"അല്ല പെണ്ണേ എനിക്കൊരു സംശയം ഇനിയെങ്ങാനും നമ്മൾ രണ്ടും പ്രണയത്തിൽ ആകുമോ എന്ന്... " അവനത് പറഞ്ഞപ്പോൾ ഞങ്ങൾ രണ്ടാളും ഉറക്കെ ചിരിച്ചു. അവൻ പറഞ്ഞതിലും കാര്യം ഇല്ലാതെയില്ല. എനിക്ക് കുറച്ചു പേടി തോന്നിയിരുന്നു. "അങ്ങനെ വല്ലോം ഉണ്ടായാൽ നിന്റെ പെണ്ണ് ചത്തു കളയും കേട്ടോടാ "എന്ന് ഞാനും തമാശയായി പറഞ്ഞിരുന്നു. "ആമി.... നിന്നെ കാണാൻ വന്ന ചെക്കൻ എങ്ങനുണ്ട്? താടിയൊക്കെ ഉള്ള ഒരു ചെക്കനാണോ നിന്റെ സ്വപ്നത്തിലെപോലെ... "അവൻ ചിരിച്ചുകൊണ്ട് എന്നെ നോക്കി പറഞ്ഞു. "ഓ... അല്ലടാ... നിന്നെപ്പോലെ നല്ല താടിയൊക്കെ വെച്ച ചെക്കനെയാണ് എനിക്ക് ഇഷ്ടം... ഇത് അങ്ങനൊന്നും അല്ല... പോട്ടെ... അങ്ങനൊരാൾ വരും അല്ലേടാ? " "പിന്നല്ലാതെ... വരാതെ എവിടെ പോകാനാണ് " അവനത് പറഞ്ഞപ്പോൾ എനിക്ക് സന്തോഷമായി. പെട്ടെന്നാണ് അവന്റെ ഫോൺ റിങ് ചെയ്തത്. കുറച്ചു മാറി നിന്നു അവൻ സംസാരിച്ചു. ദേഷ്യത്തോടെ കോൾ കട്ട്‌ ചെയ്തു എന്റെ അടുത്തു വന്നു. "എന്താടാ...? " "ഓ.... നമ്മൾ ഇവിടെ ഇരിക്കുന്നെ അവൾ കണ്ടടി... തുടങ്ങി സംശയ രോഗം... ഇവളെ എങ്ങനാ പറഞ്ഞു മനസിലാക്കേണ്ടത് എനിക്ക് അറിയില്ല "അവൻ നിരാശയോടെ അത് പറഞ്ഞത്. "ഞാൻ സംസാരിക്കാം അവളോട്.. നീയെന്റെ നല്ല സുഹൃത്താണ് എന്ന്... " "വേണ്ട " അവൻ ഒന്നും മിണ്ടാതെ നടന്നു നീങ്ങി. വീടെത്തും മുന്നെ അവനെന്നെ വിളിച്ചു. "പെണ്ണേ.... നീയാണ് ഇന്നും എന്നും പൂർണമായി മനസ്സിലാക്കിയവൾ... നിനക്കെന്നെ ഇഷ്ടപ്പെടാൻ വയ്യന്നോ "അവന്റെ ചോദ്യത്തിന് മറുപടി പറയാതെ ഞാൻ ചിരിച്ചു. ചില ഇഷ്ടം അങ്ങനാണ് പറയാൻ സാധിക്കാതെ പോകും. ഒരു തീരാ നഷ്ടമായി. #📔 കഥ
26.5k കണ്ടവര്‍
15 ദിവസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post