"കുറുമ്പി " "hello... madam. do you remember me?? നമ്മള് ഞെട്ടി വിറച്ചു പോയി. എങ്കിലും ഒരു ചെറിയ സംശയം, ""അയാൾ വിളിച്ചത് തന്നെ ആണോ? "" "എന്താടോ ഒരു സംശയം. നിന്നെ തന്നെയാ വിളിച്ചത്. എന്താ ഇഷ്ടപ്പെട്ടില്ലേ? " ഏ.. അ... അങ്ങനെ ഒന്നുമില്ല. ചേട്ടൻ എന്തിനാ വിളിച്ചത്? ഞെട്ടൽ വിട്ടുമാറാതെ നമ്മള് ചോദിച്ചു. അപ്പോൾ അവൻ അവരുടെ മുന്നിലേക്ക് വന്നു. എന്നിട്ട് പറഞ്ഞു, "വിരോധമില്ലെങ്കിൽ നമ്മുക്ക് ക്യാന്റീനിൽ പോയിരുന്നു സംസാരിക്കാം. Are U Busy? "No, ഞാൻ ഫ്രീയാ. " എങ്കിൽ വാ അവർ മൂവരും ക്യാന്റീനിലേക്ക് നടന്നു. 💗💗💗💗💗💗💗💗💗💗💗 ക്യാന്റീനിൽ, സോറി, അമ്മു ! "സോറിയോ? എന്തിനു? "രാവിലെ തമാശക്ക് വേണ്ടി ആണെങ്കിലും തന്നെ ഞാൻ ഒന്ന് പേടിപ്പിച് വിട്ടില്ലേ, അതിനു. Sorry!" "അയ്യോ സോറി ഒന്നും പറയണ്ട ആവശ്യമില്ല. ഞാൻ അതൊക്കെ അപ്പോഴേ വിട്ടു. " "By the way, ഞാൻ പറയാൻ വന്ന കാര്യം എന്താന്ന് വെച്ചാൽ.. ങാ... അമ്മുന് എന്നെ മനസ്സിലായില്ലേ " "ഇല്ല്യ, എനിക്ക് അങ്ങോട്ട് ഓർമ കിട്ടുന്നില്ല.. " "ഞാൻ അച്ചുന്റെ ഫ്രണ്ടാ, സിദ്ധാർഥ്. അവനെന്നെ സിദ്ധുന്നാ വിളിക്കാറ്. ഒന്ന് രണ്ടു പ്രാവശ്യം ഞാൻ അവന്റെ കൂടെ നിങ്ങളുടെ വീട്ടിൽ വന്നിട്ടുണ്ട്. അവൻ ജർമ്മനിയിൽ പോയി കഴിഞ്ഞും ഒരു പ്രാവശ്യം ഞാൻ വന്നിട്ടുണ്ട്. " "അയ്യോ, സിദ്ധുവേട്ടൻ. എനിക്ക് പെട്ടെന്ന് മനസ്സിലായില്ല ഏട്ടാ. അച്ചുവേട്ടൻ എപ്പോഴും ഏട്ടനെ പറ്റി പറയാറുണ്ട്. " "mm.. അവൻ എന്നെ മറന്നില്ലല്ലോ. സന്തോഷം... അതൊക്കെ പോട്ടെ കോളേജ് ഒക്കെ ഇഷ്ടായോ? എപ്പഴും ഈ വാല് പിന്നാലെ തന്നെ ഉണ്ടല്ലോ " കാത്തുവിനെ ചൂണ്ടികാണിച്ചു കൊണ്ട് സിദ്ധു പറഞ്ഞു. അവര് തമ്മിൽ ഉള്ള സംഭാഷണം അങ്ങനെ നീണ്ടു പോയി. ബെൽ അടിച്ചപ്പോൾ അമ്മു ക്ലാസ്സിലേക്ക് പോയി. 💗💗💗💗💗💗💗💗💗💗💗 ക്ലാസ്സിൽ, "എടി ഞാൻ വിചാരിച്ചു ആ ചേട്ടൻ നിന്നേ പ്രൊപ്പോസ് ചെയ്യാൻ വന്നതാണെന്ന്. ച്ചേ.. നിന്റെ അമൽ ഏട്ടന്റെ ഫ്രണ്ട് ആണെന്ന് അറിഞ്ഞപ്പോൾ ഞാൻ ആകെ mood off ആയി പോയി. എന്റെ സകല പ്രാർത്ഥനകളും വിഫലമായി പോയി. " "നിന്റെ കുറേ പ്രാർത്ഥനകൾ. ഒരൊറ്റ അടി വച്ചു തന്നാൽ ഉണ്ടല്ലോ. " അമ്മു ചിരിച്ചു. കാത്തുവിന് മനസ്സിലായി അമ്മുവിന് സിദുവിനോട് എന്തോ ഒരിത് തോന്നിയെന്ന്. അവൾ ഒന്ന് ചിരിച്ചിട്ട് അമർത്തി മൂളി. 💗💗💗💗💗💗💗💗💗💗💗 പതിയെ പതിയെ അമ്മുവും കാത്തുവും സിധുവും കട്ട ചങ്ക്‌സ് ആയി. അമ്മുവിനെയും കാത്തുവിനെയും സിദ്ധു അവന്റെ ഗാങ്ങിൽ ചേർത്തു. അവന്റെ ഗാംഗിലുള്ള എല്ലാവരുമായി അവർ കമ്പനിയായി. ഇനി അവന്റെ മറ്റു ഗാങ് മെമ്പേഴ്സിനെ പറ്റി പറയാം. ഇല്ലെങ്കിൽ പാവം അവർക്ക് വിഷമം ആവും. ROLL NO 1:- അർജുൻ. എല്ലാരും അജൂന്ന് വിളിക്കും. പാവം ആണെങ്കിലും വാക്സാമർഥ്യം കൊണ്ട് ആരെയും തോല്പിക്കുന്ന വിരുതൻ. ROLL NO 2:-പ്രവീൺ. പാച്ചൂന്ന് ഓമന പേരുള്ള ഇവനാണ് കൂട്ടത്തിലെ ബുജി😇. ഇവനുള്ളത്‌ കൊണ്ട് മാത്രമാണ് സിദ്ധു ഒഴികെ ടീമിലെ മറ്റുള്ളവർ എക്സാമിന് പാസ്സ് ആവുന്നത്. ROLL NO 3:- അഞ്ജലി. അഞ്ചൂന്ന് വിളിക്കും.കൂട്ടത്തിലെ ആദ്യത്തെ പെൺതരി. കോളേജിലെ സുന്ദരിമാരിൽ ഒരുവൾ. ROLL NO 4:- അയ്ഷ. അയിഷൂന്ന് വിളിക്കും. കോളേജിലെ മറ്റൊരു തട്ടമിട്ട സുന്ദരി. പിന്നെ സിദുവും അമ്മുവും കാത്തുവും. ഫൈവ്സ് എന്ന് അറിയപ്പെട്ടിരുന്ന അവർ കാത്തുവും അമ്മുവും വന്നതോടെ സെവൻസ് എന്ന് അറിയപ്പെടാൻ തുടങ്ങി. 💗💗💗💗💗💗💗💗💗💗💗 ദിവസങ്ങൾ കടന്നു പോയി. അതോടൊപ്പം അവരുടെ സൗഹൃദവും വളർന്നു. ഇടക്ക് എപ്പോഴോ അമ്മുവിന് സിധുവിനോട് തോന്നിയ പ്രണയം സിദ്ധുവിനു തിരിച്ചും തോന്നി. അത് അമ്മുവിനോട്‌ പറഞ്ഞില്ലെങ്കിലും കാത്തു ഉൾപ്പെടെ മറ്റു കൂട്ടുകാരോടു അവൻ പറഞ്ഞു. അമ്മുവിനോട്‌ അത് തുറന്നു പറയാൻ അവൻ തീരുമാനിച്ചു. കാത്തു അവളെ അവന്റെ മുന്നിൽ ഒറ്റയ്ക്ക് എത്തിക്കാം എന്ന് വാക്കും കൊടുത്തു. 💗💗💗💗💗💗💗💗💗💗💗 2 days later, "ഇന്നാണ് ആ ദിവസം. അതെ, ഞാൻ ഇന്ന് അമ്മുവിനോട് എന്റെ ഇഷ്ടം തുറന്നു പറയാൻ പോകുന്ന ദിനം. കാത്തു അവളെ കൂട്ടി കൊണ്ട് വരാൻ പോയിട്ടുണ്ട്. " few minutes later, "അമ്മു വരുന്നുണ്ട് മക്കളേ, ഇന്ന് ഞാൻ കലക്കും. നിങ്ങൾ നോക്കിക്കോ. ""ഗുരുവായൂരപ്പാ കാത്തോളണേ!!"" അമ്മു വന്നു. കാത്തു എന്തോ കള്ളം പറഞ്ഞു അവിടെ നിന്ന് തടി തപ്പി. ഇപ്പോൾ സിദുവും അമ്മുവും മാത്രം. ഒരു വലിയ നിശബ്ദതയെ കീറിമുറിച്ചു കൊണ്ട് അമ്മു ശബ്ദിച്ചു. "സിദ്ധു ഏട്ടന് എന്തോ പറയാൻ ഉണ്ടെന്നു കാത്തു paranju." "mm,ഉണ്ട് "-സിദ്ധു "എന്നിട്ടെന്താ ഒന്നും മിണ്ടാതെ നിക്കുന്നത്? " " അത്.. അത് പിന്നെ.. അമ്മു എനിക്ക് തന്നെ ഇഷ്ട്ടമാണ് !!" (തുടരും ) മക്കൾസ്... ഇന്നത്തെ പാർട്ട്‌ എങ്ങനെ ഉണ്ട്? നിങ്ങളുടെ അഭിപ്രായം അറിയിക്കണേ ചങ്ക്‌സ്.. നിങ്ങൾ എഴുതാൻ പറഞ്ഞത് കൊണ്ട് മാത്രമാ ഞാൻ ഈ പാർട്ട്‌ എഴുതിയത്. ishttayo.. സപ്പോർട്ട് ഒക്കെ വളരെ കുറവാണു.സപ്പോർട്ട് ഒക്കെ ഒന്ന് കൂടിയാൽ സ്റ്റോറിടെ പഞ്ചും കൂടും.. സത്യം.. ഞാൻ പറ്റിക്കൂല്ല.. ഞാൻ ഒരു പാവം അല്ലെ. എന്നെ കരയിപ്പിക്കല്ലേ.. 😥😥😭😭😭. നിങ്ങളുടെ സപ്പോർട്ട് പ്രതീക്ഷിച്ചു കൊണ്ട് തൽക്കാലം ഞാൻ പോകുന്നു . ടാറ്റാ.. 😘😘😘😘😘😘😘😘😘😘😘 #📔 കഥ
28.1k കണ്ടവര്‍
12 ദിവസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post