*💘നീയില്ലാ ജീവിതം💘2⃣*           _ഭാഗം.66_ ✍ Mubashira MSKH നദ എന്നെ വിളിക്കുന്നുണ്ടെന്ന് പറഞ്ഞ് വിളിപ്പിച്ചിട്ട് ഇതാരാകും എന്ന് ചിന്തിച്ചോണ്ട് നിന്നതും പെട്ടെന്ന് അയാള് അവിടന്ന് എണീറ്റ് എന്റെ നേർക്ക് തിരിഞ്ഞ് നിന്നു... അവനെ കണ്ടതും നമ്മള് ഞെട്ടി തരിച്ച് പകച്ച് നിന്നു പോയി.... ഇവൻ എന്താ ഈ സമയത്ത് ഇവിടെ...? എന്നെ ഇങ്ങോട്ട് ഇപ്പൊ വിളിപ്പിച്ചതിന്റെ ഉദ്ദേശമെന്താ...? എന്നൊക്കെ നമ്മളെ മനസ്സിലിട്ട് കൂട്ടി കുഴച്ചോണ്ട് കൈ ചുരുട്ടി പിടിച്ച് അപ്പോ തന്നെ തിരിച്ച് വാതിലിന്റെ നേരെ പോയി... "അങ്ങോട്ട് പോയിട്ട് വല്യ കാര്യം ഒന്നുമില്ല... ആ വാതില് ഇനി നാളെ രാവിലെയെ തുറക്കൂ... അത് വരെ ഈ റൂമിന്റെ ഉള്ളിൽ നിന്നും എന്ത് ശബ്ദമുണ്ടായാലും ആരും ഇങ്ങോട്ട് തിരിഞ്ഞ് നോക്കില്ല..." എന്ന് ഓൻ നമ്മളെ പിന്നിൽ നിന്ന് പറയുന്നത് കേട്ടതും നമ്മള് അപ്പൊ തന്നെ പല്ല് കടിച്ച് അവന്റെ നേരെ തിരിഞ്ഞ് നിന്ന് അടുത്തേക്ക് ചെന്നിട്ട് അവന്റെ കോളറിൽ കേറി പിടിച്ചു... "എന്താ നിന്റെ ഉദ്ദേശം...? എന്നെ ഈ മുറിയിൽ ഇട്ട് പൂട്ടാൻ മാത്രം എന്താ കാര്യം...? മര്യാദക്ക് ഈ വാതില് നീ തന്നെ തുറന്ന് തന്നോ അതാണ് നിന്റെ തടിക്ക് നല്ലത്... അത് പോയി തുറക്ക്..." എന്ന് പറഞ്ഞ് നമ്മള് ഓന്റെ കോളറിൽ നിന്ന് പിടി വിട്ട് ഡോറിന്റെ നേരെ കൈ നീട്ടി... അപ്പൊ ഓൻ നമ്മളെ തുറുക്കനെ നോക്കിയിട്ട് ഓന്റെ ഷർട്ട് നേരെയാക്കി നമ്മളെ അടുത്തേക്ക് വന്ന് നിന്നു.... "ദിലു... പ്ലീസ്... ഞാൻ പറയുന്നത് കേൾക്കാൻ നീയൊന്ന് മനസ്സ് കാണിക്കണം... അന്ന് ഞാൻ നിന്നോട് അങ്ങനെ സംസാരിച്ചതൊക്കെ അറിയാതെ എന്റെ നാവിൽ നിന്ന് വന്ന് പോയതാ... പ്ലീസ് നീ ഇനി ഇതും പറഞ്ഞ് എന്നോട് മിണ്ടാതെ കഴിയല്ലെടാ.... എനിക്ക് അത് താങ്ങാൻ കഴിയില്ല..." "എനിക്ക് നിന്റെ ഈ നാടകമൊന്നും കാണാനും താൽപര്യമില്ല കേൾക്കാനും താൽപര്യമില്ല... ഈ ഡോർ അടച്ചവരോട് തന്നെ ഇത് മര്യാദക്ക് തുറന്ന് തരാൻ പറഞ്ഞോ..." ★★★★★★★★★★★★★★★★★★★★ 【അപ്പു】 നമ്മള് പറയുന്നതൊന്നും ഒരു വക കേൾക്കാൻ ഈ കുരിപ്പ് സമ്മതിക്കാത്തത് കാണുമ്പോ ഒരെണ്ണം പൊട്ടിച്ചിട്ട് ഇങ്ങോട്ട് ശ്രദ്ധിക്കടി എന്നൊക്കെ വിളിക്കാൻ തോന്നുന്നുണ്ട്... പിന്നെ അത് വേണ്ടെന്ന് വെച്ചതാ... എന്ന് കരുതി അവള് പറയുന്നതൊക്കെ കേട്ടോണ്ട് നിൽക്കാൻ ഒന്നും എന്നെ കിട്ടില്ല... "ദിലു... നീ ആദ്യം ഞാൻ പറയുന്നത് ഒന്ന് കേൾക്ക്... നിന്നെ ഇങ്ങോട്ട് വിളിച്ച് വരുത്തിയത് ഞാൻ അല്ല..." "ഓഹോ... പിന്നെ എങ്ങനെ ആണാവോ നദയുടെ റൂമിൽ നീ എത്തിയത്...?" "അത് ഞാൻ പറയാം.. ബട്ട് നീ അതൊന്ന് കേൾക്കാൻ കൂട്ടാക്കണം..." എന്ന് നമ്മള് പറഞ്ഞപ്പോ ഓള് നമ്മളെ നോക്കി പുച്ഛിച്ച് ചിരിച്ചോണ്ട് മുഖം തിരിച്ചു... അത് കണ്ടപ്പോ ഇവളെ എന്താ പടച്ചോനെ ചെയ്യേണ്ടതെന്ന് ഒരു പിടിയും കിട്ടല്ല... "ദേ ഇങ്ങോട്ട് നോക്ക്... കമ്മീഷണറെ മകൻ ക്രിസ്റ്റിയെ നീ അത്ര പെട്ടെന്ന് ഒന്നും മറന്നിട്ടില്ലല്ലോ അല്ലെ...? ആ കമ്മീഷണർ പറഞ്ഞിട്ടാണ് നീ ഇപ്പോ എന്റെ മുന്നിൽ ഇങ്ങനെ നിൽക്കുന്നത്... ഇന്ന് ഇപ്പൊ ഈ നിമിഷം എനിക്ക് പകരം മറ്റൊരുത്തൻ ആയിരിക്കും നിന്റെ മുന്നിൽ നിന്നിട്ടുണ്ടാവുക... ആ ക്രിസ്റ്റി... ആ കൂടിക്കാഴ്ച വെറുതെ ആയിരിക്കില്ലെന്ന് ഞാൻ പറയാതെ തന്നെ നിനക്ക് അറിയാലോ അല്ലെ...? ഇന്ന് സിന്ധു ചേച്ചി വീട്ടിലേക്ക് മടങ്ങാൻ നിൽക്കുമ്പോഴാണ് കമ്മീഷണർ ഇങ്ങോട്ട് വന്ന് ഈ ആവശ്യം നദയെ അറിയിക്കുന്നത്... ആ നേരത്ത് ചേച്ചി അത് കേട്ടിട്ട് ഇല്ലായിരുന്നു എങ്കിൽ....." "ഇപ്പൊ ആ ക്രിസ്റ്റി കൊല്ലപ്പെട്ടനേ... അതും എന്റെ ഈ കൈ കൊണ്ട്..." "അതേ... അത് എനിക്ക് അറിയായിരുന്നു... അതാണ് ഈ ന്യൂസ് കേട്ടപ്പോ തന്നെ ഞാൻ ഇങ്ങോട്ട് വന്നത്... അവന്റെ ജീവൻ രക്ഷിക്കാൻ...." എന്ന് നമ്മള് പറഞ്ഞപ്പോ പെണ്ണ് നമ്മളെ തുറിച്ച് നോക്കി കൊണ്ട് പെട്ടെന്ന് മുഖം തിരിച്ചു... അത് കണ്ടപ്പോ നമ്മക്ക് ചിരി വന്നിട്ട് അത് അവള് കാണാതെ എങ്ങനെയൊക്കെയോ വിഴുങ്ങി കളഞ്ഞു... ചേച്ചി എന്നോട് ഇക്കാര്യം വിളിച്ച് പറഞ്ഞപ്പോ പിന്നെ ഒന്നും ചിന്തിച്ച് നിൽക്കാതെ ക്രിസ്റ്റി വരുന്ന വഴിക്ക് തന്നെ അവനെ ലോക്ക് ആക്കി ഞാൻ ആ ടൈമിൽ ഇവിടെ വന്ന് കൂടി... നദയൊക്കെ വെൽ പ്ലാൻ ചെയ്ത് നേരത്തെ ഇവിടന്ന് സ്ഥലം കാലിയാക്കി പോയത് എനിക്ക് കാര്യങ്ങൾ കുറച്ചൂടി എളുപ്പമാക്കി തന്നു... ദിലു ഇപ്പോ എന്നെ ഒന്ന് മൈൻഡ് പോലും ചെയ്യുന്നില്ല... ഇടക്കിടക്ക് ആ വാതിലിന്റെ അടുത്തേക്ക് ചെന്നിട്ട് അത് തുറക്കാൻ ട്രൈ ചെയ്യുന്നുണ്ട്... അത് പറ്റില്ലെന്ന് കാണുമ്പോ വാതിലിനിട്ട് ഒരു ചവിട്ട് കൊടുത്തിട്ട് നമ്മളെ തുറിച്ച് നോക്കി അങ്ങോട്ടും ഇങ്ങോട്ടും നടക്കും... അവള് ഈ കാണിച്ച് കൂട്ടുന്നതൊക്കെ കയ്യും കെട്ടി നോക്കി ഇരുന്നിട്ട് നമ്മള് ചിരിക്കുന്നത് ഓള് കാണുമ്പോ എന്നെ കൊല്ലാനുള്ള ദേഷ്യത്തിൽ കൈ ചുരുട്ടി പിടിച്ച് അടുത്തേക്ക് വരുമെങ്കിലും നമ്മളെ മുഖം കണ്ടിട്ട് നിലത്ത് ഒന്ന് ആഞ്ഞ് ചവിട്ടി സോഫയിൽ പോയി ഇരുന്നു... അത് കണ്ടപ്പോ നമ്മളും ഓളെ അടുത്ത് പോയി ഇരുന്നതും പെണ്ണ് നമ്മളെ തുറിച്ച് നോക്കി കൊണ്ട് അവിടന്ന് എണീക്കാൻ നോക്കി... അത് കണ്ടപ്പോ തന്നെ നമ്മള് അവിടന്ന് എണീറ്റ് കൊടുത്തപ്പോ ഓള് നമ്മളെ മൈൻഡ് ചെയ്യാതെ മുഖം തിരിച്ചിട്ട് സോഫയിലെ പില്ലോ മടിയിൽ വെച്ച് തലക്ക് താങ്ങും കൊടുത്ത് ഓള് ആ ഇരുപ്പ് തുടർന്നു... ഞാൻ എന്തെങ്കിലും ഒന്ന് അവളോട് പറയാൻ വേണ്ടി മുതിരുമ്പോ തന്നെ ഓള് കാത് പൊത്തി പിടിച്ച് കണ്ണടച്ച് ഇരിക്കും... അത് കാണുമ്പോ ഒന്നും മിണ്ടാനും തോന്നില്ല... ഈ കുരിപ്പ് എന്താ പടച്ചോനെ ഇങ്ങനെ ആയെ...? നമ്മള് ടേബിളിൽ ചാരി ഇരുന്നോണ്ട് കുറച്ച് നേരം ഫോണിൽ കളിച്ചോണ്ടും ഓളെ ഇടക്കിടക്ക് നോക്കി കൊണ്ടും ടൈം പോയിപ്പിക്കുമ്പോഴാണ് ദിലു പില്ലോ കെട്ടിപ്പിടിച്ച് ഉറങ്ങി തൂങ്ങി സോഫയിൽ നിന്ന് വീഴാൻ പോകുന്നത് നമ്മള് ശ്രദ്ധിച്ചത്... അപ്പൊ തന്നെ ഓടി ചെന്ന് നമ്മള് ഓളെ കൂടെ ഇരുന്നതും ഓള് നേരെ എന്റെ തോളിലേക്ക് വന്ന് ചാഞ്ഞ് കിടന്നിട്ട് നമ്മളോട് ഒട്ടി ഇരുന്നു... അത് കണ്ടപ്പോ നമ്മളെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു... നമ്മള് ഓളെ മുഖത്തേക്ക് നോക്കി കൊണ്ട് ഓള് ഇവിടെ കഴിയുന്നതിനെ കുറിച്ചൊക്കെ ആലോജിച്ച് അങ്ങനെ കുറച്ച് നേരം ഇരുന്നു... ഓളെ മുഖത്തേക്ക് നോക്കി എപ്പോഴോ നമ്മള് ഉറക്കിലേക്ക് വഴുതി വീണിരുന്നു... ★★★★★★★★★★★★★★★★★★★★ 【ദിലു】 പെട്ടെന്ന് ആ അപ്പുവിന്റെ ഫോൺ റിങ് ചെയ്യുന്നത് കേട്ടാണ് ഞാൻ ഉറക്കത്തിൽ നിന്ന് ഞെട്ടി എണീറ്റത്... അപ്പൊ കണ്ണ് തുറന്ന് നോക്കുമ്പോ നമ്മളെ തൊട്ടടുത്ത് ഇരുന്ന് ഓൻ നമ്മളെ തലയിൽ കൈ വെച്ച് ഇരിക്കാണ്... നമ്മള് ഞെട്ടി എണീക്കുന്നത് ശ്രദ്ധിച്ച് പെട്ടെന്ന് ഓനും കണ്ണ് തുറന്ന് നമ്മളെ നമ്മളെ മുഖത്തേക്ക് നോക്കി... ഒരു നിമിഷം ഞങ്ങള് പരസ്പരം മുഖത്തോട് മുഖം നോക്കി അങ്ങനെ ഇരുന്നതും പെട്ടെന്ന് ആരോ വാതിൽ തുറക്കുന്ന പോലെ ഞങ്ങൾക്ക് തോന്നി... അപ്പൊ തന്നെ മുഖത്ത് നിന്നുള്ള നോട്ടം പിൻവലിച്ച് ഞങ്ങള് വാതിലിന്റെ ഭാഗത്തേക്ക് നോക്കിയതും നമ്മള് പെട്ടെന്ന് അവിടന്ന് എണീറ്റ് നിന്നു... ആ സ്പോട്ടിൽ തന്നെ ആ തെണ്ടി നമ്മളെ കയ്യിൽ പിടിച്ച് വലിച്ച് നമ്മളെ സോഫയിലേക്ക് ഇരുത്തി... അത് കണ്ട് നമ്മള് ഓനെ ഒന്ന് തുറിച്ച് നോക്കിയപ്പോ ഓൻ ഒന്ന് കോട്ടി ചിരിച്ചോണ്ട് നമ്മളെ തലയിൽ രണ്ട് കയ്യും വെച്ച് നമ്മളെ മുടിയൊക്കെ ആകെ കൂടെ പരത്തി പറപ്പിച്ചു... അത് കണ്ട് നമ്മള് അപ്പൊ തന്നെ ഓന്റെ കയ്യിനൊരു തട്ട് കൊടുത്ത് അവിടന്ന് എണീറ്റ് പല്ലിറുമ്മി മുടി ശരിയാക്കാൻ നിന്നാപ്പോഴേക്കും ഓൻ നമ്മളെ നോക്കി ചിരിച്ചോണ്ട് വാതിലിന്റെ അടുത്തേക്ക് നടന്നിരുന്നു... ഈ കോപ്പ് എന്തിനാ നമ്മളെ നോക്കി ഇളിച്ചോണ്ട് ഇങ്ങനെ പോകുന്നേ എന്ന് മനസ്സിലിട്ട് കൂട്ടി കുഴച്ചോണ്ട് ഓനെ തന്നെ നോക്കി നിന്നതും ഓൻ പെട്ടെന്ന് ഓന്റെ ഷർട്ടിന്റെ ബട്ടൻ ഒക്കെ അഴിച്ച് ഓന്റെ മുടിയൊക്കെ ആകെ പറപ്പിച്ച് നമ്മളെ നോക്കി സൈറ്റടിച്ച് പോയി വാതില് തുറന്നു... എന്താ ഈ പൊറിഞ്ചു ഇങ്ങനെ ഒക്കെ ചെയ്‌തോണ്ട് നമ്മളെ നോക്കി ഒരു കള്ളച്ചിരി ചിരിക്കുന്നത് എന്ന് എനിക്ക് എത്ര ആലോചിച്ചിട്ടും മനസ്സിലായില്ല... ഓൻ വാതില് തുറന്ന് കൈ രണ്ടും മേൽപ്പോട്ട് ഒന്ന് ഉയർത്തിയിട്ട് ഓന്റെ ഷർട്ടിന്റെ ബട്ടണ് ഒക്കെ നേരെയാക്കി ഇട്ട് ഇറങ്ങി പോകുന്നത് കണ്ടപ്പോ അവന് പിന്നാലെ നമ്മളും ആ റൂമിൽ നിന്നിറങ്ങി... അപ്പൊ നദ ഞങ്ങളെ രണ്ട് പേരെയും ഇങ്ങനെ ഒരുമിച്ച് കണ്ടതിൽ ഷോക്കായി കൊണ്ട് നിന്നിട്ട് ഓനെ കണ്ണിമ വെട്ടാതെ അന്തം വിട്ട് നോക്കുന്നത് കണ്ട് നമ്മളും ഓനിലേക്ക് നോട്ടം തെറ്റിച്ചു... അപ്പൊ നമ്മളെ നോക്കി ഒരു കള്ളച്ചിരി ചിരിച്ചോണ്ട് സൈറ്റടിച്ചിട്ട് ഓൻ അവിടന്ന് ഇറങ്ങി പോയതും നമ്മള് ഓനെ തുറിച്ച് നോക്കി കൊണ്ട് നമ്മളെ സെല്ലിന്റെ അടുത്തേക്ക് നടന്നു... ആ കോപ്പ് അങ്ങനെ ഒക്കെ ചെയ്തത് എന്തിനാ എന്ന് ആ നദന്റെ മോന്തേടെ ഷേപ്പ് കണ്ടപ്പോഴാ നമ്മക്ക് മനസ്സിലായത്... അതോണ്ട് തന്നെ ഓനെ കൊല്ലാനുള്ള ദേഷ്യവും നമ്മളെ ഉള്ളിൽ നുരഞ്ഞ് പൊന്തിയിരുന്നു... എന്ന് ഈ ജയില് വിട്ട് എനിക്ക് ഒരു മോചനം ഉണ്ടാകുന്നോ അന്ന് അവന്റെ അവസാനം എന്റെ കൈ കൊണ്ടായിരിക്കും എന്ന് തീരുമാനിച്ചുറപ്പിച്ച് നമ്മള് നടന്ന് നീങ്ങി... ★★★★★★★★★★★★★★★★★★★★ ദിലുവിനെയും അപ്പുവിനെയും ഒരുമിച്ച് ആ മുറിയിൽ നിന്ന് കണ്ടതിന്റെ ഷോക്കും അവര് രണ്ട് പേരും ഇന്നലെ ഒരുമിച്ചാണ് ആ മുറിയിൽ കഴിഞ്ഞതെന്നും ആലോജിച്ച് ദേഷ്യം കടിച്ച് പിടിച്ചാണ് നദ നിൽക്കുന്നത്... അവൾക്ക് വരുന്ന ദേഷ്യത്തിന് ഇപ്പൊ തന്നെ ദിലുവിന്റെ കഴുത്ത് ഞെരിച്ച് കൊല്ലാൻ തോന്നുന്നുണ്ടെന്ന് ഓള് പറഞ്ഞിട്ട് ദിലുവിന്റെ പിന്നാലെ പോകാൻ നിന്നപ്പോഴേക്കും കൊണ്സ്റ്റബിൾ സിന്ധു അവളെ അവിടെ പിടിച്ച് നിർത്തി... "മേഡം എന്തൊക്കെയാ ഈ കാണിക്കാൻ പോകുന്നത്...? അവളെ സർ ഉപദ്രവിച്ചാൽ ഒന്നും അവള് നേരെയാകുമെന്ന് എനിക്ക് തോന്നുന്നില്ല... ഇപ്പോ ബുദ്ധിക്ക് കളിച്ചാലെ കാര്യങ്ങൾ നീങ്ങൂ... എടുത്ത് ചാടി വല്ലതും ചെയ്തിട്ട് അവളെ കയ്യിന് പണിയാക്കണോ...?" എന്ന് സിന്ധു പറയുന്നത് കേട്ടതും നദ അവരെ തുറിച്ച് നോക്കി... "അ.. അ... അല്ല... ഞാൻ പറഞ്ഞ് വന്നത് എന്താന്ന് വെച്ചാ... ഓള് ഇവിടന്ന് പോകാൻ ഇനിയും ദിവസങ്ങൾ ഇല്ലേ... അതിനുള്ളിൽ അവളെ പൂട്ടാൻ ഒരു വഴി നമ്മളെ മുന്നിൽ തെളിയില്ലേ എന്നാ..." എന്നൊക്കെ അവര് പറഞ്ഞതും നദ പല്ല് കടിച്ചോണ്ട് ദിലുവിനെയും അപ്പുവിനെയും കുറിച്ച് ആലോചിച്ചോണ്ട് ദേഷ്യം കടിച്ച് പിടിച്ച് ടേബിളിൽ ആഞ്ഞടിച്ചു... എന്നിട്ട് അവൾക്ക് ഒരവസരം വരുന്നത് വരെ കാത്തിരിക്കാൻ അവള് തീരുമാനിച്ചു... ~~~~~~~~~~~~~~~~~~~~~~~~~~~~~~ ദിവസങ്ങൾ കടന്ന് പോയി... ദിലുവിന്റെ നിരപരാദിത്യം തെളിയിക്കാൻ വേണ്ടി അപ്പു പരിശ്രമിച്ച് കൊണ്ടിരുന്നു... അതിനുള്ള ചില തെളിവുകളും അവന്റെ കയ്യിൽ കിട്ടി... രണ്ട് ദിവസം കഴിഞ്ഞാൽ ദിലുവിന്റെ റിമാൻഡ് കാലാവധി കഴിയും... അതിന് വേണ്ടി കാത്തിരിക്കാണ് എല്ലാവരും... ദിലു ജയിലിൽ നിന്ന് ഇറങ്ങാൻ പോകുന്നത് ആലോജിക്കുമ്പോ നദക്ക് ഭ്രാന്ത് പിടിക്കുന്ന പോലെയൊക്കെ തോന്നുന്നുണ്ട്... അവളെ എന്തൊക്കെ ചെയ്തിട്ടും ഒരു കാര്യവുമില്ലെന്ന് മനസ്സിലായപ്പോ ഓളെ കൊല്ലാൻ തന്നെ നദ തീരുമാനിച്ചു... ഇരു ചെവി അറിയാതെ ആ കാര്യം അങ്ങ് തീർക്കാൻ ഉള്ള ഒരു വഴിയും ആലോജിച്ച് അവള് ഓഫീസിൽ അങ്ങോട്ടും ഇങ്ങോട്ടും നടക്കുമ്പോഴായിരുന്നു ഹോം മിനിസ്റ്ററെ പിഎ ഒരു പെട്ടിയുമായി അവളെ അടുത്തേക്ക് വന്നത്... "ഞാൻ ഹോം മിനിസ്റ്ററെ പിഎ ആണ്... സർ പറഞ്ഞിട്ട് വന്നതാ..." എന്ന് അയാള് പറഞ്ഞപ്പോ ഓള് അയാളോട് ഇരിക്കാൻ പറഞ്ഞിട്ട് ഓള് ഓളെ സീറ്റിൽ ചെന്നിരുന്നു... "ഇപ്പൊ എന്നെ കാണാൻ വന്നതിന്റെ ഉദ്ദേശം...?" എന്ന് നദ ചോദിച്ചതും അയാള് കയ്യിലുണ്ടായിരുന്ന ആ പെട്ടി തുറന്ന് അവൾക്ക് നേരെ തിരിച്ച് വെച്ചു... രണ്ടായിരത്തിന്റെ നോട്ടുകൾ കൊണ്ട് നിറഞ്ഞ ആ പെട്ടിയിലേക്ക് ഒന്ന് നോട്ടം തെറ്റിച്ചോണ്ട് നദ നെറ്റി ചുളിച്ച് അയാളെ നോക്കി... "ഇത് നിങ്ങൾക്കുള്ള പണമാണ്... എന്തിനാണ് ഇതെന്ന് ഹോം മിനിസ്റ്റർ തന്നെ നിങ്ങളോട് പറയും..." എന്ന് പറഞ്ഞ് അയാള് മന്ത്രിക്ക് കോൾ ചെയ്തപ്പോ നദ ആ നോട്ടുകളിൽ വിരല് പായിച്ചിട്ട് അതിൽ നിന്ന് ഒരു നോട്ട് എടുത്ത് അത് തുറന്ന് ഒന്ന് കോട്ടി ചിരിച്ചിട്ട് തിരിച്ച് അതിൽ തന്നെ വെച്ചു... അപ്പൊ തന്നെ അയാള് ഫോൺ അവൾക്ക് നേരെ നീട്ടി കൊണ്ട് മന്ത്രിയാണെന്ന് പറഞ്ഞതും ഓള് ഒന്ന് സ്റ്റഡി ആയി ഇരുന്നിട്ട് ഫോൺ കാതോട് അടുപ്പിച്ചു... "എന്റെ മകളെ കൊന്നവൾ ഒരിക്കലും ജീവനോടെ ജയില് വിട്ട് പുറത്തേക്ക് വരാൻ പാടില്ല... അതിനുള്ളതാണ് ഈ പണം... താൻ എന്ത് ചെയ്യുമെന്നൊന്നും എനിക്ക് അറിയണ്ട പക്ഷെ അവള് ഇനി ഒരിക്കലും ജീവനോടെ ഇരിക്കരുത്... ഇത് വെറും അഡ്വാൻസ് മാത്രമാണ്... കാര്യങ്ങൾ വിചാരിച്ച പോലെ നടന്നാൽ ബാക്കിയും അങ്ങോട്ട് വന്ന് ചേരും..." എന്ന് പറഞ്ഞ് അയാൾ കോൾ കട്ട് ചെയ്തതും നദ ഒന്ന് പരിഹസിച്ച് ചിരിച്ചോണ്ട് തിരിച്ച് അയാൾക്ക് ഫോൺ നൽകിയിട്ട് ഒന്ന് തലയാട്ടി... അപ്പോ തന്നെ അയാള് അവിടന്ന് എണീറ്റ് പോയതും ആ റൂമിലേക്ക് കൊണ്സ്റ്റബിൾ സിന്ധു കയറി വന്നു... അപ്പൊ നദ സീറ്റിലേക്ക് ചാരിയിരുന്ന് ആടി കൊണ്ട് ആ നോട്ടുകൾ ഓരോന്നും കയ്യിലെടുത്ത് മറിച്ച് വിട്ടോണ്ട് പൊട്ടിച്ചിരിക്കാണ്... സിന്ധുവിനെ കണ്ടതും നദ അപ്പൊ തന്നെ സീറ്റിൽ നിന്ന് എണീറ്റ് ടേബിളിൽ കേറി ഇരുന്നോണ്ട് അവരെ അടുത്തേക്ക് വിളിച്ചു... "താൻ പറഞ്ഞത് ശരിയാടോ... അവസരങ്ങൾക്ക് വേണ്ടി കാത്തിരിക്കണം... ഇത് കണ്ടോ... അവളെ കൊല്ലാനുള്ള കൊട്ടേഷന് എനിക്ക് കിട്ടിയ അഡ്വാൻസാ... അവളെ കൊന്ന് കഴിഞ്ഞാൽ എനിക്ക് രണ്ടാണ് ലാഭം... ഒന്ന് കൈ നിറയെ പണം മറ്റൊന്ന് എന്റെ അഫ്‌സി..." എന്നൊക്കെ തുടങ്ങി അവള് എന്തൊക്കെയോ പറഞ്ഞ് പൊട്ടിച്ചിരിച്ചതും സിന്ധു ഞെട്ടി തരിച്ച് നിന്നിട്ട് ഓള് പറയുന്നതൊക്കെ കേട്ട് നിന്നു... ഈ വിവരം എത്രെയും പെട്ടെന്ന് ACP സാറിനെ വിളിച്ച് പറയണമെന്ന് അവരെ മനസ്സ് മന്ത്രിച്ചതും നദയുടെ കണ്ണ് വെട്ടിച്ച് അവര് പുറത്തേക്ക് ചെന്ന് അവന് കോൾ ചെയ്തു... പക്ഷെ കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായി ഓൻ എങ്ങോട്ടോ പോയത് ആയത് കൊണ്ട് അവനെ വിളിച്ചപ്പോ കിട്ടിയില്ല... ഔട്ട് ഓഫ് കവറേജ് ഏരിയ എന്നായിരുന്നു പറഞ്ഞത്... അതൊക്കെ കൂടി കേട്ടപ്പോ തന്നെ അവരെ മനസ്സിൽ ഭയം പിടി കൂടി... ഇത് ദിലുവിനെ എങ്കിലും അറിയിക്കണമെന്ന് അവർക്ക് തോന്നിയതും അവര് അവളെ അടുത്തേക്ക് പോകാൻ നിന്നപ്പോ നദ അവരെ ഓഫീസിലേക്ക് വിളിപ്പിച്ചു... "ഡോ... താൻ ഒരു കാര്യം ചെയ്യണം... ആ വിജിയേയും കൂട്ടരെയും എത്രെയും പെട്ടെന്ന് ഇങ്ങോട്ട് വിളിപ്പിച്ച് കൊണ്ട് വരണം... അവരെ കൊണ്ട് ഒരു കാര്യമുണ്ട്..." "എന്തിനാ മേഡം...?" "കാര്യം അറിഞ്ഞാലെ താൻ പോകൂ എന്നുണ്ടോ... പോയി വിളിച്ചോണ്ട് വാഡോ..." എന്ന് പറഞ്ഞ് നദ അലറിയതും അവളെ നേരെ സല്യൂട്ട് ചെയ്‌തോണ്ട് അവര് ദിലുവിന്റെ അടുത്തേക്ക് ആണ് പോകാൻ നിന്നത്... പക്ഷെ അപ്പോഴേക്കും ആ വിജിയേയും കൂട്ടരെയും മറ്റൊരു കൊണ്സ്റ്റബിൾ ഓഫീസിലേക്ക് കൊണ്ട് വരുന്നത് കണ്ടപ്പോ അവരെ പ്ലാൻ അറിയാൻ വേണ്ടി അവരും തിരിച്ച് ഓഫീസിലേക്ക് തന്നെ കേറി ചെന്നു... "ഒരു കൊട്ടേഷനുണ്ട്... നല്ല ഭംഗിയായി അത് ചെയ്ത് തീർത്താൽ നിങ്ങൾക്ക് ആയിരിക്കും ലാഭം... നിങ്ങളെ ശിക്ഷയുടെ കാലാവധി കുറയും കൈ നിറയെ കാശും കിട്ടും..." എന്ന് പറഞ്ഞ് നദ അവർക്ക് നേരെ ആ രണ്ടായിരത്തിന്റെ നോട്ട് രണ്ട് കെട്ട് അവർക്ക് എറിഞ്ഞ് കൊടുത്തതും ആ വിജിയും കൂട്ടരും അത് മറിച്ച് നോക്കി ചിരിച്ചോണ്ട് എന്താ ചെയ്യേണ്ടതെന്ന ഭാവത്തിൽ നദയെ നോക്കി... അപ്പൊ തന്നെ അവർക്ക് നേരെ ദിലുവിന്റെ ഒരു ഫോട്ടോ നീട്ടി കൊണ്ട് ഇവളെ അങ്ങ് തട്ടി കളയാൻ നദ അവരോട് പറഞ്ഞതും സിന്ധു ഞെട്ടി തരിച്ചോണ്ട് അവിടെ നിന്നു... ദിലുവിന്റെ ഫോട്ടോ കണ്ടപ്പോ തന്നെ വിജിയുടെയും കൂട്ടരുടെയും മുഖം ഒന്ന് തെളിഞ്ഞു... "ഈ കൊട്ടേഷന് കാശ് കിട്ടിയില്ലെങ്കിലും ഞങ്ങള് ഇവളെ തീർത്തിരിക്കും സാറേ... ഞാൻ ഇന്ന് ഇവിടെ കഴിയുന്നുണ്ടെങ്കിൽ അതിന് കാരണക്കാരി ഇവളും ഇവളെ കൂടെ ഉണ്ടായിരുന്നവന്മാരുമാണ്... അതോണ്ട് സർ ഒന്ന് കൊണ്ട് ടെൻഷൻ ആകണ്ട... ഇന്നത്തോടെ ഇവളെ കഥ കഴിക്കുന്ന കാര്യം ഞങ്ങളേറ്റു..." എന്ന് പറഞ്ഞ് അവര് അവിടന്ന് ഇറങ്ങി പോയതും നദയുടെ ചുണ്ടിൽ ഒരു നിഗൂഢമായ ചിരി വിടർന്നു... ആദിലാ ഇഷ ഫയൽ ക്ലോസ് ചെയ്യാനുള്ള സമയമായെന്ന് പറഞ്ഞ് ഓള് പൊട്ടിച്ചിരിക്കുന്നത് കണ്ട് സിന്ധു വീണ്ടും വീണ്ടും അപ്പുവിന് വിളിക്കാൻ ട്രൈ ചെയ്ത് കൊണ്ടിരുന്നു... പക്ഷെ അവന്റെ ഫോൺ റിങ് ചെയ്യുന്നില്ലായിരുന്നു... ★★★★★★★★★★★★★★★★★★★★ 【ദിലു】 ജെനി റിലീസ് ആയി പോയിട്ട് ഒരാഴ്ചയായി... ഇതിനിടക്ക് എന്നെ ഒരു തവണ അവള് കാണാൻ വന്നിരുന്നു... അവള് തിരിച്ച് ബാംഗ്ലൂരിൽ പോകാണെന്ന് പറഞ്ഞു... ഇനി ഇങ്ങോട്ട് തിരിച്ച് വരില്ലെന്നും... അതിന് ഞാൻ അവൾക്ക് ഒരു പുഞ്ചിരി സമ്മാനിച്ചപ്പോ നമ്മളെ നിരപരാദിത്യം തെളിഞ്ഞാൽ ഒരിക്കൽ കൂടി അവള് ഇങ്ങോട്ട് വരുമെന്ന് പറഞ്ഞ് അവള് മടങ്ങി പോയി.... ഇടക്കിടക്ക് ജെനിയുടെ ചളികളും തള്ളുകളും ഒക്കെ കേട്ടാണ് ഞാനും ടീച്ചറും ഒക്കെ സമയം നീക്കിയിരുന്നത് അവള് പോയപ്പോ അതിന്റെ ഒരു കുറവ് നല്ലോണം ഉണ്ടായിരുന്നു... ഇനി ഒരു രണ്ട് ദിവസം കൂടിയുണ്ട് എന്റെ റിമാൻഡ് കാലാവധി കഴിയാൻ... അത് കഴിഞ്ഞാൽ എന്താകും എന്റെ അവസ്ഥ എന്ന് എനിക്ക് അറിയില്ല... ഇവിടെ നിന്ന് ഒന്ന് പുറത്തേക്ക് കടക്കാൻ കഴിഞ്ഞാൽ പിന്നെ എന്താ വേണ്ടതെന്ന് എനിക്ക് നന്നായിട്ട് അറിയാം... ചിലതൊക്കെ ഞാനും തീരുമാനിച്ച് വെച്ചിട്ടുണ്ട്... ഇന്ന് ഗാർഡന് വെള്ളം തളിക്കേണ്ട ഡ്യൂട്ടി നമ്മക്ക് ആയിരുന്നു കിട്ടിയത്... ആ ജോലിയൊക്കെ ചെയ്യുമ്പോ നമ്മളെ മനസ്സിലേക്ക് വന്നിരുന്നത് ആഷുവിനെ നമ്മള് കുളിപ്പിച്ചതും ഓള് അർഷിയെയും കൊണ്ട് മറിഞ്ഞ് വീണതുമൊക്കെയാണ്... അതൊക്കെ മനസ്സിലൂടെ മിന്നി മറഞ്ഞപ്പോ അവരെയൊക്കെ വല്ലാണ്ട് മിസ്സ് ചെയ്ത് പോയി... ബേബിയെയും ഐഷുമ്മനെയും എന്റെ അമീഗോസിനെയും ഒക്കെ പിരിഞ്ഞ് ഞാൻ ഇത്രെയും ദിവസം കഴിഞ്ഞിട്ടേയില്ല... ഈ അകൽച്ച കൊണ്ട് അവരെ പിരിഞ്ഞ് കഴിയാനും എന്റെ മനസ്സ് പാകപ്പെട്ട് തുടങ്ങിയെന്നതാണ് സത്യം... നമ്മള് അതൊക്കെ ആലോജിച്ച് ചെടി നനച്ചോണ്ട് ഒന്ന് നെടുവീർപ്പിട്ടു... പെട്ടെന്ന് നമ്മളെ ആരോ പിടിച്ച് തള്ളിയതും നമ്മള് മുന്നിലേക്ക് രണ്ടടി വേച്ച് ചെന്ന് മതിലിൽ തട്ടി നിന്നു... നമ്മള് അപ്പൊ തന്നെ കൈ ചുരുട്ടി പിടിച്ച് തിരിഞ്ഞ് നോക്കിയപ്പോ നമ്മള് കാരണം ജയിലിൽ കിടന്ന ആ തള്ളച്ചിയും അവരെ നാല് കൂട്ടാളികളുമാണ് നമ്മളെ മുന്നിൽ നിൽക്കുന്നത്... അവരെ ആ നിൽപ് കണ്ടപ്പോ തന്നെ നമ്മക്ക് അത് വലിയ പന്തിയായി തോന്നിയില്ല... അതോണ്ട് അവർക്കിട്ട് രണ്ട് പൊട്ടിക്കാൻ ഞാനും തയ്യാറായി ആയിരുന്നു നിന്നത്... പക്ഷെ ഇപ്പോ ഒരു ഫൈറ്റ് നടത്തി ഒടുക്കം അത് എനിക്ക് പുറത്തേക്ക് കടക്കാൻ തടസമാകോ എന്ന് ചിന്തിച്ചപ്പോ മനപ്പൂർവ്വം പ്രശ്‌നത്തിന് പോകാതെ അവരെ മൈൻഡ് ചെയ്യാതെ നമ്മള് അവിടന്ന് നടന്നു... അപ്പോഴേക്കും ആ തള്ളച്ചി നമ്മളെ മുന്നിൽ കേറി നിന്നോണ്ട് നമ്മക്ക് ഒരു തടസം സൃഷ്ടിച്ച് നിന്നതും നമ്മളെ ചുറ്റും അവരൊക്കെ കൂടി നിന്നിരുന്നു... ആ നിർത്തം കണ്ടപ്പോ തന്നെ നമ്മള് ആ അഞ്ച് പേരെയും ഒന്ന് ഇടങ്കണ്ണിട്ട് നോക്കി... "നിന്നെ ഇവിടെ വെച്ച് കണ്ടപ്പോ തന്നെ ഞങ്ങള് പറഞ്ഞതാ നീ ഇവിടം വിട്ട് ജീവനോടെ പോകില്ലെന്ന്... പക്ഷെ നിനക്ക് പോകേണ്ട സമയം ആയ സ്ഥിതിക്ക് നീ ഇനി ഇവിടെ നിന്നിട്ട് എന്താ കാര്യം...? അതോണ്ട് നീയങ്ങ് പൊയ്ക്കോ... ജയിലിൽ നിന്ന് പുറത്തേക്ക് അല്ല പരലോകത്തേക്ക്..." എന്ന് പറഞ്ഞ് തീർന്നതും ആ തള്ളച്ചി പല്ലിറുമ്മി നമ്മളെ അടുത്തേക്ക് വന്നിട്ട് നമ്മളെ മുടിയിൽ പിടിച്ച് വലിച്ച് നമ്മളെയും കൊണ്ട് സ്പീഡിൽ വരാന്തയുടെ അടുത്തേക്ക് ചെന്നു... എന്നിട്ട് അവിടെ എത്തിയതും നമ്മളെ തല വരാന്തയിലെ തൂണിൽ നാലഞ്ച് തവണ ആഞ്ഞ് മുട്ടിച്ച് നമ്മളിൽ നിന്ന് പിടിവിട്ടു... തലയിൽ ആകെ ഒരു തരിപ്പും മരവിപ്പും കൂടി നമ്മളെ തല കറങ്ങാൻ തുടങ്ങി... പെട്ടെന്ന് തല വെട്ടി പൊളിയുന്ന പോലെ വേദനയും കടച്ചിലും ഒക്കെ കൂടി വന്നതും അതിന് അനുസരിച്ച് എനിക്ക് ദേഷ്യം കണ്ട്രോൾ ചെയ്യാൻ കഴിയാത്ത വണ്ണം കൂടി വന്നു... നമ്മള് തലയിൽ കൈ വെച്ചോണ്ട് അവരെ അഞ്ച് പേരെയും മാറി മാറി നോക്കാൻ തുടങ്ങി... ആ തള്ളച്ചിയെയും കൂട്ടരെയും അവിടെയുള്ള ചിലർ വേണ്ടെന്ന് പറഞ്ഞ് പിടിച്ച് മാറ്റാൻ നോക്കിയെങ്കിലും അവരെയൊക്കെ തള്ളിമാറ്റി നമ്മളെ അടുത്തേക്ക് അവർ പുച്ഛത്തോടെ ചിരിച്ചോണ്ട് നടന്ന് വന്നു... "വേണ്ട... ഇനി എന്നെ തൊട്ടാൽ പിന്നെ നിന്റെയൊന്നും കൈ നേരാം വണ്ണം പൊന്തില്ല... മര്യാദക്ക് വിട്ട് പൊയ്ക്കോ..." എന്നൊക്കെ പാതി അടഞ്ഞ കണ്ണുകളോടെ അവരെ നേരെ വിരല് ചൂണ്ടി സംസാരിച്ചോണ്ട് നമ്മള് പറഞ്ഞതും നമ്മളെ അടുത്ത് നിൽക്കുന്ന ഒരുത്തി പെട്ടെന്ന് നമ്മളെ കഴുത്തിന്റെ പിറകിൽ പിടിച്ചോണ്ട് നമ്മളെ മുന്നിലേക്ക് വലിച്ച് കൊണ്ട് പോയി സിമന്റ് ടാങ്കിലെ വെള്ളത്തിൽ നമ്മളെ തല മുക്കി... ശ്വാസം കിട്ടാതെയും ആ തള്ളച്ചിന്റെ പിടിയിൽ നിന്ന് രക്ഷപ്പെടാൻ കഴിയാതെയും ഞാൻ അവിടെ കയ്യിട്ടടിച്ച് രക്ഷപ്പെടാൻ വേണ്ടി അവരെ കയ്യിൽ മാന്തി പറിച്ചു... അപ്പൊ നമ്മളെ കൂടുതൽ വെള്ളത്തിലേക്ക് മുക്കി നമ്മക്ക് ശ്വാസം മുട്ടിയതും പെട്ടെന്ന് നമ്മളെ കയ്യിൽ എന്തോ വന്ന് തടഞ്ഞു... അപ്പൊ തന്നെ നമ്മള് അതിൽ പിടി മുറുക്കി കൊണ്ട് അതെടുത്ത് ആ തള്ളച്ചിന്റെ തലക്കിട്ട് ഒന്ന് കൊടുത്തതും അവര് എന്നിൽ നിന്നുള്ള പിടി വിട്ട് അവിടെ തെറിച്ച് വീണു... അപ്പൊ തന്നെ ആ വെള്ളത്തിൽ നിന്ന് നമ്മള് തല പൊന്തിച്ച് നല്ലോണം ശ്വാസം വലിച്ച് വിട്ട് ചുമച്ചോണ്ട് അവരെ എല്ലാവരെയും മാറി മാറി നോക്കി കിതച്ചു... എന്നിട്ട് നിലത്ത് കിടക്കുന്നവളെയും നമ്മളെ കയ്യിൽ കിട്ടിയ ഇരുമ്പിന്റെ ബക്കറ്റിലേക്കും നമ്മളെ നോട്ടം ചെന്ന് പാഞ്ഞതും അവര് ഓരോരുത്തരായി എന്റെ നേർക്ക് തല്ലാൻ ആയി വന്നു... നമ്മള് അവരെ ആ തല്ലൊക്കെ ഒഴിഞ്ഞ് മാറി കൊടുത്തോണ്ട് കയ്യിലെ ബക്കറ്റിൽ പിടിമുറുക്കി അത് കൊണ്ട് അവരെ പൊതിരെ തല്ലി... ജീവിതാവസാനം വരെ ഈ ജയിലിൽ കഴിയേണ്ടി വന്നാലും ഇനി ഒരുത്തനും നമ്മളെ മെക്കിട്ട് കേറുന്നത് സഹിച്ച് നമ്മള് നിൽക്കില്ലെന്ന് തീരുമാനിച്ചുറപ്പിച്ചായിരുന്നു ഞാൻ അവരെ തല്ലിയത്... എന്നെ കൊല്ലാനുള്ള ഉദ്ദേശമാണ് അവരുടേത് എന്ന് ആ തള്ളച്ചി എന്റെ നേർക്ക് ഒരു കത്തി ചൂണ്ടി വന്നപ്പോ നമ്മക്ക് മനസ്സിലായി... ആ തള്ള എന്റെ നേർക്ക് രണ്ട് തവണ കത്തി വീശിയപ്പോ ഞാൻ ഒഴിഞ്ഞ് മാറിയെങ്കിലും നമ്മളെ കയ്യിൽ കത്തി കൊണ്ടിരുന്നു... അത് കണ്ടപ്പോ ആ തള്ളച്ചിന്റെ മുഖത്ത് ഒരു സന്തോഷം വെട്ടി തിളങ്ങി... നമ്മള് കയ്യിലെ മുറിവിലേക്ക് നോക്കി എരിവ് വലിച്ചോണ്ട് ആ തള്ളയെ രൂക്ഷമായി നോക്കിയതും അവര് വീണ്ടും കത്തി നമ്മളെ നേർക്ക് വീശി കൊണ്ട് പാഞ്ഞ് വന്നു... അപ്പൊ തന്നെ നമ്മളെ കയ്യിൽ ഉണ്ടായിരുന്ന ആ ബക്കറ്റ് കൊണ്ട് ആ തള്ളന്റെ തലമണ്ട നോക്കി ഒന്ന് അങ്ങട്ട് കൊടുത്തതും വെട്ടിയിട്ട വാഴയെ പോലെ ആ തള്ള അവിടെ കിടന്നു... അത് കണ്ട് അപ്പൊ തന്നെ ആ തള്ളന്റെ ബാക്കി കൂട്ടര് ജീവനും കൊണ്ട് അവിടന്ന് ഓടിയൊളിക്കുന്നത് കണ്ട് തല്ല് കിട്ടി ഞെളുങ്ങിയ ആ ബക്കറ്റിലേക്ക് ഒന്ന് നോക്കി നമ്മള് അത് അവിടെ ഇട്ടു... എന്നിട്ട് തലയിൽ കൈ വെച്ച് ആകെ കുഴഞ്ഞ അവസ്ഥയിൽ പതിയെ വരാന്തയുടെ അടുത്തേക്ക് നമ്മള് നീങ്ങി ചെന്നതും നെറ്റിയിലൂടെ ഒലിച്ചിറങ്ങിയ ചോര നമ്മളെ കണ്പീലിയിലൂടെ മുന്നിലേക്ക് വന്ന് പതിഞ്ഞു... പതിയെ ശരീരം ആകെ കുഴഞ്ഞ് നമ്മളെ കണ്ണിലാകെ ഇരുട്ട് കയറി നമ്മള് തല കറങ്ങി അവിടെ നിലത്തേക്ക് വീണു... അപ്പൊ ആരൊക്കെയോ എന്റെ അടുത്തേക്ക് ഓടി വരുന്ന പോലെയൊക്കെ എനിക്ക് തോന്നിയെങ്കിലും ചെവിയിലൂടെ ഒരു കൂകി വിളി മാത്രം കേട്ടോണ്ട് പതിയെ എന്റെ കണ്ണുകൾ അടഞ്ഞിരുന്നു... (തുടരും) *********************************************** ഹായ് ഫ്രണ്ട്സ്, ഈ പാർട്ട് നല്ല ബോറായിട്ടുണ്ടാകും എന്ന് നന്നായിട്ട് നമ്മക്ക് അറിയാം... എന്ത് ചെയ്യാനാ കുറച്ച് ബോറടിയൊക്കെ സഹിച്ചേ പറ്റുള്ളൂ... പിന്നെ ഇന്നത്തെ പാർട്ടിന് ലെങ്ത് കുറഞ്ഞിട്ടുണ്ടാകും നമ്മക്ക് എഴുതാൻ സമയം കിട്ടിയിട്ടില്ല കോളേജ് ഒക്കെ തുറന്നില്ലേ അതോണ്ടാണ്... പിന്നെ ഇനി അങ്ങോട്ടുള്ള പാർട്ടുകളിൽ നിങ്ങള് വിചാരിക്കാത്തതും പ്രതീക്ഷിക്കാത്തതുമായ പല സംഭവങ്ങളും അരങ്ങേറും... അതൊക്കെ കണ്ടിട്ട് ആരുടെയും ബോധമൊന്നും പോകരുത്... 😂 പിന്നെ നമ്മളെ പഞ്ഞിക്കിടാനും വരരുത്... എന്തായിരിക്കും അതെന്ന് നിങ്ങൾക്ക് നല്ല ആകാംഷ കാണും അതൊക്കെ അടുത്ത പാർട്ടിൽ നിങ്ങൾക്ക് മനസ്സിലാകും... അപ്പോ next പാർട്ടിന് വേണ്ടി നാളെ രാത്രി 9.30 വരെ കാത്തിരിക്കണം... അപ്പോ നാളെ കാണാട്ടോ...
📙 നോവൽ - ിജിയിലാജീവിതം ാഗം 6 Mubashira MSKH - ShareChat
85.6k കണ്ടവര്‍
1 മാസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post