MY DEAR HUBBY❤ Part 31 Nishana "ഒരു കാര്യം പറയാനുണ്ടെന്ന് പറഞ്ഞപ്പൊ ഇതാവുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല, അമ്പിളി മാമനെ പിടിക്കാൻ പറഞ്ഞോളൂ ഞാൻ അനുസരിച്ചോളാം, ഈ വീട്ടിലെ ജോലി മുഴുവൻ ചെയ്യാൻ പറഞ്ഞോളൂ,, അനുസരിക്കാം,,, പക്ഷേ,, ഇത്," ഞമ്മള് ദയനീയതയോടെ പറഞ്ഞതും ഉമ്മാന്റെ മുഖം വാടി, അത് കണ്ടപ്പോ നിവൃത്തി ഇല്ലാതെ ഉമ്മ പറഞ്ഞ കാര്യത്തിന് ഞാൻ ഗ്രീൽ സിഗ്നൽ കാണിച്ചതും മൂപ്പത്തിയുടെ മുഖം പതിനാലാം രാവ് ഉദിച്ച പോലെ വിടർന്നു, *********************************** ഇന്ന് ഞാൻ ഭയങ്കര തിരക്കിലായിരുന്നു, കുറച്ച് ദിവസം ലീവെടുത്തത് കൊണ്ട് തന്നെ എട്ടിന്റെ പണിയാണ് കിട്ടിയത്, എല്ലാം ഒന്ന് ഓക്കെ ആക്കി എടുത്തപ്പോഴെക്കും നേരം ഒരുപാട് ആയിരുന്നു, ഫോണെടുത്ത് നോക്കിയപ്പോ ആത്തിയുടെയും ഉമ്മിയുടെയും റിയുന്റെയും കൂടി കൂട്ടി പത്ത് മുപ്പത് മിസ്ഡ് കോളുണ്ട്, ഞാൻ പെട്ടെന്ന് തന്നെ വീട്ടിലേക്ക് വിട്ടു, വീട്ടിലെത്തി ഒരുപാട് തവണ കോളിങ് ബെല്ലടിച്ചിട്ടാണ് മാക്രി വാതിലൊന്ന് തുറന്ന് തന്നത്, ഹൊ എന്റെ സാറേ,,, എന്റെ മാക്രിയുടെ മുഖമൊന്ന് കാണണം, ബലൂൺ പോലെ വീർപ്പിച്ച് വെച്ചിട്ടുണ്ട്, വൈകി വന്നതിനും ഫോൺ വിളിച്ചിട്ട് എടുക്കാത്തതിനും ഒക്കെയാണ് മുഖം ഇങ്ങനെ വീർപ്പിച്ചിരിക്കുന്നത്, ഞാനൊന്ന് ഇളിച്ച് കൊടുത്തെങ്കിലും ഒരു പ്രയോചനവും ഉണ്ടായില്ല, ആള് ഫുൾ കലിപ്പിലാണ്, എന്നെ നോക്കി കണ്ണുരുട്ടി ചവിട്ടിത്തുളളി അവൾ സ്റ്റയർ കയറി പോയി, ഏത് നിമിശവും ഒരു പൊട്ടിത്തെറി പ്രതീക്ഷിച്ച് പിറകെ ഞാനും, മുറിയിലെത്തിയതും എന്നെ മൈന്റ് പോലും ചെയ്യാതെ എന്തിന് ഫുഡ് കഴിച്ചോ എന്ന് പോലും ചോദിക്കാതെ മാക്രി ബെഡിന്റെ ഒരു അറ്റത്ത് ചുരുണ്ട് കൂടി കിടന്നു, "റിയൂ,, എന്നെ പട്ടിണിക്കിടാനാണോ മോളെ നിന്റെ ഉദ്ധശം, ടി എണീറ്റെ,, എനിക്ക് നല്ല വിഷപ്പുണ്ട് " ചുമ്മാ പെണ്ണിനെ കലിപ്പാക്കാൻ ചോദിച്ചതാ😉 "ആണോ? എന്നാ വാ തുറന്ന് വായു മുണിങ്ങിക്കൊ" "ടി പെണ്ണെ,,, കളിക്കാതെ നീ വരുന്നുണ്ടോ" "ദേ കലിപ്പാ,, മര്യാദക്ക് ശല്യം ചെയ്യാതെ പൊക്കൊ, എനിക്ക് ഉറക്കം വരുന്നുണ്ട്, സമയം എത്രയായീന്നാ ഭാവം, ഇത് വരെ കാത്തിരുന്നതും പോരാഞ്ഞിട്ട് മനുഷ്യനെ ഉറങ്ങാൻ സമ്മതിക്കാതെ ശല്യം ചെയ്യാ, കൊരങ്ങൻ, ഹും" അവള് പുതപ്പെടുത്ത് തലയിലൂടെ ഇട്ട് കിടന്നു, "നിന്റെ ഉറക്ക് ഞാൻ ഇപ്പൊ ശരിയാക്കി തരാടി മാക്രി, " ഞാൻ പുതപ്പ് വലിച്ചെടുത്ത് എറിഞ്ഞ് അവളെയും പൊക്കി എടുത്ത് ബാത്റൂമിലേക്ക് നടന്നു, പെണ്ണ് എന്റെ നെഞ്ചത്ത് പഞ്ചാരി മേളം നടത്തുന്നുണ്ട്, ഞാൻ അതൊന്നും മൈന്റ് ചെയ്യാതെ നടന്നു, ************************************ "ടാ കലിപ്പാ എന്നെ താഴെ ഇറക്കെടാ,,, " ന്നും പറഞ്ഞ് ഞാൻ ഓന്റെ നെഞ്ചിനിട്ട് അടിക്കുകയും കുത്തുകയും ഒക്കെ ചെയ്തു, "ദാ ഇറക്കി" ബാത്റുമിൽ എത്തിയതും ഓൻ എന്നെ താഴെ ഇറക്കിയ ഗ്യാപ്പിൽ ഞാൻ അവിടുന്ന് ഓടാൻ തുനിഞ്ഞതും ചെക്കൻ എന്റെ കൈ പിടിച്ച് വലിച്ച് എന്നി ഓനോട് ചേർത്ത് നിർത്തി അരയിലൂടെ കയ്യിട്ട് ലോക്ക് ചെയ്തു, "ടാ കൊരങ്ങൻ കലിപ്പാ,, എന്നെ വിടുന്നതാ തനിക്ക് നല്ലത്, പാതിരാത്രി ബാത്റൂമിലിരുന്നാണൊ നിന്റെ ഒലക്കേമലെ റൊമാൻസ്" അതും പറഞ്ഞ് ഞമ്മള് ഓന്റെ കൈ വിടുവിക്കാൻ നോക്കിക്കൊണ്ടിരുന്നു, "എന്തിനാ മുത്തേ ഇങ്ങനെ കിടന്ന് തുളളുന്നത്, ഞാൻ റൊമാൻസ് തുടങ്ങാൻ പോകുന്നതല്ലെ ഒളളൂ,," സൈറ്റ് അടിച്ച് ഓൻ പറയുന്നത് കേട്ട് ഞാൻ വായും പൊളിച്ച് ഓനെ നോക്കിയതും ഒരു കളളച്ചിരിയാലെ ഓൻ ശവറ് തുറന്നതും ഒരുമിച്ചായിരുന്നു, "കലിപ്പാ,,,,, എന്താ,, ഈ കാണിക്കുന്നത്, കൊരങ്ങാ,, മര്യാദക്ക് അത്,,, ഓഫ്,, ചെയ്യ്,, എനിക്ക്,, തണുക്കുന്നുണ്ട്," ഞമ്മള് വിറച്ചോണ്ട് പറഞ്ഞു, "നിന്റെ തണുപ്പ് മാറ്റാനുളള സൂത്രമൊക്കെ എന്റെ കയ്യിലുണ്ട് മോളേ,," ചിരിച്ചോണ്ട് ഓൻ പറഞ്ഞതും ഞമ്മള് വിറച്ചോണ്ട് ഓനെ നോക്കി, പെട്ടന്നായിരുന്നു ഓൻ ഞമ്മളെ അധരങ്ങൾ സ്വന്തമാക്കിയത്, എനിക്ക് കണ്ണും മിഴിച്ച് നിൽക്കാനല്ലാതെ മറ്റൊന്നിനും കഴിഞ്ഞില്ല, പിന്നെ പതിയെ ഞാനും അതിൽ ലയിച്ചു, ഒരുപാട് സമയത്തിന് ശേഷമാണ് കലിപ്പൻ എന്റെ അധരങ്ങളെ മോചിപ്പിച്ചത്, ഞാൻ അപ്പൊ തന്നെ ഓനെ തളളിമാറ്റി ഓടി, പുറത്ത് എത്തിയതും ഞാൻ ബാത്ത്റൂമിന്റെ വാതിൽ ലോക്ക് ചെയ്ത് നെഞ്ചിൽ കൈ വെച്ച് നിന്നു, പിന്നെ ഒരു ചെറു ചിരിയോടെ ഫ്രഷായി വന്ന് വാതിൽ തുറന്ന് ബെഡിലേക്ക് ചാടി മൂടിപ്പുതച്ച് കിടന്നു, ************************************** രാവിലെ മുതൽ ശ്രദ്ധിക്കാ മാക്രിക്ക് എന്റെ മുഖത്തേക്ക് നോക്കാൻ വല്ലാത്തൊരു ചമ്മൽ, എന്നെ കാണുമ്പോ പെണ്ണ് കഴിവതും ഒഴിഞ്ഞ് മാറുന്നുണ്ട്, നാസ്ത കഴിക്കാനിരുന്നപ്പോഴാ ഞാൻ അവളെ ശരിക്കും പിന്നെ കാണുന്നത്, അവളാണെങ്കിൽ ഞാൻ ഒരാള് അവിടെ ഉണ്ടെന്ന് പോലും നോക്കാതെ ഒടുക്കത്തെ തട്ടായിരുന്നു, പെട്ടെന്ന് അവള് എരിവ് വലിച്ചോണ്ട് എന്നെ നോക്കി കണ്ണുരുട്ടിയതും എന്താന്ന് ഞാൻ പുരികം പൊക്കി ചോദിച്ചു, "എന്ത് പറ്റി ഇത്തൂസെ, കറിയില് എരിവ് കൂടുതലൊന്നും ഇല്ലല്ലോ, പിന്നെന്താ എരിവ് വലിക്കുന്നത്" ന്ന് ആത്തി ചോദിച്ചപ്പോ അവള് എന്നെ തുറുക്കനെ നോക്കി കൊണ്ട് മുളക് കടിച്ചതാണെന്ന് പറഞ്ഞു, ഞാനാണെങ്കിൽ ഒന്നും മനസ്സിലാവാതെ അവളെ തന്നെ നോക്കി ഇരുന്നു, "ടാ, മതി കെട്ടിയോളെ വായീനോക്കിയത്, മര്യാദക്ക് കഴിച്ചിട്ട് എണീക്കാൻ നോക്ക്" ഉമ്മ എന്റെ തലക്കൊരു കൊട്ട് തന്ന് പറഞ്ഞതും ഞാൻ ഇളിച്ചോണ്ട് ചപ്പാത്തി വായിലേക്ക് കുത്തി തിരുകി എണീറ്റു, ഓഫീസിലേക്ക് പോകാൻ റെഡിയായി ഞാൻ ഇറങ്ങിയപ്പോഴുണ്ട് റിയു ടേബിൾ വൃത്തിയാക്കുന്നു, ഞാൻ പതിയെ പിറകിലൂടെ ചെന്ന് അവളെ കെട്ടിപ്പിടിച്ചതും അവള് ഞെട്ടിത്തരിച്ച് എന്നെ നോക്കി, "ഹൊ, ന്റെ ഉമ്മാ, നിങ്ങളായിരുന്നോ, പിറകിലൂടെ വന്ന് വെറുതെ മനുഷ്യനെ പേടിപ്പിച്ച് കൊല്ലാനാണോ നിങ്ങള് ഇപ്പൊ ഇങ്ങോട്ട് കെട്ടിയെടുത്തത്" "അല്ല, എന്റെ വൈഫിയെ ഒന്ന് കാണാൻ വന്നതാ" "ഓഹോ, അപ്പൊ കണ്ടല്ലോ എന്നാൽ പോകവാൻ നോക്ക്," "അതിന് മുമ്പ് എനിക്ക് ഒരു കാര്യം അറിയണം, നീ എന്തിനാ ഭക്ഷണം കഴിച്ചോണ്ടിരുന്നപ്പൊ എന്നെ ഈ ഉണ്ടക്കണ്ണും കാണിച്ച് പേടിപ്പിക്കാൻ നോക്കിയത്" ന്ന് ഞാൻ ചോദിച്ചപ്പോ അവള് വീണ്ടും ഉണ്ടക്കണ്ണും കാട്ടി എന്നെ നോക്കി, "നിങ്ങക്ക് അറിയില്ല അല്ലേ കൊരങ്ങൻ ഹബ്ബി, എന്റെ ചുണ്ട് കടിച്ച് പൊട്ടിച്ചിട്ട്, ഒന്നും അറിയാത്തത് പോലെ ചോദിക്കുന്നത് കണ്ടില്ലേ,," "ഞാനോ, എപ്പോ " ഞാൻ ഒന്നും അറിയാത്തത് പോലെ കൈ മലർത്തി കാണിച്ച് ചോദിച്ചു, "ദേ കലിപ്പാ, എന്റെ വായിലുളളത് കേൾക്കെണ്ട എങ്കിൽ മര്യാദക്ക് ഇവിടുന്ന് പൊക്കോ," എന്റെ നേരെ വിരൽ ചൂണ്ടി അവൾ പറഞ്ഞതും ഞാൻ അവളെ കൈ പിടിച്ച് വലിച്ച് എന്നോട് ചേർത്ത് നിർത്തി, ഇന്നലത്തെ ബാക്കി കൊടുക്കാൻ അവളെ നേരെ എന്റെ മുഖം കൊണ്ട് പോയി, "അയ്യേ,,, എന്തായിത് ഇക്കൂസെ,, പ്രായപൂർത്തിയായ ഒരു പയ്യൻ ഇവിടെ ഉണ്ടെന്ന് പോലും ചിന്തിക്കാതെ, ശ്ശെ മോശം " ആത്തിയുടെ സംസാരം കേട്ടതും റിയു എന്നെ തളളിമാറ്റി അടുക്കളയിലേക്ക് ഓടി, ഞമ്മളും ഒന്ന് ഇളിച്ചോണ്ട് മെല്ലെ അവിടുന്ന് മുങ്ങി, 🔸🔹🔸🔹🔸 ഞാനും മാക്രിയും ഒന്നിച്ച് ഇതുവരെ കാട്ടിക്കൂട്ടിയതൊക്കെ ആലോചിച്ച് ചിരിച്ചോണ്ട് ഓഫീസിലേക്ക് പോകുമ്പോഴാണ് ആരോ എന്റെ വണ്ടിയുടെ മുന്നിലേക്ക് പെട്ടെന്ന് എടുത്ത് ചാടിയത്, പെട്ടെന്ന് തന്നെ ഞാൻ ബ്രേക്ക് പിടിച്ചു, വേഗം ഡോറ് തുറന്ന് ഇറങ്ങിയ നോക്കിയതും ആ കാഴ്ച കണ്ട് ഞാൻ ഞെട്ടി തരിച്ച് നിന്നു, തുടരും #📙 നോവൽ