#📔 കഥ ❤️ദേഷ്യക്കാരൻ പയ്യന്റെ വാശിക്കാരി പെണ്ണ്❤️ ✍️കുട്ടേട്ടന്റെ അമ്മുട്ടി ഒരു ദിവസം ക്ലാസ്സ് കഴിഞ്ഞ് സ്കൂളിൽ നിന്നും പുറത്തിറങ്ങിയപ്പോൾ മനുവേട്ടൻ അവിടെ അവന്റെ ബുള്ളറ്റിൽ വന്നിരിക്കുന്നു. അവനെ കണ്ടതും ഞാൻ പേടിച്ചു. ഇനിയെന്ത് പ്രശ്നമാവും ഉണ്ടാക്കാൻ പോകുന്നത് അന്ന് കേട്ട ചീത്ത ഇനിയും മനസ്സിൽ പോയിട്ടില്ല. ഞാൻ അവനെ കാണാത്തതുപോലെ മുമ്പിലേക്ക് നടന്നു. എനിക്ക് ബസ് കയറേണ്ട സ്റ്റോപ്പിൽ തന്നെയായിരുന്നു വന്നിരുന്നത് അതുകൊണ്ടുതന്നെ അവിടേക്ക് പോകാൻ എനിക്ക് പറ്റിയില്ല. ഞാൻ എന്റെ ഫ്രണ്ട് രേഖയോട് പറഞ്ഞു നമുക്ക് അപ്പുറത്തെ കടയിലേക്ക് പോകാമെന്ന്. അങ്ങനെ അവളെ കുട്ടി അവനെ നോക്കാതെ നടന്നു അപ്പോഴേക്കും അവൻ എന്നെ കണ്ടു കഴിഞ്ഞിരുന്നു അമ്മു.... സോറി.... നിദ... എന്നെ വിളിച്ചു കൊണ്ട് അവനവന്റെ വണ്ടിയിൽ കയറി ഞാൻ പിന്നിലേക്ക് തിരിഞ്ഞു നോക്കിയില്ല, അപ്പോഴേക്കും അവന്റെ ബുള്ളറ്റ് എന്റെ മുമ്പിൽ ക്രോസ് നിന്ന് കഴിഞ്ഞിരുന്നു hi അമ്മു.. സോറി hi. നിദ...... hi. എനിക്ക് കുറച്ച് തിരക്കുണ്ട് ശരി ഇങ്ങനെ പോകട്ടെ എന്നുപറഞ്ഞ് ഞാൻ പോകാൻ ശ്രമിച്ചു നിൽക്ക് മോളെ ചോദിക്കട്ടെ സോറി ട്ടോ തീരെ സമയം ഇല്ല അതുകൊണ്ടാ.. എന്താടാ നിൽക്കടാ... എന്തോ ഭാഗ്യത്തിന് അപ്പോൾ തന്നെ ബസ് വരുകയും ഞാൻ ഓടി കയറുകയും ചെയ്തു. നാളെ വരാട്ടോ. ശരി അമ്മു റ്റാറ്റ... എന്ന് ഉറക്കെ വിളിച്ചു പറഞ്ഞു അതുവരെ ഒരു സമാധാനവും ഉണ്ടായിരുന്നില്ല വീട്ടിലെത്തിയതും ഉടനെ ഫോൺ എടുത്തു എന്നെ വിളിച്ചു റിംഗ് ഉണ്ട്...... താങ്കൾ വിളിക്കുന്ന കസ്റ്റമർ ഇപ്പോൾ കോളുകൾ സ്വീകരിക്കുന്നില്ല പിന്നീട് ഒന്നുകൂടി ശ്രമിക്കുക.. നീ വീണ്ടും ഒന്നുകൂടി നോക്കി.. ഇപ്പോഴും റിംഗ് ഉണ്ട്.. ഈശ്വരാ ഏട്ടൻ ഫോൺ എടുക്കണേ പ്ലീസ്.... കുറച്ചു കഴിഞ്ഞപ്പോൾ ചേട്ടൻ ഫോൺ എടുത്തു ഹലോ ഏട്ടാ എവിടെയായിരുന്നു.. എന്താ മുത്തേ പറ്റിയേ നിന്റെ സൗണ്ട് എന്താ ഇങ്ങനെ.. ഏട്ടാ.... പറ അമ്മുസേ.... ഏട്ടാ ഇന്ന് അവൻ വന്നിരുന്നു ഞാൻ കാണാത്തത് പോലെ നടന്നു പോയി. അപ്പോഴേക്കും മുന്നിൽ വന്ന ബൈക്ക് കൊണ്ടുവന്നു നിർത്തി എന്നിട്ട് കുറച്ചുനേരം കഴിഞ്ഞിട്ട് പോകാം എന്ന് പറഞ്ഞു എനിക്ക് ഒരു തിരക്കുണ്ട് എന്ന് പറഞ്ഞ് ഒഴിഞ്ഞുമാറിയെങ്കിലും വിടാൻ തയ്യാറായില്ല അപ്പോഴേക്കും ബസ് വന്നു ഞാൻ ഓടി കയറി ഇതെല്ലാം നിന്നെ ഒറ്റശ്വാസത്തിൽ പറഞ്ഞുതീർത്തു ഏട്ടൻ ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു ഇതിനാണ് എന്റെ പൊന്നു ഇങ്ങനെ കിടന്ന് ടെൻഷനടിക്കുന്നു സാരമില്ല കേട്ടോ... ഏട്ടാ നാളെയും വരുമെന്ന് പറഞ്ഞു സാരമില്ല മുത്തേ നീ ടെൻഷനടിക്കേണ്ട ഏതു വരെ പോകും എന്ന് നമുക്ക് നോക്കാം എന്റെ പൊന്നി വന്നല്ലേ ഉള്ളൂ ഒന്ന് പോയി ഫ്രഷ് ആയി വാ... ചെല്ല്.... ഏട്ടൻ പോണ്ട ഞാൻ ഇപ്പോൾ തന്നെ വരാം ആയിക്കോട്ടെ ഞാൻ പോണില്ല... ഞാൻ ഫ്രഷ് ആയി വന്നപ്പോഴേക്കും എന്റെ വീട്ടിലേക്ക് ആദ്യം വന്നിരുന്നു. അവൻ പറഞ്ഞു നീ പോയി റെഡിയായി നമുക്കൊന്നു ടൗൺ വരെ പോണം. സുമ അമ്മയോട് ഞാൻ പറഞ്ഞിട്ടുണ്ട്. നീ ചൊല്ല് ഞാൻ ഏട്ടനോട് വിളിച്ചു ചോദിച്ചു ഏട്ടനും പൊക്കോളാൻ പറഞ്ഞു. അങ്ങനെ ഞാൻ വേഗം ഡ്രസ്സ് മാറി. അവന്റെ ബൈക്ക് ടൗണിലേക്ക് പോയി. അവൻ ഒരു ഷർട്ടും പാന്റും എടുത്തു. അതിനുള്ള ഷർട്ട് ഞാൻ എടുത്താൽ അവന് ഇഷ്ടപ്പെടും. എനിക്കും അങ്ങനെ ആണ് ട്ടോ അവൻ എടുത്താൽ എനിക്ക് തൃപ്തി വരും. പിന്നെ അവന്റെ വക എനിക്ക് ഒരു ടോപ്പും ലെഗിൻസും ഷാളും. എല്ല ബോയ്സിന് പോലെയും അവനും നിർബന്ധമായിരുന്നു. പിന്നെ അടുത്തുള്ള ബേക്കറിയിൽ കയറി ഓരോ ഷേക്കും കുടിച്ച് ഞങ്ങൾ പോന്നു. 7 മണിയായപ്പോൾ വീട്ടിലെത്തി. അവിടെ എന്റെ അമ്മയും. രമ അമ്മയും ഉണ്ടായിരുന്നു. അവർ അപ്പോൾ തന്നെ രണ്ടു കവറും പൊട്ടിച്ചു നോക്കി എന്റെ ടോപ്പ് കണ്ടതും അനിയത്തി തെറ്റിപ്പോയി. എല്ലാവർക്കും രണ്ടും ഇഷ്ടമായി. അങ്ങനെ ആദിയും അമ്മയും അവന്റെ വീട്ടിലേക്കും. ഞങ്ങൾ ഞങ്ങളെ വീട്ടിലേക്കും കയറി. ഞാൻ ഫുഡ് ഒന്നും കഴിച്ചില്ല. കുറച്ചുനേരം ഇരുന്നു പഠിച്ചു. പത്തു മണിയായപ്പോൾ ഉറങ്ങാൻ കിടന്നു. കിടന്നു കുറച്ചു നേരം കഴിഞ്ഞപ്പോൾ തന്നെ ചേട്ടൻ വിളിച്ചു. എത്ര സമയം വരെ സംസാരിച്ചു എന്ന് ഓർമ്മയില്ല. സംസാരത്തിനിടയിൽ തന്നെ ഞാൻ ഉറങ്ങിയിരുന്നു. രാവിലെ എണീറ്റ് സ്കൂളിൽ പോയപ്പോൾ ആണ് ഇന്നാണ് improvement റിസൾട്ട് വരുന്നത് എന്ന് അറിഞ്ഞത് പിന്നെ ആകെ ടെൻഷൻ ആയിരുന്നു. എല്ലാവർക്കും ഉണ്ടായിരുന്നു ടെൻഷൻ എനിക്ക് മാത്രമല്ല. ക്ലാസ്സിൽ ശ്രദ്ധിക്കാൻ പറ്റാതായി. ഉച്ചയ്ക്ക് ശേഷം ആണ് റിസൾട്ട് എന്ന് എല്ലാരും പറഞ്ഞു ഇന്റർ വില്ലിന് ഒന്നും പുറത്തേക്കിറങ്ങാൻ തോന്നിയതേയില്ല.. അങ്ങനെ ഉച്ചയായി... അനോൻസ്മെന്റ് വന്നു റിസൾട്ട് നോട്ടീസ് ബോർഡിൽ ഇട്ടിട്ടുണ്ട്... പിന്നെ ബെല്ലടിക്കാൻ വേണ്ടിയുള്ള കാത്തിരിപ്പായിരുന്നു. അപ്പോഴാണ് പിയൂൺ വന്ന നിദയെ ഓഫീസിലേക്ക് വിളിക്കുന്നുണ്ടെന്ന് പറഞ്ഞത്. എനിക്കാകെ ടെൻഷനായി.. ഞാൻ രേഖയും കൂട്ടി ഓഫീസിലേക്ക് പോയി. അവിടെ ഒരുവിധം ടീച്ചേഴ്സ് എല്ലാരും ഉണ്ടായിരുന്നു. അവിടുന്ന് ചോദിച്ചു. ഇത് രണ്ടു വിഷയമല്ല എഴുതിയിരുന്നത്. അതേ സാർ. എങ്ങനെ വല്ല പ്രതീക്ഷയും ഉണ്ടോ. സാർ അങ്ങനെ ചോദിച്ചപ്പോൾ ഉള്ള കോൺഫിഡൻസ് കൂടി ചോർന്നുപോയി... നിദ.. ആഹാ sir നീ എഴുതിയ രണ്ടു വിഷയത്തിലും നിനക്ക് A+ആണ്.. ഈ പഠിപ്പ്. അന്ന് തന്നെ പഠിച്ചിരുന്നെങ്കിൽ ഈ ക്യാഷ് ചിലവാവില്ലായിരുന്നു.. സാരമില്ല കഴിഞ്ഞത് കഴിഞ്ഞില്ലേ. ഇനി ഫൈനൽ എക്സാമിന് നല്ല ഇതിൽ പഠിച്ച്. ഫുൾ എ പ്ലസ് വാങ്ങുക. ഇതെല്ലാം കേട്ടപ്പോൾ എനിക്ക് തല കറങ്ങുന്നത് പോലെ തോന്നി... അറിയാതെ നിന്റെ കണ്ണിൽ വെള്ളം നിറഞ്ഞു അയ്യോ... നിദ കരയുന്നു ടീച്ചർ....... ടീച്ചർ എന്റെ അടുത്ത് വന്ന് എന്നെ ചേർത്തുപിടിച്ചു. ഒരുപാട് സന്തോഷത്തോടെയാണ് ഞാൻ ഒന്ന് വീട്ടിൽ പോയത്. വീട്ടിലെത്തിയിട്ട് വേണം എന്ന് വിളിക്കാൻ. ഞാൻ വീട്ടിൽ എത്തിയപ്പോൾ അവിടെ എല്ലാരും ഉണ്ടായിരുന്നു. അച്ഛൻ അമ്മ. ചാച്ചാച്ചൻ (ആദിയുടെ അച്ഛൻ )സുമമ്മ. ആദി എന്റെ അനുജത്തി. എല്ലാവരും ഒരുപാട് സന്തോഷത്തിലായിരുന്നു. സാർ ഉച്ചയ്ക്ക് തന്നെ അച്ഛനെ വിളിച്ച് അറിയിച്ചിരുന്നു. അമ്മ പറഞ്ഞു നീ വേഗം പോയി ഫ്രഷ് ആയിട്ടു വാ. ഞാൻ റൂമിലേക്ക് പോയപ്പോൾ. ബിരിയാണിയുടെ മണം വരുന്നു. അമ്മഉണ്ടാക്കിയത് ആകുംസന്തോഷം കൊണ്ട്. വേഗം ഫ്രഷായി ഹാളിൽ എത്തി ആദി ആദ്യം തന്നെ സ്ഥലം പിടിച്ചിരുന്നു. എല്ലാവരും ഒരുമിച്ചിരുന്ന് ഫുഡ് കഴിച്ചു. കുറെ നേരം സംസാരിച്ചു. എനിക്ക് ആണെങ്കിൽ എന്തെ എന്നെ വിളിക്കാത്തത് കൊണ്ട് ഒരു സമാധാനം ഉണ്ടായിരുന്നില്ല. എല്ലാവരും ഉള്ളതുകാരണം വിളിക്കാനും പറ്റില്ല. എട്ടര ആയപ്പോൾ എല്ലാവരും പോയി ഞാൻ വേഗം റൂമിൽ കയറി വാതിൽ അടച്ചു ഏട്ടനെ വിളിച്ചു. ഹലോ ഏട്ടാ.... ഹലോ അമ്മുസേ കൺഗ്രാജുലേഷൻസ് അയ്യോ ഏട്ടനും അറിഞ്ഞോ... പിന്നെ അറിയാതെ എന്നെ ഉച്ചയ്ക്ക് തന്നെ ആദ്യം വിളിച്ചിരുന്നു. ആ പട്ടിയെ കൊണ്ട് ഞാൻ തോറ്റു.. പെണ്ണേ നിനക്ക് ഒരു സസ്പെൻസ് ഉണ്ട് വെയിറ്റ് ചെയ്യ്.... അതെന്താ ഏട്ടാ... പോടി കുരങ്ങി സസ്പെൻസ് എന്താണ് പറഞ്ഞ് അതിന്റെ ത്രിൽ പോയില്ലേ. നീ വെയിറ്റ് ചെയ്യ് ഏട്ടാ പറയ്.. നീ പോടി.. അതും പറഞ്ഞ് ഫോൺ കട്ട് ചെയ്തു. പിന്നെ ഞാൻ പലവട്ടം ഫോൺ വിളിച്ചു എടുത്തില്ല. പഠിക്കാനുള്ള മൂഡ് ഒക്കെ പോയി ആ സസ്പെൻസ് എന്താണെന്ന് ആലോചിക്കുകയാണ്... പത്തരയ്ക്ക് അപ്പോൾ ഞാൻ കിടന്നു.. പന്ത്രണ്ടരയ്ക്ക് ഏട്ടന്റെ കോൾ വന്നു....... അമ്മുസേ...... ഉറങ്ങിയോ.... ഇല്ല ഏട്ടാ.... ഏട്ടന്റെ സസ്പെൻസ് കാത്തിരിക്കുകയാണ്.. നിനക്ക് ഇപ്പോൾ എന്താ തോന്നുന്നേ പെണ്ണേ.... എനിക്ക് എന്റെ അച്ഛനെ കാണാൻ തോന്നുന്നു.... ആണോ പെണ്ണേ സത്യമാണോ... ആ ശരിക്കും കാണാൻ തോന്നുന്നു.... ഇന്ന് എന്റെ പെണ്ണെ ആരെന്നറിയാതെ പുറത്തേക്കിറങ്ങി വന്നു..... എന്താ.... തുടരും.. പാതിവഴിക്ക് ഇത് ഉപേക്ഷിക്കാൻ പോയപ്പോൾ. വേണ്ട എന്റെ കഥ ആവശ്യമുണ്ടെന്ന് പറഞ്ഞ് കുറെ പേര് വന്നു. അവർക്ക് വേണം അവർക്ക് വായിക്കണം ഒക്കെ പറഞ്ഞു. എന്നെ സപ്പോർട്ട് ചെയ്യുന്നവരുടെ. ആഗ്രഹം സാധിച്ചു കൊടുക്കാൻ പറ്റിയില്ലെങ്കിൽ. പിന്നെന്തിനാ ഞാൻ. ഇതേ സപ്പോർട്ട് എന്ന് എല്ലാവർക്കും നന്ദി. എന്തൊക്കെ പ്രശ്നം വന്നാലും. ഞാൻ തെറ്റ് ചെയ്തിട്ടില്ല എന്ന് ഉറപ്പ് എനിക്കുണ്ട്.. അതുകൊണ്ടുതന്നെ മുന്നോട്ടുപോകാൻ തന്നെ തീരുമാനം. അപ്പോൾ നിങ്ങളുടെ സപ്പോർട്ട് ഉണ്ടാകണം. എല്ലാരും ആവശ്യപ്പെട്ടതനുസരിച്ച് പാർട്ട് 13 പോസ്റ്റ് ചെയ്തിരിക്കുന്നു കോൺഫിഡൻസ് നഷ്ടമായ സമയത്ത് എനിക്ക് എല്ലാ പിന്തുണയും തന്ന എന്റെ ഷെയർ ചാറ്റിലെ കൂട്ടുകാർക്ക് ഒരുപാട് നന്ദി ഇത്രയും തന്നെ അടുത്ത പാർട്ട് എഴുതാം
26.3k കണ്ടവര്‍
14 ദിവസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post