാൾട്ട് പറ്റിയാൽ അത് ഒരിക്കലും നടക്കില്ല ... ഒരു ഭാഗ്യ പരീക്ഷണമാണ്....''... ''ഓക്കേ ഞാൻ ഉണ്ട് നിന്റെ കൂടെ ...നീ പറ ''... ''ഇപ്പോൾ അല്ല ...സമയം ആകുമ്പോൾ ഞാൻ പറയാം''..... ********************************************** ''മോളെ അഫ്‌ല നിന്റെ തീരുമാനത്തിൽ നിന്നും എന്തെങ്കിലും മാറ്റം വന്നാൽ ഉപ്പയെ അറീക്കണം.....നിന്റെ കാരണം എന്റെ ചങ്ങായിയും അവന്റെ മോളും നീറുന്നത് കാണാൻ എനിക്ക്‌ കഴുന്നില്ലാ '',,,, ''ആഹ്....സ്വന്തം മോളെ കാളും വലുതാണോ നിങ്ങൾക്ക് അവർ ....അങ്ങനെ ആണെങ്കിൽ എന്റെ ഇഷ്ട്ടം ഉപ്പാക്ക് നടത്തി കൂടെ .....''... ''ഇല്ല മോളെ .....അതിന് ഒരിക്കലും ഇൗ ഉപ്പാ സമ്മതിക്കില്ല '',,,,,,,,, ''ആഹ്....എങ്കിൽ എന്റെ ഇ വാശി എങ്കിലും ജയിക്കട്ടെ ''.... ''മോളെ....''.... ''ഇല്ല ഉപ്പാ......എന്റെ തീരുമാനം ഒരിക്കലും മാറില്ല ''..... ********************************************** വീട്ടിൽ എത്തിയ ആഷി അവന്റെ ബുള്ളറ്റെടുത്ത് പാത്തുവിന്റെ കോളേജിലേക്ക് പോയി.... പോകുമ്പോൾ അഫ് ലയുടെ ഓരോ വാക്കുകളും കാതിൽ മുഴങ്ങി ..... അവിടെ എത്തിയ ആഷി ശാമിലിൽ നിന്നും പാത്തു കോളേജിൽ വരാത്ത കാര്യം അറിഞ്ഞു ,,,,, അവൻ പാത്തു വിന്റെ വീട് ലക്ഷ്യം വച്ചു അവന്റെ ബുള്ളറ്റിൽ കുതിച്ചു ... ആവിടെ എത്തിയ ആഷിയെ കണ്ടു അവളുടെ ഉപ്പാ അവനെ ഉള്ളിലേക്ക് ക്ഷണിച്ചു..... ''മാമ പാത്തു എവിടെ?''..... കുറച്ചു നേരത്തെ കുശലനേഷണത്തിന് ശേഷം അവൻ ചോദിച്ചു.... ''അവൾ നഹ്‌ലയുടെ കൂടെ ഷാനുവിന്റെ ഉമ്മാന്റെ വീട്ടിൽ പോയതാ അവൾ പാത്തു ദിവസം കഴിഞ്ഞെ വരൂ'' ... . അവൻക്കുള്ള മറുപടി നൽകിയത് അവളുടെ ഉമ്മയായിരുന്നു..... സ്വാന്തം ഉപ്പയുടെ പെങ്ങൾ കള്ളം പറയില്ലെന്ന വിശ്വാവാസത്തിൽ അവൻ അവിടന്ന് ഇറങ്ങുമ്പോൾ ....തന്റെ പെണ്ണ് ആ വീടിൽ തന്നെ ഒരു നോക്ക് കാണാൻ കൊതിച്ചിരിക്കുന്നുണ്ടെന്ന് അവൻ അറിഞ്ഞില്ല.... തന്റെ പ്രിയതമൻ തന്നെ തേടി എത്തിയിട്ടും ഓരു വാക്ക് മൊഴിയാനൊ ഒരു നോക്ക് കാണാനാണോ കഴത്ത വിഷമം ആ നാലു ചുമരുകൾ ക്കുള്ളിൽ അവൾ ഒതുക്കി .... ********************************************** ആഷി അവന്റെ ഫോൺ എടുത്തു ഷാനുവിനും നഹ്‌ലാക്കും മാറി മാറി വിളിച്ചു....തന്റെ പെണ്ണിന്റെ സ്വരം കേൾക്കാൻ വേണ്ടി ....അഫ് ല പറഞ്ഞ വാക്ക് ഉറപ്പിക്കാൻ വേണ്ടി..... പക്ഷേ നിരാശയായിരുന്നു ഫലം.... ********************************************* ദിവസങ്ങൾ നാല് കഴിഞ്ഞിട്ടും ആഷിയെ കാണാൻ പാത്തുവിനോ അവനെ കാണാൻ അവൾക്കോ കഴിഞ്ഞില്ല ..... പക്ഷേ അഫ്‌ലയുടെ വിളി അത് ദിവസവും അവനെ തേടി എത്താറുണ്ട് .... ഇന്നും പതിവ് പോലെ അവളുടെ വിളി അവനെ തേടി എത്തി.... ''ഹലോ....ആഷിക്കാ .....എനിക്ക്‌ നിങ്ങളെ ഒന്ന് കാണണം ..ഒരു അത്യാവിശ്യ കാര്യം പറയഞ്ഞുണ്ട് .....ബീച്ച് വരെ ഒന്ന് വരവോ?'' ..... പതിവ് തെറ്റിയുള്ള വിനയം അവളുടെ വാക്കുകളിൽ പ്രകടമായപ്പോൾ ആഷി ഒന്ന് പതറി .... ''പടച്ചോനെ ഇതും ഇവളുടെ മറ്റൊരു മുഖമൂടിയാണോ''..... ''ഇക്ക പ്ലീസ്''..... ''ആഹ് ഞാൻ വരാം....'''.... ആഷി അവൾക്ക് സമ്മതം നൽകി .... ''താങ്ക്സ് ഇക്ക''.... ആഷി അഫ്‌ലയെ തേടി ബീച്ചിലേക്ക്,,,, അവന്റെ ബുള്ളറ്റിൽ കുതിച്ചു പാഞ്ഞു,,,, തുടരും.... അവിടെ അവനെ കാത്തിരിക്കുന്നതെന്താണെന്ന് അടുത്ത പാർട്ടിൽ പറയാം ....അതോടു കൂടെ ഇ സ്റ്റോറിയും അവസാനിക്കും ..... ഇ part വൈകിയതിൽ എന്റെ പ്രിയ വായനക്കാരോട് ക്ഷമ ചോദിക്കുന്നു .. ✍Shahi . ,''പാത്തുവിന്റെ താടിക്കാരൻ ഇക്ക'' &&&&&&&&&&&&&&&&&&&&&&&&&& Part _34 ********* ജൂൺ 15ഇന്നാണ് പാത്തുവിന്റെ യും ഫഹദിന്റെയും നിക്കാഹ് ഉറപ്പിച്ച ദിവസം... ......മാളിയേക്കൽ തറവാട്ടിൽ വച്ചാണ് അവരുടെ നിക്കാഹ് നടക്കുന്നത്....കൂടെ അഷിയുടെയും അഫ്‌ലയുടെയും..... .....അതിനായി എല്ലാവരും ഒരുങ്ങിയെങ്കിലും സന്തോഷത്തിന് പകരം നിരാശയാണ് എല്ലാവരുടെയും മുഖത്തു മിന്നിമറയുന്നത് ...പക്ഷേ ആഷിക്കും പാത്തുവിനും ഫഹദിനും അഫ്‌ലക്കും സന്തോഷമുണ്ടെങ്കിലും അവരുടെ ഉള്ളിലെ ടെൻഷൻ കാരണം അവർക്ക് സന്തോഷിക്കാൻ കഴിഞ്ഞില്ല ...... അതിന് കാരണം അറിയാൻ നമുക്ക് ആറു ദിവസം പുറകോട് പോകണം ....അന്നു ആഷിയെ അഫ്‌ല ബീച്ചിലേക്ക് ക്ഷണിച്ച ദിവസം...... ********************************************** ആഷി അഫ്‌ലയെയും തേടി അവന്റെ ബുള്ളറ്റിൽ ബീച്ചിലേക്ക് യാത്രയായി.... അവിടെ എത്തിയ അവൻ അഫ്‌ലയുടെ കൂടെ പാത്തുവിനെയും ഫഹദിനെയും കണ്ടു മിഴിച്ചു നിന്നു..... ''ഹലോ മാഷേ എന്താ ഇങ്ങനെ മിഴിച്ചു നില്ക്കുനെ?...''.. ആഷി യെ തട്ടി കൊണ്ട് അഫ്‌ല ചിരിച്ചു... ''പാത്തു '' .... അഫലയുടെ ചോദ്യമൊന്നും കേൾക്കാതെ ആഷി പാത്തുവിന്റെ അടുത്തേക്ക് നീങ്ങി .....അവന്റെ മനസ്സിൽ സന്തോഷം അലയടിച്ചു ....തന്റെ പ്രാണനെ ഒരു നോക്ക് കാണാൻ വേമ്പിയ പാത്തു വിന്റെ മനസ് അവനെ നേരിൽ കണ്ടപ്പോൾ അവനോടു പറയാഞ്ഞുള്ള വാക്കുകള്കയി പരതി..... ''പാത്തു വാ ''... പാത്തുവിന്റെ കരങ്ങൾ കിയ്യടക്കി ആഷി പറഞ്ഞപ്പോൾ ..അഷിയുടെ കൈ അവളിൽ നിന്നും ഫഹദ് തട്ടി മാറ്റി... അവൻ fahad ന് നേരെ ചീറി... ''ഹലോ മിസ്റ്റർ .....ഇത് എന്റെ ഭാര്യാ യാവാൻ പോകുന്നവളാ ....എന്റെ മുന്നിൽ വച്ചു മറ്റൊരാൾ അവളെ കൈയേറ്റം ചെയ്യുമ്പോൾ ഞാൻ നോക്കി നിൽക്കണോ ''....ഫഹദിന്റെ വാക്കുകൾ അഷിയെ രോഷം കൊള്ളിച്ചു.... ''ഡോ ....ഇത് എന്റെ പെണ്ണാ .....എന്റെ ജീവനേക്കാൾ ഞാൻ സ്നേഹിക്കുന്ന എന്റെ പെണ്ണ്......അവളെ കുറിച്ചു ഇനി നീ ഇങ്ങനെ സംസാരിച്ചാൽ നിന്നെ ഞാൻ..''.. ആഷി അവന്റെ കോളറിൽ കയറി പിടിച്ചു.... ''തൊട്ട് പോകരുത് എന്റെ ഇക്കയെ ''.... പാത്തു ആഷിയെ തള്ളി മാറ്റി ഫഹദിനോട് ചേർന്ന് നിന് പറഞ്ഞു.... ''പാത്തു നീ ''... ''അതേയ് ഞാൻ തന്നെ .......എന്റെ നിക്കാഹ്‌ ആണ് ...ആറു ദിവസംകഴിഞ്ഞാൽ ഞാൻഎന്റെ ഇക്കാക്ക് സ്വന്തമാണ്,,,,അത് കൊണ്ട് നിങ്ങളുടെ നിഴൽ പോലും എന്നെ പിന്തുടരുന്നത് എനിക്ക് ഇഷ്ട്ടമല്ല .......എന്റെ കൺ മുന്നിൽ നിന്നും ഒന്ന് പോയി തരുമോ ''.... ആശിയോട് പാത്തു കെഞ്ചി .... പാത്തു വിന്റെ ഓരോ വാക്കുകളും നെഞ്ചിൽ തറച്ചു കയറി .....ആഷി മുട്ടു കുത്തി ആ മണൽ തരിയിൽ ഇരുന്നു.... ''പാത്തു ''...... അവന് വീണ്ടും വിറക്കുന്ന ചുണ്ടുകളോടെ വിളിച്ചു... ആഷിയുടെ അവസ്ഥകണ്ടു പാത്തു വിന്റെ ഉള്ള് നീറി പുകഞ്ഞു .... എങ്കിലും അത് പുറത്തു കാണിക്കാതെ അവൾ ആ മണൽ തരിയിലൂടെ പിന്തിരിഞ്ഞു നടക്കുമ്പോൾ അവളുടെ കാലുകൾക്ക് ശേഷി ഇല്ലാത്തപോലെ തോന്നി....തായെ വീണുപോകാതിരിക്കാൻ തന്നെ പാട് പെടുന്നത് കണ്ട് ഫഹദ് അവളെ ചേർത് പിടിച്ചു..... ''പോട്ടെ മോളെ എല്ലാം നല്ലതിന് വേണ്ടി യാണെന്ന് വിചാരിച്ചു സമാദനിക്ക് ....ഇനിയും നീ അവൻക്ക് വേണ്ടി കരയരുത് ....അവനെ സ്നേഹിക്കാൻ മറ്റൊരു പെണ്ണ് ഉണ്ടെന്ന സത്യം ഉൾക്കൊണ്ടാൽ നിന്റെ ഇ വിഷമമെല്ലാം മാറും...''...... ഫഹദിന്റെ വാക്കുകൾ അവളെ കൂടുതൽ തളർത്തി.....അവൾ.ഫഹദിനോട് പൊട്ടി തെറിച്ചു ... അഷിയുടെ കൺ മുന്നിൽ നിന്നും മറഞ്ഞു ഒരു ബെഞ്ചിൽ ഇരുന്നു പൊട്ടി കരഞ്ഞു.... അവളെ സമാധാനിക്കാൻ ഫഹദ് ശ്രമിച്ചെങ്കിലും നിരാശയായിരുന്നു ഫലം .... ''എന്റെ ഇക്കയെ വേദനിപ്പിച്ചു കൊണ്ട് എനിക്ക്‌ ഒന്നും വേണ്ട ...എന്റെ ആശിക്കാക്ക് പകരമായി നിങ്ങളെ സങ്കല്പിക്കാൻ പോലും കയ്യാത്ത ഞാൻ എങ്ങനെ നിങ്ങളുടെ കൂടെ ജീവിക്കും''.... പാത്തു വിതുമ്പി ....അവൾ അവിടന്ന് എണിറ്റു ആഷിയെ ലക്ഷ്യമാക്കി പോകാൻ നിന്നതും .ഫഹദ് അവളെ തടഞ്ഞു ,,,,,, ********************************************** ''ഹലോ മാഷേ.....എങ്ങനെ ഉണ്ട് നമ്മുടെ സർപ്രൈസ്.....നിങ്ങൾക്ക് ഞാൻ പറഞ്ഞത് വിശ്വാസമില്ല ല്ലെ.....ഇപ്പോൾ വിശ്വാസമായില്ലേ നിങ്ങളുടെ പെണ്ണ് നിങ്ങളെ ചതിക്കുകയായിരുന്നു എന്ന് ..... ''.... അഫലയുടെ വാക്ക്കൾ വീണ്ടും ആഷിയെ തളർത്തി .....അവന്റെ മിഴികൾ നിറഞ്ഞൊഴുകി ''പോട്ടെ ആഷിക്കാ നമ്മക്ക് വിധിച്ചതല്ലേ ലഭിക്കൂ .....പാത്തു വിനെ നിങ്ങൾക്ക് വിധിച്ചില്ലെന്ന് കരുതി സമാധാനിക്ക് ''.... അഷിയുടെ കൂടെ ഇരുന്നു കൊണ്ട് അഫ്‌ല അവനെ സമാധാനിച്ചു.... ''ഞാൻ.....എന്റെ .....പെണ്ണ്.....''... ആഷി യുടെ ചുണ്ടുകൾ വിതുമ്പി .....കലിപ്പ് മൂഡില്ലലാത്തെ ആഷി യെ ഇതു വരെ കാണാത്ത അഫ്‌ല അവനെ ആശ്വസിപ്പികാൻ കയ്യാതെ വിഷമിച്ചു.... അവളെയും നോക്കി ആഷി വീണ്ടും പറയാൻ തുടങ്ങി..... ''ഇല്ല അവൾ എന്തൊക്കെ പറഞ്ഞാലും അവൾളുടെ കഴുത്തിൽ മഹർ ചാർത്തുനത് ഇ ആഷി ആയിരിക്കും....'' പെട്ടന്നുള്ള അഷിയുടെ വാക്ക് കേട്ട് അഫ്‌ല പൊട്ടി ചിരിച്ചു.... ''ആഹ് ഇപ്പോളാണ് മാഷേ എനിക്ക്‌ സമാധാന മായത് .....ഇ കലിപ്പന്റെ ഇ ഒരു വാക്ക് എന്നും എനിക്കൊരു ഹരമാണ് .....ഇൗ വാക്കുകൾ മൊഴിയുമ്പോളുള്ള ആത്മവിശ്വാസമാണ് എന്നെ ഇത് വരെ കൊണ്ടെത്തിച്ചത് ,,,,'',,,,, ''ഡി താൻ എന്തൊക്കെ യാ ഇ പറയുന്നേ .....തന്റെ വാക്കുകൾ എനിക്ക്‌ മനസ്സിലാക്കാൻ കഴുന്നില്ല ''... ''അതാണ് ഇ പെണ്ണെന്ന് വച്ചാൽ ആർക്കും മനസ്സിലാക്കാൻ കയ്യാത്ത ഒരു ജന്മം .....''.... ''ഡി നിന്റെ സാഹിത്യമൊന്നും കേൾക്കാൻ പറ്റിയ മൂഡിൽ അല്ലപ്പൊൾഞാൻ ....നീ പറ എന്തിനാ നീ എന്നെ ഇവിടേക്ക് ക്ഷണിച്ചത്....എന്തിനാ എന്റെ പെണ്ണിനെ കൊണ്ട് ഇങ്ങനെ ഒരു നാടകം .....അവളുടെ കൂടെ ഉള്ളവൻ ആര്.....നിയും അവനും തമ്മിലുള്ള ബന്ധം എന്താ....''.... ''എന്റെ ആശിക്കാ നിങ്ങൾ ഒന്ന് ശ്വാസം വിട് ഞാൻ പറയാം.....എല്ലാം....പക്ഷേ ഒരഞ്ചു മിനിറ്റ് നിങ്ങൾ ഒന്ന് ശാന്തമാക്ൂ '',,,, ആഷി അഫലയുടെ വാക്ക് കൾക്ക് കാതോർത്തു..... ''നിങ്ങൾ അന്നു പറഞ്ഞില്ലെ എന്നോട് നിനക്ക് പരസ്പരം സ്നേഹിക്കുന്നവരുടെ മനസ് അറിയില്ലെന്ന് .....ഞാൻ ആരെയും മനസ്സറിന് സ്നേഹിച്ചില്ലാന് ...അന്നു ഞാൻ മൗനമായി പറഞ്ഞിരുന്നു എന്റെ പ്രാണനെ കുറിച്ചു....നിങ്ങൾ അത് കേട്ടില്ല ....വര്ഷാങ്ങൾ നീണ്ട പ്രണയം എന്നൊന്നും പറയാൻ പറ്റില്ലെങ്കിലും എനിക്ക്‌ ഉണ്ടായിരുന്നു ഞാൻ മനസ്സിൽ സൂക്ഷിച്ച ഒരു പ്രണയം ....വിദേശത്തെ അടച്ചിട്ട ഫ്ലാറ്റിനുള്ളിൽ കയ്യുമ്പോൾ ഇടക്ക് ഉപ്പയുടെഓഫിസിലെ ഫ്രെണ്ട്സുകളും അവരുടെ familyum ഒത്തുള്ള വീക്കൻഡ് ടൂർ ആണ് എനിക്ക്‌ ഏറെ ആശ്വസം നല്കിയിരുന്നത്.... ആ യാത്ര യിലാണ് ഫഹദ് ക്കയെ ഞാൻ ആദ്യമായി കാണുനത് ...പിനീട് പലപ്പോയുംഞങ്ങൾ ഒരുമിച്ചുളളയാത്ര ഞങ്ങളെ പരസ്പരം സുഹൃത്തുക്കളാക്കി,,,,,....പിനീട് ഞാൻ പോലും അറിയാതെ എന്റെ മനസ്സിലെ സൗഹൃദം പ്രണയത്തിലേക്ക് വഴി മാറി....അത് ഞാൻ ഇക്കയോട് തുറന്നു പറഞ്ഞു....അന്നു ഇക്ക പാക്വതയില്ലാത്ത പ്രായത്തിലെ തമാശക്കപ്പുറം അതിനെ കണ്ടില്ല....അതിന്റെ പേരിൽ കുറച്ചകലം ഞങ്ങൾ തമ്മിൽ ഉണ്ടായി.....പിന്നെയും വർഷങ്ങൾ കഴിഞെക്കിങ്ങിലും ഇക്കയോടുള്ള എന്റെ മുഹബ്ബത് എന്റെ രക്തത്തിൽ അലിഞ്ഞു ചേർന്നു....അതിന്റെ ശേഷമാണ് എന്നെ തേടി ഞിങ്ങളുടെ കല്യാണലോചന എത്തിയത് ...അന്നു ഞാൻ തളർന്നു....ഉപ്പാക്ക് മുന്നേ ഇക്കയെ ഞാൻ വീണ്ടും എന്റെ മുഹബത്ത് അറീച്ചു ....അന്നു ഇക്ക എന്റെ പക്വത എത്തിയ തീരുമാനത്തെ അംഗീകരിച്ചു ... പക്ഷേ ഇക്കാക്ക് പ്രണയിച്ചു നടക്കാൻ താല്പര്യമില്ലന്നും....ഉപ്പയോട് വന്നു ചോദിക്കാം എന്നും പറഞ്ഞു ....ഞാൻ അതിനെ നിരസിച്ചു.....കാരണം ഇക്കാക്ക് മുന്നേ എന്നെ തേടി എത്തിയത് ഞിങ്ങളുടെ വിവാഹ ആലോചന ആയത്കൊണ്ട് ഉപ്പാ ആദ്യം accept ചെയുന്നത് നിങ്ങളുടെ കാര്യമാണെന്നു എനിക്ക്‌ ഉറപ്പായിരുന്നു ...... .....അത് ആരെയും അറീകാതെ ഞാൻ മുന്നോട് കൊണ്ട് പോയി..... വീണ്ടും ഇടിത്തീ പോലെയാണ് ആ വർത്ത എന്റെ കാതിൽ മുഴങ്ങിയത് നിങ്ങളുമായിയുള്ള എൻഗേജ്‌മെന്റ് നടത്താനുള്ള ഉപ്പയുടെ തീരുമാനം....അന്നു ഞാൻ ഉപ്പയോട് തുറന്നു പറഞ്ഞു.....എന്റെ മനസ്സിലെ ഫഹദ് ക്കയോടുള്ള മുഹബത് ....ഉപ്പാ അത് നിരസിച്ചു....പ്രണയ വിവാഹത്തെ എതിർത്തുള്ള ഉപ്പയുടെ ഉപദേശം എന്നെ ആലോചാരപെടുത്തി .....ഞാൻ ഉപ്പയോട് കേണപേക്ഷിച്ചു ..അന്നത്തെ ദിവസം ഞാൻ പ്രാർത്ഥിച്ചു ഫക്ഷൻ എങ്ങനെയെങ്കിലും ഇല്ലാതെ ആകാൻ വേണ്ടി....ആ പ്രാർത്ഥന കേട്ടത് കൊണ്ട് നിങ്ങൾഅന്നവിടെ എത്തിയില്ല ..... പിന്നെ എന്റെ നീക്കം നിങ്ങളെ എങ്ങനെഎങ്കിലും കല്യാണത്തിൽ നിന്നും പിന്തിരിപ്പിക്കണം എന്നയിരുന്നു ,,,പക്ഷേ നിങ്ങളോട് ഒന്ന് സാംസാക്കാൻ പോലും അവസരം കിട്ടിയില്ല ....ദിനങ്ങൾ കൊഴിഞ്ഞു വീണു ഉപ്പാനെ പലരീതിയിലും പിന്തിരിപ്പിച്ചു .....''ആഷിഖ് അല്ലെങ്കിൽ മറ്റൊരാൾ എങ്കിലും നീ കണ്ടെത്തിയആൾക്ക് ഒരിക്കലും നിന്നെ ഞാൻ ഏൽപിക്കില്ല '',,,,പിന്നെ അതെ കുറിച്ചു ഞാൻ ഒന്നും പറഞ്ഞില്ല .....'',,,,ഫഹദ് ക്കയെ കണ്ടു ഞാൻ ഇക്കയോട് എല്ലാം പറഞ്ഞു.....''നീ ഉപ്പാ പറയുന്നത് അനുസരിക്ക് .....വിധി ഉണ്ടെകിൽ നമ്മുക്ക് ഒരുമിക്കാം''.......ഇക്കയുടെ വാക്കുകൾ എനിക്ക് ഉൾകൊള്ളാൻ കഴിഞ്ഞില്ല....... പിന്നെയാണ് എല്ലാരും ഷാനുക്കയുടെ കല്യാണത്തിന് വേണ്ടി നാട്ടിലേക്ക്പോകുന്ന വർത്ത അറിഞ്ഞത്.....അതിന്റെ കൂടെ നിങ്ങളും പോകുന്നുണ്ടെന്നറിഞ്ഞ ഉപ്പാ ഇവിടെ വച്ചു നമ്മുടെ നിക്കാഹ് നടത്താം എന്ന തീരുമാനം എന്നെ അറീച്ചു...അതിന് നാട്ടിൽ വരഞ്ഞുള്ള ഉപ്പയുടെ തീരുമാനത്തെ എന്നാൽ ആകുന്ന വിധം ഞാൻ തടഞ്ഞു ....പക്ഷേ പിന്നീട് എന്നെ കാത്തിരുന്നത് നിങ്ങൾക്ക് ഞാനുമായിയുള്ള വിവാഹം താല്പര്യമില്ലന്നും മറ്റൊരാളുമായി വര്ഷങ്ങളുടെ പ്രണയമുണ്ടെന്നുമുള്ള സന്തോഷവർത്തായായിരുന്നു......ആ വർത്താ ഉപ്പായെ അറീച്ചു.....അഷിയുമായുള്ള കല്യാണത്തിൽ നിന്നും പിന്മാറാം അവരുടെ ഇഷ്ട്ടം നടക്കട്ടെ എന് ഉപ്പാ എന്നോട് പറഞ്ഞപ്പോൾ .....ഞാൻ ഉപ്പയിലേക്ക് എനിക്ക്‌ കിട്ടിയ പിടി വള്ളിയെ ‌ മാക്സിമമം മുതലെടുത്തു.... ''എനിക്ക്‌ ഫഹദ് ക്കയെ നൽകിയാൽ ആശിക്കയുമായുള്ള കല്യാണത്തിൽ നിന് പിന്മാറും അല്ലെങ്കിൽ അഷിക്കയുമൊത്തുള്ള എന്റെ നിക്കാഹ് ഉപ്പ നടത്തിക്കോ ''....... ഉപ്പാ ഒരിക്കലും പ്രതീക്ഷകാതെയുള്ള എന്റെ വാക്ക് ഉപ്പയെ തളർത്തിയില്ല .....പകരം എന്നെ തളർത്തി... ''ആഹ്.....മോളെ ആഗ്രഹം നടക്കട്ടെ ഞാൻ വിളിച്ചു പറയാം....അഷിയുടെ ഉപ്പയോട് എത്രയും പെട്ടന്ന് നാട്ടിലേക്ക് വരുന്നുണ്ട് നിന്റെയും അഷിയുടെ നിക്കാഹ് നമ്മുക്ക് അവിടെ വച്ചു നടത്താം''.... ''ഉപ്പാ''..... ''ഇനി ഇതിന്റെ പേരിൽ ഒരു സംസാരംമില്ലാ...ഇത് എന്റെ ലാസ്റ്റ് വാണിങ് ....നിനക്ക് തീരുമാനിക്കാനുള്ള അവസാനത്തെ അവസരം ..നാളെ വൈകുനേരത്തിനുള്ളിൽ നീ തന്നെ ആഷിയെ വിളിച്ചു നിന്റെ തീരുമാനം അറിച്ചോ...ആ തീരുമാനം അന്തിമ മായിരിക്കും ''.... ഉപ്പയുടെ വാക്കുകൾ എന്നെ ഇരുത്തി ചിന്തിച്ചു.....ഞാൻ സഹായത്തിനായി ഫഹദ് ക്കയെ വിളിച്ചു....എല്ലാം പറഞ്ഞു....ഇക്കയുടെ നിർദ്ദേശ പ്രകാരമാണ് ഞാൻ നിങ്ങളെ വിളിച്ചതും സംസാരിച്ചത്തും....അന്നു നിങ്ങളുടെ ഉറച്ച തീരുമാനം എന്റെ മനസ്സിലെ ടെൻഷൻ ഇല്ലാതാക്കി .....നിങ്ങളുമായിയുള്ള എന്റെ കല്യാണത്തിന് നിങ്ങൾ സമ്മതിക്കില്ലെന്നുള്ള വിശ്വാസത്തിൽ എന്നിൽ ദ്യഢ മായി...... ആ വിശ്വാസത്തിന്റെ തകിടം മറിച്ചുകൊണ്ടാണ് ഉപ്പാ നമ്മുടെ നിക്കാഹ് പെട്ടന്ന് നടത്തണമെന്നും പെട്ടന്ന് നാട്ടിൽ എത്തണമെന്നും പറഞ്ഞത് ......ഇക്ക യെ വിളിച്ചു അത് പറഞ്ഞപ്പോൾ ഇക്ക എനിക്ക് ധൈര്യം നൽകിയെങ്കിലും..നാട്ടിലേക്ക് പുറപ്പിടുന്നതിന്റെ ഒരാഴ്ച്ച മുന്നേ ഇക്ക എന്നെ വിളിച്ചു.....പതിവില്ലാതെ നേരത്തെ ഫോൺകാൾ എന്നെ തേടി എത്തിയപ്പോൾ അൽപം ഭയന്ന് ഞാൻ ഫോൺ അറ്റന്റ്റ് ചെയ്തു..... ''ഹലോ......''... ''ആഹ് ikka ....എന്താ ഇ അസമയത്തൊരു ഫോൺ വിളി ....ഇതൊന്നും പതിവില്ലാത്തതാണല്ലോ...'.... ''ഹോ ....എന്റെ ഫ്രണ്ടിനെ വിളിക്കാൻ എനിക്ക് അങ്ങനെ സമയം നോക്കേണ്ട കാര്യംമുണ്ടോ ...'' .... ''ഇക്ക''..... ''ഞാൻ ഒരു ഗുഡ് news പറയാൻ വിളിച്ചതാ .....നമ്മൾ ഇന്ന് നാട്ടിലേക്ക് പോക.....ഇപ്പോൾ വിളിച്ചില്ലെങ്കിൽ ഇനി ഒരുപക്ഷേ ഒരിക്കലും vilikkan കഴിഞ്ഞില്ലെങ്കിലോ....''... ''അതെന്താ ഇക്ക..നിങ്ങൾ എതെന്തൊക്കെ ഇ പറയുന്നേ .''...... ''നാട്ടിൽ പോയ ഉടനെ നമ്മുടെ നിക്കാഹ് ഉണ്ടാകും ...നമ്മുക്ക് നല്ലൊരു കുട്ടിയെ ഉപ്പാ കണ്ടു വച്ചിട്ടുണ്ട് .....ഉപ്പയുടെ ഫ്രണ്ടിന്റെ മോളാ.....നിക്കാഹ് കഴിഞ്ഞ അവളോട് സംസാരിക്കുന്നതിന്റെ ഇടയിൽ നിനക്ക് വിളിക്കാൻനേരം കിട്ടിയില്ലെങ്കിലോ..''.... ''ഇക്ക ,,,,വേണ്ടട്ടോ...''.... ''ആഹ് .....നിയും അടുത്തേ weeck വരുന്നുണ്ടല്ലോ ...അപ്പൊ നമുക്ക് നേരിട്ട് കാണാം....ഞാൻ എന്റെ നിക്കാഹിന് ക്ഷണിക്കാം ,,,നീ നമ്മളെയും ക്ഷണിക്കണം ''..... ''ഇക്ക .....ഇങ്ങനെ ചങ്കിൽ കുത്തുന്ന വാക്ക് പറയല്ലേ ....എനിക്ക്‌ സഹിക്കാൻ കയ്യില്ലാ....ഞാൻ എന്റെ ഇക്കയെ അത്രമാത്രം സ്നേഹിക്കുന്നു ''...... ''ആഹ് ....എനിക്ക് സംസാരിച്ചു നിക്കാൻ നേരമില്ല ഞാൻ നാട്ടിൽ എത്തിയിട്ട് വിളിക്കാം''...... ഇക്ക അത് പറഞ്ഞു ഫോൺ ഡിസ്കണക്ട് ചെയ്യുമ്പോൾ എനിക്ക് എന്നോട് തന്നെ വെറുപ്പ് തോന്നി.... എന്റെ മിഴികൾ നിറഞ്ഞൊഴികി.... പിന്നെ എനിക്കും വാശി യായി....ഞാനും മനസ് കൊണ്ട് നമ്മൾ തമ്മിലുള്ള കല്യാണത്തിന് ഒരുങ്ങി തുടങ്ങി.... ...നിങ്ങളുടെ മനസ്സിൽ പാത്തു വിനോടുള്ള സ്നേഹം ഒന്നും കൂടെ ഉറപ്പിക്കാൻ വേണ്ടി യാണ് നാട്ടിലേക്ക് ഫ്ലാറ്റ് കയറുന്ന തിന്റെ മുന്നേ airpotil നിന്നും ഞാൻ വീണ്ടും നിങ്ങളെ വിളിച്ചത്...അന്നും നിങ്ങൾക്ക് പാത്തുവിനോടുള്ള ആത്മാർഥമായ പ്രണയം വാക്കുകൾ കൊണ്ട് എന്നിൽ എത്തിച്ചപ്പോൾ എനിക്ക് വാശി കൂടി ......എനിക്ക്‌ കിട്ടാത്തത് മറ്റാർക്കും ലഭിക്കേണ്ടന്ന വാശി.....ആ വാശി ഇതു വരെ എത്തിച്ചു .....ഇനിയും എന്റെ വാശി തിരണമെങ്കിൽ എന്റെ fahadക്കയുടെ കരങ്ങൾ കൊണ്ട് എന്റെ ഉപ്പയുടെ സമ്മതത്തോടെ എന്നിലേക്ക് മഹർ ചാർത്തണം ......എന്റെ ആഗ്രഹം സഫലീകരിച്ചാൽ ആ നിമിഷം പാത്തു നിങ്ങൾക്ക് സ്വന്തം ....''...... അഫ്‌ലയുടെ ഓരോ വാക്കുകളും ശ്രദ്ധയോടെ കേട്ട ആഷി ഒരു നെടു വീർപ്പിട്ടു .....ഓരോ കുരുക്കുകൾ അയ്ക്കുമ്പോളും മറ്റൊരു കുരുക്ക് അവനെ തേടി എത്തി... ''നിങ്ങൾ തമ്മിൽ നാട്ടിൽ എത്തിയ ശേഷം കോൺടാക്ട് ഇല്ലേ....ഇപ്പോൾ എങ്ങനെ നിങ്ങൾ പരസ്പരം കണ്ടു .....''.... ആഷി സംശയത്തോടെചോദിച്ചു. '' വീട്ടിൽ എത്തിയ അന്നു തന്നെ ഷാജഹാൻ ഇക്ക എന്നോട് പറഞ്ഞു.....പാത്തു വിന്റെ കല്യാണം ഉറപ്പിച്ച കാര്യം ....ഷാനുക്ക വിളിച്ചു പറഞ്ഞു .....നിങ്ങൾ നമ്മുടെ കല്യാണത്തിന് സമ്മതിച്ചെന്നും പാത്തു വിനെ മറക്കാം എന്നും പറഞ്ഞു നിങ്ങൾ എല്ലാവരെയും പറ്റി ക്കുകയായിരുനെന്നും .....നിങ്ങളെ രണ്ടു പേരെയും ബീച്ചിൽ വച്ചു കണ്ടു എന്നും..അതിന്റെ പേരിലാണ് പാത്തു വിന്റെ കല്യാണം പെട്ടന്ന് ഉറപ്പിച്ചതെന്നും....അവളുടെ ഉപ്പയുടെ ഫ്രണ്ട് ന്റെ മോനാണെന്നൊക്കെ പറഞ്ഞു ഫഹദ് ക്കയുടെ ഫോട്ടോ എനിക്ക്‌ കാണിച്ചു....ഫോട്ടോ യിൽ എന്റെ ഫഹദ് ക്കയെ കണ്ടപ്പോൾ ,,,,ഞാൻ അമ്പരന്നു.....ഞാൻ അപ്പോൾ തന്നെ ഇക്കയെ വിളിച്ചു...കാര്യം തിരക്കി ....ഇക്ക വഴി ഞാൻ അറിഞ്ഞു പാത്തുവും നിങ്ങളും തമ്മിലുള്ള ബദ്ധം അറിഞ്ഞു കൊണ്ട് തന്നെയാണ് ഇക്ക പാത്തുവുമായുള്ള കല്യാണത്തിന് സമ്മതിച്ചതെന്ന് ''.... ''ഡോ താൻ പറഞ്ഞു വരുന്നത് നിന്നെ സ്വീകരിക്കാൻ ഫഹദിനോട് ഞാൻ rigust ചെയ്യണോ .....അത് വഴി എന്റെ പാത്തൂനെ എനിക്ക്‌ സ്വാന്തമാകാം എന്നോ.''?..... ''ഏയ് ...അങ്ങനെ അല്ല ....എന്റെ ഇക്കാക്ക് എന്നെ ഇഷ്ട്ടമാണ് ...ഇക്ക ഉപ്പാനോട് അതെ കുറിച്ചു ഞാൻ അറിയാതെ തന്നെ ചോദിച്ചു.....പക്ഷേ ഉപ്പാ സമ്മതിക്കാത്തത് കൊണ്ടാണ്......നമ്മുടെ നിക്കാഹും അവരുടെ കൂടെ നടത്താൻ ഉപ്പയോട് ഞാൻ പറഞ്ഞിട്ടുണ്ട് ....അത് നിങ്ങളുടെ വീട്ടിൽ വച്ചു നടത്തണം ....അതിന് ഫുൾ സപ്പോർട് നിങ്ങളുടെ ഭാഗത്തു നിന്നും വേണം .....നിഖാഹിനിരിക്കുമ്പോൾ ഞിങ്ങൾ പറയണം എന്നെ നിക്കാഹ് ചെയ്യാൻ സമ്മതമില്ലെന്ന് അന്നു അവിടെ ഒരു അടിപിടി കൊടുവിൽ നമ്മുടെ ആഗ്രഹം പോലെ നടന്നാൽ നമ്മുടെ പ്ലാൻ സക്സസ് ..''.... ''ആഹ് ഭയങ്കരി .....നിന്റെ പ്ലാനിങ്ങാണല്ലേ എല്ലാം....മ്മ്....എന്നിട്ട് എന്റെ പെണ്ണിനെ എന്തിനാ ഇങ്ങനെ ഒരു ഡയലോഗ് പറഞ്ഞു നമ്മളെ വേദനിപ്പിച്ചേ....''... ''ഹ.....ഹ.....ഇ കലിപ്പനെ നമ്മൾ ഒന്ന് പരീക്ഷച്ചതല്ലേ ......പിന്നെ നിങ്ങളെ പെണ്ണിനേയും നമ്മൾ ഒന്ന് പരീക്ഷിച്ചതാ.....അവൾ പറഞ്ഞതൊക്കെ അവളുടെ ഉപ്പയുടെ നിർബദ്ധംകൊണ്ടാ,,,,,....ഇതൊക്കെ നിക്കാഹ് കഴിഞ്ഞ ശേഷം നിങ്ങൾ പറഞ്ഞു കൊടുത്താൽ മതി....''... ''ഡി നീ കളികണ്ട,,,,നീ അവനെ വിളിച്ചു എന്റെ പെണ്ണിനെയും കൊണ്ട് ഇവിടേക്ക് വരാൻ പറ....''. ''അതേയ് ഞങ്ങൾ ഇവിടെ ഉണ്ട്.....''... ഫഹദ് ആശിയോട് ചിരിച്ചുകൊണ്ട് പറഞ്ഞു... ''ആഷി തിരിഞ്ഞു നോക്കി ...പാത്തു വിനെ കണ്ട് ആഷി അവളുടെ അടുത്തേക്ക് പോയി.... ''ഡി പെണ്ണെ .....നീ നമ്മളെ കരയിപ്പിച്ചല്ലോ ...''. ''പിന്നെ നിങ്ങൾ ക്ക് എന്നോട് ഒരു സ്നേഹവുമില്ല ....അല്പമെങ്കിലും സ്നേഹമുണ്ടായിരുനെങ്ങിൽ എന്റെ വീട്ടിൽ വന്നു എന്നെ കാണാതെ പോകുമോ ....ഹും '' ... പാത്തു ആശിയോട് ചിണുങ്ങി .... ''ആഹ് സ്നേഹമില്ല ....നീ ഫഹദിനെയും കെട്ടി സുഖമായി ജീവിച്ചോ ....നമ്മൾ അഫ്‌ലയെയും കെട്ടിക്കോളം '' ... ''ആഹ്.....ഇങ്ങൾ കെട്ടിക്കോ .....എനിക്കെന്താ .....നിങ്ങൾ ഇല്ലെങ്കിലും നമ്മൾ സുഖമായി ജീവിക്കും '''...... ''ഡി ....അങ്ങനെ നീ സുഗിക്കേണ്ട....നിന്നെ നമ്മൾ തന്നെ കെട്ടും ....ഇതിനുള്ള പണിഷ്മെന്റ് ഞാൻ അതിന് ശേഷം തരാം..''... ''ഹലോ .....മതി നിങ്ങൾ തല്ലു കൂടിയത് ....ഇവിടെ മനുഷ്യൻ തിയ്യിൽ നിൽക്കുമ്പോളാണ് അവരുടെ ഒരു അവിഞ്ഞ തമാശ ....''.... ഫഹദ് അവരോട് പറഞ്ഞു... ''ആഹ്....ആ തിയ്യിൽ നിന്നും അൽപ്പം മാറി നിന്നുടെ ....ഹ....ഹ....''.... പാത്തു .... ''പോട്ടെ ഇക്ക .....അവർ നമ്മുടെ പേരിൽ കുറെ കരഞ്ഞതല്ലേ ....''.... ''ഡി ...ആരെങ്കിലും കണ്ട് അന്നു ഞാൻ ഇവരെ ഒറ്റിയതുപോലെ ആരെങ്കിലും പറഞ്ഞാൽ നമ്മുടെ പ്ലാനിങ്ങോന്നും നടക്കില്ല .....''.... ''അയ്യോ.....നിന്റെ കാരങ്ങളാണല്ലേ നമ്മുടെ അന്നത്തെ സംഭവത്തിന്റെ പിന്നിൽ''.... ''അതേല്ലോ .....നമ്മെ ജീവൻ തുല്യം സ്നേഹിക്കുന്ന പെണ്ണിന് വേണ്ടി നിങ്ങളോട് ഒരൽപം ക്രൂരത കാണിച്ചു ....അതെല്ലാം നല്ലതിൽ കലാക്ഷിക്കട്ടെ ...അല്ലെ ഖൽബെ''..... അഫ്‌ലയെ നോക്കി ഫഹദ് പറഞ്ഞപ്പോൾ അവൾ തല തായ്തി.. ''സോറി ഇക്ക.....ഞാൻ നിങ്ങളെ തെറ്റി ധരിച്ചു..''... ''പോട്ടെടി പെണ്ണെ.....സ്നേഹിക്കുന്നവർ കുറച്ചു കഷ്ട്ടപെട്ടാലും അവർ ഒരുമിക്കും''..... ''അത് ശരി ഞങ്ങളെ പറഞ്ഞിട്ടിപ്പോ നിങ്ങളായോ,,,,''.... പാത്തു ചിരിച്ചു കൊണ്ട് പറഞ്ഞു.... ''അതേയ് നമ്മുക് പോകാം .....വീട്ടിൽ നിന്നും നുണ പറഞ്ഞിറങ്ങിയതാ '',,,,, അഫ്‌ല ടെൻഷനോടെ പറഞ്ഞു... ''ആഹ് .....ശരിയാ ഇവളെ ഇവളുടെ വീട്ടിൽ പെട്ടന്ന് എത്ഥിക്കണം.....''..... ''പാത്തൂനെ ഞാൻ കൊണ്ട് വിടാം''.. . ആഷി പാത്തുവിന്റെ മുഖത്തു നോക്കി ഒരു കള്ള ചിരിയോടെ പറഞ്ഞു...... ''എന്ന പിന്നെ നിങ്ങളെ ഇപ്പോൾ തന്നെ നിങ്ങളുടെ വീടുകാർ കെട്ടിച്ചു തരും .....ഞാനും എന്റെ ഇക്കയും കഷ്ട്ടപെട്ടതല്ലാം വേസ്റ്റാകും ''..... ആഷി പാത്തുവിനെ നോക്കി അത് പറഞ്ഞപ്പോൾ അഫ്‌ല സെന്റിയായി.... ''എന്റെ പൊന്നെ നീ കരയല്ലേ .....നമ്മൾ ഒരു തമാശ പറഞ്ഞതല്ലേ ....''.. . ആഷി അഫ്‌ലയോട് പറഞ്ഞു.... ആഹ് തമാശ .. '' 15തീയതി വരെ പിടിച്ചു നിന്നില്ലെങ്കിൽ നമ്മൾ പറഞ്ഞ വാക്ക് പാലിക്കും ...''.... അഫ്‌ല അൽപം ഭിക്ഷണിയോടെ പറഞു... ''ഇല്ലപ്പാ.....നമ്മൾ ക്ഷമിച്ചോളാവേ ''.....ആഷി aflakk നേരെ കൈ കൂപി,,,,,, ********************************************** ആഷി അഫ്‌ലയുടെ പ്ലാൻ പോലെ ആർക്കും ഒരു സംശയവും തോന്നാത്ത രീതിൽ കാര്യങ്ങൾ കൊട്ടെത്തിച്ചു...... അഫ്‌ല ടെൻഷൻ പുറത്തു കാണിക്കാതെ എല്ലാരോടും സംസാരിച്ചും ചളി അടിച്ചും ദിവസം തള്ളി നിക്കി .....പാത്തു അവളുടെ മനസ്സിൽ സന്തോഷവും ടെൻഷനും ഒരേ പോലെ മിനി മറഞ്ഞു .....അതൊന്നും പുറത്തു കാണിക്കാതെ ആ നാല് ചുമരുകൾക്കുള്ളിൽ ഒതുങ്ങി..... ഫഹദ് ഇടക്കിടെ അഫ്‌ലയെയും അഷിയെയും വിളിച്ചു എല്ലാതും അന്വേഷിച്ചു...... ********************************************* ഇന്നാണ് അവരുടെ നിക്കാഹ് ..... നിക്കാഹിനായി എല്ലാവരും എത്തി..... ഫഹദിനെ കണ്ടപ്പോൾ അഫ്‌ലയുടെ ഉപ്പയുടെ മുഖത്ത് അവനോടുള്ള ദേഷ്യം പ്രകടമായി ...... അഷിയുടെയും പാത്തു വിന്റേയും ഉപ്പൂപ്പാ അവരെ എല്ലാവരെയും ക്ഷണിച്ചു........ നിക്കാഹിനായി ആഷി ആദ്യം ഇരുന്നു.....ഓപ്പോസിറ്റായി അഫ്‌ലയുടെ ഉപ്പയും..... ഫഹദും അവന്റെ ഫാമിലിയും പാത്തു വിന്റെ ഉപ്പയും തൊട്ടടുത്തായി ഇരുന്നു..... ഉസ്താത് അഷിയുടെയും അഫ്‌ലയുടെ ഉപ്പയുടെയും കൈകൾ ചേർത്ത് പിടിച്ചു...,,,,, പെട്ടന്നാണ് എല്ലാരേയും ശ്രദ്ധ പിടിച്ചെടുത്തു കൊണ്ട് ആ ശബ്ദം അവിടെ ഉയർന്നത് .... തുടരും. Shahi..... ( ഇ പാർട്ടോടു കൂടെ ഇ സ്റ്റോറി അവസാനിക്കുമെന് മുന്നേ paranjirunnu ...പക്ഷേ പല പ്രേംബ്ലം കാരണം എഴുതി പൂർത്തിയാക്കാൻ കയ്യത്തതു കൊണ്ട് ....ഇ് story വീണ്ടും തുടരും....ഇ part ഒരുപാട് വൈകിയാണ് പോസ്റ്റ് ചെയ്യുന്നത് അതിന് എന്റെ പ്രിയ വായനക്കാരോട് ഞാൻ ക്ഷമ ചോദിക്കുന്നു .....) ''പാത്തുവിന്റെ താടിക്കാരൻ ഇക്ക'' @@@@@@@@@@@@@@@@@@@@@@ Last Part _35 *______@______* മൂന്നു വർഷങ്ങൾക്ക് ശേഷം സൗദയിലെ ഒരു ഫ്ലാറ്റിൽ..... ........................ ''ആഷിക്കാ'' ,,,,,,,......... കിച്ചണിൽ നിന്നും അഫ്‌ല ആഷിയെ നീട്ടി വിളിച്ചു..... ''എന്താ അഫ്‌ല.''....... ഹാളിൽ ഇരുന്നു ആഷി ചോദിച്ചു..... ''നിങ്ങൾ ഒന്ന് പെട്ടന്ന് വാ.''...... അഫ്‌ലയുടെ വിളി കേട്ട് കൊണ്ട് ആഷി കിച്ചണിലേക്ക് ഓടി.... ''എന്താടി പെണ്ണെ നിനക്ക് ഇവിടെ പണി.....നിനോട് ഇ വയറും വച്ച് കിച്ചണിൽ കയറരുതെന്ന് പറഞ്ഞിട്ടില്ലെ....ഇ മാസം ചെക്കപ്പിന് പോയപ്പോൾ dr പ്രതേകം പറഞ്ഞതാ ഇ മാസം കൂടെ rest വേണമെന്ന്...ഇത്രയും wait ചെയ്തില്ലേ ..ഇനി എണ്ണ പെട്ട ദിവസങ്ങൾ മാത്രാമോളു.''... അവിടെ എത്തിയ അവൻ രോഷം കൊണ്ടു,,,,,, ''എന്റെ ഇക്കാ....എനിക്ക്‌ ആ റൂമിനുള്ളിൽ ഇരുന്നു ബോറടിക്കുന്നു.''...... ''ആഷിക്കാ ഞാൻ ഇവളോട് എത്ര നേരായി പറയുന്നു ....ഇവൾ പറഞ്ഞത് വല്ലതും കേൾക്കണ്ടെ.....അപ്പോ എന്റെ നേരെ കയർക്കും..ഇപ്പോൾ കണ്ടോ പൂച്ചയെ പൊലെയായി......'',,,,,, ആശിയോട് ചേർന്ന് നിൽക്കുന്ന പാത്തുവിനെ നോക്കി അഫ്‌ല കളിയാക്കി .... ''ഡി .....നീ കുറെ ആയില്ലേ തനിച്ചു ഇവിടെ ഉള്ള ജോലിയൊക്കെ ചെയ്യുന്നു ....അപ്പൊ ഒന്ന് സഹായിക്കാമെന്ന് കരുതി ''..... ''ആഹ്......എന്ന മോൾ ചെല്ല് ....അല്ലാതെ നിന്റെ കൈ കൊണ്ട് ഉണ്ടാക്കിയ ഫുഡ് ഇക്കാക്ക് കൊടുക്കാഞ്ഞുള്ള ആഗ്രഹമല്ല....''.... അഫ്‌ല പാത്തൂനെ കളിയാക്കി ..... ''ആഹ്....രാവിലെ തന്നെ തുടങ്ങിയോ നിങ്ങൾ''..... അവരുടെ അടുത്തേക്ക് വന്നു ഫഹദ് ചോദിച്ചു... ''എന്റെ ഫഹദ്‌ക്ക ഇവരുടെ സ്നേഹ പ്രകടനം രാവിലെ തന്നെ തുടങ്ങി....ഹി...ഹി.''..... അഷിയെയും പത്തുനേയും കളിയാക്കി കൊണ്ട് അഫ്‌ല പറഞ്ഞു... ''ആഹ് ,,,,ആഷി യുടെ കയറിങ് കൊണ്ട് പാത്തു വീർപ്പ്മുട്ടുന്നു ....അല്ലെ പാത്തു..''... ''ഇല്ല ഫഹദക്കാ.....എന്റെ ഇക്കയുടെ സ്നേഹത്തിന് മുന്നിൽ ഞാൻ എന്നും തൊറ്റിട്ടൊള്ളു,,,,,,''.... പാത്തു സെന്റി ആയി... ''എന്റെ പടച്ചോനെ.....ന്റെ പെണ്ണിന്റെ കണ്ണ് നിറഞ്ഞല്ലോ ....എന്റെ പെണ്ണെ അവൻ ഒരു തമാശ പറഞ്ഞതല്ലേ .....''.... ആഷി പാത്തുവിന്റെ കണ്ണ് തുടച്ചു ഒന്നും കൂടെ അവളെ തന്നോട് ചേർത്ത് പിടിച്ചു റൂമിലേക്ക് നടന്നു.. ''അതെയ്....മതി ഇ റോമൻസൊക്കെ ...ഇന്ന് ഡ്യൂട്ടി ഉള്ളതല്ലേ ...മോൻ വേഗം പോകാൻ നോക്ക്...''.... ''ഡി ഞാൻ ഇന്ന് പോകുന്നില്ല ....നിനക്ക് എന്തെങ്കിലും വയായിക വന്നാൽ ....എനിക്ക്‌ പേടിയാ പെണ്ണെ ....അവിടെ പോയാലും എനിക്ക്‌ സമാധാനമുണ്ടാകില്ല .....''... ''എന്റെ പൊന്നിക്കാ,,,,,ഇ പേരും പറഞ്ഞു നിങ്ങൾ ഒരുപാട് ലീവ് എടുത്തതല്ലേ ...ഇനിയും ഒരുപാട് ലീവ് എടുക്കാൻ ഉള്ളതാ ..അത് കൊണ്ട് മോൻ ഇപ്പൊ സമയം കളയാതെ പോകാൻ നോക്ക് ....ഫഹദ് ക്കാ ഇപ്പോൾ ഇറങ്ങും ....അഫ്‌ല ഇല്ലേ ഇവിടെ....അടുത്ത് തന്നെ ഷഹാനത്തയും....ശബാനത്തയും നഹ്‌ലത്തയും ഇല്ലേ.....പിന്നെ എന്താ പേടി...''... ''എന്നാലും എന്റെ പെണ്ണെ നിന്നെ ഇങ്ങനെ നോക്കി ഇരിക്കാൻ തോന്നുകയാണ്''.... പാത്തുവിനെ ആഷി അവന്റെ ഓപ്പോസിറ്റായി നിർത്തി അവളുടെ കണ്ണിലേക്ക് നോക്കി അത് പറഞ്ഞപ്പോൾ അവൾ അവനിലേക്ക് അലിഞ്ഞുചേർന്നു .... അവളുടെ കുഞ്ഞി മുഖം തന്റെ കൈക്കുള്ളിൽ എടുത്ത് അവളുടെ ആധാരങ്ങളിൽ അവൻ സ്നേഹ ചുബനം നൽകി.... ''ഇക്ക വേണ്ടട്ടോ....ഇ റൊമാന്സൊക്കെ പിന്നെ മോൻ ഇപ്പോൾ പോകാൻ നോക്''.... പാത്തു അവനെ ഓഫീസിലേക്ക് പോകാൻ നിർബദ്ധിച്ചു. ''ഡി ഞാൻ എന്റെ കുഞ്ഞി പത്തുനോട് പറഞ്ഞില്ല ....''..ആഷി പാത്തുവിന്റെ പൊങ്ങി വന്ന വയറിൽ ചുബനം നൽകി കൊണ്ട് പറഞ്ഞു.... ''മതി ഇക്ക...''... അഷിയുടെ മുടിയിൽ തലോടി പാത്തു ചിണുങ്ങി .... ആഷി ഒന്നും കൂടെ അവളെ ചേർത്ത് പിടിച്ചു ഒരു ചുംബനംകൂടെ നൽകി അവളോട് യാത്ര പറഞ്ഞു ഓഫീസിലേക്ക് ഇറങ്ങി.... ''ആഷിക്കാ നിങ്ങൾ വിഷമിക്കേണ്ട ....നമ്മൾ ഇവിടെ ഇല്ലേ''.... പോകുമ്പോൾ പാത്തുവിനെ തിരിഞ്ഞു നോക്കുന്നത് കണ്ട അഫ്‌ല ആഷിയെ സമാധാനിപ്പിച്ചു.... ''ഡി അവള്കെതെങ്കിലും അസൗസ്ഥത തോന്നിയാൽ വിളിക്കണേ''.....ആഷി അവളെ നോക്കി പറഞ്ഞു... ടെൻഷനോടെ ആഷി ഫഹദിന്റെ കൂടെ ഓഫീസിലേക്ക് പുറപ്പിട്ടു..... ഓഫീസിൽ എത്തിയ ആഷിയുടെ മനസ് മുഴുവൻ പാത്തു വിന്റെ അടുത്തായിരുന്നു .......ഇടക്കിടെ അവൻ അവളെ വിളിച്ചു കൊണ്ടിരുന്നു..... ഡ്യൂട്ടി കഴിഞ്ഞു ഇറങ്ങാൻ നേരം അഫ്‌ല യുടെ കാൾ ആഷിയെ തേടി എത്തി....അവൻ ടെൻഷനോട് അത് എടുത്തു.... ''ആശിക്കാ ,,,,പാത്തുവിനെ ഹോസ്പ്പിറ്റലിൽ കൊണ്ട് പോകുകയാണ്....അവൾക്ക് ചെറിയ pain ഉണ്ട്..... നിങ്ങൾ പെട്ടന്ന് ഹോസ്പിറ്റലിലേക്ക് വായോ''.... ''ആഹ് ഞാൻ എത്തി''.... ഫോൺ offaki ആഷി ഹോസ്പിറ്റൽ ലക്ഷ്യമാക്കി കുതിച്ചു ..... ******************************************** നമ്മുടെ story ഇതേവിക്കാ പോകുന്നത്..... നിങ്ങൾക്ക് ഒന്നും മനസ്സിലായില്ലല്ലോ ....ആഹ് പറയാം....മൂന്ന് വർഷം മുന്നേ ....കൃത്യമായി പറഞ്ഞാൽ നിക്കാഹിന്റെ സദസിൽ വച്ചു ആഷി യുടെയും അഫ്‌ലയുടെ ഉപ്പയുടെയും കൈകൾ ചേർത്ത് പിടിച്ചിരിക്കുന്ന ഉസ്‌താത്തിനെയും അവിടെ കൂടിയ ഓരോരുത്തരെയും ശ്രദ്ധ പിടിച്ചു പറ്റി കൊണ്ടാണ് ഷാജഹാന്റെ ശബ്ദം ആ സദസിൽ ഉയർന്നത് ....... ''ആഷി അവിടന്ന് എണീക്ക്.....''.. അഷിയുടെ ഇരിപ്പിടത്തിൽ നിന്നും അവനെ എഴുന്നേൽപ്പിച്ചു അവൻ പകരം ഫഹദിനെ അവിടെ ഇരുത്തി.....അഫലയുടെ ഉപ്പയുടെ മുഖത്തു രോഷം കുമിഞ്ഞു കൂടി ....അത് ആഷിയെയും ഫഹദിനെയും ഒരുപോലെ ടെൻഷനാക്കി ,,,പക്ഷേ ബാക്കി ഉള്ളവരെല്ലാം സന്തോഷച്ചു...... ഉസ്താത് ആഷിക്ക് പകരം ഫഹദിന്റെ കൈ ചേർത്ത് പിടിച്ചു....അഫലയുടെ ഉപ്പയുടെ മുഖത്ത് പുഞ്ചിരി തൂകി .....അവളുടെ ഉപ്പയുടെ പെട്ടന്നുള്ള മാറ്റം അഷിയിൽ സംശയം ഉളവാക്കി ...അവൻ ഷാജഹാനോട് അതെ കുറിച്ചു തിരക്കി... ''നിങ്ങളുടെ പ്ലാൻ ഷഹാന വഴി ഞാൻ അറിഞ്ഞു....അന്നു തന്നെ എല്ലാരേയും ഞാൻ അറീച്ചു....എല്ലാരുടെയും നിർബന്ധം കാരണം എളാപ്പ സമ്മതിച്ചു ....പക്ഷേ നിങ്ങളെ അരിക്കരുതെന്ന് എല്ലാരും പറഞ്ഞു''.... അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു.... അവരുടെ നിക്കാഹിന് ശേഷം പാത്തുവിന്റെയും അഷിയുടെയും നിക്കാഹ് നടന്നു..... നിക്കാഹ് കഴിഞ്ഞ ശേഷം രണ്ടു മാസം അവർ പാറിപ്പറന്നു ....ബീച്ചിലും പാർക്കിലും കോളേജിമായി അവർ ദിവസവും കണ്ടു മുട്ടി പ്രണയിച്ചു നടക്കാൻ കയ്യാത്ത വിഷമമം തീർത്തു ....ആഷി അവന്റെ ലീവ് കഴിഞ്ഞു തിരിച്ചുപോയി......പിനീട് ഫോൺ വിളിയിലൂടെ അവർ രണ്ടു വർഷം തള്ളി നീക്കി ....ഇതിനിടയിൽ പാത്തു വിന്റെ ഡിഗ്രി പഠനം പൂർത്തിയായി ..... ********************************************** ഇന്നാണ് അഷിയുടെയും പാത്തുവിന്റെയും കല്യാണം.......... രാത്രി അഷിയുടെ വീട്ടിൽ വച്ചാണ് faction നടക്കുന്നത് ......അതിനായി എല്ലാവരും എത്തിയിട്ടുണ്ട് ..... ഷാദിലിന്റെ ഇമ്പമാർന്ന വരികൾകൊണ്ട് അവർക്ക് മംഗളാശംസകളേകുമ്പോൾ അതിനനുസരിച്ചു സ്റ്റെപ്പ് വെക്കുകയാണ് ആഷിയും പാത്തുവും കൂടെ ഫെമിയും ഷാദിലും ഫിദയും നവാസും ഷാനിയും........ect.... എല്ലാ ആഘോഷങ്ങൾക്കൊടുവിൽ ആദ്യരാത്രിയുടെ ആഘോഷം ബാക്കി നിൽക്കുമ്പോളാണ് അഫലയുടെ കാൾ ആഷിയെ തേടി എത്തിയത് ,,,,,, ഫോൺ എടുത്ത് സംസാരിച്ച ശേഷം ആഷിയുടെ കയ്യിൽ നിന്നും ഫോൺ തായെ വീണു...... ''എന്താ ഇക്ക''... പാത്തു ടെൻഷനോടെ ചോദിച്ചു....... ''മോളെ അത് കമ്പനിയിൽ എന്തോ പ്രേംബ്ലം''.... ആഷി പാത്തു വിനോട് വിക്കി വിക്കി പറയാൻ തുടങ്ങി.... ''ആഷി വാതിൽ തുറക്ക... ''..... ആഷി പാത്തുവിനോട് സംസാരിക്കുമ്പോൾ ഷാജഹാൻ ഡോറിൽ തട്ടി വിളിച്ചത്.... ഡോർ തുറന്ന ആഷിക്ക് നേരം ഷാജഹാൻ അവൻക്കുള്ള എയർ tecket നീട്ടി... ''ഇപ്പോൾ തന്നെ പുറപ്പിടണം,,,,പെട്ടന്ന് എല്ലാം പാക്ക് ചെയ്തോ ....എളാപ്പ രണ്ടു ദിവസായി വിളിച്ചു പറഞ്ഞിട്ട് ....നിന്റെ സന്തോഷം കളയേണ്ടല്ലോ എന്ന് കരുതി പറയാതിരുന്നതാ''..... ഷാജഹാൻ അത് പറയുമ്പോൾ പാത്തു തളർന്നു ബഞ്ചിൽ ഇരുന്നു..... ********************************************* ''പോട്ടെ പെണ്ണെ.....നീ കരയരുത്...ഇക്ക പെട്ടന്ന് തിരിച്ചു വരും..''..... ഐര്പോട്ടിൽ എത്തിയ ആഷി പാത്തു നോട് യാത്ര പറഞ്ഞു .... ''ഇക്ക ''..... പാത്തു ആഷിയെ പിടിച്ചു വിതുമ്പി .... ''അതെഴ് പോകുന്നതോക്കെ കൊള്ളാം,,,,,ഇന്ന ഇതും കൂടെ കൊണ്ട് പോയിക്കോ''... ആഷിക്ക് നേരെ മറ്റൊരു ലഗേജും പാസ്സ്പോര്ട്ടും tickettum നീട്ടി ഷാജഹാൻ പറഞ്ഞപ്പോൾ ആഷി അത് വാങ്ങി ... ''അളിയാ '',,,, അത് നോക്കിയ ശേഷം ഷാജഹാനെ ആലിംഗനം ചെയ്തു കൊണ്ട് ആഷി വിളിച്ചു.... ''ആഹ്.....നിങ്ങൾ ചെല്ലിം '',,, പാത്തുവിനേയും അഷിയെയും നോക്കിഷാജഹാൻ പറഞ്ഞു.... ''ഷാജഹാൻക്കാ.....''... ''മോളെ പാത്തു ഞങ്ങളും വൈകാതെ അവിടെ എത്തും ,,,,എന്നിട്ട് വിശദമായി സംസാരിക്കാം....''... ''ഇക്ക എന്നാലും ഇത്രക്ക് വേണമായിരുന്നോ.''.... ''ഇതൊന്നും നമ്മുടെ പണി അല്ല.....അത് അരാന്നറിയണമെങ്കിൽ നിങ്ങൾ സൗദയിലെ airpottil എത്തണം''... ''ഓക്കേ അളിയാ ,,,,,''... ********************************************** ആദ്യരാത്രിയും ഹണിമൂണും ഒരുമിച്ച് ആഘോഷിക്കുകയാണ് അഷിയും പാത്തുവും ....ആർക്കും കിട്ടാത്ത മഹാഭാഗ്യം .......സൗദയിൽ എത്തിയ അവരെ കാത്തു അഫലയും ഫഹദും ഉണ്ടായിരുന്നു.... ''ഹലോ .....എങ്ങനെ ഉണ്ട് നമ്മുടെ twist''..... അഫ്‌ല ചിരിച്ചു കൊണ്ട് ആഷിയോട് ചോദിച്ചു..... ''ആഹ്....പൊളിച്ചു .....എങ്കിലും ആദ്യരാത്രി തന്നെ വേണ്ടായിരുന്നു .''.... ''ഹി....ഹി....അതിനെന്താ നമ്മുക്ക് രണ്ടാമത്തെ രാത്രി ആഘോഷിക്കലോ''.... ''മ്മ് വാ പോകാം....ഞങ്ങൾ നിങ്ങൾക്കായി ഒരുക്കിയ വസതിയിലേക്ക് ''..... പാത്തു വിനേയും ആഷിയെയും അവർ കൂട്ടി കൊണ്ട്പോയി..... പിനീട് അഷിയുടെയും പാത്തു വിന്റെയും ജീവിതത്തിൽ സന്തോഷതിന്റെ നാളുകൾ ആയിരുന്നു... അവരുടെ ജീവിത്തിലേക്ക് പുതിയ ഒരു അതിഥിയും കൂടെ വരുന്നുണ്ടെന്ന വാർത്ത അറിഞ്ഞതോടെ അവരുടെ സന്തോഷത്തിന് അതിരില്ലായിരുന്നു ..... കൊച്ചു കുട്ടികളെ കയർ ചെയുന്നത് പോലെ ആഷി പാത്തു വിനെ നോക്കി .... ********************************************** ''Fathimaയുടെ delivary കഴിഞ്ഞു.....''..... ലേബർ റൂമിന്റെ മുന്നിലായി ഇരിക്കുന്ന ആഷിയെ നോക്കി കുഞ്ഞിനെ കയ്യിലെടുത്ത് കൊണ്ട് ഒരു മാലാഖ വന്നു പറഞ്ഞു..... ആഷി സന്തോഷത്തോടെ അവരുടെ കയ്യിൽ നിന്നും മോളെ വാങ്ങി ....പാത്തു വിനെ പോലെ ഒരു കുഞ്ഞി പാത്തു ..... തന്റെ മോളെ നെഞ്ചോട് ചേർത്തി ആ കവിളിൽ ഉപ്പയുടെ സ്നേഹ ചുംബനം കൊണ്ട് മൂടുമ്പോൾ ആഷിയുടെ മിഴികൾ .തന്റെ പൊന്നോമനയെ തനിക്ക് സമ്മാനിച്ച അവന്റെ ജീവന്റെ പതിയെ തിരഞ്ഞു....അവൻ അവള്കരികിലേക്ക് നീങ്ങി പാതി മഴക്കത്തിലും തന്റെ മോളെയും പ്രിയതമനെയും കാണാൻ വെമ്പിനിൽക്കുന്ന അവളുടെ നെറ്റിയിൽ തന്റെ സ്നേഹ സമ്മാനം നൽകി തന്നിലേക്ക് ചേർത്ത് പിടിച്ചു ..... ''മരണം കൊണ്ടല്ലാതെ ഞങ്ങളെ പിരിക്കല്ലേ നഥാ''........ ആഷി മൗനമായി പ്രാർത്ഥിച്ചു...... @@_________________*End*______________@@ ഇ സ്റ്റോറി ഇവിടെ അവസാനിക്കുകയാണ് ...ഇ story യുടെ ആദ്യംമുതൽ അവസാനം വരെ എന്റെ കൂടെ നിന്നു സപ്പോർട് ചെയ്ത എന്റെ പ്രിയ വായനക്കാർക്ക് എന്റെ ഹൃദയംനിറഞ്ഞ നന്ദി അറീക്കുന്നു... ✍Shahi.....
40.8k views
11 days ago
Share on other apps
Facebook
WhatsApp
Copy Link
Delete
Embed
I want to report this post because this post is...
Embed Post