💞 *ചൂടന്റെ കാന്താരി...* 2️⃣💞 PART--62 (ആദ്യം തന്നെ ഒരു കാര്യം പറയട്ടെ.... ആരും പകുതിക്ക് വെച്ചു ഇട്ടേറിഞ്ഞു പോകരുത്....😁....പ്രാകുവും ചെയ്യരുത്... പാവമല്ലേ നമ്മള്....😝....ഞാനല്ലേ എഴുതുന്നെ......സോ എന്തേലും ഉടായിപ്പ് പ്രതീക്ഷിച്ചോ..... അപ്പൊ പെട്ടെന്ന് വായിച്ചോ.....🙈🏃....) ______________________________ രാവിലെ നമ്മള് ഹോസ്പിറ്റലിൽ പോകാൻ റെഡി ആയി താഴെ ഇറങ്ങിയപ്പോ നമ്മളെയും കാത്ത് റെഡി ആയി നിൽക്കുന്ന ഉമ്മാനെ കണ്ടതും നമ്മള് അന്തം വിട്ടു.......അപ്പൊ തന്നെ റിനുവും വന്നു......രണ്ടാളെയും നമ്മള് മാറി മാറി നോക്കിയപ്പോ റിനു നമ്മളെ നോക്കി രണ്ട് കണ്ണും അടച്ച് കാണിച്ചു..... അപ്പൊ തന്നെ നമ്മക്ക് മനസിലായി ഉമ്മ എല്ലാം അറിഞ്ഞെന്ന്..... "ആഹ്.....മോള് റെഡി ആയോ.... എങ്കിൽ പോകാം....വാ...." എന്ന് പറഞ്ഞു ഉമ്മാ മുന്നിൽ നടന്നു... പിന്നാലെ ഞാനും റിനുവും..... "ഉമ്മാനോട് നീയൊക്കെ പറഞ്ഞു അല്ലെ..." "ഞാനല്ല ബാബി....." "പിന്നെ ആരാ....." "അത് പിന്നെ പറയാം.....വാ...." അവൾ നമ്മളെ കയ്യും പിടിച്ച് കാറിലേക്ക് കയറി.....നമ്മളെ മനസ് റയാന്റെ അടുത്ത് തന്നെയാണ്.... എന്തായോ എന്തോ.... ബോധം വന്നോ ഇല്ലയോ....ഒന്നും അറിയില്ല..... അറിയാതെ നമ്മളെ കണ്ണൊക്കെ നിറഞ്ഞു വന്നു.... നമ്മള് പുറത്തേക്ക് നോക്കി ആരും കാണാതെ കണ്ണൊക്കെ തുടച്ചു...... റബ്ബ് കൈ വിടില്ല എന്നൊരു വിശ്വാസം ഉണ്ട്.....എന്റെ റയാൻ ഒരിക്കലും ആർക്കും ദ്രോഹം ചെയ്തിട്ടില്ല....പാവമാണ്.... അവനെ പടച്ചോൻ കൈ വിടില്ല..... ഉമ്മാന്റെയും റിനുവിന്റെയും മുഖത്തെ സങ്കടം കണ്ടപ്പോ നമ്മക്ക് കുറ്റബോധം വരാൻ തുടങ്ങി....ഞാനൊരാൾ കാരണം ആണല്ലോ ഇതൊക്കെ എന്നാലോചിച്ചപ്പോ ചങ്ക് പൊട്ടുന്ന പോലെ തോന്നി.... ഹോസ്പിറ്റലിൽ എത്തിയതും ഞാൻ കാറിൽ നിന്ന് ഇറങ്ങി അകത്തേക്ക് നടന്നതും നമ്മളെ ഫോണിലേക്ക് സിദ്ധുവേട്ടന്റെ കോൾ വന്നു..... "ഹെലോ ഏട്ടാ...." "മോളെ....നീ പെട്ടെന്ന് ഇങ്ങോട്ട് വാ.... റയൂന് ബോധം വന്നിട്ടുണ്ട്....." "അൽഹംദുലില്ലാഹ്..... ഏട്ടാ....ഞാൻ ദേ ഹോസ്പിറ്റലിൽ ഉണ്ട്....പുറത്ത്....ഇപ്പൊ വരാം....." നമ്മള് ഫോണ് വെച്ചപ്പോ ഉമ്മയും റിനുവും നമ്മളെ അടുത്തേക്ക് വന്നു..... "ഉമ്മാ.....റിനു.....റയാൻ....അവൻ... അവന് ബോധം വന്നു....പെട്ടെന്ന് വാ...." "ആണോ.....പടച്ചോനെ.... നീയെന്റെ കുട്ടിയെ കാത്തു......അൽഹംദുലില്ലാഹ്.... വാ മോളെ...." ഉമ്മയും റിനുവും നമ്മളെ കൂടെ അകത്തേക്ക് നടന്നു......ഐ സി യൂ വിന്റെ പുറത്ത് എത്തിയപ്പോ നമ്മളെ നെഞ്ചിടിപ്പ് വർധിക്കാൻ തുടങ്ങി.....പെട്ടെന്ന് ഉമ്മാന്റെ കരച്ചിൽ കേട്ടപ്പോ നമ്മള് ഉമ്മാനെ നോക്കി...... റെബിയെ കെട്ടിപ്പിടിച്ചു കരയുവാണ് പാവം....ഒന്നും പറയാത്തതിന്റെ പരിഭവം ഉണ്ട്.....റെബിയും ആച്ചിയും ഓരോന്ന് പറഞ്ഞു ആശ്വസിപ്പിക്കുന്നുണ്ട്..... "എനിക്ക് റയാനെ ഒന്ന് കാണണം....." നമ്മള് പറയുന്നത് കേട്ടപ്പോ എല്ലാരും നമ്മളെ നോക്കി.... "ആദ്യം ഉമ്മ കേറി കാണട്ടെ....എന്നിട്ട് നീ കേറിക്കോ.....അതല്ലേ നല്ലത്...." അജൂക്ക നമ്മളെ നോക്കി ചോദിച്ചപ്പോ നമ്മക്കും തോന്നി അതാണ് ശരിയെന്ന്.... ഉമ്മാന്റെ കൂടെ റിനുവും കേറി അകത്തേക്ക്.....അവനെ ഒന്ന് കണ്ടാൽ മാത്രേ നമ്മക്ക് സമാധാനം ആവൂ.... പെട്ടെന്ന് നമ്മളെ കണ്ണ് അന്ഷിക്കാൻറെ അടുത്തേക്ക് പോയപ്പോ മൂപ്പര് നമ്മളെ നോക്കി നിൽക്കുന്നതാണ് കണ്ടത്.... പിന്നെയാ മനസിലായത്,,,,,കാക്കൂ മാത്രമല്ല,,,,,റെബിയും ആച്ചിയും അടക്കം നമ്മളെ ബ്രദേഴ്സൊക്കെ നമ്മളെ തന്നെ ഫോക്കസ് ചെയ്ത് നിൽപ്പാണെന്നു...... എല്ലാരേയും മുഖത്ത് എന്തോ ഒരു സങ്കടം കാണുന്നുണ്ട്....നമ്മക്ക് ആണേൽ അല്ലേലോ ടെൻഷൻ ആണ്...അതിന്റെ ഇടയിലാണ് ഇവരൊക്കെ ഇങ്ങനെ നിൽക്കുന്നെ....... "ഇതെന്താ എല്ലാരേയും മുഖത്ത് ഒരു സങ്കടം.....റയാന് ബോധം വന്നില്ലേ.... എന്നിട്ട് എന്താ ആർക്കും ഒരു സന്തോഷം ഇല്ലാത്തത്....." നമ്മള് അവരെയൊക്കെ നോക്കി ചോദിച്ചപ്പോ ആരും ഒന്നും പറയാതെ താഴോട്ട് നോക്കി.....അതും കൂടെ ആയപ്പോൾ എന്റെ ടെൻഷൻ കൂടി.... നമ്മള് എന്തേലും ഒക്കെ ചോദിക്കാൻ പോവുമ്പോഴേക്ക് ഉമ്മയും റിനുവും പുറത്തേക്ക് ഇറങ്ങി വന്നു....പോയ സന്തോഷം ഒന്നുമില്ല രണ്ടാളെയും മുഖത്ത്...... "ഉമ്മാ.....റയാൻ...അവനെങ്ങനെ ഉണ്ട്.... " നമ്മള് ആകാംക്ഷയോടെ ഉമ്മാന്റെ കയ്യിൽ പിടിച്ച് ചോദിച്ചപ്പോ ഉമ്മ നമ്മക്ക് മറുപടി ആയി നൽകിയത് ദഹിപ്പിക്കുന്ന ഒരു നോട്ടം ആയിരുന്നു..... "നീയൊറ്റ ഒരുത്തിയാ എന്റെ മോന്റെ ഈ അവസ്ഥയ്ക്ക് കാരണം....എന്തിനാടി എന്റെ പാവം കുട്ടിയോട് ഇതൊക്കെ.... അതിന് മാത്രം എന്ത് ദ്രോഹം ചെയ്‌തെടി അവൻ......" ഉമ്മാന്റെ വാക്കുകൾ കേട്ടതും ഞാൻ തകർന്ന് പോയി....യാ അല്ലാഹ്.... എന്തൊക്കെയാ ഇത്....എന്റെ ഉമ്മ..... നമ്മളെ കണ്ണുകൾ അനുസരണ ഇല്ലാതെ ഒഴുകാൻ തുടങ്ങി...... "ഉമ്മാ....എന്തൊക്കെയാ ഈ പറയുന്നേ... ഞാൻ....ഞാനെന്താ ചെയ്തേ....." "എന്നോട് ആണൊടി ചോദിക്കുന്നെ.... നിന്നെ എന്റെ മോന് വേണ്ടി തിരഞ്ഞെടുത്ത ഞാനാണ് തെറ്റുകാരി... " എന്നൊക്കെ തുടങ്ങി ഉമ്മ ഓരോന്ന് പറഞ്ഞപ്പോൾ ഞാൻ വീണ് പോവാതിരിക്കാൻ ചുമരിൽ പിടിച്ചു..... "റിനു....നീ....നീയെങ്കിലും പറയ് ഉമ്മാനോട്. ഞാൻ... ഞാനൊന്നും ചെയ്തില്ലെന്ന് പറയ്....എന്റെ റയാന് ആപത്ത് വരാൻ ഞാൻ എന്തേലും മനപ്പൂർവ്വം ചെയ്യോ...." "വേണ്ട ബാബി.....എനിക്കൊന്നും പറയാനും കേൾക്കാനും ഇല്ല..... പ്ലീസ്.... ". "റിനു......" നമ്മള് അവളെ നോക്കി ഇടർച്ചയോടെ വിളിച്ചപ്പോ അവൾ കണ്ണ് തെറ്റിച്ചു.... നമ്മള് ബ്രദേഴ്‌സിനെയും റെബിയെയും ആച്ചിയെയും ഒക്കെ നോക്കിയപ്പോ അവരൊക്കെ തല താഴ്ത്തി നിന്നു..... ഇതിന് മാത്രം എന്റെ റയാന് എന്ത് പറ്റി.... നമ്മള് രണ്ടും കല്പിച്ചു ഐ സീ യൂവിന്റെ അകത്തേക്ക് കയറാൻ നിന്നതും,,,,, "എന്തിനാ പോകുന്നെ.....അവന്റെ ഉള്ള ബോധം കൂടെ കളയാൻ ആണോ...." എന്ന് ഉമ്മാ ചോദിച്ചു.....നമ്മള് അതിന് മറുപടി നൽകാതെ അകത്തേക്ക് കയറി.... റയാന്റെ കിടപ്പ് കണ്ടതും നമ്മക്ക് സഹിക്കാൻ കഴിഞ്ഞില്ല....ഞാൻ വാ പൊത്തി പിടിച്ച് കരച്ചിൽ അടക്കി നിർത്തി.....മെല്ലെ അവന്റെ അടുത്തേക്ക് നടന്നു.... അവന്റെ അടുത്ത് എത്തിയപ്പോ ആ മുഖത്തേക്ക് നോക്കി കുറച്ച് സമയം നിന്നു....നമ്മളെ കണ്ണിൽ നിന്ന് കണ്ണീര് വരാൻ തുടങ്ങി....പെട്ടെന്ന് നമ്മളെ കണ്ണീര് റയാന്റെ കയ്യിൽ പതിഞ്ഞതും അവൻ മെല്ലെ കണ്ണ് തുറന്നു...... "റയാൻ......." നമ്മള് ഇടർച്ചയോടെ പതിയെ അവനെ നോക്കി പറഞ്ഞപ്പോ അവൻ നമ്മളെ തന്നെ കണ്ണിമ വെട്ടാതെ നോക്കി...... ഒന്ന് ചേർത്ത് പിടിച്ച് മുത്തം കൊണ്ട് മൂടാൻ നമ്മക്ക് കൊതി ആവുന്നുണ്ട്.... അത്രയും സന്തോഷത്തിൽ ആണ് ഞാനിപ്പോ.....അവൻ കണ്ണ് തുറന്ന് കണ്ടപ്പോ ആണ് നമ്മക്ക് ആശ്വാസം ആയത്....... പക്ഷെ ഇത്ര നേരമായിട്ടും അവന്റെ ഭാഗത്ത് നിന്ന് ഒരു റെസ്പോൻസും ഇല്ല.... നമ്മക്ക് അത്ഭുതം ആയിരുന്നു അത്.... "റയാൻ......" നമ്മള് അവന്റെ കയ്യിൽ പിടിച്ച് വിളിച്ചപ്പോ അവൻ കൈ വലിച്ചു.....പിന്നീട് ചോദിച്ച ചോദ്യം കേട്ട് ഈ ഭൂമി പിളർന്ന് താഴേക്ക് പോയെങ്കിൽ എന്ന് തോന്നിപ്പോയി എനിക്ക്...... "ആരാ.........." നമ്മളെ സംശയത്തോടെ നോക്കി അവനത് ചോദിച്ചപ്പോ ഉരുകി ഇല്ലാതായി പോയി ഞാൻ..... "എന്ത്..... എന്താ ചോദിച്ചെ.....എന്നെ.... എന്നെ നിനക്ക് അറിയില്ലേ റയാൻ....." "ഇല്ല....." നെഞ്ചിലേക്ക് കത്തി കുത്തി ഇറങ്ങിയാൽ പോലും ഇത്രക്ക് വേദന ഉണ്ടാവില്ല.... യാ അല്ലാഹ്....എന്തിനാ എന്നെ ഇങ്ങനെ പരീക്ഷിക്കുന്നത്.....ഇതിലും നല്ലത് എന്നെ അങ്ങു കൊല്ലുന്നതല്ലേ...... നമ്മള് അവനെ നോക്കിയപ്പോ ചെക്കൻ നമ്മളെ തന്നെ നോക്കി കൊണ്ട് എണീറ്റ് ഇരിക്കാൻ നോക്കി...... കഷ്ടപ്പെടുന്നത് കണ്ടപ്പോ ഞാൻ എണീറ്റ് ഇരിക്കാൻ സഹായിച്ചു..... "താങ്ക്സ്.....അല്ല,,,,താൻ ആരാണെന്ന് പറഞ്ഞില്ല....." "ഞാൻ.....ഞാൻ ഷാലു....നിന്റെ...." " *പെങ്ങളെ* ..... ആരാ ഈ റയാൻ....." നമ്മളെ പറഞ്ഞു പൂർത്തിയാക്കാൻ സമ്മതിക്കാതെ അവൻ ഇടക്ക് കേറി ചോദിച്ചത് കേട്ട് വല്ലാതായി ഞാൻ..... അവന്റെ *പെങ്ങളെ* എന്ന വിളി എന്റെ ചെവിയിൽ മുഴങ്ങി കേട്ടു..... സ്വന്തം ഭാര്യയെ പെങ്ങൾ എന്ന് വിളിക്കുന്ന സാമദ്രോഹി...... "പെങ്ങളോ..... റയാൻ....റയാൻ നീ തന്നെയാ....ഞാൻ നിന്റെ...." "ഞാനോ.....എന്റെ പേര് പോലും എനിക്ക് ഓർമ ഇല്ല....സോറി....അതാണ് ചോദിച്ചെ.. അല്ല....പെങ്ങൾ ആരാ.....എന്നെ എങ്ങനെ പരിചയം....." അവന്റെ പെങ്ങളെ വിളി കേൾക്കുമ്പോ ആ തലമണ്ട നോക്കി ഒന്നൂടെ ഇരുമ്പ് വടി കൊണ്ട് കൊടുത്താലോ എന്നു തോന്നുവാ നമ്മക്ക്.....ബലാൽ.....എന്തൂട്ട് ജാതിയാ ഇത്.....ഈ ഗതികേട് എനിക്ക് മാത്രമേ ഉണ്ടാവൂ.....യാ പടച്ചോനെ.....സങ്കടം സഹിക്കാൻ വയ്യ..... ഇതാണ് ഉമ്മയും റിനുവും നമ്മളോട് ദേഷ്യം കാണിക്കാൻ കാരണം.....ബാക്കി ഉള്ളവരെ മുഖത്ത് സങ്കടം ഉണ്ടാവാൻ കാരണം...... ഇനി ഒരു നിമിഷം പോലും ഇവിടെ നിൽക്കാൻ എനിക്ക് വയ്യ.....നമ്മള് കരച്ചിൽ അടക്കി പിടിച്ച് നടക്കാൻ തുടങ്ങിയതും റയാൻ നമ്മളെ കൈ പിടിച്ചു വലിച്ചതും ഒന്നിച്ച് ആയിരുന്നു..... ദേ പോണ് നമ്മളെ ചെക്കന്റെ അടുത്തേക്ക്.....അവന്റെ അടുത്ത് ആയി ഇരുന്ന് പോയി നമ്മള്......പെട്ടെന്ന് അവൻ നമ്മളെ അരയിലൂടെ കയ്യിട്ട് അവന്റെ അടുത്തേക്ക് ആക്കി.....ഈ കാലമാടൻ ഇതെന്താ ഈ ചെയ്യുന്നേ എന്ന് മനസിലാവാതെ നമ്മള് അവനെ നിറഞ്ഞ കണ്ണുകളോടെ നോക്കി...... "🎶നിറ മിഴികളാൽ,,,,,വിട പറയവേ,,,, കരളകം ഓതിയത് എന്താണ്......🎶" നമ്മളെ കണ്ണിലേക്ക് നോക്കി കൊണ്ട് ചെക്കൻ അത് പാടിയപ്പോ നമ്മളെ പോയ കിളി ഒക്കെ തിരിച്ച് വന്നു....അപ്പൊ ഈ കോപ്പിന്റെ ഓർമ പോയില്ലേ..... "🎶എൻ ജീവനായ ഷാലു,,,,,നീ എന്റെ മാത്രമാവില്ലേ,,,,,എൻ ജീവനങ്ങ് തന്നേക്കാം,,,,,ഒരു നാളിൽ നീ മാഞ്ഞിടല്ലേ,,,,,,🎶 എന്താണ് ഇങ്ങനെ നോക്കണത് എന്റെ മുത്ത്......😘...." അതും ചോദിച്ച് ചെക്കൻ നമ്മളെ ഇരു കണ്ണിലും ഓരോ ഉമ്മ തന്നപ്പോ നമ്മക്ക് വണ്ടർ അടിച്ചു പോയി....യാ അല്ലാഹ്.... അപ്പൊ ഈ കൊരങ്ങൻ ഇത്ര നേരം ഇവിടുന്ന് കാണിച്ച് കൂട്ടിയത് ഒക്കെ അഭിനയം ആയിരുന്നോ...... "റയാൻ.....നിനക്ക്....അപ്പൊ...." "എന്റെ പൊന്ന് ഭാര്യേ.....എനിക്ക് ഒരു കുഴപ്പവും ഇല്ല.....😝.....എന്റെ ഓർമ പോയിട്ടും ഇല്ല.....എല്ലാരും കൂടി നിന്നെ പറ്റിച്ചതാണ്..... ഐഡിയ എന്റേത്.... ബാക്കി ഉമ്മ അടക്കം എല്ലാരും നൈസായി നിന്റെ മുന്നിൽ അങ്ങു അഭിനയിച്ചു....😁..." കോന്തന്റെ ഇളിച്ചോണ്ട് ഉള്ള സംസാരം കേട്ടപ്പോ നമ്മക്ക് ദേഷ്യവും സങ്കടവും സന്തോഷം എന്നു വേണ്ട.... സകല ഫീലിങ്‌സും ഒന്നിച്ച് വന്നു.....നമ്മള് അവനെ നോക്കി കണ്ണുരുട്ടി കാണിച്ച്,,,,,, "നീ വാടാ തെണ്ടി,,,,,നിനക്ക് ഉള്ളത് ഞാൻ തരാട്ടോ.....പട്ടി.... കേട്ട്യോൻ ആണത്രേ കേട്ട്യോൻ.....നിനക്ക് ഉള്ള പരിപ്പ് വടയും ചായയും ഞാൻ എടുത്ത് വെക്കുന്നുണ്ട്...." എന്നും പറഞ്ഞു അവന്റെ കവിളിൽ നല്ലൊരു കടിയും കൊടുത്ത് നമ്മള് ഇറങ്ങി ഓടി.....എന്നെ തീ തീറ്റിച്ചു എല്ലാരും കൂടെ..... പുറത്ത് എത്തിയപ്പോ നമ്മള് എല്ലാരേയും ഒന്ന് നോക്കി....സകലതും നമ്മളെ നോക്കി ഇളിച്ചു കാണിക്കുവാണ്....😁.....ഉമ്മയും റിനുവും നമ്മളെ അടുത്ത് വന്നു പൊട്ടിച്ചിരിച്ചപ്പോ നമ്മളും ചിരിച്ചു പോയി.... "ക്ഷമിക്ക് മോളെ....എന്റെ കുരുത്തം കെട്ട കൊച്ചിന്റെ പ്ലാൻ ആയിരുന്നു നിന്നെ പറ്റിക്കാൻ.... ദേ പിന്നെ ഇവന്മാരും...." "ആഹ്....എല്ലാരും കൂടെ നമ്മളെ ഒരു വക ആക്കി.....പാവം ഞാൻ....." "എന്തായാലും പൊളിച്ചില്ലേ....." "പിന്നല്ലാതെ.....എല്ലാർക്കും വെച്ചിട്ടുണ്ട് ഞാൻ....." "ഹഹഹ....." 💙💙💙💙💙💙💙💙💙💙💙💙💙💙 ഹൊയ്‌.....ഹെലോയ്.....ഇങ്ങട്ട് ഇങ്ങട്ട്... കൊറേ ആയില്ലേ എന്റെ പെണ്ണ് കഥ പറഞ്ഞു തരുന്നു.... ഇനി കുറച്ച് ഞാൻ പറയാം..... സത്യം പറയാലോ മക്കളെ.... ഞാൻ കരുതി നമ്മള് വടി ആയി പോയെന്ന്...അത്രക്ക് ഉണ്ടായിരുന്നു ട്ടാ നമ്മക്ക് ഇന്നലെ ആ വേദന....ഹൗ...... ബോധം വന്നപ്പോ നമ്മള് ആദ്യം ചോദിച്ചതും  എന്റെ പെണ്ണിനെ ആണ്.... അപ്പോഴാ നമ്മളെ പിള്ളേരും റെബിയും ആച്ചിയും ഒക്കെ നമ്മളെ കാണാൻ വന്നത്..... ഷാലു വീട്ടിൽ ആണെന്ന് പറഞ്ഞു..... നല്ല ടെന്ഷനിൽ ആണെന്ന് അവര് പറഞ്ഞപ്പോ നമ്മക്ക് തോന്നിയ കുസൃതി ആണ് ഇപ്പൊ നിങ്ങൾ കണ്ടത്...... അവരോട് പറഞ്ഞു വെച്ചു....ഉമ്മയും റിനുവും വന്നപ്പോ അവരോടും പറഞ്ഞു.... എന്താല്ലേ.....ഇനിയിപ്പോ അവൾ നമ്മളെ എന്തുവാ കാട്ടിക്കൂട്ടുന്നത് എന്ന് കണ്ടറിയേണ്ടി വരും...... ***************** നമ്മളെ റൂമിലേക്ക് മാറ്റി ഇന്ന്.....ആ Zaai യുടെയും AJ യുടെയും കാര്യത്തിൽ തീരുമാനം ആക്കി എന്നാണ് ഷാനു പറഞ്ഞത്....ഇവിടുന്ന് പുറത്ത് ഇറങ്ങിയിട്ടു വേണം അവന്മാരെ സ്ഥിതി ഒക്കെ ഒന്ന് അറിയാൻ.....ഹ്മ്മ..... നമ്മള് അവിടിരിക്കുമ്പോ ആണ് നമ്മളെ പെണ്ണ് കേറി വന്നത്.....എന്നെ നോക്കി കണ്ണുരുട്ടി കാണിച്ച് നമ്മളെ അടുത്ത് വന്നു..... "എന്തേലും വേണോ......," നമ്മളെ നോക്കി ഇത്തിരി ജാഡ ഇട്ട് പെണ്ണ് ചോദിച്ചപ്പോ ഞാൻ അവളെ നോക്കി,,,,, "എന്ത് വേണേലും തരുമോ...." എന്ന് ഒരു കള്ള ചിരിയാലെ ചോദിച്ചു.... "വഷളൻ,,,,, വല്ലതും തിന്നാൻ വേണോ എന്നാണ് ഉദ്ദേശിച്ചത്...." "ഹോ....ആണോ....തെറ്റിദ്ധരിച്ച് പോയി....", വിട്ട് കൊടുക്കാതെ നമ്മള് ചിരിച്ചോണ്ട് പറഞ്ഞപ്പോ അവൾ ഒരു ഓറഞ്ച് എടുത്ത് വന്ന് നമ്മളെ അടുത്ത് ഇരുന്നു.... അതിന്റെ ഓരോ അല്ലി ആയി നമ്മളെ വായിൽ വെച്ചു തരാൻ തുടങ്ങി....പെട്ടെന്ന് നമ്മള് അവളെ വിരലിൽ കടിച്ചു പിടിച്ചതും പെണ്ണ്,,,,, "ആഅഹ്ഹ്ഹ...." എന്ന് അലറാൻ  തുടങ്ങി..... അപ്പൊ തന്നെ നമ്മള് വിരലിൽ നിന്ന് വിട്ടിട്ട് അവളെ നോക്കി ഇളിച്ചു......എന്നെ നോക്കി പേടിപ്പിച്ചു വീണ്ടും ഓറഞ്ച് തരാൻ തുടങ്ങിയപ്പോ ഞാൻ അവളെ കയ്യിൽ പിടിച്ചു വലിച്ചു നമ്മളെ അടുത്തേക്ക് ആക്കി........ അവൾ കണ്ണ് വിടർത്തി നമ്മളെ നോക്കിയതും നമ്മക്ക് ഒരു പാട്ട് ഓർമ വന്നു...... "🎶കണ്ണാകും  ചൂണ്ടയിൽ നീ എന്നെ ഉടക്കി വലിച്ചില്ലേ,,,,,പരൽ മീനെ പോലെ എന്നുള്ളം പിടച്ചില്ലേ.....🎶" നമ്മള് പെണ്ണിനെ നോക്കി പാടിയതും അവൾ എന്നെ നോക്കി ഒന്ന് പുഞ്ചിരിച്ചു... പെട്ടെന്ന് ആരൊക്കെയോ പൊട്ടി ചിരിക്കുന്ന ശബ്ദം കേട്ട് ഞങ്ങൾ രണ്ടും ഞെട്ടി ഡോറിന്റെ ഭാഗത്തേക്ക് നോക്കിയപ്പോ അവിടുള്ള ആൾക്കാരെ കണ്ട് നമ്മള് പുളിങ്ങ തിന്ന ഇളി പാസാക്കി......😁 ________________________________________ തുടരും (ആരും പകുതിക്ക് വെച്ച് നിർത്തി പോയൊന്നും ഇല്ലല്ലോ അല്ലെ....🙈.... അങ്ങനെ ഒന്നും ചെക്കന്റെ ഓർമ നമ്മള് കളയില്ല മക്കളെ....😝.....ഹിഹിഹി.... അപ്പൊ ഇന്നത്തെ പാർട്ട് ഹാപ്പി പാർട്ട് അല്ലെ.....മുത്തുമണികളെ,,,,നിങ്ങളും ഹാപ്പി അല്ലെ....💞..... അഭിപ്രായങ്ങൾ അറിയിക്കണം കേട്ടോ.... പോസ്റ്റ് ചെയ്യാൻ വൈകി പോയി അല്ലെ... സോറി....മനപ്പൂർവ്വം അല്ല കേട്ടോ.... അപ്പൊ ഇൻ ഷാ അല്ലാഹ്....അടുത്ത ഭാഗം നാളെ രാത്രി.....💓) SAHALA SACHU
📙 നോവൽ - - ചൂടൻ കാന്താരി മ SAHALA SACHU A AVALAN - ശശി മ ON ACE EDT OR Veure - ShareChat
57.8k കണ്ടവര്‍
16 ദിവസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post