#അവരുടെരാവുകൾ.. "എന്റെ..പൊന്ന് ജസീന്താ..നീ..ആ..ബെഡ്ഷീറ്റ് എടുത്ത് പുതക്ക്.അല്ലെങ്കിൽ ആ..ബാത്ത്ടൗവൽ എങ്കിലും.." ഹോസ്റ്റൽമുറിയിലെ..അരണ്ട വെളിച്ചത്തിൽ. ബെഡിൽ പരിപൂർണ്ണ നഗ്നയായി കിടന്ന.. ജെസീന്തയോട് ഇന്ദു പറഞ്ഞു. "എന്താടി..നിനക്കെന്റെ..നഗ്നത കണ്ടിട്ട്.. സഹിക്കണില്ലേ..നിനക്ക് വികാരം വരുന്നോടി.. ജസീന്ത ചോദിച്ചു.. "നിന്നോട് പറഞ്ഞ എന്നെ..വേണം തല്ലാൻ..." "എന്നും ഞാൻ ഇങ്ങനല്ലോടി കിടക്കുന്നെ... ഇന്നെന്താ..നിനക്കൊരു..പുതുമ. "കണ്ട് മടുത്തിട്ടാണെന്ന്..കൂട്ടിക്കോ.." ഇന്ദുവിന് അരിശം വന്നു.. "ഹാ..ഹാ.. ഹാ.. നിനക്ക്..അസൂയ..അയൂയ... അല്ലേലും.സുന്ദരികളായ ശരീരവടിവൊത്ത.. പെണ്ണുങ്ങളെ..കണ്ടാൽ.മിക്ക സ്ത്രീകൾക്കും.. അസൂയയാടി." ജസീന്ത ചിരിച്ചുകൊണ്ട് പറഞ്ഞു.. "ദേ..ജസീന്താ..വേണ്ടാട്ടോ..തമാശ വേണ്ട..നിനക്ക് നല്ലൊരു ശരീരമുള്ളതിന്റെ..അഹങ്കാരമാണ്." "അതേടി..മോളെ..ജസീന്തക്ക് ഇത്തിരി.. അഹങ്കാരമുണ്ട്.എത്ര പുരുഷന്മാർ.ഒരുനോക്ക്.. കാണാൻ വെള്ളമിറക്കിനടന്ന ശരീരമാടി... നിന്റെ..മുന്നിൽ ഇങ്ങനെ..ജനിച്ച..വേഷത്തിൽ.. നീണ്ടു നിവർന്നു കിടക്കുന്നത്.നിനക്ക് പുച്ഛം." ജെസീന്ത പറഞ്ഞു.. "അതേടി..എനിക്ക് പുച്ഛമാണ്.സ്ത്രീകൾ ഇങ്ങനെ. അധപ്പതിക്കാൻ പാടില്ല..ഒന്നുമില്ലേലും..നീയൊരു. വിവാഹിതയല്ലേ.. രണ്ട് പെൺകുട്ടികളുടെ.. അമ്മയല്ലേ.." ഇന്ദുവും വിട്ടുകൊടുത്തില്ല.ജസീന്ത.. ചിരിച്ച്കൊണ്ട്.ഇന്ദുവിന്റെ..ബെഡിലരികിലേക്ക്.. ചെന്ന്.ഇന്ദുവിനരികിൽ ചേർന്നിരുന്നു. പരിപൂർണ്ണ നഗ്നയായി തന്നെ..ചേർന്നിരിക്കുന്ന. ജസീന്തയോട് ഇന്ദുവിന് അറപ്പ്തോന്നി.ഏതോ.. ഒരു പുരുഷൻ.നഗ്നനായി.തന്റെ..അരികിൽ ഇരിക്കുന്നതയുള്ളൊരു തോന്നൽ. ഇന്ദുവിനുണ്ടായി. വെള്ള നിശാവസ്ത്രം ധരിച്ച്.ബെഡിൽ കിടക്കുകയായിരുന്ന.ഇന്ദുവിന്റെ.ശരീരത്തിലേക്ക് ജെസ്സീന്തയുടെ..കണ്ണുകൾ പരതി നടന്നു.. പുരുഷസ്പർശ്ശമേൽക്കാത്ത..ഉടയാത്ത.. പെണ്ണാണിവൾ.തന്നെക്കാളും.അല്പം പൊക്കം കുറവാണെങ്കിലും.വടിവൊത്ത കൊഴുത്ത.. ശരീരമുള്ള.ഇവൾ എന്നെക്കാളും സുന്ദരിയാണ്. "ഇവളെ..എനിക്ക് വേണം.ഈ ജസ്സീന്തക്ക് വേണം" ജസീന്ത മനസ്സിൽ പറഞ്ഞു.. "എന്താടി..നീ..പിറുപിറുക്കുന്നെ..എന്നെ.. ശപിക്കുകയാണോ..? ഇന്ദു ജസീന്തയോട് ചോദിച്ചു.... "അതേടി.ഞാൻ ശപിക്കുകയാണ്.നിന്റെ...ഈ.. നിർമ്മല സൗന്ദര്യംകണ്ട്.ഞാൻ എന്നെ തന്നെ.. ശപിക്കുകയാണ്." ജെസ്സീന്ത ഇന്ദുവിനെ..ചേർന്ന് കിടന്ന്.അവളെ.. ചുറ്റിപിടിച്ചു.ഇന്ദു കുതറിമാറാൻ ശ്രെമിച്ചു. ജസീന്തയുടെ..ശ്വാസനിശ്വാസങ്ങൾ.ഇന്ദുവിനെ.. അലോസരപ്പെടുത്തി.ചുടുകാറ്റടിച്ച് പൊള്ളിയത്.. പോലെ..ഇന്ദു മുഖം വെട്ടിതിരിച്ച്.പുറംതിരിഞ്ഞ്.. കിടന്നു. അല്പസമയം ഇരുവർക്കുമിടയിൽ.ഒരു നിശബ്ദത. തളംകെട്ടി.പൊടുന്നനെ..ഒരു നേർത്ത തേങ്ങൽ. പുറംതിരിഞ്ഞു കിടക്കുകയായിരുന്ന.ഇന്ദു ഞെട്ടി തിരിഞ്ഞു.ജസീന്ത കരയുകയാണെന്ന് ഇന്ദു.. തിരിച്ചറിഞ്ഞു. "എന്താ..ജസീന്താ..എന്തിനാ..നീ..കരയുന്നെ.." ഇന്ദു ജസീന്തയുടെ..കവിളുകളിലൂടെ... ഒലിച്ചിറങ്ങിയ.കണ്ണുനീർ തുടച്ചുകൊണ്ട് ചോദിച്ചു ജസീന്ത പൊടുന്നനെ.ഇന്ദുവിന്റെ... കൈപ്പത്തികളിൽ മുഖം ചേർത്തു. "പറയ്‌..ജസീന്താ..എന്തിനാ..നീ..കരയുന്നെ.. അതിനുംവേണ്ടി എന്താണിവിടെ സംഭവിച്ചത്." ഇന്ദു ജസീന്തയെ..ആശ്വസിപ്പിക്കാൻ ശ്രെമിച്ചു. "ഒന്നുല്ല..ഇന്ദു.നീ..എന്നെ..വെറുക്കുന്നത് പോലൊരു തോന്നൽ.ഞാനൊരു മോശം. പെണ്ണാണെന്ന് നിനക്ക് തോന്നുന്നുണ്ടോ..ഇന്ദു.". ജസീന്ത വീണ്ടും കരയുകയായിരുന്നു. "ജസീന്താ..പ്ലീസ്..കരയാതിരിക്ക്.നീയൊരു മോശം പെണ്ണാണെന്ന് ഞാൻ പറഞ്ഞോ..?. നിന്റെ... ചില പ്രവർത്തികൾ കാണുമ്പോൾ ഞാൻ ചോദ്യം ചെയ്യാറുണ്ട്.അത്രമാത്രം.അത് നിന്നോടുള്ള.. ഇഷ്ടംകൊണ്ട്." "ശെരിക്കും നിനക്കെന്നെ..ഇഷ്ടമാണോ ഇന്ദു.." ജസീന്തയുടെ..നിറഞ്ഞ മിഴികൾ വിടർന്നു.. ഇന്ദു അവളുടെ ബെഡ്ഷീറ്റെടുത്തു ജസീന്തയെ.. പുതപിക്കാൻ ശ്രെമിച്ചു.ജസീന്ത അത്.. തട്ടിയെറിഞ്ഞു. "ജസീന്ത..പ്ലീസ്..നീയാ..ഗൗൺ എടുത്ത് ധരിച്ചേ.. എന്നിട്ട് നീ എന്നോട് മിണ്ടിയാൽ മതി." ഇന്ദു മുഖം വീർപ്പിച്ചു..അനുസരണയുള്ള കുട്ടിയെ പോലെ..ജസീന്ത അവളുടെ..റോസ് നിറത്തിലുള്ള. നേർത്ത നിശാവസ്ത്രം എടുത്ത് ധരിച്ചു. "ഇത് നീ ധരിക്കുന്നതും...ധരിക്കാത്തതും. ഒരുപോലെയാണ്.എന്നാലും.സാരമില്ല...ഒരു മറയുണ്ടല്ലോ.." ഇന്ദു ചിരിച്ചുകൊണ്ട് പറഞ്ഞു.. "ഇന്ദു..നീയും ഒരു പെണ്ണ്.ഞാനും, ഒരു പെണ്ണ്.. നമുക്കിടയിൽ ഒന്നും ഒളിക്കാനും നഷ്ടപ്പെടാനും. ഇല്ല.നിനക്കറിയോ..?. ഇന്ദു.എനിക്കിപ്പോൾ..ഈ.. ആണുങ്ങളെ..വെറുപ്പാണ്." ജസീന്ത പറഞ്ഞു.. "പിന്നെന്തിനാ..നീ..വിവാഹം കഴിച്ചത്.." ഇന്ദു ചോദിച്ചു.. "കഴിക്കേണ്ടി ഇരുന്നില്ലെന്ന് ഇപ്പോൾ തോന്നുന്നു." "നിനക്ക് സുന്ദരികളായ രണ്ട് പെണ്മക്കളെ... കിട്ടിയില്ലേ..വിവാഹം കഴിച്ചത് കൊണ്ടല്ലേ... നിനക്കവരെ..കിട്ടിയത്." ഇന്ദു ചോദിച്ചു.. "പെൺമക്കൾ.അവർക്ക് അച്ഛനെ...മതി. " ജസീന്തയുടെ..മുഖം വാടി.. "അതെങ്ങനാ..പെണ്മക്കൾ വളരാൻ.. തുടങ്ങുമ്പോൾ..അവർക്ക് അമ്മയുടെ... സ്നേഹവും.. സാമീപ്യവും..സ്നേഹവും.. ശ്രദ്ധയും..എല്ലാം..വേണം.നീ..അവർക്കത്.. കൊടുക്കുന്നുണ്ടോ..?. മക്കളെ..നീ..വിദേശത്ത്. അച്ഛനോടൊപ്പം നിർത്തി.ഇവിടെ..സർക്കാരിനെ.. സേവിക്കുകയല്ലേ..ഒന്ന് രണ്ട് വർഷം ലീവെടുത്ത്. നിനക്കവരോടൊപ്പം.നിൽക്കാമായിരുന്നില്ലേ.. അല്ലെങ്കിൽ കുട്ടികളെ..ഇവിടെ..നിന്നോടൊപ്പം. നിർത്തി പഠിപ്പിക്കാമായിരുന്നില്ലേ.." ഇന്ദു പറഞ്ഞു.. "ഓഹ്..ഉപദേശത്തിന് നന്ദി..നിന്നോടൊപ്പം. താമസിക്കുന്നതിൽ.ബുദ്ധിമുട്ടുണ്ടെങ്കിൽ.. ഞാൻ വേറെ റൂം..നോക്കിക്കോളാം.." ജസീന്ത മുഖം വീർപ്പിച്ചു.. "ഞാനാരാ..ജസീന്ത..നിന്നെ..ഉപദേശിക്കാൻ. നീ..ജീവിതം അറിഞ്ഞവൾ.എന്നെക്കാളും. നാലഞ്ചു വയസ്സ് മൂപ്പുള്ളവൾ.ഞാനോ..ഇന്നും.. എങ്ങും എത്താതെ..ഒരു ഞാണിന്മേൽ ചാഞ്ചാടി.. നടക്കുന്ന.ഒരു പാവം നാട്ടിൻപുറത്ത്കാരി." ഇന്ദുവിന്റെ..ശബ്ദം ഇടറിയിരുന്നു.. "അപ്പോൾ ഭവതിക്കൊരു..വിവാഹം കഴിക്കണം.. എന്നുണ്ട്.ആരേലും..കണ്ടുവചിച്ചുണ്ടോ..ആവോ.. ആരായാലും ഭാഗ്യവാൻ." ജസീന്ത ഇന്ദുവിനെ..കളിയാക്കി ചിരിച്ചു.. "കണ്ടുവക്കണ്ടടി..കൈയിൽതന്നെയുണ്ട്.. കുട്ടിക്കാലം മുതൽക്കേ..കാരണവന്മാർ. പറഞ്ഞു വച്ചിട്ടുള്ളതാ..മുറച്ചെറുക്കനുമായുള്ള.. വിവാഹം.ഞങ്ങൾ ഒരു യാഥാസ്ഥികരാണ്. വലിയ മോഹങ്ങളുമൊന്നുമില്ല.. അരുതാത്തതൊന്നും ചിന്തിക്കാറുമില്ല.. പ്രവർത്തിക്കാറുമില്ല.അതാ..നീ..ഇങ്ങനൊക്കെ.. കാണിക്കുമ്പോൾ..ഞാൻ നിന്നോട് പറയുന്നത്." "അതൊക്ക..എല്ലാരും പറയും മോളെ.. ഇതുപോലെ..ചിന്തിച്ചൊരു നാട്ടിൻപുറത്ത്കാരി.. ആയിരുന്നു.ഈ..ജസീന്തയും.." "കുറച്ചൊക്കെ..ജീവിതം നമ്മൾ അഡ്ജസ്റ്റ്.. ചെയ്യണം.ജസീന്താ.." "ഒരുപാട് അട്ജെസ്റ്റ് ചെയ്തതാ മോളെ..ഞാൻ. പക്ഷെ..!.ചില കാര്യങ്ങളിൽ.ഒരു പെണ്ണിനും.. അഡ്ജസ്റ്റ് ചെയ്യാൻ കഴിയില്ല.അത് ഇന്ദുവിന്.. വിവാഹം കഴിക്കുമ്പോൾ മനസ്സിലാകും.." ഇന്ദു ജസീന്തയെ..നോക്കി.ഒന്നും.. മനസ്സിലാകാതെ.. "നീ..പറഞ്ഞില്ലേ...ഇന്ദു..ഞാൻ പൂർണ്ണ..നഗ്നയായി കിടന്നപ്പോൾ.ബെഡ്ഷീറ്റെടുത്തു പുതക്കുവാൻ. എന്റെ..ഈ..ശരീരം.പരിപൂർണ്ണ നഗ്നയായി.കണ്ട.. ഏക ആളാണ് നീ..നീയെന്നൊരു സ്ത്രീ.. എന്റെ..ഭർത്താവ് പോലും.എന്നെ..പൂർണ്ണ.. നഗ്നതയിൽ കണ്ടിട്ടില്ല.." ഇന്ദു..ജസീന്തയെ..ആശ്ചര്യത്തോടെ..നോക്കി. "പിന്നെങ്ങനെ..നിനക്ക് കുട്ടികളുണ്ടായി.." ഇന്ദു ചോദിച്ചു.. "എടീ...പൊട്ടിപെണ്ണെ...." ജസീന്ത ചിരിച്ചു.. "പണ്ടുള്ളവർ പറയാറില്ലേ..ഇരുട്ടത്ത്.. ചോറുണ്ടാലും..കൈചെന്നാൽ വാതുറക്കുമെന്ന്. വയറും..വീർക്കുമെന്ന്.അതന്നെ..കാര്യം.." ജസീന്ത ചിരിച്ചു.ഇന്ദുവിന് ചിരിവന്നെങ്കിലും.. ജസീന്ത പറഞ്ഞത് മനസ്സിലായെന്നോണം. നാണിച്ചു മുഖം കുനിച്ചു. "അയ്യേ..വൃത്തികെട്ട സാധനം.." ഇന്ദു പറഞ്ഞു.. "അതേടി ഉള്ളത് പറഞ്ഞാൽ.വൃത്തികേട്. പ്രവർത്തിക്കുമ്പോൾ നല്ലതും.നിനക്കറിയോ.. ലൗകിക ജീവിതനവും..ലൈംഗിക ജീവിതവും.. രാപകൽ വെത്യാസമുണ്ട്.മനസ്സുഖം ഉണ്ടെങ്കിൽ.. ലൗകിക ജീവിതം സുഖം.രതിസുഖം ഉണ്ടെങ്കിൽ.. ലൈംഗിക ജീവിതം സുഖം.ഈ ലൈംഗിക.. ജീവിതമെന്നുപറഞ്ഞാൽ..ഒരു സ്റ്റേജ് നാടകം.. പോലെയാണ്." ജസീന്ത വാചാലയാകുകയായിരുന്നു..ജസീന്ത.. ഇന്ദുവിന്റെ..കണ്ണുകളിലേക്ക് നോക്കി. അറിയുവാനുള്ള ആകാംഷ ഇന്ദുവിന്റെ... കണ്ണുകളിൽ പ്രതിഫലിക്കുന്നു എന്ന്.. തിരിച്ചറിഞ്ഞപ്പോൾ.ജസീന്ത കൂടുതൽ.. വാചാലയായി. ഇരുവരും അഭിമുഖമായി കിടന്നു.കണ്ണോടു.. കന്നുനോക്കി.ജസീന്ത വീണ്ടും..വാചാലയായി.. "സ്റ്റേജ് നാടകങ്ങൾ കണ്ടിട്ടില്ലേ ഇന്ദു നീ.. ആദ്യം..ഫസ്റ്റ്ബെൽ മുഴങ്ങും.പിന്നെ... അനൗൺസ്മെന്റ്.പിന്നെ...പതിയെ വെളിച്ചം.. കെടും.വീണ്ടും..അവസാന ബെൽ മുഴങ്ങും. തിരശീല ഉയരും.രംഗം പ്രകാശപൂരിതമാകും. നായകനും.നായികയും.ആടിത്തിമർക്കും.. വാദ്യമേളങ്ങൾ രംഗം കോഴിപ്പിക്കും.അവസാനം. ഒരു നല്ല നാടകം.അരങ്ങേറിയ സന്തോഷത്തിൽ. നായകനും,, നായികയും..കെട്ടിപ്പുണർന്ന് നിൽക്കും.കേട്ടിട്ടില്ലേ..നാടകാന്ത്യം..കവിത്വം.." അത് തന്നെയാണ് ഒരു മണിയറയിലും.. സംഭവിക്കേണ്ടത്.തിരശീല ഉയർന്ന് രംഗം പ്രകാശപൂരിതമായി..എന്ന് ഈ കവി ഉദ്ദേശിച്ചത്.. ഇണകൾ പൂർണ്ണ നഗ്നരായി എന്ന്.പിന്നെയാണ്.. വാദ്യ മേളങ്ങളോടെ.. നാടകം അരങ്ങേറുന്നത്. ജസീന്ത പൊട്ടിചിരിച്ചു.. ഇന്ദു ഒരു സ്വപ്നലോകത്തെന്നപോലെ.. ജസീന്തയുടെ കണ്ണുകളിൽ നോക്കി കിടന്നു. ഇന്ദുവിന്റെ..കണ്ണുകൾ കൂമ്പിഅടയുന്നതുപോലെ അവളുടെ..ചുണ്ടുകൾ വിറക്കുന്നത് പോലെ.. ജസീന്തക്ക് തോന്നി. ജസീന്ത മെല്ലെ..ഇന്ദുവിന്റെ..ചുമലിൽ കൈവച്ചു. ഒരു മിന്നായം പോലെ ഇന്ദു ജസീന്തയെ... കെട്ടിപ്പുണർന്നു.. "ജസീന്ത....' ഇന്ദു..മൃദുവായി വിളിച്ചു.. "ഇന്ദു..എന്താ..മോളെ.." ജസീന്ത ഇന്ദുവിന്റെ..ചുണ്ടുകളിൽ മെല്ലെ... ചുംബിച്ചു.പിന്നെ ഇന്ദുവിന്റെ..ചെവിയിൽ മെല്ലെ.. മന്ത്രിച്ചു. "ഇന്ദു..നമുക്ക് നഷ്ടപ്പെടാൻ ഒന്നുമില്ല.ഞാനും.. നീയും..ഒരു പെണ്ണ്.നിനക്ക് എന്നിൽ നിന്നും.. ഒന്നും സ്വീകരിക്കാനില്ല.എന്നിൽ നിന്നും, നിനക്കൊന്നും..തരാനും കഴിയില്ല..പക്ഷെ..! ഒരാണിനും, പെണ്ണിനും, അങ്ങനല്ല.ആണ് കൊടുക്കുവാനും,പെണ്ണത് സ്വീകരിക്കാനും. ദേഹത്ത് പറ്റിയ ചെളി പുഴവെള്ളത്തിൽ കഴുകി. ആണിന് വീടിന്റെ..പടികയറാം...പരസ്പരം.. സ്നേഹിക്കണം.സന്തോഷിക്കണം..അതിനപ്പുറം. ഒന്നും ഇല്ല..ഇന്ദു.." "ഐ.. ലവ്.. യൂ.. ജസീന്താ....ഐ.. ലൈക്‌.. യൂ... " ഇന്ദു ജസീന്തയുടെ കാതിൽ മന്ത്രിച്ചു.. ജസീന്തയുടെ..ശ്വാസനിശ്വാസങ്ങളിൽ ഇന്ദു. പുളഞ്ഞു.അവിടെ ജസീന്തയും, ഇന്ദുവും.. ഒന്നാവുകയായിരുന്നു.വിട്ടുപിരിയാനാകാത്ത.. വിധം.അവർ മനസ്സ് കൊണ്ടും..ശരീരം കൊണ്ടും.. ഒന്നാവുകയായിരുന്നു.ഓരോ..ദിനങ്ങളും.. ഓരോ..രാവുകളും..അവർക്കുവേണ്ടി മാത്രം. ആ..ഹോസ്റ്റൽ മുറിയിലെ..അരണ്ട വെളിച്ചത്തിൽ ഇരുവരും..ഒരു ലോകം പടുത്തുയർത്തി. അവരുടെ..മാത്രം രതിയുടെ..ലോകം. ************************************************ പതിവ്പോലെ..ദിനചര്യകളിലേക്കവർ മുഴുകി. ഓഫീസിൽ പോകുവാനുള്ള ധൃതികൂട്ടൽ. ജസീന്ത ബാത്റൂമിലാണ്.ഇന്ദു പതിവ്പോലെ.. അവളുടെ..ജോലികളെല്ലാം..തീർത്ത്.വേഷം. മാറി.ഒരു കപ്പ് ചായയും കുടിച്ചിരുന്നു. പൊടുന്നനെയാണ്.ജസീന്തയുടെ..ഫോൺ ശബ്ദിച്ചത്.തുടരെ..തുടരെ... "ജസീന്ത ഇതുവരെ..കഴിഞ്ഞില്ലേ...നിന്റെ... ഫോണിൽ ആരോ..വിളിക്കുന്നുണ്ട്." "ഒന്നെടുക്കു..ഇന്ദു..ആരാന്നു ചോദിക്ക്. അപ്പോഴേക്കും..ഞാനിതാ..വരുന്നു." ഇന്ദു ഫോണെടുത്തു. "ജസീന്ത ബാത്റൂമിലാണ്..ആരാ...ഓക്കേ.. പറയാം...." ഫോൺ ടേബിളിന്റെ പുറത്ത് വെക്കുമ്പോൾ.. ഇന്ദു ആകെ..മൂഡോഫ് ആയിരുന്നു. ജസീന്ത ബാത്‌റൂമിൽ നിന്നും ഇറങ്ങിവന്നു. ഇന്ദു ടേബിളിൽ മുഖംതാഴ്ത്തി. ഇരിക്കുകയായിരുന്നു.. "ആരാ..ഇന്ദു..വിളിച്ചത്.നീയെന്താ..ഇങ്ങനെ... ഇരിക്കുന്നത്." ജസീന്ത ഇന്ദുവിന്റെ..മുഖം പിടിച്ചുയർത്തി. അവളുടെ..കണ്ണുകൾ കരഞ്ഞു കലങ്ങിയപോലെ "ഇന്ദു..നിനക്കെന്തു പറ്റി മോളെ..എന്തിനാ... നീ..കരഞ്ഞത്." മാർകച്ച കെട്ടി ഈറൻ മാറാതെ അർധനഗ്നയായി നിന്ന.ജസീന്തയെ..ഇന്ദു കെട്ടിപ്പുണർന്നു. ഇന്ദുവിന്റെ..കണ്മഷികൾ.ജസീന്ത ധരിച്ചിരുന്ന.. ഈറൻ ടവലിൽ പടർന്നു. "നീയെന്നെ വിട്ടുപോകുമോ..?. ജസീന്ത..ഇത്രയും.. നാൾ വിളിക്കാതിരുന്ന.നിന്റെ..ഭർത്താവ്. എന്തിനാ..ഇപ്പോൾ വിളിലിച്ചേ...." "ഓഹോ...അയലയിടുന്നോ വിളിച്ചത്.ഞാനൊന്ന് വിളിച്ചു നോക്കാം..ഇനി കുട്ടികൾക്കെന്തെങ്കിലും." "അയാളോട് നീ സംസാരിക്കുമോ..ജസീന്താ.. പറയു...കുട്ടികളോടല്ലാതെ....പറയ്‌....." ഇന്ദുവിന് സമനില തെറ്റിയത്പോലെ...അവളുടെ.. ശബ്ദം ഉയർന്നു. "ഇന്ദു മോളെ..പ്ലീസ്..ഞാനൊന്ന് വിളിച്ചു നോക്കട്ടെ..." ജസീന്ത ഫോണെടുത്ത് വിളിച്ചു.മറുതലക്കൽ ഭർത്താവായിരുന്നൂ.മുപ്പത് മിനിറ്റോളം ആ...ഫോൺ സംഭാഷണം നീണ്ടുനിന്നു. ഇന്ദു ഉരുകി തീരുകയായിരുന്നു.. "എന്താ..ജസീന്താ..ഇത്രനേരം സംസാരിക്കാൻ.." "അത്...ഇന്ദു..മൂത്ത മോൾ പ്രായമറിയിച്ചു. അവൾ..വലിയ പെണ്ണയെന്നു.ഞാൻ രണ്ടുമൂന്നു ദിവസ്സം കഴിഞ്ഞ് ചെല്ലണമെന്ന്.മോൾ.. കരയുകയാണ്..ഇന്ദു.അവൾക്ക് ആകെ.. പേടിയാവുന്നെന്ന്.അവൾ കൊച്ചു കുട്ടിയല്ലേ... ഞാനൊരു അമ്മയല്ലേ..ഇന്ദു." ജസീന്തയുടെ...മാതൃഹൃദയം ഉണർന്നു... "നീ...പോകണം ജസീന്താ...നീയൊരു അമ്മയാണ്. അമ്മയോളം വരില്ല ഒരു പെൺകുഞ്ഞിന് മറ്റാരും. അതുകൊണ്ട് നീ..പോകണം.ഞാനൊരു.. മണ്ടിയാണ്..അല്ലെ..ജസീന്താ..എട്ടും..പൊട്ടും.. തിരിയാത്തൊരു പൊട്ടിപ്പെണ്ണ്." ഇന്ദുവിന്റെ...പെട്ടന്നുള്ള...ഭാവമാറ്റത്തിൽ.. ജസീന്തക്ക് എന്തോ പന്തികേട് തോന്നി. "ഇന്ദു മോളെ..ഞാനയാളോട് പൊറുക്കാൻ പോണതല്ലാ.മോളെ..കാണണം പരിചരിക്കണം. രണ്ട് മക്കളെയും കൂടെ കൊണ്ട് വരണം. ഇനി അവർ നാട്ടിൽ നിൽക്കട്ടെ.നീ ഒരിക്കൽ. പറഞ്ഞില്ലേ..അത് ഞാൻ നിറവേറ്റുകയാണ്‌. കൂടിപ്പോയാൽ ഒരാഴ്ച.അതിനകം എന്റെ... പൊന്നിനടുത്തേക്ക് ഞാൻ പറന്നെതില്ലേ..." ജസീന്ത ഇന്ദുവിനെ..വാരിപ്പുണർന്നു.അവളുടെ.. മുടികെട്ടഴിഞ്ഞുലഞ്ഞു.ജസീന്ത ധരിച്ചിരുന്ന.. ഈറൻ ഉണങ്ങാത്ത ടവെൽ നിലത്തേക്ക്.. ഊഴ്ന്നു വീണു. "ഇന്ദു ഇന്ന് നമ്മൾ ഓഫീസിൽ പോകുന്നില്ല. ഈ ദിവസ്സം നമുക്ക് വേണ്ടി.ഈ പകലും.രാവും. ഇരുവരും ബെഡിലേക്ക് വീണു.ഒരു പെൺ. പ്രണയത്തിന്റെ..ഊഷ്മളമായ ബന്ധം. ********************************************** ഇന്ദു ആ റൂമിൽ തനിച്ചായി.ഓരോ..രാവുകളും. അവളുടെ ഉറക്കം നഷ്ടപ്പെടുത്തി.ജസീന്തയുടെ.. ഗന്ധം.ആ..മുറിയിൽ നിറഞ്ഞു നില്കും പോലെ.. അവൾ ഉപേക്ഷിച്ചിട്ടുപോയ നേർത്ത.... നിശാവസ്ത്രം.ഇന്ദു വാരിയെടുത്തു ചുംബിച്ചു. അതിൽകിടന്നവൾ ഉരുണ്ടുമറിഞ്ഞു. ഓരോ...ദിവസ്സവും ഒരു യുഗംപോലെ ഇന്ദുവിന്. തോന്നി.ചെയ്യുന്നതെല്ലാം...യന്ത്രികം. ജസീന്ത പോയിട്ട് ഇതുവരെയും വിളിച്ചിട്ടില്ല. അങ്ങോട്ട് വിളിച്ചിട്ട് കിട്ടുന്നുമില്ല.ഉറങ്ങാതെ.. ആ...രാവും..അവൾ കഴിച്ചു കൂട്ടി.. പതിവുപോലെ..ഓഫീസിൽ പോകാൻ ഇറങ്ങുമ്പോഴാണ്.ഇന്ദുവിന്റെ..ഫോൺ ശബ്ദിച്ചത്.അത്യാഹ്ലാദത്തോടെ അവൾ ബാഗിൽ നിന്നും ഫോണെടുത്തു നോക്കി.ജസീന്തയല്ല. സ്‌ക്രീനിൽ തെളിഞ്ഞ പേര് ഗിരീശൻ. മുറച്ചെറുക്കനാണ്.അവൾ ഫോൺ കട്ട് ചെയ്തു. വീണ്ടും ഗിരീശന്റെ കാൾ തുടരെ.. തുടരെ... ഇന്ദു ഫോണെടുത്തു. "എന്താ...ഇന്ദു നീ..ഫോൺ കട്ടാക്കിയെ..." മറുതലക്കൽ ഗിരീശന്റെ..ശബ്ദം. "ഞാൻ ഓഫീസിൽ പോകുന്ന തിരക്കിലാണ്.." ഇന്ദു പറഞ്ഞു. "പലപ്പോഴും നീ ഫോൺ എടുക്കുന്നുമില്ല... വിളിക്കുന്നുമില്ല.പോരാത്തതിന് സ്വിച്ച് ഓഫും. എന്തുപറ്റി നിനക്ക്..." "ഒന്നുല്ല..ഗിരീശേട്ടാ...ഞാൻ ഓഫീസിൽ പോട്ടെ.. ടൈം ഒരുപാടായി." "ഞാനിന്ന് അവിടെ വരുന്നുണ്ട്.വരുമ്പോൾ.. പറയാം..നിന്നെ.. കാണണം.അത്യാവശ്യമുണ്ട്." ഇന്ദു ഫോൺ ക്യൂട്ടാക്കി.ബാഗിലേക്ക് വാക്കുമ്പോഴേക്കും.വീണ്ടും ഫോൺ ശബ്ദിച്ചു. ഗിരീശനാണെന്ന് കരുതി.അവൾ ഫോൺ നോക്കിയില്ല.വീണ്ടും തുടരെ..തുടരെ ഫോൺ.. ശബ്ദിച്ചുകൊണ്ടിരുന്നു.അസ്സഹ്യതയോടെ... ഇന്ദു ഫോണെടുത്തു.ജസീന്തയാണ്. ഇന്ദുവിന്റെ..കണ്ണുകൾ വിടർന്നു.തോളിൽ കിടന്ന. ബാഗ് ബെഡിലേക്കവൾ വലിച്ചെറിഞ്ഞു. കൂടെ..ഫോണുമായി ഇന്ദുവും ബെഡിലേക്ക് വീണു. "എന്താ...ഇന്ദു ഫോണെടുക്കാഞ്ഞേ..... എൻഗേജ്ഡ് ആയിരുന്നല്ലോ..." ഇന്ദു കാര്യങ്ങൾ പറഞ്ഞു.ചിരിച്ചു.സന്ധോഷിച്ചു. വർത്തമാനങ്ങൾ ഒരുപാടുപറഞ്ഞു.ചെറിയ.. പിണക്കവും.ഇണക്കവും.പരിഭവങ്ങൾ. പരാതികൾ..ഉമ്മകൾ..... "ഇന്ദു മോളെ...നീ ക്ഷെമിക്കണം.എനിക്ക് ഉടനെ.. വരാൻ കഴിയില്ല.മക്കളുടെ പഠിത്തം. ഒരു വർഷം കഴിയണം.എന്നാലേ വരാൻ കഴിയു.. മക്കൾ വിടുന്നില്ല ഇന്ദു.ഞാൻ പോയാൽ അവർ മരിച്ചുകളയുമെന്ന്.ഞാനിപ്പോൾ എന്താ..ചെയ്യാ.. ഞാനൊരു അമ്മയായി പോയില്ലേ...." ഇന്ദു എല്ലാം കേട്ടു കിടന്നു ഒന്നും മിണ്ടാതെ... "നീയില്ലാതെ എനിക്ക് പറ്റില്ല ഇന്ദു..അത്രക്ക്.. ഞാൻ നിന്നെ..ഇഷ്ടപെട്ടുപോയി.എന്താ..ചെയ്ക. ഞാനൊരു..അമ്മയും..ഭാര്യയും ആയിപ്പോയില്ലേ.. ഇന്ദു...നീ...എനിക്ക് പകരം വേറൊരാളെ റൂമിൽ കൂട്ടിനാക്കു..ഒറ്റയ്ക്ക് താമസിക്കണ്ട.... പറ്റുമെങ്കിൽ നീയൊരു മറ്റൊരു ജസീന്തയാകു.. ഇന്ദു.." ജസീന്ത പൊട്ടിച്ചിരിച്ചു.... "നീ..മറ്റൊരു ജസീന്തയാകു ഇന്ദു.."ആ..വാക്ക്.. ഒരു കൂരമ്പുപോലെ ഇന്ദുവിന്റെ..മനസ്സിനെ.. കുത്തി നോവിച്ചു.ഒരിക്കലും ഉണണങ്ങാത്തൊരു മുറിവായി. ഇന്ദുവിന്റെ..കൈയിൽ നിന്നും ഫോൺ താഴേക്ക്.. വീണു രണ്ട് കഷണങ്ങളായി ചിതറി. അവൾ കരഞ്ഞില്ല പ്രതികരിച്ചില്ല.ഇന്ദു മറ്റൊരു.. ആളായി മാറുകയായിരുന്നു. മെല്ലെ കറങ്ങുന്ന സീലിംഗ് ഫാനിലേക്കവൾ... കണ്ണിമവെട്ടാതെ...നോക്കിക്കിടന്നു... നിർജീവമായൊരു ശരീരംപോലെ..... നിർജ്ജലമായ കണ്ണുകളടയാതെ......................... #📔 കഥ #📙 നോവൽ
24.5k കണ്ടവര്‍
12 ദിവസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post