Full part ആദ്യാനുരാഗം ******************** ഡിഗ്രി പഠനം പൂര്‍ത്തിയായ ഉടന്‍ തന്നെ അച്ഛന്റെ ശുപാര്‍ശയില്‍ ഒരു വലിയ കമ്പനിയില്‍ എനിക്ക് ജോലി ഓഫര്‍ ലഭിച്ചു; ഡിഗ്രി സര്‍ട്ടിഫിക്കറ്റ് പോലും ലഭിക്കുന്നതിനു മുന്‍പ്. മൂന്നു പെണ്മക്കളില്‍ മൂത്തവളായ എനിക്ക് കുടുംബഭാരം തനിയെ വഹിച്ചുകൊണ്ടിരുന്ന, തുച്ഛമായ വരുമാനമുള്ള അച്ഛനെ സഹായിക്കാനുള്ള ബാധ്യത ഉണ്ടായിരുന്നു. ഇന്ത്യയിലുടനീളം വിതരണ-വ്യാപാര ശൃംഖലകള്‍ ഉള്ള ആ കമ്പനിയുടെ മാര്‍ക്കറ്റിംഗ് ഡിവിഷനില്‍ ആയിരുന്നു എനിക്ക് ലഭിച്ച ജോലി വാഗ്ദാനം. അച്ഛന്റെ ഒപ്പമാണ്‌ ഞാന്‍ ഇന്റര്‍വ്യൂവിനു പോയത്. അതിവിശാലമായ, ആഡംബരത്തിന്റെ പര്യായമായ ഓഫീസ്. അതിനുള്ളിലേക്ക് പ്രവേശിച്ചപ്പോള്‍ അതുവരെ പരിചിതിമില്ലാത്ത ഒരു പുതിയ ലോകത്ത് എത്തിപ്പെട്ട പ്രതീതി എനിക്കുണ്ടായി. അത്ഭുതത്തോടെ ചുറ്റും കണ്ണോടിച്ച എനിക്ക് ഓഫീസിന്റെ പ്രൌഡിക്കൊപ്പം ജോലിക്കാരായ പുരുഷപ്രജകളുടെ കണ്ണുകള്‍ പലയിടങ്ങളില്‍ നിന്നുമായി എന്നെ തേടിയെത്തുന്നതും കാണാന്‍ സാധിച്ചു. അവരെ കുറ്റം പറയാന്‍ പറ്റില്ല കേട്ടോ; പാവങ്ങള്‍ എങ്ങനെ നോക്കാതിരിക്കും. അത്രയ്ക്ക് സുന്ദരിയല്ലേ ഞാന്‍. കോളജ് ബ്യൂട്ടി ഒന്നും ആയിരുന്നില്ലെങ്കിലും ഒരു ... *See more* at https://b.sharechat.com/miBkXrNldU
29.5k views
9 days ago
Share on other apps
Facebook
WhatsApp
Copy Link
Delete
Embed
I want to report this post because this post is...
Embed Post